Monday, January 30, 2017

January 30, 2017 at 05:38PM

ആമീസ്

Saturday, January 28, 2017

January 28, 2017 at 08:50AM

ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ- മ്പാറ്റകളല്ലേയിതെല്ലാം. മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ നോക്കമ്മേ,യെന്തൊരു ഭംഗി! അയ്യോ! പോയ്‌കൂടിക്കളിപ്പാൻ—അമ്മേ! വയ്യേയെനിക്കു പറപ്പാൻ! ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ—നീയി- പ്പിച്ചകമുണ്ടോ നടപ്പൂ? അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ- രുമ്മതരാമമ്മ ചൊന്നാൽ. നാമിങ്ങറിയുവതല്പം—എല്ലാ- മോമനേ, ദേവസങ്കല്പം. #കുമാരനാശാൻ #പുഷ്പവാടി #കുട്ടിയുംതള്ളയും

Friday, January 27, 2017

January 27, 2017 at 10:43PM

#ഭാഷ “അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തിൽ മഞ്ഞളും ഈറൻ കേശത്തിൽ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദു:ഖഛവിയോടെ ഇടതു പാദം ഏന്തി നിർഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോൾ ബാ‍ലയുടെ കൺകളിൽ നീർ ഊർന്നു വിങ്ങി.” 🙂 (മടിയന്‍ പട്ടിയുടെ പുറത്തുകൂടി തവിട്ടു നിറത്തിലുള്ള കുറുക്കന്‍ വേഗത്തില്‍ ചാടി) the quick brown fox jumps over the lazy dog

January 27, 2017 at 05:34PM

ശ്ശോ!!! ആടിനെയൊക്കെ കണ്ടിട്ട് തന്നെ കാലമെത്രയായി :(

Wednesday, January 25, 2017

January 25, 2017 at 06:37AM

അണ്ടന്‍ കാക്ക കൊണ്ടക്കാരി.. അച്ചുവെള്ള തൊണ്ടക്കാരീ... :)

Tuesday, January 24, 2017

January 24, 2017 at 04:32PM

ഉണരുവിൻ വേഗമുണരുവിൻ സ്വര- ഗുണമേലും ചെറു കിളിക്കിടാങ്ങളേ...

Monday, January 23, 2017

January 23, 2017 at 04:18PM

കലയും കണ്ടു കൊലയും കണ്ടു :(

January 23, 2017 at 04:18PM

കലയും കണ്ടു കൊലയും കണ്ടു :(

January 23, 2017 at 06:08AM

അല്പകാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുടങ്ങിയ ചോദ്യോത്തര വേദി ഷെയർ ചെയ്യുകയാണ്. പി.എസ്. സി. പരീക്ഷയ്ക്ക് തയ്യാറാവുന്നവരാണോ എന്നറിയില്ല, ഇക്കാര്യത്തിൽ ഒട്ടേറെ വിസിറ്റുകൾ ദിനം‌പ്രതി സൈറ്റിൽ എത്തുന്നതിനാൽ കൂടിയാണ് പഴയ പരിപാടി വീണ്ടും തുടങ്ങിയത്. ഒന്നും നടന്നില്ലെങ്കിൽ ആമീസിനു ഭാഭിയിലേക്കുള്ള ഒരു കരുതൽ എന്നും കരുതിയാണിത് വീണ്ടും തുടങ്ങിയത്. വേറൊരു വർക്ക് തുടങ്ങാൻ ഇന്നലെ വിചാരിച്ചിരുന്നതാണെങ്കിലും അതിന്റെ റിസൾട്ട് കിട്ടാൻ അല്പം വൈകിയതിനാൽ ഇത് പൂർത്തീകരിക്കാനായി എന്നുണ്ട്. അല്പം കൂടി ഭംഗിയിൽ കാര്യങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതായിരിക്കും http://ift.tt/2jGyirm

Saturday, January 21, 2017

January 21, 2017 at 06:56PM

ജ്യോതിശാസ്ത്ര പണ്ഡിതനായ ശങ്കരനാരായണനെ പറ്റി കൂടുതലറിയാൻ നെറ്റിൽ സേർച്ച് ചെയ്തു നോക്കിയതായിരുന്നു. കിട്ടിയത് വേറൊരു ശങ്കരനാരായണനെപ്പറ്റിയായിരുന്നു. കഥ ചുരുക്കിപ്പറയാം 13 വയസ്സു പ്രായമുള്ള മകൾ കൃഷ്ണപ്രയയെ 2001 ഫെബ്രുവരി ഒമ്പതിനു വൈകുന്നേരം അയൽവാസിയായ മുഹമ്മദ് കോയ പീഡിപ്പിച്ച് കൊലപ്പെടുത്തി. പ്രതിയെ കോടതി പതിവു പീഡനക്കേസുകൾ പോലെതന്നെ ശിക്ഷിച്ചു. ഒരു കൊല്ലത്തിനു ശേഷം പ്രതി ജാമ്യത്തിൽ ഇറങ്ങി വിലസാനും തുടങ്ങി. പക്ഷേ, പ്രതിയെ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വെറുതേ വിട്ടില്ല - വെടിവെച്ചു കൊന്നു!! അയാൾ പൊലീസിൽ കുറ്റമേറ്റുപറഞ്ഞ് കീഴടങ്ങുകയും ചെയ്തു. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണന് ജീവപര്യന്തം കഠിനതടവു വിധിച്ചു. തെളിവുകളുടെ അഭാവത്തിൽ നീതിദേവത വരെ ഒരു മാനുഷികമുഖം കാണിച്ച് ശങ്കരനാരായണനെ വെറുതേ വിട്ടു പിന്നീട്. കാലിവളര്‍ത്തിയായിരുന്നു ശങ്കരനാരായണന്‍ കുടുംബം പോറ്റിയിരുന്നത്. കൃഷ്ണപ്രിയ മരിച്ചശേഷം മകളോടൊത്തു കിടന്നുറങ്ങിയ കിടക്കയില്‍ പിന്നീടൊരിക്കലും ആ അച്ഛന്‍ ഉറങ്ങിയില്ല, മലയാളി വായിച്ചറിഞ്ഞ, ചിത്രങ്ങളില്‍ കണ്ട ശങ്കരനാരായണന്‍ മകള്‍ മരിച്ച വിഷമത്തില്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാളായിരുന്നു, മകളെ പിച്ചിച്ചീന്തിയവന്‍ മരിച്ചുവീഴുംവരെ സദാ തോക്ക് താഴെവയ്ക്കാതെ നടന്ന അച്ഛനെ, മഞ്ചേരി സെഷൻസ് കോടതി നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു പറഞ്ഞ് ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചപ്പോള്‍ മകള്‍ മരിച്ചശേഷം ആദ്യമായി ചിരിച്ച അച്ഛനായിരുന്നു അദ്ദേഹം!!.. വാർത്തകൾ വ്യക്തമായി മാതൃഹൂമിയിൽ ഉണ്ട്, വേണ്ടവർക്ക് വായിക്കാം: http://ift.tt/2j6X4mc

Friday, January 20, 2017

January 20, 2017 at 09:30PM

ഞാനേറ്റ വെയിൽ നിങ്ങൾക്കു തണലായി തന്നു! ഞാനേറ്റ മഴ നിങ്ങൾക്കു ജലമായി തന്നു! എന്നിട്ടും നിങ്ങൾ എനിക്കായി ഒരു മഴു കരുതി വെച്ചു!! :( I gave you shade and I took the sun! I gave you water and I took the rain! Still you kept an axe for me!!

January 20, 2017 at 02:53PM

അനുഭൂതി...

Thursday, January 19, 2017

January 19, 2017 at 07:06AM

വ്യാകുല ഡിങ്കൻ 2013 ഇൽ.. ഇപ്പോഴും അതേ!!

January 19, 2017 at 06:26AM

കഴിഞ്ഞാഴ്ച ഡിസി ബുക്സിൽ അവരുടെ പ്രീപബ്ലിക്കേഷൻ വകയിലുള്ള പുസ്തകങ്ങൾ ഓർഡർ ചെയ്യാൻ പോയപ്പോൾ വാങ്ങിയ ചില പുസ്തകങ്ങൾ ഇതൊക്കെയാണ്. ആമീസിനും കിട്ടി മൂന്നെണ്ണം!! പഠിക്കുന്നതിനോടൊപ്പം കളറുകൊടുക്കാനും വരയ്ക്കാനുമൊക്കെയാ അവൾക്കിഷ്ടം...

Wednesday, January 18, 2017

January 18, 2017 at 07:04AM

കുഞ്ഞാമീസ് ഒരു മണിക്കൂർ വ്യത്യാസത്തിൽ 2014 ഇൽ ഇന്നേദിവസം!!

Saturday, January 14, 2017

January 14, 2017 at 02:02PM

ഒരു പുസ്തകം തപ്പി ഇനി നടക്കാനിടമില്ല :(

Thursday, January 12, 2017

January 12, 2017 at 07:32AM

ഡിങ്കോസ്യമഹം....

January 12, 2017 at 07:26AM

പണ്ട് ഇങ്ക്‌സ്കേപ്പിൽ വിരിഞ്ഞ ഒരു ഡിങ്കഭഗവാൻ!! പങ്കിലാരണ്യേവാസം ചോന്നജട്ടിവിഭൂഷിതം വലം കൈ നീട്ടി പാറും, ഡിങ്കമൂഷിക പാഹിമാം ആദിഡിങ്കമഹാഗൂഡം, ശത്രുനാശനവ്യഗ്രതം ബാലമംഗളചിത്രായാം, ഡിങ്കമൂഷിക പാഹിമാം

Monday, January 09, 2017

January 09, 2017 at 09:38PM

മുസിരിസ് ബിനാലെ – 2016 ബിനാലെയെ കുറിച്ച് എന്തുപറയാൻ! കാണാൻ രസമുള്ളത് എന്തെങ്കിലും ആയിരിക്കും എന്നൊരു ധാരണയുണ്ടായിരുന്നു. പലപ്രാവശ്യമായി കേട്ടിരുന്ന കഥകളിൽ നിന്നും ഉരിത്തിരിഞ്ഞു വന്നതാവണം ഇത്. കലാബോധമൊക്കെ അല്പാല്പം ഉണ്ടെങ്കിൽ അത്യന്താധുനികമോ ആധുനികോത്തരമോ വലിയ ആനത്തലയോ ഒക്കെയായി ചിന്തിക്കാനൊന്നും എനിക്കറിയില്ല. കാണുമ്പോഴോ ചിന്തിക്കുമ്പോഴോ ഭംഗിയുള്ള എന്തിനെയും നന്നായി പ്രണയിക്കാനറിയുന്ന ആളാണു ഞാൻ എന്നും പറയാം. രണ്ടാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ചിത്രരചനയോ കാവ്യരീതിയോ സംസാരം വരെയോ ഏറെ ഹൃദ്യമായി ആസ്വദിക്കാൻ മാത്രം ലളിതമാണെന്റെ കൗതുകങ്ങൾ. പക്ഷേ, അനന്തമായ ചാതുര്യഭംഗിയൊന്നും ആസ്വദിക്കാൻ എനിക്കാവാറില്ല എന്നതിന്റെ ഫലമായിരിക്കണം ബിനാലെ എന്ന മഹാമഹം നിരാശപ്പെടുത്താൻ ഇടയാക്കിയത്. കുറച്ചേറെ സംഗതികൾ കണ്ടു നടന്നു. ഒരു ചെറുകുറിപ്പ് പുറത്ത് തൂക്കിയിട്ടിട്ടുണ്ട് എന്നതല്ലാതെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ചിലതിന്റെയൊക്കെ ഫോട്ടോ എടുത്തുവെച്ചു. ലൈറ്റിങ് ഒക്കെ വെച്ചുള്ള പരിപാടികളിൽ ആമീസ് ആസ്വാദനം കണ്ടെത്താൻ ശ്രമിച്ചിരുന്നു എന്നത് മാത്രമാണെനിക്കു തോന്നിയ ഒരു രസം. പിന്നെ രസമായി തോന്നിയത് ബോട്ടിങായിരുന്നു. ഒത്തുചേർന്നുള്ള എല്ലാ യാത്രകൾക്കും ഒരു സൗന്ദര്യമുണ്ട്. അതൊക്കെ ആസ്വാദ്യവുമാണ്. ബിനാലെയെ കുറ്റം പറയുകയല്ല; കാണുന്നവരുടെ അഭിരുചി പോലെയിരിക്കും അത്. എന്റെ അഭിരുചി ഇങ്ങനെയൊക്കെ ആയിപ്പോയി. ബിനാലെയ്ക്കു മുന്നിൽ ഇരുന്ന് ഒരു സെൽഫി എടുത്തിരുന്നെങ്കിൽ "ഇതാ ബുദ്ധിജീവി" എന്ന തലക്കെട്ടോടെ ഒരു ഫെയ്സ്ബുക്ക് സ്റ്റാറ്റസൊക്കെ ഇടാമായിരുന്നു എന്ന് പിന്നീട് തോന്നിയിരുന്നു. ഇതൊരു പൊതുവായ വിലയിരുത്തലല്ല; എനിക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞുവെന്നേ ഉള്ളൂ. http://ift.tt/2jldfto

January 09, 2017 at 07:06AM

ആദിയും ആര്യയും വർഷങ്ങൾക്ക് മുമ്പ് അമീസിന്റെ പ്രായത്തിൽ...

Sunday, January 08, 2017

January 08, 2017 at 07:30AM

ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കീ നിന്‍ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം ................ ................ വിവാഹ നിശ്ചയമൊക്കെ കഴിഞ്ഞിട്ട് ഇന്നേക്ക് കുറച്ച് വർഷങ്ങളായീട്ടാ.. 2012 ആണെന്നു തോന്നുന്നു... Manju

Friday, January 06, 2017

January 06, 2017 at 07:47AM

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ… കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍… ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ… ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ നിന്മുഖം മുങ്ങിക്കിടക്കുവാന്‍ ഒരു സ്വരം പോലുമിനിയെടുക്കാത്തോരീ ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍ അറിവുമോര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍ ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍ മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ… അധരമാം ചുംബനത്തിന്റെ മുറിവ് നിന്‍മധുര നാമജപത്തിനാല്‍ കൂടുവാന്‍ പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍ പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍ അതുമതീയീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന് പുല്‍ക്കൊടിയായുയര്‍ത്തേല്‍ക്കുവാന്‍ മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ… മരണമെത്തുന്നനേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ... സ്പിരിറ്റ് എന്ന സിനിമയിലെ ഉണ്ണിമേനോൻ ആലപിച്ച ഗാനം. രചന റഫീക്ക് അഹമ്മദ്

January 06, 2017 at 06:18AM

മക്കളായ് നാലുപേരുണ്ടെങ്കിലും അമ്മ ഏകയാണേകയാണീ ഊഴിയിൽ അച്ഛൻ മറഞ്ഞോരു കാലം മുതൽക്കമ്മ ഭാരമായ് തീർന്നുവോ നാലുപേർക്കും? നാഴൂരിമണ്ണും പകുത്തെടുത്ത് മക്കൾ നാലൂവഴിക്കായ് പിരിഞുപോയി അച്ഛന്റെയാത്മാവുറങ്ങുന്ന മണ്ണിലന്നന്തിത്തിരി കൺതുറന്നതില്ല ഉളളം തുളുമ്പുന്നൊരോർമ്മകൾ നോവിന്റെയാഴം പെരുക്കിച്ചിതയരിച്ചു... ദുശ്ശകുനം പോലെ അമ്മയെകണ്ടൊരാ മക്കൾ നടന്നു മറയുന്നതും നോക്കി നെഞ്ചുപൊളിഞ്ഞമ്മ നീറിനിന്നു ചെല്ലക്കഥകൾ നുകർന്നൂ രസിച്ചൊരാ പേരക്കിടാവോടിവന്ന നേരം... ശാസിച്ചു നിർത്തി മരുമകളെങ്കിലും മുത്തശ്ശിക്കൊപ്പമൊന്നോടിയെത്താൻ... കൈനീട്ടി നിന്നു കരഞ്ഞു പൈതൽ, അന്യയായമ്മൂമ്മ നൊന്തു നിൽക്കെ വിങ്ങിനുറുങ്ങിയോ കുഞ്ഞിൻ മനം, എന്മലർ ബാല്യമേറ്റെന്നിൽ പകനട്ടൊരച്ഛനും അമ്മയും എന്തു നേടി... മക്കളെയോർക്കുക തീരാത്ത ദുരിതമായ് നിങ്ങളെ ചൂഴുന്ന താപമായ് തീരുമീ മാതൃശാപം... ആരോ വിരലിട്ടൊരാ നാലുകെട്ടിന്റെ നോവുപോലമ്മ പകച്ചു നിന്നു, പോകാനിടമില്ലയെന്നൊരു ദുഖമല്ലമ്മതൻ നെഞ്ചിൽ തിളച്ചതപ്പോൾ മഴയിലും പൊളളുന്ന പകലിലും മക്കൾക്കായ് ഓടിത്തളർന്നൊരാ അച്ചന്റെ രൂപമാണമ്മയെ വന്നു പൊതിഞ്ഞതപ്പോൾ അച്ഛനുണ്ടായിരുന്നെങ്കിലെന്നായമ്മ ഉള്ളം തപിച്ചു കൊതിച്ചുപോയി... അച്ഛൻ മറഞ്ഞതിൽ പിന്നെയീമ്മയെ പിൻപേ കിടങ്ങൾ മറന്നുപോയി... നേരമില്ലമ്മയെ നോക്കുവാനെന്നെല്ലാ മക്കളുമെല്ലാ മക്കളുമൊന്നായി പറഞ്ഞെങ്കിലും നാൽവരിരാരെങ്കിലും വന്നു കൈപിടിച്ചൊപ്പം നടക്കുമെന്നാശിച്ചുപോയ്... ആശകൾ പിന്നെയും ബാക്കിയാക്കി... പാതിവഴിയിൽ മറഞ്ഞൊരാ അച്ചന്റെ ഓർമ്മയിലമ്മ പിടഞുവീഴെ.. കൈപിടിച്ചാരോ നടത്തി ആ അമ്മയെ ശരണാലയത്തിൻ കവാടം വരെ ഏകയായ് തീർന്നൊരീ അമ്മതൻ നെഞ്ചിലെ തീയൊന്നണയുവാൻ ഒരുവട്ടമെങ്കിലും പോരുമോ മക്കളെ ഈവഴിയിൽ... പ്രതിക്രിയയായ് വന്നു കൂട്ടിയാലും... തീരുമോമക്കളെ നിങ്ങളെ പോറ്റിയ പെറ്റവയറിന്റെ തീരാകടം? പെറ്റവയറിന്റെ തീരാകടം? .................... .......... കവിത എഴുതിയത്: സുഭാഷ് ചേർത്തല ആലപിച്ചത്: ശ്രീലക്ഷ്മി

Thursday, January 05, 2017

January 05, 2017 at 01:34PM

ഇന്ന് രസകരമായ ചില സംഗതികൾ ഒന്നിച്ചു നടന്നു. വാട്സാപ്പ് ഗ്രൂപ്പിൽ വെച്ച് ഒരു സ്പെല്ലിങ് മിസ്റ്റേയ്ക്കിലൂടെ പരിചയപ്പെട്ട ഒരാൾ നല്ല കവിതകൾ അയച്ചു തുടങ്ങി, ആളാരാന്നോ, എവിടെയാന്നോ ഒന്നുമറിയില്ല. എങ്കിലും കേവലമൊരു ഫ്രണ്ട്ഷിപ്പിനിഥൊക്കെ ധാരാളം മതി. മറ്റൊന്ന് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഒരാൾ എനിക്കാവശ്യമുള്ള തെയ്യവുമായി ബന്ധപ്പെട്ട ഒരു ചരിത്രപുസ്തകം നാട്ടിൽ നിന്നും വരുമ്പോൾ വാങ്ങിച്ചുകൊണ്ടുവരാമെന്നു വിളിച്ചു പറഞ്ഞത്. ഓൺലൈനിലോ ഇവിടുള്ള പുസ്തക സ്റ്റാളുകളിലോ ലഭ്യമല്ലത്. പുസ്തകത്തിന്റെ പേരിൽ പരിചയപ്പെട്ട അയാൾ ലഭ്യമായ പുസ്തകങ്ങൾ ഇനിയും എത്തിക്കുന്നയാൾ തന്നെയാണ്. പരിചയപ്പെടുത്തിത്തന്നയാൾ ഇവിടെ തന്നെയുണ്ട്. കൂട്ടുകെട്ടുകൊണ്ട് ഏറെ ഗുണം അനുഭവിച്ച ആളാണു ഞാൻ എന്നതിനാൽ തന്നെ ഈ രണ്ടു സൗഹൃദങ്ങൾ ഒന്നിച്ചു വന്നതിനാൽ ഏറെ സന്തോഷവാനുമാണ്. വേറൊന്ന്, വിരുദ്ധമെങ്കിലും നിരവധിയായ വാട്സാപ്പ് ഗ്രൂപ്പുകളാൽ ഫോൺ സൈലന്റാക്കി വെയ്ക്കുകയായിരുന്നു ഇത്രയും നാൾ. ഇന്നു രാവിലെ ഏകദേശം ഇരുപതോളം വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും വിടപറഞ്ഞു, എല്ലായിടത്തും കാരണം പറഞ്ഞു തന്നെയാ വിടപറഞ്ഞത്. നല്ല സൗഹൃദങ്ങളേക്കാൾ ദ്രോഹമാണു പലതും. മ്യൂട്ട് ചെയ്യുന്നതിനൊക്കെ ഒരു പരിധിയില്ലേ...

January 05, 2017 at 08:01AM

ഓർമ്മക്കുറിപ്പ്!!

Tuesday, January 03, 2017

January 03, 2017 at 09:18AM തള്ളയും കുട്ടിയും

കാലം എത്രയെത്ര പുരോഗമിച്ചാലും കുഞ്ഞായിരിക്കുമ്പോൾ ഇവർ എന്നും ഒരേ പോലെ തന്നെ നിഷ്കളങ്കരാണ്. ആമീസിന്റെ ടീച്ചറുടെ വീട്ടിൽ ഇന്നലെ രാത്രി ഞങ്ങൾ ചുമ്മാ പോയിരുന്നു. ആമീയെ പറ്റി ഏറെ പറഞ്ഞിരുന്നെങ്കിലും അതൊക്കെ ചുമ്മാ ഞങ്ങളെ സുഖിപ്പിക്കാൻ എന്നേ കരുതിയുരുന്നുള്ളൂ. പക്ഷേ, ഇത്ര ചെറുപ്പത്തിൽ തന്നെ അവൾ മറ്റുഭാഷകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെ പറ്റി സൂചിപ്പിച്ചപ്പോൾ ഒന്നത്ഭുതം തോന്നിയിരുന്നു. തമിഴും കന്നഡയും ഹിന്ദിയും അവൾ ശ്രമിക്കാറും തമിഴത്തി ഫ്രണ്ടായ കുഞ്ഞിനോടു മാത്രമായി തമിഴിൽ സംസാരിക്കുന്നതും ശ്രദ്ധിച്ചിരുന്നു മുമ്പുതന്നെ. ഇതൊക്കെയാണെങ്കിലും അവളുടെ നിഷ്കളങ്കമായ പലചോദ്യങ്ങളും കുമാരനാശന്റെ ഈ കവിതയ്ക്കു തുല്യം തന്നെയാണ്. ജീവിത സാഹചര്യങ്ങൾ എത്രയൊക്കെ മാറിയാലും കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളല്ലാതാവുന്നില്ല!!
 ..........................................
ഈ വല്ലിയിൽ നിന്നു ചെമ്മേ —
പൂക്കൾ പോവുന്നിതാ പറന്നമ്മേ!

തെറ്റീ! നിനക്കുണ്ണി ചൊല്ലാം — നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.

മേൽക്കുമേലിങ്ങിവ പൊങ്ങീ —
വിണ്ണിൽ നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ —
അമ്മേ! വയ്യേയെനിക്കു പറപ്പാൻ!

ആകാത്തതിങ്ങനെ എണ്ണീ —
ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ — നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?

അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.

നാമിങ്ങറിയുവതല്പം — എല്ലാ-
മോമനേ, ദേവസങ്കല്പം.
..........................................
രചന: കുമാരനാശാൻ
പുഷ്പവാടി എന്ന കവിതാ സമാഹാരത്തിൽ നിന്നും ഏപ്രിൽ 1931 - ഇൽ എഴുതിയത് മലയാളകവിതയുടെ കാല്പ‍നിക വസന്തത്തിനു തുടക്കം കുറിച്ച ഒരു കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയങ്ങളിലൊരാളുമാണ് കുമാരനാശാൻ.

January 03, 2017 at 07:55AM

ഇത് ഇന്നും സത്യമാ... ഞാനിന്നലെ രാവിലെ കൂടി നോക്കി... ;)

January 03, 2017 at 05:38AM

#പ്രണയകാലം
ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.

എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.

ഇരുളുകീറി മുറിച്ചുവരുന്നോരു
മരണവണ്ടി പോലെന്റെ കാമങ്ങളും,
തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെ
രതിമടുപ്പിച്ച നിന്‍ ചുംബനങ്ങളും
എഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,
പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.

അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,
നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.
ഒരു മനോരോഗ ലക്ഷണം, വേദന-
നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍.

പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെ
അതിനിരാശപോല്‍ നീറുന്ന നാളുകള്‍;
പലകുറി കണങ്കാലില്‍ തറക്കുന്ന
മരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.

പക്ഷേ,
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു

#അവസാനത്തെ കവിത, ചിന്താഭാരം, പ്രണയം

Monday, January 02, 2017

January 02, 2017 at 08:22PM

കേരളസംസ്ഥാനത്തിലെ ആദ്യഹർത്താൽ കാസർഗോഡ് നടക്കുന്നു!! എല്ലാവരും ഒന്ന് അഭിനന്ദിച്ചേക്കണം!! 2017 ഈ പരട്ട രാഷ്ട്രീയക്കാർ അടിച്ച് പൊളിക്കട്ട്....

January 02, 2017 at 03:41PM

പറയുവാനാകാത്തൊരായിരം കഥനങ്ങള്‍ ഹൃദയത്തില്‍ മുട്ടി വിളിച്ചിടുമ്പോള്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു പാടുവാന്‍ കഴിയുമോ രാക്കിളി കൂട്ടുകാരീ ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട അടപൊട്ടി വിരിയുമോ പാട്ടുകാരീ ഇനിയെന്റെ ഓര്‍മകളില്‍ നിറമുള്ള പാട്ടുകള്‍ മണിവീണ മൂളുമോ കൂട്ടുകാരീ നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരി ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണരാഗം ചേര്‍ത്തു പട്ടു നെയ്യുന്നു നീ പാട്ടുകാരീ നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ നിറമുള്ള ജീവിത സ്പന്ദനങ്ങള്‍ തല ചായ്ച്ചുറങ്ങാന്‍ ഒരുക്കമായി ഹിമബിന്ദു ഇലയില്‍നിന്നൂര്‍ന്നുവീഴും പോലെ സുഭഗം ക്ഷണികം ഇതു ജീവിതം വീണ്ടുമൊരു സന്ധ്യ മായുന്നു വിഷാദാദ്ര രാഗമായ് കടലു തേങ്ങിടുന്നു ആരോ വിരല്‍തുമ്പു കൊണ്ടെന്റെ തീരത്തു മായാത്ത ചിത്രം വരച്ചിടുന്നു തിരയെത്ര വന്നുപോയെങ്കിലും തീരത്തു വരയൊന്നു മാഞ്ഞതെയില്ലിത്രനാല്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ പറയാന്‍ മറന്നോരു വാക്കു പോല്‍ ജീവിതം പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു ഒപ്പം നടക്കുവാന്‍ ആകാശ വീഥിയില്‍ ദുഖചന്ദ്രക്കല ബാക്കിയായി ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍ മൌനരാഗം തരൂ കൂട്ടുകാരീ വിടവുള്ള ജനലിലൂടാദ്രമായ് പുലരിയില്‍ ഒരു തുണ്ട് വെട്ടം കടന്നു വന്നു ഓര്‍മ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങള്‍ ജാലകപ്പടിയില്‍ പതുങ്ങി നിന്നു ഇനിയെനിക്കിവിടിരുന്നൊറ്റക്കു തിരകളെ തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ കൂട്ടിക്കുറച്ചു ഗുണിക്കുംപോഴൊക്കെയും തെറ്റുന്നു ജീവിത പുസ്തകതാള്‍ കാണാക്കനക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍ പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണു ദുഖിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലീ നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടീ പ്രിയമുള്ള രാക്കിളീ പ്രിയമുള്ള രാക്കിളീ നീ നിന്റെ പാട്ടിലെ ചോദ്യം വിഷാദം പൊതിഞ്ഞു തന്നു ഒറ്റക്കിരിക്കുംപോലോക്കെയും കണ്ണുനീരൊപ്പമാ പാഥേയം ഉണ്ണുന്നു ഞാന്‍ ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍ കണ്ണീരു കൂട്ടിനില്ല. ...... ...... ....... പറയാൻ മറന്നത്, മുരുകന്‍‌ കാട്ടാക്കട, #സിനിമാഗാനം #കവിത

Sunday, January 01, 2017

January 01, 2017 at 07:36AM

എല്ലാവർക്കും നവവത്സാരാശംസകൾ!!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License