Sunday, April 12, 2015

മരണങ്ങൾ ഓർമ്മിപ്പിക്കുന്നത്

ചില മരണങ്ങൾ ചിലതൊക്കെ ഓർമ്മിപ്പിക്കുന്നു...
ആമിയെ പ്രസവിക്കാനായി മഞ്ജു കാഞ്ഞങ്ങാട് ഗവണ്മെന്റ് ആശുപത്രിയിൽ അഡ്മിറ്റായ സമയത്ത്....
വെള്ളരിക്കുണ്ടിനപ്പുറത്തുള്ള കുന്നുംകൈ ഭാഗത്തു നിന്നും എത്തിയ ഒരു പാവപ്പെട്ട കുടുംബത്തിലെ അമ്മയുടെ വേവലാതി കാണാനിടയായി...
മകൾക്ക് പ്രസവവേദന തുടങ്ങിയിട്ട് സമയമേറെയായി,
പക്ഷേ, ഡോക്ടർ മൈൻഡ് ചെയ്യുന്നില്ല എന്നായിരുന്നു പരാതി; അതിനവർക്ക് കാരണവും പറയാനുണ്ടയിരുന്നു...
പ്രസവിക്കുന്നതിനു മുമ്പായി അതുവരെ കൺസൾട്ട് ചെയ്ത ഗവണ്മെന്റ് ഡോക്റ്റർക്ക്, ഡോക്ടറെ പേർസണലായി കണ്ട് 1500, 2000 രൂപ കൊടുക്കുന്ന പതിവുണ്ടത്രേ!
ആ അമ്മ തന്റെ ഇളയ മകനോട് 1500 രൂപ കൊണ്ടുവരാൻ പറഞ്ഞിരുന്നു,
പക്ഷേ, മകനു പണം സംഘടിപ്പിക്കാൻ പറ്റാത്തതിനാൽ കൃത്യസമയത്ത് എത്താനായില്ല...
പെൺകുട്ടിയെ പ്രസവ വാർഡിലേക്ക് കയറ്റാത്തത് ഡോക്ടർക്ക് കാശു കൊടുക്കാത്തതിനാലാണെന്നും മകൻ ഇപ്പം വരും ഒരായിരം രൂപ തരുമോ - മോൾ വേദനകൊണ്ട് പുളയുന്നത് സഹിക്കാനാവുന്നില്ല എന്നും ചോദിച്ച് ആ അമ്മ കരയുന്നത് കണ്ട് സങ്കടം തോന്നി...!
സത്യത്തിൽ പണം കൊടുക്കാത്തതു കൊണ്ടൊന്നുമായിരുന്നില്ല ആ കുട്ടിയെ അകത്ത് കയറ്റാതിരുന്നത്...
പക്ഷേ, ആ അമ്മ അത് വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല.
എന്തായാലും മകൻ മുക്കൽ മണിക്കൂറിനുള്ളിൽ കാശുമായെത്തി;
ഡോക്ടർക്ക് അതു കൊടുത്തു;
പെൺകുട്ടിയെ ലേബർ റൂമിൽ കയറ്റി സുഖപ്രസവും കഴിഞ്ഞ് കുഞ്ഞിനെയെടുത്ത് നിറകണ്ണുകളോടെ ആ അമ്മ നിൽക്കുന്ന ചിത്രം ഇപ്പോഴും മനസ്സിലുണ്ട്...!

ആമിയുടെ ജനനസമയത്ത് പരിചരിച്ച ആ നല്ല ഡോക്ടർ മരിച്ചു;
ഇന്നു രാവിലെ ഒരാക്സിഡന്റിലായിരുന്നു മരണം...
ഇതു കേട്ടപ്പോൾ എന്റെ മനസ്സ് ആ ഗവണ്മെന്റാശുപത്രിയിലേക്ക് എത്തിയതായിരുന്നു!
എത്രയെത്ര ആളുകൾ!
എത്ര പേർ മരിക്കുന്നു!
എത്ര പേർ ജനിക്കുന്നു!!
പലതരം കഥകളിലൂടെ ഇടയ്ക്ക് ചിലരൊക്കെ പരസ്പരം സംവദിക്കേണ്ടി വരുന്നു!!
എന്തായാലും ഡോക്ടർക്ക് നിത്യശാന്തി!!


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License