Wednesday, January 30, 2013

രക്തസാക്ഷി ദിനം

1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്റെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തു. 1949 നവംബർ 15-ന് നാഥുറാം ഗോഡ്സേയും കുറ്റവാളികളെയും തൂക്കിലേറ്റി.


https://ml.wikipedia.org/wiki/Gandhi

ജഗതി ശ്രീകുമാർ തിരിച്ചുവരവിന്റെ പാതയിൽ

Sunday, January 27, 2013

ജോൺസൺ ബേബി പ്രോഡക്റ്റ് ഹാനികരം!!


ഈ വീഡിയോ കാണുക! ജോൺസൺ ബേബി പ്രോഡക്റ്റ് ഹാനികരമാനെന്നും അതുപയോഗിക്കരുത് എന്നും ഇതിൽ വ്യക്തമാക്കുന്നു. വിലകൂടുതൽ കൊടുത്ത് നമ്മൾ വാങ്ങിച്ച് നമ്മുടെ കുഞ്ഞുങ്ങളിൽ തേച്ചു പിടിപ്പിക്കുന്നത് വിഷമാണത്രേ!! ഇതുകൊണ്ടുണ്ടാവുന്ന രോഗങ്ങളെ പറ്റിയും അവർ പഠിക്കുന്നു, അതിനു വേണ്ടിയുള്ള മരുന്നിറക്കുന്നു. വ്യാപാരം പൊടി പൊടിക്കുന്നു. ആദ്യം തന്നെ ജനനം മുതൽ തന്നെ വിവിധരോഗങ്ങൾക്കടിമ പെടുത്തി പിന്നീട് അവയ്ക്കു മരുന്നിറക്കി കൊള്ളലാഭം ചെയ്യുന്ന കോർപ്പറേറ്റ് മിടുക്ക്!! ഭീമൻ പരസ്യങ്ങൾ നൽകി പത്ര-ദൃശ്യമാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയ ശേഷമാണിവർ ഇതു ചെയ്യുന്നത്! ഒരക്ഷരം എതിരായി പറയില്ല ഈ ചോരകുടിയൻ മാധ്യമവൃന്ദങ്ങൾ!!

ഡിങ്കാരാധനയ്ക്കുള്ള ബിംബങ്ങൾ!

ഭഗവാൻ ഡിങ്കന്റെ ഭക്തർ ഓൺലൈൻ അതിർത്തികൾ കടന്ന് ഓഫ് ലൈനിലേക്ക് കടക്കുമ്പോൾ ആരാധനയ്ക്ക് മതിയാ ഡിങ്ക ബിംബങ്ങൾ ഇല്ലെന്ന പരാതി ഉയർന്നു വരികയാണ്. ആ പരാതി ഇല്ലാതാക്കാനും ഡിങ്കപൂജയ്ക്ക് അത്യാവശ്യമായ ബിംബങ്ങൾ നൽകാനും വേണ്ടി ഇവടെ ഒന്നു രണ്ട് ഡിങ്കചിത്രങ്ങൾ കൊടുക്കുന്നു. ബാക്ക്ഗ്രൗണ്ട് ട്രാൻസ്പെരന്റാക്കി വെച്ചിരിക്കുന്നതിനാൽ ഇത് ഡൗൺലോഡ് ചെയ്യുന്നവർക്ക് ഏതു ബാക്ക്ഗ്രൗണ്ടിലും ഈ ചിത്രങ്ങൾ ഉപയോഗിക്കാം എന്നും ഇതിനാൽ അറിയിക്കുന്നു. ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ അതിന്റെ ഹൈ റെസലൂഷൻ ചിത്രം ഡൗൺലോഡ് ചെയ്യാനാവും. എല്ലാവരേയും ഡിങ്കൻ തുണയ്ക്കട്ടെ.


പച്ച ഡിങ്കൻ
പങ്കില കാട്ടിൽ നിന്നും കേരളത്തിലേക്ക് ഒരു വിസിറ്റിനു വന്നതായിരുന്നു മൂപ്പർ.. ഈ കോലത്തിലായി!!

Saturday, January 26, 2013

സ്ക്രീനിൽ മൗസ് തെന്നിമാറുന്നു :(

എന്റെ മൗസിനെന്തു പറ്റി? ഇടയ്ക്കത് വലതുവശത്ത് വിൻഡോയുടെ മുകളിലായി കാണുന്ന ചുവന്ന ക്ലോസ് ബട്ടൻ ലക്ഷ്യമാക്കി പായുന്നു. എവിടെയെങ്കിലും ക്ലിക്ക് ചെയ്യാനൊരുങ്ങുമ്പോഴാണു പോവുന്നതെങ്കിൽ ആ വിൻഡോ ക്ലോസായി പോകുന്നു? പ്രശ്നം വിൻഡോസിനോ മൗസിനോ? :(

ചിലപ്പോൾ വലതുവശത്ത് താഴെയുള്ള ഡസ്ക്ക്ടോപ്പ് ബട്ടനിൽ പോയി നിൽക്കും.. അറിയാതെങ്ങാനും ക്ലിക്കിയാൽ എല്ലാ വിൻഡോയും മിനിമൈസ് ആവും. വല്ലാത്ത ശല്യമായന്രിക്കുന്നു. ഗ്രാഫിക്സ് വർക്ക് ഒന്നും ചെയ്യാനാവുന്നില്ല.... ശരിക്കും പെട്ടിരിക്കുകയാണ്. ഇതൊരു രോഗമാണോ ഡോക്ക്ടർ??

mouse jumping to the right top of the window fixed!!
I did lots of work last day, After a few hours, started getting an annoying stutter problem. Sometimes the mouse would hang for a second or it will touted to the close button on the right top, or it will lead me to the bottom right corner of the taskbar, I would get a notification sound, and then the mouse would start working again. I combed through tons of support posts in the net and tried many different suggestions. None of which worked for me. After that I did these steps
  • Click on Start menu
  • Go to Computer and right Click on it
  • Take Properties,
  • Advanced System Settings
  • Advanced -Tab
  • Performance - Block
  • Settings advanced then Change virtual memory change
Hope, It will work for you!

Friday, January 25, 2013

പ്രധാന സർക്കാർ പോർട്ടലുകൾ

Government of India Portal http://www.india.gov.in/
Government of Kerala http://www.kerala.gov.in/
Local Self Government department http://www.lsg.kerala.gov.in/
Commissionerate of Rural Development http://www.crd.kerala.gov.in/
Town Planning department http://www.townplanning.kerala.gov.in/
Information and Public Relations Department http://www.prd.kerala.gov.in/
Kerala State Planning Board http://www.keralaplanningboard.org/
Department of Tourism http://www.keralatourism.org/
Kudumbashree http://www.kudumbashree.org/?q=home
KILA http://kilaonline.org/
Kannur District-website by nic http://www.kannur.nic.in/
Kannur District-gov website http://www.knr.kerala.gov.in/home.htm
Kerala Information Technology Mission http://www.keralaitmission.org
Akshaya-Gateway of opportunities http://www.akshaya.kerala.gov.in/
Ministry of Panchayati Raj, Govt. of India http://www.panchayat.nic.in/
Ministry of Rural Development, Govt. of India http://www.rural.nic.in
Ministry of Urban Development, Govt. of India http://www.urbanindia.nic.in
Dept. of Rural Development, Govt. of India http://www.drd.nic.in
National Institute of Rural Development http://www.nird.org.in/
Pradhan Mantri Gram Sadak Yojna (PMGSY) http://pmgsy.nic.in/
National Bank of Agriculture and Rural Development http://www.nabard.org
Council for Advancement of People’s Action and Rural Technology http://www.capart.nic.in
Census of India, Official website http://www.censusindia.net
Kannur District Panchayat www.lsgkerala.in/kannur
Irikkur Block Panchayat www.lsgkerala.in/irikkurblock

Thursday, January 24, 2013

ഭാവശുദ്ധി!!

പണ്ട് തെക്കൻ കേരളത്തിൽ പണിയെടുത്തിരുന്ന സമയത്തെ പരിചയമായിരുന്നു. സുന്ദരി, സുമുഖി, സുഭാഷിണി, സുശീലയെന്നും തോന്നി. തുളസിക്കതിർ, മുല്ലപ്പൂ, ശിവക്ഷേത്രം ഓർമ്മയിൽ ഒരു നല്ല മഴക്കാലം അവൾ സമ്മാനിച്ചു. അപ്പനേതോ കപ്പലിൽ, അമ്മ വീട്ടിലൊറ്റയ്‌ക്ക്, ഇവളവിടെ ഹോസ്റ്റലിൽ. ഒരിക്കൽ ഏതോ ഒരു ഫോൺകോളിനെ ദൂരെ തമിഴ് നാട്ടിലെന്തോ പഠിക്കുന്ന ചേട്ടനെന്നും പരിചയപ്പെടുത്തി. പരിചയപ്പെട്ട് കുറച്ചു കാലം കഴിഞ്ഞു. സി പ്രോഗ്രാമിങിനെ പറ്റി മുടിഞ്ഞ സംശയമായിരുന്നു പെണ്ണിന്. ഫെയ്സ് ഡിറ്റക്ഷൻ  ചെയ്യുന്ന ഒരു സി പ്രോഗ്രാമിന്റെ പണിപ്പുരയിലായിരുന്നത്രേ കോളേജിൽ സൗഹൃദഗ്രൂപ്പ്. ഇവൾക്കും ഉണ്ടൊരു മൊഡ്യൂൾ. മൊബൈലിലൂടൊയൊക്കെ പ്രോഗ്രാമിങ് എഴുതിക്കൊടുക്കേണ്ട ഗതികേടിലായി ഞാൻ.

ഞാനവിടം വിട്ടു; പാതി വഴിയിലവലെ ഉപേഷിച്ച് ഞാനിങ്ങ് പോന്നു - പിൻവിളിയായി അവൾ പുറകേ കൂടി. ഒരിക്കൽ അവൾ ഒരു പ്രൊഫൈലയച്ചു തന്നു. ചേട്ടനാ, ചേട്ടൻ ജോലി നോക്കുന്നു, പഠനം കഴിഞ്ഞു, സഹായിക്കണം! ഞാനൊട്ടൊന്ന് അന്വേഷിച്ചു - പിന്നെ മടുത്തു. പിന്നെ ചോദിച്ചതുമില്ല അവൾ മിണ്ടിയതുമില്ല. അവൾ ചേട്ടനോടൊത്ത് ഒരു ജനുവരി രാവിലെ മുന്നാറിൽ പോയി എന്നെ വിളിച്ച് അവിടുത്തെ തണുപ്പിനെ പറ്റി പറഞ്ഞു കൊതിപ്പിച്ചു... ഗുരുവായൂരമ്പലത്തിലെ ആൾത്തിരക്കിനെ പറ്റി പറഞ്ഞെന്നിൽ ഒരിക്കലവൾ ആധിയുണ്ടാക്കി. ചേട്ടനുണ്ടല്ലോ കൂടെ - ആശ്വാസം!

ദൂരേക്ക് കല്യാണം കഴിച്ചയക്കാൻ അവളുടെ അമ്മ സമ്മതിക്കില്ല - അമ്മയുടെ കൺവെട്ടത്ത് വേണമവൾ. ഇപ്പോൾ ഹോസ്റ്റലിൽ താമസിക്കുമ്പോൾ തന്നെ എല്ലാ വെള്ളിയാഴ്ചകളിലും അമ്മയുടെ മടിത്തട്ടിലെത്തണം. അച്ഛൻ കപ്പലിറങ്ങിവരുമ്പോൾ ഒരു പക്ഷേ ഇത്തവണ കല്യാണമുണ്ടാവും. അച്ഛൻ വന്നു ഒരിക്കലവൾ വ്യാകുലയായി. കല്യാണമായി. മറ്റൊരു കപ്പൽക്കാരൻ! വീട്ടിലെ ആദ്യകാല അസ്വസ്ഥതകൾ അവൾ പങ്കുവെച്ചു. പൊരുത്തക്കേടുകളിൽ അവൾ തേങ്ങി. ആ തേങ്ങലുകൾ എന്റെ ഉള്ളം പൊള്ളിച്ചു. കാലമെല്ലാം ശരിയാക്കി. അവൾ ഒരു സുന്ദരിക്കുഞ്ഞിന്റെ അമ്മയായി... പ്രാരാബ്ധങ്ങൾ കൂടി. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും അവൾ എന്നെ വിളിച്ചു. വർഷങ്ങൾ ആറുപോയി. പാഴായിപ്പോകാത്ത സ്നേഹത്തിന്റെ പരിശുദ്ധിയിൽ ഞാനേറെ ആഹ്ലാദിച്ചു. സുന്ദരിക്കുട്ടി പുത്തനുടുപ്പിട്ട്, പുസ്തകമെടുത്ത് സ്കൂളിൽ പോയ ദിവസം അവളെന്നെ വിളിച്ച് വെറുതേ കരഞ്ഞു... സന്തോഷം കൊണ്ട്.

ഉന്നുച്ചയ്ക്ക് അവൾ എന്നെ വിളിച്ചു. അവളുടെ ഭർത്താവിന്റെ ചേച്ചിയുടെ മകന് ഒരു ജോലി വേണമത്രേ! സിവി അയച്ചു തരാൻ പറഞ്ഞു. അരമണിക്കൂറിനുള്ളിൽ ബയോഡാറ്റ എത്തി! പണ്ടവളുടെ ചേട്ടനെന്നു പരിചയപ്പെടുത്തിയ ആളുടെ അതേ പേര്. യാദൃശ്ചികതയാവാം. എങ്കിലും വെറുതേ, വെറും വെറുതേ, ഞാനെന്റെ ഇന്റെർ ആക്റ്റിൽ (ഓഫീസിലുള്ള ഒരു ആപ്ലിക്കേഷൻ) റെസ്യൂം പ്രോയിൽ നിന്നും ആ പഴയ റെസ്യൂമെ ഡൗൺലോഡ് ചെയ്തു നോക്കി!! ഈശ്വരാ!! രണ്ടുമൊന്നാണല്ലോ!! ചെന്നൈയിലെ 2 കമ്പനികളിലായി 3 വർഷം പ്രവർത്തിച്ചതിന്റെ പരിചയം മാത്രം അധികമായുണ്ട്! ഞാനവളെ വിളിക്കാൻ ഫോൺ എടുത്തു!! അല്ലെങ്കിൽ വേണ്ട!! എന്തിനാ മൈര്!!

Monday, January 21, 2013

fakebook Notification

ഫെയ്സ് ബുക്കിന്റെ പേരിൽ വന്ന നോട്ടിഫിക്കേഷൻ ഗൂഗിൾ ഭഗവതി (അമ്മച്ചി) കൈയോടെ പൊക്കിയത്!!

ദളിതന്റെ അവകാശബോധം!

ബ്രാഹ്മണന് സേവചെയ്യുന്ന ശൂദ്രന് തലമുണ്ഡനം ചെയ്യാം. വൈശ്യര്‍ക്ക് തുല്യമായി ശുദ്ധികര്‍മങ്ങള്‍ ചെയ്യാം. അങ്ങനെയുള്ള ശൂദ്രന് ബ്രാഹ്മണന്റെ ഉച്ഛിഷ്ടം ഭക്ഷണമാക്കാം എന്നു മനുസ്മൃതിയില്‍ ബ്രാഹ്മണന് സേവ ചെയ്യുന്ന ശൂദ്രന് വിധിച്ചിട്ടുണ്ടത്രേ! ദക്ഷിണ കര്‍ണാകയിലെ കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഒരു ആചാരത്തിന് ഉണ്ടായ ഹൈക്കോടതി സ്റ്റേ സുപ്രീം കോടതി നീക്കിയിരിക്കുന്നു. ആചാരത്തിന്റെ പേര് 'മദെസ്നാന' .ബ്രാഹ്മണര്‍ ആഹാരം കഴിച്ച ശേഷം ബാക്കി വരുന്ന എച്ചില്‍ ഇലയില്‍ കൂടി ആഗ്രഹ സഫലീകരണത്തിനായി കീഴ്‌ജാതിക്കാര്‍ ഉരുളുന്ന ആചാരമാണ് മദെസ്നാന. ഷഷ്ടി ഉത്സവത്തിനു നടക്കുന്ന ഈ ശയനപ്രദിക്ഷണം നടത്തിയാല്‍ ചര്‍മരോഗ ശമനം വരുമത്രേ !!! കഴിഞ്ഞ ദിവസം 350 കുടുംബങ്ങളില്‍ നിന്നെത്തിയവര്‍ ഇതില്‍ പങ്കെടുത്തു.  ഈ ദുരാചാരത്തിനെതിരെ സമരം ചെയ്തതിന് സിപിഎം പോളിറ്റ്ബ്യൂറോ അംഗമായ എംഎ ബേബിക്കെതിരെ കേസ് എടുക്കുകയുണ്ടായി കർണാടക പൊലീസ്. 

കുക്കേ സുബ്രഹ്മണ്യ, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രമുൾപ്പെടെ കർണാടകത്തിലെ വിവിധ ക്ഷേത്രങ്ങളിൽ മടേ സ്നാനയും പന്തി ഭോജനവും ആചരിച്ചു വരുന്നു. ക്ഷേത്രങ്ങളിൽ ഉയർന്നജാതിക്കാർക്കും കീഴ്ജാതിക്കാർക്കും വ്യത്യസ്ത പന്തിയിൽ ഭക്ഷണം വിളമ്പുന്ന പന്തി ഭോജനം കർണാടകത്തിലെ ഇരുനൂറ്റി അമ്പതോളം ക്ഷേത്രങ്ങളിൽ നടക്കുന്ന ദുരാചാരമാണ്.

ആചാരങ്ങളാവാം. അവ പരിധിവിട്ട് ഇത്ര നീചമായി അധഃപതിച്ചു പോകുമ്പോൾ ഒരു പർഷ്കൃത സമൂഹത്തിൽ കോടതി തന്നെ ഇടപെട്ട് അത് തിരിച്ചുകൊണ്ടുവന്നു എന്നു പറയുന്നത് വല്ലാത്തൊരു വൈരുധ്യമാണ്. ഇതിൽ മറ്റൊരു വിരോധാഭാസമുള്ളത്,  നിരോധനം മാറി കിട്ടാന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്‌ ഒരു പ്രാദേശിക 'ദളിത്‌' നേതാവാണ് എന്നതാണ്. അദ്ദേഹം ആവിശ്യപ്പെടുന്നത് "പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മദെസ്നാനത്തില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അവകാശമില്ല" എന്നാണ്. കോടതി അത്  രണ്ടു കൈയുകെട്ടി അംഗീകരിച്ചു കൊടുത്തു!!. ദളിത് നേതാവിന്റെ അവകാശ ബോധം കണ്ടില്ലേ!!

മതങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാകണം. പുരോഗമിക്കപെടുന്ന ഒരു സമൂഹത്തില്‍ ഇത്തരം ആചാരങ്ങള്‍ അനുവര്‍ത്തിച്ച് നാണം കെട്ട ഏർപ്പാടുതന്നെയാണ്.

ഗാന്ധിതൊഴിലുറപ്പു പദ്ധതി


അടുത്ത അവസരം ആർക്കായിരിക്കുമോ എന്തോ?

Saturday, January 12, 2013

Dinkan | ഡിങ്കൻ


പങ്കിലാരണ്യേവാസം ചോന്നജട്ടിവിഭൂഷിതം
വലം കൈ നീട്ടി പാറും, ഡിങ്കമൂഷിക പാഹിമാം

ആദിഡിങ്കമഹാഗൂഡം, ശത്രുനാശനവ്യഗ്രതം
ബാലമംഗളചിത്രായാം, ഡിങ്കമൂഷിക പാഹിമാം
ഡിങ്കഭക്തർക്ക് സമർപ്പിക്കുന്നു...

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License