Saturday, February 28, 2015

February 28, 2015 at 06:11PM

from Facebookനല്ല മഴയ്ക്കു സാധ്യത; ഇടിയും മുട്ടുന്നു - വല്ല ഉൽക്കയും ബാംഗ്ലൂരിനു മുകളിലൂടെ പോകുന്നുണ്ടോ എന്തോ?

February 28, 2015 at 05:56PM

from Facebook2013 ഫെബ്രുവരിയിൽ ആമീസ് :)

February 28, 2015 at 10:01AM

from FacebookWhat we saw!!

February 28, 2015 at 06:56AM

from Facebookച്ഛെ!! നേരം വെളുത്തതായിരുന്നോ!! ഞാൻ കരുതി വല്ല ഉൽക്കയും മേലേക്കൂടി പോവുകയാണെന്ന്!!

Tuesday, February 24, 2015

February 24, 2015 at 10:14AM

from Facebookബലറാം നന്നായി പറഞ്ഞു!! ............................................. സി പി എം ഇനിയും സമരം ചെയ്യണമെന്ന് തന്നെയാണു കേരളം ആഗ്രഹിക്കുന്നത്‌. എന്നാലത്‌ കാലഹരണപ്പെട്ട സമരരീതികൾ കയ്യൊഴിഞ്ഞും സമരലക്ഷ്യത്തോട്‌ പൂർണ്ണമായ സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തിയുമായിരിക്കണമെന്ന് മാത്രം. കൂടെയുള്ളവർ തന്നെ "അഡ്ജസ്റ്റ്‌മന്റ്‌ സമരങ്ങൾ" എന്ന് വിശേഷിപ്പിക്കുന്ന മട്ടിൽ സ്ഥാപിത താത്പര്യങ്ങളുടെ സംരക്ഷണാർത്ഥം നടത്തപ്പെടുന്ന സമരനാടകങ്ങളും ഒത്തുതീർപ്പുകളും ഒഴിവാക്കി സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള യഥാർത്ഥ ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ പുതിയ നേതൃത്ത്വത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Monday, February 23, 2015

February 23, 2015 at 10:24AM

from Facebookസഖാവ് വി. എസ്സിനെ അങ്ങനെ പുറത്താക്കാനൊക്കുമോ! പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാടൊട്ടുക്ക് ഫ്ലക്സ് വെയ്ക്കാൻ പറ്റിയ വേറേത് നേതാവാ ഇപ്പോൾ സി. പി. എമ്മിനുള്ളത് :p

Sunday, February 22, 2015

February 22, 2015 at 09:50PM

from Facebookസി. പി. എം 'ഭക്തരുടെ' പോസ്റ്റുകളും കമന്റുകളും വായിച്ചിരിക്കാൻ നല്ല രസം!

February 22, 2015 at 06:00PM

from Facebookവേദനയുണ്ട് മാധവന്‍ നായര്‍ സാര്‍!! നിങ്ങളെപ്പോലെ, വലിയ ശാസ്ത്രജ്ഞന്‍ എന്ന്‍ ആളുകളെക്കൊണ്ട് പറയിപ്പിക്കാന്‍ പോന്ന, ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്ന ഒരാള്‍ യാതൊരു ബോധവും ഇല്ലാതെ ഇങ്ങനെ ഓരോന്ന്‍ എഴുന്നള്ളിക്കുമ്പോ... വേദനയാണോ ലജ്ജയാണോ എന്ന്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഞങ്ങളെപ്പോലെയുള്ള 'ഇത്തിരിപ്പോന്നവന്‍മാര്‍' നാളെ യുക്തി എന്നൊക്കെ പറഞ്ഞ് സാധാരണക്കാരന്റെ അടുത്തോട്ട് ചെന്നാല്‍, "നീ പോടാ കോപ്പേ, നിന്നെക്കാള്‍ മുഴുത്ത ശാസ്ത്രജ്ഞന്‍മാര്‍ ഇതിനൊക്കെ സര്‍ട്ടിഫിക്കറ്റ് തന്നിട്ടുണ്ട്. പിന്നാ ഇന്നലെക്കിളിര്‍ത്ത നീ" എന്ന്‍ തിരിച്ചൊരു ആട്ട് ആട്ടിയാല്‍ കഴിഞ്ഞു. നിങ്ങളുടെ സൈസ് അഞ്ച് വിത്ത് മതി ലോകം മൊത്തമുള്ള ഒരു കൂട്ടം യുക്തിവാദികള്‍ പലപ്പോഴും ജീവന്‍ പോലും പണയം വച്ച്, കണ്ടവന്റെയൊക്കെയും സ്വന്തം വീട്ടുകാരുടെ പോലും തെറിവിളിയും കേട്ട്, കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രബോധം മൊത്തം വെള്ളത്തിലാവാന്‍. ശാസ്ത്രത്തില്‍ ഒരാള്‍ എന്ത് ചെയ്തു എന്നല്ല, അയാള്‍ ഏത് പോസ്റ്റില്‍ ജോലി ചെയ്തു എന്ന്‍ നോക്കി ശാസ്ത്രജ്ഞനെ തിരിച്ചറിയുക എന്നതാണ് പൊതുജനത്തിന്റെ രീതി. താങ്കള്‍ ഇത്രനാളും ഇസ്രോയുടെ തലപ്പത്തിരുന്ന് മേലോട്ട് വിട്ട വാണങ്ങളൊക്കെ ഈ വാര്‍ത്തയില്‍ പറഞ്ഞപോലെ 'ഏകാഗ്രത വഴി നേടിയ ജ്ഞാനം' കത്തിച്ചാണ് പൊങ്ങിപ്പോയത് എങ്കില്‍ ഇവിടത്തെ സാധാരണക്കാരന്റെ വിലപ്പെട്ട പണം ധൂര്‍ത്തടിച്ച് നിങ്ങളെയൊക്കെ അവിടെ പിടിച്ചിരുത്തിയത് എന്തിനാണ്?? വേദങ്ങള്‍ ഈ നൂതന അറിവൊക്കെ പണ്ടേ പറഞ്ഞതാണ് എങ്കില്‍ കണ്ടവന്‍മാര്‍ ഇതൊക്കെ ചെയ്യുന്നതുവരെ താടീം ചൊറിഞ്ഞു നോക്കി നിന്നത് എന്തിനാണ്? പണ്ടേ ആവാമായിരുന്നല്ലോ ചന്ദ്രയാനും മംഗള്‍യാനുമൊക്കെ! താനിരുന്ന പോസ്റ്റിനോട്, താന്‍ വഹിച്ച ലേബലിനോട് നീതിയും ആത്മാര്‍ത്ഥതയും പുലര്‍ത്തുക എന്നത് ഓരോ വ്യക്തിയുടെയും മാന്യതയുടെ ഭാഗമാണ്. അത് ഒരാള്‍ക്ക് ഉണ്ടാകണം എന്ന്‍ വാശിപിടിക്കാന്‍ ഒരു കൊടികെട്ടിയ യുക്തിവാദിയ്ക്കും അവകാശമില്ല. അതുകൊണ്ട് തന്നെ കാവിയോ പച്ചയോ പുതച്ച പുകഴ്ത്തലുകളോ ബഹുമതികളോ ഒക്കെ അങ്ങേയ്ക്ക് തരുന്ന രോമാഞ്ചം നിഷേധിക്കാന്‍ ഞങ്ങളാര്! "കുട്ടി ആടിക്കോളൂ, നേരം വെളുക്കണവരെ ആടിക്കോളൂ." പക്ഷേ ദയവ് ചെയ്ത് ചാനല്‍ ഇന്‍റര്‍വ്യൂകളില്‍ ഇരുന്ന്‍ ഇപ്പഴത്തെ പിള്ളേര്‍ക്ക് ശാസ്ത്രബോധം ഉണ്ടാകണം, വളരുന്ന തലമുറയ്ക്കു ശാസ്ത്രം നന്നായി പഠിക്കാനുള്ള അവസരം ഉണ്ടാകണം എന്നൊന്നും പറഞ്ഞേക്കരുത്. വേദപുസ്തകങ്ങളും വാങ്ങിക്കൊടുത്ത് അവരെ വീട്ടില്‍ ഇരുത്തിയാല്‍ മതി എന്നാണല്ലോ ഇവിടെ പറയാതെ പറഞ്ഞെക്കുന്നത്. എന്തായാലും വാര്‍ത്തയുടെ തുടക്കത്തിലെ ഒരു ഡയലോഗ് ശ്ശി ബോധിച്ചു, "ഉപഗ്രഹങ്ങളും മിസ്സൈലുകളും പോലുള്ള നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ച് നമ്മള്‍ കണ്ടെത്തുന്ന പ്രപഞ്ചസത്യങ്ങള്‍"-അല്ല സാറേ, ഈ മിസ്സൈല്‍ ഉപയോഗിച്ച് നമ്മള്‍ കണ്ടെത്തിയ പ്രപഞ്ചസത്യത്തിന്റെ സാമ്പിള്‍ വല്ലതും ഉണ്ടോ ഒരെണ്ണം എടുക്കാന്‍?

Friday, February 20, 2015

February 20, 2015 at 09:50PM

from Facebookഹിന്ദുക്കൾ മണ്ടന്മാരോ വർഗ്ഗീയവാദികളോ അല്ല!! അങ്ങനെ ആക്കാൻ ആർ എസ്‌ എസിനെ അനുവദിക്കണോ? ********************************************** മണ്ടന്മാരായ ഹിന്ദുക്കൾ എന്ന തലക്കെട്ടോടെ "എന്താ സുഹൃത്തുക്കളേ ഞെട്ടിയോ" എന്ന് തുടങ്ങുന്ന ഒരു മെസ്സേജ്‌ ഇപ്പോൾ വാട്ട്സാപ്പിലും മറ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. ഹിന്ദുക്ഷേത്രങ്ങളിലെ ഭണ്ഡാരവരവ്‌ അടക്കമുള്ള മുഴുവൻ തുകയും മതേതരഭീകരരായ സർക്കാർ ഓൺ ദ സ്പോട്ട്‌ അടിച്ചുമാറ്റി കണ്ണിൽക്കണ്ട മുസ്ലിമിനും കൃസ്ത്യാനിക്കുമൊക്കെ വേണ്ടി ചെലവഴിക്കുന്നു, പാവം ഹിന്ദുക്കൾ പറ്റിക്കപ്പെടുന്നു എന്ന മട്ടിലായിരുന്നു കഴിഞ്ഞ കുറേ വർഷങ്ങളായി ഹിന്ദുത്വവാദികൾ സ്ഥാനത്തും അസ്ഥാനത്തും പ്രചരിപ്പിച്ചിരുന്നത്‌. അത്‌ ഒന്നാന്തരം കല്ലുവെച്ച നുണയായിരുന്നു എന്ന് ഈയടുത്ത കാലത്ത്‌ സോഷ്യൽ മീഡിയയിലൂടെ പൊളിച്ചടുക്കാൻ സാധിച്ചിട്ടുണ്ട്‌. അതിനുശേഷമാണു ഇപ്പോഴീ കാണുന്ന മട്ടിൽ സെന്റി അടിച്ചും പരിഹസിച്ചും ഹിന്ദുക്കളുടെ ദുരഭിമാനത്തെ കുത്തിയിളക്കിക്കൊണ്ടുള്ള ഈ പ്രചരണം നടന്നുവരുന്നത്‌. ഏതായാലും അതിന്റെ വസ്തുതകളിലേക്ക്‌ ഒന്ന് പോയിനോക്കാം: ഇനി മുതൽ ദേവസ്വം ബോർഡ്‌ ഭരിക്കുന്ന ക്ഷേത്രങ്ങളിൽ പണം ഇടില്ല എന്ന് പ്രതിജ്ഞ ചെയ്യാനാണു ആദ്യത്തെ വെല്ലുവിളി. പ്രിയ സുഹൃത്തുക്കളെ ആവേശം കേറി ഓരോ ആവശ്യമില്ലാത്ത പ്രതിജ്ഞ ഒന്നും ചെയ്യാൻ നിക്കണ്ട, കാരണം അങ്ങനെ ചെയ്താൽ കുത്തുപാള എടുക്കാൻ പോകുന്നത്‌ അന്തിത്തിരി വെക്കാൻ നിവൃത്തിയില്ലാത്ത നൂറുകണക്കിനു ചെറിയ ക്ഷേത്രങ്ങളായിരിക്കും. കേരളത്തിൽ ദേവസ്വം ബോർഡ്‌ നിയന്ത്രണത്തിലുള്ള അപൂർവ്വം ചില വലിയ ക്ഷേത്രങ്ങളിലെ വരുമാനത്തിൽ നിന്നാണു മറ്റ്‌ അനേകം ചെറുക്ഷേത്രങ്ങൾക്ക്‌ ധനസഹായം നൽകുന്നത്‌. അതായത്‌ ഒരുതരം റിസോഴ്സ്‌ പൂളിംഗ്‌ ആണവിടെ നടക്കുന്നത്‌. ഇവിടങ്ങളിലെല്ലാം കൂടി ആയിരക്കണക്കിനു ഹിന്ദുക്കളാണു വിവിധ ജോലികൾ ചെയ്ത്‌ കുടുംബം പുലർത്തുന്നത്‌. അവരൊക്കെ പട്ടിണിയായിപ്പോകും എന്നത്‌ ഒരു സാമുദായിക പ്രശ്നം മാത്രമല്ല, സാമൂഹിക പ്രശ്നം കൂടിയാണു. ഇനി പറഞ്ഞ പോലെ ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ പണമിടാതെ സ്വകാര്യ ക്ഷേത്രങ്ങളിൽ പണമിട്ടാൽ എന്താവും അവസ്ഥ? അതിനുള്ള ഒടുവിലത്തെ ഉദാഹരണമാണു തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. "തിരുവിതാംകൂർ രാജാവ്‌"(ഇപ്പോഴങ്ങനെ ഒരു പദവി നിയമപ്രകാരം ഇല്ല) എന്ന വ്യക്തി ആരെയും തൊടീക്കാതെ ഭരിച്ചുവരുന്ന ആ ക്ഷേത്രത്തിൽ നിന്ന് പത്തു നാനൂറു കിലോ സ്വർണ്ണമാണു കാണാതായതായി സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റർ വിനോദ്‌ റായ്‌ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌. ബിജെപിക്കാർ ഏറെ പൊക്കിപ്പിടിച്ച ടു ജി അഴിമതിയേക്കുറിച്ച്‌ പറഞ്ഞതും ഇതേ വിനോദ്‌ റായ്‌ ആയിരുന്നു എന്നുള്ളതുകൊണ്ട്‌ അദ്ദേഹത്തിനു ഇക്കാര്യത്തിൽ മാത്രമായി തെറ്റുപറ്റില്ല എന്ന് നമുക്കങ്ങ്‌ ഉറപ്പിക്കാമല്ലോ ല്ലേ? ഇതുമുഴുവൻ ആ "രാജാവ്‌" കട്ടുകൊണ്ടുപോയി എന്ന് ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല. എന്നാലും സുപ്രീം കോടതി നേരിട്ടിടപെട്ട്‌ അന്വേഷണം നടത്തിയതുകൊണ്ടാണു ഈ വിവരം ഇപ്പോഴെങ്കിലും പുറത്തുവന്നത്‌ എന്നെങ്കിലും സാമാന്യബുദ്ധി വെച്ച്‌ അംഗീകരിക്കുമല്ലോ. ആ അന്വേഷണത്തോട്‌ "രാജകുടുംബം" ഒട്ടും സഹകരിക്കുന്നില്ല എന്ന് കോടതിക്ക്‌ തന്നെ പരാതിയുണ്ട്‌. ഈ ആരോപണമൊക്കെ ജനാധിപത്യ സർക്കാരിനെതിരെ ആയിരുന്നുവെങ്കിൽ എന്തൊക്കെയായിരിക്കും ഇവിടത്തെ പുകിൽ എന്ന് ആലോചിക്കാൻ പോലും വയ്യ. ഏതായാലും "പൊന്നു തിരുമനസ്സി"ന്റെ കാര്യമായതുകൊണ്ട്‌ ആർക്കും ഒരു പരാതിയുമില്ല. "രാജാവ്‌" ക്ഷേത്രമുറ്റത്തുനിന്നും കാലിലെ പൊടി തട്ടിക്കുടഞ്ഞ്‌ ശ്രീപത്മനാഭന്റെ മണൽത്തരി പോലും തനിക്ക്‌ വേണ്ടായെന്ന് പ്രഖ്യാപിക്കുന്ന രംഗം മനസ്സിൽ ആവർത്തിച്ച്‌ റീപ്ലേ ചെയ്ത്‌ അളിഞ്ഞ രാജഭക്തിയുടെ ഉച്ചിഷ്ഠവും അമേദ്യവും നുണഞ്ഞിറക്കി നമുക്ക്‌ ഏമ്പക്കമിടാം. ഏതായാലും എന്തുകൊണ്ട്‌ ക്ഷേത്രങ്ങൾ കൃത്യമായ നിയമങ്ങൾക്ക്‌ കീഴിൽ, വരവു ചെലവ്‌ കണക്കുകളൊക്കെ സമയാസമയം ഓഡിറ്റ്‌ ചെയ്ത്‌, സർക്കാരിനേപ്പോലൂള്ള ഒരു പൊതുസംവിധാനത്തിനു കീഴിൽ വരണം എന്നതിന്റെ മികച്ച ഉദാഹരണമാണു പദ്മനാഭസ്വാമി ക്ഷേത്രം. ജനാധിപത്യത്തേക്കാൾ വിശ്വാസം രാജഭരണത്തിലാണെങ്കിൽ പിന്നെ അവരോട്‌ ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല. അവർക്ക്‌ നല്ല നമസ്ക്കാരം. ഏതായാലും ക്ഷേത്രങ്ങളിൽ കൊണ്ടുപോയിട്ട്‌ പണം കളയുന്നതിനെതിരെ ആർ എസ്‌ എസ്‌ ഒരു ക്യാമ്പയിൻ തുടങ്ങുന്നത്‌ ഹിന്ദു സമൂഹത്തിനു എന്തുകൊണ്ടും നല്ലതാണു. വാശി പിടിച്ചുള്ള ആനയെ എഴുന്നെള്ളിക്കൽ, ലക്ഷക്കണക്കിനു രൂപ കത്തിച്ചുകളയുന്ന പടക്കം പൊട്ടിക്കൽ, മറ്റ്‌ ആർഭാടങ്ങൾ എന്നിവയൊക്കെ പൂർണ്ണമായി ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചുകൊണ്ടുവരാനെങ്കിലും കഴിഞ്ഞാൽ അതും നല്ലതായിരിക്കും. ഈ പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക്‌ ചെലവാക്കുന്ന കാര്യത്തിൽ ഇതര മതസ്ഥരുമായി ഒരു ഹെൽത്തി കോമ്പറ്റീഷനും ആവാം. അതായിരിക്കും ഭഗവാനും സന്തോഷം എന്നറിയാൻ ഭഗവത്‌ ഗീത നോക്കേണ്ട കാര്യം പോലുമില്ല. ഇനി ശബരിമലയുടെ കാര്യം. വാഹനങ്ങൾക്ക്‌ പാർക്കിംഗ്‌ ഫീസ്‌ ഈടാക്കുന്നത്‌ ലോകമെങ്ങുമുള്ള നാട്ടുനടപ്പാണു. അതിലെന്താണിത്ര വിലപിക്കാനെന്ന് മനസ്സിലാവുന്നില്ല. പിന്നെ റോഡിന്റെ ടോൾ. ശബരിമലയിൽ എത്ര ടോൾ റോഡ്‌ ഉണ്ടെന്ന് അറിയില്ല. ഏതായാലും ഉണ്ടെങ്കിൽത്തന്നെ അതും അത്ര പുതുമയുള്ള കാര്യമല്ല. ശബരിമലയിലേക്കുള്ള റോഡുകൾ നന്നാക്കാൻ വർഷാവർഷം കോടിക്കണക്കിനു രൂപയാണു എല്ലാവരുടേതുമായ പൊതുഖജനാവിൽ നിന്ന് സർക്കാരിനു ചെലവഴിക്കേണ്ടി വരുന്നതെന്നതെന്ന് യാഥാർത്ഥ്യമാണു. പാർക്കിംഗ്‌ ഫീസും ടോളുമൊക്കെ അവിടത്തെ പുതുതായി ഏർപ്പെടുത്താൻ പോകുന്ന വികസനത്തിനല്ല, നിലവിൽ പൊതുപണം ഉപയോഗിച്ച്‌ നടത്തിയ വികസനത്തിന്റെ പേരിലാണു. പിന്നെ ഇതുമുഴുവൻ രാഷ്ട്രീയക്കാർക്കും കോണ്ട്രാക്റ്റർമ്മാർക്കും ബിനാമികൾക്കുമായാണു പോകുന്നത്‌ എന്ന് പറഞ്ഞുകൊണ്ടുള്ള കുത്ത്‌. അതും വികാരപരമായി ആളുകളെ പിരികേറ്റാൻ വേണ്ടിയുള്ള ഒരാരോപണം മാത്രം. ജനാധിപത്യചിന്തയുടെ ഭാഗമായി വികസിച്ചുവന്ന ഒരു ആധുനിക ആശയമാണല്ലോ മതേതരത്വവും. അപ്പോൾപ്പിന്നെ ജനാധിപത്യത്തിനും ജനപ്രതിനിധികൾക്കുമിട്ട്‌ ഇങ്ങനെ രണ്ട്‌ കുത്ത്‌ കുത്താതെ വർഗ്ഗീയപ്രചരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലല്ലോ ല്ലേ? വ്യവസ്ഥാപിതമായി ടെണ്ടർ ചെയ്ത്‌ നമ്മുടെ നാട്ടിലെ മറ്റ്‌ ഏത്‌ പ്രവൃത്തിയും ചെയ്യുന്ന പോലെയേ ശബരിമലയിലേയും നിർമ്മാണപ്രവൃത്തികൾ നടക്കുന്നുള്ളൂ. അങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണു അവ നടത്താൻ കഴിയുക?. "രാജാവി"നു തോന്നിയവരേ വെച്ച്‌ പണി നടത്തുന്ന പദ്മനാഭസ്വാമി ക്ഷേത്രവുമായുള്ള താരതമ്യം ഇവിടെയും പ്രസക്തമാണു. പിന്നെ "ആയിരം ശബരിമലക്ക്‌ വേണ്ടിയുള്ള പണം ഹിന്ദു എന്ന മന്ദബുദ്ധികൾ ഇട്ടുകഴിഞ്ഞു" എന്ന നിങ്ങളുടെ വാക്കുകൾ. വീണ്ടും ആളുക്കളെ വൈകാരികമായി ഇളക്കാൻ വേണ്ടിയുള്ള പിരികേറ്റൽ മാത്രം. അതേപ്പോലെത്തന്നെയാണു കടമുറികളിലെ വരുമാനവും മറ്റും. പിന്നെ ഉപയോഗിക്കുന്ന വൈദ്യുതിക്ക്‌ ചാർജ്ജ്‌ ഈടാക്കേണ്ട എന്നതാണോ ആവശ്യം? അങ്ങനെയാണെങ്കിൽ സോറി, ഒട്ടും യോജിപ്പില്ല. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന ഉയർന്ന താരീഫ്‌ തന്നെയാണു ശബരിമല അടക്കമുള്ള എല്ലാ വൻ കിട ഉപഭോക്താക്കളിൽ നിന്നും ഈടാക്കേണ്ടത്‌. ഏതായാലും ശബരിമലയിലെ വരവ്‌ ചെലവ്‌ കണക്കുകളൊക്കെ കൃത്യമായി ഓഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധപ്പെടുത്തുന്നുണ്ട്‌. വിവരാവകാശ നിയമപ്രകാരം ആർക്കും പരിശോധിക്കാവുന്ന പബ്ലിക്‌ ഡോക്യുമെന്റുകളാണവ. അതിലെ എന്തെങ്കിലും വസ്തുതകൾ ചൂണ്ടിക്കാട്ടി ആരോപണമുന്നയിച്ചാൽ അത്‌ പരിശോധിക്കാം, അല്ലാതെ കാടടച്ച്‌ വെടിവെക്കുന്നത്‌ എന്ത്‌ ഉദ്ദേശത്തോടെയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക്‌ മനസ്സിലാവും. അന്യസംസ്ഥാനത്തുനിന്നും വരുന്ന ഭക്തരുടെ വാഹനങ്ങൾക്ക്‌ കേരളത്തിൽ ഒരു നികുതിയും ഏർപ്പെടുത്തുന്നില്ല. നാമമാത്രമായ എൻട്രി ഫീസ്‌ ഉണ്ടോ എന്നറിയില്ല. ഏതായാലും കേരള രജിസ്റ്റ്രേഷൻ വാഹനങ്ങൾ കർണ്ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളിലേക്ക്‌ പോകുമ്പോൾ അവർ ഈടാക്കുന്ന ഫീസിന്റെ നാലിലൊന്ന് പോലും നാം ഇവിടെ തിരിച്ച്‌ ഈടാക്കുന്നില്ല. യഥാർത്ഥത്തിൽ ഈ ഫീസ്‌ കാര്യമായി ഉയർത്തുകയാണു വേണ്ടത്‌. പോലീസ്‌ അടക്കം ഒരു മതനിരപേക്ഷ സംവിധാനത്തിന്റെ എന്തെല്ലാം സേവനങ്ങൾ ശബരിമല അടക്കമുള്ള വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കെന്ന പേരിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നുണ്ടോ അതിനു കൃത്യമായ ചാർജ്ജ്‌ ഈടാക്കി അത്‌ ഖജനാവിലേക്ക്‌ മുതൽക്കൂട്ടുക തന്നെയാണു വേണ്ടത്‌. കാരണം സ്റ്റേറ്റ്‌ എന്നത്‌ മതവിശ്വ്വാസികളുടേത്‌ മാത്രമല്ലല്ലോ, ഒരുമതത്തിലും വിശ്വാസമില്ലാത്ത മനുഷ്യരുടേത്‌ കൂടിയാണു ഇവിടത്തെ പൊതുപണം. പാവപ്പെട്ടവന്റെ നികുതിപ്പണം ഭക്തിവ്യവസായത്തെ വളർത്താനുള്ളതല്ല. അതിനേക്കാൾ പ്രാധാന്യമുള്ള മറ്റൊരുപാട്‌ കാര്യങ്ങൾ ഇവിടെയുണ്ട്‌. സ്വന്തം വ്യക്തിപരമായ വിശ്വാസത്തിനായി സ്റ്റേറ്റിന്റെ സേവനം ഉപയോഗിക്കുന്നവർ അതിന്റെ ചെലവും വഹിക്കുക എന്നത്‌ തന്നെയാണു ന്യായം. അവസാനത്തെ പൂഴിക്കടകനാണു മാസ്റ്റർപ്പീസ്‌. തുടക്കത്തിൽപ്പറഞ്ഞ "മണ്ടൻ" വിളി ആവർത്തിച്ചുകൊണ്ട്‌ "ഹിന്ദുവിന്റെ ആരാധനാലങ്ങളിലെ പണം എടുത്തുകൊള്ളൂ, പക്ഷേ, തുല്ല്യമായ പണം മറ്റ്‌ മതസ്ഥരുടേയും എടുക്കാനുള്ള ആർജ്ജവം സർക്കാരിനു ഉണ്ടാകണം" എന്നതാണല്ലോ ആവശ്യം. ചരിത്രബോധം എന്നത്‌ ഏഴയലത്തുകൂടി പോയിട്ടില്ല എന്നതിന്റെ തെളിവാണിത്‌. കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങളും ഇതരമതസ്ഥരുടെ ആരാധനാലയങ്ങളും തമ്മിൽ അടിസ്ഥാനപരമായിത്തന്നെയുള്ള വ്യത്യാസമുണ്ട്‌. കേരളം ഭരിച്ചിരുന്നത്‌ ഏതാണ്ട്‌ മുഴുവനായും ഹിന്ദു രാജാക്കന്മാരാണു. ഒരു ചെറിയ പ്രദേശത്ത്‌ കുറച്ചുകാലം സാമൂതിരിയുടെ കീഴിൽ നിലനിന്നിരുന്ന അറക്കൽ രാജവംശമൊഴിച്ച്‌. സമൂഹത്തിലാണെങ്കിൽ അവർണ്ണർക്കും ദളിതർക്കും കാലുകുത്താൻ മണ്ണു നൽകാതെ ഉള്ള ഭൂമിയൊക്കെ സവർണ്ണ ജന്മിമാർ കയ്യടക്കി വെച്ചിരുന്നു. ഈ അധികാരത്തിന്റേയും സാമൂഹികാവസ്ഥയുടേയും ഭാഗമായാണു ഇന്നുള്ള തൊണ്ണൂറു ശതമാനം ഹിന്ദുക്ഷേത്രങ്ങളും അവിടത്തെ സമ്പത്തുമുണ്ടായത്‌. അതുകൊണ്ട്‌ രാജഭരണകാലത്തുതന്നെ ക്ഷേത്രങ്ങൾ പൊതു ഉടമസ്ഥതയിലായിരുന്നു. രാജഭരണം പോയപ്പോൽ അവയൊക്കെ ജനാധിപത്യ സർക്കാരിന്റെ ചുമതലയിലായി എന്ന് മാത്രം. അത്‌ കൃത്യമായ നിയമങ്ങളുണ്ടാക്കി വ്യവസ്ഥാപിതമായി പരിപാലിച്ചു പോരുന്നു എന്നതാണിന്ന് സർക്കാർ ചെയ്യുന്നത്‌. എന്നാൽ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളുടെ സ്ഥിതി പൊതുവിൽ ഇതല്ല. പഴയ രാജാക്കന്മാർ നിർമ്മിച്ചുകൊടുത്ത ചുരുക്കം ചില പള്ളികൾ ഒഴിച്ചാൽ ബാക്കി മഹാഭൂരിപക്ഷം പള്ളികളും ഉണ്ടാക്കിയിരിക്കുന്നത്‌ അതത്‌ മതസ്ഥർ സ്വന്തം നിലക്കാണു. അതുകൊണ്ട്‌ അവിടങ്ങളിൽ സർക്കാരിന്റെ നിയന്ത്രണം അനിവാര്യമായ ഘട്ടങ്ങളിൽ മാത്രമേ അത്‌ വേണ്ടൂ. പത്മനാഭസ്വാമി ക്ഷേത്രത്തിലേത്‌ പോലെ വൻ തോതിൽ നിധിയെങ്ങാനും ഏതെങ്കിലും പള്ളിയിൽ നിന്ന് കണ്ടെത്തിയാൽ അവിടെയും സർക്കാരിന്റെ നിയന്ത്രണം ഉണ്ടാവണമെന്ന് തന്നെയാണു നമ്മുടെയൊക്കെ അഭിപ്രായം. സ്വന്തമായി ക്ഷേത്രങ്ങളുണ്ടാക്കിയ എസ്‌ എൻ ഡി പി പോലുള്ളവരുടെ ക്ഷേത്രകാര്യങ്ങൾ അവർ തന്നെയാണു നോക്കിനടത്തുന്നത്‌, സർക്കാർ അതിൽ ഇടപെടുന്നില്ല എന്നതും ഓർക്കാവുന്നതാണു. ഹിന്ദുക്കളെ ഉണർത്താൻ ശശികലയും കൂട്ടരും കൊണ്ടുപിടിച്ച്‌ ശ്രമം തുടങ്ങിയിട്ട്‌ കാലം കുറെയായി. ഹിന്ദു ഉണരുന്നത്‌ നല്ലതു തന്നെ. എന്നാൽ മുഴുവൻ ഉണരാതെ ഉറക്കപ്പിച്ചിൽ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്ന മട്ടിലാവരുത്‌ എന്ന് മാത്രം. എന്താണു ഇന്ത്യയിലെ ഹിന്ദുക്കളുടെ യഥാർത്ഥ പ്രശ്നമെന്ന് ഈ അഭിനവ രക്ഷകർക്ക്‌ വല്ല ബോധ്യവുമുണ്ടോ? ആർ എസ്‌ എസിനേ സംബന്ധിച്ച്‌ ഹിന്ദുക്കൾ എന്നാൽ സവർണ്ണ ജാതികളിൽ പെട്ട ഹിന്ദുക്കൾ മാത്രമാണെന്നതാണു സത്യം. അവർണ്ണ ജാതികളിൽപ്പെട്ട ചിലരെയൊക്കെ പേരിനു ഉയർത്തിക്കാട്ടുമെങ്കിലും അത്തരം സമൂഹങ്ങളുടെ യഥാർത്ഥ സാമൂഹിക പുരോഗതിക്കായുള്ള ഒരു അജണ്ടയും ആർ എസ്‌ എസിനില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം ദളിത്‌, പിന്നാക്ക ഹിന്ദുക്കളും കൊടിയ പീഢനങ്ങൾ നേരിടുന്നത്‌ മറ്റ്‌ മതസ്ഥരിൽ നിന്നല്ല, മറിച്ച്‌ ഹിന്ദുക്കളിലെത്തന്നെ മേൽജാതിക്കാരിൽ നിന്നാണു. സ്വന്തമായി ഒരുതുണ്ട്‌ ഭൂമി പോലുമില്ലാത്ത ദളിത്‌, പിന്നാക്ക ഹിന്ദുക്കൾക്ക്‌ സ്വന്തം കാലിൽ നിൽക്കാനായി സമഗ്രമായ ഭൂപരിഷ്ക്കരണം രാജ്യം മുഴുവൻ നടത്തണമെന്ന് ആവശ്യപ്പെടാൻ ആർ എസ്‌ എസ്‌ തയ്യാറുണ്ടോ? കഴിഞ്ഞ യു.പി.എ.സർക്കാർ തയ്യാറാക്കിയ കരട്‌ ഭൂപരിഷ്ക്കരണ നിയമം ഇപ്പോഴും പൊടിപിടിച്ച്‌ കിടപ്പുണ്ട്‌. അത്‌ എത്രയും പെട്ടെന്ന് പാർലമെന്റിലെ മഹാഭൂരിപക്ഷമുപയോഗിച്ച്‌ നിയമമാക്കാൻ ഇന്നത്തെ സർക്കാരിനോട്‌ ആവശ്യപ്പെടാൻ തയ്യാറായാൽ ഹിന്ദു സംരക്ഷകർ എന്ന വിശേഷണത്തോട്‌ കുറച്ചെങ്കിലും നീതിപുലർത്താൻ ആർ എസ്‌ എസിനു കഴിയും. സംവരണക്കാര്യത്തിലും അങ്ങേയറ്റം പ്രതിലോമകരവും മെറിറ്റിന്റെ പേരിലുള്ള സവർണ്ണ താത്പര്യങ്ങളുടെ സംരക്ഷണപരവുമാണു ആർ എസ്‌ എസ്‌ നിലപാട്‌. സംവരണം പൂർണ്ണമായി എടുത്തുകളയാനാണു അവർ ആവശ്യപ്പെടുന്നത്‌. ഇതുവരെയുള്ള അനുഭവം വെച്ച്‌ ദളിത്‌, പിന്നാക്ക ഹിന്ദുക്കളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനും അധികാര പങ്കാളിത്തത്തിനും വലിയ പ്രയോജനം ചെയ്ത ഒന്നാണു സംവരണം. എന്നാൽ ഇനിയും ഈ ദിശയിൽ നമുക്ക്‌ ഏറെ മുന്നോട്ടുപോകാനുണ്ട്‌. ഇന്ന് സർക്കാർ മേഖലയിൽ മാത്രമാണു സംവരണം നൽകപ്പെടുന്നത്‌. എന്നാൽ ജനസംഖ്യയിൽ വെറും രണ്ട്‌ ശതമാനം പേർക്കാണു ആകെ സർക്കാർ ജോലി ലഭിക്കുന്നത്‌. ബാക്കിയുള്ള 98% ജനങ്ങളും ആശ്രയിക്കുന്ന സ്വകാര്യമേഖലയിലേക്ക്‌ കൂടി സംവരണം വ്യാപിപ്പിക്കുകയാണു ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുന്നതിനു ഇനി ചെയ്യാനുള്ളത്‌. ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ യു.പി.എ.യുടെ പ്രകടന പതികയിൽ ഉൾപ്പെടുത്തപ്പെട്ടിരുന്ന ഈ വിഷയത്തിൽ ആർ എസ്‌ എസിന്റെ മാത്രമല്ല, പഴയ സംവരണ വിരുദ്ധ സമരക്കാരുടെ ഇപ്പോഴത്തെ താവളമായ ആം ആദ്മി പാർട്ടിയുടെയും നിലപാട്‌ വ്യക്തമാക്കപ്പെടേണ്ടതുണ്ട്‌. കാടടച്ച്‌ വെടിവെച്ചും കണ്ണടച്ച്‌ ഇരുട്ടാക്കിയും ഒരേ നുണ നൂറ്റൊന്നാവർത്തിച്ചും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിട്ടും ഹൈന്ദവവികാരം ആളിക്കത്തിച്ച്‌ വോട്ടുബാങ്ക്‌ ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണു ഇത്തരം പ്രചരണങ്ങളുടെ പിറകിലുള്ളത്‌. നിഷ്ക്കളങ്കരായ ഹൈന്ദവ സഹോദരന്മാർ കാര്യമറിയാതെ അതിൽ വീണുപോകുന്നു എന്ന് മാത്രം. ബഹുമതസമൂഹമായ ഇന്ത്യയിൽ പരസ്പരം ദുരാരോപണങ്ങളുന്നയിച്ച്‌ ആളുകളുടെ മനസ്സിൽ സംശയം ഉണ്ടാക്കിയാൽ പിന്നെ ഈ നാടിനെ പിടിച്ചാൽ കിട്ടില്ല. "ഹിന്ദു രാഷ്ട്രം" എന്നൊക്കെ കേൾക്കുമ്പൊൾ പലർക്കും ആവേശം വരുന്നുണ്ടായിരിക്കും. എന്നാൽ പ്രയോഗതലത്തിൽ ഉണ്ടാകാൻ പോകുന്നത്‌ ഒരു "ഹിന്ദു പാക്കിസ്ഥാൻ" എന്നത്‌ മാത്രമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ നന്ന്. ഇപ്പോഴത്തെ പാകിസ്ഥാന്റെയോ അഫ്ഗാനിസ്ഥാന്റെയോ ഒരു ഹിന്ദു പകർപ്പ്‌ ഇവിടെ ഉണ്ടായാൽ എന്തായിരിക്കും സാധാരണ ഹിന്ദുക്കൾക്കുള്ള നേട്ടമെന്ന് ഒന്ന് ചിന്തിച്ചു നോക്കുന്നത്‌ നല്ലതാണു. മനുഷ്യർക്ക്‌ മനസ്സമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കുന്നത്‌ മതരാഷ്ട്രങ്ങളിലല്ല, മതേതര ജനാധിപത്യം പുലരുന്ന രാജ്യങ്ങളിലാണു എന്നതാണു ലോകം മുഴുവനുമുള്ള അനുഭവം. അങ്ങനെ ചിന്തിക്കാനും മനസ്സിലാക്കാനും കഴിയുന്നവർക്ക്‌ വേണമെങ്കിൽ ഇത്‌ ഫോർവ്വേഡ്‌ ചെയ്യാം. അല്ലാത്തവർക്ക്‌ പഴയപടി വർഗ്ഗീയ പ്രചരണങ്ങൾ ആവർത്തിച്ച്‌ നാടിന്റെ മനസ്സമാധാനം കളയാം. ജയ്‌ ഹിന്ദ്‌. @@@@@@@@@@@@@@@ The message being spread in the social media: .................................... ........................ ................. .................. മണ്ടന്‍മാരായ ഹിന്ദുക്കള്‍!! എന്താ സുഹൃത്തേ ഒന്നു ഞെട്ടിയോ? സത്യമാണത്. നമ്മള്‍ എപ്പോഴും നിലവിളിക്കും ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിപണം മുഴുവന്‍ ദേവസ്വം ബോര്‍ഡ് കൊണ്ടു പോകുന്നു എന്ന്.. ഒന്ന് ചിന്തിക്കൂ അവിടെ പണം കൊണ്ടിടുന്നതാരാ? ഹിന്ദു എന്ന ബുദ്ധിശൂന്യന്‍ തന്നെ. ഇനിമുതല്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ പണം ഇടില്ല എന്നു പ്രതിജ്ഞ ചെയ്യൂ.. നിര്‍ബന്ധം ആണെങ്കില്‍ കുറച്ചു പൂക്കളോ കുറച്ചു പഴങ്ങളോ കുറച്ച് ഇലകളോ കുറച്ച് വെള്ളമോ കൊണ്ടു പോയ്ക്കോളൂ ഭഗവാന് ഏറ്റവും സന്തോഷമാകും സംശയം ഉള്ളവര്‍ ഭഗവത്ഗീത നോക്കിക്കോളൂ.. ഹിന്ദു അമ്പലങ്ങളില്‍ ഇടുന്ന പൈസ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലും നല്ലതല്ലേ.. അതായിരിക്കില്ലേ ഭഗവാനും സന്തോഷം... * ശബരിമലയില്‍ പോയിട്ടുള്ളവര്‍ക്കറിയാം അവിടെ പാര്‍ക്കിങ്ങിനും പൈസകൊടുക്കണം റോഡില്‍ ടോളും കൊടുക്കണം എന്ന് അതിനു പറയുന്ന ന്യായം ശബരിമല വികസനത്തിനാണെന്നാണ്. പച്ചക്കള്ളമാണത് ഈ പണം പോകുന്നത് ഉദ്യോഗസ്തരുടെയും രാഷ്ട്രീയക്കാരുടെയും ബിനാമികളുടെ കൈകളിലേക്കും റോഡുനിര്‍മ്മാണ കമ്പനികളിലേക്കുമാണ്... ആയിരം ശബരിമലകള്‍ വികസിപ്പിക്കേണ്ട പണം ഇപ്പോള്‍ തന്നെ ഹിന്ദു എന്ന മന്ദബുദ്ധികള്‍ ഇട്ടുകഴിഞ്ഞു.. ഇനിമുതല്‍ കൊടുക്കാതിരിക്കൂ പ്രശ്നം ഉണ്ടാകട്ടെ ആള്‍ക്കാര്‍ ചര്‍ച്ച ചെയ്യട്ടെ... ശബരിമലയിലെ ഭണ്ഡാരം വരവു മാത്രമെ നമ്മള്‍ കേള്‍ക്കാറുള്ളൂ.. ശബരിമലയിലെ കടമുറികള്‍ക്ക് ഒരു വര്‍ഷത്തെ വാടക പത്തും ഇരുപതും ലക്ഷങ്ങളാണ് ഒരു വര്‍ഷത്തെ വൈദ്യുതി കണക്ഷന്‍ ചാര്‍ജ് മാത്രം ലക്ഷങ്ങളാണ്. പോലീസിന്‍റെ സേവനത്തിനും ദേവസ്വം ഗവണ്‍മെന്‍റിന് കോടികള്‍ കൊടുക്കുന്നുണ്ട്. അന്യസംസ്ഥാനത്തു നിന്നും തിര്‍ത്ഥാടനത്തിനു വരുന്ന ഭക്ത്‍രുടെ വാഹനങ്ങളില്‍ നിന്നും കോടികള്‍ നികുതിയിനത്തില്‍ പിഴിയുന്നുണ്ട്. അവര്‍മൂലം സംസ്ഥാനത്തുണ്ടാകുന്ന കച്ചവടത്തിന്‍റെ വരുമാനം വേറെയും ഇതൊന്നും നമ്മളില്‍ പലര്‍ക്കും അറിയില്ല.. ഇതു വളരെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം. ഇനി പറയൂ തുടക്കത്തില്‍ പറഞ്ഞ വാചകത്തില്‍ വല്ല തെറ്റും ഉണ്ടോ മണ്ടന്‍മാരല്ലെ നമ്മള്‍... ഹിന്ദുവിന്‍റെ ആരാധനാലയങ്ങളിലെ പണം എടുക്കുന്നെങ്കില്‍ എടുത്തോളൂ പക്ഷെ തുല്യമായ പണം മറ്റ് മതസ്ഥ രുടെയും എടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനു ഉണ്ടാകണം. പ്രതികരിക്കാതെ എല്ലാം സഹിക്കുന്ന ഒരു സമൂഹത്തെ കൊള്ളയടിക്കുന്നത് മതനിരപേക്ഷ സര്‍ക്കാരിന് യോജിച്ചതല്ലല്ലോ... ഉണരൂ ഹിന്ദൂ എന്നു പറയുന്നില്ല കാരണം ഹിന്ദു ഉണര്‍ന്നിരിക്കുകയാണ് ഇനി പ്രവര്‍ത്തിക്കുകയാണു വേണ്ടത്.. ആലോചിച്ചു നില്‍ക്കാതെ ഒരു പത്തു പേര്‍ക്കെങ്കിലും ഫോര്‍വേര്‍ഡ് ചെയ്യൂ ബോധവത്കരണമാണ് മാറ്റത്തിലേക്കുള്ള ഏറ്റവും നല്ലവഴി.

February 20, 2015 at 07:15AM

from Facebookഒടയഞ്ചാലിൽ പണ്ട് പുലികളുണ്ടായിരുന്നു, കാട്ടുപന്നികളും പലതരം മൃഗങ്ങൾ വേറെയും ഉണ്ടായിരുന്നു. രാത്രിയിൽ നാട്ടിലിറങ്ങി പശുത്തൊഴുത്തിൽ കയറി പശുക്കളെ കൊന്നു തിന്നുക പതിവായിരുന്നു. മുറ്റത്തും തൊഴുത്തിനു മുന്നിലും വലിയ നെരിപ്പോടുണ്ടാക്കി പുലിയെ ഓടിക്കാൻ മുങ്കരുതലെടുത്തിരുന്നു. കാലം മാറി. പുലി പോയിട്ട് പൂച്ചപോലും ഒടയഞ്ചാലിൽ നിന്നും അപ്രത്യക്ഷമായി വരുന്നു. പുലിയെ കൊന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല; അവയൊക്കെയും സ്വയം നശിച്ച് ഒഴിയുകയായിരുന്നു - ഞങ്ങളുടെ കുഞ്ഞു തറവാടായ ഒടയഞ്ചാൽ വീട്ടിലൊരു മുത്തപ്പൻ മടപ്പുരയുണ്ട്; അതിന്റെ ചരിത്രത്തിൽ പുലികൾക്കുള്ള സ്വാധീനം ചെറുതല്ല. വല്ല്യമ്മയുടെ അമ്മയുടെ അച്ചനു നായാട്ട് ശീലമായിരുന്നു. ഒരിക്കൽ നായാട്ടിനു നരയർ മല കേറിപ്പോവുകയും വഴി തെറ്റി അലഞ്ഞ് ഒരു പുലിക്കൂട്ടത്തിനു നടുവിൽ പെട്ടു പോവുകയും ചെയ്തു. മൂന്നു നാലു പുലികൾക്ക് നടുവിൽ കുടുങ്ങിപ്പോയ മൂപ്പർ നായാട്ടുദേവനായ പറശ്ശിനിക്കടവ് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചുവത്രേ!! ഫലം അത്ഭുതാവാഹമായിരുന്നു. ഇന്നത്തെ ഡൂക്കിലി ദൈവങ്ങളെ പോലല്ല അന്നത്തെ ദൈവങ്ങൾ - വിളിച്ചാൽ വിളിപ്പുറത്തായിരുന്നു. പുലികൾ നടന്നകന്നു.. വനാന്തരത്തിലേക്ക് മറഞ്ഞു. വല്ല്യച്ഛൻ മരത്തിന്റെ മുകളിൽ നിന്നും ഇറങ്ങി വീട്ടിൽ വന്നു. ആരോടും ഒന്നും പറയാതെ നേരെ പറശ്ശിനിക്കടവിനു നടന്നു. മുത്തപ്പൻ തെയ്യത്തോട് കാര്യങ്ങൾ പറഞ്ഞു. ഞാൻ രക്ഷിച്ചില്ലേ, കൂട്ടിനായി എന്നും ഞാനുണ്ടാവും എന്നും പറഞ്ഞ് മുത്തപ്പന്റെ ഒരു കോപ്പി വല്ല്യച്ചനോടൊപ്പം ഒടയഞ്ചാലിലേക്ക് വന്നു. ഓർമ്മകൾ മറക്കാതിരിക്കാൻ എല്ലാ കുംഭമാസത്തിലും വീട്ടിൽ തെയ്യം കഴിപ്പിക്കുന്നു... പ്രാർത്ഥനയായി നേരുന്ന നാട്ടുകാരും ഈ സമയങ്ങളിൽ അവിടെ തെയ്യം കഴിപ്പിക്കുന്നു... പറഞ്ഞു വന്നത് പുലിയാണ്. വെറും കാട്ടു മാത്രം ഉണ്ടായാൽ പോരാ പുലികൾക്ക് ജീവിക്കാൻ, ജീവികൾ പലതും വേണം... നമ്മുടെ കോഴികളും വേണം... കോഴികളെ പിടിക്കാൻ കുറുക്കൻ വേണം... അങ്ങനെയങ്ങനെ... കോഴിക്കാല് കടിച്ചു വലിച്ച് അതിന്റെ മജ്ജയിൽ നിന്നും അവസാന നീരും വലിച്ചു കുടിച്ചിട്ടാണ് ഇവിടെ ആളുകൾ കടുവാസംരക്ഷരായി സ്റ്റാറ്റസ്സിടുന്നത്... എന്നിട്ട് എക്കോസിസ്റ്റം, ആവാസവ്യവസ്ഥ, ആനമുട്ട എന്നൊക്കെ വലിയ വായിൽ കീറിക്കോളും!!

Thursday, February 19, 2015

February 19, 2015 at 03:47PM

from Facebookപ്ലിങ് :)

February 19, 2015 at 10:45AM

from Facebookകേരളത്തിലെ കൊലപാതക കേസുകളിൽ മുഖ്യമന്ത്രിയുമായി ബന്ധമില്ലാത്തെ ഏക പ്രതി കടുവയാണത്രേ!! :) :)

February 19, 2015 at 06:44AM

from Facebookനിസ്സാം എന്ന വ്യക്തിയുടെ ആക്രമണത്താൽ തൃശൂരില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ വക 10 ലക്ഷം രൂപ. കൊന്ന നിസ്സാമോ സർക്കാർ ചിലവിൽ ഭക്ഷണം കഴിച്ചു സുഖമായി ഉറങ്ങുന്നു , ഉണരുന്നു .വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച രണ്ടു പേരുടെ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. ബെംഗലൂരു ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം .മന്ത്രിസഭാ തീരുമാനം ആണ് .ജെനങ്ങളുടെ ജീവനും സ്വത്തിനും സംരെക്ഷണം നല്കാൻ ബാധ്യത സർക്കാരിനുള്ളത് കൊണ്ട് നഷ്ട പരിഹാരം കൊടുക്കാം .ഒരു വ്യക്തി അകാലത്തിൽ പൊലിഞ്ഞു, ഈ മണ്ണിനോട് വിട പറയുമ്പോൾ അനാഥർ ആകുന്നവർക്ക് എന്ത് കിട്ടിയാലും അത് മതിയാവില്ല എന്നത് വാസ്തവം .സ്വാഭാവിക മരണങ്ങൾക്ക് പൊതുവേ നഷ്ട പരിഹാരം കൊടുക്കാറില്ല (??) .പക്ഷെ ഇവിടെ മരണപ്പെടുന്നവർക്ക് കൊടുക്കുന്ന നഷ്ട പരിഹാര തുക ലെഭിക്കുന്നതിനുള്ള അടിസ്ഥാനവും , തുകയുടെ പരിധി തീരുമാനിക്കുന്നതിനുള്ള ഘടകങ്ങളും ഒന്ന് വ്യക്തമാക്കുന്നത് അല്ലേ കൂടുതൽ സുതാര്യവും സ്വീകാര്യവും .തീവണ്ടി ഇടിച്ചാൽ മൂന്നു ലെക്ഷം , ബസ്സ്‌ ഇടിച്ചാൽ , മറിഞ്ഞാൽ , നഷ്ട പരിഹാരം നിശ്ചയിക്കുന്നത് ടി വി യിലെ കവറേജും , ദുരന്തത്തിന്റെ ഭീകരതയും പിന്നെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളും ഒക്കെ ചേർന്നും.ഓട്ടോ ഇടിച്ചു , ഇരു ചക്ര വാഹനമിടിച്ചു മരിച്ചാൽ എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം .കടുവ ദേശീയ മൃഗം ആയതു കൊണ്ടാണോ പത്ത് ലെക്ഷം കിട്ടുന്നതെന്നറിയില്ല. ഇരു ചക്ര വാഹനമിടിച്ച് മരിക്കുന്നതിലും നല്ലത് ബി എം ഡബ്ല്യു ഇടിച്ചു മരിക്കുന്നതും , വയറിളകി മരിക്കുന്നതിലും നല്ലത് ഹൃദയ സ്തംഭനം ആണെന്നും കരുതുന്നവർ ധാരാളം ഉള്ളപ്പോൾ മൃഗങ്ങൾ ആക്രമിച്ചു മരിക്കുകയാണെങ്കിൽ അത് ദേശീയ മൃഗം തന്നെ ആകുന്നതല്ലേ ഉത്തമം .ചരിഞ്ഞാലും ചമയത്തോടെ ചരിയണമല്ലോ പക്ഷെ ദേശീയ പൈതൃക മൃഗമായ നമ്മുടെ സ്വന്തം ആന ചവിട്ടി ക്കൊന്നാൽ , ദേശീയ ഇഴ ജെന്തു ആയ കരി മൂർഖൻ കടിച്ചാൽ പത്തു ലെക്ഷം കിട്ടുമോ ? പട്ടി കടിച്ചു മരിച്ചാൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോ ? മത്സര വിജയികൾക്ക് പാരിതോഷികം നല്കുന്നതിന് ചില അടിസ്ഥാനങ്ങൾ ഉണ്ട് , അപകട മരണം ഉണ്ടാകുമ്പോൾ എതിർ കക്ഷിയിൽ നിന്നും ഹത ഭാഗ്യവാന് ഇൻഷുർ തുക വാങ്ങി നല്കുന്നതിനും ചില ചട്ടങ്ങൾ ഉണ്ട്. പക്ഷെ അപകടങ്ങളിൽ പെടുന്നവര്ക്ക് സർക്കാർ നല്കുന്ന നഷ്ട പരിഹാര തുകയ്ക്ക് ഒരു പൊതു മാനദണ്ഡം കണ്ടെത്താൻ നമുക്ക് കഴിയേണ്ടതല്ലേ, ഇനിയെങ്കിലും ? അതല്ലേ ശെരിയും ?

February 19, 2015 at 06:04AM

from Facebookപട്ടിയേയും പൂച്ചയേയും ഒക്കെ ഇഷ്ടമാണ്... മൃഗങ്ങളെ പോയിട്ട് ഒരു കുഞ്ഞുറുമ്പിനെ പോലും കൊല്ലുന്നതിനോട് ഒട്ടും താല്പര്യവും ഇല്ല... എന്നാലും നാട്ടിലിറങ്ങി ആളെ കൊല്ലുന്ന കടുവയെ കൊല്ലാൻ ഉത്തരവിട്ടവനേയും കൊന്നവനേയും ഇത്രയൊക്കെ പുലയാട്ട് പറയേണ്ടതുണ്ടോ? വംശനാശം സംഭവിച്ചുപോവുമത്രേ! കടുവയുടെ വംശം നശിക്കാതിരിക്കാൻ മനുഷ്യൻ വിചാരിച്ചാൽ നടക്കുമോ :) അനുകൂല സാഹചര്യങ്ങൾ ഉള്ളതേ ഭൂമിയിൽ നിലനിൽക്കൂ... ലക്ഷക്കണക്കിന് ജീവവർഗങ്ങൾ ഇതിനകം തന്നെ ഭൂമുഖത്തു നിന്നും അന്യം നിന്നു പോയിട്ടുണ്ട്; ഇപ്പോഴും അതു നടന്നുകൊണ്ടിരിക്കുന്നു. ഇതിനെയൊക്കെ കൃത്രിമമായി നിലനിർത്താൻ ശ്രമിക്കുക എന്നതുതന്നെ അബദ്ധമാണ്. കടുവയായാലും ആനയായാലും നാളെ മനുഷ്യനായാലും ഇതുതന്നെയാണവസ്ഥ. ദിനോസറുകൾ ഉണ്ടായിരുന്നല്ല്ലോ അവസാനം എന്തായി? മനുഷ്യന്റെ ജീവനു ഭീഷണിയാവുന്ന എന്തായാലും അതിനെ കൊല്ലുക തന്നെ വേണം. മൃഗശാലകളിലെ ഇരുമ്പുകൂട്ടിനുള്ളിൽ നാളെ ഇവയെ കണ്ടു രസിക്കാനാവില്ലല്ലോ എന്ന ദുഃഖമായിരിക്കും ഈ മൃഗസ്നേഹം!! അതിജീവനം തന്നെയാണു മുഖ്യം... അതിനു കെൽപ്പുള്ളവൻ നിലനിൽക്കട്ടെ; അല്ലാത്തവൻ ചത്തൊടുങ്ങട്ടെ...

Wednesday, February 18, 2015

February 18, 2015 at 07:18PM

from Facebookഓർമ്മകൾക്കെന്തു സുഗന്ധമെന്നോ...!!

February 18, 2015 at 06:48PM

from Facebookഇങ്ങനെയും ചില ലേഖനങ്ങൾ ഒരുകാലത്ത് വന്നിരുന്നു...... smile emoticon മൊബൈൽ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് പോലും ഇന്ന് ആരും ഓർക്കുന്നുണ്ടാവില്ല.. ഈ ലേഖനത്തിൽ പറയുന്നത് പോലെ മുംബൈയിലാണു ആദ്യം മൊബൈൽ ഫോൺ വരുന്നത്..1996-97 കാലത്ത് അവിടെ ജോലി ചെയ്യുമ്പോൾ മൊബൈൽ ഫോണിന്റെ ഉപയോഗത്തെപ്പറ്റി "ടൈംസ് ഓഫ് ഇൻഡ്യ' ഒരു പേജ് നിറയെ 'ചിത്രീകരണവു' മായിട്ടാണു ഇറങ്ങിയത് എന്ന് ഓർത്തു പോവുന്നു......ലോക്കൽ ട്രയിനിൽ നിന്ന് ഓഫീസിലേക്ക് ഒരാൾ ഫോൺ ചെയ്യുന്നതിന്റെ ചിത്രം, ട്രാഫിക് ജാമിൽ പെട്ട് കിടക്കുമ്പോൾ വീട്ടിലേക്ക് ഒരാൾ ഫൊൺ ചെയ്യുന്നതിന്റെ ചിത്രം അങ്ങനെ അങ്ങനെ ആൾക്കാരെ 'ബോധവത്കരി'ക്കാൻ നിരവധി ചിത്രങ്ങൾ....

Tuesday, February 17, 2015

February 17, 2015 at 10:00PM

from Facebookഅവസാന നിമിഷം വരെ...

February 17, 2015 at 09:32PM

from Facebookഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) എന്ന ഭീകരസംഘടന അറപ്പില്ലാതെ മനുഷ്യനെ കഴുത്തറുത്ത് കൊന്ന് ദൃശ്യങ്ങള്‍ പുറത്തുവിടുന്ന് കണ്ട് അമ്പരക്കുമ്പോള്‍, പലരും കരുതുന്നത് അത് മറ്റൊരു അല്‍ഖ്വെയ്ദ, അല്ലെങ്കില്‍ താലിബാന്‍ എന്നാണ്. യഥാര്‍ഥത്തില്‍ അല്‍ഖ്വെയ്ദയെയും താലിബാനെയുംകാള്‍ മുന്തിയ ഐറ്റമാണ് ഐ.എസ്. എന്ന സംഘടന. പലരും കരുതുന്നത് പോലെ മനോവൈകല്യം ബാധിച്ചവരുടെ ഒരു കൂട്ടായ്മയല്ല അത്. വളരെ ശ്രദ്ധാപൂര്‍വ്വം പരിലാളിക്കപ്പെടുന്ന ചില പ്രാചീന ഇസ്ലാമികവിശ്വാസങ്ങള്‍ക്ക് മേല്‍ രൂപപ്പെടുത്തിയിട്ടുള്ള ഒരു ശക്തമായ ഗ്രൂപ്പാണത്. ആ വിശ്വാസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അടുത്തുവരുന്ന 'ലോകാവസാന'മാണ്! വിശുദ്ധഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ക്കനുസരിച്ച് ലോകാവസാനത്തിനായി ഒരുങ്ങാന്‍ ഇസ്ലാംവിശ്വാസികളെ പ്രാപ്തമാക്കുകയെന്നതാണ് ഐ.എസിന്റെ ആത്യന്തികലക്ഷ്യം. അതിനായി പുതിയ ഖലീഫയും, ഖലീഫയുടെ രാജ്യവും നിലവില്‍ വന്നുകഴിഞ്ഞു. യഥാര്‍ഥ മുസ്ലീങ്ങളെല്ലാം ഖലീഫയുടെ രാജ്യത്തേക്ക് താമസം മാറ്റാന്‍ തത്വത്തില്‍ ബാധ്യസ്ഥരാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് പേരാണ് പുതിയ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് ദിവസവും എത്തുന്നത്. ഇറാഖിന്റെയും സിറിയയുടെയും ചില പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ 'രാജ്യം' അതിര്‍ത്തികളോ, ഇതരരാജ്യങ്ങളുമായുള്ള സഹവര്‍ത്തിത്തമോ ആഗ്രഹിക്കുന്നില്ല, അംഗീകരിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത് പോലും ഇസ്ലാമികമല്ലെന്ന് ഐ.എസ്.നിഷ്‌കര്‍ഷിക്കുന്നു. രാഷ്ട്രീയം വ്യക്തിജീവിതത്തില്‍നിന്ന് തുടച്ചുനീക്കിയാലേ യഥാര്‍ഥ ഇസ്ലാമിക ജീവിതം സാധ്യമാകൂ എന്ന് ഐ.എസ്.സൈദ്ധാന്തികന്മാര്‍ പ്രചരിപ്പിക്കുന്നു. യുദ്ധമാണ് ഐ.എസിന് സമാധാനം, കൊലയാണ് ദൈവമാര്‍ഗം. തുടര്‍ച്ചയായി യുദ്ധം ചെയ്ത് ഖലീഫയുടെ സാമ്രാജ്യം വികസിപ്പിക്കുകയും ലോകാവസാന പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാകാനുള്ള സാഹചര്യമൊരുക്കുകയുമാണ് യഥാര്‍ഥ ഇസ്ലാമികധര്‍മമന്ന് ഐ.എസ്. നിഷ്‌ക്കര്‍ഷിക്കുന്നു. അതിനായി ചോരപ്പുഴ ഒഴുക്കേണ്ടിവരുന്നതും, രക്തസാക്ഷിയാകേണ്ടിവരുന്നതും സ്വാഭാവകം മാത്രം. ഐ.എസുമായി താരതമ്യം ചെയ്താല്‍ അല്‍ഖ്വെയ്ദ പോലുള്ളവയ്ക്ക് വെറുമൊരു അധോലോകസംഘത്തിന്റെ പ്രസക്തിയേ ഉള്ളൂ എന്ന് 'ദി അത്‌ലാന്റിക് മാഗസിനി'ന് വേണ്ടി Graeme Wood നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു. 'What ISIS Really Wants' എന്ന ആ അന്വേഷണറിപ്പോര്‍ട്ടിന്റെ ലിങ്ക്: http://goo.gl/9Vg0nY

Monday, February 16, 2015

February 16, 2015 at 06:20AM

from Facebookസിപിഎമ്മിന്റെ തേവിടിശ്ശിയാട്ടം!! വൃകോദരന്മാരായിരുന്ന പണ്ടത്തെ നംബൂതിരിമാര്‍ക്കും നാടുവാഴികള്‍ക്കും ഉദ്ദാരണമുണ്ടാക്കാനും, സവര്‍ണ്ണ (നായര്‍)സ്ത്രീകള്‍ കൂടുതല്‍ സംബന്ധക്കാരെ ആകര്‍ഷിക്കാനും തിരുവാതിര ദിവസം നടത്തിയിരുന്ന ഒരു മാദക നൃത്താഭാസമെന്ന ചരിത്രം തിരുവാതിരകളിക്ക് കാണാന്‍ ആകും. തലേ ദിവസം രാത്രി തുടിച്ചുകുളി എന്ന പേരില്‍ എന്ന ഒരു ആഘോഷ-പ്രദര്‍ശന കുളിയും പതിവുണ്ടായിരുന്നു. അതായത് സംബന്ധം എന്ന വേശ്യവൃത്തിയെ പ്രോത്സാപ്പിക്കാനായി ബ്രാഹ്മണര്‍ ഏര്‍പ്പെടുത്തിയ സവര്‍ണ്ണ വ്യവസ്ഥിതിയുടെ ജീര്‍ണ്ണ ചരിത്രമാണ് തിരുവാതിരകളിക്കും തുടിച്ചുകുളിക്കും സംബന്ധത്തിനുമുള്ളത്. വിപ്ലവ ലേബലൊട്ടിച്ച് സവര്‍ണ്ണ ജീര്‍ണ്ണതകളെ വാരിപ്പുണരാനുള്ള സിപിഎം ശ്രമം ഗതികേടായാലും വിവരക്കേടായാലും ലജ്ജാവഹമാണ്. സവര്‍ണ്ണ ജീര്‍ണ്ണ ചരിത്രത്തെ വെള്ള പൂശാന്‍ ഇടതുപക്ഷ രാഷ്ട്രീയ നന്മയെ വ്യഭിചരിക്കുന്നു എന്നും പറയാം. കാണിപ്പയ്യൂര്‍ ശന്‍കരന്‍ നംബൂതിരിപ്പടിന്‍െറ നായന്‍മാരുടെ പൂര്‍വ്വ ചരിത്ര ത്തെ ക്കുറിച്ചുള്ള പുസ്തകം തുടിച്ചുകുളി , തിരുവാതിരകളി , സംബന്ധം എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നുണ്ട്.

Sunday, February 15, 2015

February 15, 2015 at 06:14PM

from Facebookഅടുത്ത കളിയിലെങ്കിലും പാക്കിസ്ഥാൻ ജയിക്കണമായിരുന്നു!

February 15, 2015 at 01:02PM

from Facebookഒരു ജന്മദിനം കൂടി കടന്നുപോയി... ആശംസകളുമായി എത്തിയ എല്ലാ കൂട്ടുകാരെയും പ്രത്യേകം സ്മരിക്കുന്നു... മഞ്ജുവുണ്ടാക്കിയ സ്പെഷ്യൽ ഫുഡ്, മേഥയുടെ ജന്മദിനാഘോഷ പരിപാടി, എവിടുന്നോ വന്നെത്തിയ ഒരു മരണവാർത്ത അല്പം മനസ്സു മടുപ്പിച്ചെങ്കിലും രസകരമായിരുന്നു ഇന്നലെ; എന്നത്തേയും പോലെ!!

February 15, 2015 at 12:37PM

from Facebookപീക്കിരിക്കൂട്ടം...

Saturday, February 14, 2015

February 14, 2015 at 02:13PM

from Facebookചിലരൊക്കെ മരിക്കുമ്പോഴാണ് അവരുടെ യഥാർത്ഥവില നമ്മൾ മനസ്സിലാക്കുന്നത്... ജീവിച്ചിരിക്കുന്ന ഓരോരുത്തരും ഇതുപോലെയൊക്കെ തന്നെയാവില്ലേ! നമ്മൾ വേണ്ടവിധം മനസ്സിലാക്കാതെ പോകുന്നു എന്നു മാത്രം!

February 14, 2015 at 08:54AM

from Facebookപ്രണയിക്കുന്നവർക്കും... പ്രണയം ഒളിപ്പിച്ചു വെയ്ക്കുന്നവർക്കും... പ്രണയിക്കാൻ മറന്നു പോവുന്നവർക്കും... എന്റെ പ്രിയ പ്രണയിനിക്കും... ഹൃദ്യമായ പ്രണയദിനാശംസകൾ!

Friday, February 13, 2015

February 13, 2015 at 09:00PM

from Facebook
February 13, 2015 at 06:22AM

from Facebookഇത്രേ ഉള്ളൂ കേരളത്തിലെ ഇടതന്റേയും വലതന്റേയും രാഷ്ട്രീയ സംസ്കാരം! ..... കൊച്ചിയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു വന്ന കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. നിശാന്തിനിക്ക് സ്ഥലം മാറ്റം.ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും . കൊച്ചി കേന്ദ്രീകരിച്ചുള്ള രാജ്യാന്തര മയക്കുമരുന്ന്‌ മാഫിയക്ക് ഭീഷണിയായിരുന്നു ആര്‍. നിശാന്തിനി ഐ പി എസിന്റെ പല നടപടികളും . ചലച്ചിത്ര താരങ്ങളും മോഡലുകളും ഉള്‍പ്പെടുന്ന കൊക്കയിന്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ സ്‌ഥലംമാറ്റം. കൊക്കയിന്‍ കേസിന്റെ അന്വേഷണം ചലച്ചിത്ര മേഖലയിലെ ചില പ്രമുഖരിലേക്കു കൂടി എത്തുമെന്നുറപ്പായതോടെയാണ്‌ രാഷ്‌ട്രീയ അട്ടിമറിയിലൂടെ പോലീസ്‌ അന്വേഷണത്തിന്റെ ഗതി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം . തൃശൂര്‍ കമ്മീഷണറായി നിയമിച്ച നിശാന്തിനിയോട്‌ ഉടന്‍ ചുമതലയേല്‍ക്കാനാണു നിര്‍ദേശം . കൊച്ചിയില്‍ അടുത്തിടെ നടന്ന പല മയക്കു മരുന്ന് റെയ്ഡും നിശാന്തിനിയുടെ മേല്‍ നോട്ടത്തിലാണ് നടന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഡ്രീമില്‍ നടത്തിയ റെയ്‌ഡും കൊച്ചിയിലെ ഒരു ആഡംബര നൗകയില്‍ നടത്തിയ മയക്കു മരുന്ന് വേട്ടയും രാജ്യാന്തര മയക്കുമരുന്ന്‌ ലോബിയുടെയും ഭരണ രംഗത്തെ ചില പ്രമുഖരുടെയും സമനില തെറ്റിച്ചിരുന്നു.എന്നാല്‍ നിശാന്തിനിയുടേത് ഒരു സാധാരണ സ്ഥലം മാറ്റമാണെന്ന് വരുത്തി തീര്‍ക്കാന്‍ ആഭ്യന്തര വകുപ്പ് മറ്റു ചില അഴിച്ചുപണിയും ഇതോടൊപ്പം നടത്തിയിട്ടുണ്ട്. മയക്കുമരുന്ന് മാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു വന്ന ഡി സി പി യുടെ സ്ഥലം മാറ്റത്തോടെ കൊക്കയിന്‍ കേസും എങ്ങുമെത്താതെ അവസാനിക്കുമെന്ന് ഉറപ്പായി. http://ift.tt/1B490bX

February 13, 2015 at 06:19AM

from Facebook:)

Wednesday, February 11, 2015

February 11, 2015 at 05:31PM

from Facebookഹല്ല പിന്നെ!!... ആം ആദ്മി പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രകാശ് കാരാട്ട് ‌- എങ്ങനെ സഹകരിച്ച് പ്രവർത്തിക്കാനാ സഖാവേ , പ്രവർത്തിക്കാൻ ഡൽഹിയിൽ സി.പി.എമ്മിനു ആരാ ഉള്ളത്? ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം സുപ്രധാനമായ സന്ദേശം ആണെന്നും ആ സന്ദേശം ഉൾക്കൊണ്ട് സി.പി.എം. മുദ്രാവാക്യത്തിലും രീതിയിലും മാറ്റം വരുത്തുമെന്നും കാരാട്ട് പറഞ്ഞതായി വാർത്തയിൽ കാണുന്നു. ഇനി എന്ത് മാറ്റം വരുത്താനാ സഖാവേ? ഇതിനു മുൻപേ തിരുത്തുമെന്ന് പറഞ്ഞ തെറ്റുകളൊക്കെ തിരുത്തിയോ? ആ ജയരാജൻ സഖാവ് കോടതിയിൽ ഒന്ന് ക്ഷമ ചോദിച്ചിരുന്നുവെങ്കിൽ അതൊരു അന്തസ്സായ നടപടിയാകുമായിരുന്നു. ജഡ്‌ജിമാരെ ശുംഭൻ എന്ന് വിളിക്കുന്നത് മാന്യതയുള്ള ആരും അംഗീകരിക്കില്ല. എന്നിട്ടും കൈയും വീശി ലാൽസലാം പറഞ്ഞ് അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ജയിലിലേക്ക് പോയി, ഞങ്ങൾ ജനാധിപത്യസംസ്ക്കാരം അംഗീകരിക്കില്ല എന്ന ധാർഷ്ഠ്യമല്ലേ ആ സഖാവ് പ്രകടിപ്പിച്ചത്. ഓർക്കുക, പാതയോര പൊതുയോഗം നിരോധിച്ച വിധിക്കെതിരെ സമരം നയിച്ചതിനല്ല ജയരാജൻ ജയിലിൽ പോയത്. ജഡ്ജിമാരെ അമാന്യമായ പ്രയോഗം കൊണ്ട് സംബോധന ചെയ്തതിനാണു. താങ്കൾക്കൊന്ന് ഗുണദോഷിക്കരുതായിരുന്നോ? കമ്മ്യൂണിസ്റ്റുകാർ എങ്ങനെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമോ അങ്ങനെയാണു കെജ്‌രിവാളും സംഘവും ഡൽഹിയിൽ പ്രവർത്തിച്ചത്. താങ്കൾക്കും താങ്കളുടെ സഖാക്കൾക്കും അപ്രകാരം കഴിയില്ല. എന്തെന്നാൽ താങ്കൾക്കും അനുയായികൾക്കും എന്തും പ്രത്യയശാസ്ത്രവുമായി ഒത്തുനോക്കണം. കെജ്‌രിവാളിനു ആ ബാധ്യതയില്ല. അതാണു ആം ആദ്മിക്കാരുടെ വിജയം. അതാണു താങ്കൾ മനസ്സിലാക്കേണ്ടത്.

February 11, 2015 at 10:53AM

from Facebookകോൺഗ്രസ് സ്ഥാനാർത്ഥികളിൽ എത്രപേർക്ക് കെട്ടിവെച്ച കാശ് കിട്ടും? ആർക്കും കിട്ടാൻ വകുപ്പില്ലാല്ലേ! :(

Tuesday, February 10, 2015

February 10, 2015 at 02:27PM

from Facebook#checkmateBJP ഡൽഹിയിൽ കോൺഗ്രസ് പൊരുതി തോറ്റു!! രണ്ടാം സ്ഥാനം നഷ്ടമായത് വെറും മൂന്നു സീറ്റുകൾക്ക്!!

February 10, 2015 at 01:23PM

from Facebook#checkmateBJP പേരെഴുതി ഒട്ടിച്ച ഷർട്ട്, ഘർ വാപ്പസി, മൻ കീ ബാത്, അച്ചെ ദിൻ... ഒബാമ്മേടെ മൂട്... എന്തൊക്കെയായിരുന്നു!!

February 10, 2015 at 01:10PM

from Facebook#checkmateBJP പ്രതിപക്ഷമില്ലാത്തതിനാൽ ഇനി രാഷ്ട്രപതി ഭരണമേർപ്പെടുത്താനൊന്നും കേന്ദ്രനു വകുപ്പില്ലല്ലോ!! :(

February 10, 2015 at 11:51AM

from Facebookകിരണ്‍ ബേദി ജയിക്കണം എന്നിട്ട് നാല് എമ്മെലെമാരെയും കൂട്ടി കെജ്രിവാൾ അനുവദിക്കുകയാണെങ്കിൽ അഞ്ചു വർഷം പ്രതിപക്ഷത്തിരിക്കണം. #checkmateBJP #മധുരപ്രതികാരം

February 10, 2015 at 11:06AM

from Facebook#checkmateBJP ഡൽഹിയിൽ ബിജെപിയും കോൺഗ്രസ്സും ഇഞ്ചോടിഞ്ച് മത്സരം!!

February 10, 2015 at 10:43AM

from Facebook#checkmateBJP പ്രതിപക്ഷത്തിനു പോലും സാധ്യതയില്ലേ!!

February 10, 2015 at 10:18AM

from Facebook#checkmateBJP അമിത വിശ്വാസം കാരണം ഫോട്ടോഷോപ്പിന്റെ ലൈസൻസ് എക്സ്പെയറായത് ബിജെപി ശ്രദ്ധിച്ചില്ല :p

February 10, 2015 at 10:06AM

from Facebook#checkmateBJP ശിഖണ്ഡിയുടെ പ്രേതം ബിജെപ്പിക്കിനി ബാധ്യത!!

February 10, 2015 at 09:20AM

from Facebook#BJP ജയിച്ചാൽ മോദി; തോറ്റാൽ ബേദി!

Wednesday, February 04, 2015

February 04, 2015 at 09:17AM

from Facebook#harthal ബസ് ചാർജ്ജൂ കുറക്കാനായി ജനങ്ങളെല്ലാവരും സംഘടിച്ച് ഒരു ഹർത്താൽ നടത്തേണ്ടി വരുമോ? :p ഭരണപക്ഷവും പ്രതിപക്ഷവും നൂറുകണക്കിനു പോഷക സംഘടനളും ഉണ്ട്...അവരവരുടെ താല്പര്യസംരക്ഷണത്തിനു മാത്രം!! :(

Monday, February 02, 2015

February 02, 2015 at 02:35PM

from Facebook#iotyPVIjayan തട്ടിപ്പോ വെട്ടിപ്പോ!! നികുതിക്കാശിൽ നിന്നും രണ്ടു കോടിയൊന്നും പോവില്ലല്ലോ! നല്ലൊരു പൊലീസ് ഒഫീസർ ജയിച്ചു കേറട്ട്!!

Sunday, February 01, 2015

February 01, 2015 at 10:28AM

from Facebookഓട്ടക്കീശയുമായി ചെന്ന് സിങ്കത്തിന്റെ മടയിൽ നിന്നും സംഗീതം പഠിച്ച ആശാന് എവിടെയാ താളം പിഴച്ചു പോയത്!!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License