Sunday, October 20, 2013

Wikisangamolsavam 2013

വിക്കിസംഗമോത്സവം - 2013 | wikisangamolsavam 2013
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം
വിക്കിസംഗമോത്സവം 2013
ഡിസംബർ 21, 22 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
മലയാളം വിക്കിമീഡിയയുടെ രണ്ടാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്
പ്രിയരേ,
ഇതൊരു കൂട്ടായ്മയാണ്. മലയാളത്തെ സ്നേഹിക്കുന്ന മലയാളികളുടെ കൂട്ടായ്മ. നമുക്കും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി, കൈമാറി കിട്ടിയ വൈഞ്ജാനിക സമ്പത്തിനെ ജാതിമതവർഗരാഷ്‌ട്രീയ ഭേദമില്ലാതെ ഒരു ഒരു പ്രതലത്തിൽ ഒരുക്കിവെയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വിക്കിപീഡിയ എന്ന മഹത്തായ സംരംഭത്തിന്റെ മുന്നണിപ്പോരാളികളാവാൻ താങ്കളേയും ക്ഷണിക്കുകയാണ്. സഹകരിക്കുക.
വിശദാംശങ്ങൾ കാണുക
2013 ഡിസംബർ 21, 22
വൈ.എം.സി.എ. ഹാൾ, ആലപ്പുഴ - ഗൂഗിൾ മാപ്പിൽ, ഓപൺ സ്ട്രീറ്റ്
മലയാളം വിക്കിസമൂഹം, വിക്കിസംഗമോത്സവം സംഘാടക സമിതി ആലപ്പുഴ
help@mlwiki.in , wikisangamolsavam@gmail.com
പരിപാടികൾ കാണുന്നതിനായി ഇവിടെ നോക്കുക
ഉൾപ്പെട്ടിട്ടുള്ള സമിതികൾ കാണുന്നതിനായി ഇവിടെ നോക്കുക
പതിവ് ചോദ്യങ്ങൾ
പങ്കെടുക്കുവാൻ

Thursday, October 17, 2013

Facebook Shortcut Keys

ഫെയ്സ്ബുക്കിൽ അബദ്ധത്തിൽ ഏതൊക്കെയോ കീകൾ അമർന്നപ്പോൾ ഉയർന്നു വന്ന ഒരു വിൻഡോ ആണിത്!! ഇതിനു മുമ്പ് കണ്ടിട്ടില്ല!! ഫെയ്സ്ബുക്കിൽ ഉപയോഗിക്കാൻ പറ്റുന്ന നിരവധി കുറുക്കുവിദ്യകൾ ആണിതിൽ ഉള്ളത്! ഏതൊക്കെ കീകളാണ് അമർന്നത് എന്നത് ഓർമ്മയില്ല. പിന്നീട് പലപ്രാവശ്യം ശ്രമിച്ചുനോക്കിയെങ്കിലും കിട്ടിയില്ല.. എന്തായാലും കണ്ടപാടെ പ്രിന്റ്സ്ക്രീൻ അടിച്ചു...

ഫെയ്സ്‌ബുക്ക് അർമ്മാദിസ്റ്റുകൾ കൂടിക്കൂടി വരികയല്ലേ! ഇത്തരം കുറുക്കുവിദ്യകൾ ഉപകരിക്കും എന്നു കരുതുന്നു!!



ഫെയ്സ് ബുക്കിലെ ശല്യക്കാരെ ഒഴിവാക്കാം

ഫെയ്സ് ബുക്കിലെ ശല്യക്കാരെ ഒഴിവാക്കാൻ പറ്റാതെ ബുദ്ധിമുട്ടുകയാണോ? ഏതെങ്കിലും  ഫ്രണ്ട് കൂടെ കൂടെ സ്റ്റാറ്റ്സ് അപ്ഡേറ്റ് ചെയ്യുക വഴി നിങ്ങളുടെ ഹോം പേജിൽ മറ്റൊന്നും ശ്രദ്ധിക്കാൻ പറ്റാതെ പോവുന്നുണ്ടോ?  ഇതൊഴിവാക്കാൻ ഒരു വഴിയുണ്ട്. ഫ്രണ്ടിന്റെ പേരിനു മുകളിൽ മൗസ് കൊണ്ടുവെയ്ക്കുക:
Friends, Messages എന്നിങ്ങനെ രണ്ട് ബട്ടൻസ് കാണാം
Friends - നു മുകളിൽ മൗസ് കൊണ്ടുവരിക. അപ്പോൾ ഒരു മെനു ഉയർന്നു വരും
അതിൽ Get Notifications, Show in News Feeds, Close Friends എന്നു തുടങ്ങി Unfriend വരെ നീളുന്ന ഒരു ലിസ്റ്റ് കാണാം.
ഏതെങ്കിൽ ടിക്ക് മാർക്ക് വീണു കിടക്കുന്നെങ്കിൽ അതൊക്കെ  കളഞ്ഞേക്ക്, ഇനി യാതൊരു വിധശല്യവും അവനെ കൊണ്ട് ഉണ്ടാവില്ല.
ഇനിഅതല്ല ഇവന്റെ കൂട്ട് മേലിൽ വേണ്ട എന്നാണെങ്കിൽ ആ താഴെ കാണുന്ന Unfriend അമർത്തിയേക്ക് - പണ്ടാരം പോയി തുലഞ്ഞോളും
ചിത്രം കാണുക:

ഇതേ സംഗതികൾ ചെയ്യാൻ മറ്റൊരു മാർഗമുണ്ട്. നേരെ പ്രണ്ടിന്റെ പ്രൊഫൈൽ പേജിൽ പോവുക. അവിടെ ആ വലിയ കവർ ചിത്രത്തിൽ തന്നെ വലതു വശത്തായി മുകളിൽ പറഞ്ഞിരിക്കുന്ന ബട്ടൻസും അതിൽ ആ മെനൂസും കാണാനാവും.
ചിത്രം കാണുക:


ഇതിനൊരു മറുവശമുണ്ട്:
ഇനി ആരുടേയെങ്കിലും നോട്ടിഫിക്കേഷൻസ് കൃത്യമായി കിട്ടണം എന്നാഗ്രഹിക്കുന്നവർക്ക് ആ മെനുവിൽ കാണുന്ന ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്ത് വെച്ചാലും മതി. ഫെയ്സ് ബുക്ക് കൃത്യമായി ആ ഫ്രണ്ടിന്റെ അപ്ഡേറ്റ്സ് നിങ്ങളെ അറിയിക്കും.

Monday, October 14, 2013

1090 - കേരളാപൊലീസിന്റെ ക്രൈം സ്റ്റോപ്പർ നമ്പർ!

നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ണിൽ പെട്ടാൽ സ്വയം പൊലീസാവുന്നതിനുപകരം പൊലീസിനെ വിളിച്ചറിയിക്കാനുള്ള ക്രൈം സ്റ്റോപ്പർ നമ്പറാണ് 1090. ഓരോ ജില്ലയിലും താമസിക്കുന്നവർ അവരവരുടെ ജില്ലാ കോഡ് കൂടി ചേർത്തു വേണം വിളിക്കാൻ.  

കള്ളവാറ്റ്, കള്ളക്കടത്ത്, ബോംബുനിർമ്മാണം, മറ്റ് സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ എന്നിവ കണ്ണിൽ പെടുകയാണെങ്കിൽ ഉടനെ തന്നെ പൊലീസിനെ  ബന്ധപ്പെടാൻ ഈ നമ്പർ ഉപയോഗിക്കാം.  വിളിക്കുന്നവരുടെ പേരുവിവരം വെളിപ്പെടുത്തണം എന്നില്ല.  കുറ്റകൃത്യങ്ങളെ  ഒരു പരിധിവരെ തടയുന്നതിന് ഇതു കാരണമാവുമെന്ന് കരുതാം. ജനങ്ങളുടെ സഹകരണമാണിതിനു പ്രധാനമായി വേണ്ടത്...

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License