Tuesday, April 30, 2019

സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ‍; സ്നേഹത്തിൻ‍ ഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം മേ ദിക്കാലാതിവർ‍ത്തിയായ്‌ ജ്വലിച്ചാവൂ!

2019-04-29T23:19:18.000Z

Monday, April 29, 2019

കള്ളവോട്ട് ചെയ്തവരെയൊക്കെ തൂക്കിക്കൊല്ലണം. നിയമം ശക്തമാവണം. മേലിൽ ഒരാളിത് ചെയ്യരുത്! ഒരു രാജ്യത്തിന്റെ വിധിയാണിവർ തിരുത്തുന്നത്!

2019-04-29T15:07:07.000Z

പഴയ കഥയല്ലിത്...

പഴയ കഥയല്ലിത്...
2019-04-29T00:26:20.000Z

കേൾക്കാമെനിക്കു നിൻ ഹൃത്തിൻ മിടിപ്പുകൾ; നിൻ നെടുവീർപ്പുകൾ, കേൾക്കാമെനിക്കു നിന്നുള്ളിലെയോർമ്മ തൻ കുത്തൊഴുക്കിന്റെ ഗർഗളം കൂടിയും

2019-04-29T00:22:01.000Z

Sunday, April 28, 2019

🤔 തെരഞ്ഞെടുപ്പു കമ്മീഷൻ ഈ വോട്ടെടുപ്പ് പല സമയത്തായി, 7 ഘട്ടമായി നടത്തുന്നത് എന്തിന്? ഒന്നിച്ചോ രണ്ടോ മൂന്നോ ഒക്കെ പോരേ? 🤔

2019-04-28T11:40:10.000Z

Saturday, April 27, 2019

#കള്ളവോട്ട് ഓപ്പൺ വോട്ടാണെങ്കിൽ, പത്രങ്ങൾ പറഞ്ഞതൊക്കെ കള്ളമെങ്കിൽ മാതൃഭൂമി ശിക്ഷിക്കപ്പെടണം, മേലിൽ ഈ പണി മാതൃഭൂമിയോ മനോരമയോ മറുനാടനോ മറ്റു മാധ്യമങ്ങളോ പറയരുത്! ലക്ഷക്കണക്കിന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ക്ലിക്കും വാങ്ങി കാശുണ്ടാക്കുന്ന പരിപാടി ഇതോടെ നിർത്താനാവണം. തെറ്റിദ്ധാരണ വളർത്തി സമൂഹത്തെ ദുഷിപ്പിക്കാനല്ല നമ്മൾ പത്രം വായിക്കുന്നത്. സത്യമെന്നു കരുതി കാര്യങ്ങളെ അപ്പപ്പോൾ ഗ്രഹിക്കാനാണെന്ന ബോധ്യം അതു പ്രസിദ്ധീകരിക്കുന്നവർക്ക് ആവശ്യമാണ്. പത്രങ്ങളുടെ ഭാഗത്താണു തെറ്റെങ്കിൽ ഇനിയിത് ആവർത്താൻ പാടില്ലാത്ത വിധം അവർ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. #കാസർഗോഡ് #പിലാത്തറ

2019-04-27T15:32:23.000Z

കള്ളവോട്ടു സത്യമാണെങ്കിൽ തെരഞ്ഞെടുപ്പ് ക്യാൻസൽ ചെയ്തിട്ട്, പാർട്ടിയോട് കാശു വാങ്ങി ആദ്യേ നടത്തണം, ഇല്ലെങ്കിൽ പാർട്ടിയെ നിരോധിക്കണം

2019-04-27T07:57:47.000Z

#അയ്യപ്പൻ #പ്രണയം നിനക്ക് വിശന്നപ്പോൾ എന്റെ ഹൃദയത്തിന്റെ പകുതി തന്നു എന്റെ വിശപ്പിന് നിന്റെ ഹൃദയത്തിന്റെ പകുതി തന്നു ഒരാപ്പിളിന്റെ വിലയും രുചിയുമേ ഹൃദയത്തിനുണ്ടായിരുന്നുള്ളൂ നമ്മൾ‍ വിശപ്പിനാൽ കാമുകരായിത്തീർന്നു... നമ്മൾ‍ വിശപ്പിനാൽ കാമുകരായിത്തീർന്നു...

2019-04-27T02:14:02.000Z

Friday, April 26, 2019

🥰 എൻ ചുണ്ടിൽ ഒട്ടിടയ്ക്കൂറിയ മാധുര്യം നിൻ ചുണ്ടിനുള്ളതോ ലിപ്‌സിറ്റിക്കിനുള്ളതോ...! 😽

2019-04-26T01:04:11.000Z

ഓർമ്മകൾ ഉണ്ടായിരിക്കണം!! #ഫ്ലോപ്പിഡിസ്ക്

2019-04-26T00:50:49.000Z

Thursday, April 25, 2019

#പ്രണയം #love എരിയും പകലുകൾ, തുടുത്ത സായാഹ്നങ്ങൾ, ഉറക്കം ചുംബിക്കാത്ത രാത്രികൾ, പുലരികൾ, നിനക്കായ് നൽകാം പെണ്ണേ ഇവയൊക്കെയും പിന്നെ, തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും... കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലും പ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും, വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും, നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!

2019-04-25T04:49:23.000Z

#പെണ്ണായിപ്പിറന്നാൽ ഇന്നലെ പറഞ്ഞ കഥയിലൊരു വരിയുണ്ട്, << അവിടെ മുമ്പു താമസിച്ചവർ തമിഴരായിരുന്നു>> എന്ന്. അതിലൊരു തമിഴ് ഫാമിലിയുടെ കഥ പറയാം. തമിഴർ എന്നു പറയുമ്പോൾ നമുക്കുള്ളിൽ ഉണർന്നെണീക്കുന്നൊരു രൂപമുണ്ട്, നാട്ടിൽ, നമ്മൾ കണ്ടുശീലിച്ചവരെ മനസ്സിൽ വെച്ചു നോക്കുന്നതിനാൽ, ആ ഡ്രസ്സ് കോഡും മറ്റും നമ്മിൽ വളർത്തുന്ന വികാരമായിരിക്കണം അത്. ഇവർ അങ്ങനെയല്ല. നല്ല വെളുത്ത നിറവും “ലുക്കും“ ഒക്കെയുള്ള സുന്ദരരൂപികൾ തന്നെയാണ് രണ്ടുപേരും. സൗന്ദര്യത്തിൽ ഭർത്താവിനെ വെല്ലാൻ ആളില്ലാതെ വരും. രണ്ടു മക്കൾ ഉണ്ടവർക്ക്. മൂത്ത കുഞ്ഞിന് ആമീസിനോളം പ്രായം വരും. ആമീസിന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു ഇവിടം വിട്ടു പോകും വരെ അവൾ. ഭർത്താവിന്റെ പെങ്ങൾക്ക് (ടീച്ചറാണവൾ) രണ്ടു പെണ്മക്കളാണുള്ളത്. രണ്ടാമത്തേതിനെ ഗർഭിണിയായപ്പോൾ തന്നെ ആ പെങ്ങളുടെ ഭർത്തൃവീട്ടുകാർ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. “നീ പ്രസവിക്കുന്നത് പെണ്ണായാൽ സ്വന്തം വീട്ടിൽ പോയി നിന്നോണം, പെൺ കുട്ടികളെ എന്തായാലും ഞങ്ങൾക്കു വേണ്ട“. ഇങ്ങനെ പറയാനും അവർക്ക് കാരണം ഉണ്ട്. കാരണം, ആ വീട്ടിലെ ഒരു മകൾ പെണ്ണിനെ പ്രസവിച്ചതിനാൽ തമിഴൻ അവളെ ഡിവേർസ് ചെയ്തിരുന്നു. മകന്റെ ഭാര്യ ആദ്യത്തേതിനെ പെണ്ണായിട്ടു തന്നെ പെറ്റു, രണ്ടാമത്തേതും പെണ്ണാവരുത് എന്നവർ കരുതിവെച്ചു. ആ ടീച്ചർ പെണ്ണു വീണ്ടും പെറ്റത് പെണ്ണുതന്നെ. ഭർത്താവ് ഡിവേർസ് ചെയ്തില്ല, പക്ഷേ, അവളെ ഗർഭകാലത്തു മൂന്നാം മാസത്തിൽ തന്നെ അവളുടെ വീട്ടിൽ കൊണ്ടു വിട്ടതിനാൽ പെറ്റ ശേഷം കുഞ്ഞു പെണ്ണാണെന്ന് അറിഞ്ഞിട്ട് ഒന്നു കാണാൻ പോലും പോകാതെ മനസ്സുകൊണ്ട് ഡിവേർസ് ചെയ്ത് ഒഴിഞ്ഞു മാറി അവൻ. അങ്ങനെ കഥാ നായികയുടെ ഭർത്താവിന്റെ പെങ്ങളു ടീച്ചർ വീട്ടിലായി! നമ്മുടെ കഥാനായിക രേവതി ഇടയ്ക്ക് രണ്ടാമതും ഗർഭിണിയായി. ഭർത്താവിന്റെ അമ്മ ഇവളേയും ഭീഷണിപ്പെടുത്തി. സ്വന്തം മോളെപോലെ നീയും ഇനിയൊരു പെണ്ണിനെ പ്രസവിക്കരുത് എന്നായിരുന്നു. നല്ല വിദ്യാഭ്യാസയോഗ്യത ഉള്ള അവൾക്കറിയാം, പെറുന്നത് പെണ്ണാണോ ആണോണോ എന്നു തീരുമാനിക്കുന്നത് താനല്ല, ഭർത്താവിൽ നിന്നും എത്തുന്നു x ഉം y ഉം തന്നെയാണു കാരണക്കാരെന്ന്. ഭർത്താവിനോടു പറഞ്ഞിട്ടും യാതൊരു ഫലവും ഇല്ലാതായി. ഭയപ്പാടോടെ അവളിരുന്നു. രണ്ടു വർഷം മുമ്പ് അവളും പെറ്റൂ. ഭാഗ്യത്തിന് ആ കുഞ്ഞ് ആണായിരുന്നു. അതിനപ്പുറം സന്തോഷവും മറ്റും അവൾക്ക് പറഞ്ഞറിയിക്കാവുന്നതിലും ഏറെയായിരുന്നു. അന്നവർ ഇവിടം വിട്ട് സ്വന്തം നാടായാ കൃഷ്ണഗിരിക്കു പോയി. ഒരുവർഷം മുമ്പ് അവർ വീണ്ടും ബാംഗ്ലൂരിൽ തിരികെ വന്നു. രണ്ടുപേർക്കും ജോലിയുണ്ട്. ഇവരുടെ പെൺ കുട്ടിയെ അവളുടെ അമ്മയുടെ അടുത്തും ആൺ കുട്ടിയെ ഭർത്താവിന്റെ അമ്മയുടെ അടുത്തും നിർത്തിയാണ് ഈ ഭാര്യാഭർത്താവ് ഇവിടെ താമസ്സിക്കുന്നത്. ഭർത്താവിന്റെ വീട്ടിൽ പഴയ പെങ്ങൾ ടീച്ചറുടെ കാര്യം ഏകദേശം ഓക്കെയായി വന്നിരുന്നു. ഒത്തിരിപ്പേരോടു സംസാരിച്ചും മറ്റും പെങ്ങൾ ടീച്ചറുടെ ഭർത്താവ് ടീച്ചറേയും രണ്ടു പെൺ മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയി. അപ്പോൾ അമ്മച്ചിക്ക് ബാംഗ്ലൂരിലേക്കു വരാൻ മോഹം. അങ്ങനെ ഇവർ വീടുമാറി ഒരു രണ്ടു റൂമുകൾ ഉള്ള 2BHK വാടകയ്ക്കെടുത്തു, ഭർത്താവിന്റെ അമ്മ കൂടെ താമസം തുടങ്ങി. അവൾ ഞാൻ വർക്ക് ചെയ്യുന്ന കരിയർനെറ്റിലും ഇന്റെർവ്യൂവിനു വന്നിരുന്നുവത്രേ, തോറ്റുപോയി! പിന്നെയവൾ മറ്റൊരു ജോലിയിൽ ഉറച്ചു. അവളുടെ സാലറി മുഴുവനും വീടിനു വാടക കൊടുക്കണം എന്നതൊഴിച്ചാൽ മറ്റ് അല്ലലുകളില്ലാതെ പോവുമ്പോൾ അതാ വരുന്നു അടുത്ത ഭീകരത. ഏകദേശം ആറേഴുമാസം കഴിഞ്ഞതേ ഉള്ളൂ. ഭർത്താവിന്റെ പെങ്ങൾ ടീച്ചർ മൂന്നാമതും ഗർഭിണിയായി. പോയിട്ട് ആറുമാസം ആയതേ ഉള്ളൂ അവൾ!! പെണ്ണാണെങ്കിൽ.... എന്ന ഭീഷണി അവളുടെ ഭർത്തൃവീട്ടുകാർ വീണ്ടും തുടങ്ങി. പെങ്ങളുടെ ഭർത്താവ് അപ്പോൾ തന്നെ അവളെ വീട്ടിൽ കൊണ്ടുവിട്ടു. അമ്മ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് പോയി. അമ്മച്ചി ഉടനേതന്നെ പോയി ഡോകടറെ കാണിച്ചു. അബോർഷൻ ചെയ്യാൻ പറ്റില്ല. കാരണം 5 മാസം കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലം പെങ്ങൾ താൻ ഗർഭിണിയായ കാര്യം അമ്മച്ചിയെ അറിയിക്കാതെ ഒളിപ്പിച്ചു വെയ്ക്കുകയായിരുന്നു. മൂന്നാമത് ജനിക്കുന്ന കുഞ്ഞ് ആരായിരിക്കും എന്നതിലുള്ള അങ്കലാപ്പിലാണിപ്പോൾ അവർ. പെണ്ണാവരുതേ എന്ന ഉള്ളുറഞ്ഞ പ്രാർത്ഥനയും ഉണ്ട്. 2BHK വീടിനുള്ള അമിതമായ വാടകയും എവിടെയൊക്കെയോ ആയി വളരുന്ന രണ്ടുമക്കളും സുന്ദരനും സൂത്രക്കാരനും ആയ ഭർത്താവും ഒക്കെയുമായി മെലിഞ്ഞുണങ്ങി രേവതി കോലം കെട്ടിരിക്കുന്നു. വിഷുവിനു ഞങ്ങൾ വീട്ടിൽ പോയിരുന്ന അവസരത്തിൽ അവൾ, അറിയാതെ ഞങ്ങളെ കാണുവാനായി വന്നിരുന്നത്രേ. ഇടയ്ക്കൊക്കെ വഴിയിൽ വെച്ച് രേവതിയെ കാണാറുണ്ട്. ശോകമൂകമാണവളുടെ ഉള്ളം. ഈ ലോകത്ത് ഏതൊക്കെ തരത്തിലുള്ള മനുഷ്യരാണല്ലേ ഉള്ളത്!!

2019-04-25T04:42:39.000Z

Wednesday, April 24, 2019

കഥയല്ലിത്; കാര്യമാണ്. മുമ്പേതന്നെ എഴുതണമെന്നു കരുതിയതായിരുന്നു, മറ്റെന്തൊക്കെയോ കാര്യങ്ങൾ ഇടയിൽ വന്നു ഡാൻസുകളിച്ചതിനാൽ അതങ്ങു വിട്ടുപോയി. ഇന്നു സ്നേഹലതയുടെ(Snehalatha) കുറിപ്പുകണ്ടപ്പോൾ സംഗതീസ് ആദ്യേ തികട്ടി വന്നു. ഇവിടെ ബാംഗ്ലൂരിൽ എന്റെ വരവു പോക്കുകളൊക്കെയും തനി നാടൻ രൂപത്തിലാണ്. മുണ്ടുടുത്താണ് ഔദ്യോഗികമായിട്ടല്ലാതെ ബാക്കിയിടങ്ങളിലേക്കുള്ള യാത്രകൾ ഒക്കെയും. കാസ്രോഡേക്കുള്ള യാത്രപോലും പലപ്പോഴും കാവിമുണ്ടുടുത്തുതന്നെയാണ്. വേഷവിധാനങ്ങൾ പറയാതെ പറയുന്ന ചിലതൊക്കെയുണ്ടെന്ന് ഇതിനിടയിൽ പലപ്പോഴും തോന്നിയിരുന്നു; അതാസ്വദിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ഒരു നാട്ടുമ്പറത്തുകാരനായ വൃദ്ധൻ മാർക്കറ്റിൽ നിന്നും കണക്കിലേറെ ചെറുസാധനങ്ങൾ വാങ്ങിച്ച് തലയിൽ വെച്ചു പോകുമ്പോൾ, കെട്ടുകളഴിഞ്ഞ് ഒക്കെയും റോഡുസൈഡിൽ വീണുപോയി. അയാളതൊക്കെ വീണ്ടും പെറുക്കിക്കെട്ടി. സ്വന്തമായി തലയിൽ വെയ്ക്കാനാവാതെ വന്നപ്പോൾ പുള്ളി വലഞ്ഞു പോയി. വഴിയിലൂടെ പോയ പല പ്രമാണിമാരോടും ഒരക്ഷരം മിണ്ടാതെ, അവരെയൊന്നു നോക്കുക പോലും ചെയ്യാതിരുന്ന അദ്ദേഹം എന്നെക്കണ്ടപ്പോൾ ഒന്നു സഹായിക്കാമോ എന്നു ചോദിക്കുകയും ഞാൻ സഹായിക്കുകയും ചെയ്തിരുന്നു. അന്ന് അയാൾ തന്നതു പോലുള്ള പുഞ്ചിരികൾ പലപ്പോഴായി അതിനു മുമ്പും പിമ്പും ലഭിച്ചിരുന്നു. മറ്റൊരു കഥപറയാം, എന്റെ വീടിനു മുമ്പിൽ ആദ്യം താമസിച്ചത് തമിഴ് ഫാമിലീസായിരുന്നു. അവർക്കു ശേഷം വന്നത് ഒരു മലയാളി+തെലുങ്ക് മിക്സഡ് ഫാമിലി ആയിരുന്നു. കെട്ട്യോൾ മലയാളിപ്പെണ്ണ്, കെട്ട്യോൻ തെലുങ്കനും. അവർ കുടികൂടിയ അന്നു തന്നെ ഞാനും ആമീസും അണിഞ്ഞൊരുങ്ങി വീട്ടിൽ പോയി കണ്ടു സംസാരിച്ചു. ഇഷ്ടപ്പെട്ടു. ഏറെ ദിവസങ്ങൾക്കു ശേഷം, കണ്ടും കേട്ടും പരസ്പരം ഏറെ മനസ്സിലാക്കാൻ കഴിഞ്ഞു. അവൾ എന്നും എന്നോടു സംസാരിക്കാറുണ്ടായിരുന്നു. ഒരു ദിവസം ചോദിച്ചു, “ചേട്ടാ ചേട്ടന്റെ ഓഫീസിൽ ഒരു ജോലി കിട്ടാൻ തരമുണ്ടോ“ എന്ന്! അവൾ തുന്നൽക്കാരിയാണ്. ബാംഗ്ലൂരിൽ ബൊമ്മനഹള്ളിയിലായിട്ട് myntra, flipkart പോലുള്ള കമ്പനികളുടേയും ഒത്തിരി ചെറുകിട വസ്ത്രവ്യാപാരശാലകളുടേയും ഗോഡൗണുകളും പാർട്സ് വർക്കുകൾ നടക്കുന്ന കമ്പനികളും ഉണ്ട്. ആക്സിഡന്റ് കഴിഞ്ഞ സമയത്ത് ഒരു കമ്പനിമുതലാളി എനിക്ക് മൂന്നോളം ഷർട്ടുകൾ ഫ്രീ തന്നിരുന്നു. അതുപോലുള്ള ഒന്നിലായിരുന്നു ഈ പെണ്ണ് തയ്യൽക്കാരിയായി പോയി വന്നിരുന്നത്. വീടു മാറുന്ന സമയത്ത്, അവൾ കമ്പനിയിൽ നിന്നും റിസൈൻ ചെയ്തിട്ട് ആവശ്യം പോലെ വീട്ടിൽ നിന്നും തന്നെ തയ്ച്ച് കൊടുക്കുന്ന ഏർപ്പാടിൽ ആയിരുന്നു. ഭർത്താവദ്ദേഹം ഏതോ മന്ത്രിയുടേയോ മറ്റോ കാർ ഡ്രൈവറാണ്. രാവിലെ പോകും രാത്രി വരും. വീട്ടിൽ പണിയൊന്നുമില്ലാതെ ഇരുന്നു മുഷിഞ്ഞതിനാലാവണം അവൾ എന്നോടു ചോദിച്ചത് ചേട്ടന്റെ ഓഫീസിൽ തനിക്ക് പണികിട്ടുമോ എന്ന്! ചേട്ടന്റെ സബ്ബായിട്ട് ഏതു പണിയും എടുത്തോളാം എന്നും പറഞ്ഞു. ഞാൻ പറഞ്ഞു, എന്റെ കമ്പനി ഇത്തരം വർക്കുകൾക്കൊക്കെ വേറെ ചില പ്രൊവൈഡർ മാരെ ഏൽപ്പിക്കുകയാണു ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യാനും വെള്ളം, ചായ പോലുള്ള സാധനങ്ങൾ, സെക്യൂരിറ്റി, തൂപ്പ്, വെടിപ്പാക്കൽ, കഴുകി വൃത്തിയാക്കൽ, ചില്ലുകൾ, ഇരിപ്പിടങ്ങൾ ഒക്കെ വൃത്തിയാക്കൽ എന്നിവയൊക്കെ പുറമേ നിന്നുള്ള ഓരോരോ ഗ്രൂപ്പുകാരാണു ചെയ്യുന്നത് എന്ന്. അവൾ പറഞ്ഞു, ഞാനിതൊക്കെ ചെയ്യാം, നിങ്ങൾക്ക് എന്നെ റക്കമെന്റ് ചെയ്യാൻ പറ്റില്ലേ എന്ന്. ചോദിച്ചു നോക്കാം എന്നു ഞാൻ പറഞ്ഞു. പിന്നെ കൂട്ടിച്ചേർത്തു. കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഒക്കെയായി മിനിമം മൂന്നു ഭാഷകൾ അറിയണം, പിന്നെ വിദ്യാഭ്യാസയോഗ്യതയും വേണം. അവൾ പറഞ്ഞു തനിക്ക് ഭാഷയൊക്കെ നന്നായിട്ടറിയാം , നല്ല വിദ്യാഭ്യാസവും ഉണ്ട്. നാട്ടിലെ പത്താം ക്ലാസ് തന്നെയാണു താൻ!! ശ്രമിച്ചു നോക്കാം എന്നായി ഞാൻ. ബോസിനോടു പറഞ്ഞാൽ അറിയാമല്ലോ കാര്യം. ---------- പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോഴോ മറ്റോ, വർത്തമാനം പറഞ്ഞിരിക്കുമ്പോൾ മഞ്ജു പറഞ്ഞത്രേ ഭർത്താവുദ്യോഗസ്ഥൻ സോഫ്റ്റ്‌വെയർ എഞ്ചിനിയറാണെന്നും, പുള്ളിക്കാരൻ ഒരു ടീമിന്റെ ലീഡറാണെന്നും മറ്റും. അതിനു ശേഷമാവണം, അവൾക്കെന്നോടല്പം ഭയഭക്തി ബഹുമാനമൊക്കെയുണ്ട്!

2019-04-24T07:52:32.000Z

#വോട്ടിങ് ടെക്നോളജി ഒക്കെ എത്രമേൽ മാറി വന്നു! കോടികൾ ഉള്ള ബാങ്ക് അകൗണ്ടുകൾ വരെ ഇന്ന് മിക്കവരും മൊബൈൽ ആപ്പിലൂടെ നോക്കി നടത്തുന്നു; കാശ് ട്രാൻസർ ചെയ്യുന്നു! എന്നിട്ടും തെരഞ്ഞെടുപ്പുകൾ മാത്രം എന്തിനാ ഇങ്ങനെ കാലം ചെന്ന ഉപകരനങ്ങളിലൂടെ നടത്തുന്നത്! ആധാർനമ്പർ തന്നെ ഉപയോക്തൃനാമമായും വിരലടയാളം പോലുള്ള സുതാര്യമായ സംഗതികൾ പാസ്‌വേഡും ആക്കിയിട്ട് മൊബൈൽ ആപ്പു വഴിയും, മൊബൈൽ ഇല്ലാത്തവർക്ക് തൊട്ടടുത്ത സ്കൂളിൽ പോയി ചെയ്യാനും ഉള്ള അവസരമൊരുക്കരുതോ? ഇങ്ങനെ, ഇത്രമാത്രം ആർഭാഡമായി, ചെലവും സമയവും പ്രവൃത്തിസമയവും ഒക്കെ വെട്ടിക്കുറച്ചുകൊണ്ട് ആൾക്കാരെ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ ഇക്കാലത്ത് തെരഞ്ഞെടുപ്പു ഗുലുമാലുകൾക്ക്? എന്തുകൊണ്ടാവാം ഇതേക്കുറിച്ചൊന്നും ആരും ചിന്തിക്കാത്തത്? കള്ളവോട്ടു ഭയന്നാണോ?

2019-04-24T02:16:11.000Z

#ഉള്ളൂർ - #മണിമഞ്ജുഷ "മനുഷ്യ! നിർത്തിനേൻ മദീയമാക്രോശം വ്രണപ്പെടൊല്ല നിൻമനസ്സു ലേശവും. തുറന്നു ചൊൽവോനെത്തുറിച്ചു നോക്കേണ്ട; പറഞ്ഞുപോയ് സ്വല്പം പരമാർത്ഥാംശം ഞാൻ. അവനി നമ്മൾക്കു പൊതുവിൽ പെറ്റമ്മ; അവൾതൻ സേവതാൻ നമുക്കു സൽക്കർമ്മം. ഇതരജീവികൾ കിടക്കട്ടേ; മർത്യ-- ഹൃദയങ്ങളാദ്യമിണങ്ങട്ടേ തമ്മിൽ. ഒരമ്മതൻ മക്കളുലച്ചവാളുമായ്- പ്പൊരുതും പോർക്കളമവൾതൻ മാറിടം! ഇതോ ധരിത്രിതൻ പുരോഗതി? നിങ്ങൾ- ക്കിതോ ജനിത്രിതൻ വരിവസ്യാവിധി? ഒരു യുഗത്തിങ്കലൊരിക്കലോ മറ്റോ തിരുവവതാരം ജഗദീശൻ ചെയ്വൂ; തുണയ്പു ഞങ്ങളും കഴിവോളമപ്പോൾ ജനനിക്കാന്ദം ജനിച്ചിടും മട്ടിൽ അതിന്നു മുമ്പിലുമതിന്നു പിമ്പിലും ക്ഷിതിക്കു മർത്ത്യർതൻ ഭരം സുദുസ്സഹം. യഥാർത്ഥമാം പുത്രസുഖമവൾക്കില്ല ; യഥാർത്ഥമാമൂർദ്ധ്വഗമനവുമില്ല. നിലകൊൾവൂ മർത്ത്യസമുദായഹർമ്മ്യം ശിലകളൊക്കെയുമിളകി വെവ്വേറെ; അവയിലോരോന്നുമയിത്തം ഭാവിച്ചു ശിവ ശിവ! നില്പൂ തൊടാതെ തങ്ങളിൽ മറിഞ്ഞുവീഴാറായ് മനോജ്ഞമിസ്സൗധം; തെറിച്ചുപോകാറായ് ശിലകൾ ദൂരവേ. ഉടയവനെയോർത്തിനിയെന്നാകിലും വിടവടയ്ക്കുവിൻ! വിരോധം തീർക്കുവിൻ! പരസ്പരപ്രേമസുധാനുലേപത്താൽ പരമിപ്രാസാദം പ്രകാശമേന്തട്ടെ; പരോപകാരമാം ഭവപഞ്ചാക്ഷരി പരിചയിക്കുവിൻ പ്രവൃത്തിരൂപത്തിൽ.

2019-04-24T00:22:42.000Z

#അവളേക്കുറിച്ച് എന്തൊക്കെയാവാം സഖീ നീ ഹൃദി താലോലിക്കും ചിന്തകളെന്തൊക്കെയോ നീ കാണും കിനാവുകൾ? എന്തുമാവട്ടെ, പക്ഷേ, അവിടേക്കെറിയുന്നു രണ്ടു വാക്കുകൾ മാത്രം ഓർക്കുക വല്ലപ്പോഴും!

2019-04-24T00:20:23.000Z

Tuesday, April 23, 2019

യന്ത്ര തകരാറുകളൊക്കെയും താമരയ്ക്കു നേരെ വിരൽ ചൂണ്ടുന്ന തെരഞ്ഞെടുപ്പു മഹാമഹം ഗംഭീരമായി നടക്കുന്നു!!

2019-04-23T05:05:23.000Z

ഇന്ന് #പുസ്ത്രകദിനം #BookDay വായന എന്നത് അറിവുകളുടെ സുന്ദരലോകമാണ്. വിവരവും വിജ്ഞാനവുമില്ലാത്തവന് അംഗബലമുണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയോ പ്രധാനമന്ത്രിയോ വരെ ആകാം നമ്മുടെ നാട്ടിൽ!! വൈരുദ്ധ്യമുള്ളത്, പഠിപ്പും പരീക്ഷകളും ജയിച്ച് IAS വരെ കയറി കളക്റ്ററാവുന്നവരെ ഊളമ്പാറയ്ക്ക് വിടണമെന്ന് പറയുന്ന സംസ്കാരശൂന്യരാവുന്നു ഈ പ്രധാനികൾ എന്നതു തന്നെ!! തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് മിനിമം വിദ്യാഭ്യാസയോഗ്യതയെങ്കിലും എങ്കിലും ഉണ്ടായിരിക്കണം എന്നതാണ് ഇന്നു കാലം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ നിൽക്കാനായി ഡിഗ്രി സർട്ടിഫിക്കേറ്റുകൾ വരെ തട്ടിക്കൂട്ടുകയാണ് വയറസ്സ് ബാധിച്ച പല ശരീരങ്ങളും! #അവനവൻരാഷ്ട്രീയം

2019-04-23T02:45:54.000Z

സ്വബോധത്തോടെയാവണം ഓരോ വോട്ടും. ജയിച്ചവർ ചെയ്യുന്ന എല്ലാ പ്രവൃത്തിക്കും നിങ്ങളും ഉത്തരവാദിയാണ്. ... കൊലപാതകരാഷ്ട്രീയം 😕 വർഗ്ഗീയത 🥵

2019-04-23T00:46:19.000Z

Monday, April 22, 2019

യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം: സുരേഷ് കല്ലട ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു!

2019-04-22T06:40:19.000Z

Saturday, April 20, 2019

BSNL മൊബൈലിൽ DND ആക്റ്റിവേറ്റ് ചെയ്തതാണ്. എന്നിട്ടും ഉണ്ണിത്താനു വോട്ടുചെയ്യണം എന്നും പറഞ്ഞു കോൾ വന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ തോൽക്കണം എന്ന് നന്നായിട്ടാഗ്രഹിക്കുന്ന ഒരാളാണു ഞാൻ, BSNL എന്റെ നമ്പർ ഇങ്ങനെ തോന്ന്യവാസം കാണിക്കാനായി കൊടുത്തത് തെറ്റാണ്. പരമപുച്ഛമാണ് ആ വിളി കേട്ടപ്പോൾ തോന്നിയതും. ആർക്ക് വോട്ടു ചെയ്യണം, ചെയ്യേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള സാമാന്യബുദ്ധിയൊക്കെ ഉണ്ടെന്നറിയുക. പിന്നെന്തിനാണ് ഒരൂഹം വെച്ച് ഈ പരാക്രമം. യാതൊരു ദാക്ഷീണ്യവും ഇല്ലാതെ എന്തു മൈരിനാണിവർ കോൾ റെക്കോർഡ് ചെയ്തു നാട്ടുകാരെ കേൾപ്പിക്കുന്നത്? ഒരു വോട്ടിന് മിനിമം 50,000 വെച്ച് തരാമെന്ന് പറഞ്ഞാൽ അതു കേൾക്കാനെങ്കിലും രസമുണ്ട്. വാങ്ങിക്കാനും സുഖമുണ്ട്. അല്ലാതെ കണ്ട അലവലാതികൾക്ക് വോട്ടുചെയ്യണമെന്നും പറഞ്ഞു വിളിക്കാതിരിക്കുകയാണു നല്ലത്; ഏതു പാർട്ടിക്കാർക്കും ഇതു ബാധകമാണ്.

2019-04-20T05:08:33.000Z

അധരം മധുരം, വദനം മധുരം, നയനം മധുരം, ഹസിതം മധുരം, ഹൃദയം മധുരം, ഗയനം മധുരം, മഥുരാധിപതേ അഖിലം മധുരം... #മധുരാഷ്ടകം

2019-04-20T03:27:28.000Z

Friday, April 19, 2019

ശ്രീനഗറിലെ 90 ബൂത്തുകളിൽ ഒരാൾ പോലും വോട്ട് ചെയ്തില്ല! എന്താണു കാരണം? എന്താണു പ്രതിവിധി?

2019-04-19T11:05:30.000Z

Friday, April 12, 2019

അനിവാര്യമായ #മരണം ബസ്സിൽ ബാംഗ്ലൂരിലെ മെയിൻ ബസ്സ് സ്റ്റേഷനായ മജസ്റ്റിക്കിലേക്കു പോകുകയായിരുന്നു. ബസ്സിൽ പുറകിലായി വിന്റോസൈഡിൽ എനിക്ക് സീറ്റു മഡിവാള എത്തുമ്പോൾ കിട്ടിയിരുന്നു. 20, 22 വയസ്സു പ്രായം തോന്നിക്കുന്ന ആറേഴു കൂട്ടുകാർ ഉണ്ടായിരുന്നു. രണ്ടുപേർ എന്റെ സമീപം ഒരുത്തന്റെ മടിയിലായിട്ട് ഇരുന്നിരുന്നു. നല്ല ബഹളമായിരുന്നു ഇവർ. തമാശയാണ് ഒരുത്തന്റെ ക്ലാസ്സിൽ പഠിക്കുന്ന അവന്റെ കാമുകി പെണ്ണുതന്നെ വിഷയം. കന്നഡ ആയതിനാൽ ഒന്നും മനസ്സിലായില്ലെനിക്ക്. ഇടയിലെപ്പോഴോ നിൽക്കുന്നൊരു പയ്യൻ കാമുകന്റെ ഫോൺ തട്ടിപ്പറിച്ച് എന്റെ സമീപത്ത് ഇരിക്കുന്നവനു കൊടുത്തു. ഫോൺ വിലകൂടിയതാണ്, വിരലടയാളം വെച്ചു മാത്രമേ ഫോണിന്റെ ലോക്കഴിക്കാൻ പറ്റുമായിരുന്നുള്ളൂ. അവൻ ഫിംഗർ പ്രിന്റ് കൊടുക്കുന്നില്ല. ഫോൺ തരില്ലെന്ന് മറ്റുള്ളവരും. അവൻ കൊടുക്കാതിരുന്നപ്പോൾ "ഞാനിപ്പം ഫോൺ കളയും" എന്നോ മറ്റോ പറഞ്ഞ് ബസ്സിന്റെ വിന്റോ ഗ്ലാസ് തുറന്ന് കളയാൻ ശ്രമിച്ചു. കളഞ്ഞോളൂ എന്നായി കാമുകൻ. അത്ര വില കൂടിയ സാംസങ് ഫോൺ കളയില്ല, തമാശയ്ക്കാണ് എന്നവനുറപ്പുണ്ടായിരിക്കണം. നാലഞ്ചു പ്രാവശ്യം ശ്രമിച്ചപ്പോൾ സൈഡിൽ ഇരിക്കുന്ന എനിക്കു നല്ല ബുദ്ധിമുട്ടായി തോന്നി. മറ്റവന്റെ മടിയിൽ ഇരിക്കുന്നവനാണ് ഫോണും പിടിച്ച് ഭരതനാട്യം കളിക്കുന്നത്. നല്ല ട്രാഫിക്കുണ്ട്. ഇടയിലൂടെ തട്ടിയും മുട്ടിയും ബസ്സു നീങ്ങുന്നു. ഡ്രൈവർ പെട്ടന്നു ബ്രെയ്ക്ക് ചവിട്ടിയപ്പോൾ ആ പയ്യൻ ഫോൺ കളയുന്നതായി അഭിനയിച്ചതായിരുന്നു. ബസ്സിന്റെ സൈഡിൽ തട്ടി ഫോൺ താഴെ വീണു! അതുവരെ എങ്ങനെയെങ്കിലും ആ ഫോൺ ഒന്നു താഴെ വീണിരുന്നെങ്കിൽ എന്നു വിചാരിച്ചിരുന്ന എനിക്കുപോലും വിലയേറിയ ആ ഫോൺ താഴെ വീണ് ചിതറുന്നതും സൈഡിലൂടെ വന്ന കാർ അതിൽ കേറുന്നതും കണ്ടപ്പോൾ സങ്കടമായിപ്പോയി. ആകെ ഒരടി ഗ്യാപ്പുള്ള ഗ്ലാസ് വിടവിലൂടെ ഈ ഏഴു ഫ്രണ്ടസും തല പുറത്തിട്ട് ഫോണിന്റെ മരണവെപ്രാളം കാണാൻ ആക്രാന്തം പിടിച്ചു. കാമുകൻ ഡോറിന്റെ അടുത്തേക്ക് ഓടി. അടച്ചിട്ടിരുന്നു. തുറക്കാനായി കണ്ടക്റ്ററോട് ആക്രോശിച്ചു. സ്റ്റോപ്പല്ല എന്നയാൾ മറുപടി പറഞ്ഞു. ഫോൺ പോയതും പിന്നെ മറ്റെന്തൊക്കെയോ പറഞ്ഞപ്പോൾ എല്ലാവരും കൂടി ഇറങ്ങി. നിംഹാൻസ് ഹോസ്പിറ്റലിനു സമീപമായിരുന്നു സംഭവം. പൊതുവേ അപ്പോൾ ട്രാഫിക്ക് കുറവായിരുന്നു. ഇത്രയേറെ വിലയേറിയ ഫോൺ വെച്ച് തമാശയ്ക്കു പോലും വേണ്ടാതീനം കാണിക്കരുത് എന്ന വലിയൊരു പാഠം പിള്ളേർ പഠിച്ചിരിക്കും. അനുഭവങ്ങളാണല്ലോ ഏതൊരാൾക്കും ഗുരു.

2019-04-12T12:42:46.000Z

#കുമാരനാശാൻ #ഓർമ്മദിനം #പുഷ്പവാടി — കുട്ടിയും തള്ളയും ......... .......... ....... ഈ വല്ലിയിൽ നിന്നു ചെമ്മേ — പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം — നൽപ്പൂ- മ്പാറ്റകളല്ലേയിതെല്ലാം. മേൽക്കുമേലിങ്ങിവ പൊങ്ങീ — വിണ്ണിൽ നോക്കമ്മേ,യെന്തൊരു ഭംഗി! അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ — അമ്മേ! വയ്യേയെനിക്കു പറപ്പാൻ! ആകാത്തതിങ്ങനെ എണ്ണീ — ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ — നീയി- പ്പിച്ചകമുണ്ടോ നടപ്പൂ? അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ- രുമ്മതരാമമ്മ ചൊന്നാൽ. നാമിങ്ങറിയുവതല്പം — എല്ലാ- മോമനേ, ദേവസങ്കല്പം. ......... .......... .......

2019-04-12T02:40:09.000Z

#കുമാരനാശാൻ #ഓർമ്മദിനം തന്നതില്ല പരനുള്ളുകാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍ ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ, വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍... #നളിനി

2019-04-12T02:27:39.000Z

Thursday, April 11, 2019

പ്രകൃതിസംരക്ഷണം തമാശല്ല, അതു നിലനില്പിനുള്ള സൂത്രവാക്യമാണ്

2019-04-11T10:00:50.000Z

#No ഈ ഒരു വാക്ക് പറയാന്‍ നമ്മളില്‍ പലര്‍ക്കും മടിയാണ്. പറയുമ്പോള്‍ അംഗീകരിക്കാനും. എപ്പഴും ഏതിനും “yes” പറയുന്നതാണ് ഒരു നല്ല ആറ്റിറ്റ്യൂഡ് എന്ന് എപ്പഴോ തലേ‍ല്‍ കുടുങ്ങിയതിന്റെ പ്രശ്നമാണ് ഇതെന്നാണ് തോന്നുന്നത്. നമ്മള്‍ professional code of ethics-ല്‍ അടിവരയിട്ട് പറയുന്ന ഒരു കാര്യമാണ് തന്നെകൊണ്ട് കൊണ്ട് കൂട്ടിയാല്‍ കൂടാത്തത് ഏറ്റെടുക്കരുതെന്നുള്ളത്. ചിലപ്പോള്‍ നമ്മടെ കഴിവും പ്രാപ്തിയിലും പരിചയവും അനുവദിച്ചിട്ടും സമയത്തിന്റെ പരിമിതി കൊണ്ട് മാത്രവും “No” പറയേണ്ടി വരും. എത്ര നേരത്തെ No പറയാമോ അത്രയും നന്നാവും അതിന്റെ തുടര്‍ച്ചയും. പെട്ടെന്നുള്ള ഒരു No ചിലരുടെ മുഖം കറുപ്പിച്ചേക്കാം, പക്ഷേ കയ്യിലൊതുങ്ങാത്ത ഒരു Yes നേക്കാള്‍ സുരക്ഷിതമാണ് ആ No. മാത്രമല്ല, നിങ്ങളുടെ ഒരു “No” ഉള്‍കൊള്ളാനോ അംഗീകരക്കാനോ പറ്റാത്ത ഒരാളെ അല്പം സംശയദൃഷ്ടിയോടെ സമീപിക്കുന്നതായിരിക്കും നന്നാവുക.

2019-04-11T08:50:00.000Z

Wednesday, April 10, 2019

ഒരാൾ മരിച്ചു കഴിഞ്ഞാൽ എത്ര പെട്ടന്നാണ് ആദർശവാനാവുന്നത്. ഈ ലോകവും കാലവും എത്രമാത്രം ഉഡായിപ്പുകളുടെ കേളിരംഗമാണ് എന്നതിനുള്ള സാക്ഷ്യമായി തോന്നിപ്പോയി. ചിലരുടെ കമന്റുകൾ അവർ ഒതിക്കി വെച്ച ശതകോടി വിശ്വാസപ്രപഞ്ചത്തിൽ അടിച്ചിറക്കുന്ന നിർമ്മിതവ്യാപാരങ്ങൾ മാത്രമല്ലേന്നു സംശയം. ചത്തവനെ പരിഹസിക്കണമെന്നോ അപമാനിക്കണമെന്നോ ഒന്നുമല്ല, കാട്ടിക്കൂട്ടിയത് തെണ്ടിത്തരമെങ്കിൽ മിണ്ടാതിരിക്കുകയോ, മരിച്ചദേഹത്തിനു പ്രണാമം അർപ്പിച്ചു മാറി നിൽക്കുകയോ ചെയ്താൽ മതിയായിരുന്നു. ഒരാൾ ചത്തദിവസം മാത്രം നേരിന്റെ നൈർമല്യത്തിന്റെ വിശുദ്ധിയുടെ ആൾരൂപമാവുന്നു. ചാവുന്നതിനു മുമ്പും ശേഷകാലവും ഒന്നിനു പത്ത് എന്നതോതിൽ നിരത്തിയടിക്കാൻ അച്ചുനിരത്തുന്നു ഇവർതന്നെ!

2019-04-10T00:17:02.000Z

Tuesday, April 09, 2019

ഹം‌പിയിലൂടെ ഞങ്ങൾ... കഴിഞ്ഞ വർഷം ഇതേ സമയം

2019-04-09T02:21:42.000Z

Monday, April 08, 2019

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന വാഗ്ദാനവുമായി സിപിഎമ്മിന്‍റെ തമിഴ്നാട് പ്രകടന പത്രിക!👍

2019-04-08T09:29:56.000Z

ഗംഗ നകുലനോട് പണ്ട്: അയോഗ്യ നായേ, ഉനക്ക്‌ എവളോം ധൈര്യമിരുന്താ ഇപ്പോ എന്‍ കണ്‍മുന്നാടി വന്നു നിപ്പേ...?

2019-04-08T03:36:12.000Z

Sunday, April 07, 2019

മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ... 😔

2019-04-07T09:51:54.000Z

Thursday, April 04, 2019

#തെരഞ്ഞെടുപ്പുവിശേഷങ്ങൾ ഓരോരോ കുലദ്രോഹികളുടെ കൈയ്യിൽ എം. പി. സ്ഥാനം കിട്ടിക്കഴിഞ്ഞാൽ അതിനെ എത്രമാത്രം ഭീകരമായി വ്യഭിചരിക്കാം എന്നതിനുദാഹരമാണു കോയിക്കോട്ടെ രാഘവൻ എം പി. കാസ്രോഡിന് #ഉണ്ണിത്താൻ വേണ്ടെന്നു പറയുന്നതിനും കാരണം മറ്റൊന്നല്ല! മാന്യന്മാരായ കോൺഗ്രസ്സുകാരാണ് അറിയുന്നവരിൽ ഏറെയും; വോട്ടെടുപ്പിലും നിങ്ങളതു കാണിക്കണം. സതീഷ് ചന്ദ്രനോടു തുലനം ചെയ്യാൻ ഒരുതരത്തിലും പറ്റാത്തവരാണിപ്പോൾ നിൽക്കുന്നവർ. സതീഷ് ചന്ദ്രൻ ജയിക്കട്ടെ. പാർട്ടിയിലുള്ള അടിമത്തബോധം നിമിത്തം വോട്ടു ചെയ്യാൻ പറ്റുന്നില്ലെങ്കിൽ #NOTA യുണ്ട് കുട്ടിന്. നോട്ടയ്ക്ക് വോട്ടുചെയ്യുന്നതോളൊപ്പം തന്നെ അതു പത്തുപേരെ അറിയിക്കാനും കഴിയണം ഏവർക്കും. #ശ്വാനതുല്യവിധേയത്വം പുലർത്തുന്ന അടിമകളെ വിട്ടേക്ക്. വിദ്വേഷവും പകയും കൊണ്ട് സ്വന്തം മനസ്സിനെ വൃത്തികെട്ടതാക്കാമെന്നല്ലാതെ മറ്റൊരു ഗുണം അവർക്ക് കിട്ടാൻ പോകുന്നില്ല. ചത്തവരെ മുറിച്ചു വിറ്റും രാജ് മോഹൻ ഉണ്ണിത്താനെ പോലെയുള്ള വൃത്തികെട്ടവരെ ജയിപ്പിക്കാൻ മുതിരരുത് ആരും തന്നെ. കാസ്രോഡു മാത്രമല്ല. കേരളം മൊത്തത്തിൽ ഇതുതന്നെ നടക്കണമെന്നാഗ്രഹിക്കുന്നു.

2019-04-04T06:47:38.000Z

മൈ വിന്റർ മെമ്മറീസ്...

മൈ വിന്റർ മെമ്മറീസ്...
2019-04-04T02:23:30.000Z

Wednesday, April 03, 2019

#പപ്പു ആ വാക്കുകേട്ടപ്പോൾ ഓർമ്മവന്നൊരു കാര്യമുണ്ട്. പണ്ട്.. പണ്ടെന്നു പറഞ്ഞാൽ അത്ര പഴമ്മമുള്ളതല്ല 2002, 03 കാലഘട്ടം. ഞാനന്ന് ഹൈദ്രബാദിലായിരുന്നു. അവിടേക്ക് എത്തിയപ്പോൾ തന്നെ അന്നുച്ചയ്ക്ക്, ഭക്ഷണം കഴിക്കാനായി കൂടെ ഉണ്ടായിരുന്നവർ നല്ലൊരു മലയാളി ഹോട്ടലിലേക്ക് കൊണ്ടുപോയി. നല്ല തെരക്കായിരുന്നു. വൃത്തിയും വെടിപ്പും ഉള്ള നല്ല ഹോട്ടൽ. വെയ്റ്റേർസുമായി കഴിക്കാനെത്തിയവർക്ക് നല്ല പരിചയം ഉണ്ടെന്നു തോന്നി. എന്താവശ്യമുണ്ടെങ്കിലും #ബാബൂ എന്നു വിളിച്ചവർ ഹിന്ദിയിൽ പലതും സംസാരിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ചിരിച്ചും പലതും പറഞ്ഞും അയാൾ അതൊക്കെ കൊടുക്കുന്നുമുണ്ടായിരുന്നു. ചോറു തീർന്നപ്പോൾ അല്പം എനിക്കും വേണമെന്നു തോന്നി. ഞാൻ കുറേ നോക്കി, രക്ഷയില്ല അവർ സംസാരത്തിലാണ്. എന്നേക്കാൾ പ്രയമുണ്ടയാൾക്ക്. ഞാൻ കൈ പൊക്കി വിളിച്ചുപറഞ്ഞു, “ബാബുവേട്ടാ കുറച്ചു ചോറുവേണം“ എന്ന്. കൂടെ ഉണ്ടായിരുന്നവർ കൂട്ടച്ചരി. മലയാളികളിൽ പലരും ചിരി അടക്കിപ്പിടിച്ചിരിക്കുന്നു. കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു, അയാളുടെ പേര് രമേശ് എന്നാണ്, അവരൊക്കെ സ്നേഹത്തോടെ ബാബു എന്നു വിളിക്കുന്നതാണ്. ഹിന്ദിക്കാർ അങ്ങനെയാ വിളിക്കാറുള്ളത് എന്ന്. ഞാൻ കരുതിയത് അയാളുടെ പേരാവും ബാബു എന്നായിരുന്നു. പിന്നെ പലകുറി, പലസ്ഥലത്ത് ഇതു കേൾക്കാനിടവന്നു. അയല്പക്കത്തെ പ്രൊഫസർ ശ്രീനിവാസ റാവു എന്നൊരു തെലുഗൻ എന്നേയും വിളിക്കുമായിരുന്നു ബാബു എന്ന്!!

2019-04-03T10:32:54.000Z

സിനിമ കേവലം ഒരു സിനിമ മാത്രമല്ല. കാണികൾക്കിടയിൽ ഒരു പൊതുബോധം സൃഷ്ടിക്കാനും കതുവെച്ച് സമാന കാര്യങ്ങളെ വിലയിരുത്താനും ഇതൊക്കെ ധാരാളം മതി. സിനിമ മാത്രമല്ല, ടീവിയിൽ വരുന്ന സീരിയലുകളും ഇതുതന്നെ ചെയ്യുന്നു. ഇത്തരം സൃഷ്ടികളിൽ കാണുന്ന കഥാപാത്രം ഞാൻ തന്നെയായി മാറുന്നു, അതിലെ അമ്മ, സഹോദരൻ, ഭർത്താവ്, ഭാര്യ, അമ്മായിഅമ്മ, പൊലീസുകാരൻ, മന്ത്രി, അയൽക്കാരൻ, കാമുകി, കാമുകൻ ഒക്കെ നമുക്കു പരിചിതരായ ആൾക്കാരെ വെച്ച് കാണികൾ റീപ്ലെയ്സ് ചെയ്യുന്നു. വാക്കിൽ, നോക്കിലെ, പ്രവൃത്തിയിലെ ചെറിയൊരു സാമ്യത മതി കഥാപാത്രം മൊത്തത്തിൽ അവർ തന്നെയാവുന്നു. 7 വയസ്സുകാരൻ കുഞ്ഞിനെ കൊല്ലുന്നതു നോക്കിനിന്ന അമ്മയെ ആരും മറന്നില്ലല്ലോ, ഭാര്യയെ സ്ത്രീധനക്കാശിനു വേണ്ടി പട്ടിണിക്കിട്ടു കൊന്നത് ആരും മറന്നിട്ടില്ലല്ലോ, ഒളിഞ്ഞും തെളിഞ്ഞും ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ ഉണ്ട്. ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനേയും കുഞ്ഞിനേയും കൊന്നിട്ട് ഒളിച്ചോടാനായി നടത്തുന്ന നാടകങ്ങളും പലമാതിരി പലഭാഷകളിൽ പലയിടങ്ങളിൽ നടക്കുന്നു. സിനിമ കേവലം സിനിമയല്ല; ഈ സിനിമയിൽ കോൺഗ്രസ്സിനേയും മാർക്സിസ്റ്റിനേയും ഏത്ര സിന്ദരമായി ഡിഫൈൻ ചെയ്തിരിക്കുന്നു!! സിനിമ കണ്ട ഏതെങ്കിലും മനുഷ്യന്റെ ഉള്ളിൽ തോന്നിയിരുന്നോ ഇത് കോൺഗ്രസ്സല്ല; ഇവൻ മാർക്സിസ്റ്റല്ല എന്ന്? ബിജെപ്പി സിനിമയിൽ എവിടെ എന്നു സ്വയം ചോദിക്കാതിരുന്ന ആളുകൾ ആരെങ്കിലും ഉണ്ടാവുമോ? ഇത്തരം ദ്രോഹികളായ രാഷ്ട്രീയക്കാർക്കിടയിൽ നല്ലത് മറ്റൊന്നാണെന്നു പറഞ്ഞു വെയ്ക്കും പലരും. എല്ലാവരും നമ്മളേപോലെ ചിന്തിക്കുന്നവരല്ല എന്നതാണു സത്യം. നമ്മളറിയാതെ നമ്മളിലേക്കു ചേക്കേറുന്ന പലതുണ്ട് സിനിമയിൽ. അതൊക്കെ ആ അർത്ഥത്തിൽ തന്നെ എടുക്കുക. ഒരു സമൂഹത്തിന്റെ ചിന്താധാരയെ മൊത്തത്തിൽ സ്വാധീനിക്കാൻ പര്യാപ്തമാണ് ഒരു ബെസ്റ്റ് ആക്ടറുടെ കാലെടുത്തുവെയ്ക്കൽ...

2019-04-02T23:59:04.000Z

Tuesday, April 02, 2019

#ടാഗോർ - #ഗീതാഞ്ജലി മഹാകവി ജി ശങ്കരക്കുറുപ്പ് ഭജനം പൂജനമാരാധനയും സാധനയും ഹേ, നിർത്തുക സാധോ നിജ ദേവാലയ മൂലയിലെന്തി- നിരിക്കുന്നൂ നീ രുദ്ധകവാടം? നിഭൃതമിരുട്ടിൽ നിഗൂഢമിരുന്നു നീ ധ്യാനിക്കും ദൈവമതെവിടെ നില കൊൾവീല; നിമീലിത ലോചന- മൊന്നു തുറക്കൂ നന്നായ് നോക്കൂ... കരിനിലമുഴുമാക്കർഷകരോടും വർഷം മുഴുവൻ വഴി നന്നാക്കാൻ പെരിയ കരിങ്കൽപ്പാറ നുറുക്കി നുറുക്കിയെടുക്കും പണിയാളരോടും എരിവെയിലത്തും പെരുമഴയത്തും ചേർന്നമരുന്നു ദൈവം മണ്ണാ- ർന്നിരു കൈകളിലും; കൂടെച്ചെളിയി- ലിറങ്ങൂ, കളയൂ ശുഭ്രം വസ്ത്രം! കൊതിയോ, മുക്തിയിൽ മുക്തിയിരിക്കു- വതെവിടെ, നിനക്കെങ്ങതു കിട്ടും സം- സൃതിയൊടു സാക്ഷാൽ പ്രഭുവും സർഗ- ത്തുടലാൽ കെട്ടു പിണഞ്ഞു കിടപ്പൂ... മതി നിൻ ധ്യാനം, മാറ്റൂ പൂജാപാത്രം, വസ്ത്രം കീറി മുഷിഞ്ഞതു മതി, നീയദ്ദേഹത്തൊടു കർമ്മവതിയായി ചേരൂ, വേർപ്പൊഴുകട്ടെ!

2019-04-02T03:37:11.000Z

പണ്ടൊരിക്കൽ മാടായിപ്പാറയിൽ.... ആണ്ടിയമ്പലം മോന്തയത്തിമ്മേല് തീപിടിച്ചുണ്ടേ തീപിടിച്ചുണ്ടേ... ആന വരും മുമ്പേ മണിയൊച്ച വേണ്ടോങ്കി ആനക്കഴുത്തുമേൽ മണികെട്ടിനയ്യ... ആന വരും മുമ്പേ മണിയൊച്ച വേണ്ടോങ്കി ആനക്കഴുത്തുമേൽ മണികെട്ടിനയ്യ... കുഞ്ഞി മക്കൾക്ക് ദീനം പരത്തുന്ന കൂവക്കാടൻ പക്ഷി കൂവി നടന്നേ... കുഞ്ഞി മക്കൾക്ക് ദീനം പരത്തുന്ന കൂവക്കാടൻ പക്ഷി കൂവി നടന്നേ... ആണ്ടിയമ്പലം മോന്തയത്തിമ്മേല് തീപിടിച്ചുണ്ടേ തീപിടിച്ചുണ്ടേ...

2019-04-02T02:30:01.000Z

Monday, April 01, 2019

#ലൂസിഫർ കണ്ടു. മുരളി ഗോപി തിരക്കഥയും പൃഥ്വിരാജിന്റെ സംവിധാനമികവും ശ്രദ്ധേയമായി തോന്നി. അഭിനയം കൊണ്ട് ഒത്തിരി നന്നായിനിന്നത് ഇന്ദ്രജിത്ത് മാത്രമായിരുന്നു. സിനിമയിൽ മോഹൻലാലും ഉണ്ടെന്നല്ലാതെ മറ്റൊന്നും തോന്നിയില്ല. വില്ലനായി വിവേക് ഒബ്‌റോയി വേണ്ടിയിരുന്നില്ല. ആ വില്ലത്തരം അതിലും നന്നായി അവതരിപ്പിക്കാൻ മലയാളത്തിൽ തന്നെ എത്രയധികം നടന്മാരുണ്ട്!! മൂപ്പർക്ക് ശബ്ദം നൽകിയ വിനീത് തന്നെ ആ വേഷം ഇതിലും ഭംഗിയാക്കുമായിരുന്നു. തിരക്കഥയുടേയും സംവിധാനത്തിന്റെയും മേന്മയാൽ കണ്ടിരിക്കാം എന്നുണ്ട്. #Lucifer

2019-04-01T00:22:02.000Z

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License