Thursday, March 23, 2017

March 23, 2017 at 07:11PM

ഗുണ്ടകളുടെ സ്വന്തം നാട് ...... ......... ............ ....... ..... ഇത്രയും കാലവും പൊലീസും സര്‍ക്കാരും വിശദീകരിച്ച കാര്യങ്ങള്‍ അസത്യമാണെന്ന് തെളിഞ്ഞു. ടിപി ചന്ദ്രശേഖരനെ കൊല ചെയ്ത കേസിലെ കുഞ്ഞന്തനും കൊടിസുനിയും കിര്‍മാണി മനോജും കെസി രാമചന്ദ്രനുമുള്‍പ്പെട്ട 11 പ്രതികളെയും വിട്ടയക്കാനാണ് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. ജയില്‍ വകുപ്പാണ് ഈ കൊടും കൊലയാളികള്‍ വിട്ടയക്കാന്‍ യോഗ്യരാണെന്ന് കണ്ടെത്തിയത്. സെക്യൂരിറ്റി ഗാര്‍ഡായ ചന്ദ്രബോസിനെ കൊലപ്പെടുത്തി, കേരളീയ മനസാക്ഷിക്ക് മുന്‍പില്‍ ഒരിക്കലും മാപ്പര്‍ഹിക്കാത്ത കുറ്റവാളിയായി നില്‍ക്കുന്ന മുഹമ്മദ് നിഷാമുമുണ്ട് സര്‍ക്കാരിന്റെ വിട്ടയയ്ക്കല്‍ പട്ടികയിലെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരത്തെ ഗൂണ്ടാത്തലവനായ ഓംപ്രകാശിനെയും വിട്ടയയ്ക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാരണവര്‍ കേസിലെ കൊലയാളി ഷെറിന്‍, കല്ലുവാതുക്കല്‍ കേസിലെ മണിച്ചന്‍ എന്നിവരുമുണ്ട് പട്ടികയില്‍. 14 വര്‍ഷം തടവ് അനുഭവിച്ചവര്‍ക്ക് ഇളവ് നല്‍കാന്‍ വേണ്ടിയുള്ളതാണ് ശിക്ഷാ ഇളവുകള്‍. ഈ പട്ടികയില്‍ ഗൂണ്ടാ ആക്രമണത്തില്‍ പെട്ടവരും, കൊലക്കേസ് പ്രതികളും, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരും ഉണ്ടാകരുതെന്നും സുപ്രീംകോടതി മാര്‍ഗനിര്‍ദേശമുണ്ട്. എന്നാല്‍ ശിക്ഷിക്കപ്പെട്ട് മാസങ്ങള്‍ മാത്രമായ ആളുകള്‍ പോലും ഈ പട്ടികയില്‍ എങ്ങനെ ഇടംപിടിച്ചുവെന്നത് ഇനിയും വ്യക്തമാകാനുണ്ട്. ടിപി കേസിലെ പ്രതികളുണ്ടോ എന്ന് തനിക്കറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്നും അതില്‍ കൊലക്കേസ് പ്രതികളാരും ഉള്‍പ്പെട്ടിട്ടില്ലെന്നും ജയില്‍ ഡിജിപിയും സര്‍ക്കാരും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങളാകെ നുണയായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. http://ift.tt/2o7l6x5 ദേശാഭിമാനി പറയുന്നത്: ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചവരെ ആരെയും ശിക്ഷയുടെ രണ്ടാം വര്‍ഷത്തിലോ മൂന്നാം വര്‍ഷത്തിലോ പുറത്തുവിടാന്‍ കഴിയില്ല. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ രണ്ടുവര്‍ഷം മുമ്പ് ശിക്ഷിയ്ക്കപ്പെട്ട ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ അടക്കമുള്ളവരെ ഇപ്പോഴോ സമീപഭാവിയിലോ വിട്ടയക്കനാവില്ല. എന്നാല്‍ മറ്റ് കൊലക്കേസ് പ്രതികള്‍ക്ക് കിട്ടുന്ന ഇളവ് ഇവര്‍ക്കും ലഭിച്ചേക്കാം. അതിന് അര്‍ഹതപ്പെട്ട കാലാവധി അവര്‍ ജയിലില്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്കായിരിക്കും അത് ലഭിക്കുക. ഇതാണ് 1800 പേരെ ഉടന്‍ വിട്ടയയ്ക്കാന്‍ പോകുന്നു എന്ന മട്ടില്‍ വ്യാജവാര്‍ത്തയാക്കി മാധ്യമങ്ങള്‍ ആഘോഷിയ്ക്കുന്നത് . http://ift.tt/2nFKzAS സത്യം നമുക്ക് കണ്ടറിയാം...


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License