Thursday, March 02, 2017
March 02, 2017 at 07:11PM
ബുദ്ധവിഹാരങ്ങൾ മലയാളത്തിൽ .......... .......... ............ ......... ........... ഇന്നത്തെ ഭാരതീയ സംസ്കാരത്തില്‍ പണ്ടുണ്ടായിരുന്ന ബുദ്ധ സംഹിതയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്. ദ്രാവിഡ സംസ്‌കാരത്തിന്റെ ഔന്നിത്യത്തില്‍ സവര്‍ണ്ണരും അവര്‍ണ്ണരുമില്ലാതെ, ദുഷിച്ച ജാതി-വ്യവസ്ഥകളില്ലാതെ ഒത്തൊരുമയോടെ ഓണാഘോഷം നടത്തിയ ഒരു കാലഘട്ടമുണ്ടായിരുന്നു നമുക്ക്. ഇന്ന് മതങ്ങൾ പലതുണ്ട്; അവർ പരസ്പരം തലകൾ കൊയ്യുന്നുമുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല – ചരിത്രം പലരൂപത്തിൽ രേഖപ്പെടുത്തിതുടങ്ങിയ കാലം മുതലിങ്ങോളമുള്ളത് നമുക്ക് കണ്ടെത്താനാവുന്നു. മാറ്റങ്ങൾ അനിവാര്യം തന്നെ. അതെപ്രകാരം തിരിച്ചറിയുന്നു എന്നതിലാണു പ്രാധാന്യം. ഹിന്ദുവംശജരും കൃസ്ത്യാനികളും മുസ്ലീങ്ങളും കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും അവയ്ക്കുവേണ്ടി ജനതതി കൂട്ടം ചേർന്നു പാടിനടക്കുന്ന പാവനഗീതങ്ങളും നമുക്കിന്ന് അന്യമല്ലല്ലോ. പ്രാചീനകാലങ്ങളിൽ ദ്രാവിഡവംശത്തിലേക്ക് പടർന്നു കയറി കേരളം പരക്കെ വ്യാപിച്ച വിശ്വാസസംഹിതയായിരുന്നു ബുദ്ധമതം. ഇന്നതിനെ ഹിന്ദുമതം ആക്രമിച്ചുകീഴടിക്കി ഇല്ലാതാക്കിയെങ്കിലും അവർ കൊണ്ടുവന്ന സാംസ്കാരിക സ്വാധീനം മാത്രം നിലനിൽക്കുന്നുണ്ട്. കൃസ്തുവിനും മുമ്പ് ആറാം നൂറ്റാണ്ടിലായിരുന്നു ബുദ്ധസന്യാസികൾ കേരളനാട്ടിൽ എത്തിയതായി ചരിത്രപരമായ തെളിവുകൾ ലഭ്യമായിരിക്കുന്നത്. അശോകചക്രവർത്തിയുടെ ആജ്ഞ പ്രകാരവും ഇന്നത്തെ ശ്രീലങ്കയിൽ നിന്നും ഒക്കെയാണ് കേരളത്തിലേക്ക് ഇവരെത്തിയത്. പ്രസിദ്ധ സംഘകാല മഹാകാവ്യമായ മണിമേഖല ബൗദ്ധകൃതിയാണ്, ചിലപ്പതികാരത്തിന്റെ തുടർച്ചയാണിത്. ചിലപ്പതികാരം ജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന കാവ്യമാണെങ്കിൽ മണിമേഖല ബുദ്ധമതതത്ത്വങ്ങളെയാണ് പ്രതിപാദിക്കുന്നത്. രചയിതാവ് കൂലവാനികൻ ചാത്തനാർ ആണ്. ചേരൻ ചെങ്കുട്ടുവൻ, ഇളങ്കോവടികൾ എന്നിവരുടെ സമകാലികനായിരുന്നു ഇദ്ദേഹം. ചാത്തൻ ശബ്ദം, ശാസ്തനായും ശാസ്താവായും മാറിയതും ദൈവമായി ആരാധിക്കുന്നതും നമുക്കിടയിൽ ഇന്നുമുണ്ടല്ലോ. ജാതിവ്യവസ്ഥകളെന്തെന്നറിയാത്ത അഹിംസാവാദികളായിരുന്നു നമ്മുടെയൊക്കെ പൂർവ്വികർ എന്ന ഓർമ്മപ്പെടുത്തൽ തന്നെ ഇപ്പോൾ ആശ്വാസം തരുന്നുണ്ട്… അതിനും മുമ്പുണ്ടായിരുന്ന ദ്രാവിഡസംസ്കാരം അവിടെ നിൽക്കട്ടെ. ഇപ്പോൾ നമുക്ക് ബുദ്ധമതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാം. മതമെന്നു വിളിക്കാൻ മാത്രമുള്ള ഒന്നല്ല ബുദ്ധിസം. മതമെന്ന് ആധുനികകാല നിർവ്വചനത്തിൽ പറയുന്നു എന്നേ ഉള്ളൂ. അതൊരു സംസ്കാരമായി ലോകത്ത് പലസ്ഥലങ്ങളിലേക്കും അന്ന് വ്യാപിച്ചതായിരുന്നു. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി നാടൊട്ടുക്ക് വിവിധ ബുദ്ധവിഹാരങ്ങൾ പണിതവരായിരുന്നു അവർ.... http://ift.tt/2lD6dRW #ബുദ്ധൻ #ഹിന്ദു #ദ്രാവിഡവംശം #ആര്യവംശം #സംഘകാലം #സവർണർ #അവർണർ #വിദ്യാഭ്യാസം #കളരിപ്പയറ്റ് #ബോധിധർമ്മൻ #ഏഴാംഅറിവ്
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
😔 പി എസ് ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത്!! 2019-05-06T03:57:07.000Z
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
പ്രണയം കൊടുമ്പിരികൊണ്ട ഒരു വസന്തകാലം എല്ലാവർക്കും ഉണ്ടാവില്ലേ! കാലാകാലങ്ങളായി പ്രണയസാഹചര്യങ്ങൾ മാറുന്നുണ്ട്, പക്ഷേ പ്രണയം അതിജീവിക്കുന്ന...
-
അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം ;) Total Public Posts: 1000 (just last 1000 posts processed.) Posts Per Week: 29...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
നീയുറങ്ങിക്കൊള്ക, ഞാനുണര്ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില് നിന്നു നിൻ കണ്തുറക്കുമ്പോള് ലോലചുംബനങ്ങളാ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment