Saturday, February 25, 2017
February 25, 2017 at 07:05AM
#മൂപ്പുകൃഷി മൂന്നുവിളയായി ചെയ്യുന്ന കൃഷിരീതിയാണിത്. ഒന്നാംവിള വിരിപ്പ്, രണ്ട് മുണ്ടകന്, മൂന്ന് പുഞ്ച എന്നിങ്ങനെയാണ് ഇവ. ഏപ്രില്-ജൂണ് മാസങ്ങളില് തുടങ്ങി സെപ്തംബര്-ഒക്ടോബറില് വിളവെടുക്കുന്നതാണ് വിരിപ്പ് കൃഷി (ഒന്നാംവിള). ഇവയ്ക്ക് ഖാരിഫ് എന്നും പേരുണ്ട്. രണ്ടാംവിള, റാബി എന്നീ പേരുകളില് അറിയപ്പെടുന്ന മുണ്ടകന് സെപ്തംബര്-ഒക്ടോബര് മാസങ്ങളില് കൃഷിയിറക്കി ഡിസംബര്-ജനുവരിയില് വിളവെടുക്കുന്നു. മൂന്നാംവിളയായ പുഞ്ച ഡിസംബര്-ജനുവരിയില് കൃഷിയിറക്കി മാര്ച്ച്-ഏപ്രില് മാസങ്ങളിലാണ് വിളവെടുക്കുന്നത്. #പുനംകൃഷി മലബാര് പ്രദേശത്ത് നിലനിന്നിരുന്ന പ്രത്യേക കൃഷിരീതിയാണിത്. കുന്നിന് ചെരുവുകളിലാണ് ഈ കൃഷിരീതിയുണ്ടായിരുന്നത്. കാടു വെട്ടിത്തെളിച്ച് തീയിട്ട് കരിച്ചതിനുശേഷം വരിയ എന്ന പ്രത്യേകതരം ഉപകരണം കൊണ്ട് മണ്ണിളക്കി വിത്തിടും. നവര, പൂത്താട തുടങ്ങിയ വിത്തുകളാണ് ഇതിന് ഉപയോഗിക്കുന്നത്. #കരകൃഷി താഴ്ന്ന കരപ്രദേശങ്ങളില് കൃഷിചെയ്യുന്ന രീതിയാണ് കരകൃഷി. തെങ്ങിന്തോപ്പുകളിലും മറ്റു കരപ്പാടങ്ങളിലും ഇടവിളയായി ചെയ്യുന്ന ഈ കൃഷിരീതിയില് മൂപ്പ് കുറഞ്ഞ വിത്തുകളാണ് ഉപയോഗിക്കുന്നത്. #കൈപ്പാട്കൃഷി പൊക്കാളി എന്നും ഇതിനു പേരുണ്ട്. കടല് സാമീപ്യമുള്ള പ്രദേശങ്ങളില് നടത്തുന്ന പ്രത്യേക കൃഷിരീതിയാണിത്. ഇവിടെ ഒരു വിള മാത്രമേ കൃഷിയിറക്കൂ. #കായല്കൃഷി സമുദ്രനിരപ്പില് നിന്നും താഴ്ന്നതും ഉപ്പുവെള്ളം കയറുന്ന സ്ഥലങ്ങളില് ചെയ്യുന്നതുമായ കൃഷിരീതിയാണിത്. ഇവിടെ വലിയ ബണ്ടുകള് കെട്ടി ഉപ്പുവെള്ളം വറ്റിച്ച് കൃഷിയിറക്കും. #വിരിപ്പ്കൃഷി (ഒന്നാംവിള) വിരിപ്പ് കൊയ്ത്ത് - ഒന്നാംവിളയായി വിരിപ്പ് കൃഷിയാണ് ചെയ്തിരുന്നത്. ഒന്നാം വിളക്ക് നിലമൊരുക്കുന്നത് മിഥുനത്തിലാണ്. വിളവെടുക്കുന്നത് കന്നിമാസത്തിലുമാണ്. വെള്ളരി, കഴമ, ആര്യന് എന്നീ വിത്തുകളാണ് ഇതിനുപയോഗിക്കുന്നത്. ഞാറു പാകിയതുമുതല് കൊയ്തെടുക്കുന്നതുവരെ പാടത്ത് വെള്ളം ഉണ്ടാകണം. വെള്ളം കയറി നില്ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം. ജലസേചനത്തിനായി ഏത്തക്കൊട്ട, ചക്രം എന്നിവയാണ് ഉപയോഗിക്കുന്നത്. പച്ചിലകള്, ചാണകം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. #മുണ്ടകന്കൃഷി (രണ്ടാംവിള) രണ്ടാംവിളയായ മുണ്ടകന് കൃഷിക്ക് നിലമൊരുക്കുന്നത് തുലാം മാസത്തിലും വിളവെടുക്കുന്നത് മകരമാസത്തിലുമാണ്. കൊയ്ത്ത് നടക്കുമ്പോള് പാടം നന്നായി ഉണങ്ങിയിരിക്കണം. രണ്ടാംവിളയായി മുണ്ടകന്, കമ്പിനി വെള്ളരി, കുംബളോന് തുടങ്ങിയ വിത്തുകളാണ് ഉപയോഗിച്ചിരുന്നത്. #പുഞ്ചക്കൃഷി (മൂന്നാം വിള) കുംഭമാസം ഒന്നിന് നടത്തുന്ന ഒരുതരം കൃഷിരീതിയാണിത്. മൂന്നാംവിളയായ പുഞ്ചക്ക് കുംഭമാസത്തിലാണ് നിലമൊരുക്കുന്നത്, വിളവെടുപ്പ് എടവം, മിഥുനം മാസത്തിലാണ്. മൂപ്പു കുറഞ്ഞ നെല്ലാണ് മൂന്നാംവിളക്ക് ഉപയോഗിക്കുന്നത്. തെക്കന്ചീര, ഉറുണിക്കഴമ എന്ന ഉരുണ്ടതും സ്വാദേറിയതുമായ നെല്ലാണ് കൃഷിചെയ്തിരുന്നത്. വെള്ളം കയറി നില്ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം. ആദ്യം കൃഷി സ്ഥലത്തിന്റെ അരികും തലയും ചെത്തിയിടണം. ഒന്നാം വിളക്ക് ഒമ്പത് ചാല് പൂട്ടി വെണ്ണീറ് വളപ്പൊടി കൂട്ടി ചേര്ത്തിടും. രണ്ടാം വിളക്ക് വെള്ളത്തില് പൂട്ടി ഊര്ന്ന് കലര്ത്തി ഒമ്പതാം ചാലില് ഊര്ച്ചമരം കൊണ്ട് നിരത്തി ഞാറ് പറിച്ച് നടും. ഞാറിന്റെ മൂപ്പ് 20 മുതല് 35 ദിവസം വരെയാണ്. പുഞ്ച വിത്തിന്റെ മൂപ്പ് 20 ദിവസം തന്നെ മതിയാവും. വിത്തിന് കൊയ്ത്ത് കഴിഞ്ഞ് 30 ദിവസം വരെ പഴക്കം കൊടുക്കണം. 30 ദിവസം മുതല് 8 മാസത്തിനുള്ളില് വിത്ത് മുളക്കും. കണ്ടം പൂട്ടി നിരത്തിയിട്ട് വിതക്കാനുള്ള നെല്വിത്ത് നെല്ലിക്കയുടെ ഇലകോരി ചാക്കിലിട്ട് നെല്ല് ഇതിലിട്ട് പുതര്ത്തി അതിനുമുകളില് കല്ല് കയറ്റിവെച്ച് അമര്ച്ച ചെന്ന് വിത്ത് മുളക്കണം. മുള പാകമായാല് കള്ളിയും ചാലുമായി പാകണം. അതിനുമുമ്പ് വയലില് നിന്ന് വെള്ളം നല്ലവണ്ണം വാര്ത്ത് പട്ടിക ഉപയോഗിച്ച് നിലം വടിച്ചതിനുശേഷം ഞാറ് പറിച്ചു നടണം. കതിര് വിളയുമ്പോള് കൊയ്തെടുക്കാം. ഈ കൃഷി രീതിക്ക് വളമായി ഉപയോഗിക്കുന്നത് ചാണകം, തോല്, കോഴിക്കാഷ്ഠം, കീടനാശിനി എന്നിവയാണ്. കളനിയന്ത്രണം നടത്തിയിരുന്നത്, വയലില് കൂടി നടന്ന് നെല്ലില് ചവിട്ടി താഴ്ത്തല് മുറം കൊണ്ട് ചാഴി കോരുക, പനമ്പട്ടയുടെ തണ്ടില് കോറമുണ്ട് കൊണ്ട് വലകെട്ടി കോരി ചവിട്ടി കൊല്ലുക എന്നിങ്ങനെയാണ്. ജലസേചനത്തിനായി ഏത്തക്കൊട്ട ഉപയോഗിച്ച് വെള്ളം തേവി വയലില് എത്തിക്കുകയായിരുന്നു. #മോടംകൃഷി പറമ്പിലാണ് മോടംകൃഷി ചെയ്യുന്നത്. വെള്ളം കയറി നില്ക്കാത്ത പ്രദേശമാണ് കൃഷിക്കനുയോജ്യമായ സ്ഥലം. ചിങ്ങമാസത്തിലാണ് കൊയ്തെടുക്കുന്നത്. ഇതിന് നനവ് ആവശ്യമില്ല. ഇതിന്റെ പുത്തരി വളരെ സ്വാദേറിയതാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് ഈ പുത്തരി ഉണ്ടാക്കി ഉപയോഗിക്കുന്നത്.
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
ഒരു ഫ്രണ്ട് ഫെയ്സ്ബുക്കില് ഷെയര് ചെയ്ത ഒന്നാണിത്. ഓഫീസില് എനിക്കും ഈ അനുഭവം പലതവണ ഉണ്ടായിട്ടുണ്ട്. ഞാനും ഒരു തരിക്കു വിട്ടുകൊടുക്കാതെ ...
-
ശരിക്കും എന്താ ഈ പഞ്ചാരയടി? ആണും പെണ്ണും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെ പരസ്പരം ലോകകാര്യങ്ങൾ സംസാരിച്ചാൽ അതു പഞ്ചാരയടിയാവുമോ? ഇതേ കാ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment