Monday, October 15, 2018

October 15, 2018 at 04:54PM

#ചണ്ഡാലഭിക്ഷുകി #കുമാരനാശാൻ .......... അല്ലല്ലെന്തു കഥയിതു കഷ്ടമേ! അല്ലലാലങ്ങു #ജാതി മറന്നിതോ? നീചനാരി തൻ കൈയാൽ ജലം വാങ്ങി യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ? കോപമേലരുതേ; ജലം തന്നാ‍ലും പാപമുണ്ടാ മിവളൊരു #ചണ്ഡാലി; ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന ‘ചാമർ’ നായകൻ തന്റെ കിടാത്തി ഞാൻ ഓതിനാൻ ഭിക്ഷുവേറ്റം വിലക്ഷനായ് “ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ! ഭീതി വേണ്ടാ; തരികതെനിക്കു നീ” .......... പിന്നെത്തർക്കം പറഞ്ഞില്ലയോമലാൾ; തന്വിയാണവൾ കല്ലല്ലിരുമ്പല്ല! .......... പുണ്യശാലിനി, നീ പകർന്നീടുമീ തണ്ണീർ തന്നുടെയോരോരോ തുള്ളിയും അന്തമറ്റ സുകൃതഹാരങ്ങൾ നി- ന്നന്തരാത്മാവിലർപ്പിക്കുന്നുണ്ടാവാം;


ഇതിഷ്ടമായെങ്കിൽ പങ്കുവെയ്‌ക്കുമല്ലോ!!

No comments:

Post a Comment

ചില തെരഞ്ഞെടുത്ത ലേഖനങ്ങൾ

ആസുരതാളങ്ങൾക്കൊരാമുഖം - ചായില്യം.കോം
The text content of this site are available under the Creative Commons Attribution-ShareAlike License