Friday, June 30, 2017

June 30, 2017 at 12:40PM

ആരും നമ്മുടെ അൻവർ ജിറ്റോയെ ഇങ്ങനെ വന്ന് മെസേജിൽ കൊണ്ടിട്ട് പേടിപ്പക്കല്ലേ!! എനിക്കല്ലെങ്കിൽ തന്നെ ഭയങ്കര പേടിയാ!!! ഇന്നലെ മുതൽ കുറേ സമയമായി പേടിച്ചോണ്ടിരിക്കുന്നതാ!!! ഒരു പേടിത്തൊണ്ടന്റെ ദീനരോധനം എല്ലാവരും ചെവിക്കൊള്ളണേ... :(

Wednesday, June 28, 2017

June 28, 2017 at 06:59PM

ഫെയ്സ്ബുക്കിനു ഞാനുള്ളത് കൊണ്ട് സന്തോഷായീത്രേ!!

June 28, 2017 at 03:07PM

😳😳😳 മാനസികരോഗികൾ പെരുകുന്നു!! അക്രമികളുടെ കല്ലേറില്‍ 50-ല്‍ അധികം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്!

June 28, 2017 at 06:33AM

അന്നൊരിക്കൽ... മനോജും സജലും മഡിവാളയിൽ...

Tuesday, June 27, 2017

June 27, 2017 at 01:18PM

#വേർഡ്‌പ്രസ് സൈറ്റൊക്കെ ഒരു ഹോസ്റ്റിങ് സെർവ്വറിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റാൻ മറ്റുള്ളവ പോലെ തന്നെ കോപ്പി പേസ്റ്റിങിന്റെ സമയം മാത്രം മതി. കൂടിപ്പോയാൽ ഒരു അരമണിക്കൂർ സമയം. എന്നാൽ, വേർഡ്‌പ്രസ്സിൽ അല്പം അഹങ്കാരത്തോടെ സ്വന്തമായി ഒരു തീമൊക്കെ ഉണ്ടാക്കിയിട്ട്, അതും പോരാതെ ചുമ്മാ കുറേ ഡാറ്റാബെസ് സ്ക്രിപ്റ്റുകൾ തലങ്ങും വിലങ്ങും എഴുതി, തോന്നിയതുപോലെ പേജുകളും ഉണ്ടാക്കി പ്രത്യേകിച്ച് ബോധമൊന്നുമില്ലാതെ ആരും ചോദിക്കാനും പറയാനും ഒന്നും വരില്ലെന്ന ധൈര്യത്തോടെ അതുമിതുമൊക്കെ എഴുതിവെച്ചിട്ട് ഈ ഒരു സംഗതിയാണ് മേൽപറഞ്ഞതു പോലെ മാറ്റേണ്ടത് എങ്കിൽ പെട്ടുപോകും! ഞാൻ പകുതിയോളം പെട്ടുപോയിരുന്നു!! ഇടയ്ക്ക് വന്ന് #കുമ്മനം കളിക്കാൻ ഇവിടേക്ക് ആരും പാഞ്ഞു വരില്ല എന്നുമുണ്ട്. ഓഫീസിലാണെങ്കിൽ ഒന്നു മൂത്രമൊഴിക്കാൻ പോലും സമയം കിട്ടാത്ത അവസ്ഥയും!! വർക്കോടു വർക്ക്!! ബാക്കി സൈറ്റുകാരെ നേരെയാക്കിയിട്ടാവാം #ചായില്യം എന്നു നിനച്ചിരുന്നതും അല്പം വൈകാനിടവന്നു. ചിലരൊക്കെ നല്ല സെർവ്വറുകളിലേക്ക് ചേക്കേറി, ചിലരൊന്നും ഒന്നും അറിഞ്ഞതുപോലുമില്ല. എനിക്ക് ഫ്രീയായി തന്നെ സെർവ്വറും കിട്ടി. ഈ ഒരു സമയത്ത് തന്നെ പെരുന്നാൾ വന്നതും നല്ലൊരു പണിതന്നു. കൃത്യമായ സമയത്ത് കശുകളയാൻ മിടുക്കിയായ രസ്മ രാജ് തുടക്കം മുതൽ തന്നെ കൂടെയുള്ളത് ഒരു ഗുണമായി എന്നതും ഓർക്കണം. എന്തായാലും ഇന്നുമുതൽ ചായില്യം ലൈവാകുന്നു. ചില കുഴപ്പങ്ങൾ ഒക്കെ ഉണ്ട്. ഡാറ്റാബെയ്സിലേക്കുള്ള കണക്ഷനൊക്കെ ശരിയാക്കാനുള്ളതും മറ്റുമാണു കാര്യങ്ങൾ! വേർഡ്‌പ്രസ്സിനോടുള്ള #പ്രണയം കഠിനമായി തോന്നിയ അവസരം കൂടിയായിരുന്നു ഈ രണ്ടുമാസ കാലയളവ്!! chayilyam.com ഗൾഫ്രാജ്യങ്ങളിൽ ബ്ലോക്കിങ്ങിൽ തന്നെയായിരിക്കും! അതൊക്കെ അവരവരുടെ ഇഷ്ടം, ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരിക്കുന്നു! ഇപ്പോൾ odayanchal.com, chayilyam.com എന്നീ രണ്ടുസംഗതികളും ഒന്നുതന്നെയാണ്. odayanchal.com ഉടനേതന്നെ പഴയപടിയിലോ അല്പം മാറ്റങ്ങളോടുകൂടിയോ മാറ്റുന്നതാണ്. സമയമാണു പ്രശ്നം. ഓഫീസ് വർക്കിനിടയിൽ സൈഡിലൂടെ കമ്പ്യൂട്ടറിനെ പലതും ഏൽപ്പിക്കാമെങ്കിലും പുതുക്കൻ നടത്താൻ മെനക്കെട്ടിരിക്കുക തന്നെ വേണം!! സമയമില്ലായ്മയാണെന്റെ സമയം എന്നു പറയേണ്ടിയിരിക്കുന്നു ഇപ്പോൾ!!

Sunday, June 25, 2017

June 25, 2017 at 02:10PM

#അനഘ പാടുന്നു!! ഇടവപ്പാതിയിൽ ഇടമുറിയാമഴ പൊഴിയും ജീവിത ദുഃഖങ്ങൾ ആത്മാവിൻ മുറിവുകളിൽ ഭസ്മം തൂവൂ മുത്തപ്പാ.... ഇടവപ്പാതിയിൽ ഇടമുറിയാമഴ പൊഴിയും ജീവിത ദുഃഖങ്ങൾ ആത്മാവിൻ മുറിവുകളിൽ ഭസ്മം തൂവൂ മുത്തപ്പാ.... തിറയാടൂം തിരു കളിയാട്ടത്തിൽ കണ്ണീർ കൊണ്ടൊരു മധുകലശം

Saturday, June 24, 2017

June 24, 2017 at 09:51PM

#മുത്തപ്പൻ #തെയ്യം അല്പം വായനയ്ക്ക്: http://ift.tt/2t30pIm

June 24, 2017 at 01:34PM

#രാഷ്ട്രീയം #ഭരണവർഗ്ഗം #ഗവണ്മെന്റ് #പൊതുജനം #പിൻഗാമികൾ "ഈ രാഷ്ട്രീയം എന്നു വെച്ചാല്‍ എന്താണച്ഛാ...?" . . . . . "മിടുക്കന്‍, നല്ല ചോദ്യം... അച്ഛന്‍ ലളിതമായി പറഞ്ഞു തരാം... ഉദാഹരണത്തിന്‌ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ തന്നെയെടുക്കാം... ഞാനാണ്‌, അതായത്‌ അച്ഛനാണ്‌ ഈ വീട്ടിലെ ഗൃഹനാഥന്‍... അച്ഛനാണ്‌ വരുമാനം കൊണ്ടു വരുന്നത്‌... അതു കൊണ്ട്‌ എന്നെ മുതലാളിത്തം അഥവാ ക്യാപിറ്റലിസം എന്നു വിളിക്കാം... നിന്‍റെ അമ്മയാണ്‌ ഈ വിട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്‌... അതു കൊണ്ട്‌ നമുക്ക്‌ അമ്മയെ ഭരണാധികാരി അല്ലെങ്കില്‍ ഗവണ്‍മെന്‍റ് എന്നു വിളിക്കാം... പണികളെല്ലാം ചെയ്യുന്നത്‌ വേലക്കാരിയാണ്‌... അതു കൊണ്ട്‌ വേലക്കാരിയെ നമുക്ക്‌ തൊഴിലാളി അഥവാ അദ്ധ്വാന വര്‍ഗ്ഗം എന്നും വിളിക്കാം... നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയെന്നതാണ്‌ ഞങ്ങളുടെ ജോലി... അതു കൊണ്ട്‌ നിന്നെ പൊതുജനം എന്നും വിളിക്കാം... നിന്‍റെ കുഞ്ഞനുജനെ, നമ്മുടെ കുഞ്ഞു വാവയെ ഭാവിയുടെ വാഗ്‌ദാനമെന്നും വിളിക്കാം... ഇനി ചിന്തിച്ചു നോക്കൂ... ഇപ്പോള്‍ മനസ്സിലായില്ലേ എന്താണ്‌ രാഷ്ട്രീയമെന്ന്‌..." . . . . . . അച്ഛന്‍റെ ഉദാഹരണത്തില്‍ ചിന്താവിഷ്ടനായി കുട്ടി ഉറങ്ങുവാന്‍ പോയി... രാത്രി കുഞ്ഞു വാവയുടെ കരച്ചില്‍ കേട്ടുണര്‍ന്ന അവന്‍, മുറിയിലേക്കു ചെന്നു... കുഞ്ഞു വാവ ഉറക്കത്തില്‍ മൂത്രമൊഴിച്ച്‌ ഡയപ്പറും ബെഡ്‌ ഷീറ്റും എല്ലാം നനച്ചു കുതിര്‍ത്തിരിക്കുന്നു... അവന്‍ അമ്മയെ വിളിക്കുവാന്‍ അച്ഛനും അമ്മയും കിടക്കുന്ന മുറിയിലേക്ക്‌ ചെന്നു... അമ്മ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‌... അല്ലെങ്കില്‍ വേണ്ട, അമ്മയെ ഉണര്‍ത്തേണ്ട, വേലക്കാരിയെ വിളിക്കാമെന്നു കരുതി അവരുടെ മുറിയിലേക്കു പോയി... അവിടെ വേലക്കാരിയുടെ അടുത്ത്‌ അച്ഛന്‍ കിടക്കുന്നത്‌ കണ്ടപ്പോള്‍ അവന്‍ ഒന്നും മിണ്ടാതെ തിരിച്ചു പോയി കുഞ്ഞു വാവയുടെ നനഞ്ഞ ഡയപ്പറും ബെഡ്‌ ഷീറ്റും മാറ്റി കൊടുത്തു... പിറ്റേ ദിവസം അവന്‍ അച്ഛനോടു പറഞ്ഞു... . . . . . . "അച്ഛാ, രാഷ്ട്രീയമെന്താണെന്ന്‌ എനിക്കിപ്പോള്‍ ശരിക്കും മനസ്സിലായി..." . . . . . "മിടുക്കന്‍, പറയൂ എന്താണ്‌ നിനക്കു മനസ്സിലായത്‌... എന്താണ്‌ രാഷ്ട്രീയം." . . . . . "മുതലാളിത്തം അദ്ധ്വാന വര്‍ഗ്ഗത്തെ ചൂഷണം ചെയ്‌തു കൊണ്ടിരിക്കുന്നു... ഗവണ്‍മെന്‍റ് ഉറങ്ങുകയാണ്‌... ജനങ്ങള്‍ അവഗണിക്കപ്പെടുന്നു... ഭാവിയുടെ വാഗ്‌ദാനങ്ങള്‍ മൂത്രത്തില്‍ കുളിച്ചു കിടക്കുന്നു... !!! 😂😂😂😎😎😎🤓🤓🤓

June 24, 2017 at 08:34AM

😡 #കള്ളനോട്ട് കലാപരിപാടി വ്യാപകമാവുന്നു! പാക്കിസ്താൻ രണ്ടും കല്പിച്ചുതന്നെ! #രാജ്യദ്രോഹം!!

June 24, 2017 at 06:30AM

കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ നിന്നും ഒരിക്കൽ ഓട്ടോ തൊഴിലാളികളുടെ നാക്കിനു മുന്നിൽ കൂപ്പുകുത്തിവീണ നിസ്സഹായത ആണിത്!! കാഞ്ഞങ്ങാടു നിന്നു മാത്രമല്ല, ബാംഗ്ലൂരിൽ നിന്നും കൊച്ചിയിൽ നിന്നും പല പ്രാവശ്യങ്ങളിൽ ഞാൻ ഇരയായിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും, ഇവിടെ ജോലിക്കാര്യത്തിനായി ആദ്യമായി വന്നിറങ്ങുന്ന ആൾക്കാരെ പിഴിഞ്ഞ് പിഴിഞ്ഞ് അസ്തി വരെ പുറത്തെടുക്കുന്ന കാഴ്ചകൾ ഇന്നും ദിവസേന കാണാൻ സാധിക്കുന്നു... ഒലയും ഉബറും വന്ന നാൾ മുതൽ ബാംഗ്ലൂരിലേയും എറണാകുളത്തേയും യാത്രകൾ ഇവയിൽ ഏതെങ്കിലും ഒരെണ്ണത്തിൽ ആയിരിക്കും നടത്തുക എന്നത് ശീലമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച #ഒല ഇവിടെ സമരത്തിൽ ആയതിനാൽ #ഉബർ കാറിൽ തന്നെയായിരുന്നു യാത്രകൾ മൊത്തം.നാലോ അഞ്ചോ തവണ അന്ന് ഉബറുകാരന്റെ സേവനം നേടി...!

Friday, June 23, 2017

June 23, 2017 at 11:27AM

😍 chayilyam.com വെബ് സൈറ്റ് റെഡിയായി - ഒന്നു കുളിപ്പിച്ച് കുട്ടപ്പനാക്കാൻ മോഹം! അതും ഉടനേ ശരിയാവുമെന്നു പ്രതീക്ഷിക്കുന്നു!

June 23, 2017 at 05:26AM

🙃 കകാരം! കള്ളപ്രചരണം കള്ളസർട്ടിഫിക്കറ്റ് കള്ളവീഡിയോ കള്ളവോട്ട് കള്ളവണ്ടി കള്ളനോട്ട്!

Thursday, June 22, 2017

June 22, 2017 at 06:55PM

ഒരുത്തൻ രാജ്യസ്നേഹാർത്ഥം #നോട്ട് കുമ്മനടിച്ചു! എന്നാലും നല്ലോരു പേരവൻ കളഞ്ഞല്ലോന്ന് സങ്കടം!

June 22, 2017 at 04:59AM

Kumman -ഉം Umman -ഉം തമ്മിൽ ഒരു ക-യുടെ വ്യത്യസമേ മെട്രോയ്ക്കുള്ളൂ!! #കള്ളവണ്ടി #മെട്രോസമരം

June 22, 2017 at 04:29AM

😇 അടിപൊളി!! രണ്ടാം ദിവസം കൊച്ചി മെട്രോയെ സമരവേദിയാക്കി യുഡിഎഫിന്റെ സമരം!!

Wednesday, June 21, 2017

June 21, 2017 at 06:34AM

#യോഗദിനം ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌. ഈ പശ്ചാത്തലത്തിൽ, ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ ഒരു വശത്തു നടക്കുമ്പോൾ തന്നെ, സർവ്വ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയെന്ന നിലയിൽ യോഗയെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ വേറൊരു ഭാഗത്ത്‌ ഊർജ്ജിതമാണ്‌. ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്. ശരീരത്തിനും പുറത്തുമുള്ള സകല അവയവങ്ങൾക്കും ഇന്ദ്രിയങ്ങൾക്കും സന്ധികൾക്കും ക്രമമായ വ്യായാമം കൊടുക്കലാണിത്. നല്ല നീളവും വീതിയുമുള്ള ഒരു ഷീറ്റ്, യോഗാസനം ചെയ്യൂമ്പോൾ ശരീരം തറയിൽ സ്പർശിക്കാതിരിക്കാനായി ഉപയോഗിക്കേണ്ടതാണ്. നിന്നും ഇരുന്നും കിടന്നും ചെയ്യേണ്ട ആസനങ്ങളുണ്ട്. http://ift.tt/2tLHrmm

Tuesday, June 20, 2017

June 20, 2017 at 12:15AM

പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ, ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍ ഇടവന്ന സൂനങ്ങള്‍ നമ്മൾ... ഇതു ജീവിതം; മണ്ണിലിതു ജീവിതം...

June 20, 2017 at 12:15AM

റോഡ് സൈഡിൽ വെയ്സ്റ്റ് കളയലും മൂത്രമൊഴിക്കലും ഒക്കെ ഇവിടെ പതിവാണ്. വെയ്സ്റ്റ് കളയുന്ന സ്ഥലത്തൊക്കെ ഗണേശന്റെ ഫോട്ടോസ് ഒക്കെ വെയ്ക്കുന്നത് പതിവ് കാഴ്ചയാണ്. റോഡിനു താഴെ കൂടിയുള്ള സബ് വേകളിൽ കൂടി നടക്കുമ്പോൾ തുപ്പിയിടുന്ന പരിപാടിയും ഇവിടുണ്ട്... അവിടേയും ഗണപതിയും സരസ്വതിയും വന്നു നിറയുന്നു!! ബാംഗ്ലൂരിൽ ഓഫീസിനു മുന്നിലെ അമ്പലം .............. ............... ............... ................ വരുന്നോനും പോകുന്നോനുമൊക്കെ മൂത്രമൊഴിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു! എത്രവേഗമാണവിടെയൊരു അമ്പലം വന്നത്! ആരുടേതായാലും ബുദ്ധിയപാരം! ഐഡീയയ്ക്കു പുറകിൽ, ഒന്നുകിൽ അടുത്തുള്ള സക്ര വേൾഡ് ഹോസ്പിറ്റലിന്റെ നടത്തിപ്പുകാർ, അല്ലെങ്കിൽ പട്ടേലർ വേൾഡ് സ്കൂളിന്റെ നടത്തിപ്പുകാർ! പിന്നെയുള്ളത് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി! അവരെന്തായാലും കാശ് കളഞ്ഞ് ഇങ്ങനെയൊരു പരിപാടിക്കു നിൽക്കില്ല. ഈ മൂന്നു പ്രസ്ഥാനങ്ങളിലേക്കും ഉള്ള വഴിയുടെ ആരംഭമാണിവിടം. എന്തായാലും പൂജ കഴിഞ്ഞു; അഭിഷേകം കഴിഞ്ഞു - നിത്യേന വഴിപാടുകൾ നടത്താനായി ഒരു വിപ്രൻ വിലകൂടിയ കാറിൽ വന്നിറങ്ങുന്നു! പൂജാദ്രവ്യങ്ങളും കാണിക്കയുമായി രാവിലെ പണിക്കുപോകുന്ന കുറേ ബിൽഡിങ് നിർമ്മാണ തൊഴിലാളികൾ പ്രാർത്ഥനാ നിരതരായി ക്യൂ നിൽക്കുന്നു! ഒരു മാസം എടുത്തുകാണില്ല ഈ കുഞ്ഞുകുടീരത്തിന്റെ നിർമ്മാണത്തിന്! ഏതാണീ #പലമൂത്രദേവത എന്ന് അറിയില്ല! ഏതായാലും കുറേപേരുടെ മൂത്രക്കടി മുട്ടിച്ചു!

Monday, June 19, 2017

June 19, 2017 at 09:19AM

ഒരു വണ്ടി യാത്രയിൽ ഒളിച്ച് കേറിയതിന് എല്ലാരും കൂടെ കൂട്ടം ചേർന്നു നാറ്റിച്ചു വിട്ടു; എന്നാലും ഉദ്ദേശിച്ച സംഗതി ഫലം കണ്ടില്ലേ!! സംഗതി വൻ വിജയമായി... നാണക്കേട് മിച്ചമുണ്ടെങ്കിലും അതൊക്കെ അല്പസമയം മാത്രം.ചരിത്രം ചരിത്രമാവും... ഒന്നും മിണ്ടാതെ സഹിച്ചിരുന്നുവെങ്കിൽ പാക്കിസ്ഥാനോടുള്ള കളിയിൽ ഇന്ത്യയ്ക്ക് തോൽക്കേണ്ടി വരില്ലായിരുന്നു. എത്രമാത്രം വിഡ്ഢിവേഷം കെട്ടിയാലും വല്ലാത്ത നാണക്കേടുകൾ പെട്ടന്നു പെട്ടന്ന് ആരും ആവർത്തിക്കില്ലല്ലോ...കളിയാക്കലൊക്കെ അല്പം കുറച്ചിരുന്നെങ്കിൽ നമുക്ക് ഈ കളിയുദ്ധത്തിൽ ജയിച്ച് കേറാമായിരുന്നു! മലയാളം ഡിക്ഷണറിക്ക് വ്യത്യസ്ഥമായ അർത്ഥതലമുള്ള മറ്റൊരു വാക്ക് കിട്ടി എന്നതൊഴിച്ചാൽ വേറെ നേട്ടങ്ങളൊന്നും മലയാളികൾക്കില്ല!!

June 19, 2017 at 06:56AM

വായനാ ദിനം!! ------------------------------------------------------ ഉണരുവിൻ വേഗമുണരുവിൻ സ്വര- ഗുണമേലും ചെറു കിളിക്കിടാങ്ങളേ. ഉണർന്നു നോക്കുവിനുലകിതുൾക്കാമ്പിൽ മണമേലുമോമൽമലർമൊട്ടുകളേ അണയ്ക്കുമമ്മമാരുടെ ചിറകു- ട്ടുണർന്നു വണ്ണാത്തിക്കിളികൾ പാടുവിൻ തണുത്ത നീർശയ്യാഞ്ചലം വിട്ടു തല ക്ഷണം പൊക്കിത്തണ്ടാർനിരകളാടുവിൻ അകലുന്നൂ തമസ്സടിവാനിൽ വർണ്ണ- ത്തികവേലും പട്ടുകൊടികൾ പൊങ്ങുന്നു സകലലോകബാന്ധവൻ കൃപാകരൻ പകലിൻ നായകനെഴുന്നള്ളീടുന്നു ഒരുരാജ്യം നിങ്ങൾക്കൊരുഭാഷ നിങ്ങൾ- ക്കൊരു ദേവൻ നിങ്ങൾക്കൊരു സമുദായം ഒരുമതേടുവിനെഴുന്നള്ളത്തിതു വിരഞ്ഞെതിരേല്പിൻ വരിൻ കിടാങ്ങളേ ഉരയ്ക്കല്ലിങ്ങനെയുദാരമായ് സ്ഫുരിച്ചുപൊങ്ങുമീ പ്രഭാതനക്ഷത്രം? കരത്തിൽ വെള്ളിനൂൽക്കതിരിളംചൂരൽ ധരിച്ചണഞ്ഞിതു വിളിച്ചോതുകല്ലീ? ------------------------------------

Sunday, June 18, 2017

June 18, 2017 at 07:11PM

😳 #SPG ജനപ്രതിനിധിയല്ലാത്ത #കുമ്മനം പ്രധാനമന്ത്രിയുടെ പട്ടികയില്‍ #MLA ആയി രേഖപ്പെട്ടുവെങ്കിൽ അത് ഗുരുതരമായ ചട്ടലംഘനമായാണ്!

June 18, 2017 at 07:43AM

ഫാദേർസ് ഡേയിൽ പിതാക്കൾക്കോർക്കാൻ ഒരു മുഖം! ജാതിയോ മതമോ ദൈവമോ രാഷ്ട്രീയമോ നമ്മുടെ സങ്കല്പങ്ങൾ എന്തുമാവട്ടെ! നമ്മുടെ കുഞ്ഞുങ്ങൾ വളരുന്നത് മറ്റൊരു ലോകത്തിലാണെന്നറിയണം! അനാവശ്യ ചിന്തകളിലോ സങ്കല്പങ്ങളിലോ വിശ്വാസങ്ങളിലോ അവരെ തളച്ചിടാതെ സ്വതന്ത്രബുദ്ധിയോടെ അവർ വളരട്ടെ... നാളെ എന്നത് അവരുടേതാണ് വെറുമൊരു സങ്കല്പം മാത്രമായി മറേണ്ടവരാണു നമ്മൾ... അവരെ വാർത്തെടുക്കേണ്ട കൈകളാണു നമ്മുടേത്! ഇത് ഒരു ഓർമ്മപ്പെടുത്തൽ ദിനം!!

Saturday, June 17, 2017

June 17, 2017 at 07:54PM

ജനങ്ങളിൽ നിന്നും #മെട്രോമാൻ വാങ്ങിയ അവാർഡ്!

June 17, 2017 at 05:05PM

പണ്ട് ഏറെ രസിപ്പിച്ചൊരു #ചിത്രകഥ!

June 17, 2017 at 02:06PM

#esreedharan #metroman #മെട്രോ #കൊച്ചി #kochimetro #Kochi #Metro #Rail ഇന്നു രാവിലെ കൊച്ചിയിൽ മെട്രോ ഉദ്ഘാടന ചടങ്ങ് വൃത്തിയായി കഴിഞ്ഞല്ലോ... മെട്രോമാൻ എന്നു വിളിക്കപ്പെടുന്ന ശ്രീധരൻ സാറുമായുള്ള അഭിമുഖവും നമുക്ക് ഉദ്ഘാടനത്തോടൊപ്പം കാണാം. അല്പം ചിരിക്കാനുള്ള ഭാഗവും അവസാനഭാഗത്ത് ചേർത്തിട്ടുണ്ട്.

June 17, 2017 at 01:38PM

😬 ഉദ്ഘാടനദിവസം തന്നെ ആരോ മെട്രോ ട്രൈനിൽ കള്ളവണ്ടി കയറിയത്രേ!!

June 17, 2017 at 10:22AM

#കാഞ്ഞങ്ങാട് മുതൽ #മൈസൂർ വരെ അളവെടുത്തു നടന്നിരുന്ന ആ #റെയിൽവേ പാത വന്നിരുന്നെങ്കിൽ!! .......... ............ ........... ........... പാഴ്പിട്ടിനാലേ മരുന്നു പുരട്ടിയ തീപ്പെട്ടി കത്തായ്കിലെന്തു ദോഷം? മറ്റൊരു #മെട്രോയായി തീർന്നെന്റെ വീറാർന്ന നാടുജ്ജ്വലിക്കയല്ലീ? ഒത്തീല ചായകുടിക്കുവാ,നെങ്കിലെൻ ഹൃത്തിലെന്തൂഷ്‌മള #ചാരിതാർത്ഥ്യം. .......... ............ ........... ........... നേരാംവണ്ണം കെ.എസ്.ആർ.ടി.സി. ബസ്സുപോലും ഓടാത്ത സ്ഥലത്ത് വീടുള്ള #കാസർഗോഡുകാരൻ എന്ന നിലയിൽ കൊച്ചിയിൽ മെട്രോ വന്നതിൽ ഞാനും അഭിമാനിക്കുന്നു!! ആചാരം അതാണല്ലോ!! എന്തായാലും നമ്മുടെ ഗതികേട് മറ്റുള്ളവരോട് പറയരുത്.. കാസർഗോഡിനെ ഒഴിവാക്കിക്കൊണ്ട് കണ്ണൂരുമുതൽ തിരുവന്തപുരം വരെ അന്യാദൃശ്യമായൊരു കിടിലൻ #മെട്രോ വരുന്നു എന്നൊക്കെ കേട്ടതായിരുന്നു! എന്തായോ എന്തോ! അതും വഴിപോലെ നടക്കട്ടെ! .......... ............ ........... ...........

June 17, 2017 at 08:15AM

🤓 ബാഹുബലി-2 ആയിരം കോടി ക്ലബ്ബിൽ കയറ്റിയ തമന്നയ്ക്ക് അഭിവാദ്യങ്ങൾ!!

June 17, 2017 at 08:05AM

#kochimetro പോലും!! ഇന്ന് പല്ല് തേക്കാൻ പെട്ട പാട് എനിക്ക് മാത്രേ അറിയൂ!! രാവിലെ എണീറ്റ് പല്ലു തേക്കണം എന്ന പരിപാടി ആദ്യം കണ്ടുപിടിച്ചവനെ വേണം ഓടിക്കാൻ... ഓരോരോ സൂക്കേടുകൾ നോക്കണം!!!!

Friday, June 16, 2017

June 16, 2017 at 06:12AM

#ഉത്തർപ്രദേശ് #യോഗി #അഴിമതി #മുസ്ലിം #ഷിയ #സുന്നി അഴിമതിക്കാരെ നിലയ്ക്ക് നിർത്താൻ വിടാതെ പിരിച്ചുവിടാൻ കെൽപ്പുള്ള ഇതുപോലുള്ള ഗവണ്മെന്റുകളാണ് ഇന്നിന്റെ ആവശ്യം. കേന്ദ്രവും കേരളവും ഉത്തർപ്രദേശ് മുഖ്യൻ യോഗിയെ കണ്ടു പഠിക്കട്ടെ! പിണറായി ഒക്കെ യോഗീശ്വരനെ കണ്ടു മനസ്സിലാക്കേണ്ട കാര്യങ്ങൾ നിരവധിയാണ്. അഴിമതികൾക്ക് പേരുകേട്ട നാടാണല്ലോ മലയാളവും! ഉത്തർപ്രദേശിൽ #കൃസ്ത്യാനികൾ കുറവാണെന്നു തോന്നുന്നു! കേരളത്തിൽ കൃസ്ത്യാനികളിലെ അഴിമതിക്കാരെ ഇതുപോലെ കണ്ടുപിടിക്കാൻ #ശശികല തന്നെ #മുഖ്യമന്ത്രി ആവേണ്ടി വരും. മുസ്ലിം അംഗസംഖ്യയിൽ കൂടുതലുള്ള സുന്നികളും തൊട്ടുപുറകേ നിൽക്കുന്ന ഷിയയും ഇനി ഉത്തർപ്രദേശിൽ വേണ്ടതൊക്കെ പഠിച്ചോളും!! അവർക്കെതിയെയാണു ബോർഡുകൾ പിരിച്ചു വിടാനുള്ള ഈ #ഉത്തരവ്. #ടൈംസ്ഓഫ്ഇന്ത്യ http://ift.tt/2sgwjPb സംസ്ഥാനത്തെ ഷിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ പിരിച്ചു വിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ബോര്‍ഡുകള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ബോര്‍ഡുകള്‍ പിരിച്ചുവിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ‘ഷിയ, സുന്നി വഖഫ് ബോര്‍ഡുകള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലും ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബോര്‍ഡുകര്‍ പിരിച്ചു വിടുന്നത്’ അദ്ദേഹം പറഞ്ഞു. ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വാസിം റിസ്വി, മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍ എന്നിവര്‍ക്കെതിരെയും അഴിമതി ആരോപണമുണ്ട്. ഇരുവരും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്ത് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള സ്വത്തുവകകളില്‍നിന്നുള്ള തുക വഴിമാറ്റി ചെലവഴിക്കാന്‍ രൂപീകരിച്ചതാണ് മൗലാന ജോഹര്‍ അലി വിദ്യാഭ്യാസ ട്രസ്റ്റ് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. നിയമപരമായ എല്ലാ സാധുതകളും പരിശോധിച്ച ശേഷമായിരിക്കും നടപടിയെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അതിനെതിരെ പ്രതികരിക്കുമെന്നും അസംഖാന്‍ അറിയിച്ചു.

Thursday, June 15, 2017

June 15, 2017 at 05:53PM

പണ്ടേത്തെ തോലകവിയുടെ ഒന്നൊന്നര ലുക്കി...!! #കവിത #തോലകവി അന്നൊത്ത പോക്കി കുയിലൊത്ത പാട്ടീ തേനൊത്ത വാക്കി തിലപുഷ്പ മൂക്കീ ദരിദ്രയില്ലത്തെ യവാഗു പോലെ നീണ്ടിട്ടിരിക്കും നയന ദ്വയത്തീ... (അരയന്ന നടയുള്ളവളേ കുയിലിനെ പോലെ പാടുന്നവളേ, തേന്‍ പോലെ മധുരമായി സംസാരിക്കുന്നവളേ എള്ളിന്‍ പൂ പോലെയുള്ള മൂക്കുള്ളവളേ, ദരിദ്രവീട്ടിലെ കഞ്ഞി പോലെ നീണ്ട രണ്ടു കണ്ണുകള്‍ ഉള്ളവളേ...)

June 15, 2017 at 07:10AM

ഓർമ്മക്കുറിപ്പുകൾ... #തള്ളൽ മഹാമഹം നടന്നോട്ടെ! #esreedharan #metroman #മെട്രോ #കൊച്ചി #kochimetro #Kochi #Metro #Rail

June 15, 2017 at 04:47AM

ഉദ്ഘാടനം പുത്തരിയല്ല! തള്ളലൊക്കെ നടത്തട്ട്. മെട്രോമാന് അവർഡ് കൊടുത്ത് ഒന്നുകൂടെ ആവാം!

Wednesday, June 14, 2017

June 14, 2017 at 07:44AM

അന്നൊരിക്കൽ #സേലം ഗ്രാമത്തിൽ... സേലത്തേക്ക് ആമീസിന്റെ ആദ്യയാത്ര!

June 14, 2017 at 06:06AM

ചെഗുവേര #CheGuevara #ജന്മദിനം അർജന്റീനയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു #ചെഗുവേര എന്നും #ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള #സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു. ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെ ക്രൈസ്തവ വിമോചന ശാസ്‌ത്രം സ്വധീനിക്കപ്പെട്ടിരുന്നു. ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങൾ ഇടയാക്കി. ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയർമാൻ തുടങ്ങിയ തസ്തികകൾ വഹിക്കുകയും ചെയ്തു. മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടി, ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായി. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു. http://ift.tt/2sZKPuv

June 14, 2017 at 05:50AM

#രക്തദാനം #BloodDonation #Blood അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം, നഷ്ടമായതിന് തുല്യ അളവിലും ചേർച്ചയിലുമുള്ള മനുഷ്യരക്തം നൽകിയാൽ മാത്രമേ ശാരീരികപ്രവർത്തനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമാകുകയുള്ളൂ. ആരോഗ്യമേഖലയിൽ നാം ഇന്ന് ഏറെ പുരോഗമിച്ചെങ്കിലും മനുഷ്യരക്തത്തിനു സമമായ കൃത്രിമരക്തം മാത്രം വികസിപ്പിച്ചെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ മേഖലയിൽ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് രക്തദാനത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. ശസ്ത്രക്രിയാവേളയിൽ, രോഗിയിൽ നിന്ന് മുമ്പേ ശേഖരിക്കുന്ന രക്തം തന്നെ ശരീരത്തിൽ തിരിച്ചുപ്രവേശിപ്പിക്കുന്ന രീതി ഉണ്ടെങ്കിലും, മിക്കപ്പോഴും പുതിയ രക്തം അനിവാര്യമായി വരാറുണ്ട്. ഇതിനുപുന്മേ പ്രസവ സമയങ്ങളിൽ ഉണ്ടാകാറുള്ള അമിത രക്തസ്രാവം പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖങ്ങൾപിടിപെടുന്നതും രക്താർബുദം, വിളർച്ച തുടങ്ങിയ സന്ദർഭങ്ങളിലും രക്തം സ്വീകരിക്കേണ്ടതായി വരുന്നു. രക്തബാങ്കുകളിൽ എല്ലാ ഗ്രൂപ്പിൽപ്പെട്ട രക്തവും ലഭ്യമാകണമെങ്കിൽ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. സന്നദ്ധരക്തദാനത്തിലൂടെ ശേഖരിക്കുന്ന രക്തം പോലും പരമാവധി 42 ദിവസം മാത്രമേ ലബോറട്ടറികളിൽ സൂക്ഷിക്കാൻ സാധിക്കൂ. അതിനാൽ രക്തബാങ്കുകളിലേക്ക് ആവശ്യമായ രക്തം ലഭിക്കേണ്ടത് ഒരു തുടർപ്രക്രിയയാണ്. മാത്രമല്ല, രക്തദാനം ചെയ്യുമ്പോൾ ദാതാവിന്റെ ശരീരത്തിൽ പുതിയ രക്തകോശങ്ങൾഉണ്ടാകാൻ കാരണമാകുന്നു. ഇത് രക്തദാനത്തിനു ശേഷം കൂടുതൽ ഉന്മേഷവും, പ്രവർത്തനക്ഷമതയും ശരീരത്തിനു നൽകുന്നു. ആവശ്യമായ രക്തത്തിന്റെ 100%വും സന്നദ്ധ രക്തദാനത്തിലൂടെ ശേഖരിക്കാൻ കഴിഞ്ഞാൽ ഒരു രോഗിക്കും രക്തത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ല. ആയതിനാൽ കഴിവതും നിങ്ങളുടെ രക്തം ദാനം ചെയ്യുക.

June 14, 2017 at 05:45AM

സ്ത്രീ ഒരു കൂട്ടക്ഷരമാണ്! അനേകം വളവുകളും അതിലേറെ സങ്കീർണതകളും ഉള്ള ഒരു കൂട്ടക്ഷരം!!

Tuesday, June 13, 2017

June 13, 2017 at 08:36PM

#Wikidata മഹാത്മാ ഗാന്ധിയെ യെ കുറിച്ച് 166 വിക്കിപീഡിയകളിൽ വിവരങ്ങൾ ഉണ്ട്. താഴെ കൊടുത്തവയിൽ ml എന്ന ഭാഷാകോഡ് നോക്കിയാൽ മലയാളഭാഷയേയും കാണാവുന്നതാണ്. #വിക്കിഡാറ്റ ഏകീകരിച്ചു വെച്ചിരിക്കുന്ന സ്ഥലത്തു നിന്നും കിട്ടിയ വിവരമാണിത്. മലയാളം അടക്കം 40 വിക്കിപീഡിയകളിൽ #Godse -യെ കുറിച്ചുള്ള വിവരങ്ങളും കൊടുത്തിരിക്കുന്നു. af Mahatma Gandhi als Mohandas Karamchand Gandhi am ማህተማ ጋንዲ ang Mohandas Karamchand Gandhi an Mohandas Karamchand Gandhi ar مهاتما غاندي arz مهاتما جاندى ast Mohandas Gandhi as মোহনদাস কৰমচান্দ গান্ধী ay Mahatma Gandhi azb ماهاتما گاندی az Mahatma Qandi bat_smg Muohands Gandi ba Махатма Ганди bcl Mohandas Karamchand Gandhi be_x_old Магатма Гандзі be Махатма Гандзі bg Махатма Ганди bh महात्मा गाँधी bn মোহনদাস করমচন্দ গান্ধী bpy মহাত্মা গান্ধী br Mahatma Gandhi bs Mahatma Gandhi bxr Махатма Ганди ca Mohandas Gandhi ce Махатма Ганди ckb مەھاتما گاندی co Mahatma Gandhi cs Mahátma Gándhí cv Махатма Ганди cy Mahatma Gandhi da Mahatma Gandhi de Mohandas Karamchand Gandhi dsb Mahatma Gandhi dty महात्मा गान्धी dv މަހާއްތްމާ ގާންދީހ el Μαχάτμα Γκάντι en Mahatma Gandhi eo Mohandas Karamchand Gandhi es Mahatma Gandhi et Mahatma Gandhi eu Mohandas Karamchand Gandhi fa ماهاتما گاندی fiu_vro Gandhi Mahatma fi Mahatma Gandhi fo Mahatma Gandhi fr Mohandas Karamchand Gandhi fy Mahatma Gandhi gan 甘地 ga Mahatma Gandhi gl Mahatma Gandhi gom महात्मा गांधी gu મહાત્મા ગાંધી he מוהנדס קרמצ'נד גנדי hif Mohandas Karamchand Gandhi hi महात्मा गांधी hr Mahatma Gandhi ht Mohandas Karamchand Gandhi hu Mohandász Karamcsand Gandhi hy Մահաթմա Գանդի ia Mahatma Gandhi id Mahatma Gandhi ilo Mahatma Gandhi io Mahatma Gandhi is Mohandas Gandhi it Mahatma Gandhi jam Ma'atma Giandi ja マハトマ・ガンディー jv Mohandas Gandhi kab Mohandas Gandhi ka მაჰათმა განდი kbd Махатма Ганди kk Махатма Ганди km មហាត្មះគន្ធី kn ಮಹಾತ್ಮ ಗಾಂಧಿ ko 마하트마 간디 ku Mahatma Gandî ky Махатма Ганди lad Mohandas Gandhi la Mahatma Gandhi lb Mohandas Karamchand Gandhi lez Магьатма Ганди li Mahatma Gandhi lmo Mahatma Gandhi ln Mohandas Gandhi lo ມະຫາຕະມາ ຄານທີ lrc موھاتما گاندی lt Mohandas Gandhi lv Mohandass Karamčands Gandijs mai महात्मा गान्धी mg Mohandas Karamchand Gandhi mhr Мохандас Ганди mk Махатма Ганди ml മോഹൻദാസ് കരംചന്ദ് ഗാന്ധി mn Махатма Ганди mr महात्मा गांधी ms Mohandas Karamchand Gandhi mt Mahatma Gandhi my မဟတ္တမ ဂန္ဒီ mzn ماهاتما گاندی ne महात्मा गान्धी new महात्मा गान्धी nl Mahatma Gandhi nn Mahatma Gandhi no Mahatma Gandhi oc Mohandas Karamchand Gandhi olo Mahatma Gandhi or ମହାତ୍ମା ଗାନ୍ଧୀ pa ਮਹਾਤਮਾ ਗਾਂਧੀ pcd Mahatma Gandhi pl Mahatma Gandhi pms Mahatma Gandhi pnb گاندھی ps مهاتما گاندي pt Mahatma Gandhi qu Mohandas Gandhi rmy Mahatma Gandhi ro Mahatma Gandhi rue Магатма Ґанді ru Махатма Ганди sah Моhандас Карамчанд Ганди sa महात्मा गान्धी scn Mahatma Gandhi sco Mahatma Gandhi sc Mohandas Karamchand Gandhi sd موهنداس ڪرمچند گانڌي sh Mahatma Gandhi simple Mahatma Gandhi si මහත්මා ගාන්ධි sk Móhandás Karamčand Gándhí sl Mahatma Gandhi so Mahatma Gandhi sq Mahatma Gandi sr Махатма Ганди ss Mahatma Gandhi su Mohandas Gandhi sv Mahatma Gandhi sw Mohandas Karamchand Gandhi ta மோகன்தாசு கரம்சந்த் காந்தி tcy ಮಹಾತ್ಮ ಗಾಂಧಿ te మహాత్మా గాంధీ tg Маҳатма Гандӣ th มหาตมา คานธี tk Mahatma Gandi tl Mahatma Gandhi tpi Gandi tr Mahatma Gandi tt Махатма Ганди tyv Махатма Ганди ug ماھاتما گەندى uk Магатма Ґанді ur موہن داس گاندھی uz Moxandas Karamchand Gandi vec Mahatma Gandhi vep Mahatma Gandi vi Mahatma Gandhi war Mahatma Gandhi wuu 甘地 xal Ганди, Мохандас Карамчанд xmf მაჰათმა განდი yi מאהענדאס קערעמטשענד גאנדי yo Mohandas Karamchand Gandhi zh_classical 甘地 zh_min_nan Gân-tì zh_yue 甘地 zh 圣雄甘地

June 13, 2017 at 07:43PM

മഡിവാളയിലേക്കൊരു നടത്തം!!

June 13, 2017 at 07:08AM

കണ്ണന്മാഷെ ഫെയ്സ്ബുക്കിൽ കണ്ടിട്ട് ആറുവർഷമായെന്ന്!!

Monday, June 12, 2017

June 12, 2017 at 04:32PM

Wikipedia: എനിക്ക് എല്ലാം അറിയാം..!!
Google: എനിക്ക് എല്ലാ വിവരങ്ങളും അറിയാം..!!
Facebook: എനിക്ക് എല്ലാവരെയും അറിയാം..!!
Twitter: എല്ലാവരും എന്നെ ഫോളോ ചെയ്യുന്നു..!!
Internet: ഞാൻ ഇല്ലാതെ നിങ്ങൾ ഒന്നും ഇല്ല..!!

KSEB: കറന്റ് ഇല്ലാതെ നീയൊക്കെ കൊറേ ഞൊട്ടും....!!!!! എറിങ്ങിപ്പോടാ പരട്ടേ!!

June 12, 2017 at 03:04PM

ലിങ്കം ആരും നോക്കേണ്ട.. ഇവിടെ എഴുത്യേത് വായിച്ചോളൂ... #യക്ഷികൾ വലംവെക്കുന്ന #സൂര്യകാലടിമന പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചു പോന്നിരുന്നു. ഇളംകുളം കുഞ്ഞൻപിള്ള പറഞ്ഞപ്രകാരത്തിൽ ചേര-പാണ്ഡ്യയുദ്ധങ്ങൾ നടന്നിരുന്ന കാലത്ത് ആണുങ്ങളൊക്കെ യുദ്ധത്തിനായി പോവുമ്പോൾ ക്ഷേത്രങ്ങൾ അന്യാധീനപ്പെട്ടു പോവാതിരിക്കാനായി അന്യദേശത്തുനിന്നും ആളുകളെ വരുത്തി ക്ഷേത്രപരിപാലനം അവരെ ഏൽപ്പിക്കുകയായിരുന്നു. ആ ബ്രാഹ്മണരില്‍, മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളില്‍ ഒന്നാണ് ‘കാലടിമന’. മലപ്പുറത്തെ പൊന്നാനി താലൂക്കിലായിരുന്നു ആദ്യകാലത്ത് കാലടിമന. പിന്നീടിവർ സകുടുംബം മീനച്ചിലാറ്റിന്റെ തീരത്തേക്ക് താമസം മാറ്റുകയായിരുന്നു. രസകരമായ ഈ മിത്തിലെ സ്ഥലങ്ങൾ കണ്ടുനടക്കുമ്പോൾ മനസ്സിൽ അന്നത്തെ കാലം പുനർജ്ജനി തേടുകയാണ്. ഇത്രകാലം വരേയ്ക്കും എത്രയെത്ര ആളുകളെ ഈ കഥകൾ ത്രസിപ്പിച്ചിരിക്കും! സുന്ദരികളായ എത്രയെത്ര യക്ഷികൾ പാലപ്പൂമണം ചുരത്തി നമ്പൂതിരിമാരെ വശീകരിച്ച് ഒടുവിൽ ദേവതകളായി മാറിയിരിക്കണം! ആളൊഴിഞ്ഞ വീഥികളും കരിമ്പനക്കാടുകളും അന്യം നിൽക്കുന്ന ഇന്ന് പഴങ്കഥകളുടെ കനൽവഴികളിലൂടെ പോവുക എന്നതുതന്നെ ഏറെ രസകരമാണ്. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ്, അല്ലെങ്കിൽ ബോധപൂർവ്വം കൂട്ടിക്കുഴച്ച് ക്ഷേത്രപരിപാലനത്തിനെത്തിയവർ, ഒരു സംസ്കാരത്തെ തന്നെ ഉടച്ചുവാർത്ത കഥയാണു നമ്മുടെ നാടിനു പറയാനുള്ളത്! അവയെ നല്ലതോ ചീത്തയോ എന്നു വേർതിരിക്കുന്നതിൽ അർത്ഥമില്ല. ഒക്കെ അറിഞ്ഞിരിക്കുക എന്നതുതന്നെ അത് നാടിനെ അറിയുക എന്നതിനു തുല്യമാണ്. വിക്കിപീഡിയ പഠനശിബിരത്തിന്റെ ഭാഗമായി കോട്ടയത്ത് എത്തിയ ഞങ്ങൾ സൂര്യകാലടി മനയിലേക്കും സൂര്യൻഭട്ടതിരി യക്ഷിയെ തളച്ചാവാഹിച്ചടക്കിയ സ്ഥലവും അവസാനം യക്ഷിയെ കുടിയിരുത്തിയ സ്ഥലത്തും പോയി വരികയായിരുന്നു. മീനച്ചിലാറ്റിന്റെ തീരത്ത് സൂര്യകാലടിമന പുതുമയെ തഴുകാൻ വെമ്പൽ പൂണ്ട് ഇരിക്കുകയാണിന്ന്. മനയുടെ പുറകിൽ ഒരുകാലത്ത് യക്ഷികൾ അലറീത്തിമിർത്ത പാലമരം വാർദ്ധക്യസഹജമായ വിഹ്വലതകളാൽ മൃതപ്രായമായി ഭൂമിയെ തൊടാൻ ഒരുങ്ങുന്നു; http://ift.tt/1IM0t1c

Sunday, June 11, 2017

June 11, 2017 at 07:34AM

#സംഘിമതം പ്രബലമാവുന്നതിന്റെ കാരണങ്ങളിൽ ഒന്ന് ഓരോരോ മത രാജ്യങ്ങളിൽ പോയി പണിയെടുത്ത് സംഘികളാവുന്ന നിരവധി സഖാക്കൾ ഉണ്ട്, പലരും വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരും ഒക്കെ തന്നെയാണ്. ചിലരൊക്കെ മൗനികളായി മൂന്നാലു വർഷങ്ങളൊക്കെ പിടിച്ചു ന്നിന്നാലും പതിയെ ഹിന്ദിവിശ്വാസങ്ങളും സംഘിമതത്തിലേക്കുള്ള വഴിതിരിഞ്ഞു നടത്തവും കാണുന്നു. നമ്മുടെ രാജ്യവും ആ വഴിക്കുതന്നെയാണു നീങ്ങുന്നത്. നിങ്ങളുടെ മനസ്സിലുള്ള #പക, #വിദ്വേഷം, #വെറുപ്പ് എന്നീ വികാരങ്ങളാണ് ഇതിനു പ്രേരിപ്പിക്കുന്നത് എന്നറിയാം. അവിടെ മറ്റു മതക്കാരുടെ ആട്ടും തുപ്പുമേറ്റ് ജീവിക്കുമ്പോൾ നിന്നെയൊക്കെ നാട്ടിൽ വെച്ച് കണ്ടോളാമെന്ന് തോന്നിപ്പിക്കുവാനായി കാലം കരുതിവെച്ചൊരു വിനയായി കാണുന്നു, നമ്മുടെ കാലം കഴിഞ്ഞാൽ നമ്മുടെ പിൻമുറക്കാരിലൂടെ നിലനിൽക്കാൻ ഈ വികാരങ്ങൾ നല്ലതാണോ എന്നുകൂടി നോക്കേണ്ടതുണ്ട്.

Saturday, June 10, 2017

June 10, 2017 at 08:48AM

Wikidata Workshop: Wikipedia South India conducting today and tomorrow at CIS Bangalore. Manju , Akhil, Ajay & Me

Friday, June 09, 2017

June 09, 2017 at 06:06AM

#മുക്കിയമന്ത്രിമാരുടെ ലിസ്റ്റ്! ഇതിൽ നല്ലയാൾ ആര്്? മോശമാര്്? സ്ത്രീ പ്രാധിനിത്യം ഇല്ലാതെ വന്നു - സ്ത്രി ചിന്തകൾക്കേ പ്രസക്തിയില്ലാതെ വന്നോ? ഒരോ വ്യക്തികളും നാടിനായി നേടിത്തന്ന നേട്ടങ്ങൾ എന്തൊക്കൊ? 01) ഇ.എം.എസ്. നമ്പൂതിരിപ്പാട് 02) പട്ടം താണുപിള്ള 03) ആർ. ശങ്കർ 04) ഇ.എം.എസ്. നമ്പൂതിരിപ്പാട് 05) സി. അച്യുതമേനോൻ 06) സി. അച്യുതമേനോൻ 07) കെ. കരുണാകരൻ 08) എ.കെ. ആന്റണി 09) 01) പി.കെ. വാസുദേവൻ നായർ 10) സി.എച്ച്. മുഹമ്മദ്കോയ 11) ഇ.കെ. നായനാർ 12) കെ. കരുണാകരൻ 13) കെ. കരുണാകരൻ 14) ഇ.കെ.നായനാർ 15) കെ.കരുണാകരൻ 16) എ.കെ.ആന്റണി 17) ഇ.കെ.നായനാർ 18) എ.കെ. ആന്റണി 19) ഉമ്മൻചാണ്ടി 20) വി.എസ്.അച്യുതാനന്ദൻ 21) ഉമ്മൻചാണ്ടി 22) പിണറായി വിജയൻ 11 വർഷം ഭരിച്ച് ഇ. കെ. നായനാർ തന്നെ ഒന്നാം സ്ഥാനക്കാരനായി നിൽക്കുന്നുണ്ട്. കൂടുതൽ തവണ കരുണാകരനായിരുന്നുവെങ്കിൽ, ഇടക്കാലങ്ങളിലൊക്കെ രാജിവെക്കുക എന്ന പതിവുള്ളതിനാൽ 11 വർഷം തികയ്ക്കാൻ പറ്റാതെ പോയി!

Thursday, June 08, 2017

ചൊറിച്ചിലിന്റെ വകഭേദങ്ങൾ!!

കൂടിവരുന്ന #Facebook ചൊറിച്ചിൽ...
കഴിഞ്ഞ കൊല്ലം ആകപ്പാടെ 173 പോസ്റ്റുകളേ ഫെയ്സ്ബുക്കിൽ ഇട്ടിരുന്നുള്ളൂ. അതിൽ തന്നെ 90% വും റീഷെയറിങ് മാത്രം...
ഇപ്പോൾ, ഈ വർഷം ജൂൺ തുടങ്ങിയതേ ഉള്ളൂ, മാസങ്ങൾ ഇനിയും പരന്നു കിടക്കുന്നു... അശ്വത്ഥാമാവും ഈ പോസ്റ്റും അടക്കം 303 പോസ്റ്റുകൾ ആയി!!

ജനുവരിയിൽ 34,
ഫെബ്രുവരിയിൽ 49,
മാർച്ചിൽ 56,
ഏപ്രിലിൽ 62 ,
കഴിഞ്ഞ മാസം 75,
ഇന്ന് എട്ടാം തീയ്യതി ആവുമ്പോഴേക്കും ഈ മാസം 27 എണ്ണം!!


ഫെയ്സ്ബുക്കിൽ മാസത്തിൽ ഒരു 35 എണ്ണമൊക്കെ മതിയെന്നു തോന്നുന്നു!
ഇതല്പം ഓവറുതന്നെയാ...
വാട്‌സാപ്പ് ചൊറിച്ചിലൊക്കെ കണ്ടമാനം കുറച്ചിട്ടുണ്ട്.
ടെലഗ്രാം ചൊറിച്ചലും അതുപോലെ തന്നെ.
ഗൂഗിൾ പ്ലസ്സിൽ പിന്നെ വല്ലപ്പോഴും.

ഫെയ്സ്ബുക്കിലാണു ശ്രദ്ധവേണ്ടത് എന്നു കരുതുന്നു...

അശ്വത്ഥാമാവ്


പക, വെറുപ്പ്, വിദ്വേഷം എന്നിവ മനുഷ്യകുലത്തിൽ അവസാനമില്ലാത്തൊരു വികാരമാണ്.   മനുജാതിയിൽ ആദ്യന്തം ഇതുകാണുമെന്നറിയാൻ പാകത്തിനു വിജ്ഞരായ നമ്മുടെ  പ്രപിതാക്കൾ മാനുഷിക രൂപം നൽകി അതിന് അശ്വത്ഥാമാവെന്നു പേരിട്ടിരുന്നു. ഈ  വികാരം ചിരഞ്ചീവിയാണെന്നവർ കൽപ്പിച്ചു. ശ്രീകൃഷ്ണശാപത്താൽ അത്  പ്രപഞ്ച-വനാന്തരത്തിലൂടെ അനസ്യൂതം നടക്കുന്നുണ്ട്. കുതിരശക്തിയെന്ന്  വ്യാഖ്യാനിക്കാമെങ്കിലും അശ്വത്ഥാമാവ് സകല വിശ്വാസങ്ങളേയും കാറ്റിൽ പറത്താൻ  മാത്രം ശക്തിമത്താണെന്നു കരുതാം.  ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ  വർഗീയത  പോലൊരു അണുവായുധം!

ഒന്നുമില്ലായിമയിൽ നിന്നും  തീവ്രമായ വികാരതീഷ്ണയാൽ ഉയർന്നു വന്നൊരു ശക്തിയാണ് അശ്വത്ഥാമാവ്. കുഞ്ഞായിരുന്നപ്പോൾ, പാലു  വാങ്ങിച്ചു കൊടുക്കാൻ പോലും പ്രാപ്തിയില്ലാത്ത സ്വപിതാവിനാൽ അരിമാവ് കലക്കിക്കൊടുത്ത്  പാലെന്നെ വ്യാജേന കുടിച്ചൊരു ചരിത്രം അശ്വത്ഥാമാവിനുണ്ടായിരുന്നു. നിഗൂഢമായ  പല ഉപദേശങ്ങളും പിതാവിൽ നിന്നും സ്വാംശീകരിച്ച് വളർന്നവനാണ് അശ്വത്ഥാമാവ്. കൂടെ  അർജ്ജുനനുണ്ടായിരുന്നെങ്കിൽ പോലും നിഗൂഢവിദ്യകളിൽ കേമൻ അശ്വത്ഥാമാവാണെന്ന്  വ്യാസമഹർഷി തന്നെ പറഞ്ഞു വെയ്ക്കുന്നുണ്ട്. വെറുമൊരു പുൽക്കൊടിത്തുമ്പിനെ  പോലും  ബ്രഹ്മശിരസ്സു പോലൊരു ദിവ്യാസ്ത്രമാക്കി തൊടുത്തുവിടാൻ  പര്യാപ്തമായിരുന്നു അവന്റെ നിഗൂഢവിദ്യകൾ!!  അതവൻ ഭീമനിലൂടെ പാണ്ഡവർക്കു നേരെ പ്രയോഗിക്കുന്നുമുണ്ട്.

ഭാരതയുദ്ധത്തിൽ, പതിനെട്ടാം നാളിൽ പാണ്ഡവപക്ഷത്തിനു വൻ നാശനഷ്ടങ്ങൾ വരുത്തിവെച്ചവനാണ്  സേനാപതിയായ  അശ്വത്ഥാമാവ്. പതിനെട്ടാം നാളിൽ ദുര്യോധനൻ മരണാസന്നനായപ്പോൾ പാണ്ഡവർ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു! ആയുധത്തിൽ മാത്രമല്ല, അശ്വത്ഥാമാവിന്റെ  വാക്കിലും നോക്കിൽ പോലും ക്രൗര്യമുള്ളൊരു കാലൻ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം  കൃഷ്ണനറിയാമായിരുന്നു. ഒരിക്കൽ  സർവ്വനാശിയായ സുദർശനചക്രം തന്നെ കരസ്ഥമാക്കുവാൻ  അശ്വത്ഥാമാവ് പരിശ്രമിച്ചത് കൃഷ്ണൻ മറക്കില്ല.

പാണ്ഡവ പുത്രന്മാരേയൊക്കെ കൊന്നൊടുക്കി  പാണ്ഡവർക്കൊരു പിൻഗാമിയെപോലും അവശേഷിപ്പിക്കാതെ തന്നെ ലക്ഷ്യം  സ്ഥാപിച്ചെടുത്തവിവരം മരണാസന്നനായ സുയോധനനെ പകയുടേയും,  വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പര്യായമായ അശ്വത്ഥാമാവ്  പതിനെട്ടാം ദിവസം വൈകിയ സമയത്ത് അറിയിക്കുന്നുണ്ട്.  പക കത്തിജ്വലിച്ച അശ്വത്ഥാമാവ് അന്നു രാത്രി തന്നെ  ബാക്കിയായ പാണ്ഡവരേയും ചതിച്ചുകൊല്ലാൻ തീരുമാനിച്ചിക്കുന്നു. ചതിപ്രയോഗങ്ങളുടെ  മൂർത്തിയായ ശ്രീ കൃഷ്ണൻ മാത്രമായിരുന്നു പാണ്ഡവരുടെ സുരക്ഷ.  കൃഷ്ണൻ പാണ്ഡവരെ രക്ഷിക്കുന്നുമുണ്ട്. അശ്വത്ഥാമാവിനു സങ്കടംപോലും  വന്നത് ധർമ്മിഷ്ഠനായ  അച്ഛനെ ചതി പ്രയോഗത്തിൽ കൂടി അർജ്ജുനൻ കൊന്നതിൽലായിരുന്നില്ല. ധർമ്മനിഷ്ഠയിൽ അണുവിട മാറാത്ത സുയോധനനെ കൃഷ്ണബുദ്ധിയാൽ ഭീമൻ ചതിച്ചു വീഴ്തിയതിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. സംഘബോധത്തിന്റെ മാസ്മരികവലയത്തിൽ കൂടെ നടന്ന ഒരാളുടെ അപമൃത്യു പിതൃനാശത്തേക്കാൾ തീഷ്ണമായി ജ്വലിക്കുന്നതാണിവിടം.

വിദ്വേഷത്തിന്റെ ആൾരൂപമായ അശ്വത്ഥാമാവ് ധൃഷ്ടദ്യുമ്നനെ കൊല്ലുന്നതൊക്കെ അന്നത്തെ രീതിയിൽ ഏറെ നീചമായ രീതിയിൽ ചവിട്ടിയരച്ചുകൊണ്ടായിരുന്നു. ആയുധം കൊണ്ട് കൊല്ലണമെന്നും ഞാനങ്ങനെ പെരുമയോടുകൂടി മരിച്ചു കൊള്ളാമെന്ന് ധൃഷ്ടദ്യുമ്നൻ അശ്വത്ഥാമാവിനോടപേക്ഷിച്ചിട്ടു പോലും അവനത് കേട്ടില്ല. ചെറു ചിരിയാൽ ചവിട്ടി ചവിട്ടി കൊല്ലുകയാണു ചെയ്തത്! ശിഖണ്ഡിയെ ഒക്കെ കൊന്നത് കേവലം പശുവിനെ കൊല്ലുന്നതു പോലെ നീചമായിട്ടു തന്നെയാണെന്ന് അശ്വത്ഥാമാവ് പിന്നീട് സുയോധനനോടു പറയുന്നുണ്ട്. “ആ ചെറ്റയായ ശിഖണ്ഡിയെ അപ്രകാരം കൊന്നതിനാൽ ഞാനേറെ സന്തോഷിക്കുന്നു; അതുകൊണ്ടുതന്നെ  ഇപ്പോൾ ദേവന്ദ്രനായി മാറിയതു പോലെ തോന്നുന്നു” എന്നും പറഞ്ഞാണ് ദുര്യോധനൻ കണ്ണൂകളടച്ച് വിട പറയുന്നതു തന്നെ.

(മരണശേഷം സ്വർഗലോകം പുൽകുന്നത് സുയോധനനും, പാണ്ഡവരിൽ ഒന്നാമൂഴക്കാരനെങ്കിലും വെറുമൊരു പ്രതിഷ്ഠപോലെ നിശ്ചേതനായ, ധർമ്മരാജാവിന്റെ മാനുഷികാവതാരമായ  ധർമ്മപുത്രരും മാത്രമാണ്. ആരെയും ശത്രുവായി പോലും കാണാൻ സാധിക്കാത്ത അജാതശത്രു എന്ന പേരിനുടമ കൂടിയാണു  ധർമ്മപുത്രർ.)

പുൽക്കൊടി  തുമ്പിനെ പോലും അണുവായുധമാക്കാൻ അന്നറിവുണ്ടായിരുന്ന രണ്ടുപേരു മാത്രമേ  ഉണ്ടായിരുന്നുള്ളൂ -  അർജ്ജുനനും അശ്വത്ഥാമാവും. ജനകോടികൾക്ക് നേരെ  അതൊരിക്കലും പ്രയോഗിക്കാൻ പാടില്ലാത്തതാണത്. ഇന്നത്തെ വർഗീയവിഷം പോലെ  ചടുലമായ വികാരം!! ഇന്നത്തെ ഭാഷയിൽ വർഗീയത എന്നു പറയാമെങ്കിലും അന്നതിനു  പേര് ബ്രഹ്മശിരസ്സെന്നായിരുന്നു. ഈ വിഷം അടങ്ങിയിരിക്കുന്നത് അശ്വത്ഥാമാവിന്റെ  തലയിലാണെന്ന് ഏവർക്കുമറിയാം.

ഭാരതയുദ്ധാനന്തരം, അശ്വത്ഥാമാവിന്റെ ചതിയിലൂടെ കൂടാരത്തിൽ മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ  കണ്ടപ്പോൾ കാരണക്കാരനായ അശ്വത്ഥാമാവിന്റെ തല പൊളിച്ച് ആ വിഷം പുറത്തെടുത്തു കളയുഞ്ഞ് അശ്വത്ഥാമാവിനെ കൊല്ലണം എന്ന്  ദ്രൗപതി ശഠിച്ചു!! മുമ്പ്, പാഞ്ചാലിയുടെ ആഗ്രഹപ്രകാരം കല്യാണസൗകന്ധികം തേടിപ്പോയ  രണ്ടാമൂഴക്കാരനായ ഭീമൻ തന്നെ ആ പ്രതിജ്ഞ ശിരസാവഹിക്കുന്നു. അനുജനായ നകുലനെ  തേരാളിയാക്കി, അശ്വത്ഥാമാവിനെ കൊന്ന് തലപിളർന്ന് ആ വിഷസൂചി എടുക്കാൻ തന്നെ  ഭീമൻ തീരുമാനിച്ച് യാത്രയാവുന്നു. പക്ഷേ, പകയുടേയും വെറുപ്പിന്റേയും  കൊടുമുടിയായ അശ്വത്ഥാമാവിനു മരണമില്ലെന്ന് സൂത്രശാലിയായ  കൃഷ്ണനറിയാമായിരുന്നു. കൃഷ്ണൻ അർജ്ജുനനേയും മറ്റുള്ളവരേയും കൂട്ടി ഭീമന്റെ പുറകേ  യാത്രയായി. ഇതിനു കാരണമുണ്ട്;  ഇവിടെ ഭീമൻ രക്ഷപ്പെടില്ല, മനുഷ്യ കുലത്തിനു നേരെ തൊടുക്കാൻ പാടില്ലാത്ത  വിഷാണുക്കൾ അശ്വത്ഥാമാവ് ഭീമനു നേരെ പ്രയോഗിച്ച് മരണം ഭീമനു  സ്വന്തമാക്കുമെന്ന് കൃഷ്ണനറിയാമായിരുന്നതും, ഇതേ ആയുധം സ്വന്തമായിട്ടുള്ള  കൃഷ്ണന്റെ കളിപ്പാട്ടമായ അർജ്ജുനന് അതുതന്നെ തിരിച്ചു പ്രയോഗിച്ച് തടസം  സൃഷ്ടിക്കാമെന്നും കൃഷ്ണൻ കരുതുന്നുണ്ട്.

വ്യാസാശ്രമത്തിനു വെളിയിലായി  ഭീമൻ അശ്വത്ഥാമാവിനെ കാണുന്നു. എല്ലാവരേയും ചുറ്റുവട്ടത്തിൽ കണ്ട്  പേടിച്ചുവിരണ്ട അശ്വത്ഥാമാവ് ഒരു കുഞ്ഞു ദർഭപ്പുല്ലിലേക്ക് ബ്രഹ്മശിരസ്സെന്ന ആ അണുവായുധത്തെ  ആവാഹിച്ച് പാണ്ഡവർ നശിക്കട്ടെയെന്ന് ആജ്ഞാപിച്ച് തൊടുക്കുന്നു! ഭീമനു  മാത്രമല്ല മരണം!! പാണ്ഡവരിലെ ശേഷിക്കുന്ന എല്ലാവരും മരണത്തിനു കീഴടങ്ങേണ്ടി  വരും! അശ്വത്ഥാമാവ് പറഞ്ഞത് അപ്രകാരമായിരുന്നു. ഇതുകണ്ട കൃഷ്ണൻ അർജ്ജുനനെ പ്രേരിപ്പിച്ച് അതേ അസ്ത്രം തന്നെ  തിരിച്ചു തൊടുക്കാൻ പ്രേരിപ്പിക്കുന്നു!
അസ്ത്രങ്ങൾളേറ്റുമുട്ടുന്നു!! പ്രകൃതിയാകെ വിറച്ചു  തുള്ളി!  ദുർനിമിത്തങ്ങൾ വരെ മിന്നി മറിഞ്ഞു!! ഇന്ന്, മയിലിന്റെ കണ്ണീരു വരെ  ശുക്ലമാണെന്നു വ്യാഖ്യാനിക്കുന്നതു പോലെ, പശുവിന്റെ ഉച്ഛ്വാസത്തിൽ വരെ  മനുഷ്യകുലത്തിന്റെ പ്രാണവായു ഉണ്ടെന്നു പറയും പോലെ ദുർനിമിത്തങ്ങളുടെ  പ്രളയമായിരുന്നു അന്ന്.  വസിഷ്ഠൻ, വിശ്വാമിത്രൻ, വ്യാസൻ തുടങ്ങിയവരൊക്കെ  ഓടിയണഞ്ഞു, ഇത് വർഗീയവിഷമാണ്, ആണവായുധം പോലെ സർവ്വനാശമാണ് വരുത്തുക.  ഒരാളുടെ കുഞ്ഞു മനസ്സിലേക്കു വരെ ഇത് കയറിക്കൂടിയാൽ മരണം വരെ ഇത്  വ്യത്യസ്ഥഭാവങ്ങളിൽ കത്തിജ്ജ്വലിക്കും, പടർന്നു പിടിക്കും!! രാജ്യത്തിന്റെ സർവ്വനാശമായിരിക്കും ഫലം. പിൻവലിച്ചേ  മതിയാവൂ...

തൊടുത്തു വിട്ട ബ്രഹ്മശിരസ്സ് പിൻവലിക്കാൻ  സാധാരണക്കാർക്ക് പറ്റില്ല; നിയതവ്രതനും സർവ്വഭൗമനുമായ ഒരാൾക്കു മാത്രമേ അതു  സാധിക്കുകയുള്ളൂ. അർജ്ജുനൻ പറഞ്ഞു, “ഞാനിത് പിൻവലിച്ച് ലോകനന്മയ്ക്ക്  കൂട്ടു നിൽക്കാം; പക്ഷേ, അതൊരു പരാജയമായി കാണരുത്, പകരം മരണത്തിനു ഞങ്ങളെ  വിട്ടുകൊടുക്കാതെ നിങ്ങൾ കാത്തു നിൽക്കണം, അല്ലെങ്കിൽ അവനതു പിൻവലിക്കണം.”  അപ്രകാരം പറഞ്ഞ്, അർജ്ജുനൻ ആ വിഷബീജം പിൻവലിച്ചു! പക്ഷേ, വെറുപ്പിന്റേയും  വിദ്വേഷത്തിന്റേയും ആൾരൂപമായ  അശ്വത്ഥാമാവിനത് സാധിക്കാതെ വന്നു,  അസ്ത്രത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ മാത്രമേ പറ്റുകയുള്ളൂ.

അർജ്ജുനപുത്രനായ  അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗർഭത്തിൽ അപ്പോൾ ഒരു കുഞ്ഞുണ്ട്,  ഉത്തര പ്രസവിക്കാൻ തയ്യാറായി നിൽക്കുന്ന ഗർഭിണിയാണ്. പാണ്ഡവരുടെ മക്കളില്ലെങ്കിലും അഭിമന്യുവിന്റെ കുഞ്ഞായ ഈ ഭ്രൂണം പാണ്ഡവരുടെ പിൻഗാമിയായി ജനിക്കേണ്ടതാണ്!! ഭ്രൂണഹത്യ നടത്താൻ തന്നെ അശ്വത്ഥാമാവ് തീരുമാനിക്കുന്നു!!

ത്രീശൂലം  കൊണ്ട് പൂർണഗർഭിണിയുടെ ഗർഭം തുരന്നെടുക്കുന്ന കഥകൾ നമുക്ക് പരിചിതമാണല്ലോ! അശ്വത്ഥാമാവും പണ്ടിതുതന്നെ ചെയ്തു. പാണ്ഡവരുടെ ഇനി വരാനിരിക്കുന്ന ഏക രാജ്യാവകാശി ഉത്തരയുടെ  ഗർഭത്തിൽ വളരുന്ന പരീക്ഷിത്താണെന്ന് അശ്വത്ഥാമാവിനറിയാം. പാണ്ഡവകുലം  മുടിക്കാൻ ആ ഗർഭത്തെ പോലും കുത്തിയെടുക്കുക മാത്രമേ രക്ഷയുള്ളൂ എന്നും അവനറിയാം.  അശ്വത്ഥാമാവ് ചെറു പുഞ്ചിരിയോടെ അത് ചെയ്യുന്നു. പാണ്ഡവർ അഞ്ചുപേർ ആ  അസ്ത്രമേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഗർഭസ്ഥശിശുവായ പരിക്ഷിത്ത് മരണത്തെ  പുൽകുന്നു. പിൻഗാമികളില്ലാതെ പണ്ഡവർ മൂകരാവുന്നു!

തുടർന്ന്, വ്യാസന്റെ അജ്ഞ പ്രകാരം, അടുത്ത രാജ്യാധികാരികളായ  പാണ്ഡവർക്കായിട്ട് അശ്വത്ഥാമാവ്, തന്റെ തലയിലെ ആ വിഷാംശം തുരന്നെടുത്ത് ഭീമന്റെ  കൈയ്യിൽ വെച്ചു കൊടുക്കുന്നു. ഇത് കണ്ട കൃഷ്ണൻ അശ്വത്ഥാമാവിനെ  ശപിക്കുന്നുമുണ്ട്. ആ ശാപവചസ്സുകൾ പ്രസിദ്ധമാണ്...

ഭ്രൂണഹത്യ  നടത്തിയവൻ എന്ന് അറിയപ്പെടുന്ന നിന്നെ ശേഷക്കാർ ദുഷ്ടനെന്നു മാത്രമേ  വിളിക്കുകയുള്ളൂ; ബുദ്ധിയുള്ളവർ നിന്നെ മഹാപാപിയെന്നു വിളിക്കും. നിന്റെ  ശരീരത്തിലെ സകലമാല വ്യാധികളും പടർന്നു പന്തലിക്കും, ഭൂലോകാവസാനം വരെ നീ ഈ  ലോകത്ത് അലഞ്ഞ് തിരിയേണ്ടി വരും.  ഭ്രൂണത്തിനു ജീവൻ നൽകാൻ എനിക്കു പറ്റും,  അവൻ അടുത്ത കുരുവംശരാജാവായി നിനക്ക് കാണാനും സാധിക്കും..."

അശ്വത്ഥാമാവ്  വ്യാസന്റെ കയ്യും പിടിച്ച് വനാന്തരത്തിലേക്ക് കയറി. പകയും വിദ്വേഷവും  വെറുപ്പും മുഖമുദ്രയാക്കി അശ്വത്ഥാമാവ് നമുക്കിടയിലൂടെ അലഞ്ഞു  തിരിയുന്നുണ്ട്. ഭ്രൂണഹത്യാപതിയായ അവൻ ഹൃദയങ്ങളിലൂടെ ഹൃദയങ്ങളിലേക്ക്  സഞ്ചരിക്കുന്നു. മരണമില്ലാത്ത യാത്രയാണത്!!  പക, വിദ്വേഷം, വെറുപ്പ് ഇവയിലേതെങ്കിലും വായനക്കാരുടെ മനസ്സിലുണ്ടെങ്കിൽ കരുതിക്കോളൂ, അത് മറ്റാരുമല്ല  ചിരഞ്ചീവിയായ അശ്വത്ഥാവു തന്നെയാണ്. മരണമില്ലാതെ അവനലഞ്ഞു നടക്കും... രണ്ടാമൂഴക്കാരായ നമ്മുടെ കൈയിലേക്ക് തലതുരന്നെടുത്ത് ആ വിഷാണുക്കൾ അവൻ പകർന്നു തരും. നമ്മളെ പോലാവരുത് നമ്മുടെ മക്കളെങ്കിലും... ആ വിഷവിത്ത് നമ്മിലൂടെ അവസാനിപ്പിക്കണം!! ഒന്നാമൂഴക്കാർ അചേതനർ മാത്രമാണ്. സ്വർഗലോകം അവർക്കു മാത്രമുള്ളതാണ്. അവരെ നാളെ കാലം വാഴ്ത്തിയേക്കും. അവരുടെ കളിപ്പാട്ടമായി മാറി, വേഷം കെട്ടുകളിൽ ഏർപ്പെടാതെ മാറിനടക്കുന്നതല്ലേ ഭേദം!

 ബ്രഹ്മശിരസ്സ്‌
 മഹാഭരതത്തിൽ, അർജ്ജുനനും അശ്വത്ഥാമാവിനും മാത്രമറിയുമായിരുന്ന തീഷ്ണവും ഭയാനകവുമായ വിദ്യയാണിത്. ഇന്നത്തെ ഭാഷയിൽ ഇതിനെ അണുവായുധമെന്നോ വർഗീയവിഷം എന്നോ വിളിക്കാം.  ഇത് മനുഷ്യകുലത്തിൽ പാടില്ലാത്ത വിദ്യയാണ്. ഒരിക്കൽ പോലും മനുഷ്യർക്കിടയിൽ ഈ വിഷാണുക്കൾ പകർത്താൻ പാടില്ലത്തതാണെന്ന് ദ്രോണാചാര്യർ പറഞ്ഞിരുന്നു.

ഇത് നീ എയ്തുപോകല്ല മനുഷ്യരിലൊരിക്കലും
അല്പ്പന്മാരിൽ പ്രയോഗിച്ചാൽ മുപ്പാരിത് മുടിക്കുമേ
നിസ്സാമാന്യം പാരിലൊന്നീയസ്ത്രമെന്നാണ് ചൊൽവതും
ശുദ്ധിയോടിത് വച്ചാലും ശ്രദ്ധയോടിത് കേൾക്കെടോ
എങ്ങാനും മർത്യനല്ലാത്ത ശത്രു ബാധിക്കിലന്നുടൻ
അവനെ കൊല്ലുവാനെയ്യും ഈയസ്ത്രം സംഗരത്തിൽ നീ
...  എന്നാണു ദ്രോണർ പറയുന്നത്! അശ്വത്ഥാമാവിന്റെ നിർബന്ധബുദ്ധിക്ക് കീഴടങ്ങി മാത്രമാണ് പിതാവായ ദ്രോണർക്ക് ഈ വിദ്യ അവനും ഉപദേശിച്ചു കൊടുക്കേണ്ടി വന്നത്. പേരുകേട്ട വജ്രായുധത്തിന്റെ ശേഷിപത്രമാണിത്.  തലമുറകളിലൂടെ കൈമാറി  അഗ്നിവേശനും തുടർന്ന് ദ്രോണാചാര്യർക്കും പിന്നീട്  അർജുനനും അശ്വത്ഥാമാവിനും ഇത് ലഭിക്കുന്നു.

.....................................................................................................
ചായില്യം - ആസുരതാളങ്ങൾക്കൊരാമുഖം


Wednesday, June 07, 2017

June 07, 2017 at 01:02PM

#വാട്സാപ്പ് വിശേഷങ്ങൾ!! നന്നായി മദ്യപിച്ച ഒരാളെ അർദ്ധരാത്രി പോലീസ് റോഡിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു: 👮🏻 "എങ്ങോട്ടാ ഈ പാതിരാത്രിക്ക്...?" 👳‍♀ "ഞാൻ ഒരു പ്രഭാഷണം കേൾക്കാൻ പോവുകയാണ് സാറേ..." 👮🏻 "ഈ അസമയത്തോ .... ? എന്തിനെപ്പറ്റിയാ പ്രസംഗം... ? " 👳‍♀ "മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയും..." 👮🏻 "സംഗതി കൊള്ളാമല്ലോ...!! ആട്ടെ... ആരാണ് ഈ പാതിരാത്രിയിൽ പ്രഭാഷണം നടത്തുന്നത്...? 👳‍♀ "എന്റെ ഭാര്യ..."

June 07, 2017 at 11:11AM

നവീൻ ശങ്കർ , Manoj ഇതാ ഇംഗ്ലീഷ് സാധനം സ്പെലിങ് മിസ്റ്റെയ്ക്ക് ഉണ്ടെങ്കിൽ ക്ഷമി... ഈ കാണുന്ന പിഡിഎഫ്ഫുകളും നോക്കാം... മറ്റു പലകാര്യങ്ങളും അതിൽ കിട്ടും. ഈ ഭൂപടങ്ങളൊക്കെ വെറുതേ ഒരു ചൊറിച്ചിൽ മാത്രമാണ്... 1) http://ift.tt/2sCga68 2) http://ift.tt/2s31e3X

June 07, 2017 at 06:33AM

#വൈലോപ്പിള്ളി #പടയാളികള്‍‍ #കവിത ........ ......... ............. ............... ............ ........ ......... ............. ............... ............ കാര്‍മണ്ഡലത്തെ പ്രതീക്ഷിക്കുമൂഴിയെ- പ്പാഴ്‍മഞ്ഞുതിര്‍‍ത്തു ഹസിക്കയാം വിണ്ടലം! ഹാ കഷ്‍‍ടമെങ്ങനെ മര്‍‍ത്ത്യന്‍‍‍ സഹിക്കുമീ മൂകപ്രകൃതിതന്നന്ധമാം ക്രൂരത? ഇപ്പെരും ക്രൂരതയോടു പോരാടുവോ- രിപ്പൊഴും പുഞ്ചയ്‍‍ക്കു തേവുമീ വേട്ടുവര്‍‍‍; പഞ്ചഭൂതങ്ങളോടങ്കമാടീടുമീ- പ്പഞ്ചമരത്രേ പെരുംപടയാളികള്‍‍‍. മാലോകര്‍‍‍ തുഷ്‍ടിയാം തൊട്ടിലില്‍‍‍, നിദ്രതന്‍‍‍- താലോലമേറ്റു മയങ്ങിക്കിടക്കവേ, തന്‍‍‍ജീവരക്തമൊഴുകുന്നു പാടത്തു തണ്ണീരിലൂടെയിദ്ധീരനാം പൂരുഷന്‍‍‍ കാന്തന്റെ തേരില്‍‍‍‍ കടിഞ്ഞാണ്‍‍‍ പിടിക്കുന്നു താന്‍‍‍തന്നെ തേവിക്കൊടുക്കുമിപ്പെണ്‍‍‍കൊടി പാട്ടുകള്‍‍‍ പാടിക്കെടുത്തുന്നു തന്വംഗി കൂട്ടുകാരന്റെ തണുപ്പും തളര്‍‍ച്ചയും പാടുകയാണിവള്‍‍‍ പാലാട്ടുകോമന്റെ നീടുറ്റ വാളിന്‍‍‍നിണപ്പൂഴക്കേളികള്‍‍‍. ആരാണു വീറോടു പോരാടുമീരണ്ടു പോരാളിമാര്‍‍‍കളെപ്പാടിപ്പുകഴ്‍ത്തുവാന്‍‍?

Tuesday, June 06, 2017

June 06, 2017 at 03:25PM

#സ്ത്രീകൾ #ഭരണം പത്താം ക്ലാസിനു മേലെ വിദ്യാഭ്യാസയോഗ്യതയുള്ള സ്ത്രീകൾ ഭാരതത്തിൽ (14-59 വയസ്സിനിടയിൽ). എതൊക്കെ സംസ്ഥാനങ്ങളിൽ സ്ത്രീജങ്ങൾക്ക് പത്താം ക്ലാസ് വിദ്യാഭ്യാസയോഗ്യത പോലും കിട്ടുന്നില്ല എന്നത് കാണിക്കുന്നതാണു ചിത്രം. പശുവിനുവേണ്ടി ആളുകളെ കൊല്ലാക്കൊല ചെയ്യുമ്പോൾ നേരായവിധം നല്ലൊരു വിദ്യാഭ്യാസ സമ്പ്രദായം ക്രമീകരിക്കേണ്ടതല്ലേ? വിദ്യാഭ്യാസം ഇല്ലാത്ത ജനങ്ങളാണോ ശരിക്കും നാടിനു വേണ്ടത്. സമൂഹത്തെ ക്രമീകരിക്കുന്നതിൽ ഒരുപോലെ പങ്കാളിത്തം സ്ത്രീജനങ്ങൾക്കും വേണ്ടതുതന്നെ.

June 06, 2017 at 06:51AM

😎😎😎😎😎 #മോദികുര്‍ത്ത #ഗോമൂത്രം #ചാണകച്യവനപ്രാശം #ചാണകപേസ്റ്റ് ചാണകഷാമ്പൂ; ചാണകമുപയോഗിച്ച് നിര്‍മിക്കുന്ന സോപ്പും ഫെയ്‌സ്പാക്കും... ..................................... പശുവിന്റെ വിസര്‍ജ്ജ്യമായ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മിക്കുന്ന ഉത്പ്പന്നങ്ങളുമായി ആര്‍എസ്എസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് തുടങ്ങുന്നു. എല്ലാവിധത്തിലുള്ള ഗോമൂത്ര-ചാണക ഉത്പ്പന്നങ്ങളും വില്‍ക്കാന്‍ ആര്‍എസ്എസിന് പദ്ധതിയുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഉത്തര്‍ പ്രദേശില്‍നിന്നാണ് ഉത്പ്പന്നങ്ങള്‍ വെബ്‌സൈറ്റ് വഴി ഉപഭോക്താക്കളിലേക്കെത്തുക. ഉത്തര്‍ പ്രദേശിലെ ഫറയില്‍ സ്ഥിതി ചെയ്യുന്ന ഫാര്‍മസൂട്ടിക്കല്‍ ലാബിലാണ് പ്രത്യേക ഗോ ഉത്പ്പന്നങ്ങള്‍ തയാറാവുക. കാമധേനു ബ്രാന്റില്‍ ഉത്പ്പന്നങ്ങള്‍ വില്‍ക്കാനാണ് ആര്‍എസ്എസ് ഉദ്ദേശിക്കുന്നത്. ഫാര്‍മസി നടത്തിപ്പുകാരായ ദീന്‍ ദയാല്‍ ദമ്മിന്റെ ഡെപ്യൂട്ടി സെക്രട്ടറി മനീഷ് ഗുപ്ത പറയുന്നത് മോദി കുര്‍ത്തയും ഗോമൂത്ര-ചാണക ഉത്പ്പന്നങ്ങളുടെ കൂടെ വില്‍ക്കുമെന്നാണ്. “ഞങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് തുടങ്ങാനുള്ള പണിപ്പുരയിലാണ്. ഞങ്ങള്‍ ഗോമൂത്രം ചേരുവയായ ദഹനക്കേടിനുള്ള മരുന്നും പ്രമേഹത്തിനുളള മരുന്നും എണ്ണകള്‍, ഷാമ്പൂ കണ്ണിലൊഴിക്കാനുള്ള മരുന്നുകള്, തിമിരത്തിനുള്ള മരുന്നുകള്‍ എന്നിവയാകും ഉത്പ്പന്നങ്ങള്‍. ടൂത്ത് പേസ്റ്റ്, സാമ്പ്രാണി, കഫക്കെട്ടിനുള്ള മരുന്നുകള്‍ എന്നിവയും ഉത്പ്പന്നങ്ങളാണ്” മനീഷ് ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഗോമൂത്രം പോലെതന്നെ ചാണകവും പ്രധാന ചേരുവയായ മറ്റ് ഉത്പ്പന്നങ്ങളാണ് സോപ്പ്, ഫെയിസ്പാക്ക്, സാമ്പ്രാണി എന്നിവ. ദിവസേന 50 പശുക്കളുടെ മൂത്രവും ചാണകങ്ങളും ശേഖരിച്ചാണ് ഇത് നിര്‍മിക്കുന്നത്. ദീന്‍ ദയാല്‍ ദമ്മിലെ ജീവനക്കാര്‍ പറഞ്ഞു. ച്യവനപ്രാശത്തിന്റെ വിപണനം വര്‍ദ്ധിപ്പിക്കാനായതിനേക്കുറിച്ചും ഇദ്ദേഹം മനസുതുറക്കുകയുണ്ടായി. http://ift.tt/2sLeQNx

June 06, 2017 at 05:35AM

ചങ്ങനാശ്ശേരി ഗേൾസ് ഹൈസ്കൂളിൽ ക്ലാസ്സ് ശ്രദ്ധിക്കുന്ന ആമീസ്... #ആത്മികായനം

June 06, 2017 at 05:31AM

കേരളത്തിന്റെ വ്യക്തിത്വം ഇന്നും മുഴച്ചു നിൽക്കാൻ കാരണം, രക്തത്തിൽ അലിഞ്ഞു ചേർന്ന പഴയ ബുദ്ധപാര്യമ്പര്യം തന്നെയല്ലേ!!

June 06, 2017 at 05:28AM

1579 ഇൽ പണിത കോട്ടയം ചെറിയ പള്ളി...

Monday, June 05, 2017

June 05, 2017 at 05:03PM

🌹🌼🌷💐🌺🍀💔💔💔 ➲ ആ പൂവ് നീ എന്തു ചെയ്തു? ➾ ഏതു പൂവ്? ➲ രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്? ➾ ഓ അതോ…? ➲ അതെ അതെന്തു ചെയ്തു? ➾ തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? ➲ ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയുവാന്‍? ➾ കളഞ്ഞെങ്കിലെന്ത്? ➲ ഓ…ഒന്നുമില്ല… അതെന്റെ ഹൃദയമായിരുന്നു!! #ബഷീർ

June 05, 2017 at 07:19AM

#വിക്കന്മാർ ചങ്ങനാശ്ശേരി ഗേൾസ് ഹൈസ്കൂളിൽ

June 05, 2017 at 07:16AM

ഒരു #വിക്കി സുദിനം ചങ്ങനാശ്ശേരിയിൽ #വിക്കിപീഡിയ

Sunday, June 04, 2017

June 04, 2017 at 11:59AM

goo.gl/GufQad #മൃഗാധിപത്യം വന്നാൽ 🤓😎 റോഡിനുകുറുകെ ചാടിയ പശുവിനെ രക്ഷിക്കാൻ ശ്രമിച്ച #പൊലീസ് ജീപ്പിടിച്ച് വീട്ടമ്മയ്ക്കു ദാരുണാന്ത്യം.

June 04, 2017 at 06:57AM

#ഷാജി വിശേഷങ്ങൾ... ✅ അമിത് ഷാ : ഡാ ,മോഡീ ഞാനാടാ.. അമിട്ടാടാ.. ❔ മോഡി : ആ പറ അമിട്ടേ ✅ അമിട്ട് : ആകെ സീനാടാ.. കേരളം അടുത്ത കാലത്തൊന്നും നമ്മക്ക് കിട്ടും എന്ന് തോന്നുന്നില്ലെടാ ❔ മോഡി : നോട്ടു നിരോധിച്ചു കള്ളപ്പണം പിടിച്ചു എന്നൊക്കെ പറഞ്ഞു നോക്ക് ✅ അമിട്ട് : ഓ പറഞ്ഞു.. അപ്പോള്‍ അവര് കണക്ക് പുറത്തു വിടാന്‍ പറയും. കള്ളപ്പണം ഇല്ലാണ്ടായോ എന്ന് ചോദിക്കും. നോര്‍ത്തിലെ പോലെ ആള്‍ക്കാര് പൊട്ടന്മാരല്ല ❔ മോഡി : അവിടെ ഒരു വര്‍ഗീയ കലാപം ഉണ്ടാക്കിയാലോ? പൊളിക്കാന്‍ പറ്റിയ രണ്ടു പള്ളിയുടെ പേര് പറ.. എന്നിട്ട് അത് പണ്ട് അമ്പലം ആണെന്ന് പറഞ്ഞു അത് സ്വയം സേവകരെ വിട്ട് പൊളിക്കാന്‍ നോക്ക് ✅ അമിട്ട് : ബെസ്റ്റ് ..!! അങ്ങോട്ട് ചെല്ല്.. അവിടുത്തെ സഖാക്കള്‍ എടുത്ത് പഞ്ഞിക്കിടും ❔ മോഡി : അപ്പോള്‍ അവിടുത്തെ സഖാക്കള്‍ ഹിന്ദുക്കളെ കൊല്ലുന്നു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്ക്.. പറ്റുമെങ്കില്‍ നമ്മട രണ്ടു പിള്ളാരെ തട്ടിയെക്ക്.. ✅ അമിട്ട് : ഇതും പറഞ്ഞു പട്ടാളത്തെ ഇറക്കാം എന്നാ ഞാനും വിചാരിച്ചത്. കഴിഞ്ഞ ദിവസം ഇത് പറഞ്ഞ ശോഭാ സുരേന്ദ്രനെ എടുത്തിട്ട് പോസ്റ്ററൊട്ടിച്ചു . ❔ മോഡി : പട്ടാളക്കാരുടെ രാജ്യസ്നേഹത്തെ കുറിച്ച് പറ.. ✅ അമിട്ട്: പക്ഷെ അവരപ്പം ചോദിയ്ക്കും നമ്മള് പണ്ട് ബ്രിട്ടീഷുകാരുടെ കൂടെ അല്ലായിരുന്നോ എന്ന് ❔ മോഡി: ഇത് വല്യ പൊല്ലാപ്പായല്ലോ..!! ✅ അമിട്ട് : ഈ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ്കാരും കൂടി എല്ലാത്തിനും വിദ്യാഭ്യാസം കൊടുത്ത് വച്ചിരിക്കുവാ. ഹിസ്റ്ററി മൊത്തം കാണാപ്പാഠം ആണ് . അതോണ്ട് പഴയ നമ്മട കഥ മൊത്തം അവര്‍ക്കറിയാം.. ❔ മോഡി : ഇനി ഒറ്റ വഴിയെ ഉള്ളൂ.. ഞാന്‍ വന്നു മേരെ പ്യാരേ ദേശ്വാസിയോം എന്ന് പറയട്ടെ ✅ അമിട്ട് : ഇനി ഈ വഴിക്ക് വരണ്ട.. നോട്ട് നിരോധിച്ചപ്പോഴും sbi സര്‍വീസ് ചാര്‍ജ് ഈടാക്കി ആളെ പറ്റിച്ചപ്പോലും ഇപ്പൊ ബീഫ് നിർതിയപ്പോലും നീ നാട് വിട്ട് വിദേശത്ത് പോയല്ലോ.. നിന്നോട് കട്ട ക്കലിപ്പാ.. അടിക്ക് ഒരു മയവും കാണില്ല ❔ മോഡി : മലപ്പുറത്ത് പോയി അമ്പലത്തിലെ പ്രതിഷ്ഠ നശിപ്പിച്ചു അത് മുസ്ലിങ്ങളാണ് ചെയ്തതെന്നു പറ ✅ അമിട്ട് : ഡോ.. അത് നമ്മടെ ഗുജറാത്തല്ല , അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചു പുതിയ പ്രതിഷ്ഠ വയ്ക്കും ഒന്നും സംഭവിക്കില്ല ❔ മോഡി : എങ്കില്‍ പള്ളി പൊളിക്ക് ✅ അമിട്ട് : നമ്മള്‍ പണ്ട് ബാബറി മസ്ജിദ് പൊളിച്ച സമയത്ത് പോലും ഇവിടുത്തെ മുസ്ലിങ്ങള് അനങ്ങിയിട്ടില്ല ❔ മോഡി : ഗോ മാതാവിന്റെ പ്രശ്നം പറഞ്ഞാലോ . ഹിന്ദുക്കളെ കൊണ്ട് മുസ്ലിം മാതാവിനെ തീറ്റിക്കുന്നു എന്ന് പറയാം ✅ അമിട്ട് : പറഞ്ഞല്ലോ ! അപ്പൊ അവര് പറയുവാ.. അവരുടെ മാതാവ് പിണ്ണാക്കും വൈക്കോലും അല്ല തിന്നാറെന്ന്.. ഞാനാകെ നാണം കെട്ടു . ❔ മോഡി : എന്തോന്ന് കോപ്പിലെ നാട് ആണെടോ ഇത്..!! ✅ അമിട്ട് : അവിടുത്തെ പാർട്ടിക്കാര് നല്ലോണം കഷ്ടപ്പെട്ട് ജനങ്ങളുടെ ഇടയില് പ്രവര്‍ത്തിച്ചാ പാര്‍ട്ടി വളര്‍ത്തിയത്. അല്ലാതെ നമ്മളെ പോലെ കുത്തിത്തിരുപ്പ് ഉണ്ടാക്കിയും ഫോട്ടോ ഷോപ്പ് വച്ചും മിസ്ഡ് കാളടിച്ചുമല്ല .അത് ജനം മറക്കൂല്ല.. ❔ മോഡി : ആ വെള്ളാപ്പള്ളി എന്ത് പറയുന്നു ? നമ്മക്ക് സഖ്യം ഉണ്ടാക്കാം ✅ അമിട്ട് : അവന്റെ കാര്യം ഒന്നും പറയണ്ട.. അവന്‍ നമ്മുടെ കൂടെ ആണോ എന്ന് അവന് പോലും അറിയില്ല.. ചെലപ്പോ തോന്നും അവന്‍ നമ്മട ആളാണെന്ന്. ചെലപ്പോ തോന്നും ഇവന് നമ്മളെ പരിചയമേ ഇല്ലാന്ന്.. ❔ മോഡി : അമിട്ടേ .. നീയിങ്ങു കേറി പോര് .. അവിടെ സമയം കളയണ്ട.. ✅ അമിട്ട് : ആ വരികയാണ്‌. ഞാന്‍ ഒന്ന് കോഴിക്കോട റഹ്മത്തില്‍ പോയി ഒരു ബീഫ്ബിരിയാണി കഴിക്കട്ടെ.. ❔ മോഡി : അമിട്ടേ ...!! അപ്പൊ നീയും..?? ✅ അമിട്: ഒടുക്കത്ത ടേസ്റ്റ് ആണ് മോടീ .. എത്ര എന്ന് വച്ചാ സഹിക്കാ.. വെറുതെയല്ല ഈ സുരേന്ദ്രനൊക്കെ ഉള്ളിക്കറിയെന്നും പറഞ്ഞ് തട്ടുന്നത്.. ❔ മോഡി : എടാ .. വേണ്ടടാ.. നല്ല അസ്സല് കൂണ് ബിരിയാണി വച്ച് തരാടാ.. ✅ അമിട്ട് : നിനക്ക് വേറൊന്നും പറയാനില്ലേ?? വിദേശ യാത്രക്ക് ഒന്നും പോവാനില്ലേ ? ❔ മോഡി : ഇന്നാ ശരി.. പോരുമ്പോ എനിക്കും ഒരു പാര്‍സല് വാങ്ങിക്കോ

June 04, 2017 at 05:40AM

ചൊല്ലുന്നു പല്ലു, “ഹേ! നാവേ ചൊല്ലൊല്ലേറെയൊരിക്കലും നിന്റെ കുറ്റത്തിനെപ്പോഴും സ്ഥാനഭ്രംശമെനിക്കെടൊ...” #നാവ് #പല്ല് ............................................. ഇതി പ്രാര്‍ത്ഥയതേ ദന്തോ ഹേ ജിഹ്വേ! ബഹു മാ വദ ത്വയാऽപരാധേ തു കൃതേ സ്ഥാനഭ്രംശോ ഭവേന്മമ.

Saturday, June 03, 2017

June 03, 2017 at 02:11PM

കാലം കാത്തിരിക്കുന്നത് വന്നെത്തിയിരിക്കുന്നു!! #ജാതീയത #മതവിശ്വാസം #ദളിതർ #സംഘിമതം ... goo.gl/SNPCis ദുരഭിമാന കൊലകൾ ഏറ്റവുമധികം അരങ്ങേറുന്ന ഇന്ത്യയിൽ ആഴത്തിൽ വേരോടുന്ന ജാതി വിവേചനത്തിന്റെ നേർസാക്ഷ്യമായി യുവാവിന്റെ ആത്മഹത്യ ചർച്ചയാകുന്നു. വിവാഹശേഷം ഭാര്യയുടെ അമ്മ ദളിത് ആണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ആത്മഹത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പഞ്ചാബിലെ ഉന്നത ജാതിക്കാരനാണ് മരിച്ച മന്‍പ്രീത് സിങ് എന്ന ജാട് സിഖ് യുവാവ്. ഭാര്യ ജാട് സിഖ് യുവതിയാണെന്ന് കരുതിയാണ് വിവാഹം കഴിച്ചതെന്നും എന്നാല്‍ അല്ലെന്ന് താന്‍ കണ്ടെത്തിയെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഞായാറാഴ്ച ഭാര്യവീട്ടിൽ നടത്തിയ സന്ദർശനത്തിനിടെയാണ് മൻപ്രീത് ഭാര്യമാതാവ് ഒരു രാംദാസിയയാണെന്ന് (സിഖ് വിഭാഗത്തിലെ ദളിത്) മനസിലാക്കിയത്. ഭാര്യവീട്ടിൽ നിന്നു മടങ്ങിയതിൽ പിന്നെ അസ്വസ്ഥനായി കാണപ്പെട്ട മൻപ്രീത് ജീവനൊടുക്കുകയായിരുന്നു.

June 03, 2017 at 08:19AM

കൊല്ലാതെ പശുക്കളെ നോക്കാൻ ആശ്രമങ്ങളില്‍ ഏല്‍പ്പിണം-കുമ്മനം മുറിദണ്ഡപാണികൾക്ക് സന്തോഷമായിക്കാണണം! ഒരു വെടിക്ക് രണ്ടു പച്ചിക്കുഞ്ഞി!

June 03, 2017 at 07:18AM

#ജീവിതം എന്താണീജ്ജീവിതം? അവ്യക്തമാമൊരു സുന്ദരമായ വളകിലുക്കം. സംഗീതതുന്ദിലം,നൈമിഷികോജ്ജ്വലം- പിന്നെയോ?-ശൂന്യം! പരമശൂന്യം! എങ്കിലും മീതെയായ്‌ മര്‍ത്യ, നീ നില്‍ക്കുന്ന തെന്തിനു?-നീയെത്ര നിസ്സഹായന്‍! ജീവിതാധ്യായമൊരിത്തിരി മാറ്റുവാ- നാവാത്ത നീയോ ഹാ, സര്‍വ്വഭൗമന്‍!

June 03, 2017 at 06:48AM

👌👌👌👏👏👏 #facebook ന്റെ കോഡിങ്ങിൽ കാര്യമായ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ചെറുതുചെറുതാണെങ്കിലും നിരവധി മാറ്റങ്ങൾ കണ്ടിരുന്നു. ഇന്ന് ശ്രദ്ധിച്ച മാറ്റം നമ്മളൊക്കെ ഉണ്ടാക്കി വെച്ചിരിക്കുന്ന ആൽബത്തിലെ മാറ്റമാണ്. മുമ്പ് കണ്ടിരുന്നത്, ആൽബത്തിലെ ചിത്രങ്ങളുടെ വീതിയും നീളവും എത്രയായാലും അതിന്റെ ഒരു ചെറിയ .കോപ്പി തമ്പ്‌നെയിൽ ആയി കാണിക്കാറായിരുന്നു പതിവ്. .ഇന്നത് മാറിയതായി കണ്ടു. ചിത്രത്തിന്റെ നീളത്തിനും വീതിക്കും ആനുപാതികമായ തമ്പ്‌നെയിൽ തന്നെ കാണാനാവുന്നു. തമ്പ്‌നെയിലിനു കുഴപ്പമില്ലെങ്കിലും ചെറിയ പ്രശ്നങ്ങൾ കണ്ടു. (രാവിലെ ജി. #ശങ്കരക്കുറുപ്പ് ഫോട്ടോ അപ്ലോഡ് ചെയ്തതായിരുന്നു) ............. സ്റ്റാറ്റസ് മാത്രമിടുമ്പോഴും കണ്ടു മാറ്റം സ്റ്റാറ്റസിനെ ഒരു ആൽബത്തിലേക്ക് തന്നെ അസൈൻ ചെയ്യാൻ പറ്റുന്നു. സാധരണഗതിയിൽ ആൽബത്തിലേക്ക് ചിത്രങ്ങൾ മാത്രമേ കൊടുക്കാൻ സാധിക്കാറുള്ളൂ, ഇപ്പോൾ അതും മാറ്റിയിട്ടുണ്ട്. ഫെയ്സ്ബുക്ക് നിർത്തിപ്പോവുന്ന കാലത്ത് ആൽബം മൊത്തമായി ഡൗൺലോഡ് ചെയ്യുമ്പോൾ ഇത്തരം സ്റ്റാറ്റസ് html പേജായി തന്നെ കിട്ടിയാൽ ഏറെ ഉപകാരപ്രദമാവുന്ന കാര്യം തന്നെയാണത്.

June 03, 2017 at 06:19AM

#ശങ്കരക്കുറുപ്പ് #സൂര്യകാന്തി #ഓർമ്മദിനം ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ! ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ! ..... ........... .......... .......... ............ .......... ............ മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി- സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌: “ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍ തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ? സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ- രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ; വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ- മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല.” ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ- സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം! അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം! പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ, പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം.

Friday, June 02, 2017

June 02, 2017 at 09:33AM

#ബുദ്ധി 🐶 ജീവികളുടെ തിരിച്ചറിവിനെ ബുദ്ധി എന്നു പറയുന്നു. ആശയവിനിയമത്തിന് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഓർമശക്തി, വിവരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് (understanding), ആസൂത്രണം (planning), അമൂർത്തമായ ആശയങ്ങളെ മനസ്സിലാക്കാനും പ്രയോഗിക്കാനുമുള്ള ശേഷി (abstract reasoning), പ്രശ്നപരിഹാരം (problem solving) എന്നീ കഴിവുകളുടെ ആകത്തുകയെയാണ് ബുദ്ധി എന്ന് പറയുക. മനുഷ്യബുദ്ധിയെ അനുകരിച്ച് സ്വയം പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ ബുദ്ധി കൃത്രിമബുദ്ധി അഥവാ നിർമ്മിതബുദ്ധി എന്നു പറയുന്നു. ബുദ്ധിയുടെ നിർവചനത്തിന്റെ കാര്യത്തിൽ പൊതുവെ പല അഭിപ്രായങ്ങളുമുണ്ട്. പ്രസിദ്ധരായ ചില മനശ്ശാസ്ത്രജ്ഞരുടെ വീക്ഷണങ്ങളിപ്രകാരമാണ്: 1) നിർണ്ണയം, പ്രായോഗിക ബുദ്ധി, പരിസരങ്ങളുമായി ഇണങ്ങിചേരാനുള്ള കഴിവ്. സ്വയവിമർശനം. 2) പ്രായോഗികമായി ചിന്തിക്കാനുള്ള പൊതുവെയുള്ള കഴിവ്. പരിസരങ്ങളുമായി ഇണങ്ങിചേരാനുള്ള കഴിവ്. 3) പുതിയ കാര്യങ്ങൾ അറിയാനും, അത് ഓർത്ത് വയ്ച്ച് ഉപയോഗിക്കാനുമുള്ള ശേഷി. 4) അന്തർലീനമായ തിരിച്ചറിവ്. ഇതൊന്നുമില്ലാത്തവൻ #മന്ദബുദ്ധി തന്നെ! മറ്റുള്ളവരുടെ ചട്ടുകമായി ആർക്കെങ്കിലും വേണ്ടി കൂലിക്കെഴുതുന്നതാണെങ്കിൽ അവരെ മന്ദബുദ്ധിയായി കാണേണ്ടതില്ല. അവർ പണിയെടുക്കുന്നവരാണ്. അവൾ മൈയിലിന്റെ കണ്ണീരു ശുക്ലമാണെന്നു വരെ പറഞ്ഞെന്നു വരും. ഡീറ്റൈൽസ് അറിഞ്ഞാൽ മാത്രമേ മന്ദബുദ്ധിയാണോ കൂലിക്കെഴുതുന്ന #ബുദ്ധിജീവി തന്നെയാണോ എന്നറിയാനാവുക! #ന്യായീകരണ #തൊഴിലാളികൾ സ്വയം കണക്കാക്കി ഇതൊക്കെ മനസ്സിലാക്കുമെന്നു കരുതുന്നു. അവരുടെ കാര്യവും മേൽപ്പറഞ്ഞതുപോലെ തന്നെ! മന്ദബുദ്ധികളുമുണ്ട്, കൂലിക്ക് എഴുതുന്നവരും ഉണ്ട്.

June 02, 2017 at 06:15AM

ഭാരതം നാളെ 😳 പ്രധാനിയായി പശുവിനെ നിയോഗിക്കുന്നു! ദാസനായി ഒരാൾ ഭരണം കയ്യാളുന്നു! ലളിതയുടെ ഉറയ്ക്കും മുമ്പ് തമിഴ് നാട്ടിൽ ഇതുകണ്ടു!

Thursday, June 01, 2017

June 01, 2017 at 05:11PM

#ഗോമാതാ #ആമ്പുലൻസ് #നോട്ട് നിരോധനം #പ്രതിസന്ധി #ശ്രദ്ധതിരിക്കൽ 1) നോട്ട് അസാധുവാക്കല്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചു. 2) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി ഇടിഞ്ഞു. 3) ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യയ്ക്ക് നഷ്ടമായി. ......... ...... സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ (ജനുവരി - മാര്‍ച്ച്) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി ഇടിഞ്ഞു. എട്ട് ശതമാനമായിരുന്നു ഇതിന് മുമ്പ് വളര്‍ച്ചാ നിരക്ക്. ഇതോടെ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന ബഹുമതി ഇന്ത്യയ്ക്ക് നഷ്ടമായി. ഇതേ കാലയളവില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായി ഇന്ത്യയെ പിന്നിലാക്കിയതാണ് പദവി നഷ്ടപ്പെടാന്‍ കാരണം. ബുധനാഴ്ച്ചയാണ് സര്‍ക്കാര്‍ വര്‍ഷത്തിലെ അവസാന പാദത്തിലെ കണക്കുകള്‍ പുറത്ത് വിട്ടത്. സാമ്പത്തിക വർഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 7.1% വളര്‍ച്ചനേടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. അവസാന പാദത്തിന് തൊട്ടു മുമ്പുള്ള മൂന്നു മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ച 7% രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് അവസാന പാദത്തില്‍ 6.1 ആയി വളര്‍ച്ച നിരക്ക് ഇടിയുന്നത്. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. #മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ അവസാന പാദത്തിലെ വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് സര്‍ക്കാരിന്റെ ശോഭ കെടുത്തും. http://ift.tt/2rt0XWY http://ift.tt/2rjQaMJ

June 01, 2017 at 07:27AM

ഇന്ന് മൂന്നാം ക്ലാസ്സിലേക്ക് പോകുന്ന കുരുന്നുകൾക്ക് പിറന്നാൾ ദിനം കൂടിയാണ്! ആര്യച്ചേച്ചിക്കും ആദിച്ചേക്കും ആദ്യമായി ആമീസ് ഇന്ന് ജന്മദിനാശംസകളും നൽകി!! #ആരാധ്യ #അദ്വൈത Aatmika

June 01, 2017 at 07:17AM

പ്രണയചിന്തകൾ...! കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍ വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായി നിറയുന്നു നീയെന്നില്‍ നിന്റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളി പോലെ ഭ്രമമാണ് പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൗധം ----------- പകലു വറ്റി കടന്നുപോയ് കാലവും പ്രണയമൂറ്റി ചിരിപ്പു രൗദ്രങ്ങളും പുറകിലാരോ വിളിച്ചതായ് തോന്നിയോ പ്രണയം അരുതെന്നുരഞ്ഞതായ് തോന്നിയോ ദുരിതമോഹങ്ങള്‍ക്ക് മുകളില്‍ നിന്നൊറ്റക്ക് ചിതറി വീഴുന്നതിന്‍ മുന്പല്പ മാത്രയില്‍ ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ..!

June 01, 2017 at 06:32AM

😳 കാലം മാറുന്നു! #കണ്ണീർ കൊണ്ട് ഗർഭമുണ്ടാക്കാൻ മയിരുകൾക്ക് വരെ പറ്റും!! #ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറന്തള്ളാൻ ഗോമാതാക്കൾക്കും പറ്റും! വിവരം അല്പമെങ്കിലും ഉള്ളവർക്ക് സത്യമറിയാം. അവർ വിടാതെ പിന്തുടർന്ന് കളിയാക്കിക്കൊണ്ട് ട്രോളുണ്ടാക്കിയും വാർത്തകളുണ്ടാക്കിയും സോഷ്യൽ മീഡിയകളിൽ ഇക്കൂട്ടരെ സജീവമായി നിർത്തിക്കോളൂം. ഇവർക്ക് വേണ്ടതും അതുതന്നെ!! മഹാഭൂരിപക്ഷം വരുന്ന ഗ്രാമവാസികൾ പറഞ്ഞയാളുടെ യോഗ്യതയൊക്കെ കണക്കിലെടുത്ത് സത്യമെന്നു കരുതി വിശ്വസിച്ചു പോകും. അവരും ഇങ്ങനെ വെളിപ്പെടുത്തിയ വ്യക്തിയെ പുകഴ്ത്തി ഒരുമാസത്തോളം സംസാരിക്കും... ഒരുമാസം കഴിയുമ്പോഴേക്കും അടുത്ത കന്നാലി വന്ന് എന്തെങ്കിലും എന്തെങ്കിലും എഴുന്നെള്ളിച്ച് അടുത്ത സ്റ്റേജിലേക്ക് പൊയ്ക്കോളും!

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License