Monday, September 24, 2012

നടനതിലകം മാഞ്ഞു!


മലയാളത്തിന്റെ പെരുംതച്ചന് ആദരാഞ്ജലികൾ!
മലയാളചലച്ചിത്രരം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകൻ. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര-സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്നു അദ്ദേഹത്തിന്.
അദ്ദേഹത്തെക്കുറിച്ച് കൂടുതൽ...
 

Saturday, September 22, 2012

പത്തിലെത്തുന്ന മലയാളം വിക്കിപീഡിയ!

കേരള പ്രസ് അക്കാഡമിയുടെ മീഡിയ എന്ന മാഗസിനില്‍ വന്ന വിക്കിപീഡിയയെ കുറിച്ചുള്ള ഒരു ആര്‍ട്ടിക്കിള്‍ പങ്കുവെയ്ക്കുന്നു. എല്ലാവരും വായിക്കുമല്ലോ!
chayilyam.com/wikipedia/article.pdf

Thursday, September 20, 2012

വിഷാണുക്കൾ!!

മുസ്ലീം-തീവ്രവാദി-സർട്ടിഫിക്കേറ്റ്
മാലിപ്പുറം വളപ്പ് പന്തക്കല്‍ മുഹമ്മദ് എന്ന പി.ജി വിദ്യാര്‍ഥിക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റിലാണ് എളങ്കുന്നപ്പുഴ വില്ലേജോഫിസർ ആയ ധ്രുവനാഥ പ്രഭു മുസ്ലിം വിഭാഗത്തിലെ തീവ്രവാദ സംഘടനകളില്‍പ്പെടുന്ന ആളല്ല എന്നെഴുതി ഒപ്പിട്ട് സാക്ഷ്യപത്രം നൽകിയത്. എറണാകുളം മഹാരാജാസ് കോളജില്‍ കെമിസ്ട്രി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് മുഹമ്മദ്. നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാണ് മുഹമ്മദ് എളങ്കുന്നപ്പുഴ വില്ലേജോഫിസില്‍ അപേക്ഷ സമര്‍പ്പിച്ചത്.

മുസ്ലിം തീവ്രവാദിയല്ലെന്ന സര്‍ട്ടിഫിക്കറ്റ് നൽകിയതിൽ വില്ലേജോഫിസര്‍ പരസ്യമായി മാപ്പ് പറഞ്ഞത്രേ - അങ്ങനെ ഒരു മാപ്പു പറഞ്ഞാൽ ഒതുങ്ങുന്ന വിദ്ദ്വേഷമാണോ ആ സുമൂഹദ്രോഹി ചെയ്തുകൂട്ടിയത്!! പോരാ!! ഈ വിഷവിത്തിനെ നിയമപരമായി തന്നെ ശിക്ഷിക്കണം!!  അത്ഭുതം തോന്നുന്നു! ഒരാൾ തീവ്രവാദിയല്ല എന്നു തിരിച്ചറിയാനുള്ള എന്ത് ഉപകരണമായിരിക്കും അയളുടെ കൈയിൽ ഉണ്ടായിരിക്കുക!!! എന്തു മാനദണ്ഡത്തിലായിരിക്കും അയാൾ ആ വിദ്യാർത്ഥിക്ക് അങ്ങനെയൊരു സർട്ടിഫിക്കേറ്റ് നൽകിയിരിക്കുക?

മാധ്യമം വായിക്കുക...

വിലക്കയറ്റത്തെ വരെ വ്യഭിചരിക്കുന്നു!!

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എൽ. പി. ജി. ഗ്യാസ് സിലിണ്ടർ 6 നു പകരം 9 എണ്ണം സബ്‌സിഡിയോടെ കൊടുക്കുമെന്ന്!! ഇതെന്ത് ന്യായം!! മറ്റു സംസ്ഥാനങ്ങളിൽലെജനങ്ങൾക്കിതിനൊന്നും അർഹതയില്ലെന്നോ!! അങ്ങനെയെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിലക്കയറ്റം തന്നെ ഒഴിവാക്കാമായിരുന്നില്ലേ, പകരം മറ്റു പാർട്ടികൾ ഭരിക്കുന്നിടത്തൊക്കെ 5 രൂപയ്ക്ക് പകരം പത്തോ പതിനഞ്ചോ കൂട്ടാമായിരുന്നില്ലേ!! പൊതുജനങ്ങൾക്ക് എന്തെങ്കിലുമൊക്കെ കിട്ടണമെങ്കിൽ കോൺഗ്രസ് തന്നെ വരണമെന്ന വിചാരം ജനങ്ങൾക്കിടയിൽ ഉണ്ടാവുമായിരുന്നില്ലേ!! കഷ്ടം പ്രധാനമന്ത്രി!! സോണിയാ മാഡത്തിന്റെ കൺട്രോളിൽ കോർപ്പറേറ്റുകളുടെ സഹയാത്രികനായി കീകൊടുത്ത പാവയെ പോലെ ആ കസേരയിൽ നിവർന്നിരിക്കാൻ സർവേശ്വരൻ അങ്ങേയെ അകമഴിഞ്ഞ് അനുഗ്രഹിക്കട്ടെ!

മനോരമ ന്യൂസിൽ നിന്നും...

Tuesday, September 18, 2012

ഇന്നസെന്റ്സ് ഓഫ് മുസ്ലീംസ്

ഇന്നലെ ആ സിനിമയുടെ ട്രെയിലൽ കണ്ടു :(
ഇത്ര നീചമായ ഒന്നായിരിക്കുമെന്ന് കരുതിയിരുന്നതേയില്ല! ഈ സിനിമയുടെ നിർമ്മാണവും തികഞ്ഞ ഒരു ഭീകരവാദം തന്നെയാണ്. മതവിദ്ദ്വേഷം വളർത്തണം; വിശ്വാസികളെ തമ്മിലടിപ്പിക്കണം എന്നൊക്കെയുള്ള ഉദ്ദേശ്യമേ ആ സിനിമ ലക്ഷ്യം വെച്ചിരുന്നുള്ളൂ. ദൗർഭാഗ്യവശാൽ അത് ഭംഗിയായി നിറവേറിക്കൊണ്ടിരിക്കുന്നു... ആ സിനിമ കണ്ടാൽ ഏതൊരു മനുഷ്യനും തോന്നുന്നത് ഒരു തരം അറപ്പാണ്. ആരോരും അറിയാതെ തീയിട്ട് നശിപ്പിക്കേണ്ട ആ സിനിമ ഇപ്പോൾ ലോകോത്തര ഹിറ്റായിമാറിയിരിക്കുന്നു എന്നത് ഒരു വിരോധാഭാസമാണ്.
ഇന്ത്യാവിഷനിലെ ഈ വാർത്തയുമായി ചേർത്തു വായിക്കുക!

Monday, September 17, 2012

ശരി വി.എസ്സോ പാർട്ടിയോ?

പാർട്ടിയുടേയും പൊലീസിന്റേയും വാക്കു കേൾക്കാതെ വി. എസ്. നാളെ കൂടംകുളത്തേക്ക്...
പാർട്ടിയോട് ആലോചിക്കാതെയാണെന്ന് കോടിയേരി.
എനിക്കൊന്നും പറയാനില്ലെന്ന് കാരാട്ട്!
-------------
15000 കോടി രൂപ ഇതിനു വേണ്ടി മുടക്കിയത്രേ! അതിനാൽ ഇത് ഉപേക്ഷിക്കാൻ വയ്യ എന്ന നിലപാട് ആണത്രേ CPIM ന്!!
-------------
സീതാറാം യെചൂരി ആണവ നിലയങ്ങൾക്കെതിരെ ഒരു ലേഖനം എഴുതിയിരുന്നു.  അതിൽ പറയുന്നത് ആണവ നിലയങ്ങൾ നമ്മൾക്കു വേണ്ട എന്നാണ്. അതു നൽകുന്ന ഗുണഫലങ്ങളേക്കാൾ തലമുറകൾ നീണ്ടുനിൽക്കുന്ന ദുരിതങ്ങൾ ആയിരിക്കും എന്നതിൽ വിശദീകരിക്കുന്നു.
-------------
ഫ്രാൻസ്, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുമാണ് ടെക്നോളജിയും ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത്. അവർ ഈ പരിപാടി എന്നെന്നേക്കുമായി നിർത്തിവെയ്ക്കാൻ പോകുന്നു. അപ്പോൾ ഭാവിയിൽ ടെക്നോളജി അപ്ടേഷൻസ് വലിയൊരു പ്രശ്നമാവും
-------------
ന്യൂക്ലിയർ വേസ്റ്റ്: ഇതിനെ പറ്റി യാതൊരു ധാരണയും ഇതുവരെ ഉണ്ടാക്കിയിട്ടില്ലത്രേ! ഇത് ഭൂമിയിൽ നൂറ്റാണ്ടുകളോളം നിൽക്കുമത്രേ!

പടന്നക്കാട് മേൽപ്പാലം - ഉദ്ഘാടനം



പത്തുവർഷത്തിനു മേലെ ആയെന്നു തോന്നുന്നു ഇതിന്റെ പണി തുടങ്ങിയിട്ട്. ഇന്നു രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി ശ്രി. ഉമ്മൻ ചാണ്ടി ഇതിന്റെ ഉദ്ഘാടനം നടത്തിയത്രേ. അല്പം വൈകിയിട്ടാണെങ്കിലും ആ പണി തീർത്തല്ലോ... നന്നായി! കാക്കത്തീട്ടത്തിന്റെ മണം ഇനി ബസ്സ് യാത്രക്കാർ സഹിക്കേണ്ടി വരില്ല എന്ന ആശ്വാസവും ആയി.

മലബാറിലെ ഏറ്റവും നീളം കൂടിയ പാലമാണത്രേ പടന്നക്കാട്ടെ മേൽപ്പാലം.  1200 മീറ്റര്‍ നീളമുണ്ട് ഇതിന്. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ മേൽപ്പാലം കൂടിയാണ്. ആദ്യത്തേത് ബേക്കലം കോട്ടയ്ക്കടുത്തായി പള്ളിക്കരയിൽ സ്ഥിതിചെയ്യുന്നു. ഇതിന്റെ പണിയും ഏതാണ്ട് പത്തുവർഷമെടുത്തുകാണും എന്നു തോന്നുന്നു.

ചെറുപ്രായത്തിൽ പടന്നക്കാട് റെയിൽവേ ഗേറ്റിനരികെ ട്രൈൻ പോകാനായി കാത്തിരിക്കുന്നത് ഒരു കൗതുകമായിരുന്നു. വളർന്നു വന്നപ്പോൾ വല്ലാത്ത വിരസതയായി അതു മാറി. കൂടാതെ സമീപത്തുള്ള അരയാൽ മരങ്ങളിൽ നിറയെ കാക്കക്കൂടുകളാണ്. കാക്കകളുടെ കലപിലശബ്ദം ഗേറ്റ് തുറക്കുവോളം സഹിക്കണം. അതിലേറെ അസ്സഹനീയമാണ് കാക്കത്തീട്ടത്തിന്റെ മണം!

ആ റെയിൽവേ ഗേറ്റ് ഓർമ്മയിൽ കൊണ്ടുവരുന്ന മറ്റൊരു കാര്യമുണ്ട്. പ്രി-ഡിഗ്രി പ്രൈവറ്റായി എഴുതുന്ന കാലം. പരീക്ഷ നെഹ്റു കോളേജിൽ വെച്ചായിരുന്നു. കാഞ്ഞങ്ങാട് നിന്ന് പോകുന്ന ബസ്സിൽ കൂട്ടുകാരോടൊപ്പം ഞാനും ഉണ്ട്. ഞങ്ങൾ ഒരു സീറ്റിൽ മടിയിലായി ഇരിക്കുന്നു. ബസ്സ് പടന്നക്കാട് ഗേറ്റിൽ എത്തി. ഗേറ്റ് തുറന്നതേ ഉള്ളൂ. പെട്ടന്ന് ഒരുവൻ പറഞ്ഞു അതാഡാ ആ ബസ്സിൽ ഒരു ചരക്ക്. എതിരേ വരുന്ന ബസ്സിൽ അലസചിന്തകളുമായി ഒരു സുന്ദരി! ഞങ്ങൾ നോക്കി. കൂടെയുള്ള രമേശൻ അവളെ കണ്ട ഉടനേ കുറേ ഫ്ലൈയിങ് കിസ്സും സൈറ്റടികളും പാസാക്കി കഴിഞ്ഞു. ബസ്സുകൾ തമ്മിൽ അടുത്തെത്തി. കൃത്യം പാളത്തിനു മുകളിൽ, രണ്ടുസീറ്റുകളും തൊട്ടടുത്ത്... ബസ്സുകൾ അവിടെ അങ്ങോട്ടുമല്ല ഇങ്ങോട്ടുമല്ല എന്ന രീതിയിൽ ഉടക്കി നിന്നു. എലിയേ പോലെയിരുന്ന ആ പെൺകുട്ടി സിംഹത്തെ പോലെ അലറി; എണിറ്റിരുന്ന് ആഞ്ഞടിച്ചു!! രമേശൻ മാറിയതിനാൽ അവളുടെ കൈ ബസ്സിന്റെ വിൻഡോയിൽ തട്ടി; കുപ്പിവളകൾ പൊട്ടിത്തകർന്നു, അവളുടെ കൈകൾ മുറിഞ്ഞിരിക്കണം... അവളുടെ കൂടെ മൂന്നാലു പെൺ കുട്ടികൾ ചീറ്റിത്തകർക്കുന്നു!! കാര്യമറിഞ്ഞില്ലെങ്കിലും ചില ആണുങ്ങളും ആ ബസ്സിൽ നിന്നും തെറിയഭിഷേകം ചെയ്യുന്നു! ഭാഗ്യത്തിന് അപ്പോൾ തന്നെ ബ്ലോക്ക് ഒഴിവായി; ബസ്സ് നീങ്ങി!!

പൈസാ ബോൽത്താ ഹേ!

പൈസാ ബോൽത്താ ഹേ! കള്ളനോട്ടുകളെ വേർതിരിച്ചറിയുന്നതിനു സഹായിക്കുന്ന ആർ. ബി. ഐ-യുടെ സൈറ്റ്. വിവിധ ഇന്ത്യൻ രൂപയുടെ ചിത്രവും, അവയിൽ കൊടുത്തിരിക്കുന്ന ഐഡന്റിഫിക്കേഷൻ മാർക്കുകളും അവയുടെ വിശദീകരണവും കൊടുത്തിരിക്കും. അറിഞ്ഞു വെച്ചിരിക്കുന്നത് നല്ലതുതന്നെ!

Sunday, September 16, 2012

ഇന്ന് ഓസോൺ ദിനം! - സെപ്റ്റംബർ 16

ഭൂമിയ്ക്കു മേലേ ഒരു പുതപ്പുണ്ടെന്നും ഓസോൺ എന്നു പേരുള്ള ആ പുതപ്പ് നശിച്ചാല്‍ വലിയ പ്രശ്നമാണെന്നുമൊക്കെ ഇന്ന് കൊച്ചു പിള്ളേര്‍ക്കുവരെ അറിയാം. എങ്കിലും, അന്തരീക്ഷ മലിനീകരണമൊന്നും ഒരു പ്രശ്നമേയലെ്ലന്നാണ് നമ്മുടെ ധാരണ. ഓസോണ്‍ സംരക്ഷണദിനം എന്നാല്‍ സ്കൂള്‍ പിള്ളേര്‍ക്ക് പോസ്റ്റര്‍ ഒട്ടിക്കാനുള്ള ഒരു ദിവസം എന്നതൊഴിച്ചാല്‍ എന്തു പ്രത്യേകതയാണതിനുള്ളത്.

ഓസോൺ
ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് സ്വിറ്റ്സർലൻഡിലെ ബേസൽ (Basel) സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ (Christian Freidrich Schonbein, 1799-1868) എന്ന ജർമ്മൻകാരനാണു്. വെള്ളത്തിലൂടെ വിദ്യച്ഛക്തി കടത്തിവിടുമ്പോൾ ഒരു പ്രത്യേക മണമുണ്ടാകുന്നതിനെപ്പറ്റി 1839ൽ അദ്ദേഹം സർവ്വകലാശാലയിലെ പ്രകൃതി ഗവേഷണ സമിതിയിൽ സംസാരിച്ചു. അതിനുമുമ്പു് മാർട്ടിൻ വാൻ മാരം (Martin van Marum, 1750-1837) എന്ന ഡച്ച് ശാസ്ത്രജ്ഞനും ഇങ്ങനത്തെ മണത്തിന്റെ കാര്യം ശ്രദ്ധിച്ചിരുന്നതായി പറയപ്പെടുന്നു. അദ്ദേഹമതു് കൂടുതൽ പഠിക്കാൻ ശ്രമിച്ചില്ല. എന്നാൽ ഷോൺബെയ്ൻ അതേപ്പറ്റി കൂടുതൽ പഠിക്കുകയും 1840ൽ ഫ്രഞ്ച് അക്കാദമിയിലേക്കു് എഴുതുകയും മണമുണ്ടാക്കുന്ന വസ്തുവിനു് ഓസോൺ എന്ന പേരു് നിർദ്ദേശിക്കുകയും ചെയ്തു.
ഓസോണിനെ കുറിച്ച് കൂടുതൽ വിക്കിയിൽ

ഓസോൺ പാളി
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യാസ്തമാകാം. 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെന്രി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും. 1928 നും 1958 നും ഇടയി അദ്ദേഹം ലോകവ്യാപകമായി ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഗല സ്ഥാപിക്കുകയുണ്ടായി, അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂണിറ്റ് എന്നു വിളിക്കുന്നു.എല്ലാവർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു.

ഓസോൺ പാളിയെ കുറിച്ച് കൂടുതൽ വിക്കിയിൽ

ടിക്കറ്റ് ചാർജ് ഇരട്ടിയാക്കിയാൽ തീരുന്ന പ്രശ്നം!!

ഇടുക്കിയിലെ KSRTC സർവീസുകൾ വെട്ടിക്കുറയ്‌ക്കാൻ പോകുന്നു. ഇപ്പോൾ തന്നെ മറ്റു സ്ഥലങ്ങളിലെ ചാർജുകളേക്കാൾ 25% അധിക ടിക്കറ്റ് ചാർജ് ഇടുക്കിക്കാർ മലയോരമേഖലകളിലേക്കു കൊടുത്തു വരുന്നുണ്ടത്രേ.. ആദിവാസി മേഖലകളിലേക്കുള്ള സർവീസുകളാണ് നിർത്താൻ പോകുന്നത്. ഡീസൽ വില വർദ്ധനവ് കെ. എസ്. ആർ. ടി. സി. -യെ വൻ നഷ്ടത്തിലാക്കിയിരിക്കുന്നുവത്രേ...

ടിക്കറ്റ് ചാർജ് ഇരട്ടിയാക്കിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ ഇത്. പാവപ്പെട്ടവന്റെ കഴുത്തിലാണല്ലോ ഏതൊരു ഗവണ്മെന്റും ആദ്യം കേറി പിടിക്കുന്നത്. മധ്യവർഗം വല്ലാതെ പ്രതികരിച്ചു എന്നു വരും. ഇതാവുമ്പോൾ ആ പേടിവേണ്ട!!

ഇനി എന്തൊക്കെ സഹിക്കണം ഈ ജനങ്ങൾ!! ലക്ഷക്കണക്കിന് ജനങ്ങളുടെ സാമ്പത്തിക ഭദ്രതയാണ് കോൺഗ്രസ് നേതൃത്വം പാടേ തകർത്തുകളഞ്ഞത്. സോഷ്യൽ റീഫോർമേഷനുവേണ്ടി പണം കണ്ടെത്താനും സുസ്ഥിരവികസനമെന്ന മന്മോഹൻ സിംങിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താനും വേണ്ടിയാണത്രേ വിലക്കയറ്റം!! ഇന്നും നാളെയും ദുഃസഹമാക്കിക്കൊണ്ടുള്ള എന്തു വികസനമായിരിക്കും മന്മോഹൻ സിംങ് സ്വപ്നം കാണുന്നത് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

വാഷിങ്‌ടൺ പോസ്റ്റ് മന്മോഹൻസിംങിനെ ഈയിടെ കാര്യപ്രാപ്തിയില്ലാത്ത പ്രധാനമന്ത്രി എന്ന രീതിയിൽ വല്ലാതെ കുറ്റപ്പെടുത്തിയിരുന്നു. തന്റെ കാര്യപ്രാപ്തി അവർക്കുവേണ്ടി തെളിയിക്കാനല്ലേ ഇത്തരത്തിലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ എന്നു ന്യായമായും സംശയിക്കാവുന്നതാണ്.


Saturday, September 15, 2012

ലോകത്തിലെ ആദ്യത്തെ കളർ സിനിമ 1902-ഇൽ

ലോകത്തിലെ ആദ്യമായി കളറില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കണ്ടെത്തി. 110 വര്‍ഷങ്ങളായി വിസ്മൃതിയില്‍ ആണ്ടുകിടന്ന ദൃശ്യങ്ങളാണ് ലണ്ടനില്‍ കണ്ടെടുത്തത്. ലോക സിനിമയുടെ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന ഈ കണ്ടെത്തല്‍ ലണ്ടനിലെ ദേശീയ മാധ്യമ മ്യൂസിയത്തിന്റെ സംഭാവനയാണ്. ബ്രാഡ്ഫോഡിലുള്ള മ്യൂസിയത്തില്‍ നിന്നു തന്നെയാണ് ഫൂട്ടേജ് കണ്ടെത്തിയത്.
ദേശീയ മാധ്യമ മ്യൂസിയത്തിന്റെ ഛായാഗ്രഹണ വിഭാഗം മേല്‍നോട്ടക്കാരനായ മൈക്കള്‍ ഹാര്‍വെയാണ് ഈ ഫൂട്ടേജുകള്‍ കണ്ടെടുത്തത്.  നാശത്തിന്റെ വക്കിലെത്തിയിരുന്ന ഫൂട്ടേജുകള്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പുനര്‍നിര്‍മ്മിച്ച് ഡിജിറ്റല്‍ നിലവാരത്തില്‍ വീണ്ടെടുക്കുകയായിരുന്നു.
പ്രശസ്ത ബ്രിട്ടീഷ് ഛായാഗ്രാഹകനായ എഡ്‌വാര്‍ഡ്‌ റെയ്മണ്ട് ടേണറാണ് ഈ സിനിമയുടെ സൃഷ്ടാവ്. 1902ലാണ് എഡ്‌വാര്‍ഡ്‌ ടേണര്‍ ഈ സിനിമ ചിത്രീകരിക്കുന്നത്. അഞ്ചു മുതല്‍ നാല്‍പ്പത് സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ഫൂട്ടേജുകളില്‍ ലണ്ടന്‍ തെരുവ്, മാര്‍ച്ച് ചെയ്യുന്ന പട്ടാളക്കാര്‍, ഊഞ്ഞാലാടുന്ന കുട്ടി , പഞ്ചവര്‍ണ തത്ത, തളികയിലുള്ള മീനുകളെ നോക്കി പൂക്കളുമായ കളിക്കുന്ന മൂന്ന് കുട്ടികള്‍‍ എന്നീ ദൃശ്യങ്ങളാണുള്ളത്. ഇതോടെ ലോകത്തെ ആദ്യത്തെ കളര്‍ സിനിമയുടെ പിതാവ് എന്ന പേര് എഡ്വാഡ് ടേണറുടേതാകും. 
1902 ല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ ചിത്രം ലോകത്തിലാദ്യമായി കിനെമാകളര്‍  സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 1899ല്‍ ഈ കളര്‍ പ്രക്രിയക്ക് അവകാശപത്രവും ടര്‍ണര്‍ നേടിയിരുന്നു. 1909 ല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രത്തിനാണ്  ഇതിന് മുമ്പ് ആദ്യ കളര്‍ചിത്രമെന്ന ബഹുമതി അവകാശപ്പെട്ടിരുന്നത്.

റിപ്പോർട്ടർ ടീവി ന്യൂസിൽ നിന്നും

ഇവർക്ക് എത്രനാൾ ഓടാനാവും?

എമേർജിങ് കേരളയുടെ വകയായി രണ്ടരലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത്  എന്ന് കെ. എം. മാണി....
എന്നാൽ എല്ലാം കൂടി നാൽപ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നടപ്പിലാക്കാൻ പോകുന്നത് എന്ന് മുഖ്യമന്ത്രി.

എല്ലാം കഴിഞ്ഞ് പത്രക്കാർക്ക് കൊടുത്ത എമേർജിങ് കേരളാ വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്ന പ്രോജക്റ്റുകൾ എല്ലാം വളരെ മുമ്പുതന്നെ വർക്ക് തുടങ്ങിയവയത്രേ... ഇതേകുറിച്ച് പത്രക്കാരുടെ ചോദ്യങ്ങൾ കൂടിവന്നപ്പോൾ പത്രക്കാർക്ക് വ്യക്തമായ മറുപടി നൽകാതെ കുഞ്ഞാലിക്കുട്ടിയും ഉമ്മച്ചനും ഓടിക്കളഞ്ഞു!!

#ശുംഭന്മാർ

ചാനലുകാർക്ക് അറിയേണ്ടത്!!

 ഹലോ സജിത്!! ഹർത്താൽ മധ്യകേരളത്തെ എങ്ങനെ ബാധിച്ചിരിക്കുന്നു? എവിടെയെങ്കിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? വാഹനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? മറ്റ് അനിഷ്ടസംഭവങ്ങൾ എന്തെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? ഇന്ധനവില വർദ്ധനവിനെതിരേയുള്ള ഹർത്താൽ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ ഇപ്പോൾ ഉള്ള അവസ്ഥ എന്താണ്?

#ഇന്ധന വിലവർദ്ധനവ്, #ഹർത്താൽ, #ചാനൽ റിപ്പോർട്ടിങ് ,ചാനൽ സംസ്കാരം

ജപ്പാനിൽ ആണവനിലയങ്ങൾ പൂട്ടുന്നു...

ജപ്പാനിലുണ്ടായ സുനാമിയെ തുടർന്ന് നടന്ന ആണവദുരന്തത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ജപ്പാൻ ആണവനിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നു. 2040 ഓടെ ആനവ നിലയങ്ങളൊക്കെ അപ്പാടെ അടച്ചുപൂട്ടി, ഊർജ്ജത്തിനു വേണ്ടി മറ്റു സ്ത്രോതസ്സുകളായ ഹൈഡ്രോ പവർഷേഷനുകൾ, കാറ്റാടികൾ, മറ്റുമാർഗങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ തിരിക്കുന്നു. വൻകിട കോർപ്പറേറ്റുകളിൽ നിന്നും ശക്തമായ എതിർപ്പുകൾ ഉണ്ടെങ്കിലും അവയൊന്നും തന്നെ സർക്കാൽ മുഖവിലയ്ക്കെടുക്കാതെ തീരുമാനം അതേപടി പാസാക്കിക്കഴിഞ്ഞു. ജനങ്ങളുടെ തല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ജപ്പാൻ സർക്കാറിന് അഭിന്ദനങ്ങൾ!!

ജപ്പാനിനോടൊപ്പം തന്നെ ഫ്രാൻസും ഇതേ തീരുമാനം എടുത്തിരിക്കുന്നു, 2025 ഓടെ ആണവോർജം ഉപയോഗിച്ചുള്ള പരിപാടികൾ 25% ആയി കുറയ്ക്കാൻ ഫ്രാൻസ് തീരുമാനിച്ചിരിക്കുന്നു, ഇപ്പോൾ ടോട്ടൽ ഊർജസ്ത്രോതസ്സിന്റെ 75% വും ആണവോർജം ഉപയോഗിച്ചാണ് ഫ്രാൻസ് നടത്തുന്നത്. ഘട്ടംഘട്ടമായി ആണവോർജ്ജത്തിന്റെ ഉപയോഗം കുറയ്ക്കാനാണ് ഫ്രഞ്ച് ഗവണ്മെന്റിന്റെ തീരുമാനം. അമേരിക്കയുടെ കടുത്ത സമ്മർദ്ധതന്ത്രങ്ങൾ കാറ്റിൽ പറത്തിയാണ് രണ്ടു രാജ്യങ്ങളും അവരുടെ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. പുറകേ, ജർമ്മനിയും സ്വിറ്റ്സർലാൻഡും ഇതേപോലുള്ള പ്രമേയം പാസാക്കിയിട്ടുണ്ട് എന്നതും ആശാവകമാണ്.

നമ്മുടെ നാട്ടിൽ ഒരു ആണവനിലയത്തിനെതിരെ നാട്ടുകാർ കടലിലിറങ്ങി മനുഷ്യച്ചങ്ങല തീർത്തും കടലിൽ സത്യാഗ്രഹം നടത്തിയും പ്രതിഷേധിക്കുമ്പോൾ അതിനു പുല്ലുവില കല്പിക്കാതെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണു ഗവൺമെന്റ് ശ്രമിക്കുന്നത്. ഇതൊക്കെ ഭാരതത്തിൽ മാത്രം നടക്കുന്ന ചില വിരോധാഭാസങ്ങളിൽ ഒന്നുമാത്രം!

വൻകിട കോർപ്പറേറ്റുകൾ വിടുപണി ചെയ്യുന്ന കോൺഗ്രസ് സർക്കാറിന്റെ ജനവിരുദ്ധത അതിന്റെ മൂർദ്ധന്യത്തിലെത്തിയിരിക്കുകയാണ്. കാര്യമായി ഒന്നും ചെയ്യാനാവാതെ പ്രതിപക്ഷവും നോക്കി നിൽക്കുന്ന കാഴ്ചയും കാണാം. കേരളത്തിലാവട്ടെ കേന്ദ്രത്തിന്റെ ജനവിരുദ്ധതയ്ക്കെതിരെ എന്നപേരിൽ ഹർത്താലുകൾ നടത്തി പ്രതിപക്ഷം ജനജീവിതത്തെ കുടുതൽ ദുസ്സഹമാക്കുന്നു.

Friday, September 14, 2012

എമേർജിങ് കേരളം! - ഉച്ചക്കഞ്ഞിക്ക് 5 രൂപ!!

പാവപ്പെട്ട കുട്ടികൾ മാത്രം പഠിക്കുന്ന സർക്കാർ സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്നതിനായി നീക്കിവെച്ചിരിക്കുന്ന തുക ഒരു കുഞ്ഞിന് 5 രൂപയാണത്രേ!!

ചോറിനും പയറിനും പുറമേ ഇതിൽ നിന്നും മിച്ചം പിടിച്ച് കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും കൂടി കൊടുക്കണമത്രേ!!  ഭക്ഷണം തയ്യാറാക്കനുള്ള പാചകവാതകം കൂടി ഇന്നത്തെ നിലയ്ക്ക് ഈ തുകകൊണ്ട് വാങ്ങിക്കാവതല്ല എന്നിരിക്കെ സംസ്ഥാനസർക്കാർ ഭൂമി വിദേശിയനും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും തീറെഴുതിക്കൊടുത്ത് കേരളത്തെ ഉദ്ധരിക്കാൻ പോകുന്നു! ഇപ്പോൾ തന്നെ അദ്ധ്യാപകർ അവർക്കു കിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചാണു പലയിടത്തും ഉച്ചക്കഞ്ഞി സമ്പ്രദായം നിലനിർത്തിപ്പോരുന്നത്. അവർക്ക് അവരുടെ ജോലിസ്ഥിരത കുടി നോക്കണമല്ലോ, ഇല്ലെങ്കിൽ നാളെ പഠിക്കാൻ കുട്ടികളില്ല എന്നും പറഞ്ഞ് സർക്കാർ ആ സ്കൂൾ എടുത്തു കളയില്ലേ!

ഒരു പക്ഷേ കേരളം എമേർജ് ചെയ്യുമ്പോൾ ഒക്കെ ശരിയാവുമായിരിക്കും... കാത്തിരുന്നു കാണാം..

ബാംഗ്ലൂരിൽ ബസ്സ് സമരം രണ്ടാം ദിവസം!

ഇവിടെ വന്നതിനു ശേഷം ആദ്യമായാണു ബസ്സ് സമരം കാണുന്നത്! ശമ്പളം കൂട്ടണം, ദീപാവലി പോലുള്ള ഉത്സവങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ബോണസ് തുക വർദ്ധിപ്പിക്കണം എന്നിങ്ങനെ ഒരുക്കൂട്ടം മുദ്രാവാക്യങ്ങളുമായാണ് ബി. എം. ടി. സി., കെ. എസ്. ആർ. ടി. സി. ബസ് തൊഴിലാളികൾ പണിമുടക്കിലേർപ്പെട്ടിരിക്കുന്നത്. അവസരം മുതലാക്കി പ്രൈവറ്റ് ബസ്സുകളും ഓട്ടോ അടക്കമുള്ള ചെറിയ വാഹനങ്ങളും യാത്രക്കാരെ പരമാവധി ചൂഷണം ചെയ്യുന്നുണ്ട്...

ചിത്രങ്ങൾ, HSR Layout ബസ്സ് സ്റ്റോപ്പിൽ നിന്നും. കൂടുതൽ: ഗൂഗിൾ പ്ലസ്സ് കാണുക.





Thursday, September 13, 2012

വിഡ്ഢിച്ചോദ്യം - ടിന്റുമോൻ വീണ്ടും

ടീച്ചർ : കടലിന്റെ നടുക്ക് ഒരു മാവു നട്ടാൽ അതിൽ നിന്ന് എങ്ങനെ മാങ്ങ പറിക്കും?
ടിന്റുമോൻ: ഒരു കിളിയേ പോലെ പറന്നുപോയിട്ട് മാങ്ങ പറീക്കാല്ലോ!!
ടീച്ചർ: കിളിയായി നിന്റെ അച്ഛൻ പറക്കുമോടാ!!
ടിന്റുമോൻ: പിന്നെ, കടലിനു നടുവിൽ നിങ്ങളുടെ അപ്പൻ കൊണ്ടുപോയി മാവുനടുമായിരിക്കും!!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License