2014 ഇൽ...
Wednesday, December 28, 2016
December 28, 2016 at 07:16AM
പണ്ട് കണ്ണൂരിൽ ഇന്ന് കാഞ്ഞങ്ങാട്...!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, December 27, 2016
December 27, 2016 at 06:38AM
ഗുഡ് ഷെപ്പേഡ് പള്ളി പടന്നകാട്...
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, December 26, 2016
December 26, 2016 at 05:17AM
കേരളത്തിലെ വിക്കിമീഡിയ പ്രവർത്തകർ ഒത്തുചേരുന്ന വിക്കിസംഘോമോത്സവം ഇന്ന്, നാളെ, മറ്റന്നാൾ കഞ്ഞങ്ങാടിനടുത്ത് പടന്നക്കാടുവെച്ച് നടക്കുന്നു !!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, December 25, 2016
December 25, 2016 at 09:56AM
രണ്ടുമണിക്കൂർ വൈകിയത്രേ... മംഗലാപുരം എതിയതേ ഉള്ളൂ... :(
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, December 24, 2016
December 24, 2016 at 07:33PM
ഇപ്പം വരുമായിരിക്കും വണ്ടി... ഇനിയും ഒരുമണിക്കൂർ ഇരിക്കണം. റോഡിലൊന്നും തിരകേ കണ്ടില്ല... പെട്ടെന്നെത്തി :(
Labels:
facebook,
Facebook Status,
RajeshOdayanchal
December 24, 2016 at 03:17PM
വിക്കിസംഗമോത്സവം - കാഞ്ഞങ്ങാട്! പുരാതന മൃഗങ്ങൾക്ക് മലയാളം വിക്കിപീഡിയയിലെ പ്രാതിനിധ്യം. വിക്കിസംഗമോത്സവവേദിയിൽ വിശദമായി തന്നെ Irvin ഇക്കാര്യം അവതരിപ്പിക്കുന്നതായിരിക്കും. സംഭവത്തെ വിശദമാക്കാൻ ആവശ്യമായ ചിത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്. അവ കാണാൽ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കാം... goo.gl/ppcEKl
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, December 23, 2016
December 23, 2016 at 03:04PM
വിക്കിസംഗമോത്സവയാത്ര... വിക്കിസംഗമോത്സവത്തിന് പടന്നക്കാടേക്ക് വരുന്നവർക്ക് ഗൂഗിൾ മാപ്പിങ് ഉപകരിക്കും എന്നു കരുതുന്നു. മാപ്പ് ഇവിടെ കൊടുത്തിരിക്കുന്നു http://ift.tt/2h8xOYa . രണ്ടു യാത്രാമാർഗവും ഉണ്ട്. ആദ്യത്തേത് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും പടന്നക്കാടേക്കും, രണ്ടാമത്തേത് നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും പടന്നക്കാടേക്കും ആണ്. തിരുവനന്തപുരം ഭാഗത്തു നിന്നും ട്രൈനിനു വരുന്നവർ നിലേശ്വരം വ്തന്നെ ഇറങ്ങാൻ ശ്രമിക്കുക. നീലേശ്വരത്ത് നിന്നും 4.5 കിലോമീറ്ററും കാഞ്ഞങ്ങാടു നിന്നും 6.5 കിലോമീറ്ററും ആണ്. സൗകര്യം നീലേശ്വരം തന്നെ. ബസ്സിനു വരുന്നവർക്ക് പടന്നക്കാട് റെയിൽ വേ മേൽപ്പാലം കഴിഞ്ഞപ്പോൾ തന്നെ ഇറങ്ങാം... കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയവർ ബസ്റ്റാന്റിലേക്ക് നടന്നു വന്നോളൂ... അവിടുന്ന് നീലേശ്വരം പോകുന്ന ബസ്സിൽ കയറിയാൽ മതി
Labels:
facebook,
Facebook Status,
RajeshOdayanchal
December 23, 2016 at 07:07AM
ആമീസ് കുറച്ചുനാളായിട്ട് വീഡിയോ സോങ്സ് ഒക്കെ കേൾക്കുമ്പോൾ തന്നെ കാണാതെ പഠിക്കാനും തുടങ്ങിയിട്ടുണ്ട്... വൃത്തിയായി പാടിയതും അല്ലാത്തതും ഒക്കെ അതേപടി യൂടൂബിൽ പ്രൈവറ്റായിട്ടെങ്കിലും അപ്ലോഡ് ചെയ്യുന്ന പരിപാടിയുണ്ട്... ഭാവിയിൽ അവൾ കാണട്ടെ :) https://youtu.be/T5nvjNTtkvo - മിനുങ്ങും മിന്നാമിനുങ്ങേ https://youtu.be/8ljX1O_v22U - മാൾമുനക്കണ്ണിലെ മാരിവില്ലേ https://youtu.be/kYjzUB5t1D4 - മുരുകാ മുരുകാ പുലിമുരുകാ
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, December 21, 2016
December 21, 2016 at 07:09PM
ചായില്യം ഹാക്ക് ചെയ്യാൻ വീണ്ടും ശ്രമം!! ഇന്നലെ വൈകുന്നേരം 3:37 ന് പെരുമ്പാവൂരിൽ വെച്ച് BSNL ബ്രോഡ്ബാന്റ് കണക്ഷൻ ഉപയോഗിക്കുന്ന ഒരു മഹാൻ എന്റെ സൈറ്റ് chayilyam.com ഹാക്ക് ചെയ്യാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഐപി അഡ്രസ്സ് എന്തായാലും ഇപ്പോൾ പറയുന്നില്ല. അവന്റെ ഒരുമാസത്തെ എന്റെ സൈറ്റുമായി ബന്ധപ്പെട്ട ഡീറ്റൈൽസ് കൈയ്യിലുണ്ട്. ഇവിടെ ഫെയ്സ്ബുക്കിൽ ഉള്ള ആരെങ്കിലും പെരുമ്പാവൂരുള്ളവരുണ്ടോ? ആരെങ്കിലും ആണോ പിന്നിൽ? സൈറ്റ് ഹാക്ക് ചെയ്യാൻ വല്യ പണിയൊന്നുമില്ല... കാര്യങ്ങൾ വല്ലതും അറിയാനാണെങ്കിൽ ചോദിച്ചാൽ പോരേ!! മുമ്പുതൊട്ടേ ഞാനിത് ശ്രദ്ധിച്ചു തുടങ്ങിയതിനാലാണ് ഈ ചിത്രം ഷെയർ ചെയ്യുന്നത്. അന്നുതന്നെ മതിയായ മാറ്റങ്ങൾ സൈറ്റിൽ വരുത്തിയിരുന്നു. ഇന്ന് വീണ്ടും വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്യായമായി സൈറ്റിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നവരുടെ ഡിറ്റൈൽസ് കൃത്യമായി കിട്ടുന്നുമൂണ്ട്. കിട്ടിയ തെളിവുകൾ ഒക്കെ പൊലീസിനെ കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഈയിടെ ആയി ക്ഷമിക്കുന്ന ശീലം കുറച്ച് അധികമാ... പത്താം ക്ലസ് ബാച്ചിൽപണ്ടു പഠിച്ചവർക്കും വിക്കിപീഡിയയിലെ ചില സുഹൃത്തുക്കൾക്കും ചില അധ്യാപകർക്കും ഒക്കെ ഈ ക്ഷമാശീലം ഈയടുത്തായിട്ട് മനസ്സിലായിട്ടുണ്ടാവണം... സൈറ്റിന്റെ കാാര്യമല്ല; ചിലതൊക്കെ അവരോട് വ്യക്തമായി തന്നെ ഷെയർ ചെയ്തിട്ടുണ്ട്.... ആ പെരുമ്പാവൂരുകാരൻ ഇവിടെയുണ്ടെങ്കിൽ ഇതൊരു ഓർമ്മപ്പെടുത്തലായി കാണുക. സൈറ്റ് ഹാക്ക് ചെയ്യാൻ വല്യ പണിയൊന്നും ഇല്ല.... പക്ഷേ എന്റെ സൈറ്റിൽ ആ പുറമേ കാണുന്ന സംഗതികളേ ഉള്ളൂ എന്നറിയുക... സൈറ്റിന്റെ തീം ഞാൻ തന്നെ ഉണ്ടാക്കിയതാണ്. വേണമെങ്കിൽ ഫ്രീയായിട്ട് തരാനും തയ്യാറാണ്. ഇനിയും ഈ ഐപ്പി അഡ്രസ്സിൽ നിന്നോ സമീപപ്രദേശങ്ങളിൽ നിന്നോ ഇതുമാതിരി പ്രവർത്തനങ്ങൾ നടന്നാൽ പിറ്റേ ദിവസം തന്നെ പൊലീസ് തപ്പിവരും എന്നറിയുക... ഡല്ലിക്കാരനെയോ കൽക്കത്തക്കാരനേയോ ഇന്ത്യക്ക് പുറത്തുള്ളോനെയോ പൊക്കുന്ന പണിയൊന്നുമില്ല ഒരു പെരുമ്പാവൂരുകാരനെ പൊക്കാൻ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, December 20, 2016
December 20, 2016 at 07:11AM
#വിക്കിസംഗമോത്സവം #wikipedia സംഗമോത്സവത്തിനും വരുന്ന തിങ്കളാഴ്ച കാഞ്ഞങ്ങാട് കൊടിയേറ്റം! വിക്കിപീഡിയകളെ കുറിച്ചും മറ്റ് നിരവധി വിക്കിസംരംഭങ്ങളെ പറ്റിയും അറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന എല്ലാവരേയും സ്വാഗതം ചെയ്യുന്നു... അവസരങ്ങൾ എന്നും നിങ്ങളെ തേടി വരില്ല!; ഈ വിജ്ഞാന വിപ്ലവത്തിൽ പങ്കാളികളാവൂ!!
Labels:
facebook,
Facebook Status,
RajeshOdayanchal
December 20, 2016 at 06:47AM
അങ്കണ തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ- പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ പൈതലിൻ ഭാവം മാറി വദനാംബുജം വാടീ കൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ് മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക- ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ് ക്രീഡാരസ ലീലനായവൻ വാഴ്‌കെ അയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ- ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു വാസന്തമഹോത്സവമാണവർക്കെന്നാൽ അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ വരിക കണ്ണാൽ കാണാൻ വയ്യത്തൊരെൻ കണ്ണനേ സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു കവിത : മാമ്പഴം കവി : വൈലോപ്പിള്ളി ശ്രീധരമേനോൻ
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, December 19, 2016
December 19, 2016 at 05:56AM
ഭാഷാപഠനത്തിൽ ശ്രവണപരീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭാഷ കുട്ടികൾ കേട്ടാണു പഠിക്കുന്നത്. വിവിധ ഭാഷകൾ കേൾക്കാനുള്ള അവസരമാണു കുഞ്ഞുങ്ങൾക്ക് വേണ്ടത്. ഗൃഹാന്തരീക്ഷത്തെ ചുറ്റിപ്പറ്റി സംസാരിക്കുക, കഥകൾ പറയുക പാട്ടുപാടി കേൾപ്പിക്കുക തുടങ്ങി ഒട്ടനവധികാര്യങ്ങൾ കുട്ടികളുടെ ശ്രവണശേഷിയെ മൂർച്ചകൂട്ടുവാൻ സഹായിക്കും. രസഹരമായ കവിതകളാവുമ്പോൾ പരിസരം മറന്നവർ ഇരുന്നു പോകുന്നതു കണ്ടിട്ടുണ്ട്. ശ്രവണപരീക്ഷണത്തിനു കഥാകവിതകളാണു കൂടുതൽ നല്ലതെന്നു തോന്നിയിട്ടുണ്ട്. കവിതയെ അടിസ്ഥാനമാക്കി ചെറു ചോദ്യങ്ങൾ ചോദിച്ചാൽ കവിത കേട്ട് അതെത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്നു നമുക്ക് അറിയാൻ സാധിക്കും, മാത്രമല്ല കുട്ടികൾക്ക് കവിതയോട് താല്പര്യം കൂടുകയും ചെയ്യും. കവിതയിലെ ശബ്ദം, താളം, പ്രാസം ഒക്കെ അവരറിയാതെ തന്നെ മനസ്സിൽ പതിയുന്നു. പിന്നീട് ആ കവിതയുടെ മ്യൂസിക് കേൾക്കുമ്പോൾ തന്നെ അവരതു ചൊല്ലുന്നതു കാണാം!! ആമി സ്ഥിരമായി കേൾക്കുന്ന കവിതയാണ് താഴെ കൊടുക്കുന്നത് എല്ലാം കഥാ കവിതകൾ തന്നെ… അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ കയ്യാല മേലൊന്നു കേറി നോക്കി അമ്മ പറഞ്ഞു – കേറല്ലേ അയ്യപ്പച്ചങ്കരാ കേറല്ലേ! അയ്യപ്പച്ചങ്കരൻ പണ്ടൊരിക്കൽ കയ്യാല മേലൊന്നു കേറി നോക്കി അയ്യപ്പച്ചങ്കരൻ തടപുടിനത്തോം കയ്യാല മോളീന്ന് ചക്കപോലെ അയ്യോ നാട്ടുകാരോടി വന്നു അയ്യപ്പച്ചങ്കരാ താഴെ വീണോ! ആളു പിടിച്ചു ഏലേല അയ്യപ്പച്ചങ്കരൻ പൊങ്ങീല്ല പടയാളു വന്നു പിടിച്ചു നോക്കി തടിമാടനൊന്നുമേ പൊങ്ങിയില്ല രാജാവു വന്നു മന്ത്രി വന്നു രാജ്യത്തെ പട്ടാളമൊക്കെ വന്നു പടയാളും കുതിരയും നട്ടുകാരും പിടിയെടാപിടിയെടാ ഏലേലാ എല്ലാരുമൊത്തു പിടിച്ചുനോക്കി ഏലയ്യാ പിടി ഏലയ്യാ ഏലേലയ്യ ഏലയ്യാ തടിമാടനയ്യപ്പച്ചങ്കരനോ പൊടിപോലുമെന്നിട്ടനക്കമില്ല 🙁 ഈ അയ്യപ്പച്ചങ്കരനു സമാനമായ ഒരു ഇംഗ്ലീഷ് കവിതയുമുണ്ട് കേട്ടുകാണും നിങ്ങൾ… Humpty Dumpty sat on a wall, Humpty Dumpty had a great fall. All the King’s horses, And all the King’s men Couldn’t put Humpty together again! http://ift.tt/2hXm8wo
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, December 18, 2016
December 18, 2016 at 03:12PM
മുരുകാ... മുരുകാ... പുലിമുരുകാ... ഇനി അംബരമുയരണം വേൽമുരുകാ... പോരിനിറങ്ങിയ പോരഴകാ... ഇനി ചെങ്കനലാകണം പുലിമുരുകാ മുരുകാ... മുരുകാ... പുലിമുരുകാ... ഇനി അംബരമുയരണം വേൽമുരുകാ... പോരിനിറങ്ങിയ പോരഴകാ... ഇനി ചെങ്കനലാകണം പുലിമുരുകാ... മുരുകാ... മുരുകാ... പുലിമുരുകാ... ഇനി അംബരമുയരണം വേൽമുരുകാ... പോരിനിറങ്ങിയ പോരഴകാ... ഇനി ചെങ്കനലാകണം പുലിമുരുകാ...
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, December 16, 2016
December 16, 2016 at 06:10AM
വിക്കിമീഡിയരുടെ ശ്രദ്ധയ്ക്ക്... കാഞ്ഞങ്ങാടേക്ക് വിക്കിപീഡിയ മീറ്റപ്പിനു വരുന്ന വിക്കിപീഡിയർ ആരെങ്കിലും ഒരാൾ ദേശീയഗാനത്തിന്റെ ഒരു mp3 കൈയ്യിൽ വെച്ചോളൂ... തീരുമാനങ്ങളൊക്കെ പെട്ടന്നാവും...! പണി പാലും വെള്ളത്തിൽ വാങ്ങിക്കാൻ താല്പര്യമില്ല - പൊലീസുകാരൊക്കെ സ്ഥലത്തു തന്നെ കാണും... പേർസണലായി ആരെയും ടാഗ് ചെയ്യുന്നില്ല; എല്ലാ വിക്കിപീഡിയരും കരുതിയിരുന്നാൽ നല്ലത്!!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, December 14, 2016
December 14, 2016 at 08:46AM
ഒടയഞ്ചാലിന്റെ ഇന്നത്തെ അവസ്ഥ മാതൃഭൂമി പറയുന്നു... :(
Labels:
facebook,
Facebook Status,
RajeshOdayanchal
December 14, 2016 at 06:35AM
ദേശീയഗനം പാടാനൊന്നും എനിക്കറിയില്ല... എന്തോ വലിയ ദേശദ്രോഹമാണത്രേ!! സിനിമയ്ക്ക് പോയാൽ ഏറ്റ് നിന്ന് കൈകൂപ്പി സ്തുതിക്കുകയും തൊട്ട് നെറ്റിയേൽ വെയ്ക്കുകയും ഒക്കെ വേണമായിരിക്കണം.. പൂജ മതിയായ രീതിയിൽ ചെയ്തില്ലെങ്കിൽ പൊലീസ് പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോകും എന്ന് മനസ്സിലായി... എണിറ്റ് നിന്നാൽ തീരാവുന്ന പ്രശ്നത്തിനമാണെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോകേണ്ടതില്ലല്ലോ... ഒന്നുമില്ലെങ്കിൽ വർഷാവർഷം കണ്ടമാനം ഇങ്കംടാക്സ് വാങ്ങിച്ചു കൊണ്ടുപോകുന്നില്ലേ ഗവണമെന്റ്!! ആാ സ്നേഹം ഇങ്ങനെയൊക്കെയല്ലേ കാണിക്കാനാവൂ.. ദേശീയഗാനം പൂജയ്ക്കു വേണ്ടി മാത്രമല്ല, പ്രതിഷേധിക്കാനും സമരം ചെയ്യാനും ഉള്ള മാർഗമൊക്കെയാണത്രേ!! ഗാനത്തെ ഇങ്ങനെയൊക്കെ ഉപയോഗിക്കുന്നത് ദേശവിരുദ്ധവും ആവില്ലായിരിക്കും. അവരെ പൊലീസ് പിടിക്കാനും പോകുന്നില്ല... സംഗതി ഇതാണ് - സംശയം വേണ്ട... http://ift.tt/2hjFjiH << സംവിധായകൻ കമൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്ന് ബിജെപി; കൊടുങ്ങല്ലൂരിലെ വസതിക്കു മുന്നിൽ ദേശീയഗാനം ആലപിക്കും >>
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, December 13, 2016
December 13, 2016 at 08:23AM
പരിപാടി ഇത്തവണ കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനു സമീപം പടന്നക്കാടാണ്. ഡിസംബർ മാസം തന്നെ 26, 27, 28 തീയ്യതികളിലായി സംഗമോത്സവം നടക്കുന്നു. താല്പര്യം ഉള്ളവരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, December 12, 2016
December 12, 2016 at 06:52PM
ടാക്കീസിൽ ദേശീയഗാനം പാടുമ്പോൾ എണീറ്റ് നിന്നില്ലെങ്കിൽ പൊലീസ് വന്ന് അറസ്റ്റ് ചെയ്യുമെന്ന്!! ചെയ്തു കഴിഞ്ഞു ഇപ്പം...
Labels:
facebook,
Facebook Status,
RajeshOdayanchal
December 12, 2016 at 03:26PM
ഇന്ന് രജനീകാന്തിന്റെ ജന്മദിനം...
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, December 11, 2016
December 11, 2016 at 09:41AM
കഴിവിന്റെ അവസാനം അറ്റം വരെ പെറ്റുകൂട്ടണം... ഇതിനായി എല്ലാവരും മത്സരബുദ്ധിയോടെ മുന്നോട്ടുവരണം... ബൈബിളിൽ ഇതിന് അവലംബമായി ചിലതൊക്കെ പറഞ്ഞിട്ടുണ്ടത്രേ!! ...... ........ ........ ............. ......... .. . . കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്ന് ഇടുക്കി മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം. കുടുംബാസൂത്രണം ആവശ്യപ്പെടുന്നവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ക്രിസ്തുമസിന് മുന്നോടിയായി വിശ്വാസികള്‍ക്ക് അയച്ച ഇടയലേഖനത്തിലാണ് കുടുംബാസൂത്രണത്തിനെതിരെ ഇടുക്കി രൂപതാധ്യക്ഷന്‍ ആഞ്ഞടിച്ചത്. കാട്ടുപന്നികളോ തെരുവുനായ്ക്കളോ വര്‍ദ്ധിച്ചാല്‍ വന്ധ്യംകരണം ആവശ്യപ്പെടുന്നവരുണ്ട്. എന്നാല്‍ ഇതിനെക്കാള്‍ പതിന്മടങ്ങ് ശക്തമായാണ് ജനസംഖ്യ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങള്‍ ജനിച്ചതിന് ശേഷം മറ്റാരും ജനിക്കുകയോ ജീവിക്കുകയോ ചെയ്യേണ്ടെന്ന് പറയുന്ന ഇവര്‍ അഹങ്കാരികളും സ്വാര്‍ത്ഥരുമാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. സ്ത്രീയും പുരുഷനും പ്രത്യുല്‍പ്പാദനശേഷിയുടെ അവസാന നിമിഷം വരെ കുട്ടികളെ ജനിപ്പിക്കാന്‍ ശ്രമിക്കണം. സ്ഥിരമോ താല്‍ക്കാലികമോ ആയ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ദുരിതപൂര്‍ണ്ണമായ ഭാവി ജീവിതമായിരിക്കുമെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ പറയുന്നു. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും വിശ്വാസം ക്ഷയിക്കുകയും ചെയ്തതാണ് കുട്ടികള്‍ വേണ്ടെന്ന് വെക്കാന്‍ പലരും തീരുമാനിക്കുന്നതിന്റെ കാരണം. വലിയ കുടുംബങ്ങള്‍ക്കായി സഭയുടെ പല പ്രസ്ഥാനങ്ങളും ആശയപ്രചാരണം നടത്തുന്നുണ്ട്. ഇതിനോട് സഹകരിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവരണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ പെരുകണം നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുതെന്ന ബൈബിള്‍ വചനം കുറിച്ചുകൊണ്ടാണ് ഇടയലേഖനം സമാപിക്കുന്നത്. http://ift.tt/2hzcUSX
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, December 10, 2016
December 10, 2016 at 06:10AM
പ്രിയതമയെ കാത്ത്!! പ്രപഞ്ചസത്യാന്വേഷികള്‍ താപസ- രലഞ്ഞ താഴ്‌വരയിങ്കല്‍ യുഗങ്ങളായ് ഞാനീവനഭൂമിയില്‍ ഹൃദയമിടിപ്പുമൊതുക്കി അകലത്തെങ്ങോ പതിയും നിന്‍ പദ- പതനം കാത്തു കിടക്കേ കേട്ടുമറന്നൊരു കഥയെന്നോര്‍മ്മയില്‍ നീന്തി വരുന്നൂ വീണ്ടും... Malayalam Wikipedia @ 10 Years - Kannavam Forest - Kannur
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, December 09, 2016
December 09, 2016 at 06:27AM
വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാൻ അഗ്രഹിക്കുന്നവർക്കായി രജിസ്റ്റർ ചെയ്യാൻ ഒരു ഫോം....
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, December 07, 2016
December 07, 2016 at 01:59PM
കവിത കേൾക്കുന്നു… ചങ്ങമ്പുഴ - വിരുന്നുകാരൻ! … … … നിൻ കനിവിൻ നിധികുംഭത്താലേവമെ- ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ, എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ സംതൃപ്തനായ് ഞാൻ ജഗൽപിതാവേ! ത്വൽക്കൃപാബിന്ദുവും മൗലിയിൽച്ചൂടിയി- പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ! ഭാവപ്രദീപ്തമാമെൻമനംപോലെ, യി- പ്പൂവിട്ട മുറ്റം പരിലസിപ്പൂ; പിച്ചവെച്ചെത്തുമെന്നോമന പ്പൈതലിൻ- കൊച്ചിളം കാലടിപ്പാടു ചൂടി! ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ- ജന്യമായീടുമിക്കണ്ണുനീരിൽ! ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ- ളാകാരമേന്തിയണഞ്ഞപോലെ, കൈവല്യകേന്ദ്രമേ, കമ്പിതമായൊരെൻ- കൈകളിലെങ്ങനെ നീയൊതുങ്ങി? http://ift.tt/2g91Q2u #poem #കവിത
Labels:
facebook,
Facebook Status,
RajeshOdayanchal
December 07, 2016 at 12:35PM
രാജേഷ് Odayanchal: മമ്മീ മമ്മീ കുടം എന്നെഴുതാന്‍ നാന്‍ പഠിച്ചു. എങ്ങനാ മോളെ? ആദ്യം കു എഴുതണം പിന്നെ എസും സീറോയും. കര്‍ത്താവേ, കുവിനുംകൂടി ഇംഗ്ളീഷ് തന്നു ന്‍റെ മോളെ രക്ഷിക്കണേ. :കുരൂപ്പുഴ ശ്രീകുമാർ ഇത് സത്യമാണെന്ന് ഇന്നുരാവിലെ ബോധ്യമായി. 5:30 ന് ആമി എണീറ്റ് അച്ഛ... അച്ഛാന്നു വിളിക്കുന്നു. എന്തേ ആമീസേ എന്നു ചോദിച്ചപ്പോൾ അവൾ പറയുകയാ: "ഞാൻ അച്ഛനെ ടെൻ ടൈംസ് വിളിച്ചു; അപ്പോൾ ഒരു ഫോക്സ് വന്ന് എന്നെ കടിച്ചു" എന്ന്. അതിരാവിലെ ഒരു സ്വപ്നം കണ്ടതാവണം അവൾ. അല്ലെങ്കിൽ വൈകിയേ എഴുന്നേക്കാറുള്ളൂ...ഇന്ന് അതിരാവിലെ ആയിപ്പോയി.
Labels:
facebook,
Facebook Status,
RajeshOdayanchal
December 07, 2016 at 11:48AM
സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവമാം സഹ്യ സാനു ദേശത്തിൽ. ഉന്നിദ്രം തഴയ്ക്കുമീ താഴ്‌വര പോലൊന്നുണ്ടോ തന്നെപ്പോലൊരാനയ്ക്കു തിരിയാൻ വേറിട്ടിടം? നമ്മളോരോരുത്തരിലും ഇങ്ങനെയൊരാന ഉറങ്ങിക്കിടക്കുന്നുണ്ട്!!.. സഹ്യന്റെ മകൻ എന്ന കവിതയിൽ നിന്നും #poem #കവിത
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, December 06, 2016
December 06, 2016 at 09:40AM
അറിഞ്ഞിരിക്കേണ്ട കാര്യം!!!
Labels:
facebook,
Facebook Status,
RajeshOdayanchal
December 06, 2016 at 07:06AM
പണനിരോധനവും ക്യാഷ്‌ലെസും കാർഡ് ഉപയോഗവും ചർച്ചയാവുന്ന ഈ അവസരത്തിൽ വീണ്ടും ഷെയർ ചെയ്യാൻ പറ്റിയ ഒരു പഴയ കാര്യം.. ഇതൊരു ചെറിയ പ്രശ്നമല്ല; പലപ്പോഴും അനുഭവിക്കേണ്ടി വന്നതും കൊടുക്കേണ്ടി വന്നതും ആയൊരു പ്രശ്നമാണ്... 2% കൂടുതൽ കൊടുക്കുക എന്ന പരിപാടി...
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, December 05, 2016
December 05, 2016 at 05:09PM
ചരിതം ആവർത്തിച്ചേക്കും!! ,..... ..... .... ലോകപ്രശസ്ത അമേരിക്കന്‍ മാഗസിനായ 'ടൈമി'ന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്റെ റീഡേഴ്‌സ് പോളില്‍ അഡോൾഫ് ഹിറ്റ്ലർ 1938 ഇൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു... വാർത്ത ഇവിടെ ടൈംസിൽ തന്നെ... http://ift.tt/1h2ewm5
Labels:
facebook,
Facebook Status,
RajeshOdayanchal
December 05, 2016 at 02:45PM
എഴുത്തിനെ സ്നേഹിക്കുന്നവർക്കായി ഒരു അവസരം...
Labels:
facebook,
Facebook Status,
RajeshOdayanchal
December 05, 2016 at 06:13AM
വിപ്ലവ സൂര്യനെ ഓർക്കാൻ ഒരു ദിവസം... ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവാണ് നെൽസൺ മണ്ടേല (ഇംഗ്ലീഷ്: Nelson Rolihlahla Mandela] ജനനം 1918 ജൂലൈ 18 - 2013 ഡിസംബർ 5). ദക്ഷിണാഫ്രിക്കയിലെ എല്ലാ വിഭാഗങ്ങളിലുള്ള ജനങ്ങളേയും ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പിൽ വിജയിച്ച് 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടായിരുന്നു അദ്ദേഹം, ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം 1993-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. 1990-ലെ ഭാരതരത്നം പുരസ്കാരം മണ്ടേലക്ക് ലഭിച്ചു, ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. നോബൽ സമ്മാനം ലഭിക്കുന്നതിനു മുൻപ് ഭാരതരത്നം ലഭിച്ച ഏക വിദേശീയൻ. ലോങ് വാക് ടു ഫ്രീഡം ആണ് ആത്മകഥ. തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്. ഫോർട്ട് ഹെയർ സർവ്വകലാശാലയിലും, വിറ്റവാട്ടർസാന്റ് സർവ്വകലാശാലയിലുമായി നിയമപഠനം പൂർത്തിയാക്കി. ജോഹന്നസ്ബർഗിൽ താമസിക്കുന്ന കാലഘട്ടത്തിൽ തന്നെ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിൽ തൽപ്പരനായിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയുടെ സ്ഥാപകരിൽ പ്രമുഖനായിരുന്നു. 1948ലെ കടുത്ത വർണ്ണവിവേചനത്തിന്റെ കാലഘട്ടത്തിൽ മണ്ടേല, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രമുഖമായ സ്ഥാനത്തേക്കെത്തിച്ചേർന്നു. തുടക്കത്തിൽ മണ്ടേല ഒരു അക്രമത്തിന്റെ പാതയിലൂടെയുള്ള സമരമാർഗ്ഗമാണ് സ്വീകരിച്ചത്. രാജ്യദ്രോഹം പോലെയുള്ള കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ നിരവധി തവണ ജയിലിലടച്ചിട്ടുണ്ട്. വിധ്വംസനപ്രവർത്തനം നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 27 വർഷത്തോളമാണ് മണ്ടേല ജയിൽവാസം അനുഭവിച്ചത്. മഹാത്മാഗാന്ധി മണ്ടേലയുടെ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വി സിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വർണ്ണവിവേചനത്തെ എതിർത്തവർ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി കരുതുമ്പോൾ, വർണ്ണവിവേചനത്തെ അനുകൂലിച്ചവർ അദ്ദേഹത്തെയും എ എൻ സിയെയും കമ്യൂണിസ്റ്റ് തീവ്രവാദികളായാണു കരുതിയിരുന്നത്, 2008 ജൂലൈ വരെ അമേരിക്കൻ ഗവൺമെന്റ്, മണ്ടേലയെ തീവ്രവാദിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വർണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അട്ടിമറിപ്രവർത്തനങ്ങളുടെയും മറ്റും കാരണത്താൽ മണ്ടേലക്ക് 27 വർഷം ജയിൽവാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശത്തിൽപ്പെട്ട മുതിർന്നവരെ ബഹുമാനസൂചകമായി വിളിക്കുന്ന മാഡിബ എന്ന പേരാണ് ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ വിളിക്കുന്നത്. 2009 നവംബറിൽ യു. എൻ. പൊതുസഭ നെൽസൺ മണ്ടേലയുടെ ജന്മദിവസമായ ജൂലൈ 18, ലോകജനതയുടെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം നടത്തിയ പ്രയത്നങ്ങളെ ആദരിക്കാനായി, മണ്ടേല ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. 2013 ഡിസംബർ 5 നു ജോഹന്നാസ് ബർഗിലെ സ്വവസതിയിൽ വെച്ച് മണ്ടേല അന്തരിച്ചു. http://ift.tt/2gEey8t
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, December 04, 2016
December 04, 2016 at 07:35PM
കല്യാണം കഴിച്ചവരൊക്കെ എത്രയും പെട്ടന്ന് മക്കളെ ഉണ്ടാക്കിക്കോ!! പണി ഏത് വഴിക്കാ വരുന്നത് എന്ന് പറയാൻ പറ്റില്ല... ഹിന്ദുലേബൽ ഇല്ലാത്തവർക്കായിരിക്കണം ഇതു പ്രധാനമായും ബാധിക്കുക... കഴിയാവുന്ന രീതിയിലൊക്കെ ഒരു ISIS രിതിയിലേക്കു തന്നെയാ പോക്ക്!! http://ift.tt/2goGXwa
Labels:
facebook,
Facebook Status,
RajeshOdayanchal
December 04, 2016 at 07:13AM
തോന്ന്യാക്ഷരങ്ങള്‍!! അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖി- ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ! ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ – സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ! http://ift.tt/2gOjcOW
Labels:
facebook,
Facebook Status,
RajeshOdayanchal
December 04, 2016 at 07:09AM
നീതിസൂര്യന്റെ ഓർമ്മയ്ക്കായി ഒരു ദിവസം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, December 03, 2016
December 03, 2016 at 04:46PM
അന്യസംസ്ഥാനക്കാർക്കെതിരേയും ഭിക്ഷാടനക്കാർക്കെതിരേയും വൻതോതിലുള്ള മെസേജുകൾ കുറേ നാളായി വാട്സാപ്പിൽ വന്നോണ്ടിരിക്കുന്നു! ചെറിയ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു, അവരെ ഭിക്ഷാടകരായി മാറ്റുന്നു എന്നൊക്കെ പറഞ്ഞ്... സംഗതി സത്യത്തിൽ നടക്കുന്നതാണോ?
Labels:
facebook,
Facebook Status,
RajeshOdayanchal
December 03, 2016 at 08:50AM
വാട്സാപ്പിലെ മിക്കകൂട്ടുകാരുടേയും "ഫ്രണ്ടിന്റെ" ഭാര്യേടെ പേര് "സ്വർണ" എന്നാണുപോലും!!! എന്തായാലും ഫ്രണ്ട്സിനൊന്നും ആ പേരിൽ ഒരു ഭാര്യ ഇല്ലാന്നുള്ള സമാധനം :) ഗവണ്മെന്റ് വന്ന് കേറിപ്പിടിക്കും എന്നതിനാലാവണം ഫ്രണ്ടിന്റെ ഭാര്യ ആയത് എന്ന് എന്റെയൊരു കുരുട്ടുബുദ്ധി കൊണ്ട് പണ്ടാരം തോന്നുകയും ചെയ്തു.
Labels:
facebook,
Facebook Status,
RajeshOdayanchal
December 03, 2016 at 04:01AM
സിനിമാ തിയറ്ററിൽ നിന്നും ദേശീയ ഗാനം കഴിഞ്ഞ് ചിലർ ഇറങ്ങി ഓടി....( പഴയ സ്കൂളോർമകൾ അങ്ങ് വന്നുപോയി)
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, December 02, 2016
December 02, 2016 at 05:11AM
ഇന്ന് UAE യുടെ ദേശീയദിനം - അവിടെയുള്ള കൂട്ടുകാർക്കൊക്കെ നല്ലൊരു ദിവസം ആശംസിക്കുന്നു... ....... ............. ............. ............. ................. . ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ (സ്റ്റേറ്റുകളുടെ/എമിറേറ്റുകളുടെ) ഫെഡറേഷനാണ് ഐക്യ അറബ് എമിറേറ്റുകൾ അഥവാ യുണൈറ്റഡ് അറവ് എമിറേറ്റ്സ് (UAE). തലസ്ഥാനം അബുദാബി. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുൻപ് യു.എ.ഇ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു (ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്ന് അവ അറിയപ്പെട്ടിരുന്നു). എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തൽ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു. 1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടു. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അബുദാബി, ദുബൈ, ഷാർജ്ജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങൾ. ഈ എമിറേറ്റുകളിൽ ഏറ്റവും വലിയ സാമ്പത്തിക ശക്തി അബുദാബി എമിറേറ്റാണ്. യു.എ.ഇ-ൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നത് അബുദാബിയാണ്. കൂടുതൽ വായനയ്ക്ക്: http://ift.tt/2grOSMp
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, December 01, 2016
December 01, 2016 at 09:17PM
എറണാകുളത്തെ ഓട്ടോ തൊഴിലാളികളുടെ പെരുമാറ്റം ചർച്ചയാവുകയാണല്ലോ ഇപ്പോൾ! എനിക്കും വല്യ താല്പര്യമില്ലാത്ത കക്ഷികളാണ് ഓട്ടോറിക്ഷ ഡ്രൈവർമാരും ബാഗ്ലൂരിലെ ബസ് കണ്ടക്ടർമാരും. ഇന്നും ഒരു 81 രൂപ ചുമ്മാതെ പോയി. ഇവിടെ സിൽക്ക് ബോർഡുമുതൽ ബലന്തൂർ വരെ 8 കിലോമിറ്റർ യാത്രചെയ്യാൻ ബസ്സിന് 19 രൂപയാണ് ചാർജ്. 20 രൂപയാണു കൊടുക്കുക; ബാക്കി ഒരുരൂപ ഒരിക്കൽ പോലും തിരിച്ച് കിട്ടിയിട്ടില്ല - ചോദിക്കാനും പോകാറില്ല. പോക്കറ്റ് നിറെയെ ചില്ലറ ഉണ്ടെങ്കിലും അതില്ലെന്നേ പറയുകയുള്ളൂ. ഞാൻ എന്നും പ്രൈവറ്റ് ബസ്സിനാണു പോകാറുള്ളത് അവർക്ക് കൃത്യമായി 15 രൂപ മതിയവും. 5 രൂപ തിരിച്ചു തരികയും ചെയ്യും. ഇന്ന് അല്പം വൈകയതു കാരണവും 100 രൂപ കൊടുത്തതു കാരണവും അയാൾ ചില്ലറ ഉണ്ടായിട്ടു പോലും ടിക്കറ്റിന്റെ പുറകിൽ എഴുതി തന്നു. സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ഇറങ്ങിപ്പോയി. ചോദിച്ചാൽ 80 രൂപ കിട്ടേണ്ടതായിരുന്നു. തെറ്റ് എന്റേത് തന്നെ. ഇവിടെ ബാഗ്ലൂരിലെ ഓട്ടോഡ്രവർമാരും ഇങ്ങനെ കണ്ടമാനം ചാർജുപറയുന്നവരാ... ഒന്നരകിലോമീരർ പോകാൻ 450 രൂപ 5 വർഷം മുമ്പേ പറയുമായിരുന്നു ഇവർ. ഇപ്പോൾ എത്രയാണെന്നറിയില്ല. ഒല ടാക്സി വന്നതിനു ശേഷം അതിലാണു യാത്രയൊക്കെ. അല്ലെങ്കിലും ഓട്ടോചാർജ് ചോദിക്കുന്നതല്ലാതെ യാത്ര ഇതുവരെ ചെയ്തിട്ടില്ല. മീറ്റർ ഇടാൻ പറഞ്ഞാൽ ആരും തയ്യാറാവാറില്ല എന്നതാണു കാര്യം - ഇപ്പോൾ എങ്ങനെയാണോ എന്തോ. എങ്കിലും നാട്ടിൽ നിന്നും വന്ന് മഡിവാളയിൽ ബസ്സിറങ്ങുമ്പോൾ ക്യൂ നിന്നു വിളിക്കുന്ന ഓട്ടോ ഡ്രൈവർമാരോട് ബൊമ്മനഹള്ളിയിലേക്കുള്ള ചാർജ് ചുമ്മാ ചോദിക്കും... 300 രൂപയിൽ കുറഞ്ഞിട്ട് ഇതുവരെ ആരും പറഞ്ഞിട്ടില്ല... മാക്സിമം ഒരു ഒന്നരകിലോമിറ്റർ തന്നെയാണു ദൂരം... കാഞ്ഞങ്ങാട് നടന്ന ഒരു ഓട്ടോറിക്ഷ വിശേഷം http://ift.tt/2fJpVwA എറണാകുളത്ത് നടന്ന മറ്റൊരു വിശേഷം http://ift.tt/2gPB2jI എഴുതാൻ കാരണം: http://ift.tt/2fJvwms
Labels:
facebook,
Facebook Status,
RajeshOdayanchal
December 01, 2016 at 08:49AM
രാജേഷ് Odayanchal: ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്. സാഹിത്യത്തിന് നോബൽ സമ്മാനർഹനായ രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ് പിന്നീട് ദേശീയഗാനമായി മാറിയത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്. ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ, പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ, വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛല ജലധിതരംഗാ, തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാഗേ, ഗാഹേ തവജയഗാഥാ, ജനഗണമംഗലദായക ജയഹേ ഭാരത ഭാഗ്യവിധാതാ. ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ! 1911, ഡിസംബർ 27 നു, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി ആലപിച്ചത്.ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്.ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് 'വന്ദേമാതരം' ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജനഗണമന. 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളായ ചില വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേകബഞ്ച് പുറത്താക്കലിനെ ശരിവെച്ച ഹൈക്കോടതിയെയും, കീഴ്കോടതികളെയും നിശിതമായി വിമർശിക്കുകയും, യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം പാടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രഖ്യാപിക്കുകയുണ്ടായി. http://ift.tt/2gmRbA4
Labels:
facebook,
Facebook Status,
RajeshOdayanchal
December 01, 2016 at 06:50AM
അതിർത്തിരക്ഷാസേന നിലവിൽ വന്ന ദിവസം: ----------------------------------------- ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അർദ്ധസൈനിക വിഭാഗമാണ് അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്.). പ്രധാനമായും ഇന്ത്യയുടെ അതിർത്തികൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുക, അതിർത്തി വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നത് തടയുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അതിർത്തി രക്ഷാ സേനക്കുള്ളത്. [ബീ.എസ്.എഫ്. പരേഡ് 186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ,240,000 ഭടന്മാരുള്ള ഈ സേന 1965 ഡിസംബർ ഒന്നിനാണു സ്ഥാപിതമായത്. ഇത് ലോകത്തിലെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനകളിൽ ഒന്നാണ്.. കൂടുതൽ വിവരങ്ങൾ: http://ift.tt/2fG6KnB ഇന്നത്തെ ദിവസത്തെ മറ്റു ചില വിശേഷങ്ങൾ: ----------------------------------------- നാഗാലാന്റ് നിലവിൽ വന്നു എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു ലോക എയ്‌ഡ്‌സ് ദിനം അർജുന രണതുംഗ ജന്മദിനം
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, November 30, 2016
November 30, 2016 at 04:55AM
ലക്ഷ്മി എൻ. മേനോൻ കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയായിരുന്നു ലക്ഷ്മി എൻ. മേനോൻ. ഇവർ ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയുമായിരുന്നു. 1899 മാർച്ച് 27നു് രാമവർമ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായി ജനിച്ചു. 1930-ൽ വി.കെ. നന്ദൻ മേനോനെ വിവാഹം കഴിച്ചു. വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ചു, 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായിരുന്നു. 1957-ൽ പദ്മഭൂഷൺ നൽകപ്പെട്ടിട്ടുണ്ട്. 1994 നവമ്പർ 30നു് - ഇതേ ദിവസമാണ് അന്തരിച്ചത്...
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, November 29, 2016
November 29, 2016 at 06:27AM
ചൂടാതെ പോയ് നീ, നിനക്കായി ഞാന്‍ ചോരചാറി ചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍ കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍ ഒന്നു തൊടാതെ പോയി വിരല്‍തുമ്പിനാല്‍ ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍ അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ കുങ്കുമം തൊട്ടുവരുന്ന ശരത്കാല- സന്ധ്യയാണെനിക്കു നീയോമലെ. ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എന്താനആനന്ദമാണെനിക്കോമനെ എന്നെന്നുമെന്‍ പാനപാത്രം നിറയ്‌ക്കട്ടെ നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന… ....................... ................ ബാലചന്ദ്രന്‍ ചുള്ളിക്കാട്
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, November 28, 2016
November 28, 2016 at 06:46AM
രാവിലെ അഞ്ചരയ്ക്ക് എണീറ്റതാ... കറന്റില്ലതെയായിട്ട് ഒന്നരമണിക്കൂറാവുന്നു... ഹർത്താൽ പക്ഷത്ത് ഇവരും കൂടീന്നു തോന്നുന്നു... എന്തെങ്കിലും ആകട്ട് ജനങ്ങളുടെ കഷ്ടപ്പാടെങ്കിലും ഇന്നല്പം കുറയുമല്ലോ!!! #saynotoharthal
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, November 27, 2016
November 27, 2016 at 09:09PM
മതം മാറാനോ മറ്റോ ആർക്കെങ്കിലും പ്ലാനുണ്ടെങ്കിൽ മാറ്റി വെച്ചോളൂ... ഫൈസൽ വധത്തിന്റെ പേരിൽ ഇന്ന് 8 പേർ അറസ്റ്റിലായി എന്നു വാർത്ത കണ്ടു. കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി കൃഷ്ണന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ എന്ന ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ടു പ്രതികളാണ് അറസ്റ്റിലായത്... ഫൈസലിന്റെ സഹോദരിയുടെ ഭര്‍ത്താവ് വിനോദ്, ഹരിദാസന്‍, ഷാജി, സുനി, സജീഷ്, പ്രദീപ്, ജയപ്രകാശ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തീവ്ര ഹിന്ദു സംഘടനയുടെ പ്രവർത്തകരാണ് ഇവർ. മൂന്ന് പേർ ചേർന്നാണ് ഫൈസലിനെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. നവംബര്‍ 19നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഫൈസല്‍ മതംമാറിയതിലെ വിരോധമാണ് കൊലക്ക് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മതംമാറ്റശേഷം പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടും വിജയിക്കാതിരുന്നപ്പോഴാണ് തീവ്ര ഹിന്ദു സംഘടനയുടെ സഹായം തേടിയതെന്നാണ് കരുതുന്നതെന്നും വാർത്തയിൽ കണ്ടു... ഉടലെടുത്ത മട്ടിലല്ല മറ്റേതൊരു വിശ്വാസവും പോലെ മതവിശ്വാസവും വളരുന്നത് അല്ലെങ്കിൽ വളർത്തുന്നത് എന്നുവേണം കരുതാൻ. എന്തായാലും അന്വേഷണം ശക്തമാവട്ടെ. ശശികല ടീച്ചർ എന്ന വിഷാണുവിന്റെയൊക്കെ പ്രസംഗം ഫലം ചെയ്യുന്നതാവണം ഇത്...
Labels:
facebook,
Facebook Status,
RajeshOdayanchal
November 27, 2016 at 11:32AM
എല്ലാവരുടേയും ഓർമയിലേക്കായി ഇന്ന് ഇതും ഇരിക്കട്ടെ... ------------------------ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ 2008 നവംബർ 26-ന് തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബർ 26-ന് തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന് ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു.... 22 വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.. മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ മരണമടഞ്ഞത് നാളെയാണ്.. കൂടുതൽ വായനയ്ക്ക്: http://ift.tt/2gykVIn
Labels:
facebook,
Facebook Status,
RajeshOdayanchal
November 27, 2016 at 07:55AM
ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ അഡ അഗസ്റ്റയുടെ ഓർമ്മദിവസം... http://ift.tt/2fRfKC4
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, November 26, 2016
November 26, 2016 at 08:41AM
കാവ്യ-ദിലീപ് കല്യാണം വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഇന്നും ആഘോഷം തന്നെയാണെന്നു തോന്നുന്നു. രണ്ടിലും വരുന്ന പ്രധാനവിഷയം സെക്സിനെ അനുബന്ധമാക്കിയുള്ളതാണ്. പോസ്റ്റ് ചെയ്യുന്നവരുടെ വീട്ടിൽ വെച്ച്, അവരുടെ കെയർ ഓഫിലാണ് ഇവർ പരസ്പരം ബന്ധപ്പെട്ടത് എന്നു തോന്നിപ്പോകും വിധമാണ് പോസ്റ്റുകൾ പലതും. എന്തു സൂക്കേടാണിതിനു പിറകിൽ എന്ന് എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. എഴുതുന്നവർക്ക് ഒരു മനസ്സുഖം എന്നേ കരുതാൻ നിർവാഹമുള്ളൂ... ആണും പെണ്ണുമാവുമ്പോൾ പരസ്പരം കൂട്ടുകൂടിയുള്ള ജീവിതം - അതു വേണ്ടതുതന്നെയാണ്. ഇതവരുടെ സ്വാതന്ത്ര്യം കൂടിയാണെന്ന് ആർക്കും അറിയാഞ്ഞിട്ടല്ല. സെലിബ്രിറ്റികളായ ആൾക്കാരെ ചുമ്മാ ചൊറിയുക എന്നതാണിന്നത്തെ ആചാരം. മിക്ക നടീനടന്മാരുടേയും വിവാഹബന്ധം പരാചയപ്പെട്ടിട്ടുണ്ട്. ഇതെങ്കിലും ഒന്ന് ആജീവനാന്തം നിലനിന്നേക്കണേ എന്നാരും പറഞ്ഞതും കണ്ടില്ല...
Labels:
facebook,
Facebook Status,
RajeshOdayanchal
November 26, 2016 at 07:06AM
രണ്ടുവർഷം മുമ്പ് നങ്ങേലിക്കുട്ടി.... അഗ്നി പുത്രൻ എടുത്ത ഫോട്ടോസ്... പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു പാവ കൊടുക്കുന്നു നങ്ങേലി. കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു മാനത്തമ്പിളി മാമനെക്കാട്ടീട്ടു കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു മാമു കൊടുക്കുന്നു നങ്ങേലി... .... .... ... .... ... ... ... .
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, November 25, 2016
November 25, 2016 at 08:56PM
വിക്കിപീഡിയയിൽ ഇന്ത്യയുടെ മാപ്പുണ്ടാക്കി സോഴ്സ് കൊടുത്തതായിരുന്നു... ഒറീസക്കാരത് മാറ്റി എന്റെ പേരുവെച്ചുതന്നെ ക്രഡിറ്റോടെ അന്ന് ഫെയ്സ്ബുക്കിൽ കൊടുത്തിരുന്നു. ഇന്ന് അവിചാരിതമായി കണ്ടതാണിത്...
Labels:
facebook,
Facebook Status,
RajeshOdayanchal
November 25, 2016 at 03:10PM
രാജേഷ് Odayanchal: താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ കന്നി നിലാവുമിളം വെയിലും വന്നു ചന്ദനം ചാർത്തുന്ന നാട്ടിൽ ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തിൽ ഒന്നേ മനസ്സിൻ മോഹം ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ ഒന്നേ മിഴികളിൽ ദാഹം ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ താമരപ്പൂവുകൾ തോറും എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മവച്ചിടും പൊന്നിലത്തുമ്പികൾ പോലെ രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ ഓമന നൃത്തങ്ങളാടും എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾ പോലെന്നനുഭൂതികൾ നീന്തും ഓരോ പരാഗവുമെന്നിലെത്തീയിൽ വച്ചൂതിത്തനിത്തങ്കമാക്കും ആത്തങ്കമുരുക്കിയുണ്ടാക്കിയ കമ്പികൾ എൻ മണിവീണയിൽ പോകും തന്ത്രികളുതിർക്കും നാദനിറങ്ങൾ ചാലിച്ചു ചാലിച്ചു കൂട്ടി ചിത്രപ്പെടുത്തിയതാണു ഞാനീക്കൊച്ചു സപ്തവർണ്ണോജ്ജ്വല ചിത്രം എന്റെ ചിത്രത്തിലെ താമരപൂവിന്നു കൂടുതലുണ്ടായിരിക്കാം ദലങ്ങൾ കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ കണ്ടിരിക്കാം ഇതിന്നുള്ളിൽ എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്ന ന്തരിന്ദ്രിയ ഭാവം എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെ ന്നനുഭൂതി തൻ നാദം വയലാർ - ഓര്‍ക്കുക വല്ലപ്പോഴും
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, November 23, 2016
Tuesday, November 22, 2016
November 22, 2016 at 01:18PM
നാട്ടിൽ മിക്ക സ്ഥലത്തും ഇത് നടന്നു കാണുന്നു. ബിജെപിയുടെ മിടുക്കായി കാണാനൊന്നുമില്ല... സിപിഎം പോലുള്ള പാർട്ടിയുടെ പിടിപ്പുകേട് ശക്തമാവുന്നു എന്നതിലാണു കാര്യം. ആളുകൾ നിശബ്ദരായി ഇരിക്കുകയോ മറ്റൊരു പാർട്ടിയെ സാഹചര്യം കൊണ്ട് വിശ്വസിച്ചുപോവുകയോ ചെയ്യുന്നു.
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, November 21, 2016
November 21, 2016 at 07:10AM
പഴയൊരു കഥയാണെങ്കിലും പഴമ ഇന്നും നഷ്ടപ്പെടുന്നില്ല!! ന്യൂജനറേഷൻ പഠനം ഓഫീസിൽ സഹവർക്കന്റെ മകളാണ് അഞ്ജന. അവൾക്ക് സ്കൂളിൽ നിന്നൊരു പ്രോജക്റ്റ് ചെയ്യാൻ കൊടുത്തു. മെഡിസിനൽ യൂസ് ഓഫ് പ്ലാന്റ്സ് എന്നാണു പ്രോജക്റ്റിന്റെ പേര്. നിത്യോപയോഗത്തിനായി നമ്മൾ കൈകാര്യം ചെയ്യുന്ന കായ്കളും മറ്റുമുണ്ടല്ലോ അവയുടെ ചെടിയുടെ ചിത്രം ശേഖരിക്കുക, അവയുടെ ഉപയോഗം എന്തൊക്കെ എന്ന് എടുത്തെഴുതുക. അവയൊക്കെ ഒരു A3 ഷീറ്റിലാക്കി വൃത്തിയായി ക്രമീകരിച്ച് തെർമ്മോക്കോൾ സ്റ്റാൻഡിൽ വെച്ച് സ്കൂളിൽ പോയി പ്രദർശനത്തിനു വെയ്ക്കണം! മാർക്കുണ്ട്!! എന്തു തോന്നുന്നു! നല്ല സ്കൂൾ! നല്ല ടീച്ചേർസ്!! ഇത്തരം പ്രോജക്റ്റുകൾ ചെയ്യുക വഴി കുട്ടികളുടെ അതു വളരും ഇതു വളരും എന്നൊക്കെ പറയാൻ വരട്ടേ! കുഞ്ഞ് പഠിക്കുന്നത് LKG യിലാണ്. എനിക്കിതു കേട്ടപ്പോൾ വല്ലാത്ത അത്ഭുതമാണു തോന്നിയത്. ഇത്ര ചെറിയ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഈ പ്രോജക്റ്റ് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ! അവർക്ക് ചെയ്യാൻ പറ്റുന്ന വേറെ എന്തൊക്കെ പ്രവർത്തനങ്ങൾ ഉണ്ട്. ഈ കുട്ടികൾ വളർന്ന് പത്താം ക്ലാസിലൊക്കെ എത്തുമ്പോൾ എന്തു പ്രോജക്റ്റാവും നൽകുക എന്നോർത്തിട്ടാണിപ്പോൾ സമാധാനക്കേട്!! സ്കൂൾ മലയാളികളുടേതാണ്! എന്തു ചെയ്യും എവിടുന്നു കിട്ടും എന്നറിയാനാവാതെ ആ പാവം അച്ഛൻ ഉഴലുകയായിരുന്നു. കുറേ പുസ്തകങ്ങൾ തപ്പി. അതിൽ ചിലതൊക്കെ കണ്ടു. അതിനെ എങ്ങനെ A3 ഷീറ്റിലേക്ക് കയറ്റുമെന്നായി പിന്നീടു ചിന്ത! ഇന്റെർനെറ്റ് അധികം ഉപയോഗിക്കാത്ത അച്ഛന്മാർ വലഞ്ഞു പോവുകയേ ഉള്ളൂ!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, November 20, 2016
November 20, 2016 at 08:07AM
മുബൈ യൂണിവേഴ്‌സിറ്റിയിൽ മുമ്പ് വിക്കിപീഡിയ കോൺഫറൻസിൽ സ്വതന്ത്ര സർവ വിജ്ഞാന കോശമായ വിക്കിപ്പീഡിയ അടക്കം മറ്റുപല സംരഭങ്ങളും അടങ്ങുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്ഥാപകൻ ജിമ്മി വെയിൽസ് സംസാരിക്കുന്നു....
Labels:
facebook,
Facebook Status,
RajeshOdayanchal
November 20, 2016 at 07:26AM
അച്ചുവും അശ്വിനും പണ്ട്... :) ആദ്യത്തെ വിക്കിപീഡിയ ഓൾ ഇന്ത്യാ മീറ്റപ്പ് - മുംബൈയിൽ
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, November 19, 2016
November 19, 2016 at 08:55AM
;) ബിജെപ്പിക്കാർക്ക് ആക്രാന്തം മൂത്തെന്ന് തോന്നുന്നു!! ബെംഗളൂരു: നോട്ട് അസാധുവാക്കലും പുതിയ 2000,500 നോട്ടുകള്‍ രാജ്യത്ത് ചൂടേറിയ ചര്‍ച്ചയായി മാറുന്നതിനിടെ നോട്ട് സ്‌കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പും എത്തി. മോദി കീനോട്ട് എന്നാണ് ആപ്പിന്റെ പേര്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പുതിയ 2000,500 രൂപ നോട്ടിലെ സെക്യൂരിറ്റ് ത്രഡ് സ്‌കാന്‍ ചെയ്താല്‍ നവംബര്‍ എട്ടിന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗം കാണുകയും കേള്‍ക്കുകയും ചെയ്യാം. ഇന്റര്‍നെറ്റില്‍ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും ഈ പ്രസംഗം കേള്‍ക്കാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ മോദി സംസാരിക്കുന്ന ഭാഗമാണ് കാണാനുക. ബെംഗളൂരു ആസ്ഥാനമായുള്ള ബാര സ്‌കള്‍ സ്റ്റുഡിയോസാണ് ഈ ആപ്പ് നിര്‍മ്മിച്ചത്. http://ift.tt/2fdeOdj
Labels:
facebook,
Facebook Status,
RajeshOdayanchal
November 19, 2016 at 07:22AM
ഇന്ദിരാഗാന്ധിയുടെ ജന്മദിനം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മകളായിരുന്നു.1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്നെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്. ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്നു ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. 1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്രുവിന്റെ മരണശേഷം, തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച് ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു. തന്റെ പിതാവിന്റെ സഹോദരിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിര നെഹ്രുവിന്റെ മരണത്തിനുടൻ തന്നെ മന്ത്രിസഭയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു. 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു.
Labels:
facebook,
Facebook Status,
RajeshOdayanchal
November 19, 2016 at 07:15AM
ഇന്ന് പുരുഷന്മാരുടെ ദിവസം തന്നെ!! എല്ലാ പുരുഷന്മാരും ആഘോഷിച്ചാട്ടെ :) http://ift.tt/2g5ws1O
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, November 18, 2016
November 18, 2016 at 07:49AM
:) വിക്കിപീഡിയ തീറ്റമത്സരം... മുംബൈയിൽ നടന്നത്...
Labels:
facebook,
Facebook Status,
RajeshOdayanchal
November 18, 2016 at 06:44AM
ഒരു സംശയം.... ഇത് ആരു രചിച്ച കവിത ആണെന്ന് അറിയുമോ? കവിതയുമായി ബന്ധപ്പെട്ട വിവരം തേടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി, ഒന്നും കിട്ടിയില്ല. കവിത ഇതാണ്... ...... ........... ......... .......... പത്തിരിയും പിന്നെ പേറുമായി പട്ടാണി പെണ്ണുങ്ങൾ പാർത്ത കാലം കടല കൊറിച്ചും കിടപ്പറ പങ്കിട്ടും നസ്രാണിപിള്ളേരു വാണ കാലം പാട്ടം കൊടുത്തും പണം കൊടുത്തും ചിലർ പാട്ടിലാക്കാൻ പുറപ്പെട്ട കാലം നായരിറങ്ങുമ്പോൾ നമ്പൂരി ചൂട്ടുമായ് അച്ചിക്കു സംബന്ധം ചെയ്ത കാലം കാത്തിരിപ്പ് മടുത്തു അന്തർജനം ചെറുമനെ കൂട്ടു വിളിച്ചകാലം പാടെ മറന്നുനാം നാടിന്റെ മക്കളെ പാടെ തുരത്തി ആ കാടുകേറ്റി വേടനും അരയനും പണ്ടാരവും ഉള്ളു വലിഞ്ഞു തൻ പേടകത്തിൽ നാട്ടു മുതലോനെ കാടുകേറ്റി വെട്ടിപിടിച്ചു ഈ പുണ്യഭൂമി ആദിവാസി എന്നാ നാമമോതി ആദ്യത്തെ വാസിയെ കാടുകേറ്റി പിന്നെ പറങ്കികൾ പിന്നാലെ വന്നവർ വേഴ്ചക്കു പെണ്ണിനെ സ്വന്തമാക്കി ഭൂമിയുടെ മക്കളെ ഭൂമിയിലെവിടെയും ഭീതിയില്ലാതെ ഭോഗിച്ച കാലം ഇത്തരം സങ്കരം നാട്ടിൽ ജനിച്ചു സങ്കരചിന്തകൾ ജ്വലിച്ചു സംഘടിതരാക്കുവാൻ എത്തിയോരൊക്കെയും സംഘടനകളായി പിരിഞ്ഞു എന്തേ ഭയക്കുന്നു സങ്കീർണ്ണ ചിന്തകൾ നമ്മുടെ സങ്കര വർണ്ണമേനി സത്യമല്ലേ ? സങ്കരവർണ്ണത്തിൽ പിറന്നൊരാ ജീവികൾ സംഘമായ് കൂട്ടകൊല നടത്തി വേദങ്ങളെ തന്നെ പലതായ് പിരിച്ചവർ ഓതി പരസ്പരം മൂന്നു നാല് പിന്നെ ചരിത്രം ഞാൻ എന്തിനു പറയേണം കണ്മുൻപിൽ കാണ്മതു താൻ ചരിതം ഇല്ല നമുക്കുള്ളിൽ ഹിന്ദുവിൽ രക്തം ഇല്ല നമുക്കുള്ളിൽ ഇസ്ലാമിൻ രക്തം ഇല്ല നമുക്കുള്ളിൽ ക്ര്യിസ്തവ രക്തം ഉള്ളതോ സങ്കീർണ മാനവരക്തം കൊല്ലരുതു മൂഡാ നീ കൊല്ലരുതു നിന്നെ ---------------------------------------------- നീയാണ് ഞാനെന്നും ഞാനാണ് നീയെന്നും കണ്ടു നമുക്കിനി യാത്രയാവാം
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, November 17, 2016
November 17, 2016 at 06:44PM
വാട്സാപ്പും ഫെയ്സ്ബുക്കും അവരുടെ ജോലി തുടങ്ങിക്കഴിഞ്ഞു. ഇതെന്റെ ഫെയ്സ്ബുക്കിലെ എന്റെ ഫ്രണ്ട് തന്നെയാണ്. വാട്സാപ്പിലെയും. പക്ഷേ, വാട്സാപ്പിലെ നമ്പർ ഫെയ്സ്ബുക്കിൽ കൊടുത്തിട്ടില്ല എന്നതിനാണ് ഈ മെസേജ് എനിക്ക് വന്നത് - പറയുന്നത് ഇത്രമാത്രം, ആൾ ഫെയ്സ്ബുക്കിലില്ല ഒന്നു ക്ഷണിക്കണം എന്ന്!! #whatsapp #facebook #phonenumber
Labels:
facebook,
Facebook Status,
RajeshOdayanchal
November 17, 2016 at 03:18PM
മുപ്പത്തിനായൊരം ഒക്കെ അന്നേ കഴിഞ്ഞു അരലക്ഷം ലേഖനങ്ങൾ ആവാറായിരിക്കുന്നു. ഇപ്രാവശ്യം അറിവിന്റെ പൂത്തിരി കാഞ്ഞങ്ങാടു വെച്ച് കത്തിക്കുന്നു!
Labels:
facebook,
Facebook Status,
RajeshOdayanchal
November 17, 2016 at 03:18PM
മുപ്പത്തിനായൊരം ഒക്കെ അന്നേ കഴിഞ്ഞു അരലക്ഷം ലേഖനങ്ങൾ ആവാറായിരിക്കുന്നു. ഇപ്രാവശ്യം അറിവിന്റെ പൂത്തിരി കാഞ്ഞങ്ങാടു വെച്ച് കത്തിക്കുന്നു!
Labels:
facebook,
Facebook Status,
RajeshOdayanchal
November 17, 2016 at 11:43AM
വായനയുടെ ലോകം! വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാർ #BookBucketChallenge എന്ന പേരിൽ ഫെയ്സ്ബുക്കിലും ഗൂഗിൾ പ്ലസ്സിലുമായി ഷെയർ ചെയ്ത പുസ്തകങ്ങളുടെ ലിസ്റ്റാണിത്. വായനയെ ഗൗരവമായി കാണുന്നവർക്കും, അതുപോലെ വായിച്ചു തുടങ്ങുന്നവർക്കും ഇത് തീർച്ചയായും ഉപകരിക്കുമെന്നു കരുതുന്നു. എഴുത്ത് നന്നാവാൻ, അതിനു ശക്തിയും ഓജസ്സും ലഭിക്കാൻ ശുദ്ധമായ വായന കൂടിയേ തീരൂ. നല്ലപുസ്തകങ്ങൾ തെരഞ്ഞെടുക്കുക എന്നത് പ്രയാസകരമാണ്. ഇവിടെ, ഈ ലിസ്റ്റ് നല്ല പുസ്തകങ്ങളെ നമുക്കു കണ്ടെത്താനുപകരിക്കും എന്നു കരുതുന്നു. അതാത് ടൈം-ലൈനിൽ നിന്നും ഇവ താഴ്ന്നു പോയാൽ പൊക്കിയെടുക്കുക പ്രയാസകരമാവും. അങ്ങനെ അന്നു ക്രോഡികരിച്ചു വെച്ചതായിരുന്നു... നോട്ട് നിരോധനമോ, ബാങ്കിനു മുന്നിൽ ക്യൂ നിൽക്കലോ വാട്‌സാപ്പോ ഫെയ്സ്ബുക്കോ ഒന്നും വലിയ ആനക്കാര്യമായി കാണാതെ ഗ്രന്ഥശാലയ്ക്കു മുന്നിൽ ഇടയ്ക്കിടെ പോകുന്നവരുണ്ടെങ്കിൽ ഈ ലിസ്റ്റ് തീർച്ചയായും ഉപകരിക്കും... http://ift.tt/1FgsFqu
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, November 16, 2016
Tuesday, November 15, 2016
November 15, 2016 at 08:26PM
മോഡിക്ക് ജെയ് വിളിക്കുകയോ മോഡിവിരോധം പറയുകയോ അല്ല - ഇൻബോക്സിലേക്കാരും വന്നേക്കരുത്!! .................................................................... ..... സ്വന്തമായിട്ടും കൂട്ടുകാർക്കായിട്ടും എറണാകുളത്തെ ഒരു കമ്പനിക്കായിട്ടും എഴുപതിൽ അധികം കമ്പ്യൂട്ടറുകൾ കഴിഞ്ഞ ഒമ്പതു വർഷങ്ങൾ കൊണ്ട് വാങ്ങിയിട്ടുണ്ട് അടുത്തുള്ള മാർക്കറ്റിൽ നിന്നും. ഇതിൽ മിക്കതും വാങ്ങിച്ചത് കാർഡുപയോഗിച്ചാണ്. കാർഡുപയോഗിക്കുമ്പോളൊക്കെയും 2% അധികമായി ക്യാഷ് അവർ എടുത്തിരുന്നു, ബില്ലിൽ കമ്പ്യൂട്ടറിന്റെ കൃത്യമായ കണക്കേ വെയ്ക്കൂ; അധികമായി എടുത്ത ആ 2% വരില്ല. മിക്കപ്പോഴും ആ കാശിന്റെ ഉത്തരവാദിത്തം എനിക്കുതന്നെ... വാങ്ങുമ്പോൾ എന്റെ കൂടെ ഉള്ള കൂട്ടുകാരാണെങ്കിൽ ആ തുക കൊടുക്കുമായിരുന്നു. മിനിയാന്നാണ് അറിയാൻ പറ്റിയത്, കാർഡുപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കുമ്പോൾ അധികമായി തുക എടുക്കാൻ പാടില്ല എന്ന്! റെയിൽവേ ടിക്കറ്റൊക്കെ ബുക്ക് ചെയ്യുമ്പോൾ ഇപ്പോഴും അതു കൊടുക്കേണ്ടി വരുന്നുണ്ട് എന്നത് മറ്റൊരുകാര്യം! ഇത് സത്യമെങ്കിൽ വ്യാപാരികൾ ചെയ്തത് കൊള്ള തന്നെയാണ്. എത്ര രൂപ ആ ഇനത്തിൽ പോയിട്ടുണ്ട് എന്നതിനു കണക്കൊന്നുമില്ല. ഇവിടെ, ബാംഗ്ലൂരിൽ ഒരിക്കലും കണ്ടക്ടർമാർ ബാക്കിവരുന്ന തുക തരാറില്ല. ടിക്കറ്റിന്റെ പുറകിൽ എഴുതിത്തന്നാലായി - അത്രമാത്രം. എറങ്ങാൻ സമയത്ത് ചോദിച്ചാൽ കിട്ടും. പക്ഷേ, ചില്ലറകളൊക്കെ ഒരുവിധം ആൾക്കാർ ചോദിക്കാൻ നിൽക്കില്ല.. ഇതൊക്കെ ഒരേ ലൈനിലേ കാണാൻ ഇപ്പോൾ പറ്റുന്നുള്ളൂ...
Labels:
facebook,
Facebook Status,
RajeshOdayanchal
November 15, 2016 at 07:50AM
ശങ്കറും ഷൈനും ഇപ്പോൾ എവിടെയാണോ എന്തോ :(
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, November 14, 2016
November 14, 2016 at 10:19AM
പ്രിയപ്പെട്ട എല്ലാകൂട്ടുകാരുക്കും ശിശുദിനാശംസകൾ... കുട്ട്യോളും ഞാനും... :)
Labels:
facebook,
Facebook Status,
RajeshOdayanchal
November 14, 2016 at 06:11AM
ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം - ശിശുദിനം!! ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ് നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ് ഗാന്ധിയും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. ശിശുദിനത്തോടൊപ്പം ഇന്ന് "ലോക പ്രമേഹദിനം" കൂടിയാണെന്ന് പറയട്ടേ...
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, November 13, 2016
November 13, 2016 at 11:27PM
അധികമായ കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കലും, 500, 1000 നോട്ടുകൾ പിൻവലിക്കലും, 2000 അടിച്ചിറക്കലും ഒക്കെ വേണ്ടതുതന്നെയാണ്. കുറ്റം പറയാൻ ഒന്നുമില്ല. നല്ല കാര്യം എന്നും പറയാം. കടുത്ത മോഡീഭക്തർക്ക് പുകഴ്താനും പറ്റും. സാധാരണക്കാർക്ക് എതിർപ്പ് പറയാൻ എന്തിരിക്കുന്നു... ശ്രദ്ധിക്കേണ്ടിയിരുന്ന കാര്യം മതിയായ മുൻകരുതൽ ഈ ഒരു കലാപരിപാടിക്കു മുമ്പിൽ വേണമായിരുന്നു. കാശ് കിട്ടാൻ നല്ല ബുദ്ധിമുണ്ട് ഉണ്ട് എന്നത് അടിസ്ഥാനവർഗത്തിലേക്ക് എത്തുമ്പോൾ നല്ല തീവ്രതയോടെ തന്നെ അനുഭവപ്പെടും. 2000 നോട്ടിന്റെ സെക്യൂരിറ്റിയെ പറ്റി നല്ല സംശയം ഉണ്ട് ഇപ്പോൾ. നോട്ടിന്റെ വീതിയിലും നീളത്തിലും സംശയം ഉണ്ട്. 2000 ATM ഇൽ നിന്നും എണ്ണാനും പിൻവലിക്കാനും ഒരു സോഫ്റ്റ് വെയർ മെഷ്യനിൽ വേണമല്ലോ. ഇതൊക്കെ നിലവിൽ തന്നെ എല്ലാ ബാങ്കുകളും ഉണ്ടാക്കിയിരിക്കുമോ എന്നറിയില്ല. കാശിന്റെ ഏർപ്പാടായതിനാൽ സോഫ്റ്റ് വെയറിന്റെ ടെസ്റ്റിങും മറ്റും നിരവധി തവണ പരിശോദിക്കേണ്ടതാണ്. എല്ലോ ബാങ്കിനും ഒരേ സോഫ്റ്റ് വെയർ അല്ലാ എന്നാണു വിശ്വാസം. RBI ഇത് ബാങ്കുകൾക്ക് കൊടുക്കുമോ എന്നും അറിയില്ല. 50 ദിവസത്തിനകം ഇതൊക്കെ എങ്ങനെ റെഡിയാവും എന്നറിയില്ല. കടുത്ത സംഘിവിരുതർ നല്ലരീതിയിൽ മോഡിയെ പരിഹസിക്കുന്നുണ്ട്. ഇതുകൊണ്ട് നേട്ടമൊന്നും ഉണ്ടാവാൻ പോകുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയ ലാഭം മാത്രമായേ കാണാനാവൂ. നിലവിൽ ഉള്ള സംഗതിക്ക് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയാണെങ്കിൽ ഉത്തമമായിരുന്നു. എന്നെ ഇന്നൊരു സുഹൃത്ത് നന്നായി തന്നെ സഹായിച്ചിരുന്നു. ഇത്തരക്കാർ ഉള്ളത് ഭാഗ്യമായേ കരുതാനാവൂ.
Labels:
facebook,
Facebook Status,
RajeshOdayanchal
November 13, 2016 at 12:28PM
പ്രധാനമന്ത്രി എവിടെയോ ഇരുന്ന് കുഴലൂതുകയാണെന്ന്!! . . . ഞാനൊക്കെ ഒന്ന് അടുത്ത സ്റ്റോപ്പിലേക്ക് പോകാനുള്ള ബസ് കൂലി തപ്പിനടക്കുകയാ!!
Labels:
facebook,
Facebook Status,
RajeshOdayanchal
November 13, 2016 at 08:12AM
നൂറുദിവസം നൂറു ലേഖനങ്ങൾ: 100 ദിവസങ്ങൾ കൊണ്ട് 100 ലേഖനങ്ങൾ ഉണ്ടാക്കുക എന്നും എന്റെ ഗ്രാമം 2016 എന്നും പറഞ്ഞ് രണ്ടും പരിപാടികൾ മലയാളം വിക്കിപീഡിയയിൽ നടക്കുന്നുണ്ട്. ഇതുവരെ വിക്കിപീഡിയയിൽ രൂപീകരിച്ച കേരളത്തിലെ പ്രധാന സ്ഥലങ്ങൾ താഴെ കൊടുക്കുന്നു. നിങ്ങളുടെ സ്ഥലം ഇവയിൽ ഉൾപ്പെടുന്നുണ്ടോ എന്നൊന്ന് തിരഞ്ഞു നോക്കുക. വിജ്ഞാനകോശത്തിലേക്ക് അറിവിന്റെ അംശവുമായി വരുന്ന ആരെയും സ്വാഗതം ചെയ്യുന്നു. സ്ഥലനാമങ്ങൾ: അംഗഡിമൊഗറു, അടുക്കം, അനന്താവൂർ, അമ്പലത്തറ, അമ്പലവയൽ, അയ്യമ്പുഴ, അരിക്കാടി, അഴീക്കോട് നോർത്ത്, ആദൂർ, ആലത്തിയൂർ, ഇച്ചിലങ്ങോട്, ഇടനീർ, ഉജറുൾവാർ, ഉദിനൂർ, ഉബ്രംഗള, എടത്തല, എടായിക്കൽ, എരുമക്കുളം, എൻമകജെ, ഒഴൂർ, കയരളം, കയ്യാർ, കരിക്കാട്, കരിങ്കുന്നം, കരിന്തളം, കല്യോട്ട്, കല്ലുമല, കളിയൂർ, കാട്ടുകുക്കെ, കാണിപ്പയ്യൂർ, കാളിയൂർ, കിഡൂർ, കിനാനൂർ, കുടയത്തൂർ, കുമരംകരി, കുറിച്ചിക്കര, കൊഡലമൊഗറു, കൊലിയൂർ, കോടിബയൽ, കോടോം, കോട്ടുവള്ളി, കോത്തല, കോമളപുരം, കോളിച്ചാൽ, ചിപ്പാർ, ചീമേനി, ചെമ്മന്തട്ട, ചെർക്കള, ചേന്ദമംഗലം, ചേരാനല്ലൂർ, ചേലമ്പ്ര, തായന്നൂർ, തെക്കൻ കുറ്റൂർ, തേരട്ടമ്മൽ, ദേലമ്പാടി, നീർച്ചാൽ, നെക്രാജെ, നെടുവ, നെട്ടണിഗെ, നെല്ലിക്കമൺ, പട്‌ല, പഡ്റെ, പനത്തടി, പല്ലൂർ, പഴയന്നൂർ, പാങ്ങോട്, പാത്തൂർ, പാറശ്ശാല, പാലവയൽ, പാവൂർ, പിലിക്കോട്, പുത്തിഗെ, പൂതാടി, പൂവന്മല, റാന്നി, പെർള, പൈവളികെ, പൊവ്വൽ കോട്ട, ബഡാജെ, ബദിയടുക്ക, ബളാൽ, ബാഡൂർ, ബായാർ, ബേള, ബൊംബ്രാണ, മംഗൽപാടി, മന്നമംഗലം, മീഞ്ച, മുട്ടത്തൊടി, മുതലപ്പൊഴി, മുന്നാട്, മുരണി, മുളിഞ്ഞ, മുളിയാർ, മുള്ളേരിയ, മൂഡംബയൽ, മെതിയടി, മേൽപ്പറമ്പ്, മൈരെ, രാജകുമാരി, രാജാക്കാട്, രായിരനെല്ലൂർ കുന്ന്, വടക്കേത്തറ, വട്ടക്കായൽ, വാമനപുരം, വാഴൂർ, വെങ്ങനെല്ലൂർ, വെള്ളരിക്കുണ്ട്, താലൂക്ക്, വോർക്കാടി, വൾവക്കാട്, ഹൊസബെട്ടു #100wikidays #wikipedia #വിക്കിപീഡിയ http://ift.tt/1LPLhxt
Labels:
facebook,
Facebook Status,
RajeshOdayanchal
November 13, 2016 at 07:54AM
മഞ്ജു ഫെയ്സ്ബുക്കിൽ ഫ്രണ്ടായിട്ട് 4 വർഷം ആയെന്ന് സുക്കറളിയൻ...
Labels:
facebook,
Facebook Status,
RajeshOdayanchal
November 13, 2016 at 05:49AM
കയ്യിൽ കാശില്ലാതെ വലയുന്നതിനാൽ ATM -ഇൽ പോയി നിൽക്കാൻ രാവിലെ 4 മണിക്കേ യാത്രയായതായിരുന്നു. എല്ലാ ATM ഉം അടഞ്ഞുതന്നെ കിടക്കുന്നു. ഇന്നലെ 4 മണിക്കുതന്നെ കാശൊക്കെ തീർന്നതായിരുന്നെന്ന് വൈകുന്നേരം തന്നെ സെക്യൂരിറ്റിക്കാരൻ പറഞ്ഞതാ. ഇതാ ഇന്നലത്തെ സംഭവങ്ങൾ ഗൂഗിൾ പ്ലസ്സിൽ: 1) goo.gl/BMW2vx 2) goo.gl/hqxtsx
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, November 12, 2016
November 12, 2016 at 02:44PM
ബംഗളുരു: കള്ളപ്പണവും കള്ളനോട്ടും തടയാനായി, 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പുതിയതായി പുറത്തിറക്കിയ 2000 രൂപാ നോട്ടിന്റെയും വ്യാജന്‍ ഇറങ്ങി. ബംഗളുരു: കള്ളപ്പണവും കള്ളനോട്ടും തടയാനായി, 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പുതിയതായി പുറത്തിറക്കിയ 2000 രൂപാ നോട്ടിന്റെയും വ്യാജന്‍ ഇറങ്ങി. കര്‍ണാടകയിലാണ് പുതിയ 2000 രൂപ നോട്ടിന്റെയും വ്യാജന്‍ പ്രചരിച്ചത്. ഏഷ്യാനെറ്റ് ന്യൂസബിള്‍ വെബ് പോര്‍ട്ടലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. ചിക്കമംഗളൂരിലെ കാര്‍ഷിക വിപണിയിലാണ് 2000 രൂപാ നോട്ടിന്റെ വ്യാജന്‍ ആദ്യം പുറത്തിറങ്ങിയത്. പുതിയ നോട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണ് ഈ നോട്ടെന്നാണ് ആധികൃതര്‍ പറയുന്നത്. പഴയ നോട്ട് മാറാന്‍ നടക്കുന്നവരെയാണ് തട്ടിപ്പുകാര്‍ വലയിലാക്കിയത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് വാങ്ങിയാണ് ഈ 2000 രൂപയുടെ വ്യാജന്‍ നല്‍കിയതെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പുതിയ നോട്ടുമായി ജനങ്ങള്‍ പരിചയിച്ചുതുടങ്ങിയിട്ടില്ല. ഈ അവസരം മുതലെടുത്താണ് 2000 രൂപയുടെ കളര്‍ ഫോട്ടോകോപ്പി നല്‍കി തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. അതേസമയം 2000 രൂപയുടെ വ്യാജന്‍ തിരിച്ചറിയാന്‍ എളുപ്പമാണെന്നും, ജനങ്ങള്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിക്കമംഗളൂര്‍ അശോക് നഗര്‍ പൊലീസ് ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്. എഷ്യാനെറ്റ് വാർത്ത: http://ift.tt/2eqLvVV
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, November 11, 2016
November 11, 2016 at 07:52PM
500 ഉം 1000 വും ഗവണ്മെന്റ് പിൻവലിക്കുമെന്നും പകരം 2000 രൂപയുടെ നോട്ട് വരുമെന്നും ഗുജറാത്തിലെ അകില ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടര്‍ കിരിത്ത് ഗണത്ര ഏപ്രിൽ ഫൂളായിട്ട് 7 മാസം മുമ്പേ പറഞ്ഞിരുന്നുവെന്ന്!! സ്വന്തം പത്രത്തിൽ കാര്യം അടിച്ചുവന്നതാ. നരേന്ദ്ര മോദിയുടെ കൂടെ ആര്‍.എസ്.എസിന്റെ പ്രചാരകനായിരുന്ന കിരിത് ഗണത്രയെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്. എന്തരോ എന്തോ!! ഏത് വിശ്വസിക്കണം ഏത് വിശ്വസിക്കരുത് എന്ന് അറിയാത്ത അവസ്ഥ.... പത്രകട്ടിങ്സും വാർത്തയും വായിക്കുക... http://www.doolnews.com/how-gujarati-newspapers-story-rs-500-1000-note-de-monetisation-got-it-right-7-months-ago767.html#sthash.CtgkQeu7.dpuf
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, November 08, 2016
November 08, 2016 at 08:48PM
ഇന്ന് അർദ്ധരാത്രി മുതൽ 500, 1000 നോട്ടുകൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. 2000 ത്തിന്റെ നോട്ടുകൾ ഉടനേ വരുന്നു. കള്ളപ്പണം ധാരാളം ഒഴുകുന്നതാണത്രേ നോട്ടുകൾ നിരോധിക്കാൻ കാരണമായത്. കൈയ്യിൽ കാശുള്ളവർ ബാങ്കിൽ പോയാൽ അത് മാറാവുന്നതാണ്.
Labels:
facebook,
Facebook Status,
RajeshOdayanchal
November 08, 2016 at 06:29AM
ഇന്നേറെ ചിരിപ്പിച്ച വാർത്തയായിരുന്നു ഇത്. സത്യമെന്തോ ആവട്ട്... കാശുകൊടുത്താൽ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാൻ ഏതുപാർട്ടിക്കും ആളുകളെ കിട്ടുമെന്ന നിലപാടാണിപ്പോൾ ഉള്ളത്. അപ്പോൾ ഇങ്ങനെയൊരു വാർത്ത ശരിക്കും ചിരിപ്പിക്കുന്നതു തന്നെയാവും. ........ ......... ....... ....... ...... ........... തിരുവല്ല കമ്പഴ റോഡ് ബി.എം.ബി നിലവാരത്തില്‍ പുനര്‍ നിര്‍മിച്ചതിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി സുധാകരന്‍. ഈ സമയത്താണ് മന്ത്രിയുടെ കാറിന് നേരെ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പാഞ്ഞടുത്തത്. തന്റെ കാറിന് മുന്നിലേക്ക് കരിങ്കൊടിയുമായി ചിലര്‍ വരുന്നത് കണ്ടതോടെ ഔദ്യോഗിക വാഹനം നിര്‍ത്തി ‘എന്താണ് കാര്യം’ എന്ന് സുധാകരന്‍ പ്രവര്‍ത്തകരോട് ചോദിച്ചു. എന്നാല്‍ മന്ത്രിയുടെ അപ്രതീക്ഷിത ചോദ്യത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ശരിക്കും പെട്ടു. എന്താണ് ഉത്തരം പറയേണ്ടതെന്ന് പ്രവര്‍ത്തകര്‍ക്ക് ഒരു പിടിയുമില്ലായിരുന്നു. ഇതോടെ തന്റെ ചോദ്യത്തിന് ഉത്തരംപറയാതെ നില്‍ക്കുന്ന പ്രവര്‍ത്തകരെ നോക്കി ചിരിച്ച് മന്ത്രി യാത്ര തുടരുകയും ചെയ്തു. http://ift.tt/2ePJRJG
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, November 07, 2016
November 07, 2016 at 07:48PM
എന്തായിരിക്കും ഈ ടീച്ചർ സ്കൂളിൽ പഠിപ്പിക്കുക എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സഹികെട്ട സ്കൂൾ കുട്ടികൾ തന്നെ ഇപ്പോൾ രംഗത്ത് എത്തിയത് ആശ്വാസമായി കരുതുന്നു. ഇത്തരം വിഷാണുക്കൾ നിരവധി കാണുമായിരിക്കും. എന്നാലും അവരെ ഒതുക്കാനുള്ള മാർഗമാണ് ദുർലഭമായിരിക്കുന്നത്... ........... ................. .............. ........... ഈ സ്കൂളില്‍ വര്‍ഗീയ പാഠങ്ങള്‍ പഠിപ്പിക്കേണ്ട’: ശശികലയെ ടീച്ചറായി കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു; വല്ലപ്പുഴ സ്‌കൂളിന് അവധി നല്‍കി... http://ift.tt/2eFfnMY
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, November 06, 2016
November 06, 2016 at 07:09AM
ഇവിടെ ഞങ്ങള്‍ക്കീപ്പഴയ മണ്ണില്‍ത്താ നിനിയും ജീവിതം പടര്‍ത്തുകില്‍ പോരും ഉദരത്തിന്‍ പശി കെടുത്താന്‍ പോയ് ഞങ്ങള്‍; ഹൃദയത്തിന്‍ വിശപ്പടക്കുവാന്‍ പോന്നു നിറഞ്ഞിരിക്കിലും ദരിദ്രമീരാജ്യം, നിറത്തിരിക്കിലും വികൃത,മെങ്കിലും ഇവിടെ സ്‌നേഹിപ്പാ,നിവിടെ യാശിപ്പാ നിവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം...! #കവിത #വൈലോപ്പിള്ളി - #ആസാംപണിക്കാർ
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, November 05, 2016
November 05, 2016 at 07:58AM
തിരുപ്പതിയപ്പന്റേയും വായുലിംഗേശ്വരന്റേയും ഒക്കെ അനുഗ്രഹം എന്തായോ എന്തോ... പ്രത്യേകിച്ച് വിവരമൊന്നും കേട്ടില്ല...
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, November 02, 2016
November 02, 2016 at 11:37AM
മൂന്നുവർഷം മുമ്പ് സെന്റ് പയസ് ടെൻത് കോളേജിലെ ഒരു കൂടിക്കാഴ്ച. രാഷ്ട്രീയത്തിന്റെ പേരിൽ ഇന്നല്പം പുറകിലായിപ്പോയി വിദ്യാർത്ഥികളുടെ മനോനില എന്നൊരു വിഷമം ഉണ്ട് ഇപ്പോൾ. ഇന്നലെ കാഞ്ഞങ്ങാട് വെച്ച് ഇംഗ്ലീഷ് പ്രൊഫസർ ഫെഡ് മാത്യു സാറിനെ കാണാൻ പറ്റിയതിന്റെ സന്തോഷവും ഈ അവസരത്തിൽ ഓർക്കുന്നു...
Labels:
facebook,
Facebook Status,
RajeshOdayanchal
November 02, 2016 at 06:01AM
ഇനിയും രണ്ടുമണിക്കൂർ കഴിഞ്ഞാൽ ബാംഗ്ലൂരിൽ....
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, November 01, 2016
November 01, 2016 at 12:55PM
അമ്മമലയാളം / കുരീപ്പുഴ ശ്രീകുമാർ ---------------------------------------------------------- കാവ്യക്കരുക്കളിൽ താരാട്ടുപാട്ടിന്റെ ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ ഞെട്ടിത്തെറിച്ചു തകർന്നു ചോദിക്കുന്നു വിറ്റുവോ നീ എന്റെ ജീവിതഭാഷയെ? ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയിൽവച്ചു നമിച്ചു തിരിത്തൊരാൾ ആദിത്യനേത്രം തുറന്നു ചോദിക്കുന്നു ഏതു കടലിൽ എറിഞ്ഞു നീ ഭാഷയെ? ചിഞ്ചിലം നിന്നു ചിലങ്കകളൂരീട്ടു നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാൾ ചുട്ടുവോ നീയെന്റെ കേരളഭാഷയെ? വീണപൂവിന്റെ ശിരസ്സു ചോദിക്കുന്നു പ്രേമസംഗീതതപസ്സു ചോദിക്കുന്നു ചിത്രയോഗത്തിൻ നഭസ്സുചോദിക്കുന്നു മണിനാദമാർന്ന മനസ്സു ചോദിക്കുന്നു പാടും പിശാച് ശപിച്ചു ചോദിക്കുന്നു പന്തങ്ങൾ പേറും കരങ്ങൾ ചോദിക്കുന്നു കളിയച്ഛനെയ്ത കിനാവു ചോദിക്കുന്നു കാവിലെപ്പാട്ടിൻ കരുത്തു ചോദിക്കുന്നു പുത്തരിച്ചുണ്ടയായ് ഗോവിന്ദചിന്തകൾ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു എവിടെ എവിടെ സഹൃപുത്രിമലയാളം എവിടെ എവിടെ സ്നേഹപൂർണ്ണ മലയാളം മലിന വസ്ത്രം ധരിച്ച്, ഓടയിൽനിന്നെണീറ്റ് അരുതരുത് മക്കളേ എന്നു കേഴുന്നു ശരണഗതിയില്ലാതെ അമ്മ മലയാളം ഹൃദയത്തിൽ നിന്നും പിറന്ന മലയാളം. ആരുടെ മുദ്ര? ഇതാരുടെ ചോര? ആരുടെ അനാഥമാം മുറവിളി? ആരുടെ നിലയ്ക്കാത്ത നിലവിളി? അച്ഛന്റെ തീമൊഴി അമ്മയുടെ തേൻമൊഴി ആരോമൽച്ചേകോന്റെ അങ്കത്തിരുമൊഴി ആർച്ചയുടെ ഉറുമിമൊഴി ചെറുമന്റെ കനൽമൊഴി പഴശ്ശിപ്പെരുമ്പടപ്പോരിൽ നിറമൊഴി കുഞ്ഞാലിവാൾമൊഴി തച്ചോളിത്തുടിമൊഴി തോരാതെ പെയ്യുന്ന മാരിത്തെറി മൊഴി തേകുവാൻ, ഊഞ്ഞാലിലാടുവാൻ പൂനുള്ളിയോടുവാൻ വിളകൊയ്തു കേറുവാൻ, വിത്തിടാൻ സന്താപസന്തോഷമൊക്കെയറിയിക്കുവാൻ തമ്മിൽ പിണങ്ങുവാൻ പിന്നെയുമിണങ്ങുവാൻ പാടുവാൻ പഞ്ചാരക്കയ്പേറെയിഷ്ടമെന്നോതുവാൻ കരയുവാൻ പൊരുതുവാൻ ചേരുവാൻ ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന - നന്മയാണമ്മമലയാളം. ജന്മ മലയാളം. അന്യമായ് പോകുന്ന ജീവമലയാളം. ഓർക്കുക, അച്ഛനും അമ്മയും പ്രണയിച്ച ഭാഷ മലയാളം കുമ്പിളിൽ കഞ്ഞി, വിശപ്പാറ്റുവാൻ വാക്കു തന്ന മലയാളം. പെങ്ങളോടൊപ്പം പറഞ്ഞു തളിർക്കുവാൻ വന്ന മലയാളം. കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാൻ ആയുധം തന്ന മലയാളം. ഉപ്പു കർപ്പൂരം ഉമിക്കരി ഉപ്പേരി തൊട്ടു കാണിച്ച മലയാളം പുള്ളുവൻ വീണ, പുല്ലാങ്കുഴൽ, നന്തുണി - ച്ചൊല്ലു കേൾപ്പിച്ച മലയാളം. പൊട്ടിക്കരഞ്ഞുകൊണ്ടോടിവീഴുന്നു കഷ്ടകാലത്തിൻ കയത്തിൽ രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോൾ ശിക്ഷിച്ചു തൃപ്തരാവുമ്പോൾ ഓമനത്തിങ്കൾക്കിടാവു ചോദിക്കുന്നു ഓണമലയാളത്തെ എന്തുചെയ്തു? ഓമൽ മലയാളത്തെ എന്തുചെയ്തു? ...... രാവിലെ വാട്സാപ്പിൽ കിട്ടിയൊരു കവിത.
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, October 31, 2016
October 31, 2016 at 12:16PM
കാഞ്ഞങ്ങാട് ഒത്തിരി മാറിപ്പോയി!!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 30, 2016
October 30, 2016 at 01:59PM
ഇന്നും ഇതൊക്കെ തന്നെയാ വിശേഷങ്ങൾ...
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, October 29, 2016
October 29, 2016 at 05:47AM
ഡിസംബർ 26,27, 28 തീയ്യതികളിൽ നടക്കുന്ന വിക്കിസംഗമോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ ആരംഭയോഗം ഇന്ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് പരിഷദ് ഭവനിൽ ചേരുന്നു. #wikipedia #wikisangamotsavam
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, October 26, 2016
October 26, 2016 at 07:50AM
ആമീസിന്റെ കുശലാന്വേഷണം
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 25, 2016
October 25, 2016 at 03:30PM
പാബ്ലോ ഡിയെഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ റൂയി യ് പിക്കാസോ !!! Pablo Diego José Francisco de Paula Juan Nepomuceno María de los Remedios Cipriano de la Santísima Trinidad Ruiz y Picasso! .............................................. പേരിടുമ്പോൾ ഇങ്ങനെ ഇടണം!! :) .............................................. ഇന്ന് പിക്കാസോയുടെ ജന്മദിനം!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 23, 2016
October 23, 2016 at 01:27PM
സപ്തഭാഷാ സംഗമഭൂമിയായ കാസർഗോഡ് വിക്കിപീഡിയർ ഒന്നിക്കുന്നു!!
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, October 22, 2016
October 22, 2016 at 07:12AM
ബാദാമിയിലേക്ക് പോകുംവഴി - സൂര്യകാന്തി പൂക്കൾ...
Labels:
facebook,
Facebook Status,
RajeshOdayanchal
October 22, 2016 at 07:11AM
അഞ്ചുകൊല്ലങ്ങൾക്ക് മുമ്പ്, ചാലൂക്യരാജസംസ്കാരം കുടികൊണ്ട ബാദാമി, പട്ടടക്കൽ മേഖലയിലൂടെ കറങ്ങി നടന്നപ്പോൾ എടുത്ത ചിത്രം. ബാദാമിയിലെ മ്യൂസിയം ആണിത്. ലജ്ജാഗൗരി എന്ന ദേവതയുടെ വിഗ്രഹം ഇപ്പോഴും കേടുകൂടാതെ സ്ഥിതി ചെയ്യുന്ന സ്ഥലം...
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, October 21, 2016
October 21, 2016 at 11:04AM
ഒരാക്സിഡന്റ് കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷമായി. ഒരു മാസം കഴിഞ്ഞ ഫീലിങ്ങ് മാത്രമേ ഇപ്പോൾ ഉള്ളൂ. ഓർക്കാൻ ഒത്തിരിപ്പേരുണ്ട്... പ്രിയപ്പെട്ട കൂട്ടുകാർ, ഗൂഗിൾ പ്ലസ്സിലെ വേണ്ടപ്പെട്ടവർ, വിക്കിപീഡിയ സുഹൃത്തുക്കൾ, ബാംഗ്ലൂരിലെ സുഹൃത്ത്ബന്ധങ്ങൾ, മുമ്പ് SSLC ക്കു ഒന്നിച്ചു പഠിച്ച കൂട്ടുകാർ, വർക്ക് ചെയ്യുന്ന കമ്പനിയും കൂട്ടുകാരും... അങ്ങനെ നീണ്ടു കിടക്കുന്നു അത്. നോർമ്മൽ ആയിട്ട് ഇപ്പോൾ രണ്ടുമാസം ആവുന്നു. അതിന്റെ സന്തോഷ്ത്തിലാണിന്ന്... :)
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, October 20, 2016
October 20, 2016 at 05:33AM
#വിക്കിസംഗമോത്സവം #കാഞ്ഞങ്ങാട് #കാസർഗോഡ് ആരാണു മലയാളം വിക്കിപീഡിയ തുടങ്ങിയത്!! ചോദ്യങ്ങൾ വിരാമമിടാൻ ഇതാ സമയമായിരിക്കുന്നു.. ഒരു പേരിനപ്പുറം ഒന്നുമറിയാതിരുന്ന ആ അജ്ഞാത വ്യക്തിത്വം ഇന്നിതാ നമ്മുടെ തൊട്ടുമുന്നിൽ പുഞ്ചിരി തൂകി നിൽക്കുന്നു... ജോസഫ് ആന്റണി സാറിന്റെ ലേഖനം വായിക്കുക... http://ift.tt/2e9kO9t
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, October 19, 2016
October 19, 2016 at 04:31PM
രാഘവൻ മാഷ് മരിച്ച ദിവസം...
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 18, 2016
October 18, 2016 at 04:36PM
:( ഓർത്തതേ ഇല്ലായിരുന്നു...
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 16, 2016
October 16, 2016 at 12:00PM
തൃക്കൊടിത്താനം സച്ചിദാനന്ദൻ
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, October 15, 2016
October 15, 2016 at 01:04PM
മലയാളം വിക്കിപീഡിയരുടെ ഈ വർഷത്തെ കൂട്ടായ്മ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെച്ച് നടത്തുന്നു. ഡിസംബർ 26, 27, 28 തീയ്യതികളിലയാണ് ഇതിപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് വന്നുചേരാവുന്നതാണ്. വിക്കിപീഡിയയെ അറിയാനും തുടർന്നങ്ങോട്ട് ഉപയോഗിക്കാനും ഈ കൂടിക്കാഴ്ച വിനയൊരുക്കും എന്നു കരുതുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. #WS2016 http://ift.tt/2dUWbgC
Labels:
facebook,
Facebook Status,
RajeshOdayanchal
October 15, 2016 at 07:18AM
ഗ്രാമീണ സ്ത്രീകൾക്കായി ഒരു ദിനം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, October 14, 2016
October 14, 2016 at 08:07PM
ഒരു ഫ്രണ്ട് ഈ കവിത ആവശ്യപ്പെട്ടിരുന്നതിൻ പ്രകാരം ഇന്ന് സിസ്റ്റത്തിൽ നിന്നും തപ്പി കണ്ടുപിടിച്ചു. ആക്സിഡന്റ് നടന്നേപ്പിന്നെ ഒരുവർഷമായി സൈറ്റിൽ ആർട്ടിക്കിൾ ഒന്നും ഇടാതെ. രാഷ്ട്രീയക്കാരുടെ പിന്തിരിപ്പൻ ന്യായങ്ങൾ ഉയർന്നു നിൽക്കുന്ന ഈ സമയത്ത് ഏറെ പ്രസക്തമാണ് മധുസൂദനൻ നായരുടെ "ഒരു കിളിയും അഞ്ചു വേടന്മാരും" എന്ന കവിത. ------------------------------ കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്. ------------------------------ കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട് കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം ... കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം അന്നേരം വന്നവളോട് ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍ വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ് ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം പൈങ്കിളി താനേ മറന്നേ പോയ്... പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള് പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ് തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ് ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ് അമ്പും വില്ലും എടുത്തേ നില്‍പ്പൂ അഞ്ചാകും കരി വേടന്‍മാര്‍ കരളില്‍ നോവ് പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം നന്മകള്‍ പൂത്ത മണം ചൊരിയാം നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം കൊത്തികീറുക വേടന്‍മാരുടെ കത്തിപടരും ക്രൂരതയെ ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ് തുള്ളി കാറ്റിനു നൂറു കുടം കുളിര്‍ തള്ളി നിറയ്ക്കും തേനരുവി തളിരില വിടരും പൂംചിറക് തളരാ മനസിന് നേരഴക് വേടന്‍മാരെ എരിക്കും കണ്ണില്‍ വേവും മനസിന് നീരുറവ് ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ് ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ് കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും #കവിത #poem http://ift.tt/2e77VYt
Labels:
facebook,
Facebook Status,
RajeshOdayanchal
October 14, 2016 at 08:07PM
ഒരു ഫ്രണ്ട് ഈ കവിത ആവശ്യപ്പെട്ടിരുന്നതിൻ പ്രകാരം ഇന്ന് സിസ്റ്റത്തിൽ നിന്നും തപ്പി കണ്ടുപിടിച്ചു. ആക്സിഡന്റ് നടന്നേപ്പിന്നെ ഒരുവർഷമായി സൈറ്റിൽ ആർട്ടിക്കിൾ ഒന്നും ഇടാതെ. രാഷ്ട്രീയക്കാരുടെ പിന്തിരിപ്പൻ ന്യായങ്ങൾ ഉയർന്നു നിൽക്കുന്ന ഈ സമയത്ത് ഏറെ പ്രസക്തമാണ് മധുസൂദനൻ നായരുടെ "ഒരു കിളിയും അഞ്ചു വേടന്മാരും" എന്ന കവിത. ------------------------------ കാട്ടിലേക്കുള്ള പോകാനുള്ള വഴി അന്വേഷിച്ചു വരുന്ന പക്ഷിയെ, വഴിയില്‍ അഞ്ചു വേടന്മാര്‍ വന്ന് പ്രലോഭനങ്ങളില്‍ വീഴ്ത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും അവിടെ നിന്ന് ഒരു തോഴൻ വന്ന് രക്ഷപ്പെടുത്തുകയും പക്ഷിക്ക് പുതിയൊരു വിപ്ലവ മനസ് ഉടലെടുക്കുകയും ചെയ്യുന്നതാണ് കവിതാ സന്ദർഭം. എല്ലാവരും കൊതിക്കുന്ന ഒരു മൂല്യാധിഷ്ടിത രാഷ്ട്രീയ വ്യവസ്ഥ ഇതിൽ കാണാവുന്നതാണ്. ജീവിക്കാനുള്ള വഴിയന്വേഷിച്ചു നടക്കുന്ന പാവം ജനങ്ങളെ രാഷ്ട്രീയക്കാർ ജനദ്രോഹനടപടികളിലൂടെ ദ്രോഹിക്കാൻ ശ്രമിക്കുകയും നേർവഴികാണിക്കുന്ന കൂട്ടുകാരെ വിശ്വസിക്കുകയും ചെയ്യുന്ന സംഗതിയായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്. ------------------------------ കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട് കാടറിയാ കിളി കഥ അറിയാ കിളി കരളാല്‍ ഒരു മൊഴി ചോദിച്ചു കണ്ണിനു കാണാ തോഴന്‍ കിളിയുടെ കൂട്ടിനു പോകെ വഴി ചൊല്ലി ഇനിയും ഒരാറ് കടക്കേണം കിളി ഈറന്‍ ഉടുത്തു നടക്കേണം ... കാണാ കൈ തിരി കരുതേണം കിളി കല്ലും മുള്ളും താണ്ടേണം അന്നേരം വന്നവളോട് ഓതി അഞ്ചല്ലോ കരി വേടന്‍മാര്‍ വഴി തേടും കിളി ഇതിലെ വാ വെയിലാറും വഴി അതിലെ പോ അങ്ങതില്‍ ഇങ്ങതിലൂടെ നടന്നാല്‍ ആരും കാണാ കാടണയാം വഴി അറിയാ കിളി പോകാതെ വിന ഏറും വഴി പോകാതെ തോഴന്‍ ചൊല്ലിയതോരാതെ കിളി വേടന്‍മാരുടെ കൂടെപോയ് ഒന്നാം വേടന്‍ കണ്‍നിറയും നിറമായിരം അവളെ കാണിച്ചു രണ്ടാം വേടന്‍ മധുരം മുറ്റിയ മുന്തിരിനീര് കുടിപ്പിച്ചു മൂന്നാമത്തവന്‍ എരിമണം ഏറ്റിയ പൂവുകള്‍ ഏറെ മണപ്പിച്ചു പൊയ്യില വിണ്‍തുണി കൊയ്തൊരു പാട്ടാല്‍ പിന്നൊരു വേടന്‍ ഉടുപ്പിച്ചു അഞ്ചാം വേടന്‍ കാതിനെ ഇക്കിളി തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു എന്തൊരു കേമം ഇതെന്തൊരു കേമം എന്തൊരു കേമം ഇതെന്തൊരു കേമം പൈങ്കിളി താനേ മറന്നേ പോയ്... പെട്ടന്നുള്ളം ഉലഞ്ഞു പൈങ്കിളി ഞെട്ടി ഉണര്‍ന്നു പേടിച്ചു എത്തിയതയ്യോ കാടല്ല അവിടെങ്ങും പൂവിനു മണമില്ല ആയിരമെരുവും നാവും നീട്ടി അലറി അടുക്കും പേയിരുള് പാനീയത്തിന് പാറപുറ്റുകള്‍ പാമ്പുകള്‍ ഇഴയും പാഴ് കിണറ് തേടിയ കണ്‍കളില്‍ ഒക്കെ കണ്ടത് തേളുകളും തേരട്ടകളും ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ് ചെല്ലകിളിയുടെ ചിറകിനു ചുറ്റും ചീറി അടിക്കും ചുടു കാറ്റ് അമ്പും വില്ലും എടുത്തേ നില്‍പ്പൂ അഞ്ചാകും കരി വേടന്‍മാര്‍ കരളില്‍ നോവ് പിടഞ്ഞു കിളിയുടെ കുഴയും കണ്ണില്‍ നീരാവി കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു കണ്ണിനു കാണാ തോഴന്‍ മെല്ലെ തണ്ണീര്‍ഒലി പോല്‍ മന്ത്രിച്ചു നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം നാവിനു വാക്കിന്‍ വാളുതരാം തീനാളം കൊണ്ടൊരു ചുണ്ട് തരാം പൊയ് വഴി കാണാ ചൂട്ടു തരാം ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം നന്മകള്‍ പൂത്ത മണം ചൊരിയാം നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം കൊത്തികീറുക വേടന്‍മാരുടെ കത്തിപടരും ക്രൂരതയെ ചങ്ങല നീറ്റുക നീയിനി വീണ്ടും മംഗലമുണരും കാടണയും തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ് തങ്കം ചാര്‍ത്തും പൂങ്കാവ് തുള്ളി കാറ്റിനു നൂറു കുടം കുളിര്‍ തള്ളി നിറയ്ക്കും തേനരുവി തളിരില വിടരും പൂംചിറക് തളരാ മനസിന് നേരഴക് വേടന്‍മാരെ എരിക്കും കണ്ണില്‍ വേവും മനസിന് നീരുറവ് ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ് ചിറക് കുടഞ്ഞു പൈങ്കിളി പുതിയൊരു ചിരിയില്‍ ഉണര്‍ന്നവള്‍ പാടി പോയ് കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും കാട്ടില്‍ പോണ വഴിയറിയാം ഞാന്‍ കാട്ടി തരുവേന്‍ എല്ലാര്‍ക്കും #കവിത #poem http://ift.tt/2e77VYt
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, October 13, 2016
October 13, 2016 at 07:58AM
#muthappan #theyyam ഉദിച്ച സൂര്യന്‍ ഉദിച്ചിടത്തു തന്നെ നിന്നാ സകലതും കരിയും, എന്റെ വെളിച്ചം വേണം എന്ന ആശ മനസ്സിനകത്തു വെരുമ്പോ നിങ്ങളെന്നിരിക്കുന്നിഹ പാത്രം ഞാനെന്നിരിക്കുന്നതാ ഗുരുവിനെ ഇരുകരവും കൂപ്പി സ്തുതിക്കുമാറാകട്ടെ… എന്നാല്‍ എളങ്കാറ്റായി വീശി കാര്‍മേഘത്തെ തട്ടിയകലെ മാറ്റി എന്റെ വെളിച്ചം എല്ലാവര്‍ക്കും ഒരുപോലെ നല്‍കുമാറാകും… അഞ്ചും രണ്ടും ഏഴില്ലം, ഒമ്പതില്ലം, മയാമയം നാല്പത്തിനാലില്ലം … ആറുനാട്ടില് നൂറുഭാഷയാണ്… ഞാനെന്നിരികുന്നതാ ഈ പാത്രം പണ്ട് നദിയില് വീണിരുന്ന നേരം ചെറുതായിരിക്കുന്നിഹ വാഴത്തട പിടിച്ചിറ്റാന്ന് കരകേറിയത്... ആ വാഴത്തട തന്നെ വേണം വേറൊരു നദിയില് വീഴുമ്പോ... അതുകിട്ടിയാലേ പിടിച്ചുകേറാനാവൂ എന്ന് പറഞ്ഞറിയിക്കാനാവ്വോ?… ഇല്ല! അന്നേരം ഒരു വൈക്കോലിന്റെ കമ്പെങ്കിലും പിടിക്കുംല്ലേ!!? കൂടുതൽ വായനയ്ക്ക് : http://goo.gl/MC4KfO
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 11, 2016
October 11, 2016 at 07:34AM
#കവിത #diaspora ശ്യാമവർണമോഹിനീ കഠോരഭാഷിണീ പ്രിയേ, പ്രേമലേഖനം നിനക്കു ഞാൻ തരുന്നു ശാരദേ... മാറ്റിനിക്കു പോകുവാൻ നിനക്കു വേണ്ടിയിന്നലെ കാത്തു നിന്നു കാത്തു നിന്നു ഷോ തുടങ്ങിടും വരെ, വന്നതില്ല കണ്മണീ വരുന്നുവോ വരുന്നുവോ എന്നു നോക്കി. നോക്കി ഞാൻ തിരിച്ചു പോയ് നിരാശനായ്... പൈസയെത്രയോ മുടക്കി പദ്ധതി ഒരുക്കി നിന്റെ ഫെയ്സ് കാണുവാൻ കൊതിച്ചു സൈക്കിളേറി വന്നു ഞാൻ... പുള്ളിയുള്ള ബ്ലൗസുവേണമെന്നു നീ പറഞ്ഞുടൻ കള്ളടിച്ച പോലെ ഞാൻ കറങ്ങി സിറ്റി മൊത്തമേ... അന്നു ഞാനൊളിച്ചൊളിച്ച് നിന്റെ വീട്ടിൽ വന്നതും നിന്റെ ജന്നലിന്റെ കമ്പി മാറ്റുവാൻ ശ്രമിച്ചതും; നിന്റെ ഫാദർ കണ്ടതും; പുളീടെ കമ്പൊടിച്ചതും ഞാനെടുത്ത് ഗേറ്റു ചാടി ഓടി രക്ഷപെട്ടതും... ഇത്ര വേഗം നീ മറന്നതെന്തു ശാരദേ പ്രിയേ ഹാർട്ടു പഞ്ചറായി ഞാൻ മരിക്കുവാൻ കിടക്കുകിൽ രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..! രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..!
Labels:
facebook,
Facebook Status,
RajeshOdayanchal
October 11, 2016 at 07:31AM
ചിലർക്കെങ്കിലും ശല്യക്കാരനായിരുന്നു നവാബ് രാജേന്ദ്രൻ എന്ന പച്ച മനുഷ്യൻ! നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തി ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ എല്ലാം ഉപേക്ഷിച്ചിട്ട് യാത്രയായ ദിവസത്തിനിന്ന് പന്ത്രണ്ടു വർഷ പഴക്കം! രാഷ്ട്രീയ വരേണ്യതയെ അങ്ങേയറ്റം നുള്ളിനോവിച്ചുകൊണ്ട് കോടതി വ്യവഹാരങ്ങളിലൂടെ അനീതിയുടെ യഥാർത്ഥവശം ജനങ്ങളെ ബോധിപ്പിക്കാൻ അദ്ദേഹം പ്രയത്നിച്ചു! കെ. കരുണാകരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ നവാബിന്റെ പേരുകേട്ടാൻ മുട്ടുവിറയ്ക്കുന്ന കാലം ഉണ്ടായിരുന്നു. അവസാന ശ്വാസവും വലിച്ചെടുത്ത് സ്വന്തം ശരീരം അനാട്ടമി കുട്ടികൾക്ക് പഠിക്കാനായി വിട്ടുകൊടുത്ത ഒരു അത്ഭുത മനുഷ്യനായിരുന്നു നവാബ്! എങ്കിലും പകപോക്കലെന്നോണം അവസാനം പുഴുവരിച്ച് അനാഥശവമായി മറവുചെയ്ത് മലയാളം ആ മഹാമനുഷ്യനോട് നീതികേട് കാണിച്ചുവെന്നത് പിൻകാല ചരിത്രം. നമുക്കോർക്കാം, ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു!! നന്ദിയോടെ സ്മരിക്കാം!! ആ പോരാട്ട വീര്യത്തെ ഹൃദയത്തോടു ചേർത്തു വെയ്ക്കാം!! http://ift.tt/1PnCWWb
Labels:
facebook,
Facebook Status,
RajeshOdayanchal
October 11, 2016 at 07:27AM
ഇതിപ്പോൾ എന്തായോ എന്തോ... ചാത്തൻ അനുഗ്രഹിച്ചിരിക്കും...
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 09, 2016
October 09, 2016 at 09:13AM
ഇന്ന് ലോക തപാൽ ദിനം!!! ഒരു കത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന യവ്വനതീഷ്ണതയുടെ ഓർമ്മദിവസം കൂടിയാണിത്!! .............................................. ഒക്ടോബര്‍ 9 ലോക തപാല്‍ ദിനം ..ഒക്ടോബര്‍ 9 ലോകമെങ്ങും തപപാല്‍ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാല്‍പാ ദിനമായി ആചരിക്കുന്നത്. 1874 – ലാണ് ഇതിനു തുടക്കം കുറിച്ചത്.
Labels:
facebook,
Facebook Status,
RajeshOdayanchal
October 09, 2016 at 08:55AM
ചെഗുവേരയെ വധിച്ച ദിവസം`ഇന്ന്!! ............ .............. ................ നൂറുവെട്ടിനാൽ തീർക്കുവാനാകില്ല, നേരു കാക്കാൻ പിറന്ന പോരാളിയെ വീണതല്ലവൻ വീണ്ടുമുയിർക്കുവാൻ വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവൻ... ... ... ... വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരൻ ചെ ഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു ഇല്ല , ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്. തെരാൻ തന്നെ വധിക്കുവാൻ കുടിലിലേക്ക് കടന്നപ്പോൾ ചെ അയാളോട് പറഞ്ഞു എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്. തെരാൻ ഒന്നു പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യിൽ ചെ കടിച്ചു പിടിച്ചു. തെരാൻ പിന്നീട് തുരുതുരാ നിറയൊഴിച്ചു. നെഞ്ചിലുൾപ്പടെ ഒമ്പതുപ്രാവശ്യം തെരാൻ ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. അഞ്ചു പ്രാവശ്യം കാലുകളിലായിരുന്നു. രണ്ടെണ്ണം യഥാക്രമം വലതുതോളിലും കൈയ്യിലും. ഒരെണ്ണം നെഞ്ചിലും, അവസാനത്തേത് കണ്ഠനാളത്തിലുമായിരുന്നു വെടിയേറ്റത്...
Labels:
facebook,
Facebook Status,
RajeshOdayanchal
October 09, 2016 at 08:52AM
#thiyya #ezhava #തീയ്യർ #ഈഴവർ വെള്ളാപ്പള്ളി തുള്ളുന്നതു കണ്ട് നാട്ടിലെ തീയ്യന്മാർ എന്തിനാണു തുള്ളുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. ഈഴവരും തീയ്യരും എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്!! ഒരു ഈഴവൻ തീയ്യത്തിപ്പെണ്ണിനെ കല്യാണം കഴിക്കാൻ പോലും കൂട്ടാക്കാറില്ല; നേരെ പോയി വാലു തെക്കോട്ടാണോ എന്നു നോക്കിയാണു പെണ്ണാലോചിക്കാറുള്ളത്; ഇനി അഥവാ ആരെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ ഊരും പേരുമില്ലാതെ തെക്കുനിന്നും തെണ്ടിത്തിരിഞ്ഞു വന്ന ഏതെങ്കിലും ഒരുത്തനായിരിക്കും അത്. അവന്റെ സൂക്കേട് തീരുമ്പോൾ പെണ്ണിനെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന സുന്ദരമായൊരു ഏർപ്പാടായിരുന്നു കുറച്ചുകാലം മുമ്പു വരെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ഈഴവർക്ക് പെണ്ണുകൊടുക്കാനും മടിച്ചിരുന്നു തീയ്യന്മാർ. നാടൊട്ടുക്ക് ഗുരുമന്ദിരം കെട്ടി ഈഴവർ കാത്തിരിപ്പു തുടങ്ങിയിട്ട് കാലമേറെയായിട്ടുണ്ട് - ചെറുതെങ്കിലും തീയ്യന്മാരുടെ ഒഴുക്കങ്ങോട്ട് കണ്ടു വരുന്നുമുണ്ട്. ഇന്ന് ഈഴവരും തീയ്യരും ഒന്നെന്ന് ആരെങ്കിലും വിചാരിക്കുണ്ടെങ്കിൽ അത് സർക്കാരിന്റെ വിജയമാണ്... ജാതിയിൽ പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്നുള്ളതിനുള്ള പ്രത്യക്ഷ തെളിവാണ്. ഏതു ജാതിയേയും ഇതുപോലെ ഇല്ലാതാക്കാവുന്നതുമാണ്. തീയ്യർ ഈഴവരിൽ നിന്നും ഏറെ ഭിന്നരാണ്. നാഗാരാധനയൊക്കെ ചെയ്തു വന്ന തീയ്യർ തൊണ്ടച്ഛനെ (വയനാട്ടു കുലവൻ) കുലദൈവമായി ആരാധിക്കുന്നു. എട്ട് ഇല്ലങ്ങളിലായി തീയ്യർ ജാതീയമായി തന്നെ വർഗീകരിക്കപ്പെട്ടു വരുന്നു. ഓരോ ഇല്ലത്തിനും ഓരോ പേരുണ്ട് ( പാലാത്തീയ്യൻ, നെല്ലിക്കാത്തീയ്യൻ, ഒളോടത്തീയൻ, തലക്കോടൻ, പുതിയടത്തീയ്യൻ, ബായത്തീയൻ, പരക്കാത്തീയ്യൻ, കാരാഡൻ). ഓരോ കുടുംബസമൂഹമായി ജീവിച്ചു പോന്നതിന്റെ വ്യക്തമായ തെളിവായി ഇത് കണക്കാക്കപ്പെട്ടു പോരുന്നു. ഒരേ ഇല്ലക്കാർ തമ്മിൽ ഇന്നും വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല. ഒരു ഇല്ലത്തിലെ ആൺ പെൺ ബന്ധം സഹോദര തുല്യമായി ഇന്നും കരുതിവരുന്നവരാണു തീയ്യന്മാർ. തറ മുതൽ കഴകം വരെ നീണ്ടു നിൽക്കുന്ന വ്യക്തവും ശുദ്ധവുമായ ഭരണവ്യവസ്ഥ അതി പ്രാചീനം മുതൽക്കേ ഇവർ പിന്തുടർന്നു പോന്നിരുന്നു. ഇങ്ങനെ വളരെ വ്യക്തമായ സംസ്കാരം കളഞ്ഞുകുളിച്ച് തൊണ്ടച്ഛനെ മാറ്റി നാരായണഗുരുവിനെ ദൈവമാക്കി വിളക്കുവെയ്ക്കുന്നത് ചരിത്രനിഷേധമാണ് - തെറ്റാണ്. വേരും നേരും അറുത്ത് മറ്റുള്ളവരുടെ വിടുവായിത്തത്തിനു കൂട്ടുനിൽക്കുന്നതിലൂടെ വഞ്ചിക്കപ്പെടുകയേ ഉള്ളൂ. തീയ്യന്മാരെ വിറ്റ് കാശാക്കുകയേ ഉള്ളൂ ഈഴവപ്രമാണിമാർ...
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, October 03, 2016
October 03, 2016 at 08:38AM
പഴയൊരു ഗോമാതാ... വീടിനടുത്തുനിന്നും എടുത്ത ഫോട്ടോയാണ്..
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 02, 2016
Saturday, September 24, 2016
September 24, 2016 at 08:12AM
ഇന്ന് തിലകന്റെ ഓർമ്മദിവസം! മലയാളചലച്ചിത്രരംഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ (1935 ജൂലായ് 15 - 2012 സെപ്റ്റംബർ 24). മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, September 23, 2016
September 23, 2016 at 08:49AM
വിപ്ലവനക്ഷത്രത്തിന്റെ ഓർമ്മ ദിവസം! http://ift.tt/2dlDhdW
Labels:
facebook,
Facebook Status,
RajeshOdayanchal
September 23, 2016 at 08:44AM
ഒരു കലാപരിപാടിയായി ഇന്നും തുടരുന്ന കാര്യം! കണ്ണൂർ യൂണിവേഴ്സിറ്റി കാര്യം ................................ ഇന്നു രാവിലെ മുതൽ കണ്ണൂർ യൂണിവേർസിറ്റിയിലേക്ക് വിളിക്കലായിരുന്നു പണി! വിളിച്ചാൽ ഫോൺ എടുക്കാൻ എൻക്വയറി സെക്ഷനിൽ ആളില്ലാന്നു തോന്നുന്നു. അവസാനം ഒരു സ്ത്രീ ഫോണെടുത്തു. മഞ്ജു മൂന്നു പ്രാവശ്യം അവളുടെ ഡിഗ്രി സർട്ടിഫിക്കേറ്റിന് കണ്ണൂർ യൂണിവേർസിറ്റിയിൽ അപ്ലേ ചെയ്തിട്ടുണ്ട്! ഓരോ തവണ പോയപ്പോളും അവിടാകെ അരിച്ചു പെറുക്കിയിട്ടും അവളുടെ ആപ്ലിക്കേഷൻ മാത്രം കാണാറില്ല! അവസാനം അപ്ലേ ചെയ്തത് 2012 നവമ്പർ 2 ആം തീയ്യതി ആയിരുന്നു. ഇപ്പം കിട്ടും ഇപ്പം കിട്ടും എന്നും പറഞ്ഞ് ഇത്രേം നാളും കാത്തിരുന്നു. ഇന്നു വിളിച്ചപ്പം എൻക്വയറിയിൽ നിന്നും നേരെ അനുബന്ധ ഡിപ്പാർട്ട്മെന്റിലേക്ക് കണക്റ്റ് ചെയ്യപ്പെട്ടു! അവിടുത്തെ മൂപ്പിലാൻ കാര്യമൊന്നും ചോദിക്കാൻ നിന്നില്ല; നിങ്ങൾ അതുമിതുമൊന്നും വിളിച്ചു ചോദിക്കേണ്ടത് ഇവിടേക്കല്ല.. ലാസ്റ്റ് നമ്പർ 335, അതിലേക്ക് വിളിക്ക് എന്നായിരുന്നു അയാളുടെ ആദ്യ പ്രതികരണം. "സാർ ഞാൻ പറയുന്നതൊന്ന് കേൾക്കാമോ" എന്ന് ചോദിച്ചപ്പോൾ; മൂപ്പിലാൻ വീണ്ടും പഴയ പല്ലവി തന്നെ!! എന്ത് മൈര് യൂണിവേഴ്സിറ്റിയാണോ!! തിരിച്ച് പെണ്ണുമ്പിള്ളയെ വിളിച്ചപ്പം അവരു പറയുന്നു, ഇവിടെ വന്ന് വീണ്ടും അപ്ലേ ചെയ്യ് എന്ന്!!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, September 21, 2016
September 21, 2016 at 08:39AM
ഇതിപ്പോഴും ചെറുതായി തുടരുന്നുണ്ട്.... എല്ലാവർക്കും ആവശ്യം ഫെയ്സ്ബുക്ക് ലൈക്കാണെന്നു തോന്നുന്നു!! ........ ........... ............. ......... ഫെയ്സ്‌ബുക്കിന് അഡിക്റ്റാവുന്നതിന്റെ ലക്ഷണമാണോ ഈ ലൈക്കിനു വേണ്ടിയുള്ള മുറവിളി? അടുത്ത കാലത്ത് നിരവധിപേർ എന്റെ പ്രൊഫൈൽ പിക്ചർ ലൈക്ക് ചെയ്യൂ, എന്റെ സ്റ്റാറ്റസ് ലൈക്ക് ചെയ്യൂ, എന്റെ കവിത ലൈക്ക് ചെയ്യൂ, അത് ഷെയർ ചെയ്യൂ ഇത് ഷെയർ ചെയ്യൂ എന്നും പറഞ്ഞ് ചാറ്റിൽ വന്നു കരയുന്നു ചിലർ. ഇഷ്ടപ്പെട്ടതെന്തായാലും ലൈക്കും ഷെയറും വാരിക്കോരിക്കൊടുക്കാറുണ്ട് ഞാൻ. പ്രിയപ്പെട്ടവരുടെ ഫോട്ടോസ് എന്തുതന്നെയായാലും കണ്ണിൽ പെട്ടാൽ ലൈക്കാറുണ്ട്. പക്ഷേ ചാറ്റിൽ വന്ന്, മെസേജ് അയച്ചുള്ള ഈ കരച്ചിൽ അരോചകം തന്നെ :( ഇപ്പോൾ ഒരുത്തൻ വന്ന് എന്നോടു പറഞ്ഞു അവന്റെ ഒരു ഫോട്ടോ ലൈക്ക് ചെയ്യണമെന്ന്. അവന്റെ ആൽബത്തിൽ കയറി നോക്കിയപ്പോൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാനിവിടെ അപ്ലോഡ് ചെയ്ത ചിത്രങ്ങളൊക്കെ ഡൗൺലോഡ് ചെയ്തെടുത്ത് അങ്ങോട്ട് അപ്ലോഡ് ചെയ്തു വെച്ചിരിക്കുന്നു!! ഇനി ഞാൻ പോയി അതിനു ലൈക്കും കൊടുക്കണം എന്ന്!! മൂപ്പന് റീഷെയർ എന്തെന്ന് അറിയില്ലാന്നു തോന്നുന്നു!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, September 18, 2016
September 18, 2016 at 11:37AM
ജമ്മുകശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 17 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആസ്ഥാനത്ത് പ്രവേശിച്ച നാലു ഭീകരരെയും സൈന്യം വധി... Read more at: http://ift.tt/2cSK93h http://ift.tt/2cSK93h
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, September 16, 2016
September 16, 2016 at 08:50AM
ഇന്നു ശ്രീ നാരായണഗുരു ജയന്തി ദിനം! .................................................................. ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം; ആരാദ്ധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ. അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ മുമ്പായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ നിൻപാവനപാദം ഗുരു നാരായണമൂർത്തേ. അന്യർക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ; സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോർ വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ. വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻതാൻ ഭേദാരികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ. മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ; ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ- വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ. അങ്ങേത്തിരുവുള്ളൂറിയൊരമ്പിൽ വിനിയോഗം ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ “യോഗം.” എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീഗുരുമൂർത്തേ. തമ്പോലെയുറുമ്പാദിയെയും പാർത്തിടുമങ്ങേ- ക്കമ്പോടുലകർത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ മുമ്പോൽ സുഖമായ് മേന്മതൊടുന്നോർക്കരുളും കാൽ തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂർത്തേ. ................................................. http://ift.tt/2cbNaIV
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, September 15, 2016
September 15, 2016 at 01:58PM
ഓണത്തെ വിക്കിയിലാക്കാൻ മലയാളം വിക്കിപീഡിയ ഒരുങ്ങുന്നു. അത്തം മുതൽ ചതയം വരെയുള്ള ദിവസങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിപീഡിയയുടെ ഭാഗമായ വിക്കികോമൺസിലേക്ക് അപ്‍ലോഡ് ചെയ്യുന്ന പരിപാടിയാണ് പ്രവർത്തകർ ആവിഷ്കരിച്ചിരിക്കുന്നത്. ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ശബ്ദരേഖകൾ, ചലച്ചിത്രങ്ങൾ, ചിത്രീകരണങ്ങൾ, മറ്റു രേഖകൾ തുടങ്ങിയവയെല്ലാം സ്വതന്ത്രലൈസൻസോടെ സമൂഹത്തിനായി സംഭാവന ചെയ്യുന്ന പരിപാടിയാണ് 'ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു'. ഓണവുമായി വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങൾ 2016 സെപ്തംബർ 4 മുതൽ സെപ്തംബർ 16 വരെയുള്ള തീയതികളിൾ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമൺസിലോ ആർക്കും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള മറ്റു ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രലൈസൻസോടെ വിക്കികോമൺസിൽ ചേർക്കപ്പെടുന്ന ചിത്രങ്ങളും മറ്റു രേഖകളും ഇന്റർനെറ്റ് ഉള്ളിടത്തോളം കാലം ആർക്കും കടപ്പാടോടെ ഉപയോഗിക്കാനാകും. ചിത്രകാരർക്ക് അവർ വരച്ച ചിത്രങ്ങളും ഇതേപോലെ അപ്‍ലോഡ് ചെയ്യാവുന്നതാണ്. തൃക്കാക്കര അമ്പലം, തൃപ്പൂണിത്തുറ അത്തച്ചമയം, പുലികളി, വള്ളംകളി, ഓണപ്പൊട്ടൻ, തൃക്കാക്കരയപ്പൻ, ഓണസദ്യ, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഓണക്കോടി, ഓണപ്പൂക്കൾ, ഓണപ്പൂക്കളമൊരുക്കാൻ ഉപയോഗിക്കുന്ന പൂക്കൾ ലഭിക്കുന്ന സപുഷ്പി സസ്യങ്ങൾ, ഓണപ്പാട്ടുകളുടെ ശബ്ദരേഖ, ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങൾ, പൂക്കളം തുടങ്ങി ഏതു മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു രേഖകളും അപ്‍ലോഡ് ചെയ്യാവുന്നതാണ്.
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, September 11, 2016
September 11, 2016 at 08:51AM
ഇതിന്റെയൊക്കെ വല്ല കഥയും ബാക്കിയുണ്ടോ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, September 07, 2016
September 07, 2016 at 09:05AM
ഇനിയും കഴിയാത്ത ഗണേശ ചതുർത്ഥി! ഗണേശ ചതുർത്ഥിക്കാരെ കൊണ്ട് സഹിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. മൈക്ക് സെറ്റ് കേരളത്തിലൊക്കെ നിരോധിച്ചതാണെന്നു തോന്നുന്നു; അവിടെ ബോക്സല്ലേ ഉപയോഗിക്കുന്നത്. ചെവി പൊട്ടിപ്പോകുന്ന ഉച്ചത്തിലാണിവർ പാട്ടു വെയ്ക്കുന്നത്. രാത്രിയെന്നോ പകലെന്നോ വേർതിരിവ് അതിനില്ല. ആരേയും വെറുതേ വിടില്ലാന്നുള്ള ധാരണ തന്നെ. ഇനി ആ ഗണേശപ്രതിമ അവർ നശിപ്പിച്ചു കളയും വരെ ഇതു സഹിക്കേണ്ടി വരും. ആദ്യം കരുതിയത് ഈ ശല്യം ഒരു ദിവസം മാത്രമേ ഉണ്ടാവൂ എന്നായിരുന്നു. വീടിനോട് ചേർന്ന് ഗണേശനെ സ്ഥാപിക്കുന്ന ഏർപ്പാട് കഴിഞ്ഞ വർഷം വരെ കണ്ടിരുന്നില്ല; ഈ വർഷം അതും തുടങ്ങി. ആരു തുടങ്ങിയെന്നോ എന്തിനു വേണ്ടി തുടങ്ങിയെന്നോ ഒന്നും അവർക്കറിയേണ്ട; ഇതിന്റെ പേരിൽ കാശ് പിരിക്കണം കൈക്കലാക്കണം - അതു തന്നെ മുഖ്യം!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, September 05, 2016
September 05, 2016 at 07:21AM
ഇന്ന് അദ്ധ്യാപകദിനം - വഴിതെളിച്ച് മുന്നിൽ നടന്ന ഗുരുഭൂതരെയും മാർഗദീപമായി എന്നും കൂടെയുള്ള അദ്ധ്യാപകസുഹൃത്തുക്കളേയും നന്ദിയോടെ സ്മരിക്കുന്നു!! ----------- അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. വിവിധരാജ്യങ്ങളിൽ വെവ്വേറെ ദിവസങ്ങളിലാണ് ഈ ദിനം ആചരിക്കുന്നത്. 1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ. സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്. .............. http://ift.tt/2cAmCXM
Labels:
facebook,
Facebook Status,
RajeshOdayanchal
September 05, 2016 at 07:18AM
കറിപ്പൊടികളില്‍ മായം; 'നിറപറയുടെ മൂന്ന് ഉത്പന്നങ്ങള്‍ നിരോധിച്ചു; മുമ്പ് പിടിക്കപ്പെട്ടത് 34 തവണ; അന്നെല്ലാം രക്ഷപ്പെട്ടത് പിഴയൊടുക്കി; വിപണിയില്‍നിന്ന് ഉത്പന്നങ്ങള്‍ ഉടന്‍ പിന്‍വലിക്കണം... ഒഎഉ വർഷമായി... ഉത്പന്നങ്ങൾ പിൻവലിച്ചോ എന്തോ. എന്തായാലും വാങ്ങിക്കാൻ ആളു കാണുമല്ലോ!
Labels:
facebook,
Facebook Status,
RajeshOdayanchal
September 05, 2016 at 07:11AM
ഗുരുഭൂതർക്കു പ്രണാമം... ഒത്തിരിപ്പേരുണ്ട്... എഴുതാൻ പഠിപ്പിച്ചവർ; പറയാൻ പഠിപ്പിച്ചവർ; ചിന്തിക്കാൻ പഠിപ്പിച്ചർ; പഠിക്കാൻ പഠിപ്പിച്ചവർ; ചിരിക്കാൻ പഠിപ്പിച്ചവർ... പ്രണയിക്കാൻ, ജീവിക്കാൻ, പ്രകൃതിയിലേക്ക് നോക്കാൻ പഠിപ്പിച്ചവർ... ഒട്ടേറെപ്പേർ... അതുപോലെ തന്നെ മഹത്തരമാണ് ഗൂഗിൾ എന്ന സേർച്ച് എഞ്ചിൻ, വിക്കിപീഡിയ എന്ന അറിവിന്റെ പുസ്തകം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ... എല്ലാവരേയും ഓർക്കുന്നു - പ്രണമിക്കുന്നു - നിങ്ങളില്ലെങ്കിൽ എന്നിലെ ഞാനില്ലെന്ന തിരിച്ചറിവ് എന്നുമുണ്ട്.. അഭിവാദ്യങ്ങൾ...
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, September 03, 2016
September 03, 2016 at 09:21PM
ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു... ഓണത്തെ വിക്കിയിലാക്കാന്‍ മലയാളം വിക്കിപീഡിയ ഒരുങ്ങുന്നു. അത്തം മുതല്‍ ചതയം വരെയുള്ള ദിവസങ്ങളില്‍ ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വിക്കിപീഡിയയുടെ ഭാഗമായ വിക്കികോമണ്‍സിലേക്ക് അപ്‍ലോഡ് ചെയ്യുന്ന പരിപാടിയാണ് പ്രവര്‍ത്തകര്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, ശബ്ദരേഖകള്‍, ചലച്ചിത്രങ്ങള്‍, ചിത്രീകരണങ്ങള്‍, മറ്റു രേഖകള്‍ തുടങ്ങിയവയെല്ലാം സ്വതന്ത്രലൈസന്‍സോടെ സമൂഹത്തിനായി സംഭാവന ചെയ്യുന്ന പരിപാടിയാണ് 'ഓണം വിക്കിമീഡിയയെ സ്നേഹിക്കുന്നു'. ഓണവുമായി വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങള്‍ 2016 സെപ്തംബര്‍ 4 മുതല്‍ സെപ്തംബര്‍ 16 വരെയുള്ള തീയതികളിള്‍ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമണ്‍സിലോ ആര്‍ക്കും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള മറ്റു ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രലൈസന്‍സോടെ വിക്കികോമണ്‍സില്‍ ചേര്‍ക്കപ്പെടുന്ന ചിത്രങ്ങളും മറ്റു രേഖകളും ഇന്റര്‍നെറ്റ് ഉള്ളിടത്തോളം കാലം ആര്‍ക്കും കടപ്പാടോടെ ഉപയോഗിക്കാനാകും. തൃക്കാക്കര അമ്പലം, തൃപ്പൂണിത്തുറ അത്തച്ചമയം, പുലികളി, വള്ളംകളി, ഓണപ്പൊട്ടന്‍, തൃക്കാക്കരയപ്പന്‍, ഓണസദ്യ, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഓണക്കോടി, ഓണപ്പൂക്കള്‍, ഓണപ്പൂക്കളമൊരുക്കാന്‍ ഉപയോഗിക്കുന്ന പൂക്കള്‍ ലഭിക്കുന്ന സപുഷ്പി സസ്യങ്ങള്‍, ഓണപ്പാട്ടുകളുടെ ശബ്ദരേഖ, ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങള്‍, പൂക്കളം തുടങ്ങി ഏതു മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു രേഖകളും അപ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ചിത്രങ്ങള്‍ മാധ്യമങ്ങളുള്‍പ്പെട ആര്‍ക്കുവേണമെങ്കിലും സൗജന്യമായി പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ എടുത്തയാള്‍ക്ക് കൃത്യമായ കടപ്പാട് നല്‍കണമെന്നും വിക്കിപീഡിയ പ്രവര്‍ത്തകര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംശയങ്ങള്‍ തീര്‍ക്കാന്‍ http://ift.tt/2cn3UyI എന്ന പേജും ഒരുക്കിയിട്ടുണ്ട്.
Labels:
facebook,
Facebook Status,
RajeshOdayanchal
September 03, 2016 at 03:05PM
ആ കള്ളപ്പണത്തിന്റെ കഥ എന്തായി? വല്ല അറിവും ഉണ്ടോ?
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, September 02, 2016
September 02, 2016 at 03:21PM
എല്ലാ വർഷവും സെപ്റ്റബർ 2 ഭാരത ബന്ദ് പതിവാണെന്നു തോന്നുന്നു!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, August 23, 2016
August 23, 2016 at 03:24PM
ഓണത്തപ്പാ – കുടവയറാ! എന്നാ പോലും – തിരുവോണം? നാളേയ്ക്കാണേ – തിരുവോണം. നാക്കിലയിട്ടു വിളമ്പേണം ഓണത്തപ്പാ – കുടവയറാ തിരുവോണക്കറിയെന്തെല്ലാം? ചേനത്തണ്ടും ചെറുപയറും കാടും പടലവുമെരിശ്ശേരി കാച്ചിയ മോര്, നാരങ്ങാക്കറി, പച്ചടി, കിച്ചടിയച്ചാറും! ഓണത്തപ്പാ – കുടവയറാ എന്നാ പോലും തിരുവോണം?
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, August 22, 2016
August 22, 2016 at 12:23PM
ഓണപ്പാട്ടിന്റെ ഒരു വകഭേദമാണിത്. 1934-ലെ തന്റെ പദ്യകൃതികളില്‍ സഹോദരൻ അയ്യപ്പൻ എഴുതിയ കൃതിയാണിത്. ഇതിലെ ആദ്യത്തെ വരികൾ അതിനുമുമ്പുതന്നെ നിലനിന്നു പോന്നവയാണ്. കാലിക പ്രാധാന്യവും പ്രസക്തിയും ഉൾക്കൊണ്ട് അദ്ദേഹം കവിതയെ ശക്തമായൊരു പടവാളാക്കി മാറ്റുകയായിരുന്നു. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല ...... ...... ........ ...... ........ ....... ..... ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നുവന്നീ ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു കൗശലമാര്‍ന്നൊരു വാമനനെ വിട്ടു ചതിച്ചവര്‍ മാബലിയെ ദാനം കൊടുത്ത സുമതിതന്റെ ശീര്‍ഷം ചവിട്ടിയാ യാചകനും. അന്നുതൊട്ടിന്ത്യയധഃപതിച്ചു മന്നിലധര്‍മ്മം സ്ഥലം പിടിച്ചു. ദല്ലാല്‍മതങ്ങള്‍ നിറഞ്ഞു കഷ്ടം! കൊല്ലുന്ന ക്രൂരമതവുമെത്തി വര്‍ണ്ണവിഭാഗവ്യവസ്ഥ വന്നു മന്നിടം തന്നെ നരകമാക്കി മര്‍ത്ത്യനെ മര്‍ത്ത്യനശുദ്ധനാക്കു- അയിത്ത പിശാചും കടന്നുകൂടി തന്നിലശക്തന്റെ മേലില്‍ക്കേറി തന്നില്‍ ബലിഷ്‌ഠന്റെ കാലുതാങ്ങും സ്‌നേഹവും നാണവും കെട്ട രീതി മാനവര്‍ക്കേകമാം ധര്‍മ്മമായി. സാധുജനത്തിന്‍ വിയര്‍പ്പു ഞെക്കി നക്കിക്കുടിച്ചു മടിയര്‍ വീര്‍ത്തു നന്ദിയും ദീനകരുണ താനും തിന്നു കൊഴുത്തിവര്‍ക്കേതുമില്ല മുഴുവൻ വായിക്കാൻ: http://ift.tt/2bb4Sfu
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, August 21, 2016
August 21, 2016 at 08:27AM
ഈശ്വരവിശ്വാസികളും വിശ്വാസികളല്ലാത്തവരും സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. പ്രാര്‍ത്ഥന എന്നത് മതനിരപേക്ഷമായ രാജ്യത്തെ സ്കൂളുകളില്‍ എന്തിനാണ്?
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, August 20, 2016
August 20, 2016 at 05:12PM
ആഗസ്ത് 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നികുതി ഘടനയിലെ മാറ്റം സ്വകാര്യ ബസ് ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. http://ift.tt/2b5Oa73
Labels:
facebook,
Facebook Status,
RajeshOdayanchal
August 20, 2016 at 03:10PM
ജാതിയും മതവും നശിച്ച് നാറാണക്കല്ലു തപ്പുന്നവരാണ് രാജ്യസ്നേഹവും പറഞ്ഞ് ആദരിക്കാൻ നടക്കുന്നത്!! കാണുമ്പോൾ തന്നെ അത്ഭുതം തോന്നി. http://ift.tt/2buGbi3
Labels:
facebook,
Facebook Status,
RajeshOdayanchal
August 20, 2016 at 08:13AM
രാജീവ് രത്ന ഗാന്ധി ഓഗസ്റ്റ് 20, 1944 രാജീവ് രത്ന ഗാന്ധി (ഓഗസ്റ്റ് 20, 1944 - മേയ് 21,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു(1984–1989). ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു. മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയൻ വംശജയായ അന്റോണിയ അൽബിനാ മൈനോ എന്ന പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചു. പിന്നീട് രാജീവ് ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായി ഉദ്യോഗത്തിൽ ചേർന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തിൽ രാജീവ് തീരെ തൽപ്പരനായിരുന്നില്ല. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയുണ്ടായി. ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു. 1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ കോൺഗ്രസ്സ് വിജയിച്ചത്. രാജീവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒട്ടനവധി നവീന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങൾ നടപ്പിലാക്കി. അമേരിക്കയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും രാജീവ് ശ്രദ്ധിച്ചു. അയൽരാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ ഇന്ത്യ സൈനീകമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്. 1987 ബോഫോഴ്സ് വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. 1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോൺഗ്രസ്സ് പ്രസിഡന്റായി തുടർന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെട്ടു. രാജീവിന്റെ വിധവ സോണിയാ ഗാന്ധി ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്, മകൻ രാഹുൽ ഗാന്ധി പാർലിമെന്റംഗവും, കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റുമാണ്.
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, August 19, 2016
August 19, 2016 at 08:58AM
ഇന്ന് സ: പി. കൃഷ്ണപ്പിള്ള ദിനം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു പി. കൃഷ്ണപിള്ള (1906 വൈക്കം,കോട്ടയം - ഓഗസ്റ്റ് 19, 1948 മുഹമ്മ,ആലപ്പുഴ).ഈ.എം.എസ്സിനും ഏ.കെ.ജീക്കുമൊപ്പം കേരള സംസ്ഥാനത്തു കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിൽ നടുനായകത്വം വഹിച്ചു.കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്കിടയിൽ "സഖാവ്" എന്നു മാത്രം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയ രംഗത്തു പ്രവേശിച്ച കൃഷ്ണപിള്ള, കോണ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലെത്തിയത്. 1906-ൽ കോട്ടയം ജില്ലയിലെ വൈക്കത്തു ഒരു ഇടത്തരം മധ്യവർഗ്ഗ കുടുംബത്തിൽ മയിലേഴത്തു മണ്ണംപിള്ളി നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും മകനായാണു അദ്ദേഹം ജനിച്ചത്. കന്യാകുമാരി ജില്ലയിലെ ഇടലക്കുടി സ്വദേശി തങ്കമ്മ ആയിരുന്നു ഭാര്യ.
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, August 18, 2016
August 18, 2016 at 02:09PM
പശുസ്നേഹം നാടു തകർക്കുകയാണ്. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ആളറിയാതെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി!! ............ അനധിക്യതമായി പശുക്കളെ കടത്തി എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഉടുപ്പി ജില്ലയിലെ ശാന്തകട്ടയിലാണ് പ്രവീണ്‍ പൂജാരി(28) എന്നയാളെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പൂജാരിയും സുഹൃത്തായ അക്ഷയ് ദേവഡിഗയും ടെമ്പോ വാനില്‍ രണ്ട് പശുക്കളെ കടത്തുമ്പോഴാണ് പിടിക്കപ്പെട്ടത്. പ്രദേശത്തെ ഹിന്ദുത്വ പ്രവര്‍ത്തകരെത്തി യുവാക്കളെ തടഞ്ഞു നിര്‍ത്തി ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പ്രവീണിനെ കൊലപ്പെടുത്തിയതിന് ശേഷ മാത്രമാണ് ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന വിവരം പുറത്തറിയുന്നത്. http://ift.tt/2beX0xd
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, August 17, 2016
August 17, 2016 at 09:24AM
ഇന്ന് കർഷകദിനം - ഏവർക്കും ആശംസകൾ... ചിങ്ങം ഒന്ന് കേരളം കര്‍ഷകദിനമായി ആചരിക്കുന്നു. ചിങ്ങം പുതുവര്‍ഷ പിറവി കൂടാതെ മലയാളിക്ക് കാര്‍ഷിക ദിനം കൂടിയാണ്. ഓണം മലയാളിയുടെ വിളവെടുപ്പ് ഉത്സവമാണ്. ഇതു മുന്‍ നിര്‍ത്തിയാണ് ചിങ്ങം ഒന്ന് വയലേലകളിലും തൊടികളിലും തോട്ടങ്ങളിലും പണിയെടുക്കുന്ന കര്‍ഷകന്‍റെ ദിനമായി ആചരിക്കുന്നത്. കൊയ്ത്തിന്റെയും വിളവെടുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ അറിയിച്ചുകൊണ്ടാണ് കര്‍ഷക ദിനം ആചരിക്കപ്പെടുന്നത്. മനുഷ്യന്റെ ഇന്നോളമുള്ള കണ്ടെത്തലുകളിൽ ഒന്നൊഴികെ മറ്റെല്ലാം ഇല്ലാതായാലും നമുക്ക് ജീവിക്കാനാകും. മഹത്തായ ഈ കണ്ടുപിടിത്തമാണ് കൃഷി. മലയാളി കൃഷിയിൽ നിന്നും അകന്ന് പോയെങ്കിലും നമ്മൾ സുഖമായി ജീവിച്ച് പോകുന്നത് മറ്റുള്ളവർ നമുക്ക് വേണ്ടി കൃഷി ചെയ്യുന്നത് കൊണ്ടാണ്. മലയാളിയുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ എല്ലാ മലയാളിയും ചിങ്ങം പിറക്കുന്നതോടെ ഒരുക്കം തുടങ്ങും. കർഷകദിനവും അങ്ങനെ വരുന്നു. കേരളത്തില്‍ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. വിളഞ്ഞുകിടക്കുന്ന നെല്‍ പാടങ്ങള്‍ അന്യമായി കൊണ്ടിരിക്കുന്നു.എല്ലാ വര്‍ഷവും സര്‍ക്കാരും കാര്‍ഷിക സംഘടനകളും സമുചിതമായി കാര്‍ഷിക ദിനം ആചരിക്കുമെങ്കിലും നമ്മുടെ കാര്‍ഷിക മേഖലദുരിതകയത്തില്‍ തന്നെ.കാര്‍ഷിക മേഘലയെ മാത്രം ആശ്രയിച്ചു ജീവിക്കാന്‍ പറ്റാത്ത അവസ്ഥ കര്‍ഷകര്‍ക്കിടയില്‍ ഉണ്ട്.ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ കൃഷി ആദായകരമല്ലാത്ത അവസ്ഥ ആയി മാറിയതിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല.പല കര്‍ഷകരും കടക്കെണിയിലാണ്.ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി ഭീഷണി അവരെ കാത്തു നില്‍ക്കുന്നു.കര്‍ഷക ആത്മഹത്യ എന്ന ദുരന്തം ഇന്നും നമുക്ക് മുന്നില്‍ തുടരുന്നു.
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, August 16, 2016
August 16, 2016 at 02:21PM
ഭരണം മാത്രം മുഖവിലയ്ക്കെടുത്ത് ഓടിനടക്കുന്ന വിലമതിക്കാനാവത്ത ഒരു ജനതയായി രാഷ്ട്രീയക്കാർ മാറിയിരിക്കുന്നു. അവരെ സൂചിപ്പിക്കാൻ ഇതിനേക്കാൾ അർത്ഥവത്തായ കവിതാശകലം ഉണ്ടോ എന്നറിയില്ല. മാണിക്കു പുറകേ പാട്ടുപാടി നടക്കുന്ന സി. പി. ഐ. എമ്മിനെ വരെ കാണേണ്ടിവന്നിരിക്കുന്നു നമുക്ക്. വയലാറിന്റെ പ്രൊക്രുസ്റ്റസ് എന്ന കവിത കേൾക്കുകയായിരുന്നു ഇതുവരെ ഞാൻ. #കവിത അന്നേഥന്‍സിലെ ഗുഹയില്‍ വീണോരവന്റെ അസ്ഥികള്‍ പൂത്തു അസ്ഥികള്‍ പൂത്തു ശവനാറിപൂമൊട്ടുകള്‍ നീളെ വിരിഞ്ഞു ഓരോ പൂവിലുമോരോ പൂവിലുമോരോ ശക്തിവിടര്‍ന്നു പ്രൊക്രൂസ്റ്റസ്സുകളൊന്നല്ലനവധി പ്രൊക്രൂസ്റ്റസ്സുകള്‍ വന്നു പ്രത്യയശാസ്ത്രശതങ്ങളുരുക്കി പ്രകടനപത്രിക നീട്ടി ഇരുണ്ട ഗുഹകളിലിവിടെ ഒരായിരം ഇരുമ്പുകട്ടിലുകൂട്ടി പ്രൊക്രൂസ്റ്റസ്സുകള്‍ രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍ പച്ചമനുഷ്യനെ വിളിച്ചിരുത്തി പ്രശ്നശതങ്ങള്‍ നിരത്തി പ്രത്യശാസ്ത്രകട്ടിലിലിട്ടവര്‍ അട്ടഹസിപ്പൂ നാട്ടില്‍ പ്രത്യശാസ്ത്രകട്ടിലിലിട്ടവര്‍ അട്ടഹസിപ്പൂ നാട്ടില്‍ അവരുടെ കട്ടിലിനേക്കാള്‍ വലുതാണവന്റെ ആത്മാവെങ്കില്‍ അരിഞ്ഞു ദൂരെത്തളും കത്തിക്കവന്റെ കയ്യും കാലും അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്റെ ആത്മാവെങ്കില്‍ വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്റെ കയ്യും കാലും http://ift.tt/2be8ldY http://ift.tt/2bBvhsy
Labels:
facebook,
Facebook Status,
RajeshOdayanchal
August 16, 2016 at 08:29AM
ഫെയ്സ്ബുക്കിലെ എന്റെ ലൈക്ക് ബട്ടൻ കാണുന്നില്ലല്ലോ... കാണുന്ന നല്ല പോസ്റ്റുകൾക്കൊക്കെ ലൈക്കടിച്ചു വരികയായിരുന്നു. എവിടെ പോയോ എന്തോ! #facebook #like
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, August 15, 2016
August 15, 2016 at 07:22AM
ഇന്നേദിവസം കഴിഞ്ഞവർഷം മലയാളം ഫോണ്ട് വർക്ക്ഷോപ്പുമായി ബന്ധപ്പെട്ട് എറണാകുളം കതൃക്കടവിലായിരുന്നു. ആമീസിന്റെ രണ്ടാമത് ജന്മദിനം അവിടെ വെച്ച് അഘോഷിച്ചു. ഇന്ന് മൂന്നാമത് ജന്മദിനം എത്തിയിരിക്കുന്നു. അത് ബാംഗ്ലൂരിൽ വെച്ചു തന്നെ ആഘോഷിക്കപ്പെടുന്നു.
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, August 13, 2016
August 13, 2016 at 09:25AM
ആഗസ്റ്റ് 15 ന് ആമിക്കുട്ടിയുടെ മൂന്നാമത് ജന്മദിനമാണ്. ആമീസിന്റെ പേരിൽ മുമ്പുണ്ടാക്കിയ വെബ്സൈറ്റ് അല്പം മാറ്റങ്ങളോടുകൂടി ഇന്നു വീണ്ടും അപ്ലോഡ് ചെയ്തു. കഴിഞ്ഞ രണ്ടുദിവസം അതിന്റെ പണിയിൽ ആയിരുന്നു. സൈറ്റ് ഇവിടെ കാണാം: http://ift.tt/1pKmumh
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, August 11, 2016
August 11, 2016 at 09:16AM
ബി എസ് എൻ എൽ ലാന്റ്ലൈൻ കോളുകൾ ഇനി ഞായറാഴ്ചകളിൽ ഫ്രീ ആണെന്ന്... ............. പ്രിയപ്പെട്ടവരോടു വാ തോരാതെ സംസാരിക്കാൻ ഇനി ഞായറാഴ്ചകൾ തിരഞ്ഞെടുക്കാം. ലാൻഡ് ഫോണുകളിൽ 24 മണിക്കൂർ ... Read more at: http://ift.tt/2b9t47d
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, August 10, 2016
August 10, 2016 at 08:51PM
http://ift.tt/2aMnK6i
Labels:
facebook,
Facebook Status,
RajeshOdayanchal
August 10, 2016 at 07:27PM
സി.പി. എമ്മിന്റെയൊക്കെ ഒരു ഗതികേട് നോക്കണേ. കാശെണ്ണാനുള്ള മെഷ്യനോടൊപ്പം വരുന്ന മാണി സാറിനെ സ്വീകരിക്കാൻ സി പി ഐ എം തയ്യാറാണെന്ന്!! http://ift.tt/2aOsn1a
Labels:
facebook,
Facebook Status,
RajeshOdayanchal
August 10, 2016 at 02:56PM
പ്രതിമ കണ്ടാൽ ഉടനേതന്നെ കണ്ണടച്ച് നമിച്ചോളണം. അതല്ലേ വിശ്വാസം!! http://ift.tt/2aUV9uc
Labels:
facebook,
Facebook Status,
RajeshOdayanchal
August 10, 2016 at 08:49AM
ഞാന്‍ ബിനേഷ് ബാലന്‍. സവര്‍ണ ബോധം നിറഞ്ഞ പൊതു സമൂഹം ആദിവാസി എന്ന ഓമനപ്പേരില്‍ മാത്രം വിളിക്കാന്‍ താത്പര്യപ്പെടുന്ന ഒരു ആദിവാസി യുവാവ്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കോളിച്ചാല്‍ സ്വദേശി. കുട്ടിക്കാലം മുതല്‍ ഉപജീവനമാര്‍ഗമായിരുന്നു ലക്ഷ്യം. അതുകൊണ്ട് ക്വാറിപ്പണി മുതല്‍ വാര്‍ക്കപ്പണി വരെ ചെറിയ പ്രായം മുതല്‍ക്കേ ചെയ്യേണ്ടി വന്നു. രണ്ടായിരത്തി ഏഴില്‍ പത്താം ക്ലാസ് പാസായപ്പോള്‍ കമ്പ്യൂട്ടറിനോട് തോന്നിയ താത്പര്യം പ്ലസ് ടു കൊമേഴ്സ്(കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. സാങ്കേതിക വിദ്യയോടുള്ള താത്പര്യം പിന്നീട് ബിഎസ്സി നെറ്റ്വര്‍ക്കിംഗ് എഞ്ചിനീയറിംഗിലേക്ക് ആകര്‍ഷിച്ചു. അന്ന് ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു അഡ്മിഷന്‍ ലഭിച്ചത്. കോഴ്സ് ഫീസും ജീവിതചെലവുമായി നാല് ലക്ഷം രൂപ വേണം. അന്നത്തെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തോമസ് സഖാവിന്റെ വീട്ടില്‍ കാസര്‍ഗോഡ് ജില്ലാ എംപി പി കരുണാകരന്‍ വന്നപ്പോള്‍ കാര്യം അവതരിപ്പിച്ചു. അച്ഛനും അമ്മയും കടുത്ത ഇടതുപക്ഷ അനുഭാവികളാണ്. എംപി അനുകൂലമായി പ്രതികരിച്ചെങ്കിലും ആ കോഴ്സ് ഇവിടെ ഉണ്ടെന്ന് പറഞ്ഞ് അന്ന് തടസ്സം നിന്നത് ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അതോടെ ആ ആഗ്രഹം പൊലിഞ്ഞു. പിന്നീട് സെന്റ് പയസ് ടെന്‍ത് കോളേജ് രാജപുരത്ത് ബിഎ ഡെവലപ്മെന്റ് ഇക്കണോമിക്സിന് ചേര്‍ന്നു. http://ift.tt/2az2JP7
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, August 08, 2016
August 08, 2016 at 08:55AM
ഇയാളെയൊക്കെയാണ് ആദ്യം വെടിവെച്ച് കൊല്ലേണ്ടത്!! ......... .............. .............. ............ .......... ............ .............. ആരോഗ്യത്തിന് ദോഷകരമായ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഇല്ലാതാക്കാന്‍ ഫോണില്‍ ചാണകം തളിച്ചാല്‍ മതിയെന്ന് ആര്‍.എസ്.എസിന്റെ അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കര്‍ ലാല്‍. ആഗ്ര മഥുര സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്. ‘ശുദ്ധമായ പശുവിന്‍ ചാണകമാണ് എന്റെ ഫോണിലുള്ളത്. സെല്‍ഫോണിന്റെ ദോഷകരമായ റേഡിയേഷനില്‍ നിന്നും രക്ഷനേടാനാണ് ഇത് ഉപയോഗിക്കുന്നത്’ അദ്ദേഹം പറയുന്നു. ‘ പശു ഞങ്ങളുടെ മാതാവാണ്. അതിന്റെ വിസര്‍ജ്യങ്ങളായ ചാണകത്തിനും മൂത്രത്തിനും മനുഷ്യനെ ഏതു രോഗത്തില്‍ നിന്നും സംരക്ഷിക്കാനുള്ള ശക്തിയുണ്ട്. ചാണകം കൊണ്ട് ക്യാന്‍സര്‍ മാറ്റാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് സെല്‍ഫോണിന്റെ വികിരണങ്ങളില്‍ നിന്നും സംരക്ഷിച്ചുകൂടാ?.’ അദ്ദേഹം ചോദിക്കുന്നു. ഗോമൂത്രത്തില്‍ നിന്നും ഗുജറാത്തിലെ ചില ശാസ്ത്രജ്ഞര്‍ സ്വര്‍ണം കണ്ടെത്തിയെന്ന കാര്യത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ എന്നു ചോദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈ വിശദീകരണം. - See more at: http://ift.tt/2ay7vrQ
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, August 05, 2016
August 05, 2016 at 09:04AM
ഹമ്പിയിലേക്ക് പോയിട്ട് നാലുവർഷങ്ങൾ തികഞ്ഞു. ഇന്നലെ കഴിഞ്ഞതുപോലെ ഒക്കെ ഓർക്കുന്നു. ഏവരും കണ്ടിരിക്കേണ്ട ഒരു ചരിത്രാവശിഷ്ടമാണ് ഹംപി. ഇനിയും പോകാൻ തോന്നുന്നു. ഹംപിയെ പറ്റി കൂടുതലായി ചായില്യത്തിൽ കൊടുത്തിട്ടുണ്ട്. ഹംപി ഏവരും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്; ഒരു അത്ഭുതമാണ്! ഇരുപത്തിയാറ് ചതുരശ്ര കിലോമീറ്ററോളം പരന്നുകിടക്കുന്ന്‍ ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം!! ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്‌വര! അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്‌ണ – തുംഗഭദ്രാ നദിക്കരയിൽ പടുത്തുയർത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകൾപെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ ഗർലപതി തെനാലി രാമകൃഷ്ണൻ എന്ന തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. അവസാനം, കാലനിയോഗമെന്നപോലെ മുസ്ലീം ഭരണാധികാരികളായ ഡെക്കാൻ സുൽത്താനൈറ്റുകളുടെ ആക്രമണത്തിൽ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ ഒരു മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്! അവശിഷ്ടങ്ങളുടെ മഹാനഗരം. കാണേണ്ടതാണ്; ഒരു ജന്മത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ടതാണാ കാഴ്ചകൾ! കൂടുതൽ വായനയ്ക്ക്: http://ift.tt/2ayZoRo
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, August 04, 2016
August 04, 2016 at 09:31AM
മലയാളം നന്നായി കൈകാര്യം ചെയ്യുന്നവർ ഒന്നു പരീക്ഷിച്ചു നോക്കുക. എത്ര നല്ല അക്ഷരാഭ്യാസിയേയും ഒട്ടൊന്നു വിഷമവൃത്തത്തിൽപ്പെടുത്താൻ പര്യാപ്തമാണ് ഭാഷയിലെ ചില കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളും. ഉരുളീലൊരുരുള ആന അലറലോടലറി തെങ്ങടരും മുരടടരൂല പെരുവിരലൊരെരടലിടറി റഡ് ബള്‍ബ് ബ്ലൂ ബള്‍ബ് വരൾച്ച വളരെ വിരളമാണ് പേരു മണി പണി മണ്ണു പണി അറയിലെയുറിയില്‍ ഉരിതൈര് അരമുറം താള് ഒരു മുറം പൂള് പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ അലറലൊടലറലാനാലയില്‍ കാലികൾ വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച സൈക്കിള്‍ റാലി പോലെ നല്ല ലോറി റാലി ഉരുളിയിലെ കുരുമുളക് ഉരുളേലാടുരുളല്‍ തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചി തച്ചത്തി രാമമൂർത്തിയുടെ മൂത്ത പുത്രൻ കൃഷ്ണമൂർത്തി തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ച സഞ്ചി പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു ചെറുപയർമണിചെറുത്; ചെറുകിണറ് പട ചെറുത് പച്ചപ്പച്ച തെച്ചിക്കോല് പറ്റേ ചെത്തി ചേറ്റിൽ പൂഴ്ത്തി അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം കരളിനുമലരിതളുതിരുമൊരളികുലമിളകിയ ചുരുള്‍ അളകം വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ! ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ ഉരുളയുരുളുമോയുരുളിയുരുളുമോ ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു ചരലുരുളുമ്പോൾ മണലുരുളൂലാ മണലുരുളുമ്പോൾ ചരലുരുളൂലാ തണ്ടുരുളും തടിയുരുളും തണ്ടിൻമേലൊരു ചെറുതരികുരുമുളകുരുളും ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ അരുതരുതുകുതിരേ മുതിരരുത് കുതിരേ അതിരിലെ മുതിര തിന്നാന്‍ മുതിരരുത് കുതിരേ ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ http://ift.tt/2aOS9D2
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, August 02, 2016
August 02, 2016 at 04:02PM
കാഞ്ഞങ്ങാടു നിന്നും ബാംഗ്ലൂരിനു വരുന്നവർക്ക് ഇനി ടിക്കറ്റ് ഓൺലൈനിൽ ബുക്കുചെയ്യാവുന്നതാണ്. നിലേശ്വരം മുതൽ മഡിവാള വരെ ബസ്സിൽ വരാവുന്നതാണ്. http://ift.tt/2aM2P6m
Labels:
facebook,
Facebook Status,
RajeshOdayanchal
August 02, 2016 at 08:52AM
അതിവേഗ റെയില്‍പാത കാസര്‍കോട്ടേക്ക് നീട്ടുന്നത് ലാഭകരമല്ല-ഡോ. ഇ. ശ്രീധരന്‍ ....................... 120 ലക്ഷം കോടി രൂപ ചെലവിടുന്ന അതിവേ ഗ റെയില്‍പാതയില്‍ കാസര്‍കോടിനെ ഒഴിവാക്കുന്നത് 14,400 കോടി രൂപയുടെ അധിക പറ്റുകാര്‍ എന്ന രീതിയില്‍. കാസര്‍കോടിനെ തഴയുന്നതിനെതിരെ കാസര്‍കോടിനൊരിടം ഫേസ് കൂട്ടായ്മ നല്‍കിയ ഓണ്‍ലൈന്‍ പരാതിക്ക് മറുപടിയായി മെട്രോ റെയില്‍ മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ http://ift.tt/2arGNnc
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, August 01, 2016
August 01, 2016 at 07:22PM
2 വര്‍ഷത്തെ നേട്ടങ്ങള്‍ പത്രപരസ്യം നല്‍കാന്‍ മോദി സര്‍ക്കാര്‍ ചിലവാക്കിയത് 35 കോടി - ............................................ രണ്ടു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ മോദി സര്‍ക്കാര്‍ ചിലവാക്കിയത് 35.58 കോടി രൂപയെന്ന് വിവരാവകാശ രേഖ. ആര്‍.ടി.ഐ ആക്ടിവിസ്റ്റായ അനില്‍ ഗല്‍ഗാലിയുടെ ചോദ്യത്തിനാണ് ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി വകുപ്പ് മറുപടി നല്‍കിയത്. - http://ift.tt/2aWKJLq
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, July 30, 2016
July 30, 2016 at 07:53PM
പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് പെട്രോൾ; fhttp://news.keralakaumudi.com/beta/news.php?NewsId=TlRTUjAwOTU3MTk%3D&xP=Q1lC&xDT=MjAxNi0wNy0yOSAxMjoyNTowMA%3D%3D&xD=MQ%3D%3D&cID=Mg%3D%3D
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, July 28, 2016
July 28, 2016 at 10:10AM
മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന കവിത കേൾക്കുന്നു. .............. .. ... ... ..കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍- വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി.. നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ... ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം... എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം... സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവതില്‍.. മുന്നില്‍ രൂപങ്ങളില്ലാ കണങ്ങളായ് നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങളായ്.. പകലു വറ്റി കടന്നു പോയ് കാലവും പ്രണയ മൂറ്റിച്ചിരിപ്പു രൗദ്രങ്ങളും.. പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ!!! ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക് ചിതറി വീഴുന്നതിന്‍ മുമ്പല്‍പ്പമാത്രയില്‍... ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപൂ നനച്ചുവോ രേണുകേ?... ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപൂ നനച്ചുവോ രേണുകേ!!... മധുരം മിഴിപൂ നനച്ചുവോ രേണുകേ!!... http://ift.tt/2ayAKiK
Labels:
facebook,
Facebook Status,
RajeshOdayanchal
July 28, 2016 at 08:17AM
അന്തരിച്ച മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്‌ദുൾ കലാമിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ നിന്ന് സമുദായത്തിൽ പെട്ട നാട്ടുകാർ വിട്ടുനിന്നു. പ്രതിമ അനാച്ഛാദനം ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മതനേതാക്കൾ വിലക്കിയതിനെ തുടർന്നാണിത്. - See more at: http://ift.tt/2azaZfz
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, July 24, 2016
Thursday, July 21, 2016
July 21, 2016 at 02:59PM
ഒരു വർഷം മുമ്പുള്ള വാർത്ത.
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, July 16, 2016
July 16, 2016 at 09:49AM
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നു പിടികൂടിയ പെൺകുട്ടികളെ ഐഎസ് തടവിലിട്ടിരിക്കുന്നത് നഗ്നരാക്കിയെന്നു റിപ്പോർട്ട്. വിദേശ മാധ്യമങ്ങളാണ് ഐഎസിന്റെ പുതിയ ക്രൂതരകളുടെ കഥകൾ പുറത്തു വിട്ടത്. യുദ്ധത്തിനു ശേഷം മടങ്ങിയെത്തുന്ന പോരാളികൾക്കു ലൈംഗികത പകരുന്നതിനായാണ് പെൺകുട്ടികളെ ഐഎസ് തടവിൽ പാർപ്പിച്ചിരിക്കുന്നത്. രക്ഷപെടാനുള്ള ഒരു ചെറിയ സാധ്യത പോലും ഒഴിവാക്കുന്നതിനായാണ് പെൺകുട്ടികളെ നഗ്നരാക്കി തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. http://ift.tt/29X9MyT
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, July 13, 2016
July 13, 2016 at 04:05PM
കാസർഗോഡിനെ ഒഴിവാക്കിക്കൊണ്ടുള്ള അധിവേഗ ട്രൈൻ ഗതാഗതം എൽ. ഡി. എഫ് പരിഗണിച്ചില്ലത്രേ. http://ift.tt/29QUfjq
Labels:
facebook,
Facebook Status,
RajeshOdayanchal
July 13, 2016 at 08:20AM
ഭാരതത്തിൽ മതതീവ്രവാദം ശക്തിപ്പെടുകയാണ്. മതങ്ങളുടെ വളർച്ചയെ മുളയിലേ നുള്ളുന്നതാണ് മനുഷ്യനന്മയ്ക്ക് ഉചിതം. മതങ്ങളെ ഓരോരോ രാഷ്ട്രീയകക്ഷികൾ കൂട്ടുപിടിക്കുന്നത് കഷ്ടം തന്നെ. ചിലർ സ്വർഗം തേടി പോകുന്നു ചിലർ രാമരാജ്യത്തിനു വേണ്ടി ശ്രമിക്കുന്നു. രണ്ടും ഒന്നുതന്നെ എന്നാണ് സമീപസംഭവങ്ങൾ കാണിക്കുന്നത്. വായിക്കുക: http://ift.tt/29Cqx01
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, July 07, 2016
Wednesday, June 29, 2016
Saturday, February 27, 2016
Friday, February 12, 2016
February 12, 2016 at 02:13PM
ഏറ്റവും കൂടുതൽ ആഘോഷം മനസിൽ നിറയ്ക്കേണ്ട ദിവസമാണിത്..ഒരു നൂറ്റാണ്ട് മുമ്പ് ഐൻസ്റ്റീൻ പ്രവചിച്ച ഗ്രാവിറ്റേഷണൽ തരംഗങ്ങളെ നാം കണ്ടെത്തിയിരിയ്ക്കുന്നു.ആ ശാസ്ത്ര സംഘത്തിൽ നമ്മുടെ ഇന്ത്യക്കാരുമുണ്ട്..ലോകം ഇനിമുതൽ മറ്റൊരു ലോകമായിരിയ്ക്കും തീർച്ച.. Vijayakumar Blathur
Labels:
facebook,
Facebook Status,
RajeshOdayanchal
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം ;) Total Public Posts: 1000 (just last 1000 posts processed.) Posts Per Week: 29...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License