Thursday, February 21, 2019

ഗായത്രി - പുതിയ മലയാളം ഫോണ്ട് മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മാനിയ്ക്കുന്നു. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നതു് ബിനോയ് ഡൊമിനിക് ആണു്. ഡൗൺലോഡ്: https://ift.tt/2GT9Lgx കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹകരണത്തോടെയാണ് ഗായത്രി നിർമിച്ചിരിക്കുന്നത്. ഓപ്പൺടൈപ്പ് എൻജിനിയറിങ്ങ് കാവ്യ മനോഹറും പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലും നിർവഹിച്ചു. ഏകദേശം ഒരു വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഗായത്രി. തലക്കെട്ടുകൾക്കുപയോഗിക്കാവുന്ന വിധത്തിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാ­ണു് ഈ ഫോ­ണ്ടി­ലു­ള്ള­തു്. യുണിക്കോഡ് 11.0 പതിപ്പ് പിന്തുണയ്ക്കുന്നു. സാധാരണ കനത്തിലുള്ള അക്ഷരങ്ങൾക്കു പുറമേ കട്ടികുറഞ്ഞതും(Thin), കട്ടികൂടിയതും(Bold) ആയ പതിപ്പുകൾ കൂടി ഉൾപ്പെടുന്ന 3 ഫോണ്ടുകളാണു് അവതരിപ്പിക്കുന്നതു്.

2019-02-21T11:18:13.000Z

ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License