Thursday, March 02, 2017
March 02, 2017 at 11:36AM
പീഡനത്തിനു അറസ്റ്റിലായ പാതിരിയെ കുറിച്ച് എനിക്ക് ഒരു കടുകുമണിയോളം പോലും ആവലാതിയില്ല അയാൾ കുറ്റവാളിയാണെങ്കിൽ നിയമം ശിക്ഷിച്ചോളും, എന്റെ ആവലാതികൾ ഇവയൊന്നുമല്ല. മനുഷ്യർ പലവിധമാ. വികാരങ്ങളും അപ്രകാരം തന്നെ!! കുറ്റവാളിയെ കണ്ടെത്താൻ നടത്തിയവർക്കാണ് അനുമോദനങ്ങൾ!! പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഗർഭിണിയായി വന്നാൽ അപ്പോൾ തന്നെ അധികൃതരെ അറിയിക്കണം എന്ന് നിയമമുള്ള നാട്ടിൽ ആ കുട്ടി പ്രസവിച്ചിട്ടു പോലും മൂടിവച്ച ക്രിസ്തുരാജ് ആശുപത്രിയിലെ ഡോക്ടർമാരെ കുറിച്ച് , നഴ്സ്മാരെ കുറിച്ച്, മറ്റു സ്റ്റാഫിനെ കുറിച്ച് ,അതിനെല്ലാം ആസൂത്രണം നടത്തിയ കത്തോലിക്കാ സഭ എന്ന സംഘടിത സിണ്ടിക്കേറ്റിനെകുറിച്ചുമാണ് വേവലാതിയധികം... ഇത് ശരിക്കുമൊരു ആശുപത്രിയാവാനുള്ള ഗുണമുള്ള സ്ഥലമാണോ!! ദിവസങ്ങൾക്കുള്ളിൽ അമ്മയിൽ നിന്നും ആ കുഞ്ഞിനെ പറിച്ചെടുത്തു 100 കിലോമീറ്റർ അകലെയുള്ള അതേ സഭയുടെ തന്നെ അനാഥാലയത്തിൽ എത്തിച്ച ക്രിമിനൽ സംഘത്തെ കുറിച്ചു ചിന്തിക്കണം!! ആ ആൺകുഞ്ഞിനൊരു നല്ല ഭാവി ലഭിക്കേണ്ടതല്ലേ...പ് അനാഥാലയത്തിൽ കുട്ടിയെ എത്തിച്ചാൽ പാലിക്കേണ്ട നിയമപരമായ എല്ലാ ചട്ടങ്ങളും മറികടക്കാൻ സഹായിച്ച വയനാട് ജില്ലയുടെ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർമാൻ കൂടിയായ മറ്റൊരു കത്തോലിക്കാ പുരോഹിതനെ കുറിച്ചു ചിന്തിക്കണം... ഇതൊക്കെയാണോ ഇവിടെ നടമാടുന്ന നിയമങ്ങൾ?? നൂറോളം സ്‌കൂളുകളുടെ, പത്രത്തിന്റെ, ടി വിയുടെ ഒക്കെ അധിപനായിരുന്ന ഈ അച്ഛന്റെ പേര് സഭക്ക് സാധ്യമായ എല്ലാ സ്ഥലങ്ങളിൽ നിന്നും (ഓൺലൈൻ / ഓഫ് ലൈൻ ) മിനിട്ട് വച്ചു നീക്കം ചെയ്ത അതേ കത്തോലിക്കാ സഭയെ കുറിച്ചും ആലോചിക്കേണ്ടതാണ്. എന്തിനുവേണ്ടിയായിരുന്നു അത്? കേവലമായി ലഭിക്കുന്ന നാണക്കേടായിരുന്നോ ഒരു പാപകർമ്മത്തിനായി അണിയിക്കാൻ ശ്രമിച്ച മുഖം മൂടി?? സഭയിലെ ഒരു പുരോഹിതന് സഭയറിയാതെ വിദേശയാത്ര നടത്താൻ കഴിയില്ല എന്ന് ചട്ടമുണ്ട് , അപ്പോൾ ഈ കുറ്റാരോപിതനെ കാനഡക്ക് കടത്താൻ ശ്രമിച്ച അതേ സഭയിലെ ആളുകൾക്കിട്ടും താങ്ങേണ്ടതാണ്... ക്രിമിനലുകളുടെ രക്ഷാകവചമാണോ മതസ്ഥാപനങ്ങൾ!! കുറ്റകൃത്യം നടത്തിയെന്നറിഞ്ഞാൽ ആദ്യം വേണ്ടപ്പെട്ടവരെ ഏൽപ്പിക്കുകയായിരുന്നില്ലേ അഭികാമ്യം!! കൈനിറയെ പണം കൊടുത്തു അവിഹിതബന്ധം ആ പെൺകുട്ടിയുടെ സ്വന്തം അച്ഛന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയവർ ആരൊക്കെയാണ്?? തൂക്കിക്കൊല്ലാൻ പര്യാപ്തമല്ലേ ആ വിചാരണപോലും?? ഒരു കേസിൽ പോലീസ് തിരയുന്ന വ്യക്തിക്ക് ഒരുനേരത്തെ ആഹാരം കൊടുത്താൽ അതിനു അയാളുടെ അമ്മയെയും സഹോദരിയെയും വരെ പീഡിപ്പിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകൾ നമുക്കുണ്ട്; ചാനൽ മുതലാളിമാർ നമുക്കുണ്ട്.. അന്തിച്ചർച്ചയും ഗ്രൂപ്പ് ഡിസ്കഷനുമൊക്കെ ആക്കി ആളെക്കൂട്ടാൻ പര്യാപ്തമായവർ ഇതൊരു കേവലവാർത്തയാക്കി മാറ്റിയതെന്തേ?? ഇവരാരെയാണു ഭയക്കുന്നത്??? ഏറ്റവും ഹീനം എന്ന് ലോകം കരുതുന്ന ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ തങ്ങളുടെ പണവും സ്വാധീനവും ഉപയോഗിച്ചു രക്ഷപ്പെടുത്താനും തെളിവ് നശിപ്പിക്കാനും കുറ്റകൃത്യം മറച്ചു വയ്ക്കാനും ശ്രമിച്ച സകല നൂലാമാലകളും പുറത്തെത്തിച്ച് എല്ലാവരേയും വേണ്ടും പോലെ ശിക്ഷിക്കാൻ പര്യാപ്തമാവണമായിരുന്നു നിയമവ്യവസ്ഥ!! ബഹുമാനം തോനുന്നത് ശാസ്ത്രത്തോടാണ്... കോടതിയിൽ എല്ലാ സാക്ഷികളും കൂറു മാറും/മാറ്റും കുറ്റപത്രം തയ്യാറാക്കുന്നിടത്തു മുതൽ പണി തുടങ്ങും പക്ഷെ DNA ടെസ്റ്റ് എന്ന ഒറ്റ സാധ്യതക്കു മുന്നിൽ മറ്റെല്ലാം തോൽക്കും അവസാനം ആ കുട്ടി ജയിക്കും. സമൂഹം അവനെ ഭാവിയിൽ എങ്ങനെ വീക്ഷിക്കും; എങ്ങനെ അവൻ പഠിച്ചുയരും... നല്ല ജീവിതം തുടരും എന്നതിലൊക്കെ ഭയമുണ്ട്. മതസൗഹാർദം കാണിക്കാനെന്നപോലെ പൂജാരിയും മദ്രസക്കാരനും വേണ്ടതുപോലെ ചെയ്തിട്ടുണ്ട്. ഉറപ്പിക്കേണ്ടത് ഒന്നുമാത്രം - ദൈവമോ വിശ്വാസികളോ അല്ല വലുത്... സുഖകരമായ അല്പകാലത്തേക്കുള്ള ജീവിതമാകണം അത്. ആ പെൺകുട്ടിക്ക് ഇനിയത് ലഭിക്കുമോ!!!
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ സിനിമാഗാനങ്ങൾ!! No ഗാനം സിനിമ ഗാനരചിതാവ് ഗാനം ആലപിച്ചത് 1 ...
-
#സഹ്യന്റെമകൻ സഞ്ചരിക്കുകയാണാസ്സാഹസി, സങ്കല്പത്തിൽ വൻ ചെവികളാം പുള്ളിസ്വാതന്ത്ര്യ പത്രം വീശി. തൻ ചെറുനാളിൻ കേളീവീഥിയിൽ, വസന്തത്താൽ സഞ്ചിതവിഭവ...
-
ഒരു ഫ്രണ്ട് ഫെയ്സ്ബുക്കില് ഷെയര് ചെയ്ത ഒന്നാണിത്. ഓഫീസില് എനിക്കും ഈ അനുഭവം പലതവണ ഉണ്ടായിട്ടുണ്ട്. ഞാനും ഒരു തരിക്കു വിട്ടുകൊടുക്കാതെ ...
-
ശരിക്കും എന്താ ഈ പഞ്ചാരയടി? ആണും പെണ്ണും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലാതെ പരസ്പരം ലോകകാര്യങ്ങൾ സംസാരിച്ചാൽ അതു പഞ്ചാരയടിയാവുമോ? ഇതേ കാ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment