Friday, February 17, 2017
February 17, 2017 at 06:10AM
#പഴശ്ശിരാജ ആയിട്ട് #മമ്മുട്ടി അഭിനയിച്ചതിൽ നാട്ടുകാർക്കാർക്കും പരാതിയില്ല... #മാധവിക്കുട്ടി ആയി #മഞ്ജുവിന് അഭിനയിക്കാൻ പാടില്ല എന്നേ ഉള്ളൂ! പുറകിൽ ഉറങ്ങിക്കിടക്കുന്ന വികാരം പകൽപോലെ വ്യക്തമാണ് - ദേശിയഗാനത്തെ #കമൽ അപമാനിച്ചെന്നും പറഞ്ഞ് ഓടിനടന്നു തുള്ളുന്ന #സവർണ #ഹിന്ദൂയിസം അഥവാ #സംഘിസം തന്നെ! ........................................... കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിയായി അഭിനയിക്കാനൊരുങ്ങുന്ന മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പടയൊരുക്കം. കമലിന്റെ ചിത്രത്തില്‍ അഭിനയിച്ച് മഞ്ജു വാര്യര്‍ വില കളയരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ മാധവിക്കുട്ടിയായി മഞ്ജുവിനെ സങ്കല്‍പ്പിക്കാനാകില്ല എന്നാണ് വേറൊരു കൂട്ടരുടെ വാദം. അതിനോടൊപ്പം മഞ്ജു തന്നെ ആമിയായി അഭിനയിക്കണമെന്ന് പറഞ്ഞ് പിന്തുണക്കുന്നവരും നിരവധിയുണ്ട്. മഞ്ജു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ പ്രൊഫൈല്‍ ഫോട്ടോയുടെ താഴെയാണ് ആമിയെക്കുറിച്ചുള്ള ചർച്ച പൊടിപൊടിക്കുന്നത്. തന്റെ പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറാബാനുവിലെ ലുക്കിലുള്ള ഫോട്ടോയാണ് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം നായികയായി നിശ്ചയിച്ചിരുന്ന വിദ്യാ ബാലന് ഷൂട്ടിങ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയത്. വിദ്യയുടെ പിന്മാറ്റത്തിന് പിന്നില്‍ കാരണമെന്തെന്ന് അറിയില്ലെന്ന് കമല്‍ വ്യക്തമാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള കമലിന്റെ പ്രസംഗമാണ് ചിത്രത്തിൽ നിന്നുള്ള വിദ്യയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് അഭ്യൂഹം. കേന്ദ്ര സര്‍ക്കാരിന്റെ ശൗചാലയ ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമാണ് വിദ്യ. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ തിയേറ്ററുകളിൽ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട കമലിന്റെ നിലപാടുകള്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കമലിന് പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് വരികയും ചെയ്തത് ഈ അടുത്താണ്. goo.gl/81HEFN
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
-
ജന്മദിനം
-
സഫർ ബസ്സിലെ യാത്ര ചിലപ്പോഴൊക്കെ രസകരമാവാറുണ്ട്. ഇന്നലെ അതുപോലെ ഒരു സംഭവം ഉണ്ടായി. അത്യാവശ്യമായി പോകേണ്ടിവന്നതിനാൽ സ്ലീപ്പർ കിട്ടിയിരുന്നില്...
-
എല്ലാവരും ഗൂഗിൾ.കോം എടുത്തിട്ട് do a barrel roll എന്ന് ടൈപ്പ് ചെയ്തിട്ട് സേർച്ച് ചെയ്തു നോക്കിയേ!! ഇവിടെ നിന്നും കോപ്പി എടുത്തിട്ടവിടെ ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും...........
-
പണ്ട് ഇന്റർനെറ്റ് എക്പ്ലോറർ ഉപയോഗിച്ചു വന്നിരുന്ന കാലത്ത് സ്ഥിരമായി കണ്ടുവന്നിരുന്ന ഒരു വിൻഡോ ആണിത്. ഈ അടുത്ത കാലത്തായി മോസില്ല ഫയർഫോക്സില...
-
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment