Friday, February 17, 2017

February 17, 2017 at 07:26AM

മരങ്ങളൊക്കെ ഒരുപാടുണ്ടായിരുന്ന സ്ഥലമായിരുന്നു കാഞ്ഞങ്ങാട്. പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ, കടകളുടെ, ഒടയഞ്ചാലിക്കു പോകാൻ ബസ്സിനു കാത്തിരിക്കുന്ന ഇടത്തിനുവരെ അടയാളവാഖ്യങ്ങളായിരുന്നു അന്ന് മരങ്ങൾ ഒക്കെയും!!! കാഞ്ഞങ്ങാട് ഇന്ന് ശൂന്യമാണ്...ദാഹനീരില്ലാതെ സമീപവാസികളും തീരാശൂന്യതയിൽ തന്നെ... കഴിഞ്ഞ മാസാവസാനം വരെ കുഴൽക്കിണർ മുറിച്ച് വെള്ളമുണ്ടാക്കാം എന്ന പ്രത്യാശയിൽ എല്ലാവരും പായുകയായിരുന്നു... രാവിലെ എത്തുന്ന പത്രങ്ങൾ വഴി പരസ്യപ്പേപ്പർ വിതരണം ചെയ്തുകൊണ്ടുകൂടി സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നു... തെരുവോരത്ത് വെറുതേ വളർന്നു നിൽക്കുന്ന മരങ്ങൾ കാഞ്ഞങ്ങാടിനു മാത്രമല്ല മലയാളത്തിനു മൊത്തം ശാപമായിരുന്നു. ഭരതവാക്യം പറഞ്ഞ് മരങ്ങളൊക്കെ വിസ്മൃതിയിലായി... ഉത്സവാഘോഷങ്ങളുടെ ഭാഗമായിട്ടാണെങ്കിലും പ്ലാസ്റ്റിക് മരങ്ങൾ നിറമുള്ള ലൈറ്റുകൾ ഇട്ട് ഷോപ്പുകൾക്കുമുമ്പിൽ കാറ്റത്ത് ആടിയുലയുന്നത് കാണാനുള്ള സുവർണാവസരം ഉണ്ടെന്ന് ആശ്വസിക്കാം; മരങ്ങൾ മുറിക്കാം; ദാഹജലത്തിനായി ഭൂമിയെ ചെറുദ്വാരങ്ങളിലൂടെ തുരന്നെടുക്കാം!!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License