Tuesday, November 15, 2016

November 15, 2016 at 08:26PM

മോഡിക്ക് ജെയ് വിളിക്കുകയോ മോഡിവിരോധം പറയുകയോ അല്ല - ഇൻബോക്സിലേക്കാരും വന്നേക്കരുത്!! .................................................................... ..... സ്വന്തമായിട്ടും കൂട്ടുകാർക്കായിട്ടും എറണാകുളത്തെ ഒരു കമ്പനിക്കായിട്ടും എഴുപതിൽ അധികം കമ്പ്യൂട്ടറുകൾ കഴിഞ്ഞ ഒമ്പതു വർഷങ്ങൾ കൊണ്ട് വാങ്ങിയിട്ടുണ്ട് അടുത്തുള്ള മാർക്കറ്റിൽ നിന്നും. ഇതിൽ മിക്കതും വാങ്ങിച്ചത് കാർഡുപയോഗിച്ചാണ്. കാർഡുപയോഗിക്കുമ്പോളൊക്കെയും 2% അധികമായി ക്യാഷ് അവർ എടുത്തിരുന്നു, ബില്ലിൽ കമ്പ്യൂട്ടറിന്റെ കൃത്യമായ കണക്കേ വെയ്ക്കൂ; അധികമായി എടുത്ത ആ 2% വരില്ല. മിക്കപ്പോഴും ആ കാശിന്റെ ഉത്തരവാദിത്തം എനിക്കുതന്നെ... വാങ്ങുമ്പോൾ എന്റെ കൂടെ ഉള്ള കൂട്ടുകാരാണെങ്കിൽ ആ തുക കൊടുക്കുമായിരുന്നു. മിനിയാന്നാണ് അറിയാൻ പറ്റിയത്, കാർഡുപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കുമ്പോൾ അധികമായി തുക എടുക്കാൻ പാടില്ല എന്ന്! റെയിൽവേ ടിക്കറ്റൊക്കെ ബുക്ക് ചെയ്യുമ്പോൾ ഇപ്പോഴും അതു കൊടുക്കേണ്ടി വരുന്നുണ്ട് എന്നത് മറ്റൊരുകാര്യം! ഇത് സത്യമെങ്കിൽ വ്യാപാരികൾ ചെയ്തത് കൊള്ള തന്നെയാണ്. എത്ര രൂപ ആ ഇനത്തിൽ പോയിട്ടുണ്ട് എന്നതിനു കണക്കൊന്നുമില്ല. ഇവിടെ, ബാംഗ്ലൂരിൽ ഒരിക്കലും കണ്ടക്ടർമാർ ബാക്കിവരുന്ന തുക തരാറില്ല. ടിക്കറ്റിന്റെ പുറകിൽ എഴുതിത്തന്നാലായി - അത്രമാത്രം. എറങ്ങാൻ സമയത്ത് ചോദിച്ചാൽ കിട്ടും. പക്ഷേ, ചില്ലറകളൊക്കെ ഒരുവിധം ആൾക്കാർ ചോദിക്കാൻ നിൽക്കില്ല.. ഇതൊക്കെ ഒരേ ലൈനിലേ കാണാൻ ഇപ്പോൾ പറ്റുന്നുള്ളൂ...


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License