from Facebook
നിസ്സാം എന്ന വ്യക്തിയുടെ ആക്രമണത്താൽ തൃശൂരില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ വക 10 ലക്ഷം രൂപ. കൊന്ന നിസ്സാമോ സർക്കാർ ചിലവിൽ ഭക്ഷണം കഴിച്ചു സുഖമായി ഉറങ്ങുന്നു , ഉണരുന്നു .വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച രണ്ടു പേരുടെ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. ബെംഗലൂരു ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം .മന്ത്രിസഭാ തീരുമാനം ആണ് .ജെനങ്ങളുടെ ജീവനും സ്വത്തിനും സംരെക്ഷണം നല്കാൻ ബാധ്യത സർക്കാരിനുള്ളത് കൊണ്ട് നഷ്ട പരിഹാരം കൊടുക്കാം .ഒരു വ്യക്തി അകാലത്തിൽ പൊലിഞ്ഞു, ഈ മണ്ണിനോട് വിട പറയുമ്പോൾ അനാഥർ ആകുന്നവർക്ക് എന്ത് കിട്ടിയാലും അത് മതിയാവില്ല എന്നത് വാസ്തവം .സ്വാഭാവിക മരണങ്ങൾക്ക് പൊതുവേ നഷ്ട പരിഹാരം കൊടുക്കാറില്ല (??) .പക്ഷെ ഇവിടെ മരണപ്പെടുന്നവർക്ക് കൊടുക്കുന്ന നഷ്ട പരിഹാര തുക ലെഭിക്കുന്നതിനുള്ള അടിസ്ഥാനവും , തുകയുടെ പരിധി തീരുമാനിക്കുന്നതിനുള്ള ഘടകങ്ങളും ഒന്ന് വ്യക്തമാക്കുന്നത് അല്ലേ കൂടുതൽ സുതാര്യവും സ്വീകാര്യവും .തീവണ്ടി ഇടിച്ചാൽ മൂന്നു ലെക്ഷം , ബസ്സ് ഇടിച്ചാൽ , മറിഞ്ഞാൽ , നഷ്ട പരിഹാരം നിശ്ചയിക്കുന്നത് ടി വി യിലെ കവറേജും , ദുരന്തത്തിന്റെ ഭീകരതയും പിന്നെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളും ഒക്കെ ചേർന്നും.ഓട്ടോ ഇടിച്ചു , ഇരു ചക്ര വാഹനമിടിച്ചു മരിച്ചാൽ എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം .കടുവ ദേശീയ മൃഗം ആയതു കൊണ്ടാണോ പത്ത് ലെക്ഷം കിട്ടുന്നതെന്നറിയില്ല. ഇരു ചക്ര വാഹനമിടിച്ച് മരിക്കുന്നതിലും നല്ലത് ബി എം ഡബ്ല്യു ഇടിച്ചു മരിക്കുന്നതും , വയറിളകി മരിക്കുന്നതിലും നല്ലത് ഹൃദയ സ്തംഭനം ആണെന്നും കരുതുന്നവർ ധാരാളം ഉള്ളപ്പോൾ മൃഗങ്ങൾ ആക്രമിച്ചു മരിക്കുകയാണെങ്കിൽ അത് ദേശീയ മൃഗം തന്നെ ആകുന്നതല്ലേ ഉത്തമം .ചരിഞ്ഞാലും ചമയത്തോടെ ചരിയണമല്ലോ പക്ഷെ ദേശീയ പൈതൃക മൃഗമായ നമ്മുടെ സ്വന്തം ആന ചവിട്ടി ക്കൊന്നാൽ , ദേശീയ ഇഴ ജെന്തു ആയ കരി മൂർഖൻ കടിച്ചാൽ പത്തു ലെക്ഷം കിട്ടുമോ ? പട്ടി കടിച്ചു മരിച്ചാൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോ ? മത്സര വിജയികൾക്ക് പാരിതോഷികം നല്കുന്നതിന് ചില അടിസ്ഥാനങ്ങൾ ഉണ്ട് , അപകട മരണം ഉണ്ടാകുമ്പോൾ എതിർ കക്ഷിയിൽ നിന്നും ഹത ഭാഗ്യവാന് ഇൻഷുർ തുക വാങ്ങി നല്കുന്നതിനും ചില ചട്ടങ്ങൾ ഉണ്ട്. പക്ഷെ അപകടങ്ങളിൽ പെടുന്നവര്ക്ക് സർക്കാർ നല്കുന്ന നഷ്ട പരിഹാര തുകയ്ക്ക് ഒരു പൊതു മാനദണ്ഡം കണ്ടെത്താൻ നമുക്ക് കഴിയേണ്ടതല്ലേ, ഇനിയെങ്കിലും ? അതല്ലേ ശെരിയും ?

No comments:
Post a Comment