Thursday, April 30, 2015

April 30, 2015 at 07:11AM

#തൊഴിലാളിദിനാശംസകൾ മോട്ടോർ വാഹനപണിമുടക്ക് തുടങ്ങി! റോഡ് നിശ്ചലമാണ്... റോഡ് ട്രാൻസ്പോർട്ട് ആൻഡ് സേഫ്റ്റി ബിൽ 2015 നെതിരെയാണത്രേ വിവിധ തൊഴിലാളി സംഘടനകളുടെ ഈ ശൂരത്വപ്രകടനം. ബില്ലിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് കൃത്യമായി അറിയില്ല. എന്തായാലും, സമരം തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനാണെന്നു വിശ്വസിക്കുന്നു... നാളെത്തെ തൊഴിലാളിദിനം അന്വർത്ഥമാവട്ടെ! സംഘടിച്ച് ശക്തരയാവർ കൂട്ടത്തോടെ ചേർന്ന് നിയമനിർമ്മാണം നടത്തട്ടെ... എനിക്കെന്തായാലും ഇന്ന് ഓഫീസിൽ എത്തിയേ പറ്റൂ... എല്ലാ തൊഴിലാളികൾക്കും ഒരു മുങ്കൂർ തൊഴിലാളിദിനാശംസ നേരുന്നു!!

Wednesday, April 29, 2015

April 29, 2015 at 01:16PM

തൃശ്ശൂർ പൂരമായി!! ആനസ്നേഹം പറഞ്ഞ് പോസ്റ്റിടണമല്ലോ!! #തൃശ്ശൂർപൂരം #മൃഗസ്നേഹം #മലയാളി

Monday, April 27, 2015

April 27, 2015 at 09:35AM

അതിജീവനം! #nepal #earthquake കഠ്മണ്ഡുവിനടുത്ത് #Naxal എന്ന സ്ഥലത്ത് ഒരു ഗ്രൗണ്ടിൽ കൂട്ടം ചേർന്നിരിക്കുന്ന ആൾക്കാർ. കാര്യങ്ങൾ ഒരുവിധം ശാന്തമാവുന്നു. ഇവർക്കിടയിൽ പത്മേഷടക്കം 9 മലയാളികളും ഉണ്ട്. ഭക്ഷണം അവിടെ വെച്ചു തന്നെ പാചകം ചെയ്തു കഴിക്കാനുള്ള പരിപ്പാടിയിലാണ് എല്ലാവരും.

Sunday, April 26, 2015

April 26, 2015 at 05:34PM

#whatsapp #whatsappRocking ഡൽഹിയിൽ ഭൂചലനം നേപ്പാൾ പ്രഭവ കേന്ദ്രം.. ________________________________________ ഭൂചലനത്തിനു പിന്നിൽ മോഡിയുടെ ഫാസിസ്റ്റ് നയം - കേജരിവാൾ ഭൂചലനത്തിൽ വേദനയുണ്ട് - നരേന്ദ്ര മോഡി കുലുങ്ങിയോ എപ്പോ..?!! - രാഹുൽ ഗാന്ധി ഭൂമി കുലുക്കത്തിനു കാരണം സോഫ്റ്റ് വെയറിന്റെ കുഴപ്പം - അബ്ദു റബ് എന്തു കുലുങ്ങിയാലും മദ്യം നയത്തിൽ മാറ്റം വരുത്തില്ല - വി എം സുധീരൻ ഭൂമി കുലുക്കാൻ മാണി 10 കോടി വാങ്ങി - ബിജു രമേഷ് *(&*&^%#@@@8& - പി സി ജോർജ്ജ് ബാ..ബ്ബ്ബാ. ബൂൂമി... - ഉമ്മൻ ചാണ്ടി എന്തു കുലുങ്ങിയാലും മുഖ്യമന്ത്രി രാജി വെക്കണം - വി എസ് രാജി വെച്ചാലും നിന്നെ ഇനി മുഖ്യനാക്കില്ല - പിണറായി വിജയൻ ഇതിനേക്കാളും വലിയ ഒരു 7 കുലുക്കം ഞാൻ പണ്ട് നടത്തിയതാ ഇതൊക്കേ എന്ത്..?! - സരിത കേരളത്തിൽ ഭൂമു കുലുങ്ങാൻ അനുവധിക്കില്ല - ബിജെപി കേരളം ഭുമി കുലുക്കത്തെ പറ്റി തീരുമാനെമെടുക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട് - ലീഗ് ഡൽഹിയെ കുലുക്കി തള്ളിയിടാനുള്ള നേപ്പാളിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ - സി പി ഐ എം

April 26, 2015 at 07:26AM

നേപ്പാളിലെ ഭൂചലന ബാധിത പ്രദേശത്ത് ഒരു ഫ്രണ്ട് കുടുങ്ങിക്കിടക്കുന്നു. ഇന്നലെ വൈകുന്നേരത്തിനിപ്പുറം വിവരങ്ങൾ ഒന്നും തന്നെ അറിയുന്നില്ല. എന്തുചെയ്യണമെന്നറിയില്ല; ആരെ ബന്ധപ്പെടണമെന്നും.

Saturday, April 25, 2015

April 25, 2015 at 06:12PM

ബാംഗ്ലൂരിൽ കനത്തമഴ! ഐസ് ക്യൂബുകൾ ചിന്നിച്ചിതറുന്നു! ഇടിയും മിന്നലും കാറ്റും!! കണ്ടിരിക്കാൻ നല്ല രസം!

Friday, April 24, 2015

April 24, 2015 at 05:56PM

"ദൈവം വിചാരിച്ചാലും ആറന്മുളയിൽ വിമാനത്താവളം വരില്ല!!" വാക്കു പോകുന്ന പോക്കേ!!

April 24, 2015 at 05:51PM

ആമീസ് അല്പം തെരക്കിലാണ്...

April 24, 2015 at 08:41AM

ഒരാളു മരിച്ചു കഴിഞ്ഞാൽ, അല്ലെങ്കിൽ കുറേകാലം കൂടെ പണിയെടുത്ത് കാലാവധി തീർന്നു പോകുമ്പോൾ കൊടുക്കുന്ന സെന്റോഫ് പാർട്ടിയിൽ നല്ല നാലു വർത്താനം പറഞ്ഞില്ലെങ്കിൽ നിങ്ങളൊക്കെ മനുഷ്യരാണോടോ?! അങ്ങനെ എന്തെങ്കിലും പറഞ്ഞെന്നു വെച്ച്, അതും പാടി നടക്കുന്നത് അത്ര നല്ല കാര്യമാണോ!! അല്പമൊക്കെ ഉളുപ്പും മാനവും ബാക്കിവെക്കേണ്ടേ!!

Thursday, April 23, 2015

April 23, 2015 at 09:03AM

#bookDay ഇന്ന് ലോക പുസ്തകദിനം... വായിക്കുക... വായിക്കുക... വായിക്കുക... ശാസ്ത്രബോധമുള്ളവരായി വളരുക! എല്ലാവർക്കും അഭിവാദ്യങ്ങൾ!! ശ്ശോ!! കൈയ്യിലുള്ള പുസ്തകങ്ങളുടെ കൂടെ നിന്നൊരു സെൽഫി എടുക്കാൻ മറന്നു!!

April 23, 2015 at 06:29AM

:p

Tuesday, April 21, 2015

April 21, 2015 at 11:19AM

കുട്ടികളേ, നിങ്ങളെവിടെയെങ്കിലും പരാജയപ്പെടുന്നെങ്കിൽ അതു നിങ്ങളുടെ കഴിവുകേടായി കാണരുത്! നിങ്ങൾക്കു മുന്നേ #sslc പരീക്ഷ രണ്ടും മൂന്നും വട്ടമെഴുതി പരാജയം രുചിച്ച, നിങ്ങള്ളുടെ മുതിർന്ന തലമുറയുടെ സങ്കടത്തിൽ നിന്നുണ്ടായ ശാപമായി കണ്ടാൽ മതി! നല്ല ഭാഷ സംസാരിച്ച്, നല്ല തീരുമാനങ്ങൾ എടുത്ത്, നിങ്ങളെ കാത്തിരിക്കുന്ന മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു!

April 21, 2015 at 06:22AM

സൗജന്യ നഴ്സിങ് പരിശീലനം.. #GNM

Monday, April 20, 2015

April 20, 2015 at 10:42PM

#whatsapp എസ്എസ്എൽസി പരീക്ഷയിൽ 97.99 % വിജയം ആ ബാക്കി 2.1% ഉണ്ടല്ലോ അവര് വെൽഡിങ്ങും മരപ്പണിയുമൊക്കെ പഠിച്ച് ഗൾഫിൽ പോയി കാശുണ്ടാക്കും ബാക്കി ടീം എഞ്ചീനീയറിങ്ങ് പഠിച്ച് തെരാപാരാ നടക്കും :p :p

April 20, 2015 at 09:11PM

ഫെയ്സ്ബുക്കിൽ പുതിയ പരിഷ്കാരങ്ങൾ വന്നല്ലോ!! #ചെറിയചാറ്റ്_വിൻഡോ!

April 20, 2015 at 08:08PM

SSLC പരീക്ഷ നടക്കുന്ന സ്കൂളിന്റെ പരിസരത്തു കൂടെ പോയ പിള്ളേരെ കൂടി ജയിപ്പിച്ചു വെട്ടെന്നു തോന്നുന്നു!! #sslc #result

Sunday, April 19, 2015

April 19, 2015 at 08:20AM

ഹെന്റമ്മോ!! മാരകം!! #googl3 #handwriting

April 19, 2015 at 08:09AM

#Net #Neutrality #NetNeutrality ICFOSS, jointly with Swathanthra Malayalam Computing, SFLC.IN, ISOC Trivandrum and and IEEE Kerala Section, is organizing a half- day consultation bringing together a cross-section of stakeholders, to highlight the issues around Net Neutrality and to stimulate debate and action. Time: 2:00 pm – 5:00 pm Date : 22 April 2015 Mascot Hotel, Thiruvananthapuram

Friday, April 17, 2015

April 17, 2015 at 09:37AM

#Google #Handwriting Input tool #googleHandwriting ഗൂഗിളിന്റെ ഹാൻഡ് റൈറ്റിങ് ഇൻപുട്ട് ടൂളിൽ മലയാളവും ഉണ്ട്. സംഗതി അടിപൊളിയായിട്ടുണ്ട്. പക്ഷേ, നിത്യോപയോഗത്തിനു ഇത് പറ്റുമെന്നു തോന്നുന്നില്ല. അതിനു നല്ലത് ഇന്ന് ഇൻഡിക് കീ ബോർഡു തന്നെ. സ്ലേറ്റ് നല്ലൊരു ഡീവൈസു കൂടെ കിട്ടിയിരുന്നെങ്കിൽ ലാപ്ടോപ്പിൽ കണക്റ്റ് ചെയ്തിട്ട് പെന്നു കൊണ്ട് എഴുതാൻ പറ്റിയ സംഗതിയാണിത്. വിരലുകൊണ്ടൊക്കെ എഴുതുക എന്നത് അല്പം കഠിനമാണ്... ചുമ്മാ ഇൻസ്റ്റാൾ ചെയ്തു വെച്ചിട്ടുണ്ട്. വേണ്ടവർ ആൻഡ്രോയിഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു നോക്കൂ: http://ift.tt/1HtV6lc

Sunday, April 12, 2015

മരണങ്ങൾ ഓർമ്മിപ്പിക്കുന്നത്

ചില മരണങ്ങൾ ചിലതൊക്കെ ഓർമ്മിപ്പിക്കുന്നു...
ആമിയെ പ്രസവിക്കാനായി മഞ്ജു കാഞ്ഞങ്ങാട് ഗവണ്മെന്റ് ആശുപത്രിയിൽ അഡ്മിറ്റായ സമയത്ത്....
വെള്ളരിക്കുണ്ടിനപ്പുറത്തുള്ള കുന്നുംകൈ ഭാഗത്തു നിന്നും എത്തിയ ഒരു പാവപ്പെട്ട കുടുംബത്തിലെ അമ്മയുടെ വേവലാതി കാണാനിടയായി...
മകൾക്ക് പ്രസവവേദന തുടങ്ങിയിട്ട് സമയമേറെയായി,
പക്ഷേ, ഡോക്ടർ മൈൻഡ് ചെയ്യുന്നില്ല എന്നായിരുന്നു പരാതി; അതിനവർക്ക് കാരണവും പറയാനുണ്ടയിരുന്നു...
പ്രസവിക്കുന്നതിനു മുമ്പായി അതുവരെ കൺസൾട്ട് ചെയ്ത ഗവണ്മെന്റ് ഡോക്റ്റർക്ക്, ഡോക്ടറെ പേർസണലായി കണ്ട് 1500, 2000 രൂപ കൊടുക്കുന്ന പതിവുണ്ടത്രേ!
ആ അമ്മ തന്റെ ഇളയ മകനോട് 1500 രൂപ കൊണ്ടുവരാൻ പറഞ്ഞിരുന്നു,
പക്ഷേ, മകനു പണം സംഘടിപ്പിക്കാൻ പറ്റാത്തതിനാൽ കൃത്യസമയത്ത് എത്താനായില്ല...
പെൺകുട്ടിയെ പ്രസവ വാർഡിലേക്ക് കയറ്റാത്തത് ഡോക്ടർക്ക് കാശു കൊടുക്കാത്തതിനാലാണെന്നും മകൻ ഇപ്പം വരും ഒരായിരം രൂപ തരുമോ - മോൾ വേദനകൊണ്ട് പുളയുന്നത് സഹിക്കാനാവുന്നില്ല എന്നും ചോദിച്ച് ആ അമ്മ കരയുന്നത് കണ്ട് സങ്കടം തോന്നി...!
സത്യത്തിൽ പണം കൊടുക്കാത്തതു കൊണ്ടൊന്നുമായിരുന്നില്ല ആ കുട്ടിയെ അകത്ത് കയറ്റാതിരുന്നത്...
പക്ഷേ, ആ അമ്മ അത് വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല.
എന്തായാലും മകൻ മുക്കൽ മണിക്കൂറിനുള്ളിൽ കാശുമായെത്തി;
ഡോക്ടർക്ക് അതു കൊടുത്തു;
പെൺകുട്ടിയെ ലേബർ റൂമിൽ കയറ്റി സുഖപ്രസവും കഴിഞ്ഞ് കുഞ്ഞിനെയെടുത്ത് നിറകണ്ണുകളോടെ ആ അമ്മ നിൽക്കുന്ന ചിത്രം ഇപ്പോഴും മനസ്സിലുണ്ട്...!

ആമിയുടെ ജനനസമയത്ത് പരിചരിച്ച ആ നല്ല ഡോക്ടർ മരിച്ചു;
ഇന്നു രാവിലെ ഒരാക്സിഡന്റിലായിരുന്നു മരണം...
ഇതു കേട്ടപ്പോൾ എന്റെ മനസ്സ് ആ ഗവണ്മെന്റാശുപത്രിയിലേക്ക് എത്തിയതായിരുന്നു!
എത്രയെത്ര ആളുകൾ!
എത്ര പേർ മരിക്കുന്നു!
എത്ര പേർ ജനിക്കുന്നു!!
പലതരം കഥകളിലൂടെ ഇടയ്ക്ക് ചിലരൊക്കെ പരസ്പരം സംവദിക്കേണ്ടി വരുന്നു!!
എന്തായാലും ഡോക്ടർക്ക് നിത്യശാന്തി!!

Saturday, April 11, 2015

Child Abuses

"The first image refers to pedophilia in the Vatican.
Second child sexual abuse in tourism in Thailand, and the
Third refers to the war in Syria.
The fourth image refers to the trafficking of organs on the black market, where most of the victims are children from poor countries;
Fifth refers to weapons free in the U.S.. And finally,
the Sixth image refers to obesity, blaming the big fast food companies.

മലയാളം കമ്പ്യൂട്ടിങിനൊരു ആമുഖം

ഇവിടെ, ബാംഗ്ലൂരിൽ വന്ന് എന്റെ കൂടെ താമസിച്ച്,
എന്റെ കൂടെ ഉണ്ട്, ഉറങ്ങി,
അവസാനം സഞ്ജയന്റെ കൃതികളിൽ ഒരു വോള്യം എടുത്തു ബാഗിലിട്ട് അടുത്ത ആഴ്ച തന്നെ കൊണ്ടുത്തരാം എന്നും പറഞ്ഞു പോയ ഒരു ശുംഭൻ ഇതാ പുസ്തകം എഴുതിയിരിക്കുന്നു!
മലയാളം കമ്പ്യൂട്ടിങിനൊരു ആമുഖം എന്ന പഠനമാണ് -
താല്പപര്യമുള്ളവർ ഡൗൺലോഡ് ചെയ്തെടുത്ത് വായിക്കാം;
ഫ്രീയാണ് :)
ഓൺലൈനായി വായിക്കാൻ നിൽക്കേണ്ട, ഈ പിഡിഎഫ് എന്തുകൊണ്ടോ മോസില്ലയിൽ റീഡബിൾ അല്ല; ഡൗൺലോഡ് ചെയ്ത് സിസ്റ്റത്തിൽ സൂക്ഷിക്കുക, വായിക്കുമ്പോൾ തോന്നുന്ന അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും തിരുത്തലുകളും അവനു മെയിൽ ചെയ്തേക്ക്...
Link: http://shakhi.org/uploads/An%20introduction%20to%20Malayalam%20Computer.pdf

April 11, 2015 at 07:00AM

മലയാളിക്ക് മൊത്തത്തില്‍ ആരോ കൈവിഷം കൊടുത്തിരിക്കുകയാണ് !

Thursday, April 09, 2015

9 ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു - മായം മായം സർവ്വത്ര!!

9 ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു, നിരോധിച്ച വെളിച്ചെണ്ണ വിറ്റാല്‍ ക്രിമിനല്‍ കുറ്റം!! സംസ്ഥാനത്ത് വിപണിയിലുള്ള 9 ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ വില്‍പ്പന നിരോധിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതാണ് നടപടി. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

കല്ലടപ്രിയം,
കോക്കോ സുധം,
കേരാപ്ലസ്,
ഗ്രീന്‍ കേരളാ,
കേരള എ വണ്‍,
പുലരി,
കേരാ സൂപ്പര്‍,
കേരാ ഡ്രോപ്പ്,
ബ്ലെയ്‌സ് എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. നിരോധിച്ച വെള്ളിച്ചെണ്ണ വില്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കൈവശം വെച്ചാല്‍ രണ്ട് ലക്ഷം പിഴശിക്ഷ ലഭിക്കും. സംസ്ഥാനത്ത് വില്‍ക്കുന്ന പ്രമുഖ ബ്രാന്‍ഡ് വെള്ളിച്ചെണ്ണകളിലും മായം ചേര്‍ക്കുന്നുനെന്ന് നേരത്തെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ സാമ്പിള്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. 105 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 27 എണ്ണത്തിലും പാമോയിലോ പാം കെര്‍ണല്‍ ഓയിലോ ചേര്‍ത്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. വെളിച്ചെണ്ണയില്‍ പരിശോധന നടത്തുമ്പോള്‍ അയഡിന്‍ വാല്യൂ 7.5 മുതല്‍ 10വരേയെ ആകാവൂ. എന്നാല്‍ സാമ്പിള്‍ പരിശേധനയില്‍ പലതിലും ഇത് 16ന് മുകളിലായിരുന്നു. വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

http://ift.tt/1a7NreT

 #കോക്കോസുധം, #കേരാപ്ലസ്, #ഗ്രീന്‍കേരളാ, #കേരളഎവണ്‍, #പുലരി, #കേരാസൂപ്പര്‍, #കേരാഡ്രോപ്പ്, #ബ്ലെയ്‌സ്

രണ്ടു വാർത്തകൾ!! സേനോറ്റുഹത്താൽ

ഹര്‍ത്താല്‍ ദിനത്തില്‍ റോഡില്‍ കുഴഞ്ഞു വീണയാള്‍ ഉടന്‍ ആസ്പത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാതിരുന്നതിനെ തുടര്‍ന്ന് മരിച്ചു. ഗുരുവായൂര്‍ അരിയന്നൂര്‍ മണപ്പറമ്പ് വീട്ടില്‍ ഭാര്‍ഗ്ഗവനാണ് (50) മരിച്ചത്. വന്നേരി കള്ളുഷാപ്പില്‍ മാനേജരാണ്. മമ്മിയൂര്‍ സെന്ററില്‍ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
.....................................................
ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ സഞ്ചരിച്ച എം.എല്‍.എയെ ചോദ്യം ചെയ്ത ‘സേ നോ ടു ഹര്‍ത്താല്‍’ കണ്‍വീനര്‍ക്ക് സി.പി.എം അനുഭാവിയുടെ മര്‍ദനം. കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയോടെ എറണാകുളം സൗത്തില്‍ ട്രെയ്നിറങ്ങി കാറില്‍കയറി പോകാനൊരുങ്ങിയ എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ കാര്‍യാത്ര കാമറയില്‍ പകര്‍ത്തിയതും ചോദ്യംചെയ്തതുമാണ് പ്രകോപനത്തിനിടയാക്കിയത്. എം.എല്‍.എയെ കാറില്‍ കൂട്ടിക്കൊണ്ട് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ സി.പി.എം പ്രവര്‍ത്തകന്‍ ‘സേ നോ ടു ഹര്‍ത്താല്‍’ കണ്‍വീനര്‍ രാജു പി. നായരുടെ കരണത്തടിക്കുകയായിരുന്നു!!

ഒരു വാഹനം കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ അയാൾ ജീവിച്ചിരിക്കുമായിരുന്നില്ലേന്നോർക്കുമ്പം ഉള്ളൊരു സങ്കടം!
അതേ സമയം ഹർത്താലും പ്രഖ്യാപിച്ച് കാറിലും ബൈക്കിലും ഓടി നടന്ന് കാര്യം നടത്തുന്ന തമ്പുരാക്കന്മാരോടുള്ള പുച്ഛം!!
ഇവിടെയിപ്പം ആരെന്ത് നേടി!
ഹർത്താൽ ഒരു പ്രതിഷേധം എന്ന നിലയിൽ നിന്ന് എന്നേ മാറിയിപ്പോയിരിക്കുന്നു;
അതിന്നൊരു ചടങ്ങാണ്...
ഒരു കാര്യവുമില്ലാതെ വെറുതേ ആഘോഷിക്കപ്പെടുന്ന ചടങ്ങ്...

Wednesday, April 08, 2015

തിരുവചനം

#തിരുവചനം : ഓരോ ദിവസവും ഓരോ മഹാത്ഭതങ്ങളാവുന്നു!!

Tuesday, April 07, 2015

‎നോക്കുകൂലി‬

എങ്ങനൊക്കെ സമർത്ഥിച്ചാലും ‪#‎നോക്കുകൂലി‬ സമ്പ്രദായത്തെ ന്യായീരിക്കാൻ സാമാന്യബുദ്ധി കൊണ്ടു പറ്റില്ല...

ഞാൻ ഒന്നര മണിക്കൂർ കൊണ്ട് ചെയ്യുന്ന ഒരു വർക്കിന് കമ്പനി ക്ലൈന്റിൽ നിന്നും ഈടാക്കുന്നത് പലപ്പോഴും 12 ലക്ഷത്തിനു മുകളിലേക്കാണ്...

എനിക്ക് ഒരു വർഷത്തേക്ക് വരുന്ന മൊത്തം സാലറി അത്ര വരില്ല. അങ്ങനെയുള്ള ഞാൻ ഒരു വർഷം തന്നെ ബെഞ്ചിലിരുന്നാലും കമ്പനിക്കത് വെറും പുല്ലാണെന്ന് ഓർക്കണം! വർക്ക് വന്നാൽ അതിന്റെ എത്രയോ ഇരട്ടി ദിവസങ്ങൾ കൊണ്ട് കമ്പനിയുണ്ടാക്കും!!

ഒരു ഇരുപത്തിരണ്ടു കിലോയുടെ പാക്കറ്റുമായി കാഞ്ഞങ്ങാട് ബസ്സിറങ്ങിയ എന്നെ തലങ്ങും വിലങ്ങും നിന്നും ചോദ്യം ചെയ്യാനും ഭീഷണിപ്പെടുത്താനും ഞാൻ ചുമന്ന് ബസ്സിൽ കയറ്റിയതിന് അവനു കാശു കൊടുക്കാനും പറയുന്നതിന്റെ യുക്തിയെന്താ?! അതു നിങ്ങൾ മാർക്സിസിസ്റ്റുകാർക്കു മനസ്സിലാവുമായിരിക്കും; എനിക്ക് മനസ്സിലാവില്ല. ഇവിടെ ഞാനും ആ മഹാനും തമ്മിലുള്ളത് കമ്പനി-എമ്പ്ലോയി ബന്ധവുമല്ല. ഞാൻ നോക്കുകൂലിക്ക് എതിരു തന്നെയാണ്.

എനിക്ക് ചെയ്യാൻ പറ്റാത്ത പണിക്കാണ് ഞാൻ മറ്റൊരാളുടെ സേവനം നേടുന്നത്, അതുനു പ്രതിഫലം നൽകാനും തയ്യാറാണ്. എനിക്ക് ചെയ്യാൻ പറ്റുന്നതൊക്കെ മറ്റൊരാളുടെ തൊഴിലാണെന്നും, അത് അയാൾ തന്നെ ചെയ്യണം എന്നും, അയാളത് ചെയ്തില്ലെങ്കിൽ പോലും അതിനുള്ള പ്രതിഫലം കൊടുക്കണമെന്നുമൊക്കെ പറയന്നത് എവിടുത്തെ ന്യായമാണ്?

തൊഴിലെടുക്കുന്നവനെ വേണം തൊഴിലാളി എന്നു വിളിക്കാൻ!! അല്ലാതെ പിടിച്ചുപറിക്കാരനെയല്ല - പിടിച്ചു പറിക്കാരനെ പിടിച്ചു പറിക്കാരൻ എന്നു തന്നെ വിളിക്കണം. തൊഴിലിനെ സ്നേഹിക്കുന്ന യഥാർത്ഥ തൊഴിലാളിക്ക് ഇത് മനോവിഷമം ഉണ്ടാക്കും... സംഘടനാബലം വെച്ച് ഭീഷണി മുഴക്കി ഇവർ കാണിക്കുന്നത് പിടിച്ചു പറിയല്ല; അവരുടെ അവകാശമാണെന്ന നിലയിൽ അനേകം പോസ്റ്റുകൾ ഇവിടെ വന്നു കഴിഞ്ഞു - ഒരു ഇരയെന്ന നിലയിൽ ഞാൻ അതീവ ദുഃഖിതനാണ് ഇക്കാര്യത്തിൽ.

മായം... സർവ്വത്ര മായം

രണ്ടാഴ്ച മുമ്പ് ഒരു വിരുന്നുകാരി കൊണ്ടു വന്ന ആപ്പിൾ കൊണ്ടാ ആമി ഇപ്പോഴും പന്തു കളിക്കുന്നത്. കൊണ്ടു വന്നതു പോലുണ്ട് ഇപ്പോഴും!!! ആപ്പിൾ തിന്നേണ്ട സംഗതിയാണെന്ന് ആമിക്കറിയില്ല... അതൊണ്ട് തിന്നു നോക്കാൻ ശ്രമിക്കുന്നില്ല!! ഇനിയിപ്പം എന്താണ് തിന്നാനും കുടിക്കാനും ഉപയോഗിക്കുക എന്നതിനെ പറ്റി ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ന്റെ ഡിങ്കാ!! നോൺ വെജ് ഒക്കെയും ഘട്ടം ഘട്ടമായി നിരോധിക്കുന്നു, അരിയിൽ മൊത്തം പ്ലാസ്റ്റിക് ആണത്രേ, പച്ചക്കറിയിലും പഴങ്ങളിലും വിഷം, തണ്ണിമത്തനിലും കരിക്കിലും ഒക്കെ മരുന്നു കുത്തിവെയ്ക്കുന്നു, മുളകിലും കുരുമുളകു പൊടിയിലും മായം, പാലിൽ മായം, പാൽപ്പൊടിയിൽ മായം... സർവ്വത്ര മായം!! സരിതയുടെ കത്തു പോലും മായമത്രേ!! ജീവിക്കാൻ തന്നെ പേടിയാവുന്നു!!!

Monday, April 06, 2015

വെറുതേയൊരു പോസ്റ്റ്! #വിശ്വാസം

വിശ്വാസികളെല്ലാം ഒരുപോലെയാണ്;
ഹൈന്ദവരാകട്ടെ, ക്രൈസ്തവരാവട്ടെ, മുഹമ്മദീയരാവട്ടെ മാർക്സിസ്റ്റുകാരാവട്ടെ, സംഘികളാവട്ടെ, ...
അവർക്കു വലുത് അവരുടെ വിശ്വാസപ്രമാണങ്ങളാണ്; അവരുടെ തത്ത്വസംഹിതകളാണ്...
അതിൽ തെറ്റുണ്ടെന്നോ, ഉണ്ടാവാം എന്നു പോലുമോ അവർ വിശ്വസിക്കാൻ തയ്യാറല്ല...
ഇവരോടുള്ള ആശയസംവാദങ്ങൾ പുരോഗമനപരമായിരിക്കില്ല; തർക്കിക്കാതിരിക്കലോ മൗനപാലനമോ ആണ് അഭികാമ്യം.
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണവരുടെ വിശ്വാസസംഹിതകൾ എന്നു പറഞ്ഞാൽ അവരതു കൂട്ടാക്കില്ല; ഇന്നുമതിനു വജ്രത്തിളക്കമെന്നേ അവർ പറയൂ!!
അന്നത്തെ ശാസ്ത്രവും ചരിത്രവും ഒക്കെയേ അതിലുള്ളൂ, അല്ലെങ്കിൽ അന്നത്തെ ശാസ്ത്രവും ചരിത്രവും വെച്ച് അല്പം കൂടെ ദൂർഘവീക്ഷണത്തോടെ എഴുതിയവയാണവകൾ.
ആ കാലഘട്ടത്തിന്റെ മാനങ്ങളറിഞ്ഞ് ഈ വിശ്വാസങ്ങളെ  വായിക്കുക എന്നത് ഏറെ രസകരമാണ് - ഒരു അവിശ്വാസിക്ക്. പക്ഷേ, വിശ്വാസിക്ക് അത് ജീവനും ജീവിതവും ആകുന്നു.

ഒഴുക്കില്ലാത്ത ജലം പോലെ തിരുത്തപ്പെടലുകളില്ലാതെയാണിവ ഇന്നു കിടക്കുന്നത്. അതുകൊണ്ടു തന്നെ പലതിനും ദുർഗന്ധം വന്നു തുടങ്ങിയിരിക്കുന്നു. കാലം മാറിയത് ഈ സംഹിതകൾ അറിയുന്നില്ല!
കാലത്തെ ഉൾക്കൊള്ളാൻ പറ്റാതെ ഇവയൊക്കെ തന്നെയും വിമ്മിട്ടപ്പെടുന്നത് ഒരവിശ്വാസിക്ക് പുറത്തു നിന്നും കണ്ടുനിൽക്കാനാവും. ഭൂമി പരന്നതാണെന്നു പറയുന്ന ഒരു മതഭക്തനെ ഈയടുത്തു നമ്മൾ കണ്ടു! ദിവ്യഗർഭങ്ങളുടെ പൊളിച്ചെഴുത്തുകൾ കണ്ടു! ആരുമൊന്നും നേടാതെ പലതരം വായിട്ടലക്കലുകൾ അവിടവിടങ്ങളിൽ നടക്കുന്നുമുണ്ട്!

ഇന്നത്തെ യുക്തികൊണ്ട് അന്നത്തെ സാമൂഹിക ക്രമങ്ങളെ അളക്കുന്നത് അക്രമമാവും. പഴയ കാല സാമൂഹികക്രമങ്ങളെ അധികരിച്ചുണ്ടായ ഈ സംഹിതകൾ അതുണ്ടായ കാലത്തെ നിലനിൽപ്പിനായി ഉയർത്തിയ കഥകളും കീഴ്വഴക്കങ്ങളും ഇന്നിന്റെ ലോജിക്കിൽ ഒരു പക്ഷേ, പരിഹാസ്യമാവുന്നു... അച്ഛനോടൊപ്പം ശയിച്ച പെണ്മക്കളെ കുറിച്ചുള്ള ആ പുസ്തകം കുടുംബങ്ങൾക്കിടയിൽ പാരായണം ചെയ്യുന്നതു തന്നെ അബദ്ധമെന്ന് ഈയിടെ ഫെയ്സ്ബുക്കിൽ ഏതോ ഒരു സാമദ്രോഹി കുറിച്ചിട്ടതു കണ്ടു!! ചേട്ടച്ചാരെ കപടമാർഗത്തിൽ കൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കുന്ന അനുജൻ രാമായണത്തിൽ ഉണ്ട്! അഞ്ചു പുരുഷന്മാർ ഒരുപോലെ പങ്കിട്ടെടുത്ത പാഞ്ചാലി വസിക്കുന്നിടമാണ് ഭാരതകഥ! ദൈവപ്രീതിക്കായി മകനെ ബലികൊടുക്കുന്ന അച്ഛന്റെ കഥ ഏതുരീതിയിൽ വിശ്വസിനീയമാവും!! ഇന്നിന്റെ കണ്ണിലിവയൊക്കെയും തെറ്റാവും... പക്ഷേ അന്നേത്തെ സാമൂഹിക വ്യവസ്ഥകൾ, കുടുംബബന്ധങ്ങൾ ഒക്കെ ആരറിഞ്ഞു!! ഈ പുസ്തകങ്ങളിൽ കാണുന്ന സൂചനകളിലൂടെ ഊഹിക്കാനേ നിർവ്വാഹമുള്ളൂ. അതിനു വിശ്വാസം മാറ്റിവെച്ച് ചരിത്രപരമായി ഇവകളെ നേരിടണം.

Sunday, April 05, 2015

ദൃശ്യം ഹിന്ദി സിനിമ - വാട്സാപ്പിൽ

വാട്സ്ആപ്പ് പലപ്പോഴും ചിരിപ്പിച്ച് കൊല്ലാറുണ്ട്, ഇതാ പുതിയൊരെണ്ണം
... ........ ........... ........
ദൃശ്യം ഹിന്ദി സിനിമ കഥയില്‍ വ്യത്യാസമുണ്ട്. അജയ് ദേവ്ഗണിന്റെ പെങ്ങള്‍ ഒരു പശുവിനെ അബദ്ധത്തില്‍ കൊല്ലുന്നു. അജയ് ശവം കുഴിച്ചിടുന്നു. സംഘപരിവാരുകാര്‍ വിവരം അറിയുന്നു. ഗോമാതാവിന്റെ ശവം എവിടെ എന്ന് അറിയാനായി അവര്‍ അജയനെയും പെങ്ങളെയും മര്‍ദിക്കുന്നു. പെങ്ങള്‍ സത്യം പറയുന്നു. പക്ഷേ കുഴി മാന്തി നോക്കിയപ്പോള്‍ ഒരു മനുഷ്യന്‍റെ ശവം!! സംഘികള്‍ ഇളിഭ്യരായി തിരിച്ചു പോവുന്നു. ക്ലൈമാക്സില്‍ അജയ് ചിരിക്കുമ്പോള്‍ ആര്‍എസ് എസിന്‍റെ പുതിയ ഓഫീസിന്‍റെ താഴെ ഗോമാതാവ്..!! :)

Saturday, April 04, 2015

ബീഫ് ഫെസ്റ്റ് Vs ബാർ ഫെസ്റ്റ്


ബീഫ് നിർത്തിയപ്പോൾ ബീഫ് ഫെസ്റ്റ് നടത്തിയ ആൾക്കാരൊക്കെ കൂടി ബാർ നിർത്തിയപ്പോൾ ബാർ ഫെസ്റ്റ് നടത്തുമോ എന്തോ?!!

മിസ്സ്ഡ് കോളും ബിജെപിയും

ബിജെപ്പിക്കാർ ആളെപ്പിടിക്കാൻ നടക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അൺനോൺ നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ ഒക്കെയും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ആർക്കെങ്കിലും വിളിക്കാൻ തോന്നുന്നുണ്ടെങ്കിൽ മുങ്കൂറായി നമ്പർ തരേണ്ടതാണെന്നു കൂടി ഓർമ്മപ്പെടുത്തുന്നു. ഞാനത് എന്റെ കോണ്ടാക്റ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതായിരിക്കും :p എന്ത് പണ്ടാരാണോ?


#bjp #fraud #misscall 

Friday, April 03, 2015

കോൺഗ്രസ്സും തൊലിവെളുപ്പും!

ചില സത്യങ്ങളങ്ങനെ വിളിച്ചു പറയാൻ കൊള്ളാത്തതാണ്.
സോണിയ പ്രതിഷേധിച്ചു;
രാഹുൽ പ്രതിഷേധിച്ചു;
കോൺഗ്രസ്സ് പ്രതിഷേധിച്ചു;
മിക്ക പ്രതിപക്ഷ പർട്ടികളും പ്രതിഷേധിച്ചു;
നൈജീരിയന്‍ സ്ഥാനപതിയും പ്രതിഷേധിച്ചു;
അവസാനം മന്ത്രി മാപ്പും പറഞ്ഞു കൈകഴുകി...

രാജീവ് ഗാന്ധി തൊലിവെളുപ്പില്ലാത്ത ഒരു നൈജീരിയക്കാരിയെയാണ് വിവാഹം കഴിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ അവരെ നേതാവായി അംഗീകരിക്കുമായിരുന്നോ എന്ന് ഗിരിരാജ് സിങ് ചോദിക്കുകയുണ്ടയി!
അതിന്റെ പുറകിലെ രാഷ്ട്രീയം എന്തുമാവട്ടെ, തൊലിയുടെ നിറത്തിനോടുള്ള വിവേചനം ഇന്ത്യയിൽ ഇന്നും ശക്തമായി തന്നെ ഉണ്ട് എന്നതൊരു സത്യമാണ്.
പക്ഷേ, പരസ്യമായി അതംഗീകരിക്കാനാരെങ്കിലും തയ്യാറാവുമെന്നു കരുതുന്നില്ല.

കറുപ്പുനിറമായതിന്റെ പേരിൽ അകറ്റി നിർത്തപ്പെടുന്നവർ, വെളുപ്പിനുള്ളിലെ വൃത്തികെട്ട വിവേചനചിന്ത ഇതു രണ്ടും ഒട്ടേറെ തവണ ശ്രദ്ധിക്കാനിടവന്നിട്ടുണ്ട്... ചിലതൊക്കെ മാറാൻ സമയമെടുക്കും...
കേരളത്തിൽ അതത്രയ്ക്ക് വികൃതമായി കണ്ടിട്ടില്ല; എങ്കിലും ചെറിയൊരു വിവേചനബോധം ഇല്ലാതില്ല.

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License