Thursday, February 16, 2017

February 16, 2017 at 09:43PM

കല്യാൺ സിൽക്ക്സിനെതിരേ വിദ്യാർത്ഥികൾ നടത്തിയ, കോട്ടയം പട്ടണത്തെ ഞെട്ടിച്ച സമരവും മറ്റും മലയാളികളുടെ പ്രിയപ്പെട്ട മാധ്യമങ്ങളിൽ ഒന്നിലും വന്നില്ലെന്ന്!! .................... ................ .............. ............ . കല്യാൺ സിൽക്ക്‌സിൽ നിന്നും വാങ്ങിയ ഷർട്ടിന്റെ നിറം പോയി. ഇത് മാറ്റി വാങ്ങാനെത്തിയ കോളജ് വിദ്യാർത്ഥിയെ ഷോറൂമിന്റെ ഡ്രസ് ട്രയൽ റൂമിലിട്ട് പൊതിരെ തല്ലി. പിന്നെ ഇറക്കി വിട്ടു. സംഭവം അറിഞ്ഞതോടെ കോളജ് വിദ്യാർത്ഥികൾ ഒന്നടങ്കം പ്രകടനമായി എത്തി. ഇതോടെ നഗരം സ്തംഭിച്ചു. നാണക്കേടിൽ നിന്നും തലയൂരാൻ സിൽക്ക്‌സ് ഓഫർ ചെയ്തത് ഒരു ലക്ഷം രൂപ. വിദ്യാർത്ഥികൾ പ്രതിഷേധവുമായി കത്തിക്കയറിയപ്പോൾ മാനേജ്‌മെന്റിന് അത് പുതിയ പാഠമായി. അങ്ങനെ വിദ്യാർത്ഥി പ്രക്ഷോഭത്തിലെ പുതിയ അധ്യായമായി ബസേലിയോസ് കോളജ് വിദ്യാർത്ഥികൾ കല്യാണിനെ വെള്ളം കുടിപ്പിച്ചു. ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരങ്ങൾ ചർച്ചയാക്കിയ ചാനലുകളും പത്രങ്ങളും പക്ഷേ ഈ സമരം കണ്ടില്ലെന്ന് നടിച്ചു. അതാണ് മറ്റൊരു വൈരുദ്ധ്യം. കോട്ടയം നഗരം സ്തംഭിച്ചിട്ടും ആരും ഇത് അറിഞ്ഞില്ല. വാങ്ങിയ ഷർട്ടിന്റെ നിറം മങ്ങിയതിനെ തുടർന്നാണ് തുടർന്ന് മാറ്റി വാങ്ങാനെത്തിയപ്പോഴായിരുന്നു ജീവനക്കാർ വിദ്യാർത്ഥിയെ മർദിച്ചത്.ബസേലിയോസ് കോളജ് ധനതത്വശാസ്ത്ര വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി റെൻസനാണ് മർദ്ദനമേറ്റത്.സംഭവത്തെ തുടർന്ന് ഇവർ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. കേസ് ഒുതക്കാനും വാർത്ത വരാതിരിക്കാനും മാനേജ്മെന്റ് സമ്മർദം ചെലുത്തുകയാണ്. വിദ്യാർത്ഥിയെ ജീവനക്കാരൻ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോട്ടയം കല്യാൺ സിൽക്‌സിലേക്ക് ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിയോടെ ബസേലിയോസ് കോളജ് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. വിദ്യാർത്ഥിനികൾ അടക്കം അണിനിരന്ന പ്രതിഷേധ പ്രകടനം നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കല്യാൺ സിൽക്‌സ് മാനേജ്‌മെന്റ് ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരമായി ഒരുലക്ഷം നൽകാമെന്നും എഴുതി നൽകി. നഷ്ടപരിഹാരത്തുകയായ ഒരു ലക്ഷം രൂപ ചെക്ക് ആയി നൽകാമെന്നാണ് വിദ്യാർത്ഥികൾക്ക് നൽകിയ ഉറപ്പ്. മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പിന്നീട് അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. കല്യാൺസിൽക്‌സിൽ നിന്നും തിങ്കളാഴ്‌ച്ചയാണ് റെൻസണും കൂട്ടുകാരൻ ആഷിഖും ഷർട്ട് വാങ്ങിയത്. ഇവർ വാങ്ങിയ ഷർട്ട് കഴുകിയപ്പോൾ നിറം ഇളകി. റെൻസൻ ഇക്കാര്യം കടയിൽ അറിയിച്ചപ്പോൾ ഷർട്ട് നൽകാമെന്ന് കല്യാൺ സിക്‌സ് ജീവനക്കാർ അറിയിച്ചു. ഇവർ പറഞ്ഞതനുസരിച്ച് ചൊവ്വാഴ്‌ച്ച രാത്രിയിൽ ഷോറൂമിൽ എത്തിയപ്പോൾ ജീവനക്കാരൻ സ്വരം മാറ്റി. നിരവധി കസ്റ്റമേഴ്സ് ഉള്ളപ്പോഴായിരുന്നു വിദ്യാർത്ഥികൾ കടയിലേക്ക് എത്തിയത്. വിദ്യാർത്ഥിയുടെ കയ്യിലിരുന്ന ഷർട്ട് കണ്ടപ്പോൾ വസ്ത്രം വാങ്ങാതെ ചില ഉപഭോക്താക്കൾ കല്യാണിൽ നിന്നും ഇറങ്ങിപ്പോയി. ഇത് സെയിൽസ്മാനെ പ്രകോപിപ്പിച്ചു. സെയിൽസ്മാൻ റെൻസനോട് കയർത്തു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. തർക്കം മൂത്തപ്പോൾ സെയിൽമാന്മാരിൽ ഒരാൾ റെൻസണെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് മർദിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ സുഹൃത്ത് ആഷിഖിനെയും ഇവർ മർദ്ദിച്ചു. ഇതോടെയാണ് വിദ്യാർത്ഥികൾ ഷോപ്പിലേക്ക് മാർച്ച് നടത്തിയത്. ഉച്ചയ്ക്ക് ശേഷം ബസേലിയോസ് കോളജിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കല്യാൺ സിൽക്‌സിന്റെ മുൻപിൽവച്ച് പൊലീസ് തടഞ്ഞു. സിൽക്സിനെതിരായ പ്ളക്കാർഡുമായാണ് വിദ്യാർത്ഥികൾ വന്നത്. അവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ഇതോടെ ഇവരുടെ പ്രതിനിധികളായ രണ്ടുപേരെ ഷോറൂമിലേക്ക് പൊലീസ് കടത്തി വിട്ടത്. ഒന്നരമണിക്കൂറോളം വിദ്യാർത്ഥികൾ പ്രതിഷേധവുമായി റോഡിൽ പൊരിവെയിലിൽ കൂസാതെ നിന്നു. നഷ്ടപരിഹാരത്തിന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് വിദ്യാർത്ഥി പ്രതിഷേധം അവസാനിപ്പിച്ചത്. goo.gl/508nqE


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License