Thursday, July 19, 2018
July 19, 2018 at 08:53AM
#കുമാരനാശാന് #നളിനി സന്തതം മിഹിരനാത്മശോഭയും സ്വന്തമാം മധു കൊതിച്ച വണ്ടിനും ചന്തമാര്‍ന്നരുളി നില്ക്കുമോമലേ, ഹന്ത! ധന്യമിഹ നിന്റെ ജീവിതം! (നളിനി താമരപ്പൂവിനോടു പറയുന്നു: ഏതു സമയത്തും സ്വന്തം കാന്തി സൂര്യനു സമര്‍പ്പിക്കുമ്പോഴും തന്നെ കൊതിച്ചെത്തുന്ന വണ്ടുകൾക്ക് മതിയാവോളം തേൻ സമ്മാനിക്കുന്ന താമരപ്പൂവേ നിന്റെ ജീവിതം എത്ര ധന്യമാണ്!!) നളിനി സ്വന്തം കാര്യം യാതൊന്നും നേരിട്ട് നമ്മളോട് പറയുന്നില്ലെങ്കില്‍ പോലും നളിനിയുടെ വ്യസനം ആഴത്തില്‍ മനസ്സിലാക്കുവാൻ സാധിക്കുന്നു. താപസിയായിരിക്കുമ്പോൾ തന്നെയും സ്വന്തമായി കാമുകനെ തേടുന്നവളാണ് നളിനി. ആ താമരപ്പൂവിനെപ്പോലെ, സ്വന്തം ആത്മശോഭ കണവനു സമര്‍പ്പിച്ച് ജീവിക്കുമ്പോഴും തന്റെ ജീവിത സൌഭാഗ്യമാകുന്ന തേന്‍ കാമുകനായ ദിവാകരനു സമര്‍പ്പിക്കുവാന്‍ തനിക്കു കഴിയാതെ പോകുന്നല്ലോ എന്ന സങ്കടവും ഉണ്ട് ഇതിൽ. അർത്ഥതലങ്ങൾ ഏറെ കാണാം. ഹന്ത ഒന്നൊന്നര ഹന്തയാണ്!! എന്ത് കുന്തമോ ആവട്ട്. അർത്ഥം, ആ എക്സ്പ്രഷൻ വായനക്കാർക്കുള്ളതാണ്.
Subscribe to:
Post Comments (Atom)
ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
ഉണരൂ ഉണരൂ ഭാരത ഹൃദയമേ... ദുരിതം പടരും മുമ്പേ തടയൂ... ദൈവത്തിൽ സ്വന്തം നാടിൻ പൊന്നോമനമക്കൾ ഞങ്ങൾ പ്രളയത്തിൽ പൊലിയും മുമ്പേ ഉണരൂ... sa...
-
കൊല്ലൂരിൽ
-
ശ്രീ അഭയ ഹസ്ത ഗണപതി ടെംബിൾ... ------------ ----------- ------------- -------- വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കു...
-
Project Tiger - Wikipedia വിക്കിപീഡിയയിൽ പ്രാദേശിക ഭാഷകളിലെ വിവരങ്ങളുടെ വിപുലീകരണത്തിനായി രൂപം നൽകിയ പ്രോജക്റ്റ് ടൈഗർ എന്ന പദ്ധതിയു...
-
മതഭ്രാന്തനായ നാധുറാം വിനായക് ഗോഡ്സെ വധിച്ച മഹാത്മജിയുടെ ഓർമ്മദിനം! 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്...
-
ഏപ്രിൽ മാസം ഫെയ്സ്ബുക്കിൽ... വളരെ കുറഞ്ഞു എന്നു തോന്നുന്നു... 2019-05-07T02:29:49.000Z
-
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു... സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദ...
-
അവസാനത്തെ 1000 ബസ്സുകളുടെ ഒരു അവലോകനം ;) Total Public Posts: 1000 (just last 1000 posts processed.) Posts Per Week: 29...
-
നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം തീവ്രമീ പ്രണയത്തിന് മധുരം സൂക്ഷിച്ചീടാം, ഗാഢനിദ്രയില്‍ നിന്നു നിൻ കണ്‍തുറക്കുമ്പോള്‍ ലോലചുംബനങ്ങളാ...
-
# കരിയർനെറ്റ് ടെക്നോളജീസ്. കമ്പനി തുടങ്ങിയിട്ട് ഇന്നേക്ക് 20 വർഷങ്ങൾ ആവുന്നു. ഇവിടെ ഞാൻ ജോയിൻ ചെയ്തിട്ട് 12 വർഷങ്ങളും ഒരുമാസവും ആയിട്ടുണ...
ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License
The text content of this site are available under the Creative Commons Attribution-ShareAlike License
No comments:
Post a Comment