Wednesday, November 20, 2019

കരിയർനെറ്റ് ടെക്നോളജീസ്

#കരിയർനെറ്റ് ടെക്നോളജീസ്.
കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ്ട്. 2007 ഒക്ടോബർ 22 നായിരുന്നു ഞാൻ കരിയർനെറ്റിൽ കയറിയത്. അന്നു കേവലം 200 ഓളം ആൾക്കാർ മാത്രമേ കമ്പനിയിൽ ഉണ്ടായിരുന്നുള്ളൂ. അന്നുണ്ടായിരുന്നവരിൽ 37 പേർ ഇന്നും കൂടെ തന്നെയുണ്ട്. നിലവിൽ 2000ത്തിൽ അധികം ആളുകൾ വർക്കു ചെയ്യുന്ന ഇന്ത്യയിൽ തന്നെ കൽക്കത്ത, ഗാർഗോൺ, നോയിഡ, ഹൈദ്രാബാദ്, മുംബൈ, പൂനെ, ചെന്നൈ തുടങ്ങി എട്ടോളം സ്ഥലങ്ങളിൽ കരിയർനെറ്റുണ്ട്. ബാംഗ്ലൂരിലാണ് ഹെഡ് ഓഫീസ്. 1999 നവംബർ 15 നായിരുന്നു തുടക്കം.
ഇതേ മാനേജ്മെന്റിന്റെ തന്നെ Hirepro, Ultra fine minerals, Long house, Wok to asia, Indiqube എന്നീ കമ്പനികളിലും ഈ 12 വർഷങ്ങൾക്കിടയിൽ വർക്ക് ചെയ്തിരുന്നു. നിലവിൽ ഹയർപ്രോയുടെ കൂടെയാണു ഞാനുള്ളത്.

2015 ഒക്ടോബറിൽ കമ്പനി മാറാൻ ശ്രമിക്കുകയും EF Education First എന്ന കമ്പനിയിൽ ജോലി കിട്ടുകയും ചെയ്തിരുന്നു. മൂന്നുമാസത്തെ നോട്ടീസ് പിരിയഡ് ഉണ്ടായിരുന്നു അന്ന്. ജോയിൻ ചെയ്യാനായി കാത്തിരുന്ന സമയത്തായിരുന്നു ആക്സിഡന്റ് ആയി രണ്ടേകാൽ വർഷത്തോളം പ്രശ്നസങ്കീർണമായി തീർന്നത്. ഓപ്പറേഷനു വേണ്ടുന്ന മൂന്നര ലക്ഷവും കൂടാതെ ജോലിയൊന്നും ചെയ്യാതെ തന്നെ ഒരുവർഷത്തോളം കരിയർനെറ്റ് എനിക്ക് സാലറി തന്നതും ഏറെ പ്രധാനപ്പെട്ടതാണ്.

ഇപ്പോൾ വീണ്ടും മറ്റൊരിടത്തേക്കു മാറാൻ ശ്രമിക്കുകയാണ്. എംഫസിസ് (Mphasis), ഐടിസി (ITC Limited) എന്നീ കമ്പനികളിൽ ലഭിച്ചിരുന്നെങ്കിലും അവർ അതു ഹോൾഡ് ചെയ്തു വെച്ചു. അനിയന്ത്രിതമായി വന്ന ഫിനാൻഷ്യൽ ക്രൈസിസ് ആണ് ഇന്ത്യൻ കമ്പനികളെ ജാഗരൂകരാക്കി മാറ്റി നിയന്ത്രിച്ചു നിർത്താൻ കാരണമെന്ന് എംഫസിസിലെ HR പറഞ്ഞിരുന്നു. ഇന്റെർവ്യു എടുത്ത വ്യക്തിയും ഇതേകാര്യം പറഞ്ഞിരുന്നു. ഏതായാലും കരിയർനെറ്റ് ഇന്നേക്ക് 20 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഇന്നേ ദിവസം ആഘോഷമാണ് കമ്പനിയിൽ. മുമ്പായിരുന്നെങ്കിൽ ഗോവയിലോ, ഊട്ടിയിലോ കൊടൈക്കനാലിലോ ഒക്കെയായത് മഹനീയമാക്കിയേനെ!

Project Tiger - Wikipedia

Project Tiger - Wikipedia
വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയുടെ ഭാഗമായി മലയാളഭാഷാ വിക്കിപീഡിയ പ്രവർത്തകർക്ക് മൂന്നു ലാപ്ടോപ്പുകൾ ലഭിച്ചിരുക്കുന്നു. ഹിന്ദിയിൽ 6 പേർക്ക്, കന്നടയിൽ (തുളു അടക്കം) 7 പേർക്ക്, തമിഴിൽ 5 പേർക്ക്, മലയാളത്തിൽ 3 പേർക്ക്, തെലുഗിൽ ഒരാൾക്ക് എന്നിങ്ങനെ 50 പേർക്കാണ് ഈവർഷം ലാപ്ടോപ്പ് ലഭിച്ചത്. അതിലൊന്ന് എനിക്കാണ്! ഒന്നു വിജയൻ മാഷിനും (Vijayan) ലഭിച്ചിരുന്നു. മറ്റൊന്നു ലഭിച്ചത് മീനാക്ഷി നന്ദിനി എന്ന യൂസർ‌നെയ്മിൽ അറീയപ്പെടുന്ന വ്യക്തിക്കാണ്.

വിജയന്മാഷിനു കിട്ടിയ ലാപ്പും എനിക്കു കിട്ടിയതും ഇന്നലെ ലഭിച്ചിരുന്നു. Acer Aspire 3 - AMD A4-9125 ലാപ്ടോപ്പുകളായിരുന്നു ഏവർക്കും കൊടുത്തത്.വിക്കിമീഡിയ ഫൗണ്ടേഷൻ കഴിഞ്ഞ വർഷം ആരംഭിച്ച പരിപാടിയായിരുന്നു #പ്രോജക്റ്റ് #ടൈഗർ. കഴിഞ്ഞ വർഷം Manju വിനും ഒരു ലാപ്ടോപ്പ് ലഭിച്ചിരുന്നു. ഗൂഗിളിന്റെ ക്രോം ബുക്കായിരുന്നു അന്നു ലഭിച്ചത്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങൾക്കിടയിലുണ്ടാക്കുക, വിക്കിപീഡിയയോടൊപ്പം തന്നെ സഹ വിക്കിമീഡിയ സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകള്, വിക്കിപാഠശാല, വിക്കി കോമൺസ് തുടങ്ങിയുള്ളവയെ കൂടി പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരിക, സ്കൂൾ വിദ്യാർത്ഥികൾ, റിട്ടയേഡ് ആയ അദ്ധ്യാപകർ, വിദ്യാസമ്പന്നരായ വീട്ടമ്മമാർ, സ്വതന്ത്രമായി വിജ്ഞാനം പങ്കുവെയ്ക്കാൻ താല്പര്യമുള്ളർ, വിവിധ ഗ്രന്ഥശാലകൾ എന്നിവരെ വിക്കി സംരംഭങ്ങളിലേക്ക് കൊണ്ടുവരിക തുടങ്ങി നിരവധി കാര്യങ്ങൾ പ്രോജക്റ്റ് ടൈഗറിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്. ഇക്കാര്യം മുൻനിർത്തി, വിക്കിപീഡിയ പരിചയ പരിപാടികളും മീറ്റപ്പുകളും പലഭാഗത്തായി നടന്നു വരുന്നുണ്ട്.

ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ

ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ...
------------ ----------- ------------- --------
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും
#ഗർദ്ദഭം = കഴുത, #ജ്ഞാനപ്പാന, #പൂന്താനം

വിദ്യ നേടാനുള്ളതാണു വിദ്യാഭ്യാസം എന്ന ബോധം ഇന്നുള്ളവർക്കില്ല എന്നു തോന്നുന്നു. വിദ്യാഭ്യാസം എന്നത്, ജോലി നേടാനും സമ്പാദിക്കാനും മാത്രമുള്ള സൂത്രപ്പണി മാത്രമാണിന്ന്. കുട്ടികളെ നല്ല യന്ത്രമനുഷ്യര്യാക്കി മാറ്റുക. അറിവ്, ബോധം എന്ന കാര്യങ്ങൾ പിതാക്കളിന്നു കേട്ടിട്ടു പോലും ഇല്ലാത്ത അവസ്ഥ; തല്ലിപ്പഠിപ്പിക്കുകയാണവർ!! കുട്ടികൾ ഭാവിയിൽ നല്ല ജോലി നേടിയിരിക്കണം!! എന്നേക്കാൾ കേമരാവണം മക്കൾ എന്ന ചിന്തയാവണം ഇതിനു പ്രേരിപ്പിക്കുന്നത്. മൃഗത്തെ പോലെ, ചിന്താശേഷി അല്പം പോലുമില്ലാത്ത അനേകരായി പെരുകുകയാണിന്നു നമ്മളിന്ന് എന്നു തോന്നിപ്പോവുന്നു ചിലതൊക്കെ കാണുമ്പോൾ!! ടെക്നിക്കൽ അറിവിലാണു കാലം ആളുകളെ വിലയിരുത്തുന്നത്!

ഇന്റെർവ്യൂ ജയിക്കാനായി നേർച്ചയിനത്തിൽ ദിനേന ലക്ഷങ്ങൾ കുമിഞ്ഞുകൂടുകയാണിന്നു ബാംഗ്ലൂർ പോലുള്ള മെട്രോകളിൽ. എന്റെ കമ്പനിക്ക് മുമ്പിൽ ഒരു ഗണേശ ക്ഷേത്രമുണ്ട്, കഴിഞ്ഞൊരു ദിവസം ഇവിടെനിന്നും ഇന്റെർവ്യൂ കഴിഞ്ഞു പോകുന്നൊരു പയ്യൻ, അമ്പലത്തിന്റെ മുന്നിൽ റോഡിന്റെ ഇങ്ങേതലയിൽ ദൂരെ നിന്ന് ചെരിപ്പൂരിവെച്ച് രണ്ടുകൈയ്യും ക്രോസ്സിൽ ചെവി പിടിച്ച് വട്ടം തിരിയുന്നത് കണ്ടു. അമ്പലത്തിൽ നിന്നും മീറ്ററുകൾ അകലെയായതിനാൽ അമ്പലമുണ്ടെന്ന ബോധം എനിക്കാദ്യം ഓർമ്മ വന്നില്ല. അത്ഭുതം തോന്നിപ്പോയി! ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യം ബോധ്യമായി. ഇന്റെർവ്യൂ ജയിക്കാനായി എന്തോ പ്രാർത്ഥനയാവണം അവൻ പിറുപിറുത്തു കൊണ്ടിരുന്നത്.

ആ അമ്പലം കെട്ടിയിട്ട് അഞ്ചോ ആറോ വർഷങ്ങളേ ആയുള്ളൂ. ആണുങ്ങൾക്ക് മൂത്രമൊഴിക്കാൻ പറ്റിയ സ്ഥലമായിരുന്നു, അത്. ഒരിക്കൽ ഞാനിക്കാര്യം ഇവിടെ പറഞ്ഞിട്ടുണ്ട്. അന്ന്, അവിടെ രണ്ടോ മൂന്നോ മരങ്ങളും പൊട്ടിച്ചിട്ട കുറേ പാറകളും ആയിരുന്നു ഉണ്ടായിരുന്നത്. കേറി നിന്ന്, മൂത്രമൊഴിക്കുമ്പോൾ കക്കൂസിൽ നിൽക്കുന്നത്ര സെയ്ഫായി തോന്നും ആണുങ്ങൾക്ക്. മൂത്രയിനത്തിൽ ആർക്കും തന്നെ 5 രൂപ കൊടുക്കുകയും വേണ്ട. അവിടെ മൂത്രമൊഴിക്കാൻ പാടില്ലെന്ന് പലതവണ ബോർഡ് വെച്ചു - നടന്നില്ല. അന്നവിടെ, ഞാനിന്നു വർക്കു ചെയ്യുന്ന കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ടാറിടാത്ത ഇടവഴി അവസാനിക്കുന്നത് വലിയൊരു സ്കൂളിലേക്കും. പിന്നെ സക്ര വേൾഡ് ഹോസ്പിറ്റൽ വന്നു. അങ്ങനെയങ്ങനെ ഓരോന്നു മാറിവന്ന്, ഇന്നുകാണുന്ന രൂപത്തിൽ എത്തി.

ആ സ്ഥലത്ത് അന്ന് ഗണപതിയുടേയും സരസ്വതിയുടേയും ചില്ലിട്ട ഫോട്ടോസ് ചാരിവെച്ചിരുന്നു, അപ്പോൾ, ആളുകൾ അവിടെ മൂത്രമൊഴിക്കാതെ മാറി നിന്നൊഴിച്ചു പോകാൻ തുടങ്ങി. ഇതിവിടെ ബാംഗ്ലൂരിൽ ഒരു ശൈലിയാണ്. പാന്മസാലകളും മറ്റും തിന്ന് ആളുകൾ സ്റ്റെയർ കെയ്സുകളിലും, ഇടവഴികളിൽ ചുമരുകളിലും, അണ്ടർഗ്രൗണ്ട് വഴികളിലും മറ്റും തുപ്പിയിടുന്നത് ഒഴിവാക്കാനും അവിടങ്ങളിൽ ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനും ഒക്കെ വന്നു നിൽക്കാറുണ്ട്. ദൈവവിശ്വാസത്തെ ചൂഷണം ചെയ്ത് നാടുനന്നാക്കുകയാണിവർ. ഗണപതിയും സരസ്വതിയും അയ്യപ്പനും മുരുകനുമൊക്കെ ദൈവങ്ങളിൽ പെട്ട അവർണരാനെന്നു തോന്നുന്നു. വൃത്തികെട്ട സ്ഥലങ്ങളൊക്കെ ശുദ്ധീകരിക്കാൻ നിയോഗിക്കപ്പെട്ടവരാണവർ മെട്രോകളിൽ.

പിന്നീടൊരിക്കൽ അവർ അവിടം വൃത്തിയാക്കി, ഗണേശനെ പൂജിക്കാനായി അമ്പലം ചെറുതായൊന്നു കെട്ടി. മേൽക്കര്യങ്ങളൊന്നും ആർക്കും അറിയാനിടയില്ല, ആ അമ്പലത്തിൽ രാവിലെ പൂജയ്ക്കു മുമ്പ് ചെണ്ടകൊട്ടുന്നതും ചിലങ്ക കൊട്ടുന്നതും പാടുന്നതും ഒക്കെ മെഷ്യനുകളണ്. പൂജാരി നല്ല ഹൈക്ലാസ് സാധനമാണ്. മൂത്രഗണേശനെ പൂജിക്കാൻ എന്നുമെന്നും ആൾകൾ കൂടുന്നു... നല്ല കാശും ലഭിക്കുന്നുണ്ട്. ഓഫീസിൽ വർക്ക് ചെയ്യുന്ന പലരും അവിടെ കേറി പ്രാർത്തിക്കുന്നതു കണ്ടിരുന്നു. #പലമൂത്രാദി ഗണേശൻ ഒരു കള്ളച്ചിരി ചിരിച്ച് അവർക്കു വരദാനം നൽകുന്നത് ഞാൻ മനക്കണ്ണാൽ കാണാറുമുണ്ട്! അന്നൊക്കെയും ഏറെപ്പേർക്ക് ഹസ്തം അഭയമായി മാറിയ സ്ഥലം തന്നെയായിരുന്നു. ഗണേശൻ തന്റെ സർനെയിമിലും ശുദ്ധത വരുത്തിയെന്നതും ശ്രദ്ധേയമായി തോന്നി...

പഴയകഥ ഇവിടെ: https://www.facebook.com/photo.php?fbid=10152968871648327

Tuesday, May 07, 2019

ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു...

2019-05-07T02:29:49.000Z

Monday, May 06, 2019

😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!!

2019-05-06T03:57:07.000Z

Saturday, May 04, 2019

പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു! 1799 മേയ് 4 ഓർമ്മദിനം

2019-05-04T00:07:42.000Z

Friday, May 03, 2019

തസ്കരനല്ല ഞാന്‍ തെമ്മാടിയല്ല ഞാന്‍ മുഷ്കരനല്ല ഞാന്‍ മുഗ്ദ്ധശീലേ ദേവിതന്‍ ദാസ്യം കൊതിക്കുമൊരുത്തന്‍ ഞാന്‍ ഈ വീടിവിടേയ്ക്കു ദാസഗൃഹം.

2019-05-03T02:29:19.000Z

പണ്ട്...

പണ്ട്...
2019-05-02T23:42:24.000Z

Thursday, May 02, 2019

കാലമിന്നു കലിയുഗമല്ലയോ? ഭാരതമിപ്രദേശവുമല്ലയോ? നമ്മളെല്ലാം നരന്മാരുമല്ലയോ? ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും!! 😕

2019-05-02T11:14:24.000Z

കള്ളവോട്ട് ചെയ്തവർക്കെതിരെ ഒരുവർഷം തടവും പിഴയും ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 സി, ഡി, എഫ് വകുപ്പുകൾ മാത്രം!! 😔

2019-05-02T02:53:54.000Z

Wednesday, May 01, 2019

മഹാരാഷ്ട്രയിൽ‍ സുരക്ഷാ സൈനികർക്ക് നേരെ മാവോവാദി ആക്രമണം, 15 സൈനികർ‍ക്ക് മരിച്ചു! 😞

2019-05-01T09:50:43.000Z

പണ്ട് പ്രിഡിഗ്രിക്കാലം തൊട്ടേ നല്ല ബുക്സ് തപ്പി നടക്കുന്നതിനിടയിൽ ശ്രദ്ധയിൽ പെട്ട പ്രധാന സ്ഥലമായിരുന്നു നിലേശ്വരത്തെ ബോധി ബുക്സ്. കാഞ്ഞങ്ങാടൊന്നും അന്ന് ഇതുപോലെ നല്ലൊരു ബുക്സ് ഷോപ്പ് ഉണ്ടായിരുന്നില്ല; ഇന്ന് ആരാണോ എന്തോ കടയുടെ ഉടമസ്ഥൻ! എന്തായാലും പുള്ളിയുടെ കൈയ്യൊടിഞ്ഞു!! വഴിയിലൂടെ നടന്നു പോകുന്നതിനിടയിൽ പരസ്യമായി ഉമ്മ വെച്ച കമിതാക്കളെ ഇയാൾ ചോദ്യം ചെയ്തത്രേ. കാമുകൻ തള്ളിയപ്പോൾ ചോദ്യകർത്താവ് ഓടയിൽ വീണ് കൈയ്യൊടിഞ്ഞു. എന്തായാലും ക്രൂരമായി മർദ്ദിച്ചതൊന്നും ആകാൻ ഇടയില്ല; ഞാൻ കാമുകർക്കൊപ്പം തന്നെ നിൽക്കുന്നു. “പറ്റിപ്പോയി സഹോ, ഒന്നു ക്ഷമിച്ചു കള“ എന്നിപ്പോൾ ആ കാമുകൻ പയ്യൻ ഒരുപക്ഷേ അലമുറയിടുന്നുണ്ടാവണം! എന്തായാലും സംഭവത്തിൽ പൊലീസ് കേസെടുത്തു. കാമുകരെ പിടിക്കാനായി #സിസിടീവി ദൃശ്യങ്ങൾ നോക്കി പൊലീസ് മുന്നോട്ട് പോവുമത്രേ!! സിസിടീവി വില്ലനാവുന്ന മറ്റൊരു ദാരുണ കാഴ്ചയാണപ്പോൾ കാണാൻ കിടക്കുന്നത്! ആകപ്പാടെയുള്ള കേരളത്തിൽ പോലും സിപിഎമ്മിനെ കണ്ടമാനം നാണംകെടുത്തിയ സുന്ദരവില്ലനാണ് സിസിടീവി. സിസിടീവിയോട് ഒരപേക്ഷയേ ഉള്ളൂ, ആ കാമുകഹൃദയങ്ങളെ ഇനിയും പ്രണയിക്കാൻ അനുവദിക്കുക, ദയവായി ദൃശ്യങ്ങൾ പൊലീസിനു കൈമാറരുത്! #മന്നം‌പുറത്ത് കാവിലേക്കുള്ള ഇടവഴിയിൽ എന്നും കാണുന്ന രണ്ടുകൂട്ടരാണ് കമിതാക്കളും കല്യാണ ബ്രോക്കർമാരും. ബ്രോക്കർമാർ വയസ്സന്മാരാണ്. അന്നൊന്നും ആർക്കും ഇവർ ശല്യക്കാരായിരുന്നില്ല. കാലം മാറി, സമൂഹവും. ഇതൊക്കെ അറിഞ്ഞ് പിള്ളേരും ശ്രദ്ധിക്കണമായിരുന്നു. സിസിടിവി നോക്കുന്നവൻ ഒരു രസത്തിന് ഈ രംഗമൊക്കെ വാട്സാപ്പിൽ ഇട്ടാൻ നാളെ ലോകം മൊത്തത്തിൽ കണ്ടു പുളകം കൊള്ളും. നഷ്ടം ഭീകരമായി ബാധിക്കുക കാമുകിയുടെ ജീവിതത്തെയായിരിക്കും. #കാമുകീകാമുകർ ഉള്ള വിശ്വാസത്തിന്റെ സ്നേഹത്തിന്റെ ഉറപ്പിന്റെ ബലത്തിൽ കൈമാറുന്ന ചിത്രങ്ങളും വീഡിയോകളും ഇന്ന് #വാട്സാപ്പ്, #ടെലെഗ്രാം പോലുള്ള സോഷ്യൽ നെറ്റ്‌വർക്കുകളിൽ നിറഞ്ഞാടുകയാണ്. ഇക്കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടും എന്റെ #കാമകേളികൾ ഇങ്ങനെ വരില്ലെന്നും പ്രിയനെന്നെ ചതിക്കില്ലെന്നുമുള്ള വിശ്വാസത്തിൽ ഒക്കെയും പങ്കുവെയ്ക്കുന്നു. #ടെക്നോളജി ഏറെ മാറിപ്പോയിട്ടുണ്ട് കാമുകരേ... അടച്ചിട്ടു കിടക്കുന്ന ചുവരിനേപോലും വിശ്വസിക്കാനാവാത്ത കാലമാണിത്. പ്രണയകേളികൾ സ്വകാര്യമാക്കുക. വില്ലനായി കടന്നുവന്ന ബോധി ബുക്ക്സ്റ്റാൾ ഉടമയുടെ കൈ ഒന്നരമാസം കൊണ്ട് ഓക്കെയാവും; വിട്ടുകള “പരസ്യമായി ഉമ്മവെയ്ക്കുമ്പോൾ ശ്രദ്ധിക്കണം“ എന്നു ചെറു ചിരിയാൽ നിർദ്ദേശിച്ചാൽ മതിയായിരുന്നു ആ മനുഷ്യന് - പ്രായമേറിയാൽ പൊട്ടിപ്പോയ എല്ലുകൾ മസ്സിലും പിടിച്ച് കൂടിച്ചേരാൻ വിമുഖത കാണിച്ചിരുന്നേക്കും. എത്രയും പെട്ടന്നാ കൈകൾ നന്നാവട്ടെ! മേലിൽ ഇത്തരം കാര്യങ്ങൾ കണ്ടാൽ വേണമെന്നു തോന്നിയാൽ മാത്രം സൗഹൃദഭാവത്തിൽ വരുംവരായ്കകൾ അവരെ നിർദ്ദേശിക്കുക!

2019-05-01T01:48:17.000Z

Tuesday, April 30, 2019

സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ‍; സ്നേഹത്തിൻ‍ ഫലം സ്നേഹം, ജ്ഞാനത്തിൻ ഫലം ജ്ഞാനം. സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം, സ്നേഹം മേ ദിക്കാലാതിവർ‍ത്തിയായ്‌ ജ്വലിച്ചാവൂ!

2019-04-29T23:19:18.000Z

Monday, April 29, 2019

കള്ളവോട്ട് ചെയ്തവരെയൊക്കെ തൂക്കിക്കൊല്ലണം. നിയമം ശക്തമാവണം. മേലിൽ ഒരാളിത് ചെയ്യരുത്! ഒരു രാജ്യത്തിന്റെ വിധിയാണിവർ തിരുത്തുന്നത്!

2019-04-29T15:07:07.000Z

പഴയ കഥയല്ലിത്...

പഴയ കഥയല്ലിത്...
2019-04-29T00:26:20.000Z

കേൾക്കാമെനിക്കു നിൻ ഹൃത്തിൻ മിടിപ്പുകൾ; നിൻ നെടുവീർപ്പുകൾ, കേൾക്കാമെനിക്കു നിന്നുള്ളിലെയോർമ്മ തൻ കുത്തൊഴുക്കിന്റെ ഗർഗളം കൂടിയും

2019-04-29T00:22:01.000Z

Sunday, April 28, 2019

🤔 തെരഞ്ഞെടുപ്പു കമ്മീഷൻ ഈ വോട്ടെടുപ്പ് പല സമയത്തായി, 7 ഘട്ടമായി നടത്തുന്നത് എന്തിന്? ഒന്നിച്ചോ രണ്ടോ മൂന്നോ ഒക്കെ പോരേ? 🤔

2019-04-28T11:40:10.000Z

Saturday, April 27, 2019

#കള്ളവോട്ട് ഓപ്പൺ വോട്ടാണെങ്കിൽ, പത്രങ്ങൾ പറഞ്ഞതൊക്കെ കള്ളമെങ്കിൽ മാതൃഭൂമി ശിക്ഷിക്കപ്പെടണം, മേലിൽ ഈ പണി മാതൃഭൂമിയോ മനോരമയോ മറുനാടനോ മറ്റു മാധ്യമങ്ങളോ പറയരുത്! ലക്ഷക്കണക്കിന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ക്ലിക്കും വാങ്ങി കാശുണ്ടാക്കുന്ന പരിപാടി ഇതോടെ നിർത്താനാവണം. തെറ്റിദ്ധാരണ വളർത്തി സമൂഹത്തെ ദുഷിപ്പിക്കാനല്ല നമ്മൾ പത്രം വായിക്കുന്നത്. സത്യമെന്നു കരുതി കാര്യങ്ങളെ അപ്പപ്പോൾ ഗ്രഹിക്കാനാണെന്ന ബോധ്യം അതു പ്രസിദ്ധീകരിക്കുന്നവർക്ക് ആവശ്യമാണ്. പത്രങ്ങളുടെ ഭാഗത്താണു തെറ്റെങ്കിൽ ഇനിയിത് ആവർത്താൻ പാടില്ലാത്ത വിധം അവർ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. #കാസർഗോഡ് #പിലാത്തറ

2019-04-27T15:32:23.000Z

കള്ളവോട്ടു സത്യമാണെങ്കിൽ തെരഞ്ഞെടുപ്പ് ക്യാൻസൽ ചെയ്തിട്ട്, പാർട്ടിയോട് കാശു വാങ്ങി ആദ്യേ നടത്തണം, ഇല്ലെങ്കിൽ പാർട്ടിയെ നിരോധിക്കണം

2019-04-27T07:57:47.000Z

#അയ്യപ്പൻ #പ്രണയം നിനക്ക് വിശന്നപ്പോൾ എന്റെ ഹൃദയത്തിന്റെ പകുതി തന്നു എന്റെ വിശപ്പിന് നിന്റെ ഹൃദയത്തിന്റെ പകുതി തന്നു ഒരാപ്പിളിന്റെ വിലയും രുചിയുമേ ഹൃദയത്തിനുണ്ടായിരുന്നുള്ളൂ നമ്മൾ‍ വിശപ്പിനാൽ കാമുകരായിത്തീർന്നു... നമ്മൾ‍ വിശപ്പിനാൽ കാമുകരായിത്തീർന്നു...

2019-04-27T02:14:02.000Z

Friday, April 26, 2019

🥰 എൻ ചുണ്ടിൽ ഒട്ടിടയ്ക്കൂറിയ മാധുര്യം നിൻ ചുണ്ടിനുള്ളതോ ലിപ്‌സിറ്റിക്കിനുള്ളതോ...! 😽

2019-04-26T01:04:11.000Z

ഓർമ്മകൾ ഉണ്ടായിരിക്കണം!! #ഫ്ലോപ്പിഡിസ്ക്

2019-04-26T00:50:49.000Z

Thursday, April 25, 2019

#പ്രണയം #love എരിയും പകലുകൾ, തുടുത്ത സായാഹ്നങ്ങൾ, ഉറക്കം ചുംബിക്കാത്ത രാത്രികൾ, പുലരികൾ, നിനക്കായ് നൽകാം പെണ്ണേ ഇവയൊക്കെയും പിന്നെ, തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും... കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലും പ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും, വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും, നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!

2019-04-25T04:49:23.000Z

#പെണ്ണായിപ്പിറന്നാൽ ഇന്നലെ പറഞ്ഞ കഥയിലൊരു വരിയുണ്ട്, << അവിടെ മുമ്പു താമസിച്ചവർ തമിഴരായിരുന്നു>> എന്ന്. അതിലൊരു തമിഴ് ഫാമിലിയുടെ കഥ പറയാം. തമിഴർ എന്നു പറയുമ്പോൾ നമുക്കുള്ളിൽ ഉണർന്നെണീക്കുന്നൊരു രൂപമുണ്ട്, നാട്ടിൽ, നമ്മൾ കണ്ടുശീലിച്ചവരെ മനസ്സിൽ വെച്ചു നോക്കുന്നതിനാൽ, ആ ഡ്രസ്സ് കോഡും മറ്റും നമ്മിൽ വളർത്തുന്ന വികാരമായിരിക്കണം അത്. ഇവർ അങ്ങനെയല്ല. നല്ല വെളുത്ത നിറവും “ലുക്കും“ ഒക്കെയുള്ള സുന്ദരരൂപികൾ തന്നെയാണ് രണ്ടുപേരും. സൗന്ദര്യത്തിൽ ഭർത്താവിനെ വെല്ലാൻ ആളില്ലാതെ വരും. രണ്ടു മക്കൾ ഉണ്ടവർക്ക്. മൂത്ത കുഞ്ഞിന് ആമീസിനോളം പ്രായം വരും. ആമീസിന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു ഇവിടം വിട്ടു പോകും വരെ അവൾ. ഭർത്താവിന്റെ പെങ്ങൾക്ക് (ടീച്ചറാണവൾ) രണ്ടു പെണ്മക്കളാണുള്ളത്. രണ്ടാമത്തേതിനെ ഗർഭിണിയായപ്പോൾ തന്നെ ആ പെങ്ങളുടെ ഭർത്തൃവീട്ടുകാർ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. “നീ പ്രസവിക്കുന്നത് പെണ്ണായാൽ സ്വന്തം വീട്ടിൽ പോയി നിന്നോണം, പെൺ കുട്ടികളെ എന്തായാലും ഞങ്ങൾക്കു വേണ്ട“. ഇങ്ങനെ പറയാനും അവർക്ക് കാരണം ഉണ്ട്. കാരണം, ആ വീട്ടിലെ ഒരു മകൾ പെണ്ണിനെ പ്രസവിച്ചതിനാൽ തമിഴൻ അവളെ ഡിവേർസ് ചെയ്തിരുന്നു. മകന്റെ ഭാര്യ ആദ്യത്തേതിനെ പെണ്ണായിട്ടു തന്നെ പെറ്റു, രണ്ടാമത്തേതും പെണ്ണാവരുത് എന്നവർ കരുതിവെച്ചു. ആ ടീച്ചർ പെണ്ണു വീണ്ടും പെറ്റത് പെണ്ണുതന്നെ. ഭർത്താവ് ഡിവേർസ് ചെയ്തില്ല, പക്ഷേ, അവളെ ഗർഭകാലത്തു മൂന്നാം മാസത്തിൽ തന്നെ അവളുടെ വീട്ടിൽ കൊണ്ടു വിട്ടതിനാൽ പെറ്റ ശേഷം കുഞ്ഞു പെണ്ണാണെന്ന് അറിഞ്ഞിട്ട് ഒന്നു കാണാൻ പോലും പോകാതെ മനസ്സുകൊണ്ട് ഡിവേർസ് ചെയ്ത് ഒഴിഞ്ഞു മാറി അവൻ. അങ്ങനെ കഥാ നായികയുടെ ഭർത്താവിന്റെ പെങ്ങളു ടീച്ചർ വീട്ടിലായി! നമ്മുടെ കഥാനായിക രേവതി ഇടയ്ക്ക് രണ്ടാമതും ഗർഭിണിയായി. ഭർത്താവിന്റെ അമ്മ ഇവളേയും ഭീഷണിപ്പെടുത്തി. സ്വന്തം മോളെപോലെ നീയും ഇനിയൊരു പെണ്ണിനെ പ്രസവിക്കരുത് എന്നായിരുന്നു. നല്ല വിദ്യാഭ്യാസയോഗ്യത ഉള്ള അവൾക്കറിയാം, പെറുന്നത് പെണ്ണാണോ ആണോണോ എന്നു തീരുമാനിക്കുന്നത് താനല്ല, ഭർത്താവിൽ നിന്നും എത്തുന്നു x ഉം y ഉം തന്നെയാണു കാരണക്കാരെന്ന്. ഭർത്താവിനോടു പറഞ്ഞിട്ടും യാതൊരു ഫലവും ഇല്ലാതായി. ഭയപ്പാടോടെ അവളിരുന്നു. രണ്ടു വർഷം മുമ്പ് അവളും പെറ്റൂ. ഭാഗ്യത്തിന് ആ കുഞ്ഞ് ആണായിരുന്നു. അതിനപ്പുറം സന്തോഷവും മറ്റും അവൾക്ക് പറഞ്ഞറിയിക്കാവുന്നതിലും ഏറെയായിരുന്നു. അന്നവർ ഇവിടം വിട്ട് സ്വന്തം നാടായാ കൃഷ്ണഗിരിക്കു പോയി. ഒരുവർഷം മുമ്പ് അവർ വീണ്ടും ബാംഗ്ലൂരിൽ തിരികെ വന്നു. രണ്ടുപേർക്കും ജോലിയുണ്ട്. ഇവരുടെ പെൺ കുട്ടിയെ അവളുടെ അമ്മയുടെ അടുത്തും ആൺ കുട്ടിയെ ഭർത്താവിന്റെ അമ്മയുടെ അടുത്തും നിർത്തിയാണ് ഈ ഭാര്യാഭർത്താവ് ഇവിടെ താമസ്സിക്കുന്നത്. ഭർത്താവിന്റെ വീട്ടിൽ പഴയ പെങ്ങൾ ടീച്ചറുടെ കാര്യം ഏകദേശം ഓക്കെയായി വന്നിരുന്നു. ഒത്തിരിപ്പേരോടു സംസാരിച്ചും മറ്റും പെങ്ങൾ ടീച്ചറുടെ ഭർത്താവ് ടീച്ചറേയും രണ്ടു പെൺ മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയി. അപ്പോൾ അമ്മച്ചിക്ക് ബാംഗ്ലൂരിലേക്കു വരാൻ മോഹം. അങ്ങനെ ഇവർ വീടുമാറി ഒരു രണ്ടു റൂമുകൾ ഉള്ള 2BHK വാടകയ്ക്കെടുത്തു, ഭർത്താവിന്റെ അമ്മ കൂടെ താമസം തുടങ്ങി. അവൾ ഞാൻ വർക്ക് ചെയ്യുന്ന കരിയർനെറ്റിലും ഇന്റെർവ്യൂവിനു വന്നിരുന്നുവത്രേ, തോറ്റുപോയി! പിന്നെയവൾ മറ്റൊരു ജോലിയിൽ ഉറച്ചു. അവളുടെ സാലറി മുഴുവനും വീടിനു വാടക കൊടുക്കണം എന്നതൊഴിച്ചാൽ മറ്റ് അല്ലലുകളില്ലാതെ പോവുമ്പോൾ അതാ വരുന്നു അടുത്ത ഭീകരത. ഏകദേശം ആറേഴുമാസം കഴിഞ്ഞതേ ഉള്ളൂ. ഭർത്താവിന്റെ പെങ്ങൾ ടീച്ചർ മൂന്നാമതും ഗർഭിണിയായി. പോയിട്ട് ആറുമാസം ആയതേ ഉള്ളൂ അവൾ!! പെണ്ണാണെങ്കിൽ.... എന്ന ഭീഷണി അവളുടെ ഭർത്തൃവീട്ടുകാർ വീണ്ടും തുടങ്ങി. പെങ്ങളുടെ ഭർത്താവ് അപ്പോൾ തന്നെ അവളെ വീട്ടിൽ കൊണ്ടുവിട്ടു. അമ്മ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് പോയി. അമ്മച്ചി ഉടനേതന്നെ പോയി ഡോകടറെ കാണിച്ചു. അബോർഷൻ ചെയ്യാൻ പറ്റില്ല. കാരണം 5 മാസം കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലം പെങ്ങൾ താൻ ഗർഭിണിയായ കാര്യം അമ്മച്ചിയെ അറിയിക്കാതെ ഒളിപ്പിച്ചു വെയ്ക്കുകയായിരുന്നു. മൂന്നാമത് ജനിക്കുന്ന കുഞ്ഞ് ആരായിരിക്കും എന്നതിലുള്ള അങ്കലാപ്പിലാണിപ്പോൾ അവർ. പെണ്ണാവരുതേ എന്ന ഉള്ളുറഞ്ഞ പ്രാർത്ഥനയും ഉണ്ട്. 2BHK വീടിനുള്ള അമിതമായ വാടകയും എവിടെയൊക്കെയോ ആയി വളരുന്ന രണ്ടുമക്കളും സുന്ദരനും സൂത്രക്കാരനും ആയ ഭർത്താവും ഒക്കെയുമായി മെലിഞ്ഞുണങ്ങി രേവതി കോലം കെട്ടിരിക്കുന്നു. വിഷുവിനു ഞങ്ങൾ വീട്ടിൽ പോയിരുന്ന അവസരത്തിൽ അവൾ, അറിയാതെ ഞങ്ങളെ കാണുവാനായി വന്നിരുന്നത്രേ. ഇടയ്ക്കൊക്കെ വഴിയിൽ വെച്ച് രേവതിയെ കാണാറുണ്ട്. ശോകമൂകമാണവളുടെ ഉള്ളം. ഈ ലോകത്ത് ഏതൊക്കെ തരത്തിലുള്ള മനുഷ്യരാണല്ലേ ഉള്ളത്!!

2019-04-25T04:42:39.000Z

Wednesday, April 24, 2019

കഥയല്ലിത്; കാര്യമാണ്. മുമ്പേതന്നെ എഴുതണമെന്നു കരുതിയതായിരുന്നു, മറ്റെന്തൊക്കെയോ കാര്യങ്ങൾ ഇടയിൽ വന്നു ഡാൻസുകളിച്ചതിനാൽ അതങ്ങു വിട്ടുപോയി. ഇന്നു സ്നേഹലതയുടെ(Snehalatha) കുറിപ്പുകണ്ടപ്പോൾ സംഗതീസ് ആദ്യേ തികട്ടി വന്നു. ഇവിടെ ബാംഗ്ലൂരിൽ എന്റെ വരവു പോക്കുകളൊക്കെയും തനി നാടൻ രൂപത്തിലാണ്. മുണ്ടുടുത്താണ് ഔദ്യോഗികമായിട്ടല്ലാതെ ബാക്കിയിടങ്ങളിലേക്കുള്ള യാത്രകൾ ഒക്കെയും. കാസ്രോഡേക്കുള്ള യാത്രപോലും പലപ്പോഴും കാവിമുണ്ടുടുത്തുതന്നെയാണ്. വേഷവിധാനങ്ങൾ പറയാതെ പറയുന്ന ചിലതൊക്കെയുണ്ടെന്ന് ഇതിനിടയിൽ പലപ്പോഴും തോന്നിയിരുന്നു; അതാസ്വദിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ ഒരു നാട്ടുമ്പറത്തുകാരനായ വൃദ്ധൻ മാർക്കറ്റിൽ നിന്നും കണക്കിലേറെ ചെറുസാധനങ്ങൾ വാങ്ങിച്ച് തലയിൽ വെച്ചു പോകുമ്പോൾ, കെട്ടുകളഴിഞ്ഞ് ഒക്കെയും റോഡുസൈഡിൽ വീണുപോയി. അയാളതൊക്കെ വീണ്ടും പെറുക്കിക്കെട്ടി. സ്വന്തമായി തലയിൽ വെയ്ക്കാനാവാതെ വന്നപ്പോൾ പുള്ളി വലഞ്ഞു പോയി. വഴിയിലൂടെ പോയ പല പ്രമാണിമാരോടും ഒരക്ഷരം മിണ്ടാതെ, അവരെയൊന്നു നോക്കുക പോലും ചെയ്യാതിരുന്ന അദ്ദേഹം എന്നെക്കണ്ടപ്പോൾ ഒന്നു സഹായിക്കാമോ എന്നു ചോദിക്കുകയും ഞാൻ സഹായിക്കുകയും ചെയ്തിരുന്നു. അന്ന് അയാൾ തന്നതു പോലുള്ള പുഞ്ചിരികൾ പലപ്പോഴായി അതിനു മുമ്പും പിമ്പും ലഭിച്ചിരുന്നു. മറ്റൊരു കഥപറയാം, എന്റെ വീടിനു മുമ്പിൽ ആദ്യം താമസിച്ചത് തമിഴ് ഫാമിലീസായിരുന്നു. അവർക്കു ശേഷം വന്നത് ഒരു മലയാളി+തെലുങ്ക് മിക്സഡ് ഫാമിലി ആയിരുന്നു. കെട്ട്യോൾ മലയാളിപ്പെണ്ണ്, കെട്ട്യോൻ തെലുങ്കനും. അവർ കുടികൂടിയ അന്നു തന്നെ ഞാനും ആമീസും അണിഞ്ഞൊരുങ്ങി വീട്ടിൽ പോയി കണ്ടു സംസാരിച്ചു. ഇഷ്ടപ്പെട്ടു. ഏറെ ദിവസങ്ങൾക്കു ശേഷം, കണ്ടും കേട്ടും പരസ്പരം ഏറെ മനസ്സിലാക്കാൻ കഴിഞ്ഞു. അവൾ എന്നും എന്നോടു സംസാരിക്കാറുണ്ടായിരുന്നു. ഒരു ദിവസം ചോദിച്ചു, “ചേട്ടാ ചേട്ടന്റെ ഓഫീസിൽ ഒരു ജോലി കിട്ടാൻ തരമുണ്ടോ“ എന്ന്! അവൾ തുന്നൽക്കാരിയാണ്. ബാംഗ്ലൂരിൽ ബൊമ്മനഹള്ളിയിലായിട്ട് myntra, flipkart പോലുള്ള കമ്പനികളുടേയും ഒത്തിരി ചെറുകിട വസ്ത്രവ്യാപാരശാലകളുടേയും ഗോഡൗണുകളും പാർട്സ് വർക്കുകൾ നടക്കുന്ന കമ്പനികളും ഉണ്ട്. ആക്സിഡന്റ് കഴിഞ്ഞ സമയത്ത് ഒരു കമ്പനിമുതലാളി എനിക്ക് മൂന്നോളം ഷർട്ടുകൾ ഫ്രീ തന്നിരുന്നു. അതുപോലുള്ള ഒന്നിലായിരുന്നു ഈ പെണ്ണ് തയ്യൽക്കാരിയായി പോയി വന്നിരുന്നത്. വീടു മാറുന്ന സമയത്ത്, അവൾ കമ്പനിയിൽ നിന്നും റിസൈൻ ചെയ്തിട്ട് ആവശ്യം പോലെ വീട്ടിൽ നിന്നും തന്നെ തയ്ച്ച് കൊടുക്കുന്ന ഏർപ്പാടിൽ ആയിരുന്നു. ഭർത്താവദ്ദേഹം ഏതോ മന്ത്രിയുടേയോ മറ്റോ കാർ ഡ്രൈവറാണ്. രാവിലെ പോകും രാത്രി വരും. വീട്ടിൽ പണിയൊന്നുമില്ലാതെ ഇരുന്നു മുഷിഞ്ഞതിനാലാവണം അവൾ എന്നോടു ചോദിച്ചത് ചേട്ടന്റെ ഓഫീസിൽ തനിക്ക് പണികിട്ടുമോ എന്ന്! ചേട്ടന്റെ സബ്ബായിട്ട് ഏതു പണിയും എടുത്തോളാം എന്നും പറഞ്ഞു. ഞാൻ പറഞ്ഞു, എന്റെ കമ്പനി ഇത്തരം വർക്കുകൾക്കൊക്കെ വേറെ ചില പ്രൊവൈഡർ മാരെ ഏൽപ്പിക്കുകയാണു ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യാനും വെള്ളം, ചായ പോലുള്ള സാധനങ്ങൾ, സെക്യൂരിറ്റി, തൂപ്പ്, വെടിപ്പാക്കൽ, കഴുകി വൃത്തിയാക്കൽ, ചില്ലുകൾ, ഇരിപ്പിടങ്ങൾ ഒക്കെ വൃത്തിയാക്കൽ എന്നിവയൊക്കെ പുറമേ നിന്നുള്ള ഓരോരോ ഗ്രൂപ്പുകാരാണു ചെയ്യുന്നത് എന്ന്. അവൾ പറഞ്ഞു, ഞാനിതൊക്കെ ചെയ്യാം, നിങ്ങൾക്ക് എന്നെ റക്കമെന്റ് ചെയ്യാൻ പറ്റില്ലേ എന്ന്. ചോദിച്ചു നോക്കാം എന്നു ഞാൻ പറഞ്ഞു. പിന്നെ കൂട്ടിച്ചേർത്തു. കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഒക്കെയായി മിനിമം മൂന്നു ഭാഷകൾ അറിയണം, പിന്നെ വിദ്യാഭ്യാസയോഗ്യതയും വേണം. അവൾ പറഞ്ഞു തനിക്ക് ഭാഷയൊക്കെ നന്നായിട്ടറിയാം , നല്ല വിദ്യാഭ്യാസവും ഉണ്ട്. നാട്ടിലെ പത്താം ക്ലാസ് തന്നെയാണു താൻ!! ശ്രമിച്ചു നോക്കാം എന്നായി ഞാൻ. ബോസിനോടു പറഞ്ഞാൽ അറിയാമല്ലോ കാര്യം. ---------- പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോഴോ മറ്റോ, വർത്തമാനം പറഞ്ഞിരിക്കുമ്പോൾ മഞ്ജു പറഞ്ഞത്രേ ഭർത്താവുദ്യോഗസ്ഥൻ സോഫ്റ്റ്‌വെയർ എഞ്ചിനിയറാണെന്നും, പുള്ളിക്കാരൻ ഒരു ടീമിന്റെ ലീഡറാണെന്നും മറ്റും. അതിനു ശേഷമാവണം, അവൾക്കെന്നോടല്പം ഭയഭക്തി ബഹുമാനമൊക്കെയുണ്ട്!

2019-04-24T07:52:32.000Z

#വോട്ടിങ് ടെക്നോളജി ഒക്കെ എത്രമേൽ മാറി വന്നു! കോടികൾ ഉള്ള ബാങ്ക് അകൗണ്ടുകൾ വരെ ഇന്ന് മിക്കവരും മൊബൈൽ ആപ്പിലൂടെ നോക്കി നടത്തുന്നു; കാശ് ട്രാൻസർ ചെയ്യുന്നു! എന്നിട്ടും തെരഞ്ഞെടുപ്പുകൾ മാത്രം എന്തിനാ ഇങ്ങനെ കാലം ചെന്ന ഉപകരനങ്ങളിലൂടെ നടത്തുന്നത്! ആധാർനമ്പർ തന്നെ ഉപയോക്തൃനാമമായും വിരലടയാളം പോലുള്ള സുതാര്യമായ സംഗതികൾ പാസ്‌വേഡും ആക്കിയിട്ട് മൊബൈൽ ആപ്പു വഴിയും, മൊബൈൽ ഇല്ലാത്തവർക്ക് തൊട്ടടുത്ത സ്കൂളിൽ പോയി ചെയ്യാനും ഉള്ള അവസരമൊരുക്കരുതോ? ഇങ്ങനെ, ഇത്രമാത്രം ആർഭാഡമായി, ചെലവും സമയവും പ്രവൃത്തിസമയവും ഒക്കെ വെട്ടിക്കുറച്ചുകൊണ്ട് ആൾക്കാരെ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ ഇക്കാലത്ത് തെരഞ്ഞെടുപ്പു ഗുലുമാലുകൾക്ക്? എന്തുകൊണ്ടാവാം ഇതേക്കുറിച്ചൊന്നും ആരും ചിന്തിക്കാത്തത്? കള്ളവോട്ടു ഭയന്നാണോ?

2019-04-24T02:16:11.000Z

#ഉള്ളൂർ - #മണിമഞ്ജുഷ "മനുഷ്യ! നിർത്തിനേൻ മദീയമാക്രോശം വ്രണപ്പെടൊല്ല നിൻമനസ്സു ലേശവും. തുറന്നു ചൊൽവോനെത്തുറിച്ചു നോക്കേണ്ട; പറഞ്ഞുപോയ് സ്വല്പം പരമാർത്ഥാംശം ഞാൻ. അവനി നമ്മൾക്കു പൊതുവിൽ പെറ്റമ്മ; അവൾതൻ സേവതാൻ നമുക്കു സൽക്കർമ്മം. ഇതരജീവികൾ കിടക്കട്ടേ; മർത്യ-- ഹൃദയങ്ങളാദ്യമിണങ്ങട്ടേ തമ്മിൽ. ഒരമ്മതൻ മക്കളുലച്ചവാളുമായ്- പ്പൊരുതും പോർക്കളമവൾതൻ മാറിടം! ഇതോ ധരിത്രിതൻ പുരോഗതി? നിങ്ങൾ- ക്കിതോ ജനിത്രിതൻ വരിവസ്യാവിധി? ഒരു യുഗത്തിങ്കലൊരിക്കലോ മറ്റോ തിരുവവതാരം ജഗദീശൻ ചെയ്വൂ; തുണയ്പു ഞങ്ങളും കഴിവോളമപ്പോൾ ജനനിക്കാന്ദം ജനിച്ചിടും മട്ടിൽ അതിന്നു മുമ്പിലുമതിന്നു പിമ്പിലും ക്ഷിതിക്കു മർത്ത്യർതൻ ഭരം സുദുസ്സഹം. യഥാർത്ഥമാം പുത്രസുഖമവൾക്കില്ല ; യഥാർത്ഥമാമൂർദ്ധ്വഗമനവുമില്ല. നിലകൊൾവൂ മർത്ത്യസമുദായഹർമ്മ്യം ശിലകളൊക്കെയുമിളകി വെവ്വേറെ; അവയിലോരോന്നുമയിത്തം ഭാവിച്ചു ശിവ ശിവ! നില്പൂ തൊടാതെ തങ്ങളിൽ മറിഞ്ഞുവീഴാറായ് മനോജ്ഞമിസ്സൗധം; തെറിച്ചുപോകാറായ് ശിലകൾ ദൂരവേ. ഉടയവനെയോർത്തിനിയെന്നാകിലും വിടവടയ്ക്കുവിൻ! വിരോധം തീർക്കുവിൻ! പരസ്പരപ്രേമസുധാനുലേപത്താൽ പരമിപ്രാസാദം പ്രകാശമേന്തട്ടെ; പരോപകാരമാം ഭവപഞ്ചാക്ഷരി പരിചയിക്കുവിൻ പ്രവൃത്തിരൂപത്തിൽ.

2019-04-24T00:22:42.000Z

#അവളേക്കുറിച്ച് എന്തൊക്കെയാവാം സഖീ നീ ഹൃദി താലോലിക്കും ചിന്തകളെന്തൊക്കെയോ നീ കാണും കിനാവുകൾ? എന്തുമാവട്ടെ, പക്ഷേ, അവിടേക്കെറിയുന്നു രണ്ടു വാക്കുകൾ മാത്രം ഓർക്കുക വല്ലപ്പോഴും!

2019-04-24T00:20:23.000Z

Tuesday, April 23, 2019

യന്ത്ര തകരാറുകളൊക്കെയും താമരയ്ക്കു നേരെ വിരൽ ചൂണ്ടുന്ന തെരഞ്ഞെടുപ്പു മഹാമഹം ഗംഭീരമായി നടക്കുന്നു!!

2019-04-23T05:05:23.000Z

ഇന്ന് #പുസ്ത്രകദിനം #BookDay വായന എന്നത് അറിവുകളുടെ സുന്ദരലോകമാണ്. വിവരവും വിജ്ഞാനവുമില്ലാത്തവന് അംഗബലമുണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയോ പ്രധാനമന്ത്രിയോ വരെ ആകാം നമ്മുടെ നാട്ടിൽ!! വൈരുദ്ധ്യമുള്ളത്, പഠിപ്പും പരീക്ഷകളും ജയിച്ച് IAS വരെ കയറി കളക്റ്ററാവുന്നവരെ ഊളമ്പാറയ്ക്ക് വിടണമെന്ന് പറയുന്ന സംസ്കാരശൂന്യരാവുന്നു ഈ പ്രധാനികൾ എന്നതു തന്നെ!! തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് മിനിമം വിദ്യാഭ്യാസയോഗ്യതയെങ്കിലും എങ്കിലും ഉണ്ടായിരിക്കണം എന്നതാണ് ഇന്നു കാലം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ നിൽക്കാനായി ഡിഗ്രി സർട്ടിഫിക്കേറ്റുകൾ വരെ തട്ടിക്കൂട്ടുകയാണ് വയറസ്സ് ബാധിച്ച പല ശരീരങ്ങളും! #അവനവൻരാഷ്ട്രീയം

2019-04-23T02:45:54.000Z

സ്വബോധത്തോടെയാവണം ഓരോ വോട്ടും. ജയിച്ചവർ ചെയ്യുന്ന എല്ലാ പ്രവൃത്തിക്കും നിങ്ങളും ഉത്തരവാദിയാണ്. ... കൊലപാതകരാഷ്ട്രീയം 😕 വർഗ്ഗീയത 🥵

2019-04-23T00:46:19.000Z

Monday, April 22, 2019

യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം: സുരേഷ് കല്ലട ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു!

2019-04-22T06:40:19.000Z

Saturday, April 20, 2019

BSNL മൊബൈലിൽ DND ആക്റ്റിവേറ്റ് ചെയ്തതാണ്. എന്നിട്ടും ഉണ്ണിത്താനു വോട്ടുചെയ്യണം എന്നും പറഞ്ഞു കോൾ വന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ തോൽക്കണം എന്ന് നന്നായിട്ടാഗ്രഹിക്കുന്ന ഒരാളാണു ഞാൻ, BSNL എന്റെ നമ്പർ ഇങ്ങനെ തോന്ന്യവാസം കാണിക്കാനായി കൊടുത്തത് തെറ്റാണ്. പരമപുച്ഛമാണ് ആ വിളി കേട്ടപ്പോൾ തോന്നിയതും. ആർക്ക് വോട്ടു ചെയ്യണം, ചെയ്യേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള സാമാന്യബുദ്ധിയൊക്കെ ഉണ്ടെന്നറിയുക. പിന്നെന്തിനാണ് ഒരൂഹം വെച്ച് ഈ പരാക്രമം. യാതൊരു ദാക്ഷീണ്യവും ഇല്ലാതെ എന്തു മൈരിനാണിവർ കോൾ റെക്കോർഡ് ചെയ്തു നാട്ടുകാരെ കേൾപ്പിക്കുന്നത്? ഒരു വോട്ടിന് മിനിമം 50,000 വെച്ച് തരാമെന്ന് പറഞ്ഞാൽ അതു കേൾക്കാനെങ്കിലും രസമുണ്ട്. വാങ്ങിക്കാനും സുഖമുണ്ട്. അല്ലാതെ കണ്ട അലവലാതികൾക്ക് വോട്ടുചെയ്യണമെന്നും പറഞ്ഞു വിളിക്കാതിരിക്കുകയാണു നല്ലത്; ഏതു പാർട്ടിക്കാർക്കും ഇതു ബാധകമാണ്.

2019-04-20T05:08:33.000Z

അധരം മധുരം, വദനം മധുരം, നയനം മധുരം, ഹസിതം മധുരം, ഹൃദയം മധുരം, ഗയനം മധുരം, മഥുരാധിപതേ അഖിലം മധുരം... #മധുരാഷ്ടകം

2019-04-20T03:27:28.000Z

Friday, April 19, 2019

ശ്രീനഗറിലെ 90 ബൂത്തുകളിൽ ഒരാൾ പോലും വോട്ട് ചെയ്തില്ല! എന്താണു കാരണം? എന്താണു പ്രതിവിധി?

2019-04-19T11:05:30.000Z

Friday, April 12, 2019

അനിവാര്യമായ #മരണം ബസ്സിൽ ബാംഗ്ലൂരിലെ മെയിൻ ബസ്സ് സ്റ്റേഷനായ മജസ്റ്റിക്കിലേക്കു പോകുകയായിരുന്നു. ബസ്സിൽ പുറകിലായി വിന്റോസൈഡിൽ എനിക്ക് സീറ്റു മഡിവാള എത്തുമ്പോൾ കിട്ടിയിരുന്നു. 20, 22 വയസ്സു പ്രായം തോന്നിക്കുന്ന ആറേഴു കൂട്ടുകാർ ഉണ്ടായിരുന്നു. രണ്ടുപേർ എന്റെ സമീപം ഒരുത്തന്റെ മടിയിലായിട്ട് ഇരുന്നിരുന്നു. നല്ല ബഹളമായിരുന്നു ഇവർ. തമാശയാണ് ഒരുത്തന്റെ ക്ലാസ്സിൽ പഠിക്കുന്ന അവന്റെ കാമുകി പെണ്ണുതന്നെ വിഷയം. കന്നഡ ആയതിനാൽ ഒന്നും മനസ്സിലായില്ലെനിക്ക്. ഇടയിലെപ്പോഴോ നിൽക്കുന്നൊരു പയ്യൻ കാമുകന്റെ ഫോൺ തട്ടിപ്പറിച്ച് എന്റെ സമീപത്ത് ഇരിക്കുന്നവനു കൊടുത്തു. ഫോൺ വിലകൂടിയതാണ്, വിരലടയാളം വെച്ചു മാത്രമേ ഫോണിന്റെ ലോക്കഴിക്കാൻ പറ്റുമായിരുന്നുള്ളൂ. അവൻ ഫിംഗർ പ്രിന്റ് കൊടുക്കുന്നില്ല. ഫോൺ തരില്ലെന്ന് മറ്റുള്ളവരും. അവൻ കൊടുക്കാതിരുന്നപ്പോൾ "ഞാനിപ്പം ഫോൺ കളയും" എന്നോ മറ്റോ പറഞ്ഞ് ബസ്സിന്റെ വിന്റോ ഗ്ലാസ് തുറന്ന് കളയാൻ ശ്രമിച്ചു. കളഞ്ഞോളൂ എന്നായി കാമുകൻ. അത്ര വില കൂടിയ സാംസങ് ഫോൺ കളയില്ല, തമാശയ്ക്കാണ് എന്നവനുറപ്പുണ്ടായിരിക്കണം. നാലഞ്ചു പ്രാവശ്യം ശ്രമിച്ചപ്പോൾ സൈഡിൽ ഇരിക്കുന്ന എനിക്കു നല്ല ബുദ്ധിമുട്ടായി തോന്നി. മറ്റവന്റെ മടിയിൽ ഇരിക്കുന്നവനാണ് ഫോണും പിടിച്ച് ഭരതനാട്യം കളിക്കുന്നത്. നല്ല ട്രാഫിക്കുണ്ട്. ഇടയിലൂടെ തട്ടിയും മുട്ടിയും ബസ്സു നീങ്ങുന്നു. ഡ്രൈവർ പെട്ടന്നു ബ്രെയ്ക്ക് ചവിട്ടിയപ്പോൾ ആ പയ്യൻ ഫോൺ കളയുന്നതായി അഭിനയിച്ചതായിരുന്നു. ബസ്സിന്റെ സൈഡിൽ തട്ടി ഫോൺ താഴെ വീണു! അതുവരെ എങ്ങനെയെങ്കിലും ആ ഫോൺ ഒന്നു താഴെ വീണിരുന്നെങ്കിൽ എന്നു വിചാരിച്ചിരുന്ന എനിക്കുപോലും വിലയേറിയ ആ ഫോൺ താഴെ വീണ് ചിതറുന്നതും സൈഡിലൂടെ വന്ന കാർ അതിൽ കേറുന്നതും കണ്ടപ്പോൾ സങ്കടമായിപ്പോയി. ആകെ ഒരടി ഗ്യാപ്പുള്ള ഗ്ലാസ് വിടവിലൂടെ ഈ ഏഴു ഫ്രണ്ടസും തല പുറത്തിട്ട് ഫോണിന്റെ മരണവെപ്രാളം കാണാൻ ആക്രാന്തം പിടിച്ചു. കാമുകൻ ഡോറിന്റെ അടുത്തേക്ക് ഓടി. അടച്ചിട്ടിരുന്നു. തുറക്കാനായി കണ്ടക്റ്ററോട് ആക്രോശിച്ചു. സ്റ്റോപ്പല്ല എന്നയാൾ മറുപടി പറഞ്ഞു. ഫോൺ പോയതും പിന്നെ മറ്റെന്തൊക്കെയോ പറഞ്ഞപ്പോൾ എല്ലാവരും കൂടി ഇറങ്ങി. നിംഹാൻസ് ഹോസ്പിറ്റലിനു സമീപമായിരുന്നു സംഭവം. പൊതുവേ അപ്പോൾ ട്രാഫിക്ക് കുറവായിരുന്നു. ഇത്രയേറെ വിലയേറിയ ഫോൺ വെച്ച് തമാശയ്ക്കു പോലും വേണ്ടാതീനം കാണിക്കരുത് എന്ന വലിയൊരു പാഠം പിള്ളേർ പഠിച്ചിരിക്കും. അനുഭവങ്ങളാണല്ലോ ഏതൊരാൾക്കും ഗുരു.

2019-04-12T12:42:46.000Z

#കുമാരനാശാൻ #ഓർമ്മദിനം #പുഷ്പവാടി — കുട്ടിയും തള്ളയും ......... .......... ....... ഈ വല്ലിയിൽ നിന്നു ചെമ്മേ — പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം — നൽപ്പൂ- മ്പാറ്റകളല്ലേയിതെല്ലാം. മേൽക്കുമേലിങ്ങിവ പൊങ്ങീ — വിണ്ണിൽ നോക്കമ്മേ,യെന്തൊരു ഭംഗി! അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ — അമ്മേ! വയ്യേയെനിക്കു പറപ്പാൻ! ആകാത്തതിങ്ങനെ എണ്ണീ — ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ — നീയി- പ്പിച്ചകമുണ്ടോ നടപ്പൂ? അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ- രുമ്മതരാമമ്മ ചൊന്നാൽ. നാമിങ്ങറിയുവതല്പം — എല്ലാ- മോമനേ, ദേവസങ്കല്പം. ......... .......... .......

2019-04-12T02:40:09.000Z

#കുമാരനാശാൻ #ഓർമ്മദിനം തന്നതില്ല പരനുള്ളുകാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍ ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ, വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍... #നളിനി

2019-04-12T02:27:39.000Z

Thursday, April 11, 2019

പ്രകൃതിസംരക്ഷണം തമാശല്ല, അതു നിലനില്പിനുള്ള സൂത്രവാക്യമാണ്

2019-04-11T10:00:50.000Z

#No ഈ ഒരു വാക്ക് പറയാന്‍ നമ്മളില്‍ പലര്‍ക്കും മടിയാണ്. പറയുമ്പോള്‍ അംഗീകരിക്കാനും. എപ്പഴും ഏതിനും “yes” പറയുന്നതാണ് ഒരു നല്ല ആറ്റിറ്റ്യൂഡ് എന്ന് എപ്പഴോ തലേ‍ല്‍ കുടുങ്ങിയതിന്റെ പ്രശ്നമാണ് ഇതെന്നാണ് തോന്നുന്നത്. നമ്മള്‍ professional code of ethics-ല്‍ അടിവരയിട്ട് പറയുന്ന ഒരു കാര്യമാണ് തന്നെകൊണ്ട് കൊണ്ട് കൂട്ടിയാല്‍ കൂടാത്തത് ഏറ്റെടുക്കരുതെന്നുള്ളത്. ചിലപ്പോള്‍ നമ്മടെ കഴിവും പ്രാപ്തിയിലും പരിചയവും അനുവദിച്ചിട്ടും സമയത്തിന്റെ പരിമിതി കൊണ്ട് മാത്രവും “No” പറയേണ്ടി വരും. എത്ര നേരത്തെ No പറയാമോ അത്രയും നന്നാവും അതിന്റെ തുടര്‍ച്ചയും. പെട്ടെന്നുള്ള ഒരു No ചിലരുടെ മുഖം കറുപ്പിച്ചേക്കാം, പക്ഷേ കയ്യിലൊതുങ്ങാത്ത ഒരു Yes നേക്കാള്‍ സുരക്ഷിതമാണ് ആ No. മാത്രമല്ല, നിങ്ങളുടെ ഒരു “No” ഉള്‍കൊള്ളാനോ അംഗീകരക്കാനോ പറ്റാത്ത ഒരാളെ അല്പം സംശയദൃഷ്ടിയോടെ സമീപിക്കുന്നതായിരിക്കും നന്നാവുക.

2019-04-11T08:50:00.000Z

Wednesday, April 10, 2019

ഒരാൾ മരിച്ചു കഴിഞ്ഞാൽ എത്ര പെട്ടന്നാണ് ആദർശവാനാവുന്നത്. ഈ ലോകവും കാലവും എത്രമാത്രം ഉഡായിപ്പുകളുടെ കേളിരംഗമാണ് എന്നതിനുള്ള സാക്ഷ്യമായി തോന്നിപ്പോയി. ചിലരുടെ കമന്റുകൾ അവർ ഒതിക്കി വെച്ച ശതകോടി വിശ്വാസപ്രപഞ്ചത്തിൽ അടിച്ചിറക്കുന്ന നിർമ്മിതവ്യാപാരങ്ങൾ മാത്രമല്ലേന്നു സംശയം. ചത്തവനെ പരിഹസിക്കണമെന്നോ അപമാനിക്കണമെന്നോ ഒന്നുമല്ല, കാട്ടിക്കൂട്ടിയത് തെണ്ടിത്തരമെങ്കിൽ മിണ്ടാതിരിക്കുകയോ, മരിച്ചദേഹത്തിനു പ്രണാമം അർപ്പിച്ചു മാറി നിൽക്കുകയോ ചെയ്താൽ മതിയായിരുന്നു. ഒരാൾ ചത്തദിവസം മാത്രം നേരിന്റെ നൈർമല്യത്തിന്റെ വിശുദ്ധിയുടെ ആൾരൂപമാവുന്നു. ചാവുന്നതിനു മുമ്പും ശേഷകാലവും ഒന്നിനു പത്ത് എന്നതോതിൽ നിരത്തിയടിക്കാൻ അച്ചുനിരത്തുന്നു ഇവർതന്നെ!

2019-04-10T00:17:02.000Z

Tuesday, April 09, 2019

ഹം‌പിയിലൂടെ ഞങ്ങൾ... കഴിഞ്ഞ വർഷം ഇതേ സമയം

2019-04-09T02:21:42.000Z

Monday, April 08, 2019

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന വാഗ്ദാനവുമായി സിപിഎമ്മിന്‍റെ തമിഴ്നാട് പ്രകടന പത്രിക!👍

2019-04-08T09:29:56.000Z

ഗംഗ നകുലനോട് പണ്ട്: അയോഗ്യ നായേ, ഉനക്ക്‌ എവളോം ധൈര്യമിരുന്താ ഇപ്പോ എന്‍ കണ്‍മുന്നാടി വന്നു നിപ്പേ...?

2019-04-08T03:36:12.000Z

Sunday, April 07, 2019

മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ... 😔

2019-04-07T09:51:54.000Z

Thursday, April 04, 2019

#തെരഞ്ഞെടുപ്പുവിശേഷങ്ങൾ ഓരോരോ കുലദ്രോഹികളുടെ കൈയ്യിൽ എം. പി. സ്ഥാനം കിട്ടിക്കഴിഞ്ഞാൽ അതിനെ എത്രമാത്രം ഭീകരമായി വ്യഭിചരിക്കാം എന്നതിനുദാഹരമാണു കോയിക്കോട്ടെ രാഘവൻ എം പി. കാസ്രോഡിന് #ഉണ്ണിത്താൻ വേണ്ടെന്നു പറയുന്നതിനും കാരണം മറ്റൊന്നല്ല! മാന്യന്മാരായ കോൺഗ്രസ്സുകാരാണ് അറിയുന്നവരിൽ ഏറെയും; വോട്ടെടുപ്പിലും നിങ്ങളതു കാണിക്കണം. സതീഷ് ചന്ദ്രനോടു തുലനം ചെയ്യാൻ ഒരുതരത്തിലും പറ്റാത്തവരാണിപ്പോൾ നിൽക്കുന്നവർ. സതീഷ് ചന്ദ്രൻ ജയിക്കട്ടെ. പാർട്ടിയിലുള്ള അടിമത്തബോധം നിമിത്തം വോട്ടു ചെയ്യാൻ പറ്റുന്നില്ലെങ്കിൽ #NOTA യുണ്ട് കുട്ടിന്. നോട്ടയ്ക്ക് വോട്ടുചെയ്യുന്നതോളൊപ്പം തന്നെ അതു പത്തുപേരെ അറിയിക്കാനും കഴിയണം ഏവർക്കും. #ശ്വാനതുല്യവിധേയത്വം പുലർത്തുന്ന അടിമകളെ വിട്ടേക്ക്. വിദ്വേഷവും പകയും കൊണ്ട് സ്വന്തം മനസ്സിനെ വൃത്തികെട്ടതാക്കാമെന്നല്ലാതെ മറ്റൊരു ഗുണം അവർക്ക് കിട്ടാൻ പോകുന്നില്ല. ചത്തവരെ മുറിച്ചു വിറ്റും രാജ് മോഹൻ ഉണ്ണിത്താനെ പോലെയുള്ള വൃത്തികെട്ടവരെ ജയിപ്പിക്കാൻ മുതിരരുത് ആരും തന്നെ. കാസ്രോഡു മാത്രമല്ല. കേരളം മൊത്തത്തിൽ ഇതുതന്നെ നടക്കണമെന്നാഗ്രഹിക്കുന്നു.

2019-04-04T06:47:38.000Z

മൈ വിന്റർ മെമ്മറീസ്...

മൈ വിന്റർ മെമ്മറീസ്...
2019-04-04T02:23:30.000Z

Wednesday, April 03, 2019

#പപ്പു ആ വാക്കുകേട്ടപ്പോൾ ഓർമ്മവന്നൊരു കാര്യമുണ്ട്. പണ്ട്.. പണ്ടെന്നു പറഞ്ഞാൽ അത്ര പഴമ്മമുള്ളതല്ല 2002, 03 കാലഘട്ടം. ഞാനന്ന് ഹൈദ്രബാദിലായിരുന്നു. അവിടേക്ക് എത്തിയപ്പോൾ തന്നെ അന്നുച്ചയ്ക്ക്, ഭക്ഷണം കഴിക്കാനായി കൂടെ ഉണ്ടായിരുന്നവർ നല്ലൊരു മലയാളി ഹോട്ടലിലേക്ക് കൊണ്ടുപോയി. നല്ല തെരക്കായിരുന്നു. വൃത്തിയും വെടിപ്പും ഉള്ള നല്ല ഹോട്ടൽ. വെയ്റ്റേർസുമായി കഴിക്കാനെത്തിയവർക്ക് നല്ല പരിചയം ഉണ്ടെന്നു തോന്നി. എന്താവശ്യമുണ്ടെങ്കിലും #ബാബൂ എന്നു വിളിച്ചവർ ഹിന്ദിയിൽ പലതും സംസാരിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ചിരിച്ചും പലതും പറഞ്ഞും അയാൾ അതൊക്കെ കൊടുക്കുന്നുമുണ്ടായിരുന്നു. ചോറു തീർന്നപ്പോൾ അല്പം എനിക്കും വേണമെന്നു തോന്നി. ഞാൻ കുറേ നോക്കി, രക്ഷയില്ല അവർ സംസാരത്തിലാണ്. എന്നേക്കാൾ പ്രയമുണ്ടയാൾക്ക്. ഞാൻ കൈ പൊക്കി വിളിച്ചുപറഞ്ഞു, “ബാബുവേട്ടാ കുറച്ചു ചോറുവേണം“ എന്ന്. കൂടെ ഉണ്ടായിരുന്നവർ കൂട്ടച്ചരി. മലയാളികളിൽ പലരും ചിരി അടക്കിപ്പിടിച്ചിരിക്കുന്നു. കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു, അയാളുടെ പേര് രമേശ് എന്നാണ്, അവരൊക്കെ സ്നേഹത്തോടെ ബാബു എന്നു വിളിക്കുന്നതാണ്. ഹിന്ദിക്കാർ അങ്ങനെയാ വിളിക്കാറുള്ളത് എന്ന്. ഞാൻ കരുതിയത് അയാളുടെ പേരാവും ബാബു എന്നായിരുന്നു. പിന്നെ പലകുറി, പലസ്ഥലത്ത് ഇതു കേൾക്കാനിടവന്നു. അയല്പക്കത്തെ പ്രൊഫസർ ശ്രീനിവാസ റാവു എന്നൊരു തെലുഗൻ എന്നേയും വിളിക്കുമായിരുന്നു ബാബു എന്ന്!!

2019-04-03T10:32:54.000Z

സിനിമ കേവലം ഒരു സിനിമ മാത്രമല്ല. കാണികൾക്കിടയിൽ ഒരു പൊതുബോധം സൃഷ്ടിക്കാനും കതുവെച്ച് സമാന കാര്യങ്ങളെ വിലയിരുത്താനും ഇതൊക്കെ ധാരാളം മതി. സിനിമ മാത്രമല്ല, ടീവിയിൽ വരുന്ന സീരിയലുകളും ഇതുതന്നെ ചെയ്യുന്നു. ഇത്തരം സൃഷ്ടികളിൽ കാണുന്ന കഥാപാത്രം ഞാൻ തന്നെയായി മാറുന്നു, അതിലെ അമ്മ, സഹോദരൻ, ഭർത്താവ്, ഭാര്യ, അമ്മായിഅമ്മ, പൊലീസുകാരൻ, മന്ത്രി, അയൽക്കാരൻ, കാമുകി, കാമുകൻ ഒക്കെ നമുക്കു പരിചിതരായ ആൾക്കാരെ വെച്ച് കാണികൾ റീപ്ലെയ്സ് ചെയ്യുന്നു. വാക്കിൽ, നോക്കിലെ, പ്രവൃത്തിയിലെ ചെറിയൊരു സാമ്യത മതി കഥാപാത്രം മൊത്തത്തിൽ അവർ തന്നെയാവുന്നു. 7 വയസ്സുകാരൻ കുഞ്ഞിനെ കൊല്ലുന്നതു നോക്കിനിന്ന അമ്മയെ ആരും മറന്നില്ലല്ലോ, ഭാര്യയെ സ്ത്രീധനക്കാശിനു വേണ്ടി പട്ടിണിക്കിട്ടു കൊന്നത് ആരും മറന്നിട്ടില്ലല്ലോ, ഒളിഞ്ഞും തെളിഞ്ഞും ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ ഉണ്ട്. ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനേയും കുഞ്ഞിനേയും കൊന്നിട്ട് ഒളിച്ചോടാനായി നടത്തുന്ന നാടകങ്ങളും പലമാതിരി പലഭാഷകളിൽ പലയിടങ്ങളിൽ നടക്കുന്നു. സിനിമ കേവലം സിനിമയല്ല; ഈ സിനിമയിൽ കോൺഗ്രസ്സിനേയും മാർക്സിസ്റ്റിനേയും ഏത്ര സിന്ദരമായി ഡിഫൈൻ ചെയ്തിരിക്കുന്നു!! സിനിമ കണ്ട ഏതെങ്കിലും മനുഷ്യന്റെ ഉള്ളിൽ തോന്നിയിരുന്നോ ഇത് കോൺഗ്രസ്സല്ല; ഇവൻ മാർക്സിസ്റ്റല്ല എന്ന്? ബിജെപ്പി സിനിമയിൽ എവിടെ എന്നു സ്വയം ചോദിക്കാതിരുന്ന ആളുകൾ ആരെങ്കിലും ഉണ്ടാവുമോ? ഇത്തരം ദ്രോഹികളായ രാഷ്ട്രീയക്കാർക്കിടയിൽ നല്ലത് മറ്റൊന്നാണെന്നു പറഞ്ഞു വെയ്ക്കും പലരും. എല്ലാവരും നമ്മളേപോലെ ചിന്തിക്കുന്നവരല്ല എന്നതാണു സത്യം. നമ്മളറിയാതെ നമ്മളിലേക്കു ചേക്കേറുന്ന പലതുണ്ട് സിനിമയിൽ. അതൊക്കെ ആ അർത്ഥത്തിൽ തന്നെ എടുക്കുക. ഒരു സമൂഹത്തിന്റെ ചിന്താധാരയെ മൊത്തത്തിൽ സ്വാധീനിക്കാൻ പര്യാപ്തമാണ് ഒരു ബെസ്റ്റ് ആക്ടറുടെ കാലെടുത്തുവെയ്ക്കൽ...

2019-04-02T23:59:04.000Z

Tuesday, April 02, 2019

#ടാഗോർ - #ഗീതാഞ്ജലി മഹാകവി ജി ശങ്കരക്കുറുപ്പ് ഭജനം പൂജനമാരാധനയും സാധനയും ഹേ, നിർത്തുക സാധോ നിജ ദേവാലയ മൂലയിലെന്തി- നിരിക്കുന്നൂ നീ രുദ്ധകവാടം? നിഭൃതമിരുട്ടിൽ നിഗൂഢമിരുന്നു നീ ധ്യാനിക്കും ദൈവമതെവിടെ നില കൊൾവീല; നിമീലിത ലോചന- മൊന്നു തുറക്കൂ നന്നായ് നോക്കൂ... കരിനിലമുഴുമാക്കർഷകരോടും വർഷം മുഴുവൻ വഴി നന്നാക്കാൻ പെരിയ കരിങ്കൽപ്പാറ നുറുക്കി നുറുക്കിയെടുക്കും പണിയാളരോടും എരിവെയിലത്തും പെരുമഴയത്തും ചേർന്നമരുന്നു ദൈവം മണ്ണാ- ർന്നിരു കൈകളിലും; കൂടെച്ചെളിയി- ലിറങ്ങൂ, കളയൂ ശുഭ്രം വസ്ത്രം! കൊതിയോ, മുക്തിയിൽ മുക്തിയിരിക്കു- വതെവിടെ, നിനക്കെങ്ങതു കിട്ടും സം- സൃതിയൊടു സാക്ഷാൽ പ്രഭുവും സർഗ- ത്തുടലാൽ കെട്ടു പിണഞ്ഞു കിടപ്പൂ... മതി നിൻ ധ്യാനം, മാറ്റൂ പൂജാപാത്രം, വസ്ത്രം കീറി മുഷിഞ്ഞതു മതി, നീയദ്ദേഹത്തൊടു കർമ്മവതിയായി ചേരൂ, വേർപ്പൊഴുകട്ടെ!

2019-04-02T03:37:11.000Z

പണ്ടൊരിക്കൽ മാടായിപ്പാറയിൽ.... ആണ്ടിയമ്പലം മോന്തയത്തിമ്മേല് തീപിടിച്ചുണ്ടേ തീപിടിച്ചുണ്ടേ... ആന വരും മുമ്പേ മണിയൊച്ച വേണ്ടോങ്കി ആനക്കഴുത്തുമേൽ മണികെട്ടിനയ്യ... ആന വരും മുമ്പേ മണിയൊച്ച വേണ്ടോങ്കി ആനക്കഴുത്തുമേൽ മണികെട്ടിനയ്യ... കുഞ്ഞി മക്കൾക്ക് ദീനം പരത്തുന്ന കൂവക്കാടൻ പക്ഷി കൂവി നടന്നേ... കുഞ്ഞി മക്കൾക്ക് ദീനം പരത്തുന്ന കൂവക്കാടൻ പക്ഷി കൂവി നടന്നേ... ആണ്ടിയമ്പലം മോന്തയത്തിമ്മേല് തീപിടിച്ചുണ്ടേ തീപിടിച്ചുണ്ടേ...

2019-04-02T02:30:01.000Z

Monday, April 01, 2019

#ലൂസിഫർ കണ്ടു. മുരളി ഗോപി തിരക്കഥയും പൃഥ്വിരാജിന്റെ സംവിധാനമികവും ശ്രദ്ധേയമായി തോന്നി. അഭിനയം കൊണ്ട് ഒത്തിരി നന്നായിനിന്നത് ഇന്ദ്രജിത്ത് മാത്രമായിരുന്നു. സിനിമയിൽ മോഹൻലാലും ഉണ്ടെന്നല്ലാതെ മറ്റൊന്നും തോന്നിയില്ല. വില്ലനായി വിവേക് ഒബ്‌റോയി വേണ്ടിയിരുന്നില്ല. ആ വില്ലത്തരം അതിലും നന്നായി അവതരിപ്പിക്കാൻ മലയാളത്തിൽ തന്നെ എത്രയധികം നടന്മാരുണ്ട്!! മൂപ്പർക്ക് ശബ്ദം നൽകിയ വിനീത് തന്നെ ആ വേഷം ഇതിലും ഭംഗിയാക്കുമായിരുന്നു. തിരക്കഥയുടേയും സംവിധാനത്തിന്റെയും മേന്മയാൽ കണ്ടിരിക്കാം എന്നുണ്ട്. #Lucifer

2019-04-01T00:22:02.000Z

Sunday, March 31, 2019

2019-03-31T15:51:06.000Z

രാഹുലിനെ തോല്പിച്ച് രാഹുലിനെ പ്രധാനിയാക്കാൻ തന്നെയാണോ CPIM ശ്രമിക്കുന്നത്? എന്തൊരു ഗതികേടാല്ലേ!!

2019-03-31T10:55:54.000Z

Thursday, March 28, 2019

#ജ്ഞാനപ്പാന #പൂന്താനം സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലർ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി കെട്ടു നടക്കുന്നിതു ചിലർ; ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു കുഞ്ചിരാമനായാടുന്നിതു ചിലർ; കോലകങ്ങളിൽ സേവകരായിട്ടു കോലംകെട്ടി ഞെളിയുന്നിതു ചിലർ ശാന്തിചെയ്തു പുലർത്തുവാനായിട്ടു സന്ധ്യയോളം നടക്കുന്നിതു ചിലർ; അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും ഉൺമാൻ പോലും കൊടുക്കുന്നില്ല ചിലർ; അഗ്നിസാക്ഷിണിയായൊരു പത്നിയെ സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ; സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ; വന്ദിതന്മാരെക്കാണുന്ന നേരത്തു നിന്ദിച്ചത്രെ പറയുന്നിതു ചിലർ; കാൺക നമ്മുടെ സംസാരം കൊണ്ടത്രേ വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ; ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ; അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ; സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ; മത്തേഭം കൊണ്ടു കച്ചവടം ചെയ്തും ഉത്തമതുരഗങ്ങളതുകൊണ്ടും അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു- മെത്ര നേടുന്നിതർത്ഥം ശിവ! ശിവ! വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു! അർത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം.

2019-03-28T06:33:35.000Z

Wednesday, March 27, 2019

ഗോസംരക്ഷണത്തിൽ കൂടുതല്‍ സംഘ ആക്രമണങ്ങള്‍ ഉണ്ടായ മോദി കാലത്ത് തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടിയ അളവില്‍ ബീഫ് കയറ്റുമതി ചെയ്തത്! 🐄

2019-03-27T03:29:11.000Z

നമ്പൂരി, നമ്പിയാ, റമ്പലവാസികൾ, എമ്പ്രാന്തിരിമാര് , നമ്പീശന്മാർ, നായർ, കുറുപ്പാളർ, വാരിയർ, പള്ളിച്ചാൻ, നായ,രൂരാളികൾ, ദാവാരികൾ, മാരയാന്മാ, രെഴുത്തച്ചന്മാർ, മേവന- ന്മാര, ടിയോടികൾ, ചാലിയന്മാർ, മന്നാടികൾ, നെടുങ്ങാടികൾ, വാണിയർ, ചാന്നാന്മാർ, തെയ്യാടി, മേനോക്കികൾ, പ്ഷാരോടികൾ, കുശവന്മാർ, രീഴവന്മാർ, ഏറാടികൾ, വെളുത്തേടർ, പിന്നെ ആശാരി, മൂശാരി, തട്ടാർ, പെരുങ്കൊല്ലർ, ദാശർ, മുകയന്മാ, രാണ്ടിമാരും, പാണർ, മലയർ, പുലയർ, കണിശന്മാർ, മൂന്നൂറ്റ, രഞ്ഞുററർ, കാവുതീയ്യർ, ഇക്കണ്ട ജാതികളൊക്കവെയുത്സവ ദിക്കിലേക്കായൊരുങ്ങീട്ടു പോകും... പോക്കൊന്നു വണ്ണിച്ചുരപ്പാനുലകിലി- നാക്കുമെളുതല്ല വാദമില്ല! കൂടെപ്പുറപ്പെടും നാരിമാരും പരം കൂടുന്നമോദമോടെ തൊഴാനായ്... കൊല്ലത്തിലൂള്ളാരിടവത്തിലുത്സവ- മുല്ലാസമോടെ കൊണ്ടാടുവാനായ്, തീയ്യരല്ലാതുള്ള ജാതികളഞ്ചെട്ടു തീയ്യതി മുമ്പായി ഭക്തിയോടെ, അഷ്മിനാൾവരെ വേണ്ടും വൃതങ്ങള- നുഷ്ടിപ്പതിന്നു സന്നദ്ധരാകും!! #കൊട്ടിയൂരുത്സവം

2019-03-27T03:07:27.000Z

Tuesday, March 26, 2019

🤡 ഉടുത്ത മുണ്ടഴിച്ചിട്ടു പുതച്ചങ്ങു കിടക്കുകിൽ മരിച്ചങ്ങു കിടക്കുമ്പോഴുള്ളതാം സുഖമുണ്ടിടാം 😋 #കുഞ്ഞുണ്ണിമാഷ്

2019-03-26T03:30:46.000Z

Monday, March 25, 2019

ആ മറ്റേ ചൗക്കിദാറൊന്നും ആകാൻ പറ്റൂല്ല; ഞാൻ ബ്രാഹ്മണനാ! ഹമ്പടാ പ്രധാനീ! അതൊക്കെ അങ്ങ് വീട്ടിൽ വെച്ചു വന്നാമതി! മ്മളോടാ ന്റെ കളി!!

2019-03-25T06:02:31.000Z

#കണ്ടാൽഞെട്ടും!! അമ്മാളു, കുഞ്ഞമ്മ, കുഞ്ഞൂമ്പ, നങ്ങീലി, അമ്മിണിക്കുട്ടി, മാളൂട്ടി, തേയി, ഉണ്ട്യാല, പാറൂട്ടി, കോച്ചമ്മ, താച്ചമ്മ, പെണ്ണൂട്ടി, ദേവൂട്ടി, കാളിക്കുട്ടി, ഇത്തരം നാരിമാർ തിയ്യരോടൊന്നായി സത്വരം പോകുന്ന മദ്ധ്യത്തിലായ്... ഇന്ദ്രാണി, കൌസല്യ, പാഞ്ചാലി, കല്യാണി, മീനാക്ഷി, ലക്ഷ്മിയും മാധവിയും, പാറുവും, നാണിയും, ദേവകിക്കുട്ടിയും, പാവതിയമ്മയും, ശാരദയും, ഇങ്ങിനേയും പല നായർവംശത്തിലു- ള്ളംഗനമാർ ഗമിക്കുന്നു വേഗാൽ... പത്താക്ക് , മോതിരമെണ്ണച്ചരട്; പൂ- ക്കുത്തി മൂക്കുത്തിയും കാതിലയും, ഞാത്തരഞ്ഞാണം ,മുഴവള, പൂക്കുത്തി, തൊത്തുപതക്കവും, പൊന്നുറുക്കും, പൂത്താലി,കൽവള, കാതോല, കമ്മലും, കൽതോട, ലോക്കററ് ,ചെത്തഷ്ടിക, മേൽകാത് കുത്തി കരാമ്പൂവ് , ചിറ്റിവ മൈക്കണ്ണിമാരണിഞ്ഞത്ര പോകും... കുട്ടിമാൻകണ്ണിമാർ കട്ടിയിൽ പൊന്മാല കെട്ടിവരുന്നതു കാൺകിൽ ഞെട്ടും...!

2019-03-25T05:34:26.000Z

മാടായിപ്പാറയിൽ പിന്നീടൊരിക്കൽ ആമി...

മാടായിപ്പാറയിൽ പിന്നീടൊരിക്കൽ ആമി...
2019-03-25T03:56:13.000Z

Friday, March 22, 2019

One to twenty five

One to twenty five
2019-03-22T12:00:43.000Z

ചിറയ്ക്കൽ ഫോക്ലോർ അക്കാദമിയിൽ...

ചിറയ്ക്കൽ ഫോക്ലോർ അക്കാദമിയിൽ...
2019-03-22T07:03:19.000Z

Wednesday, March 20, 2019

ആദർശബോധവും വിളമ്പി കണ്ട അലവലാതി രാഷ്ട്രീയക്കാർക്കു ചൂട്ടും പിടിച്ചു, മുന്നിൽ നടക്കാനാണാളുകൾക്ക് ഇഷ്ടം.

2019-03-20T02:29:05.000Z

നിർമ്മല പ്രേമമേ, നിന്നടുത്തെത്തവേ നിന്നെയുമെന്നെയും കാണുന്നതില്ല ഞാൻ! #പുലർകാലപ്രണയചിന്ത #പ്രണയം

2019-03-20T00:05:28.000Z

അവൾ അന്ന്!!

അവൾ അന്ന്!!
2019-03-20T00:03:47.000Z

Tuesday, March 19, 2019

😒 പച്ച മനുഷ്യനെ വിളിച്ചിരുത്തീ പ്രശ്നശതങ്ങള്‍ നിരത്തീ, പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവരട്ടഹസിപ്പൂ നാട്ടില്‍! 😔

2019-03-19T06:40:19.000Z

ഗുണമുള്ളവർ മതി; അല്ലെങ്കിൽ #NOTA. ശ്വാനതുല്യവിധേയത്വം നമുക്കിനി പാടില്ല; അറിഞ്ഞുണരുക, പ്രതികരിക്കുക. തീവ്രവാദികളല്ല വേണ്ടത്!

2019-03-19T03:41:34.000Z

#തോൽവികൾ #ആഗ്രഹങ്ങൾ 1) ഇന്നസെന്റ് തോൽക്കണം 2) പികെ ശ്രീമതി തോൽക്കണം 3) പി ജയരാജ് തോൽക്കണം 4) എ എം ആരിഫ് തോൽക്കണം 5) പി എ അൻവർ തോൽക്കണം 6) വീണാ ജോർജ്ജ് തോൽക്കണം 7) സി ദിവാകരൻ തോൽക്കണം 8) കാസ്രോഡ് ഉണ്ണിത്താൻ തോൽക്കണം ബിജെപ്പി ഭാരതമൊട്ടാകെ മൊത്തത്തിൽ തോൽപ്പിക്കാനായി നാടുണരണം; കേരളത്തിൽ എല്ലാവരും തോൽക്കണം!

2019-03-19T01:01:38.000Z

ലോകത്തുണ്ടാക്കുന്ന ആണവവൈദ്യുതിയുടെ മൂന്നിലൊന്നും ഉണ്ടാക്കുന്നത് അമേരിക്കൻ ഐക്യനാടുകളിലാണ്. ഇന്ന് പുതുതായി ഒന്നോരണ്ടോ റിയാക്ടറുകൾ മാത്രമേ അവിടെ നിർമ്മാണത്തിലുള്ളൂ. 34 എണ്ണം സ്ഥിരമായി അടച്ചുപൂട്ടിക്കഴിഞ്ഞു. പലയിടത്തും നിർമ്മാണത്തിലിരുന്നതും നിർത്തിയിരിക്കുന്നു. തങ്ങളുടെ ഊർജ്ജോപയോഗത്തിന്റെ ഏതാണ്ട് എഴുപത് ശതമാനത്തിൽക്കൂടുതൽ ആണവവൈദ്യുതിയിൽ നിന്നുമുണ്ടാക്കുന്ന രാജ്യമായ ഫ്രാൻസ് 2025 ആകുമ്പോഴേക്കും ഇത് വെറും അമ്പതുശതമാനമായി കുറയ്ക്കാനുള്ള നീക്കത്തിലാണ്. ഇപ്പോൾ പുതിയ റിയാക്ടറുകൾ ഒന്നും അവിടെ ഉണ്ടാക്കുന്നില്ല. ഭൂചലനം ഉണ്ടാകുമ്പോൾപ്പോലും അപകടം പറ്റാതെ ആടിയുലഞ്ഞ് നിലനിൽക്കുന്ന കെട്ടിടങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള ജപ്പാനുപോലും ഫുകുഷിമയിൽ ഉണ്ടായ അപകടത്തെ നേരിടാൻ പാടുപെടേണ്ടിവന്നു. അവിടെ ഉണ്ടായ റേഡിയേഷൻ മാലിന്യനിർമാർജ്ജനചെലവ് ഏതാണ്ട് പന്ത്രണ്ട് ലക്ഷം കോടി രൂപയാണ്. ഇത് ഇന്ത്യൻ ബജറ്റിന്റെ ഏതാണ്ട് പകുതിയാണ്. അവിടെയും കാര്യമായി പുതിയറിയാക്ടറുകൾ ഉണ്ടാക്കുന്നില്ല. ചൈനയാണ് പുതിയ ആണവനിലയങ്ങൾ ഉണ്ടാക്കുന്നതിൽ ഇപ്പോൾ മുന്നിലുള്ളത്. അവിടെ ജനങ്ങളോട് പ്രത്യേകിച്ച് ചോദിക്കുകയും പറയുകയും വേണ്ട. ഭരിക്കാൻ അവരുടെ വോട്ടുവേണ്ട, ആളെ ഒഴിപ്പിക്കാനും വലിയ ബുദ്ധിമുട്ട് ഇല്ല. അമേരിക്കയിലെയും ഫ്രാൻസിലെയും ജപ്പാനിലെയും ആണവനിലയനിർമ്മാണക്കമ്പനികൾ നാട്ടിൽ പണിയില്ലാതെ വരുമ്പോൾ അവ വിൽക്കാനും കാശുണ്ടാക്കാനും നമ്മളെപ്പോലുള്ള രാജ്യങ്ങളെ സമീപിക്കുന്നു. വലിയതോതിൽ ഊർജ്ജാവശ്യങ്ങൾ ഉള്ള നമ്മളാവട്ടെ അവർ നമുക്കെന്തോ വല്യകാര്യമാണ് ചെയ്യുന്നതെന്ന മട്ടിൽ അവ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇനി നമുക്ക് ആണവനിലയങ്ങൾ വേണ്ടെന്നും, ഊർജ്ജാവശ്യങ്ങൾ നിറവേറ്റാൻ അടിയന്തിരമായി മറ്റുമാർഗ്ഗങ്ങൾ തേടണമെന്നും തീരുമാനമെടുക്കേണ്ട സമയം വന്നിരിക്കയാണ്. നമ്മുടെ തെരഞ്ഞെടുപ്പിൽ ഇതൊക്കെ ആരെങ്കിലും ചർച്ച ചെയ്യുന്ന വിഷയങ്ങളാണോ?

2019-03-19T00:07:51.000Z

Sunday, March 17, 2019

വേണ്ടാതാവുമ്പോൾ വെയ്സ്റ്റ് ഒക്കെ എടുത്ത് കാസ്രോഡേക്ക് തള്ളുന്ന ഏർപ്പാട് ഉദ്യോഗ്സ്ഥതലത്തിലും രാഷ്ട്രീയത്തിലും ഉണ്ട്. ഒരുത്തനെ ശിക്ഷിക്കാനായി ട്രാൻസഫറടിക്കുന്നത് കാസ്രോഡേക്ക് എന്ന നിലയിൽ, മലയാള സിനിമകളിൽ പലപാടും ഇത് പ്രകടവുമാണ്. കാസ്രോഡ് DCC-യിൽ പൊട്ടിത്തെറിയാണത്രേ! പലർക്കും പരിക്കേറ്റിരിക്കും എന്നു കരുതുന്നു! കാസ്രോഡ് നല്ല കോൺഗ്രസ്സുകാരില്ലാഞ്ഞിട്ടാണോ ഉണ്ണിത്താനെ പോലുള്ള പടക്കങ്ങളെ ഇങ്ങോട്ട് കേറ്റി വിട്ടത്? മികവുവെച്ചു നോക്കിയാൽ സിപിഎം നിർത്തിയ കെ പി സതീഷ്‌ചന്ദ്രനുമായി ഒന്നു താരതമ്യം ചെയ്യാൻ പോലും യോഗ്യതയില്ലാത്ത ആളാണു രാജ്‌മോഹൻ ഉണ്ണിത്താൻ. എം. പി. ആയിക്കഴിഞ്ഞാൽ ഇയാളെ ചൂട്ടുകെട്ടി പരതിയാൽ തന്നെ മണ്ഡലത്തിൽ കാണുമെന്ന് ആർക്കറിയാം!

2019-03-17T00:39:56.000Z

Saturday, March 16, 2019

ഞങ്ങൾ ഇലക്ഷൻ പ്രചാരണം നടത്തുകയായിരുന്നു; ഞങ്ങൾ പല വേലകളും പ്രയോഗിക്കും, നീ വോട്ടു ചെയ്തു; ഞങ്ങൾ ജയിച്ചു. ചാടെടാ മൈരേ ചിതയിലേക്ക്!😋

2019-03-16T02:11:27.000Z

#തെരഞ്ഞെടുപ്പുകഥകൾ ഒരു പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ നേതാവ് പെട്ടെന്ന് മരിച്ചു. മരണം കഴിഞ്ഞാൽ സ്വർഗ്ഗവും നരകവും ഉണ്ടെന്ന് അറിയാമായിരുന്ന അദ്ദേഹത്തിന്റെ ആത്മാവ് ആദ്യം കണ്ട സ്വർഗത്തിലേക്കുള്ള ലിഫ്റ്റിൽ ഇടിച്ചു കയറി. സ്വർഗ്ഗത്തിന്റെ വാതിലിൽ എത്തിയപ്പോൾ പക്ഷെ ഒരു മാലാഖ അവിടെ കാവൽ നിൽക്കുന്നു. ഞാൻ ഭൂമിയിൽ ഏറ്റവും പ്രശസ്തനായ വ്യക്തി ആയിരുന്നു എന്നും, തനിക്ക് സ്വർഗത്തിലും അതേ പോലെ പ്രധാന റോൾ കിട്ടണമെന്നും നമ്മുടെ നേതാവ് മാലാഖയോട് പറഞ്ഞു. പക്ഷെ മാലാഖയുടെ മറുപടി ഇങ്ങനെ.. "ഇവിടെ ഞങ്ങൾ ഭൂമിയിലെ കാര്യങ്ങൾ ഒക്കെ പരിശോധിക്കുന്നത് നിർത്തി, ഇപ്പോൾ പുതിയൊരു റൂൾ തുടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് ഒരു ദിവസം സ്വർഗത്തിലും ഒരു ദിവസം നരകത്തിലും ചിലവഴിക്കാൻ അവസരം തരും. അതിന് ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലം ഏതെന്ന് സ്വയം തീരുമാനിക്കാം. ഒരു തവണ തീരുമാനം എടുത്താൽ പിന്നെ മാറ്റാൻ കഴിയില്ല" നേതാവ് പറഞ്ഞു. "എനിക്ക് നരകം ചെക്ക് ചെയ്യേണ്ട, ഞാൻ ഇപ്പോഴേ സ്വർഗം തിരഞ്ഞെടുത്തിരിക്കുന്നു. വാതിൽ തുറന്നു തന്നോളൂ' "അത് പറ്റില്ല, ഞങ്ങൾക്ക് ഇവിടെ നിയമങ്ങൾ ഉണ്ട്, അത് പാലിച്ചെ പറ്റൂ" "നിയമങ്ങൾ ഒക്കെ അണികൾക്ക് വേണ്ടി ഉള്ളതാണ്, ഞാൻ ഇത് പോലെ എത്ര കണ്ടിരിക്കുന്നു. തനിക്ക് എന്താ വേണ്ടത് എന്ന്‌ പറ, അത് ഞാൻ വേണ്ട രീതിയിൽ ചെയ്ത് തരാം'" "അതൊക്കെ ഭൂമിയിൽ, ഇവിടെ നടക്കില്ല, ഞങ്ങൾക്ക് മുകളിൽ നിന്നുള്ള ഉത്തരവ് ഉണ്ട്, അത് ഞങ്ങൾ നടപ്പാക്കും' "ഈ മുകളിൽ നിന്ന് ഓർഡർ തരുന്ന കക്ഷിയെ എനിക്കൊന്നു കാണാൻ പറ്റുമോ? അങ്ങേരെ ഞാൻ മാനേജ് ചെയ്യാം" "അത് നടപ്പില്ല, അദ്ദേഹം പറഞ്ഞാൽ പറഞ്ഞതാണ്, ഒരു മാറ്റവും ഉണ്ടാവില്ല" "ഈ കക്ഷി രാവിലെ പ്രഭാത സവാരി നടത്താറുണ്ടോ?, അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ താമസിക്കുന്ന സ്വഭാവക്കാരനാണോ? അങ്ങിനെ എങ്കിൽ ഈസി ആയി കൈകാര്യം ചെയ്യാം. അതിന് പറ്റിയ പാർട്ടി എന്റെ കൈയ്യിൽ ഉണ്ട്, ഞാൻ വിളിച്ചാൽ ഇപ്പോൾ ഇവിടെ എത്തും" ഇത്രയും ആയപ്പോൾ മാലാഖയുടെ ക്ഷമ നശിച്ചു. "എടോ, എന്നെ ഇനി ദേഷ്യം പിടിപ്പിച്ചാൽ തന്നെ ഞാൻ ഇപ്പോഴേ നരകത്തിലേക്ക് തട്ടും, എന്താ വേണ്ടതെന്ന് താൻ തീരുമാനിക്ക്" നിവർത്തികേട് കൊണ്ട് നമ്മുടെ നേതാവ് അവിടുത്തെ നിയമം അനുസരിക്കാൻ നിർബന്ധിതനായി. മാലാഖയുടെ പേരും ID നമ്പരും മനസിൽ കുറിച്ചിട്ടു. പിന്നെ പണി കൊടുക്കാമല്ലോ. നമ്മൾ ഇതുപോലെ എത്ര എണ്ണത്തിനെ കൈകാര്യം ചെയ്തിരിക്കുന്നു. "ശരി, എങ്കിൽ ഞാൻ ആദ്യം നരകത്തിൽ ഒരു ദിവസം കഴിഞ്ഞിട്ട് വരാം" മാലാഖ അദ്ദേഹത്തേ നരകത്തിലേക്ക് പോകുന്ന ലിഫ്റ്റിൽ കയറ്റി വിട്ടു. കുത്തനെ താഴേക്ക് പോയ ലിഫ്റ്റ് നരകത്തിന്റെ വാതിൽക്കൽ എത്തി. പ്രതീക്ഷക്ക് വിപരീതമായി കോട്ടും സൂട്ടുമിട്ട ഒരു ചെകുത്താൻ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്. വെൽക്കം ഡ്രിങ്ക് ആയി കുങ്കുമപ്പൂവ്, കേസർ, പിസ്ത എന്നിവ കലക്കിയ ഒരു വലിയ ഗ്ലാസ് പാല് കൊടുത്തു. ഒരു പറ്റം ക്യാമറക്കാർ നിന്ന് ഫോട്ടോകൾ എടുത്തു. അകത്ത് കയറിയപ്പോൾ അതാ മുഴുവനും പരിചയക്കാർ, പാർട്ടിക്കാർ, പണ്ട് കാലു വാരിയവർ പോലും ഓടി വന്ന് കെട്ടിപ്പിടിച്ചു. എല്ലാവരും വലിയ സന്തോഷത്തിൽ. ഒരു വശത്ത് പാട്ടും നൃത്തവും നടക്കുന്നു, ഒരു വലിയ മൈതാനം നിറയെ പലതരം ഗെയിമുകൾ.. ഉച്ചക്ക് ഭക്ഷണത്തിന് കശുവണ്ടി പൊടി ചേർത്ത് കുഴച്ച മാവിന്റെ റൊട്ടി, തായ്‌വാൻ കൂണിന്റെ സബ്ജി, ഗുജറാത്തി മിട്ടായി.. ഒരു വലിയ കെട്ടിടം നിറയെ വസ്ത്ര ശേഖരം, ഏത് വേണമെങ്കിലും ഇടാം, ഇഷ്ടം പോലെ മാറാം.. ഒരു ദിവസം എങ്ങിനെ കഴിഞ്ഞു എന്ന് അറിഞ്ഞില്ല, പിറ്റേ ദിവസം ആയപ്പോൾ ചെകുത്താൻ അദ്ദേഹത്തെ സ്വർഗത്തിലേക്കുള്ള ലിഫ്റ്റിൽ കയറ്റി വിട്ടു. സ്വർഗ്ഗവും മനോഹരമായിരുന്നു, പക്ഷെ പരിചയക്കാരെ ആരെയും കാണാൻ കിട്ടിയില്ല, ഭൂമിയിൽ ആയിരുന്നപ്പോൾ ബദ്ധ ശത്രുവിനെ പോലെ കരുതിയിരുന്ന ചിലരെ കണ്ടു. നല്ല സുഖ ശീതളമായ സ്ഥലം. എല്ലാവരും സ്വർഗീയാനന്ദത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ദിവസം മുഴുവനും അവിടെ ഒക്കെ കറങ്ങി നടന്നു. പിറ്റേന്ന് രാവിലെ മാലാഖ എത്തി. "ശരി ഇനി തീരുമാനം പറയൂ. സ്വർഗം വേണോ അതോ നരകം വേണോ?" "സ്വർഗ്ഗം ഇഷ്ടമായി, പക്ഷെ നരകവും വളരെ മനോഹരമാണ്, തന്നെയുമല്ല സുഹൃത്തുക്കൾ ഒക്കെ അവിടെ ആണ്, അതുകൊണ്ട് ഞാൻ നരകം തിരഞ്ഞെടുക്കുന്നു." മാലാഖ ഒരു സ്വിച്ച് അമർത്തി.. ടിഷ്യൂ...... നേതാവ് നിന്ന തറ തുറന്നു.. നേരെ തല കുത്തനെ താഴേക്ക് പതിച്ചു.. അങ്ങു താഴെ നരകത്തിൽ എരിഞ്ഞു തീരാറായ ഒരു തീക്കൂമ്പാരത്തിൽ ചെന്ന് വീണു. പെട്ടെന്ന് ചാടി എഴുന്നേറ്റ് പുറത്ത് ചാടി നോക്കിയപ്പോൾ ചുറ്റും വലിയ ചിതകൾ.. കടുത്ത ചൂട്.. അതാ വരുന്നു ശൂലവുമായി മുൻപേ കണ്ട ചെകുത്താൻ.. "ഹേ... ഇതെന്ത് തെമ്മാടിത്തരമാണ്? മിനിയാണ് എന്നെ കാണിച്ച സ്ഥലം ഇതല്ലല്ലോ, എന്റെ സുഹൃത്തുക്കൾ എവിടെ? ഇത് ചീറ്റിങ്ങ് ആണ്" "മിനിയാന്ന് ഞങ്ങൾ ഇലക്ഷൻ പ്രചാരണം നടത്തുക ആയിരുന്നു, അപ്പോൾ ഞങ്ങൾ അങ്ങിനെ പല വേലകളും പ്രയോഗിക്കും, ഇന്ന് നീ വോട്ടു ചെയ്തു. ഇനി നിനക്ക് ഇതാണ് വിധി. ചാടെടാ ആ ചിതയിലേക്ക്...." ഗുണപാഠം. വോട്ടു ചെയ്യുന്നതിന് മുൻപ് നന്നായി ചിന്തിക്കുക, വേലകളിൽ വീഴാതിരിക്കുക. #വാട്സാപ്പ്

2019-03-16T00:53:04.000Z

Friday, March 15, 2019

കാസറകോട് നീർച്ചാലിൽ കോട്ട എന്ന പ്രദേശത്ത് ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളെ പുർണമായും മാറ്റുന്ന ഒരു അത്ഭുത മരുന്നുണ്ടെന്ന് വിശ്വസിച്ച് രോഗം ബാധിച്ചവരും അവരുടെ ബന്ധുക്കളും ജാതി മത ഭേതമന്വേ ഏതാനും ദിവസങ്ങളായി ഒഴുകി എത്തുകയാണ്... ഈ മരുന്നു സൗജന്യമായി കൊടുക്കുന്ന അത്ഭുത മനഷ്യ നെ കുറിച്ച് നവ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോക്ക് ശേഷമാണ് ഇത്രയധികം ആളുകൾ എത്താൻ തുടങ്ങിയത്.. ആത്മീയത മറയാക്കിയാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ ജനങ്ങളെ ചൂഷണം ചെയ്യുന്നത്.. മതവിശ്വാസത്തെ അന്ധ വിശ്വാസമായി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു. മുസ്ലിങ്ങൾക്ക് ഇടയിൽ ഏറെ സ്വീകാര്യമായ സൂഫിസത്തെയും, അജ്മീർ പോലുള്ള ദർ കളെയുമാണ് ഈ കപട ചികിത്സകർ മറയാക്കുന്നത്.. ദർഗയുടെ പേരിലുള്ള ഒരു വഞ്ചിപ്പെട്ടിയും, അതിന് മുന്നിൽ ചന്ദന തിരിയുടേയും, കുന്തിരക്കത്തിന്റെ മണവും, പുകയും മേൻ പൊടിയായി പൊതിഞ്ഞ മരപ്പൊടിയിൽ ഓതി ഊതി വിശ്വസിപ്പിക്കുന്ന നമ്പരുകളും സുഫിസമാണന്ന് വിശ്വസിച്ചിരിക്കുന്ന പാവം വിശ്വാസികളെ പറ്റിക്കാൻ ഇക്കുട്ടർക്ക് പെട്ടെന്ന് പറ്റും. സുഫിസത്തെ കുറിച്ചുള്ള ശരിയായ അറിവില്ലാത്ത ഭൂരിപക്ഷം വിശ്വാസികളും ഇത്തരം ഗിമ്മിക്കുകളിൽ വീഴുന്നു.. കപട ചികിത്സ നടത്തി കരളിന് CLD (cronic liver deasese) ഉം വൃക്കകൾക്ക് തകരാറുമായ ഏതാനും രോഗികളെ എനിക്ക് നേരിട്ടറിയാം.. ലക്ഷക്കണക്കിന് രൂപാ മംഗലാപുരം കസ്തൂർപാ മെഡിക്കൽ കോളേജിൽ ചിലവഴിച്ചിട്ടാണ് പലരും ജീവിതത്തിലേക്ക് തിരിച്ചു വന്നത്... മിക്ക രോഗികളും ചികിത്സ തുടരുമ്പോഴാണ് ഇത്തരം തട്ടിപ്പുകാരുടെ ഏജൻറുമാർ വഴിയോ കേട്ടുകേൾവികൾ വഴിയോ ഇവരിലേക്ക് എത്തുന്നത് അതോടെ തുടർന്നു വന്നിരുന്ന ചികിത്സ നിർത്തി ഇവർ നൽകുന്ന പൊടികളിലോ ,പാ നിയങ്ങളോ കഴിക്കുന്നു. ഇതിൽ അടങ്ങിയിരിക്കന്ന കണ്ടന്റുകൾ അജ്ഞാതമാണ്.. വേരുകളുടെ പൊടികൾ കൊപ്പം രാസ പദാർത്ഥങ്ങൾ മുതൽ, ആന്റീബയോട്ടിക്കുകൾ വരെ പൊടിച്ചു ചേർക്കുന്നതായിട്ടാണ് വിവരം.. ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗം മൂലം വൃക്കകൾക്ക് തകരാറിലായി എന്ന റിപ്പോർട്ട് വന്നപ്പോഴാണ് രോഗി സ്ഥിരമായികഴിച്ചു കൊണ്ടിരുന്ന പൊടിയുടെ കാര്യം വെളിപ്പെടുന്നത്... ഡോക്ടർമാർ കൈയൊഴിഞ്ഞ കേസുകൾ ചികിൽസിക്കുന്ന അത്ഭുത മനുഷ്യൻ എന്ന് പ്രചരിക്കുമ്പോൾ ആ തെറ്റിദ്ധാരണയിൽ വീഴുന്നത് ആദ്യ സ്റ്റേജിലെ രോഗികളാണന്ന് ഇവരുടെ സ്തുതിപാഠകർ അറിയണം.. രോഗവും രോഗപീഢയും മൂലം ദുരിതമനുഭവിക്കുന്നവരെ കൃത്യമായ ചതിക്കുഴികളിലേക്ക് തള്ളിയിടാനെ ഇവരുടെ പ്രചരണങ്ങൾക്കും, ന്യായികരണങ്ങൾക്കും കഴിയൂ... ഈ പോസ്റ്റെഴുതുമ്പോഴും വന്നു ഒരു കോൾ.. ഈ മരുന്നിനെ കുറിച്ചറിയാൻ... തെറ്റിദ്ധരിക്കപ്പെട്ടവർ... സത്യം തിരിച്ചറിയുക

2019-03-15T13:24:52.000Z

Thursday, March 14, 2019

ഇത്രേ ഇള്ളൂ; ഇതാണു രാഷ്ട്രീയം! ചെന്നിത്തല, സുധാകരൻ, യെച്ചൂരി, കാരാട്ട്... ഒരിക്കലെങ്കിലും എമ്പി ആവാൻ ഏവർക്കും കാണും ആഗ്രഹം! 😋

2019-03-14T10:16:19.000Z

#പ്രണയബുദ്ധന്‍ #സച്ചിദാനന്ദന്‍ 'ഭൂമിയിലേക്കും വെച്ച് മധുരമേറിയ ചുംബനമേതാണ്? ഒരിക്കല്‍ നീയെന്നെ ഉത്തരം മുട്ടിച്ചു : ഉറക്കി കിടത്തിയ കുഞ്ഞിന്റെ നെറുകയില്‍ അതിനെ ഉണര്‍ത്താതെ അമ്മ അര്‍പ്പിക്കുന്ന തൂവല്‍ പോലുള്ള ചുംബനമാണോ? സ്വര്‍ണമുരുകുന്ന സൂര്യകാന്തിപ്പൂവിന്നപ്പുറവുമിപ്പുറവും നിന്ന് കാമുകന്‍ കാമുകിക്ക് നല്‍കുന്ന തിളയ്ക്കുന്ന ആദ്യ ചുംബനമാണോ? ഭര്‍തൃജഡത്തിന്റെ ചുണ്ടില്‍ വിധവ അര്‍പ്പിക്കുന്ന വിരഹ സ്‌നിഗ്ദ്ധമായ അന്ത്യ ചുംബനമാണോ? അതോ, കാറ്റ് മരത്തിനും ഇല കിളിക്കുഞ്ഞിനും വെയില്‍ വനത്തിനും നിലാവ് നദിക്കും മഴ മലയ്ക്കും നിരന്തരം നല്‍കുന്ന ഹരിത ചുംബനങ്ങളോ? #ചുംബനം

2019-03-14T07:33:16.000Z

Wednesday, March 13, 2019

2019-03-13T03:00:16.000Z

നീതി കാണിക്കാത്ത ഭക്തനേക്കാൾ ദൈവത്തിനു പ്രിയം ഭക്തി കാണിക്കാത്ത നീതിമാനെയാണ്.

2019-03-13T02:59:21.000Z

Tuesday, March 12, 2019

ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍- എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി, മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം. ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു- മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതീ!

2019-03-12T09:46:27.000Z

Monday, March 11, 2019

ആ പരസ്യം നിരോധിച്ചോലോ ഔദ്യോഗിമായി അവരത് പിൻവലിച്ചാലോ, അവർക്ക് അതുമൂലം കിട്ടാനുള്ളത് കിട്ടും! ഒരു പരസ്യം ചെയ്യേണ്ടത് ഇത്രമാത്രം!

2019-03-11T08:05:18.000Z

ഒരു ശവമോ ശവതുല്യമായ ചിത്രങ്ങളോ കിട്ടിയാൽ, ഈ വൃത്തികെട്ട രാഷ്ട്രീയവർഗ്ഗം അതിനെ എത്രമാത്രം ഭീകരായുധങ്ങളാക്കിമാറ്റി വോട്ടുപിടിക്കാനിറങ്ങുന്നു എന്നിനി കാണാം! ശവംതീനികൾ! ചത്തസാക്ഷികളും ശവദാനികളും ഇവർക്കെന്നും തിലകക്കുറി മാത്രാമാവുന്നു! മറ്റവർ അരിഞ്ഞെറിഞ്ഞ കയ്യും തല്ലിച്ചതച്ച ശരീരവും കൊന്നെറിഞ്ഞ കണക്കുമായി ഓരോരുത്തരായി ഇനി വരും. കനൽ വഴിയിലൂടെ നടന്നു പോയ ശ്വാന പ്രമുഖരുടെ ചിത്രങ്ങൾ വെട്ടിയൊട്ടിച്ച് പ്രചരണ കോലാഹലങ്ങൾ നടത്തും! പ്രിയരേ വരമ്പത്തു കൂലിവാങ്ങിക്കുന്നവരോ നിമിഷം പ്രതി അതു കൊടുക്കുന്നവരോ അല്ല നമുക്കു വേണ്ടത്. അവരെ മാറ്റി നിർത്തുക. ശ്വാനതുല്യവിധേയത്വം ഒന്നിനുമൊരു പ്രതിവിധിയല്ല. സ്വബുദ്ധിയാൽ ആലോചിച്ചു മാത്രം വോട്ടു ചെയ്യണം.

2019-03-11T05:07:13.000Z

Saturday, March 09, 2019

നാല്പതുകാരന്റെ #പ്രണയം

നാല്പതുകാരന്റെ #പ്രണയം
2019-03-09T04:59:46.000Z

Wednesday, March 06, 2019

🐕 നായ നടുക്കടലിൽ എത്തിയാലും നക്കിയേ വെള്ളം കുടിക്കൂ എന്നൊരു ചൊല്ലുണ്ട്!! അതോർമ്മ വരുന്നല്ലോ!! 🐕

2019-03-06T15:01:00.000Z

എന്തൊരു വൃത്തികെട്ട ജന്മങ്ങളാണല്ലേ ഇവറ്റകൾ! മോഷ്ടിച്ചുവെന്ന്! നാടിന്റെ ഗതികേടു മാത്രമാണീ ഭരണവും പരിവാരസംഘവും! 😌

2019-03-06T14:52:29.000Z

#ഓർമ്മദിനം കലാഭവൻ മണി

#ഓർമ്മദിനം കലാഭവൻ മണി
2019-03-05T23:57:51.000Z

Monday, March 04, 2019

ഞാൻ #ഗഡ്കരിക്കൊപ്പം

ഞാൻ #ഗഡ്കരിക്കൊപ്പം
2019-03-04T06:11:54.000Z

Sunday, March 03, 2019

യുദ്ധം കൊടുക്കുന്നത്!!

യുദ്ധം കൊടുക്കുന്നത്!!
2019-03-03T13:10:49.000Z

ഒരു കൊലപാതകം നടന്നു! ഒരു ജീവൻ ഇല്ലാതെയാവുന്നത് ഏങ്ങനെ നോക്കിയാലും മാരകമാണ്. ചത്തസാക്ഷിയെന്നോ ശവദാനിയെന്നോ അപമൃത്യുവെന്നോ വീരമൃത്യുവെന്നോ എന്തൊക്കെ പേരിട്ടാലും കൊലപാതം ഏതർത്ഥത്തിലും പൊറുപ്പിക്കാൻ പറ്റാത്ത ക്രൂരത മാത്രമാണ്. കൊടിയേരി പറയുന്നു അതു കോൺഗ്രസ്സുകാരാണു കൊന്നതെന്ന്! പെരിയയിൽ രണ്ടു കുട്ടികളെ മാർക്സിറ്റുകൾ കൊന്നതിന് കോൺഗ്രസ്സ് രക്തം കൊണ്ടു പകരം വീട്ടുമെന്ന് കൊടിയേരിയെ വിളിച്ചു പറഞ്ഞത്രേ! അതും പ്രതീക്ഷിച്ചിരുന്ന കൊടിയേരി, ഇടയിൽ വീണു കിട്ടിയ ഈ കൊലപാതകം അതുതന്നെ എന്നു കരുതി പ്രതികരിച്ചുപോയി. കോൺഗ്രസ്സ് കൊലക്കത്തി താഴെ വെയ്ന്നണം എന്നും അദ്ദേഹം ഉപദേശിച്ചു. പുള്ളിക്ക് ഒരു തെറ്റിദ്ധാരണ സംഭവിച്ചതാണെന്ന് ഇപ്പോൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും ഒരു സഖാവിന്റെ #ചത്തസാക്ഷിദിനം കൊല്ലം തോറും ആഘോഷിക്കാനുള്ള പടപ്പുറപ്പാട് വെള്ളത്തിലായെന്നാണു തോന്നുന്നത്!

2019-03-03T11:21:53.000Z

Friday, March 01, 2019

Where are bodies of militants India says it bombed? Western diplomats did not believe the Indian air force hit a militant camp!

2019-03-01T07:38:31.000Z

Thursday, February 28, 2019

യുദ്ധം ജനങ്ങൾ തമ്മിലുള്ളതല്ല; ഭരണകൂടങ്ങൾ തമ്മിലുള്ളതാണ്...

2019-02-28T04:04:25.000Z

തിരിച്ചടിയുടെ ആരവം കഴിഞ്ഞാൽ എന്നെയും നിങ്ങളെയും തുറിച്ചു നോക്കുന്ന ചില യാഥാർഥ്യങ്ങൾ...!! 1. നോട്ട് നിരോധിച്ച ശേഷം തിരിച്ചുവരുമെന്ന് പറഞ്ഞ കോടികൾ എവിടെയാണ്? ഇനി, തിരിച്ച് വന്നില്ല എങ്കിൽ ജീവനോടെ തീകൊളുത്താൻ പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? 2. കർഷകർക്കുള്ള സഹായങ്ങൾ എവിടെയാണ്. അതു നൽകി കഴിഞ്ഞെങ്കിൽ കർഷകർ ഇപ്പോഴും ആത്മഹത്യ ചെയ്യുന്നതു എന്തു കൊണ്ടാണ്? 3. കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ എത്രത്തോളം നടപ്പിലായി? എങ്കിൽ തൊഴിലില്ലായ്മ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതെങ്ങനെ? 4. റിസർവ് ബാങ്കിൻ്റെ ഗവർണർമാർ എന്തിനാണു ഇങ്ങനെ രാജി വയ്ക്കുന്നത്? സി.ബി.ഐയുടെ ഡയറക്ടർമാർക്കും സമാന അവസ്ഥയുണ്ടായോ? 5. സുപ്രീം കോടതിയിൽ നിന്ന് ചീഫ് ജസ്റ്റീസുമാർ പുറത്ത് വന്ന് പത്രസമ്മേളനം നടത്തി രാജ്യത്തോട് സംസാരിക്കുന്നത് മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ? സുപ്രീം കോടതി ജഡ്ജിൻ്റെ വിധി വെബ് സൈറ്റിൽ തിരുത്തുന്ന വാർത്ത മുൻപ് കേട്ടിട്ടുണ്ടോ? 6 . സർക്കാർ മാറാൻ ഇടയാക്കിയ പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ മുൻപ്‌ എത്രയായിരുന്നു? ഇപ്പോൾ എത്രയാണ്? 7. രൂപയുടെ മൂല്യം ഉയർന്നോ അതോ താഴ്ന്നോ ? 8. കോടികളുമായി ഇന്ത്യയിൽ നിന്ന് കടന്നവരുടെ എണ്ണമെത്ര? കൊണ്ടുപോയ കോടികളെത്ര? 9. സ്വിസ്‌ ബാങ്കിലെ കള്ളപ്പണമെത്ര? എത്ര കോടി തിരികെയെത്തി? 10. പ്രതിമ പണിത മൂവായിരം കോടിയുണ്ടായിരുന്നെങ്കിൽ എത്രപേരുടെ പട്ടിണി മാറ്റാമായിരുന്നു.? 11. റഫേൽ വിമാനങ്ങളുടെ വിലയെത്രയാണെന്ന് നിങ്ങൾക്കറിയുമോ? ആർക്കെങ്കിലും അറിയുമോ? കേസിൽ നിന്നു ഊരാൻ കോടതിയിൽ കളവു പറഞ്ഞോ ? 12. രാജ്യത്തിനായി വിമാനം നിർമിക്കാൻ പോവുന്നയാൾക്കു മറ്റൊരു വിദേശ കമ്പനിക്ക്‌ കൊടുക്കാൻ പണമില്ല എന്ന് പറഞ്ഞ്‌ കോടതിയിൽ പോയത്‌ ലോകത്തെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? 13 നിങ്ങളുടെ അക്കൗണ്ടിലെ പതിനഞ്ച്‌ ലക്ഷത്തിന്റെ രസീതി കിട്ടിയോ ? 14. നോട്ടുനിരോധനം കൊണ്ടു ഭീകരാക്രമണം, സൈനികരുടെ മരണം,അതിർത്തി കടന്നുള്ള ആക്രമണം എന്നിവ കുറഞ്ഞോ? 15 ക്യാഷ്‌ ലെസ്‌ എക്കോണമി എന്തായി?

2019-02-28T02:31:07.000Z

തീവ്രമായ ഏതൊരു വാദവും #തീവ്രവാദം തന്നെയാണ്...

2019-02-28T01:11:56.000Z

#വഴിമുടക്കികൾ കേരള വഴിമുടക്കി യാത്ര

#വഴിമുടക്കികൾ കേരള വഴിമുടക്കി യാത്ര
2019-02-27T23:52:51.000Z

Wednesday, February 27, 2019

ദേശസ്നേഹോം പറഞ്ഞ് ഉറഞ്ഞുതുള്ളന്ന ദേശഭക്തർക്കാവുന്നുണ്ടോ ആ പൈലറ്റിന്റെ അവസ്ഥ കാണുവാൻ!😔

2019-02-27T15:03:51.000Z

അണുവായുധശേഷിയുള്ള രണ്ടുരാഷ്ട്രങ്ങൾ തമ്മിൽ ലോക ചരിത്രത്തിലിന്നുവരെ നേർക്കുനേരേ തുറന്ന യുദ്ധം ചെയ്തിട്ടില്ല. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഇനിയൊരു തുറന്ന യുദ്ധം അചിന്ത്യമാണ്. അങ്ങനെയൊന്ന് ഇനിയുണ്ടായാൽ രണ്ടു രാജ്യങ്ങളും തകരും. ചറപറാ ബോംബിട്ട് ആ പന്നികളെ അങ്ങ് പുകച്ച് കരിക്കണമെന്നൊക്കെയുള്ള കൊലവെറി നമുക്കൊഴിവാക്കാം. വികാരപ്രകടങ്ങൾ സാധാരണമാണ്. വിവേകികളാകേണ്ട നേതാക്കളും വികാരത്തെ മുതലെടുക്കാനൊരുങ്ങുകയാണ്. ഭീകരവാദികൾക്ക് ഈ തീക്കളി ലാഭമാണ്, രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നവർക്കും ലാഭം തന്നെ. രാഷ്ട്രപതി ഭരണമാണ് കശ്മീരിൽ. ഭരണാധികാരി ഗവർണറാണ്, ആ ഗവർണർ പറയുകയാണ് ജവാൻമാരെ കൊലയ്ക്കു കൊടുത്തത് സംവിധാനത്തിന്റെ വീഴ്ചയാണെന്ന്. നാൽപ്പത് സിആർപിഎഫ്കാരും കൊല്ലപ്പെട്ടത് ആരുടെ പിഴവ് മൂലമാണ്. ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളും മറ്റ് ഔദ്യോഗികസംവിധാനങ്ങളും പരാജയപ്പെട്ടത് എങ്ങനെയാണ്. ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കശ്മീർ പൊലീസ് ഒരാഴ്ച മുമ്പു തന്നെ CRPFനും BSFനും ITBPയ്ക്കും കരസേനയ്ക്കും, വ്യോമസേനയ്ക്കും മുന്നറിയിപ്പ് കൊടുത്തതാണ്. ഇവരെല്ലാം എന്തുകൊണ്ടാണ് ആ മുന്നറിയിപ്പ് അവഗണിച്ചത്...? കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി എട്ടിന് കൊടുത്ത സന്ദേശത്തിൽ സിആർപിഎഫ് കോൺവോയ് കടന്നുപോകുന്ന പ്രദേശങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ബോംബാക്രമണത്തിനടക്കം സാധ്യതയുണ്ടെന്നുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. 1000 ജവാന്മാരിൽ കൂടുതൽ ഒരു കോൺവോയിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നാണ് പ്രോട്ടോകോൾ, 2547 സിആർപിഎഫുകാരെയാണ് ജമ്മു - ശ്രീനഗർ ഹൈവേയിലൂടെ ഒറ്റയടിക്ക് കൊണ്ടുപോയത്. ഒറ്റനോട്ടത്തിൽത്തന്നെ സർവ്വത്ര പിഴവും വീഴ്ചയും കാണാം. ആരാണ് അതിനുത്തരവാദി...? ചോദ്യമാണ്... രാഷ്ട്രീയമാണ്... ആരു മറുപടിപറയും.! കശ്മീർ ഗവർണർ പറഞ്ഞതുപോലെ ഇൻ്റലിജൻസ് വീഴ്ചയല്ല സംഭവിച്ചത്. സുരക്ഷയൊരുക്കേണ്ട സംവിധാനങ്ങൾക്കാണ് വീഴ്ച സംഭവിച്ചത്. എഴുപതോളം പാട്ടവണ്ടികളിൽ മത്തിയടുക്കുന്നപോലെ സിആർപിഎഫ് ജവാൻമാരെ കുത്തിനിറച്ച് ജമ്മു - ശ്രീനഗർ ഹൈവേയിൽ ഇറക്കിവിട്ടത് ചോദ്യം ചെയ്യപ്പെടുകതന്നെ വേണം.

2019-02-27T06:43:12.000Z

ഫെയ്സ്ബുക്കിൽ വന്നിട്ട് ഇന്നേക്ക് 10 വർഷങ്ങളായി!! 2009 ഫെബ്രുവരി 27-ന്...

2019-02-27T04:28:00.000Z

രാഷ്ട്രപിതാവിനെ വെടിവെച്ച് കൊന്നതിന് 70 വർഷത്തിനിപ്പുറവും അദ്ദേഹത്തിന്റെ ചിത്രത്തിന് നേരെ വെടിയുതിർക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നാടൻ ഭീകരവാദികൾ ഉള്ളപ്പോൾ രാജ്യാതിർത്തിക്ക് അപ്പുറമുള്ളവരേക്കാൾ ഈ ഭീകരവാദികളെ ഭയക്കേണ്ടതുണ്ട്!!

2019-02-27T03:19:50.000Z

Monday, February 25, 2019

കൊലപാതകത്തിന് ഇരയാവുന്നവരുടെയും കൊലപാതകം 'ചെയ്യേണ്ടി വന്നവരുടെയും' കുട്ടികളുടെയും കുടുംബത്തിന്റെയും മാനസീകവും സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥ. സാമ്പത്തിക അവസ്ഥ കുറച്ച് കാലത്തേക്കെങ്കിലും കുഴപ്പമില്ലാതെ അതത് പാർട്ടിക്കാർ നോക്കുമായിരിക്കാം. പക്ഷെ ഇവരുടെ കുടുംബം അനുഭവിക്കുന്ന മാനസികമായ ബുദ്ധിമുട്ടുകളും സാമൂഹികമായ ഒറ്റപ്പെടലുകൾക്കും പകരം നൽകാൻ ഒന്നിനും കഴിയില്ല ഒന്നിനും.

2019-02-25T01:14:55.000Z

ആഫ്രിക്കയ്ക്കു പുറത്തുള്ള എല്ലാ മനുഷ്യവിഭാഗങ്ങളുടേയും പൂർവികർ, എഴുപതിനായിരം വർഷം മുൻപ് ആഫ്രിക്കയിൽ നിന്നു എറിട്രിയയും ജിബൂട്ടിയും താണ്ടി അറേബ്യൻ ഉപദ്വീപിൽ പ്രവേശിച്ചവരാണ്. അവരിൽ ചിലർ, 65000 വർഷം മുൻപ് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെത്തി ഹിമാലയത്തിന്റെ അടിവാരം മുതൽ തെക്കൻ മുനമ്പുവരെ പരന്ന്, ഇന്നുവരെയുള്ള ഇന്ത്യൻ സമൂഹങ്ങളുടെ അടിസ്ഥാനഘടകമായി. 9000 വർഷം മുൻപ് (7000 ബിസി) ഇറാനിൽ നിന്നു കാർഷികവിദ്യയുടെ ബാലപാഠങ്ങളുമായി വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെത്തിയ പുതിയൊരുപറ്റം കുടിയേറ്റക്കാർ അവിടെ പൂർവനിവാസികളുമായി കലർന്ന് ബലൂചിസ്ഥാനിലെ മെഹർഗാറിലും മറ്റും കൃഷിയെ ആശ്രയിച്ചുള്ള ആവാസവ്യവസ്ഥകൾ ഉണ്ടാക്കി. ഈ കാർഷികസമൂഹങ്ങൾ പിന്നിടു നഗരങ്ങളായി പരിണമിച്ചപ്പോൾ, ഹരപ്പൻ (സിന്ധു) സംസ്കൃതി ഉണ്ടായി. ബിസി 2600 മുതൽ 1900 വരെ ഏഴുനൂറ്റാണ്ടു നീണ്ടുനിന്ന ഹരപ്പൻസംസ്കൃതിയുടെ വസന്തകാലം അവസാനിക്കാറായപ്പോഴാണ് ഇന്നത്തെ ഖസാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മധ്യേഷ്യയിലെ പുൽക്കാടുകളിൽ നിന്നു സംസ്കൃതഭാഷയുടെ ആദിരൂപവുമായി കാലിവളർത്തുകാരായ ആര്യന്മാർ വന്നത്. ഹരപ്പൻ ജനതയിൽ ഒരുഭാഗം ആര്യന്മാരുമായി ഇടകലർന്നപ്പോൾ ആദിമ ഉത്തരേന്ത്യക്കാർ (Ancestral North Indians-ANI) ഉണ്ടായി. അവശേഷിച്ചവർ ദക്ഷിണേന്ത്യയിലേക്കു പരന്ന് അവിടെ മുന്നേയുണ്ടായിരുന്ന പഴയ Out-of-Africa Migrants-മായി കൂടിക്കലർന്നപ്പോൾ ആദിമ ദക്ഷിണേന്ത്യക്കാരും (Ancestral South Indians – ASI) ഉണ്ടായി. അങ്ങനെ ഹരപ്പന്മാർ, പഴയ ആഫ്രിക്കൻ കുടിയേറ്റക്കാരുടെ രണ്ടു ശാഖകളെ ബന്ധിപ്പിക്കുന്ന പശയായിതീർന്നു ഏതാണ്ട് അതേകാലത്തു തന്നെ, തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ചൈനീസ് പൂർവികത്വമുള്ള കുടിയേറ്റക്കാർ, പുതിയ നെൽവിത്തുകളും നെല്ലറിവുകളും ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകളുമായി വടക്കുകിഴക്കേ ഇന്ത്യ വഴി വന്ന് ഗംഗാതടത്തോളം പരന്നു. ഇന്നത്തെ ഇന്ത്യാക്കാരുടെ തായ്-വഴിയിലെ Mitochondrial-DNA, 70 മുതൽ 90 വരെ ശതമാനം പഴയ ആഫ്രിക്കൻ കുടിയേറ്റക്കാരുടേതാണ്. എന്നാൽ Y-ക്രോമസമുകളുടെ ‘അച്ഛൻ-വഴി’ അന്വേഷിക്കുമ്പോൾ അവരുടെ ആഫ്രിക്കൻ ആദിമജനിതകം 10-40 വരെ ശതമാനം മാത്രമാകുന്നു. മധ്യേഷ്യയിൽ നിന്നും മറ്റുമുള്ള ജനിതകഒഴുക്കിൽ പൗരുഷമായിരുന്നു അധികം.

2019-02-25T01:07:27.000Z

Friday, February 22, 2019

#അസഹിഷ്ണുത വാട്സാപ്പ് ഗ്രൂപ്പുകളിൽ പലതിലും ഞാൻ വലിയ സഖാവാണ്. സവർണസംഘിസം കാണിക്കുന്നത് ഇഷ്ടമില്ലാത്തത് സഖാക്കൾക്കു മാത്രമാണെന്നാ സംഘിബുദ്ധികൾക്കുള്ള ധാരണ. ഇനി കമ്മ്യൂണിസം ഈ ഗ്രൂപ്പിൽ പാടില്ല എന്നു ചിലർ തിട്ടൂരം നൽകി എന്നെ നിലയ്ക്കു നിർത്തിയിട്ടും ഉണ്ട്. അവിടങ്ങളിൽ ഞാൻ ടോം&ജെറി കളിച്ചു മുന്നേറുന്നു. മറ്റൊരു ഗ്രൂപ്പിൽ നിന്നും തെറിപറഞ്ഞ് ചിലർ ഇറങ്ങിപ്പോയി. ചില ഗ്രൂപ്പികളിൽ ഉരിയാട്ടമില്ലാതെ മൗനിയായി ഇരിക്കുന്നുണ്ട് ഇപ്പോഴും ഞാൻ. എല്ലാവർക്കും ഞാൻ അവിടങ്ങളിൽ സഖാവാണ്; സഖാക്കളെ മനുഷ്യരോടൊപ്പം ചേർക്കാനാവില്ലെന്ന ബോധത്തിൽ അവരങ്ങനെ ഉദ്ധരിച്ച് നിൽക്കുന്നുണ്ട്. ഫെയ്സ്ബുക്കിലാവട്ടെ ചില സഖാക്കൾ എന്നെ വിട്ടു പോയി, ചിലർ എന്നെ ബ്ലോക്കുതന്നെ ചെയ്തുകളഞ്ഞു; ഇനി ഈ വസ്തുവിനെ കാണരുതെന്ന ചിന്ത തന്നെയാവണം കാര്യം. സഹനത്തിനും ഒരു പരിധിയുണ്ടല്ലോ! സംഘിമാനസത്തേയും കമ്മിമാനസത്തേയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ എനിക്ക് കാണാനാവുന്നത് ഇങ്ങനെയുള്ള ചില ഗുണഗണങ്ങൾ കൊണ്ടുകൂടിയാണ്. അസഹിഷ്ണുത തന്നെയാണു ഇവിടെ വില്ലൻ! ഞാനും പലരേയും കഴിഞ്ഞ ദിവസം അൺഫ്രണ്ടു ചെയ്തിരുന്നു. അത്, കാശ്മീർ സ്ഫോടനവാർത്ത, ദേശാഭിമാനി പത്രം കൊടുത്തിട്ടില്ല എന്നും പറഞ്ഞ് പത്രങ്ങൾ ഒക്കെയും നിരത്തി, ദേശാഭിമാനിയെ ഒളിപ്പിക്കേണ്ടതൊക്കെ ഒളിപ്പിച്ച് മടക്കിവെച്ചെടുത്ത ഫോട്ടോ ഷെയർ ചെയ്ത് ഡയലോഗടിച്ച ഭീകരന്മാരായ സംഘികളെ തന്നെയാണ്. സംഘി വയറസ് ബാധിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയേയും അൺഫ്രണ്ട് ചെയ്തിരുന്നു എന്നതാണു സങ്കടകരമായ വസ്തുത. ഇവർക്കൊകെയുള്ള ശ്വാനതുല്യമായ അടിമത്തം വയറസ്സ് ബാധ പോലെ ഭീകരമായ വ്യാധി തന്നെയാണ്. സ്വന്തം പ്രൊഫൈൽ ശുദ്ധമായി കിടക്കാൻ എന്നെപോലെ തന്നെ ഏതൊരാളും ആഗ്രഹിക്കും എന്നു കരുതുന്നു, അതുകൊണ്ടാവാം അവരും എന്നെ ബ്ലോക്കിയത്. ................. നാന്ദി: കണക്കിഅധികം ഫ്രണ്ട് റിക്വസ്റ്റുകൾ ആക്സപ്റ്റ് ചെയ്യാൻ നിൽക്കുന്നതിനാൽ ഒന്നു കുറേ അയ്യായിരമായി വെച്ചിരിക്കുന്നതിനാലാണ് ഫ്രണ്ട്സിന്റെ എണ്ണം കുറയുന്നത് പെട്ടന്ന് ശ്രദ്ധിക്കാനാവുന്നത്.

2019-02-22T14:31:36.000Z

ഇതി സമർപ്പയാമിഃ

ഇതി സമർപ്പയാമിഃ
2019-02-22T09:26:00.000Z

Thursday, February 21, 2019

ഗായത്രി - പുതിയ മലയാളം ഫോണ്ട് മലയാളത്തിനായി പുതിയൊരു യുണിക്കോഡ് ഫോണ്ട് കൂടി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സമ്മാനിയ്ക്കുന്നു. ഗായത്രി എന്നു പേരിട്ടിരിക്കുന്ന ഈ ഫോണ്ട് ഡിസൈൻ ചെയ്തിരിക്കുന്നതു് ബിനോയ് ഡൊമിനിക് ആണു്. ഡൗൺലോഡ്: https://ift.tt/2GT9Lgx കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമ്പത്തികസഹകരണത്തോടെയാണ് ഗായത്രി നിർമിച്ചിരിക്കുന്നത്. ഓപ്പൺടൈപ്പ് എൻജിനിയറിങ്ങ് കാവ്യ മനോഹറും പദ്ധതി ഏകോപനം സന്തോഷ് തോട്ടിങ്ങലും നിർവഹിച്ചു. ഏകദേശം ഒരു വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഗായത്രി. തലക്കെട്ടുകൾക്കുപയോഗിക്കാവുന്ന വിധത്തിൽ വലിയ അക്ഷരങ്ങൾക്കു വേണ്ടി പാകപ്പെടുത്തിയതാണ് ഗായത്രിയുടെ രൂപകല്പന. കൂ­ട്ട­ക്ഷ­ര­ങ്ങൾ പര­മാ­വ­ധി ഉൾപ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു ലി­പി­സ­ഞ്ച­യ­മാ­ണു് ഈ ഫോ­ണ്ടി­ലു­ള്ള­തു്. യുണിക്കോഡ് 11.0 പതിപ്പ് പിന്തുണയ്ക്കുന്നു. സാധാരണ കനത്തിലുള്ള അക്ഷരങ്ങൾക്കു പുറമേ കട്ടികുറഞ്ഞതും(Thin), കട്ടികൂടിയതും(Bold) ആയ പതിപ്പുകൾ കൂടി ഉൾപ്പെടുന്ന 3 ഫോണ്ടുകളാണു് അവതരിപ്പിക്കുന്നതു്.

2019-02-21T11:18:13.000Z

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License