Wednesday, April 11, 2012
Tuesday, April 10, 2012
അവൽമിൽക്ക്

അവൽമിൽക്ക് കാസർഗോഡ് ജില്ലയിൽ പലഭാഗത്തും കാണാറുള്ള നല്ലൊരു ടേസ്റ്റി വിഭവമാണ്. കേരളത്തിൽ മറ്റെവിടേയും കണ്ടതായി ഓർക്കുന്നില്ല. വഴിയോരങ്ങളിൽ വഴിവാണിഭക്കാർ സൈഡായി കൊണ്ടുപോകുന്ന ഒരു കുഞ്ഞുപരിപാടിയാണിത്. വീടുകളിലൊന്നും സാധാരണ ഇതുണ്ടാക്കാറില്ല. വലിയ കൂൾബാറുകളിലും കിട്ടില്ല. ഇത് ഏകദേശം അവൽപ്രഥമൻ പോലിരിക്കും. ഇതിൽ ചേർക്കേണ്ട അവൽ സാധാരണ കാണുന്ന വെളുത്ത കട്ടികുറഞ്ഞ അവലല്ല. ഇടിച്ചുണ്ടാക്കുന്ന അല്പം കട്ടികൂടിയ അത്ര വെളുപ്പല്ലാത്ത അവലില്ലേ ( അതിന്റെയൊക്കെ പേരെന്താണോ എന്തോ...!!)
ചേരുവകൾ

2) ചെറുപഴം 5, 6 എണ്ണം (നല്ല ഞാലിപ്പൂവനായാൽ ബെസ്റ്റ്)
3) ഒരു 3, 4 ടീസ്‌പൂൺ അവൽ ( അവൽ ഏതു വേണമെന്ന് മുകളിൽ പറഞ്ഞിട്ടുണ്ട്)
4) വെള്ളം (അത്യാവശ്യമല്ല എന്നാലും ആ പാലെടുത്ത ഗ്ലാസ് കൈയിലില്ലേ അതിൽ ഒരു കാൽഗ്ലാസ് മതി)
ഇത്രേം മതി - എന്നാലും ഒരു വഴിക്ക് പോവുകയല്ലേ ഇതും കൂടിയിരിക്കട്ടെ
5) ഒരല്പം ഏലക്ക (4,5 എണ്ണം മതിയാവും) ഒന്ന് ചതച്ചെടുത്തോളൂട്ടോ
6) കുറച്ച് ഉണക്ക മുന്തിരി - അതും വളരെ കുറച്ച് മതി
7) പഞ്ചസാര - എനിക്കിഷ്ടമല്ലാട്ടോ എന്നാലും കുറച്ചിട്ടോളൂ - കുറച്ച് മതി.
ഉണ്ടാക്കേണ്ട വിധം
പഴങ്ങൾ തൊലിയൊക്കെ കളഞ്ഞ് സുന്ദരക്കുട്ടപ്പനാക്കിവെയ്ക്കുക. വേണമെങ്കിൽ ഓരോ പഴവും ഈരണ്ട് കഷ്ണമാക്കി മുറിച്ചിട്ടോളൂ. എന്നിട്ട് ഇത് മിക്സിയിൽ ഇട്ട് പാലും (വെള്ളം വേണമെങ്കിൽ വെള്ളവും) പഞ്ചാസാരയും ചേർത്ത് ഒന്നു കറക്കി എടുക്കുക. അതിലേക്ക് ബാക്കിയുള്ള അവൽ, ഏലക്ക, മുന്തിരി ഒക്കെ ചേർത്ത് ഒന്നുകൂടി ഒന്ന് അടിച്ചെടുക്കുക. അവൽ അധികം പൊടിഞ്ഞ് പോവരുത് കേട്ടോ...!
ഇനിയൊന്നു രുചിച്ചു നോക്ക്യേ!!! എന്താ ടേസ്റ്റ്!! നല്ല ഉച്ചയ്ക്ക് ഇത് രണ്ട് ഗ്ലാസ് തട്ടിയാൽ അന്നെത്തെ കാര്യം കുശാലായി. വഴിയോരങ്ങളിൽ വാണിഭക്കാർ ഇത് മിക്സിയിലിട്ട് അടിച്ചിട്ടൊന്നുമല്ല തരിക, അവർ ഒരു മുരടയിൽ പഴങ്ങൾ ഇട്ടിട്ട് മരം കൊണ്ടുണ്ടാക്കിയ ഗദപോലൊരു സാധനം കൊണ്ട് ഉടച്ചുടച്ചാണിതുണ്ടാക്കുന്നത്. മിക്സിയിലിട്ടാൽ കാര്യം എളുപ്പമായി..
Monday, April 09, 2012
ഭാര്യയും ഭർത്താവും
ഭാര്യ : ചേട്ടാ ഞാനെന്റെ മുടി ബോബ് കട്ട് ചെയ്യട്ടേ?
ഭർത്താവ് : നിനക്ക് വേണമെങ്കിൽ അങ്ങനെ ചെയ്തോളൂ ഡാർലിങ്
ഭാര്യ : ഞാൻ നിങ്ങളോടാണ് അഭിപ്രായം ചോദിച്ചത്...
ഭർത്താവ് : അല്ല, നിനക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ചെയ്തോളൂ...
ഭാര്യ :പക്ഷേ, എനിക്കതല്ല അറീയേണ്ടത് നിങ്ങളുടെ അഭിപ്രായമാണ്..
ഭർത്താവ് : ശരി, അപ്പോ അങ്ങനെയാണെങ്കിൽ കട്ട് ചെയ്തോളൂ...
ഭാര്യ : അപ്പോൾ ചേട്ടൻ പറയുന്നത് കട്ട് ചെയ്താൽ ഞാൻ കൂടുതൽ സുന്ദരിയാവും എന്നാണോ?
ഭർത്താവ് : അതേ..
ഭാര്യ :പക്ഷേ, ഞാൻ കരുതുന്നത് എനിക്ക് നീളമുള്ള മുടീതന്നെയാ ഭംഗിയെന്നാണ്...
ഭർത്താവ് : ങാ.. അങ്ങനെയെങ്കിൽ മുറിക്കേണ്ട..
ഭാര്യ :അപ്പോൾ ചേട്ടൻ തന്നെയല്ലേ കട്ട് ചെയ്യാൻ പറഞ്ഞത്??
ഭർത്താവ് : അത് നീ അഭിപ്രായം ചോദിച്ചതോണ്ടല്ലേ!!
ഭാര്യ : അപ്പോ ചേട്ടനു സ്വന്തമായി അഭിപ്രായം ഒന്നുമില്ലേ?
ഭർത്താവ് : ഹോ!! പണ്ടാരം!! നീ പോയി ആ തലതന്നെ വെട്ടിക്കളയ് - തീരട്ടെ പ്രശ്നം :(
ഭാര്യ :അപ്പോ ചേട്ടന് എന്നെ ഇഷ്ടമല്ല അല്ലേ?? എനിക്കറിയാം നിങ്ങൾക്കിപ്പോ എന്നെ ഇഷ്ടമല്ല...
ഞാൻ നന്നായി നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും ... ഒന്നും ഇഷ്ടമല്ല... എത്രനാളായി എന്നെ
നല്ലൊരു സിനിമയ്ക്ക് കൊണ്ടുപോയിട്ട്??
ഭർത്താവ് : ദൈവമേ!! പെട്ടുപോയി!! എന്നെ ഒന്നിതിൽ നിന്നും ഊരിത്തരണേ!!!
ഒരു മെയിലായി വന്ന കഥ!

Subscribe to:
Posts (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
ഉണരൂ ഉണരൂ ഭാരത ഹൃദയമേ... ദുരിതം പടരും മുമ്പേ തടയൂ... ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ... sa...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
ശരിക്കും എന്താ ഈ പഞ്ചാരയടി? ആണും പെണ്ണും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെ പരസ്പരം ലോകകാര്യങ്ങൾ സംസാരിച്ചാൽ അതു പഞ്ചാരയടിയാവുമോ? ഇതേ കാ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License