Wednesday, February 15, 2017

February 15, 2017 at 08:32PM

മാട്രിമോണിയൽ സൈറ്റൊക്കെ ഏറെ ജനകീയമായി വരുമ്പോൾ ചുമ്മാ കേറി ആർക്കും പ്രൊഫൈൽ ഉണ്ടാക്കിക്കളിക്കാം എന്ന നിലപാടിൽ കൃത്യത വരുത്തേണ്ടത് സൈറ്റ് മുതലാളിമാരുടെ കർത്തവ്യമാണ്. ഐഡി പ്രൂഫൊക്കെ വാങ്ങിച്ചുമാത്രം പ്രൊഫൈൽ സൈറ്റിൽ പബ്ലിഷ് ചെയ്താൽ എന്തുകുഴപ്പമാണു വരിക!! ചിന്ത പറയുന്നു അവൾ അറിയാതെ ആരോ ബോധപൂർവ്വം ഉണ്ടാക്കിവിട്ട പ്രൊഫൈൽ ആയിരുന്നു അത് എന്ന്. സൈറ്റുകാരത് ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്തതിൽ നിന്നും കരുതേണ്ടത് അത് തട്ടിപ്പ് പ്രൊഫൈൽ ആരോ ഉണ്ടാക്കിവിട്ടതുതന്നെയെന്നാണ്. അല്ലാതെ ചിന്ത തന്നെ ഉണ്ടാക്കിയ തെളിവവ്രുടെ കൈയ്യിൽ ഉണ്ടായിരുന്നുവെങ്കിൽ അവർക്കത് നീക്കം ചെയ്യേണ്ടതില്ലല്ലോ. വർത്തമാനങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ പെരുകുമ്പോൾ ഒരു കൃസ്ത്യൻ നാമധാരിക്കുപോലും അവളെ കല്യാണം കഴിക്കാൻ പറ്റാതെ വരികയേ ഉള്ളൂ; ഇനി അഥവാ കല്യാണം കഴിച്ചാൽ തന്നെ മലയാളചിന്താഗതി പറയും ഇതൊക്കെ അന്നേ പറഞ്ഞതല്ലേ, അവൾ കൃസ്ത്യാനിയെ മാത്രമേ കെട്ടുകയുള്ളൂ എന്നറിയാമായിരുന്നു എന്ന്. അത്രമാത്രം വൃത്തികെട്ട നിലപാടുകളിലാണ് എല്ലവരും കഴിയുന്നത്!! സത്യാവസ്ഥ എന്തുതന്നെയായാലും കണ്ടെത്തുകയും, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുകയുമാണു വേണ്ടത്. കൃത്യതയില്ലാത്ത സൈറ്റുണ്ടാക്കി ആൾക്കാരെ പറ്റിക്കുന്ന ചവറ് മാട്രിമോണിയലുകളും നിരോധിക്കണം.


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License