Thursday, September 29, 2011

പഞ്ചാരയടിയെ പറ്റി എന്തെങ്കിലും ധാരണയുണ്ടോ?

ശരിക്കും എന്താ ഈ പഞ്ചാരയടി? ആണും പെണ്ണും  പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെ പരസ്പരം ലോകകാര്യങ്ങൾ സംസാരിച്ചാൽ അതു പഞ്ചാരയടിയാവുമോ? ഇതേ കാര്യം ആണുങ്ങൾ തമ്മിൽ സംസാരിച്ചാൽ അപ്പോൾ അതിനെ എന്തു പറയും? പഞ്ചാരയടിക്ക് എന്തെങ്കിലും ഉദ്ദേശ്യങ്ങളുണ്ടോ? സാധാരണ അണുങ്ങൾക്ക് ഒരു പെണ്ണ് അടുത്തിരുന്ന് സംസാരിക്കാനുള്ളത് ഒരു രസമുള്ള കാര്യമാണ്... മണിക്കൂറുകളോളം സംസാരിക്കാൻ സബ്‌ജക്റ്റിനും ക്ഷാമം കാണില്ല - ഇതും പഞ്ചാരയടിയുടെ കീഴിൽ വരുമോ? എന്തൊക്കെ സംശയങ്ങളാണു ദൈവമേ!!

നെറ്റിൽ തപ്പിയപ്പോൾ പഞ്ചാരയടി ഒരു കുറ്റകൃത്യമാണെന്നു കണ്ടു. ഫോണിലൂടെ ‘പഞ്ചാരയടി’ക്കാന്‍ ശ്രമിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍ വരെ കിട്ടിയിട്ടുണ്ട്.

ഒരുത്തരം തന്ന് സഹായിക്കുക. നിർവചനം അറിയാനാഗ്രഹിക്കുന്ന ഒത്തിരിപ്പേർക്കിതൊരു അനുഗ്രഹമാവും എന്നു കരുതുന്നു. ഇനി പഞ്ചാര അടി തുടങ്ങാനാഗ്രഹിക്കുന്ന ചെറുബാല്യങ്ങൾക്ക് കാര്യങ്ങൾ അറിഞ്ഞുതന്നെ തുടങ്ങാനിതൊരു അവസരവും ആവട്ടെ...


ഇനിയൊരു പഞ്ചാരപ്പാട്ടാവട്ടെ!!
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ...
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ...
പഞ്ചാര വിറ്റു നടന്നു കുഞ്ചു...
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു...

വഞ്ചിയില്‍ പഞ്ചാര ചാക്കു വെച്ചു
തുഞ്ചതിരുന്നു തുഴഞ്ഞു കുഞ്ചു...
പഞ്ചാര വിറ്റു നടന്നു കുഞ്ചു...
പഞ്ചാരക്കുഞ്ചുന്ന് പേരും വന്നു

പഞ്ചാര തിന്നു മടുത്തു കുഞ്ചു...
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു...
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ...
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ..
.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

1 comment:

  1. "According to some evolutionary psychologists, flirting may even be the foundation of civilisation as we know it. They argue that the large human brain – our superior intelligence, complex language, everything that distinguishes us from animals – is the equivalent of the peacock's tail: a courtship device evolved to attract and retain sexual partners. Our achievements in everything from art to rocket science may be merely a side-effect of the essential ability to charm." Guide to Flirting

    ഇതാണ് കാര്യം : "a courtship device evolved to attract and retain sexual partners"

    ReplyDelete

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License