Friday, October 09, 2015

October 09, 2015 at 07:39AM

#thiyya #ezhava #തീയ്യർ #ഈഴവർ വെള്ളാപ്പള്ളി തുള്ളുന്നതു കണ്ട് നാട്ടിലെ തീയ്യന്മാർ എന്തിനാണു തുള്ളുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. ഈഴവരും തീയ്യരും എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്!! ഒരു ഈഴവൻ തീയ്യത്തിപ്പെണ്ണിനെ കല്യാണം കഴിക്കാൻ പോലും കൂട്ടാക്കാറില്ല; നേരെ പോയി വാലു തെക്കോട്ടാണോ എന്നു നോക്കിയാണു പെണ്ണാലോചിക്കാറുള്ളത്; ഇനി അഥവാ ആരെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ ഓരും പേരുമില്ലാതെ തെക്കുനിന്നും തെണ്ടിത്തിരിഞ്ഞു വന്ന ഏതെങ്കിലും ഒരുത്തനായിരിക്കും അത്. അവന്റെ സൂക്കേട് തീരുമ്പോൾ പെണ്ണിനെ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്ന സുന്ദരമായൊരു ഏർപ്പാടായിരുന്നു കുറച്ചുകാലം മുമ്പു വരെ കണ്ടിരുന്നത്. നാടൊട്ടുക്ക് ഗുരുമന്ദിരം കെട്ടി ഈഴവർ കാത്തിരിപ്പു തുടങ്ങിയിട്ട് കാലമേറെയായിട്ടുണ്ട് - ചെറുതെങ്കിലും തീയ്യന്മാരുടെ ഒഴുക്കങ്ങോട്ട് കണ്ടു വരുന്നുമുണ്ട്. തീയ്യർ ഈഴവരിൽ നിന്നും ഏറെ ഭിന്നരാണ്. നാഗാരാധനയൊക്കെ ചെയ്തു വന്ന തീയ്യർ തൊണ്ടച്ഛനെ (വയനാട്ടു കുലവൻ) കുലദൈവമായി ആരാധിക്കുന്നു. എട്ട് ഇല്ലങ്ങളിലായി തീയ്യർ ജാതീയമായി തന്നെ വർഗീകരിക്കപ്പെട്ടു വരുന്നു. ഓരോ ഇല്ലത്തിനും ഓരോ പേരുണ്ട് ( പാലാത്തീയ്യൻ, നെല്ലിക്കാത്തീയ്യൻ, ഒളോടത്തീയൻ, തലക്കോടൻ, പുതിയടത്തീയ്യൻ, ബായത്തീയൻ, പരക്കാത്തീയ്യൻ, കാരാഡൻ). ഓരോ കുടുംബസമൂഹമായി ജീവിച്ചു പോന്നതിന്റെ വ്യക്തമായ തെളിവായി ഇത് കണക്കാക്കപ്പെട്ടു പോരുന്നു. ഒരേ ഇല്ലക്കാർ തമ്മിൽ ഇന്നും വിവാഹബന്ധത്തിൽ ഏർപ്പെടാറില്ല. ഒരു ഇല്ലത്തിലെ ആൺ പെൺ ബന്ധം സഹോദര തുല്യമായി ഇന്നും കരുതിവരുന്നവരാണു തീയ്യന്മാർ. തറ മുതൽ കഴകം വരെ നീണ്ടു നിൽക്കുന്ന വ്യക്തവും ശുദ്ധവുമായ ഭരണവ്യവസ്ഥ അതി പ്രാചീനം മുതൽക്കേ ഇവർ പിന്തുടർന്നു പോന്നിരുന്നു. ഇങ്ങനെ വളരെ വ്യക്തമായ സംസ്കാരം കളഞ്ഞുകുളിച്ച് തൊണ്ടച്ഛനെ മാറ്റി നാരായണഗുരുവിനെ ദൈവമാക്കി വിളക്കുവെയ്ക്കുന്നത് ചരിത്രനിഷേധമാണ് - തെറ്റാണ്. വേരും നേരും അറുത്ത് മറ്റുള്ളവരുടെ വിടുവായിത്തത്തിനു കൂട്ടുനിൽക്കുന്നതിലൂടെ വഞ്ചിക്കപ്പെടുകയേ ഉള്ളൂ. തീയ്യന്മാരെ വിറ്റ് കാശാക്കുകയേ ഉള്ളൂ ഈഴവപ്രമാണിമാർ...


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License