Thursday, December 31, 2015

December 31, 2015 at 11:38AM

അറിഞ്ഞതില്ല ഞാനോമലേ നിമിഷങ്ങൾ, മാസങ്ങൾ, വർഷങ്ങൾ പുമ്പാറ്റകളായ് പറന്നുയർന്നതും ഞാനീ സ്നേഹസാഗരത്തിലാണ്ട് പോയതും... പുതുവത്സരാശംസകൾ ഏവർക്കും!!!

Wednesday, December 30, 2015

December 30, 2015 at 04:06AM

പാലക്കാട് > വേഗതയുള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ എന്ന അഭിജിത്തിന്റെ ആഗ്രഹം സഫലമാകുന്നു. അഭിജിത്തിന്റെ വീടുള്‍പ്പെടുന്ന പരിധിയില്‍ വൈമാക്സ് ഉടന്‍ കമ്മീഷന്‍ ചെയ്യുമെന്നും വീട്ടില്‍ കണക്ഷന്‍ നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. വയര്‍ലെസ്സ് ലോക്കല്‍ ലൂപ്പ് WLL ഡയല്‍ അപ് കണക്ഷനില്‍നിന്ന് മോചനം വേണമെന്ന അഭിജിത്തിന്റെ നാളുകളായുള്ള അപേക്ഷയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. വിക്കീപീഡിയയിലെ ലേഖനങ്ങളിലൂടെയും വരകളിലൂടെയും ഹ്രസ്വ ദൃശ്യങ്ങളിലൂടെയും നമ്മെ അതിശയിപ്പിച്ച പത്താം ക്ളാസുകാരന്‍ അഭിജിത്താണ് വേഗതയുള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷനുവേണ്ടി കാത്തിരുന്നത്. നിലവില്‍ ഡയല്‍ അപ് കണക്ഷനാണ് അഭിജിത്ത് ഉപയോഗിക്കുന്നത്. അഭിജിത്തിനായി ബ്രോഡ്ബാന്റ് കണക്ഷന്‍ എത്തിക്കുന്നതിന് ദൂരക്കൂടുതല്‍ തടസമാണെന്നായിരുന്നു ബിഎസ്എന്‍എല്‍ നിലപാട്. അതിനാലാണ് വൈമാക്സ് കണക്ഷന്‍ എന്ന സാധ്യതതേടിയത്. അതിനും അനുകൂലമായ മറുപടിയായിരുന്നില്ല ലഭിച്ചിരുന്നത്. അന്നുമുതല്‍ തുടരുന്ന കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമാകുന്നത്. വിക്കിപീഡിയയിലും ആനുകാലികങ്ങളിലും നിരന്തരം ലേഖനങ്ങള്‍ എഴുതുന്നുണ്ട് അഭിജിത്ത്. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിക്കുന്ന ശൈലജ കെ പിയുടെ “'ഹുസ്യാമി ബോത്സ്വന' എന്ന ബാലസാഹിത്യ നോവലിനായി ചിത്രം വരയ്ക്കുന്നത് അഭിജിത്താണ്. ക്യാന്‍വാസിലും അഭിജിത്ത് ചിത്രങ്ങള്‍ ഒരുക്കുന്നു. സ്വയം നിര്‍മ്മിച്ച ഒന്നിലേറെ ഹ്രസ്വചിത്രങ്ങള്‍ യൂടൂബിലെത്തിച്ചിട്ടുണ്ട് പാലക്കാട് ജില്ലയിലെ കാവശ്ശേരി കെ സി പി ഹയര്‍ സെക്കറി സ്കൂളിലെ ഈ വിദ്യാര്‍ഥി. ശബ്ദതാരാവലിയുടെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളിലും അഭിജിത്ത് സജീവമായിരുന്നു. ഏഴാം വയസുമുതല്‍ ബ്ളോഗെഴുതുന്ന അഭിജിത്ത് ഇതിനകം നാലു ഹ്രസ്വചിത്രങ്ങള്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തു. Read more: http://ift.tt/1IC8BT9

Wednesday, October 21, 2015

October 21, 2015 at 07:25AM

തീയ്യിൽ കിടന്നു വെന്തുരുകി പിടഞ്ഞുതീരുമ്പോൾ ആ കിടാങ്ങൾ വിളിച്ചു കരഞ്ഞത് ദൈവത്തോടാവുമോ അതോ മോഡിയോടോ!!!

Wednesday, October 14, 2015

October 14, 2015 at 09:12PM

ഉള്ളിക്കറി ഉള്ളിക്കറി...

October 14, 2015 at 07:27PM

ഹോപ്പ് ഇംഗ്ലീഷ് മീഡിയം എന്ന സ്കൂളിൽ #നാലുവയസ്സുള്ള കുഞ്ഞ് ക്ലാസ്സിൽ മൂത്രമൊഴിച്ചതിന് ആ കുഞ്ഞിന്റെ ബാക്ക് ടീച്ചർ പൊള്ളിച്ചു എന്ന് മനോരമ ന്യൂസിൽ വാർത്ത!!

October 14, 2015 at 11:25AM

#kasargod #roads വാട്സാപ്പിൽ വന്നൊരു മെസേജാണിത്! കാസർഗോഡ് ജില്ലയിലെ നാഷണൽ ഹൈവേയുടെ പരിതാപകരമായ അവസ്ഥയെ ഇത്രനന്നായി വരച്ചുകാണിക്കാൻ ഇതിൽപരം മറ്റൊന്നു വേണ്ടമെന്നില്ല. കഴിഞ്ഞ പ്രാവശ്യം എന്റെ ഒരു ദുരിതം വിവരിക്കുകയുണ്ടായി. സിനിമാ നടൻ ജയസൂര്യ വന്നു പോയിട്ട് എർണാകുളത്ത് ഏതോ ആയൂർവേദ ആശുപത്രിയിൽ ഉഴിച്ചിലിൽ ആണെന്നും കേട്ടു. എന്തായാലും വായിക്കുക... ഒരു മുൻ കരുതൽ നല്ലതാണ്. ......... ........... ......... തെക്കൻ ജില്ലകളിൽ താമസിക്കുന്ന സുഹൃത്തുളെ... നിങ്ങൾക്കായി ഞങ്ങൾ കാസർഗോഡ് ജില്ലക്കാരുടെ അടിയന്തിര അറിയിപ്പ്.... നിങ്ങളോ സുഹൃത്തുക്കളോ ബന്ധുക്കളോ ഈ ജില്ലവഴി കാറിലോ മറ്റു വാഹനങ്ങളിലോ മംഗലാപുരം ഭാഗത്തേക്ക് അടുത്ത 2-3 മാസത്തിനുള്ളിൽ പോകാൻ പരിപാടിയുണ്ടെങ്കിൽ ചില മുൻകരുതൽ എടുക്കുന്നത് നല്ലതായിരിക്കും... എന്തന്നാൽ നീലേശ്വരത്തിനും മംഗലാപുരത്തിനും ഇടയിലുണ്ടായിരന്ന 90 കി.മീ. എൻ.എച്ച് 17 എന്ന പ്രതിഭാസം പകുതിയിലധികം കാണാതായിട്ട് ഇപ്പോൾ മാസങ്ങളായി.... ആയതിനാൽ നിങ്ങൾ യാത്ര പുറപ്പെടുന്നതിന് മുമ്പ് ലൈഫ്ജാക്കറ്റ്, പിണ്ഡതൈലം, ഹെൽമറ്റ് (കാറിലാണെങ്കിലും വേണം), നട്ടെല്ലിനു വലിച്ചുകെട്ടാനുളള വടി, ഒരു മെക്കാനിക്ക്, ഒരു ലോറി ഇവ കൂടി കരുതുക. ഈ ലോറി എന്തിനാണ് എന്ന സംശയം ഉണ്ടല്ലേ. .പറയാം.. ഒന്നുകിൽ നിങ്ങൾ നീലേശ്വരത്ത് എത്തിയ ഉടൻ കാർ ലോറിയിൽ കയറ്റി യാത്ര തുടരുക. യാത്രക്കാർക്ക് മംഗലാപുരം വരെ ട്രെയിനിനു പോകാം.. അല്ലെങ്കിൽ കാർ മുന്നിലും ലോറി പിറകിലുമായി യാത്ര തുടങ്ങാം.. വഴിയിൽ കാറിന്റെ അവയവങ്ങൾ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച് ലോറിയിൽ കയറ്റുക. മംഗലാപുരം എത്തുമ്പോഴേക്കും കാറ് മൊത്തമായി ലോറിയിൽ ആയിക്കഴിയും... ലോറിയെ നാട്ടിലേക്ക് തിരിച്ചയച്ച് വേറേ വണ്ടി പിടിച്ച് യാത്ര തുടരാം.😝 അല്ലെങ്കിൽ യാത്ര തലശേരി ഇരിട്ടി വീരാജ്പേട്ട തലക്കാവേരി മടിക്കേരി വഴി മംഗലാപുരത്തിനു പോകാം.... അപ്പോൾ നിങ്ങളുടെ അടുത്ത ചോദ്യം അവിടെ ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ ഒന്നുമില്ലേ ഇതൊന്നും കാണാൻ ... തെരെഞ്ഞടുപ്പ് അടുത്തില്ലേ... അടുത്ത തെരെഞ്ഞടുപ്പിൽ അവരെ തോൽപ്പിക്കാല്ലോ... എന്നൊക്കയല്ലേ... ഹ.. ഹ.... എന്നാൽ ഞങ്ങൾ കാസ്രോട്ടുകാർ അങ്ങിനെയല്ല.... ഇവിടെ "കോട്ട സിസ്റ്റം" ആണ് കാലങ്ങളായി തുടരുന്നത്... ബേക്കൽക്കോട്ട, ചന്ദ്രഗിരി കോട്ട എന്നൊക്കെ കേട്ടിട്ടില്ലേ.. അതുപോലെ പച്ചക്കോട്ട, ചുവപ്പുകോട്ട, കാവിക്കോട്ട തുടങ്ങി പലകോട്ടകളും ഉണ്ട് ഇവിടെ . അവിടെ മത്സരിക്കുന്നവരുടെ കഴിവ് ഞങ്ങൾക്ക് വിഷയമല്ല. ഒരു "കല്ലിനോ" "തൂണിനോ" കോട്ടയുടെ കളർ അടിച്ചു വിട്ടാൽ മതി ഞങ്ങൾ ജയിപ്പിച്ചോളും. അതുകൊണ്ടു തന്നെ ഞങ്ങൾ ജയിപ്പിച്ച് വിട്ടവർക്ക് ഞങ്ങളെയോർത്ത് യാതൊരു ടെൻഷനുമുണ്ടാവാറില്ല... അവർക്ക് ഒരുപാട് ജോലിയൊക്ക ഉള്ളതല്ലേ...... ഞങ്ങൾക്ക് ഇതൊക്കെ ശീലായി.. മന്ത്രിമാരാണെങ്കിൽ ഈ വഴി വരാറുമില്ല. പൊതുമരാമത്ത് മന്ത്രിയെ ഓട്ടോറിക്ഷയിൽ ഈ വഴി സഞ്ചരിക്കാൻ ക്ഷണിക്കണമെന്നുണ്ടായിരുന്നു ... പക്ഷേ വിളിക്കേണ്ടവരൊക്കെ മൗനവ്രതത്തിലാണ്. ..... അപ്പോൾ നിങ്ങൾക്കെല്ലാവർക്കും ശുഭയാത്ര നേരുന്നു..... മുമ്പ് ഹൈവെ ഉണ്ടായിരുന്ന ചില സ്ഥലങ്ങളുടെ ഫോട്ടോ ഇതോടൊപ്പം അയക്കുന്നു. .. ......... .......... എന്നും പറഞ്ഞ് കുറച്ച് ഫോട്ടോസും അയച്ചു കിട്ടിയിട്ടുണ്ട്....

Tuesday, October 13, 2015

October 13, 2015 at 07:34PM

കേരളത്തിലെ മുഖ്യ ടൗണുകളിൽ ഓടോറിക്ഷ നിരോധിക്കണമെന്നേ ഞാനും പറയൂ. ഉബറിന്റെ സൗകര്യം എർണാകുളത്തു നിന്നും ഉപയോഗിച്ചിരുന്നു. തർക്കിച്ചും പറ്റിച്ചും യാത്രക്കാരെ വലയ്ക്കുന്ന ഓട്ടോക്കാരന്റെ ദുർമുഖം കാണുന്നതിലും ഭേദം നടക്കാൻ പറ്റുന്ന ദൂരത്തൊക്കെ നടന്നുതന്നെ പോവുകയാണെന്റെ പതിവ്.. ഇവിടെയാണെങ്കിൽ ഒല, ഉബർ, ടാക്സി4ഷു‌വർ ഒക്കെ ഉപയോഗിച്ചും കാര്യം സാധിക്കും. ഒരിക്കൽ കാഞ്ഞങ്ങാടുനിന്നും ഓട്ടോക്കാരോട് അടിയുണ്ടാക്കേണ്ടി വന്നേപ്പിന്നെ ഓട്ടോയിൽ പോയതുതന്നെ വളരെ കുറവായിരുന്നു.

Sunday, October 11, 2015

October 11, 2015 at 01:32PM

ചിലർക്കെങ്കിലും ശല്യക്കാരനായിരുന്നു നവാബ് രാജേന്ദ്രൻ എന്ന പച്ച മനുഷ്യൻ! നീതി നിഷേധിക്കപ്പെടുന്നതിനെതിരെ നിയമപോരാട്ടങ്ങള്‍ നടത്തി ഒടുവിൽ ഒരു ഹോട്ടൽ മുറിയിൽ എല്ലാം ഉപേക്ഷിച്ചിട്ട് യാത്രയായ ദിവസത്തിനിന്ന് പതിനൊന്നു വർഷ പഴക്കം! രാഷ്ട്രീയ വരേണ്യതയെ അങ്ങേയറ്റം നുള്ളിനോവിച്ചുകൊണ്ട് കോടതി വ്യവഹാരങ്ങളിലൂടെ അനീതിയുടെ യഥാർത്ഥവശം ജനങ്ങളെ ബോധിപ്പിക്കാൻ അദ്ദേഹം പ്രയത്നിച്ചു! കെ. കരുണാകരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ നവാബിന്റെ പേരുകേട്ടാൻ മുട്ടുവിറയ്ക്കുന്ന കാലം ഉണ്ടായിരുന്നു. അവസാന ശ്വാസവും വലിച്ചെടുത്ത് സ്വന്തം ശരീരം അനാട്ടമി കുട്ടികൾക്ക് പഠിക്കാനായി വിട്ടുകൊടുത്ത ഒരു അത്ഭുത മനുഷ്യനായിരുന്നു നവാബ്! എങ്കിലും പകപോക്കലെന്നോണം അവസാനം പുഴുവരിച്ച് അനാഥശവമായി മറവുചെയ്ത് മലയാളം ആ മഹാമനുഷ്യനോട് നീതികേട് കാണിച്ചുവെന്നത് പിൻകാല ചരിത്രം. നമുക്കോർക്കാം, ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു!! നന്ദിയോടെ സ്മരിക്കാം!! ആ പോരാട്ട വീര്യത്തെ ഹൃദയത്തോടു ചേർത്തു വെയ്ക്കാം!! http://ift.tt/1PnCWWb

October 11, 2015 at 07:16AM

#കവിത #diaspora ശ്യാമവർണമോഹിനീ കഠോരഭാഷിണീ പ്രിയേ, പ്രേമലേഖനം നിനക്കു ഞാൻ തരുന്നു ശാരദേ... മാറ്റിനിക്കു പോകുവാൻ നിനക്കു വേണ്ടിയിന്നലെ കാത്തു നിന്നു കാത്തു നിന്നു ഷോ തുടങ്ങിടും വരെ, വന്നതില്ല കണ്മണീ വരുന്നുവോ വരുന്നുവോ എന്നു നോക്കി. നോക്കി ഞാൻ തിരിച്ചു പോയ് നിരാശനായ്... പൈസയെത്രയോ മുടക്കി പദ്ധതി ഒരുക്കി നിന്റെ ഫെയ്സ് കാണുവാൻ കൊതിച്ചു സൈക്കിളേറി വന്നു ഞാൻ... പുള്ളിയുള്ള ബ്ലൗസുവേണമെന്നു നീ പറഞ്ഞുടൻ കള്ളടിച്ച പോലെ ഞാൻ കറങ്ങി സിറ്റി മൊത്തമേ... അന്നു ഞാനൊളിച്ചൊളിച്ച് നിന്റെ വീട്ടിൽ വന്നതും നിന്റെ ജന്നലിന്റെ കമ്പി മാറ്റുവാൻ ശ്രമിച്ചതും; നിന്റെ ഫാദർ കണ്ടതും; പുളീടെ കമ്പൊടിച്ചതും ഞാനെടുത്ത് ഗേറ്റു ചാടി ഓടി രക്ഷപെട്ടതും... ഇത്ര വേഗം നീ മറന്നതെന്തു ശാരദേ പ്രിയേ ഹാർട്ടു പഞ്ചറായി ഞാൻ മരിക്കുവാൻ കിടക്കുകിൽ രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..! രണ്ടു തുള്ളി വാട്ടറെങ്കിലൂമെനിക്കൊഴുക്കണേ..!

Saturday, October 10, 2015

October 10, 2015 at 10:07AM

നിങ്ങളൊക്കെ കൂടി എനക്കൊരു അവാർഡ് താഡേ!! തിരിച്ചു കൊടുത്തു പ്രതിഷേധിക്കാൻ മുട്ടുന്നു!

Friday, October 09, 2015

October 09, 2015 at 07:39AM

#thiyya #ezhava #തീയ്യർ #ഈഴവർ വെള്ളാപ്പള്ളി തുള്ളുന്നതു കണ്ട് നാട്ടിലെ തീയ്യന്മാർ എന്തിനാണു തുള്ളുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. ഈഴവരും തീയ്യരും എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്!! ഒരു ഈഴവൻ തീയ്യത്തിപ്പെണ്ണിനെ കല്യാണം കഴിക്കാൻ പോലും കൂട്ടാക്കാറില്ല; നേരെ പോയി വാലു തെക്കോട്ടാണോ എന്നു നോക്കിയാണു പെണ്ണാലോചിക്കാറുള്ളത്; ഇനി അഥവാ ആരെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ ഓരും പേരുമില്ലാതെ തെക്കുനിന്നും തെണ്ടിത്തിരിഞ്ഞു വന്ന ഏതെങ്കിലും ഒരുത്തനായിരിക്കും അത്. അവന്റെ സൂക്കേട് തീരുമ്പോൾ പെണ്ണിനെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന സുന്ദരമായൊരു ഏർപ്പാടായിരുന്നു കുറച്ചുകാലം മുമ്പു വരെ കണ്ടിരുന്നത്. നാടൊട്ടുക്ക് ഗുരുമന്ദിരം കെട്ടി ഈഴവർ കാത്തിരിപ്പു തുടങ്ങിയിട്ട് കാലമേറെയായിട്ടുണ്ട് - ചെറുതെങ്കിലും തീയ്യന്മാരുടെ ഒഴുക്കങ്ങോട്ട് കണ്ടു വരുന്നുമുണ്ട്. തീയ്യർ ഈഴവരിൽ നിന്നും ഏറെ ഭിന്നരാണ്. നാഗാരാധനയൊക്കെ ചെയ്തു വന്ന തീയ്യർ തൊണ്ടച്ഛനെ (വയനാട്ടു കുലവൻ) കുലദൈവമായി ആരാധിക്കുന്നു. എട്ട് ഇല്ലങ്ങളിലായി തീയ്യർ ജാതീയമായി തന്നെ വർഗീകരിക്കപ്പെട്ടു വരുന്നു. ഓരോ ഇല്ലത്തിനും ഓരോ പേരുണ്ട് ( പാലാത്തീയ്യൻ, നെല്ലിക്കാത്തീയ്യൻ, ഒളോടത്തീയൻ, തലക്കോടൻ, പുതിയടത്തീയ്യൻ, ബായത്തീയൻ, പരക്കാത്തീയ്യൻ, കാരാഡൻ). ഓരോ കുടുംബസമൂഹമായി ജീവിച്ചു പോന്നതിന്റെ വ്യക്തമായ തെളിവായി ഇത് കണക്കാക്കപ്പെട്ടു പോരുന്നു. ഒരേ ഇല്ലക്കാർ തമ്മിൽ ഇന്നും വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല. ഒരു ഇല്ലത്തിലെ ആൺ പെൺ ബന്ധം സഹോദര തുല്യമായി ഇന്നും കരുതിവരുന്നവരാണു തീയ്യന്മാർ. തറ മുതൽ കഴകം വരെ നീണ്ടു നിൽക്കുന്ന വ്യക്തവും ശുദ്ധവുമായ ഭരണവ്യവസ്ഥ അതി പ്രാചീനം മുതൽക്കേ ഇവർ പിന്തുടർന്നു പോന്നിരുന്നു. ഇങ്ങനെ വളരെ വ്യക്തമായ സംസ്കാരം കളഞ്ഞുകുളിച്ച് തൊണ്ടച്ഛനെ മാറ്റി നാരായണഗുരുവിനെ ദൈവമാക്കി വിളക്കുവെയ്ക്കുന്നത് ചരിത്രനിഷേധമാണ് - തെറ്റാണ്. വേരും നേരും അറുത്ത് മറ്റുള്ളവരുടെ വിടുവായിത്തത്തിനു കൂട്ടുനിൽക്കുന്നതിലൂടെ വഞ്ചിക്കപ്പെടുകയേ ഉള്ളൂ. തീയ്യന്മാരെ വിറ്റ് കാശാക്കുകയേ ഉള്ളൂ ഈഴവപ്രമാണിമാർ...

October 09, 2015 at 07:03AM

നൂറുവെട്ടിനാൽ തീർക്കുവാനാകില്ല, നേരു കാക്കാൻ പിറന്ന പോരാളിയെ വീണതല്ലവൻ വീണ്ടുമുയിർക്കുവാൻ വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവൻ... ... ... ... വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരൻ ചെ ഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു ഇല്ല , ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്. തെരാൻ തന്നെ വധിക്കുവാൻ കുടിലിലേക്ക് കടന്നപ്പോൾ ചെ അയാളോട് പറഞ്ഞു എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്. തെരാൻ ഒന്നു പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യിൽ ചെ കടിച്ചു പിടിച്ചു. തെരാൻ പിന്നീട് തുരുതുരാ നിറയൊഴിച്ചു. നെഞ്ചിലുൾപ്പടെ ഒമ്പതുപ്രാവശ്യം തെരാൻ ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. അഞ്ചു പ്രാവശ്യം കാലുകളിലായിരുന്നു. രണ്ടെണ്ണം യഥാക്രമം വലതുതോളിലും കൈയ്യിലും. ഒരെണ്ണം നെഞ്ചിലും, അവസാനത്തേത് കണ്ഠനാളത്തിലുമായിരുന്നു വെടിയേറ്റത്...

October 09, 2015 at 07:01AM

മുടി നീട്ടി വളർത്തി, ഇടതുവശം അല്പം ചെരിച്ച്, ഉരുട്ടി, കുടുമ കെട്ടണം! കോണകത്തിന് ഓർഡർ കൊടുക്കണം!! പഴുതാര മീശയും കൃതാവും വേണം... വീതിയേറിയ തോർത്തുമുണ്ടുടുക്കണം! എനിക്ക് പൈതൃകം പേറുന്ന സംസ്കാരിയാവണം! കേരളത്തിൽ ജനിച്ചു പോയില്ലേ!!

October 09, 2015 at 07:00AM

പ്രണയപര്‍വം ഒരു ചില്ലക്ഷരം കൊണ്ടെങ്കിലും നിന്റെ ഹൃദയത്തിലെന്നെ കുറിച്ചിരുന്നെങ്കില്‍, ഒരു ശ്യാമവര്‍ണം കൊണ്ടെങ്കിലും നിന്റെ പ്രണയത്തിലെന്നെ വരച്ചിരുന്നെങ്കില്‍, ഒരു കനല്‍ക്കട്ട കൊണ്ടെങ്കിലും നിന്റെ സ്മൃതികളിലെന്നെ ജ്വലിപ്പിച്ചുവെങ്കില്‍, ഒരു വെറും മാത്ര മാത്രമെങ്കിലും നിന്‍ കനവിലേക്കെന്നെ വിളിച്ചിരുന്നെങ്കില്‍, അതുമതി തോഴി, കഠിനവ്യഥകള്‍ ചുമന്നുപോകുവാന്‍ കല്പാന്തകാലത്തോളം!!

Thursday, October 08, 2015

October 08, 2015 at 12:56PM

സർവ്വമതസമ്മേളനങ്ങളോ മതനിരപേക്ഷതയോ മതേതരത്വമോ ഒന്നുമല്ല വേണ്ടത്. കടുത്ത മതനിരാസമാണാവശ്യം . ഇപ്പോൾ കള്ളുഷാപ്പുകൾക്ക് കൊടുക്കുന്ന പരിഗണന വേണമെങ്കിൽ അല്പകാലത്തേക്ക് ആവാമെന്നുമാത്രം. ആൾക്കാർക്ക് പെട്ടന്ന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കുമല്ലോ...

Wednesday, October 07, 2015

October 07, 2015 at 03:53PM

മിനിയാന്ന് കെ എസ് ആർ ടി സി ബസ്സിനായിരുന്നു ബാംഗ്ലൂരേക്ക് വന്നത്. കാഞ്ഞങ്ങാടു നിന്നും കാസർഗോട്ടേക്ക് ബസ്സു കേറിയപ്പോൾ മാറിപ്പോയി; മാവുങ്കാൽ വഴിയായിരുന്നു അത് വന്നത്! മാവുങ്കാൽ മുതൽ കാസർഗോഡ് വരെയുള്ള ദേശിയപാതയുടെ അവസ്ഥ ഒന്നു കാണേണ്ടതാണ്! ഒരു മീറ്റർ ദൂരം പോലുമില്ല കുഴിയില്ലാത്തതായിട്ട്... കുലുങ്ങിക്കുലുങ്ങി കാസർഗോഡ് എത്തുമ്പോഴേക്ക് ഒരുവിധമായിപ്പോയി! ഒരു മണിക്കൂർ മുമ്പേ കാസർഗോഡ് എത്തിയതിനാൽ ബസ്റ്റാന്റിനു ചുറ്റും തേരാപ്പാരാ നടന്ന് ഉളുക്കും ചതവും ഒക്കെ നേരെയാക്കി എടുത്തു! കേരള കേന്ദ്ര സർവ്വകലാശാലാ എന്നൊക്കെ റോഡരികിൽ ബോർഡും കെട്ടിടങ്ങളും ഒക്കെയുണ്ട്.. പക്ഷേ, റോഡിലൂടെയുള്ള യാത്ര മാരകമാണ്. കാസർഗോഡ് നിന്നും കർണാടക ബോർഡർ വരെയുള്ള യാത്രയിലും വിശേഷിച്ച് പറയാനൊന്നുമില്ല - എങ്കിലും മാവുങ്കാൽ-കാസർഗോഡിനെക്കാൾ എത്രയോ ഭേദമാണ്. ബോർഡർ കഴിഞ്ഞാൽ എന്തു രാജകീയമാണ് യാത്ര!! കർണാടകയുടെ ഭാഗമാവണമെന്ന് വിളിച്ചു കൂവാനാണാഗ്രഹം!! എന്തായാലും... വോട്ട് ചോദിച്ചുകൊണ്ട് അവരെത്താൻ സമയമായിരിക്കുന്നു! പ്രിയപ്പെട്ട നാട്ടുകാരെ മറക്കാതെ കൈകാര്യം ചെയ്തേക്കണം എന്നോർമ്മപ്പെടുത്തുന്നു... വികസനം എന്നത് തെക്കൻ ജില്ലകൾക്ക് മാത്രമായി വീതിച്ചു നൽകി വല്ലപ്പോഴും കിട്ടുന്ന നക്കാപ്പിച്ചകൊണ്ട് ഒതുങ്ങിക്കൂടുന്ന കാസർഗോഡുകാരെ അവർ മാനിക്കാറില്ല; ഇത് മാറേണ്ടതാണ്. പഞ്ചായത്തു തലം തൊട്ട് നമുക്കും തുടങ്ങണം...

Tuesday, October 06, 2015

October 06, 2015 at 09:22AM

സിപിഎമ്മും കോൺഗ്രസ്സും ഒന്നിക്കണം - നാടു ഭരിക്കാനെങ്കിലും ...

October 05, 2015 at 11:53PM

:) ഇത് കിടു!!

Sunday, October 04, 2015

October 04, 2015 at 05:08PM

പശുവും പട്ടിയും പിന്നെ മീറ്റർ റീഡിങ്ങുകാരനും!!! വാട്സാപ്പിലെ അവസ്ഥ ഭീകരമാണ്!!

Thursday, October 01, 2015

October 01, 2015 at 08:44AM

ബീഫ് കഴിച്ചവനെ സംഘികൾ തല്ലിക്കൊന്നതിനേക്കാൾ ഞാനമ്പരന്നു പോയത്, കഴിച്ചത് ബീഫ് തന്നെയോ എന്നറിയാൻ ലാബ് ടെസ്റ്റിനു പറഞ്ഞു വിട്ട പൊലീസുകാരുടെ അവസ്ഥയെ കുറിച്ചോർത്തായിരുന്നു!

Monday, September 28, 2015

September 28, 2015 at 11:01AM

സുക്കറളിയൻ പണി പറ്റിച്ചൂന്ന് പറയാൻ പറഞ്ഞു!! എന്താല്ലേ!! #NetNeutrality #InternetOrg #DigitalIndia . .......... ........... . ........ ........ ........ ..... അമിത ദേശീയതയിൽ മുങ്ങി "I support digital India" എന്നു നിലവിളിച്ച് പ്രൊഫൈൽ പിക്ചർ മാറ്റുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത് Digital India എന്ന കൺസപ്റ്റിനെ അല്ല. മറിച്ച് Free Basics അഥവാ Internet.org എന്ന ഫെയിസ്ബുക്ക് ഇനിഷ്യേറ്റിവിനെ ആണു. ഇതെ ഇന്റർനെറ്റ് ഡോട്ട് ഓർഗ് നെറ്റ് ന്യൂട്രാലിറ്റി എന്ന ഇന്റർനെറ്റ് സമത്വ നിലപാടിനു എതിരെ നിൽക്കുന്നതാണ്. ദേശീയതയെന്നും പറഞ്ഞ് സ്വന്തം പ്രോഡക്റ്റ് വിൽക്കാനും Net neutrality യെ അട്ടിമറിക്കാനും ആണു സുക്കർബർഗ് ക്ഷണിക്കുന്നത്. പ്രൊഫൈൽ പിക്ചർമാറ്റുന്നവരുടെ പേരുകൾ internet.org യെ സപ്പോർട്ട് ചെയ്യുന്നവരുടെ പേരുകൾ ആയി സബ്മിറ്റ് ചെയ്യപ്പെടും.

September 28, 2015 at 09:47AM

പ്രവീൺ പ്രഭാകർ, ആതിര, ചിന്നു പിന്നെ ഞാനും ഇന്നലെ വൈകിട്ടൊരു ചെറു മീറ്റ് & ഈറ്റ്

Sunday, September 27, 2015

September 27, 2015 at 03:49PM

കറക്കം - കറകറക്കം - വീണ്ടും ഗോപാലൻ മാളിൽ!

Friday, September 25, 2015

September 25, 2015 at 07:44AM

#galacticYear #GY #കോസ്മിക്‌വർഷം സൂര്യൻ അതുൾക്കൊള്ളുന്ന താരാപഥമായ ക്ഷീരപഥത്തെ ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യാനെടുക്കുന്ന കാലഘട്ടത്തെയാണ് കോസ്മിക് (galactic year, GY) വർഷം എന്ന് പറയുന്നത്. ഇത് 250 ദശലക്ഷം വർഷങ്ങൾക്ക് തുല്യമാണ്. സൂര്യൻ ക്ഷീരപഥത്തെ ഒന്നു ചുറ്റിവരാൻ 150 ദശലക്ഷം നമ്മുടെ വർഷങ്ങൾ എടുക്കും എന്നർത്ഥം. അത് സൂര്യന്റെ ഒരു വർഷമായി കണക്കാക്കിയാൽ സൂര്യന് ഇപ്പോൾ 20 വയസ്സു പ്രായം! ഇനി ഈ കനക്കു നോക്കൂ: 0 GY: സൂര്യന്റെ ജനനം 4 GY: ഭൂമിയിൽ സമുദ്രങ്ങളുടെ ആവിർഭാവം 5 GY: ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെടുന്നു 6 GY: പ്രോകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു. 7 GY: ബാക്ടീരിയ പ്രത്യക്ഷപ്പെടുന്നു 10 GY: സ്ഥിര വൻ‌കരകൾ രൂപപ്പെടുന്നു 13 GY: യൂകാര്യോട്ടുകൾ പ്രത്യക്ഷപ്പെടുന്നു 16 GY: ബഹുകോശ ജീവികൾ രൂപപ്പെടുന്നു 17.8 GY: കമ്പ്രിയൻ സ്ഫോടനം (പലവിധത്തിലുള്ള സങ്കീർണ്ണമായ ജൈവഘടനയോടുകൂടിയ ജീവികളുടെ ആവിർഭാവം) 19 GY: ഭൂമിയിലെ വലിയൊരു വിഭാഗം ജീവജാലങ്ങൾ അപ്രത്യക്ഷമാകുന്നു 19.6 GY: കേ - ടി വംശനാശം (ചെറിയ കാലഘട്ടത്തിനുള്ളിൽ വീണ്ടും നല്ലൊരു ഭാഗം ജന്തുസസ്യജാലങ്ങളുടെ അപ്രത്യക്ഷമാകൽ) 19.999 GY: മനുഷ്യന്റെ രംഗപ്രവേശം; ദൈവത്തിന്റേയും!! 20 GY: നിലവിവിൽ

Thursday, September 24, 2015

September 24, 2015 at 02:28PM

Jikku ദേ ഒരു ബിരിയാണി ഇബിടേം!!

Wednesday, September 23, 2015

September 23, 2015 at 04:04PM

ഇന്നു രാവിലെ മുതൽ കണ്ണൂർ യൂണിവേർസിറ്റിയിലേക്ക് വിളിക്കലായിരുന്നു പണി! വിളിച്ചാൽ ഫോൺ എടുക്കാൻ എൻക്വയറി സെക്ഷനിൽ ആളില്ലാന്നു തോന്നുന്നു. അവസാനം ഒരു സ്ത്രീ ഫോണെടുത്തു. മഞ്ജു മൂന്നു പ്രാവശ്യം അവളുടെ ഡിഗ്രി സർട്ടിഫിക്കേറ്റിന് കണ്ണൂർ യൂണിവേർസിറ്റിയിൽ അപ്ലേ ചെയ്തിട്ടുണ്ട്! ഓരോ തവണ പോയപ്പോളും അവിടാകെ അരിച്ചു പെറുക്കിയിട്ടും അവളുടെ ആപ്ലിക്കേഷൻ മാത്രം കാണാറില്ല! അവസാനം അപ്ലേ ചെയ്തത് 2012 നവമ്പർ 2 ആം തീയ്യതി ആയിരുന്നു. ഇപ്പം കിട്ടും ഇപ്പം കിട്ടും എന്നും പറഞ്ഞ് ഇത്രേം നാളും കാത്തിരുന്നു. ഇന്നു വിളിച്ചപ്പം എൻക്വയറിയിൽ നിന്നും നേരെ അനുബന്ധ ഡിപ്പാർട്ട്മെന്റിലേക്ക് കണക്റ്റ് ചെയ്യപ്പെട്ടു! അവിടുത്തെ മൂപ്പിലാൻ കാര്യമൊന്നും ചോദിക്കാൻ നിന്നില്ല; നിങ്ങൾ അതുമിതുമൊന്നും വിളിച്ചു ചോദിക്കേണ്ടത് ഇവിടേക്കല്ല.. ലാസ്റ്റ് നമ്പർ 335, അതിലേക്ക് വിളിക്ക് എന്നായിരുന്നു അയാളുടെ ആദ്യ പ്രതികരണം. "സാർ ഞാൻ പറയുന്നതൊന്ന് കേൾക്കാമോ" എന്ന് ചോദിച്ചപ്പോൾ; മൂപ്പിലാൻ വീണ്ടും പഴയ പല്ലവി തന്നെ!! എന്ത് മൈര് യൂണിവേഴ്സിറ്റിയാണോ!! തിരിച്ച് പെണ്ണുമ്പിള്ളയെ വിളിച്ചപ്പം അവരു പറയുന്നു, ഇവിടെ വന്ന് വീണ്ടും അപ്ലേ ചെയ്യ് എന്ന്!!

Tuesday, September 22, 2015

September 22, 2015 at 03:54PM

#കാലം മാറുന്നു : ആ മെസേജ് നീ എന്തു ചെയ്തു? : യേത് മെസേജ്!! : വാട്സാപ്പിൽ ഞാനയച്ച, കണ്ണിരുപ്പുകലർന്ന പ്രണയാർദ്രമായ ആ മെസേജ്! : ഓ ലതോ? : ആ, അതുതന്നെ! : തിടുക്കപ്പെട്ടന്വേഷിക്കുന്നതെന്തിന് ? : മറ്റാർക്കെങ്കിലും ഫോർവേഡ് ചെയ്തോ എന്നറിയാൻ! :ഫോർവേഡ് ചെയ്തെങ്കിലെന്ത്? :ഒന്നുമില്ല, അതെന്റെ ഹൃദയമായിരുന്നു!!

September 22, 2015 at 02:17PM

പേരു പലതാണെങ്കിലും വാട്സാപ്പിലെ എല്ലാ മോഡിഫാൻ ഗ്രൂപ്പിൽ നിന്നും എന്നെ പുറത്താക്കുകയോ ഗതികെട്ട് ഒഴിഞ്ഞ് പോരേണ്ടിവരികയോ ചെയ്തു!! ഇനിയും മറ്റുചില തീവ്രർ എന്നെ സഹിക്കുന്നുണ്ട്! #modifan #freemind

Sunday, September 20, 2015

September 20, 2015 at 11:23AM

Baa Baa Black Sheep, Have You Any Wool? Dr. Deepa Chandran

September 20, 2015 at 09:07AM

ഔത്സുക്യത്തോടെ വന്നു ചേർന്ന ജഩസഞ്ചയത്തിൽ ൠഭോഷത്വമില്ലാത്ത ഏതൊരാളെയും തന്റെ വാൿപടുത്വത്താൽ ആശ്ചര്യപ്പെടുത്തിക്കൊണ്ടു് ഢമരുമേളത്തിന്റെയും മണിഝംകാരങ്ങളുടെയും അകമ്പടിയോടെ ഌപ്തപ്രചാരങ്ങളായ ഒട്ടേറെ പുരാണകഥകൾ അവരെ പറഞ്ഞു കേൾപ്പിച്ച ആ ദീക്ഷാധാരിയായ ഭക്തസംഩ്യാസിക്കു് സന്ധ്യാവന്ദഩത്തിഩായി മഠത്തിലേക്കു പുറപ്പെടേണ്ട സമയം എത്തിയോ എന്നു് ഘടികാരത്തിൽ നോക്കി അറിഞ്ഞുകൊണ്ടു വരുവാൻ തോഴിയെ ഏല്പിച്ചിട്ടു് രാജകുമാരി സിന്ദൂരഛവിയാർന്ന ചക്രവാളത്തിലേക്കു് നോക്കി എന്തോ ഓർത്തുകൊണ്ടു് ഈറൻമിഴികളോടെ അന്തഃപുരത്തിൽ നിൽക്കുന്ന വേളയിലായിരുന്നു വെൺകൊഺക്കുടയും ൡതമുദ്രാങ്കിതമായ പതാകയും ഉള്ള തേരിലേറി ഉത്തരദിക്കിൽ നിന്നും സൈഩ്യാധിപഩോടും മന്ത്രിമുഖ്യഩോടും പിഩ്ഩെ അംഗരക്ഷകരായി ഇരുപതു് ഊർജസ്വലരായ യോദ്ധാക്കളോടും ഒപ്പം ഋഷിവര്യൻ ഒരു കൈയിൽ യോഗദണ്ഡവും മഺേതിൽ ഐശ്വര്യനിദായകമായ വലംപിരിശംഖും ഏന്തിക്കൊണ്ടു് വന്നു ചേർന്നതു്.

Friday, September 18, 2015

September 18, 2015 at 08:00AM

#സഹായം #help #helpPlease ഒരു പേരുവേണം. സുഹൃത്ത് ഇവിടെ ബാംഗ്ലൂർ കേന്ദ്രമാക്കി തുടങ്ങിയ ഒരു സംരഭത്തിന് ഒരു പേരുവേണം. വർഷം ഒന്നായി തുടങ്ങിയിട്ട്. സംഗതി നന്നായി ഓടിത്തുടങ്ങി. അതിന്റെ അടുത്ത പടിയിലേക്ക് നീങ്ങാനാണുദ്ദേശ്യം. ദോശമാവ്, ഇഡ്ലിമാവ് ഇവയുണ്ടാക്കി വീടുകളിൽ സപ്ലേ ചെയ്തു തുടങ്ങിയതായിരുന്നു. ഇപ്പോൾ ആവശ്യക്കാർ കൂടി വന്നപ്പോൾ വാഹനങ്ങളിലായി സപ്ലേ; സപ്ലേ ചെയ്യാൻ ആളുകളായി, വീടുകളിൽ നിന്നും ചെറുകിട ഹോട്ടലുകളിലേക്കായി വളർന്നു. ഒരു പേരുവെച്ച് അത് രജിസ്റ്റർ ചെയ്തു മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യം കൂടി വരുന്നു. എല്ലാ മതസ്ഥർക്കും പറ്റിയ, ഒരു വിഭാഗക്കാർക്കും എതിർപ്പു തോന്നാത്ത എന്നാൽ സിമ്പിളും പവർഫുള്ളുമായൊരു പേരുവേണം. പെട്ടന്ന് ഓർത്തിരിക്കാവുന്നത്ര കോമണായിരിക്കണം. റോബസ്റ്റായിരിക്കണം :) സഹായിക്കുമല്ലോ.

Tuesday, September 15, 2015

September 15, 2015 at 04:21PM

#മാടായി #അക്ഷരസഞ്ചയം #madayi #font പ്രിയരേ, കഴിഞ്ഞ ദിവസം മാടായിപ്പാറയിൽ വെച്ച് ചേർന്ന പൂക്കാലസഹവാസ ക്യാമ്പിൽ വെച്ച് പുതിയൊരു ഫോണ്ട് പ്രകാശനം ചെയ്യുകയുണ്ടായി. സൊസൈറ്റി ഫോ എൻവയോണ്മെന്റൽ എജ്യുക്കേഷൻ ഇൻ കേരളയുടെ സെക്രട്ടറി ശ്രി. വിസി ബാലകൃഷ്ണൻ സാർ പ്രകാശനകർമ്മം നിർവ്വഹിച്ചു. മലയാളം അക്ഷരസഞ്ചയനിർമ്മാണത്തിലെ സാങ്കേതികവിദ്യയെ പരിചയപ്പെടുത്തുന്ന ജനകീയ കൂട്ടായ്മയായ മലയാളം അക്ഷരവേദിയുടെ രണ്ടാമത് അക്ഷരസഞ്ചയമാണ് മാടായി. ഇതിന്റെ പ്രിവ്യു വെബ്സൈറ്റിൽ ലഭ്യമാണ്: http://ift.tt/1NtOJ49 ഡയറക്റ്റ് ഡൗൺലോഡ് ചെയ്യാൻ: http://bit.ly/madayifont

September 15, 2015 at 01:31PM

ഓരോ കുഞ്ഞു കൂട്ടായ്മകളും ജീവിതത്തോടു ചേർത്തുവെയ്ക്കുന്ന സന്തോഷത്തിന് അതിരുകളില്ല; അതിലേറെ, ചില അത്ഭുതങ്ങളും അവ നൽകുന്നുണ്ട്. നമുക്കുള്ള അതേ സമയം മാത്രം ലഭിക്കുന്ന മറ്റുചിലരും ഈ ലോകത്തു തന്നെയുണ്ട്, പൂക്കളെ സ്നേഹിക്കുന്ന, പൂമ്പാറ്റകളെ സ്നേഹിക്കുന്ന, മരത്തിനെ സ്നേഹിക്കുന്ന, മഴയെ സ്നേഹിക്കുന്ന ചിലർ... സ്നേഹിക്കുന്നവർ എന്നു പറയുമ്പോൾ ചുമ്മാ അങ്ങ് ഞാനും സ്നേഹിക്കുന്നുണ്ട് എന്നു പറയുകയല്ല... അവരുടെ ജീവിതങ്ങൾ അതിനായി ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. അവരവരുടെ ജോലികളിൽ വ്യാപൃതരായിരിക്കുമ്പോൾ തന്നെയും തന്റെ ചുറ്റുപാടുകളെ തൊടാനും തൊട്ടുതലോടാനും അവർ സമയം കണ്ടെത്തുന്നു - സമയമില്ലായ്മയെ പറ്റി വിലപിക്കാതെ, ആരോടും കലഹത്തിനില്ലാതെ സമാന്തരമായി അവരും നടക്കുന്നു! കണ്ടറിയേണ്ട ജീവിതങ്ങൾ ഏറെയുണ്ട്; നമ്മുടെ വിഫലജീവിതത്തിൽ അവസാനം ഓർത്തിരിക്കാനെങ്കിലും ഇത്തരം ചിലരുടെ ജീവിതം ഓർമ്മയിലിരിക്കുന്നതു നല്ലതു തന്നെ! ആരേയും പേരെടുത്തു പറയുന്നില്ല - അവർ നമുക്കിടയിൽ തന്നെയുണ്ട്... മാടായിപ്പാറയിൽ പരിചയപ്പെട്ട ഓരോ സുമനസ്സുകൾക്കും അഭിവാദ്യങ്ങൾ...നിങ്ങൾ പങ്കുവെച്ച അറിവുകൾക്ക്, നിങ്ങൾ കാണിച്ചു തന്ന ജീവിതത്തിന്... നന്ദി!

Thursday, September 10, 2015

September 10, 2015 at 08:16PM

#train #illution നിർത്തിയിട്ട ട്രൈനിലിരുന്നിട്ട് എതിർ വശത്തൂടെ വേറേ ട്രൈൻ പോകുമ്പോൾ നമുക്കുണ്ടാകുന്ന ഇല്യൂഷനാണു മോനേ ഇല്യൂഷൻ!! സമ്മതിക്കണം എന്റെ കണ്ണിനെ!!!

Wednesday, September 09, 2015

September 09, 2015 at 06:32PM

അമ്മൂസേ ഇതിന്റെ ഐഡി എന്താന്ന് ആ വിനയൻ വല്യച്ചനോട് ചോദിച്ചേ...!

September 09, 2015 at 06:31PM

അമ്മൂസേ ഇതിന്റെ ഐഡി എന്താന്ന് ആ വിനയൻ വല്യച്ചനോട് ചോദിച്ചേ...!

September 09, 2015 at 05:33PM

#മാടായി മാടിവിളിക്കുമ്പോൾ... സുഗീഷിനോടൊപ്പം ആമി - ഒരുവർഷം മുമ്പ്!!

Tuesday, September 08, 2015

September 08, 2015 at 11:39AM

നാട്ടിൽ #RSS, #BJP ക്കാർ വർഗീയവിഷം കോരിയൊഴിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇവരോട് ചായ്‌വുള്ളവർ ഇവിടേയും ഏറെയുള്ളതിനാൽ പറയട്ടെ, അല്പം സമചിത്തതയോടെ കാര്യങ്ങൾ കാണണം; കേൾക്കണം... നമ്മളൊക്കെ ഒന്നെന്ന ബോധം എന്നും ഉള്ളിൽ വേണം. മിനിയാന്ന് സിപിഎമ്മും ആർ എസ്സ് എസ്സുകാരും മത്സരിച്ചു നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷത്തിൽ സിപിഎം നടത്തിയ ഒരു നിശ്ചലദൃശ്യം കുറിക്കുകൊണ്ടു. വോട്ടുബാങ്കു തേടിയുള്ള ആക്രാന്തപ്പാച്ചിലാണു രണ്ടുപേർക്കും... എന്തായാലും അത് ആർ എസ് എസ്സുകാരെ വല്ലാതെ നോവിച്ചു... അവർ അതിനുള്ള പ്രതികാരം അപ്പം തന്നെ വീട്ടി. ഗുരുദേവന്റെ പ്രതിമ അടിച്ചുടച്ച് റോട്ടിലിട്ടു... എന്നിട്ട് അത് സിപിഎം നടത്തിയതെന്ന പേരിൽ കേരളം ഒട്ടുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്... കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വ്യാപകമായി പ്രകടനങ്ങളും പ്രതിക്ഷേധങ്ങളും RSS, BJP കേന്ദ്രങ്ങൾ നടത്തി... സിപിഎം പകച്ചിരിക്കുകയാണെന്ന് പത്രവാർത്തകൾ സൂചിപ്പിക്കുന്നു... ഇക്കൂട്ടർ ആയിരക്കണക്കിനാളുകളുടെ ഉള്ളിലേക്ക് വിഷം കയറ്റി വിട്ടിരിക്കുകയാണ്.. വാട്സാപ്പിലൊക്കെ അത്തരം മെസേജുകൾ വന്നുതുടങ്ങി.... ആ വിഷം അവരുടെ വീടുകളിലൂടെ, സൗഹൃദവലയങ്ങളിലൂടെ പടരും... ഭാഗ്യത്തിന് പൊലീസ് അന്വേഷണത്തിൽ സത്യം പുറത്തു വന്നു... സിപിഎം കാരല്ല; RSS, BJP കാരുതന്നെയാണെന്ന് അവർ കണ്ടെത്തി - അറസ്റ്റു ചെയ്തിട്ടുണ്ട്... ഇതു പക്ഷേ പ്രതിഷേധപ്രകടനം കണ്ടവരോ കേട്ടവരോ അറീയാൻ പോവുന്നില്ല - നമ്മൾ അറിയണം!!

Monday, September 07, 2015

September 07, 2015 at 12:32PM

#KSRTC #BUS #PrivateBus #Bangalore ഈ വെള്ളിയും ഞായറും അതുപോലെ തെരക്കുള്ള ദിവസങ്ങളിലും ദീർഘദൂരയാത്രകൾക്ക് അമിതലാഭം ഉണ്ടാക്കാൻ വേണ്ടി നടത്തുന്ന ഇരട്ടിവിലടൽ പരിപാടി ഇനിമുതൽ നമ്മുടെ കെ എസ് ആർ ടി സി യും നടപ്പിലാക്കാൻ പോവുന്നു എന്ന് ഇന്ന് പത്രത്തിൽ കണ്ടു. അതായത് ഇപ്പോൾ കാസർഗോഡ് ജില്ല ഒഴികെ ബാക്കിയെല്ലാ ജില്ലകളിലേക്കും പോകുന്ന കർണാടക ആർ ടി സി, പ്രൈവറ്റ് ബസ്സുകൾ എന്നിവയ്ക്ക് ഈ ദിവസങ്ങളിൽ സാധാരണ ബസ് ചാർജിനേക്കാൾ അധികമായി ഇരട്ടിയോ അതിലധികമോ വരെ ചാർജ് ചെയ്തു വരുന്നു. അതനുസരിച്ച് ബസ്സിന്റെ ഗുണനിലവാരമൊന്നും കൂടുകയില്ല. മറ്റു ദിവസങ്ങളിൽ 900 രൂപയ്ക്ക് എറണാകുളം പോകാൻ പറ്റുമെങ്കിൽ ഈ ദിവസങ്ങളിൽ പോകാൻ 2500, 3000 വരെയൊക്കെ ആവുന്നു!! വരുമാനം കൂട്ടാനുള്ള മാർഗമായി കെ എസ് ആർ ടി സിയും ഈ മാർഗം നടപ്പിലാക്കാൻ പോകുന്നു! എന്തൊരു വെള്ളരിക്കാ പട്ടണമാണിത്!! പ്രൈവറ്റ് ബസ്സ് ലോബിയെ നിയമം മൂലം നിലയ്ക്ക് നിർത്തേണ്ടതിനു പകരം അവരുടെ വക്കാലത്തും പൊക്കിപ്പിടിച്ച് ഗവന്മെന്റും ആ വഴിക്കു തിരിക്കുന്നതു കാണുമ്പോൾ ഒരു സങ്കടം! സംഘടിക്കാനാവാത്തവർക്ക് ഇങ്ങനെ സങ്കടിക്കാനേ നിവൃത്തിയുള്ളൂ!

September 07, 2015 at 09:02AM

#രാവിലത്തെ #കവിത കവിതകൾ കാലാതിവർത്തികൾ എന്നു പറയുന്നത് വെറുതേയല്ല.... രാവിലത്തെ ബാംഗ്ലൂർ ട്രാഫിക്കിൽ കവിതകേട്ട് ബസ്സിലിരിക്കുമ്പോൾ ഈ വരികൾക്ക് എന്തെന്നില്ലാത്ത മൂർച്ച തോന്നി! ഇന്ദ്രിയം കൊണ്ടേ ചവക്കുന്ന താംബൂലം ഇന്നലത്തെ ഭ്രാതൃഭാവം... തങ്ങളിൽ തങ്ങളിൽ മുഖത്തു തുപ്പും നമ്മൾ ഒന്നെന്നു ചൊല്ലും ചിരിക്കും.. പിണ്ഡം പിതൃക്കൾക്കു വെയ്ക്കാതെ കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും... പിന്നെ, അന്നത്തെ അന്നത്തിനന്ന്യന്റെ ഭാണ്ഡങ്ങൾ തന്ത്രതിലൊപ്പിച്ചെടുക്കും... ചാത്തനെന്റേതെന്നു കൂറുചേർക്കാൻ ചിലർ ചാത്തിരാങ്കം നടത്തുന്നു... ചുങ്കംകൊടുത്തും ചിതമ്പറഞ്ഞും വിളിച്ചങ്കതിനാളു കൂട്ടുന്നു... ചാത്തിരാങ്കം നടത്തി ചാത്തനെ കൂറുചേർക്കാൻ #CPIM #RSS ടീമുകൾ ചുങ്കം കൊടുത്തും ചിതമ്പറഞ്ഞും വിളിച്ചങ്കതിനാളുകൂട്ടുന്ന മനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പത്രത്തിലും നിറയുന്ന ഈ സന്ദർഭത്തിൽ മധുസൂദനൻ നായരുടെ നാറാണത്തുഭ്രാന്തനു പ്രസക്തി ഏറുന്നു!

Sunday, September 06, 2015

September 06, 2015 at 08:43AM

#rss #cpim #ശ്രീകൃഷ്ണജയന്തി രാ‍മക്ഷേത്രം ആരു പണിയും എന്നാ ഇപ്പം ഡൗട്ട്! ആർ എസ് എസ്സുകാരായിരിക്കുമോ! അതോ, അതിനു മുമ്പേ സിപിഎം പണി ആരംഭിക്കുമോ? പറയാൻ കാരണമുണ്ട്; മുമ്പൊരിക്കൽ നാട്ടിലെ സകലമാന ജനകീയ കമ്മിറ്റികളിലും (ക്ലബ്, അമ്പലക്കമ്മിറ്റി, പള്ളിക്കമ്മിറ്റി, കൂട്ടായ്മകൾ, ...) സഖാക്കൾ കയറണമെന്നും ഭൂരിപക്ഷം പിടിച്ചെടുക്കണമെന്നും എന്നാൽ ഒരു സംശയവും തോന്നാതെ അവരിലൊരാളായി മാത്രം പ്രർവർത്തിക്കണമെന്നുമൊക്കെ പറഞ്ഞ് വിവിധ കമ്മിറ്റികളിൽ കയറിക്കൂടിയവർ, പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കാൻ പോലും കൂട്ടാക്കാതെ അതാത് വിശ്വാസങ്ങളുടെ ഭാഗമായി പോകുന്ന ദയനീയ കാഴ്ചയായിരുന്നു കണ്ടത്! ചരിത്രത്തിൽ നിന്നും ചിലതൊക്കെ പഠിക്കാനുണ്ട്... ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും പൊങ്കാലമഹോത്സവും രാഖിയും ഒക്കെയായി എന്റെ കോണകം ഇപ്പോഴും ചോപ്പുതന്നെ എന്ന് വിടുവായിത്തം പറഞ്ഞു നടക്കുന്നവർ പെരുകുന്നുണ്ട്.

Saturday, September 05, 2015

September 05, 2015 at 07:15AM

ഗുരുഭൂതർക്കു പ്രണാമം... ഒത്തിരിപ്പേരുണ്ട്... ചിന്തിക്കാൻ പഠിപ്പിച്ചർ; പഠിക്കാൻ പഠിപ്പിച്ചവർ... പ്രണയിക്കാൻ, ജീവിക്കാൻ, പ്രകൃതിയിലേക്ക് നോക്കാൻ പഠിപ്പിച്ചവർ... ഒട്ടേറെപ്പേർ... അതുപോലെ തന്നെ മഹത്തരമാണ് ഗൂഗിൾ എന്ന സേർച്ച് എഞ്ചിൻ, വിക്കിപീഡിയ എന്ന അറിവിന്റെ പുസ്തകം, കൂട്ടായ്മകൾ, കൂടിച്ചേരലുകൾ... എല്ലാവരേയും ഓർക്കുന്നു - പ്രണമിക്കുന്നു - നിങ്ങളില്ലെങ്കിൽ എന്നിലെ ഞാനില്ലെന്ന തിരിച്ചറിവ് എന്നുമുണ്ട്.. അഭിവാദ്യങ്ങൾ...

September 05, 2015 at 07:06AM

ശ്രീകൃഷ്ണജയന്തി ആയതിനാൽ അരിഭക്ഷണം കഴിക്കാതെ നൂഡിൽസ് വാങ്ങി പുഴുങ്ങി മൂക്കുമുട്ടെ തട്ടിയിട്ട് ഒരുത്തിയിവിടെ അഷ്ടമിവ്രതം ആഘോഷിക്കുന്നുണ്ട്... ഉച്ചയ്ക്ക് വയറു നിറച്ച് കഴിക്കാമത്രേ!! വൈകുന്നേരത്തേക്കുള്ള നൂഡിൽസ് പാക്കറ്റും വാങ്ങി വെച്ചിട്ടുണ്ട്!! ഇങ്ങനെ വ്രതമെടുക്കുന്നതിന്റെ പുറകിൽ വമ്പൻ സയൻസ് തത്ത്വങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് അച്ചാച്ഛൻ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടെന്നും പറയാൻ പറഞ്ഞു! ശരിക്കും പകച്ചുപോയി എന്റെ വാർദ്ധക്യം!!

Friday, September 04, 2015

September 04, 2015 at 08:51AM

കുഞ്ഞേ മാപ്പ്!! മണൽത്തരികളെ പുണർന്നുകൊണ്ടുള്ള ആ കുഞ്ഞിന്റെ മയക്കം സഹിക്കാവുന്നതിലും അപ്പുറത്താണ്... ആമീസിന്റെ ഉച്ചയുറക്കം അതുപോലെയാണ്... ആ കുഞ്ഞ് എന്തറിഞ്ഞു!! മണൽത്തീരത്ത് ഓടിച്ചാടിക്കളിക്കേണ്ടവനായിരുന്നു!! ഈ നൂറ്റാണ്ടിന്റെ ദുഃഖമായി അവൻ മാറും... ദൈവത്തിന്റെ കരുണയെപറ്റി, മതങ്ങളുടുടെ കാരുണ്യത്തെ പറ്റി ഇനി ഒരാളും മിണ്ടിപ്പോകരുത്! നിങ്ങളുണ്ടാക്കിയ ദൈവങ്ങളേയും മതങ്ങളേയും വിചാരണ ചെയ്യാൻ ഇനിയും വൈകരുത്. ആ കുഞ്ഞിന്റെ നൈർമ്മല്യത്തിനെങ്കിലും ലോകത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു! ഇനിയും ആരും ആ ചിത്രം ടാഗ് ചെയ്യാതിരിക്കുക...

Wednesday, September 02, 2015

September 02, 2015 at 09:26AM

#sayNoToHarthal #Harthal ഭാരത ബന്ദിന്റെ ഫോട്ടോസൊന്നും ആരും പോസ്റ്റ് ചെയ്യണം എന്നില്ല; ഇന്നലെ രാത്രി 11 മണിക്കു തന്നെ ദേശാഭിമാനി പത്രം കണ്ടിരുന്നു!! നേരൊക്കെ നേരത്തേയങ്ങ് അറിഞ്ഞു കഴിഞ്ഞു!!

Tuesday, August 25, 2015

August 25, 2015 at 06:49AM

:p കുഞ്ഞു പിള്ളേരുള്ള എല്ലാ തന്തമാർക്കും ഇതൊരണ്ണെം അത്യാവശ്യ്യമാ... #workFromHome

Monday, August 24, 2015

August 24, 2015 at 09:29AM

മരങ്ങൾ WI-FI സിഗ്നൽ തരുന്നവയായിരുന്നെങ്കിൽ എല്ലാവരും എല്ലായിടത്തും മരം വെച്ചു പിടിപ്പിച്ചേനെ.... അങ്ങനെ ചുളുവിൽ ഈ ഭൂമിയെങ്കിലും രക്ഷപ്പെട്ടേനെ... എന്തുചെയ്യാനാ... അവറ്റകൾ നമ്മൾ ശ്വസിക്കുന്ന ഓക്സിജനൊക്കെയല്ലേ തരുന്നുള്ളൂ... :(

Sunday, August 23, 2015

August 23, 2015 at 09:54PM

#ഓണം #onam ഓണത്തപ്പാ – കുടവയറാ! എന്നാ പോലും – തിരുവോണം? നാളേയ്ക്കാണേ – തിരുവോണം. നാക്കിലയിട്ടു വിളമ്പേണം ഓണത്തപ്പാ – കുടവയറാ തിരുവോണക്കറിയെന്തെല്ലാം? ചേനത്തണ്ടും ചെറുപയറും കാടും പടലവുമെരിശ്ശേരി കാച്ചിയ മോര്, നാരങ്ങാക്കറി, പച്ചടി, കിച്ചടിയച്ചാറും! ഓണത്തപ്പാ – കുടവയറാ എന്നാ പോലും തിരുവോണം?

Saturday, August 22, 2015

August 22, 2015 at 02:26PM

ഇതാ ഓണപ്പാട്ടിന്റെ പൂർണ രൂപം ഇതിൽ അധിക ഭാഗവും സെൻസർ ചെയ്തതാണല്ലോ നമ്മളെല്ലാം പഠിച്ചത്! #whatsapp ------------------------------------------------------------------ എഴുതിയത് - സഹോദരൻ അയ്യപ്പൻ സഹോദരന്റെ പദ്യകൃതികൾ - D C ബുക്സ് പബ്ലിഷ് ചെയ്തത് - 1981 പ്രൊഫ്‌ . എം കെ സാനു എഡിറ്റ്‌ ചെയ്തത് . ------------------------------------------------------------------ മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തെന്നാർക്കും ഒട്ടില്ല താനും കള്ളവുമില്ല, ചതിവുമില്ല എള്ളോളമില്ല പൊളിവചനം തീണ്ടലുമില്ല തൊടീലുമില്ല വേണ്ടാത്തനങ്ങൾ മറ്റൊന്നുമില്ല ചോറുകൾ വെച്ചുള്ള പൂജയില്ല ജീവിയെകൊല്ലുന്ന യാഗമില്ല ദല്ലാൾവഴി കീശ സേവയില്ല വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല' സാധുധനിക വിഭാഗമില്ല മൂലധനത്തിൽ ഞെരുക്കമില്ല ആവതവരവർ ചെയ്തു നാട്ടിൽ ഭൂതി വളർത്താൻ ജനം ശ്രമിച്ചു വിദ്യ പഠിക്കാൻ വഴിയെവർക്കും സിദ്ധിച്ചു മാബലി വാഴും കാലം സ്ത്രീക്കും പുരുഷനും തുല്യമായി വച്ചു സ്വതന്ത്രത എന്ത് ഭാഗ്യം കാലിക്കും കൂടി ചികിത്സ ചെയ്യാൻ ആലയം സ്ഥാപിച്ചിരുന്നു മർത്ത്യൻ സൌഗതരെവം പരിഷ്ക്രുതരായി സർവം ജയിച്ചു ഭരിച്ചു പോർന്നൂർ ബ്രാഹ്മണർക്ക് ഈർഷ്യ വളർന്നു വന്നു ഭൂതി കെടുത്തുവാൻ അവർ തുനിഞ്ഞു കൌശലമാർന്നൊരു വാമനനെ വിട്ടു, ചതിച്ചവർ മാബലിയെ ദാനം കൊടുത്ത സുമതി തന്റെ ശീർഷം ചവിട്ടിയാ യാചകൻ വർണ വിഭാഗ വ്യവസ്ഥ വന്നു മന്നിടം തന്നെ നരകമാക്കി മർത്യനെ മർത്യൻ അശുദ്ധമാക്കും അയിത്ത പിശാചും കടന്നുകൂടി തന്നിൽ അശക്തന്റെ മേലെ കേറും തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും സാധുജനതിൻ വിയർപ്പ് ഞെക്കി നക്കികുടിച്ചു മടിയർ വീർത്തു സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ ഗർവിഷ്ടരീ ദുഷ്ടർ നാവു ഇറുത്തു സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള പാവകളെന്നു വരുത്തി തീർത്ത് എത്ര നൂറ്റാണ്ടുകള നമ്മളേവം ബുദ്ധിമുട്ടുന്നു സോദരരെ നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ ബ്രാഹ്മണഉപഞ്ഞ മതം കെട്ട മതം സേവിപ്പരെ ചവിട്ടും മതം നമ്മളെ തമ്മിൽ അകത്തും മതം നമ്മൾ വെടിയണം നന്മ വരാൻ സത്യവും ധർമ്മവും മാത്രമല്ലോ സിദ്ധി വരുത്തുന്ന ശുദ്ധ മതം ധ്യാനത്തിനാലേ പ്രബുദ്ധരായ ദിവ്യരാൽ നിർദിഷ്ടമായ മതം വാമനാദർശം വെടിഞ്ഞിടേണം മാബലി വാഴ്ച വരുത്തിടേണം

Friday, August 21, 2015

August 21, 2015 at 10:37AM

മലരൊളി തിരളും മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി, എഴുതാനുഴറീ കൽപന ദിവ്യമൊ- രഴകിനെ, എന്നെ മറന്നൂ ഞാൻ!

August 21, 2015 at 09:33AM

ഈശ്വരവിശ്വാസികളും വിശ്വാസികളല്ലാത്തവരും സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. പ്രാര്‍ത്ഥന എന്നത് മതനിരപേക്ഷമായ രാജ്യത്തെ സ്കൂളുകളില്‍ എന്തിനാണ്?

Wednesday, August 19, 2015

വഴിയമ്പലങ്ങൾ

ചെല്ലുന്നിടങ്ങളിൽ, ആൾക്കൂട്ടങ്ങളിൽ, വഴിവക്കിൽ നമുക്ക് വേണ്ടത് അമ്പലങ്ങളല്ല; കക്കൂസുകളാണ്...
നമുക്ക് ഇഷ്ടം പോലെ അമ്പലങ്ങൾ ഇപ്പം തന്നെയുണ്ട്. പിന്നെയും പിന്നെയും അമ്പലങ്ങൾ കെട്ടുന്നതിന്റെ കാര്യം എന്തെന്ന് മനസ്സിലാവുന്നില്ല. പഴയ അമ്പലങ്ങൾ ഒരു ചരിത്രത്തിന്റെ ഭാഗമാണ്. അവയൊക്കെ ഒരുപാട് കഥകൾ നമ്മോടു പറയുന്നുമുണ്ട്.
പുതിയ അമ്പലങ്ങൾക്ക് എന്തുണ്ട് പറയാൻ?
പകരം കാലത്തിനനുസരിച്ചുള്ള അമ്പലങ്ങളാണു (കക്കൂസുകൾ) ആണു വേണ്ടത്.
വഴിയമ്പലങ്ങളായിരുന്നു മിക്ക അമ്പലങ്ങളും അന്ന്.
തൂറാനും കിടക്കാനും കുളിക്കാനും ഡാൻസുകാണാനും പാട്ടുകേൾക്കാനും ദേവദാസികളോടൊപ്പം രമിച്ച് കാമം തീർക്കാനുമുള്ള വഴിയമ്പലങ്ങൾ.... അത്രയൊന്നും ഫെസിലിറ്റി വേണമെന്നില്ല... നമുക്കതിനൊന്നും ടൈമില്ലല്ലോ..!
ഒന്നു തൂറാനുള്ള സൗകര്യമൊരുക്കണം എന്നേ പറയുന്നുള്ളൂ...
യാത്ര കൂടുന്നു... യാത്രക്കാർ കൂടുന്നു...
വഴിയമ്പലങ്ങളുടെ പ്രസക്തിയും ഏറിവരുന്നു.
മെട്രോപൊളിറ്റൻ സിറ്റിയായിട്ട് ഇവിടെ ബാംഗ്ലൂരിൽ വരെ വൃത്തിയുള്ള അമ്പലങ്ങളില്ല...
മൂത്രമൊഴിക്കാൻ മരത്തിന്റെ മറവു തന്നെ ശരണം.
ബസ്റ്റോപ്പുകളും വെയ്റ്റിങ് ഷെഡുകളും നല്ല അമ്പലങ്ങളായിരിക്കണം...
കേരളത്തിന്റെ കാര്യമോ!!

പൂക്കാലസഹവാസം മാടായിപ്പാറയിൽ

#SEEK ന്റെയും #MNHS ന്റെയും നേതൃത്വത്തിൽ #പൂക്കാലസഹവാസം #മാടായിപ്പാറ-യിൽ സെപ്റ്റംബർ 12, 13 തീയ്യതികളിൽ... താല്പര്യമ്മുള്ളവർക്ക് കൂടെ ചേരാം...

Saturday, August 15, 2015

August 15, 2015 at 07:19PM

ആമീസിന്റെ ജന്മദിനാഘോഷം എർണാകുളം കെൽട്രോൺ നോളഡ്ജ് സെന്റെറിൽ...

Friday, August 07, 2015

August 07, 2015 at 07:17AM

(y) ഇതാണു ശരി... ഇങ്ങനാണു വേണ്ടത്...! #മതം #മദം

Wednesday, August 05, 2015

Tuesday, August 04, 2015

August 04, 2015 at 02:47PM

#whatsapp നേരാ തിരുമേനി, ഈപ്പച്ചന്‍ 👙തുണ്ട് കണ്ടിട്ടുണ്ട്... സോണിയുടെ 💻സിഡി 📹പ്ലെയറായിരുന്നു എന്റെ കയ്യിലേത് . സക്രാച്ച് വീണ 💿സീഡി എടുക്കൂലാ എന്ന് വന്നപ്പോൾ സോണിയെ ഒറ്റ വെട്ടിന് രണ്ട് തുണ്ടമാക്കി പുതിയ 📺ജീപ്പാസിന്റെ കൂതറ പ്ലെയർ📼 വാങ്ങുമ്പോൾ എനിക്കന്ന് 1⃣7⃣പതിനേഴ് വയസ്സ്:😊 .. പിന്നെ 💻കമ്പ്യൂട്ടർ വാങ്ങി അതിൽ ടാർസന്റെ 📀സി ഡി കണ്ട് കണ്ണ് തള്ളി 👀ഇരിക്കുമ്പോൾ അന്നെന്റെ 1⃣8⃣പതിനെട്ടാമത്തെ പിറന്നാളാ. ... പതിനാറാം മിനിറ്റിൽ 💽സി ഡി സ്റ്റക്കായി പടം നിന്നപ്പോൾ , എന്റെ കണ്ണിന്റെ മുമ്പില്‍ ഇപ്പോഴും ഞൊളയ്ക്കുവാ തിരുമേനി, ദേണ്ടീ ഈ നീളത്തിലുള്ള ടാർസന്റെ കൊലച്ച സാമാനം, കമ്പ്യൂട്ടർ സക്രീനിന്റെ ഒത്ത നടുവിലായി... അന്ന് തെറിവിളിച്ചുകൊണ്ടാ ഇതുപോലത്തെ പന്ന സ്ക്രാച്ച് 📀സി ഡികൾ തരുന്ന കൂട്ടുകാർ എനിക്കിട്ട് ആട്ടിയത്, ഡ്രൈവ് വല്ല ആക്രിക്കടയിലും കൊണ്ട് തള്ളിക്കോള്ളാന്‍... അന്യൻ വിയർകുന്ന കാശ് വാങ്ങി പോക്കറ്റിലിട്ട് സോണിയും,📱 സാംസംഗും കൂടി പളുപളുത്ത പെട്ടിയിൽ തരുന്ന ഡ്രൈവുകളോട് അന്ന് തീർന്നതാ തിരുമേനി ബഹുമാനം. ഇപ്പം എനിക്ക് അതിനോട് തിരുമേനി ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ. എന്നതാടാ? 👻നീ തല കുലുക്കിയല്ലോ? ഇറവൻസ്; ബഹുമാനക്കുറവ് ! ങാ പിന്നെ, ടോറന്റ് വച്ച് 🃏തുണ്ട് ഡൗൺ ലേഡ് ചെയ്യുന്ന കാര്യം. അതുമൊരു കഥയാ. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ, സി ഡി പരിപാടി കഴിഞ്ഞ് ഇന്റർനെ കണക്ഷനും എടുത്ത് സൈറ്റായ പോൺ സൈറ്റുകളിലൊക്കെ കയറി നിരങ്ങി ഒരു കോപ്പും ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ പറ്റാതെ മേലോട്ട് നോക്കി🙏 ഇരിക്കുമ്പോൾ ഈ തുണ്ട് രാജാവിന് നല്ല ഹൈ ക്വാളിറ്റി ടോറന്റ് വീഡിയോകൾ നൽകി സഹായിച്ചത് എക്സ് വീഡിയോസും എക്സ്ഹാംസ്റ്ററുമൊന്നുമല്ല! അങ്ങാടിയിൽ ഇന്റർനെറ്റ് കഫേ നടത്തി കുത്തുപാളയെടുത്ത ഒരു ഫ്രീക്കനാ👉👶🏻, ഒരു മുഴു ഫ്രീക്കൻ! അതിന്റെ സ്മരേണലാ പിതാവേ, എന്റെ സിസ്റ്റത്തിൽ ഇപ്പഴും ടോറന്റ്💤 ഡൗൺലോഡ് ചെയ്യുന്നത്! ഹാ... കഴിഞ്ഞില്ല. 💢ഇനിയുമുണ്ട്, പോൺനിരോധനം. കേട്ടോ തിരുമേനി, ഞാൻ ഡി വി ഡി പ്ലയർ വച്ച് തുണ്ട് കാണുന്ന കാലത്ത്, ദേ 💥ഈ നിക്കുന്ന നിരോധന അനുകൂലികളായ 👷സധാചാരപോലീസുകാർക്ക് തുണ്ട് സി ഡി റെറ്റ് ചെയ്യലാ പണി, റൈറ്റ് ചെയ്യലെന്ന് പറഞ്ഞാൽ, 🔆സ്ക്രാച്ചുള്ള സി ഡി തുടക്കണം, കഴുകണം, ക്ലോൺ സീഡി വച്ച് കോപ്പി📮 ചെയ്ത് കാണണം..... പിന്നെ💉 ച്ഛീ... മിണ്ടിപ്പോകരുത്. തിരുമേനി കണ്ടു കാണും. ഇവൻമാർ ഇപ്പോൾ ഗ്രൂപ്പിൽ ഇടുന്ന ക്ലിപ്പുകള്🎬. എല്ലാത്തിന്റേം സൈസ് പതിനഞ്ച് MB ക്ക് മേലാണ് , പോരാത്തതിന് ഡെയ്ലി ഒരു അമ്പതെണ്ണം വച്ച് മിനിമവും! കണക്ഷന്റെ 🎯കൊണം! "എടാ, പ്ഭാ... , നിന്റെ 🚹ഫേസ്ബുക്കില്ലടാ, 🈯വാട്സാപ്പിൽ ഇട്ട കഥയാ ഞാനീപ്പറയുന്നത് നില്ല് പിതാവേ. തിരുമേനി എന്നതാടാ രണ്ടാമത് ഇംഗ്ലീഷിൽ പറഞ്ഞേ ⛔പോൺ സൈറ്റ്, അതിന്റെ കൊറവ് ഈപ്പനങ്ങ് സഹിച്ചു. xxന്റെ കാര്യത്തിലും അതേ, xxx ന്റെ കാര്യത്തിലും അതേ, എനിക്കൊരു സൈറ്റിന്റേയും ഇടനിലവേണ്ട! മനസ്സിൽ വെച്ചോ തിരുമേനി❕. I am outspoken. വാടാ..

August 04, 2015 at 06:53AM

857 എണ്ണം നിരോധിച്ചപ്പോൾ നിരോധിക്കാത്ത 1038 എണ്ണത്തിന്റെ ലിങ്ക് വാട്‌സാപ്പിൽ വിന്നിരിക്കുന്നു!! #modification #അച്ഛാദിൻ

Sunday, August 02, 2015

August 02, 2015 at 11:01PM

ചരലുരുളുമ്പോൾ മണലുരുളൂലാ മണലുരുളുമ്പോൾ ചരലുരുളൂലാ ...

Friday, July 31, 2015

ഇന്ത്യയിൽ തൂക്കിലേറ്റിയവരുടെ പൂർണ്ണമായ ലിസ്റ്റ്

ഇന്ത്യയിൽ തൂക്കിലേറ്റിയവരുടെ പൂർണ്ണമായ ലിസ്റ്റ് : -----------------------------------------------------------------------
1 - Rasha alias Raghuraj Singh
2 - Mahantappa Gangappa 3 - Singavarapu Mahalakshmudu 4 - Bhavana Venkadu 5 - Kancharagunta Subbaiah 6 - Kalidindi Venkata Narasimha Raju 7 - Basapppa Gundappa Hadignal 8 - Uppara Bala Obigan Subanna 9 - Chenchu China Rami Reddy 10 - Chenchu Peda Rami Reddy 11 - Jamula Lakshmi Reddy 12 - Poreddypedda Thippa Reddy 13 - Uppara Chinna Pullappa 14 - Jonada Musalaiah 15 - Hanmanth Bhimappa Bhaskari 16 - Nathuram Vinayak Godse 17 - Narayan Dattatraya Apte 18 - Adyayya Parappa Ramgouda 19 - Sanna Hanamappa Yamanappa Gadgi 20 - Vithoba Krishna Thorat 21 - Sidappa Basavaneppa Shiddanavar 22 - Shyama Charan Shukla/Sukul 23 - Dyayappa Adivappa Dadi 24 - Ram Chariter Show 25 - Shivarudrappa Virbhadrappa Bhandigani 26 - Hanmanth Bhimappa Sullanavar 27 - Yallappa Nilappa Annigeri 28 - Birendra Nath Dutta 29 - Tippanna Ningappa Agsar 30 - Pandurang Tatyasaheb Shinde 31 - Sadashiv Satteppa Khanchanale 32 - Bhimappa Shivarayappa Nandi 33 - Yallappa Somappa Nandi 34 - Parasappa Somappa Nandi 35 - Dundappa Basappa Bhadrashetti 36 - Gopal Chandra Ghosh 37 - Shew Prasad alias Lall 38 - Shamsher Sheikh 39 - Sher Mohammad 40 - Abdul Khaleque 41 - Asgar Ali alias Ashu 42 - Gura Sahu/Guna Show 43 - Bachan Singh 44 - Ajit Bose 45 - Dhanamath Guru alias Badis 46 - Fakir Ahamed 47 - Bipin Bihari Sarkar 48 - Bishnu Charan Saha 49 - Pyare Lal 50 - Gurunath Govindrao Deshpande 51 - Ram Gopal 52 - Bholanath Choudhury/Sadhukhan 53 - Yamanappa Tippanna Savadi 54 - Chinthala Gangula Reddy 55 - Pulagam Ramarao 56 - Dhan Bhadur 57 - Bhadur Singh 58 - Lalsing Mahasing Gurkha 59 - Narain Singh 60 - Jampana Satyanarayana Raju 61 - Sahidul Rahaman 62 - Durga Prasad Katik 63 - Bandi Mungulu 64 - Aditya Narayan Chatterjee 65 - Boya Danja Yerramala 66 - Md. Sharif 67 - Attar Singh 68 - Ramdeo Kurmi 69 - Sovan Mati/Shovan alias Palan Mali 70 - Sudama Singh 71 - Ram Sankar Singh 72 - Sanivarapu Venkateswarlu Reddy 73 - Babulal Das alias Bhuku Das 74 - Kummara Eswarppa 75 - Ediga 76 - Chintehalapudi Andiah 77 - Sk. Babu Sahib 78 - Harnam Singh 79 - Bhagwan Singh 80 - Arjunen alias Polka Damb 81 - Nagappa Sahebgoudar Patil 82 - Sitaram Kaher 83 - Sultan Mondal 84 - Ram Singh 85 - Sohan Singh 86 - Boya Sanajjimmappa 87 - Yashwant Bandu koli 88 - Khetra Mohan Dhali 89 - Sathi Venkaiah 90 - Bhramar Singh/Bhomour Singh 91 - Suman Singh/Samundar Singh 92 - Gansa Pahan 93 - Jwala Ran 94 - Srichand 95 - Manzoor Ahmad 96 - Lochan Pal 97 - Hasansab Imamsab Jatagar 98 - Maslansab Dadasab Jatagar 99 - Abdul Fakirsab Jatagar 100 - Polanki Ayyanna 101 - Kurra Chakram 102 - Madkami Mala 103 - Rayi alias Rayi Narasaih 104 - Penbnagonda Chinna Chenna Reddy 105 - Dharam Singh 106 - Raghab Naik 107 - Jai Chand 108 - Hukum Chand 109 - Malakendra Ramachandra Patil 110 - Sambhaji Vithal Patil 111 - Shivaji Vithal Patil 112 - Girimallappa Rudrappa Madgalli 113 - Rajappa Pandappa Nannavar 114 - Vemenappa Bhimappa Madar 115 - Mohinder Singh 116 - Laxman Ram 117 - Amrit Bhushan Gupta 118 - Shiv Mohan 119 - Baksis Singh 120 - Joseph Peter alias Kumar 121 - Sidrai Siddappa Sonnad 122 - Khubanna Jakkappa Godekar 123 - Sabu Balappa Jaljannavar 124 - Dundappa Kashappa Managadi 125 - Basappa Shivappa Hadimani 126 - Kampatimar Shankariya 127 - Kuljeet Singh alias Ranga 128 - Jasbir Singh alias Billa 129 - Balbir Singh 130 - Mehar Chand 131 - Surjit Singh alias Jagjit Singh 132 - Ujagar Singh alias Santa Singh 133 - Kartar Singh 134 - Hanamanth Laxmappa Mallyar 135 - Rajendra Jakkal 136 - Dilip Dhyanoba Sutar 137 - Shantaram Kanhoji Jagtap 138 - Munawar Harun Shah 139 - Mohd. Maqbool Bhat 140 - Gulzar Singh 141 - Bhajan Singh 142 - Raj Kumar 143 - Baba Balyogi alias Ganpat 144 - Satwant Singh 145 - Kehar Singh 146 - Gurcharan Singh 147 - Pritam Singh 148 - Gulab Singh 149 - Umaid Singh alias Umaida Ram 150 - Kartick Seal/Sil 151 - Sukumar Burman alias Sutku 152 - Ranjeet Singh 153 - Syo Lal 154 - Raj Gopal 155 - Sukhdev Singh Sukha 156 - Harjinder Singh Jinda 157 - Balakrishan 158 - Muthukkutty Chandran aka "Ripper" Chandran 159 - Laxman Naik 160 - Bheru Singh 161 - Auto Shankar 162 - 13 males 163 - Ramchandra alias Ravjee 164 - 1 male 165 - Surja Ram 166 - 3 males 167 - Dhananjoy Chatterjee 168 - Mohammed Ajmal Amir Kasab 169 - Mohammad Afzal Guru 170 - Yakub M emon

July 31, 2015 at 06:51AM

155220. ബാംഗ്ലൂരിലെ BMTC കണ്ടക്ടർമാർ മൊട കാണിച്ചാൽ ദാ മോളിലെ നമ്പറിൽ വിളിച്ച് പരാതി പെട്ടാൽ മതി. ടോൾ ഫ്രീയാണെന്നു തോന്നുന്നു. ഭാഷ സെലെക്റ്റ് ചെയ്യാൻ പറയും. 2 ടൈപ്പ് ചെയ്താൽ ഇംഗ്ലീഷിൽ സംസാരിക്കാം. പിന്നെ വരുന്ന ഓപ്ഷനിൽ 1 സെലക്റ്റ് ചെയ്താൽ BMTC റപ്രസെന്റേറ്റീവുമായി സംസാരിക്കാം. രാവിലെ ബൊമ്മനഹള്ളീയിൽ നിന്നും സെന്റ് ജോൺസിലേക്ക് വന്നതായിരുന്നു. 12 രൂപ ടിക്കറ്റ്. 20 രൂപ കൊടുത്തു. അയാൾ 10 രൂപ തിരിച്ചു തന്നു. ടിക്കറ്റ് തന്നില്ല. ടിക്കറ്റ് ചോദിച്ചപ്പോൾ 2 വേണമെന്നായി. ഞാൻ 10 രൂപ തിരിച്ചു കൊടുത്തു.. ചില്ലറയില്ലെന്നു പറഞ്ഞു. അയാളൂടെ പോക്കറ്റിൽ നിറയെ ചില്ലറയുണ്ട്. പക്ഷേ 8 രൂപ തരുന്നില്ല. ആകപ്പാടെ ഒന്നരക്കിലോമീറ്റർ ദൂരം. ട്രാഫിക്കുമില്ല. സ്റ്റോപ്പിൽ ഞാൻ ഇറങ്ങാൻ കൂട്ടാക്കിയില്ല. കമ്പ്ലൈന്റ് കൊടുക്കും എന്നു പറഞ്ഞപ്പം... ഇപ്പം തന്നെ കൊടുക്ക് എന്ന പുച്ഛം. ഞാൻ വിളിച്ചു പറഞ്ഞു. ഫോൺ കണ്ടക്റ്റർക്ക്. കന്നടയിൽ എന്തോ പറഞ്ഞു. 8 രൂപ കിട്ടി. കണ്ടക്റ്റർ പറഞ്ഞു കൊടുത്ത ബസ് നമ്പർ ശരിയാണോ എന്ന് അയാൾ ക്രോസ് ചെക്ക് ചെയ്തു. ഞാൻ താങ്സും പറഞ്ഞു ഫോൺ വെച്ച്... ആ കണ്ടക്റ്റർ മൈരന്റെ ഒരു ദിവസം പോയിക്കിട്ടി, രാവിലെ തന്നെ പ്രശ്നമുണ്ടാക്കിയിട്ട്..

Thursday, July 30, 2015

July 30, 2015 at 12:12PM

പൗരബോധവും രാജ്യസ്നേഹവും ഒക്കെ കാണിക്കാൻ ആരെങ്കിലും കുഴഞ്ഞുവീണു മരിക്കുകയോ ആരെയെങ്കിലും തൂക്കിക്കൊല്ലുകയോ ഒക്കെ വേണംനായിരിക്കുന്നു!!!

Wednesday, July 29, 2015

July 29, 2015 at 06:18AM

ഒരു യഥാർത്ഥ വിശ്വാസി ചെയ്യേണ്ടത് ഇതുതന്നെയാണ്... ഇത് സിസ്റ്റര്‍ സെബ. ഇവരെ കുറിച്ച് എനിക്കിപ്പോള്‍ അഭിമാനം തോനുന്നു . ദൈവ വേലയ്ക്കുവേണ്ടി മെഡിക്കല്‍ മോഹം തന്നെ ഉപേക്ഷിച്ചതിന് അല്ലെങ്കില്‍തന്നെ ദൈവ വചനങ്ങള്‍ മാത്രം അനുസരിക്കുന്ന ഇവരെപോലുള്ളവര്‍ ശാസ്ത്രരീതി പിന്‍തുടരുന്ന മെഡിക്കല്‍ രംഗത്ത്പോയി എന്ത്കാട്ടാനാണ്? അതിനാല്‍ എഥാര്‍ത്ത വിശ്വാസികള്‍ ഇവരെ പോലെ തന്നായിരിക്കണ്ടേ ? മതപുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നതിനോടും മതം പിന്തുടര്‍ന്ന് പോകുന്ന ആചാരങ്ങളോടും യാതൊരു കൊമ്പ്രമൈസും കാണിക്കണ്ടകാര്യമെന്ത്? പരീക്ഷയ്ക്ക് അവിടെ വന്ന പലരും ശിരോ വസ്ത്രം തല്‍ക്കാലം അഴിച്ചുവെച്ച് പരീക്ഷ എഴുതിയതായി കണ്ടു .അതൊക്കെ ദൈവ നിന്ദതന്നല്ലേ അവരൊക്കെ വിശ്വാസത്തിന്റെ മേലങ്കിമാത്രം അണിഞ്ഞവര്‍ അല്ലെ? ഇനി ഈപരീക്ഷയല്ല ഏതു പരീക്ഷയയാല്‍ലും മതം തള്ളികളയുന്ന ശാസ്ത്ര,പരിണാമ തലത്തിലുള്ള ചോദ്യങ്ങള്‍ക്ക് മതപുത്തകത്തിനു നിരക്കാത്ത ഉത്തരങ്ങള്‍ എഴുതുന്നത്‌ തന്നെ മത ,ദൈവ നിന്ദതന്നല്ലേ ? അതുകൊണ്ട് മതപുത്തകത്തിനു നിരക്കാത്ത ചോദ്യങ്ങള്‍ വന്നാല്‍ അപ്പോള്‍തന്നെ പരീക്ഷ ബഹിഷ്കരിക്കുകയാണ് യഥാര്‍ത്ഥ വിശ്വാസികള്‍ ചെയ്യേണ്ടത്. അവര്‍ക്ക് സിസ്റ്റര്‍ സെബ ഒരുപാഠമാകട്ടെ.

Monday, July 27, 2015

July 27, 2015 at 08:36PM

ദേ... പ്രേമം ഞാനും കണ്ടു. ഇഷ്ടപ്പെടുകയും ചെയ്തു. ടീച്ചറെയൊക്കെ പ്രേമിച്ചു നടക്കുകയും, കൃത്യമായി ക്ലാസ്സിൽ കേറുകയും ചെയ്ത ഒരു കാലഘട്ടത്തെ വീണ്ടും കണ്മുന്നിലെത്തിച്ചു ഈ സിനിമ.

Saturday, July 25, 2015

July 25, 2015 at 06:55AM

എത്ര വലിയ വിഷമായാലും പുറത്ത് "ആരോഗ്യത്തിനു ഹാനീഹരം" എന്ന ലോബലൊട്ടിച്ചാൽ കഴിക്കുന്നതിനു കൊഴപ്പമുണ്ടോ സാറന്മാരേ? ........... .......... ........ ......... ........... #മാഗി, #കിറ്റ്കാറ്റ് #ഫെയർ&ലൗലി #വിക്‌സ് #ലൈഫ്ബോയ്സോപ്പ് #കൊക്കോകോള #പെപ്പ്‌സി #ബൂസ്റ്റ്, #കോംപ്ലാൻ, #ഹോർളിക്‌സ്, #പ്രോട്ടീൻഎക്‌സ് http://ift.tt/1gTY88O നെസ്‌ലെയുടെ മാഗി നൂഡിൽസ് ഇന്ത്യയിൽ നിരോധിച്ചെങ്കിലും ലോകത്തിലെ പല രാഷ്ട്രങ്ങളിലും നിരോധിച്ച വസ്തുക്കൾ ഇന്ത്യൻ വിപണിയിൽ സുലഭമാണ്. അവ എന്തെല്ലാമെന്ന് പരിശോധിക്കാം. കിറ്റ്കാറ്റ്: നെസ്‌ലെ കമ്പനി പുറത്തിറക്കുന്ന ഈ ബാർ ചോക്ലേറ്റിൽ മാട്ടിറച്ചിയുടെ ചാറ് ഉപയോഗിക്കുന്നു എന്ന് കമ്പനി തന്നെ സമ്മതിച്ചിട്ടുണ്ട്്. ഫെയർ ആൻ ലൗലി: സൗന്ദര്യവർദ്ധക വസ്തുവായ ഫെയർ ആന്റ് ലൗലിയെ കുറിച്ച് മുൻപും ധാരാളം വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിൽ പന്നിയുടെ നെയ്യാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി തന്നെ പറയുന്നുണ്ട്. വിക്‌സ്: പനിയ്ക്കും ജലദോഷത്തിനും ഏതൊരു ഇന്ത്യാക്കാരനും ഉപയോഗിക്കുന്ന ബാമാണ് വിക്‌സ്. പതുക്കെയുള്ള മരണം ഉറപ്പാക്കുന്ന വിഷവസ്തുവായതിനാലാണ് വിക്‌സ് യൂറോപ്യൻ രാജ്യങ്ങളിൽ നിരോധിച്ചിരിക്കുന്നത്. ലൈഫ് ബോയ് സോപ്പ്: കാലാകാലങ്ങളായി പലരും ഉപയോഗിച്ചുവരുന്ന ലൈഫ്‌ബോയ് സോപ്പ് യൂറോപ്യൻ രാജ്യങ്ങളിൽ പട്ടിയെ കുളിപ്പിക്കാനായി ഉപയോഗിക്കുന്ന സോപ്പാണ്. കൊക്കോകോള, പെപ്പ്‌സി: കക്കൂസ് വൃത്തിയാക്കാനായി ഉപയോഗിക്കാവുന്ന നല്ല അണുനാശിനിയാണ് കൊക്കോകോള. 21 തരം വ്യത്യസ്ത വിഷമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇന്ത്യൻ പാർലമെന്റ് ക്യാന്റീനിൽ കൊക്കോകോള ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ രാജ്യവ്യാപകമായി ഇത് വിൽക്കുകയാണ്. ബൂസ്റ്റ്, കോംപ്ലാൻ, ഹോർളിക്‌സ്, പ്രോട്ടീൻ എക്‌സ് എന്നിവ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഇന്ത്യയിലെ ഏറ്റവും വലിയ ലബോറട്ടറി) പരിശോധിച്ചപ്പോൾ അത് കപ്പലണ്ടി എണ്ണയുടെ അവശിഷ്ടമാണെന്ന് കണ്ടെത്തി. മൃഗങ്ങൾക്ക് നൽകേണ്ട ഈ ഭക്ഷണ പദാർത്ഥമാണ് കുട്ടികൾക്കുള്ള ഹെൽത്ത് ടോണിക്കായി നൽകുന്നത്. ആഹാരവസ്തുക്കളിൽ ചില നമ്പറുകൾ കാണാറുണ്ട്. അവ എന്തെല്ലാമാണെന്ന് ചുവടെ ചേർക്കുന്നു: E 322 മാട്ടിറച്ചി E 422 ആൽക്കഹോൾ E 442 ആൽക്കഹോളും രാസവസ്തുക്കളും E 471 മാട്ടിറച്ചി ആൽക്കഹോളും E 476 ആൽക്കഹോൾ E 481 മാട്ടിറച്ചിയുടെയും പന്നിയിറച്ചിയുടെയും മിശൃതം E 627 അപകടകരമായ രാസവസ്തുക്കൾ E 472 മാട്ടിറച്ചിയുടെയും പന്നിയിറച്ചിയുടെയും മാംസത്തിന്റെ മിശൃതം E 631 പന്നി നെയ്യിന്റെ അവശിഷ്ടങ്ങൾ വിദേശകമ്പനികളുടെ വറവ് വസ്തുക്കളും ബിസ്‌ക്കറ്റ്, ച്യൂയിംഗം, മിഠായി, കുർക്കുറേ, മാഗി എന്നിവയിൽ കാണാം. http://ift.tt/1gTY88O

Tuesday, July 14, 2015

July 14, 2015 at 08:54AM

ഉശിരുള്ള നായറ് മണിയടിക്കും; അതില്ലാത്ത നായർ ഫോട്ടോസ്റ്റാറ്റ് എടുക്കും... :(

July 14, 2015 at 06:53AM

#പാതയോരം #പാഠപുസ്തകം #വിപ്ലവം വിരോധാഭാസമായി തോന്നാം. പാതയോയങ്ങളിലെ കാടും പടലവും നീക്കി വൃത്തിയാക്കുന്നത് തെറ്റാണെന്നല്ല; ഏറെ നല്ലതു തന്നെ. പാഠപുസ്തകങ്ങൾ കിട്ടാത്ത കുഞ്ഞുങ്ങൾക്ക് അവ സ്വന്തം ചെലവിൽ പ്രിന്റെടുത്തു കൊടുക്കുന്നതിലും ഒരു കുറ്റവുമില്ല - അതും വേണ്ടതുതന്നെ.... പക്ഷേ, അതിലേറെ ഇതൊക്കെ ചെയ്യാൻ ബാധ്യസ്ഥരായവരെ കൊണ്ടുതന്നെ കൃത്യമായി ചെയ്യിക്കുന്നതിലായിരുന്നില്ലേ രാഷ്ട്രീയപാർട്ടികളും അവരുടെ പോഷകസംഘടനകളും ശ്രദ്ധകൊടുക്കേണ്ടിയിരുന്നത് എന്നു ചിന്തിച്ചു പോകുന്നു, കാഞ്ഞങ്ങാടു മുതൽ പാണത്തൂർ വരെ 40 കിലോമീറ്ററോളം വരുന്ന പൊതുനിരത്തിനിരുവശവും സിപിഎം-ഡീവൈഎഫൈ പ്രവർത്തകർ വൃത്തിയാക്കുകയുണ്ടായി. അതാത് പഞ്ചായത്തുകളോ , പിഡബ്ലുഡിയോ ചെയ്യേണ്ട പണിയായിരുന്നില്ലേ അത്? അതിനു ഫണ്ടില്ലേ, ചെയ്യാനും ചെയ്യിക്കാനും ആളില്ലേ? നമ്മൾ കൊടുക്കുന്ന ശംബളം കൈപ്പറ്റി അവരൊക്കെ എന്തു ചെയ്യുകയാണ്? അവരെകൊണ്ടു കൃത്യമായി പണിയെടുപ്പിക്കേണ്ടതല്ലേ നല്ല പ്രതിപക്ഷത്തിന്റെ കടമ? പകരം അവർ ചെയ്യേണ്ട പണികൾ സ്വയം ഏറ്റെടുത്ത് നടത്തലാണോ? വികാരപരമായ സമീപനം ആണോ ഇവിടെ ആവ്ശ്യം? പാഠപുസ്തകങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണു തോന്നുന്നത്. പുലർച്ചെ മൂന്നുമണിക്ക് പ്രിന്റിങ് പരിപാടികൾ തീർത്ത് നമ്മളൊക്കെ ഉണരും മുമ്പ് കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ പത്രങ്ങൾ നമ്മുടെ മുമ്പിലെത്താൻ മാത്രം വികസിച്ച സാങ്കേതികവിദ്യ നമുക്കുണ്ട്. സ്കൂൾ തുറന്നിട്ടിത്രയൊക്കെ ആയിട്ടും പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതിൽ നമ്മുടെ ഗവണ്മെന്റ് പരാജയപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ളവർ ഭരിക്കാൻ തന്നെ യോഗ്യരല്ലാതിരിക്കെ അവർക്കെതിരെ ചെറുവിരലെങ്കിലും ഉയർത്തി മുദ്രാവാക്യം മുഴക്കാനാവാതെ പോകുന്നത് വിപ്ലവസംഘത്തിന്റെ ഗതികേടെല്ലാതെ മറ്റെന്താണ്..? അക്ഷരവിരോധികൾ വിദ്യാഭ്യാസം വിറ്റ് കാശാക്കാനുള്ള തത്രപ്പാടിലാണെന്നു കാണുന്നു. നല്ല വിദ്യാഭ്യാസം കിട്ടാക്കനിയായി മാറുന്ന സമീപഭാവിയിൽ നമ്മുക്കിത്തരം ഗിമ്മിക്കുകളിൽ അഭിരമിക്കാം!

Monday, July 13, 2015

July 13, 2015 at 06:43AM

#റോയൽ #ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ് #കാഞ്ഞങ്ങാട് ചില സംഭവങ്ങൾ നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം അങ്ങനെയൊന്നു സംഭവിച്ചു. മഞ്ജുവിന്റെ വീട്ടിൽ പോയി വൈകുന്നേരം തിരിച്ചുവരും വഴിയായിരുന്നു. മഞ്ജുവിനോടൊപ്പം വർക്ക് ചെയ്യുന്ന അവളുടെ കൂട്ടുകാരിക്ക് വേണ്ടി പോപ്പിക്കുട തേടി അലയുകയായിരുന്നു ഞങ്ങൾ. കുറേ കടകൾ കേറിയിറങ്ങിയെങ്കിലും പോപ്പിക്കുട കണ്ടുകിട്ടിയില്ല. അവസാനമാണ് ബസ് സ്റ്റാന്റിന്റെ സമീപത്തേക്ക് ഞങ്ങൾ വന്നത്. ബസ്റ്റാറ്റാന്റിനു സമീപമുള്ള റോയൽ ഫൂട്ട്‌വെയേർസിനു മുമ്പിൽ എത്തിയപ്പോൾ കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയകനായ ആളോട് വിളിച്ചു ചോദിച്ചു ചേട്ടാ പോപ്പിക്കുടയുണ്ടോ എന്ന്. പോപ്പിയും ജോൺസും ഉണ്ടെന്ന് മറുപടി കിട്ടി. അകത്തേക്ക് കയറിയപ്പോൾ ഷോപ്പിലെ ജീവനകാരന്റേയും ഇദ്ദേഹത്തിന്റെയും പെരുമാറ്റം നന്നായി ഇഷ്ടപ്പെട്ടു. എങ്കിലും ഇതൊക്കെ അവരുടെ തൊഴിലിന്റെ ഭാഗമാണല്ലോ, നാളെയും ഞാനിവിടെ വരണമെങ്കിൽ അവർ നന്നായി പെരുമാറിയല്ലേ ഒക്കൂ എന്നൊക്കെ മനസ്സിൽ ആരോ പറയുന്നുണ്ടായിരുന്നു. ചെരുപ്പും കുടകളും അടക്കം 1500 രൂപയുക്കുള്ള സാധനങ്ങൾ വാങ്ങിച്ച് അല്പം വിലപേശിയേക്കാം എന്ന് കരുതി എന്തെങ്കിലും കുറച്ചു തരണം എന്നു പറഞ്ഞപ്പോൾ പുള്ളി നല്ലൊരു ശതമാനം കുറച്ചു തരികയും ചെയ്തു. എന്നിട്ട് അവിടെ ഒട്ടിച്ച വെച്ചിരുന്ന വിലവിവരപ്പട്ടിക കണിച്ചു തന്നു. ഷോപ്പിൽ വിൽക്കുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടിക ഷോപ്പുടമ ഷോപ്പിൽ ഡിസ്പ്ലേ ചെയ്യണം എന്നുണ്ടത്രേ. കാഞ്ഞങ്ങാട് പക്ഷേ ചമയം ഡ്രസ്സസ്സിലും ഇവിടെയും അല്ലാതെ വേറൊരു ഷോപ്പിലും ഇതില്ല. അതിൽ നോക്കിയാൽ നിങ്ങൾക്ക് ഞാനി സാധനം വാങ്ങിച്ച വില മനസ്സിലാവും, എത്ര അധികമാണ് ഞാൻ നിങ്ങളോട് വാങ്ങിച്ചതെന്നും മനസ്സിലാവും എന്നദ്ദേഹം പറഞ്ഞു. ആ പട്ടിക ചോദിച്ചു കാണേണ്ടത് നിങ്ങൾ കസ്റ്റമേർസിന്റെ കൂടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും കിട്ടിയ ഡിസ്കൗണ്ടിൽ തന്നെ ഞാൻ തൃപതനായതിനാൽ അതൊന്ന് ഓടിച്ചു നോക്കി ഞങ്ങൾ ഇറങ്ങി, പിന്നെ ആമീയെയും കൊണ്ട് ആശുപത്രിയിൽ പോയി, കൂൾബാറീൽ കേറി ഐസ്ക്രീം കഴിച്ചു പിന്നെയും ഒന്നുരണ്ടു കടകളിൽ കേറി ഏകദേശം രണ്ടുമണിക്കൂറുകൾക്ക് ശേഷം ബസ്സിലേക്ക് കയറാൻ തുനിയുമ്പോൾ ആ കടയിലെ സെയിൽസ് മാൻ വന്നു കൈയ്യിൽ പിടിച്ചു പറഞ്ഞു, ഒരു ഐസ്ക്രീം വാങ്ങി തന്നാൽ ഞൻ ഒരു കാര്യം പറയാം എന്ന്. കാര്യം തിരക്കിയപ്പോൾ പുള്ളി പറഞ്ഞു നിങ്ങൾ കൊടുത്ത 1000 രൂപയോടൊപ്പം മറ്റൊരു 1000 രൂപകൂടിയുണ്ടായിരുന്നു എന്ന്. സെയിൽസ് മേൻ ഞങ്ങളേയും നോക്കി ഇരിക്കുകയായിരുന്നു. ഞങ്ങൾ റോഡ് മുറിച്ചു കടന്ന് ഷോപ്പിലെത്തി. കടയുടമ സന്തോഷത്തോടെ ആ 1000 രൂപ തിരിച്ചു തന്നു. ജോസ് എന്നാണു പുള്ളിക്കാരന്റെ പേര്. എറണാകുളം കാരനാണ്. കഴിഞ്ഞ 40 വർഷമായി പുള്ളി കാഞ്ഞങ്ങാട് ബിസിനസ്സ് ചെയ്യുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ചോദിച്ചറീഞ്ഞ് താങ്ക്സും പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോന്നു. ഇനി ങങ്ങൾക്ക് സ്റ്റേഷണറിക്ക് മറ്റൊരു കട തേടി കാഞ്ഞങ്ങാട് അലയേണ്ടതില്ല. ഇത്തരം നന്മ ഉള്ളിൽ സീക്ഷിക്കുന്ന ആളുകളെ അറിഞ്ഞുകൊണ്ട് ഒഴിവാക്കാൻ സാധിക്കില്ല. കാഞ്ഞങ്ങാടുള്ളവർ ജോസ് ചേട്ടന്റെ നല്ല മനസ്സിനെ കാണാതെ പോകരത്. ബസ്റ്റാസ്റ്റാന്റിനോട് ചേർന്ന് നിലേശ്വരം ദിശയിൽ കാണുന്ന മൂന്നാമത്തെയോ നാലാമത്തെയോ ഷോപ്പാണ് റോയൽ ഫൂട്ട്‌വെയേർസ് ആൻഡ് ബാഗ്സ്. കാഞ്ഞങ്ങാട് വിൽക്കുന്ന സാധനങ്ങളുടെ യഥാർത്ഥ വിലവിവരപ്പട്ടിക തയ്യാറാക്കി പ്രദർശ്ശിപ്പിക്കുന്ന രണ്ടുഷോപ്പുകളിൽ ഒന്നാണിത്. രണ്ടാമത്തേത് ചമയമാണ്.

Friday, July 10, 2015

July 10, 2015 at 07:31AM

ന്റെ റബ്ബെ.... ചേട്ടന്മാർ കാത്തു! #sfi (Y) പാഠപുസ്‌തക അച്ചടി വൈകുന്നതിൽ പ്രതിഷേധിച്ച്, എറണാകുളം ഗവ.ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ പ്രവർത്തകർ പാഠപുസ്‌തകത്തിന്റെ ഫോട്ടോ സ്റ്റാറ്റ് പകർപ്പ് നൽകുന്നതും വാങ്ങി സന്തോഷത്തോടെ ക്ളാസിലേക്ക് ഓടുന്ന വിദ്യാർത്ഥിനി. ഫോട്ടോ:എൻ.ആർ.സുധർമ്മദാസ്

Thursday, July 09, 2015

July 09, 2015 at 08:00PM

പിള്ളേര് സിനിമ അപ്ലോഡിയതിനു തെളിവുണ്ടത്രേ! ഈ പിള്ളേർക്ക് നുമ്മടെ മാണിസാറിനെ കൊണ്ട് സിനിമ അപ്ലോഡിച്ചാൽ പോരായിരുന്നോ!! #തെളിവ്

Tuesday, June 30, 2015

June 30, 2015 at 02:30PM

നാളേക്ക് മൂന്നുവർഷം!! മുഗ്ദ്ധഹേമന്തസന്ധ്യയിൽ ഒരു മുത്തുമാലയും ചാർത്തി നീ വന്നുനിന്നിതെൻ ജീവിത മണിമന്ദിരാങ്കണ വീഥിയിൽ. കണ്ടുനിൻ കരിം കാർകുഴൽക്കെട്ടിൽ രണ്ടുതാരക പൂക്കൾ ഞാൻ തത്വചിന്തകൾകൊണ്ട് കൂരിരുൾ മുറ്റിയോരെന്റെ മാനസം മന്ദം മന്ദം തഴുകി നീ നിന്റെ മന്ദഹാസ നിലാവിനാൽ പാട്ടുപാടുന്ന രണ്ടു കൊച്ചല കൂട്ടി മുട്ടുന്ന മാതിരി തമ്മിലൊന്നു പുണർന്നു നമ്മുടെ കൺമുനകളും നമ്മളും..!

June 30, 2015 at 09:52AM

കോൺഗ്രസ്സിനോടുള്ള ആഭിമുഖ്യമായിരിക്കില്ല; വർഗീയതയോടും രാഷ്ട്രീയകാപട്യത്തോടുമുള്ള ശരാശരി മലയാളിയുടെ പ്രതികരണമാണിത് #അരുവിക്കര

June 30, 2015 at 09:48AM

ജയലളിത കീ ജയ്‌.... ധൈര്യമുണ്ടെങ്കിൽ തമിഴ്‌നാട്ടിലോട്ടു വാടാ..... #അരുവിക്കര #സിപിഎം

June 30, 2015 at 09:25AM

സിപിഎമ്മിന്റെ താത്ത്വികം കേൾക്കാൻ മലയാളീസിന്റെ ജന്മം ഇനിയും ബാക്കി!! #അരുവിക്കര

June 30, 2015 at 07:02AM

ആരു ജയിക്കും?!! #അരുവിക്കര

Saturday, June 27, 2015

June 27, 2015 at 11:06AM

അരുവിക്കര തെരഞ്ഞെടുപ്പുകഴിഞ്ഞാലും ആന്റണിക്ക് കിട്ടിയ #ആറാട്ടുമുണ്ടൻ എന്ന പേരിനി മാറുമെന്ന് തോന്നുന്നില്ല!

June 27, 2015 at 11:03AM

ഹ ഹ ഹ! ഈ സുരേഷ്ഗോപിക്കെന്തിനാ വേണ്ടാത്തപണി! എൻ എസ് എസ് ആസ്ഥാനത്തു നിന്നും സുകു.നായർ ഇറക്കിവിട്ടെന്ന്!!

Wednesday, June 24, 2015

June 24, 2015 at 09:48AM

അരുവിക്കരയിലെ #BJP യുടെ ഇലക്ഷന്‍ #പ്രചരണഗാനം : " ഇനി വരുന്നൊരു തലമുറയ്ക്ക് റോഡില്‍ മേയ്ക്കപ്പ് സാദ്ധ്യമോ.. മലിനമായൊരു റോഡുകള്‍ അതിൽ കുണ്ടും കുഴിയും വേറെയും ഇനി വരുന്നൊരു തലമുറയ്ക്ക് റോഡില്‍ മേയ്ക്കപ്പ് സാദ്ധ്യമോ.. വികസനം.. അയൽ രാജ്യമായൊരു ബോംബൈ കണ്ടു പഠിക്കണം വികസനം.. അയൽരാജ്യമായൊരു ചെന്നൈൽ നിന്നു തുടങ്ങണം ജയത്തിനായ് തപസ്സിരിക്കും രാജേട്ടനോട്ടുകൾ ചെയ്യണം ഇനി വരുന്നൊരു തലമുറയ്ക്ക് റോഡില്‍ മേയ്ക്കപ്പ് സാദ്ധ്യമോ " - രചന, സംഗീതം, ആലാപനം : അമൃത (മേഘ്ന വിൻസെന്റ്) #whatsapp

June 24, 2015 at 09:00AM

എന്തൊക്കെ ത്യാഗങ്ങളാ നമ്മുടെ നേതാക്കൾ ചെയ്യുന്നത് അല്ലേ!! #bjp #rajagopal #chandanamazha

Tuesday, June 23, 2015

June 23, 2015 at 10:52AM

ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴി മുന ആരുടേതാവാം. ഒരു മഞ്ജു ഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന നിനവുകള്‍ ആരെ ഓര്‍ത്താവാം.

June 23, 2015 at 06:46AM


June 23, 2015 at 06:45AM


Monday, June 22, 2015

June 22, 2015 at 10:11PM

ദേശീയപതാകകൊണ്ട് മൂക്കു പിഴിഞ്ഞാൽ പൊലീസു പിടിക്ക്വോ?

June 22, 2015 at 08:05PM

ലാലു മേലേടത്ത് വരുന്നതും നോക്കിയിരിക്കുന്നു!

June 22, 2015 at 07:17AM

ഹോ!! ഇപ്പം നട്ടേനെ!! #വായനാവാരം

Sunday, June 21, 2015

June 21, 2015 at 08:37AM

#yoga #യോഗ ജീവോ ജീവസ്യ ജീവനം!! "ഇങ്ക്വിലാബ്; സിന്ദാബാദ്..!" എന്ന മോഡിലുള്ള മുദ്രാവാക്യങ്ങളുമായി യോഗജാഥകൾ സജീവമാവുന്നു. ഇന്നു രാവിലെ ബൊമ്മനഹള്ളി ഗണേശന്റെ അമ്പലത്തിൽ തടിച്ചുകൂടി; ജാഥയായി പോവുന്നവർ!! ജാഥയിൽ കേട്ടത്: (മുദ്രാവാക്യം ശൈലിയിൽ) വൺ ഡേ......... മാത്തറം! യോഗാ............. ജീവനം! ജീവനം.............. യോഗ! ജയ് ജയ്......... .. ഗണേശാ.. യോഗാ...... ...... ജീവനം! സൺ ഡേ......... മാത്തറം!

June 21, 2015 at 07:27AM

2012 ഇൽ ഇതേ ദിവസം ഇട്ട പോസ്റ്റ് #2012July21

June 21, 2015 at 07:26AM

2013 ഇൽ ഇതേ ദിവസം ഇട്ട പോസ്റ്റ് #2013July21

June 21, 2015 at 07:25AM

കഴിഞ്ഞ വർഷം ഇതേ ദിവസം ഇട്ട പോസ്റ്റ് #2014July21

Saturday, June 20, 2015

June 20, 2015 at 02:23PM

#മതം #മദം മതത്തിന്റെ കടുമ്പിടുത്തങ്ങളിൽ മുങ്ങിക്കിടക്കുന്നവർ പൊതുജനങ്ങളെ ഒരിടത്തും പ്രതിനിധീകരിക്കരുത്. അബ്ദുറബ്ബിനെ പോലുള്ള മന്ത്രിമാർ പരിഷ്കൃതസമൂഹത്തിനു തന്നെ നാണക്കേടാണ്. പൊതുജനസംവിധാനങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, തുടങ്ങിയവയൊക്കെയും മതവിമുക്തമാക്കേണ്ടതുണ്ട്! വിവിധവിദ്യാലയങ്ങൾ നോക്കുക, മതംബിംബങ്ങളും ചിഹ്നങ്ങളും നിറഞ്ഞ കട്ടൗട്ടറുകളും ബോർഡുകളും പോസ്റ്ററുകളുമാണ് കുട്ടികളെ സ്കൂളിലേക്ക് വരവേൽക്കുന്നത്. ഒന്നാം ക്ലാസിലേക്ക് കാലെടുത്തു വെയ്ക്കുന്ന ഒരു കുഞ്ഞുമനസ്സ് എത്രമാത്രം മതംബിംബങ്ങളെ കണ്ടശേഷമാണ് ക്ലാസിലേക്ക് കയറിച്ചെല്ലുന്നത് ? മതവേഷധാരികളായ അദ്ധ്യാപകരും അവരുടെ വിശ്വാസങ്ങളെ മുറുകെ പിടിച്ചുള്ള വിദ്യയാവില്ലേ പകർന്നു നൽകുക!! എന്തിനാണിതൊക്കെ ഇത്ര ചെറുപ്പത്തിലേ കുഞ്ഞു മനസ്സിലേക്ക് ഇവയൊക്കെ അടിച്ചേൽപ്പിക്കുന്നത്? നാളെ മറ്റു മതങ്ങളെ വിശ്വാസങ്ങളെ വെറുക്കുന്ന, അല്ലെങ്കിൽ അവയെ ഉൾക്കൊള്ളാനാവാത്ത ഒരായിരം അബ്ദുറബ്ബുമാരെ ജനിപ്പിക്കാനോ? എന്തായാലും മമ്മൂട്ടിക്ക് ഒരു കൈ! (y)

Friday, June 19, 2015

June 19, 2015 at 07:08PM

#മിശ്രവിവാഹം മിശ്രവിവാഹം മത വിശ്വാസത്തിന് എതിരാണ് എന്ന ഇടുക്കി കത്തനാരുടെ നിരീക്ഷണം ഏറെ കൃത്യതയുള്ള നിരീക്ഷണം തന്നെയാണ്. എന്തെന്നാൽ, മതം മാനവികതയ്ക്ക് എതിരാണ്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുകയും അതിരുകൾ ഇല്ലാതാവുകയും ചെയ്യുന്നത് മതങ്ങൾ എതിർത്തേ മതിയാവൂ. മതങ്ങൾക്ക് വേണ്ടത് നല്ലൊരു മനുഷ്യ സമൂഹത്തെയല്ല. അവർക്കു വേണ്ടത് അനുസരണയുള്ള അടിമകളെയും അവരെ വെച്ച് വിലപേശി വാങ്ങിക്കുന്ന അധികാരവും ആണ്. മനുഷ്യർ ഒന്നായാൽ, ജാതിമതഭേദങ്ങൾ ഇല്ലാതായാൽ ഒരു വിപത്തും സംഭവിക്കില്ല. എന്തെങ്കിലും ദോഷം മിശ്രവിവാഹത്തിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് മതങ്ങൾക്കു മാത്രമാണ്.

June 19, 2015 at 04:20PM


June 19, 2015 at 08:54AM

#വായനാദിനം സ്പെഷ്യൽ ഒരു നല്ല വായനക്കാരൻ 1000 ജന്മങ്ങളിലൂടെ കടന്നു പോകുന്നു; വായിക്കാത്തവന് മറ്റുള്ളവർ ഉപദേശിച്ചുനൽകുന്ന ഒറ്റ ജന്മം മാത്രം!!

June 19, 2015 at 08:48AM

ഇന്നു #വായനാദിനം!! എല്ലാവർക്കും ഹൃദ്യമായ ആശംസകൾ... എഴുതാൻ പഠിപ്പിച്ച, വായിക്കാൻ പഠിപ്പിച്ച എല്ലാ ഗുരുഭൂതർക്കും പ്രണാമം!! ------------------------------------------------------ ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. ------------------------------------------------------ ഉണരുവിൻ വേഗമുണരുവിൻ സ്വര- ഗുണമേലും ചെറു കിളിക്കിടാങ്ങളേ. ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ മണമേലുമോമൽമലർമൊട്ടുകളേ അണയ്ക്കുമമ്മമാരുടെ ചിറകു- ട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ തണുത്ത നീർശയ്യാഞ്ചലം വിട്ടു തല ക്ഷണം പൊക്കിത്തണ്ടാർനിരകളാടുവിൻ അകലുന്നൂ തമസ്സടിവാനിൽ വർണ്ണ- ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു സകലലോകബാന്ധവൻ കൃപാകരൻ പകലിൻ നായകനെഴുന്നള്ളീടുന്നു ഒരുരാജ്യം നിങ്ങൾക്കൊരുഭാഷ നിങ്ങൾ- ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം ഒരുമതേടുവിനെഴുന്നള്ളത്തിതു വിരഞ്ഞെതിരേല്പിൻ വരിൻ കിടാങ്ങളേ ഉരയ്ക്കല്ലിങ്ങനെയുദാരമായ് സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം? കരത്തിൽ വെള്ളിനൂൽക്കതിരിളംചൂരൽ ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ?

Tuesday, June 16, 2015

June 16, 2015 at 09:59PM

#whatsapp #SunnyWayne #Mukesh മുകേഷിന്റെ ഓഡിയോയ്ക്ക് പുറകേ അടുത്തതും എത്തിയല്ലോ!!

Sunday, June 14, 2015

June 14, 2015 at 02:45PM

നിവിൻ പോളിയുടെ ഫോട്ടോയും അപ്ലോഡ് ചെയ്ത് എല്ലാരും എന്നെ ടാഗ് ചെയ്യുന്നു!! എന്താണോ സംഗതി?

Thursday, June 11, 2015

June 11, 2015 at 09:23PM

ശൗചാലയം കാണുമ്പോൾ വിദ്യാബാലനെ ഓർമ്മ വരുന്നു!

June 11, 2015 at 02:33PM

ഇനിയും പൊട്ടാത്ത ഡാമേ!! നിന്നാസന്ന പൊട്ടലിൽ നിനക്കാത്മശാന്തി!!

June 11, 2015 at 01:25PM

എട്ടുവീട്ടിൽ പിള്ളമാരോട് സഹതാപം തോന്നുന്നു!! ന്നാലും അങ്ങനെ ചെയ്യരുതായിരുന്നു!!

June 11, 2015 at 11:01AM

റിംഗ് റിംഗ് ... (ആരാധകനും കൂട്ടുകാരനും കൂടി അടക്കിപ്പിടിച്ച സംസാരം) റിംഗ് റിംഗ് ... (38 സെക്കന്റ്‌ റിംഗ് ചെയ്ത ശേഷം) താരം: ഹലോ. ആരാധകൻ: ഹലോ, താരം സാറാണോ? താരം: ആരാത്? ആരാധകൻ: ഞാൻ സാറിന്റെ ഒരു ആരാധകനാണ്. താരം: ഒരിക്കലുമല്ല. ആരാധകൻ: ങേ..? താരം: ഒരിക്കലുമല്ല. നിങ്ങളുടെ പേരെന്താണ്? ആരാധകൻ: (കുറച്ച് നേരം ആലോചിച്ച്) അലൂസ്. താരം: നിങ്ങളുടെ പേരെന്താണ്? ആരാധകൻ: അലൂസ്. താരം: പേരെന്താണെന്ന്.? ആരാധകൻ: അലൂസ്. താരം: എവിടന്ന് വിളിക്കുന്നു? ആരാധകൻ: കോതമംഗലം. താരം: 11 മണിക്കാണോടാ കോപ്പേ ഒരാളെ വിളിക്കുന്നത്? ആരാധകൻ: (അടക്കിപ്പിടിച്ച ചിരി) താരം: നീ പകലൊക്കെ എവിടായിരുന്നു? ആരാധകൻ: വർക്കിലായിരുന്നു. അതുകാരണമാണു. താരം: ഇനി മേലാൽ വിളിക്കരുത്. പ്ലീസ്‌. ആരാധകൻ: ങേ..? താരം: മേലാൽ എന്നെ വിളിക്കരുത്. എനിക്ക് താല്പര്യമില്ല. ആരാധകൻ: അല്ല സാറേ.. സാറിന്റെ നമ്പർ .. താരം: മേലാൽ വിളിക്കരുത്. 11 മണിക്ക് ഒരാളെ വിളിക്കുന്നു എന്ന് പറഞ്ഞാൽ എനിക്ക് 'മലര്' വിലയല്ലേടാ നീ തരുന്നത്, 'മലര്' വില? നിന്റെയൊക്കെ വിളിക്ക് രാത്രി ജോലിയും കഴിഞ്ഞിട്ട് ഇങ്ങിനെ വെയ്റ്റ് ചെയ്തിരിക്കുന്ന 'എണ്ണ'യാണ്. മേലാൽ വിളിക്കരുത്. പകലൊക്കെ വിളിക്കുന്നത് അന്തസുണ്ടല്ലോടാ. 'മലരേ'. അന്തസുണ്ടല്ലോ മനുഷ്യന്. 11 മണിക്ക് ഒരാളിനെ വിളിച്ചൊണർത്തീട്ട് ആരാധകനാണെന്ന്. എതാരാധകൻ? ഞാൻ പറഞ്ഞോ നിന്റടുത്ത് ആരാധിക്കാൻ? ബ്ലഡി റാസ്കൽ. മേലാൽ വിളിച്ച് പോകരുത്. ആരാധകൻ: സാറ് തെറി പറയുന്നതെന്തിനാ? താരം: പിന്നെന്തിനാടാ 'മലരേ' 11 മണിക്ക് വിളിച്ചൊണർത്തീട്ട് എന്തിന്റെ കാര്യം നിനക്കൊക്കെ 11 മണിക്ക് വിളിക്കാൻ? ആരാധകൻ: (അടക്കിപ്പിടിച്ച ചിരി) താരം: എടാ അന്തസ് വേണമെടാ മനുഷ്യനായിക്കഴിഞ്ഞാൽ. ഞാനൊക്കെ ഇത്രയും പ്രായമുള്ള ഒരാളല്ലേ. വിളിക്കുന്പഴത്തേക്ക് അതിനൊക്കെ ഒരു മാന്യത വേണമെടാ. ആരാധകൻ: അല്ല, ഇതിക്കൂടുതൽ ഇനി എന്ത് മാന്യത... താരം പാതിരാത്രി വിളിച്ചൊണർത്തീട്ട് ആരാധകൻ. നീയൊക്കെ എന്താ കളിക്കുന്നോടാ 'മലരേ'. കളിപ്പുള്ളയാണോടാ നിന്റെയൊക്കെ? ആരാധകൻ: (അവ്യക്തമായി താരം പറയുന്നത് അനുകരിക്കുന്നു) താരം: 'പുന്നാര മോനെ'. എന്നിട്ട് പിന്നെ വാചകമടിക്കുന്നൊ? മേലാൽ വിളിച്ച് പോകരുത്. ഈ നന്പരിൽ വിളിച്ച് കഴിഞ്ഞാൽ ഞാൻ കംപ്ലയിന്റ് ചെയ്യും. ആരാധകൻ. 'മലര്'. ആരാധകൻ: സാറിനെ ഇനി എങ്ങനെയാ ആരാധിക്കുക? താരം: നിന്റെ ആരാധന വേണ്ടെനിക്ക്, 'മലരേ'. 11 മണിക്ക് വിളിക്കാൻ ഒരു സാമാന്യബോധം വേണ്ടെടാ.. ബുദ്ധി വേണ്ടെടാ 'മലരേ'. ഒരു പ്രായം ചെന്നൊരാള്, ജോലി കഴിഞ്ഞിട്ട് കിടന്നുറങ്ങുന്ന ആളിനെ വിളിച്ചൊണർത്തി ആണാ-വകണാ എന്ന് പറഞ്ഞിട്ട് പൊട്ടിച്ചിരിക്കാനാണോടാ നീയൊക്കെ നടക്കുന്നത്? ഇഡിയറ്റ്. ആരാധകൻ: ബ്ലഡി ഫൂൾ . ആരാധകൻ: (കൂട്ടുകാരൻ) പുല്ല്, പോകാൻ പറഞ്ഞാ അവനോട്. പുള്ളി ആരാ? താരം: 'ഊഞ്ഞാലാ' 'തക്കാളീ' 'പൂമാനമേ'

Wednesday, June 10, 2015

June 10, 2015 at 05:55AM

കഴിഞ്ഞ 6,7 തീയ്യതികളിൽ നടന്ന വിക്കി പഠനശിബിരത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരിയിൽ പോകേണ്ടി വന്നു. പെരുന്നയിലെ ഗേൾസ് ഹൈസ്കൂളിലായിരുന്നു പഠനശിബിരം. വിക്കി ഡിജിറ്റൈസേഷൻ സംസ്ഥാനതല ജേതാക്കളായ ജില്ലയിലെ കുട്ടികൾക്കുള്ള സമ്മാനവിതരണ അതോടനുബന്ധിച്ച് നടന്നിരുന്നു. പഠനശിബിരം കഴിഞ്ഞ് ഐടി@സ്കൂൾ കോഡിനേറ്ററായ ടോണി മാഷും സഹ അദ്ധ്യാപകരും ഞങ്ങളെ കൊണ്ടുപോയത് അടുത്തു തന്നെയുള്ള ചരിത്രപ്രാധാന്യമുള്ള ചില സ്ഥലങ്ങളിലേക്കായിരുന്നു. അതിൽ ഒന്നാണ് താഴെ കാണുന്ന ചിത്രങ്ങളിൽ ഉള്ളത്. ചങ്ങനാശേരിക്കടുത്ത്, മുൻ എൻ എസ്, എസ് ജനറൽ സെക്രട്ടറി ശ്രീ നാരായണ പണിക്കരുടെ വീടിന്റെ പുറകുവശത്തായി ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ഈ പ്രാചീന ക്ഷേത്രാവശിഷ്ടങ്ങൾ കാണുന്നത്. ജൈന-ബുദ്ധ പാഠശാലകളിൽ ഒന്നായിരുന്നു ഇതെന്ന് പൊതുവേയുള്ള സംസാരം. ഇതുവരെ പുറം ലോകം അധികം അറിയാത്ത ഈ ക്ഷേത്രാവശിഷ്ടം കൃത്യമായി സംരക്ഷിക്കേണ്ടതുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ശേഷിപ്പുകൾ ഇന്നൊരു സ്വകാര്യവ്യക്തിയുടെ ജന്മാവകാശമായി മാറീയിരിക്കുന്നു. സ്ഥലമുടമ പുറത്തു നിന്നും ഒരാളെ പോലെ അങ്ങോട്ട് അടുപ്പിക്കില്ലെന്ന് വണ്ടി നിർത്തും മുമ്പ് തന്നെ ടോണിമാഷു പറഞ്ഞിരുന്നു. ഒരിക്കൽ ചിത്രമെടുക്കാൻ ചെന്ന മാഷിന്റെ സഹപ്രവർത്തകനോട് സ്ഥലമുടമ 5000 രൂപ ചോദിച്ചത്രേ! ഞങ്ങൾ എത്തിച്ചേരുമ്പോൾ സമീപത്തൊന്നും ആരും ഉണ്ടായിരുന്നില്ല. ടോണിമാഷും സുഗീഷും മനോജും മറ്റും ഓടിനടന്നു ചിത്രങ്ങൾ എടുത്തുതുടങ്ങി, അന്നേരം എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ടതുപോലെ ഒരാൾ മുന്നിൽ വന്നുനിന്നു. ചിത്രങ്ങൾ എടുക്കരുത് എന്നാവശ്യപ്പെട്ടു. എന്തായാലും കാരണം തിരക്കണമല്ലോ എന്നോർത്ത് ഞാൻ കാര്യമെന്തെന്ന് ചോദിച്ചു. ഇവിടുന്ന് ചിത്രമെടുത്ത് പോയവരൊന്നും നേരെ ആയിട്ടില്ല എന്നും അതു പാടില്ല എന്നും അയാൾ തീർത്തു പറഞ്ഞു. പേരു ചോദിച്ചപ്പോൾ അജിത് ആണെന്നും ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞു. അയാളുടെ സ്വകാര്യസ്വത്താണത്രേ ഇത്! മൂപ്പരുടെ നിൽപ്പും ഭാവവും അത്ര പന്തിയല്ലെന്നു തോന്നിച്ചു. കൂടെ സഹായിക്കാനായി ഭാര്യയും ഉണ്ടായിരുന്നു. ക്ഷേത്രത്തിനു പബ്ലിസിറ്റി കിട്ടിയാൽ തന്നെ സ്ഥലം നഷ്ടപ്പെടുമെന്നുള്ള വേവലാതിയാവാം ആ ഡോക്ടറെ ഒരു അന്ധവിശ്വാസി ചമയാൻ പ്രേരിപ്പിച്ചത്. പക്ഷേ, ചരിത്രസ്മാരകങ്ങൾ ഇങ്ങനെ കാടുപിടിച്ച് നശിക്കേണ്ടതല്ല. വേണ്ടപ്പെട്ടവരുടെ ശ്രദ്ധ എത്രയും പെട്ടന്ന് ഇവിടേക്ക് എത്തിച്ചേരേണ്ടതുണ്ട്. പരിസരം ഖനനം ചെയ്തുനോക്കിയാൽ പല നല്ല തെളിവുകളും കിട്ടുമെന്നത് ഉറപ്പാണ്.

Sunday, May 31, 2015

May 31, 2015 at 08:54PM

#ഇവിടെ ഇവിടെ എന്ന ശ്യാമപ്രസാദ് സിനിമ കണ്ട്. ആദ്യപകുതിയിൽ നന്നായി ഇരുന്നു ബോറടിച്ചു... ഇന്റെർവെൽ കഴിഞ്ഞ ശേഷം പെട്ടന്ന് തീർന്നതായി തോന്നി... വ്യത്യസ്തവും സമകാലിക പ്രസക്തിയും ഒക്കെയുള്ള ഒട്ടനവധി കാര്യങ്ങൾ ഉണ്ടെങ്കിലും സിനിമ നിരാശാജനകമായിരുന്നു. എടുത്തെഴുതാൻ തോന്നുന്നത് (1) അമേരിക്കൻ ദത്തുപുത്രൻ അനുഭവിക്കുന്ന അസ്ഥിത്വദുഃഖവും, (2) പുറകിൽ നിന്നും ചവിട്ടിത്തെറിപ്പിക്കുന്ന കോർപ്പറേറ്റ് തന്ത്രങ്ങളും (3) പിന്നെയൊരു സുന്ദരപ്രണയവും ആണ്. ഇതൊക്കെയുണ്ടെങ്കിലും സിനിമ നല്ല ബോറടിയാ...

Saturday, May 30, 2015

May 30, 2015 at 07:49AM

ദൈവത്തോടു സംസാരിക്കുമ്പോൾ, സങ്കടങ്ങൾ പറയുമ്പോൾ നിർത്തി നിർത്തി സംസാരിക്കണം...

Monday, May 25, 2015

May 25, 2015 at 08:59AM

#കവിത കേട്ടിരിക്കുന്നു :( മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍ ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ- കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ നിന്മുഖം മുങ്ങി കിടക്കുവാന്‍ ഒരു സ്വരം പോലുമിനിയെടുക്കാത്തൊരി ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍ അറിവും ഓര്‍മ്മയും കുത്തും ശിരസ്സില്‍ നിന്‍ ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍ മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ അധരമാം ചുംബനത്തിന്റെ മുറിവു നിന്‍ മധുരനാമ ജപത്തിനാല്‍ കൂടുവാന്‍ പ്രണയമേ, നിന്നിലേയ്ക്ക് നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍ അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി- വന് പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍ മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ... ഉണ്ണിമേനോൻ + റഫീക്ക് അഹമ്മദ്

Friday, May 22, 2015

May 22, 2015 at 06:25AM

നഴ്സസ് ലൈൻ ചാരിറ്റി എന്ന സംഘടനയുടെ ചെയർമാൻ സിജു മുല്ലപ്പള്ളി രാവിലെ തന്നെ വിളിച്ച് കാണിച്ചുതന്ന ഒരു വീഡിയോ ആണിത്! എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. പെണ്ണ് മലയാളിയും അടികൊടുക്കുന്ന ആണ് തമിഴനുമാണെന്ന് സംഭാഷണത്തിൽ നിന്നും മനസ്സിലാവുന്നു. അവൻ പറഞ്ഞ ഏതോ ഒരു മോശപ്പെട്ട പണി അവൾ ചെയ്യാൻ മടിച്ചതാണ് അടിക്കുകാരണം എന്നും മനസ്സിലാക്കുന്നു! ബ്കക്കൂസിലിട്ടാണ് അടി! ആ പെൺകുട്ടിയുടെ അവസ്ഥ പരിതാപകരമായി തോന്നി. അവൾ അവിടുന്ന് എന്തു പറഞ്ഞാവും രക്ഷപ്പെട്ടിട്ടുണ്ടാവുക? ഇത് വല്ല വിദേശത്തോ ആണെങ്കിൽ അവളിപ്പോഴും ഇതൊക്കെ സഹിച്ച് അവിടെ കയിയുന്നുണ്ടാവില്ലേ!!

Thursday, May 21, 2015

May 21, 2015 at 09:01AM

മായം മുക്കി 300 കമ്പനികൾ; ശീതള പാനീയങ്ങളിലും രാസവസ്തുക്കൾ #ഞാൻ കഴിക്കില്ല എന്റെ #കുടുംബം കഴിക്കില്ല എന്നു നമ്മൾ തീരുമാനിച്ചാൽ മാത്രം മതി! ...................... ............ ............ ........... കേരളത്തിൽ കുട്ടികൾ കഴിക്കുന്ന ചില ശീതള പാനീയങ്ങളിൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കളുള്ളതായി കണ്ടെത്തൽ. ചില കമ്പനികളുടെ പാനീയങ്ങളിൽ രാസവസ്തുക്കളു‌ടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന്, ഇത്തരം ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ദോഷകരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നു മാഗി ന്യൂഡിൽസ് നിരോധിക്കാൻ കേന്ദ്രം ആലോചിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ നീക്കം. ഇതേത്തുടർന്ന്, സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ ന‌ടത്തിയ പരിശോധനയിൽ 300 കമ്പനികളുടെ ഉത്പന്നങ്ങളിൽ മായം ചേർത്തതായി കണ്ടെത്തി. പലതും ദേശീയ, അന്തർദേശീയ കമ്പനികളായതിനാൽ നടപടിയെടുക്കാൻ നിയമപരമായ അധികാരം കേന്ദ്രസർക്കാരിനാണ്. ഇക്കാരണത്താൽ ഫയൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. കമ്പികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുട്ടികൾ ഉപയോഗിക്കുന്ന ഗുളികകളിലും ഐസ്ക്രീം അടക്കമുള്ള ഭക്ഷ്യപദാർഥങ്ങളിലും മായം ചേർക്കുന്ന കമ്പനികളുടെ ഉത്പന്നങ്ങളും അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. http://ift.tt/1eh1i5b

May 21, 2015 at 06:38AM

#whatsapp #rocks കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദി വിജയിച്ച ഷോക്കിൽ ഒരു ഡൈ ഹാർഡ് മോദി ഫാൻ ബോധം പോയി തലയിടിച്ച് വീണ് കോമയിലായി... :( ഇന്നലെയാണ് ആശുപത്രിയിലായിരുന്ന അവന് ബോധം തിരിച്ചുകിട്ടിയത്.... ഉടനെ അവിടെക്കണ്ട ഡോക്ടറോട് അവൻ കാര്യങ്ങൾ തിരക്കി.... ഒരു വര്‍ഷമായി താന്‍ കിടക്കുന്നു എന്ന നടുക്കത്തോടെ അവൻ ഡോക്ടറോട് ചോദിച്ചു: "ഡോക്ടർ, *പെട്രോളിന് 40 രൂപയാവുമല്ലേ? *എന്റെ അക്കൗണ്ടിലെ 15 ലക്ഷം കൊണ്ടാവും ,എൻറ്റെ ചികിത്സ നടത്തിയതല്ലേ?? *ആ നക്സലൈറ്റ് കെജ്റിവാൾ ജീവനോടെയുണ്ടോ?അതോ തൂങ്ങി ചത്തോ??? *ഡോളറിന്റ്റെ ഒക്കെ റേറ്റ് കുറഞ്ഞ് പണ്ടാരമടങ്ങിക്കാണുമല്ലേ? 1രൂപ = 10 ഡോളറാണോ, അതോ അതിലും കുറവോ???? *നമ്മടെ ആൾക്കാർക്ക് ബുള്ളറ്റ് ട്രെയിനോക്കെ‍ പരിചിതമായോ? അതിന്റെ വർക്കൊക്കെ എങ്ങനെ പോകുന്നു? *അയോധ്യയിലെ അമ്പലം പണി കഴിയാറായിട്ടുണ്ടാവുമല്ലേ? *റോബട്ട് വദേര ജയിലില്‍ നിന്നിറങ്ങിയോ,സോണിയയോ? *ദാവൂദ് ഇബ്രാഹീമിനെ തൂക്കി കൊന്നോ? എന്നെ മോദി ഫാൻ ,ചങ്കീ എന്ന് വിളിച്ച് കളിയാക്കിയിരുന്നവൻമാരെയൊക്കെ എനിക്കൊന്ന് കാണണം" അമേരിക്കയിൽ പഠിച്ച് വളർന്ന 'ജുംല' എന്തെന്നറിയാത്ത ഡോക്ടര്‍ പുറത്ത് വന്ന് അവന്റെ അമ്മയോട് പറഞ്ഞു.... "ഭാഗ്യത്തിന് കോമയിൽ നിന്ന് രക്ഷപ്പെട്ടു, പക്ഷേ ബോധം അങ്ങോട്ട് തിരിച്ചുകിട്ടീട്ടില്ല. പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ സംസാരിക്കുന്നു!"

Sunday, May 17, 2015

May 17, 2015 at 02:57PM

ഇപ്പം ആർക്കും വിദേശത്തുള്ള #കള്ളപ്പണം നാട്ടിലെത്തിക്കണം എന്ന ആഗ്രഹമൊന്നുമില്ല; വിദേശത്തുള്ള #പ്രധാനമന്ത്രി യെ എങ്കിലും നാട്ടിൽ എത്തിച്ചാൽ മതിയായിരുന്നു എന്നായി...! എന്നാലും ഇങ്ങേരൊരു സംഭവം തന്നെ!!

Tuesday, May 12, 2015

May 12, 2015 at 09:54PM

http://udyogkerala.com/ എല്ലാരും ഒന്ന് ഷെയർ ചെയ്തേക്കണേ...... ഒരു നല്ല അവസരമാണ്. ഒത്തിരി നല്ല അവസരങ്ങൾ ഉണ്ട്. ഇപ്പോഴത്തെ കണക്കുപ്രകാരം പതിനായിരത്തിലധികം അവസരങ്ങൾ ലഭ്യമാണ്. ജൂൺ 5, 6, 7 തിയതികളിലായി എറണാകുളം നോർത്ത് പറവൂർ ശ്രീ നാരായണ ഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലാണ് മെഗാ ജോബ് ഫെയർ ഉദ്യോഗ് 2015 നടക്കുന്നത് തൊഴിലന്വേഷകർക്ക് ഒരു തവണത്തെ രെജിസ്റ്റ്രേഷനിലൂടെ അപേക്ഷകന്റെ ഇഷ്ടാനുസരണമുള്ള അഞ്ച് വ്യത്യസ്ത ഒഴിവുകളിലേക്ക്/ കമ്പനികളിലേക്ക് അപേക്ഷിക്കാൻ സാധിക്കും. ഇന്റർവ്യൂവിനുവരുന്നതിനു മുൻപ് താൻ ഏതൊക്കെ കമ്പനികളിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാനും അതിനനുസരിച്ച് തയാറെടുപ്പുകൾ നടത്താനും സാധിക്കും. മെയ് ഇരുപത്തഞ്ച് വരെയാണ് അപേക്ഷിക്കാൻ അവസരം. തൊഴിലന്വേഷകർക്ക് രെജിസ്റ്റ്രേഷനുവേണ്ടി ഉദ്യോഗ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഫീൽഡ് ഓഫീസർ/ ഫീൽഡ് എക്സിക്യൂട്ടീവ്മാരുടെ നമ്പറിൽ ബന്ധപ്പെടാവുന്നതും ആവശ്യമായ സാങ്കേതിക സഹായങ്ങൾ തേടാവുന്നതുമാണ്

Friday, May 08, 2015

May 08, 2015 at 04:02PM

ഇനി നിന്റെയൂഴം പറന്നിറങ്ങുകെന്‍ കനിവുണങ്ങിയ മിഴിത്തടങ്ങളില്‍ കുനുകുനെ കൊത്തിപ്പറിച്ചെടുക്കുകെന്‍ തനുവും കാവ്യത്തിന്‍ തുടിപ്പും പ്രാണനും.

Thursday, May 07, 2015

May 07, 2015 at 06:33AM

I personally would suggest government; they never go to jail.

Wednesday, May 06, 2015

May 06, 2015 at 10:15AM

തലയിലെ താരനും മുടി പൊഴിച്ചിലും കളയാൻ ഒരു സൂത്രം. #താരൻ, #മുടികൊഴിച്ചിൽ വേണ്ടത്: 1) ഗൾഫിൽ വർക്ക് ചെയ്യുന്ന ഒരു അളിയൻ/കൂട്ടുകാരൻ 2) ഒരു ഉള്ളി (സവാള) 3) അളിയൻ/കൂട്ടുകാരൻ കൊടുത്തുവിട്ട ശുദ്ധമായ ഒലീവ് ഓയിൽ 4) ഒരു മിക്സി 5) സ്നേഹ സമ്പന്നയായ ഒരു ഭാര്യ. ചെയ്യേണ്ടത്: ആദ്യമായി അളിയനോട് (കൂട്ടുകാരനോട്) ഗൾഫിൽ നിന്നും ശുദ്ധമായ ഒലീവ് ഓയിൽ വങ്ങിച്ച് അയക്കാൻ പറയണം. എന്നിട്ട് ഉള്ളി ചെറുതായി അരിഞ്ഞ് മിക്സിയിൽ അല്പം ഒന്ന് അരച്ചെടുക്കുക, പേസ്റ്റ് പരുവത്തിൽ ആയാലും കുഴപ്പമില്ല. ഇനി അതിൽ കുഴമ്പു പരുവത്തിൽ ആവും വിധം ഒലീവോയിൽ ഒഴിക്കുക... അതുകഴിഞ്ഞ് അത് സ്നേഹസമ്പന്നയായ ഭാര്യയെ ഏൽപ്പിക്കുക. അവളത് നമ്മുടെ തലയിൽ നന്നായി തേച്ചു പിടിപ്പിക്കും... അരമണിക്കൂർ ശേഷം കഴുകി കളയുക. മുൻ കരുതലുകൾ: ഷാമ്പു പൂർണമായും ഉപേക്ഷിക്കണം. ആദ്യം ഒന്നിടവിട്ട ദിവസങ്ങളിലും, പിന്നിട് ആ ഗ്യാപ്പ് കൂട്ടി ആഴ്ചയിൽ ഒരിക്കൽ എന്ന തോതിൽ ഇതു ചെയ്യുക. കെമിക്കൽസ് കുറഞ്ഞ സോപ്പുകൾ ഉപയോഗിക്കുക. ഞാൻ ചന്ദ്രിക സോപ്പിന്റെ ആളാണ്. തണുത്ത വെള്ളത്തിൽ മാത്രം തല കഴുകുക.

Saturday, May 02, 2015

May 02, 2015 at 08:06PM

ഭാസ്കർ ദ് റാസ്കൽ കണ്ടു. #bhaskarTheRascal വിചാരിച്ചത്ര കുഴപ്പമില്ലായിരുന്നു. അങ്ങനെ വിശദമായി നിരൂപണം അടത്തേണ്ട കാര്യമൊന്നുമില്ല. ഇന്റെർവെൽ വരെയും അതു കഴിഞ്ഞും അല്പസമയം നന്നായി തന്നെ ചിരിക്കാനുള്ള വകയുണ്ട്. പിന്നെ ഒരു സിനിമയല്ലേ എല്ലാമങ്ങ് ശരിയായീന്ന് വരില്ലല്ലോ... നല്ല പാട്ടുണ്ട്, അത്യാവശ്യം നല്ല നർമ്മമുണ്ട്... ക്ലൈമാക്സും കോപ്പുമൊക്കെ വിട്ടേക്ക്. പോയി എല്ലാരും കണ്ടു നോക്ക്... എന്തായാലും ഇത് സിനിമാ ബുജികൾക്കു വേണ്ടിയുള്ള സിനിമയല്ല... സാധാരണ പ്രേക്ഷകർക്ക് രസിക്കാനുള്ള വക ഇതിലുണ്ട്...

Friday, May 01, 2015

May 01, 2015 at 08:56PM

നാളെ ഭാസ്കർ ദ് റാസ്ക്കളിനു തലവെക്കാൻ പോകുന്നു!

Thursday, April 30, 2015

April 30, 2015 at 07:11AM

#തൊഴിലാളിദിനാശംസകൾ മോട്ടോർ വാഹനപണിമുടക്ക് തുടങ്ങി! റോഡ് നിശ്ചലമാണ്... റോഡ് ട്രാൻസ്പോർട്ട് ആൻഡ് സേഫ്റ്റി ബിൽ 2015 നെതിരെയാണത്രേ വിവിധ തൊഴിലാളി സംഘടനകളുടെ ഈ ശൂരത്വപ്രകടനം. ബില്ലിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് കൃത്യമായി അറിയില്ല. എന്തായാലും, സമരം തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനാണെന്നു വിശ്വസിക്കുന്നു... നാളെത്തെ തൊഴിലാളിദിനം അന്വർത്ഥമാവട്ടെ! സംഘടിച്ച് ശക്തരയാവർ കൂട്ടത്തോടെ ചേർന്ന് നിയമനിർമ്മാണം നടത്തട്ടെ... എനിക്കെന്തായാലും ഇന്ന് ഓഫീസിൽ എത്തിയേ പറ്റൂ... എല്ലാ തൊഴിലാളികൾക്കും ഒരു മുങ്കൂർ തൊഴിലാളിദിനാശംസ നേരുന്നു!!

Wednesday, April 29, 2015

April 29, 2015 at 01:16PM

തൃശ്ശൂർ പൂരമായി!! ആനസ്നേഹം പറഞ്ഞ് പോസ്റ്റിടണമല്ലോ!! #തൃശ്ശൂർപൂരം #മൃഗസ്നേഹം #മലയാളി

Monday, April 27, 2015

April 27, 2015 at 09:35AM

അതിജീവനം! #nepal #earthquake കഠ്മണ്ഡുവിനടുത്ത് #Naxal എന്ന സ്ഥലത്ത് ഒരു ഗ്രൗണ്ടിൽ കൂട്ടം ചേർന്നിരിക്കുന്ന ആൾക്കാർ. കാര്യങ്ങൾ ഒരുവിധം ശാന്തമാവുന്നു. ഇവർക്കിടയിൽ പത്മേഷടക്കം 9 മലയാളികളും ഉണ്ട്. ഭക്ഷണം അവിടെ വെച്ചു തന്നെ പാചകം ചെയ്തു കഴിക്കാനുള്ള പരിപ്പാടിയിലാണ് എല്ലാവരും.

Sunday, April 26, 2015

April 26, 2015 at 05:34PM

#whatsapp #whatsappRocking ഡൽഹിയിൽ ഭൂചലനം നേപ്പാൾ പ്രഭവ കേന്ദ്രം.. ________________________________________ ഭൂചലനത്തിനു പിന്നിൽ മോഡിയുടെ ഫാസിസ്റ്റ് നയം - കേജരിവാൾ ഭൂചലനത്തിൽ വേദനയുണ്ട് - നരേന്ദ്ര മോഡി കുലുങ്ങിയോ എപ്പോ..?!! - രാഹുൽ ഗാന്ധി ഭൂമി കുലുക്കത്തിനു കാരണം സോഫ്റ്റ് വെയറിന്റെ കുഴപ്പം - അബ്ദു റബ് എന്തു കുലുങ്ങിയാലും മദ്യം നയത്തിൽ മാറ്റം വരുത്തില്ല - വി എം സുധീരൻ ഭൂമി കുലുക്കാൻ മാണി 10 കോടി വാങ്ങി - ബിജു രമേഷ് *(&*&^%#@@@8& - പി സി ജോർജ്ജ് ബാ..ബ്ബ്ബാ. ബൂൂമി... - ഉമ്മൻ ചാണ്ടി എന്തു കുലുങ്ങിയാലും മുഖ്യമന്ത്രി രാജി വെക്കണം - വി എസ് രാജി വെച്ചാലും നിന്നെ ഇനി മുഖ്യനാക്കില്ല - പിണറായി വിജയൻ ഇതിനേക്കാളും വലിയ ഒരു 7 കുലുക്കം ഞാൻ പണ്ട് നടത്തിയതാ ഇതൊക്കേ എന്ത്..?! - സരിത കേരളത്തിൽ ഭൂമു കുലുങ്ങാൻ അനുവധിക്കില്ല - ബിജെപി കേരളം ഭുമി കുലുക്കത്തെ പറ്റി തീരുമാനെമെടുക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട് - ലീഗ് ഡൽഹിയെ കുലുക്കി തള്ളിയിടാനുള്ള നേപ്പാളിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ - സി പി ഐ എം

April 26, 2015 at 07:26AM

നേപ്പാളിലെ ഭൂചലന ബാധിത പ്രദേശത്ത് ഒരു ഫ്രണ്ട് കുടുങ്ങിക്കിടക്കുന്നു. ഇന്നലെ വൈകുന്നേരത്തിനിപ്പുറം വിവരങ്ങൾ ഒന്നും തന്നെ അറിയുന്നില്ല. എന്തുചെയ്യണമെന്നറിയില്ല; ആരെ ബന്ധപ്പെടണമെന്നും.

Saturday, April 25, 2015

April 25, 2015 at 06:12PM

ബാംഗ്ലൂരിൽ കനത്തമഴ! ഐസ് ക്യൂബുകൾ ചിന്നിച്ചിതറുന്നു! ഇടിയും മിന്നലും കാറ്റും!! കണ്ടിരിക്കാൻ നല്ല രസം!

Friday, April 24, 2015

April 24, 2015 at 05:56PM

"ദൈവം വിചാരിച്ചാലും ആറന്മുളയിൽ വിമാനത്താവളം വരില്ല!!" വാക്കു പോകുന്ന പോക്കേ!!

April 24, 2015 at 05:51PM

ആമീസ് അല്പം തെരക്കിലാണ്...

April 24, 2015 at 08:41AM

ഒരാളു മരിച്ചു കഴിഞ്ഞാൽ, അല്ലെങ്കിൽ കുറേകാലം കൂടെ പണിയെടുത്ത് കാലാവധി തീർന്നു പോകുമ്പോൾ കൊടുക്കുന്ന സെന്റോഫ് പാർട്ടിയിൽ നല്ല നാലു വർത്താനം പറഞ്ഞില്ലെങ്കിൽ നിങ്ങളൊക്കെ മനുഷ്യരാണോടോ?! അങ്ങനെ എന്തെങ്കിലും പറഞ്ഞെന്നു വെച്ച്, അതും പാടി നടക്കുന്നത് അത്ര നല്ല കാര്യമാണോ!! അല്പമൊക്കെ ഉളുപ്പും മാനവും ബാക്കിവെക്കേണ്ടേ!!

Thursday, April 23, 2015

April 23, 2015 at 09:03AM

#bookDay ഇന്ന് ലോക പുസ്തകദിനം... വായിക്കുക... വായിക്കുക... വായിക്കുക... ശാസ്ത്രബോധമുള്ളവരായി വളരുക! എല്ലാവർക്കും അഭിവാദ്യങ്ങൾ!! ശ്ശോ!! കൈയ്യിലുള്ള പുസ്തകങ്ങളുടെ കൂടെ നിന്നൊരു സെൽഫി എടുക്കാൻ മറന്നു!!

April 23, 2015 at 06:29AM

:p

Tuesday, April 21, 2015

April 21, 2015 at 11:19AM

കുട്ടികളേ, നിങ്ങളെവിടെയെങ്കിലും പരാജയപ്പെടുന്നെങ്കിൽ അതു നിങ്ങളുടെ കഴിവുകേടായി കാണരുത്! നിങ്ങൾക്കു മുന്നേ #sslc പരീക്ഷ രണ്ടും മൂന്നും വട്ടമെഴുതി പരാജയം രുചിച്ച, നിങ്ങള്ളുടെ മുതിർന്ന തലമുറയുടെ സങ്കടത്തിൽ നിന്നുണ്ടായ ശാപമായി കണ്ടാൽ മതി! നല്ല ഭാഷ സംസാരിച്ച്, നല്ല തീരുമാനങ്ങൾ എടുത്ത്, നിങ്ങളെ കാത്തിരിക്കുന്ന മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു!

April 21, 2015 at 06:22AM

സൗജന്യ നഴ്സിങ് പരിശീലനം.. #GNM

Monday, April 20, 2015

April 20, 2015 at 10:42PM

#whatsapp എസ്എസ്എൽസി പരീക്ഷയിൽ 97.99 % വിജയം ആ ബാക്കി 2.1% ഉണ്ടല്ലോ അവര് വെൽഡിങ്ങും മരപ്പണിയുമൊക്കെ പഠിച്ച് ഗൾഫിൽ പോയി കാശുണ്ടാക്കും ബാക്കി ടീം എഞ്ചീനീയറിങ്ങ് പഠിച്ച് തെരാപാരാ നടക്കും :p :p

April 20, 2015 at 09:11PM

ഫെയ്സ്ബുക്കിൽ പുതിയ പരിഷ്കാരങ്ങൾ വന്നല്ലോ!! #ചെറിയചാറ്റ്_വിൻഡോ!

April 20, 2015 at 08:08PM

SSLC പരീക്ഷ നടക്കുന്ന സ്കൂളിന്റെ പരിസരത്തു കൂടെ പോയ പിള്ളേരെ കൂടി ജയിപ്പിച്ചു വെട്ടെന്നു തോന്നുന്നു!! #sslc #result

Sunday, April 19, 2015

April 19, 2015 at 08:20AM

ഹെന്റമ്മോ!! മാരകം!! #googl3 #handwriting

April 19, 2015 at 08:09AM

#Net #Neutrality #NetNeutrality ICFOSS, jointly with Swathanthra Malayalam Computing, SFLC.IN, ISOC Trivandrum and and IEEE Kerala Section, is organizing a half- day consultation bringing together a cross-section of stakeholders, to highlight the issues around Net Neutrality and to stimulate debate and action. Time: 2:00 pm – 5:00 pm Date : 22 April 2015 Mascot Hotel, Thiruvananthapuram

Friday, April 17, 2015

April 17, 2015 at 09:37AM

#Google #Handwriting Input tool #googleHandwriting ഗൂഗിളിന്റെ ഹാൻഡ് റൈറ്റിങ് ഇൻപുട്ട് ടൂളിൽ മലയാളവും ഉണ്ട്. സംഗതി അടിപൊളിയായിട്ടുണ്ട്. പക്ഷേ, നിത്യോപയോഗത്തിനു ഇത് പറ്റുമെന്നു തോന്നുന്നില്ല. അതിനു നല്ലത് ഇന്ന് ഇൻഡിക് കീ ബോർഡു തന്നെ. സ്ലേറ്റ് നല്ലൊരു ഡീവൈസു കൂടെ കിട്ടിയിരുന്നെങ്കിൽ ലാപ്ടോപ്പിൽ കണക്റ്റ് ചെയ്തിട്ട് പെന്നു കൊണ്ട് എഴുതാൻ പറ്റിയ സംഗതിയാണിത്. വിരലുകൊണ്ടൊക്കെ എഴുതുക എന്നത് അല്പം കഠിനമാണ്... ചുമ്മാ ഇൻസ്റ്റാൾ ചെയ്തു വെച്ചിട്ടുണ്ട്. വേണ്ടവർ ആൻഡ്രോയിഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു നോക്കൂ: http://ift.tt/1HtV6lc

Sunday, April 12, 2015

മരണങ്ങൾ ഓർമ്മിപ്പിക്കുന്നത്

ചില മരണങ്ങൾ ചിലതൊക്കെ ഓർമ്മിപ്പിക്കുന്നു...
ആമിയെ പ്രസവിക്കാനായി മഞ്ജു കാഞ്ഞങ്ങാട് ഗവണ്മെന്റ് ആശുപത്രിയിൽ അഡ്മിറ്റായ സമയത്ത്....
വെള്ളരിക്കുണ്ടിനപ്പുറത്തുള്ള കുന്നുംകൈ ഭാഗത്തു നിന്നും എത്തിയ ഒരു പാവപ്പെട്ട കുടുംബത്തിലെ അമ്മയുടെ വേവലാതി കാണാനിടയായി...
മകൾക്ക് പ്രസവവേദന തുടങ്ങിയിട്ട് സമയമേറെയായി,
പക്ഷേ, ഡോക്ടർ മൈൻഡ് ചെയ്യുന്നില്ല എന്നായിരുന്നു പരാതി; അതിനവർക്ക് കാരണവും പറയാനുണ്ടയിരുന്നു...
പ്രസവിക്കുന്നതിനു മുമ്പായി അതുവരെ കൺസൾട്ട് ചെയ്ത ഗവണ്മെന്റ് ഡോക്റ്റർക്ക്, ഡോക്ടറെ പേർസണലായി കണ്ട് 1500, 2000 രൂപ കൊടുക്കുന്ന പതിവുണ്ടത്രേ!
ആ അമ്മ തന്റെ ഇളയ മകനോട് 1500 രൂപ കൊണ്ടുവരാൻ പറഞ്ഞിരുന്നു,
പക്ഷേ, മകനു പണം സംഘടിപ്പിക്കാൻ പറ്റാത്തതിനാൽ കൃത്യസമയത്ത് എത്താനായില്ല...
പെൺകുട്ടിയെ പ്രസവ വാർഡിലേക്ക് കയറ്റാത്തത് ഡോക്ടർക്ക് കാശു കൊടുക്കാത്തതിനാലാണെന്നും മകൻ ഇപ്പം വരും ഒരായിരം രൂപ തരുമോ - മോൾ വേദനകൊണ്ട് പുളയുന്നത് സഹിക്കാനാവുന്നില്ല എന്നും ചോദിച്ച് ആ അമ്മ കരയുന്നത് കണ്ട് സങ്കടം തോന്നി...!
സത്യത്തിൽ പണം കൊടുക്കാത്തതു കൊണ്ടൊന്നുമായിരുന്നില്ല ആ കുട്ടിയെ അകത്ത് കയറ്റാതിരുന്നത്...
പക്ഷേ, ആ അമ്മ അത് വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല.
എന്തായാലും മകൻ മുക്കൽ മണിക്കൂറിനുള്ളിൽ കാശുമായെത്തി;
ഡോക്ടർക്ക് അതു കൊടുത്തു;
പെൺകുട്ടിയെ ലേബർ റൂമിൽ കയറ്റി സുഖപ്രസവും കഴിഞ്ഞ് കുഞ്ഞിനെയെടുത്ത് നിറകണ്ണുകളോടെ ആ അമ്മ നിൽക്കുന്ന ചിത്രം ഇപ്പോഴും മനസ്സിലുണ്ട്...!

ആമിയുടെ ജനനസമയത്ത് പരിചരിച്ച ആ നല്ല ഡോക്ടർ മരിച്ചു;
ഇന്നു രാവിലെ ഒരാക്സിഡന്റിലായിരുന്നു മരണം...
ഇതു കേട്ടപ്പോൾ എന്റെ മനസ്സ് ആ ഗവണ്മെന്റാശുപത്രിയിലേക്ക് എത്തിയതായിരുന്നു!
എത്രയെത്ര ആളുകൾ!
എത്ര പേർ മരിക്കുന്നു!
എത്ര പേർ ജനിക്കുന്നു!!
പലതരം കഥകളിലൂടെ ഇടയ്ക്ക് ചിലരൊക്കെ പരസ്പരം സംവദിക്കേണ്ടി വരുന്നു!!
എന്തായാലും ഡോക്ടർക്ക് നിത്യശാന്തി!!

Saturday, April 11, 2015

Child Abuses

"The first image refers to pedophilia in the Vatican.
Second child sexual abuse in tourism in Thailand, and the
Third refers to the war in Syria.
The fourth image refers to the trafficking of organs on the black market, where most of the victims are children from poor countries;
Fifth refers to weapons free in the U.S.. And finally,
the Sixth image refers to obesity, blaming the big fast food companies.

മലയാളം കമ്പ്യൂട്ടിങിനൊരു ആമുഖം

ഇവിടെ, ബാംഗ്ലൂരിൽ വന്ന് എന്റെ കൂടെ താമസിച്ച്,
എന്റെ കൂടെ ഉണ്ട്, ഉറങ്ങി,
അവസാനം സഞ്ജയന്റെ കൃതികളിൽ ഒരു വോള്യം എടുത്തു ബാഗിലിട്ട് അടുത്ത ആഴ്ച തന്നെ കൊണ്ടുത്തരാം എന്നും പറഞ്ഞു പോയ ഒരു ശുംഭൻ ഇതാ പുസ്തകം എഴുതിയിരിക്കുന്നു!
മലയാളം കമ്പ്യൂട്ടിങിനൊരു ആമുഖം എന്ന പഠനമാണ് -
താല്പപര്യമുള്ളവർ ഡൗൺലോഡ് ചെയ്തെടുത്ത് വായിക്കാം;
ഫ്രീയാണ് :)
ഓൺലൈനായി വായിക്കാൻ നിൽക്കേണ്ട, ഈ പിഡിഎഫ് എന്തുകൊണ്ടോ മോസില്ലയിൽ റീഡബിൾ അല്ല; ഡൗൺലോഡ് ചെയ്ത് സിസ്റ്റത്തിൽ സൂക്ഷിക്കുക, വായിക്കുമ്പോൾ തോന്നുന്ന അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും തിരുത്തലുകളും അവനു മെയിൽ ചെയ്തേക്ക്...
Link: http://shakhi.org/uploads/An%20introduction%20to%20Malayalam%20Computer.pdf

April 11, 2015 at 07:00AM

മലയാളിക്ക് മൊത്തത്തില്‍ ആരോ കൈവിഷം കൊടുത്തിരിക്കുകയാണ് !

Thursday, April 09, 2015

9 ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു - മായം മായം സർവ്വത്ര!!

9 ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു, നിരോധിച്ച വെളിച്ചെണ്ണ വിറ്റാല്‍ ക്രിമിനല്‍ കുറ്റം!! സംസ്ഥാനത്ത് വിപണിയിലുള്ള 9 ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ വില്‍പ്പന നിരോധിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതാണ് നടപടി. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

കല്ലടപ്രിയം,
കോക്കോ സുധം,
കേരാപ്ലസ്,
ഗ്രീന്‍ കേരളാ,
കേരള എ വണ്‍,
പുലരി,
കേരാ സൂപ്പര്‍,
കേരാ ഡ്രോപ്പ്,
ബ്ലെയ്‌സ് എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. നിരോധിച്ച വെള്ളിച്ചെണ്ണ വില്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കൈവശം വെച്ചാല്‍ രണ്ട് ലക്ഷം പിഴശിക്ഷ ലഭിക്കും. സംസ്ഥാനത്ത് വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡ് വെള്ളിച്ചെണ്ണകളിലും മായം ചേര്‍ക്കുന്നുനെന്ന് നേരത്തെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. 105 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 27 എണ്ണത്തിലും പാമോയിലോ പാം കെര്‍ണല്‍ ഓയിലോ ചേര്‍ത്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. വെളിച്ചെണ്ണയില്‍ പരിശോധന നടത്തുമ്പോള്‍ അയഡിന്‍ വാല്യൂ 7.5 മുതല്‍ 10വരേയെ ആകാവൂ. എന്നാല്‍ സാമ്പിള്‍ പരിശേധനയില്‍ പലതിലും ഇത് 16ന് മുകളിലായിരുന്നു. വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

http://ift.tt/1a7NreT

 #കോക്കോസുധം, #കേരാപ്ലസ്, #ഗ്രീന്‍കേരളാ, #കേരളഎവണ്‍, #പുലരി, #കേരാസൂപ്പര്‍, #കേരാഡ്രോപ്പ്, #ബ്ലെയ്‌സ്

രണ്ടു വാർത്തകൾ!! സേനോറ്റുഹത്താൽ

ഹര്‍ത്താല്‍ ദിനത്തില്‍ റോഡില്‍ കുഴഞ്ഞു വീണയാള്‍ ഉടന്‍ ആസ്പത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതിരുന്നതിനെ തുടര്‍ന്ന് മരിച്ചു. ഗുരുവായൂര്‍ അരിയന്നൂര്‍ മണപ്പറമ്പ് വീട്ടില്‍ ഭാര്‍ഗ്ഗവനാണ് (50) മരിച്ചത്. വന്നേരി കള്ളുഷാപ്പില്‍ മാനേജരാണ്. മമ്മിയൂര്‍ സെന്ററില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
.....................................................
ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ സഞ്ചരിച്ച എം.എല്‍.എയെ ചോദ്യം ചെയ്ത ‘സേ നോ ടു ഹര്‍ത്താല്‍’ കണ്‍വീനര്‍ക്ക് സി.പി.എം അനുഭാവിയുടെ മര്‍ദനം. കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയോടെ എറണാകുളം സൗത്തില്‍ ട്രെയ്നിറങ്ങി കാറില്‍കയറി പോകാനൊരുങ്ങിയ എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ കാര്‍യാത്ര കാമറയില്‍ പകര്‍ത്തിയതും ചോദ്യംചെയ്തതുമാണ് പ്രകോപനത്തിനിടയാക്കിയത്. എം.എല്‍.എയെ കാറില്‍ കൂട്ടിക്കൊണ്ട് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ സി.പി.എം പ്രവര്‍ത്തകന്‍ ‘സേ നോ ടു ഹര്‍ത്താല്‍’ കണ്‍വീനര്‍ രാജു പി. നായരുടെ കരണത്തടിക്കുകയായിരുന്നു!!

ഒരു വാഹനം കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ അയാൾ ജീവിച്ചിരിക്കുമായിരുന്നില്ലേന്നോർക്കുമ്പം ഉള്ളൊരു സങ്കടം!
അതേ സമയം ഹർത്താലും പ്രഖ്യാപിച്ച് കാറിലും ബൈക്കിലും ഓടി നടന്ന് കാര്യം നടത്തുന്ന തമ്പുരാക്കന്മാരോടുള്ള പുച്ഛം!!
ഇവിടെയിപ്പം ആരെന്ത് നേടി!
ഹർത്താൽ ഒരു പ്രതിഷേധം എന്ന നിലയിൽ നിന്ന് എന്നേ മാറിയിപ്പോയിരിക്കുന്നു;
അതിന്നൊരു ചടങ്ങാണ്...
ഒരു കാര്യവുമില്ലാതെ വെറുതേ ആഘോഷിക്കപ്പെടുന്ന ചടങ്ങ്...

Wednesday, April 08, 2015

തിരുവചനം

#തിരുവചനം : ഓരോ ദിവസവും ഓരോ മഹാത്ഭതങ്ങളാവുന്നു!!

Tuesday, April 07, 2015

‎നോക്കുകൂലി‬

എങ്ങനൊക്കെ സമർത്ഥിച്ചാലും ‪#‎നോക്കുകൂലി‬ സമ്പ്രദായത്തെ ന്യായീരിക്കാൻ സാമാന്യബുദ്ധി കൊണ്ടു പറ്റില്ല...

ഞാൻ ഒന്നര മണിക്കൂർ കൊണ്ട് ചെയ്യുന്ന ഒരു വർക്കിന് കമ്പനി ക്ലൈന്റിൽ നിന്നും ഈടാക്കുന്നത് പലപ്പോഴും 12 ലക്ഷത്തിനു മുകളിലേക്കാണ്...

എനിക്ക് ഒരു വർഷത്തേക്ക് വരുന്ന മൊത്തം സാലറി അത്ര വരില്ല. അങ്ങനെയുള്ള ഞാൻ ഒരു വർഷം തന്നെ ബെഞ്ചിലിരുന്നാലും കമ്പനിക്കത് വെറും പുല്ലാണെന്ന് ഓർക്കണം! വർക്ക് വന്നാൽ അതിന്റെ എത്രയോ ഇരട്ടി ദിവസങ്ങൾ കൊണ്ട് കമ്പനിയുണ്ടാക്കും!!

ഒരു ഇരുപത്തിരണ്ടു കിലോയുടെ പാക്കറ്റുമായി കാഞ്ഞങ്ങാട് ബസ്സിറങ്ങിയ എന്നെ തലങ്ങും വിലങ്ങും നിന്നും ചോദ്യം ചെയ്യാനും ഭീഷണിപ്പെടുത്താനും ഞാൻ ചുമന്ന് ബസ്സിൽ കയറ്റിയതിന് അവനു കാശു കൊടുക്കാനും പറയുന്നതിന്റെ യുക്തിയെന്താ?! അതു നിങ്ങൾ മാർക്സിസിസ്റ്റുകാർക്കു മനസ്സിലാവുമായിരിക്കും; എനിക്ക് മനസ്സിലാവില്ല. ഇവിടെ ഞാനും ആ മഹാനും തമ്മിലുള്ളത് കമ്പനി-എമ്പ്ലോയി ബന്ധവുമല്ല. ഞാൻ നോക്കുകൂലിക്ക് എതിരു തന്നെയാണ്.

എനിക്ക് ചെയ്യാൻ പറ്റാത്ത പണിക്കാണ് ഞാൻ മറ്റൊരാളുടെ സേവനം നേടുന്നത്, അതുനു പ്രതിഫലം നൽകാനും തയ്യാറാണ്. എനിക്ക് ചെയ്യാൻ പറ്റുന്നതൊക്കെ മറ്റൊരാളുടെ തൊഴിലാണെന്നും, അത് അയാൾ തന്നെ ചെയ്യണം എന്നും, അയാളത് ചെയ്തില്ലെങ്കിൽ പോലും അതിനുള്ള പ്രതിഫലം കൊടുക്കണമെന്നുമൊക്കെ പറയന്നത് എവിടുത്തെ ന്യായമാണ്?

തൊഴിലെടുക്കുന്നവനെ വേണം തൊഴിലാളി എന്നു വിളിക്കാൻ!! അല്ലാതെ പിടിച്ചുപറിക്കാരനെയല്ല - പിടിച്ചു പറിക്കാരനെ പിടിച്ചു പറിക്കാരൻ എന്നു തന്നെ വിളിക്കണം. തൊഴിലിനെ സ്നേഹിക്കുന്ന യഥാർത്ഥ തൊഴിലാളിക്ക് ഇത് മനോവിഷമം ഉണ്ടാക്കും... സംഘടനാബലം വെച്ച് ഭീഷണി മുഴക്കി ഇവർ കാണിക്കുന്നത് പിടിച്ചു പറിയല്ല; അവരുടെ അവകാശമാണെന്ന നിലയിൽ അനേകം പോസ്റ്റുകൾ ഇവിടെ വന്നു കഴിഞ്ഞു - ഒരു ഇരയെന്ന നിലയിൽ ഞാൻ അതീവ ദുഃഖിതനാണ് ഇക്കാര്യത്തിൽ.

മായം... സർവ്വത്ര മായം

രണ്ടാഴ്ച മുമ്പ് ഒരു വിരുന്നുകാരി കൊണ്ടു വന്ന ആപ്പിൾ കൊണ്ടാ ആമി ഇപ്പോഴും പന്തു കളിക്കുന്നത്. കൊണ്ടു വന്നതു പോലുണ്ട് ഇപ്പോഴും!!! ആപ്പിൾ തിന്നേണ്ട സംഗതിയാണെന്ന് ആമിക്കറിയില്ല... അതൊണ്ട് തിന്നു നോക്കാൻ ശ്രമിക്കുന്നില്ല!! ഇനിയിപ്പം എന്താണ് തിന്നാനും കുടിക്കാനും ഉപയോഗിക്കുക എന്നതിനെ പറ്റി ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ന്റെ ഡിങ്കാ!! നോൺ വെജ് ഒക്കെയും ഘട്ടം ഘട്ടമായി നിരോധിക്കുന്നു, അരിയിൽ മൊത്തം പ്ലാസ്റ്റിക് ആണത്രേ, പച്ചക്കറിയിലും പഴങ്ങളിലും വിഷം, തണ്ണിമത്തനിലും കരിക്കിലും ഒക്കെ മരുന്നു കുത്തിവെയ്ക്കുന്നു, മുളകിലും കുരുമുളകു പൊടിയിലും മായം, പാലിൽ മായം, പാൽപ്പൊടിയിൽ മായം... സർവ്വത്ര മായം!! സരിതയുടെ കത്തു പോലും മായമത്രേ!! ജീവിക്കാൻ തന്നെ പേടിയാവുന്നു!!!

Monday, April 06, 2015

വെറുതേയൊരു പോസ്റ്റ്! #വിശ്വാസം

വിശ്വാസികളെല്ലാം ഒരുപോലെയാണ്;
ഹൈന്ദവരാകട്ടെ, ക്രൈസ്തവരാവട്ടെ, മുഹമ്മദീയരാവട്ടെ മാർക്സിസ്റ്റുകാരാവട്ടെ, സംഘികളാവട്ടെ, ...
അവർക്കു വലുത് അവരുടെ വിശ്വാസപ്രമാണങ്ങളാണ്; അവരുടെ തത്ത്വസംഹിതകളാണ്...
അതിൽ തെറ്റുണ്ടെന്നോ, ഉണ്ടാവാം എന്നു പോലുമോ അവർ വിശ്വസിക്കാൻ തയ്യാറല്ല...
ഇവരോടുള്ള ആശയസംവാദങ്ങൾ പുരോഗമനപരമായിരിക്കില്ല; തർക്കിക്കാതിരിക്കലോ മൗനപാലനമോ ആണ് അഭികാമ്യം.
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണവരുടെ വിശ്വാസസംഹിതകൾ എന്നു പറഞ്ഞാൽ അവരതു കൂട്ടാക്കില്ല; ഇന്നുമതിനു വജ്രത്തിളക്കമെന്നേ അവർ പറയൂ!!
അന്നത്തെ ശാസ്ത്രവും ചരിത്രവും ഒക്കെയേ അതിലുള്ളൂ, അല്ലെങ്കിൽ അന്നത്തെ ശാസ്ത്രവും ചരിത്രവും വെച്ച് അല്പം കൂടെ ദൂർഘവീക്ഷണത്തോടെ എഴുതിയവയാണവകൾ.
ആ കാലഘട്ടത്തിന്റെ മാനങ്ങളറിഞ്ഞ് ഈ വിശ്വാസങ്ങളെ  വായിക്കുക എന്നത് ഏറെ രസകരമാണ് - ഒരു അവിശ്വാസിക്ക്. പക്ഷേ, വിശ്വാസിക്ക് അത് ജീവനും ജീവിതവും ആകുന്നു.

ഒഴുക്കില്ലാത്ത ജലം പോലെ തിരുത്തപ്പെടലുകളില്ലാതെയാണിവ ഇന്നു കിടക്കുന്നത്. അതുകൊണ്ടു തന്നെ പലതിനും ദുർഗന്ധം വന്നു തുടങ്ങിയിരിക്കുന്നു. കാലം മാറിയത് ഈ സംഹിതകൾ അറിയുന്നില്ല!
കാലത്തെ ഉൾക്കൊള്ളാൻ പറ്റാതെ ഇവയൊക്കെ തന്നെയും വിമ്മിട്ടപ്പെടുന്നത് ഒരവിശ്വാസിക്ക് പുറത്തു നിന്നും കണ്ടുനിൽക്കാനാവും. ഭൂമി പരന്നതാണെന്നു പറയുന്ന ഒരു മതഭക്തനെ ഈയടുത്തു നമ്മൾ കണ്ടു! ദിവ്യഗർഭങ്ങളുടെ പൊളിച്ചെഴുത്തുകൾ കണ്ടു! ആരുമൊന്നും നേടാതെ പലതരം വായിട്ടലക്കലുകൾ അവിടവിടങ്ങളിൽ നടക്കുന്നുമുണ്ട്!

ഇന്നത്തെ യുക്തികൊണ്ട് അന്നത്തെ സാമൂഹിക ക്രമങ്ങളെ അളക്കുന്നത് അക്രമമാവും. പഴയ കാല സാമൂഹികക്രമങ്ങളെ അധികരിച്ചുണ്ടായ ഈ സംഹിതകൾ അതുണ്ടായ കാലത്തെ നിലനിൽപ്പിനായി ഉയർത്തിയ കഥകളും കീഴ്വഴക്കങ്ങളും ഇന്നിന്റെ ലോജിക്കിൽ ഒരു പക്ഷേ, പരിഹാസ്യമാവുന്നു... അച്ഛനോടൊപ്പം ശയിച്ച പെണ്മക്കളെ കുറിച്ചുള്ള ആ പുസ്തകം കുടുംബങ്ങൾക്കിടയിൽ പാരായണം ചെയ്യുന്നതു തന്നെ അബദ്ധമെന്ന് ഈയിടെ ഫെയ്സ്ബുക്കിൽ ഏതോ ഒരു സാമദ്രോഹി കുറിച്ചിട്ടതു കണ്ടു!! ചേട്ടച്ചാരെ കപടമാർഗത്തിൽ കൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കുന്ന അനുജൻ രാമായണത്തിൽ ഉണ്ട്! അഞ്ചു പുരുഷന്മാർ ഒരുപോലെ പങ്കിട്ടെടുത്ത പാഞ്ചാലി വസിക്കുന്നിടമാണ് ഭാരതകഥ! ദൈവപ്രീതിക്കായി മകനെ ബലികൊടുക്കുന്ന അച്ഛന്റെ കഥ ഏതുരീതിയിൽ വിശ്വസിനീയമാവും!! ഇന്നിന്റെ കണ്ണിലിവയൊക്കെയും തെറ്റാവും... പക്ഷേ അന്നേത്തെ സാമൂഹിക വ്യവസ്ഥകൾ, കുടുംബബന്ധങ്ങൾ ഒക്കെ ആരറിഞ്ഞു!! ഈ പുസ്തകങ്ങളിൽ കാണുന്ന സൂചനകളിലൂടെ ഊഹിക്കാനേ നിർവ്വാഹമുള്ളൂ. അതിനു വിശ്വാസം മാറ്റിവെച്ച് ചരിത്രപരമായി ഇവകളെ നേരിടണം.

Sunday, April 05, 2015

ദൃശ്യം ഹിന്ദി സിനിമ - വാട്സാപ്പിൽ

വാട്സ്ആപ്പ് പലപ്പോഴും ചിരിപ്പിച്ച് കൊല്ലാറുണ്ട്, ഇതാ പുതിയൊരെണ്ണം
... ........ ........... ........
ദൃശ്യം ഹിന്ദി സിനിമ കഥയില്‍ വ്യത്യാസമുണ്ട്. അജയ് ദേവ്ഗണിന്റെ പെങ്ങള്‍ ഒരു പശുവിനെ അബദ്ധത്തില്‍ കൊല്ലുന്നു. അജയ് ശവം കുഴിച്ചിടുന്നു. സംഘപരിവാരുകാര്‍ വിവരം അറിയുന്നു. ഗോമാതാവിന്റെ ശവം എവിടെ എന്ന് അറിയാനായി അവര്‍ അജയനെയും പെങ്ങളെയും മര്‍ദിക്കുന്നു. പെങ്ങള്‍ സത്യം പറയുന്നു. പക്ഷേ കുഴി മാന്തി നോക്കിയപ്പോള്‍ ഒരു മനുഷ്യന്‍റെ ശവം!! സംഘികള്‍ ഇളിഭ്യരായി തിരിച്ചു പോവുന്നു. ക്ലൈമാക്സില്‍ അജയ് ചിരിക്കുമ്പോള്‍ ആര്‍എസ് എസിന്‍റെ പുതിയ ഓഫീസിന്‍റെ താഴെ ഗോമാതാവ്..!! :)

Saturday, April 04, 2015

ബീഫ് ഫെസ്റ്റ് Vs ബാർ ഫെസ്റ്റ്


ബീഫ് നിർത്തിയപ്പോൾ ബീഫ് ഫെസ്റ്റ് നടത്തിയ ആൾക്കാരൊക്കെ കൂടി ബാർ നിർത്തിയപ്പോൾ ബാർ ഫെസ്റ്റ് നടത്തുമോ എന്തോ?!!

മിസ്സ്ഡ് കോളും ബിജെപിയും

ബിജെപ്പിക്കാർ ആളെപ്പിടിക്കാൻ നടക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അൺനോൺ നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ ഒക്കെയും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ആർക്കെങ്കിലും വിളിക്കാൻ തോന്നുന്നുണ്ടെങ്കിൽ മുങ്കൂറായി നമ്പർ തരേണ്ടതാണെന്നു കൂടി ഓർമ്മപ്പെടുത്തുന്നു. ഞാനത് എന്റെ കോണ്ടാക്റ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതായിരിക്കും :p എന്ത് പണ്ടാരാണോ?


#bjp #fraud #misscall 

Friday, April 03, 2015

കോൺഗ്രസ്സും തൊലിവെളുപ്പും!

ചില സത്യങ്ങളങ്ങനെ വിളിച്ചു പറയാൻ കൊള്ളാത്തതാണ്.
സോണിയ പ്രതിഷേധിച്ചു;
രാഹുൽ പ്രതിഷേധിച്ചു;
കോൺഗ്രസ്സ് പ്രതിഷേധിച്ചു;
മിക്ക പ്രതിപക്ഷ പർട്ടികളും പ്രതിഷേധിച്ചു;
നൈജീരിയന്‍ സ്ഥാനപതിയും പ്രതിഷേധിച്ചു;
അവസാനം മന്ത്രി മാപ്പും പറഞ്ഞു കൈകഴുകി...

രാജീവ് ഗാന്ധി തൊലിവെളുപ്പില്ലാത്ത ഒരു നൈജീരിയക്കാരിയെയാണ് വിവാഹം കഴിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ അവരെ നേതാവായി അംഗീകരിക്കുമായിരുന്നോ എന്ന് ഗിരിരാജ് സിങ് ചോദിക്കുകയുണ്ടയി!
അതിന്റെ പുറകിലെ രാഷ്ട്രീയം എന്തുമാവട്ടെ, തൊലിയുടെ നിറത്തിനോടുള്ള വിവേചനം ഇന്ത്യയിൽ ഇന്നും ശക്തമായി തന്നെ ഉണ്ട് എന്നതൊരു സത്യമാണ്.
പക്ഷേ, പരസ്യമായി അതംഗീകരിക്കാനാരെങ്കിലും തയ്യാറാവുമെന്നു കരുതുന്നില്ല.

കറുപ്പുനിറമായതിന്റെ പേരിൽ അകറ്റി നിർത്തപ്പെടുന്നവർ, വെളുപ്പിനുള്ളിലെ വൃത്തികെട്ട വിവേചനചിന്ത ഇതു രണ്ടും ഒട്ടേറെ തവണ ശ്രദ്ധിക്കാനിടവന്നിട്ടുണ്ട്... ചിലതൊക്കെ മാറാൻ സമയമെടുക്കും...
കേരളത്തിൽ അതത്രയ്ക്ക് വികൃതമായി കണ്ടിട്ടില്ല; എങ്കിലും ചെറിയൊരു വിവേചനബോധം ഇല്ലാതില്ല.

Sunday, March 29, 2015

ക്യാമറയും തോക്കും

ക്യാമറയും തോക്കും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല ഈ സിറിയന്‍ ബാലികക്ക്. അതുകൊണ്ടാണ് തന്റെ ചിത്രമെടുക്കാന്‍ ഫോട്ടോഗ്രാഫര്‍ ക്യാമറയെടുത്തപ്പോള്‍ ആയുധമാണെന്ന് കരുതി കുഞ്ഞിക്കൈകള്‍ ഉയര്‍ത്തി അവള്‍ വേഗം കീഴടങ്ങിയത്. ഗാസ സ്വദേശിയായ ഫോട്ടോജേര്‍ണലിസ്റ്റ് നാദിയ അബു ഷബാനാണ് ക്യാമറയ്ക്കു മുമ്പില്‍ കീഴടങ്ങിയ ബാലികയുടെ
ചിത്രം ട്വീറ്റ് ചെയ്തത്
:( :( ഈ ലോകത്ത് ഇങ്ങനെയും ഉണ്ട് ബാല്യങ്ങൾ!! ആമിയൊക്കെ എന്ത് ഭാഗ്യവതിയാണ്... ..........
ഈ കുഞ്ഞിന്റെ കണ്ണുകളില്‍ നിറയുന്ന ഭയത്തിന് നമ്മള്‍ എന്ത് ഉത്തരം നല്‍കും. ഏത് മതഗ്രന്ഥത്തില്‍ അതിന് മറുപടിയുണ്ട്? ക്യാമറ ചൂണ്ടിയപ്പോള്‍ തോക്കാണെന്ന് കരുതി കൈപൊക്കി കീഴടങ്ങി വിതുങ്ങാന്‍ വെമ്പിനില്‍ക്കുന്ന ഈ സിറിയന്‍ ബാലികയുടെ ചിത്രം പകര്‍ത്തിയത് ഗാസ സ്വദേശിയായ ഫോട്ടോജേര്‍ണലിസ്റ്റ് നാദിയ അബു ഷബാനാണ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ നൊമ്പരമായി പടരുകയാണ്. http://goo.gl/yr1lgJ #Surrended

Saturday, March 28, 2015

എന്നും എപ്പോഴും

 എന്നും എപ്പോഴും എന്ന മോഹൻലാൽ-മഞ്ജുവാര്യർ സിനിമ കണ്ടു. ആദ്യപകുതി ഭൂരിഭാഗവും ലുല്ലുമാളിന്റെ പരസ്യത്തിനും ഇടയ്ക്ക് കൊചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ജയ് വിളിക്കാനും പോയി! പഴയ കാല ലാൽ സിനിമകളിൽ നിന്നും കടംകൊണ്ട ഡയലോഗുകൾ അതേപടി അനുകരിച്ച് ബാലിശമായ തമാശിക്കാൻ വല്ലാതെ ശ്രമിച്ചു ഈ സിനിമ! ഗ്രിഗറിയുമൊത്തുള്ള ചെറു നർമ്മങ്ങൾ ഒക്കെ രസകരമായിരുന്നു; കൂടെ മറ്റൊരു പയ്യൻസും നന്നായി ചിരിപ്പിച്ചു. അധിക പരിചയമില്ലാത്ത ഒരുത്തന്റെ നെഞ്ചിലേക്ക് ഒരു സങ്കടാവസ്ഥ വന്നപ്പോൾ മലർന്നടിച്ചു കിടക്കുന്ന മഞ്ജുവാര്യർ ഓർമ്മിപ്പിച്ചത് നിനച്ചിരിക്കാതെ ഉമ്മ കിട്ടിയപ്പോൾ കണ്ണുമിഴിച്ച് വാ പൊളിച്ച് നിന്ന ആ പഴയ പെണ്ണിനെ തന്നെയാ... വേണ്ടായിരുന്നു അത്! പുതിയ മഞ്ജുവാര്യരുടെ ചിത്രങ്ങളിലെല്ലാം ദിലീപ് അദൃശ്യനായി അഭിനയിക്കുന്നുണ്ടെന്നു തോന്നുന്നു! ബോധപൂർവ്വമോ അല്ലാതെയോ അങ്ങനെ തോന്നിപ്പിക്കുന്നു; കാഴ്ചക്കാരനായ എന്റെ കുഴപ്പമാവാം. സിനിമ കണ്ടിരിക്കാം. കരച്ചിലിനും ഉഴിച്ചിലിനും ഒന്നും നിൽക്കാതെ സന്തോഷത്തോടെ കണ്ടു തീർക്കാം! http://chayilyam.com/ennum-eppozhum/

Sunday, March 22, 2015

നല്ലരിയുമായി മനോജ് വീണ്ടും!

മനോജിന്റെ പോസ്റ്റ് വായിക്കുക:
സുഹൃത്തുക്കളെ, വീട്ടില്‍ കൃഷിചെയ്തുണ്ടാക്കിയ കൂര്‍ക്ക അധികമുണ്ടായപ്പോള്‍, അത് ഓണ്‍ലൈനിലൂടെ വിതരണം ചെയ്ത ചെറിയ ശ്രമത്തിന് (http://goo.gl/nAsXZp) ഒരുപാട് പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സ്വന്തം പാടത്തെ നെല്ല് അരിയാക്കി ആവശ്യക്കാര്‍ക്കെത്തിയ്ക്കാനുള്ള ഒരു ആലോചനയിലാണ്. നെല്‍കൃഷി വീട്ടില്‍ പണ്ടുമുതലേ ഉള്ളതാണ്. സ്വന്തം പാടത്തുവിളഞ്ഞ നെല്ല്, പുഴുങ്ങിക്കുത്തി അരിയാക്കിയാണ് ഇപ്പോഴും ചോറുണ്ണുന്നത്. വീട്ടാവശ്യത്തിനുള്ളതെടുത്ത ശേഷം ഒരു സീസണില്‍ ഏകദേശം 10 ടണ്ണോളം നെല്ലാണ് സപ്ലെയ്ക്കോ പോലുള്ള പൊതുവിതരണ സംവിധാനത്തിലേയ്ക്ക് കൊടുത്തുവരുന്നത്. ജൈവകൃഷിയിലൂടെ ചെയ്ത നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ലാത്തതും അതിന് മതിയായ വില ലഭിക്കാത്തതും സാധാരണയെടുക്കുന്ന നെല്ലിന് സമയത്തിന് പണം ലഭിക്കാത്തതുമൊക്കെ മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളിലുണ്ട്.

മുന്‍വര്‍ഷങ്ങളിലായി നിരവധി ജൈവകൃഷിശ്രമങ്ങള്‍ ഞങ്ങളുടെ അടാട്ട് ഒമ്പതുമുറി കോള്‍പ്പാടശേഖരത്തില്‍ നടന്നിട്ടുണ്ടെങ്കിലും പലപ്പോഴും വേണ്ടത്ര പിന്തുണകളില്ലാത്തതിനാല്‍ തുടര്‍ച്ചകളില്ലാതെ പോയി. കഴിഞ്ഞ വര്‍ഷം അടാട്ട് കൃഷിഭവന്റെ നേതൃത്വത്തില്‍ തുടങ്ങിവച്ച ശ്രമങ്ങള്‍ ഇന്ന് ജൈവം അമൃതം എന്ന പേരില്‍ അടാട്ട് ഫാര്‍മേഴ്സ് സൊസൈറ്റിയുടേയും കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടേയുമൊക്കെ പിന്തുണയോടെ വളരെ മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്റെ പാടത്തെ നെല്ല് അരിയാക്കി, ആവശ്യക്കാര്‍ക്കെത്തിയ്ക്കാനുള്ള ഒരു പരീക്ഷണത്തിനാണ് ശ്രമിക്കുന്നത്.

അരിയാക്കുമ്പോഴുള്ള റിസ്ക്ക് കൂടുതലായതിനാല്‍ ആവശ്യക്കാര്‍ മുന്‍കൂട്ടി ഓര്‍ഡര്‍ തന്നാല്‍ വളരെ ഉപകാരമായിരിക്കും. ഇടയ്ക്കുവന്ന വേനല്‍മഴ കാരണം കൊയ്ത് വൈകുകയാണ്.എല്ലാം ഭംഗിയായി നടന്നാല്‍ അടുത്ത ആഴ്ചയോടെ കൊയ്ത്ത്, വിഷുവിനോടനുബന്ധിച്ച് അരിയായി വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍: ഉമ എന്ന നെല്ലിനമാണ്. ഒറ്റപ്പുഴുക്കില്‍ തവിടുകളയാത്ത ചുവന്ന അരിയാണ് പ്രോസസ്സ് ചെയ്യാനുദ്ദ്യേശിക്കുന്നത് (ഫോമിലെ ഫീഡ്ബാക്ക് അനുസരിച്ച്).കൈകാര്യം ചെയ്യാനെളുപ്പത്തിന് 10 കിലോ ബാഗുകളിലായിട്ടാണ് പാക്ക് ചെയ്യുന്നത്. ജൈവകൃഷിയായതിനാല്‍ ചിലവ് കൂടുതലും അതനുസരിച്ചുള്ള വിളവ് കുറവുമെന്നുമുള്ള അവസ്ഥയുണ്ട്.കൃഷിചെയ്ത നെല്ല് 25രൂപയ്ക്കാണ് സംഭരിക്കുന്നത്. പ്രോസസ്സിങ്ങും ട്രാന്‍സ്പോര്‍ട്ടേഷനും പാക്കിങ്ങിന്റേയും ചിലവ് ഒക്കെ ചേര്‍ത്ത്, ഒരു കിലോവിന് 65-70 രൂപയ്ക്കടുത്ത് ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണക്കാരനെ സംബന്ധിച്ച് ഇത് വലിയ തുകയാണെന്ന് അറിയാതെയല്ല. വാങ്ങാന്‍ സാധിക്കുന്നവര്‍ ഈ സംരംഭത്തിന് പിന്തുണയ്ക്കണമെന്നും നിങ്ങളുടെ സുഹൃത്ത് വലയത്തിലേയ്ക്ക് പങ്കുവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ജൈവവൈവിധ്യസമ്പുഷ്ടമായ തൃശ്ശൂരിലെ കോള്‍പ്പാടങ്ങളെക്കുറിച്ച് തളിര് മാസികയില്‍ എഴുതിയ ലേഖനം http://goo.gl/eVogud ഇതൊരു പരീക്ഷണമായതുകൊണ്ടും ഇങ്ങനെയുള്ളവ ചെയ്ത് മുന്‍പരിചയമില്ലാത്തതുകൊണ്ടും കൂര്‍ക്ക പോലെ കാര്യങ്ങള്‍ എളുപ്പമല്ലാത്തതുകൊണ്ടും നിങ്ങളുടെ പിന്തുണയും നിര്‍ദ്ദേശങ്ങളും സഹായങ്ങളും ആവശ്യമുണ്ട്. ഓര്‍ഡര്‍ ചെയ്യാനുള്ള ഗൂഗിള്‍ ഫോമിലേയ്ക്കുള്ള ലിങ്ക് http://goo.gl/xTw3N9 നന്ദി മനോജ്.കെ

March 22, 2015 at 12:36PM

from Facebook



:p നിയമസഭയിൽ പെണ്ണുങ്ങളുടെ എവിടെയൊക്കെ തൊട്ടു എന്ന് നോക്കുന്ന അതേ വികാരമായിരിക്കണം!!

March 22, 2015 at 10:42AM

from Facebook



എ. കെ. ജി. ദിനം - വിപ്ലവ സൂര്യന്റെ ഓർമ്മദിനം! http://ift.tt/1CKLr9N ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977), എ.കെ.ജി. എന്ന പേരിൽ അറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാണ്.പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹമാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായി. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം ഭരണത്തിൽ ഇരുന്നപ്പോൾ പലപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്.

Saturday, March 21, 2015

March 21, 2015 at 08:37AM

from Facebook



#WorldForestryDay ഞാനേറ്റ വെയിൽ നിങ്ങൾക്കു തണലായി തന്നു! ഞാനേറ്റ മഴ നിങ്ങൾക്കു ജലമായി തന്നു! എന്നിട്ടും നിങ്ങൾ എനിക്കായി ഒരു മഴു കരുതി വെച്ചു!! I gave you shade and I took the sun! I gave you water and I took the rain! Still you kept an axe for me!!

Thursday, March 19, 2015

March 19, 2015 at 05:29AM

from Facebook



ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌. സമ്പത്തും, പ്രതാപവും ഏറെയുള്ള ഒരു നമ്പൂതിരി തറവാട്ടിലാണ് ഇ.എം.എസ് ജനിച്ചത്. ഇ.എം.എസ് ജനിക്കുമ്പോൾ ആ തറവാട്ടിലേക്ക് ഏതാണ്ട് അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിക്കുമായിരുന്നു. പിന്നീട് ആ ഗ്രാമത്തിലേക്ക് ബസ് സർവീസും, കാറും, ആധുനിക പരിഷ്കാരവും എല്ലാം കൊണ്ടുവന്നത് ഈ ഏലംകുളം മനക്കാരായിരുന്നു. ഒട്ടേറെ ദൈവങ്ങളുടേയും, ഭഗവതിമാരുടേയും ആസ്ഥാനമായിരുന്നു ഏലംകുളം മന അക്കാലത്ത്. ദേശത്തെ ജനജീവിതം ഇത്തരം ഇല്ലങ്ങളുടെ വരുതിയിലായിരുന്നു. http://ift.tt/1BX84FB

Wednesday, March 18, 2015

March 18, 2015 at 03:37PM

from Facebook



 #webdesign #job ഒരു വെബ് ഡിസൈനറെ വേണം. ഇപ്പോൾ ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്നവരെ മതി. മിനിമം ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയം വേണം. ആരെങ്കിലും ഉണ്ടെങ്കിൽ ഉടനെ rajesh.k@careernet.co.in ലേക്ക് ബയോഡാറ്റ അയച്ചു തരൂ...

Sunday, March 15, 2015

March 15, 2015 at 10:36PM

from Facebook



ബിജി മോൾ എം.എൽ.എ. അവർകളേ ഇത്രയ്ക്ക് ധാർഷ്ഠ്യം പാടില്ല കേട്ടോ. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചാൽ ആരായാലും പരമാവധി ചെറുത്ത് നിൽക്കണം. അത് ഏത് സ്ത്രീയും ചെയ്യേണ്ടതാണു. അങ്ങനെ ചെറുത്ത് നിൽക്കുന്ന സ്ത്രീയുടെ ഭാഗത്ത് സമൂഹം മൊത്തം ഉണ്ടാകും. ഇപ്പോൾ ഇങ്ങനെ താനൊരു ഭയങ്കര സംഭവമാണെന്ന മട്ടിൽ കരണക്കുറ്റി പൊട്ടിക്കും എന്നൊക്കെ വീമ്പ് പറയാൻ എന്താ ഉണ്ടായേ? എന്റെ സ്ത്രീത്വത്തെ അപമാനിക്കാൻ വന്നാൽ എന്നൊക്കെ മുൻ‌കൂർ ഭീഷണി മുഴക്കാൻ എന്തുണ്ടായി? ടിവി അന്ന് എല്ല്ലാവരും ഇമവെട്ടാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മന്ത്രി ഷിബുവിനെ പതുക്കെ തള്ളിമാറ്റാൻ ശ്രമിക്കുന്നതും , ഷിബു ബലമായി ഉറച്ച് നിൽക്കുന്നതും കൂടുതൽ ബലം പ്രയോഗിക്കാതെ ബിജിമോൾ സ്മൈൽ ചെയ്തുകൊണ്ട് ഒതുങ്ങി മന്ത്രിയുടെ അടുത്ത് നിൽക്കുന്നതും എല്ലാവരും കണ്ടതാണു. ആ ഒരു നിമിഷത്തിൽ മന്ത്രി ഷിബു എന്തോ പതുക്കെ പറയുന്നതും കാണാമായിരുന്നു. അപ്പറഞ്ഞത് തള്ളരുത് , എന്നെ തള്ളരുത് എന്നാണെന്ന് പിന്നിട് മന്ത്രി ഷിബു ചാനൽ ചർച്ചയിൽ വ്യക്തമാക്കുന്നതും കേട്ടു. ആ സന്ദർഭത്തിൽ തള്ളരുത് എന്ന് പറയാനേ സാധ്യതയുള്ളൂ എന്ന് ആർക്കും ബോധ്യമാകും. മന്ത്രിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. തള്ളരുത് എന്ന് മന്ത്രി പറയുന്നത് കേട്ടത് കൊണ്ടായിരിക്കുമല്ലൊ ബിജിമോളും സ്മൈൽ ചെയ്തുകൊണ്ട് ഒതുങ്ങി നിന്നത്. ഇപ്പോൾ ബിജിമോൾ പറയുന്നു, തല്ലരുത് എന്നെ തല്ലരുത് എന്നാണു ഷിബു പറഞ്ഞത് എന്ന്. തള്ള് വരുമ്പോൾ ആരെങ്കിലും തല്ലരുത് എന്ന് പറയുമോ ബിജിമോളേ? മാത്രമല്ല, തല്ലരുത് എന്നാണു പറഞ്ഞതും കേട്ടതുമെങ്കിൽ അതിനുള്ള റിയാൿഷൻ ആ സ്മൈലിങ്ങ് ആയിരിക്കുമോ? ഇതെല്ലാം മാലോകർ വ്യക്തമായി കളർഫുൾ ആയി കണ്ടുകൊണ്ടിരിക്കുകയല്ലേ. പണ്ടാണെങ്കിൽ ബൂർഷ്വാപ്രചരണം എന്ന് പറഞ്ഞ് പറ്റിക്കാമായിരുന്നു. ഈ ടിവി ശരിക്കും അന്തകനായത് കമ്മ്യൂണിസ്റ്റുകൾക്കാണു. ആളുകൾ എല്ലാം നേരിട്ട് ലൈവായി കാണുന്നു. അപ്പോൾ പറഞ്ഞു വന്നത് ഇത്രയേയുള്ളൂ. അത്രയ്ക്ക് അഹങ്കാരം വേണ്ട കേട്ടോ. എം.എൽ.എ.ആയതല്ലേ ഉള്ളൂ. ഇനിയും എന്തെല്ലാം സ്ഥാനങ്ങൾ കിടക്കുന്നു. ഇനി എത്ര സ്ഥാനങ്ങൾ കിട്ടിയാലും മനുഷ്യരും ജീവിതവും നിസ്സാരമാണു കേട്ടോ. ഒരു മുള്ളോ ബാൿടീരിയയോ വൈറസ്സോ മതി സർവ്വ അഹങ്കാരവും അസ്തമിപ്പിക്കാൻ. എത്രയെത്ര മഹാചക്രവർത്തിമാർ വെറും മണ്ണായി അലിഞ്ഞു പോയി. അല്പം ഫിലോസഫിയും ഗ്രഹിക്കുക. നല്ലത് വരട്ടെ.

March 15, 2015 at 05:33PM

from Facebook



ബജറ്റ് വിക്കിപീഡിയയിൽ #kerala #budget #malayalam #wikipedia .......... പുതിയ നികുതി നിർദേശങ്ങൾ * 1220 കോടി രൂപയുടെ പുതിയ നികുതികൾ ബജറ്റിൽ ചുമത്തിയിട്ടുണ്ട്. * പാർപ്പിട പദ്ധതിക്കായി 375 കോടി രൂപ കണ്ടെത്താൻ പെട്രോളിനും ഡീസലിനും ഒരുരൂപ അധിക നികുതി * പൊതുവിതരണ ശൃംഖലയിൽ അല്ലാത്ത അരി, ഗോതമ്പ്, മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് ഒരു ശതമാനം നികുതി * വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനം നികുതി * [[പഞ്ചസാര]]യ്ക്ക് 2 ശതമാനം നികുതി * എല്ലാത്തരം തുണിത്തരങ്ങൾക്കും ഒരു ശതമാനം നികുതി * ബീഡിക്ക് 14.5 ശതമാനം നികുതി * കരാറുകളുടെ മുദ്രവിലയും രജിസ്‌ട്രേഷൻ ഫീസും കൂട്ടി * ബൈക്കുകൾക്ക് നികുതി കൂട്ടി * അന്യസംസ്ഥാന വാഹനങ്ങൾക്കും ഇറക്കുമതി വാഹനങ്ങൾക്കും നികുതി * കോഴിത്തീറ്റയ്ക്ക് ഒരു ശതമാനം നികുതി * പ്ലാസ്റ്റിക് പാത്രങ്ങൾക്കും പ്രിന്റഡ് ഫ്ലൂക്‌സിനും 20 ശതമാനം നികുതി * പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾക്ക് 14.5 ശതമാനം നികുതി * 2008 ന് മുമ്പ് നെൽവയൽ നികത്തിയതിന് ഫീസ് വാങ്ങി അംഗീകാരം * വ്യാപാരികൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ആശുപത്രികൾ എന്നിവയുടെ രജിസ്‌ട്രേഷൻ, റിന്യൂവൽ ഫീസ് കൂട്ടി * ധാതുക്കളുടെ റോയൽറ്റി ഫീസ് കൂട്ടും * 25000 കോടി അടിസ്ഥാന സൗകര്യ വികസനത്തിന് ബദൽ മാർഗങ്ങളിലൂടെ തുക സമാഹരിക്കും * 145.5 കോടിയുടെ നികുതിയിളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. * കിലോക്ക് 150 രൂപ നൽകി റബ്ബർ സംഭരിക്കാൻ 300 കോടി മുടക്കി 20,000 മെട്രിക് ടൺ റബ്ബർ സംഭരിക്കും. * എൽ.എൻ.ജി.ക്കും റബ്ബർത്തടിക്കും നികുതിയിളവ് * നെല്ല് സംഭരിക്കാൻ 300 കോടി * കാർഷികവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ സബ്‌സിഡി * നീര ടെക്‌നീഷ്യൻമാർക്ക് സബ്‌സിഡി * വ്യക്തിഗത തോട്ടങ്ങൾക്ക് പ്ലാന്റേഷൻ നികുതി ഒഴിവാക്കി * പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് 2000 കോടി. * വിഴിഞ്ഞത്തിന് 600 കോടി * കൊച്ചി മെട്രോക്ക് 940 കോടി * കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങൾക്ക് ഭൂമി ഏറ്റെടുക്കാൻ 50 കോടി * സമ്പൂർണ ആരോഗ്യ കേരളം പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ട്രസ്റ്റ്, എല്ലാവർക്കും സ്മാർട് ഹെൽത്ത് കാർഡ് * സർക്കാർ സേവനങ്ങൾ മൂന്നുവർഷത്തിനുള്ളിൽ ഓൺലൈനാക്കും * ഇ-ഗവേണൻസ് ഇന്നവേഷൻ ഫണ്ടിന് 14 കോടി * തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ * ഐ.ടി. മേഖലയ്ക്ക് 475.57 കോടി * പാവപ്പെട്ടവർക്ക് 75000 ഫ്ലൂറ്റുകൾ * പാവപ്പെട്ടവർക്ക് മൂന്ന് ഭവന പദ്ധതികൾ * തൊഴിൽ സൃഷ്ടിക്കാൻ പ്രത്യേക മിഷൻ * ആയിരം സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് മാസം 10,000 രൂപവീതം പ്രോത്സാഹന സഹായം * പേറ്റന്റ് നേടുന്ന വിദ്യാർത്ഥി സംരംഭകർക്ക് പലിശയിളവ് * ക്ഷേമപ്രവർത്തനങ്ങൾക്ക് 2710 കോടി * 80 വയസ്സിന് മേലുള്ളവർക്ക് വയോജന സംരക്ഷണ പദ്ധതി * ഇളവുകൾക്കുള്ള കുടുംബ വരുമാന പരിധി ഒരു ലക്ഷം രൂപ * ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് സൗജന്യ ഇൻഷുറൻസ് * വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് 50,000 രൂപ * ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളിൽ കാർഷിക പോളിടെക്‌നിക്കുകൾ * ഏഴ് വെറ്ററിനറി പോളിടെക്‌നിക്കുകൾ * ആരോഗ്യ മേഖലയ്ക്ക് 665.37 കോടി * 100 വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും * ഒരു ലക്ഷം സാമൂഹ്യ സുരക്ഷാ വളണ്ടിയർമാർക്ക് പരിശീലനം * അങ്കണവാടി ജീവനക്കാരുടെ വേതനത്തിലെ സംസ്ഥാന വിഹിതം 2000 രൂപ * വിപണിയിൽ ഇടപെടാൻ 100 കോടി * പൊതുജനത്തിന് ട്രഷറിയിൽ ലോക്കർ സൗകര്യം * ശബരിമല മാസ്റ്റർ പ്ലാനിന് 25 കോടി http://ift.tt/18Od97x

March 15, 2015 at 11:43AM

from Facebook



ഹ ഹ :)

March 15, 2015 at 11:23AM

from Facebook



പ്രശ്നങ്ങൾ മുങ്കൂട്ടി കാണാൻ മിടൂക്കനാണു മാണി! മാണിയുടെ ചരിത്രത്തിലേ ഏറ്റവും വലിയ ജനവിരുദ്ധ ബജറ്റ് അങ്ങനെ സുന്ദരമായി അവതരിപ്പിച്ചു! എവിടേയും ബജറ്റ് ചർച്ചയാവുന്നില്ല; പകരം സഭയിൽ പെരുങ്കള്ളന്മാർ പരസ്പരം ഏറ്റുമുട്ടിയതിനിടയിൽ ആരൊക്കെ തുണിപൊക്കി, ആരൊക്കെ മുണ്ടുരിഞ്ഞു എന്നു തപ്പലാവുന്നു മാധ്യമങ്ങളുടെ വേല!!

March 15, 2015 at 11:03AM

from Facebook



ഇതെങ്ങാനും ഫേസ്ബുക്കിലിട്ടാൽ നീയൊന്നും ഇനി ആലുവയിലിറങ്ങി നടക്കില്ലാട്ടാ!! സിപിഎം ലോക്കലന്റെ വെല്ലുവിളി #ഹർത്താൽ ദിനാഘോഷം

March 15, 2015 at 09:27AM

from Facebook



http://ift.tt/1wKuKZc #anjali #books മലയാള ഭാഷയെ സ്നേഹിക്കുന്ന ചെന്നൈ നിവാസികൾക്ക് വായനാസൗകര്യമൊരുക്കുന്ന കെവിൻ ചേട്ടന്റെ അഞ്ജലി ലൈബ്രറി! അഞ്ജലി ഓൾഡ് ലിപിയുടെ കർത്താവാണു കെവിൻ ചേട്ടൻ... വായനാശാലയെ പറ്റി പത്രത്തിൽ വന്ന വാർത്ത..

March 15, 2015 at 09:16AM

from Facebook



അങ്ങനെ ഉമ്മൻ ചാണ്ടിയുടെ ആശിർവാദവും അനുഗ്രഹവും വാങ്ങിക്കാതെ ഇടതുപക്ഷം ഒരു സമരം ചെയ്തു. കൊടിയേരിക്ക് അഭിമാനിക്കാം... സമരം പരാജയം ആയിരുന്നുവെങ്കിലും ഇടതുപക്ഷത്തിന്റെ നിലപാടിനു ജനപിന്തുണയുണ്ട്... കള്ളൻ ധനമന്ത്രിക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തേണ്ടതുണ്ട്... അഭിവാദ്യങ്ങൾ...! ന്നാലും, ഇന്നലത്തെ ഹർത്താൽ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്... ഒരുവേള ബഗ്ലൂർ യാത്ര തന്നെ മുടങ്ങുമായിരുന്നു...

Saturday, February 28, 2015

February 28, 2015 at 06:11PM

from Facebook



നല്ല മഴയ്ക്കു സാധ്യത; ഇടിയും മുട്ടുന്നു - വല്ല ഉൽക്കയും ബാംഗ്ലൂരിനു മുകളിലൂടെ പോകുന്നുണ്ടോ എന്തോ?

February 28, 2015 at 05:56PM

from Facebook



2013 ഫെബ്രുവരിയിൽ ആമീസ് :)

February 28, 2015 at 10:01AM

from Facebook



What we saw!!

February 28, 2015 at 06:56AM

from Facebook



ച്ഛെ!! നേരം വെളുത്തതായിരുന്നോ!! ഞാൻ കരുതി വല്ല ഉൽക്കയും മേലേക്കൂടി പോവുകയാണെന്ന്!!

Tuesday, February 24, 2015

February 24, 2015 at 10:14AM

from Facebook



ബലറാം നന്നായി പറഞ്ഞു!! ............................................. സി പി എം ഇനിയും സമരം ചെയ്യണമെന്ന് തന്നെയാണു കേരളം ആഗ്രഹിക്കുന്നത്‌. എന്നാലത്‌ കാലഹരണപ്പെട്ട സമരരീതികൾ കയ്യൊഴിഞ്ഞും സമരലക്ഷ്യത്തോട്‌ പൂർണ്ണമായ സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയുമായിരിക്കണമെന്ന് മാത്രം. കൂടെയുള്ളവർ തന്നെ "അഡ്ജസ്റ്റ്‌മന്റ്‌ സമരങ്ങൾ" എന്ന് വിശേഷിപ്പിക്കുന്ന മട്ടിൽ സ്ഥാപിത താത്പര്യങ്ങളുടെ സംരക്ഷണാർത്ഥം നടത്തപ്പെടുന്ന സമരനാടകങ്ങളും ഒത്തുതീർപ്പുകളും ഒഴിവാക്കി സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള യഥാർത്ഥ ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ പുതിയ നേതൃത്ത്വത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Monday, February 23, 2015

February 23, 2015 at 10:24AM

from Facebook



സഖാവ് വി. എസ്സിനെ അങ്ങനെ പുറത്താക്കാനൊക്കുമോ! പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാടൊട്ടുക്ക് ഫ്ലക്സ് വെയ്ക്കാൻ പറ്റിയ വേറേത് നേതാവാ ഇപ്പോൾ സി. പി. എമ്മിനുള്ളത് :p

Sunday, February 22, 2015

February 22, 2015 at 09:50PM

from Facebook



സി. പി. എം 'ഭക്തരുടെ' പോസ്റ്റുകളും കമന്റുകളും വായിച്ചിരിക്കാൻ നല്ല രസം!

February 22, 2015 at 06:00PM

from Facebook



വേദനയുണ്ട് മാധവന്‍ നായര്‍ സാര്‍!! നിങ്ങളെപ്പോലെ, വലിയ ശാസ്ത്രജ്ഞന്‍ എന്ന്‍ ആളുകളെക്കൊണ്ട് പറയിപ്പിക്കാന്‍ പോന്ന, ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്ന ഒരാള്‍ യാതൊരു ബോധവും ഇല്ലാതെ ഇങ്ങനെ ഓരോന്ന്‍ എഴുന്നള്ളിക്കുമ്പോ... വേദനയാണോ ലജ്ജയാണോ എന്ന്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഞങ്ങളെപ്പോലെയുള്ള 'ഇത്തിരിപ്പോന്നവന്‍മാര്‍' നാളെ യുക്തി എന്നൊക്കെ പറഞ്ഞ് സാധാരണക്കാരന്റെ അടുത്തോട്ട് ചെന്നാല്‍, "നീ പോടാ കോപ്പേ, നിന്നെക്കാള്‍ മുഴുത്ത ശാസ്ത്രജ്ഞന്‍മാര്‍ ഇതിനൊക്കെ സര്‍ട്ടിഫിക്കറ്റ് തന്നിട്ടുണ്ട്. പിന്നാ ഇന്നലെക്കിളിര്‍ത്ത നീ" എന്ന്‍ തിരിച്ചൊരു ആട്ട് ആട്ടിയാല്‍ കഴിഞ്ഞു. നിങ്ങളുടെ സൈസ് അഞ്ച് വിത്ത് മതി ലോകം മൊത്തമുള്ള ഒരു കൂട്ടം യുക്തിവാദികള്‍ പലപ്പോഴും ജീവന്‍ പോലും പണയം വച്ച്, കണ്ടവന്റെയൊക്കെയും സ്വന്തം വീട്ടുകാരുടെ പോലും തെറിവിളിയും കേട്ട്, കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രബോധം മൊത്തം വെള്ളത്തിലാവാന്‍. ശാസ്ത്രത്തില്‍ ഒരാള്‍ എന്ത് ചെയ്തു എന്നല്ല, അയാള്‍ ഏത് പോസ്റ്റില്‍ ജോലി ചെയ്തു എന്ന്‍ നോക്കി ശാസ്ത്രജ്ഞനെ തിരിച്ചറിയുക എന്നതാണ് പൊതുജനത്തിന്റെ രീതി. താങ്കള്‍ ഇത്രനാളും ഇസ്രോയുടെ തലപ്പത്തിരുന്ന് മേലോട്ട് വിട്ട വാണങ്ങളൊക്കെ ഈ വാര്‍ത്തയില്‍ പറഞ്ഞപോലെ 'ഏകാഗ്രത വഴി നേടിയ ജ്ഞാനം' കത്തിച്ചാണ് പൊങ്ങിപ്പോയത് എങ്കില്‍ ഇവിടത്തെ സാധാരണക്കാരന്റെ വിലപ്പെട്ട പണം ധൂര്‍ത്തടിച്ച് നിങ്ങളെയൊക്കെ അവിടെ പിടിച്ചിരുത്തിയത് എന്തിനാണ്?? വേദങ്ങള്‍ ഈ നൂതന അറിവൊക്കെ പണ്ടേ പറഞ്ഞതാണ് എങ്കില്‍ കണ്ടവന്‍മാര്‍ ഇതൊക്കെ ചെയ്യുന്നതുവരെ താടീം ചൊറിഞ്ഞു നോക്കി നിന്നത് എന്തിനാണ്? പണ്ടേ ആവാമായിരുന്നല്ലോ ചന്ദ്രയാനും മംഗള്‍യാനുമൊക്കെ! താനിരുന്ന പോസ്റ്റിനോട്, താന്‍ വഹിച്ച ലേബലിനോട് നീതിയും ആത്മാര്‍ത്ഥതയും പുലര്‍ത്തുക എന്നത് ഓരോ വ്യക്തിയുടെയും മാന്യതയുടെ ഭാഗമാണ്. അത് ഒരാള്‍ക്ക് ഉണ്ടാകണം എന്ന്‍ വാശിപിടിക്കാന്‍ ഒരു കൊടികെട്ടിയ യുക്തിവാദിയ്ക്കും അവകാശമില്ല. അതുകൊണ്ട് തന്നെ കാവിയോ പച്ചയോ പുതച്ച പുകഴ്ത്തലുകളോ ബഹുമതികളോ ഒക്കെ അങ്ങേയ്ക്ക് തരുന്ന രോമാഞ്ചം നിഷേധിക്കാന്‍ ഞങ്ങളാര്! "കുട്ടി ആടിക്കോളൂ, നേരം വെളുക്കണവരെ ആടിക്കോളൂ." പക്ഷേ ദയവ് ചെയ്ത് ചാനല്‍ ഇന്‍റര്‍വ്യൂകളില്‍ ഇരുന്ന്‍ ഇപ്പഴത്തെ പിള്ളേര്‍ക്ക് ശാസ്ത്രബോധം ഉണ്ടാകണം, വളരുന്ന തലമുറയ്ക്കു ശാസ്ത്രം നന്നായി പഠിക്കാനുള്ള അവസരം ഉണ്ടാകണം എന്നൊന്നും പറഞ്ഞേക്കരുത്. വേദപുസ്തകങ്ങളും വാങ്ങിക്കൊടുത്ത് അവരെ വീട്ടില്‍ ഇരുത്തിയാല്‍ മതി എന്നാണല്ലോ ഇവിടെ പറയാതെ പറഞ്ഞെക്കുന്നത്. എന്തായാലും വാര്‍ത്തയുടെ തുടക്കത്തിലെ ഒരു ഡയലോഗ് ശ്ശി ബോധിച്ചു, "ഉപഗ്രഹങ്ങളും മിസ്സൈലുകളും പോലുള്ള നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ച് നമ്മള്‍ കണ്ടെത്തുന്ന പ്രപഞ്ചസത്യങ്ങള്‍"-അല്ല സാറേ, ഈ മിസ്സൈല്‍ ഉപയോഗിച്ച് നമ്മള്‍ കണ്ടെത്തിയ പ്രപഞ്ചസത്യത്തിന്റെ സാമ്പിള്‍ വല്ലതും ഉണ്ടോ ഒരെണ്ണം എടുക്കാന്‍?

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License