Tuesday, February 07, 2017
February 07, 2017 at 06:17AM
വൈലോപ്പിള്ളിയുടെ പടയാളികള്‍ എന്ന കവിത ...................... .................................. പാതിരാക്കോഴി വിളിപ്പതും കേള്‍ക്കാതെ പാടത്തു പുഞ്ചയ്ക്കു തേവുന്നു രണ്ടുപേര്‍; ഒന്നൊരു വേട്ടുവന്‍ മറ്റേതവന്‍ വേട്ട പെണ്ണിവര്‍ പാരിന്റെ പാദം പണിയുവോര്‍; ഭൂതം കണക്കിനേ മൂടല്മഞ്ഞഭ്രവും ഭൂമിയും മുട്ടിപ്പരന്നു നിന്നീടവേ, തങ്ങളില്‍ത്തന്നേയടങ്ങി, നിലാവത്തു തെങ്ങുകള്‍ നിന്ന നിലയ്ക്കുറങ്ങീടവേ, ഈയര്‍ദ്ധനഗ്നരാം ദമ്പതിമാര്‍കളോ പാടത്തു പുഞ്ചയ്ക്കു പാരണ നല്‍കയാം. തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ - ഴീക്കൂട്ടര്‍ പാടുമത്യുച്ചമാം പാട്ടുകള്‍, ഗദ്ഗദരുദ്ധമാം രോദനം പോലവേ, ദുഃഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍! നല്‍ത്തുലാവര്‍ഷവും കാത്തിരുന്നങ്ങനെ പാര്‍ത്തലം വൃശ്ചികം പാടേ കടന്നുപോയി. നാലഞ്ചുതുള്ളിയേ നാകമുതിര്‍ത്തുള്ളൂ നനാചരാചരദാഹം കെടുത്തുവാന്‍. വര്‍ദ്ധിച്ച താപേന വന്‍ മരുഭൂവിലെ- യധ്വഗര്‍പോലെത്തുമോരോ ദിനങ്ങളും പാടത്തെ വെള്ളം കുടിച്ചുവറ്റിക്കയാല്‍ വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍. തൈത്തലയെല്ലാം വിളര്‍ത്തൂ, മുളകിന്റെ കൈത്തിരി തീരെക്കൊളുത്തതെ വീണുപോയ്! കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ- പ്പാഴ്മഞ്ഞുതിര്ത്തു ഹസിക്കയാം വിണ്ടലം! ഹാ കഷ്ട,മെങ്ങനെ മര്ത്ത്യന് സഹിക്കുമീ മൂകപ്രകൃതിതന്നന്ധമാം ക്രൂരത? ഇപ്പെരും ക്രൂരതയോടു പോരാടുവോ- രിപ്പൊഴും പുഞ്ചയ്ക്കു തേവുമീ വേട്ടുവര്‍; പഞ്ചഭൂതങ്ങളോടങ്കമാടീടുമീ- പ്പഞ്ചമരത്രേ പെരുംപടയാളികള്‍. മാലോകര്‍ തുഷ്ടിയാം തൊട്ടിലില്‍, നിദ്രതന്‍- താലോലമേറ്റു മയങ്ങിക്കിടക്കവേ, തന്‍ജീവരക്തമൊഴുകുന്നു പാടത്തു തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന് കാന്തന്റെ തേരില്‍ കടിഞ്ഞാണ്‍ പിടിക്കുന്നു താന്‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍കൊടി പാട്ടുകള്‍ പാടിക്കെടുത്തുന്നു തന്വംഗി കൂട്ടുകാരന്റെ തണുപ്പും തളര്‍ച്ചയും പാടുകയാണിവള്‍ പാലാട്ടുകോമന്റെ നീടുറ്റ വാളിന്‍നിണപ്പൂഴക്കേളികള്‍. ആരാണു വീറോടു പോരാടുമീരണ്ടു പോരാളിമാര്കളെപ്പാടിപ്പുകഴ്ത്തുവാന്? .............................. .................... ............ കവി: വൈലോപ്പിള്ളി ശ്രീധരമേനോൻ
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
യാദൃശ്ചികമായ പല സംഭവങ്ങള്‍ ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര്‍ അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment