Saturday, November 26, 2011

Why This Kolaveri to Us | ഞങ്ങളോടെന്തിനീ കൊലവെറി?

പ്രിയ തമിഴ് മക്കളേ,
ഞങ്ങളോടെന്തിനീ കൊലവെറി?
വീഡിയോ മുഴുവാനായൊന്നു കാണുക...

ഒരു മെയിൽ വഴി കിട്ടിയ വിവരങ്ങൾ...

 To All Tamilians--Pls See the video, Read this and SHARE.....
Ours is a State which had lived on consuming your goods...
Ours is a state which had welcomed your job seeking people with both hands... 
Ours is a state which had welcomed your movies & loved your movie stars like ours...
Now we the people of Kerala are begging mercy from you..


Mullapperiyar Dam
Constructed and Commissioned year: 1895
Height: 155 ft
Length: 1200 ft
Total water capacity: 434.23 Million cubic (current water level is somewhere near 400 million)
Expiry of the damn: 50years from the commissioned date
Completed 115 years

Current Status of the Dam: there are cracks all over the dam,
There is 1200ft lengthy major crack in between 95ft and 105 ft; experts say dam will not stand to an earthquake reaching rector scale 4.5 to 5.00
Yeah everybody knows this from yesterday onwards from the TV channels.
That area is earthquake prone, everyday tremors are there in that place...so it's unpredictable.

What will happen if anything goes beyond human expectations...simply this:
If Mullapperiyar Dam does not survive beyond an earthquake: all the waters will flow towards Idukki dam which is another 80 Km steep down, which is holding a capacity of another 500 million cubic water, and there is another 3 more dams bellow Cheruthoni, Bhoothathan kettu, Idamalayar.

Can you imagine water flowing in 40ft thickness or height, it takes only 4 to 5 hours to reach Arabian Sea ie Kochi. Killing 2 to 3.5 million people; washing away more than 4 generations from 5 districts; Idukki, Ernakulam, Kottayam, Alappuzha and Pathanamthitta. Which will be recorded as the biggest devastation recorded in the history of the world.
Water will stop its flow reaching the 6th floor of Kerala high court in Ernakulam. And if all the waters are withdrawn to Arabian Sea, 5 districts will be covered by mud in 20ft height.
I am just holding my faith in God, praying for my dear ones for their safety and begging almighty please save that place from another earth quake.

ITS MATTER OF WATER FOR YOU, BUT LIFE FOR US....
Please compel your Govt to think its strategies again.... Or at least think how good u will feel by drinking Water corrupted by the BLOOD of 4 Million Neighbors....


സർവധർമാൻപരിത്യജ്യ മാമേകം ശരണം വ്രജ

രാഷ്ട്രീയക്കാർ പരസ്‌പരം പഴിചാരി നാടകം തുടരട്ടെ...
നമുക്കിവിടിരുന്ന് കാലനെ ജപം ചെയ്യാം...
അവന്റെ കാലടിയൊച്ചയ്‌ക്കായ് ഓരോ നിമിഷവും കാതോർക്കാം...
എങ്കിലും അവൻസാന നിമിഷം വരെ നമുക്കു പോരാടണം...
വരൂ കൈകോർത്തു പിടിക്കൂ...
നമുക്കിവിടെയുരു തടയിണ പണിയാം...

Friday, November 25, 2011

മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി

മുല്ലപ്പെരിയാർ ഡാം നിരീക്ഷിക്കാൻ മൂന്നംഗ സമിതി കേരളം നിയോഗിച്ചെന്ന്!!

ഇന്ത്യൻ റെയിൽവേയുടെ വിവരങ്ങൾ

ഇന്ത്യൻ റെയിൽവേ ഡാറ്റാബേയ്‌സ് : http://indiarailinfo.com  ലിങ്ക് - ഇവിടെ ക്ലിക്ക് ചെയ്യുക
വളരേ കാലമായി ഇന്ത്യൻ റെയിൽവേ വിവരങ്ങൾക്കായി ആശ്രയിച്ചിരുന്ന ഒരു സൈറ്റാണ്  IRCTC. PNR, Status, Time Table എന്നിവ നോക്കാനും മറ്റുമായി അതിൽ കയറിയാൽ പലപ്പോഴും വലഞ്ഞുപോവും. എത്ര സ്പീഡുള്ള ഇന്റെർനെറ്റ് കണക്ഷൻ ആണെങ്കിൽ പോലും ക്ഷമയുടെ നെല്ലിപ്പലക കാണിച്ചിട്ടേ വിടൂ ആ സൈറ്റ്. ചിലപ്പോഴൊക്കെ അത്രയും കാത്തിരുന്നാൽ തന്നെയും നിങ്ങളുടെ സെഷന്റെ സമയം കഴിഞ്ഞിരിക്കുന്നു; ഇനി ഒന്നുകൂടി ലോഗിൻ ചെയ്തിട്ട് ശ്രമിച്ചു നോക്കൂ എന്നൊരു ആക്കിയ മെസേജായിരിക്കും നിങ്ങളെ തേടി എത്തുക.

ഈ ഒരു ബുദ്ധിമുട്ട് ഒഴിവാക്കാനായി മറ്റൊരു സൈറ്റിനുവേണ്ടിയുള്ള സേർച്ചിൽ കയ്യിൽ തടഞ്ഞ സൈറ്റാണ് indiarailinfo.com എന്നത്. പിന്നീട് ടിക്കറ്റ് റിസർവ്‌ ചെയ്യുന്നത് ഒഴികെ ബാക്കിയുള്ള കലാപരിപാടികൾ ഇതിലേക്ക് മാറ്റി. ഇന്നു രാവിലെ അതൊന്നു നോക്കിയപ്പോൾ ആണു ശ്രദ്ധിച്ചത് ഇതിലും നമുക്ക് രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് എന്നത്. മുമ്പിത് കണ്ടതായി ഓർക്കുന്നില്ല. അങ്ങനെ അതിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്യുമ്പോൾ നമ്മുടെ സമീപത്തുള്ള റയിൽവേ സ്റ്റേഷന്റെ പേരു ചോദിച്ചിരുന്നു. ഞാൻ കാഞ്ഞങ്ങാടെന്നു കൊടുക്കുകയും ചെയ്തു. പിന്നീറ്റതിന്റെ സെറ്റിങ്‌സിൽ പോയി ഫോട്ടോ അപ്ലോഡ് ചെയ്തു, പേരുമാറ്റി ഒക്കെ തിരിച്ച് വന്ന് ഡാഷ്‌ബോർഡ് നോക്കിയപ്പോൾ അത്ഭുതപ്പെട്ടുപോയി. കാഞ്ഞങാടിന്റെ ബെയ്‌സ് ചെയ്തിട്ടുള്ള റെയിൽവേ ഇൻഫോർമേഷൻ വളരെ അപ്‌-ടു-ഡേറ്റായിട്ടവിടെ കാണിച്ച്ഇരിക്കുന്നു. എന്തൊരു സ്പീഡിലാണ് ആ സൈറ്റിൽ കാര്യങ്ങൾ നടക്കുന്നത്.

ദാസനും വിജയനും കോഴിക്കോട്

"എന്താടാ വിജയാ നീ നന്നാകാത്തത്?"
"നിന്റെ കൂടെയല്ലേ താമസം. പിന്നെങ്ങനെനന്നാകാനാടാ"
''എടാ കാലമാടാ, നിന്നോട് വേഷം മാറി റെഡിയാകാന്‍ പറഞ്ഞിട്ട് ഒരു മണിക്കൂറായി. എനിക്കു പോണം "
"പിന്നെ, ഇത്ര അത്യാവശ്യമായി പോകാന്‍ നിന്റെ ഭാര്യ അവിടെ പ്രസവിച്ചുകിടക്കുകയല്ലേ? "
"എടാ ഭാര്യ പ്രസവിച്ചുകിടന്നാല്‍പ്പോലും ഞാന്‍ ഇത്ര ധൃതി കാണിക്കില്ല "
"പിന്നെ ആരു പ്രസവിച്ചുകിടന്നാല്‍ കാണിക്കും? "
"വിജയാ, ഇന്നു മന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയുണ്ട്. എന്നെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട് "
"എന്നെ ക്ഷണിച്ചില്ലല്ലോ "
"എടാ നിന്നെക്കൂടെ കൊണ്ടുവരണമെന്ന് പുള്ളി പ്രത്യേകം പറഞ്ഞിട്ടുണ്ട് "
"ആരാ ഈ പുള്ളി?"
"എടാ വ്യവസായ മന്ത്രിയാ. നാലു മണിക്കാ പരിപാടി. ഇപ്പോള്‍ സമയം മൂന്നേമുക്കാലായി. നീ റെഡിയാകുന്നുണ്ടോ? "
"മന്ത്രി വിളിച്ചതല്ലേ. റെഡിയായിക്കളയാം. നീ വെയ്റ്റ് ചെയ്യ്. ഞാനിപ്പോ വരാം"
"ശരി. ഒന്നു പെട്ടെന്നു വാ..."
ദാസന്‍ കാത്തിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിജയനെത്തി.
"ഞാന്‍ റെഡി. പോകാം"
"ഓ സാറെഴുന്നള്ളിയോ. വാ പോകാം "
ഗസ്റ്റ്ഹൗസില്‍ നിന്ന് ഔദ്യോഗിക വണ്ടിയില്‍ ദാസനും വിജയനും തിരിച്ചു. വണ്ടി നേരേ ഗാന്ധിറോഡിലെത്തി. കേരള സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയഷന്റെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ്. ദാസനേയും വിജയനേയും കണ്ടയുടന്‍ സംഘാട കരിലൊരാള്‍ ഓടിയെത്തി.
"രണ്ടു പേരുമുണ്ടല്ലോ. വരൂ വരൂ"
"സോറി. ഞങ്ങളല്‍പ്പം വൈകി. മന്ത്രി കാത്തിരി ക്കുകയായിരിക്കുമല്ലേ?"
ദാസന്റെ ക്ഷമാപണം.
"ഏയ് മന്ത്രി എത്തിയിട്ടില്ല കേട്ടോ. ഇപ്പോ വരും"
"സാരമില്ല ഞങ്ങള്‍ കാത്തിരിക്കാം"
ദാസനും വിജയനും കസേരയിലിരുന്നു. അപ്പോഴേക്കും ചായയെത്തി. ദാസന്‍ ചായ വാങ്ങി. വിജയന്‍ വാങ്ങിയില്ല.
"എന്താടാ നീ ചായ വാങ്ങാത്തത്? "
"ചായ കുടിച്ചാല്‍ കറുത്തു പോകും "
"നീ ഇനിയും കറുക്കാനോ "
"എടാ അഞ്ചു വയസു മുതല്‍ ഞാന്‍ ചായ കുടിച്ചു തുടങ്ങിയതാ. അതിനു മുന്‍പ് ഞാന്‍ എത്ര വെളുപ്പായിരുന്നെന്നോ"
"ഓഹോ. എടാ ഞാനും അഞ്ചു വയസു മുതല്‍ ചായ കുടിച്ചു തുടങ്ങിയതാണല്ലോ. എന്നിട്ടു ഞാന്‍ കറുത്തില്ലല്ലോ"
"എടാ പലരെയും പല രീതിയിലാ ചായകുടി ബാധിക്കുന്നത്. ചിലര്‍ കറുത്തു പോകും. ചിലരുടെ തോള്‍ഒരു വശം ചരിഞ്ഞു പോകും"
"ആക്കിയതാണല്ലേ?"
"എടാ ദാസാ. നാലു മണിക്കു തുടങ്ങുമെന്നു പറഞ്ഞ പരിപാടിയാ. ഇപ്പോള്‍ സമയം അഞ്ച്. നിന്റെ മന്ത്രി ഇന്നു തന്നെ വരുമോ?"
"എടാ മന്ത്രിമാരല്ലേ. തിരക്കു കാണും. നീ ഇരിക്ക് പുള്ളിയെ കണ്ടിട്ടു പോകാം"
സമയം പിന്നെയും ഇഴഞ്ഞു നീങ്ങി. അഞ്ചരയായി. പരിപാടി തുടങ്ങേണ്ട സമയം കഴിഞ്ഞ് വീണ്ടും ഒന്നര മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. വിജയന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു.
"എന്താടാ വിജയാ നീ എഴുന്നേറ്റത്. ഇരിക്കെടാ"
"എടാ സിഐഡികള്‍ക്ക് ഒരു നിലയും വിലയുമൊക്കെ യുണ്ട്. ഈ രാഷ്ട്രീയക്കാര്‍ക്കു വേണ്ടി ഇത്രത്തോളം സമയമൊന്നും കാത്തിരിക്കാന്‍ എന്നെ കിട്ടില്ല. ഞാന്‍ പോകുന്നു "
ദാസന്‍ തടഞ്ഞു.
"എടാ ഒരു പത്തു മിനിറ്റു കൂടി. മന്ത്രി ഇപ്പം വരുമായിരിക്കും"
"വരുമെന്നു നിനക്കെന്താ ഉറപ്പ് "
"എടാ ഞാന്‍ ആ ചാനലുകാരോടു ചോദിച്ചു. മന്ത്രി പാര്‍ട്ടി യോഗം കഴിഞ്ഞ് ഉടന്‍ ഇറങ്ങുമെന്നു പറഞ്ഞു."
"മണ്ണാങ്കട്ട. എടാ ദാസാ. കോഴിക്കോട്ടെ സംഗതികളൊന്നും നിനക്ക് അറിയാഞ്ഞിട്ടാ. എടാ ഇവിടെ ഒരുപരിപാടി പത്തു മണിക്ക് തുടങ്ങാന്‍ സംഘാടകര്‍ തീരുമാനിച്ചാല്‍ നോട്ടീസില്‍ ഒന്‍പതു മണിയെന്ന് അച്ചടിക്കും. ജനം പത്തു മണിക്കു വരും. പരിപാടി 11മണിക്കു തുടങ്ങും. ഈ നോട്ടീസില്‍ കാണുന്ന സമയം വിശ്വസിച്ച് എത്തിയാല്‍ പെട്ടതു തന്നെ"
"വിജയാ, എല്ലാപേരെയും കുറിച്ച് അങ്ങനെ പറയരുത്. നമ്മുടെ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ നിനക്ക് അറിയില്ലേ?"
"പിന്നല്ലാതെ. രവിയേട്ടന്‍"
"അദ്ദേഹം തന്നെ. എടാ പുള്ളിയെ ഒരു ചടങ്ങിനു വിളിച്ചാല്‍ പത്തു മിനിറ്റു നേരത്തേയെത്തും"
"നേരത്തേയെത്തി എന്തെടുക്കാനാ?"
"നീ കേള്‍ക്ക്. അദ്ദേഹം പരിപാടി തുടങ്ങേണ്ട സമയം കഴിഞ്ഞു 10 മിനിറ്റു കൂടി കാത്തിരിക്കും. അപ്പോഴും പരിപാടി തുടങ്ങിയില്ലെങ്കില്‍ സ്ഥലംവിടും."
"കൊള്ളാം കൊള്ളാം. അപ്പോള്‍ അദ്ദേഹത്തിന് ഇവിടെ ഒരു പരിപാടിയിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലല്ലോ"
അപ്പോഴേക്കും മൈക്കിലൂടെ അറിയിപ്പു വന്നു. ''മന്ത്രി ഉടന്‍ എത്തുന്നതാണ്. ചടങ്ങ് ഇതാ ആരംഭിക്കുന്നു. മേയറും എംഎല്‍എയും സ്റ്റേജിലേക്കു കയറി. പോകാനായി എഴുന്നേറ്റ വിജയന്‍ ഇരുന്നു. ദാസനും. സമയം ആറര. ചടങ്ങ് ആരംഭിച്ചു. സ്വാഗത പ്രസംഗകന്‍ പരമാവധി സമയം പ്രസംഗിച്ചു. പിന്നാലെ മേയറും എംഎല്‍എയും പ്രസംഗിച്ചു തകര്‍ത്തു. മന്ത്രി വരുന്നില്ല. സംഘാടകര്‍ മുന്‍ ഭാരവാഹികളെ ആദരിക്കുന്നതിലേക്കു കടന്നു. സദസ്യര്‍ ഓരോരുത്തരായി എഴുന്നേല്‍ക്കാന്‍ തുടങ്ങിയതോടെ ഭക്ഷണ പായ്ക്കറ്റ് വന്നു. വിജയന്‍ ഒരു പായ്ക്കറ്റ് വാങ്ങി. കാത്തിരുന്നു മുഷിഞ്ഞ ദാസന്‍ എഴുന്നേറ്റു.
"ദാസാ എനിക്കും മടുത്തെടാ. വാ നമുക്കു പോകാം"
"വേണ്ടെടാ. എന്തായാലും ഇവിടെ എത്തിയതല്ലേ. മന്ത്രിയെ കണ്ടിട്ടു പോകാം"
"പൊതി കിട്ടിയപ്പോള്‍ നിന്റെ ധൃതി തീര്‍ന്നല്ലേ?"
"എടാ അതല്ല. മന്ത്രി വരും മുന്‍പ് സിഐഡികള്‍ സ്ഥലംവിടുന്നത് പ്രോട്ടോക്കോളിന്റെ ലംഘനമാണ്. നിനക്കറിയില്ലേ "
"ആഹാരം കണ്ടാല്‍ ആക്രാന്തം കാട്ടുന്നതും പ്രോട്ടോക്കോള്‍ ലംഘനമാണ് "
"ആണോ. എന്നാല്‍ നീ പായ്ക്കറ്റ് വാങ്ങണ്ട"
സമയം ഏഴര. മന്ത്രിയെ കാണാനില്ല. ദാസന്‍ ഭക്ഷണം കഴിച്ചു തീര്‍ന്നു.
"വാടാ ദാസാ ഇനി കാത്തിരിക്കണ്ട. നമുക്കു പോകാം."
"ഉം വാ പോകാം"
ഇരുവരും കാറിനടുത്തേക്കു നടക്കുമ്പോള്‍ വീണ്ടും മൈക്കിലൂടെ അറിയിപ്പ്. ''ചടങ്ങ് അവസാനിക്കാറായി. മന്ത്രി ഉടന്‍ എത്തും...
മനോരമയിൽ നിന്നും...

Wednesday, November 23, 2011

ഡാം 999

ശ്രീ. തിലകനെ ഒഴിവാക്കിയ പ്രശ്നത്തിൽ ഒരിക്കൽ പേരുകേട്ടതായിരുന്നു ഡാം 999 എന്ന സിനിമ. ഇതാ ആ സിനിമയ്ക്ക് മറ്റൊരു പബ്ലിസിറ്റി കൂടി... എന്തായാലും ഡാം 999 കാര്യത്തിൽ ഒരു തീരുമാനമായി!!
ലിങ്ക് : മാതൃഭൂമിയിൽ നിന്നും...

ഈ ഒരു വന്‌തോതിലുള്ള പരസ്യം കൊണ്ട് മാത്രം ഇതാ ഞാനെന്റെ ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യുന്നു!!!
ഇതെങ്കിലും ഒരു പഴശിരാജയോ ഉറുമിയോ ആകാതിരുന്നാൽ മതിയായിരുന്നു!!

മുറവിളി... നാളത്തെ കേരളം!



നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ," നമ്മള്‍ " ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന്‌ വേണ്ടി പലതും ചെയ്യാനാവും..

ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍, 
നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും.
പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.
എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും.
ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍....;
വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍........

ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. 
അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കൂക

Tuesday, November 22, 2011

വിക്കികോൺഫറൻസ് ഇന്ത്യാ - മുബൈ

അങ്ങനെ അതു കഴിഞ്ഞു... നവംബർ 18, 19, 20 ദിവസങ്ങളിൽ മുംബൈയിൽ വിക്കി കോൺഫറൻസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മനസ്സിൽ ശേഷിക്കുന്നത് ഇത്രമാത്രം

  • ഒരു ചെറിയ ഭാഗമാണെങ്കിലും ആദ്യമായി മുബൈ കണ്ടു... ഓട്ടോറിക്ഷകളില്ലാത്ത, ബൈക്കുകൾ പേരിനു മാത്രം ഓടുന്ന പൊടിയോ പുകയോ തിരക്കോ ഇല്ലാത്ത നഗരം, പഴയ കെട്ടിടങ്ങൾ കൗതുകങ്ങളായി...
  • സംഘാടകരുടെ വീഴ്ചകൾ പലയിടങ്ങളിലും മുഴച്ചുനിന്ന ഒരു വിക്കി ഒത്തുചേരൽ...
  • വിക്കന്മാരേക്കാൾ കൂടുതൽ വിക്കിപീഡിയയിൽ ഒരു എഡിറ്റിങ് പോലും ചെയ്യാത്തവരും മുബൈ  കറങ്ങാൻ വന്നവരും ആയിരുന്നു കൂടുതൽ...
  • എന്തെങ്കിലുമൊക്കെ പറഞ്ഞ് അവസാനം വിക്കിപീഡിയയിൽ കൊണ്ടുവന്നു കെട്ടുന്ന തരത്തിലുള്ള പേപ്പേർസ് ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
  • നന്നായി കസറിയ പല പ്രസന്റേഷനുകളും കേൾക്കാനും കാണാനും ആളില്ലാതെ പോയി, അതിലൊന്നായിരുന്നു രമേശന്റെ സർവവിജ്ഞാനകോശവും മലയാളം വിക്കിപീഡിയയും എന്ന പ്രസന്റേഷൻ...
  • ഹാളിലൊരിടത്തും ഇന്റർനെറ്റോ ലാപ്‌ടോപ്പ് ചാർജു ചെയ്യാൻ പവർ പോയിന്റുകളോ ഉണ്ടായിരുന്നില്ല...
  • ഭക്ഷണം ആദ്യ ദിവസം ഒഴികെ ബാക്കിയെല്ലാം തീരെ മോശമായി തോന്നി.
  • ഡിന്നർ എന്നും പറഞ്ഞ്, കൈയിൽ കുറ്റവാളികൾക്കെന്നപോലെ വിരിനിർത്തി ചാപ്പകുത്തി പബിൽ കേറ്റിയതിൽ കടുത്ത പ്രതിഷേധം തോന്നി...
  • അച്ചുവിലൂടെയും അശ്വനിലൂടെയും മലയാളത്തിൽ നല്ല വാർത്താപ്രാധാന്യം ഉണ്ടാക്കിയെടുക്കാനായി.
  • ശിവസേനക്കാർ ഭൂപടപ്രശ്നം ഏറ്റുപിടിച്ച് ധർണനടത്താൻ ഒത്തുകൂടിയത് അവസാന നിമിഷം ചീറ്റിപ്പോയെതു കഷ്ടമായിപ്പോയി...
  • വിശ്വോപീഡിയ എന്നു പറയാവുന്ന വിശ്വേട്ടനെ കാണാൻ സാധിച്ചു; കൂടാതെ നേരിൽ കണ്ടിട്ടില്ലാത്ത പല വിക്കന്മാരേയും കാണാൻ സാധിച്ചു...
  • മുബൈയാത്ര സുഖകരമായിരുന്നു, ട്രൈനിൽ പരിചയപ്പെട്ട ഒരു യാത്രക്കാരൻ തന്ന മുബൈചിത്രം ഒത്തിരി ഗുണം ചെയ്തു.
  • രണ്ടാം ദിവസം ഒരു മലയാളി വന്ന് നടത്തിയ പ്രശ്‌നോത്തരി സവിശേഷ ശ്രദ്ധയാകർഷിച്ചു; ആദ്യത്തെ ഉത്തരം പറഞ്ഞത് രമേശായിരുന്നുവെങ്കിലും പിന്നീട് വന്ന എല്ലാത്തിലും മലയാളം പ്രശ്‌നോത്തരിവീരന്മാർ മിഴിച്ചിരുന്നു പോയി...
  • സവിശേഷമായ പ്രതിഷേധപ്രകടനത്തിലൂടെ വിശ്വേട്ടൻ നടത്തിയ ഒറ്റയാൾ പോരാട്ടവും ശ്രദ്ധയാകർഷിച്ചു...
  • അവസാനദിവസം കാണാൻ പോയ Prince of Wales മ്യൂസിയത്തിലെ കാഴ്‌ചകൾ വിസ്‌മയാവഹമായി, പ്രത്യേകിച്ച് വിവിധ ജീവജാലങ്ങളെ സ്റ്റഫ് ചെയ്തു വെച്ചഭാഗം.
ആദ്യമായി നടത്തുന്ന കോൺഫറൻസ് എന്ന ന്യായം വെച്ച് നമുക്കിതിലെ വീഴ്‌ചകളെ മറക്കാം, അടുത്ത കോൺഫറൻസിൽ ഈ വീഴ്‌ചകളെ ഉൾക്കൊണ്ട് QRCode ഇല്ലാത്ത ഒരു രജിസ്‌ട്രേഷനിലൂടെ തന്നെ നമുക്ക് വിക്കികോൺഫറൻസ് നടത്താനാവണം.

do a barrel roll

എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട്  do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!!
ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ പേസ്റ്റിയാൽ മതി...

Tuesday, November 15, 2011

C# , .Net - കാരെ ആവശ്യമുണ്ട്

സുഹൃത്തിന്റെ കമ്പനിയിൽ നിന്നും കിട്ടിയ ഒരു മെയിൽ... പുതിയ കമ്പനിയാണ്; താല്പര്യം ഉള്ളവർക്ക് ഒരു കൈ നോക്കാം. എറണാകുളത്താണ് ഓഫീസ്.
Greetings From Opalus Technologies Pvt. Ltd.!!!

We are seeking qualified, skilled and experienced IT Professionals to join our task force. 

Company Profile:
Opalus Technologies Pvt Ltd, Kochi, Kerala, India, is a part of Opalus Technologies LLC, Dubai.
Opalus Technologies L.L.C is a new venture of Opal Landscaping L.L.C, Dubai. Years of service and Hundreds of satisfied customers make Opal Landscaping L.L.C to tell a tale of success to the esteemed customers and to the Globe. 

Proudly say, we are among the very few companies in the world who use the bleeding edge technologies like .net WPF framework and Microsoft Ribbon based applications. Delivering ‘always new’ technologies helps us acquire a pool of not just satisfied but happy customers.

Our upcoming projects target the advantages of Python and Hadoop, which are considered the emerging hot trends in the IT industry.

Job Description: .Net Developer
Job Category: IT/Software
Job Location: Kochi

No of Vacancies: 5
CTC:  Rs. 2 - 5 Lac Per Annum
Desired Qualification: BE/BTech/MTech/MCA/MSc
Desired Experience: 2.5 - 5years

Mandatory Skills: C# ,  .Net

Job Description:
· 2+ years of programming experience in .Net, C#(Windows Application)
· Working experience in WPF  and Crystal Report is an added advantage
· Sound Knowledge of MySQL - SQL Queries, Stored Procedures etc.
· Strong analytical and problem solving skills

Please Carry:
· Copy of Updated Resume
· Photo ID Proof
· 2 Passport Size Photographs

 Selection Procedure:
· Written Test
· Practical Section
· HR Interview

Venue: 
          Opalus Technologies Pvt Ltd,
          Jews Street, Pulleppady Jn,
          Chittoor Road, Kochi - 35
          Phone : 0484 - 3025510
          Fax     : 0484 - 3025511
          E-Mail : career@opalustech.com

Please confirm your appointment by responding to career@opalustech.com.

വിക്കി കോൺഫറൻസ് ഇന്ത്യ


കൂട്ടരേ,
ഞാൻ ഇവിടെയാണ്, സീ ഗ്രീൻ ഹോട്ടലിൽ... നിങ്ങളോ?
ദാദറിൽ 17നു രാവിലെ  6.30 നു എത്തും...
അവിടുന്ന് 11 കി.മി. ദൂരമേ ഉള്ളൂ എന്നു തോന്നുന്നു...
ഇനി അവിടെ വെച്ച് കാണാം -


Monday, November 14, 2011

ഈ കണ്ടകശനി ആളെങ്ങനെയാ!!

ഇതെന്നേയും കൊണ്ടേ പോവൂ... :( ശരിക്കും ഈ കണ്ടകശനി ആളെങ്ങനെയാ!!
(അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ഭാഗവും):
തുലാമാസം കഴിഞ്ഞ് വൃശ്ചികമാസം പിറക്കുന്ന ആയാഴ്ച മേടക്കൂറുകാര്‍ക്കു പൊതുവെ എല്ലാ രംഗത്തും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. സൂര്യന്‍ അഷ്ടമഭാവത്തിലേക്കു കടക്കുന്നതിനാല്‍ വൃശ്ചികമാസം പിറക്കുന്ന വ്യാഴാഴ്ചയ്ക്കു ശേഷം ശരീരസുഖം കുറയും. നവംബര്‍ 15 മുതല്‍ കണ്ടകശ്ശനി തുടങ്ങുന്നതിനാല്‍ ജോലി കാര്യങ്ങളില്‍ ചെറിയ തോതില്‍ മന്ദത അനുഭവപ്പെടാനും സാധ്യതയുണ്ട്. ദൈവാനുഗ്രഹത്തിനായുള്ള പ്രത്യേക പ്രാര്‍ഥനകളുമായി മുന്നോട്ടുപോയാല്‍ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.
മുകളിലെ ജ്യോതിഷഫലം മനോരമയിൽ നിന്നും...

നവംബർ പതിനഞ്ച് നാളെയല്ലേ!!!
പഴയതിന്റെ ഹാങോവർ മാറീയില്ലല്ലോ ഭഗവാനേ!! ഉടനേ തന്നെ അടുത്ത പണിയും വരുന്നെന്നോ!!
ശരിക്കും ഈ കണ്ടകശനി ആളെങ്ങനെയാ :(

ഇതാണു വിപ്ലവം!! ഒറ്റയാൾ വിപ്ലവം!!

മലയാളസിനിമയെ അടിമുടി പിടിച്ചുലച്ചു കഴിഞ്ഞു പണ്ഡിതൻ! അതിന്റെ അനുരണനങ്ങൾ പലതായി പുറത്തു വന്നു തുടങ്ങിയിരിക്കുന്നു. ഒരു പക്ഷേ ഇതിൽ നിന്നും ഊർജം കൈക്കൊണ്ട് ഒരു ശുദ്ധികലശത്തിന് തുടക്കമാവാം ഇത്... എല്ലാറ്റിനും വഴിതുറന്ന പണ്ഡിതാ, താങ്കൾക്ക് നല്ല നമസ്‌ക്കാരം!!

ഇനി എന്നെ സൂപ്പർ സ്റ്റാർ എന്നു വിളിക്കരുതെന്ന് മമ്മൂട്ടി പറഞ്ഞത്രേ!! അദ്ദേഹത്തിന്റെ സ്വതസിദ്ധമായ അഹന്തയോ എന്തോ ആവട്ടെ അത്,
മോഹൻലാലിന്റെ ഡേറ്റ് ചോദിച്ച് ചെല്ലുന്ന പണ്ഡിതരൂപം കണ്ട് ലാലേട്ടനും ഇപ്പോൾ  ഞെട്ടിയുണരുന്നുണ്ടാവണം...
അമ്മയുടെ ഭാരവാഹികളാകെ അങ്കാലപ്പിലായിരിക്കും... മെമ്പർഷിപ്പ് കൊടുക്കാനും വയ്യ; കൊടുക്കാതിരിക്കാനും വയ്യ എന്ന സ്ഥിതി...
സിനിമ എടുക്കുന്ന ക്യാമറയിൽ വരെ നിയന്ത്രണം ഏർപ്പെടുത്തി പണ്ഡിതന്മാരെ മാറ്റി നിർത്താൻ മറ്റൊരുകൂട്ടം ശ്രമിക്കുന്നു...
ലേഖനത്തേക്കാൾ വലിയ ചർച്ച നടത്തി വിക്കിപീഡിയരും നട്ടം തിരിയുന്നു...
ഇനിയും പണ്ഡിതനെ അംഗീകരിക്കാതിരിക്കാൻ സുഹൃത്തുക്കളേ നിങ്ങൾ തന്നെ പറ ഒരു കാരണം!!

മറ്റൊരു വാർത്ത വായിക്കൂ...

മലയാളസിനിമയിലെ പുതിയ 'താരോദയം' സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചതായി വാര്‍ത്ത. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത ഇടവേള ബാബുവുമായുള്ള അഭിമുഖത്തിലെ 'വരികളാ'ണ് ഓണ്‍ലൈനിലൂടെ പരക്കുന്നത്.

അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കുമോയെന്നന്വേഷിച്ച് സന്തോഷ് പണ്ഡിറ്റ് ഭാരവാഹിയായ ബാബുവിനെ വിളിച്ചിരുന്നു പോലും. ഫോണ്‍ കട്ട് ചെയ്യാന്‍ നേരത്തെ പണ്ഡിതന്റെ മറ്റൊരു ചോദ്യം കൂടിയുണ്ടായിരുന്നു. സാക്ഷാല്‍ മോഹന്‍ലാലിനെ വെച്ചൊരു സിനിമയെടുക്കണം. ഡേറ്റ് കിട്ടുമോ? എന്തായാലും ബാബു കാര്യം മോഹന്‍ലാലിനെ അറിയിച്ചു. ലാല്‍ എന്തായിരിക്കും പറഞ്ഞിരിക്കുക? എന്നെ മാത്രമേ കിട്ടിയുള്ള അല്ലേ? എന്ന മറു ചോദ്യം ലാല്‍ ബാബുവിനോട് ചോദിച്ചു.

അതിനിടെ പൃഥിയോടൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പണ്ഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും സിനിമ ചിത്രവുമാണ്. നടി ബോളിവുഡിലെ കരീന കപൂറുമാണ്. എന്തായാലും പണ്ഡിറ്റിന് മമ്മുട്ടിയെ കുറച്ചു 'പേടി'യാണ്.

അമ്മയിലേക്കും മോഹന്‍ലാലിലേക്കുമാണ് സന്തോഷ് ലക്ഷ്യം വെച്ചിട്ടുള്ളത്. അതിനിടെ തന്നെ ഇനി സൂപ്പര്‍ സ്റ്റാര്‍ എന്നു എവിടെയും വിശേഷിപ്പിക്കരുതെന്ന് 'മമ്മുട്ടി' നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കൃഷ്ണനും രാധയും ഇറങ്ങിയതിനുശേഷം 'സൂപ്പര്‍ സ്റ്റാറി'ന്റെ അര്‍ത്ഥം മാറിയെന്നാണ് അദ്ദേഹത്തിന്റെ പരാതി.
വാർത്ത ഇവിടെ നിന്നും എടുത്തത്...

അതെന്നെ ഉദ്ദേശിച്ചാണ്;എന്നെ തന്നെ ഉദ്ദേശിച്ചാണ്‌; എന്നെ മാത്രം ഉദ്ദേശിച്ചാണ്

സി.പി.എം. സെക്രട്ടറിമാര്‍ക്ക് ഇനി മൂന്ന് ഊഴം മാത്രം :
പിണറായി വിജയന്റെ അജയ്യതയെ ചോദ്യം ചെയ്യാന്‍ പലപ്പോഴും കേന്ദ്രനേതൃത്വത്തിനു ശക്തി പോരാതെ വന്നതും, വഴിമുട്ടി അദ്ദേഹത്തെ അനുസരിക്കേണ്ടി വന്നതും കേരളം കണ്ടതാണ്‌. എങ്കിലും, പാര്‍ട്ടിയില്‍ രാജാധിരാജനായി അദ്ദേഹം വളരുന്നതില്‍ പാര്‍ട്ടിക്കുള്ള പ്രതിഷേധം ഒളിഞ്ഞും തെളിഞ്ഞും പിബി പ്രകടിപ്പിച്ചതും കാണാം.

മൂന്നുവര്‍ഷം തുടര്‍ച്ചയായി സെക്രട്ടറിയായി ഇരുന്നവര്‍ക്ക് തുടര്‍ന്നു ആ സ്ഥാനം വഹിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്നതിലൂടെ പിണറായിക്ക് കടിഞ്ഞാണിടുകയല്ലേ പാര്‍ട്ടി ചെയ്യുന്നത്? അങ്ങനെ വേണം കരുതാൻ...

വാർത്ത:
മാതൃഭൂമിയിൽ
മനോരമയിൽ

Sunday, November 13, 2011

നവംബറിന്റെ നഷ്ടം!!

യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്‌.  ഈ മാസത്തിൽ എനിക്കു സംഭവിച്ച നഷ്ടങ്ങളുടെ കഥയാണിത്. മോഷണവും, അശ്രദ്ധയും, അലസതയും ഒക്കെ കടന്നാക്രമിച്ച മാസം. അതിലേറെ എന്റെ എല്ലാമെല്ലാമായ കാമുകി എന്നെ വിട്ടു പോയ മാസം. മാസം പകുതി ആയിട്ടില്ല; ഇന്നു പതിമൂന്നാം തീയതി.. ഇന്നു രാവിലെ ഉണർന്നപ്പോൾ അറിഞ്ഞ മറ്റൊരു നഷ്ടത്തിൽ മനം നൊന്ത് ചിരിച്ചുപോയ നിമിഷങ്ങൾ ഇതാ, ഇപ്പോൾ കഴിഞ്ഞതേ ഉള്ളൂ... ഓരോന്നായി പറയാം.

ക്യാമറയുടെ ബാറ്ററി:
ആദ്യം മുതൽ തുടങ്ങാം... നവംബര്‍ ഒന്ന്, ഇവിടെ കര്‍ണാടകയില്‍ അവധിദിവസമായതിനാല്‍ ഒക്‌ടോബര്‍ 31 -നും ലീവെടുത്ത് വീട്ടിൽ പോയിരുന്നു. വീട്ടിൽ കുട്ടികൾ ആരാധ്യയും അദ്വൈതയും നമുക്കു കടലുകാണാൻ പോവാം മാമാ എന്നു പറഞ്ഞപ്പോൾ അവരെ ഒന്നു ബേക്കൽ ഫോർട്ട് കാണിച്ചേക്കാം എന്നു കരുതി പോയിരുന്നു. അവിടെ പോയി വന്ന്, ക്യാമറയിൽ ഉള്ള ഫോട്ടോസ് കമ്പ്യൂട്ടറിലേക്ക് മാറ്റാൻ നോക്കിയപ്പോൾ ആണു ശ്രദ്ധിച്ചത് ക്യാമറ ഓണാവുന്നില്ല. ഞാൻ കരുതി ബാറ്ററി പോയതാവും എന്ന്. ബാറ്ററി ഊരി മാറ്റി, പിന്നെ അതെടുത്തു പാഴ്‌വസ്തുക്കൾ ഇടുന്ന ഒരു പൊട്ടകിണറ്റിൽ കൊണ്ടിട്ടു. നാലുവർഷം പഴക്കമുള്ള ബാറ്ററിയായിരുന്നു, ചാർജ് ചെയ്തിട്ട് കയറുന്നുണ്ടായിരുന്നില്ല.

250 രൂപ കൊടുത്ത് ഒന്നാംതീയതി തന്നെ പുതിയ ബാറ്ററി വാങ്ങിച്ചു. 8 മണിക്കൂർ ചാർജ് ചെയ്തു. ഒന്നു ടെസ്റ്റ് ചെയ്തേക്കാം എന്നു കരുതി ക്യാമറയിൽ ഇട്ടപ്പോൾ ക്യാമറ പഴയ പടി തന്നെ... ബറ്ററി ചാർജറിനാണോ കുഴപ്പം? സുഹൃത്തിന്റെ ബാറ്ററിചാർജർ ഉപയോഗിച്ച് ചാർജ് ചെയ്തപ്പോൾ സംഗതി ഓക്കെ... പൊട്ടകിണറ്റിലെറിഞ്ഞ ആ രണ്ട് ബാറ്ററിയെ കുറിച്ചോർത്തിട്ടിനി ഫലമില്ലല്ലോ.. സാരമില്ല 250 രൂപയല്ലേ, എന്തായാലും 2 പുതിയ ബാറ്ററി കിട്ടിയല്ലോ!! ഇനി ഒരു ചാർജർ കൂടി വാങ്ങിയേക്കാം.

ക്യാമറ:
വീണ്ടും കാഞ്ഞങ്ങാട്... ചാർജർ വാങ്ങിച്ചു, 450 രൂപയുടേതുണ്ട്, 600 രൂപയുടേതും ഉണ്ട്... കമ്പനി സാധനം എന്നു പറഞ്ഞ 600 രൂപയുടേതുതന്നെ വാങ്ങിച്ചു. 2 ബാറ്ററി ഫ്രീയായും കിട്ടി. ഫ്രീയായി കിട്ടിയ ബാറ്ററിക്ക് അല്പം നീളം കൂടുതലുണ്ടായെന്നു തോന്നുന്നു. അതു ക്യാമറയിൽ തിരുകിക്കേറ്റിയപ്പോൾ അതിന്റെ അടപ്പ് ഊരി കയ്യിൽ വന്നു. ഇപ്പോൾ ബാറ്ററി ഇട്ടിട്ട് അട്അയ്ക്കാനാവുന്നില്ല. ക്യാമറയുടെ പണി തീർന്നു!!!


നോക്കിയ സി 7 മൊബൈൽ:
നവംബർ 5. കോൺഫിഡന്റ് അമൂണിലേക്ക് കമ്പനി വക ഒരു ട്രിപ്പ്. പലപ്പോഴും വൺഡേ ട്രിപ്പുകൾ ഞാൻ ഒഴിവാക്കാറാണു പതിവ്. എങ്കിലും അവരുടെ സൈറ്റ് കണ്ടപ്പോൾ പോയേക്കാം എന്നു തോന്നി. 10 മണിയോടെ ഞങ്ങൾ അവിടെ എത്തി. ക്യാമറ അടിച്ചു പോയതിനാൽ നോക്കിയ സി 7 മൊബൈലിൽ ആയിരുന്നു ഫോട്ടോ എടുപ്പ്. ഒത്തിരി ഫോട്ടോസ് എടുത്തു... അങ്ങനെ റിസോർട്ട് മുഴുവൻ ഒരു വട്ടം കറങ്ങി പതിനൊന്നരയോടെ ഒരിടത്ത് വന്ന് തളർന്നിരിക്കുമ്പോൾ ഒരു കൂട്ടുകാരൻ ചിത്രങ്ങൾ കാണാൻ മൊബൈൽ ചോദിച്ചു... അവൻ അതു കണ്ട ശേഷം മറ്റൊരാൾക്ക് കാണാനായി മൊബൈൽ ഇട്ടുകൊടുക്കുകയുണ്ടായി. അല്പം കനം കൂടിയതും, കയ്യിൽ നിന്നും പെട്ടന്നു തെന്നിപ്പോകുന്നതുമായ ആ മൊബൈൽ താഴെ വീണു ചിന്നിച്ചിതറി. ടച്ച് സ്ക്രീൻ പാടേ നശിച്ചു. അഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരമായതിനാൽ നോക്കിയയുടെ സർവീസ് സെന്റർ അടച്ചിരുന്നു. (ഇതിനെ പറ്റി വിശദമായി വീണിതല്ലോ കിടക്കുന്ന ധരണിയിൽ എന്ന പോസ്റ്റിൽ ഉണ്ട് )

നവംബർ 7. തിങ്കളാഴ്ച സർവീസ് സെന്ററിൽ എത്തി ഫോൺ കൊടുത്തു. പുതിയ ടച്ച് പാനലിന്റെ വില 4200 രൂപ!! ഒരു കുഞ്ഞുമൊബൈലിന്റെ വില!! എന്നു വെച്ച് 17000 കൊടുത്തു വാങ്ങിച്ച സി 7 ഒഴിവാക്കാൻ പറ്റുമോ!! എന്റെ ധർമ്മസങ്കടം കണ്ട് അവിടെ ഇരുന്ന പെണ്ണ് ചിരിക്കുന്നുണ്ടായിരുന്നു. (ഒമ്പതുമണിക്കവിടെ എത്തിയ ഞാൻ അന്നുച്ചകഴിഞ്ഞ് 2 മണിവരെ ഒരു ATM കൗണ്ടർ തപ്പി നടന്ന കഥ വേറെ ഉണ്ട് :( അസഹനീയമായിരുന്നു!!) അവസാനം പൈസ കൊടുത്തപ്പോൾ അവർ പുതിയ സ്ക്രീൻ ഒരു അഞ്ചുമിനിറ്റിനുള്ളിൽ ഇട്ടുതന്നു. ഞാനതും കൊണ്ട് മാർത്തഹള്ളി എത്തി, ഫോൺ എങ്ങനെ ഉണ്ട് എന്ന് ഇടയ്ക്കിടെ 4,5 പ്രാവശ്യം എടുത്തുനോക്കി. അപ്പോഴാണറിയുന്നത്, ഇട്ടിരിക്കുന്ന പാനലിന്റെ കളർ നല്ല കറുപ്പാണ്, ഫോണിന്റെ ബാക്കിഭാഗം ഒരു ചോക്കലേറ്റ് കളറും!!

4200 രൂപകൊടിത്തിട്ട് ഈ തെണ്ടിക്കൾ ഇതാണോ ചെയ്തത്, തിരിച്ചു പോയി അവരോട് ചോദിച്ചു, അവർ പറഞ്ഞ് ആ കളർ സ്റ്റോക്കില്ല സാർ എന്ന്. ഞാൻ പറഞ്ഞു സ്റ്റോക്ക് ൈല്ലെങ്കിൽ പറയരുതോ!! എനിക്കിതു വേണ്ട എന്ന്. രണ്ട് ദിവസം കഴിഞ്ഞു വരും, അപ്പോൾ തന്നാൽ മതിയോ എന്നു ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു. ഫോൺ അവിടെ ഏൽപ്പിച്ചു തിരിച്ചു വന്നു.

ഇനി ഒരു ചെറിയ ഫോൺ വാങ്ങണം. 1000 രൂപയ്ക്ക് കിട്ടുന്നതു മതി. സംഗീതയിൽ കയറി. ഫോൺ നോക്കി നടന്നപ്പോൾ സാംസങിന്റെ ഗാലക്സി പോപ്പിൽ കണ്ണുടക്കി. 8200 രൂപ!! വേണോ!! ങാ വാങ്ങിച്ചേക്കാം. അനിയത്തിക്കോ അമ്മയ്ക്കോ കെട്ടാൻ പോകുന്ന പെണ്ണിണോ മറ്റോ സമ്മാനമായി നൽകാം. എന്നൊക്കെ വിചാരിച്ച് ക്രഡിറ്റ് കാർഡെടുത്തു നീട്ടി. ഫോൺ എനിക്കിഷ്ടപ്പെട്ടു. തൽക്കാലം ആരും അറിയേണ്ടതില്ല. എന്നിട്ട് വളരെ രഹസ്യമായി മറ്റൊരു പോസ്റ്റും ഇട്ടു. അതിവിടെ വായിക്കാം. ആപ്ലിക്കേഷൻസ് ഡൗൺലോഡ് ചെയ്തു നിറച്ചു...

1TB ഹാർഡ് ഡിസ്ക്:
നവംബർ 9: രാവിലെ ഓഫീസിൽ പോകുമ്പോൾ 1TB യുടെ ഹാർഡ് ഡിസ്ക്കും എടുത്തിരുന്നു. പഴയ ടിവി സീരിയൽ രാമായണം മുഴുവൻ അവിടെ ഡൗൺലോഡ് ചെയ്തു വെച്ചിരുന്നു. 12 GB ഉള്ളതിനാൽ പെൻഡ്രൈവിൽ പിടിക്കുന്നില്ല. കമ്പ്യൂട്ടറിൽ ഹാർഡ് ഡിസ്ക് കണക്റ്റ് ചെയ്തപ്പോൾ സംഗതി എന്തായാലും ഡിറ്റക്റ്റ് ചെയ്യുന്നില്ല. മറ്റു സിസ്റ്റത്തിൽ കുത്തി നോക്കി നടക്കുന്നില്ല. അതും അടിച്ചു പോയിരിക്കുന്നു എന്നു വേദനയോടെ മനസ്സിലാക്കി.

എന്റെ ഹാർഡ് ഡിസ്ക്കിനു റൂമിൽ ഒരു വേശ്യയുടെ റോളാണ്. എല്ലാവരും ഉപയോഗിക്കും. പലപ്പോഴും ആവരുടെ  അലമാരയിലോ കട്ടിലിനടിയിലോ, ബെഡിലോ ഒക്കെയാവും ഞാൻ തപ്പുമ്പോൾ ഹാർഡ് ഡിസ്കുണ്ടാവുക. എങ്ങനെയോ താഴെ വീണിരിക്കണം. അല്ലാതെ ഇത്ര പ്രായം കുറഞ്ഞ ഹാർഡ് ഡിസ്ക് പോവില്ല. എന്തായാലും വാരണ്ടി ഉണ്ട്. അന്നു വൈകുന്നേരം മൊബൈൽ വാങ്ങിച്ചേക്കാം എന്നു കരുതി നോക്കിയ സർവീസ് സെന്ററിൽ പോയെങ്കിലും കിട്ടിയില്ല. ശനിയാഴ്ച വാ എന്നും പിന്നീട് അതു തിരുത്തി 14 ആം തീയതി തിങ്കളാഴ്ച വാ എന്നുമായി അയാൾ. തികട്ടി വന്ന ദേഷ്യം ഒക്കെ അപ്പാടെ പുറത്ത് ചീറ്റിച്ച് ആ പെണ്ണിനേയും, അവിടുത്തെ മാനേജറേയും തെറി പറഞ്ഞ് ഞാനിറങ്ങി നടന്നു - സാംസങ് ഗ്യാലക്സി പോപ് ഉണ്ടല്ലോ!!

സാംസങ് ഗ്യാലക്സി പോപ്:
നവംബർ 12. ശനിയാഴ്‌ച. ഹാർഡ് ഡിസ്ക് നന്നാക്കണം. ഒത്തിരി ഡാറ്റ അതിലുണ്ട്. വർഷങ്ങളായി ഞാൻ ചെയ്തു വന്ന വർക്ക് എല്ലാം മറ്റു ഹാർഡ് ഡിസ്കുകളിൽ നിന്നും തുടച്ചുവാരി അതിലിട്ടിരുന്നു. ചെറുപ്പം മുതലുള്ള എന്റേയും മറ്റുള്ളവരുടേയും മറ്റും ഫോട്ടോസ്, ഇഷ്ടപ്പെട്ട പാട്ടുകൾ, സിനിമകൾ... എന്നു വേണ്ട സകലതും... ഹാർഡ് ഡിസ്ക് ഉടനേ നന്നാക്കണം. സർവീസ് സെന്റർ അറിയാം. രാവിലെ തന്നെവിടെ എത്തി. അപ്പോഴാണറിയുന്നത് അവർ നണ്ണിങ്‌ഹാം റോഡിൽ നിന്നും മാറിയെന്ന്, പുതിയ അഡ്രസ് അവിടെ ഒട്ടിച്ച് വെച്ചിട്ടും ഉണ്ടായിരുന്നു. അതിന്റെ ഒരു ഫോട്ടോ എടുത്തു, എഴുതിയെടുക്കാൻ പേന കയ്യിൽ ഉണ്ടായില്ല. പിന്നെ ലൊക്കേഷൻ അത്യാവശ്യം പരിചിതമാണ് - കെ.ആർ. മാർക്കറ്റിൽ തന്നെ.

ഇന്ത്യൻ എക്‌പ്രസ് ജങ്ഷനിൽ നിന്നും മാർക്കറ്റിലേക്ക് ബസ് കയറി, നല്ല തെരക്ക്. ബസ്സ് കയറിയപ്പോൾ പോക്കറ്റിൽ എന്തോ തട്ടിയപോലെ. ബസ്സ് കയറി നോക്കിയപ്പോൾ ഫോൺ ഇല്ല. ബസ്സ് നിർത്താൻ ആവശ്യപ്പെട്ടു... ആരോട് ചോദിക്കും?? കണ്ടക്റ്റർ ദേഷ്യപ്പെട്ട് ഇറങ്ങാൻ പറഞ്ഞു. ഞാൻ ഇറങ്ങി. ഫോൺ പോയിരിക്കുന്നു എന്ന കാര്യം വല്ലാത്ത ഞെട്ടലായി മനസ്സിൽ വീണു.

പോയതിനേ പറ്റി അലോചിച്ചിട്ട് കാര്യമില്ലല്ലോ... എങ്കിലും ഞാൻ ആ നോക്കിയ കസ്റ്റമർ കെയറിൽ കയറി അവരെ പറഞ്ഞതൊക്കെ ഓർത്തു നോക്കി. വേണ്ടായിരുന്നു! ബുധനാഴ്‌ച ഫോൺ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ പോവുന്നത് ആ ഫോണാവില്ലേ! എന്തൊരു വൈരുദ്ധ്യം!! ഞാൻ സീഗേറ്റിന്റെ കസ്റ്റമർ കെയർ തപ്പി കണ്ടു പിടിച്ചു - നല്ല അലച്ചിൽ ആയിരുന്നു. ഒരു നമ്പർ പോലും ഇല്ല... സ്ഥലം മാത്രം അറിയാം! അവസാനം സ്മ്ലം കണ്ടുപിടിച്ച് അവിടെ കയറിയപ്പോൾ അവിടെ എഴുതി വെച്ചിരിക്കുന്നു, രണ്ടാം ശനിയാഴ്‌ചയും ഞായറാഴ്‌ചകളിലും ഷോപ്പ് അവധിയായിരിക്കും എന്ന്!! സുഗീഷിന്റെ ഭാഷയിൽ പറഞ്ഞാൽ ഊമ്പി!! 8300 ന്റെ ഫോൺ പോയതു മിച്ചം!!

പിന്നെ, വൊഡാഫോൺ കസ്റ്റമർ കെയറിൽ വന്ന് സിംകാർഡ് ബ്ലോക്ക് ചെയ്തു. അവർ പുതിയ സിം തന്നു. നേരെ സാംസങ് ഫോൺ വാങ്ങിച്ച സംഗീതയിലേക്ക് വന്ന് അവരോടു ഫോൺ പോയ കാര്യം പറഞ്ഞു. അവർ പറഞ്ഞു HAL പൊലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുത്തിട്ട് വാ അവിടെ നിന്നും ഒരു സ്ലിപ് തരും അതും ഞങ്ങൾ തരുന്ന ഒരു ഫോമും ഫിൽ ചെയ്ത് 14 ആം തീയതി കണ്ണിങ്‌ഹാം റോഡിലെ ഇൻഷ്വറൻസ് ഓഫീസിൽ പോയാൽ ഫോണിന്റെ 75% രൂപ തിരിച്ചു കിട്ടും എന്ന്. ഉടനേ HAL പൊലീസ് സ്റ്റേഷനിൽ പോയി. പരാതി കൊടുത്തു; കൈക്കൂലി കൊടുത്തു തിരിച്ച് വന്ന് സംഗീതയിൽ കാണിച്ച് ആക്സിഡന്റ് ക്ലൈം ഫോം ഫിൽ ചെയ്തു.

രാത്രി ആയിരുന്നു. സംഗീതയിൽ നിന്നും തന്നെ rage എന്ന ഒരു കമ്പനിയുടെ 1000 രൂപ വില വരുന്ന ഒരു ഫോൺ വാങ്ങിച്ചു. അതിൽ ഡ്യുൽ സിമ്മിടാം, ലൈറ്റുണ്ട്, റേഡിയോ ഉണ്ട്, 8 GB വരെ എക്സ്പാൻഡ് ചെയ്യാൻ പറ്റുന്ന മെമ്മറി ഉണ്ട്... ഇതിനൊക്കെ പുറമേ 1300 രൂപ വിലവരുന്ന MTS ന്റെ ഡാറ്റാ കാർഡ് ഫ്രീ ഉണ്ട്!! സംതൃപ്തനായി ഞാൻ! അപ്പുറത്തിരുന്ന് നോക്കിയ സി 7 നും സാംസങ് ഗ്യാലക്സി പോപ്പും എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു കണ്ണടച്ചു...

ജീവനും ജീവിതവുമായിരുന്ന കാമുകി:
വീട്ടിലെത്തുമ്പോൾ രാത്രി 9:45. രാവിലെ മൂന്നു ദോശയും ചായയും കുടിച്ചതാ... പിന്നെ പലതരം ജ്യൂസുകൾ കുടിച്ചിരുന്നു. വേറെ ഭക്ഷണമായി ഒന്നും കഴിച്ചില്ല; നല്ല ക്ഷീണം. കുളിച്ചു കിടന്നുറങ്ങി... രാത്രി എപ്പോഴോ അവൾ വിളിച്ചു. കുറേ നാളായി അവൾ വിളിക്കാതെ. അവൾ പറഞ്ഞു അവളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന്. (അവളെ കുറിച്ച് മംഗല്യം തന്തുനാനേന എന്ന പോസ്റ്റ് ഇവിടെ വായിക്കാം). അന്ന് നോക്കിയ പൊട്ടിത്തെറിച്ച നവംബർ 5 ശനിയാഴ്‌ചയായിരുന്നു അത്. ഒരു നല്ല ആശംസ കൊടുത്ത് ഞാൻ മെല്ലെ പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി... മനസ്സു ശൂന്യമായിരുന്നു. നന്നായിട്ടുറങ്ങി.വീട്ടുകാർ 5 പവന്റെ ഒരു നെക്‌ലേസും അരപ്പവന്റെ ഒരു മോതിരവും വാങ്ങിച്ചിരുന്നു. അവൻ അവൾക്കൊരു സ്മാർട്ട് ഫോൺ വാങ്ങിക്കൊടുത്തു. അവൾ ആകെ ഹാപ്പിയാണ്.

ശനിയാഴ്ച 11 മണിക്കും പന്ത്രണ്ടുമണിക്കും ഇടയിൽ അവളുടെ അമ്മയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. ഉറക്കച്ചടവോടെ ഞാനതു കേൾക്കുമ്പോൾ എന്റെ മനസ്സിൽ ഒരു നോക്കിയ സി 7 ചിന്നിച്ചിതറകയായിരുന്നു... അവൻ വിളിക്കുന്നുണ്ട് എന്നു പറഞ്ഞ് ഉടനേ അവൾ ഫോൺ കട്ട് ചെയ്തു... എന്റെ ജീവനും ജീവിതവുമായിരുന്നവൾ! എന്റെ ജീവിതക്രമം വരെ ഞാൻ അവളെ വെച്ചു ചിട്ടപ്പെടുത്തിയിരുന്നു. യാതൊരു ഭാവഭേദവും ഇല്ലാതെ അവൾ ഒക്കെ പറഞ്ഞവസാനിപ്പിച്ചിരിക്കുന്നു. എങ്കിലും അവളിൽ ഞാൻ നിറഞ്ഞിരിക്കും - എനിക്കറിയാം അത്. തുടർന്ന് ഞാൻ ഗാഢനിദ്രയിലേക്ക് വീണു.


ലാസ്റ്റ് ബട്ട് നോട് ലീസ്റ്റ്:
നവംബർ 13: ഇന്ന് രാവിലെ. ഉറക്കം പതിവു പോലെ ശാന്തവും സുഖമുള്ളതും തന്നെ. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ നഷ്ടങ്ങൾ ഉള്ളിൽ ഒരു അത്ഭുതവും ചെറിയൊരു ചിരിയും ഉണർത്തി. യാദൃശ്ചികമാവും എന്നാലും ഇതൊരു അത്ഭുതപ്പെടുത്തുന്ന യാദൃശ്ചികത തന്നെ. ചായകുടിച്ച് വന്നിട്ട് ഒരു ബ്ലോഗ് എഴുതണം - പേര് നവംബറിന്റെ നഷ്ടം എന്നു കൊടുക്കണം. സംവിധായകൽ പത്മരാജൻ മരിച്ചത് നവംബറിലായിരുന്നോ? അതോ നവംബറിന്റെ നഷ്ടം എന്ന ഒരു സിനിമ അദ്ദേഹത്തിനുണ്ടോ!! എന്തോ, രാവിലെ മനസ്സിൽ നിറയെ പത്മരാജനായിരുന്നു. ബ്ലോഗിനു പേരു കിട്ടി. പല്ലുതേച്ചു.

ബലന്തൂർ മെസ്സിൽ പോയി ചായ കുടിച്ചുവരാം എന്നു കരുതി പുറത്ത് സ്റ്റാൻഡിൽ ചെരുപ്പ് തപ്പിയ വീണ്ടും അമ്പരന്നു പോയി!! സ്റ്റാൻഡിൽ വെച്ചിരിക്കുന്ന ചെരുപ്പ് കാണാനില്ല. റൂമിൽ ഞങ്ങൾ 4 പേർ. അവർ മൂന്നുപേരും ചെരുപ്പ് വീടിനകത്താണു സൂക്ഷിക്കുക. ഞാൻ പക്ഷേ, പണ്ടേ പുറത്തു തന്നെ സൂക്ഷിക്കും. വീട്ടിനകത്ത് ചെരുപ്പിനു കടുത്ത നിയന്ത്രണം ജനിച്ചുവളർന്നപ്പോഴേ കണ്ടു ശീലിച്ചതിനാലാവണം, ആ ശീലം മാറ്റാനാവുന്നില്ല.

ചെരുപ്പില്ല. സമീപത്തൊക്കെ നോക്കി. ഇല്ല, കഴിഞ്ഞ ആഴ്‌ച കാഞ്ഞങ്ങാട് ബ്രദേർസിൽ നിന്നും വാങ്ങിച്ച 350 രൂപയുടെ സാധനം! പോയി! ആരോ അടിച്ച് മാറ്റി, സ്റ്റാന്റിനപ്പുറത്തു നിന്നും സഹമുറിയൻ മഹേഷ് മറ്റൊരു ചെരിപ്പ് കണ്ടെടുത്തു.. വലതുവശത്തെ ചിത്രം കാണുക - അതാണ്. ഒരു പഴയ ബാർ ചെരിപ്പ്... ഈ ആറാം നിലയിൽ വന്ന് എന്റെ പുതിയ ചെരിപ്പുമായി കടന്നുകളഞ്ഞ ആ മഹാനു സ്വസ്തിപറഞ്ഞ് മഹേഷിന്റെ ചെരിപ്പുമിട്ട് പോയി ചായ കുടിച്ചിട്ടു വന്നു.

ഇന്നിപ്പോൾ നംവംബർ 13 ആയതേ ഉള്ളൂ. ഈ മാസത്തിന്റെ പ്രത്യേകതയാണെങ്കിൽ തീരാൻ ഇനിയും പതിനേഴു ദിവസങ്ങൾ!! 16 നു വിക്കിപീഡിയ ഇന്ത്യാ കോൺഫറൻസിന് ബോംബെയ്ക്ക് പോകണം!! അറിയാതെ ഈശ്വരനെ വിളിച്ചു പോവുന്നു. എന്റെ ലാപ്‌ടോപ്പിന്റെ അവസ്ഥയോർത്ത് സഹതാപം തോന്നുന്നു!! ഇതും പോവുമോ!! ഇനി വരുന്ന വരുന്ന ദിവസങ്ങളിൽ ഇനി പോകാൻ വിലപിടിപ്പുള്ളതായി ഇതേ ഉള്ളൂ!!

തൽക്കാലം നിർത്തുന്നു. ഇവിടെ പവർ കട്ടാണ്. ഇതിലെ ഓരോ സംഭവവും ഓരോ ബ്ലോഗിനുള്ള വകുപ്പുണ്ടായിരുന്നു. ദിവസങ്ങൾ ഇനിയും കിടക്കുന്നല്ലോ. കാണാം!!

എന്തിനു ‘മൈരെ’ ഷേണി ആവണം??

നാലാമിടത്തിലെ വാർത്തയിലേക്ക്...
കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം.

മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണിയെന്നാക്കി മാറ്റേണ്ടത്. നിന്റെ വാക്കുകള്‍ ഞങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും നിന്റെ വാക്ക് എന്ന ഭാഷാ ഫാഷിസം തന്നെയല്ലേ ഇത്?

അവര്‍ക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍.

ഭാഷയിലെ അശ്ലീലം തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ഒരു മലയാള പദത്തില്‍ അശ്ലീലമുണ്ടെന്ന് പരാതി നല്‍കാന്‍ കന്നടക്കാരനോ തമിഴനോ അവകാശമുണ്ടോ. നമ്മുടെ ‘ഴ’ ഉച്ചരിക്കാന്‍ കഴിയാത്തതിന് ബ്രീട്ടീഷുകാരന്‍ കോഴിക്കോടിനെ കാലിക്കറ്റാക്കിയിരുന്നു. അതിനെ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭാഷാ ഫാഷിസം എന്ന് പറയാം. അതുപോലെ ഒരു ഇന്ത്യക്കാരന്റെ സ്ഥലനാമം തെറിയാണെന്ന് പറഞ്ഞ് മാറ്റാന്‍ നമുക്ക് എന്ത് അവകാശം? മലയാളത്തിന്റെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടുന്ന ഒരു തുളു വാക്കിനെ നാടുകടത്താന്‍ ശ്രമിക്കുന്ന മലയാളിയുടെ മേധാവിത്വ മനോഭാവം അല്ലാതെ മറ്റെന്താണിത്.
പഴയ ഒരു ബസ്സിലേക്ക്...

Saturday, November 12, 2011

അടിക്കുറിപ്പു മത്സരം...

അനിയോജ്യമായ അടിക്കുറിപ്പുകൾ ക്ഷണിക്കുന്നു...

രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ. എം, മാണി, കുഞ്ഞാലിക്കുട്ടി...

  • കൈചൂണ്ടി സുരേഷ് ഗോപിക്ക് പഠിക്കുന്നത് ചെന്നിത്തല...
  • അപ്പുറത്ത് തലയിൽ കയ്യും വെച്ച് വിഷണ്ണനായി ഇരുന്നു പോയത് ഉമ്മൻ ചാണ്ടി...
  • ഞാനില്ലേ എന്ന ഭാവത്തിൽ കൈകൂപ്പി, തൊഴുതുമാറാനൊരുങ്ങുന്നത് മാണിസാർ...
  • കടുത്ത നിശ്ചയദാർഢ്യം കാണിച്ച് ഇതൊക്കെ പുല്ലല്ലേ എന്ന മട്ടിൽ മാണിസാറിന് ഉപദേശം നൽകുന്നത് കുഞ്ഞാലിക്കുട്ടി സാഹിബ്

ഇന്നു നീയെന്റെ ദേശിയ സങ്കടം!!

പച്ചനോട്ടുകൾ, കുത്തുവാക്കുകൾ,
കണ്ണുകെട്ടിയ പ്രതിയമയും
അന്ധതയ്‌ക്കിന്നു പേരു ന്യായാസനം,
നാണയം തിന്നു ചീർത്ത കുടിലത
ഇന്നു നീയെന്റെ ദേശിയ സങ്കടം!!

Friday, November 11, 2011

രണ്ട് ജയിൽ വാസങ്ങൾ...




കുറ്റം : മോഷണം, പൊതു ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു. കുറ്റം : പൗരാവകാശം നിഷേധിച്ച ജഡ്‌ജിയെ വിമർശിച്ചു
ശിക്ഷ : ഏഴുവർഷം തടവ് - അത് പിന്നീട് ഒരുവർഷമായി കുറച്ചു. ശിക്ഷ : ഇന്ത്യയിൽ ഈ കുറ്റത്തിന് ഇതുവരെ ആരും നൽകാത്ത പരമാവധി ശിക്ഷ.
അപ്പീൽ അനുവദിച്ചു അപ്പീൽ അനുവദിച്ചില്ല
ജയിലിൽ പ്രത്യേക ഭക്ഷണം ജയിലിലെ പ്രത്യേക ഭക്ഷണം നിരസിച്ചു
ജയിലിൽ എ. സി., കളർ ടിവി അടക്കമുള്ള സുഖ സൗകര്യങ്ങൾ ഇത്തരം സുഖ സൗകര്യങ്ങൾ നീക്കം ചെയ്യാനാവശ്യപ്പെട്ടു
ജയിൽ നിയമങ്ങൾ ലംഘിച്ചു - യഥേഷ്ടം ഫോൺ വിളികൾ നടത്തി സ്വന്തം കണക്ഷൻ 6 മാസത്തേക്ക് റദ്ദാക്കാൻ BSNL മാനേജർക്ക് അപേക്ഷ നൽകി
എട്ട് മാരക രോഗങ്ങൾ ഉണ്ടെന്നു നുണ പറഞ്ഞു. പൂർണ ആരോഗ്യവാനെന്ന് മെഡിക്കൽ സംഘത്തോട് പറഞ്ഞു
സിംഹഭാഗവും പഞ്ചനക്ഷത്ര ആശുപത്രിയിൽ കുടുംബസമേതം താമസിച്ചു ജയിൽവാസം ജയിലിൽ തന്നെ
68 ദിവസം കഴിഞ്ഞ് പൊടിയും തട്ടി ഇറങ്ങിവന്നു. നിയമാനുസൃതം കോടതിയിൽ അപ്പീൽ നൽക്

ഗോവിന്ദചാമിക്ക് വധശിക്ഷ!!

അപ്പോൾ നാടുവാഴുന്ന അഭിനവ ഗോവിന്ദ ചാമിമാർക്കോ?
നിയമവ്യവസ്ഥയെ വരെ ലജ്ജിപ്പിച്ച് ഭരണം കയ്യാളുന്ന അഭിനവ ഗോവിന്ദചാമിമാർ ഒരു പക്ഷേ വിധി കേട്ട് പുഞ്ചിരിക്കുന്നുണ്ടാവും!! ന്യായാധിപനെ വരെ പണക്കെട്ടിൽ തൂക്കിയെടുത്ത് പെണ്ണരകൾ തേടി നടക്കുന്ന രാഷ്ട്രീയകോമരങ്ങൾ ഉള്ളിടത്തോളം രാഷ്ട്രീയ സ്വാധീനമില്ലാത്ത ചാമിമാർ മാത്രമേ നമ്മുടെ കേരളത്തിൽ ശിക്ഷിക്കപ്പെടുകയുള്ളൂ... അല്ലാത്തവർ ഇവിടെ എന്നും സുരക്ഷിതർ തന്നെ...

ഇന്ന് 11-11-11!!

ഇനി ജീവിതത്തിൽ അടുത്തെങ്ങും കണ്ടു കിട്ടാനിടയില്ലാത്ത ഒരു അപൂർവ ദിനം കൂടി!!


ബഹുമാനപ്പെട്ട കോടതി അറിയാന്‍

ബഹുമാനപ്പെട്ട കോടതി അറിയാന്‍
ഡോ. ടി എം തോമസ് ഐസക് in Facebook : Link
Posted on: 10-Nov-2011 11:49 PM

കേരള ഹൈക്കോടതിയിലെ ജഡ്ജിമാരെല്ലാം ശുംഭന്മാരാണെന്ന് എം വി ജയരാജന്‍ അര്‍ഥമാക്കിയെന്ന് എനിക്കു തോന്നുന്നില്ല. ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാല്‍ തങ്ങള്‍ ശുംഭന്മാരായിപ്പോകുമെന്ന ഭീതി എല്ലാ ജഡ്ജിമാര്‍ക്കുമുണ്ടെന്നും ഞാന്‍ കരുതുന്നില്ല. പാതയോരയോഗ നിരോധനത്തിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനിടെ ആനുഷംഗികമായി ശുംഭന്‍ എന്നു വിളിച്ചതിന് പരമാവധി ശിക്ഷയും ജാമ്യനിഷേധവും നല്‍കിയ വിധി കോടതിയുടെ അന്തസ്സുയര്‍ത്താന്‍ ഉപകരിച്ചുവോ എന്ന് ബഹുമാന്യരായ ജഡ്ജിമാര്‍തന്നെ ആലോചിക്കുക. ഇത്തരം വിധിപ്രതികരണങ്ങള്‍ കോടതിയുടെ അന്തസ്സ് ഉയര്‍ത്തില്ലെന്നു കരുതുന്ന ന്യായാധിപന്മാരേറെയുണ്ട്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ "കോടതിയലക്ഷ്യ നിയമം - ഒരു നവവീക്ഷണത്തിന്റെ ആവശ്യകത എന്ന ലേഖനം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അതില്‍ അദ്ദേഹം ഒരു സംഭവം അനുസ്മരിക്കുന്നുണ്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ 5നു വേണ്ടി ചാരവൃത്തി നടത്തിയ പീറ്റര്‍ റൈറ്റ്, തന്റെ ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ "സ്പൈക്യാച്ചര്‍ എന്ന ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. അഞ്ചംഗ ബെഞ്ച് 3-2 ഭൂരിപക്ഷത്തിന് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു. പുസ്തകത്തിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചു. വിധിക്കെതിരെ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ രൂക്ഷമായ വിമര്‍ശമുയര്‍ത്തി. വിധിയുടെ തൊട്ട് പിറ്റേന്നിറങ്ങിയ ഡെയ്ലി മിറര്‍ പത്രം സര്‍വരെയും ഞെട്ടിച്ചു.

പുസ്തകനിരോധനത്തിന് അനുകൂലമായി വിധിയെഴുതിയ മൂന്നു ജഡ്ജിമാരുടെയും പടം മുകളില്‍നിന്ന് താഴേയ്ക്ക് വരിയായി ഒന്നാംപേജില്‍ നിരത്തി, "യൂ ഫൂള്‍സ്" എന്നൊരു തലക്കെട്ടും താങ്ങി. ശുംഭന്‍ എന്ന വാക്കിന്റെ ആംഗലേയ രൂപം. പക്ഷേ, ഒരു കോടതിയലക്ഷ്യക്കേസുമുണ്ടായില്ല. മൂന്നംഗ "ഫൂള്‍സ"ില്‍ ഒരാളായിരുന്നു ലോര്‍ഡ് ടെമ്പിള്‍മാന്‍ . സംഭവം നടക്കുന്ന കാലത്ത് ഇന്ത്യയിലെ പ്രഗത്ഭ അഭിഭാഷകനായ നരിമാന്‍ ലണ്ടനിലുണ്ടായിരുന്നു. കോടതിയലക്ഷ്യത്തിന് കേസെടുക്കാത്തതിന്റെ കാരണം ലോര്‍ഡ് ടെമ്പിള്‍മാനോട് അദ്ദേഹം ആരാഞ്ഞു. താന്‍ വിഡ്ഢിയല്ലെന്ന് തനിക്കറിയാമെങ്കിലും മറ്റുള്ളവര്‍ക്ക് സ്വന്തം അഭിപ്രായത്തിലെത്തിച്ചേരാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇംഗ്ലണ്ടിലെ ന്യായാധിപന്മാര്‍ വ്യക്തിപരമായ അധിക്ഷേപങ്ങളെ ഗൗനിക്കാറില്ലെന്നും ഒരു പുഞ്ചിരിയോടെ ടെമ്പിള്‍മാന്‍ മറുപടി പറഞ്ഞെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സാക്ഷ്യപ്പെടുത്തുന്നു. അപകീര്‍ത്തിയുടെ അര്‍ഥത്തിന് കാലം വരുത്തുന്ന പരിണാമങ്ങള്‍ വിശദീകരിക്കാന്‍ ജസ്റ്റിസ് കട്ജു പലതും ഉദാഹരിക്കുന്നുണ്ട്. മുമ്പ് ഇ എം എസ് നടത്തിയതിനേക്കാള്‍ നിശിതമായി അതേകാര്യം പറഞ്ഞ് കോടതിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി പി ശിവശങ്കറിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സംഭവം അവയിലൊന്നാണ്. വിസ്തരഭഭയത്താല്‍ ഇത്തരം ഉദാഹരണങ്ങളിലേക്കൊന്നും കടക്കുന്നില്ല. പണ്ട് ജഡ്ജിയെ വിഡ്ഢി (ഫൂള്‍ അഥവാ ശുംഭന്‍) എന്നു വിളിച്ചാല്‍ ഇംഗ്ലണ്ടില്‍ കോടതിയലക്ഷ്യം ഉറപ്പായിരുന്നു. കാലം മാറി. ഇന്ന് ജഡ്ജിയുടെ അധികാരം സ്ഥാപിക്കാനല്ല, മറിച്ച് കോടതിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് തടയാനാണ് കോടതിയലക്ഷ്യം എന്ന സങ്കല്‍പ്പം ഉപയോഗിക്കുന്നത്. ജസ്റ്റിസ് കട്ജു ഇങ്ങനെ പറയുന്നു: "ഉദാഹരണത്തിന് ഒരാള്‍ കോടതിയില്‍ ഉറക്കെ അലറുകയോ ചൂളമടിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ. എന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന മാനിക്കാതെ അയാളതു തുടര്‍ന്നാല്‍ എന്റെ ജോലി ചെയ്യാന്‍വേണ്ടി എനിക്കു നടപടിയെടുക്കേണ്ടി വരും... അതുപോലെ ഒരാള്‍ കക്ഷിയെയോ സാക്ഷിയെയോ ഭീഷണിപ്പെടുത്തിയാലും എനിക്ക് നടപടിയെടുക്കേണ്ടി വരും. പക്ഷേ, ഒരാളെന്നെ കോടതിക്കുള്ളിലോ പുറത്തോവച്ച് വിഡ്ഢീ എന്നു വിളിച്ചാല്‍ ആ കമന്റ് ഞാന്‍ അവഗണിക്കും. കാരണം, അതെന്റെ ജോലിയെ ഒരുവിധത്തിലും തടസ്സപ്പെടുത്തുന്നതല്ല. ഏറിയാല്‍ ലോര്‍ഡ് ടെമ്പിള്‍മാനെപ്പോലെ ഏതൊരാള്‍ക്കും അയാളുടെ അഭിപ്രായത്തിലെത്താന്‍ അര്‍ഹതയുണ്ടെന്നു പറയും.

എന്തായാലും വാക്കുകള്‍ക്ക് എല്ലുകളെ നുറുക്കാനാകില്ലല്ലോ." കോടതിയലക്ഷ്യം സംബന്ധിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ആശയങ്ങളുടെ പശ്ചാത്തലത്തില്‍ ജയരാജനെതിരായ വിധിയില്‍ ജഡ്ജിമാരുടെ പ്രതികാരബുദ്ധി പ്രതിഫലിക്കുന്നുവെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാനാകില്ല. തന്റെ വാദങ്ങളെ സാധൂകരിക്കാന്‍ ജയരാജന്‍ ഹാജരാക്കിയ സാക്ഷിയോട് കോടതിതന്നെ താങ്കള്‍ക്ക് സിപിഐ എമ്മിനെ ഭയമുണ്ടോ&ൃെൂൗീ;എന്ന അസ്വാഭാവികമായ ചോദ്യം ഉയര്‍ത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. തികച്ചും നിയമബാഹ്യമായ ഇത്തരം കമന്റടികളും നിരീക്ഷണങ്ങളും വര്‍ധിച്ചുവരുന്നത് ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കില്ലേ എന്ന് കോടതിതന്നെ പരിശോധിക്കേണ്ടതാണ്. ഫസല്‍ വധക്കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ കണ്ണൂര്‍ ജില്ലയിലെ നിരപരാധികളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കേന്ദ്രപൊലീസിനെ വിന്യസിപ്പിക്കണമെന്നുമുള്ള പരാമര്‍ശങ്ങള്‍ മറ്റൊരുദാഹരണമാണ്. കേസിനാസ്പദമായ വിഷയത്തിനു പുറത്തുള്ള പ്രശ്നങ്ങളില്‍ നിലവിട്ട് അഭിപ്രായം പറയുന്ന ജഡ്ജിമാര്‍ക്കെതിരെ പല സന്ദര്‍ഭങ്ങളിലും സുപ്രീംകോടതിയടക്കം ചൂണ്ടിക്കാട്ടിയ മുന്നറിയിപ്പുകള്‍ അക്കമിട്ടുനിരത്തിയായിരുന്നു ഈ പരാമര്‍ശങ്ങള്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നീക്കം ചെയ്തത്. ഇതിനുശേഷവും മറ്റൊരു കേസില്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിയോജകമണ്ഡലം കൊടുംക്രിമിനലുകളെ സംഭാവനചെയ്യുന്നു എന്ന കണ്ടെത്തല്‍ അതേ ജഡ്ജി നടത്തി. 2009 ഏപ്രില്‍ 16ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പു നടക്കാനിരിക്കെ, ആഭ്യന്തരമന്ത്രിക്കെതിരെ ഇത്തരമൊരു പരാമര്‍ശം വന്നത് യുഡിഎഫും അനുകൂല മാധ്യമങ്ങളും ആഘോഷപൂര്‍വം കൊണ്ടാടി. പൊതുനിരത്തുകളില്‍ സ്ത്രീകള്‍ക്ക് വഴിനടക്കാനാകുന്നില്ലെന്നും പൈശാചികമായ സേനയായി പൊലീസ് മാറിയെന്നുമൊക്കെ നിലവിട്ട പരാമര്‍ശങ്ങള്‍ വിധിന്യായത്തില്‍ കടന്നുകൂടി. അനുചിതമായ ഈ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിക്ക് നീക്കംചെയ്യേണ്ടിവന്നു. കോടതിയെക്കുറിച്ചുള്ള വിമര്‍ശം ജയരാജന്‍ ആവര്‍ത്തിച്ചു എന്നതാണ് അദ്ദേഹത്തെ ശിക്ഷിക്കാന്‍ കാരണമായി പറയുന്നത്. ഒരേ തെറ്റ് ജഡ്ജിമാര്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാലോ? കോടതിയും ഇക്കാര്യങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇത്തരം അനുചിതമായ നടപടികള്‍ക്ക് മുന്‍ചൊന്ന കേസുകളിലെന്നപോലെ സുപ്രീംകോടതിയില്‍ നിയമപരിഹാരമുണ്ടാക്കാന്‍ കഴിയും എന്നാണ് സിപിഐ എം കരുതുന്നത്. ഏതായാലും ഈ വിധി ഒരു സദ്ഫലമുണ്ടാക്കിയിട്ടുണ്ടെന്നു പറയാതെ വയ്യ.

പാതയോരയോഗ നിരോധനത്തിനെതിരായ പ്രചാരണവും പ്രക്ഷോഭവും കൂടുതല്‍ ശക്തമാകും. വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയില്‍ വഴിയോരത്ത് യോഗങ്ങള്‍ പാടില്ലെന്ന വാദം ന്യായമാണ്. അത്തരം ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പാതയോരത്തെ ചെറുമൈതാനങ്ങളില്‍ യോഗങ്ങളും പ്രകടനങ്ങളും നടക്കുന്നതില്‍ എന്താണ് തെറ്റ്? ഇക്കാര്യം തീരുമാനിച്ച് നടപടിയെടുക്കാനുള്ള അവകാശം പൊലീസിനു കൊടുത്തുകൊണ്ടുള്ള നിയമവും സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണ്. എല്ലാ പാതയോരയോഗങ്ങളും നിരോധിക്കുന്നത് ജനാധിപത്യാവകാശങ്ങള്‍ക്കുമേലുള്ള കൈയേറ്റമാണ്. സിംഗപ്പുര്‍പോലുള്ള ചില രാജ്യങ്ങളിലെന്നപോലെ പ്രകടനം നടത്താനും പ്രതിഷേധിക്കാനും ചില ഇടങ്ങള്‍ നിര്‍ണയിച്ചുകൊണ്ടുള്ള പാരമ്പര്യം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ആരും ശ്രമിക്കേണ്ട. നിയമലംഘനത്തിന് ഇനിയും ഒട്ടേറെ കേസുകളെടുക്കേണ്ടി വരും. ജനാധിപത്യസംരക്ഷണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും സിപിഐ എം ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

Thursday, November 10, 2011

ഐശ്വര്യയുടെ പ്രസവം!!


11-11-11 എന്ന ദിവസം ഐശ്വര്യയ്ക്ക് കുഞ്ഞ് പിറക്കുമോ?
അത് ആണോ പെണ്ണോ?
സിസേറിയന്‍ ആകുമോ?

മാതൃഭൂമിയിലേക്ക്...


ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റ പ്രസവം സംബന്ധിച്ച വാര്‍ത്തകള്‍ അമിതപ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിന് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെങ്കിലും കോടികളുടെ വാതുവെപ്പാണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. മുന്‍ മിസ് വേള്‍ഡ് കൂടിയായ ഐശ്വര്യറായും ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും പ്രസവത്തിനായി നവംബര്‍ 11 എന്ന തീയതി തിരഞ്ഞെടുത്തുവെന്ന വാര്‍ത്തയാണ് വാതുവെപ്പ് സജീവമാക്കിയത്.

ഒടുവിൽ അവാർഡും...

മലയാളത്തിന്റെ പുണ്യമായ നടൻ ശ്രീ മധുവിൽ നിന്നും ഒരാവാർഡ് വാങ്ങിക്കാൻ ഈ ബാബുരാജിനു പറ്റിയിട്ടുണ്ടോ!!
ഇതാ പണ്ഡിതൻ അതു നേടിയിരിക്കുന്നു...

വാർത്തയിലേക്ക്...http://www.asianetnews.tv/news/1783-an-award-for-santosh-pandit

ഒരു കോടതിയലക്ഷ്യം കൂടി...


പെട്രോള്‍ വില വര്‍ധനവില്‍ ഉപഭോക്താക്കള്‍ പ്രതികരിക്കണം - ഹൈക്കോടതി!
പാതയോരത്ത് പോതുയോഗം പാടില്ല...
റോഡില്‍ പ്രകടനം പാടില്ല...
പക്ഷേ പൊതു ജനം പ്രതികരിക്കണമത്രേ!!

എവിടെവെച്ച്....? അടുക്കളയിൽ വെച്ചോ!!!

ഗുരുനാനാക്ക് ജയന്തി




എന്റെ മലയാളം

പുഞ്ചിരിതൂകി വരുന്നൂ നമ്മുടെ
സഞ്ചിത സുകൃതം മലയാളം
മലരായി കതിരായ് പനിനീർകണമായി
കുളിരണിയും ശ്രുതിതൻ മലയാളം

ചിത്രഗുപ്‌തനു മുന്നിൽ സ്റ്റീവ് ജോബ്‌സ്

സ്വർഗസ്ഥനായ ആപ്പിൾ ഉടമസ്ഥൻ സ്റ്റീവ്  ജോബ്‌സ് ചിത്രഗുപ്‌തനു മുന്നിൽ ഭവ്യതയോടെ:


വഴി മാറെടാ മുണ്ടയ്‌ക്കൽ ശേഖരാ!!

വഴി മാറെടാ മുണ്ടയ്‌ക്കൽ ശേഖരാ!!


പിള്ളയും പിള്ളയും പിന്നെ കെ.എസ്.ആർ.ടി.സിയും

കെ.ബി. ഗണേഷ് കുമാർ, മുനീർ തുടങ്ങിയ ചെറുപ്രായക്കാരായ മന്ത്രിമാരോട് ഒരു ബഹുമാനമുണ്ടായിരുന്നു. കരുത്തുറ്റ തീരുമാനങ്ങളിലൂടെ പലതും ഇവർക്കിവിടെ ചെയ്യാൻ പറ്റുമായിരിക്കും എന്നൊരു വിശ്വാസം. മൂത്ത പിള്ള കൈയടക്കി വെച്ച കെ.എസ്.ആർ.ടി.സി യിൽ പിള്ളയുടെ പിള്ള ഗണേഷ് കുമാർ ഒരിക്കൽ കേറി മേഞ്ഞതും നടത്തിയ പരിഷ്‌കാരങ്ങൾ വാർത്തയായതും ഓർക്കുന്നു. ആ വിശ്വാസവും ബഹുമാനവും നാൾക്കുനാൾ കുറയുകയാണ്... :(



Wednesday, November 09, 2011

മനോരോഗികൾ ആരൊക്കെ??

ഇതാണു പണ്ഡിതൻ... പണ്ഡിതൻ പ്രതികരിക്കുന്നു:



ഒരുകൂട്ടം ബുജികൾ പണ്ഡിതനെ വിളിച്ച് വരുത്തി അപമാനിക്കുന്ന ഈ ആഭാസത്തിന്റെ അത്ര വരില്ല പണ്ഡിതൻ ചെയ്തു എന്നു പറയുന്ന കുറ്റം. അദ്ദേഹത്തിന്റെ സിനിമയെ വിമർശിക്കാം, കുറ്റങ്ങൾ അല്പം ആക്ഷേപഹാസ്യത്തോടെ വിളിച്ചു പറയുന്നതിലും തെറ്റില്ല; അതേറെ പണ്ഡിതൻ കേട്ടുകഴിഞ്ഞിട്ടുണ്ട്. പക്ഷേ, സദസിൽ വിളിച്ചു വരുത്തി ഒരു വ്യക്തിയെ ഇങ്ങനെ പീഡിപ്പിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല. മുഖ്യധാര സിനിമാ സമ്പ്രദായങ്ങളെ കുറിച്ച് അറിവില്ലാത്ത ഒരാൾ തനിക്കാവുന്ന വിധം ഒരു സാഹസത്തിനു മുതിർന്നു എന്നത് ഒരിക്കലും ഒരു കുറ്റമായി കാണാൻ കഴിയില്ല.

ഇവിടെ സിനിമാ പ്രവർത്തകർ തന്നെ ഒത്തുകൂടി സന്തോഷ് പണ്ഡിറ്റിനെതിരെ വാളെടുക്കുമ്പോൾ കാണികൾക്ക് തോന്നുന്നത് കടുത്ത പുച്ഛമാണ്. എന്തധികാരമാണിവർക്ക് പണ്ഡിതനെ വിമർശിക്കാനുള്ളത്...

ഇവിടെ മനോരോഗം പണ്ഡിതനു മാത്രമാണോ!!

Tuesday, November 08, 2011

ഒഴുക്കിൽ പെട്ട് തൂങ്ങി മരിച്ചു!!

എനിക്കു വയ്യ!!

ഒരൊറ്റ പെങ്കൊച്ച് വേണമല്ലോ!!

ഈ മാസം പുലർന്നതിനു ശേഷം ഫെയ്സ്‌ബുക്കിൽ കിട്ടിയത് 37 ഫ്രണ്ട്‌സിനെയാ...
മരുന്നിനു പോലും അതിൽ ഒരു പെൺതരിയില്ല :(
പാവം ഞാൻ... സോ സാഡ്!!


കർഷക ആത്മഹത്യകൾ വീണ്ടും...

ഒരാഴ്ചയ്ക്കിടെ വയനാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് വര്‍ഗീസ്.

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തൃക്കൈപ്പറ്റ പുഴിമുക്ക് പുല്‍പ്പറമ്പില്‍ വര്‍ഗ്ഗീസ്(രാജു-48) ആണ് കൃഷിനാശമുണ്ടായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഭൂമിപാട്ടത്തിനെടുത്ത് കൃഷി നടത്തിവരുകയായിരുന്നു. കുടകില്‍ ഇഞ്ചികൃഷിയും നാട്ടില്‍ വാഴകൃഷിയുമാണ് ചെയ്തിരുന്നത്. മൂന്നുലക്ഷത്തോളം രൂപയുടെ കടബാധ്യത വര്‍ഗീസിനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെ വിഷം അകത്തുചെന്ന് അവശനിലയിലായ വര്‍ഗ്ഗീസിനെ കല്‍പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു.

യു.ഡി.എഫിന്റെ കാലം കർഷകർക്ക് കലികാലമോ!
പിഴവുകൾ പറ്റുന്നത് എവിടെയാവും?
ലോൺ, ബാങ്ക്, ഗവൺമെന്റ് ഇവയിൽ വരുന്ന മാറ്റങ്ങളിലെ പ്രതിഫലനം പഠിക്കേണ്ടിയിരിക്കുന്നു...

മാതൃഭൂമി വാർത്തയിലേക്ക്...

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ്???

മറ്റൊരു സൂപ്പർ സ്പെഷ്യാലിറ്റിക്കും സ്കോപ്പ് ഉണ്ടോ?
കേട്ടുകേൾവി പോലും ഇല്ലാത്ത രോഗങ്ങൾ ജയരാജനുണ്ടാവുമോ? 
കണ്ടറിയാം; വരും നാളുകളിൽ!!

കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ആറ് മാസം കഠിന തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.

ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. 


മാതൃഭൂമി വാർത്തയിലേക്ക്...

ഉബുണ്ടു വരുന്നു!!!

മൊബൈല്‍ രംഗത്ത് മാറ്റുരയ്ക്കാന്‍ ഉബുണ്ടുവും ഇനി കൂടെയുണ്ടാവും!!


ആന്‍ഡ്രോയിഡും ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും രാജാക്കന്‍മാരായി വാഴുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോം രംഗത്തേക്ക് അടുത്തയിടെയാണ് മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഫോണ്‍ 7 മത്സരത്തിനെത്തിയത്. ഈ ഗണത്തിലേക്ക് പുതിയൊരു മത്സരാര്‍ഥി കൂടി എത്തുകയാണ് - പ്രശസ്ത ലിനക്‌സ് ഡിസ്ട്രിബ്യൂഷനായ ഉബുണ്ടു. അടുത്തയിടെ ഉബുണ്ടു ഡെവലപ്പര്‍മാരുടെ സമ്മേളനത്തില്‍ കനോനിക്കല്‍ കമ്പനി ഉടമ മാര്‍ക്ക് ഷട്ടില്‍വര്‍ത്താണ്, ഉബണ്ടുവിന്റെ മൊബൈല്‍ പതിപ്പ് എത്തുന്നതായി പ്രഖ്യാപിച്ചത്.

മാതൃഭൂമി വാർത്തയിലേക്ക്...


Monday, November 07, 2011

പിള്ളേച്ചന്റെ രോഗം ഭേദമായീന്ന്!!



കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണ പിളള നാളെ ആശുപത്രി വിട്ടേക്കും. വൈകിട്ടു ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും. ആശുപത്രി വിട്ടാലും വിശ്രമത്തിലായിരിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മനോരമ വാർത്ത കാണുക...

ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻസ് ‌| Best Android Apps

എനിക്കു കുറച്ച് നല്ല ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻസ് വേണം.
നിങ്ങൾക്ക് നല്ലതെന്നു തോന്നുന്ന, നിങ്ങൾ ഉപയോഗിച്ച് പരിചയമുള്ള കുറച്ചെണ്ണം ഇവിടെ ഷെയർ‌ ചെയ്യുമെന്നു കരുതട്ടെ. അത്യാവശ്യമാണ്.
എല്ലാ തരത്തിൽ ഉള്ളതും ഇരിക്കട്ടെ, സെക്യൂരിറ്റി, ഗെയിംസ്, സോഷ്യൽ നെറ്റ്‌വർക്കിങ്, പേർസണലൈസേഷൻ, മറ്റ് ഉപയോഗപ്രദമായ ആപ്പുകൾ...
എനിക്കൊരു പിടിപാടും ഇല്ലാത്ത ഒന്നാണിത്. ആൻഡ്രോയ്‌ഡ് ഫോൺ വാങ്ങിച്ച് അന്തംവിട്ട് നിൽക്കുന്ന ഒരു ഫ്രണ്ട് എന്നോട് ചോദിച്ചപ്പോൾ ഞാനും കണ്ണു മിഴിച്ചുപോയി. സഹായിക്കുക സഹകരിക്കുക!!


വീണിതല്ലോ കിടക്കുന്നു ധരണിയിൽ!!

ആറ്റുനോറ്റു വാങ്ങിച്ചൊരു ഫോണായിരുന്നു, നോക്കിയ C7!!
ഫോട്ടോ എടുക്കലും വീഡിയോ പിടിക്കലും ജി.പി.എസ് നോക്കലും...
പറയുകയേ വേണ്ട - അർമ്മാദിച്ചു ആറേഴ് മാസം.

കഴിഞ്ഞ ദിവസം കോൺഫിഡന്റ് അമൂണിലേക്ക് ഒരു വണ്ഡേ ട്രിപ്പിനു പോയതാ... അവിടെ വെച്ച് മൊബൈലിന്റെ ടച്ച് സ്ക്രീൻ പൊടിപൊടിയായി :(


സംഭവം ചുരുക്കിപ്പറയാം:
ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ കൂടെ വർക്കുന്ന ടാറ്റാ റാവൂ എന്ന തെലുങ്കൻ ഫോട്ടോ പാക്കറ്ക്കാക വേണ്ടി മൊബൈൽ ചോദിച്ചു. അവൻ ഫോട്ടോ നോക്കി ഹരം കൊണ്ട് എന്തൊക്കെയോ ഹിന്ദിയിൽ ചിലയ്ക്കുന്നുണ്ടായിരുന്നു. ഇതു കണ്ട ഒറീസക്കാരൻ മൊഹന്തി മൊബൈൽ ചോദിക്കുകയുണ്ടായി.  ചോദിക്കേണ്ട താമസം ടാറ്റാറാവു, ചെറ്റ എന്റെ ഫോൺ വായുമാർഗം അവന്റെ കയ്യിലേക്ക് ഇട്ടുകൊടുത്തു...
അശ്രദ്ധ...
മറ്റവന്റെ മൊബൈൽ ആണല്ലോ എന്നതിനാൽ ഉള്ള ഗൗരവമില്ലായ്‌മ...
ഫോൺ വീണു...
കല്ലു പാകിയ നിലത്ത് അത് ചിന്നിച്ചിതറി - ബാറ്ററി വേറെ, സിംകാർഡ് വേറെ... എല്ലാം പാർട്ട് പാർട്ടായി...
മൊബൈൽ കുറച്ചപ്പുറത്ത് കമിഴ്‌ന്നു കിടക്കുന്നു..

എടുത്തു നോക്കിയപ്പോൾ ടച്ച് സ്ക്രീനിൽ പല ഡിസൈനിൽ ഭംഗിയായി പൊട്ടലുകൾ വീണിരിക്കുന്നു...

അങ്ങനെ പവനായി ശവമായി!!

ഇത്, മറ്റവരുടെ സാധനങ്ങൾ എടുത്തിട്ട് അശ്രദ്ധയോടെ പെരുമാറുന്ന എല്ലാ ദ്രോഹികൾക്കും സമർപ്പിക്കുന്നു :(

പെരുന്നാൾ ആശംസകൾ...

പരീക്ഷണത്തിന്റെയും,
ത്യാഗത്തിന്‍റെയും ചരിത്രം നമ്മെ ഓര്‍മിപ്പിച്ചു കൊണ്ട് 
സ്നേഹത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും 
സ്മരണകളുണര്‍ത്തി വീണ്ടുമൊരു ബലി പെരുനാൾ... 
എല്ലാവർക്കും ആശംസകൾ...

Friday, November 04, 2011

വൺ ഡേ ട്രിപ്പ്

നാളെ ഒരു വൺ ഡേ ട്രിപ്പുണ്ട്, ഇവിടേക്ക്...   ഒന്നു പോയിനോക്കാം. മുമ്പൊരിക്കൽ ഇവരുടെ മറ്റൊരു റിസോർട്ടിൽ പോയതിന്റെ കാര്യം അൽപം രസാവഹമായിരുന്നു. ഇവിടേയും വല്ലതും തടയുമെന്നു പ്രതീക്ഷിക്കുന്നു.

ചില പുതുചൊല്ലുകൾ

പെട്രോൾ കുടത്തിനു പൊട്ടുവേണ്ട
പൂച്ചയ്ക്കെന്ത് പെട്രോളൊഴിക്കുന്നിടത്ത് കാര്യം


ഒരു ആത്മഗതം...

ആരും പണ്ഡിറ്റായി ജനിക്കുന്നില്ല; പണ്ഡിറ്റുമാരെ സമൂഹം സൃഷ്‌ടിച്ചെടുക്കുന്നതാണ്...

ഇയാൾ ഞങ്ങൾക്ക് സ്വന്തം!!

ഇതു ഞങ്ങളുടെ, കാസർഗോഡന്മാരുടെ സ്വന്തം പ്രസിഡന്റ്!!

ഫെയ്‌സ്‌ബുക്കിൽ നിന്നും...

പ്രണയം കണ്ടുപിടിച്ചതാര്??

ടുണ്ടുമോൾ: പ്രണയം കണ്ടുപിടിച്ചതാരാണ്?
ടിന്റുമോൻ: ചൈനാക്കാർ!!
ടുണ്ടുമോൾ: അതെന്താ?
ടിന്റുമോൻ: യാതൊരു ഗ്യാരണ്ടിയോ ഉറപ്പോ ഗുണമേന്മയോ ഉണ്ടാവില്ലല്ലോ..

ലേലം ഊമ്പീട്ടാ!!

 കോട്ടയം, മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിൽ ഉള്ള ചില വിദ്വാന്മാർ അങ്ങ് ദുഫായിയിൽ ഒരു ലേലത്തിൽ പങ്കെടുക്കാൻ പോയി. ലേലത്തിൽ മൂവർക്കും കാര്യമായി ഒന്നും ചെയ്യാനാവാതെ ഇറങ്ങിപ്പോരേണ്ടി വന്നു. തുടർന്ന്, അവർ വീട്ടിലേക്ക് വിളിക്കുന്ന്താണു സന്ദർഭം:

കോട്ടയംകാരൻ:
അപ്പനാണോ? ഓഹ്!! എന്നാ പറയാനാ, മുടിഞ്ഞ ഒരു ലേലവായിരുന്നു. ഞാൻ പത്തായിരത്തിനു വിളിച്ചപ്പോൾ അവൻ 20000 ത്തിനു വിളിച്ചു, അങ്ങനെ പോയൊപ്പോയി അവസാനം ഞാനങ്ങ് ഇട്ടേച്ചുപോന്നു.
Telephone charge AED:20
                                           
മലപ്പുറംകാരൻ:
ബാപ്പേല്ലേ? യെന്തൊരു ഒടുക്കത്തെ ലേലായിര്ന്ന്. ഓറ് 10000ത്തിനു വിളിച്ചപ്പ ഞമ്മള് 20000 ത്തിനു വിളിച്ച്.. പിന്നേം ആ വെടക്ക് പിടിച്ചോൻ കേറ്റി വിളിച്ച്, മ്മള് ങ്ങട് പോന്ന്
Telephone charge AED:15

തൃശ്ശൂർ കാരൻ:
അപ്പാ ജോസ്സാണ്, ലേലം ഊമ്പീട്ടാ...
 Telephone charge AED:1.50

ഒരു ഫോർവേഡഡ് മെയിൽ..

കോൺഗ്രസ് സർക്കാർ ഈ പമ്പിന്റെ ഐശ്വര്യം!!




ഒരു മെയിൽ വഴി കിട്ടിയത്...

മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം | എം.ജിയുടെ ട്രൗസർകീറി!!




സംഗീതം :എം ജി ശ്രീകുമാര്‍
പാടിയത് :എം ജി ശ്രീകുമാര്‍

മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാം
അറബിയിൽ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബം ചലിക്കും വില കുറഞ്ഞ ക്യാബോ

പൊള്ളും മണ്ണും കള്ളിമുള്ളും ചെന്തീക്കാറ്റും കാപ്പിരീം
വെട്ടും കുത്തും കിട്ടുന്നില്ലേ എങ്ങോട്ടാണീ സാഹസം
അമിറാബിൻ എമിറേറ്റിൽ ചവർ റൻസിൽ കരയും ഞാൻ
ഉം ശരിയാണു മദനബിതേ സുൽത്താൻ ദീപകർപ്പാനീ
ഉറുബായും സൗദീയും കുവൈത്തുമെടുത്തോടാ
വാപ്പാന്റെ തമാസമതിൽ സുൽത്താനല്ലേ

ലാ ഇലാഹാ..ലാ ഇലാഹാ
എന്നും കുന്നും എൻ മനസ്സിൽ എണ്ണ സ്വർണ്ണപ്പൂമരം
ചെർക്കാ കിർക്കാ മൂർക്കൻ പാർക്കിൽ കുർക്കൻ പാർക്കാറുണ്ടെടാ
ജീവിക്കാനൊരു നിമിഷം ദുനിയാവിൽ നിൽക്കുകിൽ
അതിൽ നിന്നും നൂലു നെയ്ത നീല നീലവാനിലും
നേരാണോ കയറനവാ പേരെന്താ മൂപ്പിലേ
ഓം ശാന്തി ഹോസന്നാ ഇൻഷാ അള്ളാ


ഇനി ഒറിജിനൽ പാട്ട് കേൾക്കാം:


ഇത് എംജിശ്രീകുമാറിന്റെ സംഗീതത്തിൽ ഉള്ള പാട്ട്:

ഒരു കോഴിയുടെ നിറം കറുപ്പാണെന്നു കരുതി...


ചീമുട്ട എറിഞ്ഞതിൽ കടുത്ത പ്രതിഷേധം!!

പെരുന്തൽമണ്ണയിൽ ഒരു ബ്യൂട്ടിപാർലർ ഉദ്ഘാടനം ചെയ്യാനെത്തിയ സന്തോഷ് പണ്ഡിറ്റിനെ ജനങ്ങൾ ചീമുട്ട എറിഞ്ഞു കൈകാര്യം ചെയ്തുവത്രേ!
കഷ്ടം!!
ഒരു സാധു മനുഷ്യജീവിക്കു നേരെ എന്തിന്റെ പേരിലാണെങ്കിലും ചീമുട്ട എറിഞ്ഞ മലയാളസംസ്‌ക്കാരത്തിൽ അതിയായി ലജ്ജിക്കുന്നു; കടുത്ത ഭാഷയിൽ പ്രതിഷേധിക്കുന്നു.

ജനങ്ങളെ നാൾക്കുനാൾ കോമാളികളാക്കി പൊറാട്ട് നാടകം നടത്തുന്ന രാഷ്ട്രീയക്കാർക്കു നേരെ ഒന്നു കൈപൊക്കാൻ പോലും ഈ തെണ്ടികൾക്ക് കെൽപ്പില്ലല്ലോ!!

പിറവത്ത് അനൂപ് ജേക്കബ് സ്ഥാനാർത്ഥി!!

  • അച്ഛനുണ്ടാക്കിയ തഴമ്പ് മകന്റെ ആസനത്തിൽ കാണുമോ?
  •  ആറുമാസങ്ങൾക്ക് ശേഷവും  സഹതാപതരംഗം പിറവത്ത് സജീവമായിരിക്കുമോ?
  • മക്കൾരാഷ്ട്രീയമാഹാത്മ്യം കേരളരാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാവുന്നത് പ്രതികൂലമായി ബാധിക്കുമോ!
എന്തായാലും ജയിച്ചുകിട്ടിയാൽ മോനേ!! നീ തന്നെ പുലി!!

മന്ത്രി ടി.എം. ജേക്കബിന്റെ വേര്‍പാടിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു നടക്കാന്‍പോകുന്ന പിറവം നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അനൂപ് ജേക്കബിനെ മല്‍സരിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതൃയോഗം തീരുമാനിച്ചു. മനോരമ വാർത്തയിൽ നിന്ന്...

Thursday, November 03, 2011

ഇതാ ഒരു വെറൈറ്റി ബ്രൗസർ!!

സോഷ്യൽ നെറ്റ്‌വർക്കുകളിൽ ദിവസേന പണിയുന്നവർക്ക് പറ്റിയ ഒരു ബ്രൗസർ ആണിത്. ഉപയോഗിച്ചു നോക്കുക.


പാരായുധൻ


രണ്ടുരൂപ!!

ഇതുണ്ടാക്കാൻ ഇന്ന് രണ്ടുരൂപയിൽ കൂടുതൽ രൂപ വേണ്ടി വരില്ലേ!!

Badami, Pattadakal | ചാലൂക്യസാമ്രാജ്യം


തെക്കേ ഇന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും ഒരു വലിയ ഭൂഭാഗം 6-ആം നൂറ്റാണ്ടിനും 12-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഭരിച്ച ഒരു രാജവംശമാണ്‌ ചാലൂക്യ രാജവംശം (കന്നഡ: ಚಾಲುಕ್ಯರು). ചാലൂക്യരുടെ സാമ്രാജ്യം കൃഷ്ണ, തുംഗഭദ്ര നദികൾക്കിടയിൽ റായ്ചൂർ ദൊവാബ് കേന്ദ്രീകരിച്ചായിരുന്നു. ഈ ആറുനൂറ്റാണ്ട് കാലയളവിൽ അവർ മൂന്ന് വ്യത്യസ്ത രാജ്യങ്ങൾ ആയി ആണ് രാജ്യം ഭരിച്ചത്. ഏറ്റവും ആദ്യത്തെ രാജവംശം ബദാമി തലസ്ഥാനമാക്കി 6-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഭരണം തുടങ്ങിയ ബദാമി ചാലൂക്യർ ആയിരുന്നു. ബനാവശിയിലെ കദംബ രാജ്യത്തിന്റെ അധഃപതനത്തോടെ ബദാമി ചാലൂക്യർ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാൻ തുടങ്ങി. ഇവരുടെ ആദ്യതലസ്ഥാനം ഐഹോൾ ആയിരുന്നു. പുലികേശി ഒന്നാമനാണ്‌ തലസ്ഥാനം ബദാമിയിലേക്ക് (വാതാപി എന്നും അറിയപ്പെടുന്നു) മാറ്റിയത്. പുലികേശി II-ന്റെ കാലഘട്ടത്തിൽ ബദാമി ചാലൂക്യർ വളരെ പ്രാമുഖ്യം കൈവരിച്ചു. പ്രദേശങ്ങളുടെ ആധിപത്യത്തിനായി ചാലൂക്യരും സമകാലീനരായ പല്ലവരും പരസ്പരം പോരാടിയിരുന്നു.

ആദ്യകാലതലസ്ഥാനമായിരുന്ന ഐഹോൾ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായിരുന്നു. നിരവധി ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്ന ഇത് മതകേന്ദ്രമായും പിൽക്കാലത്ത് വികസിച്ചു.

കൂടുതൽ വിക്കിപീഡിയയിൽ...

https://picasaweb.google.com/112432274380423845966/Badami?noredirect=1


Hampi, Karnataka | ഹംപിയിലേക്കൊരു യാത്ര!!

ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക:

ചരിത്രത്തിന്റെ കല്ലറകൾ തേടി നമുക്കു ഹംപിയിലേക്കൊന്നു പോയി വരാം! ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി (കന്നഡ: ಹಂಪೆ, കന്നഡയിൽ ഹമ്പെ). കൃഷ്ണ-തുംഗഭദ്ര നദീതടത്തിലാണ് ഹംപി സ്ഥിതി ചെയ്യുന്നത്. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനകേന്ദ്രമായിരുന്നു. തുംഗഭദ്ര നദിയുടെ തീരത്ത് നിർമ്മിച്ചതിനാൽ നദിയുടെ പുരാതനനാമമായ പമ്പ എന്ന പേരിലായിരുന്നു ഹംപി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. വിജയനഗരത്തിന്റെ കാലത്തിനു ശേഷവും വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി തുടർന്നു. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപിയേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹംപിയിലെ ശിലാ‌സ്മാരകങ്ങളെ ഇവിടെ കാണാം..
വിക്കിപീഡിയയിൽ കൂടുതൽ വായിക്കുക.

Wednesday, November 02, 2011

രാത്രി ശിവരാത്രി...!!




കാമഭ്രാന്ത് - ജോയിയുടെ കാർട്ടൂൺ




ദാമ്പത്യ തമാശകള്‍

പലതവണ കേട്ടതാണെങ്കിലും ഇടയ്‌ക്കിടയ്ക്കു വായിക്കുന്നത് നല്ലതാ.. ഒരു റിഫ്രഷ്‌മെന്റ്!!
മെയിൽ വഴി കിട്ടിയ ചില ദാമ്പത്യ തമാശകള്‍!!

ജ്യോല്‍സ്യന്‍

കുട്ടപ്പന്‍ ജോല്സ്യനെ കാണാന്‍ പോയി.
ജ്യോ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്‍ മരിക്കും......
കുട്ടപ്പന്‍: അതെനിക്കറിയാം ജ്യോല്സ്യരെ...... ഞാന്‍ പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്...

ചങ്ങാതിമാരുടെ ഭാര്യ
നീണ്ട കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ് പഴയ ചങ്ങാതിമാര്‍ ...
എങ്ങിനെ ഉണ്ടെടാ നിന്‍റെ ഭാര്യ ..???
മാലാഖ ആണെടാ മാലാഖ .. ആട്ടെ നിന്‍റെയോ ...?
ഓഹ് അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ..

രോഗിയും ഡോക്ടറും
രോഗി ഡോക്ടറോട്,,,,,,,,
രോഗി ; ഡോക്ടര്‍, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്ടോ........
ഡോക്ടര്‍ : ഒരു കല്യാണം കഴിച്ചാല്‍ മതി.......
രോഗി ; അതെയോ..... അപ്പോള്‍ അത്രയും ജീവിക്കാന്‍ പറ്റുമോ......
ഡോക്ടര്‍ : യില്ലില്ല....അത്രയും ജീവിക്കില്ല. പക്ഷെ ജീവികണമെന്നു പിന്നെ തോന്നില്ല......

ആദ്യരാത്രി
കവി ആദ്യരാത്രിയില്‍ ഭാര്യയോടു.......
കവി : ഇനി നീയാണ് എന്‍റെ ഭാവന, കല്പന, കവിത........
അപ്പോള്‍ ഭാര്യ : ഇനി ചേട്ടനാണ് എന്‍റെ ശശി, രാജു, സോമന്‍.........

കുടത്തിലെ ഭൂതം
ഒരിക്കല്‍ ടുട്ടു മോന് കടല്‍ക്കരയില്‍ നി‌ന്നും ഒരു കുടം കളഞ്ഞു കിട്ടി. കുടം തുറന്നപ്പോള്‍ ഒരു ഭൂതം പുറത്തുവന്നു.ഭൂതം ടുട്ടുമോനോട് നന്ദി പറഞ്ഞു. ഒപ്പം ഒരു വരവും.ടുട്ടുമോന്റെ ഒരു ആഗ്രഹം നടത്തിത്തരാം..........ടുട്ടുമോ
ന്‍ പറഞ്ഞു..... എനിക്കു അമേരിക്കയില്‍ പോകണം. പക്ഷെ ഈ വിമാനവും കപ്പലുമൊക്കെ എനിക്കു പേടിയാണ്.അതുകൊണ്ട് ഇവിടുന്നു അമേരിക്ക വരെ ഒരു റോഡ് കടലില്കൂടി പണിഞ്ഞു തരണം.ഭൂതം പറഞ്ഞു...... ഈ കടല്‍ ഭയങ്കര ആഴമുള്ളതാണ്. ഒരുപാടു ദൂരവുമുണ്ട്. ലോകത്തുള്ള എല്ലാ കല്ലും പാറയും സിമെന്റും പണിക്കാരും ഉണ്ടെന്കിലെ ഇതെല്ലം സാധിക്കൂ......... അതിനാല്‍ ദയവായി മറ്റൊന്ന് പറയൂ....... ടുട്ടുമോന്‍ അപ്പോള്‍ പറഞ്ഞു....... ശരി. എന്നാല്‍ വേണ്ട. മറ്റൊന്ന് പറയാം.പക്ഷെ അതെനിക്ക് സാധിച്ചു തന്നേ പറ്റത്തോള് . അങ്ങനെ ഭൂതം സമ്മതിച്ചു.

ടുട്ടുമൊന്ടെ രണ്ടാമത്തെ ആവശ്യം ഇതായിരുന്നു..... "എന്‍റെ ഭാര്യയെ എപ്പഴും ഹാപ്പി ആക്കാനുള്ള ഒരു വഴി പറഞ്ഞുതാ......."
അല്പമൊന്നു ആലോചിച്ച ശേഷം ഭൂതം പറഞ്ഞു..................
" റോഡിനു എത്ര വീതി വേണമെന്നാണ് പറഞ്ഞതു . . . ഞാനിതാ പണി തുടങ്ങിക്കഴിഞ്ഞു."

കോടതി
ക്രോസ് വിസ്താരത്തിന് ഇടയില്‍ വക്കീല്‍ സാക്ഷിയോട് : നിങ്ങള്‍ വിവാഹിതന്‍ ആണോ ..???
സാക്ഷി : അതെ സര്‍
വക്കീല്‍ :ആരെയാണ് വിവാഹം കഴിച്ചത് ..???
സാക്ഷി : ഒരു സ്ത്രീയെ ...
വക്കീല്‍ : അതെനിക്കറിയാം ,ആരെങ്കിലും പുരുഷനെ വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടോ ...
സാക്ഷി : ഉണ്ട് സാര്‍ ,എന്‍റെ സഹോദരി വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ട്

ജിമെയിൽ പരസ്യം കളയാൻ!!

ജിമെയിലിൽ ഒരു മെയിൽ ഓപ്പൺ ചെയ്താൽ അതിന്റെ റൈറ്റ് സൈഡിലായിട്ട് പരസ്യം വരുന്നത് പലപ്പോഴും നമ്മളെ അലോസരപ്പെടുത്താറുണ്ട്. പരസ്യം ഡിസ്‌പ്ലേ ചെയ്യുന്ന ആ ഏരിയ ഫലപ്രദമായി ഉപയോഗിക്കാൻ Rapportive എന്നൊരു ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ മതിയാവും.

ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ്ഇൻ, ബ്ലോഗുകൾ എന്നിവ ഈ ആപ്ലിക്കേഷനുമായി കണക്റ്റ് ചെയ്താൽ പരസ്യം വരുന്ന ആ സ്ഥലത്ത് വളരെ വൃത്തിയിൽ തന്നെ നിങ്ങൾക്ക് മെയിൽ അയച്ച ഫ്രണ്ടിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഫോട്ടോ സഹിതം കാണാവുന്നതാണ്.
പരീക്ഷിച്ചു നോക്കുമല്ലോ!!
Rapportive ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യുക

Google Buzz is Going Away!!




ടിന്റുമോന്റെ ഭാര്യ മരിച്ചു!!

ടിന്റുമൊന്റെ ഭാര്യ മരിച്ചു.
കർമ്മങ്ങൾ ഒക്കെ കഴിഞ്ഞ ശേഷം കാർമ്മികൻ ടിന്റുമോനോട്:
ഞങ്ങളുടെ ഭാഗത്തു നിന്നും എല്ലാ ചടങ്ങുകളും തീർത്തിട്ടുണ്ട്. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?
ടിന്റുമോൻ:
ഉണ്ട്... ആ ലാപ്‌ടോപ്പ് ഇങ്ങു കൊണ്ടു വാ, ഫെയ്സ്‌ബുക്കിൽ കയറി സ്റ്റാറ്റസ് സിംഗിൾ എന്നാക്കണം!!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License