ഭീകരപ്രവര്‍ത്തനത്തെയും മറ്റും നേരിടാനെന്ന ന്യായത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു നൽകിയിരിക്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് പിൻവലിക്കണം എന്ന ആവശ്യവുമായി ഇറോം ശര്‍മിള നടത്തുന്ന നിരാഹരസമരം പതിനൊന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ത്യൻ സൈനികർ അതിർത്തിപ്രദേശങ്ങളിൽ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പലപ്പോഴും പുറത്തുവരാറുണ്ട്, സിക്കിമിൽ പ്രായപൂർത്തി പോലും ആകാത്ത കുഞ്ഞിനെ സ്ഥിരമായി തന്റെ കാമവെറിക്ക് ഉപയോഗിക്കുന്ന സഹപ്രവർത്തനെ പറ്റി പണ്ടൊരു സുഹൃത്ത് പറഞ്ഞതോർക്കുന്നു. പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്ത വാര്‍ത്തകള്‍ നിരവധിയാണ്, ചോദിക്കാൻ ചെല്ലുന്നവരെ നിഷ്‌കരുണം വെടിവെച്ചുകൊല്ലാൻ അവർ നിയമത്തെ കൂട്ടുപിടിക്കുന്നു. നിയമപാലകർ നിയമത്തെ വ്യഭിചരിക്കുന്ന വാർത്ത പരസ്യമായ രഹസ്യമാണ്.
തുടർന്നു വയിക്കുക >>
No comments:
Post a Comment