Tuesday, February 28, 2017

February 28, 2017 at 06:40AM

#Banglore #Bomanahalli #PowerCut ബാംഗ്ലൂരിലെ ബൊമ്മനഹള്ളിയിൽ കുറച്ച് ദിവസങ്ങളായിട്ട് കറന്റിന്റെ അവസ്ഥ തീരെ പരിതാപകരമാണ്. ഇന്ന് 5 മണിക്ക് എണീറ്റ സമയം മുതൽ ഇതുവരെ വന്നിട്ടില്ല. അതിനു മുമ്പേ പോയതാവണം. എന്തായാലും കറന്റില്ലാത്തത് ഉറപ്പ് വരുത്താൻ ഞാൻ അടുത്തു നിൽക്കുന്ന വീടുകളിലൊക്കെ പോയി നോക്കി വന്നു!! ഹോ!! എന്തായാലും ഇന്ന് രാവിലെ ഉള്ള കുളിയിൽ നിന്നും രക്ഷപ്പെട്ടു!!

Monday, February 27, 2017

February 27, 2017 at 03:22PM

ശരിക്കും ഇപ്പം ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളാ ഉള്ളത്? മുമ്പ് കാണാപ്പാഠം പഠിച്ചതിനേക്കാൾ രണ്ടോ മൂന്നോ എണ്ണം ഇപ്പോ കൂടിയില്ലേ? 🤔

February 27, 2017 at 07:26AM

തന്നതില്ല പരനുള്ളുകാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍ ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ, വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍ . #ആശാൻ

February 27, 2017 at 06:57AM

ഇന്നത്തെ ചില പത്ര വാർത്തകൾ...!! ............ ............ ........ ..... ............... ......... 2-ാം ക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു;ക്രൂരത നാല് മാസത്തോളം,സീനിയര്‍ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍ യുവ നടിക്ക് പിന്തുണയുമായി വിഎസ്;നിയമ പോരാട്ടത്തിന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യാജ പ്രചരണം; ദിലീപിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു,എറണാകുളം ഡിസിപി അന്വേഷിക്കും ഉത്തര്‍പ്രദേശിലേത് യുവാക്കള്‍ തമ്മിലുള്ള കൂട്ടുകെട്ട്; രാഷ്ട്രീയത്തിന്റെ ഗതി മാറ്റുമെന്ന് അഖിലേഷ് യുഎസില്‍ ഇന്ത്യന്‍ വംശജനെ വെടിവെച്ച് കൊന്ന സംഭവം; അമേരിക്ക പ്രതികരിക്കണമെന്ന് വെങ്കയ്യ നായിഡു ഇരട്ടനീതിയല്ല; ഭീകരവാദത്തിനെതിരെ പാകിസ്താന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഭീകരരെ മുട്ടുകുത്തിയ്ക്കുമോ! കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിക്കെതിരേ പടയൊരുക്കം; തിരഞ്ഞെടുപ്പുകളില്‍ എല്ലാം തോല്‍വി, ഇതു പറ്റില്ല!! ഉണ്ണിത്താന്‍ വധശ്രമക്കേസിലെ നാലാം പ്രതിക്ക് എസ്പി പദവി; പ്രതിഷേധം കൊഴുക്കുന്നു,തീരുമാനം വിവാദത്തില്‍ പണമല്ല വേണ്ടത്, രണ്ടുദിവസത്തിനകം നടപടി വേണം; നീതി കിട്ടിയില്ലെങ്കില്‍ സമരമെന്നും ജിഷ്ണുവിന്റെ അമ്മ ഇന്ത്യക്കാരന്‍ വെടിയേറ്റുമരിച്ചതും ട്രംപിന്റെ വിസാവിലക്കും തമ്മിലെന്ത്,ശുദ്ധഅസംബന്ധമെന്ന് വൈറ്റ്ഹൗസ് ട്രംപും മാധ്യമങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷം;മാധ്യമപ്രവര്‍ത്തരുടെ വിരുന്നില്‍ പങ്കെടുക്കില്ല പിണറായി കൂടെയുള്ളത് വല്ലാത്ത ധൈര്യമെന്ന് കോണ്‍ഗ്രസ് മന്ത്രി! എതിര്‍ക്കുന്നവര്‍ക്ക് എന്ത് യോഗ്യത? ഇന്ത്യന്‍ യുവാവിനെ വെടി വെച്ച് കൊന്ന സംഭവം, പരിക്കേറ്റയാള്‍ക്ക് മെഡിക്കല്‍ ബില്‍ നല്‍കാന്‍ ഫണ്ട് മാരുതിയുടെ 'കടുംകൈ'! റിറ്റ്‌സ് ഇനിയില്ല, വില്‍പ്പന അവസാനിപ്പിക്കാന്‍ മാരുതിയുടെ തീരുമാനം... രാജവെമ്പാല നമ്പര്‍ 103!ഏറ്റവും വലിയ രാജവെമ്പാലയുമായി വാവ സുരേഷ്! വീഡിയോ വൈറലാകുന്നു... അറസ്റ്റിലാകുമോ എന്ന് ഭയം!! സക്കീര്‍ നായിക് വഴങ്ങുന്നു? എന്‍ഫോഴ്സ്മെന്‍റിന് കത്തയച്ചു!! കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് ഭീഷണി; ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമെന്ന് മുരളീധരന്‍ ഫെബ്രുവരി 28ന് ബാങ്ക് പണിമുടക്ക്: ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി പൊതുമേഖലാ ബാങ്കുകള്‍!! പുതിയ രാഷ്ട്രപതി പട്ടിക ആര്‍എസ്എസ് തയ്യാറാക്കി; സുഷമയോ എംഎം ജോഷിയോ? അദ്വാനിയെ തഴഞ്ഞു അപ്പോളോ ആശുപത്രിയിലെത്തിയത് ജയലളിതയുടെ മൃതദേഹം...ഡോക്ടര്‍ രാമസീത കുടുങ്ങി..! ലൈംഗീക തൊഴിലാളിയാവാന്‍ അഭിഭാഷക കോട്ട് വലിച്ചെറിഞ്ഞു; എന്തിനായിരുന്നെന്ന് കേട്ടാല്‍ ഞെട്ടും പിണറായിയുടെ ധീരതയെ പരിഹസിച്ച് ജോയ് മാത്യുവിന്റെ പോസ്റ്റ്!! ശരിക്കും ധീരത ആക്രമിക്കപ്പെട്ട നടിയുടേതോ യേശുവിനോട് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യും..!സ്വര്‍ഗത്തില്‍ പോയി ചായ കുടിക്കും ഈ പാസ്റ്റര്‍ !! മേഘാലയയില്‍ ട്രക്ക് മറിഞ്ഞ് 16 പേര്‍ കൊല്ലപ്പെട്ടു, മറിഞ്ഞത് അമിത വേഗതയിലെത്തിയ വാഹനം!! വെള്ളാപ്പള്ളിയുടെ 'ഇടിമുറി' അടച്ചുപൂട്ടാന്‍ ചിന്താ ജെറോമിന്റെ ഉത്തരവ്, ഇനി പീഡനങ്ങള്‍ നടക്കില്ല... നടിയെ മൃഗീയമായി ആക്രമിച്ച പള്‍സറിന് വേണ്ടി കരുക്കള്‍ നീക്കിയത് ഇയാള്‍..!! അണിയറയിലെ കളികൾ !! തീപ്പൊരി പ്രസ്താവനകള്‍ വേണ്ട; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൂക്കുകയര്‍ സ്റ്റാലിനും പനീര്‍ശെല്‍വവും അടിച്ചു പിരിഞ്ഞു? കാരണം അമ്മ തന്നെ!!സ്റ്റാലിന് രാഷ്ട്രീയമര്യാദ ഇല്ലത്രേ പിണറായി പേടിച്ചു; കൊച്ചി സംഭവത്തില്‍ മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങുമെന്ന് എംഎല്‍എ 10000 ദളിത് ഉദ്യോഗസ്ഥരെ തരം താഴ്ത്തും; സര്‍ക്കാരിന്റെ നീക്കം നിര്‍ണായകം, വെട്ടിലാവുന്നത് കോണ്‍ഗ്രസ് Bill Paxton, Hollywood actor, passes away Vote with Dalits, BSP chief urges Muslims Amit Shah says BJP will ban abattoirs Fast cars hit a police stop; drivers furious Odisha zilla parishad poll results out: BJD 473, BJP 297 Jats observe ‘Black Day’, protest peacefully Jharkhand to ban polythene bags soon Farakka barrage a curse for Bihar, say experts Who silenced Satish Bhoja Shetty, the Pune-based RTI activist? DU professor suffered internal injuries in Ramjas college attack Memorandum of Procedure for judicial postings nearing completion Army exam leak: 18 held Demand for ‘finished’ DDA homes Fire breaks out at newspaper office in ITO Duo abduct, kill 7-year-old boy Contract killers held 7-yr-old ‘molested’ Protest over AAP’s civic poll candidates Power management system automated Air-purifying plants a hit at Gurugram flower festival Gurdwara management committee goes to polls Gang of six held for robbing truck HC shows the ‘correct’ way Metro gates malfunction ‘Not more roads, people should ask for better public transport’ Thriving black market for Metro copper cable Students call off JNU blockade Notorious gangster Nafe Singh, alias Mantri, arrested DU braces, to re-open today Science project comes in for praise Jaishankar to visit US this week A digital archive for Rashtrapati Bhavan Youth go on a rampage at job fair State rolls out ₹800-crore plan for dry land farmers Legislators face the heat Hydrocarbon project faces more resistance Inter board to launch app to locate exam centre Parties play community card, reap rich dividends Vintage car rally brings out concerns of enthusiasts Venkaiah Naidu praises Ghazi 3 crocodiles spotted near Vandalur Discontent disturbing KCR, says Uttam Gangadevipalli village in news again The camera exposes a dirty untruth ‘Vaastu’ hurdle to housing scheme at Jagtial Woman jumps to her death Mortal remains may arrive today A giant among men and officers moves on Now, mobile bunkers to secure railway stations Sena vows action on missing voter names

Sunday, February 26, 2017

February 26, 2017 at 08:27PM

സംസ്ഥാനത്തെ പ്രൈമറി - ഹൈസ്കൂള്‍ തലങ്ങള്‍ക്കു പുറമെ ഹയര്‍ സെക്കൻഡറി തലത്തില്‍നിന്നും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ പൂര്‍ണമായും പടിയിറങ്ങുന്നു. ഹയര്‍സെക്കൻഡറി തലത്തിലും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ നടന്ന 48ാമത് കരിക്കുലം കമ്മിറ്റിയില്‍ തീരുമാനമായി. ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ നടന്നുവരുന്ന ഐസിടി പഠനത്തിന്റെ ഭാഗമായി ലോകത്തു തന്നെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ബൃഹത്തായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിന്യാസ സംസ്ഥാനമായി കേരളം മാറിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഭാവിയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ തന്നെ പഠനവും പരിശീലനവും നിര്‍ബന്ധമാക്കി നടത്തണമെന്നു നിഷ്കര്‍ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് 2008 ഓഗസ്റ്റില്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കൻഡറി തലത്തില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു മാറിയിരുന്നു. 2016 ജൂലൈയില്‍ പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്നും ഐടി വകുപ്പു സര്‍ക്കുലര്‍ ഇറക്കി. ഇതനുസരിച്ച് ഇവ ഉപയോഗിക്കുന്നതു നിയമവിരുദ്ധവുമാണ്. എന്നാല്‍ കൊമേഴ്സ് വിഭാഗത്തില്‍ (കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് സിസ്റ്റം) മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ടാലി പോലുള്ള പാക്കേജുകള്‍ ഉള്‍പ്പെട്ടിരുന്നു എന്ന കാരണത്താല്‍ പലപ്പോഴും ലൈസന്‍സില്ലാത്ത സോഫ്റ്റ്‌വെയറുകള്‍ സ്കൂളുകളില്‍ വിന്യസിക്കുന്നതിനും അതുവഴി നിയമ ലംഘനത്തിനും സൈബര്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നുവെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു. എന്‍സിഇആര്‍ടി സിലബസ്സിലെ പ്രധാന ഘടനയും ആശയവും ഒട്ടും മാറ്റാതെ തന്നെ സോഫ്റ്റ്‌വെയറില്‍ മാത്രം മാറ്റം വരുത്തിയാണ് ഇതു നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇതനുസരിച്ച് ഉടമസ്ഥാവകാശമുള്ള ‘ടാലി’ സോഫ്റ്റ്‌വെയറിനു പകരം 'ഗ്നൂ ഖാത്ത', മൈക്രോസോഫ്റ്റ് എക്സല്‍, അക്സസ് എന്നിവയ്ക്കു പകരം ലിബര്‍ ഓഫിസ് കാല്‍ക്, ബേസ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയാവും പാഠപുസ്തകം തയാറാക്കുക. ഉബുണ്ടുവിനെ കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കിയ ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സാധാരണ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, ഓഫിസ് പാക്കേജുകള്‍, ഡാറ്റാബേസ് അപ്ലിക്കേഷനുകള്‍, ഡിടിപി - ഗ്രാഫിക്സ് - ഇമേജ് എഡിറ്റിങ് സോഫ്റ്റ്‍വെയറുകള്‍, സൗണ്ട് റെക്കോര്‍ഡിങ് – വിഡിയോ എഡിറ്റിങ് - അനിമേഷന്‍ പാക്കേജുകള്‍, പ്രോഗ്രാമിങ്ങിനുള്ള ഐഡിഇകള്‍, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വെബ് - ഡാറ്റാബേസ് സര്‍വറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ ഐടി ഉപയോഗിച്ചു പഠിക്കാനായി രാജ്യാന്തര പ്രസിദ്ധമായ സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ കസ്റ്റമൈസ് ചെയ്തു (ജിയോജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാല്‍സ്യം, മാര്‍ബിള്‍, രാസ്‍മോള്‍, ജീപ്ലെയ്റ്റ്സ്, ജികോമ്പ്രിസ്, പൈസിയോ ഗെയിം, ജെ-ഫ്രാക്ഷന്‍ലാബ്, ഡോ.ജിയോ.....) ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പ്രൊപറൈറ്ററി ആപ്ലിക്കേഷനുകളാണെങ്കില്‍ മെഷീന്‍ ഒന്നിനു ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടി വരുമായിരുന്നു. ഇവ പ്രീ-ലോഡ് ചെയ്തു നല്‍കുന്നതിനാല്‍ 20,000 ഓളം ലാപ്‍ടോപുകള്‍ക്കും ഡെസ്ക്‍ടോപുകള്‍ക്കുമായി ഏകദേശം 300 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലാഭിക്കാനാവും. കാലാകാലങ്ങളായുള്ള അപ്ഡേഷ‍നുകള്‍ വേണ്ടി വരുന്ന അധിക ചെലവുകള്‍ ഇവിടെ പരിഗണിച്ചിട്ടില്ല. സാമ്പത്തിക ലാഭത്തിനുപരി ആവശ്യാനുസരണം പങ്കുവയ്ക്കാനും മാറ്റം വരുത്താനും മാറ്റം വരുത്തി പ്രസിദ്ധീകരിക്കാനും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൊണ്ടു സാധിക്കും. ആപ്ലിക്കേഷനുകളുടെ കസ്റ്റമൈസേഷന്‍, അധ്യാപക പരിശീലനം വിഡിയോ ട്യൂട്ടോറിയല്‍ എന്നിങ്ങനെ ഇത്തരം പാഠഭാഗങ്ങളുടെ വിനിമയം വളരെ ലളിതമാക്കാനുള്ള എല്ലാ സംവിധാനങ്ങളും എത്രയും പെട്ടെന്നു തന്നെ ഐടി@സ്കൂള്‍ ഏര്‍പ്പെടുത്തുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇതനുസരിച്ചു മാറ്റം വരുത്തിയുള്ള പാഠപുസ്തകം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനം തുടങ്ങിയെന്ന് എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് അറിയിച്ചു.

Saturday, February 25, 2017

February 25, 2017 at 04:26PM

ചില വാട്സാപ്പ് വിശേഷങ്ങൾ ഈ വർഷാദ്യം 17 ഓളം വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും വിട്ടുവന്നിരുന്നു. എല്ലാവരോടും കാര്യകാരണം വ്യക്തമാക്കി യാത്രാമൊഴി പറഞ്ഞുതന്നെയാണു വന്നത്. അതു കഴിഞ്ഞും ഒത്തിരി ഗ്രൂപ്പുകളിൽ അംഗമായി ചേരാനും പറ്റി. വാട്സാപ്പ് ഗ്രൂപ്പുകളൊക്കെ ഇഷ്ടം പോലെ വന്നും പോയും ഇരിക്കുമല്ലോ. ഗ്രൂപ്പുകളൊക്കെ ഓരോ കൂട്ടായ്മകളെ പോലെ രസകരമാണ്. ഗ്രൂപ്പുകൾ നിയമങ്ങളും നിയന്ത്രണങ്ങളും ഒക്കെ വല്ലാതെ നിരത്തുന്നുണ്ടെങ്കിൽ യോജിച്ചു പോകാൻ പാടാണുതാനും. പ്രധാനപ്പെട്ട ഇംഗ്ലീഷ്, മലയാളം ന്യൂസ് പോർട്ടലുകളിൽ നിന്നും അവർ തരുന്ന RSS ഫീഡ്സിനെ സുന്ദരമായുപയോഗിച്ച് വാർത്തകൾ രാവിലെ തന്നെ അറിയാൻ ഒരു സൂത്രമുണ്ടാക്കിയിട്ടുണ്ട്. RSS ഫീഡ്സ് കിട്ടിയത് മാതൃഭൂമി വാർത്ത, മനോരമ വാർത്ത, ദേശാഭിമാനി, ഇന്ത്യാവിഷൻ ടിവി, വൺ ഇന്ത്യ ന്യൂസ്, സിനിമ, വനിത, സ്പോർട്സ്, ബിസിനസ്, Digit, Top 10, CSS Tricks, ചായില്യം, The Hindu, Times of India, Hindustan Times, Economics Times തുടങ്ങി നൂറോളമോ അതിൽ അധികമോ ഉണ്ട്. വാർത്തയുടെ തലക്കെട്ടാണു കിട്ടുക. അതു ക്ലിക്കിയാൽ വാർത്തയും വായിക്കാം. ഇന്ന് രാവിലെ രണ്ടുമൂന്നു വാർത്തകൾ അങ്ങനെ വായിച്ചു നോക്കി. ഒന്ന് ഫെയ്സ്ബുക്കിൽ തന്നെ പേസ്റ്റുകയും ചെയ്തിരുന്നു (മലയാളം വൺ ഇന്ത്യയുടേത് - goo.gl/sHKWSC). രാവിലെ കണ്ടപ്പോൾ വന്ന തലക്കെട്ടുകൾ ഒക്കെ എടുത്ത് വാട്സാപ്പിലും പേസ്റ്റ് ചെയ്തു.. (കമ്പ്യൂട്ടർ ഉപയോഗിച്ച് വാട്സാപ്പ് നോക്കുന്നവന്റെ ദുരന്തങ്ങളിൽ ഒന്ന്). സംഗതിയിത്രേ ഉള്ളൂ. വാർത്താ കുറിപ്പുകളിൽ അധികവും നിറഞ്ഞിരുന്നത് മുഖ്യമന്ത്രിയുടെ മംഗലാപുരം പോക്കും RSS ന്റെ (ഈ RSS ഉം മോളിൽ പറഞ്ഞ RSS ഉ ഒന്നല്ലാട്ടോ.. Really Simple Syndication ആണിത്) - നിരോധനാജ്ഞായും ഒക്കെയായിരുന്നു. വാട്സാപ്പുകാരിലെ സിപിഎം കാരെല്ലാത്തവരൊക്കെ കൂടി പ്രശ്നമാക്കാൻ തുടങ്ങി ( ഒരു വിശ്വാസമാണിത് - ഗ്രൂപ്പിലാരുടേയും പാർട്ടിയേതെന്ന് എനിക്കറിയില്ല - പാർട്ടി നന്നായി അറിയാവുന്ന ഒരാളുണ്ട്, അവൻ ഒരു കാര്യവും ഇങ്ങനെ പറഞ്ഞിട്ടുമില്ല). അവരൊക്കെ എന്നെ സിപിഎം കാരനാക്കി - അവരുടെ മനസ്സിലാക്കൽ തിയറി അങ്ങനെയാണത്രേ!!. പത്രക്കാരെഴുതിയ ന്യൂസ്സ് കൂട്ടത്തോടെ ഷെയറിയതായിരുന്നു പറ്റിയ അബദ്ധം. ബിജെപ്പിക്കാർക്കും കോൺഗ്രസ്സുകാർക്കും ഒന്നും സംഗതി ഇഷ്ടപ്പെട്ടില്ല എന്നു കരുതാനേ എനിക്ക് നിർവ്വാഹം ഉണ്ടായിരുന്നുള്ളൂ...മുഖ്യമന്ത്രിയെ നാട്ടിൽ കാലുകുത്താൻ അനുവിദിക്കില്ലാന്നു പറയുന്നത് നാണം കെട്ട പരിപാടിയാണെന്ന് അവർക്കുതന്നെ നിശ്ചയം ഉള്ളപ്പോൾ അതു വിളിച്ചു പറഞ്ഞാൽ അവർക്ക് വെറുതേ ഇരിക്കാനാവില്ലല്ലോ - ഇതാണു തുടർന്നു ള്ള ചറ്റിങിൽ മനസ്സിലാക്കിയത്. നാണക്കേട് സഹിക്കാതെ ചിലരൊക്കെ പിരിഞ്ഞു പോകാൻ തുടങ്ങി. അവരെ നിർത്തി അതാത് ഗ്രൂപ്പ് നിലനിർത്തേണ്ടത് എന്റെ ഉത്തരവാദിത്വം കൂടിയായപ്പോൾ അവരോട് കാര്യങ്ങൾ പറഞ്ഞ് ഞാൻ സ്വയം ഒഴിഞ്ഞ് മാറി നിന്നു. ഇത്രേ ഉള്ളൂ സംഗതി... രണ്ടുമാസം മുമ്പുവരെ മിക്കവർക്കും ഞാൻ ബിജെപ്പിക്കാരനായിരുന്നു. അതിനു മുമ്പ് വേറെ എന്തൊക്കെയോ ആയിരുന്നു. ഇപ്പോൾ അതവർ മാറ്റിയിട്ടുണ്ടാവുമോ എന്നറിയില്ല! എന്തായാലും ഓരോ ലേബൽ എല്ലാവർക്കും വേണം - അത്രേ ഉള്ളൂ.

February 25, 2017 at 07:08AM

#തോണിയാത്ര

February 25, 2017 at 07:05AM

#മൂപ്പുകൃഷി മൂന്നുവിളയായി ചെയ്യുന്ന കൃഷിരീതിയാണിത്. ഒന്നാംവിള വിരിപ്പ്, രണ്ട് മുണ്ടകന്‍, മൂന്ന് പുഞ്ച എന്നിങ്ങനെയാണ് ഇവ. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ തുടങ്ങി സെപ്തംബര്‍-ഒക്ടോബറില്‍ വിളവെടുക്കുന്നതാണ് വിരിപ്പ് കൃഷി (ഒന്നാംവിള). ഇവയ്ക്ക് ഖാരിഫ് എന്നും പേരുണ്ട്. രണ്ടാംവിള, റാബി എന്നീ പേരുകളില്‍ അറിയപ്പെടുന്ന മുണ്ടകന്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കൃഷിയിറക്കി ഡിസംബര്‍-ജനുവരിയില്‍ വിളവെടുക്കുന്നു. മൂന്നാംവിളയായ പുഞ്ച ഡിസംബര്‍-ജനുവരിയില്‍ കൃഷിയിറക്കി മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് വിളവെടുക്കുന്നത്. #പുനംകൃഷി മലബാര്‍ പ്രദേശത്ത് നിലനിന്നിരുന്ന പ്രത്യേക കൃഷിരീതിയാണിത്. കുന്നിന്‍ ചെരുവുകളിലാണ് ഈ കൃഷിരീതിയുണ്ടായിരുന്നത്. കാടു വെട്ടിത്തെളിച്ച് തീയിട്ട് കരിച്ചതിനുശേഷം വരിയ എന്ന പ്രത്യേകതരം ഉപകരണം കൊണ്ട് മണ്ണിളക്കി വിത്തിടും. നവര, പൂത്താട തുടങ്ങിയ വിത്തുകളാണ് ഇതിന് ഉപയോഗിക്കുന്നത്. #കരകൃഷി താഴ്ന്ന കരപ്രദേശങ്ങളില്‍ കൃഷിചെയ്യുന്ന രീതിയാണ് കരകൃഷി. തെങ്ങിന്‍തോപ്പുകളിലും മറ്റു കരപ്പാടങ്ങളിലും ഇടവിളയായി ചെയ്യുന്ന ഈ കൃഷിരീതിയില്‍ മൂപ്പ് കുറഞ്ഞ വിത്തുകളാണ് ഉപയോഗിക്കുന്നത്. #കൈപ്പാട്കൃഷി പൊക്കാളി എന്നും ഇതിനു പേരുണ്ട്. കടല്‍ സാമീപ്യമുള്ള പ്രദേശങ്ങളില്‍ നടത്തുന്ന പ്രത്യേക കൃഷിരീതിയാണിത്. ഇവിടെ ഒരു വിള മാത്രമേ കൃഷിയിറക്കൂ. #കായല്‍കൃഷി സമുദ്രനിരപ്പില്‍ നിന്നും താഴ്ന്നതും ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങളില്‍ ചെയ്യുന്നതുമായ കൃഷിരീതിയാണിത്. ഇവിടെ വലിയ ബണ്ടുകള്‍ കെട്ടി ഉപ്പുവെള്ളം വറ്റിച്ച് കൃഷിയിറക്കും. #വിരിപ്പ്കൃഷി (ഒന്നാംവിള) വിരിപ്പ് കൊയ്ത്ത് - ഒന്നാംവിളയായി വിരിപ്പ് കൃഷിയാണ് ചെയ്തിരുന്നത്. ഒന്നാം വിളക്ക് നിലമൊരുക്കുന്നത് മിഥുനത്തിലാണ്. വിളവെടുക്കുന്നത് കന്നിമാസത്തിലുമാണ്. വെള്ളരി, കഴമ, ആര്യന്‍ എന്നീ വിത്തുകളാണ് ഇതിനുപയോഗിക്കുന്നത്. ഞാറു പാകിയതുമുതല്‍ കൊയ്തെടുക്കുന്നതുവരെ പാടത്ത് വെള്ളം ഉണ്ടാകണം. വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം. ജലസേചനത്തിനായി ഏത്തക്കൊട്ട, ചക്രം എന്നിവയാണ് ഉപയോഗിക്കുന്നത്. പച്ചിലകള്‍, ചാണകം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. #മുണ്ടകന്‍കൃഷി (രണ്ടാംവിള) രണ്ടാംവിളയായ മുണ്ടകന്‍ കൃഷിക്ക് നിലമൊരുക്കുന്നത് തുലാം മാസത്തിലും വിളവെടുക്കുന്നത് മകരമാസത്തിലുമാണ്. കൊയ്ത്ത് നടക്കുമ്പോള്‍ പാടം നന്നായി ഉണങ്ങിയിരിക്കണം. രണ്ടാംവിളയായി മുണ്ടകന്‍, കമ്പിനി വെള്ളരി, കുംബളോന്‍ തുടങ്ങിയ വിത്തുകളാണ് ഉപയോഗിച്ചിരുന്നത്. #പുഞ്ചക്കൃഷി (മൂന്നാം വിള) കുംഭമാസം ഒന്നിന് നടത്തുന്ന ഒരുതരം കൃഷിരീതിയാണിത്. മൂന്നാംവിളയായ പുഞ്ചക്ക് കുംഭമാസത്തിലാണ് നിലമൊരുക്കുന്നത്, വിളവെടുപ്പ് എടവം, മിഥുനം മാസത്തിലാണ്. മൂപ്പു കുറഞ്ഞ നെല്ലാണ് മൂന്നാംവിളക്ക് ഉപയോഗിക്കുന്നത്. തെക്കന്‍ചീര, ഉറുണിക്കഴമ എന്ന ഉരുണ്ടതും സ്വാദേറിയതുമായ നെല്ലാണ് കൃഷിചെയ്തിരുന്നത്. വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം. ആദ്യം കൃഷി സ്ഥലത്തിന്റെ അരികും തലയും ചെത്തിയിടണം. ഒന്നാം വിളക്ക് ഒമ്പത് ചാല്‍ പൂട്ടി വെണ്ണീറ് വളപ്പൊടി കൂട്ടി ചേര്‍ത്തിടും. രണ്ടാം വിളക്ക് വെള്ളത്തില്‍ പൂട്ടി ഊര്‍ന്ന് കലര്‍ത്തി ഒമ്പതാം ചാലില്‍ ഊര്‍ച്ചമരം കൊണ്ട് നിരത്തി ഞാറ് പറിച്ച് നടും. ഞാറിന്റെ മൂപ്പ് 20 മുതല്‍ 35 ദിവസം വരെയാണ്. പുഞ്ച വിത്തിന്റെ മൂപ്പ് 20 ദിവസം തന്നെ മതിയാവും. വിത്തിന് കൊയ്ത്ത് കഴിഞ്ഞ് 30 ദിവസം വരെ പഴക്കം കൊടുക്കണം. 30 ദിവസം മുതല്‍ 8 മാസത്തിനുള്ളില്‍ വിത്ത് മുളക്കും. കണ്ടം പൂട്ടി നിരത്തിയിട്ട് വിതക്കാനുള്ള നെല്‍വിത്ത് നെല്ലിക്കയുടെ ഇലകോരി ചാക്കിലിട്ട് നെല്ല് ഇതിലിട്ട് പുതര്‍ത്തി അതിനുമുകളില്‍ കല്ല് കയറ്റിവെച്ച് അമര്‍ച്ച ചെന്ന് വിത്ത് മുളക്കണം. മുള പാകമായാല്‍ കള്ളിയും ചാലുമായി പാകണം. അതിനുമുമ്പ് വയലില്‍ നിന്ന് വെള്ളം നല്ലവണ്ണം വാര്‍ത്ത് പട്ടിക ഉപയോഗിച്ച് നിലം വടിച്ചതിനുശേഷം ഞാറ് പറിച്ചു നടണം. കതിര്‍ വിളയുമ്പോള്‍ കൊയ്തെടുക്കാം. ഈ കൃഷി രീതിക്ക് വളമായി ഉപയോഗിക്കുന്നത് ചാണകം, തോല്‍, കോഴിക്കാഷ്ഠം, കീടനാശിനി എന്നിവയാണ്. കളനിയന്ത്രണം നടത്തിയിരുന്നത്, വയലില്‍ കൂടി നടന്ന് നെല്ലില്‍ ചവിട്ടി താഴ്ത്തല്‍ മുറം കൊണ്ട് ചാഴി കോരുക, പനമ്പട്ടയുടെ തണ്ടില്‍ കോറമുണ്ട് കൊണ്ട് വലകെട്ടി കോരി ചവിട്ടി കൊല്ലുക എന്നിങ്ങനെയാണ്. ജലസേചനത്തിനായി ഏത്തക്കൊട്ട ഉപയോഗിച്ച് വെള്ളം തേവി വയലില്‍ എത്തിക്കുകയായിരുന്നു. #മോടംകൃഷി പറമ്പിലാണ് മോടംകൃഷി ചെയ്യുന്നത്. വെള്ളം കയറി നില്‍ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം. ചിങ്ങമാസത്തിലാണ് കൊയ്തെടുക്കുന്നത്. ഇതിന് നനവ് ആവശ്യമില്ല. ഇതിന്റെ പുത്തരി വളരെ സ്വാദേറിയതാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് ഈ പുത്തരി ഉണ്ടാക്കി ഉപയോഗിക്കുന്നത്.

February 25, 2017 at 06:58AM

<< എംജിആര്‍ അമ്മ ദീപ പേരവൈ >> പുതിയ തമിഴ്നാട് സംഘടനയാണത്രേ!! ദീപയുടെ കുഞ്ഞിന്റെ പേരും ചേർത്ത് അടുത്ത സംഘടനയും ഉണ്ടായാൽ നല്ലത്! .................... ............... ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്നും ദീപ പറഞ്ഞു. വിശ്വാസവഞ്ചകരാണ് നിലവില്‍ തമിഴ്‌നാട് സര്‍ക്കാരിലും അണ്ണാ ഡിഎംകെയിലും പ്രവര്‍ത്തിക്കുന്നത്. ഇവരെ സര്‍ക്കാരില്‍ നിന്ന് പുറത്താക്കുകയാണ് തന്റെ ലക്ഷ്യം. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംഘടന മത്സരിക്കുമെന്നും ദീപ പ്രഖ്യാപിച്ചു. അതേസമയം, ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം, അതിനാല്‍ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതായും അവര്‍ വ്യക്തമാക്കി. Read more at: http://ift.tt/2kVoVZ7 #mgrammadeepaperavai

Friday, February 24, 2017

February 24, 2017 at 09:21PM

അടിയും കൊലയും ഹർത്താലും ഒക്കെ തന്നെയാണ് ഞങ്ങളുടേയും മുഖമുദ്ര! നാടുകാരെ പേടിപ്പിച്ചിട്ടാണെങ്കിലും വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞ് പറ്റിച്ച് വോട്ടാക്കി മാറ്റാൻ പറ്റണം! ബാക്കിയെല്ലാ രാഷ്ട്രീയക്കാർക്കും ഇത് ചെയ്യാമെങ്കിൽ ഞങ്ങൾക്ക് ചെയ്തൂടേ! പേരുകേട്ട രാഷ്ട്രപിതാവിനെ വരെ പാരമ്പ്യര്യം ഉള്ളത് ചെറുതായി കാണാൻ പറ്റുമോ!! അടിക്കു തിരിച്ചടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. നേരത്തെ ബിജെപിക്കു രണ്ടു ശതമാനം വോട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അതു 30 ശതമാനമായി. രണ്ടു ശതമാനം വോട്ടു കിട്ടിയ സമയത്ത് അടിക്കു തിരിച്ചടിയും കൊലയ്ക്കു പകരം കൊലയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അടിക്കു പകരം തിരിച്ചടിക്കാറില്ല. കൊലയ്ക്കു പകരം കൊല ചെയ്യാറുമില്ല. എന്നാൽ, സിപിഎമ്മുകാരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മംഗളൂരുവിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. #സുരേന്ദ്രൻ #കൊലപാതകം #രാഷ്ട്രീയം http://ift.tt/2lAKmgr

Thursday, February 23, 2017

February 23, 2017 at 05:15AM

ഇന്ത്യയിലെ അറിവിന്റെ അങ്ങാടിയും സാക്ഷരസുരഭിലവുമായ പ്രമഖ സംസ്ഥാനത്തിലുള്ള, പ്രമുഖ സാംസ്കാരിക തലസ്ഥാനമായ ജില്ലയിലെ, ഏറെ പ്രമുഖമായ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കരിമരുന്നു പ്രയോഗം വേണ്ടാന്നു പറഞ്ഞതിൻ പ്രകാരം ഉള്ളതും, സംസ്ഥാനത്തെ പ്രമുഖ ആചാരവുമായ ഹർത്താൽ ദിനം ഇന്ന് ആചരിക്കുന്നുണ്ടോ?? ഉണ്ടെങ്കിൽ ജില്ലയിലെ എല്ലാ പ്രമുഖ സുഹൃത്തുക്കൾക്കും നവ്യാമായൊരു ദിവസം ആശംസിക്കുന്നു!! ഹാപ്പി പ്രമുഖ ഹർത്താൽ ഡേ!!

Wednesday, February 22, 2017

February 22, 2017 at 05:45PM

വെടിപൊട്ടിച്ചില്ലെങ്കിൽ ദൈവം വരില്ലല്ലോ 🤔 എന്തായാലും പിണറായി രാജിവെക്കണം.. ഇല്ലെങ്കിൽ ഹർത്താൽ നടത്തണം!!

Tuesday, February 21, 2017

February 21, 2017 at 07:52PM

മാതൃഭാഷാദിനത്തിൽ മലയാളം പഠിക്കാം: "അന്തിയിരുട്ടില്‍, ദിക്കുതെറ്റിയ പെണ്‍പക്ഷി തന്റെ കൂടിനെച്ചൊല്ലി, തന്റെ കുഞ്ഞിനെച്ചൊല്ലി സംഭ്രമിച്ചു കരയുന്നു. എനിക്കതിന്റെ കൂടറിയാം, കുഞ്ഞിനേയുമറിയാം എന്നാല്‍ എനിക്കതിന്റെ ഭാഷയറിയില്ലല്ലോ – ഏതോ ഒരു കവി" ഇന്ന് ഫെബ്രവരി 21 -ലോക മാതൃഭാഷാദിനം. ഭാഷയറിയാത്ത, നാം നമ്മെ അറിയാത്ത നിസ്സഹായമായ ഒരു നാളിൽ നിന്നും ഇന്നിന്റെ വളർച്ചയിലേക്ക് നമ്മെ ഓരോരുത്തരേയും കരകയറ്റിയ മാതൃഭാഷയുടെ ദിനം! ലോകത്തിലേക്ക് നമ്മെ കൈപിടിച്ച് കയറ്റി ലോകമെന്തെന്നു കാണിച്ചു തന്നു നമ്മുടെ ഭാഷയുടെ ദിനം. മറ്റുള്ള ഭാഷകൾ കേവലം പോറ്റമ്മയായി മാത്രം കണ്ട് മർത്യസമൂഹം പെറ്റമ്മയ്ക്കുതുല്യം ആരാധിക്കുന്ന മാതൃഭാഷയുടെ സ്വന്തം ദിവസം. ഈ ദിവസം തന്നെയാവട്ടെ നമ്മുടെ കമ്പ്യൂട്ടറിൽ മാതൃഭാഷയിൽ തുടക്കം കുറിക്കാനുള്ള ദിവസവും! http://ift.tt/2m3SuHY #International #Mother #Language #Day, #മാതൃഭാഷാദിനം

February 21, 2017 at 07:26AM

#പ്രണയാതുരം #പ്രണയം മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്നു മൗനാനുരാഗത്തിന്‍ ലോലഭാവം... പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം.... അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു... എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനേ..... എത്രയോ സ്നേഹിച്ചിരുന്നിരുന്നൂ... പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന ചുണ്ടിനാല്‍ ചുമ്പിച്ചിരുന്നിരുന്നു...

Monday, February 20, 2017

February 20, 2017 at 09:08AM

മാനഭംഗപ്പെടുന്നുണ്ടെങ്കിൽ അതൊരു സിനിമാ നടിയൊക്കെ ആകണം എന്ന നിലയിലാ പോക്കെന്നു തോന്നുന്നു! രാവിലെ മനോരമ വായിക്കുകയായിരുന്നു... പീഡനശ്രമത്തിനെതിരെ ഭരണപ്രതിപക്ഷഭേദമന്യേ എല്ലാവരും പതികരിക്കുന്നുവെന്ന് പറയുന്നു!! വി. എസ്. അച്യുതാനന്ദൻ ഉമ്മൻ ചാണ്ടി സീതാറാം യച്ചൂരി കൊടിയേരി ബാലകൃഷ്ണൻ പി ശ്രീരാമകൃഷ്ണൻ, സ്പീക്കർ കാനം രാജേന്ദ്രൻ വി മുരളീധരൻ- മുൻ ബിജെപി പ്രസിഡന്റ് എ എ അസീസ്, RSP കുഞ്ഞാലിക്കുട്ടി പന്തള സുധാകരൻ ജി ദേവരാജൻ മോഹൻ ലാൽ സുരേഷ്ഗോപി അടങ്ങുന്ന സിനിമാക്കാരും അവരുടെ സംഘടനകളും കൂടെയുണ്ട്!!! ഒക്കെ നല്ലതുതന്നെ... പക്ഷേ കേവലം സിനിമാനടി ഭാവനയ്ക്കു പറ്റിയത് എന്നു ചുരുക്കാതെ മലയാളത്തിലെ ഒരു പെൺതരി എന്ന ഉപമയെങ്കിലും കൊണ്ടുവന്ന് നിയമം ശക്തമാക്കി കൃത്യമായ ശിക്ഷതന്നെ കൊടുക്കാനുള്ള നിയമസംവിധാനം നിലവിൽ വന്നാൽ മതിയായിരുന്നു. എത്രയെത്ര സ്ത്രീകൾ ആക്രമിക്കപ്പെടുന്നു; കൊല്ലപ്പെടുന്നു!!! ഈ പത്രപ്രസ്താപനകൾ ഒന്നും അന്നില്ലായിരുന്നു... അതിന്റെ ഒരു ഇരയെന്നേ ഉള്ളൂ ഭാവന...

February 20, 2017 at 07:59AM

മുരുകാ... മുരുകാ... പുലിമുരുകാ... ഒടയഞ്ചാലിൽ പണ്ട് പുലികളുണ്ടായിരുന്നു, കാട്ടുപന്നികളും പലതരം മൃഗങ്ങൾ വേറെയും ഉണ്ടായിരുന്നു. രാത്രിയിൽ നാട്ടിലിറങ്ങി പശുത്തൊഴുത്തിൽ കയറി പശുക്കളെ കൊന്നു തിന്നുക പതിവായിരുന്നു. മുറ്റത്തും തൊഴുത്തിനു മുന്നിലും വലിയ നെരിപ്പോടുണ്ടാക്കി പുലിയെ ഓടിക്കാൻ മുങ്കരുതലെടുത്തിരുന്നു. കാലം മാറി. പുലി പോയിട്ട് പൂച്ചപോലും ഒടയഞ്ചാലിൽ നിന്നും അപ്രത്യക്ഷമായി വരുന്നു. പുലിയെ കൊന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല; അവയൊക്കെയും സ്വയം നശിച്ച് ഒഴിയുകയായിരുന്നു - ഞങ്ങളുടെ കുഞ്ഞു തറവാടായ ഒടയഞ്ചാൽ വീട്ടിലൊരു മുത്തപ്പൻ മടപ്പുരയുണ്ട്; അതിന്റെ ചരിത്രത്തിൽ പുലികൾക്കുള്ള സ്വാധീനം ചെറുതല്ല. വല്ല്യമ്മയുടെ അമ്മയുടെ അച്ചനു നായാട്ട് ശീലമായിരുന്നു. ഒരിക്കൽ നായാട്ടിനു നരയർ മല കേറിപ്പോവുകയും വഴി തെറ്റി അലഞ്ഞ് ഒരു പുലിക്കൂട്ടത്തിനു നടുവിൽ പെട്ടു പോവുകയും ചെയ്തു. മൂന്നു നാലു പുലികൾക്ക് നടുവിൽ കുടുങ്ങിപ്പോയ മൂപ്പർ നായാട്ടുദേവനായ പറശ്ശിനിക്കടവ് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചുവത്രേ!! ഫലം അത്ഭുതാവാഹമായിരുന്നു. ഇന്നത്തെ ഡൂക്കിലി ദൈവങ്ങളെ പോലല്ല അന്നത്തെ ദൈവങ്ങൾ - വിളിച്ചാൽ വിളിപ്പുറത്തായിരുന്നു. പുലികൾ നടന്നകന്നു.. വനാന്തരത്തിലേക്ക് മറഞ്ഞു. വല്ല്യച്ഛൻ മരത്തിന്റെ മുകളിൽ നിന്നും ഇറങ്ങി വീട്ടിൽ വന്നു. ആരോടും ഒന്നും പറയാതെ നേരെ പറശ്ശിനിക്കടവിനു നടന്നു. മുത്തപ്പൻ തെയ്യത്തോട് കാര്യങ്ങൾ പറഞ്ഞു. ഞാൻ രക്ഷിച്ചില്ലേ, കൂട്ടിനായി എന്നും ഞാനുണ്ടാവും എന്നും പറഞ്ഞ് മുത്തപ്പന്റെ ഒരു കോപ്പി വല്ല്യച്ചനോടൊപ്പം ഒടയഞ്ചാലിലേക്ക് വന്നു. വല്ല്യച്ചൻ മുത്തപ്പനായി ഒരു മടപ്പുര പണിതു. ഓർമ്മകൾ മറക്കാതിരിക്കാൻ എല്ലാ കുംഭമാസത്തിലും വീട്ടിൽ തെയ്യം കഴിപ്പിക്കുന്നു... പ്രാർത്ഥനയായി നേരുന്ന നാട്ടുകാരും ഈ സമയങ്ങളിൽ അവിടെ തെയ്യം കഴിപ്പിക്കുന്നു... പറഞ്ഞു വന്നത് പുലിയാണ്. വെറും കാടു മാത്രം ഉണ്ടായാൽ പോരാ പുലികൾക്ക് ജീവിക്കാൻ, ജീവികൾ പലതും വേണം... നമ്മുടെ കോഴികളും വേണം... കോഴികളെ പിടിക്കാൻ കുറുക്കൻ വേണം... അങ്ങനെയങ്ങനെ... കോഴിക്കാല് കടിച്ചു വലിച്ച് അതിന്റെ മജ്ജയിൽ നിന്നും അവസാന നീരും വലിച്ചു കുടിച്ചിട്ടാണ് ഇവിടെ ആളുകൾ കടുവാസംരക്ഷരായി സ്റ്റാറ്റസ്സിടുന്നത്... എന്നിട്ട് എക്കോസിസ്റ്റം, ആവാസവ്യവസ്ഥ, ആനമുട്ട എന്നൊക്കെ വലിയ വായിൽ കീറിക്കോളും!!

Friday, February 17, 2017

February 17, 2017 at 07:26AM

മരങ്ങളൊക്കെ ഒരുപാടുണ്ടായിരുന്ന സ്ഥലമായിരുന്നു കാഞ്ഞങ്ങാട്. പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ, കടകളുടെ, ഒടയഞ്ചാലിക്കു പോകാൻ ബസ്സിനു കാത്തിരിക്കുന്ന ഇടത്തിനുവരെ അടയാളവാഖ്യങ്ങളായിരുന്നു അന്ന് മരങ്ങൾ ഒക്കെയും!!! കാഞ്ഞങ്ങാട് ഇന്ന് ശൂന്യമാണ്...ദാഹനീരില്ലാതെ സമീപവാസികളും തീരാശൂന്യതയിൽ തന്നെ... കഴിഞ്ഞ മാസാവസാനം വരെ കുഴൽക്കിണർ മുറിച്ച് വെള്ളമുണ്ടാക്കാം എന്ന പ്രത്യാശയിൽ എല്ലാവരും പായുകയായിരുന്നു... രാവിലെ എത്തുന്ന പത്രങ്ങൾ വഴി പരസ്യപ്പേപ്പർ വിതരണം ചെയ്തുകൊണ്ടുകൂടി സഹായിക്കാൻ ആളുകൾ ഉണ്ടായിരുന്നു... തെരുവോരത്ത് വെറുതേ വളർന്നു നിൽക്കുന്ന മരങ്ങൾ കാഞ്ഞങ്ങാടിനു മാത്രമല്ല മലയാളത്തിനു മൊത്തം ശാപമായിരുന്നു. ഭരതവാക്യം പറഞ്ഞ് മരങ്ങളൊക്കെ വിസ്മൃതിയിലായി... ഉത്സവാഘോഷങ്ങളുടെ ഭാഗമായിട്ടാണെങ്കിലും പ്ലാസ്റ്റിക് മരങ്ങൾ നിറമുള്ള ലൈറ്റുകൾ ഇട്ട് ഷോപ്പുകൾക്കുമുമ്പിൽ കാറ്റത്ത് ആടിയുലയുന്നത് കാണാനുള്ള സുവർണാവസരം ഉണ്ടെന്ന് ആശ്വസിക്കാം; മരങ്ങൾ മുറിക്കാം; ദാഹജലത്തിനായി ഭൂമിയെ ചെറുദ്വാരങ്ങളിലൂടെ തുരന്നെടുക്കാം!!!

February 17, 2017 at 06:10AM

#പഴശ്ശിരാജ ആയിട്ട് #മമ്മുട്ടി അഭിനയിച്ചതിൽ നാട്ടുകാർക്കാർക്കും പരാതിയില്ല... #മാധവിക്കുട്ടി ആയി #മഞ്ജുവിന് അഭിനയിക്കാൻ പാടില്ല എന്നേ ഉള്ളൂ! പുറകിൽ ഉറങ്ങിക്കിടക്കുന്ന വികാരം പകൽപോലെ വ്യക്തമാണ് - ദേശിയഗാനത്തെ #കമൽ അപമാനിച്ചെന്നും പറഞ്ഞ് ഓടിനടന്നു തുള്ളുന്ന #സവർണ #ഹിന്ദൂയിസം അഥവാ #സംഘിസം തന്നെ! ........................................... കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിയായി അഭിനയിക്കാനൊരുങ്ങുന്ന മഞ്ജു വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പടയൊരുക്കം. കമലിന്റെ ചിത്രത്തില്‍ അഭിനയിച്ച് മഞ്ജു വാര്യര്‍ വില കളയരുതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ മാധവിക്കുട്ടിയായി മഞ്ജുവിനെ സങ്കല്‍പ്പിക്കാനാകില്ല എന്നാണ് വേറൊരു കൂട്ടരുടെ വാദം. അതിനോടൊപ്പം മഞ്ജു തന്നെ ആമിയായി അഭിനയിക്കണമെന്ന് പറഞ്ഞ് പിന്തുണക്കുന്നവരും നിരവധിയുണ്ട്. മഞ്ജു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ പ്രൊഫൈല്‍ ഫോട്ടോയുടെ താഴെയാണ് ആമിയെക്കുറിച്ചുള്ള ചർച്ച പൊടിപൊടിക്കുന്നത്. തന്റെ പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറാബാനുവിലെ ലുക്കിലുള്ള ഫോട്ടോയാണ് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം നായികയായി നിശ്ചയിച്ചിരുന്ന വിദ്യാ ബാലന്‍ ഷൂട്ടിങ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയത്. വിദ്യയുടെ പിന്മാറ്റത്തിന് പിന്നില്‍ കാരണമെന്തെന്ന് അറിയില്ലെന്ന് കമല്‍ വ്യക്തമാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള കമലിന്റെ പ്രസംഗമാണ് ചിത്രത്തിൽ നിന്നുള്ള വിദ്യയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് അഭ്യൂഹം. കേന്ദ്ര സര്‍ക്കാരിന്റെ ശൗചാലയ ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമാണ് വിദ്യ. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ തിയേറ്ററുകളിൽ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട കമലിന്റെ നിലപാടുകള്‍ക്കെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കമലിനോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കമലിന് പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് വരികയും ചെയ്തത് ഈ അടുത്താണ്. goo.gl/81HEFN

Thursday, February 16, 2017

February 16, 2017 at 09:43PM

കല്യാൺ സിൽക്ക്സിനെതിരേ വിദ്യാർത്ഥികൾ നടത്തിയ, കോട്ടയം പട്ടണത്തെ ഞെട്ടിച്ച സമരവും മറ്റും മലയാളികളുടെ പ്രിയപ്പെട്ട മാധ്യമങ്ങളിൽ ഒന്നിലും വന്നില്ലെന്ന്!! .................... ................ .............. ............ . കല്യാൺ സിൽക്ക്‌സിൽ നിന്നും വാങ്ങിയ ഷർട്ടിന്റെ നിറം പോയി. ഇത് മാറ്റി വാങ്ങാനെത്തിയ കോളജ് വിദ്യാർത്ഥിയെ ഷോറൂമിന്റെ ഡ്രസ് ട്രയൽ റൂമിലിട്ട് പൊതിരെ തല്ലി. പിന്നെ ഇറക്കി വിട്ടു. സംഭവം അറിഞ്ഞതോടെ കോളജ് വിദ്യാർത്ഥികൾ ഒന്നടങ്കം പ്രകടനമായി എത്തി. ഇതോടെ നഗരം സ്തംഭിച്ചു. നാണക്കേടിൽ നിന്നും തലയൂരാൻ സിൽക്ക്‌സ് ഓഫർ ചെയ്തത് ഒരു ലക്ഷം രൂപ. വിദ്യാർത്ഥികൾ പ്രതിഷേധവുമായി കത്തിക്കയറിയപ്പോൾ മാനേജ്‌മെന്റിന് അത് പുതിയ പാഠമായി. അങ്ങനെ വിദ്യാർത്ഥി പ്രക്ഷോഭത്തിലെ പുതിയ അധ്യായമായി ബസേലിയോസ് കോളജ് വിദ്യാർത്ഥികൾ കല്യാണിനെ വെള്ളം കുടിപ്പിച്ചു. ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരങ്ങൾ ചർച്ചയാക്കിയ ചാനലുകളും പത്രങ്ങളും പക്ഷേ ഈ സമരം കണ്ടില്ലെന്ന് നടിച്ചു. അതാണ് മറ്റൊരു വൈരുദ്ധ്യം. കോട്ടയം നഗരം സ്തംഭിച്ചിട്ടും ആരും ഇത് അറിഞ്ഞില്ല. വാങ്ങിയ ഷർട്ടിന്റെ നിറം മങ്ങിയതിനെ തുടർന്നാണ് തുടർന്ന് മാറ്റി വാങ്ങാനെത്തിയപ്പോഴായിരുന്നു ജീവനക്കാർ വിദ്യാർത്ഥിയെ മർദിച്ചത്.ബസേലിയോസ് കോളജ് ധനതത്വശാസ്ത്ര വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി റെൻസനാണ് മർദ്ദനമേറ്റത്.സംഭവത്തെ തുടർന്ന് ഇവർ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. കേസ് ഒുതക്കാനും വാർത്ത വരാതിരിക്കാനും മാനേജ്മെന്റ് സമ്മർദം ചെലുത്തുകയാണ്. വിദ്യാർത്ഥിയെ ജീവനക്കാരൻ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോട്ടയം കല്യാൺ സിൽക്‌സിലേക്ക് ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിയോടെ ബസേലിയോസ് കോളജ് വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. വിദ്യാർത്ഥിനികൾ അടക്കം അണിനിരന്ന പ്രതിഷേധ പ്രകടനം നഗരത്തെ ഗതാഗതക്കുരുക്കിലാക്കി. വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കല്യാൺ സിൽക്‌സ് മാനേജ്‌മെന്റ് ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരമായി ഒരുലക്ഷം നൽകാമെന്നും എഴുതി നൽകി. നഷ്ടപരിഹാരത്തുകയായ ഒരു ലക്ഷം രൂപ ചെക്ക് ആയി നൽകാമെന്നാണ് വിദ്യാർത്ഥികൾക്ക് നൽകിയ ഉറപ്പ്. മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പിന്നീട് അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. കല്യാൺസിൽക്‌സിൽ നിന്നും തിങ്കളാഴ്‌ച്ചയാണ് റെൻസണും കൂട്ടുകാരൻ ആഷിഖും ഷർട്ട് വാങ്ങിയത്. ഇവർ വാങ്ങിയ ഷർട്ട് കഴുകിയപ്പോൾ നിറം ഇളകി. റെൻസൻ ഇക്കാര്യം കടയിൽ അറിയിച്ചപ്പോൾ ഷർട്ട് നൽകാമെന്ന് കല്യാൺ സിക്‌സ് ജീവനക്കാർ അറിയിച്ചു. ഇവർ പറഞ്ഞതനുസരിച്ച് ചൊവ്വാഴ്‌ച്ച രാത്രിയിൽ ഷോറൂമിൽ എത്തിയപ്പോൾ ജീവനക്കാരൻ സ്വരം മാറ്റി. നിരവധി കസ്റ്റമേഴ്സ് ഉള്ളപ്പോഴായിരുന്നു വിദ്യാർത്ഥികൾ കടയിലേക്ക് എത്തിയത്. വിദ്യാർത്ഥിയുടെ കയ്യിലിരുന്ന ഷർട്ട് കണ്ടപ്പോൾ വസ്ത്രം വാങ്ങാതെ ചില ഉപഭോക്താക്കൾ കല്യാണിൽ നിന്നും ഇറങ്ങിപ്പോയി. ഇത് സെയിൽസ്മാനെ പ്രകോപിപ്പിച്ചു. സെയിൽസ്മാൻ റെൻസനോട് കയർത്തു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. തർക്കം മൂത്തപ്പോൾ സെയിൽമാന്മാരിൽ ഒരാൾ റെൻസണെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് മർദിക്കുകയുമായിരുന്നു. ഇത് തടയാനെത്തിയ സുഹൃത്ത് ആഷിഖിനെയും ഇവർ മർദ്ദിച്ചു. ഇതോടെയാണ് വിദ്യാർത്ഥികൾ ഷോപ്പിലേക്ക് മാർച്ച് നടത്തിയത്. ഉച്ചയ്ക്ക് ശേഷം ബസേലിയോസ് കോളജിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കല്യാൺ സിൽക്‌സിന്റെ മുൻപിൽവച്ച് പൊലീസ് തടഞ്ഞു. സിൽക്സിനെതിരായ പ്ളക്കാർഡുമായാണ് വിദ്യാർത്ഥികൾ വന്നത്. അവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. ഇതോടെ ഇവരുടെ പ്രതിനിധികളായ രണ്ടുപേരെ ഷോറൂമിലേക്ക് പൊലീസ് കടത്തി വിട്ടത്. ഒന്നരമണിക്കൂറോളം വിദ്യാർത്ഥികൾ പ്രതിഷേധവുമായി റോഡിൽ പൊരിവെയിലിൽ കൂസാതെ നിന്നു. നഷ്ടപരിഹാരത്തിന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് വിദ്യാർത്ഥി പ്രതിഷേധം അവസാനിപ്പിച്ചത്. goo.gl/508nqE

Wednesday, February 15, 2017

February 15, 2017 at 08:32PM

മാട്രിമോണിയൽ സൈറ്റൊക്കെ ഏറെ ജനകീയമായി വരുമ്പോൾ ചുമ്മാ കേറി ആർക്കും പ്രൊഫൈൽ ഉണ്ടാക്കിക്കളിക്കാം എന്ന നിലപാടിൽ കൃത്യത വരുത്തേണ്ടത് സൈറ്റ് മുതലാളിമാരുടെ കർത്തവ്യമാണ്. ഐഡി പ്രൂഫൊക്കെ വാങ്ങിച്ചുമാത്രം പ്രൊഫൈൽ സൈറ്റിൽ പബ്ലിഷ് ചെയ്താൽ എന്തുകുഴപ്പമാണു വരിക!! ചിന്ത പറയുന്നു അവൾ അറിയാതെ ആരോ ബോധപൂർവ്വം ഉണ്ടാക്കിവിട്ട പ്രൊഫൈൽ ആയിരുന്നു അത് എന്ന്. സൈറ്റുകാരത് ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്തതിൽ നിന്നും കരുതേണ്ടത് അത് തട്ടിപ്പ് പ്രൊഫൈൽ ആരോ ഉണ്ടാക്കിവിട്ടതുതന്നെയെന്നാണ്. അല്ലാതെ ചിന്ത തന്നെ ഉണ്ടാക്കിയ തെളിവവ്രുടെ കൈയ്യിൽ ഉണ്ടായിരുന്നുവെങ്കിൽ അവർക്കത് നീക്കം ചെയ്യേണ്ടതില്ലല്ലോ. വർത്തമാനങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ പെരുകുമ്പോൾ ഒരു കൃസ്ത്യൻ നാമധാരിക്കുപോലും അവളെ കല്യാണം കഴിക്കാൻ പറ്റാതെ വരികയേ ഉള്ളൂ; ഇനി അഥവാ കല്യാണം കഴിച്ചാൽ തന്നെ മലയാളചിന്താഗതി പറയും ഇതൊക്കെ അന്നേ പറഞ്ഞതല്ലേ, അവൾ കൃസ്ത്യാനിയെ മാത്രമേ കെട്ടുകയുള്ളൂ എന്നറിയാമായിരുന്നു എന്ന്. അത്രമാത്രം വൃത്തികെട്ട നിലപാടുകളിലാണ് എല്ലവരും കഴിയുന്നത്!! സത്യാവസ്ഥ എന്തുതന്നെയായാലും കണ്ടെത്തുകയും, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുകയുമാണു വേണ്ടത്. കൃത്യതയില്ലാത്ത സൈറ്റുണ്ടാക്കി ആൾക്കാരെ പറ്റിക്കുന്ന ചവറ് മാട്രിമോണിയലുകളും നിരോധിക്കണം.

February 15, 2017 at 07:09AM

നോക്കൂ ഒരുവര്‍ഷമാവുന്നു നമ്മള്‍ കണ്ടുമുട്ടിയിട്ട്. അവളെന്റെ മാറില്‍ പറ്റിച്ചേര്‍ന്നു. നീയെന്താ ഒന്നും മിണ്ടാത്തത്? നനുത്ത കൈവിരലുകളാല്‍ എന്റെ മാറില്‍ തലോടിക്കൊണ്ടവള്‍ ചോദിച്ചു. അവളുടെ മനസ്സിപ്പോള്‍ വിങ്ങുകയാണ്‌. ആ വിതുമ്പലുകള്‍ എനിക്കറിയാനാവുന്നുണ്ട്. ഞാനവളെ എന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ചു. നെഞ്ചിടിപ്പുകളും ശ്വാസനിശ്വാസങ്ങളും ഒന്നായൊഴുകി. നിമിഷങ്ങളോളം അങ്ങനെ കിടന്നു. വെളുത്ത മേഘശകലങ്ങള്‍ ആകാശത്ത് അലഞ്ഞു നടക്കുന്നത് ജനലിലൂടെ എനിക്കു കാണാനാവുന്നുണ്ട്. അവ കൂടിച്ചേരുകയും പിന്നെ വേര്‍പിരിഞ്ഞകലുകയും ചെയ്യുന്നു. അനിവാര്യമായ ആ വേര്‍പിരിയലിന്റെ ആശങ്കകളായിരുന്നു എന്റെ മനസ്സുനിറയെ. ഇന്നേക്കു കൃത്യം ഒരുവര്‍ഷമാവുന്നു നമ്മള്‍ പരിചയപ്പെട്ടിട്ട്. – വിശാലമായ ആ മണല്‍‌പരപ്പിലൂടെ നീ നടന്നു വരുന്നത് ഇന്നും എന്റെ കണ്ണില്‍ സൂക്ഷിച്ചുണ്ട് ഞാന്‍ അവളും ഓര്‍മ്മകള്‍ അയവിറക്കുകയാണെന്നു തോന്നി. നഗ്നമായ എന്റെ മാറില്‍ അവളൊന്ന് അമര്‍ത്തി ചുംബിച്ചു. പിന്നെ മാറില്‍ തലചേര്‍ത്തുവെച്ച് കുറേനേരം കിടന്നു. http://ift.tt/2lICHxT ;)

February 15, 2017 at 07:02AM

സ്ത്രീയെ ഒരു സഹജീവി എന്ന നിലയിൽ നിന്നും മാറ്റി മറ്റെന്തിന്റെയൊക്കെയോ (സെക്സ്, പരസ്യം, ...) സിമ്പലാക്കി മാറ്റി മുതലെടുക്കാൻ സമൂഹം പഠിച്ചുകഴിഞ്ഞു, അതിന് പെണ്ണുള്ള വാർത്തകൾ വേണം, പെണ്ണുകരയുകയും ചിരിക്കുകയും കൂവുകയും വേണം!! പെൺ വാർത്തകൾ നിറയുന്ന പത്രത്തിനു വായനക്കാർ കൂടുന്നു... പെൺ‌ വാർത്തകൾ പുലമ്പുന്ന ചാനലുകൾക്ക് കാണികൾ കൂടുന്നു... സോഷ്യൽമീഡിയകളിൽ പെണ്ണിനുവേണ്ടി ബുദ്ധിജീവി വൃന്ദം ഘോരഘോരം പ്രസംഗിക്കുന്നു!! ഈ പ്രസംഗിക്കുന്നവരിൽ ആരെങ്കിലുമൊരാൾ പ്രസംഗം നിർത്തി പീഢിതരായ അത്തരം പെൺകുട്ടികളിലൊരുവൾക്ക് ഒരു ദാമ്പത്യജീവിതം ഓഫർ ചെയ്താലെന്താ!! സോഷ്യൽ മീഡിയയി വന്നിരുന്നു മറ്റുള്ളവരെ പുലഭ്യം പറയുന്നതിലും നല്ലതായിരിക്കില്ലേ അത്...

February 15, 2017 at 05:38AM

മൈക്കിനെയൊന്നും അങ്ങനെയങ്ങ് വിശ്വസിക്കാൻ പാടില്ല :) കള്ളത്തരം കാണിക്കുമ്പോളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് രാഷ്ട്രീയക്കാർക്ക് മനസ്സിലാക്കാൻ ഒരവസരം!! .................... യെഡിയൂരപ്പയും അനന്ത് കുമാറും ഒരു പൊതുവേദിയിൽ നടത്തിയ സംഭാഷണമാണ് പുറത്തായത്. മൈക്ക് ഓണായിരിക്കുന്നത് അറിയാതെയാണ് ഇരുവരും ആരോപണം ചർച്ച ചെയ്തത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരായ അഴിമതി ആരോപണത്തിലെ ബിജെപിയുടെ കള്ളക്കളി പൊളിയുന്നു. അധികാരത്തിൽ തുടരാൻ കോൺഗ്രസ് ഹൈക്കമാൻഡിന് 1000 കോടി രൂപ സിദ്ധരാമയ്യ നൽകിയിരുന്നുവെന്ന ആരോപണത്തിനു മറുപടിയായി, ബിജെപി നേതാവ് യെഡിയൂരപ്പയും കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറും തമ്മിലുള്ള സംഭാഷണത്തിന്റെ സിഡി കോൺഗ്രസ് പുറത്തുവിട്ടു. വിഡിയോയിൽ, ആയിരം കോടി നൽകിയെന്ന ആരോപണം സിദ്ധരാമയ്യ തള്ളിക്കളഞ്ഞാലും ആരും വിശ്വസിക്കില്ലെന്നും എല്ലാവരും അദ്ദേഹം പണം നൽകിയെന്നേ കരുതൂവെന്നും അനന്ത് കുമാർ പറയുമ്പോൾ, ഡയറി പുറത്തുവരട്ടെയെന്നാണ് യെഡിയൂരപ്പയുടെ മറുപടി. തിരഞ്ഞെടുപ്പു വരെ സജീവമാക്കാവുന്ന വിഷയമാണിതെന്നും അതുവരെ അദ്ദേഹത്തെക്കൊണ്ടു മറുപടി പറയിക്കണമെന്നും അനന്ത് കുമാർ വീണ്ടും പറയുന്നു. #രാഷ്ട്രീയം #ബിജെപ്പി #കോൺഗ്രസ് #അഴിമതി http://ift.tt/2l61fha

Tuesday, February 14, 2017

February 14, 2017 at 05:51AM

#പ്രണയദിനങ്ങൾ പ്രണയം സുഖമുള്ള എന്തൊക്കെയോ ആണ്. ജീവിതത്തിലൊരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല; ചിലപ്പോളതു വണ്‍‍വേ ആവാം. എങ്ങനെ ആയാലും പ്രണയം സുന്ദരമാണ്. പ്രണയിനിയുടെ കണ്ണുകളില്‍ നോക്കി സ്വപ്നങ്ങള്‍ നെയ്തെടുത്ത ആ കാലത്തേക്കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ മനസ്സു വാചാലമാവുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങള്‍ പ്രണയിനിയുടെ സാമീപ്യത്തില്‍ ഇരിക്കുക തന്നെയല്ലേ? പ്രണയിക്കാനോ പ്രണയം കൈമാറാനോ അന്നൊരു പ്രത്യേകദിനം ഉണ്ടായിരുന്നില്ല; അവര്‍ക്കെല്ലാ ദിനവും ഒരുപോലെ തന്നെ! എനിക്കുമുണ്ടായിട്ടുണ്ട് ഒട്ടേറെ പ്രണയിനിമാര്‍‍; ഒട്ടേറെ പ്രണയങ്ങള്‍‍‍. അവരില്‍ ചിലരൊക്കെ ഇന്നെവിടെയായിരിക്കുമെന്നെനിക്കറിയില്ല. ഒരു കാര്യമറിയാം നല്ല ഭാര്യമാരായി അവര്‍ സസുഖം ജീവിക്കുന്നുണ്ടാവണം; അതാണെന്റെ പ്രാര്‍‍ത്ഥനയും. എങ്കിലും ചിലരൊക്കെ കണ്‍മുമ്പില്‍ തന്നെ വന്‍ പരാജയമായി ജീവിതം തള്ളിനീക്കപ്പെടുന്നതു കാണേണ്ട ദൗര്‍‍ഭാഗ്യവും എനിക്കു വന്നുചേര്‍‍ന്നിട്ടുണ്ട്. ഇതെന്റെ പ്രണയകഥയാണ്; മാലാഖയേപ്പോലെ സുന്ദരിയായ ശ്രീലക്ഷ്മിയുടേയും കഥയാണ്! കൂടുതൽ വായനയ്ക്ക്: http://ift.tt/2kkWLGq

February 14, 2017 at 05:05AM

എന്നും എന്നപോലെ എല്ലാ കൂട്ടുകാർക്കും ഹൃദ്യമാവട്ടെ ഈ പ്രണയദിനം കൂടി... ഒരുദിവസത്തേക്കെന്നു കരുതാതെ ജീവിതചര്യതന്നെയാവട്ടെ പ്രണയം; നല്ലൊരു ഓർമ്മപ്പെടുത്തലായി കണ്ടുകൊണ്ട് ആഘോഷിക്കാം ഇന്നത്തെ ദിവസം.

Monday, February 13, 2017

February 13, 2017 at 09:58AM

ഗൾഫുനാട്ടിലെ സുഹൃത്തുക്കൾക്ക്... ഒരു #ആത്മരതി കൂടി പറയാം. സോഷ്യൽ മീഡിയയെ നന്നായി ആശ്രയിക്കുന്ന കാലത്ത് ഇതല്ലാതെ വേറെ വഴിയില്ല. എനിക്കൊരു വെബ്സൈറ്റുണ്ട്; ചായില്യം എന്ന പേരിൽ - (http://chayilyam.com/) ഇത് ഗൾഫുനാടുകളിൽ നിരോധിച്ചിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഓപ്പണാക്കാൻ പറ്റത്ത അവസ്ഥയാണിതിന്. സംഗതി സിമ്പിളാണ്. പണ്ടൊരു ലൈനുണ്ടായിരുന്നു; അവൾ ഇവിടെ വന്നപ്പോൾ നടന്നതും നടക്കാൻ കൊതിച്ചതും ആയ കാര്യങ്ങൾ ഒക്കെ തുറന്നെഴുതി പിന്നീട് മെയിൽ അയച്ചു തന്നു. അവളുടെ അനുവാദത്തോടെ തന്നെ ഞാനത് ചായില്യത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഗൾഫുനാടുകൾക്ക് അത് ഇഷ്ടപ്പെട്ടില്ലെന്നു വേണം കരുതാൻ. പരിസരം നോക്കി നമുക്ക് #സദാചാരഗുണ്ടകൾ എന്നൊക്കെ വെറുതേ വിളിക്കാമെങ്കിലും അത്യാവശ്യ മുൻകരുതലുകൾ എവിടേയും നല്ലതാണല്ലോ. ഒരാഴ്ച മുമ്പ് ഞാൻ ആ ലേഖനത്തിൽ കൈയ്യിട്ട് അല്പം മാറ്റങ്ങൾ വരുത്തിയിട്ടിരുന്നു. ഇപ്പോൾ ഇത് വർക്കിങ്ങാണോ എന്ന് ഗൾഫുകാരൊക്കെ നോക്കി പറയണം. മെസേജായി പറഞ്ഞാലോ, നമ്പർ അറിയാവുന്നവർ വാട്സാപ്പിൽ പറഞ്ഞാലോ മതി. നാട്ടുകാരൻ സഹിത്യപണ്ഡിറ്റ് ക്ഷമിക്കട്ട്... ആ ബ്ലോഗിൽ വേർഡ്പ്രസ് എന്ന സംഗതി അനുകൂലിക്കുന്ന സൈറ്റ് ഉണ്ടാക്കാൻ പെട്ട പാട് ഇവരോട് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ... #ചായില്യം #chayilyam #രതി #സദാചാരം

February 13, 2017 at 07:25AM

പ്രണയിക്കുകയായിരുന്നു നാം.... അന്നും ഇന്നും...... ഒരു മരംചുറ്റി പ്രേമം...

Sunday, February 12, 2017

February 12, 2017 at 08:15AM

#portal #bsnl #mobile #recharge ആരാണോ ഈ ബിഎസ്‌എൻഎല്ലിനു വെബ്സൈറ്റുണ്ടാക്കിക്കൊടുത്തത്!! ഒരു 50 രൂപ ടോപ്പപ്പ് ചെയ്യാൻ അരമണിക്കൂറായി ശ്രമിക്കുന്നു!! സ്വന്തം വെബ്സൈറ്റെങ്കിലും മര്യാദയ്ക്ക് പണിയെടുക്കുന്നുണ്ടോന്ന് നോക്കിക്കൂടേ ഇവർക്ക്!! portal.bsnl.in

Saturday, February 11, 2017

February 11, 2017 at 08:38PM

ആരോ പറഞ്ഞത് കേട്ട് ഗൂഗിളിൽ ചുമ്മാതെ ഒന്ന് സേർച്ച് ചെയ്തു നോക്കിയതാ... ഗൂഗിളിന്റെ ഇൻഡക്സിങ് നല്ലതാ. മികച്ച സേർച്ച് എഞ്ചിനായി അത് നിൽക്കുന്നില്ലേ ഇപ്പോഴും. ആളുകളുടെ മനസ്സറിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് എന്നു പറയാം... പക്ഷേ, ഈ ഉത്തരം ശരിക്കും ഞെട്ടിച്ചു... കമ്പ്യൂട്ടറിൽ ഫെയ്സ്ബുക്ക് നോക്കുന്നവർ ക്ലിക്കി നോക്ക്!! goo.gl/K9GnoO

February 11, 2017 at 04:29PM


February 11, 2017 at 07:26AM

2012 ൽ ബാംഗ്ലൂരിൽ നടന്ന വിക്കിപീഡിയ മീറ്റപ്പ്...

February 11, 2017 at 07:22AM

എഡിസൻ - ബന്മദിനം കൈനറ്റോഗ്രാഫ് എന്ന് വിളിക്കുന്ന ലോകത്തെ ആദ്യത്തെ അനങ്ങുന്ന ചിത്രമെടുക്കാനാവുന്ന ക്യാമറയുടേയും പേറ്റന്റ് എഡിസണിനായിരുന്നു.ഫോട്ടോഗ്രാഫറും, അതിന്റെ മേഖലയിൽ വൈദക്ത്യം നേടിയയാളുമായ W.K.L. ഡിക്ക്സൺ തന്റെ ജോലിക്കാരനായ കാലത്തായിരുന്നു എഡിസണിന് ഈ ഇലക്ട്രോമെക്കാനിക്കൽ ഡിസൈൻ നിർമ്മിച്ചത്.ഇതിന്റെ കൂടുതൽ അവകാശവും ഡിക്ക്സണിനുള്ളതാണ്.1891 ലാണ് എഡിസൺ ഒരു കൈനറ്റോസ്കോപ്പ് നിർമ്മിച്ചത്. ഹസ്വ സിനിമകളും മറ്റും പൊതുജനങ്ങൾക്ക് കാണാനായി അത് പെന്നി ആർക്കെയ്ഡ്സിലാണ് സ്ഥാപിച്ചത്.കൂടാതെ 1891 മെയ് 20-ൽ തന്നെ അത് വിജയകരമായി പൊതുവേദിയിൽ പ്രദർശിപ്പിച്ചു

February 11, 2017 at 07:10AM

ഗൂഗിൾ പ്ലസ്സുകാരേ, #ബാപ്പ ഒക്കെ ഇപ്പോഴും ശ്ട്രോങ്ങാണോ!! ഞാൻ അങ്ങോട്ട് തിരിഞ്ഞു നോക്കാതെ കുറേയായി...

Tuesday, February 07, 2017

February 07, 2017 at 04:02PM

ഇന്നൊരു വാട്സാപ്പ് ഫ്രണ്ട് അയച്ചു തന്ന മെസേജ് വായിച്ച് ചിരിച്ച് പണ്ടാരടങ്ങി. ഓഫീസിൽ അടുത്തിരിക്കുന്ന പെണ്ണു ചോദിക്കുന്നു എന്താ ഇങ്ങനെ ചിരിക്കുന്നേന്ന്. മെസേജ് ഇതാണ്..... …… കുരുക്ഷേത്ര യുദ്ധം ഒഴിവാക്കാൻ കൃഷ്ണൻ ഹസ്തിനപുരിയിൽ ദൂതനായി എത്തിയ സമയം. കൃഷ്ണൻ : അഞ്ച് രാജ്യങ്ങൾ പറ്റില്ലെങ്കിൽ അഞ്ച് ഗ്രാമങ്ങൾ എങ്കിലും പാണ്ഡവർക്ക് കൊടുത്താൽ യുദ്ധം ഒഴിവാക്കാം. ദുര്യോധനൻ : ശരി സമ്മതിച്ചിരിക്കുന്നു. അഞ്ച് ഗ്രാമങ്ങൾ തരാം. കൃഷ്ണൻ : എന്നാൽ ഈ പറഞ്ഞത് ഒരു കടലാസ്സിൽ എഴുതി തരൂ ഇങ്ങനെ: "ഹസ്തിനപുരി രാജാവ് ധൃതരാഷ്ട്രർ മകൻ ദുര്യോധനൻ തന്റെ കൈവശമുള്ള അഞ്ച് ഗ്രാമങ്ങൾ പാണ്ഡു മകൻ യുധിഷ്ഠിരന് ഇതിനാൽ നൽകിയിരിക്കുന്നു" എന്ന് ദുര്യോധനൻ ( ഒപ്പ് ) ദുര്യോധനൻ എഴുതാൻ തുടങ്ങി: ഹസ്തിനപുരി രാജാവ് ധൃതരാ ~ശ്ര~ ~ഷ~ ~സ്ത~ ~ഷ്ര~...😬😬😫😠 മൈര്.... 😡😡 യുദ്ധമെങ്കിൽ യുദ്ധം.... അതുമതി..!!! അതാ ഇതിലും എളുപ്പം!! 😏

February 07, 2017 at 06:17AM

വൈലോപ്പിള്ളിയുടെ പടയാളികള്‍‍ എന്ന കവിത ...................... .................................. പാതിരാക്കോഴി വിളിപ്പതും കേള്‍‍ക്കാതെ പാടത്തു പുഞ്ചയ്‍‍ക്കു തേവുന്നു രണ്ടുപേര്‍‍; ഒന്നൊരു വേട്ടുവന്‍‍ മറ്റേതവന്‍‍‍ വേട്ട‌ പെണ്ണിവര്‍‍ പാരിന്റെ പാദം പണിയുവോര്‍‍‍; ഭൂതം കണക്കിനേ മൂടല്‍മഞ്ഞഭ്രവും ഭൂമിയും മുട്ടിപ്പരന്നു നിന്നീടവേ, തങ്ങളില്‍‍‍ത്തന്നേയടങ്ങി, നിലാവത്തു തെങ്ങുകള്‍‍ നിന്ന നിലയ്‍‍ക്കുറങ്ങീടവേ, ഈയര്‍‍‍ദ്ധനഗ്നരാം ദമ്പതിമാര്‍‍കളോ പാടത്തു പുഞ്ചയ്‍‍ക്കു പാരണ നല്‍‍‍കയാം. തേക്കൊട്ട മുങ്ങിയും പൊങ്ങിയും തേങ്ങുമ്പൊ‍‍ ‍‍- ഴീക്കൂട്ടര്‍‍ പാടുമത്യുച്ചമാം പാട്ടുകള്‍‍‍, ഗദ്‍ഗദരുദ്ധമാം രോദനം പോലവേ, ദുഃഖിതരായി ശ്രവിക്കുന്നു ദിക്കുകള്‍‍‍! നല്‍‍ത്തുലാവര്‍‍ഷവും കാത്തിരുന്നങ്ങനെ പാര്‍‍ത്തല‍ം വൃശ്ചികം പാടേ കടന്നുപോയി. നാലഞ്ചുതുള്ളിയേ നാകമുതിര്‍‍‍ത്തുള്ളൂ നനാചരാചരദാഹം കെടുത്തുവാന്‍‍‍. വര്‍‍‍ദ്ധിച്ച താപേന വന്‍‍‍ മരുഭൂവിലെ- യധ്വഗര്‍‍പോലെത്തുമോരോ ദിനങ്ങളും പാടത്തെ വെള്ളം കുടിച്ചുവറ്റിക്കയാല്‍‍ വാടിത്തുടങ്ങീതു വാരിളം നെല്ലുകള്‍‍‍. തൈത്തലയെല്ലാം വിളര്‍‍ത്തൂ, മുളകിന്റെ കൈത്തിരി തീരെക്കൊളുത്തതെ വീണുപോയ്! കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ- പ്പാഴ്‍മഞ്ഞുതിര്‍‍ത്തു ഹസിക്കയാം വിണ്ടലം! ഹാ കഷ്‍‍ട,മെങ്ങനെ മര്‍‍ത്ത്യന്‍‍‍ സഹിക്കുമീ മൂകപ്രകൃതിതന്നന്ധമാം ക്രൂരത? ഇപ്പെരും ക്രൂരതയോടു പോരാടുവോ- രിപ്പൊഴും പുഞ്ചയ്‍‍ക്കു തേവുമീ വേട്ടുവര്‍‍‍; പഞ്ചഭൂതങ്ങളോടങ്കമാടീടുമീ- പ്പഞ്ചമരത്രേ പെരുംപടയാളികള്‍‍‍. മാലോകര്‍‍‍ തുഷ്‍ടിയാം തൊട്ടിലില്‍‍‍, നിദ്രതന്‍‍‍- താലോലമേറ്റു മയങ്ങിക്കിടക്കവേ, തന്‍‍‍ജീവരക്തമൊഴുകുന്നു പാടത്തു തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍‍‍ കാന്തന്റെ തേരില്‍‍‍‍ കടിഞ്ഞാണ്‍‍‍ പിടിക്കുന്നു താന്‍‍‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍‍‍കൊടി പാട്ടുകള്‍‍‍ പാടിക്കെടുത്തുന്നു തന്വംഗി കൂട്ടുകാരന്റെ തണുപ്പും തളര്‍‍ച്ചയും പാടുകയാണിവള്‍‍‍ പാലാട്ടുകോമന്റെ നീടുറ്റ വാളിന്‍‍‍നിണപ്പൂഴക്കേളികള്‍‍‍. ആരാണു വീറോടു പോരാടുമീരണ്ടു പോരാളിമാര്‍‍‍കളെപ്പാടിപ്പുകഴ്‍ത്തുവാന്‍‍? .............................. .................... ............ കവി: വൈലോപ്പിള്ളി ശ്രീധരമേനോൻ

Monday, February 06, 2017

February 06, 2017 at 08:06PM

#കുഞ്ഞുങ്ങളുടെ #കൗതുക #ലോകം ഒരുവർഷത്തോളം ആക്സിഡന്റ് കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു ഞാൻ. പലരും പറഞ്ഞതു കേട്ടിട്ടോ സംസാരിക്കുന്നത് കണ്ടിട്ടോ ആരെങ്കിലും അവളെ പറഞ്ഞു ബോധ്യപ്പെടുത്തി കൊടുത്തിട്ടോ എന്നറിയില്ല; അവൾക്കറിയാം ഒരു ബൈക്ക് ഇടിച്ചിട്ടാണ് ഞാൻ വീണതെന്നും തലയ്ക്ക് ഓപ്പറേഷൻ വേണ്ടി വന്നതെന്നും. മഞ്ജുഷ ഓഫീസിൽ പോകാൻ തുടങ്ങിയ അന്നു മുതൽ ആമിയെ എന്നും നോക്കാറുണ്ടായിരുന്ന ചേച്ചിയെ തന്നെ ശ്രദ്ധിക്കാൻ ഏൽപ്പിക്കുമായിരുന്നു. ദിവസേന വൈകുന്നേരങ്ങളിൽ ഞാനാണവളെ കൂട്ടിക്കൊണ്ടുവരാൻ പോകാറുള്ളത്. നടക്കുമ്പോൾ എന്റെ കൈയ്യും പിടിച്ച് ചാടിച്ചാടി ഡാൻസുകളിച്ച് നടക്കാൻ അവൾക്കിഷ്ടമാണ്. റോഡിലൂടെ വരുമ്പോൾ എതിരേ കാറുകൾ വന്നാലോ ലോറിയോ മറ്റോ വന്നാലോ അവൾക്ക് പ്രശ്നമുണ്ടാവാറില്ല. അവളെ ശ്രദ്ധയോടെ ഞാൻ തന്നെ പിടിച്ച് സൈഡിലൂടെ നടത്തേണ്ടതുണ്ട്. എന്നാൽ ഒരു ബൈക്ക് ദൂരെ നിന്നും വരുന്നതു കണ്ടാൽ അവൾ പേടിച്ച് എന്റെ കൈകൾ മുറുകേ പിടിച്ച് ഏറെ ഉത്തരവാദിത്വത്തോടെ സൈഡിലിലേക്ക് വലിച്ചുമാറ്റും. എന്നിട്ടു പറയും, “അച്ഛാ, ബൈക്ക് വരുന്നുണ്ട്, റോഡിലൂടെ നടക്കാതെ മാറി നിൽക്ക്, അതു പോയിട്ട് നമുക്ക് പോകാം“ എന്ന്. ഭീതിതമാവും അവളുടെ കണ്ണുകൾ. എന്റെ കൈവിടാതെ തന്നെ ബൈക്ക് പോയി മറയുംവരെ അവൾ വഴിയോരത്ത് അടങ്ങി ഒതുങ്ങി നിൽക്കും. അവളുടെ അനുവാദം കിട്ടിയാൽ മാത്രമേ ശേഷിച്ച യാത്രയ്ക്ക് ഞാൻ ഒരുങ്ങാറുള്ളൂ… വിശദമായിട്ട്: http://ift.tt/2kz6iGM

February 06, 2017 at 08:12AM

അമ്മ എന്നും അമ്മയാണ്...!!

February 06, 2017 at 08:09AM


Saturday, February 04, 2017

February 04, 2017 at 03:19PM

പണ്ട് എന്നെകൊണ്ട് തന്നെ ഞാനായ ചിത്രം!!

Friday, February 03, 2017

February 03, 2017 at 07:34AM

ആര്യയും ആദിയും നിലേശ്വരം തൈക്കടപ്പുറത്ത്... അറമ്പിക്കടലിനു സമാന്തരമായി ഒഴുകുന്ന പുഴയോരം...

February 03, 2017 at 04:57AM

ഷെയറുചെയ്യുമ്പം ഇപ്പം മഞ്ജൂനെ ബ്ലോക്ക് ചെയ്യേണ്ട ഗതികേടിലായല്ലോ!! ജന്മദിനസമ്മാനമായി കിട്ടിയ ഗിഫ്റ്റാ...

Thursday, February 02, 2017

February 02, 2017 at 10:29PM

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയീ രാത്രി മഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരേ ചിലച്ച നേരം വാതിലിന്‍ ചാരേ ചിലച്ച നേരം ഒരു മാത്ര വെറുതേ നിനച്ചു പോയി മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍ സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കേ ഗീതികളെന്നില്‍ ചിറകടിക്കേ ഒരു മാത്ര വെറുതേ നിനച്ചു പോയീ…

February 02, 2017 at 07:36PM

" ഞാനന്നും ഇന്നും കമ്മ്യൂണിസ്റ്റെന്നെ.. അതില് സഖാക്കൾക്ക് തമിശ്യം ബേണ്ട… പക്ഷേങ്കി, എന്റോളങ്ങനെയല്ല, ഓളൊരാഗ്രഹം പറഞ്ഞു; പോയി.. അത്രേല്ലു, അതിപ്പം ഇങ്ങനെ പ്രെശ്നാക്കേണ്ട കാര്യോല്ലാന്ന്… ഞാനാടപോയിറ്റ് തൊവ്വോ പിടിക്ക്വോ ഒന്നും ചെയ്തിറ്റാ… ഓളും ഒരു വ്യക്തിയല്ലേ!! ഓക്കൊരു വ്യക്തിത്വോല്ലേ… ഞാൻ കമ്മ്യൂണിസ്റ്റാന്നു പറഞ്ഞിറ്റ് ഓള അത് അടിച്ചേൽപ്പിക്കാൻ പറ്റ്വാ!! നിങ്ങ മംങ്ങലം കൈക്ക്… ഞാനപ്പം പറയാ…" #വടക്കൻപാട്ട്

February 02, 2017 at 10:43AM

വർഷങ്ങൾ പോവുന്നതറിയാതെ... രണ്ടു കുരുന്നുകൾ... പഴയചിത്രം. ഇന്നവർ രണ്ടാംക്ലാസിൽ പഠിക്കുന്നു...

February 02, 2017 at 07:11AM

ഒരു വിശുദ്ധന്റെ കഥ!! അറിവില്ലായ്മയുടെ മുഖപടമണിഞ്ഞ് ഞാനന്നത് ഏറെ ആഘോഷിച്ചിരുന്നു. അവളോടതിനുശേഷമെനിക്കു പ്രണയയമായിരുന്നു! ദിവാസ്വപ്നങ്ങളിലെ നിത്യസന്ദർശക; തപ്തനിശ്വാസങ്ങളിൽ വിരിയുന്ന സ്വപ്നവസന്തം! എന്നാൽ അവിടം വിട്ടശേഷം ഞാനവളെ കണ്ടതേയില്ല. ഏറെ വർഷങ്ങൾക്കു ശേഷം ഇവിടെ ഈ നഗരത്തിരക്കിൽ ഞാനവളെ കണ്ടു. അവൾ ഒരു കന്യാസ്ത്രീയായിരിക്കുന്നു. പത്തുദിവസത്തെ ലീവിനു നാട്ടിലേക്ക് വന്ന് തിരിച്ചു പോകും വഴിയായിരുന്നു അവൾ. ഞാനവളോട് പഴയ ഓട്ടോഗ്രാഫിന്റെ കാര്യം പറഞ്ഞു. ഇങ്ങനെയൊരു വേഷത്തിനു പുറകിലേക്ക് ഉൾവലിഞ്ഞത് ജനസംഖ്യാവർദ്ധനവിലെ ഭീതിയായിരുന്നോ എന്നു ചോദിച്ചു. അവളതൊരു കള്ളച്ചിരിയിൽ ഒതുക്കി. എന്റെ തലയ്ക്കൊരു കിഴുക്കുതന്നിട്ട് എന്നോട് ചേർന്നിരുന്നവൾ പറഞ്ഞു: ‘നിനക്കൊരു മാറ്റവുമില്ല – ശ്രദ്ധിക്കേണ്ടതു നീയാണ്; ഇനിയങ്ങോട്ട് ശ്രദ്ധിച്ചോളൂ!!’ കൂടുതൽ വായിക്കാൻ ;) http://ift.tt/2k0H8Cc

Wednesday, February 01, 2017

February 01, 2017 at 07:17PM

മുഖത്തെഴുത്ത് ചായില്യവും മനയോലയുമൊക്കെ പ്രകൃതിദത്തമായ വർണകങ്ങളാണ്. വടക്കേമലബാറിലെ ദ്രാവിഡപഴമ വിളിച്ചോതുന്ന കലാരൂപമായ തെയ്യം എന്ന കലോത്സവത്തിൽ ഏറെ പ്രധാനപ്പെട്ടതാണ് കോലക്കാരുടെ മുഖത്തെഴുത്ത്. പ്രകൃതിദത്ത ചേരുവകളുപയോഗിച്ചായിരുന്നു ഇത്രയുംകാലം ഈ കലാവിരുത് നടത്തി വന്നിരുന്നത്. ഇവയിൽ പ്രമുഖമാണ് ചായില്യവും (Vermilion) മനയോലയും (Orpiment) ചെഞ്ചല്യവും (Shorea robusta). അരി അരച്ചെടുത്ത കുഴമ്പ്, കരി, മഞ്ഞൾ, ചുണ്ണാമ്പ് തുടങ്ങിയവ പ്രധാനം ചെയ്യുന്ന നിറങ്ങളും മുഖത്തെഴുത്തിൽ ഉപയോഗിച്ചു വരുന്നുണ്ട്. മാങ്കെണ്ണുവെച്ചെഴുത്ത്, നരികുറിച്ചെഴുത്ത്, വട്ടക്കണ്ണിട്ടെഴുത്ത്, കൂക്കിരിവാല്‌ വെച്ചെഴുത്ത്, കോയിപ്പൂവിട്ടെഴുത്ത്, കട്ടാരവും പുള്ളിയും, ഇരട്ടച്ചുരുളിട്ടെഴുത്ത്, മഞ്ഞയും വെള്ളയും, കട്ടാരപ്പുള്ളി, പ്രാക്കെഴുത്ത്, വെരദളം, അഞ്ചുപുള്ളി, വട്ടക്കണ്ണും പുള്ളിയും, കോയിപ്പൂവിട്ടേഴുത്ത്, അഞ്ചുപുള്ളിയും ആനക്കാലും, നാഗം താഴ്ത്തി എഴുത്ത് എന്നിങ്ങനെ പല രീതിയിലുള്ള മുഖത്തെഴുത്തുകൾ ഉണ്ട്. ഇതുകൂടാതെ മുഖത്ത് പാള വെച്ച് കെട്ടിയോ മുഖമൂടി വെച്ചോ കണ്ണുകാണാതിരിക്കാൻ ഫലകങ്ങൾ വെച്ചു കൊട്ടിയും മറ്റും വിവിധ തെയ്യങ്ങൾ ഉണ്ട്. പാളയിലും മുഖത്തെഴുത്തു പോലെ ചിത്രകാലാവിരുന്ന് സുലഭമാണ്. പൊട്ടൻ തെയ്യമാണിതിൽ പ്രധാനം. വിശദമായി ഇവിടെ: http://ift.tt/2jWN0MF #chayilyam #manayola #chenchalyam #theyyam

February 01, 2017 at 05:21PM


ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License