Tuesday, July 14, 2015

July 14, 2015 at 06:53AM

#പാതയോരം #പാഠപുസ്തകം #വിപ്ലവം വിരോധാഭാസമായി തോന്നാം. പാതയോയങ്ങളിലെ കാടും പടലവും നീക്കി വൃത്തിയാക്കുന്നത് തെറ്റാണെന്നല്ല; ഏറെ നല്ലതു തന്നെ. പാഠപുസ്തകങ്ങൾ കിട്ടാത്ത കുഞ്ഞുങ്ങൾക്ക് അവ സ്വന്തം ചെലവിൽ പ്രിന്റെടുത്തു കൊടുക്കുന്നതിലും ഒരു കുറ്റവുമില്ല - അതും വേണ്ടതുതന്നെ.... പക്ഷേ, അതിലേറെ ഇതൊക്കെ ചെയ്യാൻ ബാധ്യസ്ഥരായവരെ കൊണ്ടുതന്നെ കൃത്യമായി ചെയ്യിക്കുന്നതിലായിരുന്നില്ലേ രാഷ്ട്രീയപാർട്ടികളും അവരുടെ പോഷകസംഘടനകളും ശ്രദ്ധകൊടുക്കേണ്ടിയിരുന്നത് എന്നു ചിന്തിച്ചു പോകുന്നു, കാഞ്ഞങ്ങാടു മുതൽ പാണത്തൂർ വരെ 40 കിലോമീറ്ററോളം വരുന്ന പൊതുനിരത്തിനിരുവശവും സിപിഎം-ഡീവൈഎഫൈ പ്രവർത്തകർ വൃത്തിയാക്കുകയുണ്ടായി. അതാത് പഞ്ചായത്തുകളോ , പിഡബ്ലുഡിയോ ചെയ്യേണ്ട പണിയായിരുന്നില്ലേ അത്? അതിനു ഫണ്ടില്ലേ, ചെയ്യാനും ചെയ്യിക്കാനും ആളില്ലേ? നമ്മൾ കൊടുക്കുന്ന ശംബളം കൈപ്പറ്റി അവരൊക്കെ എന്തു ചെയ്യുകയാണ്? അവരെകൊണ്ടു കൃത്യമായി പണിയെടുപ്പിക്കേണ്ടതല്ലേ നല്ല പ്രതിപക്ഷത്തിന്റെ കടമ? പകരം അവർ ചെയ്യേണ്ട പണികൾ സ്വയം ഏറ്റെടുത്ത് നടത്തലാണോ? വികാരപരമായ സമീപനം ആണോ ഇവിടെ ആവ്ശ്യം? പാഠപുസ്തകങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണു തോന്നുന്നത്. പുലർച്ചെ മൂന്നുമണിക്ക് പ്രിന്റിങ് പരിപാടികൾ തീർത്ത് നമ്മളൊക്കെ ഉണരും മുമ്പ് കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ പത്രങ്ങൾ നമ്മുടെ മുമ്പിലെത്താൻ മാത്രം വികസിച്ച സാങ്കേതികവിദ്യ നമുക്കുണ്ട്. സ്കൂൾ തുറന്നിട്ടിത്രയൊക്കെ ആയിട്ടും പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതിൽ നമ്മുടെ ഗവണ്മെന്റ് പരാജയപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ളവർ ഭരിക്കാൻ തന്നെ യോഗ്യരല്ലാതിരിക്കെ അവർക്കെതിരെ ചെറുവിരലെങ്കിലും ഉയർത്തി മുദ്രാവാക്യം മുഴക്കാനാവാതെ പോകുന്നത് വിപ്ലവസംഘത്തിന്റെ ഗതികേടെല്ലാതെ മറ്റെന്താണ്..? അക്ഷരവിരോധികൾ വിദ്യാഭ്യാസം വിറ്റ് കാശാക്കാനുള്ള തത്രപ്പാടിലാണെന്നു കാണുന്നു. നല്ല വിദ്യാഭ്യാസം കിട്ടാക്കനിയായി മാറുന്ന സമീപഭാവിയിൽ നമ്മുക്കിത്തരം ഗിമ്മിക്കുകളിൽ അഭിരമിക്കാം!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License