Saturday, February 25, 2017
February 25, 2017 at 04:26PM
ചില വാട്സാപ്പ് വിശേഷങ്ങൾ ഈ വർഷാദ്യം 17 ഓളം വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും വിട്ടുവന്നിരുന്നു. എല്ലാവരോടും കാര്യകാരണം വ്യക്തമാക്കി യാത്രാമൊഴി പറഞ്ഞുതന്നെയാണു വന്നത്. അതു കഴിഞ്ഞും ഒത്തിരി ഗ്രൂപ്പുകളിൽ അംഗമായി ചേരാനും പറ്റി. വാട്സാപ്പ് ഗ്രൂപ്പുകളൊക്കെ ഇഷ്ടം പോലെ വന്നും പോയും ഇരിക്കുമല്ലോ. ഗ്രൂപ്പുകളൊക്കെ ഓരോ കൂട്ടായ്മകളെ പോലെ രസകരമാണ്. ഗ്രൂപ്പുകൾ നിയമങ്ങളും നിയന്ത്രണങ്ങളും ഒക്കെ വല്ലാതെ നിരത്തുന്നുണ്ടെങ്കിൽ യോജിച്ചു പോകാൻ പാടാണുതാനും. പ്രധാനപ്പെട്ട ഇംഗ്ലീഷ്, മലയാളം ന്യൂസ് പോർട്ടലുകളിൽ നിന്നും അവർ തരുന്ന RSS ഫീഡ്സിനെ സുന്ദരമായുപയോഗിച്ച് വാർത്തകൾ രാവിലെ തന്നെ അറിയാൻ ഒരു സൂത്രമുണ്ടാക്കിയിട്ടുണ്ട്. RSS ഫീഡ്സ് കിട്ടിയത് മാതൃഭൂമി വാർത്ത, മനോരമ വാർത്ത, ദേശാഭിമാനി, ഇന്ത്യാവിഷൻ ടിവി, വൺ ഇന്ത്യ ന്യൂസ്, സിനിമ, വനിത, സ്പോർട്സ്, ബിസിനസ്, Digit, Top 10, CSS Tricks, ചായില്യം, The Hindu, Times of India, Hindustan Times, Economics Times തുടങ്ങി നൂറോളമോ അതിൽ അധികമോ ഉണ്ട്. വാർത്തയുടെ തലക്കെട്ടാണു കിട്ടുക. അതു ക്ലിക്കിയാൽ വാർത്തയും വായിക്കാം. ഇന്ന് രാവിലെ രണ്ടുമൂന്നു വാർത്തകൾ അങ്ങനെ വായിച്ചു നോക്കി. ഒന്ന് ഫെയ്സ്ബുക്കിൽ തന്നെ പേസ്റ്റുകയും ചെയ്തിരുന്നു (മലയാളം വൺ ഇന്ത്യയുടേത് - goo.gl/sHKWSC). രാവിലെ കണ്ടപ്പോൾ വന്ന തലക്കെട്ടുകൾ ഒക്കെ എടുത്ത് വാട്സാപ്പിലും പേസ്റ്റ് ചെയ്തു.. (കമ്പ്യൂട്ടർ ഉപയോഗിച്ച് വാട്സാപ്പ് നോക്കുന്നവന്റെ ദുരന്തങ്ങളിൽ ഒന്ന്). സംഗതിയിത്രേ ഉള്ളൂ. വാർത്താ കുറിപ്പുകളിൽ അധികവും നിറഞ്ഞിരുന്നത് മുഖ്യമന്ത്രിയുടെ മംഗലാപുരം പോക്കും RSS ന്റെ (ഈ RSS ഉം മോളിൽ പറഞ്ഞ RSS ഉ ഒന്നല്ലാട്ടോ.. Really Simple Syndication ആണിത്) - നിരോധനാജ്ഞായും ഒക്കെയായിരുന്നു. വാട്സാപ്പുകാരിലെ സിപിഎം കാരെല്ലാത്തവരൊക്കെ കൂടി പ്രശ്നമാക്കാൻ തുടങ്ങി ( ഒരു വിശ്വാസമാണിത് - ഗ്രൂപ്പിലാരുടേയും പാർട്ടിയേതെന്ന് എനിക്കറിയില്ല - പാർട്ടി നന്നായി അറിയാവുന്ന ഒരാളുണ്ട്, അവൻ ഒരു കാര്യവും ഇങ്ങനെ പറഞ്ഞിട്ടുമില്ല). അവരൊക്കെ എന്നെ സിപിഎം കാരനാക്കി - അവരുടെ മനസ്സിലാക്കൽ തിയറി അങ്ങനെയാണത്രേ!!. പത്രക്കാരെഴുതിയ ന്യൂസ്സ് കൂട്ടത്തോടെ ഷെയറിയതായിരുന്നു പറ്റിയ അബദ്ധം. ബിജെപ്പിക്കാർക്കും കോൺഗ്രസ്സുകാർക്കും ഒന്നും സംഗതി ഇഷ്ടപ്പെട്ടില്ല എന്നു കരുതാനേ എനിക്ക് നിർവ്വാഹം ഉണ്ടായിരുന്നുള്ളൂ...മുഖ്യമന്ത്രിയെ നാട്ടിൽ കാലുകുത്താൻ അനുവിദിക്കില്ലാന്നു പറയുന്നത് നാണം കെട്ട പരിപാടിയാണെന്ന് അവർക്കുതന്നെ നിശ്ചയം ഉള്ളപ്പോൾ അതു വിളിച്ചു പറഞ്ഞാൽ അവർക്ക് വെറുതേ ഇരിക്കാനാവില്ലല്ലോ - ഇതാണു തുടർന്നു ള്ള ചറ്റിങിൽ മനസ്സിലാക്കിയത്. നാണക്കേട് സഹിക്കാതെ ചിലരൊക്കെ പിരിഞ്ഞു പോകാൻ തുടങ്ങി. അവരെ നിർത്തി അതാത് ഗ്രൂപ്പ് നിലനിർത്തേണ്ടത് എന്റെ ഉത്തരവാദിത്വം കൂടിയായപ്പോൾ അവരോട് കാര്യങ്ങൾ പറഞ്ഞ് ഞാൻ സ്വയം ഒഴിഞ്ഞ് മാറി നിന്നു. ഇത്രേ ഉള്ളൂ സംഗതി... രണ്ടുമാസം മുമ്പുവരെ മിക്കവർക്കും ഞാൻ ബിജെപ്പിക്കാരനായിരുന്നു. അതിനു മുമ്പ് വേറെ എന്തൊക്കെയോ ആയിരുന്നു. ഇപ്പോൾ അതവർ മാറ്റിയിട്ടുണ്ടാവുമോ എന്നറിയില്ല! എന്തായാലും ഓരോ ലേബൽ എല്ലാവർക്കും വേണം - അത്രേ ഉള്ളൂ.
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
ജന്മദിനം
-
ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ...
-
യാദൃശ്ചികമായ പല സംഭവങ്ങള് ഒരുമിച്ചു വരുന്നത് മറ്റൊരു യാദൃശ്ചികതയാവാം... ഏതായാലും എനിക്കീ നവംബര് അവിസ്മരണീയമാണ്. ഈ മാസത്തിൽ എനിക്കു സം...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ ...
-
from Facebook #checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(
-
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും ...
-
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment