Tuesday, February 17, 2015

February 17, 2015 at 09:32PM

from Facebook



ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) എന്ന ഭീകരസംഘടന അറപ്പില്ലാതെ മനുഷ്യനെ കഴുത്തറുത്ത് കൊന്ന് ദൃശ്യങ്ങള്‍ പുറത്തുവിടുന്ന് കണ്ട് അമ്പരക്കുമ്പോള്‍, പലരും കരുതുന്നത് അത് മറ്റൊരു അല്‍ഖ്വെയ്ദ, അല്ലെങ്കില്‍ താലിബാന്‍ എന്നാണ്. യഥാര്‍ഥത്തില്‍ അല്‍ഖ്വെയ്ദയെയും താലിബാനെയുംകാള്‍ മുന്തിയ ഐറ്റമാണ് ഐ.എസ്. എന്ന സംഘടന. പലരും കരുതുന്നത് പോലെ മനോവൈകല്യം ബാധിച്ചവരുടെ ഒരു കൂട്ടായ്മയല്ല അത്. വളരെ ശ്രദ്ധാപൂര്‍വ്വം പരിലാളിക്കപ്പെടുന്ന ചില പ്രാചീന ഇസ്ലാമികവിശ്വാസങ്ങള്‍ക്ക് മേല്‍ രൂപപ്പെടുത്തിയിട്ടുള്ള ഒരു ശക്തമായ ഗ്രൂപ്പാണത്. ആ വിശ്വാസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അടുത്തുവരുന്ന 'ലോകാവസാന'മാണ്! വിശുദ്ധഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ക്കനുസരിച്ച് ലോകാവസാനത്തിനായി ഒരുങ്ങാന്‍ ഇസ്ലാംവിശ്വാസികളെ പ്രാപ്തമാക്കുകയെന്നതാണ് ഐ.എസിന്റെ ആത്യന്തികലക്ഷ്യം. അതിനായി പുതിയ ഖലീഫയും, ഖലീഫയുടെ രാജ്യവും നിലവില്‍ വന്നുകഴിഞ്ഞു. യഥാര്‍ഥ മുസ്ലീങ്ങളെല്ലാം ഖലീഫയുടെ രാജ്യത്തേക്ക് താമസം മാറ്റാന്‍ തത്വത്തില്‍ ബാധ്യസ്ഥരാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് പേരാണ് പുതിയ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് ദിവസവും എത്തുന്നത്. ഇറാഖിന്റെയും സിറിയയുടെയും ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ 'രാജ്യം' അതിര്‍ത്തികളോ, ഇതരരാജ്യങ്ങളുമായുള്ള സഹവര്‍ത്തിത്തമോ ആഗ്രഹിക്കുന്നില്ല, അംഗീകരിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത് പോലും ഇസ്ലാമികമല്ലെന്ന് ഐ.എസ്.നിഷ്‌കര്‍ഷിക്കുന്നു. രാഷ്ട്രീയം വ്യക്തിജീവിതത്തില്‍നിന്ന് തുടച്ചുനീക്കിയാലേ യഥാര്‍ഥ ഇസ്ലാമിക ജീവിതം സാധ്യമാകൂ എന്ന് ഐ.എസ്.സൈദ്ധാന്തികന്മാര്‍ പ്രചരിപ്പിക്കുന്നു. യുദ്ധമാണ് ഐ.എസിന് സമാധാനം, കൊലയാണ് ദൈവമാര്‍ഗം. തുടര്‍ച്ചയായി യുദ്ധം ചെയ്ത് ഖലീഫയുടെ സാമ്രാജ്യം വികസിപ്പിക്കുകയും ലോകാവസാന പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകാനുള്ള സാഹചര്യമൊരുക്കുകയുമാണ് യഥാര്‍ഥ ഇസ്ലാമികധര്‍മമന്ന് ഐ.എസ്. നിഷ്‌ക്കര്‍ഷിക്കുന്നു. അതിനായി ചോരപ്പുഴ ഒഴുക്കേണ്ടിവരുന്നതും, രക്തസാക്ഷിയാകേണ്ടിവരുന്നതും സ്വാഭാവകം മാത്രം. ഐ.എസുമായി താരതമ്യം ചെയ്താല്‍ അല്‍ഖ്വെയ്ദ പോലുള്ളവയ്ക്ക് വെറുമൊരു അധോലോകസംഘത്തിന്റെ പ്രസക്തിയേ ഉള്ളൂ എന്ന് 'ദി അത്‌ലാന്റിക് മാഗസിനി'ന് വേണ്ടി Graeme Wood നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു. 'What ISIS Really Wants' എന്ന ആ അന്വേഷണറിപ്പോര്‍ട്ടിന്റെ ലിങ്ക്: http://goo.gl/9Vg0nY


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License