Wednesday, February 11, 2015

February 11, 2015 at 05:31PM

from Facebook



ഹല്ല പിന്നെ!!... ആം ആദ്മി പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രകാശ് കാരാട്ട് ‌- എങ്ങനെ സഹകരിച്ച് പ്രവർത്തിക്കാനാ സഖാവേ , പ്രവർത്തിക്കാൻ ഡൽഹിയിൽ സി.പി.എമ്മിനു ആരാ ഉള്ളത്? ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം സുപ്രധാനമായ സന്ദേശം ആണെന്നും ആ സന്ദേശം ഉൾക്കൊണ്ട് സി.പി.എം. മുദ്രാവാക്യത്തിലും രീതിയിലും മാറ്റം വരുത്തുമെന്നും കാരാട്ട് പറഞ്ഞതായി വാർത്തയിൽ കാണുന്നു. ഇനി എന്ത് മാറ്റം വരുത്താനാ സഖാവേ? ഇതിനു മുൻപേ തിരുത്തുമെന്ന് പറഞ്ഞ തെറ്റുകളൊക്കെ തിരുത്തിയോ? ആ ജയരാജൻ സഖാവ് കോടതിയിൽ ഒന്ന് ക്ഷമ ചോദിച്ചിരുന്നുവെങ്കിൽ അതൊരു അന്തസ്സായ നടപടിയാകുമായിരുന്നു. ജഡ്‌ജിമാരെ ശുംഭൻ എന്ന് വിളിക്കുന്നത് മാന്യതയുള്ള ആരും അംഗീകരിക്കില്ല. എന്നിട്ടും കൈയും വീശി ലാൽസലാം പറഞ്ഞ് അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ജയിലിലേക്ക് പോയി, ഞങ്ങൾ ജനാധിപത്യസംസ്ക്കാരം അംഗീകരിക്കില്ല എന്ന ധാർഷ്ഠ്യമല്ലേ ആ സഖാവ് പ്രകടിപ്പിച്ചത്. ഓർക്കുക, പാതയോര പൊതുയോഗം നിരോധിച്ച വിധിക്കെതിരെ സമരം നയിച്ചതിനല്ല ജയരാജൻ ജയിലിൽ പോയത്. ജഡ്ജിമാരെ അമാന്യമായ പ്രയോഗം കൊണ്ട് സംബോധന ചെയ്തതിനാണു. താങ്കൾക്കൊന്ന് ഗുണദോഷിക്കരുതായിരുന്നോ? കമ്മ്യൂണിസ്റ്റുകാർ എങ്ങനെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമോ അങ്ങനെയാണു കെജ്‌രിവാളും സംഘവും ഡൽഹിയിൽ പ്രവർത്തിച്ചത്. താങ്കൾക്കും താങ്കളുടെ സഖാക്കൾക്കും അപ്രകാരം കഴിയില്ല. എന്തെന്നാൽ താങ്കൾക്കും അനുയായികൾക്കും എന്തും പ്രത്യയശാസ്ത്രവുമായി ഒത്തുനോക്കണം. കെജ്‌രിവാളിനു ആ ബാധ്യതയില്ല. അതാണു ആം ആദ്മിക്കാരുടെ വിജയം. അതാണു താങ്കൾ മനസ്സിലാക്കേണ്ടത്.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License