Friday, March 31, 2017

March 31, 2017 at 05:32AM

നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ? നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴന്നെടുക്കുന്നോ? നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ? നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്. ............. .................... ................... ഖനി തുരക്കൂ, തുരന്നുപോയിപ്പോയിയെല്ലാം വെളിയിലെത്തിക്കൂ ഞങ്ങടെ വിളക്കു കത്തിക്കൂ ഞങ്ങടെ വണ്ടിയോടിക്കൂ ഞങ്ങള്‍ വേഗമെത്തട്ടെ; നിങ്ങള്‍ വേഗമാകട്ടെ. നിങ്ങള്‍ പണിയെടുക്കിന്‍; നാവടക്കിന്‍; ഞങ്ങളാകട്ടെ, യെല്ലാം ഞങ്ങള്‍ക്കാകട്ടെ… ....... .............. ............. .............. ........... അല്പമല്പമുറക്കെയായച്ചോദ്യമവിടെ കുഴിയിലാകെ മുഴങ്ങിനിന്നപ്പോള്‍ ഖനിയിടിഞ്ഞു!! ഖനിയിടിഞ്ഞു മണ്ണിടിഞ്ഞു അടിയിലായിയമര്‍ന്നു ചോദ്യം കല്‍ക്കരിക്കറയായി ചോദ്യം അതില്‍ മുടിഞ്ഞവരെത്രയാണെന്നോ? .............. ............... ................. ............. അടിമ ഞങ്ങള്‍ ,ഹരിയുമല്ല, ദൈവമല്ല, മാടുമല്ല, ഇഴയുമെന്നാല്‍ പുഴുവുമല്ല, കൊഴിയുമെന്നാല്‍ പൂവുമല്ല, അടിമ ഞങ്ങള്‍ … ...... ..... .......... ............. ............ ............... തളര്‍ന്ന ഞങ്ങളെ വലയിലാക്കി അടിമയാക്കി മുതുകുപൊളിച്ചു ഞങ്ങടെ ബുദ്ധി മന്ദിച്ചു; നിങ്ങള്‍ ഭരണമായ് പണ്ടാരമായ് പല ജനപദങ്ങള്‍, പുരിപുരങ്ങള്‍, പുതിയ നീതികള്‍, നീതി പാലകര്‍ കഴുമരങ്ങള്‍, ചാട്ടവാറുകള്‍, കല്‍ത്തുറുങ്കുകള്‍ കോട്ടകൊത്തള- മാനതേരുകളാലവട്ടം അശ്വമേധ ജയങ്ങളോരോ- ദിഗ്‌ജയങ്ങള്‍-മുടിഞ്ഞ ഞങ്ങള്‍ അടിയിലെന്നും ഒന്നുമറിയാതുടമ നിങ്ങള്‍ക്കായി ജീവന്‍ ബലികൊടുത്തില്ലേ… പ്രാണന്‍ പതിരു പോലെ പറന്നു പാറിച്ചിതറി വീണില്ലേ… #കടമ്മനിട്ട #കുറത്തി #ഭരണം #കവിത http://ift.tt/2oeLtF1

Thursday, March 30, 2017

March 30, 2017 at 09:09PM

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ അമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ അമ്മ വിളിയ്കുന്നു കള്ളന്‍ കൊച്ചൂ കുസൃതികള്‍ കാട്ടുമ്പൊളെന്നെയെന്‍ എട്ടന്‍ വിളിച്ചു നീ കള്ളന്‍ അച്ചനോടമ്മിണി ടീച്ചര്‍ പറഞ്ഞൂ പഠിക്കാന്‍ മിടുക്കനീ കള്ളന്‍ ഓട്ടത്തില്‍ ചാട്ടത്തില്‍ ഒന്നാമനാകുമ്പൊള്‍ കൂട്ടുകാര്‍ വാഴ്തി നീ കള്ളന്‍ കാമിനീമാരെ കമന്റടിക്കുന്നേരം “നാണമില്ലല്ലോട കള്ളാ..” കല്യാണപ്പെണ്ണിന്‍ കരം പിടിച്ചു ഞാന്‍ ദീപം വലം വെച്ച നേരം ഇത്തിരിയിക്കിളിയാക്കിയതോര്‍ത്തവള്‍ പിന്നെ പറഞ്ഞു നീ കള്ളന്‍… അത്താഴമൂണു കഴിഞ്ഞു ഞാ‍ന- സ്വസ്ഥനാ‍യിട്ടുലാത്തുന്ന നേരം കള്ളച്ചിരിയോടടക്കം പറഞ്ഞവള്‍ പിള്ളേരുറങ്ങീല കള്ളാ കക്കാതെ, കവരാതെ, കളളം പറയാതെ കള്ളനായ് തീര്‍ന്നു ഞാന്‍ പണ്ടെ… കക്കാതെ കവരാതെ കള്ളം പറയാതെ കള്ളനായ്‌ തന്നെ വളര്‍ന്നു... http://ift.tt/2nPAiSk #കള്ളൻ

March 30, 2017 at 12:53PM

കണ്ടുനോക്കട്ട്...

March 30, 2017 at 07:55AM

ഇന്ന് സിൽമക്ക് പോണം... ടിക്കറ്റ് ബുക്കിയിട്ടുണ്ട്... #Takeoff P V Shaji Kumar

Wednesday, March 29, 2017

March 29, 2017 at 03:47PM

#പിണക്കം #വിതുമ്പൽ

March 29, 2017 at 06:00AM

വെള്ളിയാഴ്ച നാട്ടിൽ ഹർത്താലാണോ? പണിയായോ? ടിക്കറ്റ് ക്യാൻസൽ ചെയ്യണോ?

Monday, March 27, 2017

March 27, 2017 at 06:58AM

ബാംഗ്ലൂരിൽ ആർക്കെങ്കിലും മംഗളം ചാനൽ കിട്ടുന്നുണ്ടോ??

Sunday, March 26, 2017

March 26, 2017 at 04:56PM

ന്യായീകരണ തൊഴിലാളി യൂണിയൻ ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങാനാഗ്രഹിക്കുന്നു... കാലത്തിനനുസരിച്ച് നീങ്ങുന്നതല്ലേ ഉചിതം...

March 26, 2017 at 12:01PM

തെയ്യങ്ങൾ നിരവധിയാണ്. പ്രത്യേക ലേബലുകൾക്ക് അടിമപ്പെടാതെ അവ അങ്ങനെ നീങ്ങുന്നു. വ്യക്തമായി അറീയാതെ പല വ്യാഖ്യാനങ്ങൾക്കും തെയ്യങ്ങളെ ഉപയോഗിച്ചു വരുന്നു. ഇത് കേരള-കർണാട ബോർഡറിൽ ഉള്ളൊരു തെയ്യമാണ്. ആട്സാപ്പിൽ രസകരമായ പല കമന്റുകളിലും ഇത് ഷെയർ ചെയ്യപ്പെടുന്നു... ട്രോളുകൾക്കെതിരെ നീങ്ങുന്ന കമ്മ്യൂണിസ്റ്റുകാരനെ തെയ്യം കെട്ടിയതിനാൽ, എന്നോ കൂടു നിന്ന് സെൽഫി എടുത്ത ആളെ പടമാക്കുന്ന തെയ്യമെന്നോ ഒക്കെയാണ് ;) തെയ്യങ്ങൾ പലമാഹിരിയാ.. ശുദ്ധമായ കോമാളിത്തരത്തിന്റെ പേരിൽ നല്ല സെക്സ് വരെ പറയാറുണ്ട് പനിയൻ എന്ന തെയ്യം. കൂടെ വിദ്യാഭ്യാസം നടത്താൻ നടക്കുന്ന ഗുരുക്കളുടെ വാക്കുകൾ മനസ്സിലാവാതെയാണധികവും. സംശയങ്ങ്ളൊക്കെ ചുറ്റും നിൽക്കുന്ന നാട്ടുകാരോടും വിളിച്ച് ചോദിക്കും... ഇത് പറയാൻ കാരണം സുരേഷ് ഗോപി - മഞ്ജുവാര്യർ സിനിമയായ കളിയാട്ടം എന്ന സിനിമയിൽ ലാൽ കെട്ടുന്ന തെയ്യം പനിയനാണ്. അതെല്ലാവരുടേയും ഓർമ്മയിൽ ഉണ്ടാവുമല്ലോ!!

March 26, 2017 at 08:53AM

#ഓർമ്മദിവസം .......... ............. ....... നമ്മൾ നന്നാകുവാനെന്തു നല്ലൂ, നല്ലൊരു ചൂലു മനസ്സിൽ നല്ലൂ. #കുഞ്ഞുണ്ണിമാഷ് പണ്ട് കുഞ്ഞുണ്ണിമാഷ് എഴുതിത്തന്ന ഓട്ടോഗ്രാഫ് ഓർമ്മവരുന്നു: "രാജേഷ്, ലേബലുകളില്ലാത്ത മനുഷ്യനായി വളരുക..." എന്ന്.. ജാതിയും മതവും രാഷ്ട്രീയവും വിശ്വാസപ്രമാണങ്ങൾ പലതും പലതരം ലേബലുകളാണെന്ന് ഏറെ വൈകിയാണു തിരിച്ചറിഞ്ഞതെന്നേ ഉള്ളൂ... ഒരു ചൂലു സ്വന്തമായി കരുതകയല്ലാ ഒന്നിനേയും കാത്തിരിക്കുന്നതിൽ അർത്ഥമില്ല.

March 26, 2017 at 08:42AM

#ഓർമ്മദിവസം പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചിരുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു സുകുമാരി (1940 ഒക്ടോബർ 6-- 2013 മാർച്ച് 26). ചലച്ചിത്ര രംഗത്ത്, 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു അവർ.. പത്താമത്തെ വയസ്സു മുതൽ സുകുമാരി സിനിമയിൽ അഭിനയിച്ചു തുടങ്ങി. തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2013 മാർച്ച് 26 ന്, ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. http://ift.tt/2noTJ3S #സുകുമാരി

March 26, 2017 at 08:38AM

ഇപ്രാവശ്യം എങ്ങനാണാവോ 🤔🤔

Saturday, March 25, 2017

March 25, 2017 at 07:30AM

ഒന്നേയുള്ളൂ മയിൽപ്പീലീ... എന്തേ പെറ്റു പെരുകാത്തൂ... ഇൻങ്ക്വിലാബ്... ഇൻങ്ക്വിലാബ്... ഇൻങ്ക്വിലാബ് സിന്താബാദ്!

Friday, March 24, 2017

March 24, 2017 at 08:06AM

ആമിക്കുട്ടി മാടായിപ്പാറയിൽ...

Thursday, March 23, 2017

March 23, 2017 at 07:11PM

ഗുണ്ടകളുടെ സ്വന്തം നാട് ...... ......... ............ ....... ..... ഇത്രയും കാലവും പൊലീസും സര്‍ക്കാരും വിശദീകരിച്ച കാര്യങ്ങള്‍ അസത്യമാണെന്ന് തെളിഞ്ഞു. ടിപി ചന്ദ്രശേഖരനെ കൊല ചെയ്ത കേസിലെ കുഞ്ഞന്തനും കൊടിസുനിയും കിര്‍മാണി മനോജും കെസി രാമചന്ദ്രനുമുള്‍പ്പെട്ട 11 പ്രതികളെയും വിട്ടയക്കാനാണ് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. ജയില്‍ വകുപ്പാണ് ഈ കൊടും കൊലയാളികള്‍ വിട്ടയക്കാന്‍ യോഗ്യരാണെന്ന് കണ്ടെത്തിയത്. സെക്യൂരിറ്റി ഗാര്‍ഡായ ചന്ദ്രബോസിനെ കൊലപ്പെടുത്തി, കേരളീയ മനസാക്ഷിക്ക് മുന്‍പില്‍ ഒരിക്കലും മാപ്പര്‍ഹിക്കാത്ത കുറ്റവാളിയായി നില്‍ക്കുന്ന മുഹമ്മദ് നിഷാമുമുണ്ട് സര്‍ക്കാരിന്റെ വിട്ടയയ്ക്കല്‍ പട്ടികയിലെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരത്തെ ഗൂണ്ടാത്തലവനായ ഓംപ്രകാശിനെയും വിട്ടയയ്ക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാരണവര്‍ കേസിലെ കൊലയാളി ഷെറിന്‍, കല്ലുവാതുക്കല്‍ കേസിലെ മണിച്ചന്‍ എന്നിവരുമുണ്ട് പട്ടികയില്‍. 14 വര്‍ഷം തടവ് അനുഭവിച്ചവര്‍ക്ക് ഇളവ് നല്‍കാന്‍ വേണ്ടിയുള്ളതാണ് ശിക്ഷാ ഇളവുകള്‍. ഈ പട്ടികയില്‍ ഗൂണ്ടാ ആക്രമണത്തില്‍ പെട്ടവരും, കൊലക്കേസ് പ്രതികളും, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരും ഉണ്ടാകരുതെന്നും സുപ്രീംകോടതി മാര്‍ഗനിര്‍ദേശമുണ്ട്. എന്നാല്‍ ശിക്ഷിക്കപ്പെട്ട് മാസങ്ങള്‍ മാത്രമായ ആളുകള്‍ പോലും ഈ പട്ടികയില്‍ എങ്ങനെ ഇടംപിടിച്ചുവെന്നത് ഇനിയും വ്യക്തമാകാനുണ്ട്. ടിപി കേസിലെ പ്രതികളുണ്ടോ എന്ന് തനിക്കറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്നും അതില്‍ കൊലക്കേസ് പ്രതികളാരും ഉള്‍പ്പെട്ടിട്ടില്ലെന്നും ജയില്‍ ഡിജിപിയും സര്‍ക്കാരും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങളാകെ നുണയായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. http://ift.tt/2o7l6x5 ദേശാഭിമാനി പറയുന്നത്: ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചവരെ ആരെയും ശിക്ഷയുടെ രണ്ടാം വര്‍ഷത്തിലോ മൂന്നാം വര്‍ഷത്തിലോ പുറത്തുവിടാന്‍ കഴിയില്ല. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മുമ്പ് ശിക്ഷിയ്ക്കപ്പെട്ട ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവരെ ഇപ്പോഴോ സമീപഭാവിയിലോ വിട്ടയക്കനാവില്ല. എന്നാല്‍ മറ്റ് കൊലക്കേസ് പ്രതികള്‍ക്ക് കിട്ടുന്ന ഇളവ് ഇവര്‍ക്കും ലഭിച്ചേക്കാം. അതിന് അര്‍ഹതപ്പെട്ട കാലാവധി അവര്‍ ജയിലില്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്കായിരിക്കും അത് ലഭിക്കുക. ഇതാണ് 1800 പേരെ ഉടന്‍ വിട്ടയയ്ക്കാന്‍ പോകുന്നു എന്ന മട്ടില്‍ വ്യാജവാര്‍ത്തയാക്കി മാധ്യമങ്ങള്‍ ആഘോഷിയ്ക്കുന്നത് . http://ift.tt/2nFKzAS സത്യം നമുക്ക് കണ്ടറിയാം...

Wednesday, March 22, 2017

March 22, 2017 at 05:33AM

എ. കെ. ജി. ദിനം http://ift.tt/1CKLr9N ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977), എ.കെ.ജി. എന്ന പേരിൽ അറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാണ്.പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹമാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായി. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം ഭരണത്തിൽ ഇരുന്നപ്പോൾ പലപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്. #AKG

Tuesday, March 21, 2017

March 21, 2017 at 06:17AM

#ലോകമേ #യാത്ര - സിസ്റ്റർ മേരി ബനീഞ്ജ മരിച്ചിടും ജനിച്ച മർത്ത്യരൊക്കെയും വിതർക്കമി- ങ്ങൊരുത്തരും പറഞ്ഞിടാത്ത സത്യമാണതെങ്കിലും മരിച്ചതിന്റെ പിമ്പു മറ്റൊരന്തമറ്റ ജീവിതം, വരിച്ചിടുന്നതാണു മർത്ത്യനുള്ള മേന്മയോർക്ക നീ. സമര്‍ത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ സോളമന്‍ തുടങ്ങിയുള്ള വിജ്ഞരും അമര്‍ന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ നമുക്കു പിന്നെയെന്തു ശങ്ക? മാറ്റമൊന്നുമില്ലിതില്‍. ഒരിക്കലീജ്ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം. ഇഹത്തിലേ ധനം സുഖം യശസ്സുമാഭിജാത്യവും വഹിച്ചു കൊണ്ടു പോകയില്ല മർത്ത്യനന്ത്യയാത്രയിൽ അഹന്തകൊണ്ടഴുക്കു പെട്ടിടാത്ത പുണ്യമൊന്നു താൻ മഹത്തരം പ്രയോജനം പരത്തിലും വരുത്തിടും. അനന്തമായ ജീവിതം സുഖത്തൊടേ നയിക്കുവാൻ ധനം കരസ്ഥമാക്കിടുന്നതിന്നു പോകയാണു ഞാൻ മിനുങ്ങി മിന്നിടുന്ന പൂച്ചുനാണയങ്ങളൊന്നുമേ എനിക്കു വേണ്ടവയ്ക്കു ഞാൻ വശപ്പെടുന്നതല്ല മേൽ സമസ്ഥവും ത്യജിച്ചു ഞാനിറങ്ങിടുന്നു ധീരരാം ശമിപ്രവീരരെത്തുടർന്നു ജീവിതം നയിക്കുവാൻ ക്ഷമിച്ചിടട്ടെ ലോകമെന്റെ സാഹസപ്രവൃത്തിയെ ശ്രമിച്ചിടട്ടെ ഞാനതിൽ പ്രശസ്തമാം ജയത്തിനായ് വിളക്കു ഞാൻ തെളിച്ചുകൊണ്ടിറങ്ങിടുന്നിതാ വൃഥാ വിളിച്ചിടേണ്ടൊരുത്തരും തിരിഞ്ഞു നോക്കുകില്ല ഞാൻ തെളിഞ്ഞ രംഗമൊക്കെ വിട്ടകന്നു ദൂരെയെത്തി ഞാ- നൊളിച്ചിടൂം, സമാധിയിൽ കഴിക്കുമെന്റെ ജീവിതം. “ഗീതാവലി” എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു.സന്ന്യാസി മഠത്തിൽ ചേരുന്നതിന് മുൻപായി രചിച്ച “ലോകമേ യാത്ര” എന്ന കവിത പ്രസിദ്ധമാണ്. 1971-ൽ സാഹിത്യത്തിലെ സംഭാവന പരിഗണിച്ച് മാർപ്പാപ്പ “ബെനേമെരേന്തി” എന്ന ബഹുമതി നൽകി ആദരിച്ചു. കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ 1981 ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരമായ തോട്ടം കവിതകൾ 1973-ലും രണ്ടാമത്തെ സമാഹാരം ലോകമേ യാത്ര ഇവരുടെ മരണാനന്തരം 1986-ലും ആത്മകഥയായ വാനമ്പാടി 1986-ലും പ്രസിദ്ധീകരിക്കപ്പെട്ടു. കൂടുതൽ വിവരങ്ങൾ http://ift.tt/2nga5w8 #കവിത

Monday, March 20, 2017

March 20, 2017 at 09:06AM

വാക്കുദിക്കും ദിക്കു നീ തന്നെയാവുന്നു വാക്കിന്റെ വാരിധി നിന്നിലേക്കാവുന്നു നീയഗ്നിയാവുന്നു; നീയമൃതമാവുന്നു ഞാന്‍ നിന്നിലേക്കൊഴുകുന്നു...

March 20, 2017 at 08:57AM

#ഇന്നലത്തെസംഭവം : March 19, 2003: War in Iraq begins On this day in 2003, the United States, along with coalition forces primarily from the United Kingdom, initiates war on Iraq. Just after explosions began to rock Baghdad, Iraq’s capital, U.S. President George W. Bush announced in a televised address, “At this hour, American and coalition forces are in the early stages of military operations to disarm Iraq, to free its people and to defend the world from grave danger.” President Bush and his advisors built much of their case for war on the idea that Iraq, under dictator Saddam Hussein, possessed or was in the process of building weapons of mass destruction. വിശദാംശങ്ങൾ: http://ift.tt/2mKUXDC

Sunday, March 19, 2017

March 19, 2017 at 07:44AM

ഡോക്ടർ ശ്രീകൃഷ്ണൻ...

March 19, 2017 at 07:42AM

ഉപജീവനം...

March 19, 2017 at 07:33AM

ഈയമുരുക്കി ഒഴിക്കേണ്ട കാതിലേ- ക്കീണമായൊഴികിയോരീയെമ്മിനഞ്ജലി!!! ,,........ ,....... ..... ആചാര്യപാദങ്ങളിൽ പ്രണാമം! ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ്‌ തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ്‌ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്‌. സമ്പത്തും, പ്രതാപവും ഏറെയുള്ള ഒരു നമ്പൂതിരി തറവാട്ടിലാണ് ഇ.എം.എസ് ജനിച്ചത്. ഇ.എം.എസ് ജനിക്കുമ്പോൾ ആ തറവാട്ടിലേക്ക് ഏതാണ്ട് അമ്പതിനായിരം പറ നെല്ല് പാട്ടമായി ലഭിക്കുമായിരുന്നു. പിന്നീട് ആ ഗ്രാമത്തിലേക്ക് ബസ് സർവീസും, കാറും, ആധുനിക പരിഷ്കാരവും എല്ലാം കൊണ്ടുവന്നത് ഈ ഏലംകുളം മനക്കാരായിരുന്നു. ഒട്ടേറെ ദൈവങ്ങളുടേയും, ഭഗവതിമാരുടേയും ആസ്ഥാനമായിരുന്നു ഏലംകുളം മന അക്കാലത്ത്. ദേശത്തെ ജനജീവിതം ഇത്തരം ഇല്ലങ്ങളുടെ വരുതിയിലായിരുന്നു. http://ift.tt/1BX84FB

Saturday, March 18, 2017

March 18, 2017 at 06:44PM

''സാര്‍ കഷ്ടപ്പെട്ട് നോക്കേണ്ട; ഞാന്‍ കാണിച്ച് തരാം'' ....................... വനിതാദിനചിന്തകൾ!... ഒരു പെണ്ണിനെ മാനഭംഗപ്പെടുത്തുന്നതിനോളം തന്നെ ഭീകരമാണ്, അവളുടെ സ്വകാര്യ ഭാഗങ്ങളിലേക്കുള്ള തുറിച്ചു നോട്ടവും. ബലമായി, പരസ്യമായി ഉടുതുണി വലിച്ചുചീന്തപ്പെടുന്ന അനുഭവമാണ് ഇത്തരം ഒളിഞ്ഞുനോട്ടങ്ങള്‍ ഓരോ പെണ്ണിനും സമ്മാനിക്കുന്നത്. ദൂപ്പട്ട ഒന്നു തെന്നിമാറിയാല്‍, ഉടുത്ത വസ്ത്രത്തില്‍ മാറിടത്തിന്റെ ഭാഗത്ത് ചെറിയൊരു വിടവുണ്ടായാല്‍ ആര്‍ത്തിയോടെ നോക്കുന്ന പുരുഷന്റെ കണ്ണുകള്‍ സമ്മാനിക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ബസില്‍ തൊഴിലിടങ്ങളില്‍, എന്തിന് സ്വന്തം വീട്ടില്‍ പോലും ഇത്തരം നോട്ടങ്ങളെ ഭയന്നോ കണ്ടില്ലെന്നു നടിച്ചോ വേണം പെണ്ണിന് ജീവിക്കാന്‍. ഇത്തരം ആണ്‍ നോട്ടങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്‍കുന്ന ഹ്രസ്വ ചിത്രമാണ് ബോംബൈ ഡയറീസ് ഒരുക്കിയ ' ഹെര്‍ - ' ലെറ്റ് ദി വോയ്‌സ് ബി യുവേഴ്‌സ്' . ഒരു ഓഫീസിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകുന്ന കഥയിലെ നായിക സമകാലിക ലോകത്തെ പെണ്‍കുട്ടികള്‍ക്ക് ഊര്‍ജ്ജവും ഉത്തേജകവുമാണ്. ആണ്‍ നോട്ടങ്ങള്‍ക്ക് മുന്നില്‍ ചൂളിപ്പോകുന്ന, തലകുനിച്ച് ഭയന്ന് പിന്മാറുന്ന പതിവു പെണ്‍കാഴ്ചകള്‍ക്ക് വിപരീതമായി ഇവള്‍.കഷ്ടപ്പെട്ടു നോക്കണമെന്നില്ല വേണേല്‍ ഞാന്‍ ഞാന്‍ കാണിച്ചുതരാമെന്നു പറഞ്ഞു മാറിടം തുറന്നുകാണിക്കാനൊരുങ്ങുമ്പോള്‍, വസ്ത്രം ഉരിയാനൊരുങ്ങുമ്പോള്‍, തന്റെ ഭാര്യയ്ക്ക് ഉള്ളത് മാത്രമെ എനിക്കുമൊള്ളു ചിലപ്പോള്‍ അളവുകളില്‍ കുറവുണ്ടായേക്കാമെന്നു പറയുമ്പോള്‍...ചൂഷണത്തിന് മുന്നില്‍ തലകുനിക്കുന്ന അനേകം സ്ത്രീകള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് പ്രതികരണത്തിന്റെ അനന്തസാധ്യതകളാണ്. അതും സ്വന്തം മേലുദ്യോഗസ്ഥനോട് സഹപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നും പ്രതികരിക്കുമ്പോള്‍ പെണ്ണിന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണത്തിന്റെ ശക്തിയെന്തെന്നു കൂടി ഹ്വസ്വ ചിത്രം നമുക്ക് പറഞ്ഞു തരുന്നു. Conceptualised by Anupama Ahluwalia & Sana Ahmad Written & Directed by Sana Ahmad Produced By: Bombay Diaries Producers: Satyaki Shekharan & Shruti Bhatnagar Music: Salim Merchant Editor: Deepika Dipika Kalra #WOMEN'SDAY http://ift.tt/2mYTOeE

March 18, 2017 at 09:04AM

ആരാധ്യയും അദ്വൈതയും...

March 18, 2017 at 09:03AM

#Aatmika

March 18, 2017 at 08:20AM

മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി- സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌: “ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍ തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ? സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ- രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ; വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ- മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല.” ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ- സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം! അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം! പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ, പരകോടിയില്‍ച്ചെന്ന പാവന ദിവ്യസ്നേഹം. .................... ............. .............. ....... കവിത കേൾക്കാൻ: http://ift.tt/2mCqZ3U #ശങ്കരക്കുറുപ്പ് #സൂര്യകാന്തി #കവിത

Friday, March 17, 2017

March 17, 2017 at 07:16AM

ലോകാവസാനം വരേക്കും പിറക്കാതെ പോകട്ടേ, നീയെന്‍ മകനേ, നരകങ്ങൾ വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ- നാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും. പെറ്റുവീഴാനിടമെങ്ങു നിനക്കന്യർ വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയിൽ പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍ ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ? വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ വേദനയുണ്ടു വളരുന്നതെങ്ങനെ? രോഗദാരിദ്ര്യ ജരാനരാപീഡകൾ ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ? http://ift.tt/2nKQGjY #ബാലചന്ദ്രൻ #ചുള്ളിക്കാടിന്റെ #കവിത

March 17, 2017 at 06:25AM

ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് ............................................................................ കോഴിക്കോട് നഗരത്തിലെ ഒരു ഐസ് ക്രീം - ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപെടുന്ന പെൺവാണിഭമാണ് ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്. കേസിലെ മുഖ്യ സാക്ഷിയായ റജീന കേരളത്തിലെ വ്യവസായ / ഐ.ടി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയതോടെ ദേശീയ ശ്രദ്ധ ആകർഷിച്ച സംഭവമാണിത്. എന്നാൽ പിന്നീട് #റജീന #മൊഴി മാറ്റി പറഞ്ഞതോടെ പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു. 2011 ജനുവരിയിൽ കുഞ്ഞാലിക്കുട്ടി തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് നടത്തിയ ഒരു വാർത്താസമ്മേളനവും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ റൗഫിന്റെ തുടർന്നുണ്ടായ പലവെളിപ്പെടുത്തലുകളും ഐസ്ക്രീം പാർലർ പെൺവാണിഭ കേസിനെ വീണ്ടും ജനശ്രദ്ധയിലേക്കു കൊണ്ടുവന്നു. കേരള ഹൈക്കോടതിയിലെ ചില ജഡ്ജിമാർക്ക് കൈക്കൂലി കൊടുത്താണ് കേസിനെ തേച്ചുമാച്ചു കളയാൻ ശ്രമമുണ്ടായതെന്ന് വ്യക്തമാക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ ഇന്ത്യാവിഷൻ എന്ന ന്യൂസ് ചാനൽ രംഗത്തു വന്നതോടെ ഈ കേസ് വീണ്ടും കേരളത്തിലെ രാഷ്ട്രീയ, മാധ്യമ രംഗത്ത് ചൂടു പിടിച്ച ചർച്ചകൾക്ക് കാരണമായി. കേസ് ഡയറിയിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ മൊഴികളുണ്ടായിരുന്നു. ഇതിലുൾപ്പെട്ട റെജീന എന്ന പെൺകുട്ടിക്ക് സംഭവസമയത്ത് പതിനാറുവയസ്സിൽ താഴെയായിരുന്നു പ്രായം. ഈ പെൺകുട്ടിയുടെ വെളിപ്പെടുത്തലുകളെത്തുടർന്ന് വിഷയം വീണ്ടും പൊതുജനശ്രദ്ധയാകർഷിക്കുകയും മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് രാജി വയ്ക്കേണ്ടി വരുകയും ചെയ്തു. കേരളത്തിലെ വ്യവസായിയും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സഹോദരീഭർത്താവുമായ കെ. എ. #റൗഫ് 2011-ൽ കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകളുമായി മാദ്ധ്യമങ്ങളെ സമീപിച്ചു. ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ; കേസ് ഒതുക്കിത്തീർക്കുന്നതിലേയ്ക്കായി സാക്ഷികൾക്കും ജഡ്ജിനും പോലീസ് ഉദ്യോഗസ്ഥർക്കും പണം നൽകിയിട്ടുള്ളതായി വെളിപ്പെടുത്തിയിരുന്നു. #ഐസ്ക്രീം പാർലർ കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതി തള്ളിക്കളയുകയുണ്ടായി. ഇതും വിവാദം സൃഷ്ടിച്ചു. റൗഫിനെതിരായ ആരോപണങ്ങളും നിരവധിയായി വന്നു - അറസ്റ്റ് ചെയ്തു. #ഓർമ്മപ്പുസ്തകം #കേരളം

Thursday, March 16, 2017

March 16, 2017 at 08:13PM

അല്ലെങ്കിലും കുറ്റവാളികളെ സംരക്ഷിക്കാനാണിവിടെ ഗവണ്മെന്റും പൊലീസും പാടുപെടുന്നത്... ഇങ്ങനെ നിർബന്ധപൂർവ്വം മറ്റുള്ളവരേയും കുഞ്ഞുങ്ങളേയും ഉപദ്രവിക്കുന്നവരുടേയൊക്കെ #സാമാനം മുറിച്ചു കളയാനുള്ള നിയമുണ്ടാക്കി, അത് കൃത്യമായി നടപ്പിൽ വരുത്തിയാൽ പിന്നെ ഒരുത്തനും ഇതും പൊക്കിപ്പിടിച്ച് കുഞ്ഞുങ്ങളുടെ പിന്നാലെ പോവില്ലായിരുന്നു :( .......... ............. .............. ............ .......... ....... ... കോവളത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ നാലുവയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പാച്ചല്ലൂര്‍ വാഴമുട്ടം സുനില്‍ ഭവനില്‍ സുനില്‍ദത്തി(54)നെ കോവളം പോലീസ് അറസ്റ്റുചെയ്തത്. നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റുചെയ്ത പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ഏറെനേരം സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. വൈകീട്ട് അഞ്ചുമണിയോടെ ആരംഭിച്ച സംഘര്‍ഷം നാലുമണിക്കൂറോളം നീണ്ടു. പ്രതിയെ കാണണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് തടയുകയും വിരട്ടിയോടിക്കുകയും ചെയ്തു. വീണ്ടും സംഘടിച്ചെത്തിയവര്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ജീപ്പു തടഞ്ഞ് പ്രതിഷേധിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് എ.സി.പി.യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി. ഏറെനേരം ശ്രമിച്ചിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശിയതോടെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധക്കാര്‍ക്കും കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റു. കല്ലേറില്‍ നിരവധി വാഹനങ്ങള്‍ക്കും കേടുപറ്റി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഒമ്പതുമണിയോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നതിനാല്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സിറ്റി പോലീസ് കമ്മിഷണര്‍ സ്​പര്‍ജന്‍കുമാര്‍, എം.വിന്‍സെന്റ് എം.എല്‍.എ., ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവര്‍ സ്ഥലത്തെത്തി. http://ift.tt/2ndZmCM

Wednesday, March 15, 2017

March 15, 2017 at 07:06AM

#തോന്ന്യാക്ഷരങ്ങൾ http://ift.tt/2gOjcOW

Tuesday, March 14, 2017

March 14, 2017 at 07:31PM

അദ്ധ്യാപകരേ ഒരു സഹായം... ഈ LKG പടിക്കുന്ന കുഞ്ഞുങ്ങൾക്കൊക്കെ ICSE, CBSE സിലബസ്സൊക്കെയുണ്ടോ? Secondary Education ന്റെ സിലബസ്സിലുപരിയായി ഇവർക്കു മാത്രമായി എന്താ അതിൽ ഉള്ളത്! ഇവിടെ, ബാംഗ്ലൂരിൽ നഴ്സറി മുതലേ ഈ സിലബസ്സാണു പഠിപ്പിക്കുന്നതെന്ന് സ്കൂളുകാരൊക്കെ അവകാശപ്പെടുന്നു... Kannan Tony Koiloth Vijayan Hassainar Sajeevan .... മാഷുമ്മാരേ ഒന്നു പറഞ്ഞേ... വ്യത്യാസം വല്ലതുമുണ്ടോ, അതോ പ്രൈവറ്റന്മാരുടെ വിലപേശൽതന്ത്രമോ എന്നറിയാനായിട്ടു തന്നെയാ...

March 14, 2017 at 06:44AM

ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ- രുൾക്കുളിരേകും വിരുന്നുകാരൻ മായികജീവിതസ്വപ്നശതങ്ങളെ- ച്ചായം പിടിപ്പിക്കും ചിത്രകാരൻ ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി- ന്നേന്തി വന്നെത്തിയ ദൈവദൂതൻ. നിൻ കനിവിൻ നിധികുംഭത്താലേവമെ- ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ, എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ സംതൃപ്തനായ് ഞാൻ ജഗൽപിതാവേ! ത്വൽക്കൃപാബിന്ദുവും മൗലിയിൽച്ചൂടിയി- പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ! ഭാവപ്രദീപ്തമാമെൻമനംപോലെ, യി- പ്പൂവിട്ട മുറ്റം പരിലസിപ്പൂ; പിച്ചവെച്ചെത്തുമെന്നോമന പ്പൈതലിൻ- കൊച്ചിളം കാലടിപ്പാടു ചൂടി! ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ- ജന്യമായീടുമിക്കണ്ണുനീരിൽ! ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ- ളാകാരമേന്തിയണഞ്ഞപോലെ, കൈവല്യകേന്ദ്രമേ, കമ്പിതമായൊരെൻ- കൈകളിലെങ്ങനെ നീയൊതുങ്ങി? ………….. കവിത കേൾക്കാൻ: http://goo.gl/wHsBoh ചങ്ങമ്പുഴ കവിത: വിരുന്നുകാരൻ – ഓണപ്പൂക്കൾ

March 14, 2017 at 06:40AM

ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും... ഇവിടെ നിൻവാക്കുറങ്ങാതിരിക്കുന്നു... ....... .............. ................ ............. ...........

Sunday, March 12, 2017

March 12, 2017 at 07:20AM

ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍- എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതി, മായരുതാ തളിര്‍ ചുണ്ടിലൊരിക്കലും മാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം. ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു- മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതീ! #കവിത

Saturday, March 11, 2017

March 11, 2017 at 09:54PM

പണ്ട് ശർമ്മിളയെ പറ്റി എഴുതിയത്: ....... ............. ............. ............ ........ ...... . തീവ്രവാദി ഗ്രൂപ്പിന്റെ ആളായ ഒരു പെണ്ണിനെ സൈന്യം വെടി വെച്ചുകൊന്നു എന്ന് പറഞ്ഞാണു സമരം ശർമ്മിള തുടങ്ങിയത്. സംഗതി സത്യം തന്നെ, ആ പെണ്ണ് നാട്ടുമ്പുറത്തുകാരിയാണോ തീവ്രവാദിയാണോ എന്നൊക്കെ ഇനി എങ്ങനെയറിയാനാണ്? എന്തൊക്കെയായാലും നിരാഹാരസമരം എന്ന സമരമുറയുടെ പേരു കളഞ്ഞുകുളിച്ച ഒരു സമരമായിപ്പോയി ഇത്. വെള്ളം വായില്‍ കൊള്ളുന്നതിലൂടെ തന്റെ നിരാഹാരത്തിന് ഭംഗം വരുമെന്നു കരുതി കഴിഞ്ഞ പത്തു വര്‍ഷമായി ഇറോം ശര്‍മിള പഞ്ഞി ഉപയോഗിച്ചാണത്രെ പല്ലു വൃത്തിയാക്കിയത്!! അപ്പോൾ പച്ചവെള്ളം പോലും കുടിക്കാതെ ഇവർ എങ്ങനെ കഴിഞ്ഞ പത്തുവർഷം കഴിച്ചുകൂട്ടി എന്നു ചോദിക്കരുത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഇറോം ശര്‍മിള ഇപ്പോള്‍ മണിപ്പൂരിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയിലെ സുരക്ഷാവാര്‍ഡിലാണ് സമരം തുടരുന്നത്. ഇവർക്ക് മൂക്കിലൂടെ കുഴലിട്ട് ദ്രാവകരൂപത്തില്‍ ഭക്ഷണം നൽകിവരുന്നുണ്ട്. അവർക്കാ സമരത്തിന്റെ പേരൊന്നു മാറ്റിയെടുക്കാമായിരുന്നു. ഇതൊരുവക നാണംകെട്ട സമരമായിപ്പോയി… ...... ... ....... ...... ..... http://ift.tt/2nqyZWF .

March 11, 2017 at 07:48AM

തീയിൽ തുള്ളിയ പരിദേവതയേ ആളുകൾ കൂട്ടം ചേർന്ന് വലിച്ചെടുത്ത് പുറത്തേക്കെടുക്കുന്നു!! #പരിദേവത #തെയ്യം

Friday, March 10, 2017

Thursday, March 09, 2017

March 09, 2017 at 07:17PM

സൂര്യകാന്തിനോവ്!! #മുരുകൻ #കാട്ടാക്കട ..... .... ... ... .... അമ്മയില്ല പെങ്ങളില്ലാ പിറക്കുന്ന പെണ്മക്കളില്ലായീ കെട്ടകാലങ്ങളില്‍, ഉള്ളതോ കൊത്തിക്കടിച്ചു കീറാനുള്ള പച്ചമാംസത്തുണിക്കെട്ടുകള്‍ ചന്തകള്‍... പന്നിയെ പോലെ മുരളുന്നു ചെന്നായ പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നൂ ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ... ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും ഇനിയും പിറക്കാതെ പോകട്ടെ ഒരു പെണ്ണും അണ്ഡമാകാതെ അറംവന്നു പോകട്ടെ അന്ധ-കാമാന്ധരീ കശ്മലന്മാര്‍... ..... .... ... ... .... http://ift.tt/2mmMA1T നന്ദി - Renuka

March 09, 2017 at 01:30PM

പണ്ടൊക്കെ ചിത്രം വരയ്ക്കാനൊക്കെ അറിയുമായിരുന്നു!!! - #നേർവര

Wednesday, March 08, 2017

March 08, 2017 at 11:23AM

വനിതാദിനമൊക്കെ ഇങ്ങനേയും ആഘോഷിക്കാമോ എന്തോ 🤔🤔

March 08, 2017 at 06:35AM

നാലിലൊന്നിന്റെ #കവിത #സഹായം #ഹെല്പ് #F1 പണ്ടൊരു കവിതാ ശകലം കേട്ടിരുന്നു. വിദ്യാഭ്യാസത്തെ കുറിച്ച്... അർത്ഥം ഇതാണ്... നാലിൽ ഒന്ന് വീടിൽ നിന്നും അച്ഛനും അമ്മയും പഠിപ്പിക്കും നാലിൽ ഒന്ന് അദ്ധ്യാപകർ പഠിപ്പിക്കും നാലിൽ ഒന്ന് കൂട്ടുകാരിൽ നിന്നും പഠിക്കും ബാക്കി നാലിൽ ഒന്ന് സ്വജീവിതത്തിൽ വന്നു ചേരുന്ന അനുഭവജ്ഞാനങ്ങളിൽ നിന്നും പഠിക്കും.... ഇതിന്റെ ആ നാലുവരി കിട്ടാനെന്താ വഴി? ആർക്കെങ്കിലും സംഗതി അറിയുമോ?

March 08, 2017 at 03:36AM

Honouring International Women's Day Let's celebrate the amazing contributions women make to our world and our future. "Do not wait for someone else to come and speak for you. It's you who can change the world." – Malala Yousafzai #വനിതാദിനം

Monday, March 06, 2017

March 06, 2017 at 07:00PM

ചാലക്കുടി ചന്തക്കുപോകുമ്പോൾ... #കലാഭവൻ #മണി

Friday, March 03, 2017

Thursday, March 02, 2017

March 02, 2017 at 08:30PM

🤔

March 02, 2017 at 07:11PM

ബുദ്ധവിഹാരങ്ങൾ മലയാളത്തിൽ .......... .......... ............ ......... ........... ഇന്നത്തെ ഭാരതീയ സംസ്കാരത്തില്‍ പണ്ടുണ്ടായിരുന്ന ബുദ്ധ സംഹിതയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്‌. ദ്രാവിഡ സംസ്‌കാരത്തിന്റെ ഔന്നിത്യത്തില്‍ സവര്‍ണ്ണരും അവര്‍ണ്ണരുമില്ലാതെ, ദുഷിച്ച ജാതി-വ്യവസ്ഥകളില്ലാതെ ഒത്തൊരുമയോടെ ഓണാഘോഷം നടത്തിയ ഒരു കാലഘട്ടമുണ്ടായിരുന്നു നമുക്ക്. ഇന്ന് മതങ്ങൾ പലതുണ്ട്; അവർ പരസ്പരം തലകൾ കൊയ്യുന്നുമുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല – ചരിത്രം പലരൂപത്തിൽ രേഖപ്പെടുത്തിതുടങ്ങിയ കാലം മുതലിങ്ങോളമുള്ളത് നമുക്ക് കണ്ടെത്താനാവുന്നു. മാറ്റങ്ങൾ അനിവാര്യം തന്നെ. അതെപ്രകാരം തിരിച്ചറിയുന്നു എന്നതിലാണു പ്രാധാന്യം. ഹിന്ദുവംശജരും കൃസ്ത്യാനികളും മുസ്ലീങ്ങളും കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും അവയ്ക്കുവേണ്ടി ജനതതി കൂട്ടം ചേർന്നു പാടിനടക്കുന്ന പാവനഗീതങ്ങളും നമുക്കിന്ന് അന്യമല്ലല്ലോ. പ്രാചീനകാലങ്ങളിൽ ദ്രാവിഡവംശത്തിലേക്ക് പടർന്നു കയറി കേരളം പരക്കെ വ്യാപിച്ച വിശ്വാസസംഹിതയായിരുന്നു ബുദ്ധമതം. ഇന്നതിനെ ഹിന്ദുമതം ആക്രമിച്ചുകീഴടിക്കി ഇല്ലാതാക്കിയെങ്കിലും അവർ കൊണ്ടുവന്ന സാംസ്കാരിക സ്വാധീനം മാത്രം നിലനിൽക്കുന്നുണ്ട്. കൃസ്തുവിനും മുമ്പ് ആറാം നൂറ്റാണ്ടിലായിരുന്നു ബുദ്ധസന്യാസികൾ കേരളനാട്ടിൽ എത്തിയതായി ചരിത്രപരമായ തെളിവുകൾ ലഭ്യമായിരിക്കുന്നത്. അശോകചക്രവർത്തിയുടെ ആജ്ഞ പ്രകാരവും ഇന്നത്തെ ശ്രീലങ്കയിൽ നിന്നും ഒക്കെയാണ് കേരളത്തിലേക്ക് ഇവരെത്തിയത്. പ്രസിദ്ധ സംഘകാല മഹാകാവ്യമായ മണിമേഖല ബൗദ്ധകൃതിയാണ്, ചിലപ്പതികാരത്തിന്റെ തുടർച്ചയാണിത്. ചിലപ്പതികാരം ജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കാവ്യമാണെങ്കിൽ മണിമേഖല ബുദ്ധമതതത്ത്വങ്ങളെയാണ്‌ പ്രതിപാദിക്കുന്നത്. രചയിതാവ് കൂലവാനികൻ ചാത്തനാർ ആണ്. ചേരൻ ചെങ്കുട്ടുവൻ, ഇളങ്കോവടികൾ എന്നിവരുടെ സമകാലികനായിരുന്നു ഇദ്ദേഹം. ചാത്തൻ ശബ്ദം, ശാസ്തനായും ശാസ്താവായും മാറിയതും ദൈവമായി ആരാധിക്കുന്നതും നമുക്കിടയിൽ ഇന്നുമുണ്ടല്ലോ. ജാതിവ്യവസ്ഥകളെന്തെന്നറിയാത്ത അഹിംസാവാദികളായിരുന്നു നമ്മുടെയൊക്കെ പൂർവ്വികർ എന്ന ഓർമ്മപ്പെടുത്തൽ തന്നെ ഇപ്പോൾ ആശ്വാസം തരുന്നുണ്ട്… അതിനും മുമ്പുണ്ടായിരുന്ന ദ്രാവിഡസംസ്കാരം അവിടെ നിൽക്കട്ടെ. ഇപ്പോൾ നമുക്ക് ബുദ്ധമതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാം. മതമെന്നു വിളിക്കാൻ മാത്രമുള്ള ഒന്നല്ല ബുദ്ധിസം. മതമെന്ന് ആധുനികകാല നിർവ്വചനത്തിൽ പറയുന്നു എന്നേ ഉള്ളൂ. അതൊരു സംസ്കാരമായി ലോകത്ത് പലസ്ഥലങ്ങളിലേക്കും അന്ന് വ്യാപിച്ചതായിരുന്നു. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി നാടൊട്ടുക്ക് വിവിധ ബുദ്ധവിഹാരങ്ങൾ പണിതവരായിരുന്നു അവർ.... http://ift.tt/2lD6dRW #ബുദ്ധൻ #ഹിന്ദു #ദ്രാവിഡവംശം #ആര്യവംശം #സംഘകാലം #സവർണർ #അവർണർ #വിദ്യാഭ്യാസം #കളരിപ്പയറ്റ് #ബോധിധർമ്മൻ #ഏഴാംഅറിവ്

March 02, 2017 at 05:15PM

പിണറായിയുടെ തലവെട്ടിയാല്‍ ഒരുകോടി -ആര്‍എസ്എസ് നേതാവ്‌ 😉 ഇനി പാവം ഉദ്ദേശിച്ചത് മുടിയായിരിക്കുമോ എന്തോ!!! ഉജ്ജയിന്‍ (മധ്യപ്രദേശ്): കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ഒരുകോടിരൂപ പാരിതോഷികം നല്‍കുമെന്ന് മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ്. ആര്‍.എസ്.എസ് പ്രചാര്‍ പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്താണ്‌ വധഭീഷണിയുമായി രംഗത്തെത്തിയത്. ഉജ്ജയനില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് അംഗം ചിന്താമണി മാളവ്യ, നിയമസഭാംഗം മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാദ പരാമര്‍ശമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതിന്റെ പ്രതികാരമായി പിണറായി വിജയനെ വധിക്കണമെന്നാണ് ആഹ്വാനം. പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് സ്വത്ത് വകകള്‍ വിറ്റും പാരിതോഷികം നല്‍കുമെന്ന് ചന്ദ്രാവത്ത് പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ മംഗളൂരുവില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നത് തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ നടന്ന റാലിയിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്തിരുന്നു. തന്നെ തടയുമെന്ന് പ്രഖ്യാപിച്ച സംഘടനകള്‍ക്കെതിരെ അദ്ദേഹം മംഗളൂരുവില്‍ രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവിന്റെ വധഭീഷണി. http://ift.tt/2lg7Rx2 ഒരാളെ കൊന്നുകളഞ്ഞാൽ ഒരുകോടി കൊടുക്കുമെന്ന് പരസ്യമായി ആജ്ഞാപിച്ച ഇയാൾക്കെതിരെ എന്ത് നിലപാട് എടുക്കുമെന്ന് കണ്ടറിയാം :) 🙊🙊🙊 പണ്ട് ഗാന്ധിജിയെ കൊന്നയാൾക്കും കോടികൾ ഇയാൾ കൊടുത്തിട്ടുണ്ടാവുമോ?? 🤔🤔

March 02, 2017 at 11:36AM

പീഡനത്തിനു അറസ്റ്റിലായ പാതിരിയെ കുറിച്ച് എനിക്ക് ഒരു കടുകുമണിയോളം പോലും ആവലാതിയില്ല അയാൾ കുറ്റവാളിയാണെങ്കിൽ നിയമം ശിക്ഷിച്ചോളും, എന്റെ ആവലാതികൾ ഇവയൊന്നുമല്ല. മനുഷ്യർ പലവിധമാ. വികാരങ്ങളും അപ്രകാരം തന്നെ!! കുറ്റവാളിയെ കണ്ടെത്താൻ നടത്തിയവർക്കാണ് അനുമോദനങ്ങൾ!! പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഗർഭിണിയായി വന്നാൽ അപ്പോൾ തന്നെ അധികൃതരെ അറിയിക്കണം എന്ന് നിയമമുള്ള നാട്ടിൽ ആ കുട്ടി പ്രസവിച്ചിട്ടു പോലും മൂടിവച്ച ക്രിസ്തുരാജ് ആശുപത്രിയിലെ ഡോക്ടർമാരെ കുറിച്ച് , നഴ്സ്മാരെ കുറിച്ച്, മറ്റു സ്റ്റാഫിനെ കുറിച്ച് ,അതിനെല്ലാം ആസൂത്രണം നടത്തിയ കത്തോലിക്കാ സഭ എന്ന സംഘടിത സിണ്ടിക്കേറ്റിനെകുറിച്ചുമാണ് വേവലാതിയധികം... ഇത് ശരിക്കുമൊരു ആശുപത്രിയാവാനുള്ള ഗുണമുള്ള സ്ഥലമാണോ!! ദിവസങ്ങൾക്കുള്ളിൽ അമ്മയിൽ നിന്നും ആ കുഞ്ഞിനെ പറിച്ചെടുത്തു 100 കിലോമീറ്റർ അകലെയുള്ള അതേ സഭയുടെ തന്നെ അനാഥാലയത്തിൽ എത്തിച്ച ക്രിമിനൽ സംഘത്തെ കുറിച്ചു ചിന്തിക്കണം!! ആ ആൺകുഞ്ഞിനൊരു നല്ല ഭാവി ലഭിക്കേണ്ടതല്ലേ...പ് അനാഥാലയത്തിൽ കുട്ടിയെ എത്തിച്ചാൽ പാലിക്കേണ്ട നിയമപരമായ എല്ലാ ചട്ടങ്ങളും മറികടക്കാൻ സഹായിച്ച വയനാട് ജില്ലയുടെ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ കൂടിയായ മറ്റൊരു കത്തോലിക്കാ പുരോഹിതനെ കുറിച്ചു ചിന്തിക്കണം... ഇതൊക്കെയാണോ ഇവിടെ നടമാടുന്ന നിയമങ്ങൾ?? നൂറോളം സ്‌കൂളുകളുടെ, പത്രത്തിന്റെ, ടി വിയുടെ ഒക്കെ അധിപനായിരുന്ന ഈ അച്ഛന്റെ പേര് സഭക്ക് സാധ്യമായ എല്ലാ സ്ഥലങ്ങളിൽ നിന്നും (ഓൺലൈൻ / ഓഫ്‌ ലൈൻ ) മിനിട്ട് വച്ചു നീക്കം ചെയ്ത അതേ കത്തോലിക്കാ സഭയെ കുറിച്ചും ആലോചിക്കേണ്ടതാണ്. എന്തിനുവേണ്ടിയായിരുന്നു അത്? കേവലമായി ലഭിക്കുന്ന നാണക്കേടായിരുന്നോ ഒരു പാപകർമ്മത്തിനായി അണിയിക്കാൻ ശ്രമിച്ച മുഖം മൂടി?? സഭയിലെ ഒരു പുരോഹിതന് സഭയറിയാതെ വിദേശയാത്ര നടത്താൻ കഴിയില്ല എന്ന് ചട്ടമുണ്ട് , അപ്പോൾ ഈ കുറ്റാരോപിതനെ കാനഡക്ക് കടത്താൻ ശ്രമിച്ച അതേ സഭയിലെ ആളുകൾക്കിട്ടും താങ്ങേണ്ടതാണ്... ക്രിമിനലുകളുടെ രക്ഷാകവചമാണോ മതസ്ഥാപനങ്ങൾ!! കുറ്റകൃത്യം നടത്തിയെന്നറിഞ്ഞാൽ ആദ്യം വേണ്ടപ്പെട്ടവരെ ഏൽപ്പിക്കുകയായിരുന്നില്ലേ അഭികാമ്യം!! കൈനിറയെ പണം കൊടുത്തു അവിഹിതബന്ധം ആ പെൺകുട്ടിയുടെ സ്വന്തം അച്ഛന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയവർ ആരൊക്കെയാണ്?? തൂക്കിക്കൊല്ലാൻ പര്യാപ്തമല്ലേ ആ വിചാരണപോലും?? ഒരു കേസിൽ പോലീസ് തിരയുന്ന വ്യക്തിക്ക് ഒരുനേരത്തെ ആഹാരം കൊടുത്താൽ അതിനു അയാളുടെ അമ്മയെയും സഹോദരിയെയും വരെ പീഡിപ്പിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകൾ നമുക്കുണ്ട്; ചാനൽ മുതലാളിമാർ നമുക്കുണ്ട്.. അന്തിച്ചർച്ചയും ഗ്രൂപ്പ് ഡിസ്കഷനുമൊക്കെ ആക്കി ആളെക്കൂട്ടാൻ പര്യാപ്തമായവർ ഇതൊരു കേവലവാർത്തയാക്കി മാറ്റിയതെന്തേ?? ഇവരാരെയാണു ഭയക്കുന്നത്??? ഏറ്റവും ഹീനം എന്ന് ലോകം കരുതുന്ന ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ തങ്ങളുടെ പണവും സ്വാധീനവും ഉപയോഗിച്ചു രക്ഷപ്പെടുത്താനും തെളിവ് നശിപ്പിക്കാനും കുറ്റകൃത്യം മറച്ചു വയ്ക്കാനും ശ്രമിച്ച സകല നൂലാമാലകളും പുറത്തെത്തിച്ച് എല്ലാവരേയും വേണ്ടും പോലെ ശിക്ഷിക്കാൻ പര്യാപ്തമാവണമായിരുന്നു നിയമവ്യവസ്ഥ!! ബഹുമാനം തോനുന്നത് ശാസ്ത്രത്തോടാണ്... കോടതിയിൽ എല്ലാ സാക്ഷികളും കൂറു മാറും/മാറ്റും കുറ്റപത്രം തയ്യാറാക്കുന്നിടത്തു മുതൽ പണി തുടങ്ങും പക്ഷെ DNA ടെസ്റ്റ്‌ എന്ന ഒറ്റ സാധ്യതക്കു മുന്നിൽ മറ്റെല്ലാം തോൽക്കും അവസാനം ആ കുട്ടി ജയിക്കും. സമൂഹം അവനെ ഭാവിയിൽ എങ്ങനെ വീക്ഷിക്കും; എങ്ങനെ അവൻ പഠിച്ചുയരും... നല്ല ജീവിതം തുടരും എന്നതിലൊക്കെ ഭയമുണ്ട്. മതസൗഹാർദം കാണിക്കാനെന്നപോലെ പൂജാരിയും മദ്രസക്കാരനും വേണ്ടതുപോലെ ചെയ്തിട്ടുണ്ട്. ഉറപ്പിക്കേണ്ടത് ഒന്നുമാത്രം - ദൈവമോ വിശ്വാസികളോ അല്ല വലുത്... സുഖകരമായ അല്പകാലത്തേക്കുള്ള ജീവിതമാകണം അത്. ആ പെൺകുട്ടിക്ക് ഇനിയത് ലഭിക്കുമോ!!!

March 02, 2017 at 07:48AM

ഞാനേറ്റ വെയിൽ നിങ്ങൾക്കു തണലായി തന്നു! ഞാനേറ്റ മഴ നിങ്ങൾക്കു ജലമായി തന്നു! എന്നിട്ടും നിങ്ങൾ എനിക്കായി ഒരു മഴു കരുതി വെച്ചു!! I gave you shade and I took the sun! I gave you water and I took the rain! Still you kept an axe for me!! #save_earth #save_trees #save_nature

March 02, 2017 at 07:15AM

മാഹീത്തെ പെമ്പിള്ളേര കണ്ട്ക്കാ..... നീ... ചൊക്ലീത്തെ പെമ്പിള്ളേര കണ്ട്ക്കാ... നീ, നാദാവുരത്തെ പെമ്പിള്ളേര കണ്ട്ക്കാ.... കണ്ട്ക്കില് വാാ... തലശ്ശേരിക്ക് വാ... നാദാവുരത്ത് വാ... ഇങ്ങള് ആളാള്, പാകള്ളാള് ബാ.. നീ എന്നൊന്ന് തോട്ട്വോക്ക്, ഞാന് മാഹീത്തെ... ഓളോന്ന് തൊട്ട്വോക്ക്, ഓള് ചൊക്ലീത്തെ... എന്ന്വൊന്ന് തൊട്ട്വോക്ക്... ഓള്ളോന്ന് തൊട്ട്ക്ക്.. ഞാള്ളൊന്ന് തൊട്ട്വോക്ക്... ...... ..... .... ..... .... .... .... .... .... തൊട്ട്വൊങ്കി കൈയ്യുംങ്കാലും ബെട്ടി ബീട്ട്വാർക്കും നാട്ടാർക്കും ഇട്ട്വൊട്‌ക്കും...

Wednesday, March 01, 2017

March 01, 2017 at 07:36PM

അതിരപ്പിള്ളിയെ പറ്റി ഫെയ്സ്ബുക്കിൽ ഇപ്പം വല്ലോം പറഞ്ഞില്ലെങ്കിൽ മോശമല്ലേ!! പക്ഷേ, ശരിക്കും ഈ സംഗതി എവിടെയാണെന്നു തന്നെ വല്യ പിടിപാടില്ല... മുൻധാരണ ചില സങ്കല്പങ്ങളിലൊക്കെ കലർത്തിയപ്പോൾ പത്തനംതിട്ടയിലോ ഇടുക്കിയിലോ മറ്റോ ആയിരിക്കും എന്നൊരു കരുതൽ 🤔🤢 ഗൂഗിളോ വിക്കിപീഡിയയോ മറ്റോ നോക്കിയാൽ സംഭവം ക്ലിക്കാവും.. പക്ഷേ, പണ്ടാരമടി! അവിടെ ഇപ്പോ എന്തോ മഹാ സംഭവം നടക്കാൻ പോകുന്നു!! ഞാനിപ്പം ആരോടൊപ്പമാ നിൽക്കേണ്ടത് എന്നൊരു ഡൗട്ട്... 🤔 മരമാണോ വേണ്ടത് വെള്ളമാണോ?? രണ്ടായാലും നുമ്മക്ക് പ്രശ്നമൊന്നുമില്ല - എന്നാലും ഫെയ്സ്ബുക്കാവുമ്പം വല്ലോം പറയേണ്ടേ!! ഇത്രേം കാലം ഫെയ്സ്ബുക്ക് പീട്യേൽ അരിക്ക് ഭയങ്കര വിലയായിരുന്നു...മോഡി സംഗതി കൊടുക്കാഞ്ഞിട്ടാണെന്ന് തെളിവു സഹിതം ആരൊക്കെയോ പറയുന്നു... അതിന്റെ ഇടയിൽ മോഡിച്ചൻ ഗ്യാസിനു വിലയും കൂട്ടി! കഷ്ടകാലത്തിന് ഡേറ്റു നോക്കി ഇന്നു തന്നെ ഇവിടുത്തെ ഗ്യാസും തീർന്നു... ഗ്യാസിനു വിലകൂട്ടിയതൊന്നും ഫെയ്സ്ബുക്കിൽ ആരും പറഞ്ഞു കണ്ടുമില്ല - മോഡിച്ചന്റെ നിത്യതൊഴിലായതിനാലാവണം അത്. എല്ലാവർക്കും ആതിരപ്പള്ളിയാ മുഖ്യം! മോഡി ഉലകം ചുറ്റിക്കറങ്ങാൻ പോയിരുന്നേൽ ഈ മാസത്തെ പീഢനത്തിൽ നിന്നും രക്ഷപ്പെടാമായിരുന്നു 😐😐 എന്നൊരു തോന്നലുണ്ട്. ശരിക്കും ഈ #ആതിരപ്പള്ളി എന്താ സംഭവം!!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License