Thursday, February 01, 2018

ബ്ലൂമൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍

ഇന്നും ചന്ദ്രഹ്രഹണം ആയിരുന്നെങ്കിൽ വൈകുന്നേരം 10 മിനിറ്റിനുള്ളീൽ വീട്ടിലെത്തിയേനെ! ഇന്നലെ #ബാംഗ്ലൂർ #ട്രാഫിക് ഫ്രീ!!
....................
ഗ്രഹണ സമയത്ത് ഭൂമി പൂർണമായും ചന്ദ്രനെ മറച്ചാലും ഭൗമാന്തരീക്ഷത്തിൽ വച്ച് സൂര്യ രശ്മികൾക്കുണ്ടാകുന്ന അപഭ്രംശം കാരണം പ്രകാശകിരണങ്ങൾ ചന്ദ്രനിൽ പതിക്കും. ഇങ്ങനെ പതിച്ചതിനു ശേഷം പ്രതിഫലിക്കുന്ന കിരണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതകത തന്മാത്രകളും ധൂളികളുമായി കൂട്ടിമുട്ടുകയും തരംഗദൈർഘ്യം കുറഞ്ഞ വർണ രാശികൾക്ക് വിസരണം സംഭവിക്കുകയും ചെയ്യും. തരംഗദൈർഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് വർണങ്ങൾ മാത്രമേ നിരീക്ഷകന് കാണാൻ കഴിയൂ. അതായത് പൂർണ ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്റെ നിറം ചോര പോലെ ചുമപ്പായിരിക്കും.

ഒന്നര നൂറ്റാണ്ടിനിടെ സംഭവിക്കുന്ന അത്ഭുത പ്രതിഭാസം ആണിത്. ബ്ലൂമൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ പ്രതിഭാസങ്ങള്‍ ഒന്നിച്ചുവരുന്ന പൂര്‍ണചന്ദ്രഗ്രഹണം ഇന്നലെ (ജനുവരി 31, 2018) വൈകിട്ട് ദൃശ്യമായി. ഇതിന് മുമ്പ് ഇത്തരം ഒരു പ്രതിഭാസം സംഭവിച്ചത് 1866 ല്‍ ആണ്. ഇപ്പോള്‍ 152 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു ദൃശ്യവിരുന്ന ആവര്‍ത്തിക്കുന്നത്. വൈകിട്ട് 6.21 മുതല്‍ 7.37 വരെയാണ് ഗ്രഹണം. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഇത് ദര്‍ശിക്കാമെന്നതായിരുന്നു പ്രത്യേകത.

ബ്ലൂമൂണ്‍

ഒരു കലണ്ടര്‍ മാസത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വെളുത്ത വാവിനെ സയന്‍സ് കമ്യൂണിറ്റി വിളിക്കുന്ന പേരാണിത്. അപൂര്‍വമായത് എന്ന പ്രയോഗമാണ് ഇതിന് പിന്നിലുള്ളത്. ചന്ദന്റെ നിറവുമായി ബന്ധമൊന്നുമില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബ്ലൂ മൂണ്‍ എന്നാല്‍ ഒരു ഋതുവില്‍ നാല് വെളുത്ത വാവുണ്ടായാല്‍ മൂന്നാമത്തെ വെളുത്ത വാവെന്നും പറയാം.

സൂപ്പര്‍ മൂണ്‍

ചന്ദ്രന്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത് 3,54,000 കിലോമീറ്ററും 4,10,000 കിലോമീറ്ററും ഉള്ള ഒരു ദീര്‍ഘ വൃത്ത പഥത്തിലാണ്. ഓരോ മാസവും ചന്ദ്രന്‍ ഇതിലൂടെ കടന്നു പോകും. അത്യപൂര്‍വമായി ചന്ദ്രന്‍ ഭൂമിയുടെ തൊട്ടടുത്തെത്തുമ്പോള്‍ വെളുത്ത വാവ് സംഭവിച്ചാല്‍ അതിനെ പറയുന്ന പേരാണ് സൂപ്പര്‍ മൂണ്‍. ഈ സമയം ചന്ദ്രബിംബത്തിന്റെ വലിപ്പം 14 ശതമാനം വരെ കൂടുതലായി ദൃശ്യമാകും. പുതുവര്‍ഷത്തെ വരവേറ്റ് ആകാശത്ത് ജനുവരി രണ്ടിന് സൂപ്പര്‍ മൂണ്‍ ആയിരുന്നു.

ബ്ലഡ് മൂണ്‍
ഗ്രഹണ സമയത്ത് ഭൂമി പൂര്‍ണമായും ചന്ദ്രനെ മറച്ചാലും ഭൗമാന്തരീക്ഷത്തില്‍ വച്ച് സൂര്യ രശ്മികള്‍ക്കുണ്ടാകുന്ന അപഭ്രംശം കാരണം പ്രകാശകിരണങ്ങള്‍ ചന്ദ്രനില്‍ പതിക്കും. ഇങ്ങനെ പതിച്ചതിനു ശേഷം പ്രതിഫലിക്കുന്ന കിരണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതകത തന്മാത്രകളും ധൂളികളുമായി കൂട്ടിമുട്ടുകയും തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ രാശികള്‍ക്ക് വിസരണം സംഭവിക്കുകയും ചെയ്യും. തരംഗദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് വര്‍ണങ്ങള്‍ മാത്രമേ നിരീക്ഷകന് കാണാന്‍ കഴിയൂ. അതായത് പൂര്‍ണ ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്റെ നിറം ചോര പോലെ ചുമപ്പായിരിക്കും. കറുപ്പാകില്ല.

ബ്ലൂമൂണ്‍, സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ പ്രതിഭാസങ്ങള്‍ ഒന്നിച്ചുവരുന്നുവെന്നതാണ് ഇന്നലത്തെ ചാന്ദ്ര വിസ്മയത്തിന്റെ പ്രത്യേകത.

പോസ്റ്റഡ്: February 01, 2018 at 06:32AM
ചിത്രം: Irvin calicut
https://commons.wikimedia.org/wiki/File:Eclipse_and_Super_blue_blood_moon_31.01.2018_DSCN9664.jpg
...

Read more at: http://www.reporterlive.com/2018/01/31/468023.html


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License