Saturday, July 27, 2013

ട്രൈൻ ടിക്കറ്റ് SMS-ലൂടെ

Railway e-ticket now on mobile

  • IRCTC introduces for the first time a non-internet based ticketing system that will empower masses even in remote areas to use the omnipresent mobile device to make reservations.
  • Millions of rail travellers can now use their mobile phones to book tickets in a simple, convenient and secured manner.
  • It uses simple SMS or menu-based USSD technology which works on all mobile phones and involves no internet and costs very little.
  • The services can be currently availed by IRCTC registered users only.

Advantages of booking IRCTC tickets via mobile

  • No need to stand in long queues or log onto the internet.
  • Simple, reliable and secured.
  • Accessible to any mobile user.
  • Very little charges for accessing the service.
  • Works on all handsets.
  • Simple user guided menu - book tickets, search for stations, trains, availability.

1. USSD based booking through Airtel*

Registration

  • Register for Airtel money by dialing USSD (Unstructured Supplementary Services Data) number *400#.
  • Load cash on this or recharge from any Airtel money outlet.

Booking Flow

  • Dial *400# and select book tickets option.
  • Select Reservation.
  • Enter your IRCTC User ID.
  • Enter the details of ticket (station, train no. date of journey, class etc.).
  • Enter mPIN for authorizing payment through Airtel money.
  • Booking confirmation SMS is sent by IRCTC and same can be used during journey along with valid ID proof..
  • Fare & service charges are debited from your Airtel money account.
  • PG Charges: Currently NIL
  • Agent Service Charges: Currently NIL
  • Helpline No.: 121
  • Helpline Email : 121@airtelmoney.in

2. SMS based booking through 139*

Registration

  • Register your mobile number with IRCTC as well as with your bank.
  • Bank provides MMID (Mobile Money Identifier) & OTP (One Time Password) through IMPS (Immediate Payment Service) option.
  • More than 25 banks are providing IMPS facility. For generating MMID & OTP, visit website: http://www.npci.org.in/impsmerpay10.aspx.)

Booking Flow

  • Generate OTP through your Bank for authorization of payment.
  • Send SMS, in the following syntax, to 139 BOOK <TrainNo><FromStn.Code><ToStn.Code> <TravelDate (DDMM)><Class><Passenger-Name><Age><M/F>
  • You will receive Transaction ID alongwith other details.
  • Make payment through sending an SMS, in the following syntax, to 139 PAY <Transaction ID as received><IMPS><Your MMID as received from the bank><OTP, your one time password as received from the bank for this transaction><IRCTCUserID> and your ticket is booked; confirmation SMS is received on your mobile and same can be used during journey along with valid ID proof.
  • Service is available to all mobile subscribers.
  • SMSes @ Rs 3/- per SMS (2 SMSes are required for each booking).
  • PG charges Rs 5/- for ticket amount < Rs 5000/ and Rs 10/- for ticket amount >= Rs 5000/- (as applicable by bank).
  • Agent Service Charges: NIL
  • Helpline No.: 139
  • Helpline Email : smsticket139@bharatbpo.in

3. SMS based booking through 5676714*

Registration

  • Register your mobile number with IRCTC as well as with m-wallet (http://www.zipcash.in/user/nlogin.aspx)
  • Send SMS, to 5676714, in the following syntax START < irctc user Id > for user authentication (first time only)

Booking Flow

  • Send an SMS to 5676714 to book a ticket in the following syntax: BOOK <From stn.code>,<to stn.code>, <DDMMYY>, <Trainno>,<Class>,<passenger name>,<age>,<M/F>
  • 1. "PAY , MPAY, < m-PIN >" for authorizing payment through MPAY
  • OR
  • 2. "Send <mobileno>,<mmid>,<amount>, <transaction Id>,<OTP>" to your Bank IMPS number.
  • After payment is made booking confirmation is sent to your mobile.
  • SMSes @ Rs 3/- per SMS (2 SMSes are required for each booking).
  • PG Charges: Currently NIL
  • Agent Service Charges: As applicable.
  • Helpline No. : 8882001001
  • Helpline Email : support@saarthii.com

4. SMS based booking through BSNL*

User should have the following:

  • 1. BSNL SIM card installed.
  • 2. Java enabled mobile phone.
  • 3. Andhra Bank Prepaid card.
  • This is a menu driven application where user has to enter the details asked for in simple step-by-step process to get the ticket.

Registration

  • Install the application.
  • Select the Register option to get the mPIN.

Booking

  • Click the icon BSNL Prepaid Card
  • Select Ticketing > Train (IRCTC)
  • Fill up the journey details such as From stn, To Stn, Train No, DOJ, Class, Quota, passenger details.
  • Enter the mPIN to get the ticket information.
  • SMSes: without charges.
  • PG Charges: Currently NIL
  • Agent Service Charges: As applicable.
  • Helpline No. : 040-39849644
  • Helpline Email : bsnl.support@pyrogroup.com
E-ticketing through IRCTC website, www.irctc.co.in, has revolutionized the way the common man deals with the railways and has been the biggest success story of e-governance in India. Taking this further, keeping an eye on growing mobile phone market in India, IRCTC now launched two other modes of ticket booking through SMS and USSD... and you don`t need an Internet connection in your mobile for this.
So, next time you book a rail ticket, take out your mobile.
* The services will not be available between 0800-1200 hrs. However, the ticket can still be booked using mobile through IRCTC main site www.irctc.co.in

Tuesday, July 23, 2013

ദുരന്തം കാതോർത്തൊരു ജില്ല - കാസര്‍ഗോഡ്‌

കത്താന്‍ കാത്തിരിക്കുകയാണ് കാസര്‍ഗോഡ്‌..!!! ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങിയ നിഷ്കളങ്കരായ ഒരു ജനത ഇവിടെ ശവശരീരങ്ങളായി അടിഞ്ഞു കൂടുന്ന ദിവസം വിദൂരമല്ല! ഇരു വിഭാഗങ്ങളിലെയും ചില വിഷബീജങ്ങൾ അതിനുള്ള ഉള്ളൊരുക്കങ്ങള്‍ അണിയറയിൽ ഗംഭീരമാക്കുന്നുണ്ട്! സമീപകാല പത്രവാർത്തകൾ നൽകുന്ന ചിത്രമതാണ്. ഉണര്‍ത്തെഴുനേല്‍ക്കണം നമ്മള്‍; അല്ലെങ്കില്‍ മറ്റൊരു ഗുജറാത്തും, ഭഗല്‍പ്പൂരും, മീറത്തുമെല്ലാം നമ്മുടെ മലയാള മണ്ണില്‍ ആവര്‍ത്തിക്കും.... തീര്‍ച്ച....! എല്ലാ മതങ്ങളിലുമുണ്ട് മതത്തിന്‍റെ പേരില്‍ മുതലെടുപ്പ് നടത്തുന്ന വ്യാജസംരക്ഷകര്‍... ഇവരെ തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തുക മതസൗഹാര്‍ധം കാത്തുസൂക്ഷിക്കുക....!

എല്ലാ മതങ്ങളെയും, മതാചാരങ്ങളെയും ബഹുമാനിക്കാൻ അറിയുന്ന ഒരു ജനവിഭാഗമായി നമ്മൾ മാറണം... ഒരു മതാചാരവും മറ്റു മതസ്ഥരെയോ അവരുടെ മത ചിന്ഹങ്ങളെയോ ദ്രോഹിക്കാന്‍ വേണ്ടിയിട്ടുള്ളതല്ല... നമ്മളെന്തിനാണിത്രയ്ക്ക് അസഹിഹ്ണുത വെച്ചു പുലർത്തുന്നത്? ഇത്രയും നാൾ കാത്തുവെച്ച ആ നല്ല സാഹോദര്യത്തിന്റെ പ്രശ്നങ്ങളെന്തായിരുന്നു? മതങ്ങളല്ല മനുഷ്യരാണു വലുതെന്ന് തിരിച്ചറിഞ്ഞ് ഒന്നിക്കണം... എല്ലാ മതഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത് ഒന്നു മാത്രമാണ് - "മനുഷ്യ നന്മ" മനസ്സില്‍ നന്മയുണ്ടാവുക... അത് പ്രകടിപ്പിക്കുക....!

നാടിന്‍റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വര്‍ഗീയ കോമരങ്ങള്‍ക്കെതിരെ ഒന്നിച്ചു പട നയിക്കാം... സംരക്ഷിക്കാം നമുക്ക് ഈ മലയാള മണ്ണിന്‍റെ മതേതരത്വം....! നമുക്കു ശേഷവും ഇവിടെ ജീവിതങ്ങളുണ്ടാവണം, ഇതേ സാഹോദര്യത്താൽ അവരുമിവിടെ പുലരണം...അതിനായി മനസ്സിൽ അർബുദം ബാധിച്ച ഓരോ വിഷാണുവിനേയും ഒറ്റപ്പെടുത്തണം...

പ്രിയരേ ചിന്തയിലും പ്രവൃത്തിയിലും മിതത്വം സൂക്ഷിച്ചുവെച്ചു മാത്രം പ്രതികരിക്കുക... വലിയൊരാപത്താണു നമ്മെ വന്നു മൂടാൻ പോകുന്നത്. ഒരുപക്ഷേ, ഒരിക്കലും മാറാത്ത മുറിവായി അതു മാറിയേക്കാം. ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ശ്രദ്ധിക്കേണ്ടിയിരിക്കുന്നു...

മതത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടൂപ്പിനായി ഒരുങ്ങിയിറങ്ങിയവരാണു ചിലർ. അവർ പറയാൻ പഠിച്ചവരാണ്... വാക്കിൽ തേൻ പുരട്ടി അവർ നമ്മുടെ ചിന്താമണ്ഡലത്തിൽ വിഷവിത്തുകൾ നിറയ്ക്കും മുമ്പ് അവരെ കണ്ടെത്തണം; ഒറ്റപ്പെടുത്തണം. മതവും രാഷ്ട്രീയവും മനുഷ്യനന്മയ്ക്കായി വിനിയോഗിക്കാൻ അവരെ പ്രേരിപ്പിക്കണം. സമീപകാല പ്രശ്നങ്ങൾ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. തൊഴിലില്ലായ്മ പെരുകുമ്പോൾ; കൈയിൽ ചെലവഴിക്കാൻ കണക്കിലധികം കാശു വരുമ്പോൾ എല്ലാമറന്ന് ഭീകരതയുടെ കയങ്ങളിലേക്ക് ഇറങ്ങി വീടിനും സമൂഹത്തിനും ആപത്തായി മാറുകയാണു യുവത! സ്വന്തം ഭാവിയെ പറ്റി ഓർക്കാതെ, തലമുറയെ പറ്റി ചിന്തിക്കാതെ അവർ എടുത്തുചാടുന്ന സങ്കീർണതകൾ ഒരു നാടിന്റെ തന്നെ നിലനില്പിനെയാണു ബാധിക്കുക എന്ന തിരിച്ചറിവ് അറിവുള്ളവർ പറഞ്ഞുകൊടുക്കുക.

നല്ലതിനായി നമുക്കു പ്രത്യാശിക്കാം; പ്രതീക്ഷിക്കാം!

Monday, July 22, 2013

Google Search Operators

പലപ്പോഴും ഗൂഗിൾ മെയിലിൽ സേർച്ച് ചെയ്യുമ്പോൾ ഈ ഓപ്പറേറ്റേർസിന്റെ ഉപയോഗക്രമം മറന്നു പോകുന്നു. ഒരു റഫറൻസായി ഇതിവിടെ കിടക്കട്ടെ.
Operator Definition Examples
from: Used to specify the sender Example: from:amy
Meaning: Messages from Amy
to: Used to specify a recipient Example: to:sugeesh
Meaning: All messages that were sent to sugeesh (by you or someone else)
subject: Search for words in the subject line Example: subject:wikipedia
Meaning: Messages that have the word "wikipedia" in the subject
OR Search for messages matching term A or term B*
*OR must be in all caps
Example: from:amy OR from:sugeesh
Meaning: Messages from Amy or from sugeesh
-
(hyphen)
Used to exclude messages from your search Example: wikipedia -movie
Meaning: Messages that contain the word "wikipedia" but do not contain the word "movie"
label: Search for messages by label Example: from:amy label:friends
Meaning: Messages from Amy that have the label "friends"
Example: from:sugeesh label:my-family
Meaning: Messages from sugeesh that have the label "My Family"
has:attachment Search for messages with an attachment Example: from:sugeesh has:attachment
Meaning: Messages from sugeesh that have an attachment
list: Search for messages on mailing lists Example: list:info@example.com
Meaning: Messages with the words info@example.com in the headers, sent to or from this list
filename: Search for an attachment by name or type Example: filename:physicshomework.txt
Meaning: Messages with an attachment named "physicshomework.txt"
Example: label:work filename:pdf
Meaning: Messages labeled "work" that also have a PDF file as an attachment
" "(quotes) Used to search for an exact phrase*
*Capitalization isn't taken into consideration
Example: "i'm feeling lucky"
Meaning: Messages containing the phrase "i'm feeling lucky" or "I'm feeling lucky"
Example: subject:"wikipedia and a movie"
Meaning: Messages containing the phrase "wikipedia and a movie" in the subject
( ) Used to group words
Used to specify terms that shouldn't be excluded
Example: from:amy (wikipedia OR movie)
Meaning: Messages from Amy that contain either the word "wikipedia" or the word "movie"
Example: subject:(wikipedia movie)
Meaning: Messages in which the subject contains both the word "wikipedia" and the word "movie"
in:anywhere Search for messages anywhere in Gmail*
*Messages in Spam and Trash are excluded from searches by default
Example: in:anywhere movie
Meaning: Messages in All Mail, Spam, and Trash that contain the word "movie"
in:inbox
in:trash
in:spam
Search for messages in Inbox, Trash, or Spam Example: in:trash from:amy
Meaning: Messages from Amy that are in Trash
is:important
label:important
Search within messages that Priority Inbox considers important. Example: is:important from:janet
Meaning: Messages from Janet that were marked as important by Priority Inbox
is:starred
is:unread
is:read
Search for messages that are starred, unread, or read Example: is:read is:starred from:sugeesh
Meaning: Messages from sugeesh that have been read and are marked with a star
has:yellow-star
has:red-star
has:orange-star
has:green-star
has:blue-star
has:purple-star
has:red-bang
has:orange-guillemet
has:yellow-bang
has:green-check
has:blue-info
has:purple-question
Search for messages with a particular star Example: has:purple-star from:sugeesh
Meaning: Messages from sugeesh that are marked with a purple star
cc:
bcc:
Used to specify recipients in the cc: or bcc: fields*
*Search on bcc: cannot retrieve messages on which you were blind carbon copied
Example: cc:sugeesh
Meaning: Messages that were cc-ed to sugeesh
after:
before:
older:
newer:
Search for messages sent or received during a certain period of time
(using the date format yyyy/mm/dd)
Example: after:2004/04/16 before:2004/04/18
Meaning: Messages sent between April 16, 2004 and April 18, 2004.*
*More precisely: Messages sent after 12:00 AM (or 00:00) April 16, 2004 and before April 18, 2004.
older_than
newer_than
Similar to older and newer, but allows relative dates using d, m, and y for day, month, and year Example: newer_than:2d
Meaning: Finds messages sent within the last two days.
is:chat Search for chat messages Example: is:chat monkey
Meaning: Any chat message including the word "monkey."
deliveredto: Search for messages within a particular email address in the Delivered-To line of the message header Example: deliveredto:odayanchal@gmail.com
Meaning: Any message with odayanchal@gmail.com in the Delivered-To: field of the message header (which can help you find messages forwarded from another account or ones sent to an alias).
circle: Search for messages that were sent from someone who you added to a particular Google+ circle Example: circle:friends
Meaning: Any message that was sent by a person in your "Friends" circle.

Examples: circle:"soccer friends (team blue)" or circle:"my \"fab four\""
Notes: For circle names that include a space, parentheses, curly brackets, or vertical bar, add quotes around the name. For names that include quotes, add a back slash immediately before the quotes.
has:circle Search for all messages that were sent from someone who you added to your Google+ circles Example: has:circle
Meaning: Any message that was sent by a person in any of your circles.
category: Search for messages within a category Example: category:updates
Meaning: All messages in the Updates category.

Example: category:social Mindy
Meaning: Messages in the Social category that include “Mindy.”
size: Search for messages larger than the specified size in bytes Example: size:1000000
Meaning: All messages larger than 1MB (1,000,000 bytes) in size.
larger:
smaller:
Similar to size: but allows abbreviations for numbers Example: larger:10M
Meaning: All messages of at least 10M bytes (10,000,000 bytes) in size.
+
(plus sign)
Match the search term exactly Example: +unicorn
Meaning: Finds messages containing “unicorn” but not “unicorns” or “unciorn”
rfc822msgid: Find a message by the message-id header Example: rfc822msgid:200503292@example.com
Meaning: Locates the exact message with the specified SMTP message-id. Learn more about headers.
has:userlabels
has:nouserlabels
Search for messages that have and have not had labels that you created applied to them.
NOTE: Gmail applies labels to individual messages, not to conversation threads.
Example: has:nouserlabels
Meaning: Finds all messages without any of your own labels (excludes automatic labels like inbox, spam, and trash). Since Gmail applies labels to individual messages, you might see results that appear to have labels; in this case, another message in the same conversation thread has had a label applied to it.

കുഴിതോണ്ടുന്നവർ!!

ബി. എസ്. എൻ. എൽ ജീവനക്കാർ ആ സംരംഭത്തെ തകർക്കാൻ കരുതിക്കൂട്ടി ഇറങ്ങിയിരിക്കുകയാണെന്നു തോന്നും അവരുടെ പെരുമാറ്റം കണ്ടാൽ! ഒന്നരവർഷം മുമ്പ്, വീട്ടിൽ ലാൻഡ്ഫോൺ കേടാവുക എന്നത് ഒരു നിത്യസംഭവമായിരുന്നു. ഓരോ തവണ കേടാവുമ്പോഴും എക്സ്‌ചേഞ്ചിൽ പോയാൽ അവർ തരുന്നത് അതിലും പഴയ ഫോണായിരിക്കും. കാഞ്ഞങ്ങാട് ടെലിഫോൺ എക്സ്‌ചേഞ്ചിൽ പോയി പരാതിപ്പെട്ടപ്പോൾ അവർ പറഞ്ഞത് എക്യുപ്മെന്റ്സ് ഒക്കെ വാങ്ങിക്കാൻ അധികാരപ്പെട്ട ചിലർ കണ്ണൂർ ഓഫീസിലാണുള്ളത്; പ്രസ്തുത ഡിപ്പാർട്ട്മെന്റിലെ ഉയർന്ന ശമ്പളം വാങ്ങിക്കുന്ന അഞ്ചാറുപേർ പ്രൈവറ്റ് നെറ്റ്‌വർക്കുകളിൽ നിന്നും കൈക്കൂലി വാങ്ങിച്ച് ഫോണുകൾ അടക്കമുള്ള പുതിയ എക്യുപ്മെന്റ്സ് വാങ്ങിക്കാനുള്ള കരാർ ഉല്പന്നനിർമ്മാതാക്കൾക്ക് നൽകുന്നില്ല എന്നാണ്. പകരം, ഒരാൾ തകരാർ മൂലം കൊടുത്ത ഫോൺ മറ്റൊരാൾ വരുമ്പോൾ കൊടുത്തുകൊണ്ട് ഇവർ ഉപഭോക്താക്കളെ കുരങ്ങുകളിപ്പിക്കുന്നു.... തുടർച്ചയായി ഒരു വർഷത്തോളം അമ്മ ഈ ഫോണും കൊണ്ട് നടന്ന് മാനം കെട്ടിട്ടുണ്ട്.  ആരോട് പരാതിപെട്ടിട്ടും കാര്യമില്ല എന്ന്!!
.......................................................
അമ്മയായിരുന്നു സ്ഥിരമായി ഫോണും കൊണ്ടുപോയിരുന്നത്. നടന്നു മടുത്ത അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു ഫോൺ ഡിസ്കണക്റ്റ് ചെയ്തേക്ക്, എല്ലാവർക്കും മൊബൈൽ ഉണ്ടല്ലോ അതുമതി എന്ന്. പൊതുമേഖലാപ്രേമം കലശലായിരുന്ന ഞാൻ എന്തോ അതിനു സമ്മതിച്ചില്ല. ഒരു ലാന്റ്‌ഫോൺ ഉള്ളതിന്റെ വില അമ്മയെ പറഞ്ഞു മനസ്സിലാക്കിയിട്ട് ഞാൻ തന്നെ ഇറങ്ങിതിരിച്ചു. രണ്ടുവട്ടം ഞാനിതുമായി അട്ടേങ്ങാനം ടെലിഫോൺ എക്സ്‌ചേഞ്ചിലേക്ക് പോയി മാറിവന്നു. ഒരിക്കൽ പുതിയ ഫോൺ വേണം എന്നു പറഞ്ഞു വാശിപിടിച്ച എന്നെ അവർ രാജപുരം എക്സേഞ്ചാണിതൊക്കെ കൈകാര്യം ചെയ്യുന്നത് അവിടെ പോയി പറയണം എന്നു പറഞ്ഞ് അങ്ങോട്ട് വിട്ടു. അവിടെ പോയി പറഞ്ഞപ്പോൾ ഒരു പയ്യൻ ഉദ്യോഗസ്ഥൻ വല്ലാതെ ചൂടായി സംസാരിക്കുകയുണ്ടായി.  ഞാൻ പറയുന്നത് കേൾക്കാൻ അവൻ തയ്യാറാവുന്നില്ല. ഫോൺ മര്യാദയ്ക്ക് സൂക്ഷിക്കേണ്ട കടമ നിങ്ങളുടേതാണ് അതു ചെയ്യാതെ ഇവിടെ വന്ന് നിലവിളിച്ചിട്ട് കാര്യമില്ല എന്നൊക്കെയായി അവൻ. കൂടാതെ ഞാൻ ഐടിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നു എന്നറിഞ്ഞ അവൻ അതിനിട്ട് കൊട്ടിക്കൊണ്ടായി പിന്നീടുള്ള സംസാരം.


അവന്റച്ഛനു സ്ത്രീധനം കിട്ടിയതിന്റെ വിഹിതം ചോദിക്കാൻ ചെന്നതല്ല ഞാൻ എന്നൊക്കെ പറയണമെന്നു തോന്നിയെങ്കിലും അല്പം സംയമനം പാലിച്ച് അവനു പറയാനുള്ളത് കേട്ടു. അവനങ്ങ് കത്തിക്കേറുകയാണ്. ചെറുപ്പത്തിന്റെ ചടുലതയോ, ചെറുപ്രായത്തിൽ ജോലികിട്ടിയതിന്റെ അഹന്തയോ എന്തോ!! പിന്നെ ഞാനൊന്നും പറയാൻ നിന്നില്ല, ഫോൺ ഡിസ്കണക്റ്റ് ചെയ്യാനുള്ള ഫോം വാങ്ങിച്ചു ഫിൽ ചെയ്തു കൊടുത്തു. അതിൽ എന്തു കാരണത്താലാണ് ഡിസ്കണക്റ്റ് ചെയ്യുന്നത് എന്നെഴുതണമായിരുന്നു. ഞാൻ കാര്യങ്ങൾ വ്യക്തമായി എഴുതി; ഉദ്യോഗസ്ഥന്റെ അപമര്യാദയോടെയുള്ള ഭാഷയെ പറ്റിയും കാര്യമായിതന്നെ എഴുതിയിരുന്നു.

പിന്നീട് കാര്യങ്ങൾ പെട്ടന്ന് നീങ്ങി, അവിടുത്തെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നു തോന്നിപ്പിക്കുന്നയാൾ എന്നെ വിളിച്ചു, കാര്യങ്ങൾ വ്യക്തമായി ചോദിച്ചു. അവിടെ വർക്ക് ചെയ്യുന്ന എനിക്കറിയാവുന്ന ഒരു ചേട്ടനെ, ജോർജ്ജ് ചേട്ടനെ അവർ ഉടനേ വിളിച്ചു വരുത്തി; അവരും എന്നോടു സംസാരിച്ചു.  ആരു പറഞ്ഞിട്ടും ഞാൻ പരാതി പിൻവലിക്കാൻ തയ്യാറായില്ല. ഇങ്ങനെ, ഇത്ര മോശമായിട്ടല്ല ഉപഭോക്താക്കളോട് സംസാരിക്കേണ്ടിയിരുന്നത് എന്നു ഞാൻ ശഠിച്ചു. അവന്റെ ജോലിതന്നെ പോയേക്കും അതുകൊണ്ട് ഇങ്ങനെ എഴുതിയത് ഞങ്ങൾ എന്തായാലും സ്വീകരിക്കില്ല എന്നവരും നിർബന്ധം പിടിച്ചു. അവസാനം ഉടനേ നല്ല ഫോൺ എത്തിക്കാം എന്ന ജോർജ്ജ് ചേട്ടന്റെ കണ്ടീഷനിൽ ഒരിക്കൽ കൂടി പരീക്ഷണത്തിനു വിധേയനാവാൻ തന്നെ ഞാൻ തീരുമാനിച്ചു... ആ പഴയ ഫോൺ അവിടെ ഉപേക്ഷിച്ച് ഞാൻ തിരിച്ചു വന്നു. എഴുതിയ പരാതിയും കയ്യിൽ വെച്ചു. പിറ്റേ ദിവസം തന്നെ ഞാൻ ബാംഗ്ലൂരിലേക്കു വന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ നല്ലൊരു ഫോൺ വീട്ടിലേക്കെത്തി; പഴയതുതന്നെ. പക്ഷേ, കഴിഞ്ഞ ഒരു വർഷത്തിലേറെയായി അതിനു യാതൊരു കുഴപ്പവുമില്ല!
.......................................................

 ഇതേ അവസ്ഥ തന്നെയാണിപ്പോൾ മഞ്ജുവിന്റെ വീട്ടിലും.  മൊബൈൽ അവൾ വളരെ അശ്രദ്ധയോടെയാണ് ഉപയോഗിച്ചു വന്നിരുന്നത്. ഡ്യുവൽ സിമ്മിട്ടിരിക്കുന്ന മൊബൈലിൽ പാട്ടു വെച്ച് അവൾ മൊബൈൽ അലസ്സമായി ബെഡിൽ ഇടും. അതിന്റെ മുകളിൽ കിടന്നുതന്നെ ഉറങ്ങും. അവൾ ഗർഭിണിയായപ്പോൾ ഞാനതിനെ രണ്ടു സിമ്മും ഊരിയെടുത്തു വന്നു. ഞങ്ങളുടെ പ്രേമസല്ലാപം പിന്നെ ലാന്റ്ഫോണിലൂടെയായി. നാലഞ്ചുമാസമായി ഫോൺ നല്ലപോലെ വർക്ക് ചെയ്യുന്നില്ല. അവളുടെ അച്ഛൻ അതുമായി പലപ്രാവശ്യം നിലേശ്വരം എക്സ്‌ചേഞ്ചിൽ പോയി ഫോൺ മാറ്റി വാങ്ങിച്ചു. മുകളിൽ അമ്മയ്ക്ക് പറ്റിയ അതേ അവസ്ഥതന്നെയാണ് അദ്ദേഹത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ഫോൺ മര്യാദയ്ക്ക് വർക്ക് ചെയ്യുന്നില്ല!!
 .......................................................
ഇതിനെ പറ്റി എഴുതണം എന്നും അന്നേ കരിതിയിരുന്നു. ഇന്ന് ഫെയ്സ്ബുക്കിൽ BSNL ഉം ആയി ബന്ധപ്പെട്ട് ഒരു പോസ്റ്റിങ് കണ്ടപ്പോൾ ഒക്കെയൊന്ന് ഓർത്തെടുത്തു.

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License