Monday, July 13, 2015

July 13, 2015 at 06:43AM

#റോയൽ #ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ് #കാഞ്ഞങ്ങാട് ചില സംഭവങ്ങൾ നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊന്നു സംഭവിച്ചു. മഞ്ജുവിന്റെ വീട്ടിൽ പോയി വൈകുന്നേരം തിരിച്ചുവരും വഴിയായിരുന്നു. മഞ്ജുവിനോടൊപ്പം വർക്ക് ചെയ്യുന്ന അവളുടെ കൂട്ടുകാരിക്ക് വേണ്ടി പോപ്പിക്കുട തേടി അലയുകയായിരുന്നു ഞങ്ങൾ. കുറേ കടകൾ കേറിയിറങ്ങിയെങ്കിലും പോപ്പിക്കുട കണ്ടുകിട്ടിയില്ല. അവസാനമാണ് ബസ് സ്റ്റാന്റിന്റെ സമീപത്തേക്ക് ഞങ്ങൾ വന്നത്. ബസ്റ്റാറ്റാന്റിനു സമീപമുള്ള റോയൽ ഫൂട്ട്‌വെയേർസിനു മുമ്പിൽ എത്തിയപ്പോൾ കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയകനായ ആളോട് വിളിച്ചു ചോദിച്ചു ചേട്ടാ പോപ്പിക്കുടയുണ്ടോ എന്ന്. പോപ്പിയും ജോൺസും ഉണ്ടെന്ന് മറുപടി കിട്ടി. അകത്തേക്ക് കയറിയപ്പോൾ ഷോപ്പിലെ ജീവനകാരന്റേയും ഇദ്ദേഹത്തിന്റെയും പെരുമാറ്റം നന്നായി ഇഷ്ടപ്പെട്ടു. എങ്കിലും ഇതൊക്കെ അവരുടെ തൊഴിലിന്റെ ഭാഗമാണല്ലോ, നാളെയും ഞാനിവിടെ വരണമെങ്കിൽ അവർ നന്നായി പെരുമാറിയല്ലേ ഒക്കൂ എന്നൊക്കെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു. ചെരുപ്പും കുടകളും അടക്കം 1500 രൂപയുക്കുള്ള സാധനങ്ങൾ വാങ്ങിച്ച് അല്പം വിലപേശിയേക്കാം എന്ന് കരുതി എന്തെങ്കിലും കുറച്ചു തരണം എന്നു പറഞ്ഞപ്പോൾ പുള്ളി നല്ലൊരു ശതമാനം കുറച്ചു തരികയും ചെയ്തു. എന്നിട്ട് അവിടെ ഒട്ടിച്ച വെച്ചിരുന്ന വിലവിവരപ്പട്ടിക കണിച്ചു തന്നു. ഷോപ്പിൽ വിൽക്കുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടിക ഷോപ്പുടമ ഷോപ്പിൽ ഡിസ്പ്ലേ ചെയ്യണം എന്നുണ്ടത്രേ. കാഞ്ഞങ്ങാട് പക്ഷേ ചമയം ഡ്രസ്സസ്സിലും ഇവിടെയും അല്ലാതെ വേറൊരു ഷോപ്പിലും ഇതില്ല. അതിൽ നോക്കിയാൽ നിങ്ങൾക്ക് ഞാനി സാധനം വാങ്ങിച്ച വില മനസ്സിലാവും, എത്ര അധികമാണ് ഞാൻ നിങ്ങളോട് വാങ്ങിച്ചതെന്നും മനസ്സിലാവും എന്നദ്ദേഹം പറഞ്ഞു. ആ പട്ടിക ചോദിച്ചു കാണേണ്ടത് നിങ്ങൾ കസ്റ്റമേർസിന്റെ കൂടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും കിട്ടിയ ഡിസ്കൗണ്ടിൽ തന്നെ ഞാൻ തൃപതനായതിനാൽ അതൊന്ന് ഓടിച്ചു നോക്കി ഞങ്ങൾ ഇറങ്ങി, പിന്നെ ആമീയെയും കൊണ്ട് ആശുപത്രിയിൽ പോയി, കൂൾബാറീൽ കേറി ഐസ്ക്രീം കഴിച്ചു പിന്നെയും ഒന്നുരണ്ടു കടകളിൽ കേറി ഏകദേശം രണ്ടുമണിക്കൂറുകൾക്ക് ശേഷം ബസ്സിലേക്ക് കയറാൻ തുനിയുമ്പോൾ ആ കടയിലെ സെയിൽസ് മാൻ വന്നു കൈയ്യിൽ പിടിച്ചു പറഞ്ഞു, ഒരു ഐസ്ക്രീം വാങ്ങി തന്നാൽ ഞൻ ഒരു കാര്യം പറയാം എന്ന്. കാര്യം തിരക്കിയപ്പോൾ പുള്ളി പറഞ്ഞു നിങ്ങൾ കൊടുത്ത 1000 രൂപയോടൊപ്പം മറ്റൊരു 1000 രൂപകൂടിയുണ്ടായിരുന്നു എന്ന്. സെയിൽസ് മേൻ ഞങ്ങളേയും നോക്കി ഇരിക്കുകയായിരുന്നു. ഞങ്ങൾ റോഡ് മുറിച്ചു കടന്ന് ഷോപ്പിലെത്തി. കടയുടമ സന്തോഷത്തോടെ ആ 1000 രൂപ തിരിച്ചു തന്നു. ജോസ് എന്നാണു പുള്ളിക്കാരന്റെ പേര്. എറണാകുളം കാരനാണ്. കഴിഞ്ഞ 40 വർഷമായി പുള്ളി കാഞ്ഞങ്ങാട് ബിസിനസ്സ് ചെയ്യുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ചോദിച്ചറീഞ്ഞ് താങ്ക്സും പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോന്നു. ഇനി ങങ്ങൾക്ക് സ്റ്റേഷണറിക്ക് മറ്റൊരു കട തേടി കാഞ്ഞങ്ങാട് അലയേണ്ടതില്ല. ഇത്തരം നന്മ ഉള്ളിൽ സീക്ഷിക്കുന്ന ആളുകളെ അറിഞ്ഞുകൊണ്ട് ഒഴിവാക്കാൻ സാധിക്കില്ല. കാഞ്ഞങ്ങാടുള്ളവർ ജോസ് ചേട്ടന്റെ നല്ല മനസ്സിനെ കാണാതെ പോകരത്. ബസ്റ്റാസ്റ്റാന്റിനോട് ചേർന്ന് നിലേശ്വരം ദിശയിൽ കാണുന്ന മൂന്നാമത്തെയോ നാലാമത്തെയോ ഷോപ്പാണ് റോയൽ ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ്. കാഞ്ഞങ്ങാട് വിൽക്കുന്ന സാധനങ്ങളുടെ യഥാർത്ഥ വിലവിവരപ്പട്ടിക തയ്യാറാക്കി പ്രദർശ്ശിപ്പിക്കുന്ന രണ്ടുഷോപ്പുകളിൽ ഒന്നാണിത്. രണ്ടാമത്തേത് ചമയമാണ്.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License