ഫെയ്‌സ് ബുക്കിൽ നിന്നും ചൂണ്ടിയ ഒരു കഥ; മുമ്പേ കേട്ടതാണ് എന്നാലും...
കൊച്ചി കാണാന്‍ പോയി,
കാഴ്ചകള്‍ കണ്ടു നടന്നപ്പോല്‍ മത്തായിക്ക് ഒരു പൂതി,
ടാജില്‍ കയറി ഒന്ന് ഭക്ഷണം കഴിക്കണം....
മത്തായിയുടെ കയില്‍ ആകെ നൂറു രൂപയും...
പത്രോസ് പറഞ്ഞു " ഇഷ്ടാ പുലിവാലാകും, ഞാനില്ല"
മത്തായി രണ്ടും കല്‍പ്പിച്ചു കയറി...
ആവശ്യമുള്ളതൊക്കെ ഓര്‍ഡര്‍ ചെയ്തു...
വിഷണ്ണനായി പത്രോസ് വെളിയില്‍ കാത്തു നിന്നു.... അയാള്‍ക്കറിയാമായിരുന്നു വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍.
സമയം കുറേ കഴിഞ്ഞു; പൊലീസ് ജീപ്പുകൾ അകത്തേക്കും പുറഹ്തേക്കും പായുന്നു..
പത്രോസ് വിഷണ്ണനായി കാത്തിരുന്നു...
പത്രോസിനെ അത്ഭുത പെടുതിക്കൊണ്ട്
അതാ വരുന്നു ഒരുഎമ്പോക്കവുംവിട്ടു മത്തായി.....
പത്രോസ് ചോദിച്ചു.."മത്തായി ഇതെങ്ങിനെ സാധിച്ചു"...?
മത്തായി, "വെരി സിംപിള്‍,
ഞാന്‍ ആവശ്യമുള്ളതെല്ലാം ഓര്‍ഡര്‍ ചെയ്തു,
അവര്‍ തന്നു, ബില്ല് വന്നപ്പോള്‍ ആയിരത്തി ഇരുന്നൂറു രൂപ, കാശില്ല എന്ന് ഞാന്‍ പറഞ്ഞു... "
"എന്നിട്ട്".... പത്രോസ്.
യെന്നിട്ടെന്താ, അവര്‍ പോലീസിനെ വിളിച്ചു"
"ദൈവമേ എന്നിട്ട്"... പത്രോസ്.
"അവര്‍ എന്നെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി"
"കഷ്ടം" പത്രോസ്..
ഒരു കഷ്ടവുമില്ല, ഞാന്‍ നൂറു രൂപാ അവര്‍ക്ക് കൊടുത്തു, അവരെന്നെ വിട്ടയക്കുകയും ചെയ്തു.... ഹ ഹ ഹ
No comments:
Post a Comment