Tuesday, July 31, 2018

July 31, 2018 at 10:18AM

🧐 അതായത് വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും; റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല ഇപ്പോൾ ഉള്ളത്!! 🤡

Saturday, July 28, 2018

July 28, 2018 at 09:48AM

ഇന്ദ്രിയദാഹങ്ങള്‍ ഫണമുയര്‍ത്തുമ്പോള്‍ അന്ധമാം മോഹങ്ങള്‍ നിഴല്‍ വിരിക്കുമ്പോള്‍ പ്രണവം ചിലമ്പുന്നു; പാപം ജ്വലിക്കുന്നു ഹൃദയങ്ങള്‍ വേര്‍പിരിയുന്നു വഴിയിലീകാലമുപേക്ഷിച്ച വാക്കുപോല്‍ പ്രണയം അനാഥമാകുന്നു... പ്രപഞ്ചം അശാന്തമാകുന്നു...

July 28, 2018 at 09:45AM

കഴിഞ്ഞ വർഷത്തെ കണക്ക്... പുതുക്കേണ്ടിയിരിക്കുന്നു - ഊറിച്ചിരിച്ചുകൊണ്ട് ത്രിപര ഇരിക്കുന്നു!!

Friday, July 27, 2018

July 27, 2018 at 09:36AM

#ചന്ദ്രഗ്രഹണം --രാത്രി 10.45ന് തുടക്കം; സമ്പൂർണ ഗ്രഹണം ഒന്നിന്-- തകർപ്പൻ കാഴ്ചകളൊരുക്കി ആകാശം ശ്രദ്ധ ക്ഷണിക്കുന്നു. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്നു കാണാം. രാത്രി ഏകദേശം 10.45നു ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങും. 11.45 മുതൽ അനുഭവവേദ്യമായിത്തുടങ്ങും. സമ്പൂർണഗ്രഹണം രാത്രി ഒന്നോടെ കാണാം. ഒന്നേമുക്കാൽ മണിക്കൂറോളം ഇതു നീണ്ടുനിൽക്കും. തുടർന്നു ഗ്രഹണത്തിന്റെ രണ്ടാംഘട്ടം പുലർച്ചെ അഞ്ചുവരെ. കേരളമുൾപ്പെടെ രാജ്യം മുഴുവൻ ഗ്രഹണം ദൃശ്യമാകും. ചന്ദ്രനു ചുവപ്പുരാശി പടരുന്നതിനാൽ രക്തചന്ദ്രൻ (ബ്ലഡ്മൂൺ) പ്രതിഭാസവും കാണാം. കഴിഞ്ഞ ജനുവരിയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. അടുത്ത പൂർണ ചന്ദ്രഗ്രഹണം 2025 സെപ്റ്റംബർ ഏഴിനു നടക്കും. ഭ്രമണപഥത്തിൽ, ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥിതിയിലാണു (പെരിജീ) ചന്ദ്രൻ. അതിനാൽ വലുപ്പം കുറഞ്ഞ പൂർണചന്ദ്രനാകും അനുഭവപ്പെടുക. #ചൊവ്വ ഇന്ന് ഭൂമിക്കടുത്ത് 15 വർഷങ്ങൾക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനും വരുംദിവസങ്ങൾ സാക്ഷ്യംവഹിക്കും. ഗ്രഹത്തെ കൂടുതൽ വലുപ്പത്തിലും തിളക്കത്തിലും കാണാൻ ഇന്നു മുതൽ സാധിക്കും. ജൂലൈ 31നു ഭൂമിയോട് ഏറ്റവുമടുത്ത നിലയിൽ ചൊവ്വയെത്തും. 57.6 ദശലക്ഷം കിലോമീറ്ററാകും അന്നു ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം. ചൊവ്വയും ചന്ദ്രനും ഒരേവലുപ്പത്തിൽ ഇന്നു ദൃശ്യമാകുമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതു വിശ്വസിക്കരുതെന്നു ബഹിരാകാശ വിദഗ്ധർ പറയുന്നു. ഇന്നു ചൊവ്വയല്ല, ചന്ദ്രൻ തന്നെയായിരിക്കും ആകാശക്കാഴ്ചയിലെ ‘സൂപ്പർതാരം.’ #മനോരമ https://ift.tt/2uOyEDl

July 27, 2018 at 06:32AM

#നീറുന്നതീച്ചൂള #ചങ്ങമ്പുഴ അവസാനമായി എഴുതിയ കവിത .......... ............ ........... ........... ........ വീർപ്പിട്ടു കണ്ണീരിൽ മുങ്ങിനിന്നിന്നിതാ മാപ്പു ചോദിപ്പൂ ഞാൻ നിന്നോടു ലോകമേ! ഒപ്പം തമസ്സും പ്രകാശവുമുൾച്ചേർന്നൊ- രപ്രമേയാത്ഭുതം തന്നെ നിൻ ഹൃത്തടം! ചെമ്പനീർപ്പൂക്കൾ വിടരുമതിൽത്തന്നെ വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും. പുല്ലാം കുഴലിനും തോക്കിനും മദ്ധ്യത്തി- ലുല്ലസിപ്പൂ നീ സഗർവനായ് സൗമ്യനായ് നിന്നെയെമ്മട്ടിലപഗഥിക്കും കഷ്ട- മെന്നിലുള്ളെന്നെശ്ശരിക്കറിയാത്ത ഞാൻ? നന്മനേരുന്നു നിനക്കുഞാൻ - നീയെന്റെ നന്ദിയും സ്നേഹവും സ്വീകരിക്കേണമേ. ............. ജൂൺ 6-1948 നു മറ്റൊരു പേരിൽ (നന്ദിയും സ്നേഹവും) പ്രസിദ്ധീകരിച്ച കവിത ആയിരുന്നു ഇത്. 1948 ജൂൺ 17നു ചങ്ങമ്പുഴ അന്തരിച്ചു!

Thursday, July 26, 2018

July 26, 2018 at 05:19AM

#നാളത്തെലോകം - #ചങ്ങമ്പുഴ കുങ്കുമപ്പൊട്ടു തൊടുന്നൊരാ കൈകളിൽ ച്ചെങ്കൊടി ഏന്തുന്ന മങ്കമാരേ, വീതശങ്കം നിങ്ങൾ പോകുവിൻ മുന്നോട്ടു വീരമാതാക്കളീ നാളെ നിങ്ങൾ!! പിച്ചിപ്പൂ മാലകൾ കെട്ടുമക്കൈകളിൽ- ക്കൊച്ചരിവാളേന്തും കന്യകളേ; നാണിച്ചുനിൽക്കാതെ പോകുവിന്മുന്നോട്ടു നാളത്തെ നന്മതൻ നാമ്പുകളേ! വേദാന്തം വൈദികരോതുന്നതു കേട്ടു വേവലാതിപ്പെടും വേലക്കാരേ, പള്ളിയിൽ ദൈവ, മില്ലമ്പലത്തിലും കള്ളങ്ങൾ നിങ്ങൾക്കു കണ്ണൂകെട്ടി... വിശ്വസിക്കായ്‌വിനച്ചെന്നായ്ക്കളെ, നിങ്ങൾ വിഭ്രമം വിട്ടിനി കൺ തുറക്കിൻ! കണ്ടുവോ ചാകുന്നതായിരം ദൈവങ്ങൾ തെണ്ടിയടിഞ്ഞു നടവഴിയിൽ? മർത്ത്യനേ മർത്ത്യനു നന്മചെയ്യൂ, മന്നിൽ മറ്റുള്ളതെല്ലാ മിരുട്ടുമാത്രം...! മർത്ത്യനെത്തീർത്തതു ദൈവമോ, ദൈവത്തെ മർത്ത്യനോ തീർത്തതെന്നോർത്തുനോക്കൂ! മത്തടിക്കുന്ന നരച്ച മതങ്ങൾതൻ മസ്തകം നിങ്ങളടിച്ചുടയ്ക്കൂ! തുപ്പുമവയുടനായിരംകൊല്ലമായ്- ച്ചപ്പിക്കുടിച്ച മനുഷ്യരക്തം! വീണവായിക്കുമവയെത്തടിപ്പിച്ച പ്രാണൻ പിടയ്ക്കുന്ന മർത്ത്യരക്തം- ഉണ്ണാതുറങ്ങാതുമിനീരിറങ്ങാതെ കണ്ണടഞ്ഞോർതൻ പവിത്രരക്തം.! ....... ............. ........ ............. .......... രണ്ടു തുട്ടേകിയാൽ ചുണ്ടിൽച്ചിരിവരും തെണ്ടിയല്ലേ മതം തീർത്തദൈവം? കൂദാശ കിട്ടുകിൽ കൂസാതെ പാപിയിൽ ക്കൂറുകാട്ടും ദൈവമെന്തു ദൈവം? പാൽപായസം കണ്ടാൽ സ്വർഗ്ഗത്തിലേക്കുടൻ പാസ്പോട്ടെഴുതുവോനെന്തു ദൈവം? കഷ്ടം, മതങ്ങളേ, നിങ്ങൽതൻ ദൈവങ്ങൾ നട്ടെല്ലൊടിഞ്ഞ നപുംസകങ്ങൾ!!

Wednesday, July 25, 2018

July 25, 2018 at 02:27PM

#പശുമൂത്രം സ്വാഹഃ #Timesofindia രാജസ്ഥാനിൽ പാൽ മാത്രമല്ല, പശുവിൻ മൂത്രവും വരുമാനമാർഗമാവുന്നു. രാജസ്ഥാനിലെ ക്ഷീര കർഷകർക്ക് ഇപ്പോൾ വരുമാനം കണ്ടമാനം ലഭിക്കുന്നത് മൂത്രത്തിൽ നിന്നാണ്. Gir, Tharparkar തുടങ്ങിയ ഉന്നതകുലജാതരുടെ മൂത്രമാണത്രേ മൊത്തത്തിൽ വിൽക്കുന്നത്. മൊത്തവ്യാപാരത്തിൽ ലിറ്ററിന് 15 മുതൽ 30 രൂപ വരെയും കിട്ടുന്നു, ഇതേ സമയം ഒരു ലിറ്റർ പശുവിൻ 22 രൂപ മുതൽ 25 രൂപ വരെ മാത്രമേ ഉള്ളൂ. വായിക്കുക: https://ift.tt/2JPWWkN

July 25, 2018 at 06:28AM

#മേൽമുണ്ട്കലാപം ക്രൈസ്തവമിഷണറിമാർ നടത്തിയ ഈ കലാപം അല്ലെങ്കിൽ വിപ്ലവകരമായ മാറ്റം ആയിരുന്നു തിരുവിതാംകൂറിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്കും മറ്റും തുടക്കം കുറിച്ചത് എന്നു കരുതുന്നു. തിരുവിതാംകൂറിന്റെ നവോത്ഥാനാത്തിനു തുടക്കം കുറിച്ചതു തന്നെ ഇതായിരിക്കാം! ചരിത്രത്തിൽ ഇവിടെ മിഷണറി വരുന്നില്ല. #ചാന്നാർലഹള എന്നപേരിൽ ഏതോ ചരിത്രാഖ്യായകർ മാറ്റിയിരിക്കുന്നു, - ചാന്നാന്മാർ വരുത്തിയ ലഹള എന്നായി മാറിയിരിക്കുന്നു!! അന്നത്തെ കാലത്ത് ഒരുപക്ഷേ ചാന്നാർലഹളയെന്ന പേര് അനിവാര്യവുമായിരുന്നിരിക്കാം. മേൽമുണ്ടുസമരത്തിന് കേരളത്തിന്റെ ജാതിവിരുദ്ധമുന്നേറ്റ ചരിത്രത്തിൽ സവിശേഷ സ്ഥാനമാണുള്ളത്. സവർണ്ണർ അധസ്ഥിത വിഭാഗങ്ങളോട് കാട്ടിയിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യപരിഷ്കൃതലോകവും തദ്ദേശീയകീഴാളജനതയും ഒറ്റക്കെട്ടായി പോരാടിയ ഇന്ത്യയിലെത്തന്നെ അപൂർവ്വം സമരങ്ങളിൽ ഒന്നായിരുന്നു ചാന്നാർ വിപ്ലവം എന്നപേരിൽ ഇന്നറിയപ്പെടുന്ന ഈ ലഹള. #മാറുമറയ്ക്കൽ സമരം, #ശീലവഴക്ക്, #മുലമാറാപ്പ് വഴക്ക്, #മേൽശീലകലാപം, #നാടാർലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. ഹിന്ദുമതത്തിലെ നാടാർ ക്ഷത്രിയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു. അക്കാലഘട്ടത്തിൽ സവർണ്ണ സ്ത്രീകൾക്കുമാത്രമേ നന്നായി വസ്ത്രം ധരിക്കുവാനും, ആഭരണങ്ങൾ ധരിക്കുവാനും അവകാശമുണ്ടായിരുന്നുള്ളു. താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു, മാത്രവുമല്ല ഈഴവർ, ചാന്നാർ, പുലയർ, കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല. ഈ ദുരാചാരം ബ്രാഹ്മണമേധാവികൾ നാടാർ സമുദായംഗങ്ങൾക്കുമേലും അടിച്ചേൽപ്പിച്ചു. ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ശാസനകൾ മതപരമായ കീഴ്‌വഴക്കമായി കണ്ടിരുന്നതിനാൽ ഈ വസ്ത്രസ്വാതന്ത്ര്യ നിഷേധത്തിൽ അസംതൃപ്തരായിരുന്നെങ്കിലും അധികമാരും പ്രതിഷേധിച്ചിരുന്നില്ല അന്ന്. എന്നാൽ ക്രൈസ്തമസമൂദായത്തിലേക്ക് മാറിയവർ മിഷ്ണറിമാരുടെ നേതൃത്വത്തിൽ ഇത് കൂറുതൽ വ്യാപൃതമാക്കി മാറ്റുകയായിരുന്നു.

Tuesday, July 24, 2018

July 24, 2018 at 10:18AM

#പുലയാടിമക്കൾ കഴുവേറി മക്കള്‍ക്ക്‌ മിഴിനീരു വേണം കഴുവേറുമെന്‍ ചോര വീഞ്ഞായി വരേണം കഴിവില്ലവര്‍ക്കിന്നു കദനങ്ങള്‍ മാറ്റാന്‍ കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്‍…!! കഴുവേറി മക്കളെ വരുകിന്നു നിങ്ങള്‍ കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല നിങ്ങള്‍ കടമിഴികള്‍ കൊത്തി പറിക്കുന്ന കൊമ്പന്‍ കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല നിങ്ങള്‍...!! പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും പുലയന്റെ മകനോട്‌ പുലയാണ് പോലും പുലയാടി മക്കളെ പറയുമോ നിങ്ങള്‍ പറയനും പുലയനും പുലയായതെങ്ങനെ പറയുമോ പറയുമോ പുലയാടി മക്കളെ…!! ......... പുതിയ സാമ്രാജ്യം; പുതിയ സൗധങ്ങള്‍ പുതിയ മണ്ണില്‍ തീര്‍ത്ത; പുതിയ കൊട്ടാരം പുതിയ നിയമങ്ങള്‍; പുതിയ സുരതങ്ങള്‍ പുതുമയെ പുല്‍കി തലോടുന്ന വാനം പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന പുലയക്കിടാത്തി തന്‍ അരയിലെ ദുഃഖം :( പുലയാണ് പോലും പുലയാണ് പോലും പുലയന്റെ മകളോട് പുലയാണ് പോലും പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും;!!! #PNRKurup

July 24, 2018 at 08:37AM

ഒരു ഓപ്പറേഷനു വേണ്ടി കമാണ്ടോകളെ സെലക്ട് ചെയ്യുന്നു. കമാണ്ടർ ആദ്യത്തെ ആളെ വിളിച്ചു. കൈയിൽ ഗണ്‍ കൊടുത്തിട്ടു പറഞ്ഞു: 👮‍♂ "ആ മുറിയിൽ കയറി കാണുന്ന ആളെ ഷൂട്ട് ചെയ്ത് കൊല്ലണം. കാണുന്നത് നിങ്ങളുടെ ഭാര്യയെ ആയാൽ പോലും വെടിവെക്കണം" 👨 "സോറി സർ .. എന്റെ ഭാര്യയെ കൊല്ലാൻ എനിക്ക് പറ്റില്ല." 👮‍♂ "നിങ്ങളെ ഈ ജോലിക്കു പറ്റില്ല. ഭാര്യയേയും കൂട്ടി സ്ഥലം വിട്ടോളു." രണ്ടാമത്തെ ആളെ വിളിച്ചു. കൈയിൽ ഗണ്‍ കൊടുത്തിട്ടു പറഞ്ഞു : 👮‍♂ "ആ മുറിയിൽ കയറി കാണുന്ന ആളെ ഷൂട്ട് ചെയ്ത് കൊല്ലണം. കാണുന്നത് നിങ്ങളുടെ ഭാര്യയെ ആയാൽ പോലും വെടിവെക്കണം" അയാൾ തോക്കുമായി മുറി തുറന്നു. ഭാര്യയെ അതിനുള്ളിൽ കണ്ടതോടെ പിന്മാറി. 👨 "സോറി സർ .. എന്റെ ഭാര്യയെ കൊല്ലാൻ എനിക്ക് പറ്റില്ല." 👮‍♂ "നിങ്ങളെ ഈ ജോലിക്കു പറ്റില്ല. ഭാര്യയേയും കൂട്ടി സ്ഥലം വിട്ടോളു." മൂന്നാമത്തേത് ഒരു വനിതാ കമൻഡോ ആയിരുന്നു. അവരുടെ കൈയിൽ ഗണ്‍ കൊടുത്തിട്ടു പറഞ്ഞു : 👮‍♂ "ആ മുറിയിൽ കയറി കാണുന്ന ആളെ ഷൂട്ട് ചെയ്ത് കൊല്ലണം. കാണുന്നത് നിങ്ങളുടെ ഭർത്താവിനെ ആയാൽ പോലും വെടിവെക്കണം" അവർ തോക്കുമായി മുറിയിൽ കയറി. വാതിലടഞ്ഞു. അതിൽ നിന്ന് വലിയ ഒച്ചയും കരച്ചിലും. അഞ്ചുമിനുട്ട് കഴിഞ്ഞ് വാതിൽ തുറന്ന് കമാൻഡോ വെളിയിൽ വന്നു. 👮‍♂ "നിങ്ങളുടെ ഭർത്താവിനെ എന്ത് ചെയ്തു? " കമാണ്ടർ ചോദിച്ചു. നെറ്റിയിലെ വിയർപ്പ് തുടച്ച് അവർ പറഞ്ഞു : 👩 "ഈ ഗണ്ണിൽ ബുള്ളറ്റൊന്നും ഇല്ലായിരുന്നു സർ. അതുകൊണ്ട് പാത്തിക്കടിച്ചാണു കൊന്നത്..."

July 24, 2018 at 06:21AM

#അംബാസ്തവം #തിരുമാന്ധാംകുന്നിലമ്മ #പൂന്താനം ഘനസംഘം ഇടയുന്ന #തനുകാന്തി തൊഴുന്നേൻ! അണിതിങ്കൾക്കല ചൂടും #പുരിജട തൊഴുന്നേൻ! പാരിടമഖിലവും ജ്വലിച്ചങ്ങു ലസിക്കുന്ന മാറിടമതിൽ രമ്യം #മണിമാല തൊഴുന്നേൻ! ചന്ദനം വളർപാമ്പുമണിഞ്ഞു കൊണ്ടെഴുന്ന ചന്ദനമലയെ വെന്ന #തിരുമുല തൊഴുന്നേൻ! അവധി മൂന്നുലകിന്നും വിഭജിച്ചു തിളങ്ങും ത്രിവലിശോഭിതമായോരു #ഉദരം കൈതൊഴുന്നേൻ! ചുവന്നപട്ടുടയാട #നിതംബം തൈതൊഴുന്നേൻ 'ശൂൽക്കാര' മുയർന്ന #പാമ്പുടഞാൺ കൈതൊഴുന്നേൻ! കരഭം നൽമണിത്തൂണും കദളിയും തൊഴുന്ന ഊരുഭംഗിയാർന്ന നിന്റെ #തിരുതുട തൊഴുന്നേൻ! സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ചു മേവുന്ന മണിച്ചെപ്പാം #മുഴങ്കാൽ കൈതൊഴുന്നേൻ! അംഗജനിഷംഗം കൈതകമിവ തൊഴുന്ന ഭംഗിയിലുരുണ്ട നിൻ #കണങ്കാൽ കൈതൊഴുന്നേൻ! മുടിതൊട്ടങ്ങടിയോളം #ഉടൽ കണ്ടു തൊഴുന്നേൻ! ചൊൽക്കൊണ്ട തിരുമാന്ധാംകുന്നിലമ്മേ തൊഴുന്നേൻ!

July 24, 2018 at 05:37AM

കൊണ്ടു നടന്നതും നീയേ ചാപ്പാ! കൊണ്ടോയി കൊല്ലിച്ചതും നീയേ ചാപ്പാ!!

Sunday, July 22, 2018

July 22, 2018 at 03:42PM

ഭ്രാന്ത് ഭ്രാന്തിനെ എനിക്ക് ഭയമാണ്. ബോധമനസ്സിന്റെ പിടിവിട്ടാൽ പിന്നെ അനേകലക്ഷം ജീവിവർഗത്തിലൊന്നായി കേവലം വിശപ്പിനെ മാത്രം ധ്യാനിച്ചു കഴിയേണ്ടിവരുന്ന ഒരു മൃഗമായി മാറിപ്പോകും എന്ന ഭയം! ബോധമണ്ഡലം കൈവിട്ടുപോകുന്ന ഒരുതരം അവസ്ഥയും എനിക്കിഷ്ടമല്ല! ഓർമ്മകളും ചിന്തകളും സ്വപ്നങ്ങളും ശൂന്യമായിക്കഴിഞ്ഞാൽ പിന്നെയെന്തു ജീവിതം! സുഖഭോഗചിന്തകളെങ്കിലും ഇല്ലെങ്കിൽ പിന്നെ ജീവിക്കുന്നതെന്തിന്! സ്നേഹിക്കാനോ ബഹുമാനിക്കാണോ പ്രണയിക്കാനോ കാമിക്കാനോ അറിയില്ലെങ്കിൽ ജീവിതത്തിൽ പിന്നെ എന്തുണ്ട്! ഞാൻ ഭ്രാന്തന്മാരെ കണ്ടാൽ നോട്ടം മാറ്റിക്കളയും - എനിക്കവരെയും ഭയമാണ്! ആ അംഗവിക്ഷേപങ്ങൾ എനിക്കുതന്നെ അനുകരിക്കാൻ തോന്നിയേക്കുമോ എന്നു ഭയക്കും! പ്രതീക്ഷയറ്റ, പ്രത്യാശറ്റ നോട്ടം, വിശപ്പിന്റെ ദൈന്യത, ആരൊക്കെയോ ഉടുപ്പിച്ചു വിടുന്ന വേഷവിധാനത്തിലെ നിസാരത... ഒക്കെ ഭീതിയോടെ, ഉൾക്കിടിലത്തോടെ ഓർമ്മയിൽ തള്ളിവരും. എന്നെ പിന്നെയുമത് പിന്തുടരുന്നതുപോലെ തോന്നും!! നാളെ ഞാനും ഒരു ഭ്രാന്തനായി വഴിയിലൂടെ അലയേണ്ടി വരുമോ എന്നു വെറുതേ ഭയക്കും!! സത്യമാണ്!! ഭ്രാന്തെന്നത് എനിക്കു മരണമാണ്. മരണത്തിന്റെ മുഖമാണ് ഓരോ ഭ്രാന്തനും! അവർ വെറുതേ ചിരിക്കും, വെറുതേ കരയും, വെറുതേ പുലമ്പും!!

Thursday, July 19, 2018

July 19, 2018 at 01:26PM

ആമീസിന്റെ സ്കൂളിൽ നിന്നും വിളി വന്നു ഇപ്പോൾ. ആത്മികയുടെ കാസ്റ്റും റിലീജിയനും ഏതാണെന്നു പറയണം എന്നാണാവശ്യം. ഞാൻ ചോദിച്ചു അതെന്തിനാണെന്ന്. രജിസ്റ്ററിൽ രേഖപ്പെടുത്തണം, ഗവണ്മെന്റിനു സബ്മിറ്റ് ചെയ്യേണ്ടതാണെന്ന് ടീച്ചർ പറഞ്ഞു. ഞാൻ പറഞ്ഞു ആത്മികയുടെ കാര്യത്തിൽ അത് എഴുതേണ്ടതില്ല. ഒരു ---- വര വരയ്ക്കുക. അവൾക്ക് തിരിച്ചറിവു വരുന്ന സമയത്ത് അവൾക്ക് ഇഷ്ടമുള്ള കാസ്റ്റും റിലീജിയനും അവൾ തന്നെ തെരഞ്ഞെടുക്കട്ടെ. തൽക്കാലം അത് എഴുതരുത് എന്ന്. കിട്ടിയേ തീരൂ എന്നു വാശിപിടിച്ചപ്പോൾ തരില്ല എന്നു ഞാനും ഉറച്ചു. ഓക്കെ സാർ എന്നും പറഞ്ഞ് ഫോൺ വെച്ചിട്ടുണ്ട്. ഇനി ഇതിന്റെ ക്രൂരത ആ സോ കോൾഡ് ടീച്ചറിന്റെ കൈയ്യിൽ നിന്നും ആമീസ് അനുഭവിക്കുമോ എന്നാണു സങ്കടം. #ആത്മിക #Aatmika #ആമി #Aami

July 19, 2018 at 08:53AM

#കുമാരനാശാന്‍ #നളിനി സന്തതം മിഹിരനാത്മശോഭയും സ്വന്തമാം മധു കൊതിച്ച വണ്ടിനും ചന്തമാര്‍ന്നരുളി നില്‍ക്കുമോമലേ, ഹന്ത! ധന്യമിഹ നിന്‍റെ ജീവിതം! (നളിനി താമരപ്പൂവിനോടു പറയുന്നു: ഏതു സമയത്തും സ്വന്തം കാന്തി സൂര്യനു സമര്‍പ്പിക്കുമ്പോഴും തന്നെ കൊതിച്ചെത്തുന്ന വണ്ടുകൾക്ക് മതിയാവോളം തേൻ സമ്മാനിക്കുന്ന താമരപ്പൂവേ നിന്റെ ജീവിതം എത്ര ധന്യമാണ്!!) നളിനി സ്വന്തം കാര്യം യാതൊന്നും നേരിട്ട് നമ്മളോട് പറയുന്നില്ലെങ്കില്‍‌ പോലും നളിനിയുടെ വ്യസനം ആഴത്തില്‍ മനസ്സിലാക്കുവാൻ സാധിക്കുന്നു. താപസിയായിരിക്കുമ്പോൾ തന്നെയും സ്വന്തമായി കാമുകനെ തേടുന്നവളാണ് നളിനി. ആ താമരപ്പൂവിനെപ്പോലെ, സ്വന്തം ആത്മശോഭ കണവനു സമര്‍പ്പിച്ച് ജീവിക്കുമ്പോഴും തന്റെ ജീവിത സൌഭാഗ്യമാകുന്ന തേന്‍ കാമുകനായ ദിവാകരനു സമര്‍പ്പിക്കുവാന്‍ തനിക്കു കഴിയാതെ പോകുന്നല്ലോ എന്ന സങ്കടവും ഉണ്ട് ഇതിൽ. അർത്ഥതലങ്ങൾ ഏറെ കാണാം. ഹന്ത ഒന്നൊന്നര ഹന്തയാണ്!! എന്ത് കുന്തമോ ആവട്ട്. അർത്ഥം, ആ എക്സ്പ്രഷൻ വായനക്കാർക്കുള്ളതാണ്.

Friday, July 13, 2018

മാടായിപ്പാറ മഴക്കാലസഹവാസം


മാടായിപ്പാറ മഴക്കാലസഹവാസം - ജൂലൈ 14, 15 - 2018
പണ്ടൊരിക്കൽ മാടായിപ്പാറയിൽ നടന്ന മഴക്കാലസഹവാസ ക്യാമ്പിൽ രാത്രിസമയത്ത് നടന്ന് മനോഹരമായ നാടൻപാട്ടും ദൃശ്യഭംഗി നിറഞ്ഞ നടനമനോഹാരിതയും കണ്ടറിയുക. നാളെയും മറ്റന്നാളുമായി വീണ്ടും ഒത്തുചേരുകയാണ് മാടായിപ്പാറയിൽ. പാടിയവരും ആടിത്തിമിർത്തവരും നാളെ മാടായിയിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

പ്രഭുജന്മങ്ങൾ മുമ്പൊരിക്കലെന്നോ ഒരുഭാഗത്തു നിന്നും വെട്ടിയരിഞ്ഞു തുടങ്ങിയ വിശാലമായ ഗ്രാമ്യഭംഗിയാണ് മാടായിപ്പാറ. ശക്തമായ ജനകീയമുന്നേറ്റത്തിലൂടെ പാതിവെച്ചു നിർത്തിയതിന്റെ ശേഷക്കാഴ്ചകളും, അടരുവാൻ വെമ്പി നിൽക്കുന്ന വമ്പൻ പാറച്ചീളുകളും നമുക്കിന്നു കാണാനാവും. വിശുദ്ധിയുടെ നിറവിൽ പാറപ്പുറത്ത് പാഠശാലയും അമ്പലവും സമീപത്തുതന്നെ മാടായിക്കാവും കാണാം. ചരിത്രസാക്ഷ്യമായി ജൂതക്കുളം അടക്കം മറ്റനേകം കാഴ്ചകളും ഉണ്ടവിടെ...

മഴ തുടങ്ങുമ്പോൾ പാറയോരം കുഞ്ഞു പൂക്കളാൽ കളിച്ചുല്ലസിക്കാറുണ്ട്. ചെരിഞ്ഞമർന്നു പെയ്യുന്ന മഴക്കാഴ്ചകൾ മറ്റൊരു നവ്യാനുഭവത്തിനു സാക്ഷ്യം വഹിക്കും. ഒത്തൊരുമിച്ചുള്ള സങ്കേതങ്ങളെല്ലാം ഓർമ്മപ്പെടുത്തലുകളാവുന്നു. ചിതറിത്തെറിച്ചൊഴുകുന്ന ചിന്തകൾ, പുതുമ കലർന്ന നേരൊഴുക്കിലൂടെ, ഒന്നാവുന്നു ഓരോ കൂടിച്ചേരലുകളിലൂടെയും. ഒത്തുചേരുക! നമുക്ക് ഒന്നായി തീരാം...!!

നന്ദി VC Balakrishnan മാഷേ...
...................... .................... ....................... .............
ആണ്ടിയമ്പലം മോന്തയത്തിമ്മേല്
തീപിടിച്ചുണ്ടേ തീപിടിച്ചുണ്ടേ...
ആന വരും മുമ്പേ മണിയൊച്ച വേണ്ടോങ്കി
ആനക്കഴുത്തുമേൽ മണികെട്ടിനയ്യ...
ആന വരും മുമ്പേ മണിയൊച്ച വേണ്ടോങ്കി
ആനക്കഴുത്തുമേൽ മണികെട്ടിനയ്യ...
കുഞ്ഞി മക്കൾക്ക് ദീനം പരത്തുന്ന
കൂവക്കാടൻ പക്ഷി കൂവി നടന്നേ...
കുഞ്ഞി മക്കൾക്ക് ദീനം പരത്തുന്ന
കൂവക്കാടൻ പക്ഷി കൂവി നടന്നേ...
 

Thursday, July 12, 2018

July 12, 2018 at 06:12AM

Good 〽🌐Rning 💐 ഇത് ഗുഡ് മോണിങ് എന്നാണത്രേ വായിക്കേണ്ടത്!! ഒരു വാട്സാപ്പ് ജീവി പറഞ്ഞു!

Wednesday, July 11, 2018

July 11, 2018 at 06:27AM

അലങ്കോലമായിക്കിടക്കുന്ന വീട് എങ്ങനെ കണ്ടാലും ഒരു സൂക്കേട് തലപൊക്കും! ദേഷ്യം വരും. കൃത്യതയില്ലാതെ അവിടേയും ഇവിടേയും ഒന്നും കിടക്കുന്നത് കാണാൻ ഇഷ്ടമല്ല. പങ്കാളിയെ ഇതൊക്കെ ചെയ്തു നേരേചൊവ്വേ വെച്ച് കാണിച്ചു കൊടുക്കാമെന്നല്ലാതെ വാശിപിടിച്ച് അനുസരിപ്പിക്കാൻ പറ്റാത്തതിനാൽ പതിയെ പതിയെ കാര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നു, ഷേവ് ചെയ്യാൻ വമ്പൻ മടിയാണ്. അതിനെ ആഴ്ചയിൽ ഒരിക്കൽ മാത്രമായി ചുരുക്കി പണ്ടാരടക്കി. ചെരിപ്പുകൾ വൃത്തിയാക്കാൻ അതിലേറെ മടി (നേരിട്ട് കാണുമ്പോൾ ആരും ചെരുപ്പു നോക്കിയേക്കരുത് - വിട്ടേക്ക്, ഭാര്യശ്രീ കഴുകി വെയ്ക്കും), നഖം മുറിക്കാൻ ഒന്നൊന്നര മടി. പല്ലുള്ളതിനാൽ ഒരു രക്ഷ - മാസത്തിൽ ഒരിക്കൽ വെച്ച് പല്ല് അതിന്റെ ഡ്യൂട്ടി വൃത്തിയായി ചെയ്യും.

Monday, July 09, 2018

July 09, 2018 at 08:22PM

#മണിനാദം #ഇടപ്പള്ളി അനുനയിക്കുവാനെത്തുമെൻ കൂട്ടരോ- ടരുളിടട്ടെയെന്നന്ത്യ യാത്രാമൊഴി: മറവി തന്നിൽ മറഞ്ഞു മനസാലെൻ- മരണ ഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ!-യെന്തിലും സഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റ തോഴരാം കനകതൂലികേ! കാനനപ്രാന്തമേ! മധുരമല്ലാത്തൊരെൻ മൗനഗാനത്തിൻ മദതരളമാം മാമരക്കൂട്ടമേ! പിരിയുകയാണിതാ, ഞാനൊരധഃകൃതൻ കരയുവാനായ്പ്പിറന്നൊരു കാമുകൻ! മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ പ്രണയമറ്റതാമീ മൺപ്രദീപകം! ............ ........ ............ .......... Sugeesh G

July 09, 2018 at 05:34AM

ആദി കാലങ്ങളി, ലാദർശ രശ്മികൾ- ക്കാതിത്ഥ്യമേകി ഞാനെന്മനസ്സിൽ, ആ നവ യൗവനരംഗത്തിൽ സർവ്വവു മാനന്ദസാന്ദ്രങ്ങളായിരുന്നു. ഉന്നതമാകുമാ മാമക ലക്ഷ്യത്തിൽ മിന്നിത്തിളങ്ങിയ താരകങ്ങൾ ഓമൽക്കരങ്ങളലെന്നെത്തഴുകവേ കോൾമയിർക്കൊണ്ടു ഞാൻ പാട്ടു പാടി, അന്നെന്റെ സങ്കൽപം കാണിച്ചലോക, മീ മന്നിലും കാണാൻ ഞാൻ വെമ്പി നോക്കി. ............. .............. ............ ചാടിമറയുന്നു കാലപ്രവാഹത്തി- ലാടലിയന്നു ഞാൻ നോക്കിനിൽക്കെ! മായാ മരീചികയായ് സ്വയം മാറുന്നു മാനസ മോഹന ശ്രീമയൂഖം. കമ്പിത ഗാത്രനായ് സ്തംഭിതചിത്തനാ- യമ്പരന്നാവിധം നിൽക്കുമെന്നെ, തോളിൽക്കുലുക്കി പ്രസന്നനാം മറ്റൊരു തോഴൻ പറകയാണിപ്രകാരം:- "എതിനാണീ മന്നിലാദർശസ്വപ്നങ്ങൾ ചിന്തിച്ചു നോക്കൂ നീ മത്സുഹൃത്തേ! തങ്കക്കിനാക്കളെപ്പൂവിട്ടു പൂജിച്ച നിൻകളിത്തോഴനിന്നെങ്ങുപോയി? നീയുമമ്മട്ടിൽ 'മരീചിക' തൻ പിമ്പേ പായുകയാണയ്യേ, മാൻകിടാവേ!" .................... #പാടുന്നപിശാച്‌ #ചങ്ങമ്പുഴ

Sunday, July 08, 2018

July 08, 2018 at 03:30PM

പ്ലസ്സിൽ നിലവിലുള്ള ക്രഷുകളുടെ ലിസ്റ്റുമായി വന്നിരിക്കുന്നു!! ഉള്ളവരെ വെച്ച് മ്മക്കൊരു കറക്കിക്കുത്ത് മത്സരം നടത്ത്യാൽ എന്താ!! നറുക്കെടുപ്പ്!!

Saturday, July 07, 2018

July 07, 2018 at 06:33PM

ബാംഗ്ലൂരിലെ ഇന്ദിരാനഗർ മലയാളി സമാജം വക (Ratheesh Kandadukkam ) രതീഷിനു നൽകുന്ന സ്വീകരണവും ഗാനമേളയും ഇന്നു രാത്രി നടക്കുന്നു.

July 06, 2018 at 12:24PM

#പഴമയിലൊരുപുതുമ ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ- മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും മലകയറുമീ നമ്മളൊരുവേളയൊരുകാത- മൊരുകാതമേയുള്ളു മുകളീലെത്താൻ...

Friday, July 06, 2018

July 06, 2018 at 04:50AM മണിമഞ്ജുഷ

"മനുഷ്യ! നിർത്തിനേൻ മദീയമാക്രോശം
വ്രണപ്പെടൊല്ല നിൻമനസ്സു ലേശവും.
തുറന്നു ചൊൽവോനെത്തുറിച്ചു നോക്കേണ്ട;
പറഞ്ഞുപോയ് സ്വല്പം പരമാർത്ഥാംശം ഞാൻ.

അവനി നമ്മൾക്കു പൊതുവിൽ പെറ്റമ്മ;
അവൾതൻ സേവതാൻ നമുക്കു സൽക്കർമ്മം.
ഇതരജീവികൾ കിടക്കട്ടേ; മർത്യ--
ഹൃദയങ്ങളാദ്യമിണങ്ങട്ടേ തമ്മിൽ.

ഒരമ്മതൻ മക്കളുലച്ചവാളുമായ്-
പ്പൊരുതും പോർക്കളമവൾതൻ മാറിടം!
ഇതോ ധരിത്രിതൻ പുരോഗതി? നിങ്ങൾ-
ക്കിതോ ജനിത്രിതൻ വരിവസ്യാവിധി?
ഒരു യുഗത്തിങ്കലൊരിക്കലോ മറ്റോ
തിരുവവതാരം ജഗദീശൻ ചെയ്വൂ;

തുണയ്പു ഞങ്ങളും കഴിവോളമപ്പോൾ
ജനനിക്കാന്ദം ജനിച്ചിടും മട്ടിൽ
അതിന്നു മുമ്പിലുമതിന്നു പിമ്പിലും
ക്ഷിതിക്കു മർത്ത്യർതൻ ഭരം സുദുസ്സഹം.

യഥാർത്ഥമാം പുത്രസുഖമവൾക്കില്ല ;
യഥാർത്ഥമാമൂർദ്ധ്വഗമനവുമില്ല.
നിലകൊൾവൂ മർത്ത്യസമുദായഹർമ്മ്യം
ശിലകളൊക്കെയുമിളകി വെവ്വേറെ;

അവയിലോരോന്നുമയിത്തം ഭാവിച്ചു
ശിവ ശിവ! നില്പൂ തൊടാതെ തങ്ങളിൽ
മറിഞ്ഞുവീഴാറായ് മനോജ്ഞമിസ്സൗധം;
തെറിച്ചുപോകാറായ് ശിലകൾ ദൂരവേ.

ഉടയവനെയോർത്തിനിയെന്നാകിലും
വിടവടയ്ക്കുവിൻ! വിരോധം തീർക്കുവിൻ!
പരസ്പരപ്രേമസുധാനുലേപത്താൽ
പരമിപ്രാസാദം പ്രകാശമേന്തട്ടെ;
പരോപകാരമാം ഭവപഞ്ചാക്ഷരി
പരിചയിക്കുവിൻ പ്രവൃത്തിരൂപത്തിൽ.
........... .............

##ഉള്ളൂർ

Thursday, July 05, 2018

July 05, 2018 at 08:17PM

തുടുതുടെയൊരു ചെറു കവിത വിടർന്നു തുഷ്ടിതുടിക്കും മമ ഹൃത്തിൽ! ചൊകചൊകയൊരു ചെറുകവിത വിടർന്നൂ ചോരതുളുമ്പിയ മമ ഹൃത്തിൽ! മലരൊളി തിരളും മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുനമുക്കി, എഴുതാനുഴറീ കൽപന ദിവ്യമൊ- രഴകിനെ, എന്നെ മറന്നൂ ഞാൻ! മധുരസ്വപ്ന ശതാവലി പൂത്തൊരു മായാലോകത്തെത്തീ ഞാൻ! അദ്വൈതാമല ഭാവസ്പന്ദിത- വിദ്യുന്മേഖല പൂകീ ഞാൻ!.... #മനസ്വിനി #ചങ്ങമ്പുഴ കൃഷ്ണപിള്ള

July 05, 2018 at 06:15AM

തന്നതില്ല പരനുള്ളു കാട്ടുവാ- നൊന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയതപൂർണ്ണമിങ്ങഹോ വന്നുപോം പിഴയുമർത്ഥശങ്കയാൽ! ........... ........... നല്ല ഹൈമവത ഭൂവിൽ, ഏറെയായ് കൊല്ലം അങ്ങൊരു വിഭാത വേളയിൽ ഉല്ലസിച്ചു യുവ യോഗിയേകനുൽഫുല്ല ബാലരവി പോലെ കാന്തിമാൻ...! 😎🙈 #നളിനി #കുമാരനാശാൻ #ഖണ്ഡകാവ്യം

Wednesday, July 04, 2018

July 04, 2018 at 08:55PM

#അവളേക്കുറിച്ച് എന്തൊക്കെയാവാം സഖീ നീ ഹൃദി താലോലിക്കും ചിന്തകളെന്തൊക്കെയോ നീ കാണും കിനാവുകൾ? എന്തുമാവട്ടെ, പക്ഷേ, അവിടേക്കെറിയുന്നു രണ്ടു വാക്കുകൾ മാത്രം ഓർക്കുക വല്ലപ്പോഴും!!

July 04, 2018 at 05:51AM

സ്തുതി പാടുക നാം! മർത്ത്യനു സ്തുതി പാടുക നാം!! തന്നയല്പക്കത്തരവയർ നിറയാ പെണ്ണിനു പെരുവയർ നല്കും മർത്ത്യനു സ്തുതിപാടുക നാം!! ... ....... ............ ......... . .......... കുഞ്ഞുന്നാളിലെനിക്കൊരു മോഹം കുന്നില്ലാത്തൊരു നാടെൻ നാടെന്ന്- ഇന്നാ ദുഖം തീർന്നൂ ചുറ്റും കുന്നായ്മകളുടെ കുന്നുകൾ കാൺകേ...! ... ....... ............ ......... . .......... #അയ്യപ്പപ്പണിക്കർ #കുടുംബപുരാണം

Monday, July 02, 2018

July 02, 2018 at 08:43AM

സുനിൽ, നിന്നെ ആദ്യം പിടിച്ച് ഞാൻ ഫെയ്സ്ബുക്കിലിട്ടതിന്റെ വാർഷികമാണെന്ന്!! കൂടെ ഫോട്ടോയും...

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License