പഴുത്ത ചക്കയ്ക്ക് മധുരമല്പം കുറഞ്ഞാൽ...! കുളിമുറിയിലൊരു പാറ്റയെ കണ്ടാൽ!! റേഷൻ കടയിൽ മ്ണ്ണെണ്ണ തീർന്നാൽ...!
Tuesday, May 30, 2017
May 30, 2017 at 07:41AM
പല്ലെത്തും മുമ്പ് #ആത്മിക
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, May 29, 2017
May 29, 2017 at 05:41AM
#ഗോമാതകശാപ്പ് നിയന്ത്രണവിധേയമാക്കിയതിലൂടെ ബിജെപ്പി വല്യച്ഛൻ ഉദ്ദേശിച്ചത് നടന്നു! എല്ലാവരുടെ വായിലുമിപ്പോൾ ഗോമാതാവും ബിജെപ്പിയും മോഡിയും മാത്രം!! രണ്ടു മൂന്നു മാസം കഴിയുമ്പോൾ ഇതുപോലെ മറ്റൊരു വിപ്ലവവും കേൾക്കാൻ പറ്റുമെന്നു കരുതുന്നു. സംഗതി ഇത്രേ ഉള്ളൂ ഗ്രാമാന്തരത്തിൽ വരെ ഗോമാതാവും ബിജെപ്പിയും മോഡിയും ചർച്ചാവിഷയം ആകണം!! അല്ലാതെ ഇന്നും ഒന്നുമറിയാതെ ജീവിക്കുന്ന ഗ്രാമാന്തരങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പമാവില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എന്തെങ്കിലുംമൊരു നല്ലകാര്യം കൂടി ചെയ്യിപ്പിച്ച് സകലവരുടേയും ചിന്താധാരയെ മാറ്റി ഒഴുക്കാനുള്ള സംഗതി .ഇവർക്കറിയാം! അന്ന് അങ്ങനെയൊക്കെ ചെയ്തെങ്കിലും ഇന്ന് ഇങ്ങനെ ചെയ്തില്ലേ, എന്നുമാത്രമേ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർ വിചാരിക്കുകയുള്ളൂ... അതിലവർ പുണ്യം കാണും. 500 ഉം 1000 വും നിരോധിച്ചതും കഷ്ടപ്പെട്ടതും ഇപ്പോൾ എത്രപേർരോർക്കുന്നുണ്ട്!! #ഗോമാതാ #ബിജെപ്പി #മോഡി
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, May 28, 2017
May 28, 2017 at 07:15PM
#മൃഗാധിപത്യം വന്നാൽ...!!?
Labels:
facebook,
Facebook Status,
RajeshOdayanchal
May 28, 2017 at 03:26PM
തീര്‍ന്നു മധുരവിഭവങ്ങളൊക്കെയും ശൂന്യമായ് മുന്തിരിപ്പാത്രങ്ങളൊക്കെയും വന്നു നീ വൈകിയ വേളയില്‍, ക്കത്തിയ ചന്ദനപ്പൂത്തിരി ചാരം മരിക്കവേ...!! #love നിത്യ കന്യകയെ തേടി! #കവിത #പി
Labels:
facebook,
Facebook Status,
RajeshOdayanchal
May 28, 2017 at 03:16PM
ഇവിടെ ഞങ്ങള്‍ക്കീപ്പഴയ മണ്ണില്‍ത്താ നിനിയും ജീവിതം പടര്‍ത്തുകില്‍ പോരും ഉദരത്തിന്‍ പശി കെടുത്താന്‍ പോയ് ഞങ്ങള്‍; ഹൃദയത്തിന്‍ വിശപ്പടക്കുവാന്‍ പോന്നു നിറഞ്ഞിരിക്കിലും ദരിദ്രമീരാജ്യം, നിറത്തിരിക്കിലും വികൃത,മെങ്കിലും ഇവിടെ സ്‌നേഹിപ്പാ,നിവിടെ യാശിപ്പാ നിവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം... #കവിത
Labels:
facebook,
Facebook Status,
RajeshOdayanchal
May 28, 2017 at 10:17AM
#ഒല #ഓട്ടോ #കാർ #പിടിച്ചുപറി Shinod
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, May 27, 2017
May 27, 2017 at 01:08PM
#Reliance #AirTel #PostPaid #Unlimited #Free മിനിയാന്ന് എയർടെല്ലിൽ നിന്നും പോർട്ട് ചെയ്തായിരുന്നു, ആ സമയം മുതൽ എയർടെല്ലുകാർ അതുണ്ട്, ഇതുണ്ട്, മറ്റേതുണ്ട് എന്ന് വിളിയായിരുന്നു, ഒക്കെ കേട്ടിട്ടും നല്ലതെന്ന് ഒന്നും തോന്നിയില്ല. ഞാൻ റിലൈൻസിലേക്ക് മാറാൻ തന്നെ തീരുമാനിച്ചു. റിലൈൻസുകാരിന്നലെ വന്നിട്ട് ഡോക്കുമെന്റ്സ് ഒക്കെ വാങ്ങിച്ചു കൊണ്ടുപോയി. സിമ്മും തന്നു. ഇന്നും എയർടെല്ലുകാരു വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, ഞാൻ റിലൈൻസിലേക്കു മാറുന്നു എന്ന്. അപ്പോൾ അവർ പറയുകയാ, നിങ്ങൾക്ക് മാത്രമായി ഞങ്ങൾ സ്പെഷ്യലായിട്ട് ഒരു പ്ലാൻ തരാം. AirTel Infinity 349 എന്നു പറയും. അൺലിമിറ്റഡ് കോളിങും ഒരു മാസം വൺ ജിബി വെച്ച് നെറ്റും കിട്ടും. ആദ്യത്തെ അഞ്ച് മാസത്തേക്ക് നിങ്ങളായതോണ്ട് മാസാമാസം 5 ജിബി വെച്ച് ഡാറ്റ തരാം. അങ്ങനെ എനിക്ക് മാത്രമായിട്ട് SMS ഉം ഫ്രീ തരുമത്രേ!! എനിക്ക് ഒന്നൊന്നര ദേഷ്യം വന്നു. പറയുന്നതിന്റെ ഇടയിൽ ഞാൻ ഇതേ പറ്റി നെറ്റിലും സേർച്ചി. 5 #മാസം മുമ്പേ ഇറങ്ങിയ ഓഫറാണിത്. കഴിഞ്ഞ 2 ദിവസം അടുപ്പിച്ച് വിളിച്ചപ്പോളും ഈ #തെണ്ടികൾ ഇതേ പറ്റി പറഞ്ഞിരുന്നില്ല. ഞാൻ ചോദിച്ചു ഇന്നലേ മിനിയാന്നും നിന്റെ വായിൽ ചാണകമായിരുന്നോ ഉണ്ടായിരുന്നത്? എന്തേ ഇതേ പറ്റി മിണ്ടാഞ്ഞേന്ന്. അപ്പോൾ സോറി പറഞ്ഞ്, വൈകുന്നേരം ഒന്നൂടെ വിളിക്കാം എന്നു പറഞ്ഞു. റിലൈൻസ് കാരോട് പറഞ്ഞത് അവരെ വിളിച്ച് ക്യാൻസൽ ചെയ്യണമത്രേ...
Labels:
facebook,
Facebook Status,
RajeshOdayanchal
May 27, 2017 at 07:45AM
നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന്‍ മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില്‍ നിന്നു നിന്റെ കണ്‍തുറക്കുമ്പോള്‍ ലോലചുംബനങ്ങളാല്‍ നിന്നെ ഞാന്‍ പൊതിഞ്ഞിടാം...
Labels:
facebook,
Facebook Status,
RajeshOdayanchal
May 27, 2017 at 07:44AM
വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങൾ ഊഴിയിൽ...!!
Labels:
facebook,
Facebook Status,
RajeshOdayanchal
May 27, 2017 at 05:43AM
ഒ.എൻ.വി. കുറുപ്പ്, ജവജർലാൽ നെഹ്രു, മഹകവി പി കുഞ്ഞിരാമൻ നായർ #ഓർമ്മദിനം
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, May 26, 2017
May 26, 2017 at 06:26PM
#ആമ്പുലൻസ് #ഓർഫണേജ് #പെൻഷൻ #ഗോമാതാ #ഗോപിതാ #മൃഗാധിപത്യം ആമ്പുലൻസും മറ്റും തുടങ്ങിയ #പശുക്കൾ ഉടനേതന്നെ കറവ വറ്റിയ പശുക്കൾക്കും വയസായ ഗോപിതാക്കൾക്കും ഓർഫണേജും പെൻഷനും തുടങ്ങുമായിരിക്കണം. 😎😎😎
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, May 24, 2017
May 24, 2017 at 03:52PM
യോഗദണ്ഡന്റെ സുനാപ്പി മുറിച്ചത് ഏതോ നിയമ വിദ്യാർത്ഥിയോ മറ്റോ ആണെന്ന് അന്നേ വന്നതാ!! Dhanya എന്തറിഞ്ഞു!!
Labels:
facebook,
Facebook Status,
RajeshOdayanchal
May 24, 2017 at 07:17AM
#CITU #BMS #Kasaragod #രാഷ്ട്രീയം കൊടിയും പിടിച്ച് ജാഥയായി നടക്കാൻ കുറേ പാവങ്ങൾ!! കേരളത്തിൽ ആണെങ്കിൽ പ്രചരണജാഥകൾക്ക് തുടക്കം കുറിക്കാൻ ഒരു കാസർഗോഡും!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, May 23, 2017
May 23, 2017 at 05:48PM
😂 പ്ലിങ്... ചോദ്യം സിമ്പിൾ; ഉത്തരം അതിലും സിമ്പിൾ! #നിയമസഭ #രാജഗോപാൽ #ബിജെപ്പി
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, May 22, 2017
May 22, 2017 at 04:37PM
വിഷകല എന്തൊക്കെ വിഢിത്തങ്ങളാണു വിളിച്ച് കൂവുന്നത് എന്ന് നോക്യേ!! വേദവ്യാസൻ എന്നൊരു എഴുത്തുകാരനുണ്ട് അയാൾ ഒറ്റയിരിപ്പിൽ എഴുതിയ പുത്തകമാണത്രേ മഹാഭാരതം!! അതൊക്കെ കേട്ട് കൈയ്യടിച്ച് പുളകം കൊള്ളാനും കുറേ പേർ!! വേദവ്യാസന് എന്തൊക്കെയോ അവ്കാശങ്ങൾ ഉണ്ടെന്നൊക്കെ തട്ടിയങ്ങ് വിടുന്നു!! സ്വന്തം കഥയെയും കഥാപാത്രങ്ങളെയും അതുപോലെ നിലനിര്‍ത്താന്‍ വ്യാസനും അവകാശമുണ്ടത്രേ!! http://ift.tt/2qbgtTe #രണ്ടാമൂഴം പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുക. രണ്ട് ഭാഗമായാണ് സിനിമ പുറത്തിറങ്ങുക. ലോകത്തെ മിക്ക പ്രധാന ഭാഷകളിലേക്കും, ചുരുങ്ങിയത് 100 ഭാഷകളിലേക്കെങ്കിലും ചിത്രം മൊഴിമാറ്റുമെന്നാണ് നിലവിലെ പ്രഖ്യാപനം. ഓസ്‌കാര്‍ ജേതാക്കളുള്‍പ്പെടെയുള്ള പ്രശസ്ത സാങ്കേതിക വിഗദ്ധരുടെ ഒരു നിരതന്നെ സിനിമയ്ക്കായി ഒരുമിക്കും. സംഗീത വിഭാഗം എആര്‍ റഹ്മാനാവും കൈകാര്യം ചെയ്യുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിഎഫ്എക്‌സ് ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ഇന്ത്യന്‍ ചിത്രവും രണ്ടാമൂഴമായി മാറും. അന്താരാഷ്ട്ര കാസ്റ്റിംഗ് കമ്പനിയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുക. അണിയറ നീക്കങ്ങള്‍ വളരെ വേഗത്തില്‍ നടത്തി അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രീകരണമാരംഭിക്കും. 2020ലാണ് സിനിമ തീയറ്ററുകളിലെത്തുക. http://ift.tt/2qbgtTe
Labels:
facebook,
Facebook Status,
RajeshOdayanchal
May 22, 2017 at 03:57PM
😎 പാക്കിസ്ഥാൻ തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റിൽ മലയാളം നടന്മാരെ നിരത്തി നിർത്തി ഹാക്കർമാർ പണികൊടുത്തിരിക്കുന്നു!!
Labels:
facebook,
Facebook Status,
RajeshOdayanchal
May 22, 2017 at 06:31AM
May 22, 2011 ഇൽ ആദ്യായിട്ട് പെണ്ണ് കാണാൻ പോയ ദിവസമാ ഇന്ന്! കൂട്ടുകാരി ഷെറിന്റെ സഹായത്തോടെ!! ഇര മഞ്ജു ആയിരുന്നില്ല! ഒരു ബിഫാംകാരി!!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, May 21, 2017
May 21, 2017 at 05:12PM
കണ്ണൂ--നീ--ർ വിലാപം ................... അറിയേണം ഇന്നു നീ പൈതലേ നിൻ ചുടു കണ്ണുനീരിതു വ്യർത്ഥമല്ല... ................... കൊന്നുവോ നിങ്ങളെന്നച്ഛനെ, കണ്ണുകൾ – എന്നും കണികണ്ടൊരെന്റെ ദൈവത്തിനെ? കൊന്നുവോ നിങ്ങളെൻ സ്നേഹഗന്ധത്തിനെ, കൊന്നുവോ നിങ്ങളെൻ ജീവിതത്തൂണിനെ? കൊന്നുവോ, കൈവിരൽ ചേർത്തു പിടിച്ചെന്നെ പിച്ചനടത്തിയ നേരാം നിലാവിനെ? കൊന്നുവോ, ജീവിതത്തിന്റെയില്ലായ്മയിൽ പോലും നിറഞ്ഞു തുളുമ്പിയോരച്ഛനെ ? കൊന്നുവോ, മുന്നിലെ ജീവിതപ്പാതയിൽ കൊന്നപോൽ പൂത്തു നിൽക്കേണ്ടൊരെൻ കനവിനെ? കൊന്നുവോ, പെണ്ണായ് പിറന്നോരെൻ മുഗ്ദമാം- മോഹങ്ങൾ നെഞ്ചേറ്റി നിന്ന മാനത്തിനെ? കൊന്നുവോ നിങ്ങളെന്നന്തരംഗത്തിനെ,- യുള്ളിലെപ്പച്ചയെ,ത്താരാട്ടു പാട്ടിനെ, ആത്മാവിനുള്ളിലെയാത്മസൗധങ്ങളെ, നാളേയ്ക്ക്, നീളേണ്ടൊരെൻ വഴിക്കണ്ണിനെ? #പഥിതവിലാപം #രാഷ്ട്രീയം #കൊലപാതകം സംഗീതം : ആലാപനം - അനിൽ പനച്ചൂരാൻ ഗാന രചന : കാണാപ്പുറം നകുലൻ സംവിധാനം അനൂപ് സിജി
Labels:
facebook,
Facebook Status,
RajeshOdayanchal
May 21, 2017 at 09:09AM
🤔 #നരസിംഹം സിനിമേടെ തിരക്കഥ എഴുതിയത് Manju ആണെന്നു തോന്നുന്നു!! ഡയലോഗെല്ലാം കാണാപാഠം!! സൂര്യാ ടീവിയിൽ ഇപ്പം ആ സിനിമയാ
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, May 20, 2017
May 20, 2017 at 08:13PM
ഫെയ്സ്ബുക്കിലിന്ന് കൂട്ടക്കുരുതി നടക്കേണ്ടതായിരുന്നു... സംഘികളുടെ വകയും... സഖാക്കളുടെ വകയും... സിപിഎം ഒരു വർഷം തികച്ച ദിവസമാണല്ലോ ഇന്ന്. കഴിഞ്ഞ ഒരു വർഷത്തെ കൊള്ളരുതായ്മകൾ സംഘികൾ തലങ്ങും വിലങ്ങും അക്കമിട്ട് നിരത്തിയേനെ... കഴിഞ്ഞ ഒരു വർഷത്തെ നേട്ടങ്ങളുടെ പട്ടിക അക്കമിട്ട് നിരത്തി സഖാക്കളും ഫെയ്സ്ബുക്ക് നിറഞ്ഞാടിയേനെ... പക്ഷേ, സ്വാമി അണ്ടിപോയാനന്ദ തിരുവടികൾ രണ്ടുകൂട്ടർക്കും പണികൊടുത്തു. സംഘികൾ മിണ്ടാട്ടം മുട്ടി മൂലയ്ക്കിരുന്നു... സഖാക്കൾ എല്ലാം മറന്ന് മുറിഞ്ഞ അണ്ടിയും കൈയ്യിലെടുത്ത് ആറാടി!! ഒന്നൊന്നര പണിയായിപ്പോയി സ്വാമിജിയുടേത്!!
Labels:
facebook,
Facebook Status,
RajeshOdayanchal
May 20, 2017 at 12:43PM
😍 ശ്രീമാൻ നടക്കുമ്പം കിടുകിടാനന്ദ സ്വാമി ആവശ്യമില്ലാത്തതിനാൽ അണ്ടി മുറിച്ചെന്ന്!
Labels:
facebook,
Facebook Status,
RajeshOdayanchal
May 20, 2017 at 09:09AM
🤓 2016 മേയ് 20-ന് പിണറായി വിജയനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു.!!
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, May 19, 2017
May 19, 2017 at 12:37PM
#കോഫീഹൗസ് എ. കെ. ജി. നെഹ്രുവിന്റെ സഹായത്തോടെ രാജ്യത്താകമാനം തുടങ്ങിയ ഒരു ശൃംഘലയാണ് ഇന്ത്യൻ കോഫീ ഹൗസ്. ആദ്യ സംഘം ബാംഗ്ലൂരിൽ ആയിരുന്നു വന്നത്. 1958 ൽ തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ് നിലവിൽ വന്നു. എ കെ ജി 1958-ൽ തൃശൂരിൽ രൂപം നൽകിയ ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷൻ എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യൻ കോഫീ ഹൗസ് ശൃംഖല നടത്തുന്നതുതന്നെ!! കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന് അഡ്മിനിട്രേറ്ററുടെ ഉത്തരവ്. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററാണ് ഉത്തരവിറക്കിയത്. കോഫീ ബോര്‍ഡ് ഒാഫിസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ, ഇൗ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയത്. കോഫീ ഹൗസിന്റെ ഔദ്യോഗിക പത്രമാണ് #ദേശാഭിമാനി എന്ന്!! ഇന്നത്തെ #ദുരന്തം http://ift.tt/2rl3xyx
Labels:
facebook,
Facebook Status,
RajeshOdayanchal
May 19, 2017 at 12:36PM
#കോഫീഹൗസ് എ. കെ. ജി. നെഹ്രുവിന്റെ സഹായത്തോടെ രാജ്യത്താകമാനം തുടങ്ങിയ ഒരു ശൃംഘലയാണ് ഇന്ത്യൻ കോഫീ ഹൗസ്. ആദ്യ സംഘം ബാംഗ്ലൂരിൽ ആയിരുന്നു വന്നത്. 1958 ൽ തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ് നിലവിൽ വന്നു. എ കെ ജി 1958-ൽ തൃശൂരിൽ രൂപം നൽകിയ ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷൻ എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യൻ കോഫീ ഹൗസ് ശൃംഖല നടത്തുന്നതുതന്നെ!! കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന് അഡ്മിനിട്രേറ്ററുടെ ഉത്തരവ്. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിട്രേറ്ററാണ് ഉത്തരവിറക്കിയത്. കോഫീ ബോര്‍ഡ് ഒാഫിസുകളിലും പാര്‍ട്ടി പത്രം മാത്രമേ ഇനിയുണ്ടാകൂ, ഇൗ മാസം ഒന്നുമുതലാണ് ഉത്തരവ് നടപ്പാക്കിയത്. കോഫീ ഹൗസിന്റെ ഔദ്യോഗിക പത്രമാണ് #ദേശാഭിമാനി എന്ന്!! ഇന്നത്തെ #ദുരന്തം
Labels:
facebook,
Facebook Status,
RajeshOdayanchal
May 19, 2017 at 05:52AM
സഖാവിന് ഹൃദ്യമായ ഓർമ്മപ്പൂക്കൾ!! കയ്യൂരിന്റെ കരുത്താണ്, കരിവള്ളൂരിന്‍ സത്താണ്, അസ്ഥികള്‍ പൂക്കും വയലാറിന്റ... ഈ രീതിയിൽ വളർന്നു വന്ന ഒരു പ്രസ്ഥാനത്തിന്റെ സമരനായകൻ ആയിരുന്നു സഖാവ്! കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി. പി. ഐ. (എം) രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ 32 സഖാക്കളില്‍ ഒരാളായിരുന്നു സ:നായനാര്‍ എന്ന കാര്യം ഇന്നത്തെ പ്രസ്ഥാനത്തിന്റെ നിൽപ്പിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ അന്ന് ഇദ്ദേഹം ഒരു മാഹാപരാധത്തിനു കൂട്ടുനിന്നുപോയി എന്നു കരുതാനാണെനിക്കിഷ്ടം... പ്രസ്ഥാനത്തെ ൻശിപ്പിക്കാൻ മറ്റുള്ളവർക്ക് സാധ്യമല്ലെന്നും അതിനുവേണ്ടി പ്രസ്ഥാനത്തിൽ ഉള്ളവർ തന്നെ ശ്രമിക്കണം എന്നും പലപ്പോഴായി ഇദ്ദേഹം പറഞ്ഞുകേട്ടിട്ടുണ്ട്. അന്ന് നടന്നത് അതിന്റെയൊക്കെ ആരംഭം തന്നെ ആയിരുന്നില്ലേ എന്ന് ഇന്നു ചോദിക്കാൻ തോന്നുന്നു! 2004 മെയ് 19 ന് വിടപറഞ്ഞ ആ അനശ്വര വിപ്ലവകാരിക്ക് അഭിവാദ്യങ്ങൾ!! #ഓർമ്മപ്പുസ്തകം
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, May 18, 2017
May 18, 2017 at 04:46PM
രാശിപ്രമാണങ്ങള്‍ മാറിയിട്ടോ നീച രാശിയില്‍ വീണുപോയിട്ടോ ജന്മശേഷത്തിന്നനാഥത്വമോ പൂര്‍വ്വ കര്‍മ്മദോഷത്തിന്റെ കാറ്റോ താളമര്‍മ്മങ്ങള്‍ പൊട്ടിത്തെറിച്ച തൃഷ്ണാര്‍ത്തമാ- മുന്മദത്തിന്‍ വാദന ക്രിയായന്ത്രമോ... ....... ............. .............. .............. പുലഭ്യം പറഞ്ഞും പെരുങ്കാലനത്തിയും ഇരുളും വെളിച്ചവും തിറമേറ്റു തുള്ളാത്ത പെരിയ സത്യത്തിന്റെ നിര്‍വ്വികാരത്ത്വമായ്… ആകാശ ഗർഭത്തിലാത്മതേജസ്സിന്റെ – യോങ്കാരബീജം തെളിഞ്ഞും എല്ലാരുമൊന്നെന്ന ശാന്തി പാഠം തനിച്ചെങ്ങുമേ ചൊല്ലിത്തളര്‍ന്നും ഉടല്‍തേടിയലയുമാത്മാക്കളോ ടദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍ ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി നാറാണത്തു ഭ്രാന്തന്‍... ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി നാറാണത്തു ഭ്രാന്തന്‍... #കവിത #നാറാണത്തുഭ്രാന്തന്‍
Labels:
facebook,
Facebook Status,
RajeshOdayanchal
May 18, 2017 at 07:57AM
ആരോമലാമഴക്, ശുദ്ധി, മൃദുത്വ, മാഭ സാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാം പാരിങ്കലേതുപമ; #ആത്മിക
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, May 16, 2017
May 16, 2017 at 10:26AM
SBI #ATM കമ്പ്യൂട്ടറിൽ കയറിയ റാൻസം വൈറസ് കുടുങ്ങി.. ഇറങ്ങിപ്പോണേൽ 25 രൂപ ഫൈൻ അടച്ചിട്ടു പോയാ മതീന്ന് #SBI...
Labels:
facebook,
Facebook Status,
RajeshOdayanchal
May 16, 2017 at 06:41AM
എന്നെ കമ്പ്യൂട്ടർ പഠിപ്പിച്ചതൊക്കെ ഡോസും വിൻഡോസ് 98 ഉം ഒക്കെ കൂടിയാ!! #wannacry #ransomware ഇവയല്ല ഇനി ഏത് ലിനക്സ് തന്നെ വന്ന് മലർന്ന് കിടന്ന് കരഞ്ഞാലും വിൻഡോസിനെ വിട്ട് കളിക്കാൻ ഉദ്ദേശിക്കുന്നില്ല. സൈഡായി ഇടയിലൂടെ കൊണ്ടുപോവും എന്നേയുള്ളൂ... ഒരുത്തൽ വേവലാതിപ്പെടുമ്പോൾ അവന്റെ രക്തം ഊറ്റിക്കുടിച്ച് ഒരുത്തനും വല്യവനാവാൻ ശ്രമിക്കരുത്!!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, May 15, 2017
May 15, 2017 at 06:34PM
#തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി!! #wannacry #ransomware അകൗണ്ടിൽ എവിടെയോക്കെയോ ഫോൾഡറുകൾ അതിലെ പാസ്‌വേഡ് ആവശ്യപ്പെടുന്ന എന്തൊക്കെയോ ഫയലുകൾ... അവയുടെ എക്സ്റ്റൻഷൻസ് .accdb , .djvu .backup .vmdk .sldm .sldx .potm .potx .ppam .ppsx .ppsm .xltm .xltx .xlsb .xlsm .dotm .docm .docb ഇങ്ങനെയൊക്കെ കാണുന്നു!! ഇതാണോ സാറേ ഈ #വാണക്രൈ #റാൻസംവെയർ.. എനിക്കിട്ടും ഇവൻ തോണ്ടിയോ??!! ആഴ്ച രണ്ടായി!! http://chayilyam.com/ http://ift.tt/2riA6KP http://ift.tt/1pKmumh
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, May 14, 2017
May 14, 2017 at 11:49AM
Mother's Day #അമ്മദിനം മക്കളായ് നാലുപേരുണ്ടെങ്കിലും അമ്മ ഏകയാണേകയാണീ ഊഴിയിൽ അച്ഛൻ മറഞ്ഞൊരു കാലം മുതൽക്കമ്മ ഭാരമായ് തീർന്നുവോ നാലുപേർക്കും? നാഴൂരിമണ്ണും പകുത്തെടുത്ത് മക്കൾ നാലൂവഴിക്കായ് പിരിഞുപോയി അച്ഛന്റെയാത്മാവുറങ്ങുന്ന മണ്ണിലന്നന്തിത്തിരി കൺതുറന്നതില്ല ഉളളം തുളുമ്പുന്നൊരോർമ്മകൾ നോവിന്റെയാഴം പെരുക്കിച്ചിതയരിച്ചു... ദുശ്ശകുനം പോലെ അമ്മയെകണ്ടൊരാ മക്കൾ നടന്നു മറയുന്നതും നോക്കി നെഞ്ചുപൊളിഞ്ഞമ്മ നീറിനിന്നു ചെല്ലക്കഥകൾ നുകർന്നൂ രസിച്ചൊരാ പേരക്കിടാവോടിവന്ന നേരം ശാസിച്ചു നിർത്തി മരുമകളെങ്കിലും മുത്തശ്ശിക്കൊപ്പമൊന്നോടിയെത്താൻ കൈനീട്ടി നിന്നു കരഞ്ഞു പൈതൽ അന്യയായമ്മൂമ്മ നൊന്തു നിൽക്കെ വിങ്ങിനുറുങ്ങിയോ കുഞ്ഞിൻ മനം എന്മലർ ബാല്യമേറ്റെന്നിൽ പകനട്ടൊരച്ഛനും അമ്മയും എന്തു നേടി മക്കളെയോർക്കുക തീരാത്ത ദുരിതമായ് നിങ്ങളെ ചൂഴുന്ന താപമായ് തീരുമീ മാതൃശാപം ആരോ വിരലിട്ടൊരാ നാലുകെട്ടിന്റെ നോവുപോലമ്മ പക്ച്ചു നിന്നു പോകാനിടമില്ലയെന്നൊരു ദുഖമല്ലമമതൻ നെഞ്ചിൽ തിളച്ചതപ്പോൾ മഴയിലും പൊളളുന്ന പകലിലും മക്കൾക്കായ് ഓടിത്തളർന്നൊരാ അച്ചന്റെ രൂപമാണമ്മയെ വന്നു പൊതിഞ്ഞതപ്പോൾ അച്ഛനുണ്ടായിരുന്നെങ്കിലെന്നായമ്മ ഉള്ളം തപിച്ചു കൊതിച്ചുപോയി അച്ഛൻ മറഞ്ഞതിൽ പിന്നെയീമ്മയെ പിൻപേ കിടങ്ങൾ മറന്നുപോയി നേരമില്ലമ്മയെ നോക്കുവാനെന്നെല്ലാ മക്കളുമെല്ലാ മക്കളുമൊന്നായി പറഞ്ഞെങ്കിലും നാലു പേരിരാരെങ്കിലും വന്നു കൈപിടിച്ചൊപ്പം നടക്കുമെന്നാശിച്ചുപോയ് ആശകൾ പിന്നെയും ബാക്കിയാക്കി പാതിവഴിയിൽ മറഞ്ഞൊരാ അച്ചന്റെ ഓർമ്മയിലമ്മ പിടഞുവീഴെ കൈപിടിച്ചാരോ നടത്തി ആ അമ്മയെ ശരണാലയത്തിൻ കവാടം വരെ ഏകയായ് തീർന്നൊരീയമ്മതൻ നെഞ്ചിലെ തീയൊന്നണയുവാൻ ഒരുവട്ടമെങ്കിലും പോരുമോ മക്കളെ ഈവഴിയിൽ പ്രതിക്രിയയായ് വന്നു കൂട്ടിയാലും തീരുമോമക്കളെ നിങ്ങളെ പോറ്റിയ പെറ്റവയറിന്റെ തീരാകടം? പെറ്റവയറിന്റെ തീരാകടം?
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, May 12, 2017
May 12, 2017 at 06:59AM
International nurse day #ഓർമ്മദിനം ഒരുപാട് നേഴ്സുമാരുടെ കാരുണ്യമുണ്ട് ഓർമ്മയിൽ... ഓർമ്മദിനമായ ഇന്ന് ഫെയ്സ്ബുക്കിൽ അറിയുന്ന എല്ലാ കൂട്ടുകാർക്കും ആശംസകൾ...
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, May 11, 2017
May 11, 2017 at 07:51AM
സഹ്യപുത്രന്റെ #ഓർമ്മദിനം #വൈലോപ്പിള്ളി "ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി- ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം! എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര- സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ"
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, May 10, 2017
May 10, 2017 at 07:05AM
ഇവരുടെയൊന്നും പരസ്യത്തിനും ഇതേ രീതിയിൽ ഉള്ള മറ്റു പരസ്യങ്ങൾക്കും ഇന്നും യാതൊരു കുറവും ഇല്ലല്ലോല്ലേ!! #പരസ്യം #വ്യാജം
Labels:
facebook,
Facebook Status,
RajeshOdayanchal
May 10, 2017 at 05:51AM
ഇന്നേദിവസം 1857 - ഇൽ ഒന്നാം സ്വാതന്ത്രസമരം ആരംഭം - #ശിപായിലഹള
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, May 09, 2017
Monday, May 08, 2017
May 08, 2017 at 11:06AM
പറ്റിപ്പോയി സഖാവേ പറ്റിപ്പോയി!!! പ്ലിങ്ങ് പ്ലിങ്ങ്!!
Labels:
facebook,
Facebook Status,
RajeshOdayanchal
May 08, 2017 at 11:02AM
ആമീസ് നാട്ടിലേക്ക് പോയിട്ട് ഒന്നരമാസമാവുന്നു...! കുഞ്ഞുകളികളിലൂടെ അവൾ നാട്ടിൽ കളിച്ചുല്ലസിക്കുന്നു... വീണ്ടും നീണ്ട പത്തുമാസത്തേക്ക് ആ കുരുന്നിനെ തടവറയിലാക്കാൻ സമയമായിരിക്കുന്നു... :( കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം തോടില്ല തൊടിയില്ല തോപ്പുമില്ല നീ ആമ്പലും തുമ്പയും കണ്ടതില്ല ആടില്ല, മാടില്ല, കോഴിയില്ല കൂട്ടിരിക്കാൻ ഇവയൊന്നും വീട്ടിലില്ല മാവില്ല, പ്ലാവില്ല, പേരയില്ല തൊടിയിൽ ഏറിക്കളിക്കാൻ മരങ്ങളില്ല കാവില്ല, കാടില്ല, കുന്നുമില്ല തല്ലു കൊള്ളുവാൻ, അവിടെ നീ പോകണില്ല നെല്ലില്ല, എള്ളില്ല, മുതിരയില്ല ഇന്ന് പാടത്ത് പച്ചപ്പ് പോലുമില്ല കറയില്ല ,ചെളിയില്ല ,കുളിരുമില്ല മണ്ണിൽ നീ ഒട്ടും ഇറങ്ങണില്ല മഴപോലും ഒട്ടും നനയണില്ല നീ മണ്ണിൻ മണം ഇന്നറിയണില്ല കുഞ്ഞേ നിനക്കില്ല ബാല്യകാലം കുഞ്ഞിലെ ഞാൻ കണ്ട നല്ല കാലം...!!
Labels:
facebook,
Facebook Status,
RajeshOdayanchal
May 08, 2017 at 10:55AM
ഇനി നിന്റെയൂഴം പറന്നിറങ്ങുകെന്‍ കനവുണങ്ങിയ മിഴിത്തടങ്ങളില്‍ കുനുകുനെ കൊത്തിപ്പറിച്ചെടുക്കുകെന്‍ തനുവും കാവ്യത്തിന്‍ തുടിപ്പും പ്രാണനും. #കവിത #പ്രാണൻ #പ്രണയിനി
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, May 07, 2017
May 07, 2017 at 09:01AM
#ഗീതാഞ്ജലി #നീ #ധ്യാനിക്കും #ദൈവതമവിടെ !!!! രബീന്ദ്രനാഥ ടാഗോറിനു 1913-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ് ഗീതാഞ്ജലി ഭജനം പൂജനം ആരാധനയും സാധനയും ഹേ നിര്‍ത്തുക സാധോ നിജദേവാലയ മൂലയിലെന്തിനിരിക്കുന്നൂ നീ, രുഗ്ദ്ധ കവാടം? നിഭ്രുതമിരുട്ടില്‍ നിഗൂഡമിരുന്നു നീ ധ്യാനിക്കും ദൈവതമവിടെ നില കൊള്‍വീല! നിമീലിത ലോചനമൊന്നു തുറക്കൂ, നന്നായ് നോക്കൂ! കരിനിലമുഴുമാ കര്‍ഷകരോടും വർഷം മുഴുവന്‍ വഴി നന്നാക്കാന്‍ പെരിയ കരിങ്കല്‍ പാറ നുറുക്കി നുറുക്കിയൊരുക്കും പണിയാളരോടും എരിവെയിലത്തും പെരുമഴയത്തും ചേർന്നമാരുന്നൂ ദൈവം!! ദൈവത്തെകാണാൻ ദേവാലയത്തിന്റെ ഇരുണ്ട കോണിൽ വാതിലടച്ചുനിന്നു ശ്ലോകം ചൊല്ലുകയോ പൂജ ചെയ്യുകയോ അല്ല വേണ്ടത്. കണ്ണു തുറന്നു നോക്കുമ്പോൾ ദൈവം നേരിൽ നിങ്ങളുടെ മുൻപിലല്ല കണപ്പെടുന്നത്. ദൈവം ചൂടിലും മഴയത്തും അഴുക്കുവസ്ത്രങ്ങളുമണിഞ്ഞു പാടത്തും പറമ്പത്തും പണിയെടുക്കുന്നവന്റെ കൂടെയാണുള്ളത്, പാതയിൽ കല്ലുകൊത്തുന്നവന്റെ കൂടെയാണുള്ളത്. അവരുടെ ഇടയിലേക്കു നിങ്ങൾ ഇറങ്ങിച്ചെല്ലൂ, ദൈവത്തെ അവിടെ കാണാൻ സാധിക്കും.!! ഇന്നത്തെ ഇന്ത്യക്കാർ നിർബന്ധവായും പ്രാർത്ഥനയായി രാവിലേയും വൈകുന്നേരം ചെല്ലേണ്ട കവിതയാണിത്. ആസാമിമാർ മുഖ്യമന്ത്രിയാവുന്നതും ദൈവത്തിന്റെ പേരിൽ ആളുകളെ വേർതിരിച്ച് നിർത്തി കലഹം പടച്ചു വിടുമ്പോഴും നിരന്തരം ഓർത്തിരിക്കേണ്ട വരികളാണ് ടാഗോറിന്റേത്; ഐശ്വര്യപൂർണമായി ഇത് മലയാളത്തിലേക്ക് മഹാകവി വിവരത്തനവും ചെയ്തു തന്നിട്ടുണ്ട്... വരികൾ കുറച്ചുകൂടെ കൊടുക്കുന്നു... ഞാനറിവീലാ ഭവാന്റെ മോഹന- ഗാനാലാപനശൈലി! നിഭൃതം ഞാനതു കേൾപ്പൂ സതതം നിതാന്തവിസ്മയശാലി... ഉദയദ്‌ഗാനപകാശകലയാ- ലുജ്ജ്വലശോഭം ഭുവനം അലതല്ലീടുകയാണതി ഗഗനം വായുവിലീസ്വരചലനം അലിയിക്കുന്നൂ ശിലകളെയിസ്വര- ഗംഗാസാഭസഗമനം പാടണമെന്നുണ്ടീരാഗത്തിൽ, പാടാൻ സ്വരമില്ലല്ലോ... പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നീലല്ലോ... പ്രാണനുറക്കെക്കേണീടുന്നൂ പ്രഭോ, പരാജിതനിലയിൽ; നിബദ്ധനിഹഞാൻ നിൻഗാനത്തിൻ നിരന്തമാകിയ വലയിൽ!! ..... .... .... ..... ..... ..... ..... ..... .... ടാഗോറിന്റെ #ഗീതഞ്ജലി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് മഹാകവി ജി. ശങ്കരക്കുറുപ്പ് ആണ്. #രബീന്ദ്രനാഥ്ടാഗോർ #Rabindranath #Tagore #ശങ്കരക്കുറുപ്പ്
Labels:
facebook,
Facebook Status,
RajeshOdayanchal
May 07, 2017 at 07:29AM
ആറാം ദിവസം ദൈവം മണ്ണാൽ സൃഷ്ടിച്ചു മർത്യനെ; ഏഴാം ദിവസം മർത്യൻ കല്ലാൽ ദൈവത്തേയും തഥാ!!
Labels:
facebook,
Facebook Status,
RajeshOdayanchal
May 07, 2017 at 07:27AM
#ആനസ്നേഹം #പൂരം അന്നും ഇന്നും ഒരുപോലെ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, May 06, 2017
May 06, 2017 at 09:26AM
#SSLC ക്ക് A+ കിട്ടിയ സകല #ജാതി പിള്ളേരെയും കണ്ടു!! എന്നാലും ജാതി പറയുന്നത് നല്ലതല്ലാന്നു പറയാൻ പറഞ്ഞു!
Labels:
facebook,
Facebook Status,
RajeshOdayanchal
May 06, 2017 at 09:19AM
ഈ സംഗതിക്ക് ഇക്കൊല്ലം മുതൽ മാറ്റം പ്രതീക്ഷിക്കാമോ? #CBSE, #ICSE അങ്ങനെയൊക്കെ ഉള്ള സിലബസ്സും പുത്തകങ്ങളും #കോർപ്പറേറ്റ് #ടെക്നിക്കൽ വിദ്യാഭ്യാസവും!!
Labels:
facebook,
Facebook Status,
RajeshOdayanchal
May 06, 2017 at 09:07AM
പ്ലിങ്ങ്... തലയിലെ താരനും മുടി പൊഴിച്ചിലും കളയാൻ ഒരു സൂത്രം. #താരൻ, #മുടികൊഴിച്ചിൽ
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, May 05, 2017
May 05, 2017 at 08:31PM
chayilyam.com, odayanchal.com, aatmika.chayilyam.com അടക്കം എല്ലാം ഹാക്ക് ചെയ്യാൻ ശ്രമം :( ഒക്കെ ബ്ലോക്കിവെച്ചു...
Labels:
facebook,
Facebook Status,
RajeshOdayanchal
May 05, 2017 at 04:30PM
#പ്രാന്തൻ ആകാശ ഗര്‍ഭത്തിലാത്‌മതേജസ്സിന്‍റെ ഓങ്കാര ബീജം തിരഞ്ഞും എല്ലാരുമൊന്നെന്ന ശാന്തിപാഠം തനിച്ചെങ്ങുമേ ചൊല്ലിത്തളര്‍ന്നും ഉടല്‍ തേടി അലയും ആത്മാക്കളോട് അദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍ ഉറവിന്റെ കല്ലെറിഞ്ഞൂടെപ്പിറന്നവര്‍ കൂകി നാറാണത്ത് ഭ്രാന്തന്‍!!!
Labels:
facebook,
Facebook Status,
RajeshOdayanchal
May 05, 2017 at 02:12PM
#sslcresult #sslc #result #itschool രണ്ടുമണി മുതൽ SSLC ഫലം കിട്ടിത്തുടങ്ങി. എല്ലാവരും it@school ന്റെ സൈറ്റിൽ നോക്കി ഫലം അറിയുക. Link: http://ift.tt/R3VkTi
Labels:
facebook,
Facebook Status,
RajeshOdayanchal
May 05, 2017 at 10:56AM
ടീച്ചർ: ഇന്ത്യയിലെ രണ്ടു പ്രധാന നദികളാണ് സിന്ധുവും ഗംഗയും ഇനി പാക്കിസ്ഥാനിലെ രണ്ടു നദികളുടെ പേരു പറയൂ... ടിന്റുമോൻ: കദീജയും ആമിനയും
Labels:
facebook,
Facebook Status,
RajeshOdayanchal
May 05, 2017 at 09:33AM
#ഓർമ്മദിവസം കേരള കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഇടതുമുന്നണിയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബദൽരേഖ 1985-ൽ അവതരിപ്പിച്ചതിന്റെ പേരിൽ 1986 ജൂൺ 23-നു CPIM ഇൽ നിന്നും പുറത്താക്കപ്പെട്ട ഒരാളുണ്ടായിരുന്നു!! 1994 നവംബർ 25 -നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു മനുഷ്യർ പിടഞ്ഞു മരിക്കേണ്ടി വന്നൊരു ചരിത്രമുണ്ട് നമുക്ക്!! രാഷ്ട്രീയ ഗുരുവായി എ. കെ. ജി. എന്ന മഹാ പ്രസ്ഥാനത്തെതന്നെ കരുതിയ വിപ്ലവകാരി!! പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി നിൽക്കുമ്പോൾ പാർട്ടിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു വർഗ്ഗീസിനെ വയനാട്ടിലേക്ക് വിട്ട് കർഷകത്തൊഴിലാളികൾക്കായി പ്രവർത്തിക്കാൻ വിട്ട വ്യക്തി!! വർഗീസിനെ ഏവർക്കും അറിയാം! പൃത്ഥ്യരാജ് വർഗീസായി അഭിനയിച്ച ഒരു സിനിമ തന്നെയുണ്ട്!! എന്തായാലും അന്ന്, നക്‌സലിസത്തിന്റെ വഴിയിലേക്ക് തിരിഞ്ഞ നിരവധി പാർട്ടി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ വർഗീസിനും ഇദ്ദേഹത്തിനും കഴിഞ്ഞിരുന്നു!! അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും സി.പി.ഐ എമ്മിലും (ഇതിലെ എം എന്നത് മാണിയല്ല) പ്രവർത്തിച്ച ആ വ്യക്തി ആരാണ്?? അതേ, എം.വി. രാഘവൻ തന്നെ!! 1933 മെയ് 5 നായിരുന്നു അദ്ദേഹത്തിന്റെ ജനനം... അദ്ദേഹത്തിന്റേയും ജന്മദിനമാണിന്ന്...
Labels:
facebook,
Facebook Status,
RajeshOdayanchal
May 05, 2017 at 07:14AM
ആമീസിന്റെ ആദ്യത്തെ സ്റ്റുഡിയോ ഫോട്ടോ... #ആത്മിക
Labels:
facebook,
Facebook Status,
RajeshOdayanchal
May 05, 2017 at 06:48AM
#പൂരം നുമ്മക്കും ഇണ്ട്ട്ടാ! മിണ്ടാപ്രാണികളെ വേഷം കെട്ടിച്ച് അണിനിരത്തലും കൊടമാറ്റവും ഇല്ല!! ചറപറ വെടിപൊട്ടിച്ച് ആളുകളെ കൊലയ്ക്ക് കൊടുക്കാനുള്ള അവസരത്തിനും മുതിരാറില്ല!! ഇത് ശക്തനോ അശക്തനോ ഒന്നുമല്ല തുടക്കം കുറിച്ചതും; അതിനൊക്കെ വളരെ പണ്ടേ, അങ്ങ് ദ്രാവിഡമഹിമയോളം പാരമ്പര്യമുള്ള സംഗതിയാണ്, കാലാനുസൃത മാറ്റങ്ങൾ വന്നുവെന്നു മാത്രം!! ടീവി, പത്രം... മാധ്യമസംഗതികൾ ക്യൂ നിന്ന് പരസ്യം പിടിക്കേണ്ട ഗതികേടും ഇല്ല... മാറ്റങ്ങളെ വെല്ലുവിളിക്കാൻ നിൽക്കാതെ, മാറിക്കൊണ്ടുതന്നെ ഈ കലാവിരുന്ന് തുടരുന്നു!! #തൃശ്ശൂർപൂരം സ്പെഷ്യൽ
Labels:
facebook,
Facebook Status,
RajeshOdayanchal
May 05, 2017 at 04:57AM
#കാൾമാക്സ് ജന്മദിനം ഇന്ന്!! ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും... ഇവിടെ നിൻവാക്കുറങ്ങാതിരിക്കുന്നു...
Labels:
facebook,
Facebook Status,
RajeshOdayanchal
May 05, 2017 at 04:53AM
പൊലീസിൽ വീണ്ടും അഴിച്ചുപണി; #തച്ചങ്കരി #പൊലീസ് ആസ്ഥാനത്ത് എഡിജിപി 1) 1991 ൽ ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രകാശൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു.. ഇതേ തുടർന്ന് ഈ കേസിൽ പ്രാകാശൻ നടത്തിയ നിയമപോരാട്ടത്തിൽ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിരന്തരം കേസ് നടത്തി തളർന്ന വാദി കേസ് ഒത്തുതീർപ്പാക്കി പിൻവലിയുകയുണ്ടായി. 2) 2007 ജൂലൈയിൽ ടോമിൻ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസിൻറെ അടിസ്ഥാനത്തിൽ, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ വിജിലിൻസ് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 3) 2009 ഡിസംബറിൽ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാൻ സർക്കാർ അറിയാതെയാണ് ഐജി ടോമിൻ തച്ചങ്കരിയെ ബാംഗ്ലൂരിലേയ്ക്ക് അയച്ചതെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പരാമർശവും വിവാദത്തിനിടയാക്കി. 4) 2010 ഏപ്രിൽ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം തച്ചങ്കരിയും ഉണ്ടെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചു. തച്ചങ്കരിയുടെ വിദേശ യാത്രയെപ്പറ്റി അന്വേഷിയ്ക്കാൻ മുഖ്യമന്ത്രി വിജിലിജൻസ് എഡിജിപി സിബി മാത്യൂസിന് നിർദ്ദേശം നൽകി. 5) കണ്ണൂർ റേഞ്ച് ഐജിയായിരുന്ന തച്ചങ്കരി സർക്കാർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ഐ.ജി. സ്ഥാനത്ത് നിന്ന് മാറ്റി. തുടർന്ന് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. അനിൽ കാന്തിനു പകരം ടോമിൻ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചു. അനിൽ കാന്തിനെ വിജിലൻസ് എഡിജിപിയാക്കി. ബൽറാം കുമാർ ഉപാധ്യായയെ കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസഷൻ കോർപറേഷൻ (കെപിഎച്ച്സിസി) എംഡി സ്ഥാനത്തുനിന്നു മാറ്റി പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. പകരം നിയമനം ഉണ്ടാകുന്നതുവരെ അദ്ദേഹത്തിനു കെപിഎച്ച്സിസിയുടെ താൽക്കാലിക ചുമതലയുണ്ടാകും. http://ift.tt/2pBy4qf
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, May 04, 2017
May 04, 2017 at 07:38PM
#പരിണാമം #മ്യൂട്ടേഷൻ #മതം #രാഷ്ട്രീയം #ജാതി #ദൈവം #വിശ്വാസം
Labels:
facebook,
Facebook Status,
RajeshOdayanchal
May 04, 2017 at 11:01AM
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാണി) ഓർത്തിരിക്കേണ്ട ഒരു ദിവസമാണിന്ന്...
Labels:
facebook,
Facebook Status,
RajeshOdayanchal
May 04, 2017 at 10:04AM
ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറുനൂറു പൂക്കളായ് പൊലിക്കവേ
നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ
ലാൽസലാം ലാൽസലാം
മൂർച്ഛയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങ്ങൾ തന്നെയാണെന്നതോർക്കണം
ഓർമ്മകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലേ തുരുമ്പ് മായ്ക്കണം ജയത്തിനായ്
നട്ടു കണ്ണുനട്ടു നാം വളർത്തിയ വിളകളേ
കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികൾ ചരിത്രമായ്
സ്വന്തംജീവിതം ബലികൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടിപിടിച്ചു നേടിയതീ മോചനം
സ്മാരകം തുറന്നുവരും വീറുകൊണ്ടവാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്തസാക്ഷികൾക്ക് ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ
ലാൽസലാം ലാൽസലാം
പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചുപോയിടാതെ മിഴിതെളിച്ചു നോക്കുവിൻ
നേരുനേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾവഴിയിൽ എന്നും അമരഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമ്മുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ
ചേതനയിൽ നൂറുനൂറു പൂക്കളായ് പൊലിക്കവേ
നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ
ലാൽസലാം ലാൽസലാം
മൂർച്ഛയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങ്ങൾ തന്നെയാണെന്നതോർക്കണം
ഓർമ്മകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലേ തുരുമ്പ് മായ്ക്കണം ജയത്തിനായ്
നട്ടു കണ്ണുനട്ടു നാം വളർത്തിയ വിളകളേ
കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികൾ ചരിത്രമായ്
സ്വന്തംജീവിതം ബലികൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടിപിടിച്ചു നേടിയതീ മോചനം
സ്മാരകം തുറന്നുവരും വീറുകൊണ്ടവാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്തസാക്ഷികൾക്ക് ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ
ലാൽസലാം ലാൽസലാം
പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചുപോയിടാതെ മിഴിതെളിച്ചു നോക്കുവിൻ
നേരുനേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾവഴിയിൽ എന്നും അമരഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമ്മുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ
Labels:
facebook,
Facebook Status,
RajeshOdayanchal
May 04, 2017 at 07:00AM
#എന്റെവക500 #entevaka500
Labels:
facebook,
Facebook Status,
RajeshOdayanchal
May 04, 2017 at 05:39AM
#ടിപ്പുസുൽത്താൻ #ഓർമ്മദിവസം ഇരുമ്പുകവചമുള്ള റോക്കറ്റുകൾ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുൽത്താനാണ്. ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂർ (1780) പൊളില്ലൂർ (1780) സെപ്റ്റംബർ യുദ്ധത്തിലും, 1792 ലെയും 1797 ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേൽക്കൈ നേടാനായത് അദ്ദേഹത്തിന്റെ റോക്കറ്റ് റെജിമെന്റിന്റെ സഹായം കൊണ്ടാണ്. മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ബ്രിട്ടനിലെ വൂൾവിച്ച് റോടുണ്ട മ്യൂസിയത്തിൽ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. പാകിസ്താൻ അവരുടെ 4000 കി മീ റെയ്ഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈലിന് ടിപ്പു എന്നാണ് പേരിട്ടത്. http://ift.tt/2q0j8n1
Labels:
facebook,
Facebook Status,
RajeshOdayanchal
May 04, 2017 at 04:01AM
#Whatsapp പിണങ്ങി നിൽക്കുന്നു!!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, May 03, 2017
May 03, 2017 at 08:24PM
പ്രിയരേ, ആക്സിഡന്റ് കഴിഞ്ഞിട്ട് ഇന്നേക്ക് 1 ഒരുവർഷവും, 6 മാസങ്ങളും, 12 ദിവസങ്ങളുമായി. സക്ര വേൾഡ് ഹോസ്പിറ്റലിലെ ഡോക്ടർ സബീനാ റാവുവിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ മാസം തന്നെ മരുന്നിടപാടുകൾ നിർത്തേണ്ടതായിരുന്നു; വാങ്ങിച്ച മരുന്നുകൾ തീരാത്തതിനാൽ ഇപ്പം വൈകുന്നേരം വരെ കഴിച്ചു. ഇന്നുമുതൽ സംഗതി ഔദ്യോഗികമായി നിർത്തി; ഓർക്കാനൊത്തിരി പേരുണ്ട്, എല്ലാവരും അറീയട്ടേ എന്നു കരുതുന്നു. വിശദ വിവരങ്ങൾ ഇവിടെ കൊടുക്കുന്നു..
.............
2015 ഒക്ടോബർ 21 നു രാവിലെ 9:15 -നായിരുന്നു ആക്സിഡന്റ് നടന്നത്. ബാംഗ്ലൂർ ഔട്ടർറിങ് റോഡിൽ ഇന്റൽ കമ്പനിക്കു മുന്നിൽ, എക്കോസ്പേയ്സിനു മുന്നിലെ പാലത്തോടു ചേർന്നാണ് അപകടം നടന്നത്. അപകടം നടന്നതോ, നടന്നു കഴിഞ്ഞ ശേഷം വന്ന മൂന്നു മാസത്തോളമോ ഒന്നും ഓർമ്മയിൽ നിന്നിട്ടില്ല. അതുകൊണ്ടാവാം ആ വേദനപോലും ഓർമ്മയില്ലാത്തത്!
കമ്പനിക്കു വേണ്ടി ഇപ്പോൾ മുകളിൽ കൊടുത്ത ആ സൈറ്റ് പൂർത്തിയാക്കി വെച്ചശേഷമായിരുന്നു അപകടമുണ്ടായത് എന്നതു ശ്രദ്ധേയമാണ്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ef എന്ന കമ്പനിയിലേക്ക് നാലോളം തവണ ഇന്റെർവ്യൂകളും ഒന്നരമണിക്കൂർ കൊണ്ട് ഇങ്ങനെയൊരു Demo site ഉം ചെയ്തു കൊടുത്ത് ഈ കമ്പനിയിൽ പേപ്പർ കൊടുക്കാൻ കാത്തിരിക്കുമ്പോൾ ആയിരുന്നു അപകടം നടന്നത് എന്നത്. ജനുവരിയിൽ ജോയിൻ ചെയ്യാമെന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നു, അവർ ജനുവരിയിൽ വിളിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. പക്ഷേ, അന്ന് ഒന്നിനും പറ്റിയിരുന്നില്ല. ഇവിടെ ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം.
ഇന്ന് ഇപ്പോൾ അവസാനവട്ട മരുന്നുകളും കഴിച്ചു കഴിഞ്ഞു, അപകടം നടന്ന സമയം മുതൽ ഈ സമയം വരെ സമയഗണന നടത്തുമ്പോൾ ഒരു രസമായിരുന്നു. ഇതാണത്:
1 ഒരുവർഷം, 6 മാസങ്ങൾ, 12 ദിവസങ്ങൾ ( 560 ദിവസങ്ങൾ, 10 മണിക്കൂരുകൾ, 39 മിനിട്ടുകൾ, 10 സെക്കന്റുകൾ)
48,422,350 സെക്കന്റ്സ്
807,039 മിനിട്ടുകൾ
13,450 മണിക്കൂറുകൾ
560 ദിവസങ്ങൾ
80 ആഴ്ചകൾ :)
ഡോക്ടറുടെ സബീന റാവുവിന്റെ നിർദ്ദേശപ്രകാരം തന്നെ, കഴിഞ്ഞമാസമായിരുന്നു മരുന്നുകഴിക്കൽ നിർത്തേണ്ടിരുന്നത്. മരുന്നുകൾ തീരാത്തതിനാൽ ഇന്നുവരെ നീണ്ടു നിന്നു.
, MD in Psychiatry മൊത്തം 222 പോസ്റ്റുകളാണ് ഈ വർഷം ഞാനിട്ടത് ഫെയ്സ്ബുക്കിൽ. 21 ആം തീയ്യതി രാവിലെ 7:25 ന് ഒരു പോസ്റ്റിട്ടിരുന്നു, ആക്സിഡന്റിനു മണിക്കൂറുകൾക്ക് മുമ്പ്... ആ വർഷം,
ജനുവരിയിൽ 7 എണ്ണം,
ഫെബ്രുവരിയിൽ 41 എണ്ണം,
മാർച്ചിൽ 20 എണ്ണം,
ഏപ്രിലിൽ 33 എണ്ണം,
മേയിയിൽ 13 എണ്ണം,
ജൂണിൽ 31 എണ്ണം,
ജൂലൈയിൽ 12 എണ്ണം,
ആഗസ്റ്റിൽ 14 എണ്ണം,
സെപ്റ്റംബറിൽ 28 എണ്ണം
ഒക്ടോബറിൽ 21 ആം തീയ്യതിവരെ കൃത്യം 21 എണ്ണം എന്നിങ്ങനെയായിരുന്നു പോസ്റ്റുകളുടെ കണക്ക്!! ആവർഷം പിന്നീട് ഡിസംബറിൽ 2 എണ്ണം ഉണ്ട്. ഒന്ന് വിക്കിപീഡിയൻ അഭിജിത്തിന്റെ ഒരു പോസ്റ്റ് റിഷെയറിങും പിന്നെ ഡിസംബർ 31 ന് രാവിലെ 11:38 ന് എല്ലാവർക്കും ഒരു പുതുവർഷാശംസയും. അത് ഇപ്രകാരം ആയിരുന്നു:
അറിഞ്ഞതില്ല ഞാനോമലേ
നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ
പുമ്പാറ്റകളായ് പറന്നുയർന്നതും
ഞാനീ സ്നേഹസാഗരത്തിലാണ്ടു പോയതും... പുതുവത്സരാശംസകൾ ഏവർക്കും!!!
ആക്സിഡന്റ് കലാപരിപാടികൾ നിരവധിയാണ്. പലർക്കും പറയാൻ പലതും കാണും. മഞ്ജുവിനെ വരെ പഴയ കാമുകിയുടെ പേരാണത്രേ വിളിച്ചിരുന്നത്! :) മരുന്നു കഴിക്കലും അതുപോലെ തന്നെ. മഞ്ജുവും അമ്മയുമൊക്കെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് ആ സമയങ്ങളിൽ. ഡോകടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കൽ ചടങ്ങ് ഔദ്യോഗികമായി ഇന്ന് നിർത്തുകയാണ്. ആമീസിന്റെ ശ്രദ്ധയും കരുതലും ഒക്കെ പലപ്പോഴും അനുഭവിച്ചിട്ടുണ്ടുമുണ്ട് ഇതുമായി ബന്ധപ്പെട്ടുതന്നെ. 2016 -ഇൽ ബെഡിൽ കിടക്കുമ്പോൾ, മുറിവൊക്കെ ഇല്ലാത്ത സമയത്ത് അവൾ ഒരു ഡപ്പി കൊണ്ടുവന്ന് പതുക്കെ ആ സ്ഥലത്ത് മരുന്നു വെച്ച് തടവി തന്ന് കണ്ണടച്ച് കിടന്നോ അച്ഛാ മുറിഞ്ഞിടത്ത് മരുന്നു വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് പതിയെ തടവിത്തരുമായിരുന്നു. ഒരു ചടങ്ങു പോലെ ഇടയ്ക്കൊക്കെ ആ കുഞ്ഞുകൈകളുടെ തലോടൽ അനുഭവിക്കാൻ പറ്റി എന്നത് ഏറെ ഹൃദ്യമായിരുന്നു. മുമ്പ്, അവളതൊക്കെ കണ്ടുപഠിച്ചതാവണം. 2016 അവസാനം മുതൽ രാവിലെയും വൈകുന്നേരവും മരുന്നു കഴിച്ചോ അച്ഛാ എന്നവൾ ചോദിച്ചോണ്ടിരിക്കുമായിരുന്നു. രാവിലെയും വൈകുന്നേരവും ഗുളിക തരാനും മരുന്ന് പകർന്നു കൈയ്യിൽ കൊടുത്താൽ അവളത് കൃത്യമായി എനിക്കു തരികയും ചെയ്യുമായിരുന്നു. ആ കുഞ്ഞുമനസ്സിൽ എവിടെയൊക്കെയോ ആക്സിഡന്റ് മുദ്രപതിപ്പിച്ചിട്ടുണ്ട് എന്നു ചുരുക്കം...
കഴിഞ്ഞ മാസം അവളുടെ നഴ്സറി ക്ലാസ്സു കഴിഞ്ഞ് സ്കൂൾ അടച്ചപ്പോൾ വീട്ടിലേക്ക് പറഞ്ഞയച്ചു. നാലുചുവരുകൾ മാത്രമുള്ള ഈ തടവറയിൽ നിന്നും അല്പകാലത്തേക്ക് രക്ഷപ്പെടാനും നാട്ടിൽ ആര്യയും ആദിയും കൂടെ ഉള്ളതിനാൽ ആഘോഷമാക്കി 2 മാസം ചെലവഴിക്കും എന്നു കരുതിയാണു വിട്ടത്. വിഷുവിനു മഞ്ജുവിന്റെ വീട്ടിലായിരുന്നു ആഘോഷം, അവിടെ സമീപമുള്ള ഒരു കുഞ്ഞ് കളർഫുള്ളായ ഷൂസ് അണിഞ്ഞു വന്നപ്പോൾ ആമീസ്സത് നോക്കി നിന്നിരുന്നു. ആ കുഞ്ഞ് നിനക്കില്ലേ ആമീസേ ഇതുപോലെ ഒന്ന് എന്നു ചോദിച്ചപ്പോഴും ആമീസിന്റെ മനസ്സിൽ ഓടിയത്തിയത് ആക്സിഡന്റ് തന്നെയായിരുന്നു. അവൾ വളരെ ഗൗരവത്തോടെ പറഞ്ഞു: ഇല്ല, എനിക്ക് സാധാരണ ചെരിപ്പേ ഉള്ളൂ, അച്ഛന് ആക്സിഡന്റായി, തലയ്ക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരുന്നു, അതുകൊണ്ട് ഒന്നും വാങ്ങിക്കാൻ പൈസ കൈയ്യിലില്ല, ഞാൻ അതുകൊണ്ട് ഒന്നും ചോദിക്കാറും ഇല്ല എന്ന്. ഇതുകൂടാതെ, വൈകുന്നേരങ്ങളിൽ ആമീസിനെ അവളെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും റോഡിലൂടെ കൂട്ടിക്കൊണ്ടുവരുമ്പോൾ, അവൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടിയായിരുന്നു വരിക. റോഡിലൂടെ ലോറികൾ തന്നെ വന്നാലും അവളത് കണ്ടഭാവം നടിക്കില്ല. പക്ഷേ, ദൂരെ നിന്നും ഒരു ബൈക്കു വരുന്നതു കണ്ടാൽ അവൾ എന്റെ കൈപിടിച്ചുവലിച്ച് റോഡ്സൈഡിലേക്ക് മാറ്റി നിർത്തും, എന്റെ മുന്നിലായി അവൾ നിന്നിട്ട് പേടിയോടെ ബൈക്കിനെ നോക്കും, അത് കണ്ണിൽ നിന്നും മറയും വരെ ആ മൂന്നരവയസ്സുകാരി എന്നെ അനങ്ങാൻ അനുവദിക്കില്ലായിരുന്നു. മൂന്നരവയസ്സ് എന്നത് ഓർമ്മകളുടെ തുടക്കകാലം തന്നെയാണ്. മൂന്നരവയസ്സുള്ളപ്പോൾ ഞാൻ ചെയ്ത പലകാര്യങ്ങളും ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. ആ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ വിഹ്വലതകൾ കൂടി ഈ ആക്സിഡന്റിൽ ഉണ്ടായിട്ടുണ്ട് എന്നതാണു ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ കാര്യം.
ഇങ്ങനെയൊക്കെയാണു കാര്യങ്ങളെങ്കിലും ഇന്നേക്ക് മരുന്നുകഴിക്കൽ പരിപാടി നിർത്തുകയാണ്. ജനുവരിയിൽ തന്നെ ഡോ: സബീനാ റാവു കഴിക്കുന്ന മരുന്നുകളുടെ അളവു കുറച്ചു തന്നിരുന്നു. കൂടെ നിന്ന സകല സുഹൃത്തുകളോടുമുള്ള ഒരു അറിയിപ്പാകട്ടെ ഇത്. വിക്കിപീഡിയയും, ഫെയ്സ്ബുക്കും, ഗൂഗിൾ പ്ലസ്സും, പഴയ സൗഹൃദകൂട്ടായ്മകളും, ബാംഗ്ലൂർ സുഹൃദ്‌വൃന്ദവും കൂടെ എല്ലാ സുഹൃത്തുക്കളും അറിയാനായി പങ്കുവെയ്ക്കുന്നതാണിത്.
http://ift.tt/2pHYQh2
.............
2015 ഒക്ടോബർ 21 നു രാവിലെ 9:15 -നായിരുന്നു ആക്സിഡന്റ് നടന്നത്. ബാംഗ്ലൂർ ഔട്ടർറിങ് റോഡിൽ ഇന്റൽ കമ്പനിക്കു മുന്നിൽ, എക്കോസ്പേയ്സിനു മുന്നിലെ പാലത്തോടു ചേർന്നാണ് അപകടം നടന്നത്. അപകടം നടന്നതോ, നടന്നു കഴിഞ്ഞ ശേഷം വന്ന മൂന്നു മാസത്തോളമോ ഒന്നും ഓർമ്മയിൽ നിന്നിട്ടില്ല. അതുകൊണ്ടാവാം ആ വേദനപോലും ഓർമ്മയില്ലാത്തത്!
Dr. Swaroop Gopal, Senior Consultant – Neuro Surgery
& Director – Neurosciences M.Ch (Neurosurgery) FASS (USA)
അടുത്തുതന്നെ കമ്പനിയും കമ്പനിയോട് ചേർന്ന് സക്ര വേൾഡ് ഹോസ്പിറ്റൽ ഉണ്ടായിരുന്നതും ഉപകാരപ്രദമായി. ചികിത്സിച്ചവരിൽ ഓർമ്മയിൽ തങ്ങി നിൽക്കുന്നത് ഡോ: സ്വരൂപ് ഗോപാൽ, ഡോ: സബീന റാവു, ഡോ: മനോഹർ എന്നിവരെയാണ്. ഡോക്ടർ സബീന റാവു വാട്സാപ്പിൽ വന്നു തന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞുരുന്നു, ഏറെ രസകരമായി തോന്നിയത് അവരോടും ഡോക്ടർ മനോഹറുമായുള്ള സംസാരമായിരുന്നു. സ്വരൂപ് ഗോപാലിനെ ഞാൻ കണ്ടതേ ഓർക്കുന്നില്ല.& Director – Neurosciences M.Ch (Neurosurgery) FASS (USA)
കമ്പനിക്കു വേണ്ടി ഇപ്പോൾ മുകളിൽ കൊടുത്ത ആ സൈറ്റ് പൂർത്തിയാക്കി വെച്ചശേഷമായിരുന്നു അപകടമുണ്ടായത് എന്നതു ശ്രദ്ധേയമാണ്. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ef എന്ന കമ്പനിയിലേക്ക് നാലോളം തവണ ഇന്റെർവ്യൂകളും ഒന്നരമണിക്കൂർ കൊണ്ട് ഇങ്ങനെയൊരു Demo site ഉം ചെയ്തു കൊടുത്ത് ഈ കമ്പനിയിൽ പേപ്പർ കൊടുക്കാൻ കാത്തിരിക്കുമ്പോൾ ആയിരുന്നു അപകടം നടന്നത് എന്നത്. ജനുവരിയിൽ ജോയിൻ ചെയ്യാമെന്നൊക്കെ പറഞ്ഞിരിക്കുകയായിരുന്നു, അവർ ജനുവരിയിൽ വിളിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു. പക്ഷേ, അന്ന് ഒന്നിനും പറ്റിയിരുന്നില്ല. ഇവിടെ ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട ചിലകാര്യങ്ങൾ കൂടി പങ്കുവെയ്ക്കാം.
ഇന്ന് ഇപ്പോൾ അവസാനവട്ട മരുന്നുകളും കഴിച്ചു കഴിഞ്ഞു, അപകടം നടന്ന സമയം മുതൽ ഈ സമയം വരെ സമയഗണന നടത്തുമ്പോൾ ഒരു രസമായിരുന്നു. ഇതാണത്:
1 ഒരുവർഷം, 6 മാസങ്ങൾ, 12 ദിവസങ്ങൾ ( 560 ദിവസങ്ങൾ, 10 മണിക്കൂരുകൾ, 39 മിനിട്ടുകൾ, 10 സെക്കന്റുകൾ)
48,422,350 സെക്കന്റ്സ്
807,039 മിനിട്ടുകൾ
13,450 മണിക്കൂറുകൾ
560 ദിവസങ്ങൾ
80 ആഴ്ചകൾ :)
ഡോക്ടറുടെ സബീന റാവുവിന്റെ നിർദ്ദേശപ്രകാരം തന്നെ, കഴിഞ്ഞമാസമായിരുന്നു മരുന്നുകഴിക്കൽ നിർത്തേണ്ടിരുന്നത്. മരുന്നുകൾ തീരാത്തതിനാൽ ഇന്നുവരെ നീണ്ടു നിന്നു.
2015 ഇൽ
Dr. Sabina Rao Consultant – Department of Psychiatry MBBS, MD in Psychiatry മൊത്തം 222 പോസ്റ്റുകളാണ് ഈ വർഷം ഞാനിട്ടത് ഫെയ്സ്ബുക്കിൽ. 21 ആം തീയ്യതി രാവിലെ 7:25 ന് ഒരു പോസ്റ്റിട്ടിരുന്നു, ആക്സിഡന്റിനു മണിക്കൂറുകൾക്ക് മുമ്പ്... ആ വർഷം,
ജനുവരിയിൽ 7 എണ്ണം,
ഫെബ്രുവരിയിൽ 41 എണ്ണം,
മാർച്ചിൽ 20 എണ്ണം,
ഏപ്രിലിൽ 33 എണ്ണം,
മേയിയിൽ 13 എണ്ണം,
ജൂണിൽ 31 എണ്ണം,
ജൂലൈയിൽ 12 എണ്ണം,
ആഗസ്റ്റിൽ 14 എണ്ണം,
സെപ്റ്റംബറിൽ 28 എണ്ണം
ഒക്ടോബറിൽ 21 ആം തീയ്യതിവരെ കൃത്യം 21 എണ്ണം എന്നിങ്ങനെയായിരുന്നു പോസ്റ്റുകളുടെ കണക്ക്!! ആവർഷം പിന്നീട് ഡിസംബറിൽ 2 എണ്ണം ഉണ്ട്. ഒന്ന് വിക്കിപീഡിയൻ അഭിജിത്തിന്റെ ഒരു പോസ്റ്റ് റിഷെയറിങും പിന്നെ ഡിസംബർ 31 ന് രാവിലെ 11:38 ന് എല്ലാവർക്കും ഒരു പുതുവർഷാശംസയും. അത് ഇപ്രകാരം ആയിരുന്നു:
അറിഞ്ഞതില്ല ഞാനോമലേ
നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ
പുമ്പാറ്റകളായ് പറന്നുയർന്നതും
ഞാനീ സ്നേഹസാഗരത്തിലാണ്ടു പോയതും... പുതുവത്സരാശംസകൾ ഏവർക്കും!!!
2016 ഇൽ
ആക്സിഡന്റ് നൽകിയ വിവിധ കലാപരിപാടികളുമായി 2016 തീർന്നുപോയി. എന്തൊക്കെയോ ചെയ്തു, എവിടെയൊക്കെയോ പോയി, ആരെയൊക്കെയോ കണ്ടു അങ്ങനെയങ്ങനെ!! 2016 അവസാനമാസം ഡിസംബറോടുകൂടിയാണ് നോർമ്മലായി തീർന്നിട്ടുണ്ട് എന്നൊരു ബോധം എനിക്ക് വന്നതുതന്നെ! അതുവരെ കഴിവതും അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ ശ്രമിച്ചു... ഓ!! ഫെയ്സ്ബുക്ക് മറന്നു,, 2016 -ഇൽ അധികവും റിഷെയറിങായിരുന്നു കൂടെ കണ്ട പോസ്റ്റിങ്സിനൊക്കെ ലൈക്കും കൊടുത്തു. അങ്ങനെ മൊത്തം 173 പോസ്റ്റുകൾ ആ വർഷമുണ്ട്! സ്വന്തമായി ഒരക്ഷരം എഴുതാൻ പറ്റിയിയുന്നില്ല എന്നതാണു സത്യം. അവസാന മാസങ്ങളിൽ ഏകദേശം തിരിഞ്ഞുമറിഞ്ഞു ശരിയായി വന്നിരുന്നു. പ്രിയ സുഹൃത്തുക്കളും ഡോക്ടർ സബീന റാവുവും ഏറെ നിർബന്ധിച്ചോണ്ടിരുന്ന കാര്യവും ആയിരുന്നു ഇത്. വിക്കിപീഡിയയിലും ഫെയ്സ്ബുക്കിലും ഒക്കെ സജീവമാവാൻ ഡോകടർ സബീനാ റാവു എല്ലാ മാസവും നിർബന്ധിക്കുകായിരുന്നു. പുസ്തകങ്ങൾ വായിക്കാനും, ന്യൂസ് പേപ്പർ വായിച്ച് 5 ലൈനെങ്കിലും മഞ്ജുവിനോട് ദിവസവും വൈകുന്നേരം പറഞ്ഞുകൊടുക്കാനും ഒക്കെയായി ഡോക്ടർ ഉപാധികൾ നിരവധി വെച്ചിരിന്നു. മഹാകവി പിയുടെ നിത്യകന്യകയെ തേടി എന്ന പുസ്തകം ആ സമയത്ത് ഒരിക്കൽ കൂടി വായിച്ചു തീർക്കുകയുണ്ടായി.2017 ഇൽ
ഇന്ന് മേയ് 3 ആം തീയ്യതി. ഇന്നേക്ക് ഈ വർഷം ഫെയ്സ്ബുക്കിൽ 207 പോസ്റ്റുകൾ ആയി. മാസങ്ങൾ ഇനിയും കിടപ്പുണ്ട്! ഇതിൽ റീഷെയറിങ് വളരെ കുറവുണ്ട്. 2016 പോലെ ഫെയ്സ്ബുക്കിനു മുമ്പിൽ ഇരിപ്പു കുറഞ്ഞു, പോസ്റ്റിങ് ഒക്കെ രാവിലെ മാത്രം ഒതുക്കി. അതുകൊണ്ടുതന്നെ റീഷെയറിങ് കണ്ടമാനം കുറഞ്ഞു. ഫ്രണ്ട്സ് ലിസ്റ്റ് 4999 ഇൽ നിർത്തി വെച്ചിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതിൽ 1 വെച്ചിരിക്കുന്നത് ബോധപൂർവ്വമാ, റിക്വസ്റ്റ് അയക്കുന്നവർ അയക്കട്ടെ, അത്യാവശ്യമുള്ള ആളാണെങ്കിൽ ഒരാളെ കൊന്നുകളഞ്ഞ് ഇയാളെ സ്വീകരിക്കാമല്ലോ! 300 ഓളം ആൾക്കാർ അതുകൊണ്ടുതന്നെ റിക്വസ്റ്റു തന്നിട്ട് കാത്തിരിപ്പുണ്ട്. ഇടയ്ക്കൊക്കെ 100 ഓളം പേരെ കൊന്നുകളഞ്ഞ് (പ്രൊഫൈൽ ഫോട്ടോ പോലും ഇല്ലാത്തവരെയും, ഡ്യൂപ്ലിക്കേറ്റ് എന്നു തോന്നുന്നവരേയും മാത്രമേ ഒഴിവാക്കാറാള്ളൂ - അല്ലാതെ ജാതിയും മതവും രാഷ്ട്രീയവും വിഷയമാവാറില്ല) ഈ കാത്തിരിക്കുന്നവരിൽ നിന്നും പ്രൊഫൈലും പോസ്റ്റിങ്സും ഓടിച്ചു നോക്കി സ്വീകരിക്കും.കലാപരിപാടികൾ
ആക്സിഡന്റ് കലാപരിപാടികൾ നിരവധിയാണ്. പലർക്കും പറയാൻ പലതും കാണും. മഞ്ജുവിനെ വരെ പഴയ കാമുകിയുടെ പേരാണത്രേ വിളിച്ചിരുന്നത്! :) മരുന്നു കഴിക്കലും അതുപോലെ തന്നെ. മഞ്ജുവും അമ്മയുമൊക്കെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട് ആ സമയങ്ങളിൽ. ഡോകടറുടെ നിർദ്ദേശപ്രകാരം മരുന്നു കഴിക്കൽ ചടങ്ങ് ഔദ്യോഗികമായി ഇന്ന് നിർത്തുകയാണ്. ആമീസിന്റെ ശ്രദ്ധയും കരുതലും ഒക്കെ പലപ്പോഴും അനുഭവിച്ചിട്ടുണ്ടുമുണ്ട് ഇതുമായി ബന്ധപ്പെട്ടുതന്നെ. 2016 -ഇൽ ബെഡിൽ കിടക്കുമ്പോൾ, മുറിവൊക്കെ ഇല്ലാത്ത സമയത്ത് അവൾ ഒരു ഡപ്പി കൊണ്ടുവന്ന് പതുക്കെ ആ സ്ഥലത്ത് മരുന്നു വെച്ച് തടവി തന്ന് കണ്ണടച്ച് കിടന്നോ അച്ഛാ മുറിഞ്ഞിടത്ത് മരുന്നു വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് പതിയെ തടവിത്തരുമായിരുന്നു. ഒരു ചടങ്ങു പോലെ ഇടയ്ക്കൊക്കെ ആ കുഞ്ഞുകൈകളുടെ തലോടൽ അനുഭവിക്കാൻ പറ്റി എന്നത് ഏറെ ഹൃദ്യമായിരുന്നു. മുമ്പ്, അവളതൊക്കെ കണ്ടുപഠിച്ചതാവണം. 2016 അവസാനം മുതൽ രാവിലെയും വൈകുന്നേരവും മരുന്നു കഴിച്ചോ അച്ഛാ എന്നവൾ ചോദിച്ചോണ്ടിരിക്കുമായിരുന്നു. രാവിലെയും വൈകുന്നേരവും ഗുളിക തരാനും മരുന്ന് പകർന്നു കൈയ്യിൽ കൊടുത്താൽ അവളത് കൃത്യമായി എനിക്കു തരികയും ചെയ്യുമായിരുന്നു. ആ കുഞ്ഞുമനസ്സിൽ എവിടെയൊക്കെയോ ആക്സിഡന്റ് മുദ്രപതിപ്പിച്ചിട്ടുണ്ട് എന്നു ചുരുക്കം...
കഴിഞ്ഞ മാസം അവളുടെ നഴ്സറി ക്ലാസ്സു കഴിഞ്ഞ് സ്കൂൾ അടച്ചപ്പോൾ വീട്ടിലേക്ക് പറഞ്ഞയച്ചു. നാലുചുവരുകൾ മാത്രമുള്ള ഈ തടവറയിൽ നിന്നും അല്പകാലത്തേക്ക് രക്ഷപ്പെടാനും നാട്ടിൽ ആര്യയും ആദിയും കൂടെ ഉള്ളതിനാൽ ആഘോഷമാക്കി 2 മാസം ചെലവഴിക്കും എന്നു കരുതിയാണു വിട്ടത്. വിഷുവിനു മഞ്ജുവിന്റെ വീട്ടിലായിരുന്നു ആഘോഷം, അവിടെ സമീപമുള്ള ഒരു കുഞ്ഞ് കളർഫുള്ളായ ഷൂസ് അണിഞ്ഞു വന്നപ്പോൾ ആമീസ്സത് നോക്കി നിന്നിരുന്നു. ആ കുഞ്ഞ് നിനക്കില്ലേ ആമീസേ ഇതുപോലെ ഒന്ന് എന്നു ചോദിച്ചപ്പോഴും ആമീസിന്റെ മനസ്സിൽ ഓടിയത്തിയത് ആക്സിഡന്റ് തന്നെയായിരുന്നു. അവൾ വളരെ ഗൗരവത്തോടെ പറഞ്ഞു: ഇല്ല, എനിക്ക് സാധാരണ ചെരിപ്പേ ഉള്ളൂ, അച്ഛന് ആക്സിഡന്റായി, തലയ്ക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരുന്നു, അതുകൊണ്ട് ഒന്നും വാങ്ങിക്കാൻ പൈസ കൈയ്യിലില്ല, ഞാൻ അതുകൊണ്ട് ഒന്നും ചോദിക്കാറും ഇല്ല എന്ന്. ഇതുകൂടാതെ, വൈകുന്നേരങ്ങളിൽ ആമീസിനെ അവളെ നോക്കുന്ന ചേച്ചിയുടെ വീട്ടിൽ നിന്നും റോഡിലൂടെ കൂട്ടിക്കൊണ്ടുവരുമ്പോൾ, അവൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടിയായിരുന്നു വരിക. റോഡിലൂടെ ലോറികൾ തന്നെ വന്നാലും അവളത് കണ്ടഭാവം നടിക്കില്ല. പക്ഷേ, ദൂരെ നിന്നും ഒരു ബൈക്കു വരുന്നതു കണ്ടാൽ അവൾ എന്റെ കൈപിടിച്ചുവലിച്ച് റോഡ്സൈഡിലേക്ക് മാറ്റി നിർത്തും, എന്റെ മുന്നിലായി അവൾ നിന്നിട്ട് പേടിയോടെ ബൈക്കിനെ നോക്കും, അത് കണ്ണിൽ നിന്നും മറയും വരെ ആ മൂന്നരവയസ്സുകാരി എന്നെ അനങ്ങാൻ അനുവദിക്കില്ലായിരുന്നു. മൂന്നരവയസ്സ് എന്നത് ഓർമ്മകളുടെ തുടക്കകാലം തന്നെയാണ്. മൂന്നരവയസ്സുള്ളപ്പോൾ ഞാൻ ചെയ്ത പലകാര്യങ്ങളും ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. ആ കുഞ്ഞു മനസ്സിൽ എന്തൊക്കെയോ വിഹ്വലതകൾ കൂടി ഈ ആക്സിഡന്റിൽ ഉണ്ടായിട്ടുണ്ട് എന്നതാണു ഇതിൽ നിന്നൊക്കെ ഞാൻ മനസ്സിലാക്കിയ കാര്യം.
ഇങ്ങനെയൊക്കെയാണു കാര്യങ്ങളെങ്കിലും ഇന്നേക്ക് മരുന്നുകഴിക്കൽ പരിപാടി നിർത്തുകയാണ്. ജനുവരിയിൽ തന്നെ ഡോ: സബീനാ റാവു കഴിക്കുന്ന മരുന്നുകളുടെ അളവു കുറച്ചു തന്നിരുന്നു. കൂടെ നിന്ന സകല സുഹൃത്തുകളോടുമുള്ള ഒരു അറിയിപ്പാകട്ടെ ഇത്. വിക്കിപീഡിയയും, ഫെയ്സ്ബുക്കും, ഗൂഗിൾ പ്ലസ്സും, പഴയ സൗഹൃദകൂട്ടായ്മകളും, ബാംഗ്ലൂർ സുഹൃദ്‌വൃന്ദവും കൂടെ എല്ലാ സുഹൃത്തുക്കളും അറിയാനായി പങ്കുവെയ്ക്കുന്നതാണിത്.
http://ift.tt/2pHYQh2
Labels:
facebook,
Facebook Status,
RajeshOdayanchal
May 03, 2017 at 07:25AM
എന്നെ അനോണിമസ്സായി തെറി പറയേണ്ടവർക്കായി ഒരു സംഗതി ഇതാ ;) യൂസിക്കോളൂ... http://ift.tt/2qCnbC6
Labels:
facebook,
Facebook Status,
RajeshOdayanchal
May 03, 2017 at 06:10AM
#വടക്കുംനാഥൻ #വെടിക്കെട്ട് #തൃശൂർപൂരം സാമ്പിൾ വെടിക്കെട്ട് നടത്താൻ എല്ലാം ശരിയായെന്ന് വാർത്ത!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, May 02, 2017
May 02, 2017 at 07:10AM
ഉദിച്ച സൂര്യന്‍ ഉദിച്ചിടത്തു തന്നെ നിന്നാ സകലതും കരിയും, എന്റെ വെളിച്ചം വേണം എന്ന ആശ മനസ്സിനകത്തു വെരുമ്പോ നിങ്ങളെന്നിരിക്കുന്നിഹ പാത്രം ഞാനെന്നിരിക്കുന്നതാ ഗുരുവിനെ ഇരുകരവും കൂപ്പി സ്തുതിക്കുമാറാകട്ടെ… എന്നാല്‍ എളങ്കാറ്റായി വീശി കാര്‍മേഘത്തെ തട്ടിയകലെ മാറ്റി എന്റെ വെളിച്ചം എല്ലാവര്‍ക്കും ഒരുപോലെ നല്‍കുമാറാകും… ............... അഞ്ചും രണ്ടും ഏഴില്ലം, ഒമ്പതില്ലം, മയാമയം നാല്പത്തിനാലില്ലം … ആറുനാട്ടില് നൂറുഭാഷയാണ്… ഞാനെന്നിരികുന്നതാ ഈ പാത്രം പണ്ട് നദിയില് വീണിരുന്ന നേരം ചെറുതായിരിക്കുന്നിഹ വാഴത്തട പിടിച്ചിറ്റാന്ന് കരകേറിയത്.. ആ വാഴത്തട തന്നെ വേണം വേറൊരു നദിയില് വീഴുമ്പോ.. അതുകിട്ടിയാലേ പിടിച്ചുകേറാനാവൂ എന്ന് പറഞ്ഞറിയിക്കാനാവ്വോ?… ഇല്ല! അന്നേരം ഒരു വൈക്കോലിന്റെ കമ്പെങ്കിലും പിടിക്കുംല്ലേ!! Link: http://ift.tt/2pzCsVa
Labels:
facebook,
Facebook Status,
RajeshOdayanchal
May 02, 2017 at 07:09AM
അമ്മയും കുഞ്ഞും - ശിവംഗഗയിൽ നിന്നും!!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, May 01, 2017
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം ;) Total Public Posts: 1000 (just last 1000 posts processed.) Posts Per Week: 29...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License