റാണിപുരത്ത് ഒരു ന്യൂ ഇയർ ആഘോഷം... നാടൻപാട്ടുത്സവത്തിൽ ലയിച്ച് ഒരു ഡിജെ നൈറ്റ്.
Sunday, December 31, 2017
Wednesday, December 27, 2017
December 27, 2017 at 10:32PM
ഒരു കാസ്രോഡൻ പരിവേദനം! ........ .......... ............ ........... .......... കേരളത്തിന്റെ ആദ്യ ശതാബ്ദി എക്സ്പ്രസ് ജനുവരിയിൽ ഓടിത്തുടങ്ങും.. തിരുവനന്തപുരത്ത് നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് ഉച്ചക്ക് 1.30 ഓടെ കണ്ണൂരിലെത്തും. 2.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരുവനന്തപുരത്തെത്തും. . ഒമ്പത് കോച്ചുകൾ മാത്രം.. എല്ലാം ഏ.സി ചെയർ കാർ. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രം സ്റ്റോപ്പ്. ഭക്ഷണമടക്കമാണ് ടിക്കറ്റ് ചാർജ്. കാസർഗോഡ് ജില്ലയിലേക്ക് പ്രവേശനമില്ല!! ചവറുപോലെ കുറേ വെയ്സ്റ്റ് എം.എൽ.എ മാരും എം.പിയും കാസർഗോഡിനുണ്ട്. ഒരു വസ്തുവിനു കൊള്ളാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. രാഷ്ട്രീയ നപുംസകങ്ങളായ കുറേ ചാവാലിപ്പട്ടികൾ തലങ്ങും വിലങ്ങും തുള്ളിക്കളിക്കാനുമുണ്ട്. ജനരക്ഷായാത്ര, മറ്റേയാത്ര എന്നൊക്കെ പറഞ്ഞ് ഈ കഴുതകൾക്ക് യാത്ര തുടങ്ങുവാൻ ഒരു കാസർഗോഡ് വേണമെന്നുണ്ട്!! കഴിഞ്ഞ യാത്രയിൽ ബിജെപി പോലും അക്കാര്യത്തിൽ കാസർഗോഡിനെ അവഗണിച്ചിരുന്നു എന്നതാണു സത്യം!! രാഷ്ട്രീയ കോമരങ്ങൾ ഉറഞ്ഞാടുമ്പോൾ ശ്വാനതുല്യവിധേയത്വത്തോടെ തുള്ളിക്കളിക്കുന്ന ജീവിവർഗ്ഗം ഒന്നൊഴിയാതെ ചിന്തിക്കേണ്ട സമയമാണിത്. വോടുചോദിച്ച് ഇവർ വരുമ്പോൾ #ചെരുപ്പുമാല അണിയിക്കാനുള്ള തന്റേടം ഉണ്ടാവണം... ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാവുന്നു!!
Labels:
facebook,
Facebook Status,
RajeshOdayanchal
Masterpiece Review
മാസ്റ്റർപീസ് അഭിപ്രായം!
മമ്മൂട്ടിയുടെ മാസ്റ്റർപീസ് കണ്ടു. ഒരു സിനിമ എന്ന നിലയിൽ എനിക്കിത് ഇഷ്ടമായിരുന്നു. കൂടുതലായി ഒന്നുമില്ല, എന്നാൽ അതുപോലെ കുറച്ചു കാണാനും പ്രത്യേകിച്ച് ഒന്നുമില്ല. കാശുകൊടുത്ത് ഇരുന്നുകാണാൻ ഈ സിനിമ ഒരു രസം തന്നെയാണ്.
ഇഷ്ടപ്പെട്ടൊരു നടനാണ് ഉണ്ണി മുകുന്ദൻ. മൂപ്പർ ഈ സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായി നടിക്കുന്നുണ്ട്. എന്നും ഒരു ചിരിയോടെ ഓർക്കുന്ന സന്തോഷ് പണ്ഡിറ്റ് ഈ സിനിമയിൽ ഉണ്ടെന്നുള്ളതും രസകരമാകുന്നു. ക്യാപ്റ്റൻ രാജുവിനെ വയസായ അവസരത്തിൽ ഒന്നൂടെ കാണാൻ സാധിച്ചു എന്നതും ഇതുപോലെ തന്നെ മനോഹരമായി തോന്നി.
മോഹൻലാൻ അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന സിനിമയുമായി നല്ല ബന്ധം തോന്നിയിരുന്നു. കോളേജ്, വിദ്യാർത്ഥികൾക്കിടയിലെ പരസ്പര ശത്രുത വെച്ചു പുലർത്തുന്ന രണ്ട് ഗ്രൂപ്പുകൾ, അവരുടെ അടിപിടി. അവരുടെ വഴക്കിനിടയിലേക്ക് കടന്നു വരുന്ന അദ്ധ്യാപകൻ. അവരെ ഒന്നാക്കുന്ന അദ്ധ്യാപകൻ, അവരിലൂടെ ഒരു കൊലപാതകരഹസ്യം വെളിവാക്കുന്ന ആ അദ്ധ്യാപൻ ഒരു പള്ളീലച്ചൻ കൂടിയാണെന്നുള്ള വെളിപ്പെടുത്തൽ... ഇടയ്ക്ക് സലിം കുമാറിന്റെ സെക്സും സെക്ഷ്വൽ പെരുമാറ്റവും.
ഇതൊക്കെ തന്നെയാണീ സിനിമയും. വെളിപാടിന്റെ പുസ്തകത്തിലെ സലിം കുമാറിനെ പകരം പൂനം ബജ്‌വ എന്ന നടിക്ക് സിലുക്ക് സ്മിതയെ ഓർമ്മിപ്പിക്കാനായിരിക്കണം സ്മിതയെന്ന പേരുമിട്ട് അദ്ധ്യാപികയായി വയറുകാട്ടി മുലകൾ തുള്ളിച്ച് നടത്തിക്കുന്നത്. ഈ കാര്യം സിനിമയ്ക്ക് ആവശ്യമേ ഇല്ലായിരുന്നു; അരോചകവുമാണ്. പിന്നെ നിലനിൽക്കുന്ന സമൂഹത്തിന്റെ പ്രതിബിംബമാണല്ലോ ഓരോ കലാസൃഷ്ടികളും. കാലം അതൊക്കെ ആവശ്യപ്പെടുന്നുണ്ട് എന്നുള്ളതിന്റെ വെളിപാടായിരിക്കണം ഈ ഒരു ബീജം തുന്നിച്ചേർക്കാൻ പിന്നണിക്കാരെ നിർബന്ധിതരാക്കിയത്.
പെണ്ണുങ്ങളോട് പലപ്രാവശ്യം മമ്മുട്ടി പറയുന്നുണ്ട്, ഞാൻ “പെണ്ണുങ്ങളെ ബഹുമാനിക്കുന്നു, അതുകൊണ്ടുതന്നെ ഒന്നും പറയാനില്ല“ എന്ന്. പൂനം ബജ്‌വയുടെ സ്മിതയോടു മാത്രമല്ല. വരലക്ഷ്മി ശരത്കുമാറിന്റെ ഭവാനി ദുർഗ ഐ.പി.എസ്സിനോടും പലപ്രാവശ്യം ഇതേ കാര്യം ആവർത്തിക്കുമ്പോൾ, മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെയുള്ള വിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴും തകർത്തു പെയ്യുന്ന അവസരത്തിൽ മമ്മുട്ടി പാർവ്വതിയോടു പറയുന്ന ഡയലോഗായി ഇത് വായിച്ചെടുക്കാൻ കുരുട്ടുബുദ്ധികൾക്കാവും എന്നുണ്ട്. പറയുന്നത് ഏതു കൊലകൊമ്പനായാലും തിരിച്ചു പറയേണ്ടത് ആ സമയത്തു തന്നെ കൊടുക്കുന്നതാണു നല്ലത് എന്ന അഭിപ്രായക്കാരനാണു ഞാൻ - എനിക്കതേ ഇഷ്ടവും ഉള്ളൂ. ബുഹുമാനമൊക്കെ അങ്ങ് ചവറ്റുകൊട്ടയിൽ ഇടേണ്ട സമയവുമാണത്!
തിരക്കഥ ചടുലമാണ്. ഉദ്ദ്വോഗത്തിന്റെ മുൾമുനയിലാണീ സിനിമയെ കൊണ്ടു പോകുന്നത്. അവസാനനിമിഷം വരെ അതു നിലനിർത്താനും സിനിമയ്ക്ക് പറ്റുന്നുണ്ട്. ആക്ഷൻ, പാട്ട് എന്നിവയും ധാരാളം ഉണ്ട്. സിനിമ തുടങ്ങുമ്പോൾ ഉള്ള ഗാനത്തിൽ പലരും വന്നു പോകുന്നു. എന്തിനധികം #കുമ്മനം വരെയുണ്ട്!! വിക്കിപീഡിയയെ വരെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. വിക്കന്മാരല്ലാത്തവർ അത് ശ്രദ്ധിച്ചെന്നു വരില്ല - എങ്കിലും ഉണ്ട്. മാറി വിരിയുന്ന രംഗങ്ങളൊക്കെയും ഉത്സവലഹരി പ്രധാനം ചെയ്യുന്നുണ്ട്.
കൊള്ളിക്കേണ്ടവരെയൊക്കെ മതിയാവോളം കൊള്ളിക്കുന്ന തരത്തിലാണ് രചന. ചാനൽ മുതലാളിമാരൊക്കെ ക്യാപ്റ്റൻ രാജുവിന്റെ ചിത്രവും വെച്ച് വാർത്തകൾ ഉണ്ടാക്കി നടത്തുന്ന മാധ്യമവ്യഭിചാരം കുറച്ചൊന്നുമല്ല അവരെ കൊള്ളിക്കുന്നത്!!
വെളിപാടിന്റെ പുസ്തകത്തോടുള്ള സാമ്യത ഈ സിനിമയെ ഒറ്റപ്പെടുത്താൻ ഉതകുന്നതല്ല. വേദികയായി വന്നെത്തുന്ന മഹിമ നമ്പ്യാരുടെ ഡാൻസ് മഹനീയം തന്നെ. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ പാട്ടുപാടുമ്പോൾ ഉള്ള അഭിനയ രീതിയും ഇഷ്ടപ്പെട്ടു. എന്തു തന്നെയായാലും എനിക്ക് സിനിമ ഇഷ്ടപ്പെട്ടു; കുറ്റം പറയാനുമില്ല കൂടുതൽ പറയാനുമില്ല - ഒരു ക്രിസ്മസ്സ് ആഘോഷം! ആഗ്രഹിക്കുന്നവർ കാണുക.
മമ്മൂട്ടിയുടെ മാസ്റ്റർപീസ് കണ്ടു. ഒരു സിനിമ എന്ന നിലയിൽ എനിക്കിത് ഇഷ്ടമായിരുന്നു. കൂടുതലായി ഒന്നുമില്ല, എന്നാൽ അതുപോലെ കുറച്ചു കാണാനും പ്രത്യേകിച്ച് ഒന്നുമില്ല. കാശുകൊടുത്ത് ഇരുന്നുകാണാൻ ഈ സിനിമ ഒരു രസം തന്നെയാണ്.
ഇഷ്ടപ്പെട്ടൊരു നടനാണ് ഉണ്ണി മുകുന്ദൻ. മൂപ്പർ ഈ സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായി നടിക്കുന്നുണ്ട്. എന്നും ഒരു ചിരിയോടെ ഓർക്കുന്ന സന്തോഷ് പണ്ഡിറ്റ് ഈ സിനിമയിൽ ഉണ്ടെന്നുള്ളതും രസകരമാകുന്നു. ക്യാപ്റ്റൻ രാജുവിനെ വയസായ അവസരത്തിൽ ഒന്നൂടെ കാണാൻ സാധിച്ചു എന്നതും ഇതുപോലെ തന്നെ മനോഹരമായി തോന്നി.
മോഹൻലാൻ അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന സിനിമയുമായി നല്ല ബന്ധം തോന്നിയിരുന്നു. കോളേജ്, വിദ്യാർത്ഥികൾക്കിടയിലെ പരസ്പര ശത്രുത വെച്ചു പുലർത്തുന്ന രണ്ട് ഗ്രൂപ്പുകൾ, അവരുടെ അടിപിടി. അവരുടെ വഴക്കിനിടയിലേക്ക് കടന്നു വരുന്ന അദ്ധ്യാപകൻ. അവരെ ഒന്നാക്കുന്ന അദ്ധ്യാപകൻ, അവരിലൂടെ ഒരു കൊലപാതകരഹസ്യം വെളിവാക്കുന്ന ആ അദ്ധ്യാപൻ ഒരു പള്ളീലച്ചൻ കൂടിയാണെന്നുള്ള വെളിപ്പെടുത്തൽ... ഇടയ്ക്ക് സലിം കുമാറിന്റെ സെക്സും സെക്ഷ്വൽ പെരുമാറ്റവും.
ഇതൊക്കെ തന്നെയാണീ സിനിമയും. വെളിപാടിന്റെ പുസ്തകത്തിലെ സലിം കുമാറിനെ പകരം പൂനം ബജ്‌വ എന്ന നടിക്ക് സിലുക്ക് സ്മിതയെ ഓർമ്മിപ്പിക്കാനായിരിക്കണം സ്മിതയെന്ന പേരുമിട്ട് അദ്ധ്യാപികയായി വയറുകാട്ടി മുലകൾ തുള്ളിച്ച് നടത്തിക്കുന്നത്. ഈ കാര്യം സിനിമയ്ക്ക് ആവശ്യമേ ഇല്ലായിരുന്നു; അരോചകവുമാണ്. പിന്നെ നിലനിൽക്കുന്ന സമൂഹത്തിന്റെ പ്രതിബിംബമാണല്ലോ ഓരോ കലാസൃഷ്ടികളും. കാലം അതൊക്കെ ആവശ്യപ്പെടുന്നുണ്ട് എന്നുള്ളതിന്റെ വെളിപാടായിരിക്കണം ഈ ഒരു ബീജം തുന്നിച്ചേർക്കാൻ പിന്നണിക്കാരെ നിർബന്ധിതരാക്കിയത്.
പെണ്ണുങ്ങളോട് പലപ്രാവശ്യം മമ്മുട്ടി പറയുന്നുണ്ട്, ഞാൻ “പെണ്ണുങ്ങളെ ബഹുമാനിക്കുന്നു, അതുകൊണ്ടുതന്നെ ഒന്നും പറയാനില്ല“ എന്ന്. പൂനം ബജ്‌വയുടെ സ്മിതയോടു മാത്രമല്ല. വരലക്ഷ്മി ശരത്കുമാറിന്റെ ഭവാനി ദുർഗ ഐ.പി.എസ്സിനോടും പലപ്രാവശ്യം ഇതേ കാര്യം ആവർത്തിക്കുമ്പോൾ, മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെയുള്ള വിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴും തകർത്തു പെയ്യുന്ന അവസരത്തിൽ മമ്മുട്ടി പാർവ്വതിയോടു പറയുന്ന ഡയലോഗായി ഇത് വായിച്ചെടുക്കാൻ കുരുട്ടുബുദ്ധികൾക്കാവും എന്നുണ്ട്. പറയുന്നത് ഏതു കൊലകൊമ്പനായാലും തിരിച്ചു പറയേണ്ടത് ആ സമയത്തു തന്നെ കൊടുക്കുന്നതാണു നല്ലത് എന്ന അഭിപ്രായക്കാരനാണു ഞാൻ - എനിക്കതേ ഇഷ്ടവും ഉള്ളൂ. ബുഹുമാനമൊക്കെ അങ്ങ് ചവറ്റുകൊട്ടയിൽ ഇടേണ്ട സമയവുമാണത്!
തിരക്കഥ ചടുലമാണ്. ഉദ്ദ്വോഗത്തിന്റെ മുൾമുനയിലാണീ സിനിമയെ കൊണ്ടു പോകുന്നത്. അവസാനനിമിഷം വരെ അതു നിലനിർത്താനും സിനിമയ്ക്ക് പറ്റുന്നുണ്ട്. ആക്ഷൻ, പാട്ട് എന്നിവയും ധാരാളം ഉണ്ട്. സിനിമ തുടങ്ങുമ്പോൾ ഉള്ള ഗാനത്തിൽ പലരും വന്നു പോകുന്നു. എന്തിനധികം #കുമ്മനം വരെയുണ്ട്!! വിക്കിപീഡിയയെ വരെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. വിക്കന്മാരല്ലാത്തവർ അത് ശ്രദ്ധിച്ചെന്നു വരില്ല - എങ്കിലും ഉണ്ട്. മാറി വിരിയുന്ന രംഗങ്ങളൊക്കെയും ഉത്സവലഹരി പ്രധാനം ചെയ്യുന്നുണ്ട്.
കൊള്ളിക്കേണ്ടവരെയൊക്കെ മതിയാവോളം കൊള്ളിക്കുന്ന തരത്തിലാണ് രചന. ചാനൽ മുതലാളിമാരൊക്കെ ക്യാപ്റ്റൻ രാജുവിന്റെ ചിത്രവും വെച്ച് വാർത്തകൾ ഉണ്ടാക്കി നടത്തുന്ന മാധ്യമവ്യഭിചാരം കുറച്ചൊന്നുമല്ല അവരെ കൊള്ളിക്കുന്നത്!!
വെളിപാടിന്റെ പുസ്തകത്തോടുള്ള സാമ്യത ഈ സിനിമയെ ഒറ്റപ്പെടുത്താൻ ഉതകുന്നതല്ല. വേദികയായി വന്നെത്തുന്ന മഹിമ നമ്പ്യാരുടെ ഡാൻസ് മഹനീയം തന്നെ. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ പാട്ടുപാടുമ്പോൾ ഉള്ള അഭിനയ രീതിയും ഇഷ്ടപ്പെട്ടു. എന്തു തന്നെയായാലും എനിക്ക് സിനിമ ഇഷ്ടപ്പെട്ടു; കുറ്റം പറയാനുമില്ല കൂടുതൽ പറയാനുമില്ല - ഒരു ക്രിസ്മസ്സ് ആഘോഷം! ആഗ്രഹിക്കുന്നവർ കാണുക.
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, December 26, 2017
Sunday, December 24, 2017
Saturday, December 23, 2017
December 23, 2017 at 08:11PM
കോഴിക്കോടേക്കൊരു യാത്ര... പെട്ടന്നൊത്തുവന്നൊരു യാത്രയായിരുന്നു...
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, December 20, 2017
December 20, 2017 at 07:30AM
ഇടുക്കി ജില്ലയിൽ തൊടുപുഴയിലും കട്ടപ്പനയിലും ജന്മദിനാഘോഷം നടക്കുന്നു! #വിക്കിപീഡിയ 15!!
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, December 15, 2017
December 15, 2017 at 08:46AM
#കല്യാണസൗഗന്ധികം #മകൻ: മഴയതാ പെയ്യുന്ന്; ഇടിയതാ മുട്ടുന്ന് അച്ഛാ എനിക്കോരു ഓള* വേണം... #അച്ഛൻ: കയ്യില് കാശില്ല; കടം തരാനാളില്ല മോനേ നിനക്കിപ്പോരോള* വേണ്ട...! (നിനക്ക് ഇപ്പോൾ ഒരു ഭാര്യയെ വേണ്ട) #ഓൾ, #ഓള് = #ഭാര്യ (അവൾ)- ഇതൊരു കാസ്രോഡൻ പഴമൊഴിയാണ്. പഴഞ്ചൊല്ലിൽ പതിരുണ്ടോ ഇല്ലയോ അറിയില്ല, അതെന്തെങ്കിലുമാവട്ടെ... അച്ഛന്റെ ഈ പറഞ്ഞിരിക്കുന്ന നിസ്സഹായാവസ്ഥയിലേക്കാണെന്നു തോന്നുന്നു മലയാളനാടിന്റെ ഇന്നത്തെ പോക്ക്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കല്യാണം കഴിച്ച് സെറ്റിൽഡാവാനായി പുരുഷാരങ്ങൾ അലമുറയിടുകയാണ്. ഒരു മറുന്യായം പറഞ്ഞ് മാറീ നിൽക്കുകയാണു പലരും. പെൺവീട്ടുകാർക്കൊക്കെ പലവിധ സങ്കല്പങ്ങളാണ്. അവനൊരു ഗവണ്മെന്റ് ജോലിക്കാരനാവണം, വല്യ ഐടി എഞ്ചിനിയർ ആവണം, ഗൾഫുകാരൻ ആരായാലും വേണ്ട, ... ഇങ്ങനെ പലവിധം. ഇതൊക്കെ ഒഴിഞ്ഞിരിക്കുന്ന പെൺജാതി സൗഹൃദവലയത്തിലെ ആൺജാതിക്കാരുമായി പ്രണയനിബദ്ധരും ആയിരിക്കും. പ്രണയം രസമുള്ളതാണ്; ഹൃദ്യമായൊരു വികാരാമാണത്, ഉചിതമായ കാലത്ത് മനസ്സിനെ പ്രണയാതുരമാക്കാത്ത ജീവിതങ്ങൾ കാണില്ല. അതാവണം ജീവിതം. പ്രണയിച്ചവരെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന വാശിക്ക് ഒരു നിലനിൽപ്പോ കൃത്യതയോ ഉണ്ടെന്നു തോന്നുന്നില്ല. ഞാനും പ്രണയിച്ചിട്ടുണ്ട്. പ്രണയിച്ചവരെയൊക്കെ കൃത്യമായി കല്യാണം കഴിച്ച് വിട്ടതിനു ശേഷമാണു ഞാൻ കല്യാണം കഴിച്ചതും. ആ പ്രണയിനിമാരൊക്കെയും പ്രണയോത്സുകരായി ഇന്നും കോടെ തന്നെ ഉണ്ടെന്നുള്ളതാണതിന്റെ ഗുണവും... ചിലരൊക്കെ ചിരിക്കുന്നുണ്ട്; ചിലർ കരയാറുണ്ട്,... പല ഭാവത്തിലവർ അവരുടേതായ ലോകം വാർത്തെടുത്തിരിക്കുന്നുണ്ട്. ആ ലോകവാർത്തകൾ അറിയാനും ആസ്വദിക്കാനും കഴിയുന്ന ജീവിതത്തിന്റെ രസവും നിലവിലെ കമിതാക്കൾ അറിയേണ്ടതുണ്ട്. കല്യാണം എന്നത് ഒരു സെറ്റിൽമെന്റാണ്. രണ്ടു കുടുംബങ്ങളുടെ, രണ്ട് സമൂഹത്തിന്റെ കൂടിച്ചേരലാണത്; അല്ലാതെ രണ്ട് വ്യക്തികളിലേക്ക് മാത്രം ഒതുക്കിവെച്ച് തങ്ങളുടേതായ ഒരു പ്രപഞ്ചം ഉണ്ടാക്കുകയല്ല കല്യാണം. അതി പ്രണയത്തിലാണൊതുക്കേണ്ടത്. പ്രണയവും കല്യാണവും വേർപിരിയുന്നത് ഇവിടെ മാത്രമാണ്. കല്യാണം കഴിഞ്ഞാലും പ്രണയം പഴയതിലും കേമമായി തുടരാമെന്നിരിക്കെ കൃത്യതയോടുകൂടി അറിയുന്ന രണ്ടുപേരുടെ ഉചിതമായ കൂടിച്ചേരലാവണം കല്യാണമെന്നു കരുതുന്നു. പ്രണയിച്ചവരുടെ വേർപിരിയലുകൾ പലപാടും കണ്ടു. വഴിമുട്ടി ഒന്നും ചെയ്യാനാവാതെ നിൽക്കുന്നവരുണ്ട്. വീട്ടുകാരുടെ കുടുംബത്തിന്റെ പരിഹാസവും പരിതാപവും ഏറ്റ് വലഞ്ഞിരിക്കുന്നു. “നീ തന്നെ തെരഞ്ഞെടുത്തതല്ലേ അനുഭവിക്ക്“ എന്ന വാക്യം കേൾക്കാത്തിടമില്ല. ഇതിന്റെ കൂടെ തന്നെ 18 തികഞ്ഞ പെണ്ണ് 48 ആയ പുരഷകേസരിയെ പ്രണയിച്ച് കല്യാണം കഴിക്കുന്ന കാഴ്ചകളും സുലഭമായി കാണുന്നുണ്ട്. ഇതുവായിക്കുന്നവരായ പ്രണയിതാക്കാളൊക്കെയും സങ്കീർണമായ ജീവിതവീഥിയെ ക്രമപ്പെടുത്തിയെടുക്കാനായി നല്ലതുപോലെ ആലോചിക്കണം. പെണ്ണുകിട്ടാതെ ഉഴലുന്ന പുരുഷജാതിക്കാരെ പെൺജാതിയിൽ പെട്ടവർ ജാതിതിരിവില്ലാതെ പ്രണയിക്കാൻ പഠിക്കണം... ഒരു കല്യാണജിഹാദിനായി വരും വർഷം ഉപയോഗപ്രദമാവട്ടെ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, December 12, 2017
December 12, 2017 at 05:43AM
ഫെയ്സ്ബുക്കിൽ അനിയത്തി രാജിയെ കണ്ട ദിവസം....
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, December 11, 2017
December 11, 2017 at 08:29PM
ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ...!! സിസ്റ്റർ #മേരി #ബനീഞ്ജ
Labels:
facebook,
Facebook Status,
RajeshOdayanchal
December 11, 2017 at 09:17AM
#ജിഎസ്‌ടി വന്നതിനു ശേഷം ഒരു ബഹുസ്വരതയുടെ പരിച്ഛേദമായ ഈ വാണിജ്യമേല്‍ക്കൂരക്കകത്ത് ആച്ഛാദിതമായി കിടക്കപ്പെടേണ്ടി വന്ന ഏറ്റവും പുരാതനമായ ധാന്യസംസ്കൃതികളിലൊന്നിനെ നവീന സാമ്പത്തികശാസ്ത്രബോധത്തിന്റെ വ്യവഹാരരീതികളിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ നാണയവ്യവസ്ഥ എന്നിലേല്‍പ്പിക്കുന്ന ആഘാതം വളരെ കഠിനമായി തോന്നുന്നു!! Goods and Services Tax, #GST, #Hotel #Bill
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, December 10, 2017
December 10, 2017 at 02:54PM
ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാമശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽക്കൂടി നേടിയതാണതിൻ ശക്തികൾ... വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമയൂരപിഞ്ചികാചാലനതന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വെച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ... #വയലാർ
Labels:
facebook,
Facebook Status,
RajeshOdayanchal
December 10, 2017 at 08:40AM
റാകി പറക്കുന്ന ചെമ്പരുന്തേ, നീയുണ്ടോ മാമാങ്ക വേല കണ്ടു, വേലയും കണ്ടു വിളക്കും കണ്ടു, കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു…!
Labels:
facebook,
Facebook Status,
RajeshOdayanchal
December 10, 2017 at 06:54AM
ലോക മനുഷ്യാവകാശ ദിനം! മനുഷ്യനെ തിരിച്ചറിയുമ്പോൾ മാത്രമേ നമുക്ക് മനുഷ്യാവകാശങ്ങളെ കുറിച്ച് പറയുവാനുള്ള അർഹതയുള്ളൂ!
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, December 09, 2017
December 09, 2017 at 04:44PM
സിനിമാ നിരൂപണം ചില സിനിമകളുടെ പേരിൽ തന്നെ എഴുതി വെച്ചിട്ടുണ്ട് അത് പന്നപ്പടമാണെന്ന്!! അതൊക്കെ ഉണ്ടായിട്ടും, പോയി കാശ് കൊടുത്തു കാണുന്നവരെ വേണം ആദ്യം കല്ലെറിയാൻ!! ഒരോളത്തിന് ഞാനും പെട്ടു. ഒരു സിനിമ കണ്ടു. സിനിമേടെ പേരുപറയുന്നില്ല!! ഇനി അതൊരു പ്രശ്നമാവേണ്ട - കുറേ ആളുകളുടെ അദ്ധ്വാനവും വിയർപ്പുമൊക്കെയല്ലേ ഈ പണ്ടാരപ്പടം. കാണുന്നവർ പോയി കണ്ടു തുലയട്ട്!
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, December 07, 2017
December 07, 2017 at 10:06AM
ഒരു കാസ്രോഡൻ ചിന്ത!!
നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി...!
.......... ............. ........... .............. ............... .
രണ്ടരവർഷത്തോളം പണ്ട് ഖുറാൻ പഠിക്കാനും അടുത്തറിയാനും സാധിച്ചിട്ടുണ്ട്. പറഞ്ഞു തന്നവരുടെ വികാരവും, വിവേകവും അവർ തന്ന അറിവും ചെറുതല്ല. അന്നറിയാൻ ഇടവന്ന സ്നേഹവും വിശ്വാസവും ഒരു മതമെന്ന നിലയിൽ ഇന്നും മുസ്ലീം മതത്തോടുണ്ട്.
അന്ന് ഒരു മുസ്ലീം മതസ്ഥനല്ലാതിരുന്നിട്ടും എന്റെ ആവശ്യപ്രകാരം, ആഗ്രഹപ്രകാരം അതു സാധിച്ചു തരാൻ അവർക്കു പറ്റിയത് തന്നെ ചില എട്ടുകാലി മമ്മൂഞ്ഞുകളുടെ എതിർപ്പിനെ മറികടന്നായിരുന്നു. ഇത്തരം മമ്മൂഞ്ഞുകൾ എല്ലായിടത്തും കിടക്കുന്നുണ്ട്!!
അറിയാതെ, അറിവില്ലാതെ ചിലയ്ക്കുന്ന കാലദ്രോഹികൾ എവിടെയുമുണ്ടെന്നത് പോലെ ആ മതത്തേയും ഇപ്പോൾ അർബുദം ബാധിച്ചുപോയി. കൂട്ടം ചേർന്ന് ആരൊക്കെയോ കൂടി നല്ലൊരു കാഴ്ചപ്പാടിനെ തന്നെ ഇല്ലാതാക്കുന്നു... ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു!!
കൂട്ടിവായിക്കേണ്ടതാണ് ഹൈന്ദവസംസ്കാരം!! ഈ സംസ്കാരത്തേയും ഇതുപോലെ പകർച്ചവ്യാധി ബാധിച്ചു പോയി!! രാഷ്ട്രീയലാഭത്തിനായോ നിലനിൽക്കുന്ന സമൂഹത്തിന്റെ ഇരുളടഞ്ഞ മനസ്സിനെ കണ്ടറിഞ്ഞിട്ടോ എന്തിനോ വേണ്ടി ആരൊക്കെയോ ആ മഹത്തായ സംസ്കൃതിയെ നശിപ്പിക്കുന്നു. മുസ്ലീം സംഘടനകളാവട്ടെ RSS പോലുള്ള ഹിന്ദുസംഘടനകാളാവട്ടെ, അല്ലെങ്കിൽ ഇതിനെ ഉപയോഗിച്ച് ലാഭം കൊയ്യുന്ന ബിജെപ്പിയാവട്ടെ ആരായാലും എവിടെയായാലും ഇവരുടെയൊക്കെ അടിസ്ഥാനവികാരം ഒന്നെന്നു കാണുന്നു!!
പകയും വിദ്വേഷവും കൈമുതലാക്കിയ ആ അശ്വത്ഥാമാവ് നമുക്കിടയിലൂടെ ചരിക്കുന്നുണ്ട്. മരണമില്ലാത്ത ആ ദോഷവിത്ത് നമ്മുടെ മക്കളെയെങ്കിലും ബാധിക്കാതെ നോക്കുക. അതിൽ മാത്രമാണൊരു രക്ഷ!!
നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി...!
.......... ............. ........... .............. ............... .
രണ്ടരവർഷത്തോളം പണ്ട് ഖുറാൻ പഠിക്കാനും അടുത്തറിയാനും സാധിച്ചിട്ടുണ്ട്. പറഞ്ഞു തന്നവരുടെ വികാരവും, വിവേകവും അവർ തന്ന അറിവും ചെറുതല്ല. അന്നറിയാൻ ഇടവന്ന സ്നേഹവും വിശ്വാസവും ഒരു മതമെന്ന നിലയിൽ ഇന്നും മുസ്ലീം മതത്തോടുണ്ട്.
അന്ന് ഒരു മുസ്ലീം മതസ്ഥനല്ലാതിരുന്നിട്ടും എന്റെ ആവശ്യപ്രകാരം, ആഗ്രഹപ്രകാരം അതു സാധിച്ചു തരാൻ അവർക്കു പറ്റിയത് തന്നെ ചില എട്ടുകാലി മമ്മൂഞ്ഞുകളുടെ എതിർപ്പിനെ മറികടന്നായിരുന്നു. ഇത്തരം മമ്മൂഞ്ഞുകൾ എല്ലായിടത്തും കിടക്കുന്നുണ്ട്!!
അറിയാതെ, അറിവില്ലാതെ ചിലയ്ക്കുന്ന കാലദ്രോഹികൾ എവിടെയുമുണ്ടെന്നത് പോലെ ആ മതത്തേയും ഇപ്പോൾ അർബുദം ബാധിച്ചുപോയി. കൂട്ടം ചേർന്ന് ആരൊക്കെയോ കൂടി നല്ലൊരു കാഴ്ചപ്പാടിനെ തന്നെ ഇല്ലാതാക്കുന്നു... ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു!!
കൂട്ടിവായിക്കേണ്ടതാണ് ഹൈന്ദവസംസ്കാരം!! ഈ സംസ്കാരത്തേയും ഇതുപോലെ പകർച്ചവ്യാധി ബാധിച്ചു പോയി!! രാഷ്ട്രീയലാഭത്തിനായോ നിലനിൽക്കുന്ന സമൂഹത്തിന്റെ ഇരുളടഞ്ഞ മനസ്സിനെ കണ്ടറിഞ്ഞിട്ടോ എന്തിനോ വേണ്ടി ആരൊക്കെയോ ആ മഹത്തായ സംസ്കൃതിയെ നശിപ്പിക്കുന്നു. മുസ്ലീം സംഘടനകളാവട്ടെ RSS പോലുള്ള ഹിന്ദുസംഘടനകാളാവട്ടെ, അല്ലെങ്കിൽ ഇതിനെ ഉപയോഗിച്ച് ലാഭം കൊയ്യുന്ന ബിജെപ്പിയാവട്ടെ ആരായാലും എവിടെയായാലും ഇവരുടെയൊക്കെ അടിസ്ഥാനവികാരം ഒന്നെന്നു കാണുന്നു!!
പകയും വിദ്വേഷവും കൈമുതലാക്കിയ ആ അശ്വത്ഥാമാവ് നമുക്കിടയിലൂടെ ചരിക്കുന്നുണ്ട്. മരണമില്ലാത്ത ആ ദോഷവിത്ത് നമ്മുടെ മക്കളെയെങ്കിലും ബാധിക്കാതെ നോക്കുക. അതിൽ മാത്രമാണൊരു രക്ഷ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, December 02, 2017
Saturday, November 25, 2017
November 25, 2017 at 10:05AM
ബൊമ്മനഹളള്ളി സദ് ഗുരു സായിനാഥ സ്കൂളിൽ ആന്വൽ ഡേ ആഘോഷം ഇന്ന്...
Labels:
facebook,
Facebook Status,
RajeshOdayanchal
November 25, 2017 at 07:52AM
ഒരുത്തനെ വലയിലാക്കിയത് ഇന്നേ ദിവസം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, November 20, 2017
November 20, 2017 at 05:05PM
നാട്ടിലൊക്കെ നായ്ക്കളുടെ പേരുകൾ അധികവും #ടിപ്പു എന്നായിരുന്നു. പട്ടികൾ പ്രതാപികൾ എങ്കിൽ #കൈസർ എന്നും!! കാരണം??
Labels:
facebook,
Facebook Status,
RajeshOdayanchal
November 20, 2017 at 01:17PM
#കുഞ്ചൻ #നമ്പ്യാർ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം ഇത്യര്‍ഥ ഏഷാം ശ്ലോകാനാം അല്ലാതൊന്നും ന വിദ്യതേ...!!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, November 14, 2017
November 14, 2017 at 06:51AM
ശിശുദിനാശംസകൾ... http://ift.tt/2zCqMrV
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, November 11, 2017
November 11, 2017 at 08:21AM
ഗോയിങ് റ്റു ഒടയഞ്ചാൽ!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, November 01, 2017
November 01, 2017 at 09:13AM
കന്നഡ രാജ്യോത്സവം പ്രമാണിച്ചിട്ടാണെന്നു തോന്നുന്നു നേരം വെളുത്തതിനു ശേഷം കറന്റില്ല!! അവധി ആയതു കാരണം ഒരു പിണ്ണാക്കും ചെയ്യാനുമില്ല!! നല്ലോരു ദിവസം പോയിക്കിട്ടി...
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 24, 2017
October 24, 2017 at 05:22AM
ഭ്രാന്തന്റെ സ്വപ്നം ....................................... എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന നഗ്നമാം ദുസ്വർഗ്ഗ കാമമില്ല... വഴ്‌വിൽ ചെതുമ്പിച്ച വാതിലുകളടയുന്ന പാഴ്‌നിഴൽ പുറ്റുകൾ കിതപാറ്റി ഉറയുന്ന ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ് ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ് നേരു ചികയുന്ന ഞാനാണു ഭ്രന്തൻ മൂകമുരുകുന്ന ഞാനാണു മൂഡൻ നേരു ചികയുന്ന ഞാനാണു ഭ്രന്തൻ മൂകമുരുകുന്ന ഞാനാണു മൂഡൻ... ..... ...... ...... ...... ...... . ...... ..... ...... ....... ..... ചാരങ്ങൾപോലും പകുത്തുന്നൊരീ പ്രേതങ്ങളലറുന്ന നേരം പേയും പിശാചും പരസ്പരം തീവെട്ടിപേറി അടരാടുന്ന നേരം നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോൾ ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുമ്പോൾ അറിയാതെ ആശിച്ചുപോകുന്നു ഞാനും വീണ്ടുമൊരുനാൾ വരും (അച്ചാ ദിൻ) വീണ്ടുമൊരുനാൾ വരും എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ സ്വാർത്ഥ സിംഹാസനങ്ങളെ കടലെടുക്കും പിന്നെ ഇഴയുന്ന ജീവന്റെ അനലിൽ നിന്നു അമരഗീതം പോലെ ആത്മാക്കൾ ഇഴചേർന്നൊരു അദ്വൈത പത്മമുണ്ടായിവരും.... അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും ഊഷ്മാവുമുണ്ടായിരിക്കും അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ അണുരൂപമാർന്നടയിരിക്കും അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു ഒരു പുതിയ മാനവനുയിർക്കും അവനിൽനിന്നദ്യമായ് വിശ്വസ്വയം പ്രഭാ പടലം ഈ മണ്ണിൽ പരക്കും ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം നേരു നേരുന്ന കാന്തന്റെ സ്വപ്നം... ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം നേരു നേരുന്ന കാന്തന്റെ സ്വപ്നം…
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, October 23, 2017
October 23, 2017 at 06:08AM
#പാന്‍ഗ്രാം #Pangram #Malayalam The quick brown fox jumps over the lazy dog "അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തില്‍ മഞ്ഞളും ഈറന്‍ കേശത്തില്‍ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദുഃഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിര്‍ഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോള്‍ ബാലയുടെ കണ്‍കളില്‍ നീര്‍ ഊര്‍ന്നു വിങ്ങി." - കിഷോർ "ऋषियों को सताने वाले दुष्ट राक्षसों के राजा रावण का सर्वनाश करने वाले विष्णुवतार भगवान श्रीराम, अयोध्या के महाराज दशरथ के बड़े सपुत्र थे।" “ഔത്സുക്യത്തോടെ വന്നു ചേർന്ന ജഩസഞ്ചയത്തിൽ ൠഭോഷത്വമില്ലാത്ത ഏതൊരാളെയും തന്റെ വാൿപടുത്വത്താൽ ആശ്ചര്യപ്പെടുത്തിക്കൊണ്ടു് ഢമരുമേളത്തിന്റെയും മണിഝംകാരങ്ങളുടെയും അകമ്പടിയോടെ ഌപ്തപ്രചാരങ്ങളായ ഒട്ടേറെ പുരാണകഥകൾ അവരെ പറഞ്ഞു കേൾപ്പിച്ച ആ ദീക്ഷാധാരിയായ ഭക്തസംഩ്യാസിക്കു് സന്ധ്യാവന്ദഩത്തിഩായി മഠത്തിലേക്കു പുറപ്പെടേണ്ട സമയം എത്തിയോ എന്നു് ഘടികാരത്തിൽ നോക്കി അറിഞ്ഞുകൊണ്ടു വരുവാൻ തോഴിയെ ഏല്പിച്ചിട്ടു് രാജകുമാരി സിന്ദൂരഛവിയാർന്ന ചക്രവാളത്തിലേക്കു് നോക്കി എന്തോ ഓർത്തുകൊണ്ടു് ഈറൻമിഴികളോടെ അന്തഃപുരത്തിൽ നിൽക്കുന്ന വേളയിലായിരുന്നു വെൺകൊഺക്കുടയും ൡതമുദ്രാങ്കിതമായ പതാകയും ഉള്ള തേരിലേറി ഉത്തരദിക്കിൽ നിന്നും സൈഩ്യാധിപഩോടും മന്ത്രിമുഖ്യഩോടും പിഩ്ഩെ അംഗരക്ഷകരായി ഇരുപതു് ഊർജസ്വലരായ യോദ്ധാക്കളോടും ഒപ്പം ഋഷിവര്യൻ ഒരു കൈയിൽ യോഗദണ്ഡവും മഺേതിൽ ഐശ്വര്യനിദായകമായ വലംപിരിശംഖും ഏന്തിക്കൊണ്ടു് വന്നു ചേർന്നതു്.” - User: Ajifocus Wikipedia कः खगौघाङचिच्छौजा झाञ्ज्ञोऽटौठीडडण्ढणः। तथोदधीन् पफर्बाभीर्मयोऽरिल्वाशिषां सहः।।"
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 22, 2017
October 22, 2017 at 01:58PM
വാർത്തകളിൽ നിറഞ്ഞു നിൽക്കുക, അതിലേറേ അന്യമതസ്ഥരെ അവഹേളിക്കുക, വെറുപ്പിന്റെ കടുത്തവിഷം ജനഹൃദയങ്ങളിൽ നിക്ഷേപിക്കുക - ഇതാണു പ്രധാനം. നല്ലതായാലും ചീത്തകാര്യമായാലും എല്ലാവരും പറഞ്ഞു കൊണ്ടേ ഇരിക്കണം. കണ്ണീർ ഗർഭമാവട്ടെ, നിശ്വാസഓക്സിജനാവട്ടെ പലിശയാവട്ടെ വിലക്കയറ്റമാവട്ടെ ജനരക്ഷായാത്രയാവട്ടെ താജ്മഹലാവട്ടെ സിനിമയാവട്ടെ... മാസാമാസം അടുത്ത തെരഞ്ഞെടുപ്പു വരെ മാധ്യമങ്ങളിലും അതിലൂടെ ജനഹൃദയങ്ങളിലും നിറഞ്ഞു നിന്നാടണം. ഇതൊക്കെ അതിനുള്ള വഴികളാണ്. നിങ്ങൾ പരിഹസിക്കുകയോ വഴ്ത്തിപ്പാടുകയോ എന്തു വേണമെങ്കിലും ചെയ്തോളൂ... കഴിയുന്നത്ര ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി ഗ്രാമാന്തരങ്ങൾ ഒന്നിനേപറ്റിയും അറിയാത്ത ഒത്തിരിപേരെ നിരത്തി നിർത്തിയിട്ടുണ്ട്... ജി.എസ്.ടി., നോട്ടുനിരോധനം, പട്ടിണി, ഡിജിറ്റൽ ഇന്ത്യ, പശുമാതാവ്, കണ്ണീർ ഗർഭം, ദളിതൻ, തൊഴിലില്ലായ്മ, നിശ്വാസഓക്സിജൻ, എന്നു തുടങ്ങി എന്ന്തിനെ കിട്ടിയാലും നിങ്ങൾ ഞങ്ങളെ വിടാതെ പിന്തുടരുമെന്നറീയാം. ഞങ്ങൾക്കാവശ്യവും അതുതന്നെ!! വ്യാജസ്തുതിയിലുടെ വാഴ്ത്തപ്പെട്ട രാവണൻ തന്നെ ഉദാഹരണമായിരിക്കുമ്പോൾ ഇത് ഞങ്ങൾക്കും ഗണകരമാവുക തന്നെ ചെയ്യും!!
Labels:
facebook,
Facebook Status,
RajeshOdayanchal
October 22, 2017 at 12:30PM
#പ്രണയം ശ്യാമവർണമോഹിനീ കഠോരഭാഷിണീ പ്രിയേ, പ്രേമലേഖനം നിനക്കു ഞാൻ തരുന്നു ശാരദേ... മാറ്റിനിക്കു പോകുവാൻ നിനക്കു വേണ്ടിയിന്നലെ കാത്തു നിന്നു കാത്തു നിന്നു ഷോ തുടങ്ങിടും വരെ, വന്നതില്ല കണ്മണീ വരുന്നുവോ വരുന്നുവോ എന്നു നോക്കി. നോക്കി ഞാൻ തിരിച്ചു പോയ് നിരാശനായ്... പൈസയെത്രയോ മുടക്കി പദ്ധതി ഒരുക്കി നിന്റെ ഫെയ്സ് കാണുവാൻ കൊതിച്ചു സൈക്കിളേറി വന്നു ഞാൻ... പുള്ളിയുള്ള ബ്ലൗസുവേണമെന്നു നീ പറഞ്ഞുടൻ കള്ളടിച്ച പോലെ ഞാൻ കറങ്ങി സിറ്റി മൊത്തമേ... അന്നു ഞാനൊളിച്ചൊളിച്ച് നിന്റെ വീട്ടിൽ വന്നതും നിന്റെ ജന്നലിന്റെ കമ്പി മാറ്റുവാൻ ശ്രമിച്ചതും; നിന്റെ ഫാദർ കണ്ടതും; പുളീടെ കമ്പൊടിച്ചതും ഞാനെടുത്ത് ഗേറ്റു ചാടി ഓടി രക്ഷപെട്ടതും... ഇത്ര വേഗം നീ മറന്നതെന്തു ശാരദേ പ്രിയേ ഹാർട്ടു പഞ്ചറായി ഞാൻ മരിക്കുവാൻ കിടക്കുകിൽ രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..! രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..! 😋
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, October 19, 2017
October 19, 2017 at 06:20AM
#കഴകം വടക്കേ മലബാറിൽ കണ്ടുവരുന്ന ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം, തറ, പള്ളിയറ, കോട്ടം, കാവുകൾ, മുണ്ട്യ തുടങ്ങിയ സങ്കേതങ്ങൾക്ക് നേതൃത്വം നൽകുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ് കഴകം. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ പ്രഥമസ്ഥാനം അർഹിക്കുന്നവയാണ് കഴകങ്ങൾ. സമുദായത്തിന്റെ കീഴിൽ താനങ്ങളുടെ എണ്ണം പെരുകുമ്പോൾ അവയെ നിയന്ത്രിക്കാൻ മേൽഘടകമായാണ് കഴകം രൂപം കൊള്ളുന്നത്. കഴകം എന്ന പദം വിവിധ അർത്ഥങ്ങളിലാണ് ഓരോ ദേശത്തും അറിയപ്പെടുന്നത്. കോലസ്വരൂപത്തിലും അള്ളടസ്വരൂപത്തിലുമായിരുന്നു കഴകങ്ങൾ ആരംഭിച്ചത്. രാജ്യത്തിന്റെ പൊതുകാര്യങ്ങളിൽ ചർച്ച നടത്താനും തിരുമാനമെടുക്കാനുമുള്ള സഭ എന്ന അർത്ഥമാണ് അന്നു കഴകം എന്ന പദത്തിനു നൽകിയിരുന്നത്. ഘടകം എന്ന സംസ്‌കൃതപദത്തിന്റെ തത്ഭവമാണ് കഴകമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കഴകം എന്ന പദം ആദ്യം തമിഴിലും പിന്നീട് മലയാളത്തിലും പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്. തെക്കേമലബാറിൽ ക്ഷേത്രപൂജ നടത്തുന്ന കർമ്മിയെ സഹായിക്കാനായി ശ്രീകോവിലിനു വെളിയിൽ ഒരുക്കങ്ങൾ ചെയ്തു സഹായിക്കുന്നവരെ കഴകക്കാർ എന്നാണു വിളിക്കുക.
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 17, 2017
October 17, 2017 at 10:45PM
#MeToo ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഞാൻ ഒറ്റയ്ക്ക് ചെറുവത്തൂരിലേക്ക് പോവുമായിരുന്നു. 20 കിലോമീറ്റർ അപ്പുറമുള്ള കാഞ്ഞങ്ങാട് എത്തിയാൽ ഒരു കറക്കമുണ്ട്! ഒടയഞ്ചാലിൽ നിന്നും കാഞ്ഞങ്ങാടേക്ക് 4:50 രൂപയായിരുന്നു അന്നു ബസ്സ് ചാർജ്. (ഇപ്പോൾ 20 രൂപയോ മറ്റോ ആകണം.) കാഞ്ഞങ്ങാട് എത്തിയാൽ ബാലമംഗളം, ബാലരമ, പൂമ്പാറ്റ, മുത്തശ്ശി, അമർചിത്രകഥകൾ ഒക്കെ വാങ്ങൽ ഒരു കലാ പരിപാടിയായിരുന്നു. പിന്നെ ഒരു ഫ്രൂട്സലാട്ട് കഴിക്കും. അന്നതിന് 2 രൂപയോ 2:50 ഓ വില വന്നിരുന്നു. (ഇന്നിപ്പോൾ 125 ഓളം വിലവരുന്നു). വല്ലപ്പോഴും കിട്ടുന്ന അവസരം മാക്സിമം ആസ്വദിക്കുക എന്നതായിരുന്നു അന്നൊക്കെ. കാഞ്ഞങ്ങാട് റോഡ്സൈഡിൽ തൈലം/കുഴമ്പ്, ഒക്കെ വിൽക്കുന്നയാൾ തൈലത്തിൽ തീ ഒക്കെ കൊടുത്ത് മാജിക്ക് കാണിക്കുന്ന ഒരു സംഗതി ഇടയ്ക്കൊക്കെ ഉണ്ടാവാറുണ്ട്. കാണാൻ നല്ല തിരക്കാവും. എല്ലാവരും ചുറ്റും കാണും ഇടിച്ചു കേറികാണണം. ചിലരൊക്കെ വാങ്ങിക്കും. എനിക്കതൊക്കെ അന്ന് കൗതുകമായിരുന്നു. കൗതുകം ഇന്നും പലതിനോടുണ്ട്. മാറി മാറി വരുന്നു എന്നേ ഉള്ളൂ. ഒരിക്കൽ ഞാനങ്ങനെ നിൽക്കുമ്പോൾ എന്റെ മുമ്പിൽ ഒരു വൃദ്ധൻ ഇക്ക നിൽപ്പുണ്ടായിരുന്നു. തലയിൽ ഒരു തൂവാല കൊണ്ട് കെട്ടിയ പകുതി കഷ്ടണ്ടിത്തലയൻ. അയൾ മെല്ലെ പുറകിൽ കൈ കെട്ടിവെച്ചു. ഞാനന്ന് ട്രൗസറിട്ട് സ്കൂളിൽ വരുന്ന കാലമായിരുന്നു. അയാൾ മെല്ലെ എന്റെ മറ്റേ സൂത്രത്തിൽ തലോടാൻ തുടങ്ങി. എനിക്കും ഒരു സുഖം. ഞാൻ അനങ്ങാതെ നിന്നു. അയാൾ സിബ് മെല്ലെ ഊരി. മ്മളെ ചങ്ങായി വടിയായി നിൽക്കുന്നു 🤓 സംഗതി സീരിയസ്സായപ്പോൾ അയാൾ മുഖത്തേക്കു നോക്കി, കൈയ്യിൽ പിടിച്ചു സൈഡിലേക്ക് വലിച്ചു ... ഞാൻ കൂട്ടാക്കിയില്ല. പേടി തോന്നി. സിബിട്ട് ഓടിപ്പോയി ചെറുവത്തേരേക്കുള്ള ബസ്സിൽ കേറിയിരുന്നു... #കുഞ്ഞിക്കുട്ടൻ ശാന്തമായുറങ്ങുകയായിരുന്നു അപ്പോൾ... സെന്റ് പയസ്സിൽ ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് ഇന്റെർകോളേജിയേറ്റ് സാഹിത്യ സെമിനാർ കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ വെച്ചുണ്ടായിരുന്നു. കോളേജിൽ നിന്നും ഞാനും മറ്റൊരു പയ്യനുമായിരുന്നു പോകാൻ തെരഞ്ഞെടുക്കപ്പെട്ടവർ; പോയത് ഞാൻ മാത്രവും. മറ്റേ പുള്ളിക്കാരൻ എന്തോ അസൗകര്യം കാരണം വന്നില്ല. ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റും വന്നൊരു ത്രിദിനക്യാമ്പ് ആയിരുന്നു അത്. 27 കോളേജുകളിൽ നിന്നായി ഒരു കേളേജിൽ നിന്നും മിനിമം രണ്ടുപേർ വെച്ചുണ്ട്. ഇന്നത്തെ സിനിമാക്കാരൻ ഷാജികുമാർ അന്ന് നെഹ്രുക്കോളേജിൽ പ്രിഡിഗ്രിക്കു പഠിക്കുന്നുണ്ടായിരുന്നു അവനും ഉണ്ടായിരുന്നു. ആദ്യ ദിവസം കാഞ്ഞങ്ങാട് ഡിവൈൻ കോളേജിലെ ഒരു പരിപാടി കഴിഞ്ഞു വരും വഴി ബാലചന്ദ്രൻ ചുള്ളിക്കാട് വെള്ളമടിച്ച് ഓഫായിപ്പോയോന്നൊരു സംശയം. ആ സമയത്ത് ഞങ്ങളോട് അവിടുള്ളവർ ഒരു സൃഷ്ടിയുണ്ടാക്കി പ്രസന്റ് ചെയ്യാനും പരസ്പരം പരിചയപ്പെടാനും പറഞ്ഞു. ഞാൻ കുത്തിപ്പിടിച്ച് ഒരു കഥ തട്ടിക്കൂട്ടി.. ഭ്രാന്തിയായ ചെറിയൊരു പെൺകുട്ടിയെ ട്രൈനിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതായിരുന്നു തുടക്കം. അവൾ കോവിലിൽ ഒറ്റയ്ക്ക് തൊഴാൻ പോയപ്പോൾ പൂജാരി പയ്യൻ കുരുട്ടുബുദ്ധി കാണിച്ചതും അവൾ ഓടി മറയുമ്പോൾ കാൽ തെറ്റി വീണ് നെറ്റി പൊട്ടുന്നതും, ആരോടും പറയാനാവാതെ ആ ചെറുമനയിലെ തമ്പുരാട്ടികുട്ടിയുടെ മാനസിക നില തെറ്റുന്നതും ഒക്കെയായിരുന്നു വിഷയം. കഥ പ്രസന്റ് ചെയ്ത; പേരും കോളേജും പറഞ്ഞു, ഞാൻ സ്റ്റേജു വിട്ടു. വന്നിരിക്കുമ്പോൾ അടുത്തിരിക്കുന്ന രണ്ടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി കരയുന്നു! അതും ഒരു തമ്പുരാട്ടിക്കുട്ടി. അവൾക്കും സെയിം അനുഭവം ഉണ്ടായിട്ടുണ്ട്. അവളുടെ മനയോട്അ മുട്ടി നിൽക്കുന്ന അമ്പലത്തിൽ പൂജയ്ക്ക് എത്തുന്ന അവളുടെ കസിൻ പയ്യൻ തന്നെയാണ് ആള്. അച്ഛനും മുത്തച്ഛനും കസിൻ പയ്യൻ വല്യ ആളാണ്. ഇവൾ പ്രിഡിഗ്രി പഠിക്കുന്ന കുട്ടിയും. പറയാൻ പറ്റില്ല; സ്വന്തം വീട്ടിൽ കേറാൻ പറ്റാത്ത അവസ്ഥയായിപ്പോയി ആ കുട്ടിക്ക് - ഇത് എന്റെ കഥതന്നെയാണേട്ടാ, എന്റെ മാത്രം കഥ. ഇതെനിക്കുവേണം എന്നവൾ പറഞ്ഞു. അവൾ പിന്നെ എന്റെ ലൈനായീട്ടാ... മൂന്നുകൊല്ലം ഞങ്ങൾ തകർത്തു.. 🤓🤓🤓 ഇന്നവൾ മലയാളക്കരയുടെ ഏതോ നിശബ്ദതയിൽ മൂകസാക്ഷിയായിരിപ്പുണ്ട്. പലതരം വീഴ്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സംഭവിക്കുന്നുണ്ട്. ആൺകുട്ടികളാണെങ്കിൽ അധികമൊന്നും ആരും മൈന്റാക്കാതെ പോകുന്നു... ഓ സാരമില്ല, ഒന്നും സംഭവിച്ചില്ലല്ലോ എന്നു പറഞ്ഞവർ ഒതുക്കും. പെൺകുട്ടികൾക്കുള്ള അനുഭവങ്ങൾ ഇതേ പോലെ പലതും അറിയാനിടയായിട്ടുണ്ട്. മഞ്ജു പറഞ്ഞവ തന്നെ വേണ്ടതിൽ അധികമുണ്ട്. ശ്രദ്ധിക്കാവുന്ന കാര്യം മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധ അധികമായി നൽകാൻ ഇതുപകരിക്കും എന്നുള്ളതാണ്. പറയാനുള്ള മടി/ചമ്മൽ/പേടി/വെറുപ്പ് ... എന്നിവ കൊണ്ട് ഒക്കെ മറച്ചു പിടിച്ച് നിശബ്ദതകളിൽ തേങ്ങിക്കരയാൻ ഒരാൾക്കും അവസരമുണ്ടാവാൻ പാടില്ല.
Labels:
facebook,
Facebook Status,
RajeshOdayanchal
October 17, 2017 at 09:04AM
കവി ഗിരീഷ് കുമാർ, #കേരളീയം #കവിത —------------------------------------------- സുഹൃത്തേ, ഞങ്ങളുടെ കുഞ്ഞുങ്ങൾ എല്ലാവരും നല്ല വീടുകൾ വരയ്ക്കും. ഉമ്മറത്ത് ഒരച്ഛനെ വരയ്ക്കും. തൊട്ടടുത്ത് ഒരമ്മയേയും രണ്ട് കുട്ടികളേയും വരയ്ക്കും. (അതിൽ ഒന്ന് പെണ്ണായിരിക്കും.) സന്തോഷത്തിന്റെ ഒരു വിളക്ക് വരയ്ക്കും. വീട് വരയ്ക്കുമ്പോൾ അവർ തൊടിയിൽ ഒരു കിണർ വരയ്ക്കും; പിന്നെ ഒരു ശൗചാലയം കൂടി. അങ്ങനെ അവർ ചിത്രത്തിനെ വൃത്തിയിൽ വരയ്ക്കും. ഞങ്ങളുടെ കുഞ്ഞുങ്ങൾ ഗ്രാമം വരയ്ക്കുമ്പോൾ ചായക്കടകൾ വരയ്ക്കും. പത്രം വായിക്കുന്ന തൊഴിലാളികളെ വരയ്ക്കും. നല്ല നിരത്തുകളും ഒരാശുപത്രിയും വരയ്ക്കും. ഒരു സ്കൂൾ വരയ്ക്കും അവിടെ ഉയർച്ചയുടെ ഒരു പതാകയും വരയ്ക്കും. അവർ നഗരം വരയ്ക്കുമ്പോൾ വലിയ ആശുപത്രികൾ വരയ്ക്കും. (ഓക്സിജൻ സിലിണ്ടറും ആംബുലൻസും ഉറപ്പായി വരയ്ക്കും. ) മികച്ച കലാലയങ്ങൾ വരയ്ക്കും. കൂടുതലും പെൺകുട്ടികളെ വരയ്ക്കും. വികസനസ്വപ്നങ്ങൾ താങ്ങി നിൽക്കുന്ന തൂണുകൾ വരയ്ക്കും. അവർ അമ്പലം വരയ്ക്കുമ്പോൾ വലത്ത് താഴികക്കുടത്തോടെ ഒരു പള്ളി വരയ്ക്കും. ഇടത്ത് ഗോപുരവും മണിയുമായി മറ്റൊരു പള്ളിയും. സമാധാനത്തിന്റെ പ്രാവുകളെയും വരച്ച് വയ്ക്കും. അവർ ഇങ്ങനെ ഞങ്ങളുടെ നാട് വരയ്ക്കുമ്പോൾ നിങ്ങളുടെ നാട്ടിലില്ലാത്ത പലതും വരയ്ക്കും! സുഹൃത്തേ, ഇതു കേരളീയം...! ഈ നാട്ടിലേക്ക് യാത്രയ്ക്ക് വരുമ്പോൾ നിന്റെ കുഞ്ഞുങ്ങളെ കൂടി കൊണ്ടുവരൂ..! സ്വപ്നങ്ങളിലല്ലാതെയും ഇത്തരം നേർച്ചിത്രങ്ങളുണ്ടെന്ന് അവർ അറിയട്ടെ ! ചിത്രങ്ങളിലെങ്കിലും അവർ ഇത്തരം സ്ഥലങ്ങൾ വരയ്ക്കട്ടെ! സ്നേഹവും സമാധാനവും വരയ്ക്കട്ടെ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, October 16, 2017
October 16, 2017 at 03:20PM
#ഡിങ്കനാമാർച്ചന #Dinkan #ഡിങ്കൻ ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം ദുഷ്ടരേ ഹനിച്ച ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം ബാലമംഗളേ ഭവിച്ച ഡിങ്കദേവ പാഹിമാം മൂഷികമുഖേന്ദ്ര ഡിങ്ക വാണരുളൂ സാദരേ കാടിനിള്ളിലെന്നുമെന്നും ശക്തിതൻ കേദാരമായ് വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍ മങ്ങിടാതനുഗ്രഹം കൊടുക്കു ഡിങ്ക പാഹിമാം നീണ്ടമൂക്കുമുണ്ടക്കണ്ണും ലക്ഷണങ്ങളൊത്തു ചേ- ര്‍ന്നുത്തമന്‍ ജനിച്ചു പണ്ടു ബാലമംഗളേ ഭൂമിയില്‍ സഹോദര സമേതനായി വാഴവേ വന്നു ചേർന്നു ഭൂമിയിൽ പണ്ടന്യഗ്രഹ ജീവികൾ കൊണ്ടുപോയി ഡിങ്കനെ പരീക്ഷണ വിധേയനാക്കി ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍ കാനനം വെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍ തിരിച്ചുവന്നതോ ഏറ്റം ശക്തരിൽ ശക്തനായി ഡിങ്കനാമ മന്ത്രമോതി വാണിടുന്നു ജീവികൾ ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാർന്നിടും അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് ഡിങ്കസൽക്കഥ തോന്നണമിവര്‍ക്കുനിത്യം ഡിങ്ക ഡിങ്ക പാഹിമാം ഡിങ്കഭക്തിവന്നുദിച്ചു ജീവകൾക്കസ്സാധ്യമായ് ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം സൗഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി- ന്നേവരും ജപിച്ചുകൊള്‍ക ഡിങ്കനാമമെപ്പോഴും ഭക്തവത്സലന്‍ ഡിങ്കനീശ്വരന്‍ മൂഷികന്‍ സൈബർലോകേ വാണിടട്ടെ ഡിങ്ക ഡിങ്ക പാഹിമാം പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ് തീര്‍ന്നു ഡിങ്കദേവനുള്ളിലെത്തി വാണിരിക്കുവാന്‍ തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ! ലോകനായകവിഭോ ഹരേശ ഡിങ്ക പാഹിമാം ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക ഡിങ്ക പാഹിമാം ഡിങ്കനേ മനോഹരാ ഹരേശ ഡിങ്ക പാഹിമാം http://ift.tt/2yMLaXJ
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, October 14, 2017
October 14, 2017 at 02:27PM
#saynotoharthal #harthal എനിക്ക് #ഹർത്താൽ ഇഷ്ടമാണ്. ഒരു ദിവസം അവധിയായി എല്ലാത്തിൽ നിന്നും നിർമുക്തനായി ചുമ്മാ തറയിൽ കിടന്നുരുളാൻ ഒരു രസമാ... മലയാളത്തിൽ ദിവസേന ഹർത്താലുകൾ ആവർത്തിക്കപ്പെടുമ്പോൾ ചെറു വ്യസനത്തോടെ ഇപ്പോൾ നോക്കിയിരിക്കുന്നു എന്നേ ഉള്ളൂ. ബാംഗ്ലൂരിലേക്കും തിരികെയുള്ള യാത്രകളിലും മറ്റുമായി മൂന്നോ നാലോ പ്രാവശ്യം ഇതിനിടയിൽ പെട്ട് നട്ടം തിരിയാനായി വിധിക്കപ്പെട്ടവൻ കൂടിയാണു ഞാൻ എന്നൊരു വേദന നിറഞ്ഞു നില്പ്പുണ്ട്; എങ്കിലും ഹർത്താൽ ഇഷ്ടം തന്നെ!! ഹർത്താൽ നടത്തുന്നവരോട് എനിക്കൊരപേക്ഷയുണ്ട്. എട്ടും പൊട്ടും തിരിയാതെ ദൂർഘദൂരയാത്രയിൽ പെട്ടുപോകുന്നവർക്ക് ഈ ദിനം വല്ലാതെ ദുസ്സഹമാവുന്നു. നിങ്ങൾ ഒരുമയോടു കൂടി ഒന്നുചേർന്ന് വീക്കിലി ആഘോഷമോ മന്തിലി ആഘോഷമോ ആക്കി മാറ്റണം. #സെക്കന്റ് #സാറ്റർഡേ എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെ ആധികാരികമായിരിക്കട്ടെ കേരളക്കരയിൽ ഈ ദിവസം. എന്റെ ഇഷ്ടം പറയുകയാണെങ്കിൽ അതൊരു ബുധനാഴ്ച ആവണം. ഇടദിവസം ഫ്രീയായി സ്വപ്നം കണ്ട്, കവിതേം കേട്ട് കിടന്നുറങ്ങാൻ ഒരു രസമൊക്കെയുണ്ട്. വരുന്നവർക്കും പോകുന്നവർക്കും ഇതൊരു കുറിപ്പായി കരുതിയിരിക്കാമല്ലോ!! നിങ്ങൾക്കിത് ഭംഗിയിൽ ആഘോഷിക്കുകയും ചെയ്യാം. നിങ്ങൾക്കും സുഖം ഞങ്ങൾക്കും സുഖം. പ്രിയപ്പെട്ടെ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്സ്, കുമ്മനം കളിച്ച് കേറിക്കൂടാൻ പാടുപെടുന്ന ബിജെപ്പി നേതാക്കൾ കാര്യമായി ഇതുകാണണം എന്നഭ്യർത്ഥിക്കുന്നു; അപേക്ഷിക്കുന്നു... എന്ന് സ്വന്തം ഒരു അഭ്യുദയകാംക്ഷി ഒപ്പ്
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, October 13, 2017
October 13, 2017 at 09:32PM
#ചങ്ങമ്പുഴ #രാഗപരാഗം #കാമുകന്റെസ്വപ്നങ്ങൾ വിസ്മയദർശനേ, നിന്നെയൊന്നു വിസ്മരിക്കാനെൻക്കൊത്തുവെങ്കിൽ പൂവിരിച്ചെന്തിനോർക്കാതെ നീയെൻ ജീവിതവീഥിയിലാഗമിച്ചൂ. ചിന്തിച്ചിരിക്കാതിതുവിധം നീ- യെന്തിനെൻ പ്രാണനിൽ ചേർന്നുപറ്റി? താമരപ്പൊയ്കപോൽ ശാന്തമായ മാമകജീവിതമെത്രവേഗം നേരിട്ടിടാനിടയായി കഷ്ടം വാരിധിക്കൊപ്പമിക്കോളിളക്കം. നിശ്ചയം മൃത്യുവിൻ സ്പർശമേറ്റേ നിശ്ചലമാകാനതിനുപറ്റൂ--
Labels:
facebook,
Facebook Status,
RajeshOdayanchal
October 13, 2017 at 08:32AM
ശരിക്കും A Group ഇൽ പെട്ടവരൊക്കെ ഈ 16 അടിയന്തിരം കഴിക്കുന്നത് എന്തിനാ? മുമ്പേ പിണറായി പിടിച്ച് ജയിലിലാക്കുമോ? #ഹർതാൽ
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, October 12, 2017
October 12, 2017 at 06:18AM
#അവളേക്കുറിച്ച് 😍 ഉമ്മ 😘 എന്തൊക്കെയാവാം സഖീ നീ ഹൃദി താലോലിക്കും ചിന്തകളെന്തൊക്കെയോ നീ കാണും വികാരങ്ങൾ? എന്തുമാവട്ടെ, പക്ഷേ, അവിടേക്കെറിയുന്നു രണ്ടു വാക്കുകൾ മാത്രം ഓർക്കുക വല്ലപ്പോഴും...!!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, October 11, 2017
October 11, 2017 at 09:49PM
എല്ലാവർക്കും ഫെയ്സ്ബുക്ക് പ്രശ്നാത്രേ!!! കിട്ടുന്നില്ലാന്ന്... എനിക്ക് കിട്ടുന്നു..മ്
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 10, 2017
October 10, 2017 at 04:58PM
കേരള സന്ദർശനം കഴിഞ്ഞു അന്ന് രാത്രി സന്ദർശകന്റെ ഡയറിക്കുറുപ്പ്... (സന്തോഷ് ജോർജ് കുളങ്ങര ടോണിൽ വായിക്കുക) യൂപിലെ തിരക്കേറിയ വീഥികളിൽ നിന്നും കേരളത്തിലെ സമാധാനം കുളംതോണ്ടാനായി ആകട്ടെ എന്റെ ഇത്തവണത്തെ യാത്ര എന്ന് തീരുമാനിച്ചു. കേരളത്തിലെ വിമാനത്താവളം തിരക്കേറിയതും സൗകര്യങ്ങൾ ഒരുപാടുള്ളതുമാണ്. ഇത്രയൂം ആൾക്കാർ വിദേശത്തു പോകുന്നത് തന്നെ സ്വന്തം നാട്ടിൽ സമാധാനം കിട്ടാത്തതുകൊണ്ടാണ് എന്ന് എന്റെ സുഹൃത്ത് ഷാജിക്കുട്ടൻ എന്നോട് പറഞ്ഞതെനിക്ക് ഓർമ്മ വന്നു. ഞാൻ വിമാനത്താവളത്തിന് പുറത്തേക്ക് കടന്നു. വിശാലമായ തെരുവ്. ഇരുപത്തിരണ്ടാം നൂറ്റാണ്ടെന്നു തോന്നിപ്പിക്കുന്ന റോഡുകളും പരിസരവും. അരികിൽ ചപ്പു ചവറുകളോ മറ്റു മാലിന്യങ്ങളോ ഇല്ല. അതിശയം തന്നെ! ഇങ്ങനെ നക്കി തുടച്ച പോലെയാണോ ഒരു സംസ്ഥാനത്തു തെരുവുകൾ സൂക്ഷിക്കുന്നത് എന്നോർത്ത് എനിക്ക് കലശലായ ദേഷ്യം വന്നു. കേരള സർക്കാർ ഒരു പരാജയം തന്നെ. . . പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ച നാട്ടുകാർ. എല്ലാവരും വളരെ ശാന്ത ചിത്തരായി സ്വന്തം കാര്യങ്ങളിൽ ഏർപ്പെടുന്നതായി കാണപ്പെട്ടു. റോഡിൽ നിറയെ ആഡംബര കാറുകളും മറ്റും കാണാം. ഇത്തരം ആഡംബര കാറുകൾ വാങ്ങുന്ന കള്ളപ്പണക്കാരെക്കൊണ്ട് കേരളം നിറഞ്ഞിരിക്കുകയാണ് എന്നെനിക്കു ബോധ്യപ്പെട്ടു. പ്രധാനിജിയുടെ നോട്ടു നിരോധനത്തെ മനസ്സിൽ വാഴ്ത്തി ഞാൻ യാത്ര തുടർന്നു. എന്റെ കാറോടിച്ചിരുന്ന ഡ്രൈവറോട് ഞാൻ ചോദിച്ചു: എന്തുകൊണ്ടാണ് ഈ നാട് യൂപി പോലെ ആകാത്തതെന്നു. ഗ്രാമീണ ഭാഷയിൽ അദ്ദേഹമെന്തോ പറഞ്ഞു. അദ്ദേഹം പറഞ്ഞ മറുപടിയിൽ “നിന്റച്ഛൻ“ എന്നോ മറ്റോ ഒരു ശബ്ദം മാത്രമാണ് എനിക്ക് മനസിലാക്കാനായത്. പ്രധാനിജിയുടെ അച്ഛാ ദിൻ ആയിരിക്കണം ആ സുഹൃത്ത് ഉദേശിച്ചത്. താമസം ഏർപ്പാട് ചെയ്ത കെട്ടിടത്തിലെത്തി. എന്നെ വരവേൽക്കാനായി കാവി കൊടികൾ പിടിച്ചു കൊണ്ടു ഒരു പിടി പാഴുകൾ നിൽപ്പുണ്ടായിരുന്നു. ഞാൻ എല്ലാവരെയും അഭിവാദ്യം ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ മാതൃകയിലാണ് കെട്ടിടത്തിന്റെ ഉൾവശം നിർമ്മിച്ചിരിക്കുന്നത്. ഏതോ രാജ കൊട്ടാരം പോലെയുണ്ട്. ഞാൻ ഉള്ളിലേക്ക് കടന്നു. കെട്ടിടത്തിന്റെ ദൃശ്യ ഭംഗി മനസ്സുകൊണ്ട് ആസ്വദിച്ചു നിൽക്കവേ എനിക്ക് മറ്റേതിന്റെ ശങ്ക തുടങ്ങി. ഞാൻ പറമ്പു ലക്ഷ്യമാക്കി നടന്നു. പുറത്തു മഴ പെയ്യുന്നുണ്ട്. ഏതോ പൗരാണിക നഗരത്തിന്റെ അവശിഷ്ടങ്ങൾ എന്ന് തോന്നിപ്പിക്കുന്ന ഒരു കുറ്റിക്കാടിനെ ലക്ഷ്യമാക്കി മല ദേവതകളെ മനസ്സിൽ ധ്യാനിച്ച് ഞാൻ നടന്നു. ഇരിക്കുമ്പോൾ ഈച്ചയെ ആട്ടാനായി ഒരു ചുള്ളിക്കമ്പു പോലും കിട്ടാത്തത് എന്നെ നിരാശനാക്കി. കേരളത്തിലെ ജനങ്ങൾ ഉദാസീനരും അലസന്മാരുമാണ് എന്ന് എനിക്ക് മനസ്സിലായി. ഒരു സ്ഥലം കണ്ടെത്തി ഞാൻ ഇരുന്നതും പുറകിൽ നിന്നുമൊരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ പച്ചിലകൾക്കിടയിൽ വെളുത്ത താടി രോമങ്ങളുള്ള ഒരു ശിലായുഗ മനുഷ്യൻ അവിടെ എന്നെയും കാത്തിരിക്കുന്നതുപോലെ കാണപ്പെട്ടു. അദ്ദേഹം എന്റെ അരികിൽ വന്നു. അകത്തേയ്ക്കു പോകാം ഇതിനുള്ള സൗകര്യം അകത്തു ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം എന്നെ പറഞ്ഞു മനസ്സിലാക്കി. എന്റെയുള്ളിൽ സംശയങ്ങളുണ്ടായി. ഒരു മുറിയിലേക്ക് ഞാൻ ആനയിക്കപ്പെട്ടു. ശങ്ക തീർക്കാൻ ഇരുന്ന എന്നെ എന്തിനീ അന്തപുരത്തിലേക്കു കൊണ്ട് വന്നു എന്നെനിക്ക് തോന്നി. മുറി വളരെ വൃത്തിയുള്ളതും തിളങ്ങുന്ന കല്ലുകൾ കൊണ്ട് അലങ്കരിച്ചതുമായിരിന്നു. കൈ കഴുകാനുള്ള സൗകര്യവും അതിനു മുകളിൽ മുഖം നോക്കാനുള്ള സൗകര്യവും ആ മുറിക്കുള്ളിൽ ഉണ്ടായിരുന്നു. മുറിയുടെ നടുവിലായി ഇരിപ്പിടം പോലെ തോന്നിക്കുന്ന ഒരു തിളങ്ങുന്ന വെണ്ണക്കൽ നിർമ്മിതി ഞാൻ ശ്രദ്ധിച്ചു. ഞാൻ പതിയെ അതിനടുത്തേക്കു നടന്നു അതിന്റെ മൂടി തുറന്നു. ഉള്ളിൽ ജലം കെട്ടിക്കിടക്കുന്നു. നഗരത്തിന്റെ ജല വിതരണ ശൃംഖലയാണ് എന്ന് തോന്നിക്കുന്ന രൂപ ഘടന. എനിക്ക് അത്യന്തം കൗതുകം തോന്നി. സാധാരണ മുറിയുടെ മച്ചിൽ പിടിപ്പിക്കുന്ന ഫാൻ ഈ മുറിയിൽ അരികുവശത്തെ ചുമരിലാണ് പിടിപ്പിച്ചരിക്കുന്നത് എന്നത് എന്നിൽ കൗതുകമുളവാക്കി. അതുതന്നെയും വളരെ ചെറുതൊരെണ്ണമാണ്. കേരളത്തിലെ വസ്തു ശില്പ വിദ്യകളെ പറ്റി എനിക്ക് പുച്ഛം തോന്നി. ഈ സർക്കാർ ഒരു പരാജയം തന്നെ... ഗോരഖ്പൂരിലേയും വാരാണസിയിലെയും പൗരാണിക നഗരങ്ങളിലെ എന്റെ പകലുകൾ ഞാൻ ഓർത്തു. മറ്റേശങ്ക കൂടിക്കൂടി വരുന്നു. എന്ത് ചെയ്യണം എന്നാലോചിച്ചു നിൽക്കുമ്പോ ആ ചെറിയ ഫാനിന്റെ അടുത്ത് പിടിപ്പിച്ചിരിക്കുന്നു തദ്ദേശീയമായ ഒരു ജനൽകവാടത്തിൽ നേരത്തെ കണ്ട വെളുത്ത താടി രോമങ്ങളുള്ള അതേ ശിലായുഗ മനുഷ്യൻ എന്നെ നോക്കി നിൽക്കുന്നു. ആ വെണ്ണക്കൽ ശില്പത്തിൽ ഇരിക്കുവാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത് എന്നെനിക്കു മനസ്സിലായി. ഞാൻ ഇരുന്നു. ശങ്ക കലശലായതുകൊണ്ടാകണം എനിക്ക് എന്നെ പിടിച്ചു നിർത്താൻ സാധിച്ചില്ല. വീടിനുള്ളിൽ കാര്യം സാധിച്ചു പോയതിൽ എനിക്ക് അത്യന്തം ഖേദമുണ്ടായി. ഇനി ജീവിതത്തിൽ ഇത്തവർത്തിക്കില്ല തന്നെ ഞാൻ ഉറപ്പിച്ചു. ശുചിയാക്കാൻ ഇലയെവിടെ എന്ന് നോക്കുമ്പോൾ വെളുത്ത ചെറിയ തുണിക്കഷ്ണങ്ങൾ ചുമരിൽ തൂക്കി ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പുതിയ എന്തോ ആചാരമായിരിക്കണം. ഞാൻ ശുചിയാക്കി. ആശ്വാസത്തോടെയും തെല്ലു നാണത്തോടെയും ഞാൻ പുറത്തിറങ്ങി. മഴ മാറിയിരിക്കുന്നു. ഉള്ളിലെ ശങ്കയും. പിന്നീട് സുരേന്ദ്രജിയിൽ നിന്നാണ് ഇത് ഒരു ശൗചാലയമായിരുന്നു എന്നും കേരളത്തിലെ എല്ലാ വീടുകളിലും ഇതുണ്ട് എന്നും ഞാൻ മനസ്സിലാക്കുന്നത്. അത്ഭുതകരം തന്നെ. എനിക്ക് കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തോടു ബഹുമാനം തോന്നി. പറമ്പിലെ രണ്ടു തളിരിലകൾ കൊണ്ട് ചെയേണ്ടി ഇരുന്ന കാര്യത്തിനെ ഇത്രയ്ക്ക് ആർഭാടകരമായി നിർവഹിക്കാൻ സാധിക്കുന്ന തദ്ദേശീയരായ ജനങ്ങളോട് എനിക്ക് ആദരവും ബഹുമാനവും അസൂയയും തോന്നി. പിന്നീട് പദയാത്രക്കായി പുറപ്പെട്ടു. ശാന്തമായ അന്തരീക്ഷം. നട വഴികളിലെല്ലാം കേരളത്തിന്റെ ജനങ്ങൾ നിറഞ്ഞു നീങ്ങുന്നു. റോഡരികിലോ മാറിയോ കാര്യം സാധിക്കാൻ ഇലയുമായി ഇരിക്കുന്ന ആരെയും കാണാത്തതു എന്നെ നിരാശനാക്കി. വഴി നീളെ മുസ്ലിം പള്ളികൾ കണ്ണിൽപ്പെട്ടു. അറബ് ശൈലിയിൽ പണി കഴിപ്പിച്ച അവയൊക്കെ എന്നിൽ കടുത്ത വിദ്വേഷവും വാശിയും ഉളവാക്കി. ഭരണം കിട്ടുന്ന അന്ന് തന്നെ ഇതെല്ലാം പൊളിച്ചു നീക്കണമെന്നും ആരാധ്യദേവന്റെ 100 മീറ്റർ നീളമുള്ള പ്രതിമ നിർമ്മിക്കണമെന്നും ഞാൻ തീരുമാനിച്ചു. വഴിയിൽ വിശ്രമിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിരുന്നു വീടുകളിലെല്ലാം ഞാൻ ആ വെണ്ണക്കൽ പാകിയ മുറിയിൽ ആയിരുന്നു കൂടുതൽ സമയവും ചിലവഴിച്ചത്. ഇടയ്ക്കു ജനലിന്റെ മുകളിൽ ആ വെളുത്ത നരയുള്ള ശിലായുഗ മനുഷ്യൻ നിൽപ്പുണ്ടോ എന്ന് ഞാൻ നോക്കുന്നുണ്ടായിരുന്നു. ഇല്ല. അദ്ദേഹം തിരക്കിലാവണം. എന്റെ യാത്ര അവസാനിച്ചു. പ്രധാനിജിയുടെ ഭാരതത്തിൽ പെട്രോളിന് വില കൂട്ടിയത് കൊണ്ട് ഒരു സംസ്ഥാനത്തിനെങ്കിലും ആഡംബര ശൗചാലയങ്ങൾ ഉണ്ടായല്ലോ എന്നോർത്ത് ഞാൻ ആനന്ദവനായി. കേരളത്തിലെ സർക്കാർ ഇനിയുമൊരുപാട് മാറാനുണ്ടെന്നും ഒരു യൂപിയോ ഗുജറാത്തോ ആകാൻ ഇനിയും പരിശ്രമിക്കേണ്ടതാണെന്നും അതിനു വേണ്ടി എത്ര വർഗീയത പരത്താനും ഞാൻ ഒരുക്കമാണെന്നും മനസ്സിൽ ഉറപ്പിച്ചു പ്രധാന മുറിയിലേക്ക് പോയി. ചെറുതായിട്ടൊന്നു ഉറങ്ങണം. നാളെ യൂപിയിൽ ഗോപരിപാലന മഹായാഗമുണ്ട്. ഗോമാതാവിനെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഉറങ്ങാൻ കിടന്നു. കണ്ണടയ്ക്കുമ്പോഴും ആ വെണ്ണക്കൽ ശില്പമാണ് മനസ്സിൽ. അവസരം കിട്ടുമ്പോൾ ഒരിക്കൽ കൂടി കേരളത്തിലേക്ക് പോകണം. ജയ് ഗോമാതാ!!
Labels:
facebook,
Facebook Status,
RajeshOdayanchal
October 10, 2017 at 12:31PM
നല്ല ഉറക്കത്തിലായിരുന്നു.... രാത്രി 12 മണി...! മൊബൈൽ ശബ്ദിക്കുന്നു.... വാട്ട്സ്പ്പ് മെസ്സേജ് ആണ്. തുറന്നു നോക്കി... ഭാര്യയുടെ മെസ്സേജാണ്...!! ദേ... മനുഷ്യാ... കുറച്ചങ്ങോട്ട് നീങ്ങിക്കെടാ... കുറെ നേരമായി തട്ടി വിളിക്കുന്നു....!!! #ഡിജിറ്റൽലൈഫ് #Whatsapp ട്രാജഡി 😡
Labels:
facebook,
Facebook Status,
RajeshOdayanchal
October 10, 2017 at 07:01AM
#അമിട്ടടിക്കുക = #തേക്കുക ആ വാക്കിന് ഈ അർത്ഥമല്ല വേണ്ടത് എന്നു തോന്നുന്നു. ബി. ജെ. പി. അധ്യക്ഷൻ #അമിത് #ഷാജി പിണറായിയിലെ "ജനരക്ഷാ" മാർച്ച് ഉപേക്ഷിച്ചത് കുമ്മനത്തെ തേക്കാൻ വേണ്ടി ആയിരുന്നില്ല; പകരം, മകൻ #ജെയ് ഷാജിയുടെ കമ്പനിയുടെ അഭൂതപൂർവ്വ വളർച്ചയെ പറ്റിയുള്ള വാർത്തകൾക്കായുള്ള അന്വേഷണം തുടങ്ങിയപ്പോൾ സ്വയരക്ഷയ്ക്കുള്ള വഴിയന്വേഷിച്ച് ഓടിയതയിരുന്നു. അല്ലെങ്കിൽ ജനരക്ഷായാത്രയേക്കാൾ വേറെന്ത് പുലിവാലാണ് ഭാരതം നേരിടുന്നത്??! മെഡിക്കൽ കോഴയടക്കം അഴിമതികളിൽ നിന്നും മാറിച്ചിന്തിക്കാനും മറ്റുമായി കേരളത്തിലെ ചുവപ്പിസം ദാ ഇപ്പം അവസാനിപ്പിക്കും എന്നു പറഞ്ഞായിരുന്നു തുടക്കം. ഇടവഴിയിൽ അക്രമസംഭവങ്ങളുണ്ടായാൽ ജനങ്ങൾക്കതൊരു സമയം കൊല്ലി ചർച്ചാ വിഷയമാവുകയും ചെയ്യും. വാർത്തകളിൽ ഷാജിയും കൂട്ടരും നിറഞ്ഞു നിൽക്കും. #കണ്ണീർഗർഭവും #പശുവമ്മ ശ്വസിച്ച് പുറത്തുവിടുന്നത് ഓക്സിജനാണെന്നും മലയാളമനസ്സിൽ വേവില്ലാന്ന് അധ്യക്ഷൻ ഷാജി മനസ്സിലാക്കിയിട്ടുണ്ട്. പകരം ഇവിടെ പ്രവർത്തനം തീവ്രമായിരിക്കണം. അതിനുള്ള പലവേലത്തരങ്ങൾ പലവഴി കടന്നു വരുന്നുണ്ട്. നമ്മൾ തന്നെ കണ്ടതാണല്ലോ! കേരളത്തിൽ വേണ്ടത് അത്ഭുതകരമായ മാജിക്കുകൾ വല്ലതുമാണ്. നാടിന്റെ വികസനമോ നിലനിക്കുന്ന സാമൂഹിക-ആരോഗ്യ-വിദ്യാഭ്യാസമേഖലകളുടെ പുഷ്ടിയോ മറ്റോ കൈമുതലാക്കി ഒരു #ജനരക്ഷായാത്ര നടത്താമായിരുന്നില്ലേ ഷാജീ!! എന്തുതന്നെയായാലും കരുതിയിരിക്കേണ്ടത് നമ്മൾ തന്നെയാണ്. ആ ജനരക്ഷമാർച്ച് ഓട്ടോ പിടിച്ചോ ലോറി പിടിച്ചോ എങ്ങനെയെങ്കിലും അങ്ങു തിരുവനന്തപുരത്ത് എത്തിക്കോട്ടെ. ഒരു പാർട്ടിയുടെ വിലാപയാത്രയായി നമുക്കിത് ചിരിച്ചു തള്ളാൻ മാത്രം ഉള്ളതായി മാറുന്നു. കാസർഗോഡിനെ ഒഴിവാക്കി പയ്യന്നൂർ മുതൽ തുടങ്ങിയപ്പോൾ തന്നെ ഒരു കലിപ്പ് തോന്നിയതായിരുന്നു... നല്ലതായാലും ചീത്തയായാലും സംസാരം കേരളത്തെ പറ്റിയാവുമ്പോൾ അതിൽ കാസർഗോഡിനേയും ഉൾപ്പെടുത്തേണ്ടതുണ്ട്. കുമ്മനം കളിച്ച് കേറിക്കൂടാൻ മാത്രം വളർന്ന ജില്ലയല്ല കാസർഗോഡ്. ഈയിടെ അതിവേഗ റെയിൽവേയിൽ നിന്നും സർക്കാർ കാസർഗോഡിനെ ഒഴിവാക്കിയതിൽ തന്നെ പ്രതിഷേധം പലവഴിക്ക് ഉയർന്നതായിരുന്നു. അതിന്റെ ഇടയിലാ ഈയൊരു പുലിവാല്. രക്ഷായാത്രയാലും വിലാപയാത്രയാലും കാസർഗോഡിനെ ഇനിമുതൽ മറക്കരുത്.
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, October 09, 2017
October 09, 2017 at 06:01AM
#പ്രണയം #പ്രണയിനി ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും നിന്റെ ഹൃദയത്തിലെന്നെ കുറിച്ചിരുന്നെങ്കില്‍, ഒരു ശ്യാമവര്‍ണം കൊണ്ടെങ്കിലും നിന്റെ പ്രണയത്തിലെന്നെ വരച്ചിരുന്നെങ്കില്‍, ഒരു കനല്‍ക്കട്ട കൊണ്ടെങ്കിലും നിന്റെ സ്മൃതികളിലെന്നെ ജ്വലിപ്പിച്ചുവെങ്കില്‍, ഒരു വെറും മാത്ര മാത്രമെങ്കിലും നിന്‍ കനവിലേക്കെന്നെ വിളിച്ചിരുന്നെങ്കില്‍, അതുമതി തോഴി, കഠിനവ്യഥകള്‍ ചുമന്നുപോകുവാന്‍ കല്പാന്തകാലത്തോളം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, October 07, 2017
October 07, 2017 at 07:58PM
അറിഞ്ഞതില്‍പ്പാതി പറയാതെ പോയ് പറഞ്ഞതില്‍ പാതി പതിരായ് പോയ് പാതി ഹൃത്തിനാല്‍ പൊറുക്കുമെങ്കില്‍ പാതി ഹൃത്തിനാല്‍ വെറുത്തുകൊള്‍ക ഇതെന്‍െറ രക്തമാണിതെന്‍റെ മാംസമാണെടുത്തു കൊള്‍ക...
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, October 06, 2017
October 06, 2017 at 07:00AM
ഗാന്ധിജിയെ കൊന്നത് ഗോഡ്സെ അല്ലാന്ന് തെളിയാക്കാൻ കോടതിയിൽ ഹർജി - ഇന്ന് കോടതി പരിഗണിക്കും! നാലാം ഉണ്ട ഗോഡ്സേടെത് അല്ലായിരിന്നു എന്ന്! അതാണത്രേ മരണകാരണം!! ഉടനേയതാരാന്ന് ഇവന്മാർ കണ്ടെത്തും! പവങ്ങൾ!! നാലുണ്ട ഗോഡ്സെയുടെ കൈയ്യിൽ കൊടുത്തുകാണില്ല!! ആ ഒരുണ്ട എവിടുന്നോ കുമ്മനം കളിച്ച് കേറിക്കൂടിയതാണെന്നോ മറ്റോ കണ്ടെത്തിയാൽ ഇവന്മാർ ശരിക്കും പെട്ടു!! കൊലയാളി മാഹാത്മ്യം ഇതോടെ പാർമ്യരൂപം പ്രാപിക്കും!!
Labels:
facebook,
Facebook Status,
RajeshOdayanchal
October 06, 2017 at 06:34AM
വാക്സിനേഷൻ എടുത്തവർക്ക് BPL റേഷൻ കാർഡിനു തുല്യമായ ആനുകൂല്യങ്ങൾ ഗവണ്മെന്റ് നാളെമുതൽ കൊടുക്കും എന്ന് ചുമ്മാ പറഞ്ഞാൽ മതി! 😋
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, October 05, 2017
October 05, 2017 at 06:33AM
ജനരക്ഷായാത്രയിൽ കൂടാനെത്തിയ അമിട്ട് ഷാജി ഞെട്ടിയെന്ന് മൂത്രമൊഴിക്കാൻ മുട്ടിയ ഷാജി എല്ലാ വീട്ടിലും മൂന്നും നാലും കക്കൂസുകൾ കണ്ടത്രേ
Labels:
facebook,
Facebook Status,
RajeshOdayanchal
October 05, 2017 at 06:31AM
ജനരക്ഷായാത്രയിൽ കൂടാനെത്തിയ അമിട്ട് ഷാജി ഞെട്ടിയെന്ന് മൂത്രമൊഴിക്കാൻ മുട്ടിയ ഷാജി എല്ലാ വീട്ടിലും മൂന്നും നാലും കക്കൂസുകൾ കണ്ടത്രേ
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, October 04, 2017
October 04, 2017 at 06:38PM
മഹാകവി പി-യുടെ #ജന്മദിനം... #ഓർമ്മദിനം തീര്‍ന്നു മധുരവിഭവങ്ങളൊക്കെയും ശൂന്യമായ് മുന്തിരിപ്പാത്രങ്ങളൊക്കെയും വന്നു നീ വൈകിയ വേളയില്‍, ക്കത്തിയ ചന്ദനപ്പൂത്തിരി ചാരം മരിക്കവേ...!!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, October 03, 2017
October 03, 2017 at 07:38PM
ബാക്ക് റ്റു ബാംഗ്ലൂർ!
Labels:
facebook,
Facebook Status,
RajeshOdayanchal
October 03, 2017 at 03:14PM
ദിലീപ് നായകനായ സിനിമ #രാമലീല കണ്ടു. നല്ലൊരു സിനിമ തന്നെയാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സ് പാർട്ടിയും രക്ഷസാക്ഷികളും കപട നേതാക്കളുടെ രാഷ്ട്രീയ ഹിജഡത്വവും ഒക്കെ തുറന്നുകാണിക്കുന്നൊരു കണ്ണാടിയാണിത്. അതുകൊണ്ടുതന്നെ നമ്മുടെ നേർകാചയാവുന്നു രാമലീല. രാമന്റെ ലീലാവിലാസങ്ങൾ എനിക്കു ഹൃദ്യമായി തോന്നിയത് ഇതൊക്കെ കൊണ്ടാണ്. മാധ്യമവിചാരണകളുടെ സ്വാധീനവും പൊലീസ് കേസുകളും ഒക്കെ നിറഞ്ഞുനിൽക്കുന്ന സിനിമയായത് ദിലീപിന്റെ ഇന്നത്തെ കേസും കൂട്ടവുമായി ചേർത്തുവായിക്കാവുന്നവർക്ക് ആകാമെന്നേ ഉള്ളൂ... ഇങ്ങനെ വളച്ചൊടിച്ച് വായിച്ചെടുക്കാമെന്നത് സിനിമയ്ക്കൊരു മുതൽക്കൂട്ടുതന്നെയാണ്. പകരം ഇന്നത്തെ കേസുമായി പരോക്ഷമായി ബന്ധപ്പെട്ടുകിടക്കുന്നു മുകേഷും സിദ്ധിക്കും സലിം കുമാറും സിനിമയിൽ ഉണ്ടെന്നുള്ളതും സിനിമാസ്വാദ്വാകരെ ഇരുത്തും എന്നതും സിനിമാ വിജയം ഉറപ്പിക്കും. ഇനി ഇതൊന്നും സംഭവിച്ചില്ലെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ച മലയാളികൾക്കു നേരെയുള്ള ഒരു തുറന്ന പുസ്തകം തന്നെയാണു സിനിമ. നല്ലൊരു മുതൽക്കൂട്ട്. ...... ..... ...... ആമി സിനിമ കാണാൻ കൂട്ടാക്കിയില്ല. ദിലീപിനെ കണ്ടപ്പോൾ കാവ്യചേച്ചിയെവിടെ കാവ്യച്ചേച്ചിയെവിടെ എന്ന ഒറ്റ ചോദ്യം മാത്രമായിരുന്നു അവൾക്ക്. ഇടയ്ക്കിടെ പെൺ ശബ്ദം കേൾക്കുമ്പോൾ കാവ്യയാണോ എന്നവൾ നോക്കിക്കൊണ്ടിരുന്നു.
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, October 01, 2017
October 01, 2017 at 05:57AM
വിദ്യാഭ്യാസകാലം കഴിഞ്ഞ് ജീവിതത്തിലേക്കിറങ്ങിയപ്പോൾ തന്നെ പണ്ടു സ്കൂളിൽ പഠിച്ചിരുന്ന ഭൂരിഭാഗവും മറന്ന കൂട്ടത്തിൽ എഴുത്തും പെട്ടുപോകേണ്ടതായിരുന്നു. കൂട്ടുകാരിൽ ചിലർക്കൊക്കെ ഇന്നും മലയാളത്തിൽ ഒരു പാരഗ്രാഫ് വ്യക്തമായി എഴുതാൻ പറ്റാതെ വരുന്നത് കണ്ട് പകച്ചുപോയിട്ടുണ്ട്. ഫെയ്സ്ബുക്കിൽ പോസ്റ്റിടാനായിട്ട്, മംഗ്ലീഷിനോ ഇംഗ്ലീഷിലോ എഴുതി തന്നിട്ട് അതിനെ ശുദ്ധമലയാളത്തിൽ പലപ്പോഴും മാറ്റി കൊടുക്കേണ്ടി വന്നിട്ടുണ്ട്. പറഞ്ഞുവരുന്നത് #എഴുത്തിനിരുത്ത് ഒരു ശീലമാകണം. കുഞ്ഞുങ്ങൾ മാത്രമല്ല നമുക്കും എഴുത്തിനിരിക്കാം. സ്കൂൾ കാലം കഴിഞ്ഞ് സ്റ്റേജിലേക്ക് കയറിയ അന്നുമുതൽ എന്റെ എഴുത്തുകളരി #ഓർക്കുട്ട്, #ബ്ലോഗ്, #വിക്കിപീഡിയ, #ഫെയ്സ്ബുക്ക്, #വാട്സാപ്പ് എന്നിവയിലൂടെ ആയിരുന്നു - ഇന്നും തുടരുന്നു. ചടുലമായ അക്ഷരവിന്യാസങ്ങളിലൂടെ കൈവിടാതെ അറിയാവുന്ന ഭാഷകളെ കൂടെ കൂട്ടാൻ ഇന്ന് മേഖലകൾ പലതാണ്. ആത്മിക ഇക്കാലത്ത് അക്ഷരലോകത്തേക്ക് പിച്ചവെയ്ക്കുന്നത് തന്നെ നോട്പാഡിലൂടെയാണ്. ഇംഗ്ലീഷിൽ തുടങ്ങി മലയാളത്തിലൂടെ അവൾ വീണും എഴുന്നേറ്റും നടക്കുന്നു. തെറ്റാതെ പതിയെ എഴുതുന്നു. ഒരുകാലത്ത് കമ്പ്യൂട്ടർ എന്ന കാര്യം ജനതയുടെ സ്വപ്നത്തിൽ പോലും വരാതിരുന്ന കാലത്ത് അരിയും മണ്ണും ഒക്കെയായിരുന്നു പ്രതലം. കാലം മാറി. അക്ഷരപ്പിറവിയെ നമ്മൾ ആചാരമായി മാറ്റി മൂലയ്ക്കിരുത്തി പുതിയ തീരത്തിലൂടെ നടക്കുന്നു... നമുക്കെന്നും #വിദ്യാരംഭം തന്നെയാവണം. അതുകണ്ട് നമ്മുടെ പിൻതലമുറ വളരണം. കുഞ്ഞറിവുകൾ പതിയെ അവർ സ്വായത്തമാക്കണം...
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, September 26, 2017
September 26, 2017 at 07:39AM
#whatsapp വിശേഷങ്ങൾ... #Japanese Proverb: If One Can Do, You Can Do. If No one Can Do, You Must Do. #Indian Proverb: If One Can Do, Let Him Do. If No one Can Do What Can I Do? #Kerala Proverb: If One Can Do, Don't Let Him Do. If No One Can Do, Bengalis Will Do... 😜
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, September 18, 2017
September 18, 2017 at 08:06AM
ദിശതെറ്റിയ #കാലം!! നാടുമുഴുവൻ തൂറിക്കൂട്ടി അവിടങ്ങളിലൊക്കെ കക്കൂസ് പണിയുക എന്നതായിരിക്കണം തുടർ പരിപാടീസ് എന്നു സമീപകാല നീക്കങ്ങളിലൂടെ കാണാൻ കഴിയുന്നു!! നാടകക്കാഴ്ചകളിൽ ഒരു ജനത അപ്പാടെ അഭിരമിച്ചു പോകുന്നു എന്നത് മറ്റൊരു കാഴ്ച!! കട്ടുമുടിച്ചും പർസ്പരം പഴിചാരിയും മറ്റു പ്രധാനികളും കാലം കഴിക്കുന്നു. മുന്നോട്ടു പോകേണ്ട കാലം ദിശമാറി എതിർദിശയിലേക്കാണോ എന്നൊരു #സംശയം!!
Labels:
facebook,
Facebook Status,
RajeshOdayanchal
September 18, 2017 at 07:23AM
🤔🤔🤔 ഇന്ന് മഞ്ജുവാര്യരുടെ ജന്മദിനമാണോ? ഏഷ്യാനെറ്റി തുടക്കം മുതൽ ഇപ്പോഴും മഞ്ജുവാര്യർ സിനിമാ പാട്ടാണല്ലോ?
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, September 17, 2017
September 17, 2017 at 12:31PM
നിത്യമാം ശാന്തിയില്‍ നാം ഉറങ്ങുന്നേരം എത്രയോ രാവുകള്‍ മായാം!! ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം..!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, September 10, 2017
September 10, 2017 at 01:44PM
മൈസൂരിലെ കരൺജി തടാകക്കരയിലൂടെ...
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, September 08, 2017
September 08, 2017 at 08:29AM
#Whatsapp വിശേഷങ്ങൾ #ജനാധിപത്യം #കമ്മ്യൂണിസം #ഫാസിസം ഒരിക്കല്‍ പഴയ സോവിയറ്റ് യൂണിയനിലെ ഒരു വിദ്യാലയത്തിലെ കുട്ടികള്‍ അവരുടെ അദ്ധ്യാപികയോട് പറഞ്ഞു. 👭 'ടീച്ചര്‍, നടാഷയുടെ വീട്ടിലെ പൂച്ച പ്രസവിച്ചു. മൂന്നു കുഞ്ഞുങ്ങളുണ്ട്..' 👨🏫 'ആഹാ, സത്യമാണോ? അവരെങ്ങനെയുണ്ട്, നടാഷ?' 👭 'സത്യമാണ്, ടീച്ചര്‍.. അവയെല്ലാം കമ്യൂണിസ്റ്റുകളാണ്..' ടീച്ചര്‍ക്ക് വലിയ സന്തോഷമായി.. ഒരാഴ്ച കഴിഞ്ഞ് ഒരു ദിവസം വിദ്യാലയത്തിലേക്ക് ഒരു പരിശോധകന്‍ വന്നു. ആവേശത്തോടെ അദ്ധ്യാപിക, അദ്ദേഹത്തെയും കൂട്ടി നടാഷയുടെ അടുത്തെത്തി.. 👨🏫 'നടാഷ, നിന്‍റെ വീട്ടിലെ പൂച്ചയുടെ വിശേഷങ്ങള്‍ പറഞ്ഞു കൊടുക്കൂ..' 👩⚕ 'എന്‍റെ വീട്ടിലെ പൂച്ച പ്രസവിച്ചു. മൂന്നു കുഞ്ഞുങ്ങളുണ്ട്. എല്ലാം ജനാധിപത്യവാദികളാണ്.' വിളറിപ്പോയ ടീച്ചര്‍ ഒന്നും മിണ്ടാതെ പരിശോധനയ്ക്കെത്തിയ ഓഫീസറേയും കൂട്ടി അവിടെ നിന്നും മടങ്ങി. ഇത്തിരി നേരത്തിനു ശേഷം, പരിശോധകന്‍ തിരിച്ചു പോയി. ടീച്ചര്‍, നടാഷയുടെ അടുത്തേക്ക് ഓടി വന്നു.. 👨🏫 'നടാഷ, നീയല്ലേ പറഞ്ഞത്, നിന്‍റെ വീട്ടിലെ പൂച്ചക്കുട്ടികളെല്ലാം കമ്യൂണിസ്റ്റുകളാണെന്ന്!' 👩⚕ 'അതെ ടീച്ചറേ.. പക്ഷേ, ഇന്നലെ അവയെല്ലാം കണ്ണു തുറന്നു..' ---------------------------------------------------------- ചരിത്രാധ്യാപകനായ സുധാകരന്‍ മാസ്റ്ററുടെ കയ്യില്‍ ഇതു പോലെ നിരവധി തമാശകളുണ്ടായിരുന്നു.. അതുകൊണ്ട് ശശാങ്കന്‍, മാഷോട് പറഞ്ഞു.. 👨'മാഷ് ഇനി, ഫാസിസത്തെ കുറിച്ച് ഒരു തമാശ പറയൂ..' മാഷ് നിസ്സഹായതയോടെ പറഞ്ഞു: 👱🏽 'ഫാസിസത്തെ കുറിച്ച് ഫലിതങ്ങളൊന്നുമില്ല..'' 👨 'അതെന്താ അങ്ങനെ?' 👱🏽 'ഫാസിസത്തെ കുറിച്ച് ഫലിതം പറയാന്‍ തുടങ്ങിയവര്‍ക്കൊന്നും അത് മുഴുമിപ്പിക്കാന്‍ പറ്റിയില്ല.. അതിനു മുന്‍പേ അവര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമായിരുന്നു..'
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, September 06, 2017
September 06, 2017 at 06:25AM
😡 വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ! #GauriLankesh
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, September 04, 2017
September 04, 2017 at 07:35AM
സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, സമ്പൽ സമൃദ്ധിയുടെയും ഒക്കെ വരേണ്ടത് നമ്മുടെ ഓരോരുത്തരുടേയും മനസ്സിലേക്കാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ആ ഒരു ഓർമ്മ പുതുക്കലാണ്; ഹൃദ്യമായ ഒത്തൊരുമയുടെ ചിന്തയാണത്. അതാവണം നമ്മുടേതും നമ്മുടെ പിൻഗാമികളുടേതും... മനോഹരമാവട്ടെ ഈ ഓണദിനം; എന്നുമെത്തട്ടെ ആ മാവേലിത്തമ്പുരാൻ നമ്മുടെ മനസ്സിലേക്ക്!!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, September 03, 2017
September 03, 2017 at 08:23AM
🤢 വര്‍ഗീയകലാപമുണ്ടാക്കാന്‍ ക്ഷേത്ര പരിസരത്ത് കോഴി വേസ്റ്റ് എറിഞ്ഞ ബിജെപി നേതാവ് പിടിയില്‍!! #ഗിരീഷ് #നേമം #ശിവക്ഷേത്രം
Labels:
facebook,
Facebook Status,
RajeshOdayanchal
September 03, 2017 at 08:04AM
🌺🌸🌻🌹🌷💐 തുമ്പപ്പൂവും കാക്കപൂവും കോളാമ്പിപ്പൂക്കളും ഒക്കെ വിരിഞ്ഞ് നിക്കണ ഈ ഉ...
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, September 02, 2017
September 02, 2017 at 11:02AM
#F1 #F1 #help #HDFC LIFE #PROGROWTH #PLUS എന്നും പറഞ്ഞുകൊണ്ട് ഒരു ഇൻഷറൻസ് പ്ലാനു ഉണ്ടത്രേ!! ഒരഴ്ചയായി ഒരു പെണ്ണ് ഇതും പറഞ്ഞ് വിളിച്ചോണ്ടിരിക്കുന്നു... ഇന്നു ഞാൻ ആ പോളിസിയുടെ വിശദ വിവരങ്ങൾ മെയിൽ അയക്കാൻ പറഞ്ഞപ്പോൾ ഒരു പിഡിഎഫ് അയച്ചു തന്നു, അതിൽ വെണ്ടക്കാ അക്ഷരത്തിൽ ആദ്യം തന്നെ കാണുന്നു IN THIS POLICY, THE INVESTMENT RISK IN INVESTMENT PORTFOLIO IS BORNE BY THE POLICYHOLDER (റിസ്കൊക്കെ നീ തന്നെ ചുമന്നോളണം എന്ന്).. ആരെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെയൊന്ന്?? അറിവില്ലാ പൈതങ്ങളാണ് - അറിവുള്ളവർക്ക് പറഞ്ഞു തരാവുന്നതാണ്. HDFC Life ProGrowth Plus is a regular premium unit linked insurance plan. In this plan you can choose your regular premium and the investment fund(s). We will then invest your regular premium, net of premium allocation charges in your chosen fund(s) in the proportion you specify. At the end of the policy term, you will receive the accumulated value of your fund(s). In case of unfortunate death of Life Assured during the policy term, the nominee will receive the greater of Sum Assured (less withdrawals ) or fund value. Please see Death benefits for details. <<HDFC LIFE PROGROWTH PLUS OFFERS >> Valuable financial protection to your family in case you are not around. Opportunity to invest in a choice of funds
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, September 01, 2017
September 01, 2017 at 08:19AM
ടോണിമാഷെ ഫെയ്സ്ബുക്കിൽ കണ്ടുമുട്ടിയ ദിവസം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, August 31, 2017
August 31, 2017 at 06:48AM
😌 1% കള്ളപ്പണക്കാരുണ്ടിവിടെ! മക്കളെ കാണിക്കാനായി നോട്ടുകൾ മാറ്റിവെച്ചവരൊക്കെയും കള്ളന്മാർ തന്നെയാ! 99% ഊമ്പിച്ചതല്ലാട്ടാ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, August 30, 2017
August 30, 2017 at 06:09AM
😏 കൂടുതൽ ഫീസു നൽകി പഠിച്ചവർ നാളെ ഗവണ്മെന്റ് പണിയിൽ നിന്നും ചെറിയ തോതിൽ കൈക്കൂലി വാങ്ങിച്ചാൽ പ്രശ്നമുണ്ടോ സാറുമ്മാരേ?
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, August 28, 2017
August 28, 2017 at 07:20PM
സാറേ സാറേ... എന്റെ പൊന്നു R B I സാറേ ഇനി കുറച്ചു 9ന്റെയും 99ന്റെയും നോട്ടുകൾ ഇറക്കാമോ... മുട്ടായി തിന്നു തിന്നു മതിയായി...
Labels:
facebook,
Facebook Status,
RajeshOdayanchal
August 28, 2017 at 10:44AM
വീട്ടിൽ അമ്മയ്ക്കൊരു മൊബൈൽ കോൾ വന്നു. നമ്പർ ഇതാണ് 7095226251. സംഗതി ഇത്രേ ഉള്ളൂ: “നിങ്ങൾക്ക് 5 ഗ്രാം സ്വർണ്ണം ഒരു നറുക്കെടുപ്പിലൂടെ ലഭിച്ചിട്ടുണ്ട്. കൃത്യമായ അഡ്രസ്സ് പറയണം. ഞങ്ങളുടെ ഒരു പ്രതിനിധി ആ അഡ്രസ്സിലേക്ക് വന്നിട്ട് സ്വർണം തരും. നിങ്ങൾ അയാൾ 1000 രൂപ കൊടുക്കേണ്ടതുണ്ട്. സ്വർണം ലഭിച്ചു കഴിഞ്ഞാൽ മാത്രം കൊടുത്താൽ മതി. ആദ്യമായി കൃത്യമായ അഡ്രസ്സ് ഒന്നു തരണം“ അമ്മ പറഞ്ഞു എന്റെ മൊബൈൽ നമ്പർ നറുക്കിടാനായിട്ട് ആർക്കും കൊടുത്തില്ലല്ലോ, ഒന്നു മോനോട് ചോദിച്ചിട്ട് അഡ്രസ്സും മറ്റു ഡീറ്റൈൽസും തരാം എന്ന്. സ്വർണം തന്നാൽ 1000 രൂപ തരുന്നതിൽ കുഴപ്പമൊന്നുമില്ല എന്ന്! ഉടനേ തന്നെ മാനേജർ വിളിക്കും എന്നു പറഞ്ഞ് ആ പെണ്ണ് ഫോൺ കട്ടു ചെയ്തത്രേ!! ഇനി മാനേജറും മണ്ണാങ്കട്ടയുമൊന്നും വിളിക്കാൻ പോകുന്നില്ല... 1000 രൂപ മോഡീച്ചൻ നിരോധിച്ചത്, വിളിച്ച മൂപ്പത്തി അറിഞ്ഞിരിക്കില്ല, റൗണ്ട് ചെയ്ത് 500 ലേക്ക് ഇറങ്ങുകയോ അല്പം കൂട്ടി ഡബിളാക്കി 2000 ലേക്ക് ഉയരുകയോ ചെയ്യാമായിരുന്നു. അമ്മ എന്നെ വിളിച്ചിട്ട് നമ്പർ തന്നു, അന്വേഷിക്കാൻ പറഞ്ഞു!! ഞാനെവിടെ പോയി അന്വേഷിക്കാനാണ്? ഓൺലൈൻ വഴി ചെക്ക് ചെയ്തപ്പോൾ 7095226251 എന്ന നമ്പർ ആന്ധ്രാപ്രദേശിൽ നിന്നാണെന്നു കാണിക്കുന്നു!! ആന്ധ്രാപ്രദേശുകാരിക്ക് ഒരു കാസർഗോഡൻ നമ്പർ എങ്ങനെ കിട്ടിയോ എന്തോ??!! അമ്മയോടു പറഞ്ഞു, വർഷങ്ങൾക്ക് മുമ്പുതന്നെ വിദേശിത്തു നിന്നും ഇതേ വകുപ്പിൽ മെസേജുകളും മെയിലുകളും വരാറുണ്ട്... ഒന്നുകിൽ മെയിൽ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ നറുക്കിട്ടെടുത്താൽ അന്നേരമൊക്കെ വിജയി ആവുന്നത് ഞാൻ തന്നെയാണ്... അമ്പതിലധികം കോടികളാണു വിദേശപണമായി കിട്ടാൻ പോകുന്നത്... പക്ഷേ, ആ പണമൊക്കെ സൂക്ഷിക്കാനുള്ള സ്ഥലം നമുക്കില്ലാത്തതിനാൻ ഒഴിവാക്കാറാണു പതിവ് എന്ന്... വേണമെങ്കിൽ ഓണത്തിനു വരുമ്പോൾ ഇതേ മെയിൽ കാണിച്ച് തട്ടിപ്പു പറയുന്നതല്ല എന്നു കാണിച്ചു തരാമെന്ന്!! 1000 രൂപയുടെ ജാഗ്രത കേരളത്തിലും വേണ്ടതുണ്ട് എന്നൊരു ഓർമ്മപ്പെടുത്തലായി ഇതിനെ കാണണം...
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, August 27, 2017
August 27, 2017 at 10:35PM
🤔🤔 ശരിക്കും ഈ കട്ടപ്പ എന്തിനാ ബാഹുബലിയെ കൊന്നത്??
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, August 24, 2017
August 24, 2017 at 09:00AM
ഇതല്പം പഴയതാട്ടാ... ഇവിടെ ബാഗ്ലൂരിൽ എത്തിയിട്ട് രണ്ടോ മൂന്നോ വർഷങ്ങൾ കഴിഞ്ഞ ശേഷം ഉള്ളൊരു അനുഭവക്കുറിപ്പ്... ഇപ്പം ഇതിനെ പറ്റിയൊന്നും ചോദിച്ചാൻ ഞാനൊരക്ഷരം മിണ്ടൂല!! 🙊 ....... ...... ........ ........ ........ ......... ഞങ്ങള്‍ മെല്ലെ അവിടെനിന്നും വലിഞ്ഞു. ബാംഗ്ലൂരില്‍ വന്നിട്ട് ഇത്രയൊക്കെയായിട്ടും മനസ്സിനിണങ്ങിയ ഒരു മലയാളിക്കുട്ടിയേയും കണ്ടുകിട്ടാത്തതിലുള്ള വിഷമത്തിലായിരുന്നു ഞാന്‍. അല്പകാലമൊന്നു പ്രേമിക്കണം, പിന്നെ സഖിയായി കൂടെക്കൂട്ടണം. രണ്ടുപേര്‍ക്കും ജോലി കൂടിയുണ്ടെങ്കില്‍ ഇവിടെ കഴിഞ്ഞുകൂടാന്‍ പരമസുഖമാണ്. ഇത്തരം നല്ല ചിന്തകളേയുണ്ടായിരുന്നുള്ളൂ മനസ്സില്‍. അപ്പോഴാണ് മലയാളിചന്തങ്ങളുടെ ഈ അരങ്ങേറ്റം. ഒരുകുട്ടിയെ അതില്‍ നിന്നും നോക്കിവെച്ചു. നല്ല ഗ്രാമീണത തോന്നിക്കുന്ന ഒരു കുട്ടി. വെളുവെളാന്നു വെളുത്ത ചുരിദാറും ഇട്ടവള്‍ പാറി നടക്കുന്നതു കാണാന്‍ തന്നെയൊരു ഐശ്വര്യമായിരുന്നു. ഇരുട്ടുള്ള ആ ഇടനാഴികളിലെ വെളിച്ചമായിരുന്നു അവള്‍. പേരു ചോദിച്ചു; നാടുചോദിച്ചു. പിരിയാന്‍ നേരമാവുമ്പോള്‍ മൊബൈല്‍ നമ്പര്‍ വാങ്ങിക്കുകയുമാവാം എന്നു കരുതി. അത്യാവശ്യമൊന്നു പഠിച്ചതിനുശേഷം, ആരും പറഞ്ഞുവെച്ചിട്ടില്ലെങ്കില്‍ ഇഷ്ടം അങ്ങോട്ടു തുറന്നുപറയാം. മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ ഞാന്‍ മനക്കോട്ടകളുടെ ചിറകിലേന്തി പറന്നു നടന്നു. ....... ...... ........ ........ ........ ......... വിശദമായി വായിക്കാം... http://ift.tt/2g6d74A
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, August 23, 2017
August 23, 2017 at 04:54PM
നല്ല ഭർത്താവദ്ദേഹമാവാനിതാ പത്തു കല്പനകൾ. 😎 ശ്രദ്ധയോടെ വായിക്കുക; ആവശ്യമെന്നു തോന്നിയാൽ ചെറിയ മാറ്റങ്ങൾ വരുത്തി അനുവർത്തിക്കുക. അല്പം സ്ത്രീവിരുദ്ധതയൊക്കെ അടിച്ച് കേറ്റീട്ടുണ്ട്. പണ്ട് ഐൻസ്റ്റീൻ IIT ക്ക് പഠിക്കാനായി എഴുതിവെച്ച കാര്യങ്ങൾ ഞാൻ കട്ടെടുത്തു എന്നേള്ളൂ. തെറ്റാന്നും പറഞ്ഞ് എന്റെ നെഞ്ചിൽ കേറാൻ വന്നേക്കരുത് 😭 1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ'എന്ന് മാത്രമേ വിളിക്കാവൂ. കൂട്ടാ എന്ന വിളിക്ക് പകരം പ്രാദേശികമായി കൂടുതല്‍ ഉചിതമായ വിളിയുടെ രൂപഭേദങ്ങളും സ്വീകരിക്കാം. 🐒 2. രാവിലെ എഴുന്നേറ്റു പല്ലു പോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചുകേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ ചിരവി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തേങ്ങ ചിരവിക്കൊടുക്കേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ടു തന്നെ തൃപ്തയായിക്കൊള്ളും. 🙈 3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മരിച്ചവരുടേയും മറ്റും പേരും പരസ്യവും ഉള്ള പേജെങ്കിലും ഭാര്യയ്ക്ക് കൊടുത്തേക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരുരണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം. 🐮 4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ല. ഭാര്യ ഗൂഗിൾ നോക്കിയുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ വായിൽ വെക്കാന്‍ പോലും കൊള്ളില്ലെങ്കിലും ആ കാര്യം മിണ്ടിപ്പോകരുത്. നിങ്ങൾക്ക് തീരെ കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്‍ പൊതിഞ്ഞു ഓഫിസില്‍കൊണ്ടു പോകാം, സുഹൃത്തുക്കള്‍ക്കും നല്കാമല്ലോ' എന്ന് പറയുക. ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ വെയ്സ്റ്റ് ബോക്സിൽ കളയാം. അതല്ല, ഇനി നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരിചില്ലി കൊപ്പെന്‍ ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്‍ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, മറ്റയൾക്കുള്ള നല്ല സുന്ദരൻ പ്രതികാരവുമാവും. 🙊 5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയായിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി; എത്ര നല്ല സ്ലിം ബ്യൂട്ടിയാ നീ' എന്നിടയ്ക്കിടെ പറയുക. താന്‍ കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല്‍ കുടുംബവഴക്കുകള്‍ ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്. 😈 6. നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊൺസെന്റ്രേഷനില്‍ കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കുമ്പോൾ അവള്‍ ഓഫിസിലെ കണ-കുണ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ 'നീ ഒന്ന്ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്നകാര്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരുനിര്‍ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളി കൊടുത്താല്‍ ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുണ്ടെങ്കില്‍ ഇടവിട്ടുള്ള മൂളലുകള്‍ റെക്കോർഡ് ചെയ്ത് ഭാര്യ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ vlc-യിൽ വെച്ചേക്കുക. മീഡിയ വർക്കുന്ന കാര്യം ഭാര്യ അറിയാന്‍ പാടില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. 🤡 7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ആ ടി വി റിമോട്ട് പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അതുകൊണ്ട് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പിടിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി. ചാനല്‍ മാറ്റുന്നത് നിങ്ങൾക്ക് തന്നെയാവാം. 🤠 8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ തീയറ്ററിൽ പോയി കാണുക. ഇത് നിങ്ങൾക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബഭദ്രതയ്ക്ക് ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുണ്ടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ് കോണ്‍, പഫ്സ്, കുടിക്കാൻ ജ്യൂസോ പച്ചവെള്ളമോ ഒക്കെ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്‍ നിങ്ങളുടെ ഇമേജു വര്‍ദ്ധിപ്പിക്കും. 😏 9. ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുമ്പികള്‍ 'എന്റെ ഭര്‍ത്താവോ നിന്റെ ഭര്‍ത്താവോ മെച്ചം' എന്ന് അളക്കാന്‍ വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. 'ഈ കുട്ടനില്ലെങ്കില്‍ എന്റെ ജീവിതം തന്നെ കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്‍ ഭാര്യാശ്രീയെ അങ്ങ് പൊക്കിപ്പിടിച്ച് കത്തി വയ്ക്കുക. കൂട്ടത്തില്‍ നല്ല സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്‍ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെ ലക്‌ഷ്യം. 😎 10. ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന് അങ്ങോട്ട് ചോദിച്ചേക്കുക . നിങ്ങളുടെ സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്‍വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്‍ക്കുക, സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്‍ത്തിയല്ല, വാചകമാണ് കുടുംബഭദ്രതയ്ക്ക് ആവശ്യം. 😤
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, August 22, 2017
August 22, 2017 at 11:12AM
പെണ്ണുകാണൽ ചടങ്ങിൽ ആദ്യമായി ഞാൻ അവളെ കാണുമ്പോൾ സൗന്ദര്യമുള്ള വെറും ഒരു പെണ്ണ് മാത്രാമായിരുന്നു എനിക്ക് അവൾ... ഇഷ്ടപ്പെട്ട് വിവാഹത്തിന് മുൻപുള്ള നാളുകളിൽ ഫോൺ വിളിയിലൂടെ അവൾ എന്റെ കാമുകിയായി... വിവാഹം കഴിഞ്ഞതോടെ അവൾ നല്ലൊരു ഭാര്യയായി.... സങ്കടം വരുമ്പോൾ അടുത്ത് വന്ന് ആശ്വാസിപ്പിക്കുന്ന അവൾ എന്റെ ഏറ്റവും നല്ല സുഹൃത്തായി..... എന്നെ കുറ്റപ്പെടുത്തുന്ന മറ്റുള്ളവർക്ക് മുൻപിൽ എനിക്ക് വേണ്ടി വാദിച്ച് അവൾ എന്റെ വക്കീലായി... പനി പിടിച്ചു വയ്യാണ്ട് കിടക്കുന്ന എന്നെ പരിചരിച്ച നോക്കുന്ന അവൾ എന്റെ ഡോക്ടർ ആയി... വിശന്ന് വരുമ്പോൾ ഇഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി തരുന്ന അവൾ എന്റെ പാചകക്കാരിയായി... സ്നേഹവും വാത്സല്യവും കാട്ടി അവൾ എന്റെ അമ്മ ആയി... തെറ്റ് ചെയ്യുമ്പോൾ എന്നെ ശകാരിച്ചു അവൾ എന്റെ അച്ഛൻ ആയി... നേർവഴി മാത്രം കാട്ടി തന്ന് അവൾ എന്റെ വഴികാട്ടിയായി.... ഇടക്കൊക്കെ കുറുമ്പ് കാട്ടി അവൾ എന്റെ മകളായി... മടിപിടിച്ചു ഉറങ്ങുന്ന എന്നെ ചുംബനത്തിലൂടെ ഉണർത്തി അവൾ എല്ലാ ദിവസങ്ങളിലേയും കണിയായി.... ഇടവപ്പാതിയിലെ പെരുമഴയിൽ എന്റെ മാറോട് ചേർന്ന് എന്നെ പൊതിഞ്ഞു ഉറങ്ങുന്ന അവൾ എന്റെ പുതപ്പായി... മാതൃത്വം നെഞ്ചിലേറ്റി എനിക്കൊരു കുഞ്ഞിനെ സമ്മാനിച്ചപ്പോൾ അവൾ ഒരു മാതാവ് ആയി... കൊതി തീരാതെ എന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തിരിക്കുന്ന അവൾ എന്റെ ആരാധിക ആയി... ശത്രുവിനെ പോലും സ്നേഹത്തിലൂടെ കീഴ്പ്പെടുത്തണം എന്ന് പഠിപ്പിച്ച അവൾ എന്റെ അധ്യാപികയായി... ഒരു ജന്മം മുഴുവൻ എനിക്ക് വേണ്ടി ജീവിക്കുന്ന അവൾ എന്റെ എല്ലാമായി... വാട്സാപ്പിൽ കിട്ടിയതാട്ടാ... ;)
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, August 20, 2017
August 20, 2017 at 11:06AM
മഞ്ജുവിനെ പരിചയപ്പെട്ടിട്ട് ആറുകൊല്ലങ്ങളായി!! 🐶🐶🐶
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, August 19, 2017
Friday, August 18, 2017
August 18, 2017 at 09:06AM
ഒന്നാനാം കൊച്ചുതുമ്പി, എന്റെ കൂടെ പോരുമോനീ?? നിന്റെ കൂടെ പോന്നാലോ, എന്തെല്ലാം തരുമെനിക്ക് ?? കളിപ്പാനോ കളംതരുവേൻ, കുളിപ്പാനോ കുളംതരുവേൻ. ഇട്ടിരിക്കാൻ പൊൻതടുക്ക്, ഇട്ടുണ്ണാൻ പൊൻതളിക, കൈ കഴുകാൻ വെള്ളിക്കിണ്ടി, കൈതോർത്താൻ പുള്ളിപ്പട്ട്... ഒന്നാനാം കൊച്ചുതുമ്പി, എന്റെ കൂടെ പോരുമോ നീ?
Labels:
facebook,
Facebook Status,
RajeshOdayanchal
August 18, 2017 at 12:35AM
#ആത്മഹത്യാമുനമ്പ് അയല്പക്കത്തായൊരു തമിഴുകുടുംബം താമസിക്കുന്നുണ്ട്. ഭര്യയും ഭർത്താവും എന്നും വഴക്കും വക്കാണവുമാണ്. രണ്ടു വയസ്സു പ്രായമുള്ളൊരു ഒരു കുഞ്ഞു സുന്ദരി ഇവർക്കിടയിലൂടെ ഓടിക്കളിച്ചുല്ലസിക്കുന്നുണ്ട് എന്നതാണേക ആശ്വാസം. മിക്കപ്പോഴും ഈ കുഞ്ഞ് വീട്ടിലാണുണ്ടാവുക, ആമി വിളിക്കുന്നത് കേട്ടിട്ട് അവളും എന്നെ അച്ഛാ എന്നാണു വിളിക്കാറുള്ളതും. എന്റെ മടിയിലിരുന്ന് ലാളന മനസാവരിച്ച് ആസ്വദിക്കാൻ അവൾ എന്നും ആഗ്രഹിക്കാറുമുണ്ട്. ഭാര്യയുടേയും ഭ്ർത്താവിന്റേയും കശപിശ മൈന്റാക്കാറില്ലെങ്കിലും ഈ കുഞ്ഞിന്റെ പോക്കുവരവുകൾ സാകൂതം കാതോർക്കാറുണ്ട്. ഇന്നല്പം മുമ്പ് വല്ലാത്തൊരു സൗണ്ടിൽ ഭർത്താവദ്ദേഹം തമിഴിൽ എന്തൊക്കെയോ പറയുന്നതു കേട്ടു. ഞാൻ വാതിലു തുറന്നു നോക്കിയപ്പോൾ ജനൽപ്പാളി തുറന്ന് ഭർത്താവദ്ദേഹം എന്തൊക്കെയോ പറയുന്നതുകണ്ടു. അതു ചെയ്യരുത്, അങ്ങനെ ചെയ്യൂ എന്നൊക്കെ പോലെ തോന്നി. എന്റെ മനസ്സിലുണർന്നു വന്ന ചിന്ത ആ കുഞ്ഞ് റൂമിനകത്തു കയറി കുറ്റിയിട്ടിരിക്കണം; തുറക്കാനറിയാതെ വിഷമിക്കുകയാവും പിതാവെന്ന്, ഞാനോടിച്ചെന്നു. കണ്ട കാഴ്ച വൃത്തികെട്ടതായിരുന്നു. ഭാര്യ കട്ടിലിൽ കയറി നിന്ന്, ഫാനിൽ കുരുക്കിട്ട്, മ്രുഭാഗം കഴുത്തിൽ കുരുക്കി തൂങ്ങിച്ചാവാനൊരുങ്ങുന്നു!! ഓർമ്മകൾ നേരെ പോയത് ബ്ലൂ വെയിൽ ഗയിമിലേക്കായിരുന്നു. അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നു; അവൾ കരയുന്നു, താഴേക്ക് ചാടാൻ പാകത്തിനു റെഡിയായി നിൽക്കുന്നു... ആളുകൾ ഓടിക്കൂടി... സംസാരം മുറുകി. ഞങ്ങൾ വീടിന്റെ ഉടമസ്ഥനെ വിളിച്ചു... സംഗതി കേമമായി നടന്നു... അവൾ തൂങ്ങിച്ചാവാതെ വാതിൽ തുറന്നു. എന്തോ കറിയുടെ പ്രശ്നത്തിൽ തുടങ്ങിയ സംസാരമായിരുന്നത്രേ തൂക്കുകയറിലേക്ക് എത്തിച്ചത്!! വീട്ടുടുമസ്ഥൻ അവരോട് നാളെ തന്നെ വീടു കാലിയാക്കാൻ പറഞ്ഞിട്ടുണ്ട്. ഭാര്യാശ്രീയുടെ അമ്മയും തൂങ്ങി മരിച്ചതാണത്രേ! കുടുംബത്തിൽ ഒരാൾ മരിച്ചാൽ ഏക സൊലൂഷൻ എന്ന ചിന്തയിൽ ശേഷക്കാർ എത്തിച്ചേരുന്നു എന്നത് സത്യമാണ്. ബ്ല്രൂ വെയിൽ ഗൈം ആടിത്തിമർക്കുമ്പോൾ ആണിതു നടക്കുന്നത് എന്നതും ചിന്തിക്കേണ്ടതാണ്. കാരണം, അവൾ ഒരു മൊബൈൽ ജീവിയാണ്. ഭാര്യാഭർത്തൃബന്ധം നല്ലൊരു സുഹൃദ്‌ബന്ധം പോലെ മനോഹരമാവേണ്ടതാണ്. പക്ഷേ, ഇവർക്കിടയിൽ അപസ്വരങ്ങൾ മാത്രമേ കേൾക്കാനുള്ളൂ. ജീവനെന്താണ് ജീവിതമെന്താണ് എന്നൊന്നും തിരിച്ചറിവില്ലാത്ത ഒരു തലമുറ ഉണ്ടെന്നുള്ളതിന് തെളിവുകൾ പലതാണ്; നല്ലൊരു കൗൺസിലിങിലൂടെ ഒരു തിരിച്ചറിയൽ ബോധം ഉണ്ടാവേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ കുറവാണധികവും! റാങ്ക് ഹോൾഡറൊക്കെയാണെങ്കിലും ടെക്നിക്കൽ കഴിവിൽ അവരെ ജയിക്കാനായെന്നു വരില്ലായിരിക്കും, പക്ഷേ, സഹജബോധം തൊട്ടുതീണ്ടാതെയുള്ള ഇവരുടെയൊക്കെ ജീവിതം കണ്ടുകൊണ്ട് ചിലരൊക്കെയുണ്ട് എന്നൊരു ബോധം വേണ്ടതായിരുന്നു....
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, August 15, 2017
Thursday, August 10, 2017
August 10, 2017 at 05:29PM
പച്ച പുൽകിയ പുണ്യസൈകതം, പശ്ചിമാബ്ധി സമ്മേളിതം മന്ദമാരുത നൃത്തകുഞ്ചകം, നന്ദനോദ്യാന പോതകം കേരളം വിളങ്ങുന്നു കോമളം, കേരവൃക്ഷക സങ്കുലം...
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, August 04, 2017
August 04, 2017 at 06:42PM
ചാവുന്നവരുടെ ശ്രദ്ധയ്ക്ക്! ആധാർ ഉണ്ടെങ്കിൽ മാത്രം ഇനി ചത്താൽ മതി! വെറുതേ ചാവാൻ ഗവ. വിടില്ല!! കോണത്തിലെ ഭരണം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, August 01, 2017
August 01, 2017 at 01:09PM
നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന്‍ മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍ ലോലചുംബനങ്ങളാല്‍ നിന്നെ ഞാന്‍ പൊതിഞ്ഞിടാം!
Labels:
facebook,
Facebook Status,
RajeshOdayanchal
August 01, 2017 at 05:25AM
ഞാനിവിടെ എനിക്ക് തോന്ന്യത് എഴുതും... ചൊറിയാൻ വരുന്നവരോട് ഒന്നേ ഉള്ളൂ പറയാൻ "കടക്ക് പുറത്ത്!!"
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, July 27, 2017
July 27, 2017 at 09:16PM
"xo","xoxo","xoxoxo","Besos y abrazos","bisou","bisous","baci","꽁냥꽁냥","Я люблю тебя","Я люблю вас","จุ๊บๆ","จุ๊บจุ๊บ","Öptüm","么么哒","সোনা","Kys og knus","φιλάκια","hali","puspus","Puszi!","Šaljem poljupce!","ഉമ്മ","ਰੋਮਾਂਸ","Um abraço","pupici","cmuk"
Labels:
facebook,
Facebook Status,
RajeshOdayanchal
July 27, 2017 at 09:15PM
vào chữ bên dưới nha - Đây là điều RiO muốn gửi đến mọi người
Labels:
facebook,
Facebook Status,
RajeshOdayanchal
July 27, 2017 at 09:13PM
Öptüm xoxo hali xo baci besos y abrazos um abraço
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, July 24, 2017
July 24, 2017 at 05:17AM
വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ കളികൾ ലഘൂകരിക്കാം! താഴെ കൊടുത്ത ലിങ്കം ക്ലിക്കി നോക്കുക Windows OS Shortcut Keys!!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, July 23, 2017
July 23, 2017 at 09:18AM
ബ്ലേഡ് കൊണ്ട് കയ്യില്‍ കാമുകിയുടെ പേരെഴുതിയ ശേഷം പൊട്ടിക്കരയുന്ന ടിന്റുമോനോട് കൂട്ടുകാരന്‍: ❓അളിയാ എന്നാ പറ്റിയടാ.. 😢 ടിന്റു: ഡാ സ്പെല്ലിങ് തെറ്റിപ്പോയടാ...
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, July 21, 2017
July 21, 2017 at 04:53AM
🐄 ബഹുത്ത് അച്ചാ ദിൻ!! വിടപറയുന്ന ഗവ. ആശുപത്രികൾ!! കോർപ്പറേറ്റ് വേലക്കാരൊക്കെ ഭരണത്തിൽ വന്നാൽ മറ്റൊന്നു വിചാരിക്കരുത്! #തീട്ടം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, July 20, 2017
July 20, 2017 at 08:03AM
ആർത്തവത്തിനു ലീവ്!! നല്ലതോ ചീത്തയോ?? എന്തായാലും ഒത്തിരി പെണ്ണുങ്ങൾക്ക് അന്നേ ദിവസങ്ങളിൽ ലീവ് അത്യാവശ്യം തന്നെയാണ്. പക്ഷേ, ഒരു പൊതു നിയമമായി അത് വരേണ്ടതുണ്ടോ? ഭൂരിപക്ഷം പെണ്ണുങ്ങൾക്കും ഇതൊരു ആനക്കാര്യമല്ല. പക്ഷേ, ഔദ്യോഗികമായി ലീവ് കിട്ടിയാൽ ആരാണെടുക്കാൻ മെനക്കെടാത്തത്!! ഇതിനെ ചൂഷണമായി കാണാമെങ്കിൽ വൻതോതിൽ അനാവശ്യ ലീവുകൾ ആവർത്തിച്ചേക്കും... പ്രൈവറ്റ് കമ്പനികൾ പെണ്ണുങ്ങളെ റിക്രൂട്ട് ചെയ്യുന്നതും കുറയ്ക്കാൻ സാധ്യതയുണ്ട്. ആർത്തവലീവ് ബാധകമല്ലാത്ത ആണുങ്ങളെ എടുക്കുന്നതല്ലേ വർക്ക്ഫോഴ്സ് കൂട്ടി കൂടുതൽ ലാഭം കൊയ്യാൻ അവർക്ക് താല്പര്യം കാണുക. നല്ലൊരു പരസ്യതന്ത്രം എന്നതിനപ്പുറം മറ്റൊരു ഗുണം കാണാനില്ല. എന്തായാലും ഒരു കാര്യം പറഞ്ഞേക്കാം, കള്ള വെടി വെയ്ക്കാൻ കിട്ടുന്ന ആണുങ്ങൾ താഴോട്ടുള്ള ഭാഗം ശ്രദ്ധിക്കുക... പെണ്ണിന് ആർത്തവം വന്നാൽ മൂന്നാലു ദിവസം വിട്ടേക്ക്... അതുകഴിഞ്ഞ് വരുന്ന ദിവസങ്ങൾ ഗർഭനിരോധന ഉപകരണങ്ങൾ ഇല്ലാതെ തന്നെ ബന്ധപ്പെടാവുന്നതാണ്. കൃത്യമായി പറഞ്ഞാൽ പെണ്ണു ലീവെടുക്കുന്ന ആ ദിവസം മുതൽ മാക്സിമം 12 ദിവസം വരെ കലണ്ടറിൽ അടയാളപ്പെടുത്തിക്കോളൂ... പിന്നെ 18 ദിവസം കഴിഞ്ഞാലും ഓക്കെയാ. അടുത്ത ലീവ് ദിവസം വരെ കേമം... മൂന്നാലുമാസം അവളുടെ ലീവുകൾ നോക്കിയാൽ ഇടയിലുള്ള ദിവസങ്ങൾ കാൽക്കുലേറ്റ് ചെയ്യാവുന്നതാണ്. അത് 28,29,30 ദിവസങ്ങളൊക്കെയാണെങ്കിൽ മേലെ പറഞ്ഞ 12, 18 ദിവസങ്ങളിലൊക്കെ ചെറിയ മാറ്റം വരുത്താവുന്നതാണ്. ആ 14 ആം ദിവസമായിരിക്കും അവിഹിതഗർഭത്തിന്റെ യഥാർത്ഥ ഉത്തരവാദി... ചുമ്മാ #നിരോധ് വാങ്ങിച്ച് കാശു കളയാതെ തന്നെ കൂട്ടവെടിവെപ്പ് നടത്താം!! NB: ഈ പോസ്റ്റ് വായിച്ച് ആരെങ്കിലും അവിഹിതഗർഭം ധരിക്കാനിടവന്നാൽ ഞാനുത്തരവാദി ആയിരിക്കുന്നതല്ല!!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, July 17, 2017
July 17, 2017 at 05:41AM
രാമ രാമ രാമ രാമ രാമ രാമ പാഹിമാം! രാഘവാ മനോഹര മുകുന്ദരാമ പാഹിമാം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, July 16, 2017
July 16, 2017 at 02:11PM
ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട് കൈത കൂട്ടില്‍ വെച്ചിട്ടുണ്ട് അപ്പം തന്നാല്‍ ഇപ്പം പാടാം ചക്കരതന്നാല്‍ നാളെ പാടാം!
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, July 13, 2017
July 13, 2017 at 06:15AM
🐆 ഇക്കണ്ടതൊന്നും കണക്കല്ല മന്നവ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, July 12, 2017
July 12, 2017 at 10:09AM
#മണിനാദം #ഇടപ്പള്ളി മണിമുഴക്കം! മരണദിനത്തിന്റെ മണിമുഴക്കം മധുരം! വരുന്നു ഞാന്‍! അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യ #യാത്രാമൊഴി: മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍- മരണഭേരിയടിക്കും #സഖാക്കളേ! സഹതപിക്കാത്ത ലോകമേ!-യെന്തിലും സഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റ തോഴരാം #കനകതൂലികേ! കാനനപ്രാന്തമേ! മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍ മദതരളമാം മാമരക്കൂട്ടമേ! പിരികയാണിതാ, ഞാനൊരധഃകൃതന്‍ കരയുവാനായ്പ്പിറന്നൊരു #കാമുകന്‍! മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ പ്രണയമറ്റതാമീ മണ്‍പ്രദീപകം! അഴകൊഴുകുന്ന #ജീവിതപ്പൂക്കളം, വഴിയരികിലെ വിശ്രമത്താവളം, കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന കഴുമരം! -ഹാ, ഭ്രമിച്ചു ഞാന്‍ തെല്ലിട! https://goo.gl/sCmnaq
Labels:
facebook,
Facebook Status,
RajeshOdayanchal
July 12, 2017 at 05:40AM
#അരിയാഹാരം കഴിക്കുന്നവർ വിവേകികളായിരിക്കുന്നന്നു! #ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് കേരളത്തിനുള്ള റേഷൻ സൗജന്യം കേന്ദ്രം നിർത്തുന്നു!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, July 11, 2017
July 11, 2017 at 03:55PM
#Dileep #Kavya #Manju #Meenakshi തോന്ന്യവാസത്തിന്റെ സൂത്രധാരൻ പിടിയിലായെങ്കിലും വിഷമവൃത്തത്തിൽ പെടുന്നവർ കാവ്യയും മകൾ മീനാക്ഷിയും ആയിരിക്കും. ദിലീപിന് ആജീവനാന്തം ജയിലറയാണെങ്കിൽ മീനാക്ഷിക്ക് മഞ്ജുവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതായിരുന്നു നല്ലത്! അമ്മ മനസ്സിന് ഒരു കുഞ്ഞുമനസ്സിനെ ഉൾക്കൊള്ളാതിരിക്കാൻ പറ്റില്ല; പൂർണ്ണ മനസോടെ മീനാക്ഷിയെ സ്വീകരിക്കാൻ മഞ്ജുവിനു കഴിയേണ്ടതാണ്. പെൺകുട്ടി ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിക്കേണ്ടതും അമ്മയിൽ നിന്നുതന്നെയാണ്. ജീവിതത്തിന്റെ എബിസിഡി അറിയാത്ത കാവ്യയ്ക്കും വെറുതേ നോക്കിയിരിക്കാൻ മാത്രമേ ഇനി പറ്റുകയുള്ളൂ! കരയ്ക്കടുപ്പിക്കാനാവാത്തൊരു കലാരൂപമായി കാവ്യ എന്ന സുരസുന്ദരിയുടെ ശേഷകാലം തീരാൻ മാത്രമേ വഴിയുള്ളൂ. ഈ ഹൃദയങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു. നല്ലൊരു നാൾവഴി തുടന്നുള്ള കാലം ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നു... കാവ്യയ്ക്ക് പറ്റിയത് തിരശീല മാത്രമാണ്. തിരിച്ചുവരവിനായി മലയാളസിനിമ സജീവമായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. കേസിന്റെ ബാക്കിപത്രം കൂടി പുറത്തുവരുമ്പോൾ കാവ്യയുടെ പേര് അതിൽ ഉണ്ടായിരിക്കരുതേ എന്ന ആഗ്രഹവും ഉണ്ട്. വികൃതമായ മനസ്സുള്ളവർ കൃത്യമായിത്തന്നെ ശിക്ഷിക്കപ്പെടണം. അവർക്കുള്ള ശിക്ഷ എന്നതിലുപരി കാണുന്നവർക്കുള്ളൊരു നല്ല മുന്നറിയിപ്പുമാണത്.
Labels:
facebook,
Facebook Status,
RajeshOdayanchal
July 11, 2017 at 08:46AM
സ്ഥിരോത്സാഹത്തിന്റെ ഉഗ്രമായ വിജയമാണ് കേരളപൊലീസിന് ഇപ്പോൾ അവകാശപ്പെടാൻ സാധിക്കുന്നത്!! ഈ പൊലീസുകാരെ മൊത്തത്തിൽ ഒരു ടീമാക്കി തന്നെ സഖാവ് ടി. പി. വധത്തിന്റെ നൂലാമാലകൾ അന്വേഷിക്കാനുള്ള ചുമതല ഏല്പിക്കണം എന്ന് വേണ്ടപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു! ഗൂഡാലോചനക്കാർ സാമൂഹ്യദ്രോഹികൾ തന്നെ! പുറത്തുവരണം... മുഖം മൂടിയണിഞ്ഞ് ഒരു സമൂഹത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്! സിനിമാക്കാരുടെ പ്രശ്നത്തിൽ പലരുടേയും മുഖം മൂടി അഴിഞ്ഞു വീഴുന്നത് നമ്മൾ കണ്ടല്ലോ!!
Labels:
facebook,
Facebook Status,
RajeshOdayanchal
July 11, 2017 at 06:14AM
#Dileep മാറ്റത്തിനുള്ള തുടക്കമാവണം ഇത്! മലയാളസിനിമയ്ക്ക് മാറാൻ കഴിയുന്നു എന്നാൽ മലയാളികളുടെ സംസ്കാരം തന്നെ മാറുന്നു എന്നുവേണം കരുതാൻ. മലയാളസിനിമയിൽ സ്ത്രീപക്ഷചിന്തകൾക്ക് പ്രാബല്യമേറണം! നല്ലൊരു #അമ്മ ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു കുടുംബം നില നിർത്താനാവുകയുള്ളൂ എന്നത് പഴമൊഴിയല്ല!! പേരിൽ മാത്രം #Amma വന്ന്, അമ്മയെ വ്യഭിചരിക്കുന്ന നേതൃത്വം തന്നെ പിരിച്ചുവിടാൻ പര്യാപതമാണ് നിലവിലെ കേസ്. ടീവി സീരിയലുകളേയും പരിഗണിക്കേണ്ടതുണ്ട് - സിനിമകളേക്കാൾ ഇന്ന് ജനജീവിതത്തെ സ്വാധീനിക്കുന്നത് ടിവി സീരിയലുകളാണ്! എത്രമാത്രം സ്ത്രീവിരുദ്ധമാണ് സീരിയലുകളൊക്കെയും!! ഇതൊക്കെ ചൂഷണം ചെയ്യുന്നത് ഒരു സംസ്കാരത്തെ മൊത്തമാണ്. പാഠമാവാൻ പലതുണ്ട് എന്നു തെളിയിക്കുന്ന സംഗതികളാണു നടക്കുന്നത്! ബാക്കിയൊക്കെ കണ്ടറിയാം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, July 10, 2017
July 10, 2017 at 07:47PM
🐶 മൂന്നു ദിവസത്തേക്ക് പ്രമുഖ വാട്സാപ്പിൽ നിന്നും ലീവെടുക്കാൻ തീരുമാനിച്ചു!!
Labels:
facebook,
Facebook Status,
RajeshOdayanchal
July 10, 2017 at 10:14AM
ജിയോ ചതിച്ച ചതിയാണച്ഛാ .. ജിയോ ചതിച്ച ചതിയാണാര്‍ച്ചേ…!! Reliance Jio ഊമ്പിച്ചു!!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, July 09, 2017
July 09, 2017 at 08:20PM
😋 സ̇ രി̇ ഗ̇ മ̇ പ̇ ധ̇ നി̇ സ̣ രി̣ ഗ̣ മ̣ പ̣ ധ̣ നി̣
Labels:
facebook,
Facebook Status,
RajeshOdayanchal
July 09, 2017 at 01:05PM
തൊണ്ടിമുതൽ കാണാൻ രണ്ട് ദൃക്സാക്ഷികൾ കൂടി...
Labels:
facebook,
Facebook Status,
RajeshOdayanchal
July 09, 2017 at 07:13AM
ജൂൺകാല മെമ്മറീസിൽ ഫെയ്സ്ബുക്ക് കരുതിവെച്ചത് ഈ ചിത്രങ്ങളാണത്രേ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, July 07, 2017
July 07, 2017 at 08:55PM
കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമളി പറ്റി കാച്ചി വച്ച ചൂട് പാല് ഓടി ചെന്ന് നക്കി കുഞ്ഞു നാവ് പൊള്ളിപ്പോയി കുഞ്ഞി പൂച്ച കേണു മ്യാവു... മ്യാവു... മ്യാവു... മ്യാവു...!! (The cute little kitten met with a small accident. It ran and drank the boiled milk in a hurry. The little tongue was burnt and it started crying. Meow… Meow… Meow… Meow… )
Labels:
facebook,
Facebook Status,
RajeshOdayanchal
July 07, 2017 at 07:35AM
കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ..! ഇതെന്നാപറ്റി!! #വയലാർ
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, July 06, 2017
July 06, 2017 at 07:37PM
നമ്മൾ കൊടുക്കുന്നതും വാങ്ങുന്നതുമായ ലൈക്കുകൾക്കും (👍) കമന്റുകൾക്കും (⌨) ഫെയ്സ്ബുക്ക് അൽഗോരിതം അല്പം വെയ്റ്റേജ് കൊടുക്കുന്നുണ്ടോ എന്നൊരു സംശയം!! 🤔 കാരണം, അങ്ങനെ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നവരുടെ പോസ്റ്റുകൾ മാത്രമാണ് ഹോംപേജിൽ ആദ്യം തന്നെ കണ്ണിൽ പെടുന്നവ! മിണ്ടാട്ടം മുട്ടിയവർ ഫെയ്സ്ബുക്ക് ഫ്രണ്ട്സിൽ നിരവധിയുണ്ടെങ്കിലും ആരെയും അന്വേഷിച്ച് കണ്ടുപിടിച്ച് വായിക്കാൻ നിൽക്കാറില്ല; സമയവുമില്ല. ഹോം പേജിൽ വരുന്നവ അല്പം സമയം വായിക്കുമെന്നേ ഉള്ളൂ. എങ്കിലും പലരും എന്താ ഇപ്പോൾ ഒന്നും പോസ്റ്റ് ചെയ്യാത്തത് എന്ന് ഇടയ്ക്കൊന്നെ ചിന്തിക്കാറുണ്ട്. ഇന്ന് വ്യക്തിപരമായി ചുമ്മാ അറിയാവുന്ന ചിലരേയൊക്കെ സേർച്ചി കണ്ടുപിടിച്ച് നോക്കിയപ്പോൾ ഒരാൾ മാത്രമായിരുന്നു മൗനിയായി ഇരിക്കുന്നത് കണ്ടത്. ബാക്കിയെല്ലാവരും കേത്യമായി പോസ്റ്റിങ് നടത്തുന്നുണ്ട്, എന്റെ ഹോംപേജിൽ വരുന്നില്ല എന്നുമാത്രമായിരുന്നു പ്രശ്നം! നിലവിലെ ഫ്രണ്ട്ലിസ്റ്റിന്റെ കാര്യം പറയാം: 4999 ഫ്രണ്ട്സ് ആയിട്ട് മുമ്പുതൊട്ടേ ഫ്രണ്ട്സ് ലിസ്റ്റ് ലിമിറ്റ് ചെയ്തു നിർത്തിയിരിക്കുകയാ, 300 ഓളം ആളുകൾ ഫ്രണ്ടാവാൻ ക്യൂ നിൽക്കുന്നുമുണ്ട്. 1 വെച്ചിരിക്കുന്നത് വ്യക്തിപരമായി അറിയാവുന്ന ആരെങ്കിലും വന്നാൽ അവർക്ക് റിക്വസ്റ്റ് അയക്കാൻ തടസം പാടില്ല എന്നു കരുതി മാത്രമാണ്. അങ്ങനെ വന്നാൽ അയാളെ ആഡ് ചെയ്തിട്ട്, ലിസ്റ്റിൽ നിന്നും ഒരു മിണ്ടാപ്രാണിയെ കൊന്നുകളയും! ആറേഴു മാസം കൂടുമ്പോഴൊക്കെ പ്രൊഫൈൽ ചിത്രമില്ലാത്തവർ, അകൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തിരിക്കുന്നവർ, തുടങ്ങിയ മാനദണ്ഡങ്ങൾ അനുസരിച്ച് മിക്കവരേയും തട്ടിക്കളയുകയും, ക്യൂ നിൽക്കുന്നവരിൽ നിന്നും പുതിയ ആളുകളുടെ പോസ്റ്റിങ്സും ചുറ്റുവട്ടങ്ങളും ഒക്കെ നോക്കി ആഡ് ചെയ്യുകയും ഒക്കെയാണു കലാപരിപാടീസ്. 4999 ആവുമ്പോൾ വീണ്ടും നിർത്തിവെയ്ക്കും!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, July 05, 2017
July 05, 2017 at 05:34PM
ശ്രീറാം വെങ്കിട്ടരാമൻ 😮!! മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെ താന്‍!! #കുമാരനാശാൻ
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, July 04, 2017
July 04, 2017 at 04:04PM
നേരാംവണ്ണം G-വിക്കാൻ Sമ്മതിക്കില്ല Teണ്ടികൾ!! എവിടെയൊക്കെയോ കൂടുന്നു!! കുറയുന്നതെവിടെയാ?
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, July 03, 2017
July 03, 2017 at 01:25PM
😎 നല്ലൊരു ഹോട്ടലിൽ പോയി ഫുഡിയിട്ട് ബില്ലും വാങ്ങിച്ച് #GST കാണിക്കുന്ന ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിൽ തട്ടണം! ഹമ്പട! അച്ഛനാരാ മോൻ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, July 01, 2017
July 01, 2017 at 07:50AM
കാമുകിയെ ഭാര്യയാക്കുന്നവൻ പ്രണയത്തിൽ തോൽക്കുന്നതായി കാണുന്നു! ഭാര്യയെ കാമുകിയാക്കുന്നവൻ പ്രണയത്തിലും ജീവിതത്തിലും വിജയിക്കുന്നതായും കാണുന്നു!!
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, June 30, 2017
June 30, 2017 at 12:40PM
ആരും നമ്മുടെ അൻവർ ജിറ്റോയെ ഇങ്ങനെ വന്ന് മെസേജിൽ കൊണ്ടിട്ട് പേടിപ്പക്കല്ലേ!! എനിക്കല്ലെങ്കിൽ തന്നെ ഭയങ്കര പേടിയാ!!! ഇന്നലെ മുതൽ കുറേ സമയമായി പേടിച്ചോണ്ടിരിക്കുന്നതാ!!! ഒരു പേടിത്തൊണ്ടന്റെ ദീനരോധനം എല്ലാവരും ചെവിക്കൊള്ളണേ... :(
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, June 28, 2017
June 28, 2017 at 06:59PM
ഫെയ്സ്ബുക്കിനു ഞാനുള്ളത് കൊണ്ട് സന്തോഷായീത്രേ!!
Labels:
facebook,
Facebook Status,
RajeshOdayanchal
June 28, 2017 at 03:07PM
😳😳😳 മാനസികരോഗികൾ പെരുകുന്നു!! അക്രമികളുടെ കല്ലേറില്‍ 50-ല്‍ അധികം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്!
Labels:
facebook,
Facebook Status,
RajeshOdayanchal
June 28, 2017 at 06:33AM
അന്നൊരിക്കൽ... മനോജും സജലും മഡിവാളയിൽ...
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, June 27, 2017
June 27, 2017 at 01:18PM
#വേർഡ്‌പ്രസ് സൈറ്റൊക്കെ ഒരു ഹോസ്റ്റിങ് സെർവ്വറിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റാൻ മറ്റുള്ളവ പോലെ തന്നെ കോപ്പി പേസ്റ്റിങിന്റെ സമയം മാത്രം മതി. കൂടിപ്പോയാൽ ഒരു അരമണിക്കൂർ സമയം. എന്നാൽ, വേർഡ്‌പ്രസ്സിൽ അല്പം അഹങ്കാരത്തോടെ സ്വന്തമായി ഒരു തീമൊക്കെ ഉണ്ടാക്കിയിട്ട്, അതും പോരാതെ ചുമ്മാ കുറേ ഡാറ്റാബെസ് സ്ക്രിപ്റ്റുകൾ തലങ്ങും വിലങ്ങും എഴുതി, തോന്നിയതുപോലെ പേജുകളും ഉണ്ടാക്കി പ്രത്യേകിച്ച് ബോധമൊന്നുമില്ലാതെ ആരും ചോദിക്കാനും പറയാനും ഒന്നും വരില്ലെന്ന ധൈര്യത്തോടെ അതുമിതുമൊക്കെ എഴുതിവെച്ചിട്ട് ഈ ഒരു സംഗതിയാണ് മേൽപറഞ്ഞതു പോലെ മാറ്റേണ്ടത് എങ്കിൽ പെട്ടുപോകും! ഞാൻ പകുതിയോളം പെട്ടുപോയിരുന്നു!! ഇടയ്ക്ക് വന്ന് #കുമ്മനം കളിക്കാൻ ഇവിടേക്ക് ആരും പാഞ്ഞു വരില്ല എന്നുമുണ്ട്. ഓഫീസിലാണെങ്കിൽ ഒന്നു മൂത്രമൊഴിക്കാൻ പോലും സമയം കിട്ടാത്ത അവസ്ഥയും!! വർക്കോടു വർക്ക്!! ബാക്കി സൈറ്റുകാരെ നേരെയാക്കിയിട്ടാവാം #ചായില്യം എന്നു നിനച്ചിരുന്നതും അല്പം വൈകാനിടവന്നു. ചിലരൊക്കെ നല്ല സെർവ്വറുകളിലേക്ക് ചേക്കേറി, ചിലരൊന്നും ഒന്നും അറിഞ്ഞതുപോലുമില്ല. എനിക്ക് ഫ്രീയായി തന്നെ സെർവ്വറും കിട്ടി. ഈ ഒരു സമയത്ത് തന്നെ പെരുന്നാൾ വന്നതും നല്ലൊരു പണിതന്നു. കൃത്യമായ സമയത്ത് കശുകളയാൻ മിടുക്കിയായ രസ്മ രാജ് തുടക്കം മുതൽ തന്നെ കൂടെയുള്ളത് ഒരു ഗുണമായി എന്നതും ഓർക്കണം. എന്തായാലും ഇന്നുമുതൽ ചായില്യം ലൈവാകുന്നു. ചില കുഴപ്പങ്ങൾ ഒക്കെ ഉണ്ട്. ഡാറ്റാബെയ്സിലേക്കുള്ള കണക്ഷനൊക്കെ ശരിയാക്കാനുള്ളതും മറ്റുമാണു കാര്യങ്ങൾ! വേർഡ്‌പ്രസ്സിനോടുള്ള #പ്രണയം കഠിനമായി തോന്നിയ അവസരം കൂടിയായിരുന്നു ഈ രണ്ടുമാസ കാലയളവ്!! chayilyam.com ഗൾഫ്രാജ്യങ്ങളിൽ ബ്ലോക്കിങ്ങിൽ തന്നെയായിരിക്കും! അതൊക്കെ അവരവരുടെ ഇഷ്ടം, ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരിക്കുന്നു! ഇപ്പോൾ odayanchal.com, chayilyam.com എന്നീ രണ്ടുസംഗതികളും ഒന്നുതന്നെയാണ്. odayanchal.com ഉടനേതന്നെ പഴയപടിയിലോ അല്പം മാറ്റങ്ങളോടുകൂടിയോ മാറ്റുന്നതാണ്. സമയമാണു പ്രശ്നം. ഓഫീസ് വർക്കിനിടയിൽ സൈഡിലൂടെ കമ്പ്യൂട്ടറിനെ പലതും ഏൽപ്പിക്കാമെങ്കിലും പുതുക്കൻ നടത്താൻ മെനക്കെട്ടിരിക്കുക തന്നെ വേണം!! സമയമില്ലായ്മയാണെന്റെ സമയം എന്നു പറയേണ്ടിയിരിക്കുന്നു ഇപ്പോൾ!!
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, June 25, 2017
June 25, 2017 at 02:10PM
#അനഘ പാടുന്നു!! ഇടവപ്പാതിയിൽ ഇടമുറിയാമഴ പൊഴിയും ജീവിത ദുഃഖങ്ങൾ ആത്മാവിൻ മുറിവുകളിൽ ഭസ്മം തൂവൂ മുത്തപ്പാ.... ഇടവപ്പാതിയിൽ ഇടമുറിയാമഴ പൊഴിയും ജീവിത ദുഃഖങ്ങൾ ആത്മാവിൻ മുറിവുകളിൽ ഭസ്മം തൂവൂ മുത്തപ്പാ.... തിറയാടൂം തിരു കളിയാട്ടത്തിൽ കണ്ണീർ കൊണ്ടൊരു മധുകലശം
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, June 24, 2017
June 24, 2017 at 09:51PM
#മുത്തപ്പൻ #തെയ്യം അല്പം വായനയ്ക്ക്: http://ift.tt/2t30pIm
Labels:
facebook,
Facebook Status,
RajeshOdayanchal
June 24, 2017 at 01:34PM
#രാഷ്ട്രീയം #ഭരണവർഗ്ഗം #ഗവണ്മെന്റ് #പൊതുജനം #പിൻഗാമികൾ "ഈ രാഷ്ട്രീയം എന്നു വെച്ചാല്‍ എന്താണച്ഛാ...?" . . . . . "മിടുക്കന്‍, നല്ല ചോദ്യം... അച്ഛന്‍ ലളിതമായി പറഞ്ഞു തരാം... ഉദാഹരണത്തിന് നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം... ഞാനാണ്, അതായത് അച്ഛനാണ് ഈ വീട്ടിലെ ഗൃഹനാഥന്‍... അച്ഛനാണ് വരുമാനം കൊണ്ടു വരുന്നത്... അതു കൊണ്ട് എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നു വിളിക്കാം... നിന്‍റെ അമ്മയാണ് ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്... അതു കൊണ്ട് നമുക്ക് അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്‍റ് എന്നു വിളിക്കാം... പണികളെല്ലാം ചെയ്യുന്നത് വേലക്കാരിയാണ്... അതു കൊണ്ട് വേലക്കാരിയെ നമുക്ക് തൊഴിലാളി അഥവാ അദ്ധ്വാന വര്‍ഗ്ഗം എന്നും വിളിക്കാം... നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ് ഞങ്ങളുടെ ജോലി... അതു കൊണ്ട് നിന്നെ പൊതുജനം എന്നും വിളിക്കാം... നിന്‍റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞു വാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം... ഇനി ചിന്തിച്ചു നോക്കൂ... ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ് രാഷ്ട്രീയമെന്ന്..." . . . . . . അച്ഛന്‍റെ ഉദാഹരണത്തില്‍ ചിന്താവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍ പോയി... രാത്രി കുഞ്ഞു വാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന അവന്‍, മുറിയിലേക്കു ചെന്നു... കുഞ്ഞു വാവ ഉറക്കത്തില്‍ മൂത്രമൊഴിച്ച് ഡയപ്പറും ബെഡ് ഷീറ്റും എല്ലാം നനച്ചു കുതിര്‍ത്തിരിക്കുന്നു... അവന്‍ അമ്മയെ വിളിക്കുവാന്‍ അച്ഛനും അമ്മയും കിടക്കുന്ന മുറിയിലേക്ക് ചെന്നു... അമ്മ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്... അല്ലെങ്കില്‍ വേണ്ട, അമ്മയെ ഉണര്‍ത്തേണ്ട, വേലക്കാരിയെ വിളിക്കാമെന്നു കരുതി അവരുടെ മുറിയിലേക്കു പോയി... അവിടെ വേലക്കാരിയുടെ അടുത്ത് അച്ഛന്‍ കിടക്കുന്നത് കണ്ടപ്പോള്‍ അവന്‍ ഒന്നും മിണ്ടാതെ തിരിച്ചു പോയി കുഞ്ഞു വാവയുടെ നനഞ്ഞ ഡയപ്പറും ബെഡ് ഷീറ്റും മാറ്റി കൊടുത്തു... പിറ്റേ ദിവസം അവന്‍ അച്ഛനോടു പറഞ്ഞു... . . . . . . "അച്ഛാ, രാഷ്ട്രീയമെന്താണെന്ന് എനിക്കിപ്പോള്‍ ശരിക്കും മനസ്സിലായി..." . . . . . "മിടുക്കന്‍, പറയൂ എന്താണ് നിനക്കു മനസ്സിലായത്... എന്താണ് രാഷ്ട്രീയം." . . . . . "മുതലാളിത്തം അദ്ധ്വാന വര്‍ഗ്ഗത്തെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുന്നു... ഗവണ്‍മെന്‍റ് ഉറങ്ങുകയാണ്... ജനങ്ങള്‍ അവഗണിക്കപ്പെടുന്നു... ഭാവിയുടെ വാഗ്‌ദാനങ്ങള്‍ മൂത്രത്തില്‍ കുളിച്ചു കിടക്കുന്നു... !!! 😂😂😂😎😎😎🤓🤓🤓
Labels:
facebook,
Facebook Status,
RajeshOdayanchal
June 24, 2017 at 08:34AM
😡 #കള്ളനോട്ട് കലാപരിപാടി വ്യാപകമാവുന്നു! പാക്കിസ്താൻ രണ്ടും കല്പിച്ചുതന്നെ! #രാജ്യദ്രോഹം!!
Labels:
facebook,
Facebook Status,
RajeshOdayanchal
June 24, 2017 at 06:30AM
കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ നിന്നും ഒരിക്കൽ ഓട്ടോ തൊഴിലാളികളുടെ നാക്കിനു മുന്നിൽ കൂപ്പുകുത്തിവീണ നിസ്സഹായത ആണിത്!! കാഞ്ഞങ്ങാടു നിന്നു മാത്രമല്ല, ബാംഗ്ലൂരിൽ നിന്നും കൊച്ചിയിൽ നിന്നും പല പ്രാവശ്യങ്ങളിൽ ഞാൻ ഇരയായിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും, ഇവിടെ ജോലിക്കാര്യത്തിനായി ആദ്യമായി വന്നിറങ്ങുന്ന ആൾക്കാരെ പിഴിഞ്ഞ് പിഴിഞ്ഞ് അസ്തി വരെ പുറത്തെടുക്കുന്ന കാഴ്ചകൾ ഇന്നും ദിവസേന കാണാൻ സാധിക്കുന്നു... ഒലയും ഉബറും വന്ന നാൾ മുതൽ ബാംഗ്ലൂരിലേയും എറണാകുളത്തേയും യാത്രകൾ ഇവയിൽ ഏതെങ്കിലും ഒരെണ്ണത്തിൽ ആയിരിക്കും നടത്തുക എന്നത് ശീലമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച #ഒല ഇവിടെ സമരത്തിൽ ആയതിനാൽ #ഉബർ കാറിൽ തന്നെയായിരുന്നു യാത്രകൾ മൊത്തം.നാലോ അഞ്ചോ തവണ അന്ന് ഉബറുകാരന്റെ സേവനം നേടി...!
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, June 23, 2017
June 23, 2017 at 11:27AM
😍 chayilyam.com വെബ് സൈറ്റ് റെഡിയായി - ഒന്നു കുളിപ്പിച്ച് കുട്ടപ്പനാക്കാൻ മോഹം! അതും ഉടനേ ശരിയാവുമെന്നു പ്രതീക്ഷിക്കുന്നു!
Labels:
facebook,
Facebook Status,
RajeshOdayanchal
June 23, 2017 at 05:26AM
🙃 കകാരം! കള്ളപ്രചരണം കള്ളസർട്ടിഫിക്കറ്റ് കള്ളവീഡിയോ കള്ളവോട്ട് കള്ളവണ്ടി കള്ളനോട്ട്!
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, June 22, 2017
June 22, 2017 at 06:55PM
ഒരുത്തൻ രാജ്യസ്നേഹാർത്ഥം #നോട്ട് കുമ്മനടിച്ചു! എന്നാലും നല്ലോരു പേരവൻ കളഞ്ഞല്ലോന്ന് സങ്കടം!
Labels:
facebook,
Facebook Status,
RajeshOdayanchal
June 22, 2017 at 04:59AM
Kumman -ഉം Umman -ഉം തമ്മിൽ ഒരു ക-യുടെ വ്യത്യസമേ മെട്രോയ്ക്കുള്ളൂ!! #കള്ളവണ്ടി #മെട്രോസമരം
Labels:
facebook,
Facebook Status,
RajeshOdayanchal
June 22, 2017 at 04:29AM
😇 അടിപൊളി!! രണ്ടാം ദിവസം കൊച്ചി മെട്രോയെ സമരവേദിയാക്കി യുഡിഎഫിന്റെ സമരം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, June 21, 2017
June 21, 2017 at 06:34AM
#യോഗദിനം ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ് അതുല്യമാണ്. ഈ പശ്ചാത്തലത്തിൽ, ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ ഒരു വശത്തു നടക്കുമ്പോൾ തന്നെ, സർവ്വ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയെന്ന നിലയിൽ യോഗയെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ വേറൊരു ഭാഗത്ത് ഊർജ്ജിതമാണ്. ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്. ശരീരത്തിനും പുറത്തുമുള്ള സകല അവയവങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും സന്ധികൾക്കും ക്രമമായ വ്യായാമം കൊടുക്കലാണിത്. നല്ല നീളവും വീതിയുമുള്ള ഒരു ഷീറ്റ്, യോഗാസനം ചെയ്യൂമ്പോൾ ശരീരം തറയിൽ സ്പർശിക്കാതിരിക്കാനായി ഉപയോഗിക്കേണ്ടതാണ്. നിന്നും ഇരുന്നും കിടന്നും ചെയ്യേണ്ട ആസനങ്ങളുണ്ട്. http://ift.tt/2tLHrmm
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, June 20, 2017
June 20, 2017 at 12:15AM
പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ, ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍ ഇടവന്ന സൂനങ്ങള്‍ നമ്മൾ... ഇതു ജീവിതം; മണ്ണിലിതു ജീവിതം...
Labels:
facebook,
Facebook Status,
RajeshOdayanchal
June 20, 2017 at 12:15AM
റോഡ് സൈഡിൽ വെയ്സ്റ്റ് കളയലും മൂത്രമൊഴിക്കലും ഒക്കെ ഇവിടെ പതിവാണ്. വെയ്സ്റ്റ് കളയുന്ന സ്ഥലത്തൊക്കെ ഗണേശന്റെ ഫോട്ടോസ് ഒക്കെ വെയ്ക്കുന്നത് പതിവ് കാഴ്ചയാണ്. റോഡിനു താഴെ കൂടിയുള്ള സബ് വേകളിൽ കൂടി നടക്കുമ്പോൾ തുപ്പിയിടുന്ന പരിപാടിയും ഇവിടുണ്ട്... അവിടേയും ഗണപതിയും സരസ്വതിയും വന്നു നിറയുന്നു!! ബാംഗ്ലൂരിൽ ഓഫീസിനു മുന്നിലെ അമ്പലം .............. ............... ............... ................ വരുന്നോനും പോകുന്നോനുമൊക്കെ മൂത്രമൊഴിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു! എത്രവേഗമാണവിടെയൊരു അമ്പലം വന്നത്! ആരുടേതായാലും ബുദ്ധിയപാരം! ഐഡീയയ്ക്കു പുറകിൽ, ഒന്നുകിൽ അടുത്തുള്ള സക്ര വേൾഡ് ഹോസ്പിറ്റലിന്റെ നടത്തിപ്പുകാർ, അല്ലെങ്കിൽ പട്ടേലർ വേൾഡ് സ്കൂളിന്റെ നടത്തിപ്പുകാർ! പിന്നെയുള്ളത് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി! അവരെന്തായാലും കാശ് കളഞ്ഞ് ഇങ്ങനെയൊരു പരിപാടിക്കു നിൽക്കില്ല. ഈ മൂന്നു പ്രസ്ഥാനങ്ങളിലേക്കും ഉള്ള വഴിയുടെ ആരംഭമാണിവിടം. എന്തായാലും പൂജ കഴിഞ്ഞു; അഭിഷേകം കഴിഞ്ഞു - നിത്യേന വഴിപാടുകൾ നടത്താനായി ഒരു വിപ്രൻ വിലകൂടിയ കാറിൽ വന്നിറങ്ങുന്നു! പൂജാദ്രവ്യങ്ങളും കാണിക്കയുമായി രാവിലെ പണിക്കുപോകുന്ന കുറേ ബിൽഡിങ് നിർമ്മാണ തൊഴിലാളികൾ പ്രാർത്ഥനാ നിരതരായി ക്യൂ നിൽക്കുന്നു! ഒരു മാസം എടുത്തുകാണില്ല ഈ കുഞ്ഞുകുടീരത്തിന്റെ നിർമ്മാണത്തിന്! ഏതാണീ #പലമൂത്രദേവത എന്ന് അറിയില്ല! ഏതായാലും കുറേപേരുടെ മൂത്രക്കടി മുട്ടിച്ചു!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, June 19, 2017
June 19, 2017 at 09:19AM
ഒരു വണ്ടി യാത്രയിൽ ഒളിച്ച് കേറിയതിന് എല്ലാരും കൂടെ കൂട്ടം ചേർന്നു നാറ്റിച്ചു വിട്ടു; എന്നാലും ഉദ്ദേശിച്ച സംഗതി ഫലം കണ്ടില്ലേ!! സംഗതി വൻ വിജയമായി... നാണക്കേട് മിച്ചമുണ്ടെങ്കിലും അതൊക്കെ അല്പസമയം മാത്രം.ചരിത്രം ചരിത്രമാവും... ഒന്നും മിണ്ടാതെ സഹിച്ചിരുന്നുവെങ്കിൽ പാക്കിസ്ഥാനോടുള്ള കളിയിൽ ഇന്ത്യയ്ക്ക് തോൽക്കേണ്ടി വരില്ലായിരുന്നു. എത്രമാത്രം വിഡ്ഢിവേഷം കെട്ടിയാലും വല്ലാത്ത നാണക്കേടുകൾ പെട്ടന്നു പെട്ടന്ന് ആരും ആവർത്തിക്കില്ലല്ലോ...കളിയാക്കലൊക്കെ അല്പം കുറച്ചിരുന്നെങ്കിൽ നമുക്ക് ഈ കളിയുദ്ധത്തിൽ ജയിച്ച് കേറാമായിരുന്നു! മലയാളം ഡിക്ഷണറിക്ക് വ്യത്യസ്ഥമായ അർത്ഥതലമുള്ള മറ്റൊരു വാക്ക് കിട്ടി എന്നതൊഴിച്ചാൽ വേറെ നേട്ടങ്ങളൊന്നും മലയാളികൾക്കില്ല!!
Labels:
facebook,
Facebook Status,
RajeshOdayanchal
June 19, 2017 at 06:56AM
വായനാ ദിനം!! ------------------------------------------------------ ഉണരുവിൻ വേഗമുണരുവിൻ സ്വര- ഗുണമേലും ചെറു കിളിക്കിടാങ്ങളേ. ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ മണമേലുമോമൽമലർമൊട്ടുകളേ അണയ്ക്കുമമ്മമാരുടെ ചിറകു- ട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ തണുത്ത നീർശയ്യാഞ്ചലം വിട്ടു തല ക്ഷണം പൊക്കിത്തണ്ടാർനിരകളാടുവിൻ അകലുന്നൂ തമസ്സടിവാനിൽ വർണ്ണ- ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു സകലലോകബാന്ധവൻ കൃപാകരൻ പകലിൻ നായകനെഴുന്നള്ളീടുന്നു ഒരുരാജ്യം നിങ്ങൾക്കൊരുഭാഷ നിങ്ങൾ- ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം ഒരുമതേടുവിനെഴുന്നള്ളത്തിതു വിരഞ്ഞെതിരേല്പിൻ വരിൻ കിടാങ്ങളേ ഉരയ്ക്കല്ലിങ്ങനെയുദാരമായ് സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം? കരത്തിൽ വെള്ളിനൂൽക്കതിരിളംചൂരൽ ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ? ------------------------------------
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, June 18, 2017
June 18, 2017 at 07:11PM
😳 #SPG ജനപ്രതിനിധിയല്ലാത്ത #കുമ്മനം പ്രധാനമന്ത്രിയുടെ പട്ടികയില്‍ #MLA ആയി രേഖപ്പെട്ടുവെങ്കിൽ അത് ഗുരുതരമായ ചട്ടലംഘനമായാണ്!
Labels:
facebook,
Facebook Status,
RajeshOdayanchal
June 18, 2017 at 07:43AM
ഫാദേർസ് ഡേയിൽ പിതാക്കൾക്കോർക്കാൻ ഒരു മുഖം! ജാതിയോ മതമോ ദൈവമോ രാഷ്ട്രീയമോ നമ്മുടെ സങ്കല്പങ്ങൾ എന്തുമാവട്ടെ! നമ്മുടെ കുഞ്ഞുങ്ങൾ വളരുന്നത് മറ്റൊരു ലോകത്തിലാണെന്നറിയണം! അനാവശ്യ ചിന്തകളിലോ സങ്കല്പങ്ങളിലോ വിശ്വാസങ്ങളിലോ അവരെ തളച്ചിടാതെ സ്വതന്ത്രബുദ്ധിയോടെ അവർ വളരട്ടെ... നാളെ എന്നത് അവരുടേതാണ് വെറുമൊരു സങ്കല്പം മാത്രമായി മറേണ്ടവരാണു നമ്മൾ... അവരെ വാർത്തെടുക്കേണ്ട കൈകളാണു നമ്മുടേത്! ഇത് ഒരു ഓർമ്മപ്പെടുത്തൽ ദിനം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, June 17, 2017
June 17, 2017 at 07:54PM
ജനങ്ങളിൽ നിന്നും #മെട്രോമാൻ വാങ്ങിയ അവാർഡ്!
Labels:
facebook,
Facebook Status,
RajeshOdayanchal
June 17, 2017 at 05:05PM
പണ്ട് ഏറെ രസിപ്പിച്ചൊരു #ചിത്രകഥ!
Labels:
facebook,
Facebook Status,
RajeshOdayanchal
June 17, 2017 at 02:06PM
#esreedharan #metroman #മെട്രോ #കൊച്ചി #kochimetro #Kochi #Metro #Rail ഇന്നു രാവിലെ കൊച്ചിയിൽ മെട്രോ ഉദ്ഘാടന ചടങ്ങ് വൃത്തിയായി കഴിഞ്ഞല്ലോ... മെട്രോമാൻ എന്നു വിളിക്കപ്പെടുന്ന ശ്രീധരൻ സാറുമായുള്ള അഭിമുഖവും നമുക്ക് ഉദ്ഘാടനത്തോടൊപ്പം കാണാം. അല്പം ചിരിക്കാനുള്ള ഭാഗവും അവസാനഭാഗത്ത് ചേർത്തിട്ടുണ്ട്.
Labels:
facebook,
Facebook Status,
RajeshOdayanchal
June 17, 2017 at 01:38PM
😬 ഉദ്ഘാടനദിവസം തന്നെ ആരോ മെട്രോ ട്രൈനിൽ കള്ളവണ്ടി കയറിയത്രേ!!
Labels:
facebook,
Facebook Status,
RajeshOdayanchal
June 17, 2017 at 10:22AM
#കാഞ്ഞങ്ങാട് മുതൽ #മൈസൂർ വരെ അളവെടുത്തു നടന്നിരുന്ന ആ #റെയിൽവേ പാത വന്നിരുന്നെങ്കിൽ!! .......... ............ ........... ........... പാഴ്പിട്ടിനാലേ മരുന്നു പുരട്ടിയ തീപ്പെട്ടി കത്തായ്കിലെന്തു ദോഷം? മറ്റൊരു #മെട്രോയായി തീർന്നെന്റെ വീറാർന്ന നാടുജ്ജ്വലിക്കയല്ലീ? ഒത്തീല ചായകുടിക്കുവാ,നെങ്കിലെൻ ഹൃത്തിലെന്തൂഷ്‌മള #ചാരിതാർത്ഥ്യം. .......... ............ ........... ........... നേരാംവണ്ണം കെ.എസ്.ആർ.ടി.സി. ബസ്സുപോലും ഓടാത്ത സ്ഥലത്ത് വീടുള്ള #കാസർഗോഡുകാരൻ എന്ന നിലയിൽ കൊച്ചിയിൽ മെട്രോ വന്നതിൽ ഞാനും അഭിമാനിക്കുന്നു!! ആചാരം അതാണല്ലോ!! എന്തായാലും നമ്മുടെ ഗതികേട് മറ്റുള്ളവരോട് പറയരുത്.. കാസർഗോഡിനെ ഒഴിവാക്കിക്കൊണ്ട് കണ്ണൂരുമുതൽ തിരുവന്തപുരം വരെ അന്യാദൃശ്യമായൊരു കിടിലൻ #മെട്രോ വരുന്നു എന്നൊക്കെ കേട്ടതായിരുന്നു! എന്തായോ എന്തോ! അതും വഴിപോലെ നടക്കട്ടെ! .......... ............ ........... ...........
Labels:
facebook,
Facebook Status,
RajeshOdayanchal
June 17, 2017 at 08:15AM
🤓 ബാഹുബലി-2 ആയിരം കോടി ക്ലബ്ബിൽ കയറ്റിയ തമന്നയ്ക്ക് അഭിവാദ്യങ്ങൾ!!
Labels:
facebook,
Facebook Status,
RajeshOdayanchal
June 17, 2017 at 08:05AM
#kochimetro പോലും!! ഇന്ന് പല്ല് തേക്കാൻ പെട്ട പാട് എനിക്ക് മാത്രേ അറിയൂ!! രാവിലെ എണീറ്റ് പല്ലു തേക്കണം എന്ന പരിപാടി ആദ്യം കണ്ടുപിടിച്ചവനെ വേണം ഓടിക്കാൻ... ഓരോരോ സൂക്കേടുകൾ നോക്കണം!!!!
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, June 16, 2017
June 16, 2017 at 06:12AM
#ഉത്തർപ്രദേശ് #യോഗി #അഴിമതി #മുസ്ലിം #ഷിയ #സുന്നി അഴിമതിക്കാരെ നിലയ്ക്ക് നിർത്താൻ വിടാതെ പിരിച്ചുവിടാൻ കെൽപ്പുള്ള ഇതുപോലുള്ള ഗവണ്മെന്റുകളാണ് ഇന്നിന്റെ ആവശ്യം. കേന്ദ്രവും കേരളവും ഉത്തർപ്രദേശ് മുഖ്യൻ യോഗിയെ കണ്ടു പഠിക്കട്ടെ! പിണറായി ഒക്കെ യോഗീശ്വരനെ കണ്ടു മനസ്സിലാക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. അഴിമതികൾക്ക് പേരുകേട്ട നാടാണല്ലോ മലയാളവും! ഉത്തർപ്രദേശിൽ #കൃസ്ത്യാനികൾ കുറവാണെന്നു തോന്നുന്നു! കേരളത്തിൽ കൃസ്ത്യാനികളിലെ അഴിമതിക്കാരെ ഇതുപോലെ കണ്ടുപിടിക്കാൻ #ശശികല തന്നെ #മുഖ്യമന്ത്രി ആവേണ്ടി വരും. മുസ്ലിം അംഗസംഖ്യയിൽ കൂടുതലുള്ള സുന്നികളും തൊട്ടുപുറകേ നിൽക്കുന്ന ഷിയയും ഇനി ഉത്തർപ്രദേശിൽ വേണ്ടതൊക്കെ പഠിച്ചോളും!! അവർക്കെതിയെയാണു ബോർഡുകൾ പിരിച്ചു വിടാനുള്ള ഈ #ഉത്തരവ്. #ടൈംസ്ഓഫ്ഇന്ത്യ http://ift.tt/2sgwjPb സംസ്ഥാനത്തെ ഷിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ പിരിച്ചു വിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ബോര്‍ഡുകള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ബോര്‍ഡുകള്‍ പിരിച്ചുവിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ‘ഷിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലും ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബോര്‍ഡുകര്‍ പിരിച്ചു വിടുന്നത്’ അദ്ദേഹം പറഞ്ഞു. ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്വി, മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍ എന്നിവര്‍ക്കെതിരെയും അഴിമതി ആരോപണമുണ്ട്. ഇരുവരും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്ത് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സ്വത്തുവകകളില്‍നിന്നുള്ള തുക വഴിമാറ്റി ചെലവഴിക്കാന്‍ രൂപീകരിച്ചതാണ് മൗലാന ജോഹര്‍ അലി വിദ്യാഭ്യാസ ട്രസ്റ്റ് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. നിയമപരമായ എല്ലാ സാധുതകളും പരിശോധിച്ച ശേഷമായിരിക്കും നടപടിയെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതിനെതിരെ പ്രതികരിക്കുമെന്നും അസംഖാന്‍ അറിയിച്ചു.
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, June 15, 2017
June 15, 2017 at 05:53PM
പണ്ടേത്തെ തോലകവിയുടെ ഒന്നൊന്നര ലുക്കി...!! #കവിത #തോലകവി അന്നൊത്ത പോക്കി കുയിലൊത്ത പാട്ടീ തേനൊത്ത വാക്കി തിലപുഷ്പ മൂക്കീ ദരിദ്രയില്ലത്തെ യവാഗു പോലെ നീണ്ടിട്ടിരിക്കും നയന ദ്വയത്തീ... (അരയന്ന നടയുള്ളവളേ കുയിലിനെ പോലെ പാടുന്നവളേ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളേ എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളേ, ദരിദ്രവീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളേ...)
Labels:
facebook,
Facebook Status,
RajeshOdayanchal
June 15, 2017 at 07:10AM
ഓർമ്മക്കുറിപ്പുകൾ... #തള്ളൽ മഹാമഹം നടന്നോട്ടെ! #esreedharan #metroman #മെട്രോ #കൊച്ചി #kochimetro #Kochi #Metro #Rail
Labels:
facebook,
Facebook Status,
RajeshOdayanchal
June 15, 2017 at 04:47AM
ഉദ്ഘാടനം പുത്തരിയല്ല! തള്ളലൊക്കെ നടത്തട്ട്. മെട്രോമാന് അവർഡ് കൊടുത്ത് ഒന്നുകൂടെ ആവാം!
Labels:
facebook,
Facebook Status,
RajeshOdayanchal
Wednesday, June 14, 2017
June 14, 2017 at 07:44AM
അന്നൊരിക്കൽ #സേലം ഗ്രാമത്തിൽ... സേലത്തേക്ക് ആമീസിന്റെ ആദ്യയാത്ര!
Labels:
facebook,
Facebook Status,
RajeshOdayanchal
June 14, 2017 at 06:06AM
ചെഗുവേര #CheGuevara #ജന്മദിനം അർജന്റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു #ചെഗുവേര എന്നും #ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള #സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു. ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെ ക്രൈസ്തവ വിമോചന ശാസ്‌ത്രം സ്വധീനിക്കപ്പെട്ടിരുന്നു. ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങൾ ഇടയാക്കി. ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയർമാൻ തുടങ്ങിയ തസ്തികകൾ വഹിക്കുകയും ചെയ്തു. മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടി, ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായി. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു. http://ift.tt/2sZKPuv
Labels:
facebook,
Facebook Status,
RajeshOdayanchal
June 14, 2017 at 05:50AM
#രക്തദാനം #BloodDonation #Blood അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യ അളവിലും ചേർച്ചയിലുമുള്ള മനുഷ്യരക്തം നൽകിയാൽ മാത്രമേ ശാരീരികപ്രവർത്തനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാകുകയുള്ളൂ. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ മേഖലയിൽ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് രക്തദാനത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ശസ്ത്രക്രിയാവേളയിൽ, രോഗിയിൽ നിന്ന് മുമ്പേ ശേഖരിക്കുന്ന രക്തം തന്നെ ശരീരത്തിൽ തിരിച്ചുപ്രവേശിപ്പിക്കുന്ന രീതി ഉണ്ടെങ്കിലും, മിക്കപ്പോഴും പുതിയ രക്തം അനിവാര്യമായി വരാറുണ്ട്. ഇതിനുപുന്മേ പ്രസവ സമയങ്ങളിൽ ഉണ്ടാകാറുള്ള അമിത രക്തസ്രാവം പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖങ്ങൾപിടിപെടുന്നതും രക്താർബുദം, വിളർച്ച തുടങ്ങിയ സന്ദർഭങ്ങളിലും രക്തം സ്വീകരിക്കേണ്ടതായി വരുന്നു. രക്തബാങ്കുകളിൽ എല്ലാ ഗ്രൂപ്പിൽപ്പെട്ട രക്തവും ലഭ്യമാകണമെങ്കിൽ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. സന്നദ്ധരക്തദാനത്തിലൂടെ ശേഖരിക്കുന്ന രക്തം പോലും പരമാവധി 42 ദിവസം മാത്രമേ ലബോറട്ടറികളിൽ സൂക്ഷിക്കാൻ സാധിക്കൂ. അതിനാൽ രക്തബാങ്കുകളിലേക്ക് ആവശ്യമായ രക്തം ലഭിക്കേണ്ടത് ഒരു തുടർപ്രക്രിയയാണ്. മാത്രമല്ല, രക്തദാനം ചെയ്യുമ്പോൾ ദാതാവിന്റെ ശരീരത്തിൽ പുതിയ രക്തകോശങ്ങൾഉണ്ടാകാൻ കാരണമാകുന്നു. ഇത് രക്തദാനത്തിനു ശേഷം കൂടുതൽ ഉന്മേഷവും, പ്രവർത്തനക്ഷമതയും ശരീരത്തിനു നൽകുന്നു. ആവശ്യമായ രക്തത്തിന്റെ 100%വും സന്നദ്ധ രക്തദാനത്തിലൂടെ ശേഖരിക്കാൻ കഴിഞ്ഞാൽ ഒരു രോഗിക്കും രക്തത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ല. ആയതിനാൽ കഴിവതും നിങ്ങളുടെ രക്തം ദാനം ചെയ്യുക.
Labels:
facebook,
Facebook Status,
RajeshOdayanchal
June 14, 2017 at 05:45AM
സ്ത്രീ ഒരു കൂട്ടക്ഷരമാണ്! അനേകം വളവുകളും അതിലേറെ സങ്കീർണതകളും ഉള്ള ഒരു കൂട്ടക്ഷരം!!
Labels:
facebook,
Facebook Status,
RajeshOdayanchal
Tuesday, June 13, 2017
June 13, 2017 at 08:36PM
#Wikidata മഹാത്മാ ഗാന്ധിയെ യെ കുറിച്ച് 166 വിക്കിപീഡിയകളിൽ വിവരങ്ങൾ ഉണ്ട്. താഴെ കൊടുത്തവയിൽ ml എന്ന ഭാഷാകോഡ് നോക്കിയാൽ മലയാളഭാഷയേയും കാണാവുന്നതാണ്. #വിക്കിഡാറ്റ ഏകീകരിച്ചു വെച്ചിരിക്കുന്ന സ്ഥലത്തു നിന്നും കിട്ടിയ വിവരമാണിത്. മലയാളം അടക്കം 40 വിക്കിപീഡിയകളിൽ #Godse -യെ കുറിച്ചുള്ള വിവരങ്ങളും കൊടുത്തിരിക്കുന്നു. af Mahatma Gandhi als Mohandas Karamchand Gandhi am ማህተማ ጋንዲ ang Mohandas Karamchand Gandhi an Mohandas Karamchand Gandhi ar مهاتما غاندي arz مهاتما جاندى ast Mohandas Gandhi as মোহনদাস কৰমচান্দ গান্ধী ay Mahatma Gandhi azb ماهاتما گاندی az Mahatma Qandi bat_smg Muohands Gandi ba Махатма Ганди bcl Mohandas Karamchand Gandhi be_x_old Магатма Гандзі be Махатма Гандзі bg Махатма Ганди bh महात्मा गाँधी bn মোহনদাস করমচন্দ গান্ধী bpy মহাত্মা গান্ধী br Mahatma Gandhi bs Mahatma Gandhi bxr Махатма Ганди ca Mohandas Gandhi ce Махатма Ганди ckb مەھاتما گاندی co Mahatma Gandhi cs Mahátma Gándhí cv Махатма Ганди cy Mahatma Gandhi da Mahatma Gandhi de Mohandas Karamchand Gandhi dsb Mahatma Gandhi dty महात्मा गान्धी dv މަހާއްތްމާ ގާންދީހ el Μαχάτμα Γκάντι en Mahatma Gandhi eo Mohandas Karamchand Gandhi es Mahatma Gandhi et Mahatma Gandhi eu Mohandas Karamchand Gandhi fa ماهاتما گاندی fiu_vro Gandhi Mahatma fi Mahatma Gandhi fo Mahatma Gandhi fr Mohandas Karamchand Gandhi fy Mahatma Gandhi gan 甘地 ga Mahatma Gandhi gl Mahatma Gandhi gom महात्मा गांधी gu મહાત્મા ગાંધી he מוהנדס קרמצ'נד גנדי hif Mohandas Karamchand Gandhi hi महात्मा गांधी hr Mahatma Gandhi ht Mohandas Karamchand Gandhi hu Mohandász Karamcsand Gandhi hy Մահաթմա Գանդի ia Mahatma Gandhi id Mahatma Gandhi ilo Mahatma Gandhi io Mahatma Gandhi is Mohandas Gandhi it Mahatma Gandhi jam Ma'atma Giandi ja マハトマ・ガンディー jv Mohandas Gandhi kab Mohandas Gandhi ka მაჰათმა განდი kbd Махатма Ганди kk Махатма Ганди km មហាត្មះគន្ធី kn ಮಹಾತ್ಮ ಗಾಂಧಿ ko 마하트마 간디 ku Mahatma Gandî ky Махатма Ганди lad Mohandas Gandhi la Mahatma Gandhi lb Mohandas Karamchand Gandhi lez Магьатма Ганди li Mahatma Gandhi lmo Mahatma Gandhi ln Mohandas Gandhi lo ມະຫາຕະມາ ຄານທີ lrc موھاتما گاندی lt Mohandas Gandhi lv Mohandass Karamčands Gandijs mai महात्मा गान्धी mg Mohandas Karamchand Gandhi mhr Мохандас Ганди mk Махатма Ганди ml മോഹൻദാസ് കരംചന്ദ് ഗാന്ധി mn Махатма Ганди mr महात्मा गांधी ms Mohandas Karamchand Gandhi mt Mahatma Gandhi my မဟတ္တမ ဂန္ဒီ mzn ماهاتما گاندی ne महात्मा गान्धी new महात्मा गान्धी nl Mahatma Gandhi nn Mahatma Gandhi no Mahatma Gandhi oc Mohandas Karamchand Gandhi olo Mahatma Gandhi or ମହାତ୍ମା ଗାନ୍ଧୀ pa ਮਹਾਤਮਾ ਗਾਂਧੀ pcd Mahatma Gandhi pl Mahatma Gandhi pms Mahatma Gandhi pnb گاندھی ps مهاتما گاندي pt Mahatma Gandhi qu Mohandas Gandhi rmy Mahatma Gandhi ro Mahatma Gandhi rue Магатма Ґанді ru Махатма Ганди sah Моhандас Карамчанд Ганди sa महात्मा गान्धी scn Mahatma Gandhi sco Mahatma Gandhi sc Mohandas Karamchand Gandhi sd موهنداس ڪرمچند گانڌي sh Mahatma Gandhi simple Mahatma Gandhi si මහත්මා ගාන්ධි sk Móhandás Karamčand Gándhí sl Mahatma Gandhi so Mahatma Gandhi sq Mahatma Gandi sr Махатма Ганди ss Mahatma Gandhi su Mohandas Gandhi sv Mahatma Gandhi sw Mohandas Karamchand Gandhi ta மோகன்தாசு கரம்சந்த் காந்தி tcy ಮಹಾತ್ಮ ಗಾಂಧಿ te మహాత్మా గాంధీ tg Маҳатма Гандӣ th มหาตมา คานธี tk Mahatma Gandi tl Mahatma Gandhi tpi Gandi tr Mahatma Gandi tt Махатма Ганди tyv Махатма Ганди ug ماھاتما گەندى uk Магатма Ґанді ur موہن داس گاندھی uz Moxandas Karamchand Gandi vec Mahatma Gandhi vep Mahatma Gandi vi Mahatma Gandhi war Mahatma Gandhi wuu 甘地 xal Ганди, Мохандас Карамчанд xmf მაჰათმა განდი yi מאהענדאס קערעמטשענד גאנדי yo Mohandas Karamchand Gandhi zh_classical 甘地 zh_min_nan Gân-tì zh_yue 甘地 zh 圣雄甘地
Labels:
facebook,
Facebook Status,
RajeshOdayanchal
June 13, 2017 at 07:43PM
മഡിവാളയിലേക്കൊരു നടത്തം!!
Labels:
facebook,
Facebook Status,
RajeshOdayanchal
June 13, 2017 at 07:08AM
കണ്ണന്മാഷെ ഫെയ്സ്ബുക്കിൽ കണ്ടിട്ട് ആറുവർഷമായെന്ന്!!
Labels:
facebook,
Facebook Status,
RajeshOdayanchal
Monday, June 12, 2017
June 12, 2017 at 04:32PM
Wikipedia: എനിക്ക് എല്ലാം അറിയാം..!!
Google: എനിക്ക് എല്ലാ വിവരങ്ങളും അറിയാം..!!
Facebook: എനിക്ക് എല്ലാവരെയും അറിയാം..!!
Twitter: എല്ലാവരും എന്നെ ഫോളോ ചെയ്യുന്നു..!!
Internet: ഞാൻ ഇല്ലാതെ നിങ്ങൾ ഒന്നും ഇല്ല..!!
KSEB: കറന്റ് ഇല്ലാതെ നീയൊക്കെ കൊറേ ഞൊട്ടും....!!!!! എറിങ്ങിപ്പോടാ പരട്ടേ!!
Google: എനിക്ക് എല്ലാ വിവരങ്ങളും അറിയാം..!!
Facebook: എനിക്ക് എല്ലാവരെയും അറിയാം..!!
Twitter: എല്ലാവരും എന്നെ ഫോളോ ചെയ്യുന്നു..!!
Internet: ഞാൻ ഇല്ലാതെ നിങ്ങൾ ഒന്നും ഇല്ല..!!
KSEB: കറന്റ് ഇല്ലാതെ നീയൊക്കെ കൊറേ ഞൊട്ടും....!!!!! എറിങ്ങിപ്പോടാ പരട്ടേ!!
Labels:
facebook,
Facebook Status,
RajeshOdayanchal
June 12, 2017 at 03:04PM
ലിങ്കം ആരും നോക്കേണ്ട.. ഇവിടെ എഴുത്യേത് വായിച്ചോളൂ... #യക്ഷികൾ വലംവെക്കുന്ന #സൂര്യകാലടിമന പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചു പോന്നിരുന്നു. ഇളംകുളം കുഞ്ഞൻപിള്ള പറഞ്ഞപ്രകാരത്തിൽ ചേര-പാണ്ഡ്യയുദ്ധങ്ങൾ നടന്നിരുന്ന കാലത്ത് ആണുങ്ങളൊക്കെ യുദ്ധത്തിനായി പോവുമ്പോൾ ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു പോവാതിരിക്കാനായി അന്യദേശത്തുനിന്നും ആളുകളെ വരുത്തി ക്ഷേത്രപരിപാലനം അവരെ ഏൽപ്പിക്കുകയായിരുന്നു. ആ ബ്രാഹ്മണരില്‍, മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളില്‍ ഒന്നാണ് ‘കാലടിമന’. മലപ്പുറത്തെ പൊന്നാനി താലൂക്കിലായിരുന്നു ആദ്യകാലത്ത് കാലടിമന. പിന്നീടിവർ സകുടുംബം മീനച്ചിലാറ്റിന്റെ തീരത്തേക്ക് താമസം മാറ്റുകയായിരുന്നു. രസകരമായ ഈ മിത്തിലെ സ്ഥലങ്ങൾ കണ്ടുനടക്കുമ്പോൾ മനസ്സിൽ അന്നത്തെ കാലം പുനർജ്ജനി തേടുകയാണ്. ഇത്രകാലം വരേയ്ക്കും എത്രയെത്ര ആളുകളെ ഈ കഥകൾ ത്രസിപ്പിച്ചിരിക്കും! സുന്ദരികളായ എത്രയെത്ര യക്ഷികൾ പാലപ്പൂമണം ചുരത്തി നമ്പൂതിരിമാരെ വശീകരിച്ച് ഒടുവിൽ ദേവതകളായി മാറിയിരിക്കണം! ആളൊഴിഞ്ഞ വീഥികളും കരിമ്പനക്കാടുകളും അന്യം നിൽക്കുന്ന ഇന്ന് പഴങ്കഥകളുടെ കനൽവഴികളിലൂടെ പോവുക എന്നതുതന്നെ ഏറെ രസകരമാണ്. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ്, അല്ലെങ്കിൽ ബോധപൂർവ്വം കൂട്ടിക്കുഴച്ച് ക്ഷേത്രപരിപാലനത്തിനെത്തിയവർ, ഒരു സംസ്കാരത്തെ തന്നെ ഉടച്ചുവാർത്ത കഥയാണു നമ്മുടെ നാടിനു പറയാനുള്ളത്! അവയെ നല്ലതോ ചീത്തയോ എന്നു വേർതിരിക്കുന്നതിൽ അർത്ഥമില്ല. ഒക്കെ അറിഞ്ഞിരിക്കുക എന്നതുതന്നെ അത് നാടിനെ അറിയുക എന്നതിനു തുല്യമാണ്. വിക്കിപീഡിയ പഠനശിബിരത്തിന്റെ ഭാഗമായി കോട്ടയത്ത് എത്തിയ ഞങ്ങൾ സൂര്യകാലടി മനയിലേക്കും സൂര്യൻഭട്ടതിരി യക്ഷിയെ തളച്ചാവാഹിച്ചടക്കിയ സ്ഥലവും അവസാനം യക്ഷിയെ കുടിയിരുത്തിയ സ്ഥലത്തും പോയി വരികയായിരുന്നു. മീനച്ചിലാറ്റിന്റെ തീരത്ത് സൂര്യകാലടിമന പുതുമയെ തഴുകാൻ വെമ്പൽ പൂണ്ട് ഇരിക്കുകയാണിന്ന്. മനയുടെ പുറകിൽ ഒരുകാലത്ത് യക്ഷികൾ അലറീത്തിമിർത്ത പാലമരം വാർദ്ധക്യസഹജമായ വിഹ്വലതകളാൽ മൃതപ്രായമായി ഭൂമിയെ തൊടാൻ ഒരുങ്ങുന്നു; http://ift.tt/1IM0t1c
Labels:
facebook,
Facebook Status,
RajeshOdayanchal
Sunday, June 11, 2017
June 11, 2017 at 07:34AM
#സംഘിമതം പ്രബലമാവുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഓരോരോ മത രാജ്യങ്ങളിൽ പോയി പണിയെടുത്ത് സംഘികളാവുന്ന നിരവധി സഖാക്കൾ ഉണ്ട്, പലരും വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരും ഒക്കെ തന്നെയാണ്. ചിലരൊക്കെ മൗനികളായി മൂന്നാലു വർഷങ്ങളൊക്കെ പിടിച്ചു ന്നിന്നാലും പതിയെ ഹിന്ദിവിശ്വാസങ്ങളും സംഘിമതത്തിലേക്കുള്ള വഴിതിരിഞ്ഞു നടത്തവും കാണുന്നു. നമ്മുടെ രാജ്യവും ആ വഴിക്കുതന്നെയാണു നീങ്ങുന്നത്. നിങ്ങളുടെ മനസ്സിലുള്ള #പക, #വിദ്വേഷം, #വെറുപ്പ് എന്നീ വികാരങ്ങളാണ് ഇതിനു പ്രേരിപ്പിക്കുന്നത് എന്നറിയാം. അവിടെ മറ്റു മതക്കാരുടെ ആട്ടും തുപ്പുമേറ്റ് ജീവിക്കുമ്പോൾ നിന്നെയൊക്കെ നാട്ടിൽ വെച്ച് കണ്ടോളാമെന്ന് തോന്നിപ്പിക്കുവാനായി കാലം കരുതിവെച്ചൊരു വിനയായി കാണുന്നു, നമ്മുടെ കാലം കഴിഞ്ഞാൽ നമ്മുടെ പിൻമുറക്കാരിലൂടെ നിലനിൽക്കാൻ ഈ വികാരങ്ങൾ നല്ലതാണോ എന്നുകൂടി നോക്കേണ്ടതുണ്ട്.
Labels:
facebook,
Facebook Status,
RajeshOdayanchal
Saturday, June 10, 2017
June 10, 2017 at 08:48AM
Wikidata Workshop: Wikipedia South India conducting today and tomorrow at CIS Bangalore. Manju , Akhil, Ajay & Me
Labels:
facebook,
Facebook Status,
RajeshOdayanchal
Friday, June 09, 2017
June 09, 2017 at 06:06AM
#മുക്കിയമന്ത്രിമാരുടെ ലിസ്റ്റ്! ഇതിൽ നല്ലയാൾ ആര്്? മോശമാര്്? സ്ത്രീ പ്രാധിനിത്യം ഇല്ലാതെ വന്നു - സ്ത്രി ചിന്തകൾക്കേ പ്രസക്തിയില്ലാതെ വന്നോ? ഒരോ വ്യക്തികളും നാടിനായി നേടിത്തന്ന നേട്ടങ്ങൾ എന്തൊക്കൊ? 01) ഇ.എം.എസ്. നമ്പൂതിരിപ്പാട് 02) പട്ടം താണുപിള്ള 03) ആർ. ശങ്കർ 04) ഇ.എം.എസ്. നമ്പൂതിരിപ്പാട് 05) സി. അച്യുതമേനോൻ 06) സി. അച്യുതമേനോൻ 07) കെ. കരുണാകരൻ 08) എ.കെ. ആന്റണി 09) 01) പി.കെ. വാസുദേവൻ നായർ 10) സി.എച്ച്. മുഹമ്മദ്കോയ 11) ഇ.കെ. നായനാർ 12) കെ. കരുണാകരൻ 13) കെ. കരുണാകരൻ 14) ഇ.കെ.നായനാർ 15) കെ.കരുണാകരൻ 16) എ.കെ.ആന്റണി 17) ഇ.കെ.നായനാർ 18) എ.കെ. ആന്റണി 19) ഉമ്മൻചാണ്ടി 20) വി.എസ്.അച്യുതാനന്ദൻ 21) ഉമ്മൻചാണ്ടി 22) പിണറായി വിജയൻ 11 വർഷം ഭരിച്ച് ഇ. കെ. നായനാർ തന്നെ ഒന്നാം സ്ഥാനക്കാരനായി നിൽക്കുന്നുണ്ട്. കൂടുതൽ തവണ കരുണാകരനായിരുന്നുവെങ്കിൽ, ഇടക്കാലങ്ങളിലൊക്കെ രാജിവെക്കുക എന്ന പതിവുള്ളതിനാൽ 11 വർഷം തികയ്ക്കാൻ പറ്റാതെ പോയി!
Labels:
facebook,
Facebook Status,
RajeshOdayanchal
Thursday, June 08, 2017
ചൊറിച്ചിലിന്റെ വകഭേദങ്ങൾ!!
കൂടിവരുന്ന #Facebook ചൊറിച്ചിൽ...
കഴിഞ്ഞ കൊല്ലം ആകപ്പാടെ 173 പോസ്റ്റുകളേ ഫെയ്സ്ബുക്കിൽ ഇട്ടിരുന്നുള്ളൂ. അതിൽ തന്നെ 90% വും റീഷെയറിങ് മാത്രം...
ഇപ്പോൾ, ഈ വർഷം ജൂൺ തുടങ്ങിയതേ ഉള്ളൂ, മാസങ്ങൾ ഇനിയും പരന്നു കിടക്കുന്നു... അശ്വത്ഥാമാവും ഈ പോസ്റ്റും അടക്കം 303 പോസ്റ്റുകൾ ആയി!!
ജനുവരിയിൽ 34,
ഫെബ്രുവരിയിൽ 49,
മാർച്ചിൽ 56,
ഏപ്രിലിൽ 62 ,
കഴിഞ്ഞ മാസം 75,
ഇന്ന് എട്ടാം തീയ്യതി ആവുമ്പോഴേക്കും ഈ മാസം 27 എണ്ണം!!
ഫെയ്സ്ബുക്കിൽ മാസത്തിൽ ഒരു 35 എണ്ണമൊക്കെ മതിയെന്നു തോന്നുന്നു!
ഇതല്പം ഓവറുതന്നെയാ...
വാട്‌സാപ്പ് ചൊറിച്ചിലൊക്കെ കണ്ടമാനം കുറച്ചിട്ടുണ്ട്.
ടെലഗ്രാം ചൊറിച്ചലും അതുപോലെ തന്നെ.
ഗൂഗിൾ പ്ലസ്സിൽ പിന്നെ വല്ലപ്പോഴും.
ഫെയ്സ്ബുക്കിലാണു ശ്രദ്ധവേണ്ടത് എന്നു കരുതുന്നു...
കഴിഞ്ഞ കൊല്ലം ആകപ്പാടെ 173 പോസ്റ്റുകളേ ഫെയ്സ്ബുക്കിൽ ഇട്ടിരുന്നുള്ളൂ. അതിൽ തന്നെ 90% വും റീഷെയറിങ് മാത്രം...
ഇപ്പോൾ, ഈ വർഷം ജൂൺ തുടങ്ങിയതേ ഉള്ളൂ, മാസങ്ങൾ ഇനിയും പരന്നു കിടക്കുന്നു... അശ്വത്ഥാമാവും ഈ പോസ്റ്റും അടക്കം 303 പോസ്റ്റുകൾ ആയി!!
ജനുവരിയിൽ 34,
ഫെബ്രുവരിയിൽ 49,
മാർച്ചിൽ 56,
ഏപ്രിലിൽ 62 ,
കഴിഞ്ഞ മാസം 75,
ഇന്ന് എട്ടാം തീയ്യതി ആവുമ്പോഴേക്കും ഈ മാസം 27 എണ്ണം!!
ഫെയ്സ്ബുക്കിൽ മാസത്തിൽ ഒരു 35 എണ്ണമൊക്കെ മതിയെന്നു തോന്നുന്നു!
ഇതല്പം ഓവറുതന്നെയാ...
വാട്‌സാപ്പ് ചൊറിച്ചിലൊക്കെ കണ്ടമാനം കുറച്ചിട്ടുണ്ട്.
ടെലഗ്രാം ചൊറിച്ചലും അതുപോലെ തന്നെ.
ഗൂഗിൾ പ്ലസ്സിൽ പിന്നെ വല്ലപ്പോഴും.
ഫെയ്സ്ബുക്കിലാണു ശ്രദ്ധവേണ്ടത് എന്നു കരുതുന്നു...
Labels:
facebook,
Facebook Status,
RajeshOdayanchal
അശ്വത്ഥാമാവ്
ഒന്നുമില്ലായിമയിൽ നിന്നും തീവ്രമായ വികാരതീഷ്ണയാൽ ഉയർന്നു വന്നൊരു ശക്തിയാണ് അശ്വത്ഥാമാവ്. കുഞ്ഞായിരുന്നപ്പോൾ, പാലു വാങ്ങിച്ചു കൊടുക്കാൻ പോലും പ്രാപ്തിയില്ലാത്ത സ്വപിതാവിനാൽ അരിമാവ് കലക്കിക്കൊടുത്ത് പാലെന്നെ വ്യാജേന കുടിച്ചൊരു ചരിത്രം അശ്വത്ഥാമാവിനുണ്ടായിരുന്നു. നിഗൂഢമായ പല ഉപദേശങ്ങളും പിതാവിൽ നിന്നും സ്വാംശീകരിച്ച് വളർന്നവനാണ് അശ്വത്ഥാമാവ്. കൂടെ അർജ്ജുനനുണ്ടായിരുന്നെങ്കിൽ പോലും നിഗൂഢവിദ്യകളിൽ കേമൻ അശ്വത്ഥാമാവാണെന്ന് വ്യാസമഹർഷി തന്നെ പറഞ്ഞു വെയ്ക്കുന്നുണ്ട്. വെറുമൊരു പുൽക്കൊടിത്തുമ്പിനെ പോലും ബ്രഹ്മശിരസ്സു പോലൊരു ദിവ്യാസ്ത്രമാക്കി തൊടുത്തുവിടാൻ പര്യാപ്തമായിരുന്നു അവന്റെ നിഗൂഢവിദ്യകൾ!! അതവൻ ഭീമനിലൂടെ പാണ്ഡവർക്കു നേരെ പ്രയോഗിക്കുന്നുമുണ്ട്.
ഭാരതയുദ്ധത്തിൽ, പതിനെട്ടാം നാളിൽ പാണ്ഡവപക്ഷത്തിനു വൻ നാശനഷ്ടങ്ങൾ വരുത്തിവെച്ചവനാണ് സേനാപതിയായ അശ്വത്ഥാമാവ്. പതിനെട്ടാം നാളിൽ ദുര്യോധനൻ മരണാസന്നനായപ്പോൾ പാണ്ഡവർ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു! ആയുധത്തിൽ മാത്രമല്ല, അശ്വത്ഥാമാവിന്റെ വാക്കിലും നോക്കിൽ പോലും ക്രൗര്യമുള്ളൊരു കാലൻ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം കൃഷ്ണനറിയാമായിരുന്നു. ഒരിക്കൽ സർവ്വനാശിയായ സുദർശനചക്രം തന്നെ കരസ്ഥമാക്കുവാൻ അശ്വത്ഥാമാവ് പരിശ്രമിച്ചത് കൃഷ്ണൻ മറക്കില്ല.
പാണ്ഡവ പുത്രന്മാരേയൊക്കെ കൊന്നൊടുക്കി പാണ്ഡവർക്കൊരു പിൻഗാമിയെപോലും അവശേഷിപ്പിക്കാതെ തന്നെ ലക്ഷ്യം സ്ഥാപിച്ചെടുത്തവിവരം മരണാസന്നനായ സുയോധനനെ പകയുടേയും, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പര്യായമായ അശ്വത്ഥാമാവ് പതിനെട്ടാം ദിവസം വൈകിയ സമയത്ത് അറിയിക്കുന്നുണ്ട്. പക കത്തിജ്വലിച്ച അശ്വത്ഥാമാവ് അന്നു രാത്രി തന്നെ ബാക്കിയായ പാണ്ഡവരേയും ചതിച്ചുകൊല്ലാൻ തീരുമാനിച്ചിക്കുന്നു. ചതിപ്രയോഗങ്ങളുടെ മൂർത്തിയായ ശ്രീ കൃഷ്ണൻ മാത്രമായിരുന്നു പാണ്ഡവരുടെ സുരക്ഷ. കൃഷ്ണൻ പാണ്ഡവരെ രക്ഷിക്കുന്നുമുണ്ട്. അശ്വത്ഥാമാവിനു സങ്കടംപോലും വന്നത് ധർമ്മിഷ്ഠനായ അച്ഛനെ ചതി പ്രയോഗത്തിൽ കൂടി അർജ്ജുനൻ കൊന്നതിൽലായിരുന്നില്ല. ധർമ്മനിഷ്ഠയിൽ അണുവിട മാറാത്ത സുയോധനനെ കൃഷ്ണബുദ്ധിയാൽ ഭീമൻ ചതിച്ചു വീഴ്തിയതിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. സംഘബോധത്തിന്റെ മാസ്മരികവലയത്തിൽ കൂടെ നടന്ന ഒരാളുടെ അപമൃത്യു പിതൃനാശത്തേക്കാൾ തീഷ്ണമായി ജ്വലിക്കുന്നതാണിവിടം.
വിദ്വേഷത്തിന്റെ ആൾരൂപമായ അശ്വത്ഥാമാവ് ധൃഷ്ടദ്യുമ്നനെ കൊല്ലുന്നതൊക്കെ അന്നത്തെ രീതിയിൽ ഏറെ നീചമായ രീതിയിൽ ചവിട്ടിയരച്ചുകൊണ്ടായിരുന്നു. ആയുധം കൊണ്ട് കൊല്ലണമെന്നും ഞാനങ്ങനെ പെരുമയോടുകൂടി മരിച്ചു കൊള്ളാമെന്ന് ധൃഷ്ടദ്യുമ്നൻ അശ്വത്ഥാമാവിനോടപേക്ഷിച്ചിട്ടു പോലും അവനത് കേട്ടില്ല. ചെറു ചിരിയാൽ ചവിട്ടി ചവിട്ടി കൊല്ലുകയാണു ചെയ്തത്! ശിഖണ്ഡിയെ ഒക്കെ കൊന്നത് കേവലം പശുവിനെ കൊല്ലുന്നതു പോലെ നീചമായിട്ടു തന്നെയാണെന്ന് അശ്വത്ഥാമാവ് പിന്നീട് സുയോധനനോടു പറയുന്നുണ്ട്. “ആ ചെറ്റയായ ശിഖണ്ഡിയെ അപ്രകാരം കൊന്നതിനാൽ ഞാനേറെ സന്തോഷിക്കുന്നു; അതുകൊണ്ടുതന്നെ ഇപ്പോൾ ദേവന്ദ്രനായി മാറിയതു പോലെ തോന്നുന്നു” എന്നും പറഞ്ഞാണ് ദുര്യോധനൻ കണ്ണൂകളടച്ച് വിട പറയുന്നതു തന്നെ.
(മരണശേഷം സ്വർഗലോകം പുൽകുന്നത് സുയോധനനും, പാണ്ഡവരിൽ ഒന്നാമൂഴക്കാരനെങ്കിലും വെറുമൊരു പ്രതിഷ്ഠപോലെ നിശ്ചേതനായ, ധർമ്മരാജാവിന്റെ മാനുഷികാവതാരമായ ധർമ്മപുത്രരും മാത്രമാണ്. ആരെയും ശത്രുവായി പോലും കാണാൻ സാധിക്കാത്ത അജാതശത്രു എന്ന പേരിനുടമ കൂടിയാണു ധർമ്മപുത്രർ.)
പുൽക്കൊടി തുമ്പിനെ പോലും അണുവായുധമാക്കാൻ അന്നറിവുണ്ടായിരുന്ന രണ്ടുപേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ - അർജ്ജുനനും അശ്വത്ഥാമാവും. ജനകോടികൾക്ക് നേരെ അതൊരിക്കലും പ്രയോഗിക്കാൻ പാടില്ലാത്തതാണത്. ഇന്നത്തെ വർഗീയവിഷം പോലെ ചടുലമായ വികാരം!! ഇന്നത്തെ ഭാഷയിൽ വർഗീയത എന്നു പറയാമെങ്കിലും അന്നതിനു പേര് ബ്രഹ്മശിരസ്സെന്നായിരുന്നു. ഈ വിഷം അടങ്ങിയിരിക്കുന്നത് അശ്വത്ഥാമാവിന്റെ തലയിലാണെന്ന് ഏവർക്കുമറിയാം.
ഭാരതയുദ്ധാനന്തരം, അശ്വത്ഥാമാവിന്റെ ചതിയിലൂടെ കൂടാരത്തിൽ മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ കാരണക്കാരനായ അശ്വത്ഥാമാവിന്റെ തല പൊളിച്ച് ആ വിഷം പുറത്തെടുത്തു കളയുഞ്ഞ് അശ്വത്ഥാമാവിനെ കൊല്ലണം എന്ന് ദ്രൗപതി ശഠിച്ചു!! മുമ്പ്, പാഞ്ചാലിയുടെ ആഗ്രഹപ്രകാരം കല്യാണസൗകന്ധികം തേടിപ്പോയ രണ്ടാമൂഴക്കാരനായ ഭീമൻ തന്നെ ആ പ്രതിജ്ഞ ശിരസാവഹിക്കുന്നു. അനുജനായ നകുലനെ തേരാളിയാക്കി, അശ്വത്ഥാമാവിനെ കൊന്ന് തലപിളർന്ന് ആ വിഷസൂചി എടുക്കാൻ തന്നെ ഭീമൻ തീരുമാനിച്ച് യാത്രയാവുന്നു. പക്ഷേ, പകയുടേയും വെറുപ്പിന്റേയും കൊടുമുടിയായ അശ്വത്ഥാമാവിനു മരണമില്ലെന്ന് സൂത്രശാലിയായ കൃഷ്ണനറിയാമായിരുന്നു. കൃഷ്ണൻ അർജ്ജുനനേയും മറ്റുള്ളവരേയും കൂട്ടി ഭീമന്റെ പുറകേ യാത്രയായി. ഇതിനു കാരണമുണ്ട്; ഇവിടെ ഭീമൻ രക്ഷപ്പെടില്ല, മനുഷ്യ കുലത്തിനു നേരെ തൊടുക്കാൻ പാടില്ലാത്ത വിഷാണുക്കൾ അശ്വത്ഥാമാവ് ഭീമനു നേരെ പ്രയോഗിച്ച് മരണം ഭീമനു സ്വന്തമാക്കുമെന്ന് കൃഷ്ണനറിയാമായിരുന്നതും, ഇതേ ആയുധം സ്വന്തമായിട്ടുള്ള കൃഷ്ണന്റെ കളിപ്പാട്ടമായ അർജ്ജുനന് അതുതന്നെ തിരിച്ചു പ്രയോഗിച്ച് തടസം സൃഷ്ടിക്കാമെന്നും കൃഷ്ണൻ കരുതുന്നുണ്ട്.
വ്യാസാശ്രമത്തിനു വെളിയിലായി ഭീമൻ അശ്വത്ഥാമാവിനെ കാണുന്നു. എല്ലാവരേയും ചുറ്റുവട്ടത്തിൽ കണ്ട് പേടിച്ചുവിരണ്ട അശ്വത്ഥാമാവ് ഒരു കുഞ്ഞു ദർഭപ്പുല്ലിലേക്ക് ബ്രഹ്മശിരസ്സെന്ന ആ അണുവായുധത്തെ ആവാഹിച്ച് പാണ്ഡവർ നശിക്കട്ടെയെന്ന് ആജ്ഞാപിച്ച് തൊടുക്കുന്നു! ഭീമനു മാത്രമല്ല മരണം!! പാണ്ഡവരിലെ ശേഷിക്കുന്ന എല്ലാവരും മരണത്തിനു കീഴടങ്ങേണ്ടി വരും! അശ്വത്ഥാമാവ് പറഞ്ഞത് അപ്രകാരമായിരുന്നു. ഇതുകണ്ട കൃഷ്ണൻ അർജ്ജുനനെ പ്രേരിപ്പിച്ച് അതേ അസ്ത്രം തന്നെ തിരിച്ചു തൊടുക്കാൻ പ്രേരിപ്പിക്കുന്നു!
അസ്ത്രങ്ങൾളേറ്റുമുട്ടുന്നു!! പ്രകൃതിയാകെ വിറച്ചു തുള്ളി! ദുർനിമിത്തങ്ങൾ വരെ മിന്നി മറിഞ്ഞു!! ഇന്ന്, മയിലിന്റെ കണ്ണീരു വരെ ശുക്ലമാണെന്നു വ്യാഖ്യാനിക്കുന്നതു പോലെ, പശുവിന്റെ ഉച്ഛ്വാസത്തിൽ വരെ മനുഷ്യകുലത്തിന്റെ പ്രാണവായു ഉണ്ടെന്നു പറയും പോലെ ദുർനിമിത്തങ്ങളുടെ പ്രളയമായിരുന്നു അന്ന്. വസിഷ്ഠൻ, വിശ്വാമിത്രൻ, വ്യാസൻ തുടങ്ങിയവരൊക്കെ ഓടിയണഞ്ഞു, ഇത് വർഗീയവിഷമാണ്, ആണവായുധം പോലെ സർവ്വനാശമാണ് വരുത്തുക. ഒരാളുടെ കുഞ്ഞു മനസ്സിലേക്കു വരെ ഇത് കയറിക്കൂടിയാൽ മരണം വരെ ഇത് വ്യത്യസ്ഥഭാവങ്ങളിൽ കത്തിജ്ജ്വലിക്കും, പടർന്നു പിടിക്കും!! രാജ്യത്തിന്റെ സർവ്വനാശമായിരിക്കും ഫലം. പിൻവലിച്ചേ മതിയാവൂ...
തൊടുത്തു വിട്ട ബ്രഹ്മശിരസ്സ് പിൻവലിക്കാൻ സാധാരണക്കാർക്ക് പറ്റില്ല; നിയതവ്രതനും സർവ്വഭൗമനുമായ ഒരാൾക്കു മാത്രമേ അതു സാധിക്കുകയുള്ളൂ. അർജ്ജുനൻ പറഞ്ഞു, “ഞാനിത് പിൻവലിച്ച് ലോകനന്മയ്ക്ക് കൂട്ടു നിൽക്കാം; പക്ഷേ, അതൊരു പരാജയമായി കാണരുത്, പകരം മരണത്തിനു ഞങ്ങളെ വിട്ടുകൊടുക്കാതെ നിങ്ങൾ കാത്തു നിൽക്കണം, അല്ലെങ്കിൽ അവനതു പിൻവലിക്കണം.” അപ്രകാരം പറഞ്ഞ്, അർജ്ജുനൻ ആ വിഷബീജം പിൻവലിച്ചു! പക്ഷേ, വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും ആൾരൂപമായ അശ്വത്ഥാമാവിനത് സാധിക്കാതെ വന്നു, അസ്ത്രത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ മാത്രമേ പറ്റുകയുള്ളൂ.
അർജ്ജുനപുത്രനായ അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗർഭത്തിൽ അപ്പോൾ ഒരു കുഞ്ഞുണ്ട്, ഉത്തര പ്രസവിക്കാൻ തയ്യാറായി നിൽക്കുന്ന ഗർഭിണിയാണ്. പാണ്ഡവരുടെ മക്കളില്ലെങ്കിലും അഭിമന്യുവിന്റെ കുഞ്ഞായ ഈ ഭ്രൂണം പാണ്ഡവരുടെ പിൻഗാമിയായി ജനിക്കേണ്ടതാണ്!! ഭ്രൂണഹത്യ നടത്താൻ തന്നെ അശ്വത്ഥാമാവ് തീരുമാനിക്കുന്നു!!
ത്രീശൂലം കൊണ്ട് പൂർണഗർഭിണിയുടെ ഗർഭം തുരന്നെടുക്കുന്ന കഥകൾ നമുക്ക് പരിചിതമാണല്ലോ! അശ്വത്ഥാമാവും പണ്ടിതുതന്നെ ചെയ്തു. പാണ്ഡവരുടെ ഇനി വരാനിരിക്കുന്ന ഏക രാജ്യാവകാശി ഉത്തരയുടെ ഗർഭത്തിൽ വളരുന്ന പരീക്ഷിത്താണെന്ന് അശ്വത്ഥാമാവിനറിയാം. പാണ്ഡവകുലം മുടിക്കാൻ ആ ഗർഭത്തെ പോലും കുത്തിയെടുക്കുക മാത്രമേ രക്ഷയുള്ളൂ എന്നും അവനറിയാം. അശ്വത്ഥാമാവ് ചെറു പുഞ്ചിരിയോടെ അത് ചെയ്യുന്നു. പാണ്ഡവർ അഞ്ചുപേർ ആ അസ്ത്രമേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഗർഭസ്ഥശിശുവായ പരിക്ഷിത്ത് മരണത്തെ പുൽകുന്നു. പിൻഗാമികളില്ലാതെ പണ്ഡവർ മൂകരാവുന്നു!
തുടർന്ന്, വ്യാസന്റെ അജ്ഞ പ്രകാരം, അടുത്ത രാജ്യാധികാരികളായ പാണ്ഡവർക്കായിട്ട് അശ്വത്ഥാമാവ്, തന്റെ തലയിലെ ആ വിഷാംശം തുരന്നെടുത്ത് ഭീമന്റെ കൈയ്യിൽ വെച്ചു കൊടുക്കുന്നു. ഇത് കണ്ട കൃഷ്ണൻ അശ്വത്ഥാമാവിനെ ശപിക്കുന്നുമുണ്ട്. ആ ശാപവചസ്സുകൾ പ്രസിദ്ധമാണ്...
“ഭ്രൂണഹത്യ നടത്തിയവൻ എന്ന് അറിയപ്പെടുന്ന നിന്നെ ശേഷക്കാർ ദുഷ്ടനെന്നു മാത്രമേ വിളിക്കുകയുള്ളൂ; ബുദ്ധിയുള്ളവർ നിന്നെ മഹാപാപിയെന്നു വിളിക്കും. നിന്റെ ശരീരത്തിലെ സകലമാല വ്യാധികളും പടർന്നു പന്തലിക്കും, ഭൂലോകാവസാനം വരെ നീ ഈ ലോകത്ത് അലഞ്ഞ് തിരിയേണ്ടി വരും. ഭ്രൂണത്തിനു ജീവൻ നൽകാൻ എനിക്കു പറ്റും, അവൻ അടുത്ത കുരുവംശരാജാവായി നിനക്ക് കാണാനും സാധിക്കും..."
അശ്വത്ഥാമാവ് വ്യാസന്റെ കയ്യും പിടിച്ച് വനാന്തരത്തിലേക്ക് കയറി. പകയും വിദ്വേഷവും വെറുപ്പും മുഖമുദ്രയാക്കി അശ്വത്ഥാമാവ് നമുക്കിടയിലൂടെ അലഞ്ഞു തിരിയുന്നുണ്ട്. ഭ്രൂണഹത്യാപതിയായ അവൻ ഹൃദയങ്ങളിലൂടെ ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുന്നു. മരണമില്ലാത്ത യാത്രയാണത്!! പക, വിദ്വേഷം, വെറുപ്പ് ഇവയിലേതെങ്കിലും വായനക്കാരുടെ മനസ്സിലുണ്ടെങ്കിൽ കരുതിക്കോളൂ, അത് മറ്റാരുമല്ല ചിരഞ്ചീവിയായ അശ്വത്ഥാവു തന്നെയാണ്. മരണമില്ലാതെ അവനലഞ്ഞു നടക്കും... രണ്ടാമൂഴക്കാരായ നമ്മുടെ കൈയിലേക്ക് തലതുരന്നെടുത്ത് ആ വിഷാണുക്കൾ അവൻ പകർന്നു തരും. നമ്മളെ പോലാവരുത് നമ്മുടെ മക്കളെങ്കിലും... ആ വിഷവിത്ത് നമ്മിലൂടെ അവസാനിപ്പിക്കണം!! ഒന്നാമൂഴക്കാർ അചേതനർ മാത്രമാണ്. സ്വർഗലോകം അവർക്കു മാത്രമുള്ളതാണ്. അവരെ നാളെ കാലം വാഴ്ത്തിയേക്കും. അവരുടെ കളിപ്പാട്ടമായി മാറി, വേഷം കെട്ടുകളിൽ ഏർപ്പെടാതെ മാറിനടക്കുന്നതല്ലേ ഭേദം!
ബ്രഹ്മശിരസ്സ്
മഹാഭരതത്തിൽ, അർജ്ജുനനും അശ്വത്ഥാമാവിനും മാത്രമറിയുമായിരുന്ന തീഷ്ണവും ഭയാനകവുമായ വിദ്യയാണിത്. ഇന്നത്തെ ഭാഷയിൽ ഇതിനെ അണുവായുധമെന്നോ വർഗീയവിഷം എന്നോ വിളിക്കാം. ഇത് മനുഷ്യകുലത്തിൽ പാടില്ലാത്ത വിദ്യയാണ്. ഒരിക്കൽ പോലും മനുഷ്യർക്കിടയിൽ ഈ വിഷാണുക്കൾ പകർത്താൻ പാടില്ലത്തതാണെന്ന് ദ്രോണാചാര്യർ പറഞ്ഞിരുന്നു.
ഇത് നീ എയ്തുപോകല്ല മനുഷ്യരിലൊരിക്കലും
അല്പ്പന്മാരിൽ പ്രയോഗിച്ചാൽ മുപ്പാരിത് മുടിക്കുമേ
നിസ്സാമാന്യം പാരിലൊന്നീയസ്ത്രമെന്നാണ് ചൊൽവതും
ശുദ്ധിയോടിത് വച്ചാലും ശ്രദ്ധയോടിത് കേൾക്കെടോ
എങ്ങാനും മർത്യനല്ലാത്ത ശത്രു ബാധിക്കിലന്നുടൻ
അവനെ കൊല്ലുവാനെയ്യും ഈയസ്ത്രം സംഗരത്തിൽ നീ... എന്നാണു ദ്രോണർ പറയുന്നത്! അശ്വത്ഥാമാവിന്റെ നിർബന്ധബുദ്ധിക്ക് കീഴടങ്ങി മാത്രമാണ് പിതാവായ ദ്രോണർക്ക് ഈ വിദ്യ അവനും ഉപദേശിച്ചു കൊടുക്കേണ്ടി വന്നത്. പേരുകേട്ട വജ്രായുധത്തിന്റെ ശേഷിപത്രമാണിത്. തലമുറകളിലൂടെ കൈമാറി അഗ്നിവേശനും തുടർന്ന് ദ്രോണാചാര്യർക്കും പിന്നീട് അർജുനനും അശ്വത്ഥാമാവിനും ഇത് ലഭിക്കുന്നു.
.....................................................................................................
ചായില്യം - ആസുരതാളങ്ങൾക്കൊരാമുഖം
Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം 2019-05-...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം ;) Total Public Posts: 1000 (just last 1000 posts processed.) Posts Per Week: 29...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License