Sunday, February 22, 2015

February 22, 2015 at 06:00PM

from Facebookവേദനയുണ്ട് മാധവന്‍ നായര്‍ സാര്‍!! നിങ്ങളെപ്പോലെ, വലിയ ശാസ്ത്രജ്ഞന്‍ എന്ന്‍ ആളുകളെക്കൊണ്ട് പറയിപ്പിക്കാന്‍ പോന്ന, ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്ന ഒരാള്‍ യാതൊരു ബോധവും ഇല്ലാതെ ഇങ്ങനെ ഓരോന്ന്‍ എഴുന്നള്ളിക്കുമ്പോ... വേദനയാണോ ലജ്ജയാണോ എന്ന്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. ഞങ്ങളെപ്പോലെയുള്ള 'ഇത്തിരിപ്പോന്നവന്‍മാര്‍' നാളെ യുക്തി എന്നൊക്കെ പറഞ്ഞ് സാധാരണക്കാരന്റെ അടുത്തോട്ട് ചെന്നാല്‍, "നീ പോടാ കോപ്പേ, നിന്നെക്കാള്‍ മുഴുത്ത ശാസ്ത്രജ്ഞന്‍മാര്‍ ഇതിനൊക്കെ സര്‍ട്ടിഫിക്കറ്റ് തന്നിട്ടുണ്ട്. പിന്നാ ഇന്നലെക്കിളിര്‍ത്ത നീ" എന്ന്‍ തിരിച്ചൊരു ആട്ട് ആട്ടിയാല്‍ കഴിഞ്ഞു. നിങ്ങളുടെ സൈസ് അഞ്ച് വിത്ത് മതി ലോകം മൊത്തമുള്ള ഒരു കൂട്ടം യുക്തിവാദികള്‍ പലപ്പോഴും ജീവന്‍ പോലും പണയം വച്ച്, കണ്ടവന്റെയൊക്കെയും സ്വന്തം വീട്ടുകാരുടെ പോലും തെറിവിളിയും കേട്ട്, കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രബോധം മൊത്തം വെള്ളത്തിലാവാന്‍. ശാസ്ത്രത്തില്‍ ഒരാള്‍ എന്ത് ചെയ്തു എന്നല്ല, അയാള്‍ ഏത് പോസ്റ്റില്‍ ജോലി ചെയ്തു എന്ന്‍ നോക്കി ശാസ്ത്രജ്ഞനെ തിരിച്ചറിയുക എന്നതാണ് പൊതുജനത്തിന്റെ രീതി. താങ്കള്‍ ഇത്രനാളും ഇസ്രോയുടെ തലപ്പത്തിരുന്ന് മേലോട്ട് വിട്ട വാണങ്ങളൊക്കെ ഈ വാര്‍ത്തയില്‍ പറഞ്ഞപോലെ 'ഏകാഗ്രത വഴി നേടിയ ജ്ഞാനം' കത്തിച്ചാണ് പൊങ്ങിപ്പോയത് എങ്കില്‍ ഇവിടത്തെ സാധാരണക്കാരന്റെ വിലപ്പെട്ട പണം ധൂര്‍ത്തടിച്ച് നിങ്ങളെയൊക്കെ അവിടെ പിടിച്ചിരുത്തിയത് എന്തിനാണ്?? വേദങ്ങള്‍ ഈ നൂതന അറിവൊക്കെ പണ്ടേ പറഞ്ഞതാണ് എങ്കില്‍ കണ്ടവന്‍മാര്‍ ഇതൊക്കെ ചെയ്യുന്നതുവരെ താടീം ചൊറിഞ്ഞു നോക്കി നിന്നത് എന്തിനാണ്? പണ്ടേ ആവാമായിരുന്നല്ലോ ചന്ദ്രയാനും മംഗള്‍യാനുമൊക്കെ! താനിരുന്ന പോസ്റ്റിനോട്, താന്‍ വഹിച്ച ലേബലിനോട് നീതിയും ആത്മാര്‍ത്ഥതയും പുലര്‍ത്തുക എന്നത് ഓരോ വ്യക്തിയുടെയും മാന്യതയുടെ ഭാഗമാണ്. അത് ഒരാള്‍ക്ക് ഉണ്ടാകണം എന്ന്‍ വാശിപിടിക്കാന്‍ ഒരു കൊടികെട്ടിയ യുക്തിവാദിയ്ക്കും അവകാശമില്ല. അതുകൊണ്ട് തന്നെ കാവിയോ പച്ചയോ പുതച്ച പുകഴ്ത്തലുകളോ ബഹുമതികളോ ഒക്കെ അങ്ങേയ്ക്ക് തരുന്ന രോമാഞ്ചം നിഷേധിക്കാന്‍ ഞങ്ങളാര്! "കുട്ടി ആടിക്കോളൂ, നേരം വെളുക്കണവരെ ആടിക്കോളൂ." പക്ഷേ ദയവ് ചെയ്ത് ചാനല്‍ ഇന്‍റര്‍വ്യൂകളില്‍ ഇരുന്ന്‍ ഇപ്പഴത്തെ പിള്ളേര്‍ക്ക് ശാസ്ത്രബോധം ഉണ്ടാകണം, വളരുന്ന തലമുറയ്ക്കു ശാസ്ത്രം നന്നായി പഠിക്കാനുള്ള അവസരം ഉണ്ടാകണം എന്നൊന്നും പറഞ്ഞേക്കരുത്. വേദപുസ്തകങ്ങളും വാങ്ങിക്കൊടുത്ത് അവരെ വീട്ടില്‍ ഇരുത്തിയാല്‍ മതി എന്നാണല്ലോ ഇവിടെ പറയാതെ പറഞ്ഞെക്കുന്നത്. എന്തായാലും വാര്‍ത്തയുടെ തുടക്കത്തിലെ ഒരു ഡയലോഗ് ശ്ശി ബോധിച്ചു, "ഉപഗ്രഹങ്ങളും മിസ്സൈലുകളും പോലുള്ള നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ച് നമ്മള്‍ കണ്ടെത്തുന്ന പ്രപഞ്ചസത്യങ്ങള്‍"-അല്ല സാറേ, ഈ മിസ്സൈല്‍ ഉപയോഗിച്ച് നമ്മള്‍ കണ്ടെത്തിയ പ്രപഞ്ചസത്യത്തിന്റെ സാമ്പിള്‍ വല്ലതും ഉണ്ടോ ഒരെണ്ണം എടുക്കാന്‍?


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License