Thursday, July 28, 2016

July 28, 2016 at 10:10AM

മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന കവിത കേൾക്കുന്നു. .............. .. ... ... ..കണ്ടുമുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍- വര്‍ണങ്ങള്‍ വറ്റുന്ന കണ്ണുമായി.. നിറയുന്നു നീ എന്നില്‍ നിന്‍റെ കണ്മുനകളില്‍ നിറയുന്ന കണ്ണുനീര്‍ തുള്ളിപോലെ... ഭ്രമമാണ്‌ പ്രണയം വെറും ഭ്രമം വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൗധം... എപ്പഴോ തട്ടി തകര്‍ന്നു വീഴുന്നു നാം നഷ്ടങ്ങള്‍ അറിയാതെ നഷ്ടപെടുന്നു നാം... സന്ധ്യയും മാഞ്ഞു നിഴല്‍ മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവതില്‍.. മുന്നില്‍ രൂപങ്ങളില്ലാ കണങ്ങളായ് നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങളായ്.. പകലു വറ്റി കടന്നു പോയ് കാലവും പ്രണയ മൂറ്റിച്ചിരിപ്പു രൗദ്രങ്ങളും.. പുറകില്‍ ആരോ വിളിച്ചതായ് തോന്നിയോ!!! ദുരിത മോഹങ്ങള്‍ക്കു മുകളില്‍ നിന്നൊറ്റക്ക്‌ ചിതറി വീഴുന്നതിന്‍ മുമ്പല്‍പ്പമാത്രയില്‍... ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപൂ നനച്ചുവോ രേണുകേ?... ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ മധുരം മിഴിപൂ നനച്ചുവോ രേണുകേ!!... മധുരം മിഴിപൂ നനച്ചുവോ രേണുകേ!!... http://ift.tt/2ayAKiK


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License