Thursday, February 19, 2015

February 19, 2015 at 06:04AM

from Facebook



പട്ടിയേയും പൂച്ചയേയും ഒക്കെ ഇഷ്ടമാണ്... മൃഗങ്ങളെ പോയിട്ട് ഒരു കുഞ്ഞുറുമ്പിനെ പോലും കൊല്ലുന്നതിനോട് ഒട്ടും താല്പര്യവും ഇല്ല... എന്നാലും നാട്ടിലിറങ്ങി ആളെ കൊല്ലുന്ന കടുവയെ കൊല്ലാൻ ഉത്തരവിട്ടവനേയും കൊന്നവനേയും ഇത്രയൊക്കെ പുലയാട്ട് പറയേണ്ടതുണ്ടോ? വംശനാശം സംഭവിച്ചുപോവുമത്രേ! കടുവയുടെ വംശം നശിക്കാതിരിക്കാൻ മനുഷ്യൻ വിചാരിച്ചാൽ നടക്കുമോ :) അനുകൂല സാഹചര്യങ്ങൾ ഉള്ളതേ ഭൂമിയിൽ നിലനിൽക്കൂ... ലക്ഷക്കണക്കിന് ജീവവർഗങ്ങൾ ഇതിനകം തന്നെ ഭൂമുഖത്തു നിന്നും അന്യം നിന്നു പോയിട്ടുണ്ട്; ഇപ്പോഴും അതു നടന്നുകൊണ്ടിരിക്കുന്നു. ഇതിനെയൊക്കെ കൃത്രിമമായി നിലനിർത്താൻ ശ്രമിക്കുക എന്നതുതന്നെ അബദ്ധമാണ്. കടുവയായാലും ആനയായാലും നാളെ മനുഷ്യനായാലും ഇതുതന്നെയാണവസ്ഥ. ദിനോസറുകൾ ഉണ്ടായിരുന്നല്ല്ലോ അവസാനം എന്തായി? മനുഷ്യന്റെ ജീവനു ഭീഷണിയാവുന്ന എന്തായാലും അതിനെ കൊല്ലുക തന്നെ വേണം. മൃഗശാലകളിലെ ഇരുമ്പുകൂട്ടിനുള്ളിൽ നാളെ ഇവയെ കണ്ടു രസിക്കാനാവില്ലല്ലോ എന്ന ദുഃഖമായിരിക്കും ഈ മൃഗസ്നേഹം!! അതിജീവനം തന്നെയാണു മുഖ്യം... അതിനു കെൽപ്പുള്ളവൻ നിലനിൽക്കട്ടെ; അല്ലാത്തവൻ ചത്തൊടുങ്ങട്ടെ...


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License