Wednesday, November 30, 2016

November 30, 2016 at 04:55AM

ലക്ഷ്മി എൻ. മേനോൻ കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയായിരുന്നു ലക്ഷ്മി എൻ. മേനോൻ. ഇവർ ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയുമായിരുന്നു. 1899 മാർച്ച് 27നു് രാമവർമ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായി ജനിച്ചു. 1930-ൽ വി.കെ. നന്ദൻ മേനോനെ വിവാഹം കഴിച്ചു. വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ചു, 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായിരുന്നു. 1957-ൽ പദ്മഭൂഷൺ നൽകപ്പെട്ടിട്ടുണ്ട്. 1994 നവമ്പർ 30നു് - ഇതേ ദിവസമാണ് അന്തരിച്ചത്...

Tuesday, November 29, 2016

November 29, 2016 at 06:27AM

ചൂടാതെ പോയ് നീ, നിനക്കായി ഞാന്‍ ചോരചാറി ചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍ കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍ ഒന്നു തൊടാതെ പോയി വിരല്‍തുമ്പിനാല്‍ ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍ അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ അന്ധമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ കുങ്കുമം തൊട്ടുവരുന്ന ശരത്കാല- സന്ധ്യയാണെനിക്കു നീയോമലെ. ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എന്താനആനന്ദമാണെനിക്കോമനെ എന്നെന്നുമെന്‍ പാനപാത്രം നിറയ്‌ക്കട്ടെ നിന്‍ അസാന്നിദ്ധ്യം പകരുന്ന വേദന… ....................... ................ ബാലചന്ദ്രന്‍ ചുള്ളിക്കാട്

Monday, November 28, 2016

November 28, 2016 at 06:46AM

രാവിലെ അഞ്ചരയ്ക്ക് എണീറ്റതാ... കറന്റില്ലതെയായിട്ട് ഒന്നരമണിക്കൂറാവുന്നു... ഹർത്താൽ പക്ഷത്ത് ഇവരും കൂടീന്നു തോന്നുന്നു... എന്തെങ്കിലും ആകട്ട് ജനങ്ങളുടെ കഷ്ടപ്പാടെങ്കിലും ഇന്നല്പം കുറയുമല്ലോ!!! #saynotoharthal

Sunday, November 27, 2016

November 27, 2016 at 09:09PM

മതം മാറാനോ മറ്റോ ആർക്കെങ്കിലും പ്ലാനുണ്ടെങ്കിൽ മാറ്റി വെച്ചോളൂ... ഫൈസൽ വധത്തിന്റെ പേരിൽ ഇന്ന് 8 പേർ അറസ്റ്റിലായി എന്നു വാർത്ത കണ്ടു. കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി കൃഷ്ണന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ എന്ന ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എട്ടു പ്രതികളാണ് അറസ്റ്റിലായത്... ഫൈസലിന്റെ സഹോദരിയുടെ ഭര്‍ത്താവ് വിനോദ്, ഹരിദാസന്‍, ഷാജി, സുനി, സജീഷ്, പ്രദീപ്, ജയപ്രകാശ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തീവ്ര ഹിന്ദു സംഘടനയുടെ പ്രവർത്തകരാണ് ഇവർ. മൂന്ന് പേർ ചേർന്നാണ് ഫൈസലിനെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. നവംബര്‍ 19നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഫൈസല്‍ മതംമാറിയതിലെ വിരോധമാണ് കൊലക്ക് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മതംമാറ്റശേഷം പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടും വിജയിക്കാതിരുന്നപ്പോഴാണ് തീവ്ര ഹിന്ദു സംഘടനയുടെ സഹായം തേടിയതെന്നാണ് കരുതുന്നതെന്നും വാർത്തയിൽ കണ്ടു... ഉടലെടുത്ത മട്ടിലല്ല മറ്റേതൊരു വിശ്വാസവും പോലെ മതവിശ്വാസവും വളരുന്നത് അല്ലെങ്കിൽ വളർത്തുന്നത് എന്നുവേണം കരുതാൻ. എന്തായാലും അന്വേഷണം ശക്തമാവട്ടെ. ശശികല ടീച്ചർ എന്ന വിഷാണുവിന്റെയൊക്കെ പ്രസംഗം ഫലം ചെയ്യുന്നതാവണം ഇത്...

November 27, 2016 at 11:32AM

എല്ലാവരുടേയും ഓർമയിലേക്കായി ഇന്ന് ഇതും ഇരിക്കട്ടെ... ------------------------ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ 2008 നവംബർ 26-ന്‌ തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബർ 26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു.... 22 വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.. മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ മരണമടഞ്ഞത് നാളെയാണ്.. കൂടുതൽ വായനയ്ക്ക്: http://ift.tt/2gykVIn

November 27, 2016 at 07:55AM

ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ അഡ അഗസ്റ്റയുടെ ഓർമ്മദിവസം... http://ift.tt/2fRfKC4

Saturday, November 26, 2016

November 26, 2016 at 08:41AM

കാവ്യ-ദിലീപ് കല്യാണം വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഇന്നും ആഘോഷം തന്നെയാണെന്നു തോന്നുന്നു. രണ്ടിലും വരുന്ന പ്രധാനവിഷയം സെക്സിനെ അനുബന്ധമാക്കിയുള്ളതാണ്. പോസ്റ്റ് ചെയ്യുന്നവരുടെ വീട്ടിൽ വെച്ച്, അവരുടെ കെയർ ഓഫിലാണ് ഇവർ പരസ്പരം ബന്ധപ്പെട്ടത് എന്നു തോന്നിപ്പോകും വിധമാണ് പോസ്റ്റുകൾ പലതും. എന്തു സൂക്കേടാണിതിനു പിറകിൽ എന്ന് എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. എഴുതുന്നവർക്ക് ഒരു മനസ്സുഖം എന്നേ കരുതാൻ നിർവാഹമുള്ളൂ... ആണും പെണ്ണുമാവുമ്പോൾ പരസ്പരം കൂട്ടുകൂടിയുള്ള ജീവിതം - അതു വേണ്ടതുതന്നെയാണ്. ഇതവരുടെ സ്വാതന്ത്ര്യം കൂടിയാണെന്ന് ആർക്കും അറിയാഞ്ഞിട്ടല്ല. സെലിബ്രിറ്റികളായ ആൾക്കാരെ ചുമ്മാ ചൊറിയുക എന്നതാണിന്നത്തെ ആചാരം. മിക്ക നടീനടന്മാരുടേയും വിവാഹബന്ധം പരാചയപ്പെട്ടിട്ടുണ്ട്. ഇതെങ്കിലും ഒന്ന് ആജീവനാന്തം നിലനിന്നേക്കണേ എന്നാരും പറഞ്ഞതും കണ്ടില്ല...

November 26, 2016 at 07:06AM

രണ്ടുവർഷം മുമ്പ് നങ്ങേലിക്കുട്ടി.... അഗ്നി പുത്രൻ എടുത്ത ഫോട്ടോസ്... പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു പാവ കൊടുക്കുന്നു നങ്ങേലി. കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു മാനത്തമ്പിളി മാമനെക്കാട്ടീട്ടു കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു മാമു കൊടുക്കുന്നു നങ്ങേലി... .... .... ... .... ... ... ... .

Friday, November 25, 2016

November 25, 2016 at 08:56PM

വിക്കിപീഡിയയിൽ ഇന്ത്യയുടെ മാപ്പുണ്ടാക്കി സോഴ്സ് കൊടുത്തതായിരുന്നു... ഒറീസക്കാരത് മാറ്റി എന്റെ പേരുവെച്ചുതന്നെ ക്രഡിറ്റോടെ അന്ന് ഫെയ്സ്ബുക്കിൽ കൊടുത്തിരുന്നു. ഇന്ന് അവിചാരിതമായി കണ്ടതാണിത്...

November 25, 2016 at 03:10PM

രാജേഷ് Odayanchal: താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ കന്നി നിലാവുമിളം വെയിലും വന്നു ചന്ദനം ചാർത്തുന്ന നാട്ടിൽ ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തിൽ ഒന്നേ മനസ്സിൻ മോഹം ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ ഒന്നേ മിഴികളിൽ ദാഹം ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ താമരപ്പൂവുകൾ തോറും എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മവച്ചിടും പൊന്നിലത്തുമ്പികൾ പോലെ രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ ഓമന നൃത്തങ്ങളാടും എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾ പോലെന്നനുഭൂതികൾ നീന്തും ഓരോ പരാഗവുമെന്നിലെത്തീയിൽ വച്ചൂതിത്തനിത്തങ്കമാക്കും ആത്തങ്കമുരുക്കിയുണ്ടാക്കിയ കമ്പികൾ എൻ മണിവീണയിൽ പോകും തന്ത്രികളുതിർക്കും നാദനിറങ്ങൾ ചാലിച്ചു ചാലിച്ചു കൂട്ടി ചിത്രപ്പെടുത്തിയതാണു ഞാനീക്കൊച്ചു സപ്തവർണ്ണോജ്ജ്വല ചിത്രം എന്റെ ചിത്രത്തിലെ താമരപൂവിന്നു കൂടുതലുണ്ടായിരിക്കാം ദലങ്ങൾ കണ്ടു പരിചയമില്ലാത്ത വർണ്ണങ്ങൾ കണ്ടിരിക്കാം ഇതിന്നുള്ളിൽ എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെന്ന ന്തരിന്ദ്രിയ ഭാവം എന്റെ ചിത്രത്തിലെ താമരപ്പൂവിലുണ്ടെ ന്നനുഭൂതി തൻ നാദം വയലാർ - ഓര്‍ക്കുക വല്ലപ്പോഴും

Tuesday, November 22, 2016

November 22, 2016 at 01:18PM

നാട്ടിൽ മിക്ക സ്ഥലത്തും ഇത് നടന്നു കാണുന്നു. ബിജെപിയുടെ മിടുക്കായി കാണാനൊന്നുമില്ല... സിപിഎം പോലുള്ള പാർട്ടിയുടെ പിടിപ്പുകേട് ശക്തമാവുന്നു എന്നതിലാണു കാര്യം. ആളുകൾ നിശബ്ദരായി ഇരിക്കുകയോ മറ്റൊരു പാർട്ടിയെ സാഹചര്യം കൊണ്ട് വിശ്വസിച്ചുപോവുകയോ ചെയ്യുന്നു.

Monday, November 21, 2016

November 21, 2016 at 07:10AM

പഴയൊരു കഥയാണെങ്കിലും പഴമ ഇന്നും നഷ്ടപ്പെടുന്നില്ല!! ന്യൂജനറേഷൻ പഠനം ഓഫീസിൽ സഹവർക്കന്റെ മകളാണ് അഞ്ജന. അവൾക്ക് സ്കൂളിൽ നിന്നൊരു പ്രോജക്റ്റ് ചെയ്യാൻ കൊടുത്തു. മെഡിസിനൽ യൂസ് ഓഫ് പ്ലാന്റ്സ് എന്നാണു പ്രോജക്റ്റിന്റെ പേര്. നിത്യോപയോഗത്തിനായി നമ്മൾ കൈകാര്യം ചെയ്യുന്ന കായ്കളും മറ്റുമുണ്ടല്ലോ അവയുടെ ചെടിയുടെ ചിത്രം ശേഖരിക്കുക, അവയുടെ ഉപയോഗം എന്തൊക്കെ എന്ന് എടുത്തെഴുതുക. അവയൊക്കെ ഒരു A3 ഷീറ്റിലാക്കി വൃത്തിയായി ക്രമീകരിച്ച് തെർമ്മോക്കോൾ സ്റ്റാൻഡിൽ വെച്ച് സ്കൂളിൽ പോയി പ്രദർശനത്തിനു വെയ്ക്കണം! മാർക്കുണ്ട്!! എന്തു തോന്നുന്നു! നല്ല സ്കൂൾ! നല്ല ടീച്ചേർസ്!! ഇത്തരം പ്രോജക്റ്റുകൾ ചെയ്യുക വഴി കുട്ടികളുടെ അതു വളരും ഇതു വളരും എന്നൊക്കെ പറയാൻ വരട്ടേ! കുഞ്ഞ് പഠിക്കുന്നത് LKG യിലാണ്. എനിക്കിതു കേട്ടപ്പോൾ വല്ലാത്ത അത്ഭുതമാണു തോന്നിയത്. ഇത്ര ചെറിയ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ഈ പ്രോജക്റ്റ് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ! അവർക്ക് ചെയ്യാൻ പറ്റുന്ന വേറെ എന്തൊക്കെ പ്രവർത്തനങ്ങൾ ഉണ്ട്. ഈ കുട്ടികൾ വളർന്ന് പത്താം ക്ലാസിലൊക്കെ എത്തുമ്പോൾ എന്തു പ്രോജക്റ്റാവും നൽകുക എന്നോർത്തിട്ടാണിപ്പോൾ സമാധാനക്കേട്!! സ്കൂൾ മലയാളികളുടേതാണ്! എന്തു ചെയ്യും എവിടുന്നു കിട്ടും എന്നറിയാനാവാതെ ആ പാവം അച്ഛൻ ഉഴലുകയായിരുന്നു. കുറേ പുസ്തകങ്ങൾ തപ്പി. അതിൽ ചിലതൊക്കെ കണ്ടു. അതിനെ എങ്ങനെ A3 ഷീറ്റിലേക്ക് കയറ്റുമെന്നായി പിന്നീടു ചിന്ത! ഇന്റെർനെറ്റ് അധികം ഉപയോഗിക്കാത്ത അച്ഛന്മാർ വലഞ്ഞു പോവുകയേ ഉള്ളൂ!

Sunday, November 20, 2016

November 20, 2016 at 08:07AM

മുബൈ യൂണിവേഴ്‌സിറ്റിയിൽ മുമ്പ് വിക്കിപീഡിയ കോൺഫറൻസിൽ സ്വതന്ത്ര സർ‌വ വിജ്ഞാന കോശമായ വിക്കിപ്പീഡിയ അടക്കം മറ്റുപല സംരഭങ്ങളും അടങ്ങുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്ഥാപകൻ ജിമ്മി വെയിൽസ് സംസാരിക്കുന്നു....

November 20, 2016 at 07:26AM

അച്ചുവും അശ്വിനും പണ്ട്... :) ആദ്യത്തെ വിക്കിപീഡിയ ഓൾ ഇന്ത്യാ മീറ്റപ്പ് - മുംബൈയിൽ

Saturday, November 19, 2016

November 19, 2016 at 08:55AM

;) ബിജെപ്പിക്കാർക്ക് ആക്രാന്തം മൂത്തെന്ന് തോന്നുന്നു!! ബെംഗളൂരു: നോട്ട് അസാധുവാക്കലും പുതിയ 2000,500  നോട്ടുകള്‍ രാജ്യത്ത് ചൂടേറിയ ചര്‍ച്ചയായി മാറുന്നതിനിടെ നോട്ട് സ്‌കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പും എത്തി. മോദി കീനോട്ട് എന്നാണ് ആപ്പിന്റെ പേര്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പുതിയ 2000,500 രൂപ നോട്ടിലെ സെക്യൂരിറ്റ് ത്രഡ് സ്‌കാന്‍ ചെയ്താല്‍ നവംബര്‍ എട്ടിന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗം കാണുകയും കേള്‍ക്കുകയും ചെയ്യാം. ഇന്റര്‍നെറ്റില്‍ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും ഈ പ്രസംഗം കേള്‍ക്കാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ മോദി സംസാരിക്കുന്ന ഭാഗമാണ് കാണാനുക. ബെംഗളൂരു ആസ്ഥാനമായുള്ള ബാര സ്‌കള്‍ സ്റ്റുഡിയോസാണ് ഈ ആപ്പ് നിര്‍മ്മിച്ചത്. http://ift.tt/2fdeOdj

November 19, 2016 at 07:22AM

ഇന്ദിരാഗാന്ധിയുടെ ജന്മദിനം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ മകളായിരുന്നു.1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്നെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്. ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്നു ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. 1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്രുവിന്റെ മരണശേഷം, തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച് ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു. തന്റെ പിതാവിന്റെ സഹോദരിയായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിര നെഹ്രുവിന്റെ മരണത്തിനുടൻ തന്നെ മന്ത്രിസഭയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു. 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി സ്ഥാനമേറ്റെടുത്തു.

November 19, 2016 at 07:15AM

ഇന്ന് പുരുഷന്മാരുടെ ദിവസം തന്നെ!! എല്ലാ പുരുഷന്മാരും ആഘോഷിച്ചാട്ടെ :) http://ift.tt/2g5ws1O

Friday, November 18, 2016

November 18, 2016 at 07:49AM

:) വിക്കിപീഡിയ തീറ്റമത്സരം... മുംബൈയിൽ നടന്നത്...

November 18, 2016 at 06:44AM

ഒരു സംശയം.... ഇത് ആരു രചിച്ച കവിത ആണെന്ന് അറിയുമോ? കവിതയുമായി ബന്ധപ്പെട്ട വിവരം തേടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി, ഒന്നും കിട്ടിയില്ല. കവിത ഇതാണ്... ...... ........... ......... .......... പത്തിരിയും പിന്നെ പേറുമായി പട്ടാണി പെണ്ണുങ്ങൾ പാർത്ത കാലം കടല കൊറിച്ചും കിടപ്പറ പങ്കിട്ടും നസ്രാണിപിള്ളേരു വാണ കാലം പാട്ടം കൊടുത്തും പണം കൊടുത്തും ചിലർ പാട്ടിലാക്കാൻ പുറപ്പെട്ട കാലം നായരിറങ്ങുമ്പോൾ നമ്പൂരി ചൂട്ടുമായ് അച്ചിക്കു സംബന്ധം ചെയ്ത കാലം കാത്തിരിപ്പ്‌ മടുത്തു അന്തർജനം ചെറുമനെ കൂട്ടു വിളിച്ചകാലം പാടെ മറന്നുനാം നാടിന്റെ മക്കളെ പാടെ തുരത്തി ആ കാടുകേറ്റി വേടനും അരയനും പണ്ടാരവും ഉള്ളു വലിഞ്ഞു തൻ പേടകത്തിൽ നാട്ടു മുതലോനെ കാടുകേറ്റി വെട്ടിപിടിച്ചു ഈ പുണ്യഭൂമി ആദിവാസി എന്നാ നാമമോതി ആദ്യത്തെ വാസിയെ കാടുകേറ്റി പിന്നെ പറങ്കികൾ പിന്നാലെ വന്നവർ വേഴ്ചക്കു പെണ്ണിനെ സ്വന്തമാക്കി ഭൂമിയുടെ മക്കളെ ഭൂമിയിലെവിടെയും ഭീതിയില്ലാതെ ഭോഗിച്ച കാലം ഇത്തരം സങ്കരം നാട്ടിൽ ജനിച്ചു സങ്കരചിന്തകൾ ജ്വലിച്ചു സംഘടിതരാക്കുവാൻ എത്തിയോരൊക്കെയും സംഘടനകളായി പിരിഞ്ഞു എന്തേ ഭയക്കുന്നു സങ്കീർണ്ണ ചിന്തകൾ നമ്മുടെ സങ്കര വർണ്ണമേനി സത്യമല്ലേ ? സങ്കരവർണ്ണത്തിൽ പിറന്നൊരാ ജീവികൾ സംഘമായ് കൂട്ടകൊല നടത്തി വേദങ്ങളെ തന്നെ പലതായ് പിരിച്ചവർ ഓതി പരസ്പരം മൂന്നു നാല് പിന്നെ ചരിത്രം ഞാൻ എന്തിനു പറയേണം കണ്മുൻപിൽ കാണ്മതു താൻ ചരിതം ഇല്ല നമുക്കുള്ളിൽ ഹിന്ദുവിൽ രക്തം ഇല്ല നമുക്കുള്ളിൽ ഇസ്ലാമിൻ രക്തം ഇല്ല നമുക്കുള്ളിൽ ക്ര്യിസ്തവ രക്തം ഉള്ളതോ സങ്കീർണ മാനവരക്തം കൊല്ലരുതു മൂഡാ നീ കൊല്ലരുതു നിന്നെ ---------------------------------------------- നീയാണ് ഞാനെന്നും ഞാനാണ് നീയെന്നും കണ്ടു നമുക്കിനി യാത്രയാവാം

Thursday, November 17, 2016

November 17, 2016 at 06:44PM

വാട്സാപ്പും ഫെയ്സ്ബുക്കും അവരുടെ ജോലി തുടങ്ങിക്കഴിഞ്ഞു. ഇതെന്റെ ഫെയ്സ്ബുക്കിലെ എന്റെ ഫ്രണ്ട് തന്നെയാണ്. വാട്സാപ്പിലെയും. പക്ഷേ, വാട്സാപ്പിലെ നമ്പർ ഫെയ്സ്ബുക്കിൽ കൊടുത്തിട്ടില്ല എന്നതിനാണ് ഈ മെസേജ് എനിക്ക് വന്നത് - പറയുന്നത് ഇത്രമാത്രം, ആൾ ഫെയ്സ്ബുക്കിലില്ല ഒന്നു ക്ഷണിക്കണം എന്ന്!! #whatsapp #facebook #phonenumber

November 17, 2016 at 03:18PM

മുപ്പത്തിനായൊരം ഒക്കെ അന്നേ കഴിഞ്ഞു അരലക്ഷം ലേഖനങ്ങൾ ആവാറായിരിക്കുന്നു. ഇപ്രാവശ്യം അറിവിന്റെ പൂത്തിരി കാഞ്ഞങ്ങാടു വെച്ച് കത്തിക്കുന്നു!

November 17, 2016 at 03:18PM

മുപ്പത്തിനായൊരം ഒക്കെ അന്നേ കഴിഞ്ഞു അരലക്ഷം ലേഖനങ്ങൾ ആവാറായിരിക്കുന്നു. ഇപ്രാവശ്യം അറിവിന്റെ പൂത്തിരി കാഞ്ഞങ്ങാടു വെച്ച് കത്തിക്കുന്നു!

November 17, 2016 at 11:43AM

വായനയുടെ ലോകം! വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാർ #BookBucketChallenge എന്ന പേരിൽ ഫെയ്സ്ബുക്കിലും ഗൂഗിൾ പ്ലസ്സിലുമായി ഷെയർ ചെയ്ത പുസ്തകങ്ങളുടെ ലിസ്റ്റാണിത്. വായനയെ ഗൗരവമായി കാണുന്നവർക്കും, അതുപോലെ വായിച്ചു തുടങ്ങുന്നവർക്കും ഇത് തീർച്ചയായും ഉപകരിക്കുമെന്നു കരുതുന്നു. എഴുത്ത് നന്നാവാൻ, അതിനു ശക്തിയും ഓജസ്സും ലഭിക്കാൻ ശുദ്ധമായ വായന കൂടിയേ തീരൂ. നല്ലപുസ്തകങ്ങൾ തെരഞ്ഞെടുക്കുക എന്നത് പ്രയാസകരമാണ്. ഇവിടെ, ഈ ലിസ്റ്റ് നല്ല പുസ്തകങ്ങളെ നമുക്കു കണ്ടെത്താനുപകരിക്കും എന്നു കരുതുന്നു. അതാത് ടൈം-ലൈനിൽ നിന്നും ഇവ താഴ്ന്നു പോയാൽ പൊക്കിയെടുക്കുക പ്രയാസകരമാവും. അങ്ങനെ അന്നു ക്രോഡികരിച്ചു വെച്ചതായിരുന്നു... നോട്ട് നിരോധനമോ, ബാങ്കിനു മുന്നിൽ ക്യൂ നിൽക്കലോ വാട്‌സാപ്പോ ഫെയ്സ്ബുക്കോ ഒന്നും വലിയ ആനക്കാര്യമായി കാണാതെ ഗ്രന്ഥശാലയ്ക്കു മുന്നിൽ ഇടയ്ക്കിടെ പോകുന്നവരുണ്ടെങ്കിൽ ഈ ലിസ്റ്റ് തീർച്ചയായും ഉപകരിക്കും... http://ift.tt/1FgsFqu

Tuesday, November 15, 2016

November 15, 2016 at 08:26PM

മോഡിക്ക് ജെയ് വിളിക്കുകയോ മോഡിവിരോധം പറയുകയോ അല്ല - ഇൻബോക്സിലേക്കാരും വന്നേക്കരുത്!! .................................................................... ..... സ്വന്തമായിട്ടും കൂട്ടുകാർക്കായിട്ടും എറണാകുളത്തെ ഒരു കമ്പനിക്കായിട്ടും എഴുപതിൽ അധികം കമ്പ്യൂട്ടറുകൾ കഴിഞ്ഞ ഒമ്പതു വർഷങ്ങൾ കൊണ്ട് വാങ്ങിയിട്ടുണ്ട് അടുത്തുള്ള മാർക്കറ്റിൽ നിന്നും. ഇതിൽ മിക്കതും വാങ്ങിച്ചത് കാർഡുപയോഗിച്ചാണ്. കാർഡുപയോഗിക്കുമ്പോളൊക്കെയും 2% അധികമായി ക്യാഷ് അവർ എടുത്തിരുന്നു, ബില്ലിൽ കമ്പ്യൂട്ടറിന്റെ കൃത്യമായ കണക്കേ വെയ്ക്കൂ; അധികമായി എടുത്ത ആ 2% വരില്ല. മിക്കപ്പോഴും ആ കാശിന്റെ ഉത്തരവാദിത്തം എനിക്കുതന്നെ... വാങ്ങുമ്പോൾ എന്റെ കൂടെ ഉള്ള കൂട്ടുകാരാണെങ്കിൽ ആ തുക കൊടുക്കുമായിരുന്നു. മിനിയാന്നാണ് അറിയാൻ പറ്റിയത്, കാർഡുപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കുമ്പോൾ അധികമായി തുക എടുക്കാൻ പാടില്ല എന്ന്! റെയിൽവേ ടിക്കറ്റൊക്കെ ബുക്ക് ചെയ്യുമ്പോൾ ഇപ്പോഴും അതു കൊടുക്കേണ്ടി വരുന്നുണ്ട് എന്നത് മറ്റൊരുകാര്യം! ഇത് സത്യമെങ്കിൽ വ്യാപാരികൾ ചെയ്തത് കൊള്ള തന്നെയാണ്. എത്ര രൂപ ആ ഇനത്തിൽ പോയിട്ടുണ്ട് എന്നതിനു കണക്കൊന്നുമില്ല. ഇവിടെ, ബാംഗ്ലൂരിൽ ഒരിക്കലും കണ്ടക്ടർമാർ ബാക്കിവരുന്ന തുക തരാറില്ല. ടിക്കറ്റിന്റെ പുറകിൽ എഴുതിത്തന്നാലായി - അത്രമാത്രം. എറങ്ങാൻ സമയത്ത് ചോദിച്ചാൽ കിട്ടും. പക്ഷേ, ചില്ലറകളൊക്കെ ഒരുവിധം ആൾക്കാർ ചോദിക്കാൻ നിൽക്കില്ല.. ഇതൊക്കെ ഒരേ ലൈനിലേ കാണാൻ ഇപ്പോൾ പറ്റുന്നുള്ളൂ...

November 15, 2016 at 07:50AM

ശങ്കറും ഷൈനും ഇപ്പോൾ എവിടെയാണോ എന്തോ :(

Monday, November 14, 2016

November 14, 2016 at 10:19AM

പ്രിയപ്പെട്ട എല്ലാകൂട്ടുകാരുക്കും ശിശുദിനാശംസകൾ... കുട്ട്യോളും ഞാനും... :)

November 14, 2016 at 06:11AM

ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം - ശിശുദിനം!! ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌. ശിശുദിനത്തോടൊപ്പം ഇന്ന് "ലോക പ്രമേഹദിനം" കൂടിയാണെന്ന് പറയട്ടേ...

Sunday, November 13, 2016

November 13, 2016 at 11:27PM

അധികമായ കള്ളപ്പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കലും, 500, 1000 നോട്ടുകൾ പിൻവലിക്കലും, 2000 അടിച്ചിറക്കലും ഒക്കെ വേണ്ടതുതന്നെയാണ്. കുറ്റം പറയാൻ ഒന്നുമില്ല. നല്ല കാര്യം എന്നും പറയാം. കടുത്ത മോഡീഭക്തർക്ക് പുകഴ്താനും പറ്റും. സാധാരണക്കാർക്ക് എതിർപ്പ് പറയാൻ എന്തിരിക്കുന്നു... ശ്രദ്ധിക്കേണ്ടിയിരുന്ന കാര്യം മതിയായ മുൻകരുതൽ ഈ ഒരു കലാപരിപാടിക്കു മുമ്പിൽ വേണമായിരുന്നു. കാശ് കിട്ടാൻ നല്ല ബുദ്ധിമുണ്ട് ഉണ്ട് എന്നത് അടിസ്ഥാനവർഗത്തിലേക്ക് എത്തുമ്പോൾ നല്ല തീവ്രതയോടെ തന്നെ അനുഭവപ്പെടും. 2000 നോട്ടിന്റെ സെക്യൂരിറ്റിയെ പറ്റി നല്ല സംശയം ഉണ്ട് ഇപ്പോൾ. നോട്ടിന്റെ വീതിയിലും നീളത്തിലും സംശയം ഉണ്ട്. 2000 ATM ഇൽ നിന്നും എണ്ണാനും പിൻവലിക്കാനും ഒരു സോഫ്റ്റ് വെയർ മെഷ്യനിൽ വേണമല്ലോ. ഇതൊക്കെ നിലവിൽ തന്നെ എല്ലാ ബാങ്കുകളും ഉണ്ടാക്കിയിരിക്കുമോ എന്നറിയില്ല. കാശിന്റെ ഏർപ്പാടായതിനാൽ സോഫ്റ്റ് വെയറിന്റെ ടെസ്റ്റിങും മറ്റും നിരവധി തവണ പരിശോദിക്കേണ്ടതാണ്. എല്ലോ ബാങ്കിനും ഒരേ സോഫ്റ്റ് വെയർ അല്ലാ എന്നാണു വിശ്വാസം. RBI ഇത് ബാങ്കുകൾക്ക് കൊടുക്കുമോ എന്നും അറിയില്ല. 50 ദിവസത്തിനകം ഇതൊക്കെ എങ്ങനെ റെഡിയാവും എന്നറിയില്ല. കടുത്ത സംഘിവിരുതർ നല്ലരീതിയിൽ മോഡിയെ പരിഹസിക്കുന്നുണ്ട്. ഇതുകൊണ്ട് നേട്ടമൊന്നും ഉണ്ടാവാൻ പോകുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയ ലാഭം മാത്രമായേ കാണാനാവൂ. നിലവിൽ ഉള്ള സംഗതിക്ക് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയാണെങ്കിൽ ഉത്തമമായിരുന്നു. എന്നെ ഇന്നൊരു സുഹൃത്ത് നന്നായി തന്നെ സഹായിച്ചിരുന്നു. ഇത്തരക്കാർ ഉള്ളത് ഭാഗ്യമായേ കരുതാനാവൂ.

November 13, 2016 at 12:28PM

പ്രധാനമന്ത്രി എവിടെയോ ഇരുന്ന് കുഴലൂതുകയാണെന്ന്!! . . . ഞാനൊക്കെ ഒന്ന് അടുത്ത സ്റ്റോപ്പിലേക്ക് പോകാനുള്ള ബസ് കൂലി തപ്പിനടക്കുകയാ!!

November 13, 2016 at 08:12AM

നൂറുദിവസം നൂറു ലേഖനങ്ങൾ: 100 ദിവസങ്ങൾ കൊണ്ട് 100 ലേഖനങ്ങൾ ഉണ്ടാക്കുക എന്നും എന്റെ ഗ്രാമം 2016 എന്നും പറഞ്ഞ് രണ്ടും പരിപാടികൾ മലയാളം വിക്കിപീഡിയയിൽ നടക്കുന്നുണ്ട്. ഇതുവരെ വിക്കിപീഡിയയിൽ രൂപീകരിച്ച കേരളത്തിലെ പ്രധാന സ്ഥലങ്ങൾ താഴെ കൊടുക്കുന്നു. നിങ്ങളുടെ സ്ഥലം ഇവയിൽ ഉൾപ്പെടുന്നുണ്ടോ എന്നൊന്ന് തിരഞ്ഞു നോക്കുക. വിജ്ഞാനകോശത്തിലേക്ക് അറിവിന്റെ അംശവുമായി വരുന്ന ആരെയും സ്വാഗതം ചെയ്യുന്നു. സ്ഥലനാമങ്ങൾ: അംഗഡിമൊഗറു, അടുക്കം, അനന്താവൂർ, അമ്പലത്തറ, അമ്പലവയൽ, അയ്യമ്പുഴ, അരിക്കാടി, അഴീക്കോട് നോർത്ത്, ആദൂർ, ആലത്തിയൂർ, ഇച്ചിലങ്ങോട്, ഇടനീർ, ഉജറുൾവാർ, ഉദിനൂർ, ഉബ്രംഗള, എടത്തല, എടായിക്കൽ, എരുമക്കുളം, എൻമകജെ, ഒഴൂർ, കയരളം, കയ്യാർ, കരിക്കാട്, കരിങ്കുന്നം, കരിന്തളം, കല്യോട്ട്, കല്ലുമല, കളിയൂർ, കാട്ടുകുക്കെ, കാണിപ്പയ്യൂർ, കാളിയൂർ, കിഡൂർ, കിനാനൂർ, കുടയത്തൂർ, കുമരംകരി, കുറിച്ചിക്കര, കൊഡലമൊഗറു, കൊലിയൂർ, കോടിബയൽ, കോടോം, കോട്ടുവള്ളി, കോത്തല, കോമളപുരം, കോളിച്ചാൽ, ചിപ്പാർ, ചീമേനി, ചെമ്മന്തട്ട, ചെർക്കള, ചേന്ദമംഗലം, ചേരാനല്ലൂർ, ചേലമ്പ്ര, തായന്നൂർ, തെക്കൻ കുറ്റൂർ, തേരട്ടമ്മൽ, ദേലമ്പാടി, നീർച്ചാൽ, നെക്രാജെ, നെടുവ, നെട്ടണിഗെ, നെല്ലിക്കമൺ, പട്‌ല, പഡ്റെ, പനത്തടി, പല്ലൂർ, പഴയന്നൂർ, പാങ്ങോട്, പാത്തൂർ, പാറശ്ശാല, പാലവയൽ, പാവൂർ, പിലിക്കോട്, പുത്തിഗെ, പൂതാടി, പൂവന്മല, റാന്നി, പെർള, പൈവളികെ, പൊവ്വൽ കോട്ട, ബഡാജെ, ബദിയടുക്ക, ബളാൽ, ബാഡൂർ, ബായാർ, ബേള, ബൊംബ്രാണ, മംഗൽപാടി, മന്നമംഗലം, മീഞ്ച, മുട്ടത്തൊടി, മുതലപ്പൊഴി, മുന്നാട്, മുരണി, മുളിഞ്ഞ, മുളിയാർ, മുള്ളേരിയ, മൂഡംബയൽ, മെതിയടി, മേൽപ്പറമ്പ്, മൈരെ, രാജകുമാരി, രാജാക്കാട്, രായിരനെല്ലൂർ കുന്ന്, വടക്കേത്തറ, വട്ടക്കായൽ, വാമനപുരം, വാഴൂർ, വെങ്ങനെല്ലൂർ, വെള്ളരിക്കുണ്ട്, താലൂക്ക്, വോർക്കാടി, വൾവക്കാട്, ഹൊസബെട്ടു #100wikidays #wikipedia #വിക്കിപീഡിയ http://ift.tt/1LPLhxt

November 13, 2016 at 07:54AM

മഞ്ജു ഫെയ്സ്ബുക്കിൽ ഫ്രണ്ടായിട്ട് 4 വർഷം ആയെന്ന് സുക്കറളിയൻ...

November 13, 2016 at 05:49AM

കയ്യിൽ കാശില്ലാതെ വലയുന്നതിനാൽ ATM -ഇൽ പോയി നിൽക്കാൻ രാവിലെ 4 മണിക്കേ യാത്രയായതായിരുന്നു. എല്ലാ ATM ഉം അടഞ്ഞുതന്നെ കിടക്കുന്നു. ഇന്നലെ 4 മണിക്കുതന്നെ കാശൊക്കെ തീർന്നതായിരുന്നെന്ന് വൈകുന്നേരം തന്നെ സെക്യൂരിറ്റിക്കാരൻ പറഞ്ഞതാ. ഇതാ ഇന്നലത്തെ സംഭവങ്ങൾ ഗൂഗിൾ പ്ലസ്സിൽ: 1) goo.gl/BMW2vx 2) goo.gl/hqxtsx

Saturday, November 12, 2016

November 12, 2016 at 02:44PM

ബംഗളുരു: കള്ളപ്പണവും കള്ളനോട്ടും തടയാനായി, 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പുതിയതായി പുറത്തിറക്കിയ 2000 രൂപാ നോട്ടിന്റെയും വ്യാജന്‍ ഇറങ്ങി. ബംഗളുരു: കള്ളപ്പണവും കള്ളനോട്ടും തടയാനായി, 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പുതിയതായി പുറത്തിറക്കിയ 2000 രൂപാ നോട്ടിന്റെയും വ്യാജന്‍ ഇറങ്ങി. കര്‍ണാടകയിലാണ് പുതിയ 2000 രൂപ നോട്ടിന്റെയും വ്യാജന്‍ പ്രചരിച്ചത്. ഏഷ്യാനെറ്റ് ന്യൂസബിള്‍ വെബ് പോര്‍ട്ടലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. ചിക്കമംഗളൂരിലെ കാര്‍ഷിക വിപണിയിലാണ് 2000 രൂപാ നോട്ടിന്റെ വ്യാജന്‍ ആദ്യം പുറത്തിറങ്ങിയത്. പുതിയ നോട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണ് ഈ നോട്ടെന്നാണ് ആധികൃതര്‍ പറയുന്നത്. പഴയ നോട്ട് മാറാന്‍ നടക്കുന്നവരെയാണ് തട്ടിപ്പുകാര്‍ വലയിലാക്കിയത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് വാങ്ങിയാണ് ഈ 2000 രൂപയുടെ വ്യാജന്‍ നല്‍കിയതെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പുതിയ നോട്ടുമായി ജനങ്ങള്‍ പരിചയിച്ചുതുടങ്ങിയിട്ടില്ല. ഈ അവസരം മുതലെടുത്താണ് 2000 രൂപയുടെ കളര്‍ ഫോട്ടോകോപ്പി നല്‍കി തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. അതേസമയം 2000 രൂപയുടെ വ്യാജന്‍ തിരിച്ചറിയാന്‍ എളുപ്പമാണെന്നും, ജനങ്ങള്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിക്കമംഗളൂര്‍ അശോക് നഗര്‍ പൊലീസ് ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്. എഷ്യാനെറ്റ് വാർത്ത: http://ift.tt/2eqLvVV

November 12, 2016 at 02:43PM

:)

Friday, November 11, 2016

November 11, 2016 at 07:52PM

500 ഉം 1000 വും ഗവണ്മെന്റ് പിൻവലിക്കുമെന്നും പകരം 2000 രൂപയുടെ നോട്ട് വരുമെന്നും ഗുജറാത്തിലെ അകില ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടര്‍ കിരിത്ത് ഗണത്ര ഏപ്രിൽ ഫൂളായിട്ട് 7 മാസം മുമ്പേ പറഞ്ഞിരുന്നുവെന്ന്!! സ്വന്തം പത്രത്തിൽ കാര്യം അടിച്ചുവന്നതാ. നരേന്ദ്ര മോദിയുടെ കൂടെ ആര്‍.എസ്.എസിന്റെ പ്രചാരകനായിരുന്ന കിരിത് ഗണത്രയെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നുണ്ട്. എന്തരോ എന്തോ!! ഏത് വിശ്വസിക്കണം ഏത് വിശ്വസിക്കരുത് എന്ന് അറിയാത്ത അവസ്ഥ.... പത്രകട്ടിങ്സും വാർത്തയും വായിക്കുക... http://www.doolnews.com/how-gujarati-newspapers-story-rs-500-1000-note-de-monetisation-got-it-right-7-months-ago767.html#sthash.CtgkQeu7.dpuf

Tuesday, November 08, 2016

November 08, 2016 at 08:48PM

ഇന്ന് അർദ്ധരാത്രി മുതൽ 500, 1000 നോട്ടുകൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. 2000 ത്തിന്റെ നോട്ടുകൾ ഉടനേ വരുന്നു. കള്ളപ്പണം ധാരാളം ഒഴുകുന്നതാണത്രേ നോട്ടുകൾ നിരോധിക്കാൻ കാരണമായത്. കൈയ്യിൽ കാശുള്ളവർ ബാങ്കിൽ പോയാൽ അത് മാറാവുന്നതാണ്.

November 08, 2016 at 06:29AM

ഇന്നേറെ ചിരിപ്പിച്ച വാർത്തയായിരുന്നു ഇത്. സത്യമെന്തോ ആവട്ട്... കാശുകൊടുത്താൽ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാൻ ഏതുപാർട്ടിക്കും ആളുകളെ കിട്ടുമെന്ന നിലപാടാണിപ്പോൾ ഉള്ളത്. അപ്പോൾ ഇങ്ങനെയൊരു വാർത്ത ശരിക്കും ചിരിപ്പിക്കുന്നതു തന്നെയാവും. ........ ......... ....... ....... ...... ........... തിരുവല്ല കമ്പഴ റോഡ് ബി.എം.ബി നിലവാരത്തില്‍ പുനര്‍ നിര്‍മിച്ചതിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി സുധാകരന്‍. ഈ സമയത്താണ് മന്ത്രിയുടെ കാറിന് നേരെ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പാഞ്ഞടുത്തത്. തന്റെ കാറിന് മുന്നിലേക്ക് കരിങ്കൊടിയുമായി ചിലര്‍ വരുന്നത് കണ്ടതോടെ ഔദ്യോഗിക വാഹനം നിര്‍ത്തി ‘എന്താണ് കാര്യം’ എന്ന് സുധാകരന്‍ പ്രവര്‍ത്തകരോട് ചോദിച്ചു. എന്നാല്‍ മന്ത്രിയുടെ അപ്രതീക്ഷിത ചോദ്യത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ശരിക്കും പെട്ടു. എന്താണ് ഉത്തരം പറയേണ്ടതെന്ന് പ്രവര്‍ത്തകര്‍ക്ക് ഒരു പിടിയുമില്ലായിരുന്നു. ഇതോടെ തന്റെ ചോദ്യത്തിന് ഉത്തരംപറയാതെ നില്‍ക്കുന്ന പ്രവര്‍ത്തകരെ നോക്കി ചിരിച്ച് മന്ത്രി യാത്ര തുടരുകയും ചെയ്തു. http://ift.tt/2ePJRJG

Monday, November 07, 2016

November 07, 2016 at 07:48PM

എന്തായിരിക്കും ഈ ടീച്ചർ സ്കൂളിൽ പഠിപ്പിക്കുക എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സഹികെട്ട സ്കൂൾ കുട്ടികൾ തന്നെ ഇപ്പോൾ രംഗത്ത് എത്തിയത് ആശ്വാസമായി കരുതുന്നു. ഇത്തരം വിഷാണുക്കൾ നിരവധി കാണുമായിരിക്കും. എന്നാലും അവരെ ഒതുക്കാനുള്ള മാർഗമാണ് ദുർലഭമായിരിക്കുന്നത്... ........... ................. .............. ........... ഈ സ്കൂളില്‍ വര്‍ഗീയ പാഠങ്ങള്‍ പഠിപ്പിക്കേണ്ട’: ശശികലയെ ടീച്ചറായി കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു; വല്ലപ്പുഴ സ്‌കൂളിന് അവധി നല്‍കി... http://ift.tt/2eFfnMY

Sunday, November 06, 2016

November 06, 2016 at 07:09AM

ഇവിടെ ഞങ്ങള്‍ക്കീപ്പഴയ മണ്ണില്‍ത്താ നിനിയും ജീവിതം പടര്‍ത്തുകില്‍ പോരും ഉദരത്തിന്‍ പശി കെടുത്താന്‍ പോയ് ഞങ്ങള്‍; ഹൃദയത്തിന്‍ വിശപ്പടക്കുവാന്‍ പോന്നു നിറഞ്ഞിരിക്കിലും ദരിദ്രമീരാജ്യം, നിറത്തിരിക്കിലും വികൃത,മെങ്കിലും ഇവിടെ സ്‌നേഹിപ്പാ,നിവിടെ യാശിപ്പാ നിവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം...! #കവിത #വൈലോപ്പിള്ളി - #ആസാംപണിക്കാർ

Saturday, November 05, 2016

November 05, 2016 at 07:58AM

തിരുപ്പതിയപ്പന്റേയും വായുലിംഗേശ്വരന്റേയും ഒക്കെ അനുഗ്രഹം എന്തായോ എന്തോ... പ്രത്യേകിച്ച് വിവരമൊന്നും കേട്ടില്ല...

Wednesday, November 02, 2016

November 02, 2016 at 11:37AM

മൂന്നുവർഷം മുമ്പ് സെന്റ് പയസ് ടെൻത് കോളേജിലെ ഒരു കൂടിക്കാഴ്ച. രാഷ്ട്രീയത്തിന്റെ പേരിൽ ഇന്നല്പം പുറകിലായിപ്പോയി വിദ്യാർത്ഥികളുടെ മനോനില എന്നൊരു വിഷമം ഉണ്ട് ഇപ്പോൾ. ഇന്നലെ കാഞ്ഞങ്ങാട് വെച്ച് ഇംഗ്ലീഷ് പ്രൊഫസർ ഫെഡ് മാത്യു സാറിനെ കാണാൻ പറ്റിയതിന്റെ സന്തോഷവും ഈ അവസരത്തിൽ ഓർക്കുന്നു...

November 02, 2016 at 06:01AM

ഇനിയും രണ്ടുമണിക്കൂർ കഴിഞ്ഞാൽ ബാംഗ്ലൂരിൽ....

Tuesday, November 01, 2016

November 01, 2016 at 12:55PM

അമ്മമലയാളം / കുരീപ്പുഴ ശ്രീകുമാർ ---------------------------------------------------------- കാവ്യക്കരുക്കളിൽ താരാട്ടുപാട്ടിന്റെ ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ ഞെട്ടിത്തെറിച്ചു തകർന്നു ചോദിക്കുന്നു വിറ്റുവോ നീ എന്റെ ജീവിതഭാഷയെ? ഓലയും നാരായവും കാഞ്ഞിരത്തിന്റെ ചോലയിൽവച്ചു നമിച്ചു തിരിത്തൊരാൾ ആദിത്യനേത്രം തുറന്നു ചോദിക്കുന്നു ഏതു കടലിൽ എറിഞ്ഞു നീ ഭാഷയെ? ചിഞ്ചിലം നിന്നു ചിലങ്കകളൂരീട്ടു നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാൾ ചുട്ടുവോ നീയെന്റെ കേരളഭാഷയെ? വീണപൂവിന്റെ ശിരസ്സു ചോദിക്കുന്നു പ്രേമസംഗീതതപസ്സു ചോദിക്കുന്നു ചിത്രയോഗത്തിൻ നഭസ്സുചോദിക്കുന്നു മണിനാദമാർന്ന മനസ്സു ചോദിക്കുന്നു പാടും പിശാച് ശപിച്ചു ചോദിക്കുന്നു പന്തങ്ങൾ പേറും കരങ്ങൾ ചോദിക്കുന്നു കളിയച്ഛനെയ്ത കിനാവു ചോദിക്കുന്നു കാവിലെപ്പാട്ടിൻ കരുത്തു ചോദിക്കുന്നു പുത്തരിച്ചുണ്ടയായ് ഗോവിന്ദചിന്തകൾ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു എവിടെ എവിടെ സഹൃപുത്രിമലയാളം എവിടെ എവിടെ സ്നേഹപൂർണ്ണ മലയാളം മലിന വസ്ത്രം ധരിച്ച്, ഓടയിൽനിന്നെണീറ്റ് അരുതരുത് മക്കളേ എന്നു കേഴുന്നു ശരണഗതിയില്ലാതെ അമ്മ മലയാളം ഹൃദയത്തിൽ നിന്നും പിറന്ന മലയാളം. ആരുടെ മുദ്ര? ഇതാരുടെ ചോര? ആരുടെ അനാഥമാം മുറവിളി? ആരുടെ നിലയ്ക്കാത്ത നിലവിളി? അച്ഛന്റെ തീമൊഴി അമ്മയുടെ തേൻമൊഴി ആരോമൽച്ചേകോന്റെ അങ്കത്തിരുമൊഴി ആർച്ചയുടെ ഉറുമിമൊഴി ചെറുമന്റെ കനൽമൊഴി പഴശ്ശിപ്പെരുമ്പടപ്പോരിൽ നിറമൊഴി കുഞ്ഞാലിവാൾമൊഴി തച്ചോളിത്തുടിമൊഴി തോരാതെ പെയ്യുന്ന മാരിത്തെറി മൊഴി തേകുവാൻ, ഊഞ്ഞാലിലാടുവാൻ പൂനുള്ളിയോടുവാൻ വിളകൊയ്തു കേറുവാൻ, വിത്തിടാൻ സന്താപസന്തോഷമൊക്കെയറിയിക്കുവാൻ തമ്മിൽ പിണങ്ങുവാൻ പിന്നെയുമിണങ്ങുവാൻ പാടുവാൻ പഞ്ചാരക്കയ്പേറെയിഷ്ടമെന്നോതുവാൻ കരയുവാൻ പൊരുതുവാൻ ചേരുവാൻ ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന - നന്മയാണമ്മമലയാളം. ജന്മ മലയാളം. അന്യമായ് പോകുന്ന ജീവമലയാളം. ഓർക്കുക, അച്ഛനും അമ്മയും പ്രണയിച്ച ഭാഷ മലയാളം കുമ്പിളിൽ കഞ്ഞി, വിശപ്പാറ്റുവാൻ വാക്കു തന്ന മലയാളം. പെങ്ങളോടൊപ്പം പറഞ്ഞു തളിർക്കുവാൻ വന്ന മലയാളം. കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാൻ ആയുധം തന്ന മലയാളം. ഉപ്പു കർപ്പൂരം ഉമിക്കരി ഉപ്പേരി തൊട്ടു കാണിച്ച മലയാളം പുള്ളുവൻ വീണ, പുല്ലാങ്കുഴൽ, നന്തുണി - ച്ചൊല്ലു കേൾപ്പിച്ച മലയാളം. പൊട്ടിക്കരഞ്ഞുകൊണ്ടോടിവീഴുന്നു കഷ്ടകാലത്തിൻ കയത്തിൽ രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോൾ ശിക്ഷിച്ചു തൃപ്തരാവുമ്പോൾ ഓമനത്തിങ്കൾക്കിടാവു ചോദിക്കുന്നു ഓണമലയാളത്തെ എന്തുചെയ്തു? ഓമൽ മലയാളത്തെ എന്തുചെയ്തു? ...... രാവിലെ വാട്സാപ്പിൽ കിട്ടിയൊരു കവിത.

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License