എന്താണ് ഫെയ്സ്ബുക്ക് ടൈംലൈൻ?
അടുത്ത കാലത്തായി ഫെയ്സ്‌ബുക്കില്‍ കാര്യമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ ഏറ്റവും കാര്യമായതും മികവുറ്റതുമായ ഒരു മാറ്റമാണ് യൂസര്‍ പ്രൊഫൈല്‍ പേജിനെ ടൈംലാനാക്കി കൊണ്ടുള്ള ഈ പുതിയ മാറ്റം. ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ ഡവലപ്മെന്റ് സെക്ഷനില്‍ ലോഗിന്‍ ചെയ്തവര്‍ക്കുമാത്രമായി ഇതു പരിമിതപ്പെടുത്തിയിരിക്കുകയാണ്, ഉടനേതന്നെ സാധാരണ ഉപയോക്താക്കളിലേക്കും ഇതെത്തും. ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ , ഫോട്ടോകള്‍ , മറ്റ് ആക്റ്റിവിറ്റീസ് തുടങ്ങിയ എല്ലാത്തരം പ്രവൃത്തികളേയും ഡേറ്റ്-ടൈം വെച്ച് കൃത്യമായി സോര്‍ട്ട് ചെയ്തുകാണിക്കുകയാണ് ടൈംലൈനിലൂടെ. വ്യക്തവും കൃത്യതയോടെയും ഉള്ള ഗ്രാഫിക്കല്‍ ഇന്റര്‍ഫേസ് എടുത്തു പറയേണ്ട പ്രത്യേകത തന്നെ. പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, സംഭവങ്ങള്‍ തുടങ്ങിയവ കൂടാതെ യൂസറുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളും - അതായത് റിലേറ്റീവായി കൊടുത്തിരിക്കുന്നവരുടെ ജനനതീയതി, കോളേജില്‍ ചേര്‍ന്നവര്‍ഷം തുടങ്ങിയവ- ടൈംലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അവ എഡിറ്റ് ചെയ്യാനും ആ കാലഘട്ടത്തിലെ ഫോട്ടോസ് പോലുള്ള വിവരങ്ങള്‍ അവിടെ തന്നെ ഉള്‍പ്പെടുത്താനും ഈ പുതിയ മാറ്റത്തിലൂടെ സാധ്യമാവുന്നു. ഗൂഗിള്‍ പ്ലസ് പോലുള്ള മറ്റ് സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ നിന്നും ഈ ഒരു മാറ്റം ഫെയ്സ്ബുക്കിനെ വളരെ ജനപ്രിയമാക്കുകതന്നെ ചെയ്യും.
ഇനി ഫെയ്സ്ബുക്ക് ടൈംലൈൻ എങ്ങനെ ആക്റ്റിവേറ്റു ചെയ്യാമെന്നു നോക്കാം
ഫെയ്സ്‌ബുക്കിൽ പുതിയതായി വന്ന ടൈംലൈൻ ആക്റ്റിവേറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ഫെയ്‌സ്ബുക്കിൽ കൊടുത്തിട്ടുണ്ടെങ്കിൽ മാത്രമേ തൽക്കാലം ഇത് ആക്‌റ്റിവേറ്റ് ചെയ്യാൻ പറ്റൂ. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക. മൊബൈൽ നമ്പർ കൊടുത്ത ശേഷം അത് പ്രൈവറ്റാക്കി വെച്ചാൽ മതിയാവും. മൊബൈൽ നമ്പർ കൊടുത്താൽ ഉടനേ തന്നെ ഫെയ്‌സ്ബുക്ക് അത് വേരിഫൈ ചെയ്യുന്നതായിരിക്കും.
ഇനി ഫെയ്)സ്ബുക്കിന്റെ ഡവലപ്‌മെന്റ് സെക്ഷനിലേക്ക് പോകണം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ, നിങ്ങൾ ഇതിനു മുമ്പ് ആപ്ലിക്കേഷൻ ഒന്നും ഉണ്ടാക്കിയിട്ടില്ലെങ്കിൽ താഴെ കാണുന്നതു പോലെ വീണ്ടും പാസ്‌വേഡ് ചോദിക്കുന്നതാണ്.
പാസ്‌വേഡ് കൊടുത്താൽ ഇതുപോലെ ഒരു വിൻഡോ വരും. Allow എന്ന ബട്ടൻ ക്ലിക് ചെയ്യുക. ഇടയ്ക്ക് വേരിഫൈ ചെയ്യാൻ എന്തെങ്കിലും ടെക്സ്റ്റ് എന്റർ ചെയ്യാൻ ചോദിച്ചാൽ അതൊക്കെ കൊടുക്കുക.
വേരിഫൈ ചെയ്തു കഴിഞ്ഞാൽ ഇതുപോലെ പുതിയ ആപ്ലിക്കേഷൻ ഉണ്ടാക്കാനുള്ള വിൻഡോ വരും. അതിൽ വലതു വശത്ത് കാണുന്ന Create New App എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക.
ഇവിടെ ആപ്ലിക്കേഷന് ഒരു പേരും ഒരു യുണീക്ക് ഐഡിയും കൊടുക്കണം. പേര് എന്തുമാവാം. ഐഡി കൊടുക്കുമ്പോൾ എല്ലാം small letter ഇൽ തന്നെ കൊടുക്കുക, രണ്ട് വാക്കുകൾ ഉണ്ടെങ്കിൽ അവടുപ്പിച്ചെഴുതുക.
ഞാൻ കൊടുത്തതു നോക്കുക, പേര് My Testing എന്നും ഐഡി rajtesting എന്നും കൊടുത്തിരിക്കുന്നു. എന്നിട്ട് continue ബട്ടൻ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ഒരു ആപ്ലിക്കേഷൻ റെഡിയായിട്ടുണ്ട്. അതിന്റെ എഡിറ്റ് മോഡിലായിരിക്കും അത് ഓപ്പണായി വന്നിരിക്കുക. താഴോട്ട് സ്ക്രോൾ ചെയ്തിട്ട് Save Changes എന്ന ബട്ടൻ ക്ലിക്ക് ചെയ്തിട്ട് ആപ്ലിക്കേഷൻ സേവു ചെയ്യുക. ചിത്രം താഴെ:
ഇനി ശ്രദ്ധിക്കണം. പേജിൽ ഇടതുവശത്തല്യി കാണുന്ന Open Graph എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.
അവിടെ ക്ലിക്ക് ചെയ്യുമ്പോൾ താഴെ കാണുന്നതുപോലെ ഒരു വിൻഡോ വരും. അതിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ട് വാക്കുകൾ ടൈപ്പ് ചെയ്യുക, ഞാൻ Watch എന്നും TV Show എന്നു കൊടുത്തിരിക്കുന്നു. നിങ്ങൾക്ക് Watch Video എന്നോ Read Book എന്നോ എന്തെങ്കിലും കൊടുക്കാം.
ഇനി ഉള്ളവിൻഡോകളിൽ പ്രത്യേകച്ച് ഒന്നും ചെയ്യേണ്ടതില്ല. മൂന്നു സ്റ്റെപ്പിലയി താഴേക്ക് സ്ക്രോൾ ചെയ്തിട്ട് അവ സേവ് ചെയ്താൽ മാത്രം മതിയാവും. മൂന്നു പ്രാവശ്യം സേവ് ചെയ്തു കഴിഞ്ഞാൽ സംഗതി റെഡി!! ഇനി നിങ്ങളുടെ ഫെയ്സ്‌ബുക്ക് പ്രൊഫൈൽ പേജ് എടുത്തു നോക്കുക... (വലതു വശത്ത് മുഅളിൽ നിങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്താൽ മതി).
അവിടെ ഒരു മെസേജ് ബോക്സ് വാനിരിക്കും. അതിൽ Get it Now എന്നും Learn More എന്നും രണ്ട് ബട്ടൺസ് ഉണ്ടാവും. അതിൽ Get it Now ക്ലിക്ക് ചെയ്യണം. അപ്പോൾ തന്നെ പ്രൊഫൈൽ മാറുന്നതു കാണാം. ഇനി അവിടെ തന്നെ കാണുന്ന പബ്ലിഷ് (Publish) ബട്ടൻ ക്ലിക്ക് ചെയ്തിട്ട് ഈ മാറ്റങ്ങൾ പബ്ലിഷ് ചെയ്യുക... ഇത്രേ ഉള്ളൂ. ഇനി ഇവിടെ ക്ലിക്ക് ചെയ്തു നോക്കിയേ.. ഇതുപോലെയൊക്കെ മാറ്റി നോക്കുക!!
നിങ്ങളുടെ കൂട്ടുകാരിൽ എത്രപേർ ഇത് ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട് എന്നറിയാൻ ഫെയ്സ്‌ബുക്കിന്റെ തന്നെ ഈ പേജ് നോക്കുക... താഴോട്ട് സ്ക്രോൾ ചെയ്താൽ മതി.
Good one! Thanks for the detailed steps and instructions. I am in! :) fb.com/manoje
ReplyDeleteethu public ano ?
ReplyDelete