Monday, August 28, 2017

August 28, 2017 at 10:44AM

വീട്ടിൽ അമ്മയ്ക്കൊരു മൊബൈൽ കോൾ വന്നു. നമ്പർ ഇതാണ് 7095226251. സംഗതി ഇത്രേ ഉള്ളൂ: “നിങ്ങൾക്ക് 5 ഗ്രാം സ്വർണ്ണം ഒരു നറുക്കെടുപ്പിലൂടെ ലഭിച്ചിട്ടുണ്ട്. കൃത്യമായ അഡ്രസ്സ് പറയണം. ഞങ്ങളുടെ ഒരു പ്രതിനിധി ആ അഡ്രസ്സിലേക്ക് വന്നിട്ട് സ്വർണം തരും. നിങ്ങൾ അയാൾ 1000 രൂപ കൊടുക്കേണ്ടതുണ്ട്. സ്വർണം ലഭിച്ചു കഴിഞ്ഞാൽ മാത്രം കൊടുത്താൽ മതി. ആദ്യമായി കൃത്യമായ അഡ്രസ്സ് ഒന്നു തരണം“ അമ്മ പറഞ്ഞു എന്റെ മൊബൈൽ നമ്പർ നറുക്കിടാനായിട്ട് ആർക്കും കൊടുത്തില്ലല്ലോ, ഒന്നു മോനോട് ചോദിച്ചിട്ട് അഡ്രസ്സും മറ്റു ഡീറ്റൈൽസും തരാം എന്ന്. സ്വർണം തന്നാൽ 1000 രൂപ തരുന്നതിൽ കുഴപ്പമൊന്നുമില്ല എന്ന്! ഉടനേ തന്നെ മാനേജർ വിളിക്കും എന്നു പറഞ്ഞ് ആ പെണ്ണ് ഫോൺ കട്ടു ചെയ്തത്രേ!! ഇനി മാനേജറും മണ്ണാങ്കട്ടയുമൊന്നും വിളിക്കാൻ പോകുന്നില്ല... 1000 രൂപ മോഡീച്ചൻ നിരോധിച്ചത്, വിളിച്ച മൂപ്പത്തി അറിഞ്ഞിരിക്കില്ല, റൗണ്ട് ചെയ്ത് 500 ലേക്ക് ഇറങ്ങുകയോ അല്പം കൂട്ടി ഡബിളാക്കി 2000 ലേക്ക് ഉയരുകയോ ചെയ്യാമായിരുന്നു. അമ്മ എന്നെ വിളിച്ചിട്ട് നമ്പർ തന്നു, അന്വേഷിക്കാൻ പറഞ്ഞു!! ഞാനെവിടെ പോയി അന്വേഷിക്കാനാണ്? ഓൺലൈൻ വഴി ചെക്ക് ചെയ്തപ്പോൾ 7095226251 എന്ന നമ്പർ ആന്ധ്രാപ്രദേശിൽ നിന്നാണെന്നു കാണിക്കുന്നു!! ആന്ധ്രാപ്രദേശുകാരിക്ക് ഒരു കാസർഗോഡൻ നമ്പർ എങ്ങനെ കിട്ടിയോ എന്തോ??!! അമ്മയോടു പറഞ്ഞു, വർഷങ്ങൾക്ക് മുമ്പുതന്നെ വിദേശിത്തു നിന്നും ഇതേ വകുപ്പിൽ മെസേജുകളും മെയിലുകളും വരാറുണ്ട്... ഒന്നുകിൽ മെയിൽ ഐഡി അല്ലെങ്കിൽ മൊബൈൽ നമ്പർ നറുക്കിട്ടെടുത്താൽ അന്നേരമൊക്കെ വിജയി ആവുന്നത് ഞാൻ തന്നെയാണ്... അമ്പതിലധികം കോടികളാണു വിദേശപണമായി കിട്ടാൻ പോകുന്നത്... പക്ഷേ, ആ പണമൊക്കെ സൂക്ഷിക്കാനുള്ള സ്ഥലം നമുക്കില്ലാത്തതിനാൻ ഒഴിവാക്കാറാണു പതിവ് എന്ന്... വേണമെങ്കിൽ ഓണത്തിനു വരുമ്പോൾ ഇതേ മെയിൽ കാണിച്ച് തട്ടിപ്പു പറയുന്നതല്ല എന്നു കാണിച്ചു തരാമെന്ന്!! 1000 രൂപയുടെ ജാഗ്രത കേരളത്തിലും വേണ്ടതുണ്ട് എന്നൊരു ഓർമ്മപ്പെടുത്തലായി ഇതിനെ കാണണം...


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License